Friday 26 April 2024

1577. പിണറായിവിജയ൯റ്റെ അഴിമതിയല്ല ഈപ്പീ ജയരാജ൯റ്റെ ബീജേപ്പീബന്ധംകൊണു്ടാണു് ലോകു്സ്സഭാത്തെരഞ്ഞെടുപ്പിലു് മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിതക൪ന്നതെന്നുസ്ഥാപിക്കാ൯ കളമൊരുക്കുന്നു

1577

പിണറായിവിജയ൯റ്റെയഴിമതിയല്ല ഈപ്പീ ജയരാജ൯റ്റെ ബീജേപ്പീബന്ധംകൊണു്ടാണു് ലോകു്സ്സഭാത്തെരഞ്ഞെടുപ്പിലു് മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിതക൪ന്നതെന്നുസ്ഥാപിക്കാ൯ കളമൊരുക്കുന്നു

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By Adobe Stock. Graphics: Adobe SP.

പിണറായിവിജയ൯റ്റെയഴിമതിയല്ല ഈപ്പീ ജയരാജ൯റ്റെ പിണറായി വിജയ൯റ്റെയും പി ജയരാജ൯റ്റെയും അത്രയുംകാലമായുള്ളതല്ലെങ്കിലും ത൯റ്റെ കണ്ണൂരിലെ വൈദേഹം റിസോ൪ട്ടിലെ കുടുംബനിക്ഷേപത്തിനും പാ൪ട്ടിനേതാവും എമ്മെല്ലേയും മന്ത്രിയുമൊക്കെയായിരുന്ന കാലയളവിലുണു്ടാക്കിയ മറ്റുനിക്ഷേപങ്ങളു്ക്കും കേന്ദ്രഗവണു്മെ൯റ്റി൯റ്റെ സാമ്പത്തികക്കുറ്റാന്വേഷണയേജ൯സ്സികളുടെ പിടിവീഴുമെന്നും കേസ്സാകുമെന്നുമൊക്കെയോ൪ത്തുള്ള കുറേക്കാലമായുള്ള
ബീജേപ്പീബന്ധംകൊണു്ടാണു് 2024 എപ്രിലു് 26ലെ കേരളത്തിലെ ലോകു്സ്സഭാത്തെരഞ്ഞെടുപ്പിലു് മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിതക൪ന്നതെന്നുസ്ഥാപിക്കാ൯ യാഥാ൪ത്ഥതക൪ച്ചയു്ക്കുകാരണക്കാരനായ പിണറായിവിജയനും പാ൪ട്ടിസെക്രട്ടറി എംവീ ഗോവിന്ദനും മറ്റുസംസ്ഥാനക്കമ്മിറ്റിയംഗങ്ങളും കളമൊരുക്കുന്നു.

കേരളത്തിലു്നിന്നുകുറേ മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിനേതാക്കളു് ബീജേപ്പീയിലു്ച്ചേരുന്നതിനു് ജനങ്ങളു്ക്കെന്തു്! അവ൪ക്കതിലെന്തുലു്ക്കണു്ഠ? പിണറായിവിജയനെയുദാഹരണംവെച്ചു് അവരതുനേരത്തേപ്രതീക്ഷിച്ചിരിക്കുകയായിരുന്നല്ലോ? അവരതുതെരഞ്ഞെടുപ്പിനു് ഇപ്പോളവ൪നിശ്ചയിച്ചിരിക്കുന്നതിനേക്കാളു്ക്കൂടുതലായി മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയു്ക്കെതിരേവോട്ടുചെയ്യാ൯ വലിയൊരുകാരണമായെടുക്കുമെന്നു് ആരെങ്കിലുംകരുതുന്നുണു്ടോ? വാസു്തവത്തിലു് കേരളത്തിലു് കോണു്ഗ്രസ്സിലു്നിന്നും മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയിലു്നിന്നും ആരൊക്കെ ബീജേപ്പീയിലു്ച്ചേരണമെന്നുതീരുമാനിക്കുന്നതും ബീജേപ്പീയിലു്നിന്നും ഈപ്പാ൪ട്ടികളിലു്നിന്നും ആരൊക്കെ ആരൊക്കെയായി എവിടെവെച്ചു് എപ്പോളൊക്കെ ച൪ച്ചനടത്തണമെന്നുതീരുമാനിക്കുന്നതും ബീജേപ്പീയിലു് കേരളക്കാര്യങ്ങളുടെചുമതലയുള്ള സു്പെഷ്യലു് എ൯വോയിയായ പിണറായിവിജയനാണു്, കാരണം ലാവലി൯കേസ്സുകാലത്തുതന്നെ അതുമായിബന്ധപ്പെട്ട അഴിമതിശിക്ഷയിലു്നിന്നുരക്ഷപ്പെടുന്നതിനായി കേരളത്തിലാദ്യമായി അതി൯റ്റെ സംസ്ഥാനഘടകവുമായിബന്ധപ്പെടാതെ നേരിട്ടു് കേന്ദ്രവുമായി ബീജേപ്പീബന്ധമാരംഭിച്ചതു് പിണറായിവിജയനാണു്. അയാളു് ഈപ്പീ ജയരാജനല്ലാതെ മറ്റേതെല്ലാം മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിക്കാരെയിതിനകം ബീജേപ്പീയു്ക്കുകൊണു്ടുപോയിക്കൊടുത്തിട്ടുണു്ടെന്നുള്ളതു് ഇനിയേപുറത്തുവരൂ.

ഇ൯ഡൃയിലു് പ്രകാശ്ശു് കാരാട്ടുകഴിഞ്ഞു് മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെ മറ്റൊരു പോളിറ്റു്ബ്യൂറോമെമ്പ൪കൂടി തങ്ങളുടെവലയിലായെന്നതു് ബീജേപ്പീയു്ക്കുവലിയയഭിമാനമാണു്, മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിക്കു് കേരളത്തിലു് ഭരണമുള്ളതുകൊണു്ടു് അവ൪ക്കു് അതൊരുവലിയസൗകര്യവുമാണു്- കേന്ദ്രഗവണു്മെ൯റ്റു് സംസ്ഥാനഗവണു്മെ൯റ്റിനെ വിളിക്കുന്നുവെന്നുപറഞ്ഞു് വിളിക്കാം, സംസ്ഥാനഗവണു്മെ൯റ്റു് കേന്ദ്രഗവണു്മെ൯റ്റിനെക്കാണാ൯ പോകുന്നുവെന്നുപറഞ്ഞു് പോവുകയുംചെയ്യാം. അതിലൊന്നുമാരും അസ്വാഭാവികതകാണുകയില്ല, അതു് രാഷ്ട്രീയലയനച൪ച്ചയാണോയെന്നു് നോക്കുകയുമില്ല. ബീജേപ്പീയുടെ കേരളക്കാര്യങ്ങളുടെചുമതലയിലു്നിന്നും പ്രകാശ്ശു് കാരാട്ടിനെയിപ്പോളു് ഒഴിച്ചുനി൪ത്തിയിരിക്കുന്നതുകൊണു്ടാണു് അയാളുടെസ്ഥാനത്തു് അയാളുടെ അടുത്തയനുയായിയായ പിണറായിവിജയനെയാച്ചുമതല ഏലു്പ്പിച്ചിരിക്കുന്നതു്.

ഈപ്പീ ജയരാജ൯ കുറേക്കാലമായി ബീജേപ്പീയുമായിബന്ധപ്പെട്ടുകഴിയുകയാണെന്നുപറഞ്ഞു. കേന്ദ്രബീജേപ്പീയുടെയൊരു സഹമന്ത്രിയും വ്യവസായിയുമായ രാജീവു് ചന്ദ്രശേഖറുമായി ച൪ച്ചകളു്നടന്നു, ത൯റ്റെ റിസോ൪ട്ടയാളു്ക്കുവിറ്റു് ഓഹരികളു്കൈമാറിപ്പണംവാങ്ങി, ആപ്പണമിടപാടുകളു് ജനങ്ങളിലു്നിന്നും ആദായനികുതിവകുപ്പിലു്നിന്നും മറച്ചുവെച്ചു, കേന്ദ്രത്തിലുള്ളതിനുപുറമേ സംസ്ഥാനത്തുള്ളബീജേപ്പീക്കാരുമായും അവരുടെയും ത൯റ്റെയുമിടയിലുള്ള ദല്ലാളുമാരുമായും തുട൪ച്ചയായിബന്ധപെട്ടു, അവരുടെവീടുകളിലു്പ്പോയി, അവ൪ ത൯റ്റെവീടുകളിലു്വന്നു, ലോകു്സ്സഭാത്തെരഞ്ഞെടുപ്പായപ്പോളു് തിരുവനന്തപുരത്തുമത്സരിക്കുന്ന രാജീവു് ചന്ദ്രശേഖറടക്കം ബീജേപ്പീയിലുള്ള കേരളത്തിലെയഞു്ചുസ്ഥാനാ൪ത്ഥികളു് വളരെനല്ലവരാണെന്നുപറഞ്ഞു... ഇതൊക്കെ തെരഞ്ഞെടുപ്പുനടക്കുന്നതി൯റ്റെതലേന്നായ 2024 എപ്രിലു് 25വരെ തെളിവുകളും സാക്ഷിമൊഴികളുമായി ജനങ്ങളുടെമുന്നിലു്പ്പുറത്തുവന്നവിവരങ്ങളാണു്. കേന്ദ്രത്തിലുള്ളവരുമായിമാത്രമല്ല സംസ്ഥാനത്തിലുള്ളവരുമായ ബീജേപ്പീക്കാരുമായി അയാളു് തുട൪ച്ചയായി ബന്ധപ്പെട്ടുകൊണു്ടിരിക്കുകയായിരുന്നുവെന്നാണു് പുറത്തുവന്നതു്.

ഇതൊക്കെച്ചെയു്തുകൊണു്ടിരുന്നയിയാളു് അക്കാലമത്രയും ബീജേപ്പീയെയൊരു മുഖ്യശത്രുവായി ജനങ്ങളുടെമുന്നിലു്പ്പ്രഖ്യാപിച്ചിരിക്കുന്ന കേരളംഭരിക്കുന്ന അയാളുടെതന്നെ മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെ നേതൃത്വത്തിലുള്ള ഇടതുപക്ഷജനാധിപത്യഭരണമുന്നണിയുടെ കണു്വീന൪കൂടിയായി പ്രവ൪ത്തിക്കുകയുമായിരുന്നു. അവിടെയിരുന്നു് ഇയാളെന്തുപണിയാണുചെയു്തിട്ടുണു്ടാവുക! ഇയാളവിടെയിരുന്നു് ബീജേപ്പീയു്ക്കുസംസ്ഥാനത്തു് വേരോട്ടമുണു്ടാക്കുന്നതിനുവേണു്ടി പിണറായിവിജയനുമായിച്ചേ൪ന്നു് സംസ്ഥാനത്തു് അയാളുടെയും കേന്ദ്രത്തിലു്നിന്നു് മറ്റുപലരുടെയും നി൪ദ്ദേശാനുസരണം എന്തുപണിയാണുചെയു്തുകൊണു്ടിരുന്നതെന്നു് ജനങ്ങളു്ക്കും മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയിലെ സ്ഥിരമായി ആശയക്കുഴപ്പത്തിലായ കുറേപ്പ്രവ൪ത്തക൪ക്കുമൊഴിച്ചു് കേരളത്തിലെ മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടി സംസ്ഥാനക്കമ്മിറ്റിക്കും ഭരണയിടതുപക്ഷജനാധിപത്യമുന്നണിയു്ക്കും ആപ്പാ൪ട്ടിയുടെയും ഘടകകക്ഷികളുടെയും മുന്നണിയുടെയും നിയമസഭയിലെയെമ്മെല്ലേമാ൪ക്കും ആപ്പാ൪ട്ടികളുടെമുഴുവ൯ കേന്ദ്രനേതൃത്വങ്ങളു്ക്കുമെല്ലാമറിയാമായിരുന്നു. കേന്ദ്രബീജേപ്പീയു്ക്കുവേണു്ടിയുള്ള ഈ ബ്രഹദു്ഗ്ഗൂഢാലോചനയുടെയും രഹസ്യനീക്കങ്ങളുടെയും അടിയൊഴുക്കുകളുടെയും വലിപ്പമെത്രയാണെന്നും അതി൯റ്റെ ഗ്രോസ്സു് ബഡു്ജറ്റെത്രയായിരുന്നെന്നും പടിപടിയായി കാലുമാറ്റക്കാര൯മാരിലൂടെയൊരുനാളു് പുറത്തുവരുമ്പോളു് അതുപുറത്തുവരുന്നതുതടയത്തക്കശക്തിയിലു് ബീജേപ്പീയുടെയും വിവിധഹിന്ദുക്കോ൪പ്പറേഷനുകളുടെയും ഹിന്ദുരാഷ്ട്രം നിലവിലു്വന്നിട്ടുണു്ടായിരിക്കുമെന്നതാണവരുടെ ബലം.

Written and first published on: 26 April 2024








 

Thursday 25 April 2024

1576. തെരഞ്ഞെടുപ്പിലു് കൃത്രിമംനടക്കുന്നുവെന്നതിനു് ബാലറ്റുപേപ്പറുകളു് തിരിച്ചുവരാതിരിക്കാനും ഇലകു്ട്രോണിക്കു് വോട്ടിംഗു്മെഷീനുകളു് നിലനി൪ത്താനും ബീജേപ്പീയും ഇലക്ഷ൯കമ്മീഷനും സുപ്രീംകോടതിയുംകൂടിനടത്തുന്ന സംയുക്തയുദ്ധംതന്നെയാണുതെളിവു്

1576

തെരഞ്ഞെടുപ്പിലു് കൃത്രിമംനടക്കുന്നുവെന്നതിനു് ബാലറ്റുപേപ്പറുകളു് തിരിച്ചുവരാതിരിക്കാനും ഇലകു്ട്രോണിക്കു് വോട്ടിംഗു്മെഷീനുകളു് നിലനി൪ത്താനും ബീജേപ്പീയും ഇലക്ഷ൯കമ്മീഷനും സുപ്രീംകോടതിയുംകൂടിനടത്തുന്ന സംയുക്തയുദ്ധംതന്നെയാണുതെളിവു്

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By Adobe Stock. Graphics: Adobe SP.


തെരഞ്ഞെടുപ്പിലു് കൃത്രിമംനടക്കുന്നുവെന്നതിനു് ബാലറ്റുപേപ്പറുകളു് തിരിച്ചുവരാതിരിക്കാനും ഇലകു്ട്രോണിക്കു് വോട്ടിംഗു്മെഷീനുകളു് നിലനി൪ത്താനും ബീജേപ്പീയും ഇലക്ഷ൯കമ്മീഷനും സുപ്രീംകോടതിയുംകൂടിനടത്തുന്ന സംയുക്തയുദ്ധംതന്നെയാണുതെളിവു്. അതിലു്ക്കൂടുതലെന്തുതെളിവുവേണം ജനങ്ങളെസ്സംബന്ധിച്ചിടത്തോളം? അതല്ലാതെയെന്തുതെളിവുവേണം? ഇവ൪ക്കിതിലിലെന്തിനാണിത്രദൃഢമായതാലു്പ്പര്യം? യന്ത്രത്തിലൂടെയായാലും പേപ്പറിലായാലും ഏതുരീതിയിലു്വോട്ടുരേഖപ്പെടുത്തിയാലും അവ൪ക്കതെണ്ണിത്തീ൪ത്താലു്പ്പോരേ? കൂടുതലെണ്ണാനുള്ളതുകൊണു്ടു് അവ൪ നോട്ടെണ്ണാതിരിക്കുന്നുണു്ടോ?

എങ്ങനെയും ജനാധിപത്യത്തെച്ചതിച്ചും ജനങ്ങളെപ്പറ്റിച്ചും ഏതുരീതിയിലെങ്കിലും 2024ലെ തെരഞ്ഞെടുപ്പൊന്നുകടത്തിക്കൊടുത്താലു് ബീജേപ്പീ ഹിന്ദുരാഷ്ട്രമുണു്ടാക്കിക്കൊള്ളും, അതുകഴിഞ്ഞെന്തുവന്നാലും തങ്ങളു്ക്കൊന്നുമില്ല, അതുഹിന്ദുരാഷ്ട്രത്തിലെ പുതിയനിയമങ്ങളും പുതിയനടപടിക്രമങ്ങളും നോക്കിക്കൊള്ളും, എന്നഭാവത്തിലാണു്, എന്നനിശ്ചയത്തിലാണു്, 2014ലു് ഇ൯ഡൃയിലാദ്യമായി ഭാരതീയജനതാപ്പാ൪ട്ടി അധികാരത്തിലു്വരികയും രാജ്യത്തി൯റ്റെനാനാഭാഗത്തുനിന്നും, എന്തിനു് കേന്ദ്രമന്ത്രിസഭയിലും പാ൪ലമെ൯റ്റിലുംനിന്നുംപോലും, അവരെപ്പിന്തുണയു്ക്കുന്ന സംഘടനകളും വ്യക്തികളും ഹിന്ദുരാഷ്ട്രമുദ്രാവാക്യമുയ൪ത്തുകയുംചെയു്തശേഷം എങ്ങനെയിലക്ഷ൯നടത്തണമെന്നതിനെസ്സംബന്ധിച്ചു് ഇവരെടുത്തിട്ടുള്ളയനേകംനടപടികളു്. വാസു്തവത്തിലു് ഇവരുടെയീപ്പൊതുപരിപാടിയു്ക്കു് തടസ്സംവരുന്നതായ ഒരുനടപടിപോലും അവ൪മൂവരുടെയുംഭാഗത്തുനിന്നു് കഴിഞ്ഞപത്തുവ൪ഷത്തിനിടയിലു് ഉണു്ടായിട്ടില്ല. ഇതിലു് ബീജേപ്പീയുടെ രാഷ്ട്രീയതീരുമാനങ്ങളും അവരുടെ കേന്ദ്രഗവണു്മെ൯റ്റി൯റ്റെ നിയമനി൪മ്മാണങ്ങളും ഇലക്ഷ൯കമ്മീഷ൯റ്റെ നി൪ദ്ദേശങ്ങളും സുപ്രീംകോടതിയുടെ വിധികളുമെല്ലാംവരുന്നു. എല്ലാത്തിലും ഒരുപോലെ സാത്മ്യവും സമഭാവവുംവന്നതെങ്ങനെയാണു്?

ഹിന്ദുരാഷ്ട്രംസ്ഥാപിക്കാനിറങ്ങിയവരുടെ പണശക്തിയെയും മതശക്തിയെയുമാണിവ൪ ഭയപ്പെടുന്നതും അതിനനുസരിച്ചുള്ളനടപടികളു് കൈക്കൊള്ളുന്നതും നിയമങ്ങളു് നി൪മ്മിക്കുന്നതും ഉത്തരവുകളു് നലു്കുന്നതും. ഈപ്പണികളു്ചെയു്തശേഷം ഇന്നുനിലവിലുള്ള വ്യക്തിത്വത്തെവെച്ചുകൊണു്ടു് നാളെനിലു്ക്കാ൯കഴിയില്ലെന്നറിയുന്നയിവ൪ ഈപ്പണിചെയ്യണമെങ്കിലു് നാളെയിതിലൂടെ, നാളെയീച്ചെയ്യുന്നപണിയിലൂടെ, രാജ്യത്തി൯റ്റെയും ഭരണത്തി൯റ്റെയും വ്യവസ്ഥകളുടെയും ഘടനയേമാറിപ്പോകുമെന്നു് ഇവ൪ക്കുനന്നായറിവുണു്ടായിരിക്കണം. അങ്ങനെയൊരറിവും പക്ഷേയിവ൪ ഇതുവരെ ജനങ്ങളിലേക്കുപക൪ന്നതായിക്കാണുന്നുമില്ല. അതാണവരെവിമ൪ശ്ശിക്കാനും ചോദ്യംചെയ്യാനും ജനങ്ങളു്ക്കുധൈര്യംനലു്കുന്നതു്, അതുജനാധിപത്യത്തിലെയവരുടെ ചുമതലയായിമാറുന്നതു്.

ലോകമുസ്ലിംരാജ്യങ്ങളുടെസഹായത്തോടെ 2047ലു് ഇ൯ഡൃയെയൊരു മുസ്ലിംരാജ്യമാക്കിമാറ്റുന്നതിനുള്ള വന്നപകടംവരുത്തുന്നതിനുള്ള ഒരുക്കങ്ങളു്നടക്കുകയാണു്, അതുകൊണു്ടൊരുഹിന്ദുരാഷ്ട്രമതിനുമുമ്പേ ഉണു്ടാക്കാതെരക്ഷയില്ല, എന്നു് ഹിന്ദുമതത്തിലെ വിദ്യാഭ്യാസമില്ലാത്തവരുടെയിടയിലു് ഇവ൪നടത്തിയതും നടത്തുന്നതുമായ പ്രചാരണത്തിലൂടെയാണു് വിജയംനേടി രണു്ടുപ്രാവശ്യം ഇ൯ഡൃയുടെഭരണവുംപിടിച്ചു് ഇതുവരെയിവരെത്തിയതു്. ജനാധിപത്യറിപ്പബ്ലിക്ക൯ മതേതരരാജ്യമായയി൯ഡൃയെ അങ്ങനെയങ്ങൊരു ഹിന്ദുമതരാഷ്ട്രമാക്കാ൯ ലോകംമുഴുവ൯നിറഞ്ഞുകിടക്കുന്ന മുസ്ലിംരാജ്യങ്ങളും ക്രിസ്സു്ത്യ൯രാജ്യങ്ങളുംകൂടി അങ്ങനെയങ്ങുസമ്മതിക്കുമോ എന്നചോദ്യം എതി൪വശത്തുനിന്നും രാജ്യത്തിനകത്തുമുഴങ്ങുന്നതിനുംമുമ്പേയാണു് അതിദ്ധൃതിയിലിവരിതുവരെയുള്ളതൊപ്പിച്ചതു്.

ഇതിനിടയിലു് നാലുചുറ്റുനിന്നുമുയരുന്നചോദ്യങ്ങളു്ക്കു് മറുപടിനലു്കാ൯ഞങ്ങളു്തയ്യാറല്ലായെന്നു് വെറുംരണു്ടുമാസംകഴിഞ്ഞാലു് ചോദ്യംചോദിക്കാ൯പോലും ജനങ്ങളു്ക്കധികാരമുണു്ടാവുകയില്ലെന്നയുറപ്പിലു് ദൃഢനിശ്ചയത്തോടെയവ൪പെരുമാറിയതാണു് ഇവ൪മൂവരെയും ഹിന്ദുരാഷ്ട്രത്തി൯റ്റെ ഒരേചരടിലു്ക്കോ൪ത്തബലിപുഷു്പ്പങ്ങളാക്കാ൯ ജനങ്ങളെപ്പ്രേരിപ്പിച്ചതു്, ജനങ്ങളു്ക്കുധൈര്യംകൊടുത്തതു്. ബാലറ്റുപേപ്പറച്ചടിക്കാത്തതു് കടലാസ്സി൯റ്റെവിനിയോഗവും വനനശീകരണവുംകുറയു്ക്കാനാണെങ്കിലു് ബീജേപ്പീയുടെമാത്രം തെരഞ്ഞെടുപ്പച്ചടിതന്നെ അതിനേക്കാളു്ക്കൂടുതലു്കടലാസ്സുവിനിയോഗവും വനനശീകരണവുംനടത്തുന്നില്ലേ, നിങ്ങളുടെവോട്ടിംഗു്യന്ത്രങ്ങളെ നിങ്ങളി൯റ്റ൪നെറ്റുമായിഘടിപ്പിച്ചിട്ടുണു്ടോ, എന്തുസോഫു്ടുവെയറാണുനിങ്ങളു് നിങ്ങളുടെ തെരഞ്ഞെടുപ്പുയന്ത്രങ്ങളിലുപയോഗിക്കുന്നതു്, എന്നചോദ്യങ്ങളു്ക്കു് മറുപടിപറയാതെയവ൪മുങ്ങിയപ്പോളു് കാര്യംമനസ്സിലായെടോയെന്നയ൪ത്ഥത്തിലു് ലോകംചിരിച്ചു. നമ്മളു്ക്കുചിരിവന്നില്ല. ഇ൯ഡൃയിലെജനാധിപത്യത്തിനു് കാവലു്ക്കാരില്ല, ജനങ്ങളു്തന്നെയാണിപ്പോളു്ക്കാവലു്ക്കാ൪, എന്നതോ൪ത്താണു് നമ്മളു്ചിരിക്കാത്തതു്. അതു് വികാരപ്പ്രകടനങ്ങളു്ക്കപ്പുറമായൊരുകാര്യമാണു്.

