Thursday, 25 February 2021

503. കടലിലു്ച്ചാടി നീന്തിക്കാണിക്കാനുള്ള രാഹുലു്ഗാന്ധിയുടെ വെല്ലുവിളി ഇടതുപക്ഷജനാധിപത്യമുന്നണിയെയും മന്ത്രിസഭയെയും ഭയപ്പെടുത്തുന്നതെന്തുകൊണു്ടു്?

503

കടലിലു്ച്ചാടി നീന്തിക്കാണിക്കാനുള്ള രാഹുലു്ഗാന്ധിയുടെ വെല്ലുവിളി ഇടതുപക്ഷജനാധിപത്യമുന്നണിയെയും മന്ത്രിസഭയെയും ഭയപ്പെടുത്തുന്നതെന്തുകൊണു്ടു്?


പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By Jacqueline Macou. Graphics: Adobe SP.

1

2021 ഫെബ്രുവരി 24നു് കൊല്ലം വാടി കടപ്പുറത്തുനിന്നും രാഹുലു്ഗാന്ധി മത്സ്യത്തൊഴിലാളികളോടൊപ്പം കടലിലേക്കുപുറപ്പെട്ടതും അവരോടൊപ്പം കടലിലു്ച്ചാടി വല രക്ഷിച്ചെടുത്തതും അതിനുശേഷം രണു്ടരമണിക്കൂറുകളോളംകഴിഞ്ഞു് കരയു്ക്കിറങ്ങി തങ്കശ്ശേരി കടപ്പുറത്തുചെന്നു് മത്സ്യത്തൊഴിലാളികളുമായി സംവദിച്ചതും തലേദിവസം 23നു് വൈകുന്നേരം തിരുവനന്തപുരത്തു് ശംഖുംമുഖം കടപ്പുറത്തു് കോണു്ഗ്രസ്സു് സംഘടിപ്പിച്ച യോഗത്തിലു് ഒരു ജനസമുദ്രത്തെ അഭിസംബോധനചെയു്തു് പ്രസംഗിച്ച കാര്യങ്ങളുമാണിവിടത്തെ പരാമ൪ശ്ശവിഷയം.

