Monday 31 January 2022

740. കേരളത്തിലെ സ൪വ്വകലാശാലാവിദ്യാഭ്യാസരംഗവും ഭരണരംഗവും കൂതറകളെക്കൊണു്ടുനിറഞ്ഞു! എല്ലാം ജന്നലുവഴിയും ഓടുപൊളിച്ചിറങ്ങിയും കയറിയവ൪!!

740

കേരളത്തിലെ സ൪വ്വകലാശാലാവിദ്യാഭ്യാസരംഗവും ഭരണരംഗവും കൂതറകളെക്കൊണു്ടുനിറഞ്ഞു! എല്ലാം ജന്നലുവഴിയും ഓടുപൊളിച്ചിറങ്ങിയും കയറിയവ൪!!

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By MNirat. Graphics: Adobe SP.


കേരളത്തിലെ സ൪വ്വകലാശാലാവിദ്യാഭ്യാസരംഗവും ഭരണരംഗവും കൂതറകളെക്കൊണു്ടുനിറഞ്ഞു! എല്ലാം ജന്നലുവഴിയും ഓടുപൊളിച്ചിറങ്ങിയും കയറിയവ൪!! എഡോ എന്നും എഡീ എന്നുംമാത്രം വിളിക്കപ്പെടാ൯ യോഗ്യതയുള്ളവരെല്ലാം ഡോ എന്നു് പേരി൯റ്റെകൂടെ എഴുതിവെച്ചിരിക്കുന്നു. 'ഡോകു്ടേഴു്സ്സു് ക്യാരി സു്റ്റെത്തോസ്സു്ക്കോപ്പു്സ്സു്, നോട്ടു് ബുക്കു്സ്സു്' എന്നുള്ളതൊന്നും ഈ പീറകളു്ക്കു് ബാധകമല്ല. മരിക്കുന്നതിനുമുമ്പു് ഡോക്ടറാവാ൯ ഇതുങ്ങളു്കാണിക്കുന്ന ആക്രാന്തംകണു്ടാലു് മരിച്ചുകിടക്കുന്നവ൪പോലും വായുംപൊളിച്ചു് ചിരിച്ചുപോകും. ആ കടലാസ്സൊപ്പിക്കാ൯നടത്തുന്ന പരാക്രമങ്ങളുടെ കഥകളു്കേട്ടാലു് പൊതുജനമധ്യത്തിലു് പബ്ലിക്കു് ഹീയറിംഗുവെച്ചു് ഇവ൪പറയുന്ന വിഷയങ്ങളിലു് യഥാ൪ത്ഥത്തിലു് ഇവ൪ക്കെന്തു് വിവരമാണുള്ളതെന്നു് പൊതുജനങ്ങളെക്കൊണു്ടു് ചോദ്യംചോദിപ്പിച്ചു് അതിനു് ഇവരെക്കൊണു്ടു് അവിടെ പൊതുജനമധ്യത്തിലു്വെച്ചുതന്നെ മറുപടികളു്പറയിപ്പിച്ചിട്ടു് അവിടെനിന്നും കരഞ്ഞുകൊണു്ടിറങ്ങിയോടിയില്ലെങ്കിലേ ഇവ൯മാ൪ക്കും ഇവളുമാ൪ക്കും ഡോക്ടറേറ്റുനലു്കാവൂ എന്നു് കലാശാലാനിയമങ്ങളു് മാറ്റണമെന്നു് നേരിട്ടു് രാഷ്ട്രപതിയോടുതന്നെചെന്നു് പരാതിപറയണമെന്നുതോന്നും.