Written on 24 April 2024 and first published on: 25 April 2024









 

 

1575. പീവീ അ൯വറിലും കേറ്റീ ജലീലിലും പിണറായിവിജയനിലും കമ്മ്യൂണിസ്സു്റ്റുപാ൪ട്ടികളുടെയോ മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടികളുടെയോ എന്തു് ഡീയെന്നേയാണുള്ളതു്? ആനയുടെപുറത്തിരുന്നവ൪ ആനയാകുമോ?

1575

പീവീ അ൯വറിലും കേറ്റീ ജലീലിലും പിണറായിവിജയനിലും കമ്മ്യൂണിസ്സു്റ്റുപാ൪ട്ടികളുടെയോ മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടികളുടെയോ എന്തു് ഡീയെന്നേയാണുള്ളതു്? ആനയുടെപുറത്തിരുന്നവ൪ ആനയാകുമോ?

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By Miroslaw Miras. Graphics: Adobe SP.


പീവീ അ൯വറിലും കേറ്റീ ജലീലിലും പിണറായിവിജയനിലും കമ്മ്യൂണിസ്സു്റ്റുപാ൪ട്ടികളുടെയോ മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടികളുടെയോ എന്തു് ഡീയെന്നേയാണുള്ളതു്? അവസാനത്തേതിലു് പണംകണു്ടപ്പോളു് മുറിഞ്ഞുപോയെങ്കിലും അതി൯റ്റെയൊരു പഴക്കവും പാരമ്പര്യവും ഒരിക്കലു് പക൪ന്നുകിട്ടിയിട്ടുണു്ടായിരുന്നെന്നു് വേണമെങ്കിലു്പ്പറയാം, പക്ഷെ മറ്റേരണു്ടെണ്ണത്തിലോ? അതുരണു്ടും വേറേപാ൪ട്ടികളിലു്ക്കഴിഞ്ഞുമാനംകെട്ടിട്ടു് ഓടിവലിഞ്ഞുവന്നുകേറിയവരല്ലേ? അതിനെയാണോ ഡീയെന്നേയുടെകണികയെന്നുപറയുന്നതു്? ജൈവഡീയെന്നേ, പൊളിറ്റിക്കലു് ഡീയെന്നേയെന്നൊക്കെ അപഹാസ്യമായപദങ്ങളു് അവരുടെ ഡീയെന്നേരാഹിത്യത്തെന്യായീകരിക്കാ൯ ഇപ്പോളവരുപയോഗിക്കുന്നുണു്ടെങ്കിലും അവ൪ ഡീയെന്നേരഹിത൪തന്നെയല്ലേ? ഡീയെന്നേയെന്നുപറയുന്നതു് ജ൯മംകൊണു്ടുപക൪ന്നുകിട്ടുന്ന ഒറിജിനലായയൊന്നിലു്നിന്നുള്ള സ്വഭാവ-പെരുമാറ്റകണികകളാണു്, തന്തുക്കളാണു്. കമ്മ്യൂണിസത്തി൯റ്റെയോ മാ൪കു്സ്സിസത്തി൯റ്റെയോ പാ൪ട്ടികളുടേതായ എന്തുജൈവകണികകളാണു് ഇവരിലുള്ളതു്? ഇവരുടെപ്രവൃത്തികളിലോ പെരുമാറ്റങ്ങളിലോ കാഴു്ച്ചപ്പാടുകളിലോ സമീപനങ്ങളിലോ കമ്മ്യൂണിസ്സു്റ്റുപാ൪ട്ടികളുടെയോ മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടികളുടെയോ എന്തുജൈവകണികകളാണു് ഭൂമിയിലു് ശരീരംചുമന്നുകൊണു്ടുനടന്ന ഇത്രയുനാളത്തെയിവരുടെജീവിതത്തിലു് ആളുകളു്കണു്ടിട്ടുള്ളതു്?

വന്നുകയറിയവരായാലും അധഃപതിച്ചുപോയവരായാലും ഇവ൪മൂന്നുപേരും ഒരുവിദേശനിക്ഷേപകസംഘത്തി൯റ്റെതീരുമാനത്തിലു് കേരളത്തിലെയിന്നത്തെ മാ൪കു്സ്സിസ്സു്റ്റെമ്മെല്ലേമാരാണു്. അതുകൊണു്ടവരിലു് മാ൪കു്സ്സിസ്സു്റ്റുഡീയെന്നേയുണു്ടാകുമോ? ആനയുടെപുറത്തിരുന്നവ൪ ആനയാകുമോ?

2024 ഏപ്രിലിലെ ലോകു്സ്സഭാത്തെരഞ്ഞെടുപ്പുമായിബന്ധപ്പെട്ട പ്രചാരണവേളയിലാണു് കോണു്ഗ്രസ്സി൯റ്റെ മുന്നദ്ധ്യക്ഷനും ഇപ്പോളു് കേരളത്തിലു്നിന്നുള്ള വയനാടു് എംപിയുമായ രാഹുലു്ഗാന്ധിയുടെ ഡീയെന്നേപരിശോധിക്കണമെന്നു് നിലമ്പൂ൪നിന്നുള്ള കേരളയെമ്മെല്ലേ പീവീ അ൯വ൪ ആവശ്യപ്പെട്ടതു്. ഒരാളുടെപിതൃത്വംസംശയിക്കുന്നെന്നപേരിലു് ഇതുവിവാദമായപ്പോളു് അതൊരാഭാസ്സ൯റ്റെപ്രസു്താവനയെന്നുതള്ളിക്കളഞ്ഞു് അയാളു്ക്കെതിരെ പാ൪ട്ടിനടപടിയെടുക്കുന്നതിനുപകരം രാഹുലു്ഗാന്ധിയുടെ ജൈവഡീയെന്നേയല്ല രാഷ്ട്രീയഡീയെന്നേയെയാണു് പരിശോധിക്കണമെന്നു് തങ്ങളുദ്ദേശിച്ചതെന്നു് ന്യായീകരണവിശദീകരണവുമായി മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെ സംസ്ഥാനമുഖ്യമന്ത്രി പിണറായിവിജയനും സംസ്ഥാനസെക്രട്ടറി എംവീ ഗോവിന്ദനും രംഗത്തുവരികയുണു്ടായി. ജൈവഡീയെന്നേയെക്കുറിച്ചുപറയുകയാണെങ്കിലു് ഒരച്ഛനുംമകനുംതമ്മിലുള്ള മുഖസാമ്യം, ശരീരസാമ്യം, ചേഷ്ടസ്‌സാമ്യം, രാഹുലു്ഗാന്ധിക്കും മു൯പ്രധാനമന്ത്രിയായ അയാളുടെയച്ഛ൯ രാജീവു്ഗാന്ധിക്കുമുള്ളതുപോലെ പീവീ അ൯വറിനോ പിണറായിവിജയനോ എംവീ ഗോവിന്ദനോ ഉണു്ടാകുമെന്നുതോന്നുന്നില്ല. രാഷ്ട്രീയഡീയെന്നേയെക്കുറിച്ചുപറയുകയാണെങ്കിലു് ഭരണത്തി൯റ്റെപുറകിലിരുന്നുള്ള സ്വ൪ണ്ണക്കടത്തി൯റ്റെയും ഡോള൪ക്കടത്തി൯റ്റെയും കരിമണലു്ക്കടത്തുമാസപ്പടിയുടെയും മറ്റുനാനാവിധസ൪വ്വയഴിമതികളുടെയും സഹകരണബാങ്കുപണക്കൊള്ളകളുടെയും പ്രതിനിധികളും അതിലൂടെ കേന്ദ്രഹിന്ദുബീജേപ്പീപ്പാ൪ട്ടിയുടെയടിമകളുമായ ആനാലുപേ൪ക്കുമെന്തുരാഷ്ട്രീയഡീയെന്നേയാണുള്ളതു്- കമ്മ്യൂണിസ്സു്റ്റുപാ൪ട്ടിയുടെയെന്നല്ല മറ്റേതൊരുരാഷ്ട്രീയപ്പാ൪ട്ടിയുടെയും?

Written on 24 April 2024 and first published on: 25 April 2024










 

 

Wednesday 24 April 2024

1574. വോട്ടിട്ടാലല്ലേ അതുമറിച്ചു് വേറേചിഹ്നത്തിലാക്കാ൯പറ്റൂ...! വോട്ടിട്ടില്ലെങ്കിലെന്തുചെയ്യും, എന്തിനെയെടുത്തിട്ടുമറിക്കും?

1574

വോട്ടിട്ടാലല്ലേ അതുമറിച്ചു് വേറേചിഹ്നത്തിലാക്കാ൯പറ്റൂ...! വോട്ടിട്ടില്ലെങ്കിലെന്തുചെയ്യും, എന്തിനെയെടുത്തിട്ടുമറിക്കും?

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By Cliff Hang. Graphics: Adobe SP.

വോട്ടിട്ടാലല്ലേ അതുമറിച്ചു് വേറേചിഹ്നത്തിലാക്കാ൯പറ്റൂ...! വോട്ടിട്ടില്ലെങ്കിലെങ്ങനെമറിക്കും, എന്തിനെയെടുത്തിട്ടുമറിക്കും? അതാണുപുതുതലമുറയുടെപ്രതികാരം. നമ്മളൊരാളു്ക്കുചെയ്യുന്നവോട്ടു് തെരഞ്ഞെടുപ്പിലു് അതുചെയ്യുന്നതിനുമുമ്പുതന്നെ ഒരുനിശ്ചിതശതമാനംവീതം ഒരുപ്രത്യേകചിഹ്നത്തിലേക്കുമാറ്റുന്ന ഇലകു്ട്രോണിക്കു് അട്ടിമറിനടത്തിവെച്ചുമറിക്കുന്നതു് ആരും ഇഷ്ടപ്പെടുകയില്ല. അതിന്നിഷ്ടപ്പെടുന്നതു് ഇലക്ഷ൯ കമ്മീഷനും കേന്ദ്രബീജേപ്പീയു്ക്കും അവരുടെരണു്ടി൯റ്റെയുംപുറകിലുള്ള അദാനി-റിലയ൯സ്സുകളു്ക്കുംമാത്രമാണെന്നു്, കാരണമതിലൂടെയാണവ൪ അധികാരത്തിലിരിക്കുന്നതും രാഷ്ട്രസ്വത്തുക്കളടിച്ചുമാറ്റുന്നതുമെന്നു്, ഇന്നു് യുവതലമുറയു്ക്കുമുഴുവനറിയാം. അവരാണിന്നു് വോട്ട൪മാരിലു്ക്കൂടുതലും. അവരുടെയിടയിലാണിന്നു് വോട്ടുചെയ്യാത്തപ്രവണത പട൪ന്നുപിടിക്കുന്നതും. വോട്ടുചെയ്യണമെന്നാവശ്യപ്പെട്ടുകൊണു്ടു് ഒരിലക്ഷ൯കമ്മീഷണ൪പറയുമ്പോളു്, പ്രചരണംനടത്തുമ്പോളു്, അവ൪ചിന്തിക്കുന്നതു് അയാളൊരൈയ്യേയെസ്സുകാരനാണെന്നും അറിയപ്പെടുന്നൊരു ജനാധിപത്യപ്പ്രചാരകനല്ലെന്നും ആക്കസേരതങ്ങളുടെമിടുക്കുകൊണു്ടു് എപ്പോളു്വേണമെങ്കിലും നേടിയെടുക്കാവുന്നതേയുള്ളെന്നും പക്ഷേ തങ്ങളതു് ഒരടിമപ്പണിയെന്നുവെച്ചു് ഉപേക്ഷിച്ചതാണെന്നും അതുകൊണു്ടയാളു് തങ്ങളേക്കാളു് ഇ൯ഫീരിയറാണെന്നും അതുകൊണു്ടയാളു്പറയുന്നതെന്നു തങ്ങളു്കേളു്ക്കരുതെന്നുമാണു്. അതാണിന്നത്തെയഭ്യസു്തവിദ്യമായപുതുതലമുറ.

ബാലറ്റുപേപ്പ൪ തിരിച്ചുകൊണു്ടുവന്നാലു് ചിത്രംമാറുമെന്നും ഭരണംമാറുമെന്നും കോണു്ഗ്രസ്സിനറിയാത്തതുകൊണു്ടല്ല. ബാലറ്റുപേപ്പ൪ തിരിച്ചുകൊണു്ടുവന്നില്ലെങ്കിലു് ജനങ്ങളു്വോട്ടുചെയ്യില്ലെന്നു് ഒരു തീരുമാനമെടുത്തുസമരംചെയ്യാ൯ കോണു്ഗ്രസ്സുതയാറായിട്ടില്ല. അതവരുടെവഞു്ചന. അവരുടെയുദ്ദേശമെന്താണെന്നതിലേയു്ക്കിവിടെക്കടക്കുന്നില്ല, പക്ഷേ ഇന്നതേയി൯ഡൃ൯സാഹചര്യങ്ങളിലു് ആയൊരൊറ്റസമരംമാത്രമേ കോണു്ഗ്രസ്സു്ചെയ്യേണു്ടതുള്ളൂ, അതിനതിനുള്ളഫലമുണു്ടാവുകയുംചെയ്യും, പക്ഷേയവരതുചെയുന്നില്ല. പക്ഷേ ആരുടേയും സമരവുമാഹ്വാനവുമില്ലാതെ ഇ൯ഡൃയിലെവളരെയേറെജനങ്ങളു് ബാലറ്റുപേപ്പ൪ തിരിക്കെക്കൊണു്ടുവന്നാലെ വോട്ടുചെയ്യുള്ളൂവെന്നൊരു തീരുമാനമെടുത്തിട്ടുണു്ടു്. അവരാണിന്നി൯ഡൃയിലെ നിശബ്ദപ്രതിപക്ഷം, യഥാ൪ത്ഥ ജനാധിപത്യസംരക്ഷക൪. അതനുസരിച്ചു് മൊത്തം പോളു്ചെയ്യപ്പെടുന്നവോട്ടുകളുടെയെണ്ണം പൊതുവേകുറഞ്ഞുവരികയാണു്. ജനാധിപത്യത്തിനിതു് ഗുണപരമാണോയെന്നുചോദിച്ചാലു് ഇന്നത്തെസ്സാഹചര്യങ്ങളിലു് ഇ൯ഡൃയിലു് ജനാധിപത്യത്തിനു് കുറച്ചുകാലത്തേക്കു് ഗുണമാണു്, കാരണം ജനങ്ങളുടെവോട്ടില്ലാതെയാണു് ഫാസ്സിസ്സു്റ്റകൃതൃമികളുടെ ഭരണകൂടമധികാരത്തിലിരിക്കുന്നതെന്നു് അതിലൂടെയതോടെതെളിഞ്ഞുവരും.

നിങ്ങളെന്തുവേണമെങ്കിലും ചെയു്തോളൂ പക്ഷേ ഞങ്ങളുടെവോട്ടില്ലാതെയാണു് നിങ്ങളു് അധികാരത്തിലിരിക്കുന്നതെന്ന ഭീഷണമായവെല്ലുവിളിയാണതു്. ഭരണഘടനാസ്ഥാപനങ്ങളു്മുഴുവ൯ ഒളിഞ്ഞുംതെളിഞ്ഞും ഒരുലജ്ജയുംഭയവുംമറവുമില്ലാതെ കോ൪പ്പറേറ്റുനിയന്ത്രിത ഹിന്ദുമതരാഷ്ട്രംസ്ഥാപിക്കാ൯ ഭരണഘടനയോടുതന്നെ പൊരുതിക്കൊണു്ടിരിക്കുമ്പോളു് എക്കാലത്തും ജനാധിപത്യത്തിലും മതേതരത്വത്തിലും റിപ്പബ്ലിക്കനിസത്തിലുംമാത്രം വിശ്വസിക്കുന്ന ഒരുവിഭാഗംജനങ്ങളു്ക്കു് മറ്റെന്താണുചെയ്യാ൯കഴിയുന്നതു്?

ജനങ്ങളിലൊരു വലിയവിഭാഗത്തി൯റ്റെ വോട്ടില്ലാതെയാണു് ഭരണത്തിലിരിക്കുന്നതെന്നയിരിപ്പു് ദു൪ബ്ബലമാണു്, കനത്ത ഒരുതീരുമാനവുമെടുക്കാ൯കഴിയില്ല, ഭരണകൂടത്തിനു് എപ്പോഴുമതൊരുഭയമായിരിക്കും. ബീജേപ്പീയും തീവ്രഹിന്ദുസംഘടനകളും ഭരണഘടനാസ്ഥാപനങ്ങളുംകൂടി യന്ത്രവലു്കൃതവോട്ടുസംവിധാനത്തിലൂടെ അധികാരത്തിലിരിക്കാ൯തീരുമാനിച്ചാലു് മറുവശത്തു് കോണു്ഗ്രസ്സടക്കമുള്ള പ്രതിപക്ഷകക്ഷികളു് ഒരുതീരുമാനവുമെടുത്തില്ലെങ്കിലും ചിലതീരുമാനങ്ങളെടുക്കുന്ന ചിലജനങ്ങളിവിടുണു്ടു്. ഇതിലു് ഭരണകൂടത്തെയും ആക്കുടിലസംഘത്തിലു്പ്പെട്ടുകിടക്കുന്ന മുഴുവനെണ്ണത്തിനെയുംവിറപ്പിക്കുന്നതു് വോട്ടുചെയ്യാത്തരുടെ എണ്ണമെടുത്താലു്, മതംതിരിച്ചു് വിവരങ്ങളു്ശേഖരിച്ചാലു്, അതിലേറ്റവുംകൂടുതലു് ഹിന്ദുക്കളു്തന്നെയാണെന്നതാണു്. ഇതു് ഈഘട്ടംകടന്നുപോകുമെന്നും ജനാധിപത്യവും ബാലറ്റുപേപ്പറുകളും തിരിച്ചുവരുമെന്നും ശുഭാപു്തിവിശ്വാസംനലു്കുന്ന ഒരുഘടകമാണു്.

…..

…..

Written on 05 February 2024 and first published on: 25 April 2024




 







 

Sunday 21 April 2024

1573. റഷ്യയിലു് കമ്മ്യൂണിസംവന്നെങ്കിലെന്നു് സ്വപു്നംകണു്ടുനടന്ന ഊള൯മാ൪ക്കു് ഇരുട്ടടികിട്ടിയതു് പൗര൯മാ൪ക്കു് സ്വകാര്യഭൂമിയു്ക്കുള്ളയവകാശം സോവിയറ്റുകമ്മ്യൂണിസ്സു്റ്റുപാ൪ട്ടി നിരോധിച്ചെന്നറിഞ്ഞപ്പോളാണു്. ഹിന്ദുരാഷ്ട്രം എങ്ങനെയിരിക്കുമെന്നറിഞ്ഞുകൂടാ... എന്നിട്ടുമവ൯മാ൪ കാത്തിരിക്കുകയാണു്...!

1573

റഷ്യയിലു് കമ്മ്യൂണിസംവന്നെങ്കിലെന്നു് സ്വപു്നംകണു്ടുനടന്ന ഊള൯മാ൪ക്കു് ഇരുട്ടടികിട്ടിയതു് പൗര൯മാ൪ക്കു് സ്വകാര്യഭൂമിയു്ക്കുള്ളയവകാശം സോവിയറ്റുകമ്മ്യൂണിസ്സു്റ്റുപാ൪ട്ടി നിരോധിച്ചെന്നറിഞ്ഞപ്പോളാണു്. ഹിന്ദുരാഷ്ട്രം എങ്ങനെയിരിക്കുമെന്നറിഞ്ഞുകൂടാ... എന്നിട്ടുമവ൯മാ൪ കാത്തിരിക്കുകയാണു്...!

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By Sebastian Nikiel. Graphics: Adobe SP.


റഷ്യയിലു് കമ്മ്യൂണിസംവന്നെങ്കിലു് കമ്മ്യൂണിസംവന്നെങ്കിലെന്നു് സ്വപു്നംകണു്ടുനടന്ന ഊള൯മാ൪ക്കു് ഇരുട്ടടികിട്ടിയതു് പൗര൯മാ൪ക്കു് സ്വകാര്യഭൂമിയു്ക്കുള്ളയവകാശം സോവിയറ്റു് കമ്മ്യൂണിസ്സു്റ്റുപാ൪ട്ടി നിരോധിച്ചെന്നറിഞ്ഞപ്പോളാണു്. അതോടെയവ൪ക്കു് മണു്ടയു്ക്കുള്ളിലുണു്ടായിരുന്ന കമ്മ്യൂണിസമിറങ്ങി. പിന്നെയങ്ങോട്ടു് ജനങ്ങളെച്ചവിട്ടിമെതിച്ചു് സ്വന്തമാ൪ഭാടത്തിലു്പ്പുളച്ചുമദിച്ചു് കമ്മ്യൂണിസത്തി൯റ്റെ ഏകാധിപത്യമായിരുന്നു. ജനങ്ങളുടെകൈയ്യിലുണു്ടായിരുന്നഭൂമിമുഴുവ൯ പുതിയഭരണസമ്പ്രദായമേറ്റെടുത്തു. വ്യക്തികളുടെകൈയ്യിലുണു്ടായിരുന്ന ഭൂമിമുഴുവ൯ പാ൪ട്ടിയുടെ ഗവണു്മെ൯റ്റി൯റ്റെവകയായി. വ്യക്തികളു്ക്കു് അവിടെ വാടകകൊടുത്തുതാമസിക്കാമെന്നുമാത്രം. അങ്ങനെയാണുവരാ൯പോകുന്നതെന്നു്, അതാണുകമ്മ്യൂണിസമെന്നു്, ആ ഊള൯മാരറിഞ്ഞിരുന്നില്ല. അക്കാലത്താണു് കേരളത്തിലു് ഇന്നുള്ളതുപോലെ അന്നുമുണു്ടായിരുന്ന ഊള൯മാ൪ 'സോവിയറ്റെന്നൊരുനാടുണു്ടത്രേ, അവിടെയൊന്നു് പോകാ൯കഴിഞ്ഞിരുന്നെങ്കി!'ലെന്നു് കവിതയെഴുതിയതു്. അതിലൊരെണ്ണം മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെ ആസ്ഥാനകവിയും ചിന്തപ്പ്രസിദ്ധീകരണശാലയുടെ പരമവുമായിരുന്ന സഖാവു് കേപ്പീജീ നമ്പൂതിരിമാസ്സു്റ്ററായിരുന്നു.

അതുതന്നെയാണു് ഹിന്ദുരാഷ്ട്രത്തിലും സംഭവിക്കാ൯പോകുന്നതു്. ഭൂമിമുഴുവ൯ റിലയ൯സ്സി൯റ്റെയോ അദാനിയുടെയോ വകയായിരിക്കും- ഓരോരുത്ത൪കെട്ടിയ നിലവിലുള്ളകെട്ടിടങ്ങളടക്കം. ഇ൯ഡൃയിലിന്നു് ഹിന്ദുരാഷ്ട്രംവരാ൯ തുള്ളിക്കൊണു്ടുനടക്കുന്നവ൯മാ൪ക്കു് എന്തൊരാനന്ദമായിരിക്കുമപ്പോളു്- അച്ഛനുമപ്പൂപ്പനുംകെട്ടിയ സ്വന്തംവീടുകളു് അദാനിക്കോ൪പ്പറേഷനേലു്പ്പിച്ചുകൊടുക്കാ൯! കോ൪പ്പറേഷനുകളു്ക്കുവാടകകൊടുത്തു് അവ൪ക്കു് സ്വന്തംവീടുകളിലു്ക്കഴിയാം- കോ൪പ്പറേറ്റുകളുടെകൈയ്യിലായ ലോകത്തെപ്പല ഇ൯ഡസ്സു്ട്രിയലു്ട്ടൗണുകളിലുമുള്ളതുപോലെ. പുതിയവീടുകളൊന്നുംകെട്ടാ൯പറ്റില്ല- അവരേറ്റെടുത്തഭൂമിയിലു് അവ൪കെട്ടിയിട്ടിരിക്കുന്നവീടുകളു്ക്കുള്ളിലു് അവ൪ക്കുവാടകനലു്കി അവരുടെകമ്പനികളിലു് കുറഞ്ഞകൂലിയു്ക്കുജോലിചെയു്തു് കഴിഞ്ഞുകൊള്ളണം! അത്രവലിയസങ്കലു്പ്പങ്ങളാണു് അവരുടെവ്യവസായസാമ്രാജ്യങ്ങളു് വികസിപ്പിക്കുന്നതിനെക്കുറിച്ചു് അവ൪ക്കുള്ളതു്. അല്ലാതെയെന്താകുറേപ്പശുക്കളും കാവിയുമാണോ ഹിന്ദുരാഷ്ട്രത്തെസ്സംബന്ധിച്ചു് അവരുടെസങ്കലു്പ്പങ്ങളിലുള്ളതെന്നുവിചാരിച്ചോ?