ഉന്നതവിദ്യാഭ്യാസമുള്ള യുവജനങ്ങളുടെ എണ്ണത്തിലു് ഇന്ത്യയിലു് ഒന്നാംസ്ഥാനത്തുനിലു്ക്കുന്ന കേരളത്തിലു് യുവജനങ്ങളു്ക്കു് മത്സരപ്പരീക്ഷകളെഴുതി റാങ്കുപട്ടികകളിലു് ഒന്നാംസ്ഥാനത്തുവന്നാലു്പോലും സ൪ക്കാ൪ജോലികളു് ലഭിക്കുന്നില്ല, അവരതിനുവേണു്ടി സെക്രട്ടേറിയറ്റിനുമുന്നിലു് പട്ടിണിസമരങ്ങളു് കിടക്കേണു്ടിവരുന്നു, അവിടെക്കിടന്നവ൪ മരിച്ചാലു്പ്പോലും മുഖ്യമന്ത്രി പിണറായി വിജയ൯ അവരുമായി ച൪ച്ചയു്ക്കു് തയാറാകുന്നില്ല, അതേസമയം നിങ്ങളൊരു ഇടതുമുന്നണിപ്പ്രവ൪ത്തകനാണെങ്കിലു് നിങ്ങളു്ക്കു് ഒരു പട്ടികയിലുമില്ലെങ്കിലു്പ്പോലും സ്വജനപക്ഷപാതത്തിലൂടെ, അതായതു് നെപ്പോട്ടിസത്തിലൂടെ, ഉട൯ ജോലിലഭിക്കും, മുഖ്യമന്ത്രിയുടെയാപ്പീസ്സിലു്പ്പോലും അങ്ങനെ ജോലിലഭിക്കും, കേന്ദ്രബീജേപ്പീയുടെ പിന്തുണയോടെ അവിടെയിരുന്നുകൊണു്ടു് നിങ്ങളു്ക്കു് സ്വ൪ണ്ണംകള്ളക്കടത്തുപോലും നടത്താം, സീബീയൈയ്യുടെയും എ൯ഫോഴു്സ്സുമെ൯റ്റു് ഡയറക്ടറേറ്റി൯റ്റെയുമൊക്കെ മുഖ്യമന്ത്രിയുമായി ബന്ധപ്പെട്ടുള്ള സ്വ൪ണ്ണക്കള്ളക്കടത്തുകേസ്സി൯റ്റെ മെല്ലെപ്പോക്കിനുകാരണം ഇടതുമുന്നണിയുടെയും മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെയും ബീജേപ്പീസഖിത്വമാണു്, തങ്ങളുടെ രാഷ്ട്രീയശത്രുക്കളെ നി൪ത്താതെപിന്തുട൪ന്നു് കടുത്ത ആക്രമണംനടത്തുന്നവരാണു് ബീജേപ്പീ, എന്നിട്ടും ഇത്രയും കേസ്സുകളുണു്ടായിട്ടും സ്വ൪ണ്ണക്കള്ളക്കടത്തുകേസ്സിലു്പ്പോലും മുഖ്യമന്ത്രിയുടെ ആപ്പീസ്സിലടക്കമുള്ളവരെ രക്ഷപ്പെടുത്തി അന്വേഷണം സു്തംഭിപ്പിച്ചുനി൪ത്തിയിരിക്കുന്നതു് ആ ബീജേപ്പീ-ഇടതുമുന്നണി സഖ്യംകൊണു്ടാണു്, 2016ലെ തെരഞ്ഞെടുപ്പുമാനിഫെസ്സു്റ്റോയിലു് ഇടതുമുന്നണിഭരണംവന്നാലു് എല്ലാം ശരിയാകുമെന്നിവ൪ പറഞ്ഞതു് ജനങ്ങളുടെകാര്യത്തിലല്ല ഇവരുടെ ഇടതുമുന്നണിയിലുള്ളവരുടെ സ്വന്തംകാരൃങ്ങളെല്ലാം ശരിയാകുമെന്നാണു്: ഇതൊക്കെയാണു് കേരളത്തിലു് വയനാടു് ലോകു്സ്സഭാമണ്ഡലത്തിലു്നിന്നുള്ള എംപീയും ഇ൯ഡൃയിലെ പ്രതിപക്ഷനേതാവും കോണു്ഗ്രസ്സു്-മാ൪കു്സ്സിസ്സു്റ്റു് അഖിലേന്ത്യാ കൂട്ടുകെട്ടി൯റ്റെ സീതാറാം യെച്ചൂരിയോടൊപ്പമുള്ള ശിലു്പ്പിയും കോണു്ഗ്രസ്സി൯റ്റെ മു൯ ദേശീയ അധ്യക്ഷനുമായ രാഹുലു് ഗാന്ധിയുടെ ആ പൊതുയോഗത്തിലുയ൪ത്തിയ ആരോപണങ്ങളുടെ സാരം. ആദ്യമായാണു് രാഹുലു് ഗാന്ധി കേരളത്തിലെ മാ൪കു്സ്സിസ്സു്റ്റുഭരണത്തെസ്സംബന്ധിച്ചു് ആരോപണങ്ങളുന്നയിക്കുന്നതെന്നതാണോ അതോ മറ്റേതെങ്കിലും കാരണങ്ങളാലു് അപ്രതീക്ഷിതമായുണു്ടായ ഭീതികാരണമാണോ അസാധാരണമായ ആക്ഷേപസ്വരത്തിലു് വികലമായ ഒരു മറുപടിപ്പ്രസു്താവന ഉട൯ പുറപ്പെടുവിക്കാ൯ മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെ സംസ്ഥാനസെക്രട്ടേറിയറ്റിനെയും ഇടതുപക്ഷജനാധിപത്യമുന്നണിയെയും പ്രേരിപ്പിച്ചതു് എന്നതാണിവിടെ പരിശോധിക്കുന്നതു്.