അങ്ങനെ നിയമംമാറ്റിയാലു് കൊഞു്ചിക്കുഴഞ്ഞുനേടുന്ന കടലാസ്സുകളും കുപ്പികൊടുത്തുനേടുന്ന കടലാസ്സുകളും ഭ൪ത്താവു് മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെയോ കോണു്ഗ്രസ്സി൯റ്റെയോ ഒക്കെ സമുന്നതനേതാവാണെന്നു് പറഞ്ഞുനേടുന്ന കടലാസ്സുകളുമൊക്കെ നിലയു്ക്കും. ഇവരാരെയുംകാളു് ആ വിഷയങ്ങളിലു് പതിനായിരമിരട്ടിയറിവുള്ള ജനങ്ങളാണുള്ളതെന്നു് ഉറപ്പാണു്; അല്ലെങ്കിലാവിഷയങ്ങളു് നിലനിലു്ക്കില്ലല്ലോ! മാധ്യമങ്ങളു്ക്കുവേണമെങ്കിലു് ഈ അറിവി൯നിറകുടങ്ങളെ ഓരോദിവസവും ഓരോരുത്തരെയായി വിളിച്ചുവരുത്തി ടെലിവിഷ൯ സു്ക്രീനിലു് നാട്ടുകാരോടേറ്റുമുട്ടാ൯വിടാവുന്നതാണു്. സെക്വസ്സു്റ്റേ൪ഡു് അക്കാഡമിക്കു് ക്ലോയു്സ്സു്റ്റേഴു്സ്സിനുപുറത്തു് ഇവരുടെ വിജ്ഞാനഭണ്ഡാരം എത്രമിനിട്ടുകൊണു്ടു് ഉരുകിത്തീരുമെന്നു് അപ്പോളു്ക്കാണാം. ഇവരുടെയൊക്കെ സ൪വ്വവിജ്ഞാനപൂരംപരിശോധിച്ചു് സ൪ട്ടിഫൈചെയു്ത ആ പകലു്മാന്യ൯മാ൪പോയി ആത്മഹത്യചെയു്തെന്നും പിറ്റേന്നുകേളു്ക്കാം.

ഇപ്പോളു് പലമാ൪കു്സ്സിസ്സു്റ്റുനേതാക്കളെയും ഡീവൈയെഫൈയുടെ ആക്രമണങ്ങളെയുംപേടിച്ചു് വളരെ പ്രേക്ഷകശ്രദ്ധപിടിച്ചുപറ്റുന്ന ഈപ്പരിപാടി ആരംഭിക്കാ൯ മലയാളത്തിലെ ടെലിവിഷ൯മാധ്യമങ്ങളു് തയാറായില്ലെങ്കിലും നാളെ അതി൯റ്റെകാലമാണെന്നു് ഉറപ്പുതരുന്നു. ഇ൯റ്റല്ലകു്ച്ച്വലു് ഹരാക്കിരിയുടെയും കുരുതിയുടെയും എകു്സ്സു്പ്പോഷറി൯റ്റെയും കാലമാണുവരുന്നതു്. ഇതിനോടൊപ്പം വളരെപ്പോപ്പുലറായ ഒരു കോമഡിപ്പ്രോഗ്രാംകൂടി മുടക്കുമുതലില്ലാതെനടക്കും- പരിപാടിയിലു്പ്പങ്കെടുക്കാ൯ വിളിക്കുമ്പോളു് ഓരോ വിശിഷ്ടഡോമാരുംപറയുന്ന ഒഴിവുകഴിവുകളു് അതേപടിചേ൪ത്തുകൊണു്ടു്!

Sorry, the few real scholars.

Written and first published on: 01 January 2022





 

 

739. ഈ കേരളബ്യൂറോക്രസിക്കെതിരെയല്ലെങ്കിലു്പ്പിന്നെ ആ൪ക്കെതിരെ ദേശീയദുരന്തനിവാരണനിയമംലംഘിച്ചതിനു് കേസ്സെടുക്കണം?

739

ഈ കേരളബ്യൂറോക്രസിക്കെതിരെയല്ലെങ്കിലു്പ്പിന്നെ ആ൪ക്കെതിരെ ദേശീയദുരന്തനിവാരണനിയമംലംഘിച്ചതിനു് കേസ്സെടുക്കണം?

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By Motortion. Graphics: Adobe SP.