ആ കോ൪പ്പറേറ്റുവിഭാവനത്തി൯റ്റെ ഒരുമുഖവുരമാത്രമായിരുന്നു കൃഷിഭൂമിയും കാ൪ഷികവിഭവമേഖലയുംമുഴുവ൯ റിലയ൯സ്സിനുമദാനിക്കും കൈമാറിക്കൊണു്ടുള്ള കേന്ദ്രബീജേപ്പീഗവണു്മെ൯റ്റുമുതലു് സുപ്രീംകോടതിയും പാ൪ലമെ൯റ്റുംവരെ ഒത്തൊരുമിച്ചുപ്രവ൪ത്തിച്ചു് കൊണു്ടുവന്നുപാസ്സാക്കിയംഗീകരിക്കപ്പെട്ടു് നടപ്പാക്കലി൯റ്റെപാതയിലോട്ടുകടന്നു് ഒടുവിലു്പ്പി൯വലിക്കപ്പെടേണു്ടിവന്ന മൂന്നു് കാ൪ഷികഭേദഗതിനിയമങ്ങളു്. (കാശു്മീരിനെ മൂന്നായിവിഭജിച്ചു് എവിടെനിന്നുള്ളവ൪ക്കുമായി കമ്പോളംതുറക്കലുമതുതന്നെയായിരുന്നു). സമരരംഗത്തുണു്ടായിരുന്നക൪ഷക൪ സമരവിജയശേഷം സ്വന്തംതാടിയിലു്ത്തടവിനോക്കിയിട്ടു് ആബില്ലുകൊണു്ടുവന്ന ബീജേപ്പീപ്പ്രധാനമന്ത്രിക്കു് തങ്ങളെപ്പോലെ താടിയുണു്ടെന്നുകണു്ടു് മനസ്സുമാറ്റി ബീജേപ്പീയു്ക്കുവേണു്ടി അതുവരെസ്സമരരംഗത്തു് കൂടെയുണു്ടായിരുന്നയേകപാ൪ട്ടിയായ കോണു്ഗ്രസ്സിനെച്ചതിച്ചു് എവിടെനിന്നോവന്ന ആംആദു്മിപ്പാ൪ട്ടിയെ പഞു്ചാബിലധികാരത്തിലേറ്റി കേന്ദ്രബീജേപ്പീഗവണു്മെ൯റ്റൊടുവിലു് സമരയൊത്തുതീ൪പ്പുതീരുമാനങ്ങളു് നടപ്പിലാക്കുന്നില്ലെന്നുകണു്ടു് പഴയശക്തിയും ഒത്തൊരുമയുമൊന്നുമില്ലെങ്കിലും ഇപ്പോളു്വീണു്ടും സമരത്തിലാണു്. അന്നുസമരംജയിച്ചതും ആ മൂന്നുനിയമങ്ങളും പി൯വലിപ്പിക്കാ൯പറ്റിയതും കോണു്ഗ്രസ്സി൯റ്റെബലത്തിലാണോ തങ്ങളുടെബലത്തിലാണോയെന്നു് അവ൪ക്കിപ്പോഴുമറിഞ്ഞുകൂടാ. ചുമ്മാതാണോ സ൪ദ്ദാ൪ജിവിഡ്ഢിത്തങ്ങളെപ്പറ്റി ലോകത്തിത്രമാത്രംകഥകളുള്ളതു്! ക൪ഷകരായാലും സ൪ദ്ദാ൪ജികളായാലും ക്യാനഡയിലുള്ളകുറേ ഖാലിസ്ഥാനികളൊഴികെ ഹിന്ദുമതത്തിലു്നിന്നുവന്നയവരെല്ലാമിന്നു് ഹിന്ദുരാഷ്ട്രത്തിലു്ച്ചേരാ൯തയ്യാറാണു്.

എകു്സ്സിക്ക്യുട്ടീവു് തീരെയില്ലാതാകുമോ, അതില്ലാതെ ഭരണമെങ്ങനെമുന്നോട്ടുപോകും, എന്നിങ്ങനെയുള്ളപലസംശയങ്ങളു് ഹിന്ദുരാഷ്ട്രത്തെസ്സംബന്ധിച്ചു് ഇപ്പോഴുംപല൪ക്കുമുണു്ടു്. നിങ്ങളു്ക്കൊരു വീടിനു് പെ൪മിറ്റുവേണമെങ്കിലു് നിങ്ങളു് റിലയ൯സ്സി൯റ്റെയോ അദാനിയുടെയോ ഏറ്റവുമടുത്തയാപ്പീസ്സിലു്ക്കൊണു്ടുപോയി അപേക്ഷകൊടുക്കണം. അവരാജ്യംമുഴുവനുണു്ടല്ലോ! പോരാത്തതിനു് രാജ്യംമുഴുവനുമുള്ള ബീയെസ്സെന്നെല്ലി൯റ്റെയാപ്പീസ്സുകളും ഹിന്ദുരാഷ്ട്രംവരുന്നതോടെ അവരുടേതാക്കുമെന്നുകരുതപ്പെടുന്നു. പഴയപഞു്ചായത്താപ്പീസ്സുപോലെ ഓരോപഞു്ചായത്തിലുമോരോന്നുവീതം ഉണു്ടാവില്ലെന്നല്ലേയുള്ളൂ- ഒരുതാലൂക്കിലൊരെണ്ണമെങ്കിലുംകാണുമല്ലോ, പിന്നെയെന്തിനുവേറേയാപ്പീസ്സുകളു്! ടിക്കറ്റെടുത്തു് റിലയ൯സ്സി൯റ്റെയോ അദാനിയുടെയോ അവ൪ക്കുതോന്നുമ്പംവരുന്ന വണു്ടിയിലു്ക്കയറിപ്പോവുകയുംചെയ്യാം!! ക൪ഷകത്തൊഴിലാളിപ്പെ൯ഷനോ വിധവാപ്പെ൯ഷനോ വാ൪ദ്ധക്യകാലപ്പെ൯ഷനോ തൊഴിലില്ലായു്മാവേതനത്തിനോ എവിടെ അപേക്ഷകൊടുക്കുമെന്നുനിങ്ങളു് അത്ഭുതപ്പെട്ടേക്കും, അതിനുള്ള സ൪ക്കാരാപ്പീസ്സുകളെങ്കിലുംകാണില്ലേയെന്നു് ആലോചിച്ചേയു്ക്കും, ജനപ്പ്രതിനിധികളും മന്ത്രിമാരുമടക്കം ആരുംകേളു്ക്കാനില്ലാത്തതുകൊണു്ടു് അന്തരീക്ഷത്തിലേക്കുതലയുയ൪ത്തിനിന്നു് ചോദിച്ചേയു്ക്കും. ക്ഷേമപ്പെ൯ഷനുകളെന്നല്ല സ൪ക്കാ൪ജീനക്കാ൪ക്കുള്ളതടക്കമുള്ള ഒരുപെ൯ഷനുംകാണുകയില്ലെങ്കിലു്പ്പിന്നെ സ൪ക്കാരാപ്പീസ്സുകളെന്തിനു്? പ്രൊഡക്ടിവിറ്റിയുമായിച്ചേ൪ത്തല്ലാതെ കോ൪പ്പറേറ്റുമേഖലയിലു് ആ൪ക്കും ഒരുപണംനലു്കലുമില്ലെന്നറിഞ്ഞുകൂടേ?

സ൪ക്കാരേയില്ലെങ്കിലു്പ്പിന്നെ സ൪ക്കാ൪ജീവനക്കാരും ഓഫീസ്സുകളും അവ൪ക്കുള്ള പെ൯ഷനുമൊക്കെയടങ്ങുന്ന എകു്സ്സിക്ക്യുട്ടീവെന്തിനു്! നാടുവാഴി ഭരണംനടത്തിയിരുന്നപ്പോളു് കുറേക്കരപ്പ്രമാണിമാരല്ലാതെ (ആ സ്ഥാനമേറ്റെടുക്കാ൯ പിന്നീടുപിരിച്ചുവിടപ്പെടുന്നതുവരെ കുറേക്കാലം ആറെസ്സെസ്സുണു്ടായിരിക്കും!) എന്തെകു്സ്സിക്ക്യുട്ടീവെവിടെയുണു്ടായിരുന്നു? സ൪ക്കാരുണു്ടെങ്കിലല്ലേ സ൪ക്കാ൪ജീവനക്കാരും അവ൪ക്കുള്ളപെ൯ഷനുമെല്ലാമുണു്ടാകൂ? മാക്കുമാക്കാ അവരുടെസ്ഥാപനങ്ങളിലു്ജോലിചെയു്തു് കിട്ടുന്നശമ്പളവുംവാങ്ങി പെ൯ഷനാകുമ്പോളു് ഒരുചെറിയതുകയുംവാങ്ങിപ്പൊയു്ക്കോളണം! കോ൪പ്പറേറ്റുഭരണത്തിലു് അതേയുള്ളൂ. ഒരു മത-കോ൪പ്പറേറ്റുഭരണത്തിലു് അത്രയുംതന്നെയുണു്ടാകുമോയെന്നുസംശയമാണു്.

ഈപ്പറയുന്നഹിന്ദുരാഷ്ട്രം എങ്ങനെയിരിക്കുമെന്നു് ഒരുച൪ച്ചപോലും മാധ്യമങ്ങളിലോ രാഷ്ട്രീയപ്പാ൪ട്ടികളിലോ അവരാരംഭിക്കാത്തതിനും അനുവദിക്കാത്തതിനും ഇതുപോലെപല കാരണങ്ങളുമുണു്ടു്.

Written on 18 April 2024 and first published on: 21 April 2024









 

 

Friday 19 April 2024

1572. പോണു്ടിച്ചേരിയിലെ മാഹിയിലു് ബീജേപ്പീവിരുദ്ധവോട്ടുകളു്പിള൪ത്തി കോണു്ഗ്രസ്സിനില്ലാണു്ടാക്കി മാഹിയിലെമാ൪കു്സ്സിസ്സു്റ്റുകളു് ലോകകമ്മ്യൂണിസമഹാനീക്കത്തി൯റ്റെഭാഗമായി

1572

പോണു്ടിച്ചേരിയിലെ മാഹിയിലു് ബീജേപ്പീവിരുദ്ധവോട്ടുകളു്പിള൪ത്തി കോണു്ഗ്രസ്സിനില്ലാണു്ടാക്കി മാഹിയിലെമാ൪കു്സ്സിസ്സു്റ്റുകളു് ലോകകമ്മ്യൂണിസമഹാനീക്കത്തി൯റ്റെഭാഗമായി

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By Dima Pechurin. Graphics: Adobe SP.


ഇ൯ഡൃയിലെ ലോകു്സ്സഭാത്തെരഞ്ഞെടുപ്പുപ്രക്രിയയാരംഭിച്ച 2024 ഏപ്രിലു് 19 എന്ന ആദ്യദിനംതന്നെ സ്വന്തമഴിമതികളാലു് കേന്ദ്രബീജേപ്പീയുടെപിടിയിലായി രക്ഷതേടുന്നപിണറായിവിജയ൯റ്റെ കേരളത്തിലെമാ൪കു്സ്സിസ്സു്റ്റുപാ൪ട്ടി പോണു്ടിച്ചേരിയിലെ മാഹിയിലു്മാത്രം അവരുടെയഖിലേന്ത്യാസഖ്യത്തിലുള്ള കോണു്ഗ്രസ്സിനുവോട്ടുകൊടുക്കാതെ ബീജേപ്പീയു്ക്കുവേണു്ടിവോട്ടുപിള൪ത്തി മറ്റൊരുസ്ഥാനാ൪ത്ഥിക്കു് വോട്ടുചെയു്തു. അവിടെയുള്ള പതിനായിരത്തോളമുണു്ടെന്നു് അവ൪തന്നെപറയുന്ന മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെവോട്ട൪മാ൪ക്കു്- അവരീച്ചെയു്തെന്നുപറയുന്നതുശരിതന്നെയെങ്കിലു്- പിണറായിവിജയനല്ല പാ൪ട്ടിയിലില്ലാത്ത പിണറായിവിജയ൯റ്റെമകളു് ബീജേപ്പീയുടെപകയേറ്റു് വാടിക്കരിഞ്ഞുകൊഴിഞ്ഞു് ഈയഴിമതികളുമായിബന്ധപ്പെട്ടു് ജയിലിലു്പ്പോകുന്നതാണു് ലോകകമ്മ്യൂണിസത്തിനു് കനത്തയടി, അങ്ങേയറ്റം വേദനാകരം! നമ്മളകണു്ട്രാക്കി൯റ്റ മകളക്കാളു്വലുതാണോ നമ്മളപാ൪ട്ടീ൯റ്റകമ്മ്യൂണിസം!!

അതിനായവ൪ അങ്ങനെയീ ലോകകമ്മ്യൂണിസമഹാനീക്കത്തി൯റ്റെഭാഗമായി ബീജേപ്പീവിരുദ്ധവോട്ടുകളു്പിള൪ത്തി കോണു്ഗ്രസ്സിനില്ലാണു്ടാക്കി, തന്നെയുംമകളെയും അഴിമതിയു്ക്കറസ്സു്റ്റുചെയു്തു് ജയിലിലടയു്ക്കാതിരിക്കുന്നതിനു് ബീജേപ്പീവെച്ചജാമ്യയുപാധി മാഹിയിലു്ത്തുടങ്ങിവെച്ചുതെളിയിച്ചു് ബോണു്ടുറപ്പിക്കാനുള്ള, ബീജേപ്പീവിരുദ്ധനെന്നു് കേരളത്തിലെഡീവൈയ്യെഫൈയ്യും എസ്സെഫൈയ്യും എ൯ജീവോയൂണിയനും കേരളനിയമസഭയിലെ നൂറിലു്ച്ചില്വാനം ഇടതുമുന്നണിയെമ്മെല്ലേമാരും അവരുടെപാ൪ട്ടികളും പ്രചരിപ്പിക്കാ൯ശ്രമിച്ചുപരാജയപ്പെട്ട, മുഖ്യമന്ത്രിപിണറായിവിജയ൯റ്റെതീരുമാനം ബീജേപ്പീയു്ക്കെതിരേ കോണു്ഗ്രസ്സി൯റ്റെ ഇ൯ഡ്യാമുന്നണിയിലു്നിലു്ക്കാനുള്ള അവരുടെപാ൪ട്ടിയുടെ അഖിലേന്ത്യാത്തീരുമാനത്തെവെല്ലുവിളിച്ചുകൊണു്ടു് മാഹിയിലെമാ൪കു്സ്സിസ്സു്റ്റുകളു്നടപ്പിലാക്കി ലോകകമ്മ്യൂണിസത്തി൯റ്റെഭാഗമായി.

പിണറായിവിജയനുംകുടുംബവും ഇത്രവലിയയപകടത്തിലാണെന്നു് 2024 ഏപ്രിലു് 26നു് ഇനിത്തെരഞ്ഞെടുപ്പുനടക്കാനിരിക്കുന്ന കേരളത്തിലെ സകലമണ്ഡലങ്ങളിലെയുംജനങ്ങളു് ഇപ്പോളാണറിഞ്ഞതു്, ഉറപ്പായതു്. സകലമണ്ഡലങ്ങളിലും മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെ റോട്ടിലു്ക്കിടക്കുന്നവരും വീട്ടിനകത്തിരിക്കുന്നവരുമായ പ്രവ൪ത്തക൪ ഇത്രയുംനാളെതി൪ത്ത, ഇപ്പോളുമെതി൪ത്തുകൊണു്ടിരിക്കുന്ന, ഇടിവെട്ടുതീപ്പൊരിക്കിടിലംപ്രസംഗങ്ങളിലൂടെ അപലപിച്ചുകൊണു്ടിരിക്കുന്ന ബീജേപ്പീയു്ക്കുവോട്ടുചെയു്തില്ലെങ്കിലു്, ഇല്ലെങ്കിലു്ക്കുറഞ്ഞപക്ഷം ബീജേപ്പീയു്ക്കെതിരെയുള്ളവോട്ടുകളു്പിള൪ത്തി കോണു്ഗ്രസ്സിനുകിട്ടാതാക്കിയില്ലെങ്കിലു്, മുഖ്യമന്ത്രിമണിമന്ദിരത്തിലിരിക്കുന്ന അയാളുമയാളുടെകുടുംബവും അകത്തുപോകുമെന്നുപറയുന്നതു് വെറുംകെട്ടുകഥയല്ല യാഥാ൪ത്ഥ്യംതന്നെയാണെന്നു് പാ൪ട്ടിയുടെമാനവുംകൊടിയും ചരിത്രവുമെടുത്തുകൈയ്യിലു്പ്പിടിച്ചുകൊണു്ടുള്ള ഈമാഹിയിലെച്ചതിയോടെയാണു്, മാഹിയിലെക്കമ്മ്യൂണിസ്സു്റ്റൊറ്റുകൊടുക്കലോടെയാണു്, കേരളത്തിലെ മുഴുവ൯ജനങ്ങളു്ക്കുമുറപ്പായതു്. അതുകൊണു്ടിനിയുള്ളദിനങ്ങളിലു് അതാഗ്രഹിക്കുന്നവ൪ക്കതനുസരിച്ചും അതാഗ്രഹിക്കാത്തവ൪ക്കതിനനുസരിച്ചും വോട്ടുചെയ്യാം!

'തന്നെത്തന്നെവിറ്റുകഴിഞ്ഞവനൊരുവ൯
അവനാരെതന്നെവിലു്ക്കാനുംമടിയില്ല'

എന്നുപറയുന്നതെത്രയോശരിയാണു്!

Written and first published on: 20 March 2024











Wednesday 17 April 2024

1571. ജനാധിപത്യത്തിനു് നാലു് നെടുംതൂണുകളുള്ളതുപോലെ ഹിന്ദുരാഷ്ട്രത്തി൯റ്റെ നെടുംതൂണുകളിലൊന്നു് ഇലകു്ട്രോണിക്കു് വോട്ടിംഗു് മെഷീനുകളാണെന്നുതെളിഞ്ഞു. മറ്റുപലതൂണുകളും ഇനിയങ്ങോട്ടുതെളിയും!

1571

ജനാധിപത്യത്തിനു് നാലു് നെടുംതൂണുകളുള്ളതുപോലെ ഹിന്ദുരാഷ്ട്രത്തി൯റ്റെ നെടുംതൂണുകളിലൊന്നു് ഇലകു്ട്രോണിക്കു് വോട്ടിംഗു് മെഷീനുകളാണെന്നുതെളിഞ്ഞു. മറ്റുപലതൂണുകളും ഇനിയങ്ങോട്ടുതെളിയും!

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By Rémy Penet. Graphics: Adobe SP.

ജനാധിപത്യത്തിനു് എകു്സ്സിക്ക്യുട്ടീവു്, ലെജിസ്ലേച്ച൪, ജുഡീഷ്യറി, മീഡിയാ എന്നീ നാലു് നെടുംതൂണുകളുള്ളതുപോലെ ഹിന്ദുരാഷ്ട്രത്തി൯റ്റെ നെടുംതൂണുകളിലൊന്നു് ഇലകു്ട്രോണിക്കു് വോട്ടിംഗു് മെഷീനുകളാണെന്നുതെളിഞ്ഞു. മറ്റുപലതൂണുകളും ഇനിയങ്ങോട്ടുതെളിയും. മതകോ൪പ്പറേറ്റോക്ക്രസി അതിലൊരെണ്ണമാണെന്നു് നേരത്തേതന്നെതെളിഞ്ഞതാണു്. ഇലക്ഷ൯ കമ്മീഷണ൪മാരുടെനിയമനം ക്രമപരമല്ലെന്നു് പരാതിവന്നപ്പോളു് സുപ്രീംകോടതിയെന്താണുപറഞ്ഞതു്- തെരഞ്ഞെടുപ്പിങ്ങടുത്തുപോയി, ഇനിയതൊന്നും ച൪ച്ചചെയ്യാനും പരിശോധിക്കാനും സമയമില്ലെന്നല്ലേ? ഇലകു്ട്രോണിക്കു് വോട്ടിംഗു് മെഷീനുകളിലെ വോട്ടിനോടൊപ്പം വിവിപ്പാറ്റു് കടലാസ്സുസ്ലിപ്പുകളിലെ വോട്ടുംകൂടി മുഴുവനെണ്ണണമെന്നു് പരാതിചെന്നപ്പോഴും സുപ്രീംകോടതിപറഞ്ഞതെന്തായിരുന്നു- തെരഞ്ഞെടുപ്പായിപ്പോയി, ഇനി സമയമില്ലെന്നല്ലേ? സമയമാവശ്യത്തിനുണു്ടായിരുന്നപ്പോളു് ബാലറ്റുപേപ്പ൪വേണമെന്നുപറഞ്ഞപ്പോളു് പറഞ്ഞതെന്തായിരുന്നു- പറ്റില്ലെന്നല്ലേ? ബീജേപ്പീയെ തള്ളിമറിച്ചിടുന്ന ഒന്നുംപറ്റില്ലെന്നു്, ഹിന്ദുരാഷ്ട്രത്തിനുതടസ്സമാകുന്ന ഒന്നുംപറ്റില്ലെന്നു്!

ബീജേപ്പീയുടെയും റിലയ൯സ്സദാനിമാരുടെയും ഹിന്ദുരാഷ്ട്രത്തി൯റ്റെനെടുംതൂണുകളു് ജനാധിപത്യത്തി൯റ്റേതിലു്നിന്നും വളരെവ്യത്യസു്തമായിരിക്കും. അതിനകത്തു് എകു്സ്സിക്ക്യുട്ടീവു്, ലെജിസ്ലേച്ച൪, ജുഡീഷ്യറി, മീഡിയാ എന്നിവയിലൊന്നുപോലും കാണുകയില്ല. ഹിന്ദുരാഷ്ട്രം തികച്ചും വ്യത്യസു്തമയൊരുസാധനമാണു്. ജനാധിപത്യമുണു്ടാകുന്നതിനും നൂറ്റാണു്ടുകളു്ക്കുമുമ്പാണതു് ജീവിച്ചിരുന്നതു്. അന്നത്തെയുഗത്തിലെ വായുവാണതുശ്വസിച്ചിരുന്നതു്. പ്രീ-കാംബ്രിയ൯ യുഗത്തിലെ ജീവിയിലു്നിന്നും അതി൯റ്റെയൊരു ഡീയെന്നേക്കണികയിലു്നിന്നും അതിനെയിന്നുണു്ടാക്കിയാലു് അതിനിന്നത്തെയന്തരീക്ഷം സ്വീകാര്യമാവുമോ? അതി൯റ്റെഡീയെന്നേക്കരുക്കളിലു് അന്നത്തെയന്തരീക്ഷമല്ലേയുള്ളതു്, അതല്ലേ സന്നിവേശിപ്പിച്ചിട്ടുള്ളതു്? അതു് അന്തരീക്ഷത്തിനൊത്തു് ശരീരംമാറ്റുമോ ശരീരത്തിനൊത്തു് അന്തരീക്ഷംമാറ്റുമോ? ഇവനാലെണ്ണത്തി൯റ്റെയും അലു്പ്പസ്വലു്പ്പവ്യത്യാസങ്ങളോടെയുള്ള ഹിന്ദുരാഷ്ട്രവേ൪ഷനാണു് അതിനകത്തുണു്ടാവുകയെന്നു് അതുണു്ടാകുന്നതുവരെ കുറച്ചുനാളു് നമ്മളോടുപറയും. അതിനകത്തുണു്ടായിരിക്കുന്നതു് പക്ഷേ പുതിയസാധനങ്ങളായിരിക്കും- ജനാധിപത്യത്തിനകത്തില്ലാതിരുന്ന ഇലകു്ട്രോണിക്കു് വോട്ടിംഗു് മെഷീനുകളു്പോലെ തികച്ചും വ്യത്യസു്തമായവ.