2

ഒര൪ത്ഥത്തിലു് അലു്പ്പം വിപ്ലവബോധമൊക്കെ അവശേഷിക്കുന്ന, കേരളത്തിലുള്ളവ൪ കഴിഞ്ഞുള്ള മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടി കേന്ദ്രകമ്മിറ്റിയും പോളിറ്റു് ബ്യൂറോയും മറ്റുസംസ്ഥാനക്കമ്മിറ്റികളും സീതാറാം യെച്ചൂരിയും, കേരളത്തിലു്വന്നു് പിണറായി വിജയ൯റ്റെയും പാ൪ട്ടി സംസ്ഥാനക്കമ്മിറ്റിയുടെയും ഇടതുപക്ഷജനാധിപത്യമുന്നണിയുടെയും മുഖത്തുനോക്കിപ്പറയാനുദ്ദേശിച്ച കാര്യങ്ങളാണു് ഇവരെസ്സംബന്ധിച്ചിടത്തോളം അപ്രതീക്ഷിതമായിങ്ങനെ രാഹുലു്ഗാന്ധിയിലൂടെ പറയിപ്പിക്കപ്പെട്ടതെന്നുതന്നെ കരുതാം, അതു് കോണു്ഗ്രസ്സ്-മാ൪കു്സ്സിസ്സു്റ്റൈക്യത്തി൯റ്റെ അഖിലേന്ത്യാശിലു്പ്പികളെയും നേതാക്കളെയും സംബന്ധിച്ചിടത്തോളം അപ്രതീക്ഷിതമല്ലായിരുന്നെന്നുമാത്രമല്ല അവരതുദ്ദേശിച്ചതുംതന്നെയായിരുന്നു. അതവരുടെ പ്രതിനിധിയായ രാഹുലു്ഗാന്ധിയിലൂടെ ശംഖുംമുഖത്തു് പുറത്തുവന്നുവെന്നേയുള്ളൂ. ആ ഐക്യത്തി൯റ്റെ സൃഷ്ടിയിലു് കേരളത്തിലുള്ള പാ൪ട്ടിക്കാ൪മുഴുവ൯ എതിരായിരുന്നുവെന്നതും ഇപ്പോഴുമാണെന്നതും അവരെല്ലാം പ്രകാശു്കാരാട്ടി൯റ്റെ നയത്തെപ്പിന്തുട൪ന്നു് അയാളുടെ നേതൃത്വത്തിലു് ആ ഐക്യത്തെ എതി൪ത്തവരുമാണെന്നതും ഇന്നു് സുവിദിതമായ പാ൪ട്ടിരേഖകളാണല്ലോ. അവരുടെയാ സംയോജിതനിലപാടും നീക്കവുമാണല്ലോ അതിനുതൊട്ടുപുറകേ ബീജേപ്പീ ഇന്ത്യയിലു് ഭരണത്തിലു്വരാ൯ വഴിതുറന്നതെന്നതും ചരിത്രരേഖയാണല്ലോ. അപ്പോളിവരാരാണു് യഥാ൪ത്ഥത്തിലു്- മാ൪കു്സ്സിസ്സു്റ്റുകാരോ ബീജേപ്പീക്കാരോ? ഇവരെപ്പരാജയപ്പെടുത്തുകയോ പുറത്താക്കുകയോചെയു്തുതന്നെ ആ ഐക്യംനടപ്പാക്കേണു്ടതു് ബീജേപ്പീയുടെ വ൪ഗ്ഗീയവിഭജനത്തേരോട്ടത്തി൯റ്റെ ശക്തിയും വ്യാപു്തിയും കണക്കിലെടുക്കുമ്പോളു് വേണു്ടിവരികയാണെങ്കിലു് പാ൪ട്ടിയതു് ചെയ്യാതിരിക്കുന്നതെങ്ങനെ, ഇപ്പോളു്ത്തന്നെ ചെയ്യാതിരിക്കുന്നതുമെങ്ങനെ? എത്രനാളെന്നുംപറഞ്ഞു് ഒരുസംസ്ഥാനക്കമ്മിറ്റിമൊത്തം ഒരാളുടെ നേത്ര്യത്വത്തി൯കീഴിലു് ബീജേപ്പീപ്പാളയത്തിലഭയംതേടി ഒരുകേസ്സുപോലുമില്ലാതിങ്ങനെ അഴിമതിയും കള്ളക്കടത്തും രാജ്യദ്രോഹവും മയക്കുമരുന്നുകച്ചവടവും നടത്തിക്കൊണു്ടിരിക്കുന്നതു് ഭായി വീ൪സിംഗു് മാ൪ഗ്ഗിലെ പാ൪ട്ടിയുടെ ഒരു കെട്ടിടത്തി൯റ്റെ ചെലവുനടത്തുന്നെന്നുംവെച്ചു് നോക്കിക്കൊണു്ടിരിക്കും? ഇതിനൊക്കെ എവിടെയെങ്കിലുംവെച്ചു് ഒരു അന്ത്യംവേണു്ടേ? അതോ കേരളത്തിലെ 2021ലെ അസ്സംബ്ലിത്തെരഞ്ഞെടുപ്പിലു് പാ൪ട്ടിയുടെ ചെലവിലു് ജയിച്ചിട്ടു് എല്ലാവനുംകൂടി പുതുച്ചേരിയിലെപ്പോലെ ബീജേപ്പീയിലു്ച്ചേരുന്നതു് നോക്കികൊണു്ടിരിക്കണമോ?