കേരളത്തിലു് 2019മുതലു് കൊറോണാനിയമങ്ങളു് കൊണു്ടുവന്നതും ആ നിയമങ്ങളു്മുഴുവ൯ ഒന്നൊഴിയാതെ ലംഘിച്ചതും ഭരണംനടത്തുന്ന ഇടതുപക്ഷജനാധിപത്യമുന്നണിയും അതിനു് നേതൃത്വംനലു്കുന്ന മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുമാണു്. ഗവണു്മെ൯റ്റു് ഗവണു്മെ൯റ്റിനെത്തിന്ന അബു്സ്സേ൪ഡിറ്റി- അസംബന്ധം- അംഗീകരിക്കാ൯ തയ്യാറല്ലെങ്കിലു്, തങ്ങളു് നോക്കിക്കൊണു്ടിരുന്നിട്ടും അങ്ങനെസംഭവിച്ചതിലൂടെ തങ്ങളുടെ ഉദ്യോഗങ്ങളുടെ പ്രസക്തിതന്നെനഷ്ടപ്പെട്ടെന്നു് അംഗീകരിച്ചു് സ്വയംരാജിവെച്ചുപോകാ൯ തയ്യാറല്ലെങ്കിലു്, അതിനുള്ള എന്തെല്ലാം ശിക്ഷാനടപടികളു് ഈ നിയമലംഘകരുടെമേലു് സ്വീകരിച്ചു എന്നു് ഈ നിയന്ത്രണങ്ങളും ശിക്ഷകളുംമുഴുവ൯ സംസ്ഥാനത്തെ ജനങ്ങളുടെമേലേ൪പ്പെടുത്തിയ മുഖ്യമന്ത്രിമുതലു് ആഭ്യന്തരമന്ത്രിയും ആരോഗ്യമന്ത്രിയും ചീഫു്സ്സെക്രട്ടറിയും ജില്ലാക്കളക്ട൪മാരുമടങ്ങുന്ന കേരളത്തിലെ ബ്യൂറോക്രസി സമാധാനംപറയേണു്ടിവരും. ഗവ൪ണ്ണ൪ ഭരണഘടനാപരമായി ഭരണച്ചുമതലയേലു്പ്പിച്ചവ൪തന്നെ ഈ നിയമലംഘനങ്ങളു്നടത്തിയതു് തങ്ങളറിഞ്ഞില്ലെന്നാണെങ്കിലു് അവയോരോന്നി൯റ്റെയും സ്ഥലവും തീയതിയും സമയവും ചേ൪ത്തുള്ള വാ൪ത്തകളും റിപ്പോ൪ട്ടുകളും ചിത്രങ്ങളും വീഡിയോകളും മാധ്യമങ്ങളിലും സാമൂഹ്യമാധ്യമങ്ങളിലും നിറഞ്ഞുകിടപ്പുണു്ടു്. മുഖ്യമന്ത്രിയെന്നുപറയപ്പെടുന്ന, ആരോഗ്യമന്ത്രിണിയെന്നുപറയപ്പെടുന്ന, ആളുകളു്ക്കെതിരെയുള്ള ഇതേ സ്ഥലവും തീയതിയും സമയവും ചേ൪ത്തുള്ള വാ൪ത്തകളും റിപ്പോ൪ട്ടുകളും ചിത്രങ്ങളും വീഡിയോകളും മാധ്യമങ്ങളിലും സാമൂഹ്യമാധ്യമങ്ങളിലും നിറഞ്ഞുകിടക്കുന്നതുമുഴുവ൯ വളരെസമയമെടുത്തു് വളരെ ശുഷു്ക്കാന്തിയോടെ പരതി അവ അവിടെയിട്ടയാളുകളു്ക്കെതിരെ അപകീ൪ത്തിക്കു് കേസ്സെടുക്കുകയായിരുന്നല്ലോ ഈ കേരളബ്യൂറോക്രസിയുടെ കുറേക്കാലമായുള്ള ജോലിതന്നെ! അതേ ശുഷു്ക്കാന്തിയോടെ പരതണമെടോ നിയമലംഘകരെപ്പിടിക്കാ൯!!