Written and first published on: 18 March 2024









 

Saturday 13 April 2024

1570. മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെ മഹാനേതാവു് പിണറായിവിജയനോ മകളോ അതോ ഇതൊരു ഡ്രൈവറില്ലാതെയോടുന്നവണു്ടിയോ? മെമ്പ൪മാരൊന്നുമില്ലാതായി അനുഭാവികളുടെയൊരുകടലിലു് ഈപ്പാ൪ട്ടിയപ്പ്രത്യക്ഷമാകുമെന്നുപറയുന്നതു് എത്രയോശരിയാവുകയാണു്!

1570

മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെ മഹാനേതാവു് പിണറായിവിജയനോ മകളോ അതോ ഇതൊരു ഡ്രൈവറില്ലാതെയോടുന്നവണു്ടിയോ? മെമ്പ൪മാരൊന്നുമില്ലാതായി അനുഭാവികളുടെയൊരുകടലിലു് ഈപ്പാ൪ട്ടിയപ്പ്രത്യക്ഷമാകുമെന്നുപറയുന്നതു് എത്രയോശരിയാവുകയാണു്!

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By Adobe Stock. Graphics: Adobe SP.


മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെ മഹാനേതാവു് പിണറായിവിജയനോ മകളോ അതോ ഇതൊരു ഡ്രൈവറില്ലാതെയോടുന്നവണു്ടിയോ? ഇതി൯റ്റെസെക്രട്ടറിയെന്നുപറയുന്ന, പ്രചരിപ്പിക്കുന്ന, എംവീ ഗോവിന്ദനെന്നയാളു്ക്കു് ഇതിനകത്തൊരുറോളുമില്ല, അയാളെയൊന്നിലുമടുപ്പിക്കുന്നില്ല, അയാളെയൊന്നുമറിയിക്കുന്നുമില്ല, സ്വയംമു൯കൈയ്യെടുത്തു് എന്തെങ്കിലുംചെയ്യാ൯ അയാളു്ക്കു് ആവതുമില്ല അതിനുള്ളകഴിവുമില്ല, അണികളുടെപിന്തുണയുമില്ല. അടുത്തകാലത്തു് ഒരുസമ്മേളനപശ്ചാത്തലത്തിലുമല്ലാതെ പാ൪ട്ടിസെക്രട്ടറിയാക്കപ്പെട്ടതുമുതലു്മാത്രം ആളുകളു്കേട്ടുതുടങ്ങിയ എംവീ ഗോവിന്ദനെന്നയീപ്പേരുകാരനുപുറമേ പണു്ടേയാളുകളീപ്പാ൪ട്ടിയുടെ ഇന്നത്തെനേതാക്കളായിക്കേട്ടിട്ടുള്ള ഈപ്പീ ജയരാജ൯, പീ ജയരാജ൯, കേക്കേ ഷൈലജ, ഏക്കേ ബാല൯ എന്നീ ആകെനാലുപേരുടെപേരുകളു് ഇന്നുകേളു്ക്കുന്നതു് നേരത്തേപറഞ്ഞയേകാധിപത്യക്കുടുംബത്തി൯റ്റെ അഴിമതികളെന്യായീകരിക്കുന്നതുമായിമാത്രം ബന്ധപ്പെട്ടാണെന്നതുതന്നെ ആപ്പാ൪ട്ടിയുടെയിന്നത്തെ ഏകാധിപത്യക്കുടുംബസ്സ്വഭാവത്തി൯റ്റെതെളിവാണു്. ഇതുകാരണം കടലാസ്സിലല്ലാതെ മെമ്പ൪മാരൊന്നുമില്ലാതായി അനുഭാവികളുടെയൊരുകടലിലു് ഈപ്പാ൪ട്ടിയപ്പ്രത്യക്ഷമാകുമെന്നുപറയുന്നതു്, അങ്ങനെപ്രവചിക്കപ്പെട്ടിട്ടുള്ളതു്, എത്രയോശരിയാവുകയാണു്!

ഒരുപാ൪ട്ടിയുമായിബന്ധപ്പെട്ടു് ഒരാളുടെപേരുമാത്രമേ കേളു്ക്കുന്നുള്ളുവെങ്കിലു്, അല്ലെങ്കിലയാളുടെ മകളുടെയോ മക൯റ്റെയോ ഭാര്യയുടെയോ വെപ്പാട്ടിയുടെയോ പേരുമാത്രമേ കേളു്ക്കുന്നുള്ളുവെങ്കിലു്, ആപ്പാ൪ട്ടി ആനാടിനൊരു ബാദ്ധ്യതയും വിപത്തുമായി മാറുമെന്നുള്ളതുറപ്പാണു്, അങ്ങനെയാണുകണു്ടിട്ടുള്ളതു്. അതിനുകാരണം പാ൪ട്ടിയു്ക്കകത്തു് പുറത്തു് രാജ്യത്തിനകത്തുള്ള ജനാധിപത്യം സൃഷ്ടിക്കാനോ ഉണു്ടെങ്കിലതു് നിലനി൪ത്താനോ കഴിവോ അതിനുള്ള ഉദ്ദേശമോയില്ലാത്തവ൪ എളുപ്പം ഏകാധിപത്യത്തി൯റ്റെവഴിയു്ക്കു് പോകുമെന്നുള്ളതാണു്. കേരളത്തിനടുത്തു് തെക്കേയി൯ഡൃയിലു്നിന്നങ്ങനെകേട്ടിട്ടുള്ളതു് തമിഴു്നാട്ടിലെ ജയലളിതയുടെ അണ്ണാ ഡീയെംകേയും ആന്ധ്രയിലെ എ൯. ടി. രാമറാവുവി൯റ്റെ തെലുങ്കുദേശംപാ൪ട്ടിയുമാണു്. വടക്കേയി൯ഡൃയിലെ ഉദാഹരണങ്ങളിലേയു്ക്കിവിടെക്കടക്കുന്നില്ല. ഇവിടെപ്പറഞ്ഞ തൊട്ടടുത്തുള്ള ഈരണു്ടുപാ൪ട്ടികളിലെയും നേതാക്കളൊടുവിലു് വന്നഴിമതികളു്ക്കുപിടിയിലാവുന്നതും ആപ്പാ൪ട്ടികളു്തകരുന്നതും തമ്മിലടിക്കുന്നതും നേതൃശൂന്യമാവുന്നതും ആനേതാക്കളു്വെറുമഴിമതിക്കാരും കുടുംബവാഴു്ച്ചക്കാരുംമാത്രമായിരുന്നുവെന്നു് തെളിയുന്നതുമാണു് പിന്നീടുകണു്ടതു്.

ഇതല്ലാതെമറ്റൊന്നുമല്ല ഇ൯ഡൃയിലെയൊരു കൊച്ചുസംസ്ഥാനംമാത്രമായ കേരളംപ്രധാനമാക്കിപ്പ്രവ൪ത്തിക്കുന്ന മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെയുംഗതിയെന്നു് അതിലെയിന്നത്തെയീ ഏകനേതൃത്വയവസ്ഥയിലു്നിന്നുവ്യക്തമായി, കാരണം മക്കളുടെയുംത൯റ്റെയുമഴിമതികളു്ക്കു് പാ൪ട്ടിയെയെടുത്തുപ്രതിരോധിക്കുകയും തങ്ങളെക്കേന്ദ്രഗവണു്മെ൯റ്റുപദ്രവിക്കുകയും വേട്ടയാടുകയുമാണെന്നപ്രചരണം പാ൪ട്ടിക്കാരായയണികളിലൂടെയും പാ൪ട്ടിദാസ്യരുംഭാര്യമാരുമായ മാധ്യമങ്ങളിലൂടെയും ജനങ്ങളിലെത്തിക്കുകയുംചെയ്യുന്ന ഏകാധിപത്യപ്പരിപാടിയിന്നുപ്രകടമാണു്. പെണ്ണുങ്ങളുള്ളിടത്തുകിടന്നുവിരവുകയും കണ്ണുകൊണു്ടുംമനസ്സുകൊണു്ടും അവരെയുഴിഞ്ഞുകടാക്ഷിച്ചാരാധിക്കുകയുംചെയ്യുന്ന അനുയായികളുമംഗങ്ങളുമുണു്ടായിരുന്ന ആരണു്ടുപാ൪ട്ടികളുടെയുമവസ്ഥയിലെത്തിയോ തൊട്ടടുത്തസംസ്ഥാനത്തെ തൊഴിലാളിവ൪ഗ്ഗപ്പ്രസ്ഥാനപ്പാ൪ട്ടിയെന്നു് അടുത്തകാലംവരെയുംപേരുണു്ടായിരുന്ന മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയും?

ഇതുപോലെയുള്ള ഏകാധിപത്യക്കുടുംബപ്പാ൪ട്ടികളു് അധികാരത്തിലിരിക്കുമ്പോളു് അവരെക്കൊണു്ടുരാജിവെയു്പ്പിക്കത്തക്ക നടപടികളുണു്ടായിട്ടുള്ളതു് ആസംസ്ഥാനത്തെയല്ല അന്യസംസ്ഥാനത്തെയോ സുപ്രീംകോടതികളിലെയോ വിധികളിലു്നിന്നാണെന്നുള്ളതു് കേരളത്തിലു്നിന്നുവ്യത്യസു്തമായി രാഷ്ട്രീയത്തെയും ഭരണത്തെയും ഗൗരവത്തോടെകാണുന്നജനങ്ങളിലു് കടുത്തനീരസമാണുണു്ടാക്കിയിട്ടുള്ളതു്. ഒരേനിയമം, ഒരേകേസ്സു്- പിന്നെങ്ങനെയാണു് അവരുടെനാട്ടിലെതന്നെ ഹൈക്കോടതികളിലു്നിന്നു് സുപ്രീംകോടതിപറഞ്ഞതിലു്നിന്നുവ്യത്യസു്തമായി അവരെയധികാരത്തിലു്സ്സംരക്ഷിക്കുന്ന വിധികളുണു്ടായിട്ടുള്ളതെന്നതാണു് ജനങ്ങളുടെയാനീരസത്തിനുകാരണമായിട്ടുള്ളതു്. തമിഴു്നാടുമുഖ്യമന്ത്രി ജയലളിതയെക്കൊണു്ടു് രാജിവെയു്പ്പിക്കുവാ൯ കേസ്സു് തമിഴു്നാട്ടിലു്നിന്നുമാറ്റി ക൪ണ്ണാടകയിലെ ബാംഗ്ലൂരിലു് മറ്റൊരുകോടതിയിലു് വിചാരണചെയ്യുകയും സുപ്രീംകോടതി കേസ്സുകേളു്ക്കുകയുമൊക്കെ ചെയ്യേണു്ടിവന്നിട്ടുണു്ടു്. കേരളത്തിലെമുഖ്യമന്ത്രി പിണറായിവിജയനെതിരായകേസ്സുകളു്, അയാളുളു്പ്പെട്ടിട്ടുണു്ടെന്നു് ആരോപിക്കപ്പെടുന്നകേസ്സുകളു്, മറ്റൊരുസംസ്ഥാനത്തേയു്ക്കുമാറ്റിയാലു് എന്തുണു്ടാവും?

കേരളജഡു്ജിയായിരുന്നിട്ടു് തമിഴു്നാടുഗവ൪ണ്ണറായിപ്പോയ ജസ്സു്റ്റിസ്സു് ഫാത്തിമാബീവി 2001 സെപു്റ്റംബ൪ 21നു് ആറാമതുവീണു്ടും നിയമവിരുദ്ധമായി മുഖ്യമന്ത്രിയായവരെ അധികാരത്തിലു്വാഴിച്ചപ്പോളു് ജയലളിതയെക്കൊണു്ടുരാജിവെയു്പ്പിച്ചതു് സുപ്രീംകോടതിയിടപെടലാണു്. പ്രമാദമായയഴിമതികളടങ്ങുന്ന റ്റാ൯സ്സി ഭൂമിയിടപാടുകേസ്സു്, ജയാപ്പബ്ലിക്കേഷ൯സ്സുകേസ്സു്, കൊടൈക്കനാലിലെ നിയമവിരുദ്ധ പ്ലെസ൯റ്റു്സു്റ്റേ ഹോട്ടലു്നി൪മ്മാണക്കേസ്സു്, സു്പിക്കു് നിക്ഷേപയിടപാടുകേസ്സു്, കള്ള൪ട്ടെലിവിഷ൯കേസ്സു്, കലു്ക്കരിയിറക്കുമതിക്കേസ്സു് പോലുള്ള നിരവധികേസ്സുകളിലു് മദ്രാസ്സു്ഹൈക്കോടതിയവരെ അവരധികാരത്തിലിരുന്നപ്പോളു് തുട൪ച്ചയായി വെറുതേവിടുകയോ വെറുതേവിട്ടുകൊണു്ടുള്ള കീഴു്ക്കോടതിവിധികളു് ശരിവെയു്ക്കുകയോ ശിക്ഷിച്ചുകൊണു്ടുള്ള കീഴു്ക്കോടതിവിധികളു് അസ്ഥിരപ്പെടുത്തുകയോചെയു്തു. സുപ്രീംകോടതിവിധികളു്പലപ്പോഴും ഈവിധികളു് റദ്ദുചെയ്യുകയുംചെയു്തു, വീണു്ടുമവരെക്കൊണു്ടു് രാജിവെയു്പ്പിക്കുകയും ജയിലിലു്ക്കിടത്തിക്കുകയുംചെയു്തു. ഇതു് തമിഴു്നാടുജുഡീഷ്യറിയെക്കുറിച്ചുള്ള (ഇന്നു് ഗുജറാത്തുജുഡീഷ്യറിയെക്കുറിച്ചുകേളു്ക്കുന്നപോലെ!) വളരെത്തെറ്റായസന്ദേശമാണു് ജനങ്ങളു്ക്കുനലു്കിയതു്. ഇതു് ശരിയായസന്ദേശമാണു് ജനങ്ങളു്ക്കുനലു്കുന്നതെന്നുകരുതിയ അഴിമതിമനസ്സു്ക്കരും നിയമവിരുദ്ധരും ജുഡീഷ്യറിയിലും രാഷ്ട്രീയത്തിലും ഭരണത്തിലും വളരെയുണു്ടായിരുന്നു തമിഴു്നാട്ടിലും ആന്ധ്രയിലും കേരളത്തിലും. അവരിന്നും ആവിശ്വാസത്തോടെപ്രവ൪ത്തിക്കുന്നു.

ഇ൯ഡൃയിലു് 2024ലെ ലോകു്സ്സഭാത്തെരഞ്ഞെടുപ്പുനടക്കുമ്പോളു് ത൯റ്റെപാ൪ട്ടിയായ ആംആദു്മിപ്പാ൪ട്ടിക്കുവേണു്ടി തെരഞ്ഞെടുപ്പുപ്രചാരണരംഗത്തുണു്ടായിരുന്ന ഡലു്ഹിമുഖ്യമന്ത്രി അരവിന്ദു് ഖേജ്രിവാളിനെ ഒരഴിമതിക്കേസ്സാരോപണത്തിലു് തെളിവെടുപ്പിനായി കേന്ദ്രയെ൯ഫോഴു്സ്സുമെ൯റ്റുഡയറക്ടറേറ്റു് അറസ്സു്റ്റുചെയു്തതിലും ജയിലിലടച്ചതിലും ഡലു്ഹിഹൈക്കോടതി ഒരുനിയമവിരുദ്ധതയുംകണു്ടില്ല. അതേയിലക്ഷനിലു് കേരളത്തിലു് കിഫു്ബിയെന്നുള്ള സ൪ക്കാ൪വിദേശക്കടമെടുപ്പുപദ്ധതിയിലു് കള്ളപ്പണംവെളുപ്പിക്കലാരോപണമന്വേഷിക്കാ൯ അതേ എ൯ഫോഴു്സ്സുമെ൯റ്റുഡയറക്ടറേറ്റു് കേരളത്തിലെ മാ൪കു്സ്സിസ്സു്റ്റുഗവണു്മെ൯റ്റിലെയൊരു മു൯ധനകാര്യമന്ത്രിയായ തോമസ്സു് ഐസ്സക്കിനെ (ഇപ്പോളു് എമ്മെല്ലേപോലുമല്ല!) ചോദ്യംചെയ്യാ൯വിളിപ്പിച്ചപ്പോളു് കേരളാഹൈക്കോടതിയതിലു് കടുത്തനിയമവിരുദ്ധതയാണുകണു്ടതു്. തെരഞ്ഞെടുപ്പുതീയതികഴിഞ്ഞു് ഹാജരാക്കിയാലു്പ്പോരേ എന്നുവരെച്ചോദിച്ചു. പ്രവണതവ്യക്തമാണു്.

തെരഞ്ഞെടുപ്പിനുമുമ്പു് ഐസ്സക്കിനെച്ചോദ്യംചെയു്താലു് തെരഞ്ഞെടുപ്പിലു് വമ്പിച്ചരീതിയിലു് വോട്ടുനഷ്ടപ്പെട്ടു് മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിക്കു് ദേശീയപ്പാ൪ട്ടിപ്പദവിനഷ്ടപ്പെടുമെന്നു് പേടിക്കേണു്ടതു് മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയല്ലേ, മറ്റുള്ളവരാണോ? ഇതുപോലെയുള്ള സംരക്ഷണവിധികളൊരുക്കിയതിലൊരാളു് വിരമിച്ചശേഷം മാ൪കു്സ്സിസ്സു്റ്റുഗവണു്മെ൯റ്റൊരുക്കിയ മനുഷ്യാവകാശക്കമ്മിഷ൯ ചെയ൪മാ൯പദവിയിലു്പ്പോകാ൯ തയാറെടുക്കുന്നതു് ഇന്നാളും കേരളംകണു്ടതാണു്. ഇതുപോലുള്ള സംരക്ഷണവിധികളൊരുക്കിയശേഷം സുപ്രീംകോടതിച്ചീഫു്ജസ്സു്റ്റിസ്സായിരുന്നയാളു് ഒരുലജ്ജയുമില്ലാതെ നോമിനേഷനിലൂടെ ഒരുതെരഞ്ഞെടുപ്പിനെയുംനേരിടാതെ നേരെബീജേപ്പീയുടെ രാജ്യസഭാമെമ്പറായിപ്പോയി. അതൊരപ്പൂ൪വ്വസംഭവമല്ല, അതിപ്പോളിവിടെപ്പതിവാണു്. നാണംകെട്ടവ൯മാരും അധികാരദു൪വ്വിനിയോഗികളും സമൂഹത്തിലെ എല്ലാമേഖലയിലുമുണു്ടു്.

Written on 09 April 2024 and first published on: 13 April 2024









Saturday 6 April 2024

1569. ന്യൂയോ൪ക്കിലു്പ്പോയി തട്ടിക്കൂട്ടിയെടുത്ത അന്താരാഷ്ട്രയവാ൪ഡുംവാങ്ങി നാട്ടിലു്ത്തിരിച്ചെത്തിയപ്പോളു് വീട്ടിനടുത്തതട്ടുകടയിലെ സ്ഥിരമിരിപ്പുലോക്കലു്സ്സു്ക്കൂട്ടം ഇടംപേരുവിളിച്ചതുപോലെയാണു് മുഖ്യമന്ത്രിയുടെസ്ഥിതിയിന്നു് കേരളത്തിലു്

1569

ന്യൂയോ൪ക്കിലു്പ്പോയി തട്ടിക്കൂട്ടിയെടുത്ത അന്താരാഷ്ട്രയവാ൪ഡുംവാങ്ങി നാട്ടിലു്ത്തിരിച്ചെത്തിയപ്പോളു് വീട്ടിനടുത്തതട്ടുകടയിലെ സ്ഥിരമിരിപ്പുലോക്കലു്സ്സു്ക്കൂട്ടം ഇടംപേരുവിളിച്ചതുപോലെയാണു് മുഖ്യമന്ത്രിയുടെസ്ഥിതിയിന്നു് കേരളത്തിലു്

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By Adobe Stock. Graphics: Adobe SP.


ന്യൂയോ൪ക്കിലു്പ്പോയി ലോകകേരളസഭയെന്നുവെച്ചുണു്ടാക്കിവെച്ചിരിക്കുന്ന പണംപിടുങ്ങലു്സ്സംഘടനയുമായിഘടിപ്പിച്ച അമേരിക്ക൯മലയാളിസംഘടനകളിലൂടെ തട്ടിക്കൂട്ടിയെടുത്ത അന്താരാഷ്ട്രയവാ൪ഡുംവാങ്ങി പണംകൊടുത്തുനടത്തിക്കുന്ന പത്രമാധ്യമങ്ങളിലെ വലിയഭേരിയോടെ നാട്ടിലു്ത്തിരിച്ചെത്തിയപ്പോളു് വീട്ടിനുതൊട്ടടുത്തതട്ടുകടയിലെ സ്ഥിരമിരിപ്പുലോക്കലു്സ്സു്ക്കൂട്ടം പണു്ടുപള്ളിക്കൂടത്തിലു്വെച്ചുപതിഞ്ഞ ഇടംപേരുവിളിച്ചതുപോലെയാണു് കേരളത്തിലെ മുഖ്യമന്ത്രിയുടെസ്ഥിതിയിന്നു് കേരളത്തിലു്. ആദരവുവേണമെങ്കിലു് മറ്റുവല്ലയിടത്തും, വേറേവല്ലനാട്ടിലും, പോകണം. അവിടെച്ചെന്നാലു് പണു്ടു് കരുണാകര൯ പറഞ്ഞെന്നുപറയുന്നതുപോലെ അയാം ദി ചീഫു് മിനിസ്സു്റ്റ൪ ഫ്രം കേരളാ... ഐ ഹാ൯ഡിലു് സോ മച്ചു് ഗവണു്മെ൯റ്റു് മണി... എന്നൊക്കെ കുനിഞ്ഞുനിന്നുപേപ്പറുനോക്കിവായിച്ചാലു് ഒരലു്പ്പം ആദരവുകിട്ടിയേക്കും, കാരണം അവ൪ പണത്തെമാനിക്കുന്നവരാണു്. അല്ലെങ്കിലാവിടുവായ൯ ട്രംപു് അമേരിക്ക൯പ്രസിഡ൯റ്റാവില്ലല്ലോ! പക്ഷേ ഈനാട്ടിലിനിയതുകിട്ടുകയില്ല- ആ൪ത്തിപൂണു്ടുചുറ്റും തടിച്ചുകൂടിക്കിടക്കുന്ന പാ൪ട്ടി-ബിസിനസ്സുപണു്ടാരങ്ങളിലു്നിന്നല്ലാതെ നാട്ടുകാരിലു്നിന്നു്. അത്രവലിയൊരാക്ഷേപപാത്രമായിപ്പോയിരിക്കുകയാണു് സ്വന്തംപ്രവൃത്തികളിലൂടെ കേരളാമുഖ്യമന്ത്രി. ഏറ്റവുമൊടുവിലു്ക്കേട്ടതു് അങ്ങേ൪ക്കുതന്നെ സ്വീകരണംകൊടുക്കാനൊരുക്കിയൊരുവേദിയിലു് മൈക്കുപിടിച്ചുവളച്ചൊടിച്ചു് തിരിച്ചുവേദിയിലു്വെച്ചെന്നും മൈക്കി൯റ്റെകണു്ഠനാളത്തിലു്നിന്നും പുകപറന്നെന്നുമാണു്! ആംപ്ലിഫയ൪കരിഞ്ഞെന്നുംപറയുന്നു.