3

കൂടിപ്പോയാലു് മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെ സംസ്ഥാനക്കമ്മിറ്റിമുഴുവ൯ മുഴുവ൯ സ്വത്തുക്കളോടെയും പ്രവ൪ത്തകരോടെയും ബീജേപ്പീയിലു് ലയിക്കുമായിരിക്കും. ലയിക്കട്ടേ! അങ്ങനെയാണു് ബീജേപ്പീ കേരളംഭരിക്കുമെന്നു് അവകാശപ്പെട്ടുകൊണു്ടുനടക്കുന്നതെങ്കിലു് അങ്ങനെയാകട്ടേ!! ഇവ൪ ബീജേപ്പീയിലു്ച്ചേരുമെന്നുപേടിച്ചു് ഇതിങ്ങനെ ദീ൪ഘകാലം അനിശ്ചിതത്വത്തിലു് നീട്ടിക്കൊണു്ടുപോകുന്നതിനുപകരം പെട്ടെന്നു് വ്യക്തതവരുത്തുന്നതല്ലേ കേരളരാഷ്രീയത്തെയും ഇ൯ഡൃ൯രാഷ്ട്രീയത്തെയും സംബന്ധിച്ചിടത്തോളം നല്ലതു്? കേരളത്തിലെ മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിനടത്തുന്ന കൊള്ളയിലൂടെയും മയക്കുമരുന്നുകച്ചവടത്തിലൂടെയും നേടുന്നപണംകൊണു്ടാണു് ഡലു്ഹിയിലെ പാ൪ട്ടിയുടെ കേന്ദ്രക്കമ്മിറ്റിയാപ്പീസ്സി൯റ്റെ ചെലവുകളു്പോലും നടത്തുന്നതെന്നൊരു ആരോപണം വളരെക്കാലമായി നിലനിലു്ക്കുന്നതിലു്നിന്നു് എങ്ങനെയെങ്കിലും രക്ഷപ്പെടണമെന്നേ പാ൪ട്ടിയുടെ സെ൯ട്രലു്ക്കമ്മിറ്റിക്കും അവരുടെ ഐക്യകക്ഷിയായ കോണു്ഗ്രസ്സിനും ഇപ്പോഴുള്ളൂ. അവിടെയിന്നുള്ള ആ൪ഭാടങ്ങളൊക്കെയുപേക്ഷിച്ചു് ഏതെങ്കിലുമൊരു ചേരിപ്പ്രദേശത്തുപോയി കുറഞ്ഞൊരു വാടകയു്ക്കു് അവ൪ അവരുടെ കേന്ദ്രയാപ്പീസ്സുസ്ഥാപിച്ചാലു് ഇന്ത്യമുഴുവ൯ കൈയ്യടിക്കും, എവിടെനിന്നും സഹായധനം പ്രവഹിക്കും. ഇതിനെന്നെങ്കിലുമൊരു അറുതിയുണു്ടാക്കണമെന്നുനിശ്ചയിച്ചു് കാത്തിരിക്കുകയായിരുന്നു രണു്ടുപാ൪ട്ടികളുടെയും കേന്ദ്രനേതൃത്വങ്ങളെന്നുവൃക്തം. അതിനുള്ള ഡസ൯കണക്കിനു് സൂചനകളു്നലു്കലാണു് രാഹുലു്ഗാന്ധിയുടെ ശംഖുംമുഖത്തെ ഈ വിമ൪ശ്ശനപരാമ൪ശ്ശങ്ങളിലൂടെ ആരംഭിച്ചിരിക്കുന്നതു്. വാസു്തവത്തിലു് പാ൪ട്ടിയുടെ കേരളഘടകത്തെയും അവ൪നയിക്കുന്ന ഇടതു(?)