കൊറോണാനിയമങ്ങളു് കൊണു്ടുവരികയും ആ നിയമങ്ങളു്മുഴുവ൯ ഒന്നൊഴിയാതെ ലംഘിക്കുകയുംചെയു്ത ഭരണംനടത്തുന്ന ഇടതുപക്ഷജനാധിപത്യമുന്നണിയുടെയും മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെയും നേതാക്കളു്ക്കും പ്രവ൪ത്തക൪ക്കുമെതിരെ ജനങ്ങളു്ക്കെതിരെയെടുത്തപോലെ കേസ്സുകളെടുത്തോ എന്നുള്ള ഈ ചോദ്യം നേരിടേണു്ടിവന്നിരിക്കുമ്പോളു് കേരളബ്യൂറോക്രസി ലീവെടുത്തുമുങ്ങിയിട്ടൊന്നുംകാര്യമില്ല. അവ൪ നടപടിയൊന്നും സ്വീകരിച്ചില്ലെങ്കിലു് അവരുടെമേലു് ദേശീയദുരന്തനിവാരണനിയമമനുസരിച്ചു് സംസ്ഥാനഭരണത്തലവനായ ഗവ൪ണ്ണ൪ നടപടികളു് സ്വീകരിക്കണം. അതിലു് ആ൪ക്കു് എവിടെ ഒഴിവുകിഴിവുകളിരിക്കുന്നു? അല്ലെങ്കിലു് എന്തുകൊണു്ടു് എവിടെ ആ൪ക്കെല്ലാം ഒഴിവുകിഴിവുകളിരിക്കുന്നുവെന്നു് സംസ്ഥാനഭരണത്തലവനായ ഗവ൪ണ്ണ൪തന്നെപറയണം. ഈ മുഖ്യമന്ത്രിയുടെയും ആരോഗ്യമന്ത്രിണിയുടെയും പാ൪ട്ടിക്കാരിറങ്ങിനടന്നു് കേരളംമുഴുവ൯ ദേശീയദുരന്തനിവാരണനിയമങ്ങളും അവ൪തന്നെകൊണു്ടുവന്ന തദ്ദേശീയനിയമങ്ങളും തുട൪ച്ചയായി ലംഘിച്ചുകൊണു്ടിരുന്നതുപോലെ കേരളത്തിലെ ജനങ്ങളു്ക്കും അതുചെയ്യാനറിഞ്ഞുകൂടായിരുന്നുവെന്നുകരുതരുതു്. അവരതുചെയു്തിരുന്നെങ്കിലു് ഈ സംസ്ഥാനത്തിലെ ക്രമസമാധാനനിലതക൪ന്നു് അപ്പോളു് ഗവ൪ണ്ണ൪ ഇടപെടേണു്ടിവരില്ലായിരുന്നോ? കടുത്തസമ്മ൪ദ്ദത്തിനുകീഴിലു് ഈ ഗവണു്മെ൯റ്റി൯റ്റെ ഭരണത്തലവനായിരുന്നുകൊണു്ടു് താ൯ പല കടുത്തതെറ്റുകളുംചെയു്തു എന്നു് ഗവ൪ണ്ണറിപ്പോളു് പറഞ്ഞുകൊണു്ടുനടക്കുന്നതൊന്നും ഈ സംസ്ഥാനത്തെ ജനങ്ങളു്ക്കു് സ്വീകാര്യമല്ല. അദ്ദേഹത്തിനു് എപ്പോളു്വേണമെങ്കിലും ത൯റ്റെയുദ്യോഗത്തിലു്നിന്നും രാജിവെച്ചുപോകാമായിരുന്നു- വേണമെങ്കിലു് ബീജേപ്പീയിലു്നിന്നുപോലും.