അങ്ങേരുടെയംഗവിക്ഷേപങ്ങളും മുഖഭാവങ്ങളും ശരീരഭാഷയും ഒന്നുമൊളിക്കാ൯കഴിയാത്തവിധം പലപ്പോഴുംനിരീക്ഷിച്ചിട്ടുള്ള ഇത്തിരിയൊക്കെവിവരമുള്ളമനുഷ്യ൪ നി൪ത്താതെചിരിക്കുകയാണുചെയ്യുന്നതു്. അതിലൂടെയങ്ങേരുടെ സ്വഭാവരൂപകലു്പ്പനനടത്തുമ്പോളു് ഒരുകോമാളിയുടെരൂപമാണുതെളിയുന്നതു്. അവരെയൊഴിച്ചു് സാധാരണമനുഷ്യരെസ്സംബന്ധിച്ചിടത്തോളം അതുപിന്നെങ്ങനെയാണിയാളു് കൃത്യവും സമ൪ത്ഥവുമായനീക്കങ്ങളിലൂടെ വ൪ഷങ്ങളെടുത്തു് മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയിലൊരു നേതാവായിവള൪ന്നതും നേതൃത്വംപിടിച്ചതും മുഖ്യമന്ത്രിയായതെന്നതുമൊക്കെയുള്ള അത്ഭുതമാണു്. അസാമാന്യമായ നിരീക്ഷണശക്തിയും വിശകലനബുദ്ധിയുമില്ലാതെ ഇതുവല്ലതുംപറ്റുമോ? ഫ്രഞു്ചുവിപ്ലവത്തെയും ഇംഗ്ലീഷു്പ്പ്രഭുക്ക൯മാരെയുംപറ്റിയുള്ള ബാരണസ്സു് ഓ൪സ്സിയുടെ കഥയിലെപ്പോലെ ഒരുപക്ഷേയിനിയൊരു സു്ക്കാ൪ലറ്റുപിമ്പേ൪ണലായിരിക്കുമോ? പക്ഷേ അതൊക്കെയുള്ളതു്, അതായതു് ആപ്പറഞ്ഞ അസാമാന്യമായ നിരീക്ഷണശക്തിയും വിശകലനബുദ്ധിയുമൊക്കെയുള്ളതു്, അയാളെക്കണു്ടെത്തിപ്പിടികൂടി പിന്നിലുറച്ചുനിന്നു് പണംകൊടുത്തുമാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയെയട്ടിമറിച്ചു് വ൪ഷങ്ങളായി ക്ഷമവെടിയാതെ പ്രവ൪ത്തിച്ചുകൊണു്ടിരിക്കുന്ന ഒരു കോ൪പ്പറേറ്റുസമൂഹത്തിനാണെന്നു് അവരുണു്ടോയറിയുന്നു! വള൪ന്നതല്ല വള൪ത്തിയതാണെടോ, കേരളമിന്നുചെന്നുപതിച്ചിരിക്കുന്ന അതേലക്ഷൃത്തിനുവേണു്ടി. ഒരുപക്ഷേയിതിലേതോപണക്കാരനെ അയാളൊന്നുമല്ലാതിരുന്നകാലത്തു് അന്നുകേരളം പരമപുച്ഛത്തോടെയാക്ഷേപിച്ചിരിക്കണം- കേരളത്തെക്കാലു്ക്കാശ്ശിനുവഴിയില്ലാത്തയീ പതനത്തിലെത്തിക്കാ൯!

Written on 03 March 2024 and first published on: 06 March 2024











Monday 1 April 2024

1568. രാവിലെ ഉറക്കമുണ൪ന്നുനോക്കുമ്പോളു് മുഖ്യമന്ത്രിപിണറായിവിജയനും പന്ന്യ൯ രവീന്ദ്രനും വീട്ടുമുറ്റത്തുകിടക്കുന്നു. ആളുകളുണരുന്നതിനുമുമ്പു് ആരോ കൊണു്ടിട്ടിട്ടുപോയതാണു്! തലേദിവസം മഴപെയ്യാത്തതുകൊണു്ടു് നനഞ്ഞിട്ടില്ല. ഇതു് തെരഞ്ഞെടുപ്പുചട്ടലംഘനമല്ലേ?

1568

രാവിലെ ഉറക്കമുണ൪ന്നുനോക്കുമ്പോളു് മുഖ്യമന്ത്രിപിണറായിവിജയനും പന്ന്യ൯ രവീന്ദ്രനും വീട്ടുമുറ്റത്തുകിടക്കുന്നു. ആളുകളുണരുന്നതിനുമുമ്പു് ആരോ കൊണു്ടിട്ടിട്ടുപോയതാണു്! തലേദിവസം മഴപെയ്യാത്തതുകൊണു്ടു് നനഞ്ഞിട്ടില്ല. ഇതു് തെരഞ്ഞെടുപ്പുചട്ടലംഘനമല്ലേ?

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By M Wrona. Graphics: Adobe SP.


രാവിലെ ഉറക്കമുണ൪ന്നുനോക്കുമ്പോളു് മുഖ്യമന്ത്രിപിണറായിവിജയനും പന്ന്യ൯ രവീന്ദ്രനും വീട്ടുമുറ്റത്തുകിടക്കുന്നു. ചോദ്യങ്ങളു്പേടിച്ചു് വീട്ടുകാരെയഭിമുഖീകരിക്കാ൯മടിച്ചു് ആളുകളുണരുന്നതിനുമുമ്പു് നേരംവെളുക്കുന്നതിനുമുമ്പേ ആരോ കൊണു്ടിട്ടിട്ടുപോയതാണു്! തലേദിവസം മഴപെയ്യാത്തതുകൊണു്ടു് നനഞ്ഞിട്ടില്ല. 2024 മാ൪ച്ചു് 29നാണു് ഇതുണു്ടായതു്. ഇതു് തെരഞ്ഞെടുപ്പുചട്ടലംഘനമല്ലേ?

ഏതായാലുമെടുത്തുവായിച്ചുനോക്കി. ത൯റ്റെനേതൃത്വത്തിലു് കുറേവിദേശശക്തികളു്നടത്തി സകലസ൪ക്കാ൪സ്സമ്പത്തുമടിച്ചുകൊണു്ടുപോയി ട്രഷറിവെളുപ്പിച്ചു് സംസ്ഥാനത്തെക്കുത്തുപാളയെടുപ്പിച്ചതിലു് പുറത്തുപറയാ൯കൊള്ളാവുന്ന പദ്ധതികളെല്ലാം ഏകദേശമടിച്ചുവെച്ചിട്ടുള്ള പലപേജുനീളമുള്ള, കൃത്യമായിപ്പറഞ്ഞാലു് നാലു്പ്പതുപേജുള്ള, പിണറായിവിജയ൯റ്റെപടം മുഖച്ചിത്രമാക്കിയുള്ള, രാഷ്ട്രീയയിലക്ഷനഭ്യ൪ത്ഥന പബ്ലിക്കു് റിലേഷ൯സ്സുവകുപ്പിറക്കിയ പിണറായിവിജയ൯റ്റെ ബഡു്ജറ്റുമായിബന്ധപ്പെട്ട നന്ദിപ്പ്രകടനപ്പ്രസംഗമെന്നാണു് തലക്കെട്ടിട്ടിട്ടച്ചടിച്ചുവെച്ചിരിക്കുന്നതു്. സ൪ക്കാ൪ച്ചെലവിലടിച്ചുവെച്ചിരിക്കുന്നതെന്ന൪ത്ഥം! പക്ഷേയതിനകത്തു് അതി൯റ്റെ ഇരുപത്തിരണു്ടാംപേജിനകത്തു് ഇടതുഭരണമുന്നണിയുടെ തിരുവനന്തപുരം പാ൪ലമെ൯റ്റു് ഇലക്ഷ൯കമ്മിറ്റിയുടെ സെക്രട്ടറിയിറക്കിയ, മറ്റതുപോലെ മണ്ണന്തല ഗവണു്മെ൯റ്റുപ്രസ്സിലല്ലാതെ മറ്റൊരിടത്തച്ചടിച്ച, സീപ്പീയ്യൈസ്ഥാനാ൪ത്ഥി പന്ന്യ൯രവീന്ദ്ര൯റ്റെവകയൊരു ഈസ്സു്റ്ററാശംസ്സാക്കാ൪ഡെങ്ങനെവന്നു?

ഇതുമുഴുവ൯ തെരഞ്ഞെടുപ്പുചട്ടലംഘനമല്ലേ? അയാളു്ക്കുഗവണു്മെ൯റ്റുമായിബന്ധമുണു്ടോ? അയാളു്ക്കു് പബ്ലിക്കു് റിലേഷ൯സ്സുഡിപ്പാ൪ട്ടുമെ൯റ്റിലു്പ്പണിയുണു്ടോ? അതോ പബ്ലിക്കു് റിലേഷ൯സ്സുവകുപ്പു് അടിമുടിയസത്യങ്ങളും അ൪ദ്ധസത്യങ്ങളും തെരഞ്ഞെടുപ്പുപ്രചാരണ വാഗു്ദാനസൂചനകളുംനിറഞ്ഞ ആക്കള്ളവാറോലയിറക്കിയ അതി൯റ്റെഡയറക്ട൪ ടീവീ സുഭാഷു്സ്സഹിതം അയാളുടെതെരഞ്ഞെടുപ്പുകമ്മിറ്റിയാപ്പീസ്സിലിരുന്നാണോ പ്രവ൪ത്തിക്കുന്നതു്? ഭരണകക്ഷിനേതാക്കളു്ക്കുവേണു്ടി തെരഞ്ഞെടുപ്പുപ്രചാരണമാണോ ഒരു പബ്ലിക്കുറിലേഷ൯സ്സുവകുപ്പുഡയറക്ടറുടെപണി?

മറ്റതു് അയാളുടെ തെരഞ്ഞെടുപ്പുകമ്മിറ്റിയാപ്പീസ്സിലു്നിന്നുതന്നെ ഇറക്കിയ അയാളുടെപടംവെച്ചുള്ള അയാളുടെതന്നെ തെരഞ്ഞെടുപ്പഭ്യ൪ത്ഥനയാണു്. ഇതുരണു്ടുംകൂടി ഒരേ ടീമുതന്നെയാണു് പരസ്യമായി ജനങ്ങളെയഭിമുഖീകരിച്ചു് മുഖത്തുനോക്കിത്തെറികേളു്ക്കാനും ഒരിടത്തുനടന്നതുപോലെ ആസിഡ്ഡുവെള്ളംമുഖത്തുവീഴാനും ഭയമുള്ളതുകൊണു്ടു് നേരംവെളുക്കുന്നതിനുമുമ്പു് ജനങ്ങളുടെവീട്ടുമുറ്റത്തുകൊണു്ടിട്ടിട്ടുപോകുന്നതു്. പറന്നുപോകാതെകല്ലുംവെച്ചിട്ടുണു്ടു്! ആദ്യംപറഞ്ഞതിലെയാ മുഖംകണു്ടാലു് ചെല്ലുന്നയാളു്ക്കിന്നു് ആവീട്ടിലു്നിന്നും അതുരണു്ടുംകിട്ടുമെന്നുറപ്പുമാണു്. ഒരു സ൪ക്കാരുമായിബന്ധപ്പെട്ടുള്ള പണമോഷണക്കാര൯റ്റെയും കള്ളക്കടത്തുകാര൯റ്റെയും പെ൯ഷ൯കാ൪ക്കുള്ള ഡീയേയുടെയും വിധവകളു്ക്കും അഗതികളു്ക്കും വൃദ്ധ൪ക്കുമുള്ള പെ൯ഷ൯റ്റെയും പണമെടുത്തു് അതുകൊടുക്കാനില്ലാതാക്കി പെണു്ടാട്ടിയെയും മകളെയും മകളുടെമക്കളെയുമൊക്കെക്കൂട്ടി അങ്ങേയറ്റംജനവിരുദ്ധ൯മാരായ കുറേയുദ്യോഗസ്ഥ൯മാരോടൊപ്പം പലദിവസംവിദേശത്തു് ടൂറുനടത്തിയവ൯റ്റെയുമൊക്കെപ്പടം നേരംവെളുക്കുമ്പോളു് വീട്ടുമുറ്റത്തുകിടക്കുന്നതു്, പ്രത്യേകിച്ചും തെരഞ്ഞെടുപ്പുകാലത്തു്, അയാളുടെകൂലിയുംവാങ്ങി പടവുംനോട്ടീസ്സുമായി വീടുതെണു്ടാനിറങ്ങുന്ന അയാളുടെസിലു്ബ്ബന്ധികളു്ക്കല്ലാതെ ആ൪ക്കെങ്കിലുമിഷ്ടപ്പെടുമോ?

സൗജന്യവിതരണത്തിനെന്നുപറഞ്ഞു് തിരുവനന്തപുരം മണ്ണന്തല ഗവണു്മെ൯റ്റുപ്രസ്സിലു്നിന്നും അമ്പതുലക്ഷമടിച്ചെന്നുപറയുന്ന ഈവാറോലയെന്തിനാണു് അമ്പതുലക്ഷമടിച്ചതു്? കുട്ടികളടക്കം മൊത്തം മൂന്നരക്കോടിജനങ്ങളുള്ളകേരളത്തിലു് അതിനുള്ളവീടുകളുണു്ടോ? അതോ ആളുക്കൊരെണ്ണംവീതമോ? വാസു്തവത്തിലതു് കള്ളക്കണക്കെഴുതിക്കേറ്റി രണു്ടരക്കോടിയെങ്കിലുമടിച്ചിട്ടുണു്ടാവണം, കാരണം തെരഞ്ഞെടുപ്പുസു്ക്ക്വാഡുകളിലൂടെയാണതു് കേരളംമുഴുക്കെയെത്തിയതെന്നാണുറിപ്പോ൪ട്ടുകളു്. ആറ്റിങ്ങലു്മണ്ഡലത്തിലും അതേസാധനം അതേരീതിയിലു്ത്തന്നെയെത്തി തെരഞ്ഞെടുപ്പുചട്ടലംഘനമെന്നുപറഞ്ഞു് കേസ്സുണു്ടായെന്നുംകേളു്ക്കുന്നു- കേസ്സല്ല പരാതി. പക്ഷേ പെ൯ഷനാകുമ്പോളു് മറ്റുള്ളവ൯മാരെപ്പോലെ പോസ്സു്റ്റുകിട്ടുമെന്നുപതീക്ഷിച്ചു് ഇവരുടെചട്ടുകമായിപ്പ്രവ൪ത്തിച്ച ഒരു സിവിലു്സ്സ൪വ്വീസ്സുകാര൯നയിക്കുന്ന സംസ്ഥാനതെരഞ്ഞെടുപ്പുചുമതലക്കാ൪ അതൊന്നുംകണു്ടതായിനടിക്കുന്നില്ല- ആയിരത്തിലേറെക്ക്യാമറകളും അതിനുള്ളയോടുന്നവാടകവണു്ടികളും തെരുവിലിറക്കി തെരഞ്ഞെടുപ്പുനിരീക്ഷണമെന്നുപറഞ്ഞു് അഴിമതിക്കളക്ടറേറ്റുകേന്ദ്രങ്ങളിലൂടെ അങ്ങനെയുംപണമടിച്ചുമാറ്റുകയാണവ൪.

Written on 30 March 2024 and first published on: 01 April 2024









 

 

 

Friday 29 March 2024

1567. ബീജേപ്പീയുടെ ഹിന്ദുത്തിയോക്കോ൪പ്പറേറ്റോക്ക്രസിയിലു് ഇ൯ഡൃയു്ക്കു് ഡെമോക്ക്രസിനഷ്ടപ്പെടുന്നുവെന്നു് അമേരിക്കപറയുന്നതിലു് ചില൪ക്കസ്വസ്ഥതയാണു്. ഏറ്റവുംപഴക്കമുള്ളജനാധിപത്യമുള്ള അവരല്ലാതെ പിന്നെയാരാണതുപറയേണു്ടതു്?

1567

ബീജേപ്പീയുടെ ഹിന്ദുത്തിയോക്കോ൪പ്പറേറ്റോക്ക്രസിയിലു് ഇ൯ഡൃയു്ക്കു് ഡെമോക്ക്രസിനഷ്ടപ്പെടുന്നുവെന്നു് അമേരിക്കപറയുന്നതിലു് ചില൪ക്കസ്വസ്ഥതയാണു്. ഏറ്റവുംപഴക്കമുള്ളജനാധിപത്യമുള്ള അവരല്ലാതെ പിന്നെയാരാണതുപറയേണു്ടതു്?

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By Atharva Tulsi. Graphics: Adobe SP.

ബീജേപ്പീയുടെ ഹിന്ദുത്തിയോക്കോ൪പ്പറേറ്റുഭരണത്തിലു് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെകീഴിലു് ഇ൯ഡൃയു്ക്കു് ജനാധിപത്യം നഷ്ടപ്പെടുന്നുണു്ടോയെന്നു് അമേരിക്കയും ജ൪മ്മനിയുമാശങ്കപ്പെടുന്നതിലു് ഇ൯ഡൃയിലെ നിരവധിവ്യക്തികളു്ക്കും കോ൪പ്പറേറ്റുകളു്ക്കും മതസംഘടനകളു്ക്കും പലപത്രട്ടെലിവിഷ൯ ഓണു്ലൈ൯മാധ്യമങ്ങളു്ക്കും കടുത്തപകയാണു്, അസ്വസ്ഥതയാണു്, ബീജേപ്പീയു്ക്കതിനെ രാഷ്ട്രമീമാംസയുടെഭാഷയിലു് ന്യായീകരിക്കാനും വിശദീകരിക്കാനുംകഴിയാത്തതിലു് നിരാശയാണു്. അതിനുപകരമവ൪ മറ്റൊന്നുമില്ലാത്തതുകൊണു്ടു് അമേരിക്കയും ജ൪മ്മനിയും ഇ൯ഡൃയുടെമുന്നിലു് മുട്ടുകുത്തിയെന്നൊക്കെ എഴുതിവിടുന്നു.

ഇ൯ഡൃവെട്ടിമുറിക്കപ്പെട്ട അതേ രണു്ടാംലോകമഹായുദ്ധാനന്തരമെന്നപ്പോലെ രണു്ടാക്കിവെട്ടിമുറിക്കപ്പെട്ട ജ൪മ്മനി വീണു്ടും ഒന്നാവാനുള്ളമര്യാദയെങ്കിലും കാണിച്ചിട്ടുണു്ടു്, ബീജേപ്പീയെക്കാളൊക്ക എത്രയോഭീകര൯മാരായിരുന്ന, ലോകംതന്നെപിടിച്ചടക്കിനടന്ന ലോകമുട്ടാള൯മാരായിരുന്ന, ഫാസ്സിസ്സു്റ്റാര്യ൯പടയുടെ ആധിപത്യത്തിലു്നിന്നും ജ൪മ്മനിയെ ജനാധിപത്യത്തിലേക്കുകൊണു്ടുപോകാ൯ അവ൪ക്കുകഴിഞ്ഞിട്ടുണു്ടു്. ബീജേപ്പീയുടെകീഴിലു് ഇ൯ഡൃ നേരേതിരിച്ചു് ഇപ്പോഴും നേരത്തേമുറിഞ്ഞുപോയകഷണത്തോടുമല്ലടിച്ചു് ജനാധിപത്യത്തിലു്നിന്നും മതാധിപത്യത്തിലേക്കും കോ൪പ്പറേറ്റുഫാസ്സിസത്തിലേയു്ക്കുമല്ലേ പോകുന്നതു്? പാക്കിസ്ഥാനെന്നയാക്കഷണവും ജനാധിപത്യത്തിലു്നിന്നും ഇതുപോലെ മതാധിപത്യത്തിലോട്ടും സൈനികഫാസ്സിസത്തിലോട്ടുമെല്ലേപോയതു്? അവിടെ മുസ്ലിംതീവ്രസംഘടനയായ ജമായത്തു് ഇ ഇസ്ലാമിയും ഇവിടെ ഹിന്ദുത്തീവ്രസംഘടനകളായ ഭാരതീയജനതാപ്പാ൪ട്ടിയും രാഷ്ട്രീയസ്വയംസേവകസംഘവുംപോലുള്ളവയുമാണു് അതിനുവേണു്ടിപ്പ്രവ൪ത്തിക്കുന്നതെന്നതൊഴിച്ചാലു് രണു്ടുംതമ്മിലെന്തുവ്യത്യാസമാണുള്ളതു്?

2024 മാ൪ച്ചു് അവസാനത്തെയാഴു്ച്ചയും കേന്ദ്ര കലു്ക്കരിമന്ത്രാലയത്തി൯റ്റെയും പരിസ്ഥിതിമന്ത്രാലയത്തി൯റ്റെയും കലു്ക്കരിയിവിടെസ്സുലഭമായുണു്ടെന്നുള്ള കണക്കുകളു്തള്ളിക്കൊണു്ടു് അതിനെ ഭാവിതലമുറയു്ക്കും അടിയന്തിരാവശ്യങ്ങളു്ക്കുമായി റിസ൪വ്വായിട്ടിട്ടേയു്ക്കാതെ കലു്ക്കരിയുട൯കുഴിച്ചെടുത്തില്ലെങ്കിലു് ഭാരതംപൊളിഞ്ഞുപോകുമെന്നുപറഞ്ഞുകൊണു്ടു് വെറുമൊരുകോ൪പ്പറേറ്റടിമയായമോദി മദ്ധ്യപ്പ്രദേശ്ശിലുള്ള ജനങ്ങളുടെവകരാഷ്ട്രസ്വത്തായകലു്ക്കരി കയറ്റുമതിചെയു്തുകടംതീ൪ത്തു് വീണു്ടുംഹുങ്കോടെയുയി൪ത്തെണീക്കാ൯ അദാനിക്കോ൪പ്പറേഷനു് എത്രസഹസ്രകോടിരൂപയുടെകൈക്കൂലി ബീജേപ്പീയു്ക്കുവേണു്ടി വാങ്ങിക്കൊണു്ടാണുനലു്കിയതു്? ഇതുപോലെ കോ൪പ്പറേറ്റുദാഹത്തിലു്പ്പിടയു്ക്കുന്ന ഒരു പ്രധാനമന്ത്രിയുംപാ൪ട്ടിയുമുണു്ടായിട്ടുണു്ടോ? ഇതിനിടയിലപ്പ്രത്യക്ഷമാകുന്ന ജനാധിപത്യത്തെപ്പറ്റി മുന്നറിയിപ്പുനലു്കാ൯ ജനാധിപത്യംജനിച്ച അമേരിക്കയും കടുത്ത ഫാസ്സിസ്സു്റ്റുപ്രേരണകളെത്തന്നെയതിജീവിച്ചുകൊണു്ടു് അതിലേയു്ക്കുപോയ ജ൪മ്മനിയുമല്ലാതെ മറ്റാരാണിവിടുള്ളതു്? ഒരുപക്ഷേ ഫ്രാ൯സ്സിനുമാകാമായിരുന്നു- ബീജേപ്പീയു്ക്കുകൈക്കൂലികൊടുത്തു് ഇ൯ഡൃയു്ക്കു് യുദ്ധവിമാനങ്ങളു്കൊടുത്തിരുന്നില്ലെങ്കിലു് ഇ൯ഡൃയിലെജനാധിപത്യനഷ്ടംചൂണു്ടിക്കാട്ടാ൯ ഒരുപക്ഷേ അവരുമുണു്ടാകുമായിരുന്നു.

ഇ൯ഡൃയുടെവിദേശകാര്യവകുപ്പടക്കമുള്ള നേരത്തേപറഞ്ഞ മതകോ൪പ്പറേറ്റടിമവ൪ഗ്ഗത്തി൯റ്റെ, ഇ൯ഡൃയിലെയവസ്ഥയെക്കുറിച്ചുള്ള തുറന്നയഭിപ്രായങ്ങളുടെപേരിലുള്ള ജനാധിപത്യമുള്ളരാഷ്ട്രങ്ങളോടുള്ള പകകണു്ടാലു്ത്തോന്നും, അമേരിക്ക ജനാധിപത്യം ഇ൯ഡൃയിലു്നിന്നു് കോപ്പിയടിച്ചതാണെന്നു്, ഇ൯ഡൃയെ ജനാധിപത്യം ആരുംപഠിപ്പിക്കാ൯വരണു്ടെന്നു്, ഇ൯ഡൃയെയിന്നുഭരിക്കുന്ന ഭാരതീയജനതാപ്പാ൪ട്ടി, റിലയ൯സ്സദാനിക്കോ൪പ്പറേഷനുകളു്, രാഷ്ട്രീയസ്വയംസേവകസംഘം, വിശ്വഹിന്ദുപരിഷത്തു്, ഇ൯ഡൃ൯പാ൪ലമെ൯റ്റിലെയവരുടെയാളു്ക്കൂട്ടം എന്നിവയിലെല്ലാം ദശാബ്ദങ്ങളായെന്നല്ല നൂറ്റാണു്ടുകളായിത്തന്നെ ജനാധിപത്യമുണു്ടായിരുന്നെന്നു്! ഈ ഇന്നലത്തെത്തകരകളിലുംതലകളിലും എന്നു് എവിടെയാണുജനാധിപത്യമുണു്ടായിരുന്നതു്? ഇതിലേതി൯റ്റെചരിത്രത്തിലും പഴക്കത്തിലുമാണു് ജനാധിപത്യത്തി൯റ്റെയെന്തെങ്കിലും വിദൂരമായെങ്കിലുമുണു്ടായിരുന്നതു്?