മുന്നണിയെയുംകൊണു്ടു് ഇനി ഇ൯ഡൃയിലെ ബീജേപ്പീവിരുദ്ധ ഐക്യവാദികളു്ക്കു് ആവശ്യമോ അവരിലിനിയെന്തെങ്കിലും പ്രതീക്ഷയോ ഇല്ല എന്നുള്ളതി൯റ്റെ വ്യക്തമായ സൂചനകളായിരുന്നു ആദ്യമായി ഐക്യവാദികളുടെ നയംമാറ്റം വൃക്തമാക്കിക്കൊണു്ടുള്ള ആ ശംഖുംമുഖം പ്രസംഗത്തിലെ ഓരോവരിയും വാചകവും സൂചനയും. കേരളത്തിലെ മാ൪കു്സ്സിസ്സു്റ്റുമുഖ്യമന്ത്രി പിണറായി വിജയനെ ലാവലി൯കേസ്സിലു് അഴിമതിക്കുശിക്ഷിച്ചു എന്നുള്ള വാ൪ത്തവരുന്നതിനുപകരം കേരളത്തിലെ ബീജേപ്പീ മുഖ്യമന്ത്രി പിണറായി വിജയനെ ലാവലി൯കേസ്സിലെ അഴിമതിക്കുശിക്ഷിച്ചു, ബീജേപ്പീ മുഖ്യമന്ത്രി രാജിവെച്ചു, എന്നുള്ള വാ൪ത്തവരുന്നതാണു് മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയെയും കോണു്ഗ്രസ്സിനെയും സംബന്ധിച്ചിടത്തോളം ഇന്നു് ഈ സാഹചരൃത്തിലു് ഇനിനല്ലതും ബുദ്ധിപൂ൪വ്വകവും എന്നുള്ള നയവ്യതിയാനവിളംബരമായിരുന്നു ആ പ്രസംഗം. ജനങ്ങളിലു്നിന്നും പാ൪ട്ടിപ്പ്രവ൪ത്തകരിലു്നിന്നും സമ൪ത്ഥമായി ഒളിച്ചുവെച്ചിരുന്ന ഭാവിരാഷ്ട്രീയകുതന്ത്രം യാതൊരു ബഹളവുമുണു്ടാക്കാതെ തികച്ചും സമചിത്തതയോടെയുള്ള ഒരു പ്രസംഗത്തിലൂടെ ഒന്നോടെ പുറത്തുവന്നതിലു് ഇടതുപക്ഷജനാധിപത്യമുന്നണി ഭയന്നതിലു് അത്ഭുതമില്ല. ഇത്തരംചില ലഘുപ്പ്രസംഗങ്ങളിലാണു് ഇവരുടെയൊക്കെ ഇന്നത്തെ തലതൊട്ടപ്പനായ മോദിപോലും ഭയന്നതു്.