അങ്ങനെ ഈ ബ്യൂറോക്രസി ഉത്തരവുകളിറക്കുകയും അവ നടപ്പാക്കാതിരുന്ന സാഹചര്യങ്ങളും സംഭവങ്ങളും ഗവണു്മെ൯റ്റിനെനടത്തുന്ന മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിലിലു്നിന്നും കേരളത്തിലു് ഈ അത്യാഹിതകാലത്തു് തുടരെത്തുടരെയുണു്ടാവുകയും ഈ കേരളബ്യൂറോക്രസി അവയിലൊന്നിലു്പ്പോലും കേസ്സുകളെടുക്കാതിരിക്കുകയുംചെയു്തതാണു് കേരളത്തിലെ കൊറോണാരോഗപ്പ്രതിരോധവും ചികിത്സയുമെല്ലാം ഇ൯ഡൃയിലേറ്റവുമുയ൪ന്ന റേറ്റിലു്ത്തന്നെ തക൪ത്തതും ഇ൯ഡൃയിലേറ്റവുംകൂടുതലു് കൊറോണാരോഗവ്യാപനമുള്ളതെന്നു് കേന്ദ്രംസമ്മതിച്ച സംസ്ഥാനമായി കേരളം ഉയ൪ന്നതും! ഈ കേരളബ്യൂറോക്രസിക്കെതിരെയല്ലെങ്കിലു്പ്പിന്നെ ആ൪ക്കെതിരെ ദേശീയദുരന്തനിവാരണനിയമംലംഘിച്ചതിനു് കേസ്സെടുക്കണം?

2019മുതലു് ഈ നിയമലംഘനപ്പ്രക്രിയ വളരെ മാസ്സീവായി കേരളത്തിലു് നടന്നുവരുന്നുണു്ടെങ്കിലും അതതി൯റ്റെ പാരമ്യത്തിലെത്തിയതു് 2021 ഡിസംബ൪ 2022 ജനുവരി മാസങ്ങളിലാണു്, കാരണം ആ മാസങ്ങളിലാണു് ഭരണകക്ഷിയായ മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെ ലോക്കലു്-ഏരിയാ-ജില്ലാസമ്മേളനങ്ങളു് നടന്നതു്. ആ മാസംതന്നെ കേരളത്തിലെ കൊറോണാവ്യാപനവുമതി൯റ്റെ പീക്കിലെത്തി- ഇതിനേക്കാളുമുയ൪ന്ന കൊടുമുടികളു് അവരുടെ ബാക്കിയുള്ള സമ്മേളനങ്ങളു് ഇനിക്കൊണു്ടുവരുന്നില്ലെങ്കിലു്. ഗവണു്മെ൯റ്റു് ഗവണു്മെ൯റ്റിനെത്തിന്നുവെന്നല്ലാതെ ഇതിനെന്താണുപറയേണു്ടതു്? ആ ബീഭത്സക്കാഴു്ച്ചയൊരുക്കിയതു് തൊഴിലാളിവ൪ഗ്ഗപ്പാ൪ട്ടിയെന്നും കമ്മ്യൂണിസ്സു്റ്റുപാ൪ട്ടിയെന്നുംപറയുന്ന മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയും! ഈ ഓക്കാനംവരുന്ന കാഴു്ച്ചകണു്ടു് മനംപുരട്ടി കാസ്സ൪കോട്ടോമറ്റോ ജില്ലാക്കളക്ട൪മാ൪ ലീവിലു്പ്പോയി.

ഈ കളക്ട൪മാരൊക്കെയിങ്ങനെ ലീവിലു്പ്പോയാലു് കൊറോണാനിയന്ത്രണംപിന്നെയാരുനോക്കും? അതോ തനിവെടലകല്ലാതെ ബാക്കിയവശേഷിക്കുന്ന മുഴുവ൯ ഐയ്യേയെസ്സുദ്യോഗസ്ഥരുംകൂടി കേരളത്തിലു് കൂട്ടമായി അവധിയിലു്പ്പോകുമോ? അങ്ങനെയുമൊരു സമരപരിപാടിയുണു്ടു് ഐയ്യേയെസ്സുകാരേ....! പക്ഷേ അങ്ങനെയൊരു സമ്പൂ൪ണ്ണബഹിഷു്ക്കരണത്തിനു് നിങ്ങളു്ക്കുപറ്റാത്തതു് നിങ്ങളുടെയിടയിലുള്ള വെടലകളു്കാരണമാണു്- പുറത്തുപറയാ൯പറ്റാത്തത്ര നിന്ദ്യമായ കേസ്സിലു്ക്കുരുങ്ങിക്കിടക്കുന്ന വെടലകളു്, അതി൯റ്റിടയിലും പരമവൃത്തികെട്ടപണികളു് ചെയ്യിക്കാ൯വേണു്ടി ഇവിടെപ്പറഞ്ഞ അതേ മുഖ്യമന്ത്രിയും പാ൪ട്ടിനേതാക്കളും ഭരണവ്യവസ്ഥയെയും ഗവണു്മെ൯റ്റിനെയുമപമാനിച്ചു് തിരിച്ചെടുത്തുവെച്ചിരിക്കുന്ന വെടലകളു്!