ഇരുന്നൂറിലേറെവ൪ഷങ്ങളായി ജനാധിപത്യമുള്ളയമേരിക്കയിലു്നിന്നും അവ൪ക്കുസ്വാതന്ത്ര്യംനലു്കിപ്പി൯വാങ്ങേണു്ടിവന്ന ബ്രിട്ടനിലു്നിന്നും കോപ്പിയടിച്ചതല്ലാതെ മറ്റെങ്ങനെയാണെവിടെനിന്നാണു് ഇ൯ഡൃയിലു്ജനാധിപത്യമുണു്ടായതു്? പാ൪ലമെ൯റ്ററിസ്സങ്കലു്പ്പംതന്നെ ഇ൯ഡൃയിലു് എവിടെനിന്നുണു്ടായി? അമേരിക്കയിലാഭ്യന്തരസമരവും ബ്രിട്ടനെതിരേയുദ്ധവുംനടക്കുന്നതിനും ജനാധിപത്യംസ്ഥാപിതമാകുന്നതിനുംമുമ്പു് ഇ൯ഡൃയിലു് ജനാധിപത്യം പ്രജാഭരണം എന്നിവയെയൊക്കെയടിസ്ഥാനപ്പെടുത്തി അവപ്രതിപാദിക്കുന്നലേഖനങ്ങളോ പുസു്തകങ്ങളോ സാഹിത്യമോ ഉണു്ടായിരുന്നോ? അപ്പോളു്പ്പിന്നെ ഇരുന്നൂറിലേറെവ൪ഷത്തി൯റ്റെ ജനാധിപത്യയെകു്സ്സു്പ്പീരിയ൯സ്സുള്ള അമേരിക്കയു്ക്കല്ലാതെമറ്റാ൪ക്കാണു് ഇ൯ഡൃ൯ജനാധിപത്യം വഴിമാറിപ്പോകുന്നുവെങ്കിലു് അതുമനസ്സിലാക്കാ൯കഴിയുന്നതും മുന്നറിയിപ്പുതരാ൯കഴിയുന്നതും ഉപദേശിക്കാ൯കഴിയുന്നതും ഇ൯ഡൃയിലിപ്പോളുള്ളതുജനാധിപത്യമല്ലെന്നു് പറയാ൯കഴിയുന്നതും?

ഇ൯ഡൃയിലിപ്പോളൊരു ജനാധിപത്യരീതിനിലവിലുണു്ടോയെന്നു് ജ൪മ്മനിയും അമേരിക്കയുംമാത്രമല്ല ഐക്യരാഷ്ട്രസഭയും ചോദ്യമുയ൪ത്തിയിട്ടുണു്ടു്. ഉപരാഷ്ട്രപതിപോലും ഇതിനോടുപ്രതികരിച്ചതു് ഇ൯ഡൃയൊരു ജനാധിപത്യരാജ്യമാണെന്നും ഓരോരാജ്യങ്ങളും അവരവരുടെകാര്യം നോക്കിയാലു്മതിയെന്നും ആരും ഇ൯ഡൃയെ ജനാധിപത്യംപഠിപ്പിക്കാ൯വരണു്ടെന്നുമാണു്. ജഗദീപു് ധ൯ക൪ എന്നാണു് ഉപരാഷ്ട്രപതിയുടെപേരു്. ഇതദ്ദേഹത്തി൯റ്റെ വ്യക്തിപരമായ അഭിപ്രായംമാത്രമായിരിക്കണം, കാരണം മറ്റുള്ളരാജ്യങ്ങളുടെകാര്യംനോക്കുകയാണു് ഐക്യരാഷ്ട്രസഭയുടെജോലി. ഒരുരാജ്യത്തു് എന്തുണു്ടു് എന്തില്ലായെന്നുനോക്കാനാണു് അവരെയുണു്ടാക്കിവെച്ചിരിക്കുന്നതു്. അതുമാത്രവുമല്ല ഇ൯ഡൃയിലു് ജനാധിപത്യമുണു്ടോയെന്നുതന്നെയാണു് വിദേശജനാധിപത്യരാജ്യങ്ങളിലു്നിന്നും ഇവിടെയുയ൪ന്നചോദ്യവും. ഇ൯ഡൃയൊരു ജനാധിപത്യരാജ്യമാണോയെന്നതുതന്നെയാണു് ചോദ്യംചെയ്യപ്പെട്ടിരിക്കുന്നതും. വളരെ അപ്രസക്തവും ബാലിശവുമായിപ്പോയി ഉപരാഷ്ട്രപതിയുടെമറുപടി.

വിദേശകാര്യവകുപ്പു് അമേരിക്കയുടെയും ജ൪മ്മനിയുടെയും പ്രതിനിധികളെ വിളിച്ചുവരുത്തിത്തന്നെ പ്രതിഷേധമറിയിച്ചു. വസു്തുതാപരമായും സമയബന്ധിതമായും നിയമപ്രക്രിയ നടപ്പാക്കപ്പെടുന്ന ഒരുരാജ്യമാണു് ഇ൯ഡൃയെന്നാണു് വിദേശകാര്യവകുപ്പുപ്രതികരിച്ചതു്. മറ്റുരാജ്യങ്ങളുടെ ആഭ്യന്തരകാര്യങ്ങളിലിടപെടുന്നതു് അംഗീകരിക്കാനാവില്ല, ഇ൯ഡൃയിലെ നിയമനടപടിനിരീക്ഷിക്കുന്നതു് സ്വതന്ത്രജുഡീഷ്യറിയാണു്, എന്നൊക്കെയാണു് അവരുടെയറിയിപ്പു്. ഭരണകക്ഷിയായ ബീജേപ്പീയു്ക്കുവേണു്ടി അതിലെ സമുന്നതനേതാക്ക൯മാരെല്ലാം പ്രതികളായ വ൪ഗ്ഗീയകലാപമുണു്ടാക്കലും പള്ളിപൊളിക്കലുമടക്കമുള്ള ഗുരുതരമായകേസ്സുകളിലു് അമേരിക്കയടക്കം മുന്നോട്ടുവെച്ച സകലസമൃദ്ധമായ തെളിവുകളുമുണു്ടായിട്ടും അവരെമുഴുവ൯ വെറുതേവിട്ടുകൊണു്ടു് വിധിപറഞ്ഞു് അവരുടെരാഷ്ട്രീയഭാവിയും അതിലൂടെമാത്രം ബീജേപ്പീയുടെ ഇ൯ഡൃയിലെഭരണവും ഉറപ്പാക്കിയിട്ടു് അതിനുപ്രതിഫലമായി ബീജേപ്പീയിലു്ച്ചേ൪ന്നു് അവരുടെപ്രതിനിധിയായി പാ൪ലമെ൯റ്റംഗമായിപ്പോയ സുപ്രീംകോടതിച്ചീഫു്ജസ്സു്റ്റിസ്സുള്ള രാജ്യമാണുപറയുന്നതു് അവരുടെ നിയമനടപടികളു് നിരീക്ഷിക്കുന്നതു് സ്വതന്ത്രജുഡീഷ്യറിയാണെന്നു്! കൃത്യമായിപ്പറഞ്ഞാലു് ആക്കേസ്സിനാസ്സു്പ്പദമായ ഗുജറാത്തുവ൪ഗ്ഗീയകലാപത്തിലെ തെളിവുകളുടെസമൃദ്ധിയുടെപേരിലു് തങ്ങളുടെരാജ്യത്തുകയറിപ്പോകരുതെന്നുപറഞ്ഞു് പ്രവേശനംതടഞ്ഞ നരേന്ദ്രമോദിയെന്നയതിലെപ്പ്രതി പിന്നീടുപ്രധാനമന്ത്രിയായാലു് ആരാജ്യത്തെത്രജനാധിപത്യമുണു്ടായിരിക്കുമെന്നു് അമേരിക്കയു്ക്കറിയാത്തതാണോ!

ഡലു്ഹിയിലെ പ്രതിപക്ഷമുഖ്യമന്ത്രിയായ മു൯ സിവിലു്സ്സ൪വ്വീസ്സുകാരനായ അരവിന്ദു് ഖെജ്രിവാളിനെപ്പോലെയൊരു മോദിയെക്കാളൊക്കെയെത്രയോ വിദ്യാസമ്പന്നനായൊരുമുഖ്യമന്ത്രിയെ ഇ൯ഡൃയുടെ ദേശീയതെരഞ്ഞെടുപ്പിനിടയു്ക്കു് അതിലു്പ്പങ്കെടുക്കാനും പ്രചരണംനടത്താനുംസമ്മതിക്കാതെ ജനാധിപത്യനടപടിക്രമങ്ങളു്ചവിട്ടിത്തേച്ചു് തികച്ചുംഫാസ്സിസ്സു്റ്റുരീതിയിലു് അറസ്സു്റ്റുചെയു്തുജയിലിലടച്ചതു് ജനാധിപത്യവിരുദ്ധമാകാതെ നോക്കണമെന്നുപറഞ്ഞതിനാണു് അമേരിക്കയു്ക്കും ജ൪മ്മനിക്കുമെതിരെ പുരപ്പുരംതൂപ്പുകാ൪ കൂകിക്കൊണു്ടിരിക്കുന്നതു്. ഇതു് ഇ൯ഡൃയുടെ ആഭ്യന്തരകാര്യങ്ങളിലിടപെടലാണെന്നാണു് അവരുടെയും അവരെയിളക്കിവിട്ടുപ്രതിരോധിക്കാ൯നോക്കുന്ന കേന്ദ്രഗവണു്മെ൯റ്റി൯റ്റെയും പ്രധാനവാദം.

ലോകത്തി൯റ്റെമുഴുവ൯ കോപ്പീറൈറ്റഡ്ഡുവസു്തുവായ, എന്നുംവികസിച്ചും ഗവേഷണങ്ങളു്നടന്നുകൊണു്ടുമിരിക്കുന്ന, ജനാധിപത്യമെന്നസംജ്ഞ എടുത്തുപയോഗിച്ചിട്ടു് അതി൯റ്റെ ഇ൯ഡൃയിലെയിപ്പോഴത്തെയുപയോഗത്തെപ്പറ്റി അക്കാദമിക്കും അതോടൊപ്പം പൊളിറ്റിക്കലുമായ അഭിപ്രായം ജനാധിപത്യമുള്ള മറ്റുരാജ്യങ്ങളു്പറയുമ്പോളു് അതെങ്ങനെ ഇ൯ഡൃയുടെ ആഭ്യന്തരകാര്യങ്ങളിലുള്ളയിടപെടലാകും? രണു്ടാംലോകമഹായുദ്ധവുമായിബന്ധപ്പെട്ട സൈനികസജ്ജീകരണം (അതോടൊപ്പം കടന്നുകയറിയടിയും നിശ്ശേഷംപരാജയപ്പെടുത്തലും!) ജ൪മ്മനിയുടെ ആഭ്യന്തരകാര്യങ്ങളിലുള്ള കടന്നുകയറ്റമാണെന്നു് നാസ്സിജ൪മ്മനിയുംപറഞ്ഞതന്നു് ആരുവകവെച്ചു?

ജനാധിപത്യമെന്ന ഫാക്കലു്റ്റിയെസ്സംബന്ധിച്ചുള്ള അക്കാദമിക്കുതാലു്പ്പര്യങ്ങളല്ലേ ഇ൯ഡൃയെച്ചോദ്യംചെയു്തയിതിലു് മുന്നിട്ടുനിലു്ക്കുന്നതു്? അമേരിക്ക൯ സു്റ്റേറ്റു് ഡിപ്പാ൪ട്ടുമെ൯റ്റുനടത്തിയ ആ അഭിപ്രായപ്പ്രകടനം ഹാ൪വാ൪ഡു് യൂണിവേഴു്സ്സിറ്റിയുടെ പൊളിറ്റിക്കലു് സു്റ്റഡീസ്സു് ഡിപ്പാ൪ട്ടുമെ൯റ്റാണുനടത്തിയിരുന്നതെങ്കിലു് എന്തുചെയ്യുമായിരുന്നു? ജനാധിപത്യത്തിലു്വരുന്ന മാറ്റങ്ങളും പ്രവണതകളും പഠിക്കാതെങ്ങനെയതിനെയെടുത്തുപ്രയോഗിക്കും, തങ്ങളുടെരാജ്യങ്ങളിലു്നന്നാക്കും, ഇനിയുമെത്രയോരാജ്യങ്ങളു്ക്കുപുണരാനുള്ള ആ ഭരണസമ്പ്രദായത്തെ ആധുനികകാലത്തിനൊത്തവണ്ണം കുറ്റമറ്റരീതിയിലു് വികസിപ്പിക്കും? ഒരുദാഹരണത്തിനു് ഇപ്പോളു്മിക്കരാജ്യങ്ങളിലും പിന്തുടരുന്ന പ്രാതിനിധ്യജനാധിപത്യവ്യവസ്ഥ- റെപ്പ്രസ൯റ്റേഷണലു് ഡെമോക്ക്രസി- പോയി പ്രായപൂ൪ത്തിയായ സകലരുടെയും ഓണു്ലൈ൯പാ൪ലമെ൯റ്റുപങ്കാളിത്തവും ഓണു്ലൈ൯വോട്ടിംഗുമൊക്കെയുറപ്പാക്കുന്ന നേരിട്ടുജനാധിപത്യം- ഡയറക്ടുഡെമോക്ക്രസി- ഇനിവരാ൯പോകുമ്പോളു് ഇതുപോലെയുള്ളവഴിപിരിയലുകളുടെയും വീഴു്ച്ചകളുടെയും പാഠങ്ങളവിടെയുണു്ടാവണു്ടേ?

നേരത്തേപറഞ്ഞചില൪ക്കു് കോപമുണു്ടാകുന്നതു് ബീജേപ്പീയുടെഭരണത്തിനുകീഴിലുള്ളതു് ജനാധിപത്യമല്ലെന്നു് സ്ഥാപിക്കപ്പെടുന്നതിലുള്ള അസ്വസ്ഥതയാണു്, അതു് ഡെമോക്ക്രസിയല്ല മത തിയോകോ൪പ്പറേറ്റോക്ക്രസിതന്നെയെന്നു് ധൈര്യമായിസ്സമ്മതിക്കാനുള്ളഭയമാണു്. ഒരുഭരണഘടനയിരിക്കുമ്പോളു് അതുനിഷു്ക്ക൪ഷിക്കുന്ന ഒരു ഡെമോക്ക്രസിയെയട്ടിമറിച്ചു് ഒരു തിയോക്ക്രസിയുമല്ല ഒരു തിയോക്കോ൪പ്പറേറ്റോക്ക്രസിസ്ഥാപിക്കപ്പെടുന്നതു് ഒരുകൊടുംകുറ്റമാണെന്നും കഴുവിലേറ്റിത്തൂക്കപ്പെടേണു്ട രാഷ്ട്രവിരുദ്ധപ്പ്രവ൪ത്തനമാണെന്നും നന്നായറിയാവുന്നതുകൊണു്ടാണു് അവ൪ക്കുതന്നെഭയം, അവരുടേതെന്താണെന്നു് ലോകംവിശകലനംചെയ്യുമ്പോളു് കോപം. ഇവരുടെ ഇതുവരെയുള്ളഭരണത്തി൯കീഴിലു് ഇ൯ഡൃയിലു് ജനാധിപത്യവലു്ക്കരണമാണോ മതാധിപത്യവലു്ക്കരണമാണോ മത-കോ൪പ്പറേറ്റാധിപത്യവലു്ക്കരണമാണോ നടന്നിട്ടുളളതു്?
 
Written on 28 March 2024 and first published on: 29 March 2024








 

  

Wednesday 27 March 2024

1566. രാജ്യത്തെയഴിമതിക്കാരെമുഴുവ൯പിടികൂടി അകത്തിടുമെന്നു് ബീജേപ്പീപ്പ്രധാനമന്ത്രി നരേന്ദ്രമോദിപറഞ്ഞാല൪ത്ഥം രാജ്യത്തിനുപുറത്തള്ള കേരളപ്പ്രധാനമന്ത്രി പിണറായിവിജയനെയും കുടുംബത്തെയുമൊഴിച്ചെന്നാണു്! സകലപാ൪ട്ടികളിലെയുംതിരിവുകളഭയംതേടിയ ബീജേപ്പീയിലു്മാത്രം ഒരഴിമതിമുഖ്യമന്ത്രിപോലുമില്ലെന്നു്!!

1566

രാജ്യത്തെയഴിമതിക്കാരെമുഴുവ൯പിടികൂടി അകത്തിടുമെന്നു് ബീജേപ്പീപ്പ്രധാനമന്ത്രി നരേന്ദ്രമോദിപറഞ്ഞാല൪ത്ഥം രാജ്യത്തിനുപുറത്തള്ള കേരളപ്പ്രധാനമന്ത്രി പിണറായിവിജയനെയും കുടുംബത്തെയുമൊഴിച്ചെന്നാണു്! സകലപാ൪ട്ടികളിലെയുംതിരിവുകളഭയംതേടിയ ബീജേപ്പീയിലു്മാത്രം ഒരഴിമതിമുഖ്യമന്ത്രിപോലുമില്ലെന്നു്!!

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By Adobe Stock. Graphics: Adobe SP.


രാജ്യത്തെയഴിമതിക്കാരെമുഴുവ൯പിടികൂടി അകത്തിടുമെന്നു് ബീജേപ്പീപ്പ്രധാനമന്ത്രി നരേന്ദ്രമോദിപറഞ്ഞാല൪ത്ഥം ഹിന്ദുരാഷ്ട്രത്തിലു്ച്ചേ൪ന്ന രാജ്യത്തിനുപുറത്തള്ള കേരളപ്പ്രധാനമന്ത്രി പിണറായിവിജയനെയും കുടുംബത്തെയുമൊഴിച്ചെന്നാണു്, ഒരുരാജ്യത്തെയും സംസ്ഥാനത്തെയും രണു്ടിനുമുള്ളയധികാരംതമ്മിലുള്ള വ്യത്യാസത്തെയും തിരിച്ചറിയാത്തവ൯മാരെപ്പോലും അയാളുടെഹിന്ദുരാഷ്ട്രം ഉളു്ക്കൊള്ളുമെന്നാണു്! രാജ്യത്തെസ്സകലപാ൪ട്ടികളിലെയും തിരിവുകളു് കാലുമാറിയഭയംതേടിയ ബീജേപ്പീമുന്നണിയിലു്മാത്രം ഒരഴിമതിമുഖ്യമന്ത്രിപോലുമില്ലെന്നു്, അഴിമതിക്കാ൪മുഴുവ൯ ഹിന്ദുരാഷ്ട്രത്തിലു്ച്ചേരാത്ത പ്രതിപക്ഷപ്പാ൪ട്ടികളിലാണെന്നു്!!

അഴിമതിയു്ക്കെതിരെ താ൯ ഉഗ്രമായപോരാട്ടമാണുനടത്തുന്നതെന്നു് നരേന്ദ്രമോദിപറയുന്നതു് അതേയുഗ്രപോരാട്ടമാണു് താനുംനടത്തുന്നതെന്നു് ഇടയു്ക്കിടയു്ക്കു് പിണറായിവിജയ൯പറയുന്നപോലെയാണു്- ഒരുവകുപ്പിനകത്തു് കിടിലമൊരഴിമതിക്കാരനുണു്ടെന്നറിഞ്ഞാലുട൯ പോലീസ്സുമുതലു് റെവന്യൂവും ആരോഗ്യവുംവരെയുള്ളവകുപ്പുകളിലെ ഏതുദ്യോഗസ്ഥനും തെരഞ്ഞുപിടിച്ചു് അപ്പോളു്ത്തന്നെപ്രൊമോഷനാണു്- ഡബിളു്പ്പ്രൊമോഷ൯! പറ്റുമെങ്കിലു് ഐയ്യേയെസ്സിനും ശുപാ൪ശ്ശചെയ്യും. ഏതിനും, ത൯റ്റെവ്യക്തിയനുചര കാര്യനി൪വ്വാഹകസംഘത്തിലു് നി൪ബ്ബന്ധമായുംചേ൪ത്തിരിക്കും. മു൯ഡീജീപ്പീമാരും ചീഫു്സ്സെക്രട്ടറിമാരും ഗവണു്മെ൯റ്റുസെക്രട്ടറിമാരും വകുപ്പുഡയറക്ട൪മാരുമൊക്കെയായി അവിടമങ്ങനെ ആളുനിറഞ്ഞുകിടക്കുകയാണു്! വരുന്നവ൪ക്കുവരുന്നവ൪ക്കുകൊടുക്കാനിപ്പോളു് ലാവണങ്ങളില്ല, കാരണം പെ൯ഷ൯പറ്റിയിട്ടുമിരുന്നുംകിടന്നുംകറങ്ങുന്നവ൯മാ൪ ഇറങ്ങിപ്പോയിട്ടുവേണമല്ലോകൊടുക്കാ൯!! കുറേക്കാലമായി സ൪വ്വീസ്സിലുള്ള ഉദ്യോഗസ്ഥ൯മാരെക്കൊണു്ടു് ഒഫീഷ്യേറ്റുചെയ്യിക്കേണു്ട ഉന്നതപോസ്സു്റ്റുകളെല്ലാമിങ്ങനെ പെ൯ഷ൯പറ്റിയപഴയതിരുട൯മാരെക്കൊണു്ടു് നിറച്ചിരിക്കുകയാണു്. അതിലു്ത്തന്നെയെപ്പോഴായാലും പോയിച്ചേരാ൯പോകുന്നവരായതുകൊണു്ടു് ഐയ്യേയെസ്സു്- ഐപ്പീയെസ്സു്- ഐയ്യെഫെസ്സു് ഉദ്യോഗസ്ഥസംഘടനകളു്ക്കുമതിലു്പ്പരാതിയില്ല. കേന്ദ്രസ൪വ്വീസ്സായിട്ടും ഈമൂന്നിലെയുംതിരുട൯മാരെ കേരളസ൪വ്വീസ്സുവെറുതേവിട്ടെങ്കിലു് ഇന്നത്തെരാഷ്ട്രീയതീരുമാനമനുസരിച്ചു് കേന്ദ്രസ൪വ്വീസ്സുംവെറുതേവിടും. അഴിമതിവിരുദ്ധ൯മാരായ പൊതുജനങ്ങളും സംഘടനകളും കേന്ദ്രത്തിലോട്ടുനോക്കിയിട്ടുകാര്യമില്ലെന്ന൪ത്ഥം- ശ്വാസത്തിനുപോലുംസമയമെടുക്കാതെ താനഴിവിരുദ്ധപ്പോരാളിയെന്നാണു് കേന്ദ്രപ്പ്രധാനമന്ത്രിനരേന്ദ്രമോദി സ്വയംബോദ്ധ്യപ്പെടുത്താനുമാശ്വസിക്കാനുമായി പറഞ്ഞുകൊണു്ടുനടക്കുന്നതെങ്കിലും. അഴിമതിപ്പോരാട്ടംനടത്തണമെങ്കിലു് ഗവണു്മെ൯റ്റല്ലാതെ മറ്റാരെങ്കിലുമിറങ്ങിനടത്തണമെന്നതാണു് ഇവരുടെകീഴിലു് ഇപ്പോഴത്തെസ്ഥിതി. ഏതൊരുത്തനെയാണു് കഴിഞ്ഞപത്തുകൊല്ലത്തിനിടയിലിവ൪തൂക്കിയതു്?

രാജ്യത്തെയഴിമതി നരേന്ദ്രമോദിയുടെയും ഇമ്മീഡിയറ്റുഫോളോവറായ പിണറായിവിജയ൯റ്റെയുമൊക്കെ ഭരണത്തിനുകീഴിലു് കുറയുകയാണോയെന്നുചോദിച്ചാലു് അതതി൯റ്റെകൊടുമുടിയിലേക്കുകുതിക്കുകയാണു്, പക്ഷേ തെളിവുബാക്കിവെയു്ക്കാതെചെയ്യാനറിയുന്ന കോ൪പ്പറേറ്റുകള്ള൯മാരായതുകൊണു്ടു് കണു്ടുപിടിക്കാനും പുറത്തുകൊണു്ടുവരാനുംവിഷമമാണു്. കഴിഞ്ഞപത്തുകൊല്ലംകൊണു്ടു് കേന്ദ്രത്തിലും സംസ്ഥാനത്തിലും അതാണുവന്നിട്ടുള്ളവ്യത്യാസം. അദാനിയുടെകേസ്സിലെന്നപോലെ അന്വേഷണപടുതയുള്ള ഏതെങ്കിലുംവിദേശികളതു് തെളിവുസഹിതം പുറത്തുകൊണു്ടുവന്നു് ലോകംമുഴുവനറിഞ്ഞാലു്ത്തന്നെ ചെറിയമുഖം മണലു്ക്കാട്ടിലു്പ്പൂഴു്ത്തി വലിയമൂലംപുറത്തുനി൪ത്തിയിരിക്കുന്ന ഒട്ടകപ്പക്ഷികളെപോലെ രാജ്യത്തിനകത്തു് കേന്ദ്രധനകാര്യവകുപ്പും സെബിയും റിസ൪വ്വുബാങ്കുംമുതലു് സുപ്രീംകോടതിവരെയുള്ളവ൪ ഉടനിടപെടുകയാണു്- പ്രതിരോധിക്കാനും, അതിലൂടെയവ൪ക്കുണു്ടായയോഹരിനഷ്ടം രാജ്യംതകരാ൯പോവുകയാണെന്നുപറഞ്ഞു് നികത്തിക്കൊടുക്കാനും!
 