4

എത്രവലിയ നേതാക്ക൯മാരായാലും എത്രവലിയ പാ൪ട്ടിസ്സംഘടനകളായാലും എത്രവലിയ സൃഗാലതന്ത്രമായാലും അതിലുളു്പ്പെട്ടവരെല്ലാം വെറും സാധാരണമനുഷ്യരല്ലേ? അങ്ങനെയാണു് വ൯രാഷ്ട്രീയപദ്ധതികളുടെ ചിലഭാഗങ്ങളു് ചിലരുടെ വായു്ത്താരികളിലൂടെ മുന്നേതന്നെചോ൪ന്നു് പുറത്തുപോകുന്നതു്. കേരളംഭരിക്കുമെന്നു് ബീജേപ്പീ കുറേക്കാലമായി പറഞ്ഞുകൊണു്ടുനടക്കുകയാണു്, കുറേ കണക്കുകളുമതിനവ൪ നിരത്തുന്നുണു്ടു്. കേരളത്തിലു് തുട൪ഭരണംപിടിക്കുമെന്നു് ഇടതുപക്ഷജനാധിപത്യമുന്നണിയും കുറേക്കാലമായി ഉറപ്പിച്ചുപറഞ്ഞുകൊണു്ടു് നടക്കുന്നുണു്ടു്. അതിനുള്ള കുറേക്കണക്കുകളു് അവരും അവതരിപ്പിക്കുന്നുണു്ടു്. ഇതിനിടയിലാണു് ഇപ്പോളു് രാഷ്ട്രീയത്തിലേക്കു് വന്നതേയുള്ളെങ്കിലും കേരളാമുഖ്യമന്ത്രിയാകാ൯ തനിക്കു് വിസമ്മതമൊന്നുമില്ലെന്നുള്ള ഈ. ശ്രീധരനെന്നൊരാളുടെ വായു്ത്താരിവായാടിത്തം കേരളംകേട്ടതു്. ഈ മൂന്നുപേ൪ക്കും ആത്മവിശ്വാസത്തിനു് എന്തെങ്കിലും കുറവുള്ളതായി ആരും കണു്ടതുമില്ല. അങ്ങനെയാണു് മനസ്സിലാകേണു്ടവ൪ക്കെല്ലാം മനസ്സിലായതു്, കേരളം ഭരിക്കുമെന്നു് ബീജേപ്പീ പറയുന്നതും തുട൪ഭരണമെന്നു് ഇടതുമുന്നണി പറയുന്നതും ഒന്നുതന്നെയാണു്; ബീജേപ്പീയുടെ വോട്ടും യന്ത്രങ്ങളുംവെച്ചു് തുട൪ഭരണംനേടി പിണറായി വിജയ൯ മുഖ്യമന്ത്രിയായി ഭരണമാരംഭിക്കും, കെ. സുരേന്ദ്ര൯ ഭരിക്കും, അപ്പോളേക്കും ഇപ്പോളു് നീട്ടിനീട്ടിക്കൊണു്ടുപോവിക്കുന്നപോലെ ലാവലി൯കേസ്സി൯റ്റെ വിധി വരുത്തിക്കും, വിജയ൯മാറി ശ്രീധര൯ മുഖ്യമന്ത്രിയാകും, എല്ലാംകൂടി ബീജേപ്പീയിലു് ലയിക്കുമെന്നു്- പുതുച്ചേരിമുതലു് മേഘാലയവരെയുള്ള ബീജേപ്പീയുടെ സ്ഥിരംരീതിയനുസരിച്ചു്!

For continuation, read next article SM514=രാഹുലു്ഗാന്ധിയുടെ കടലഭ്യാസങ്ങളെയും മത്സ്യത്തൊഴിലാളിബന്ധങ്ങളെയും ബീജേപ്പീയും മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയും ഭയക്കുന്നതെന്തുകൊണു്ടു്? Here: https://sahyadrimalayalam.blogspot.com/2021/03/514.html

Written and first published on: 25 February 2021


 

 

No comments:

Post a Comment