Written on 26 March 2024 and first published on: 27 March 2024







 

 

 

Monday 25 March 2024

1565. സു്മാ൪ട്ടു് സിറ്റി റോഡിലൂടെനടന്നു് പാതാളത്തിലു്വീണു് കൈയ്യുംകാലുമൊടിയുമെന്നുള്ളതുകൊണു്ടു് തിരുവനന്തപുരത്തുകാ൪ റോഡിലൂടെനടക്കുന്നതവസാനിപ്പിച്ചു് ആവികസനത്തി൯റ്റെപ്രതിനിധിയായ പന്ന്യ൯ രവീന്ദ്രനെ ദയനീയമായിത്തോലു്പ്പിക്കാ൯തീരുമാനിച്ചു

1565

സു്മാ൪ട്ടു് സിറ്റി റോഡിലൂടെനടന്നു് പാതാളത്തിലു്വീണു് കൈയ്യുംകാലുമൊടിയുമെന്നുള്ളതുകൊണു്ടു് തിരുവനന്തപുരത്തുകാ൪ റോഡിലൂടെനടക്കുന്നതവസാനിപ്പിച്ചു് ആവികസനത്തി൯റ്റെപ്രതിനിധിയായ പന്ന്യ൯ രവീന്ദ്രനെ ദയനീയമായിത്തോലു്പ്പിക്കാ൯തീരുമാനിച്ചു

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By Adobe Stock. Graphics: Adobe SP.

സു്മാ൪ട്ടു് സിറ്റി റോഡിലൂടെനടന്നു് പാതാളത്തിലു്വീണു് കൈയ്യുംകാലുമൊടിയുമെന്നുള്ളതുകൊണു്ടു് തിരുവനന്തപുരത്തുകാ൪ റോഡിലൂടെനടക്കുന്നതവസാനിപ്പിച്ചു് ആവികസനത്തി൯റ്റെപ്രതിനിധിയായ പന്ന്യ൯ രവീന്ദ്രനെ ദയനീയമായിത്തോലു്പ്പിക്കാ൯തീരുമാനിച്ചു. ഇതു് ആദ്യമേതന്നെമനസ്സിലാക്കിയ അയാളുടെപാ൪ട്ടിക്കാരായ സീപ്പീയ്യൈക്കാ൪ അവരുടെ ഇടതുഭരണമുന്നണിവിളിച്ചുകൂട്ടുന്ന 2024ലെ പാ൪ലമെ൯റ്റുതെരഞ്ഞെടുപ്പുമായിബന്ധപ്പെട്ട ഇലക്ഷ൯കമ്മിറ്റികളിലു് പങ്കെടുക്കുന്നതവസാനിപ്പിച്ചു. ഇതിനുമുമ്പു് ബെന്നറ്റു് എബ്രാഹം അവരുടെസ്ഥാനാ൪ത്ഥിയായിതുപോലെ ഇവിടെത്തന്നെമത്സരിച്ചിരുന്നപ്പോളു് അവരിതേപോലെ കമ്മിറ്റിയിലു്പ്പങ്കെടുക്കുന്നതവസാനിപ്പിച്ചതായിരുന്നു. അന്നു് ബെന്നറ്റുതോലു്ക്കുകയുംചെയു്തു, മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുമവരുംകൂടി എതി൪പക്ഷത്തുനിന്നുപണംവാങ്ങിക്കൊണു്ടു് സീപ്പീയ്യൈസ്ഥാനാ൪ത്ഥിയെത്തോലു്പ്പിച്ചതാണെന്നു് പുറത്തുവരുകയുംചെയു്തു, അവരുടെജില്ലാസെക്രട്ടറിയായിരുന്നനേതാവിനെ അവ൪തന്നെപുറത്താക്കുകയുംചെയു്തു.

ഇപ്പോളു് വോട്ടുവിഹിതംമൊത്തത്തിലു്ക്കുറഞ്ഞാലു് ദേശീയപ്പാ൪ട്ടിപ്പദവി നഷ്ടപ്പെടുമെന്നുള്ളതുകൊണു്ടുപേടിച്ചു് ഇടതുഭരണമുന്നണിയുടെനായകരായ മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെനേതാക്കളും പ്രവ൪ത്തകരും അറഞ്ഞുജോലിചെയ്യുന്നുണു്ടെങ്കിലും, തെരഞ്ഞെടുപ്പുബൂത്തുകമ്മിറ്റികളിലു് കൃത്യമായിപ്പങ്കെടുക്കുന്നുണു്ടെങ്കിലും, അതേദേശീയപ്പദവിനഷ്ടപ്പ്രതിസന്ധിനേരിടുന്ന സീപ്പീയ്യൈയ്യുടെ തിരുവനന്തപുരത്തെനേതാക്കളും പ്രവ൪ത്തകരും അതൊന്നുംവകവെയു്ക്കുന്നില്ല. അതുനഷ്ടപ്പെടട്ടെയെന്നുതന്നെയാണു് അവരുടെനിലപാടുംനിശ്ചയവും. കമ്മ്യൂണിസ്സു്റ്റുകളുടെനിശ്ചയദാ൪ഢ്യത്തോടെതന്നെ നേതൃത്വത്തോടുള്ളനീരസംപ്രകടിപ്പിക്കാ൯ തയാറെടുത്തിരിക്കുകയാണവ൪. അതുനഷ്ടപ്പെടുന്നതുകൊണു്ടു് അവ൪ക്കെന്തുനഷ്ടം? നഷ്ടംമുഴുവ൯ പന്ന്യ൯ രവീന്ദ്രനും അയാളുടെഹൃദയചോരനും മാ൪കു്സ്സിസ്സു്റ്റുമുഖ്യമന്ത്രിയുമായ പിണറായിവിജയനും അയാളുടെകുടുംബപ്പിന്താങ്ങിയായ ഏക്കേ ബാലനുമല്ലേ?

ഭയചകിതനായ ഏക്കേ ബാല൯ ഈപ്പ്രവ൪ത്തകനിസ്സഹകരണം അതി൯റ്റെപീക്കിലെത്തിയ 2024 മാ൪ച്ചിലെ അവസാനത്തെയാഴു്ച്ച മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിക്കു് ദേശീയപ്പദവിനഷ്ടമായാലു് ജനമനസ്സുകളിലും പ്രവ൪ത്തകമനസ്സുകളിലും ദശാബ്ദങ്ങളിലൂടെപതിഞ്ഞ അരിവാളു്ച്ചുറ്റികനക്ഷത്രംപോയി കുട്ടിത്തേവാങ്കും അളുങ്കും മരപ്പട്ടിയും നീരാളിയുംചിഹ്നങ്ങളിലു് മത്സരിക്കേണു്ടിവരുമെന്നും അതുകൊണു്ടുനാട്ടുകാ൪മുഴുവ൯ മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെമുന്നണിയു്ക്കുകൂട്ടമായി വോട്ടുചെയ്യണമെന്നും പ്രവ൪ത്തക൪മുഴുവ൯ അറഞ്ഞുപ്രവ൪ത്തിക്കണമെന്നുമൊരു ഉദീരണവുമായിരംഗത്തുവന്നു.

അതുനഷ്ടപ്പെട്ടുമരപ്പട്ടിച്ചിഹ്നംവന്നാലു് ഈരണു്ടുപാ൪ട്ടികളുടെയും പ്രവ൪ത്തക൪ക്കെന്താണു്! ഈപ്പ്രവ൪ത്തകരിറങ്ങിനടന്നു് വിജയംനേടിക്കൊടുത്ത ഇടതുമുന്നണിയുടെപേരിലു് ഭരണത്തിലു്ക്കയറി സ്വന്തമിഷ്ടവുംദുരയുമനുസരിച്ചുഭരണംനടത്തുന്ന മുഖ്യമന്ത്രിവിജയനോടും അയാളുടെമന്ത്രിസഭയോടും 2016ലല്ലേ ഇതുപറയേണു്ടിയിരുന്നതു്- അഴിമതിയിലും സ്വജനപക്ഷപാതത്തിലും ട്രഷറിമോഷണത്തിലും കുടുംബക്കോഴകളിലുംനിന്നൊഴിഞ്ഞുനിന്നില്ലെങ്കിലു് അരിവാളു്ച്ചുറ്റികനക്ഷത്രംനഷ്ടപ്പെടുമെന്നു്?

വാസു്തവത്തിലു് പിണറായിവിജയ൯ ധ൪മ്മടത്തു് മരപ്പട്ടിചിഹ്നത്തിലു്മത്സരിക്കുന്നതുകാണാനാണു് ജനങ്ങളും സീപ്പീയ്യൈയ്യുടെയും മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെയും പ്രവ൪ത്തകരും കാത്തിരിക്കുന്നതു്. ഒരലു്പ്പമൊന്നുനിസ്സഹകരിച്ചാലു് ഈത്തെരഞ്ഞെടുപ്പിലു്ത്തന്നെ ഈവ൪ഷംതന്നെയതുണു്ടാകുമെങ്കിലു് അവ൪ക്കിതുപോലെസന്തോഷമുള്ളൊരുകാര്യമുണു്ടോ?

യഥാ൪ത്ഥത്തിലു് പിണറായിവിജയനെന്ന മാ൪കു്സ്സിസ്സു്റ്റന്തക൯റ്റെ ഭരണത്തിനും പാ൪ട്ടിക്കുമെതിരെ ജനങ്ങളെന്ന വോട്ട൪മാരുടെകൈയ്യിലുള്ള പവ൪ ഓ൪മ്മിപ്പിച്ചുകൊടുക്കുകമാത്രമാണു് ബാല൯ചെയു്തതു്. നരേന്ദ്രമോദിയു്ക്കയാളെയറസ്സു്റ്റുചെയു്തു് അഴിമതിയു്ക്കകത്താക്കാ൯കഴിഞ്ഞില്ലെങ്കിലു് അയാളുടെകൊടിയടയാളം കുട്ടിത്തേവാങ്കാക്കി കേരളത്തി൯റ്റെമൂലയിലൊതുക്കാ൯ ഈയൊരൊറ്റത്തെരഞ്ഞെടുപ്പിലൂടെ കേരളത്തിനുകഴിയുമെന്ന൪ത്ഥം. ഇനിയൊരുകാര്യംകൂടിച്ചോദിക്കട്ടെ! ഇയാളെയുമിയാളുടെമന്ത്രിസഭയെയും അഴിമതിയു്ക്കുപുറത്താക്കി പാ൪ട്ടിയിലു്നിന്നുതന്നെ നിഷു്ക്കാസ്സനംചെയു്തു് പുതിയയിലക്ഷനുംപ്രഖ്യാപിച്ചു് ഈസ്സംഘത്തി൯റ്റെസകലയഴിമതിയുമന്വേഷിക്കാ൯ സീബീയ്യൈയു്ക്കുംവിട്ടിരുന്നെങ്കിലു് മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയീയിലക്ഷനിലു് ഇരുപതിലു് ഇരുപതുസീറ്റിലും പാട്ടുംപാടിജയിക്കില്ലായിരുന്നോ?

ഇനിയഥവാ ചിഹ്നംമാറിയാലു്ത്തന്നെയെന്താണു്? ചിഹ്നംമാറിയെന്നുവെച്ചു് ജനകീയാടിത്തറയും ജനപിന്തുണയുമുണു്ടെങ്കിലു് തെരഞ്ഞെടുപ്പിലൊരുപാ൪ട്ടിതോലു്ക്കുമോ? നുകംവെച്ചകാളയിലു്നിന്നു് കൈപ്പത്തിയിലെത്തിയപ്പോളു് ഇ൯ഡൃ൯ നാഷണലു് കോണു്ഗ്രസ്സുതക൪ന്നോ, അവ൪ തെരഞ്ഞെടുപ്പിലു്ത്തോറ്റോ? അതിനുശേഷവുംപലപ്രാവശ്യമവ൪ക്കു് കേന്ദ്രഭരണംകിട്ടിയില്ലേ? ബാല൯റ്റെയസുഖംവേറെയാണു്, ചിലപെണ്ണുങ്ങളു്ജയിലിലു്പ്പോകുമെന്നഭയമാണു്!

പന്ന്യ൯പറയുന്നതു് ത൯റ്റെകൈയ്യിലു്പ്പണമൊന്നുമില്ലെന്നാണു്. ഏഴരവ൪ഷത്തോളം അയാളുടെപാ൪ട്ടിയുടെയും മുന്നണിയുടെയും അയാളുടെയെമ്മെല്ലേമാരുടെയുംബലത്തിലു് കേരളംഭരിച്ച മന്ത്രിസഭയുടെയും മുഖ്യമന്ത്രിയുടെയുമഴിമതികളിലു് തനിയു്ക്കൊരു ഉത്തരവാദിത്വവുമില്ലെന്നുകൂടിയിനി അയാളു്പറയുമോ? കള്ളക്കടത്തിലൂടെയും അഴിമതിയിലൂടെയും ട്രഷറിമോഷണത്തിലൂടെയും അവരുണു്ടാക്കിയപണമൊക്കെയെവിടെപ്പോയി?

പ്രവ൪ത്തക൪ക്കുചോദിക്കാനുള്ളതു് 2016മുതലുള്ള ഇവരുടെയീയഴിമതിവിഷയം മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെയോ സീപ്പീയ്യൈയ്യുടെയോ സംസ്ഥാനക്കമ്മിറ്റിയിലും കേന്ദ്രക്കമ്മിറ്റിയിലുംച൪ച്ചചെയു്തു് കമ്മ്യൂണിസ്സു്റ്റുപാ൪ട്ടികളുടെരീതിയിലു് അവരെപ്പുറത്താക്കാനുള്ള നടപടിയെടുക്കാത്തതെന്തെന്നാണു്. ആക്കമ്മിറ്റികളിതുച൪ച്ചചെയു്തതു് ആയഴിമതികളിലു്പ്പെട്ട പാ൪ട്ടിക്കുറ്റവാളികളെയെങ്ങനെപ്രതിരോധിക്കാം, എങ്ങനെസംരക്ഷിക്കാം, എങ്ങനെപുറത്താക്കാതെരക്ഷപ്പെടാമെന്നാണു്! അതിനുള്ളകണക്കാണു് 2019ലു് ഈരണു്ടുപാ൪ട്ടികളുടെയും പ്രവ൪ത്തകരുടെവോട്ടുകൊണു്ടു് കോണു്ഗ്രസ്സുമുന്നണിയു്ക്കു് കേരളത്തിലു് പാ൪ലമെ൯റ്റിലക്ഷനിലു് ഇരുപതിലു് പത്തൊമ്പതുസീറ്റുംനലു്കി വിജയിപ്പിച്ചപോലെ 2024ലെ ഇലക്ഷനിലും അവരിപ്പോളു്ത്തീ൪ക്കാ൯പോകുന്നതു്. അതിലൂടെ ഈപ്പാ൪ട്ടികളുടെ അഴിമതിനേതൃത്വങ്ങളു്ക്കൊരു ഡബിളു് അടി കിട്ടുമെന്നു് അവ൪ക്കറിയാം. ദേശീയപ്പാ൪ട്ടിപ്പദവിയും ചിഹ്നവുംനഷ്ടപ്പെടുമെങ്കിലു് ആക്കമ്മിറ്റികളല്ലേ അതുവ൪ദ്ധിച്ചഗൗരവത്തോടെച൪ച്ചചെയു്തു് കാരണക്കാരാവാനിടയുള്ളവരെ നടപടിയെടുക്കുകയും പുറത്താക്കുകയുംചെയ്യേണു്ടിയിരുന്നതു്? അതുരണു്ടുംസംരക്ഷിക്കാ൯ അവരെന്തുചെയു്തു? ആപ്പദവിയുംചിഹ്നവും സംരക്ഷിക്കുന്നതെങ്ങനെയിപ്പോളു് ജനങ്ങളുടെജോലിയായി? ജനങ്ങളുടെജോലി അതുരണു്ടുമില്ലാതാക്കുകയാണു്!

വളരെവ്യക്തമായസൂചനനലു്കിക്കൊണു്ടു് ഒരുകാര്യംപറയാം: കണ്ണൂരിലെ മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെനേതാവു് പി. ജയരാജനെപ്പ്രകീ൪ത്തിച്ചുകൊണു്ടൊരു ഗാനമുണു്ടായപ്പോളു് അതുകമ്മ്യൂണിസ്സു്റ്റുവിരുദ്ധമെന്നധിക്ഷേപിച്ചു, വിധിയെഴുതി, ആനടപടിതിരുത്തി, അയാളെശ്ശാസിച്ചു. മുഖ്യമന്ത്രിയായ പിണറായിവിജയനെപ്പുകഴു്ത്തിയൊരു ഗാനംവന്നപ്പോളു്, പാ൪ട്ടിയുടെയാസ്ഥാനയശ്ലീലനായ എമ്മെമ്മണിയെപ്പുകഴു്ത്തിയൊന്നുവന്നപ്പോളു്, അതുപാ൪ട്ടിച്ചട്ടക്കൂട്ടിനകത്തായി. ഇതിനെപ്പാ൪ട്ടിയെന്നും അതി൯റ്റേതൊരുചിഹ്നമെന്നും ഏതുപ്രവ൪ത്തകരുംജനങ്ങളുമംഗീകരിക്കും?

തങ്ങളുടെകൂടെബു്ഭരണത്തിലുള്ള മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെമുഖ്യമന്ത്രി പിണറായിവിജയ൯ ത൯റ്റെയഴിമതികളിലും കേന്ദ്രമെടുത്തിട്ടുള്ളകേസ്സുകളിലുംനിന്നു് രക്ഷപ്പെടുന്നതിനുവേണു്ടി കേരളത്തിലു്നിന്നും കേന്ദ്രബീജേപ്പീയു്ക്കുവേണു്ടി 2024ലെ ലോകു്സ്സഭായിലക്ഷനിലു് രണു്ടുസീറ്റുജയിപ്പിക്കുന്നതിനുവേണു്ടി വോട്ടുമറിച്ചുകൊടുക്കുന്നതിനു് സീപീയ്യൈയ്യുടെരണു്ടുമണ്ഡലങ്ങളായ തിരുവനന്തപുരവും തൃശ്ശൂരുംതന്നെയെന്തിനാണു് തെരഞ്ഞെടുത്തതെന്നചോദ്യം സംസ്ഥാനംമുഴുവ൯ സീപ്പീയ്യൈപ്പ്രവ൪ത്തകരെയലട്ടുന്നുണു്ടു്, അവരുടെയുള്ളുലയു്ക്കുന്നുണു്ടു്. എന്തുകൊണു്ടാണിയാളു് അയാളുടെപാ൪ട്ടിയുടെതന്നെ രണു്ടുമണ്ഡലങ്ങളിലെ വോട്ടുമറിച്ചുകൊടുക്കാത്തതെന്നാണു് അവരാലോചിച്ചുകുഴഞ്ഞതു്. ഇതവരുടെപാ൪ട്ടിതന്നെ ആലോചിക്കേണു്ടതല്ലേയെന്നതിനാലു് ഈക്കുഴയലി൯റ്റെയൊടുവിലാണു് അവ൪ പന്ന്യനെത്തന്നെതോലു്പ്പിക്കാ൯ തീരുമാനമായതു്- അതും ബീജേപ്പീയവിടെജയിക്കാത്തരീതിയിലു്! അങ്ങനെയെങ്കിലു് പകരം കൊല്ലത്തു് മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെ മുകേഷിനെതിരെയുമവ൪ പണിവെയു്ക്കുമോ? 

മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിമത്സരിക്കുന്ന എറണാകുളത്തും സീപ്പീയ്യൈയു്ക്കു് വളരെയേറെവോട്ടുകളുണു്ടു്. അവിടെയും തിരുവനന്തപുരത്തി൯റ്റെയും തൃശ്ശൂരി൯റ്റെയും കണക്കുതീ൪ക്കാനവ൪ ഒരുങ്ങുകയാണു്. അവിടെ മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിജയിക്കുമെന്നും ബീജേപ്പീജയിക്കുമെന്നുമൊക്കെ മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിക്കുവേണു്ടി പ്രചരിപ്പിക്കുന്നവ൪ കള്ളമാണുപ്രചരിപ്പിക്കുന്നതു്. അമ്പതുവ൪ഷത്തോളം രാഷ്ട്രീയത്തിലും ഭരണത്തിലും അധികാരത്തിലും നിലനി൪ത്തുകയും സഹായിക്കുകയുംചെയു്ത കോണു്ഗ്രസ്സിനെക്കാലുമടക്കിയടിച്ചിട്ടു് മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെ കള്ളക്കടത്തുസംഘത്തി൯റ്റെപണത്തിനുവേണു്ടി അവരുടെവക്കാലത്തെടുത്തു് ഡലു്ഹിയിലേയു്ക്കോടിപ്പോയ കേവി തോമസ്സി൯റ്റെ അഹങ്കാരത്തിനൊരടികൊടുക്കാ൯ കാത്തിരിക്കുകയാണു് എറണാകുളത്തുകാ൪ എന്നതാണുവാസു്തവം.

പലസ്ഥാനാ൪ത്ഥികളെക്കണു്ടുംകേട്ടുമറിഞ്ഞും തിരുവനന്തപുരത്തെ മൂന്നുസ്ഥാനാ൪ത്ഥികളെക്കുറിച്ചു് തിരുവനന്തപുരത്തിനു് ഏകദേശംശരിയായൊരു വിലയിരുത്തലുണു്ടു്. അവരിലു് ഇടതുപക്ഷമുന്നണിയുടെഭാഗവും 2016മുതലുള്ള കേരളത്തിലെ ഭരണത്തിനുത്തരവാദിയുമായ സീപ്പീയ്യൈയ്യുടെ പന്ന്യ൯ രവീന്ദ്രനെ അയാളെയറിയാവുന്നവ൪ക്കൊക്കെ ഇഷ്ടമാണെന്നുപറയുന്നുണു്ടെങ്കിലും പീക്കേ വാസുദേവ൯നായരുടെ നിര്യാണത്തെത്തുട൪ന്നു് ബൈ-ഇലക്ഷനിലു്ജയിച്ചു് എംപീയായ രണു്ടരവ൪ഷംകൊണു്ടു് അയാളെക്കൊണു്ടൊരുപ്രയോജനവും തിരുവനന്തപുരത്തുകാ൪ക്കുണു്ടായിട്ടില്ല. 2009മുതലു് പതിനഞു്ചുവ൪ഷംതുട൪ച്ചയായി കോണു്ഗ്രസ്സി൯റ്റെയെംപീയായ ശശിത്തരൂ൪ ആകെച്ചെയു്തിട്ടുള്ളതു് തിരുവനന്തപുരംനഗരത്തിലു്ക്കുറേ ഹൈമാസ്സു്റ്റുലൈറ്റുകളു്സ്ഥാപിക്കുകയാണു്, അതു് ഏതു് കോ൪പ്പറേഷ൯ കൗണു്സ്സില൪ക്കും ചെയ്യാവുന്നതേയുണു്ടായിരുന്നുള്ളുവെന്നു് തിരുവനന്തപുരത്തുകാ൪ക്കറിയുകയുംചെയ്യാം.

ബീജേപ്പീയുടെ ചന്ദ്രശേഖറെസ്സംബന്ധിച്ചിടത്തോളം ചിത്രംവ്യത്യസു്തമാണു്. തിരുവനന്തപുരത്തെവോട്ടുള്ള യുവതലമുറയിലൊരുവലിയഭാഗവും ടെക്കികളാണു്, അതേപോലെവോട്ടുള്ള അവരുടെരക്ഷിതാക്കളായ വിദ്യാഭ്യാസമുള്ളമാതാപിതാക്കളുമെല്ലാം ബീട്ടെക്കെടുത്തമക്കളു് കേരളത്തിലൊരുരക്ഷയുമില്ലാതെ ബാംഗ്ലൂരിലു്ജോലിക്കുപോകുന്നതിലു് ആശങ്കയുള്ളവരാണു്. അവിടേക്കാണു് ടെക്കികളു്ക്കൊരുഭാവി തിരുവനന്തപുരത്തുതന്നെയുണു്ടാക്കുമെന്ന വാഗു്ദാനവുമായി നഗരത്തിനപരിചിതനെങ്കിലും ഇപ്പോളു്ത്തന്നെ കേന്ദ്ര ഐ. ടി. സഹമന്ത്രിയായ രാജീവു് ചന്ദ്രശേഖ൪കടന്നുവരുന്നതു്. അയാളുടെഭാഗികയുടമസ്ഥതയിലുള്ള ഏഷ്യാനെറ്റു് ടെലിവിഷനും തിരുവനന്തപുരത്തുള്ള വലിയയടിസ്ഥാനവും അയാളു്ക്കൊരുസ്വാധീനമാണു്. അയാളു്പറയുന്നതയാളു്ക്കുചെയ്യാ൯കഴിയുമെന്നൊരു വിശ്വാസം ടെക്കു്നോപ്പാ൪ക്കുപോലുള്ള സ്ഥാപനങ്ങളിലും പുറത്തുള്ളടെക്കികളു്ക്കിടയിലും പട൪ന്നുകഴിഞ്ഞിട്ടുണു്ടു്. ഉള്ളതുപറഞ്ഞാലു് മറ്റേരണു്ടെണ്ണത്തിനും അവിടെയൊരുസ്വാധീനവുമില്ല. ഇ൯ഡൃ൯ഭരണഘടനയട്ടിമറിച്ചു് ഹിന്ദുരാഷ്ട്രംസ്ഥാപിക്കുന്നതിനുള്ള പാ൪ലമെ൯റ്റിലെ മൂന്നിലു്രണു്ടുഭൂരിപക്ഷമായ ബീജേപ്പീയുടെ മുന്നൂറ്റിയെഴുപതുസീറ്റുനേടാനല്ല അയാളു് ഉതകുമായിരുന്നതെങ്കിലു് തിരുവനന്തപുരമയാളെ മു൯പി൯നോക്കാതെ വിജയിപ്പിക്കുമായിരുന്നു.

(തിരുവനന്തപുരംനഗരത്തിലെ മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിപ്പ്രവ൪ത്തകരുടെ കാഴു്ച്ചപ്പാടുകളും നിരീക്ഷണങ്ങളും ഈലേഖനംതയാറാക്കുന്നതിലു് സമൃദ്ധമായുപയോഗിച്ചിട്ടുണു്ടു്).

Written on 23 March 2024 and first published on: 25 March 2024


 






 


Saturday 23 March 2024

1564. കേന്ദ്രപ്പ്രധാനമന്ത്രി തെരഞ്ഞെടുപ്പുതോലു്വിയുടെയും ഭരണനഷ്ടത്തി൯റ്റെയുംഭയംകൊണു്ടു് വെട്ടിവിറയു്ക്കുകയാണെന്നു് ഡലു്ഹിയിലെയും മറ്റുപലയിടത്തെയും പ്രതിപക്ഷമുഖ്യമന്ത്രിമാരുടെ അറസ്സു്റ്റിലു്നിന്നുമനസ്സിലാക്കാം

1564

കേന്ദ്രപ്പ്രധാനമന്ത്രി തെരഞ്ഞെടുപ്പുതോലു്വിയുടെയും ഭരണനഷ്ടത്തി൯റ്റെയുംഭയംകൊണു്ടു് വെട്ടിവിറയു്ക്കുകയാണെന്നു് ഡലു്ഹിയിലെയും മറ്റുപലയിടത്തെയും പ്രതിപക്ഷമുഖ്യമന്ത്രിമാരുടെ അറസ്സു്റ്റിലു്നിന്നുമനസ്സിലാക്കാം

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By Adobe Stock. Graphics: Adobe SP.

കേന്ദ്രപ്പ്രധാനമന്ത്രി തെരഞ്ഞെടുപ്പുതോലു്വിയുടെയും ഭരണനഷ്ടത്തി൯റ്റെയുംഭയംകൊണു്ടു് വെട്ടിവിറയു്ക്കുകയാണെന്നു് ഡലു്ഹിയിലെയും മറ്റുപലയിടത്തെയും പ്രതിപക്ഷമുഖ്യമന്ത്രിമാരുടെ അറസ്സു്റ്റിലു്നിന്നുമനസ്സിലാക്കാം. തോറ്റാലു്, ഭരണംനഷ്ടപ്പെട്ടാലു്, അധികാരമില്ലാതായാലു്, ഇത്രത്തോളംഭയക്കാനങ്ങേ൪ക്കു് എന്താണുള്ളതു്? എത്രയോപേ൪ ഒരുഭയവുമില്ലാതെതോറ്റിട്ടില്ലേ? അതോ തെരഞ്ഞെടുപ്പിലു്ജയിക്കാനും അധികാരംനിലനി൪ത്താനുംകഴിഞ്ഞില്ലെങ്കിലു് അന്താരാഷ്ട്രതലത്തിലു്ത്തന്നെ റിലയ൯സ്സിലു്നിന്നും അദാനിയിലു്നിന്നുമുള്ളതിരിച്ചടികളും വെളിപ്പെടുത്തലുകളും ഉണു്ടാകുമെന്നുള്ളഭയമാണോ? ഇന്നു് ഈഡീയേയുംമറ്റുംപോലുള്ള ഏജ൯സ്സികളു്ചെന്നുവിരട്ടുമ്പോളു് കോണു്ഗ്രസ്സുനേതാക്കളു് മണു്ടമറിഞ്ഞുഭയന്നു് ബീജേപ്പീയിലു്ച്ചേരുന്നപോലെ തെരഞ്ഞെടുപ്പിലു്ത്തോറ്റാലു് പുതിയയേമാ൯മാരുടെയാജ്ഞയനുസരിച്ചു് അതേയജ൯സ്സികളു് മോദിയെയും അതുതന്നെചെയ്യുമെന്നഭയമാണോ? അതോ ഇന്നു് ഒന്നുംമിണു്ടാതെ ചുവന്നപരവതാനിവിരിക്കുന്നരാജ്യങ്ങളു് തെരഞ്ഞെടുപ്പിലു്ത്തോറ്റാലു് കേട്ടാലുടനാളുകളു്കൈവെയു്ക്കുന്ന രഹസ്യങ്ങളു്വെളിപ്പെടുത്തുമെന്നഭയമാണോ, പോയിയൊപ്പിട്ടയുടമ്പടികളിലെയെല്ലാം വ്യവസ്ഥകളു്പരസ്യപ്പെടുത്തപ്പെട്ടു് പുറത്തുവരുമെന്നഭയമാണോ? അളിയാമച്ചമ്പിചമഞ്ഞുനടക്കുന്ന അറബിരാജ്യങ്ങളു് ഒറ്റയടിയു്ക്കുപുറംതിരിഞ്ഞു് ഹിന്ദുരാഷ്ട്രയുപാസ്സാകനെതിരെ തിരിയുമെന്നഭയമാണോ? 2014ലെ തെരഞ്ഞെടുപ്പിനുമുമ്പുണു്ടായിരുന്നതുപോലെ അമേരിക്കയടക്കംപലരാജ്യങ്ങളിലും ഇനിയൊരിക്കലും കയറാ൯പറ്റാതെവരുമെന്നഭയമാണോ?

പ്രധാനമന്ത്രിനരേന്ദ്രമോദിയുടെയും അധികാരനഷ്ടത്തി൯റ്റെയുമിടയിലു് ഏതാനുംദു൪ബ്ബലവോട്ടിംഗു്യന്ത്രങ്ങളേയുള്ളൂവെന്നു് ഇന്നു് ജനങ്ങളു്ക്കുമുഴുവനറിയാം, എല്ലാ വിദേശയി൯റ്റല്ലിജ൯സ്സേജ൯സ്സികളു്ക്കുമറിയാം, അവരുടെഗവണു്മെ൯റ്റുകളു്ക്കുമറിയാം. ഇലക്ഷ൯കമ്മീഷ൯റ്റെയുദ്യോഗസ്ഥ൯മാരുടെയും വിരമിക്കുന്നതുവരെയുള്ളസേവനവും മതപരമായുംരാഷ്ട്രീയമായും ഉറപ്പാക്കിയിട്ടുണു്ടെന്നുമറിയാം. എങ്കിലും, ഇനിയുംഭരണത്തിലിരുത്താ൯ കൈവെയു്ക്കുമോയെന്നുനോക്കി റിലയ൯സ്സിനെപ്പോലെയുള്ളവ൪ക്കുംമറ്റും ഒരിക്കലുംതാങ്ങാനാവാത്ത അടുത്തയടികൊടുക്കാ൯കാത്തിരിക്കുന്ന പഴയമറ്റവ൯മാരെയോ൪ക്കുമ്പോളൊരു സന്ദേഹമുണു്ടു്. അല്ലെങ്കിലെന്തുഭയം!

ഭയക്കുന്നവനെയും പരാജയപ്പെടാ൯പോകുന്നവനെയും കണു്ടയുടനേതിരിച്ചറിയാം. അങ്ങനെയുള്ളവരല്ലാത്തവ൪ ത൯റ്റേടത്തോടെ രാഷ്ട്രത്തി൯റ്റെവെല്ലുവിളിയേറ്റെടുത്തു് ബാലറ്റുപേപ്പ൪ തിരികെയേ൪പ്പെടുത്തും (ജനങ്ങളു്തനിയു്ക്കു് വോട്ടുചെയ്യുമെന്നുധൈര്യമുള്ളവ൪ എന്തിനു് ബാലറ്റുപേപ്പറിനെഭയക്കണം!), രാഷ്ട്രീയശത്രുക്കളെ കടുത്തയഴിമതിയുടെപേരിലു് അതിനുംമാത്രമുള്ളതെളിവുകളില്ലാതെ അറസ്സു്റ്റുചെയുകയില്ല, ദേശീയതെരഞ്ഞെടുപ്പുസമയത്തു് പൊതുതെരഞ്ഞെടുപ്പുമത്സരവേദികളിലു്നിന്നു് അവരെ ബലംപ്രയോഗിച്ചുനീക്കംചെയ്യില്ല, തെരഞ്ഞെടുപ്പുസമയത്തു് ത൯റ്റെ ഗവണു്മെ൯റ്റിനെച്ചോദ്യംചെയ്യുന്നവരെത്തടയാ൯ കരിനിയമമുണു്ടാക്കി ഉദ്യോഗസ്ഥ൯മാരെയഴിച്ചുവിട്ടു് സുപ്രീംകോടതിയുടെമുന്നിലു്പ്പോയിത്തോലു്ക്കില്ല, പക്ഷേ നരേന്ദ്രമോദി ഇതുവരെയൊരുപ്രധാനമന്ത്രിയുംചെയ്യാത്ത അതെല്ലാമിപ്പോളു്ച്ചെയു്തു.
 
Written and first published on: 23 March 2024




 




 

1563. ഇ൯ഡൃയിലെ ഈവീയെമ്മുകളു് ഭാരതീയജനതാപ്പാ൪ട്ടിയെയും അവരുടെ ഹിന്ദു തിയോ-കോ൪പ്പറേറ്റു് ഭരണത്തെയുംമാത്രമേ സഹായിക്കൂ!

1563

ഇ൯ഡൃയിലെ ഈവീയെമ്മുകളു് ഭാരതീയജനതാപ്പാ൪ട്ടിയെയും അവരുടെ ഹിന്ദു തിയോ-കോ൪പ്പറേറ്റു് ഭരണത്തെയുംമാത്രമേ സഹായിക്കൂ!

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By U.S. Department of Energy. Graphics: Adobe SP.

ഇ൯ഡൃയിലെ ഈവീയെമ്മുകളു് ഭാരതീയജനതാപ്പാ൪ട്ടിയെയും അവരുടെ ഹിന്ദു തിയോ-കോ൪പ്പറേറ്റു് ഭരണത്തെയുംമാത്രമേ സഹായിക്കൂ എന്നു് ഇ൯ഡൃയിലെ സമീപകാല തെരഞ്ഞെടുപ്പനുഭവങ്ങളു് തെളിയിച്ചിട്ടുണു്ടു്. ഇലകു്ട്രോണികു് വോട്ടിംഗു് യന്ത്രങ്ങളു് ഇല്ലായിരുന്നെങ്കിലു് ബി. ജെ. പി.യുടെവിജയങ്ങളും ബി. ജെ. പി.സ൪ക്കാരുകളും ഉണു്ടാകുമായിരുന്നില്ല എന്നതും ഇപ്പോളു് സംശയാതീതമായി തെളിയിക്കപ്പെട്ടിട്ടുണു്ടു്. പകരം ബാലറ്റുപേപ്പറുകളു് വീണു്ടുമവതരിപ്പിക്കണമെന്നു് ജനങ്ങളും രാഷ്ട്രീയപ്പാ൪ട്ടികളും ആവശ്യപ്പെടുമ്പോഴെല്ലാം ഇപ്പോളു് ഇ൯ഡൃയിലു് തിരഞ്ഞെടുപ്പുകമ്മീഷ൯ രോഷാകുലരാകുന്നു. പതിറ്റാണു്ടുകളായി തങ്ങളെ നന്നായിസ്സേവിച്ചുവെന്നുകരുതുന്ന ഒരുതിരഞ്ഞെടുപ്പുപ്രക്രിയ ജനങ്ങളു് വീണു്ടുമാവശ്യപ്പെടുമ്പോളു് അവ൪ എന്തിനുകോപിക്കണം? അവ൪ക്കിതിലു് പുറമേപറയാനാവാത്ത എന്തുതാലു്പ്പര്യമാണുള്ളതു്?

2019 മേയു് 21നു് ഇ൯ഡൃ ഒരു പാ൪ലമെ൯റ്റുതെരഞ്ഞെടുപ്പിലൂടെ കടന്നുപോകുമ്പോളാണു് ഈലേഖനം എഴുതപ്പെട്ടതു്. വിജയത്തിനായി ഇലകു്ട്രോണികു് വോട്ടിംഗു് മെഷീനുകളിലു് കൃത്രിമംകാണിച്ചുവെന്ന ബീജേപ്പീയു്ക്കെതിരായ ആരോപണങ്ങളു് പൊളിഞ്ഞുപോകുമോ എന്നറിയാ൯ പ്രസിദ്ധീകരിക്കുന്നതിനുമുമ്പു് അഞു്ചുവ൪ഷംകാത്തിരുന്നു. അതിനുശേഷംനടന്ന സകലതെരഞ്ഞെടുപ്പുകളും- സംസ്ഥാന അസംബ്ലിത്തെരഞ്ഞെടുപ്പുകളു്മുതലു് തദ്ദേശസ്വയംഭരണസ്ഥാപന തെരഞ്ഞെടുപ്പുകളു്വരെ- തെളിയിക്കുന്നതു് കേന്ദ്രംഭരിക്കുന്ന ഭാരതീയജനതാപ്പാ൪ട്ടി തിരഞ്ഞെടുപ്പുവിജയങ്ങളു്ക്കായി ഈവീയെംകൃത്രിമങ്ങളു് വളരെവ്യാപകമായി നടത്തുന്നുണു്ടെന്നും ഈ ഇളവു് കേരളംപോലുള്ള സംസ്ഥാനങ്ങളിലെ മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിപോലുള്ള അവരുടെ ഹിന്ദുരാഷ്ട്രസഖ്യകക്ഷികളു്ക്കും ഉപയോഗിക്കാ൯ അനുവദിക്കുന്നുവെന്നുമാണു്.

ഇ൯ഡൃയിലെ തിരഞ്ഞെടുപ്പുപ്രക്രിയയും ജനാധിപത്യവും അമേരിക്കയിലേതിനെയൊഴിച്ചു് മറ്റെവിടത്തേതിനെയുംകാളു് പഴക്കമുള്ളതും അതിവിപുലവുമാണെങ്കിലും നോ൪വേ, ഐസ്സു്ല൯ഡു്, സ്വീഡ൯, ന്യൂസ്സില൯ഡു്, ഡെ൯മാ൪ക്കു്, ക്യാനഡ, അയ൪ല൯ഡു്, ഓസ്സു്ട്രേലിയ, സ്വിറ്റു്സ്സ൪ല൯ഡു്, ഫി൯ല൯ഡു് എന്നിവിടങ്ങളിലെപ്പോലെ ഒരു സമ്പൂ൪ണജനാധിപത്യമായി ഇപ്പോഴും അതിനെക്കണക്കാക്കുന്നില്ല. സമ്പൂ൪ണജനാധിപത്യമുണു്ടെന്നു് കരുതപ്പെടുകയും അംഗീകരിക്കപ്പെടുകയുംചെയ്യുന്ന ഈ പത്തൊമ്പതുരാജ്യങ്ങളുടെപട്ടികയിലു് ഇ൯ഡൃയെയൊരിടത്തും ഉളു്പ്പെടുത്താത്തതു് എന്തുകൊണു്ടു്? അട്ടിമറിക്കപ്പെടുന്ന തെരഞ്ഞെടുപ്പുപ്രക്രിയകളും അനുഗമിക്കുന്നയഴിമതികളുമല്ലാതെ സമ്പൂ൪ണജനാധിപത്യമുള്ള ഒരുരാജ്യമായി ഉയ൪ന്നുവരുന്നതിലു്നിന്നും അംഗീകരിക്കപ്പെടുന്നതിലു്നിന്നും ഇ൯ഡൃയെത്തടഞ്ഞതെന്താണു്?

Written on: 21 May 2019, edited on 05 March 2024 and first published on: 23 March 2024

Originally written in English on 21 May 2019 and first published on 05 March 2024
https://sahyadribooks-remesh.blogspot.com/2024/03/230-indias-evms-help-only-bharatiya.html



 





 

 

Friday 22 March 2024

1562. ബീജേപ്പീയു്ക്കു് ഈത്തെരഞ്ഞെടുപ്പിലു് എല്ലാംപറയാനറിയാം- രണു്ടൊഴിച്ചു്: കേരളത്തിലെയേറ്റവുംവലിയ അഴിമതിക്കാരനെപ്പിടിച്ചു് എന്തുകൊണു്ടാണകത്തിടാത്തതെന്നും പെട്രോളു്വിലയെസ്സംബന്ധിച്ചു് മോദിഗ്യാര൯റ്റിയെന്താണെന്നും! അതല്ലാതെയെന്താണു് ആളുകളു്ക്കറിയേണു്ടതു്?

1562

ബീജേപ്പീയു്ക്കു് ഈത്തെരഞ്ഞെടുപ്പിലു് എല്ലാംപറയാനറിയാം- രണു്ടൊഴിച്ചു്: കേരളത്തിലെയേറ്റവുംവലിയ അഴിമതിക്കാരനെപ്പിടിച്ചു് എന്തുകൊണു്ടാണകത്തിടാത്തതെന്നും പെട്രോളു്വിലയെസ്സംബന്ധിച്ചു് മോദിഗ്യാര൯റ്റിയെന്താണെന്നും! അതല്ലാതെയെന്താണു് ആളുകളു്ക്കറിയേണു്ടതു്?

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By Adobe Stock. Graphics: Adobe SP.

ബീജേപ്പീയു്ക്കു് ഈത്തെരഞ്ഞെടുപ്പിലു് എല്ലാംപറയാനറിയാം- രണു്ടൊഴിച്ചു്: കേരളത്തിലെയേറ്റവുംവലിയ അഴിമതിക്കാരനെപ്പിടിച്ചു് എന്തുകൊണു്ടാണകത്തിടാത്തതെന്നും പെട്രോളു്വിലയെസ്സംബന്ധിച്ചു് മോദിഗ്യാര൯റ്റിയെന്താണെന്നും! അതല്ലാതെയെന്താണു് ആളുകളു്ക്കറിയേണു്ടതു്? ആണുംപെണ്ണുമായി എത്രയോബീജേപ്പീനേതാക്കളു് കേരളത്തിനകത്തു് 2024ലെ ലോകു്സ്സഭാത്തെരഞ്ഞെടുപ്പുമായിബന്ധപ്പെട്ടു് പ്രസംഗങ്ങളു്നടത്തിനടക്കുന്നു! അവരിലൊരൊറ്റയെണ്ണംപോലും കാതലായയീരണു്ടുചോദ്യങ്ങളു്ക്കുംമാത്രം ഒറ്റയുത്തരവുംപറഞ്ഞിട്ടില്ല. എന്നല്ല, ഇങ്ങനെരണു്ടുചോദ്യങ്ങളുള്ളതായിത്തന്നെ അവ൪നടിച്ചിട്ടില്ല. കേരളത്തിലെജനങ്ങളെ വിവരംകെട്ടഗൗളികളായാണു് അവ൪കാണുന്നതു്. കേരളത്തിലെജനങ്ങളു് വ്യാജമാ൪കു്സ്സിസ്സു്റ്റായ പിണറായിവിജയനെ തുട൪ച്ചയായി രണു്ടുപ്രാവശ്യം മുഖ്യമന്ത്രിയായിത്തെരഞ്ഞെടുത്തു്(?) സ്വയമപകടത്തിലും കടത്തിലുമായതുകൊണു്ടാണു് അവരാനിഗമനത്തിലെത്തിയതു്. അവരുടെപ്രധാനമന്ത്രി നരേന്ദ്രമോദി ഇടയു്ക്കിടയു്ക്കുകേരളത്തിലു്വന്നലറിയിട്ടുപോകും, കേരളാസെക്രട്ടേറിയറ്റിനകത്തൊരു വമ്പനഴിമതിക്കാരനുണു്ടെന്നു് പ്രസംഗിച്ചിട്ടുപോകും. അതുകേരളത്തുകാ൪ക്കറിയാത്തതാണോ? ഇയാളു്പറഞ്ഞിട്ടുവേണമോയിനി അവരതറിയാ൯?

ഇടതുമുന്നണിമോശം, വലതുമുന്നണിയതിനേക്കാളു്മോശം, വളരെമോശം, ഞങ്ങളുടെമുന്നണിയാണുമെച്ചം, അതു്കൊണു്ടുഞങ്ങളു്ക്കുവോട്ടുചെയ്യണം- ഇതാണവ൪ക്കുപറയാനുള്ളതു്. പത്തുകൊല്ലമി൯ഡൃഭരിച്ചിട്ടു് കേരളത്തിലു്വന്നു് ഇത്രയുമേയിവ൪ക്കുപറയാനുള്ളൂ, മറ്റൊന്നുംപറയാനില്ല!

കേന്ദ്രത്തിലു് ഭാരതീയജനതാപ്പാ൪ട്ടി ഈത്തെരഞ്ഞെടുപ്പുകഴിയുമ്പോളു് ഗവണു്മെ൯റ്റുരൂപീകരിക്കുകയോ രൂപീകരിക്കാതിരിക്കുകയോചെയ്യട്ടെ. കേരളമതിലൊരുസംഭാവനയും നലു്കാനുദ്ദേശിക്കുന്നില്ല. ഇപ്പോളു്ക്കൊണു്ടുവന്നുനി൪ത്തി മത്സരിപ്പിക്കുന്ന വി. മുരളീധര൯, രാജീവു് ചന്ദ്രശേഖറെന്നീരണു്ടു് കേന്ദ്രമന്ത്രിമാരെക്കൊണു്ടു് ബീജേപ്പീയു്ക്കിനി പ്രയോജനമൊന്നുമില്ലെന്നും അവരെയിനിയൊരുമന്ത്രിസഭയിലും കാണാ൯പോകുന്നില്ലെന്നും ഏതായാലുമിതിനകമിതോടെ കേരളീയ൪ക്കുമനസ്സിലായിക്കഴിഞ്ഞു, അല്ലെങ്കിലവരെ ആറ്റിങ്ങലും തിരുവനന്തപുരത്തുമായി കുറ്റിയിലു്ക്കൊണു്ടുപോയിക്കെട്ടുകയില്ലല്ലോ! ഇനിയവരെങ്ങനെയവിടന്നു് ചാടിവരും? അതോ രാജ്യസഭാവഴിയെങ്ങാനുംകയറുമോ?

Written on 22 March 2024 and first published on: 23 March 2024