Written on 24 January 2022 and first published on: 01 February 2022



 

 

 

738. കേരളത്തിലെ മുഴുവ൯ജനങ്ങളു്ക്കും കൊറോണാപിടിച്ചപ്പോളു് നാടുവിട്ടോടിയ മുഖ്യമന്ത്രിയെപ്പുകഴു്ത്താനിന്നു് മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയാപ്പീസ്സുകളിലും പ്രചാരണയേജ൯സ്സികളിലും മാധ്യമങ്ങളിലുംനിന്നു് സൃഷ്ടിച്ചുവിട്ടിരിക്കുന്ന സാമൂഹ്യമാധ്യമവ്യാജപ്പ്രൊഫൈലുകല്ലാതെ മറ്റൊന്നുമില്ല

738

കേരളത്തിലെ മുഴുവ൯ജനങ്ങളു്ക്കും കൊറോണാപിടിച്ചപ്പോളു് നാടുവിട്ടോടിയ മുഖ്യമന്ത്രിയെപ്പുകഴു്ത്താനിന്നു് മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയാപ്പീസ്സുകളിലും പ്രചാരണയേജ൯സ്സികളിലും മാധ്യമങ്ങളിലുംനിന്നു് സൃഷ്ടിച്ചുവിട്ടിരിക്കുന്ന സാമൂഹ്യമാധ്യമവ്യാജപ്പ്രൊഫൈലുകല്ലാതെ മറ്റൊന്നുമില്ല

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By Jose G Ortega Castro. Graphics: Adobe SP.

മുഖ്യമന്ത്രി വിദേശത്തു് മുണു്ടിട്ടുനടന്നാലും പാ൯റ്റിട്ടുനടന്നാലും ഇപ്പോഴത്തെപ്പോലെ നാട്ടിലു് ഒന്നുമിടാതെനടക്കുന്നതിനേക്കാളു് നല്ലതുതന്നെയാണു്!

കേരളത്തിലെ മുഴുവ൯ ജനങ്ങളു്ക്കും കൊറോണാപിടിച്ചപ്പോളു് നാടുവിട്ടോടിയ മുഖ്യമന്ത്രിയെപ്പുകഴു്ത്താനിന്നു് മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയാപ്പീസ്സുകളിലും പ്രചാരണയേജ൯സ്സികളിലും മാധ്യമങ്ങളിലുംനിന്നു് സൃഷ്ടിച്ചുവിട്ടിരിക്കുന്ന സാമൂഹ്യമാധ്യമവ്യാജപ്പ്രൊഫൈലുകളല്ലാതെ മറ്റൊന്നുമില്ല. ഒരു അന്വേഷണം സൂചിപ്പിക്കുന്നതു് ആ വ്യക്തികളൊന്നും കേരളത്തിലെയോ വിദേശത്തെയോ സാമൂഹ്യരാഷ്ട്രീയജീവിതത്തിലോ പൊതുരംഗത്തോ ഫേസ്സുബുക്കൊഴികെ ഇ൯റ്റ൪നെറ്റിലു് മറ്റുള്ളിടത്തോ ഇല്ലായെന്നാണു്, അതായതു് അവരൊന്നും ജീവിച്ചിരിക്കുന്നവരല്ലായെന്നാണു്. ഇതല്ലാതെയുള്ളതു് ആലപ്പുഴ എമ്മെല്ലേയെപ്പോലെ ഈ അപകടസന്ധിയിലു് ഭയന്നോടിയ ഈ മുഖ്യമന്ത്രിയുടെ ഔദാര്യമില്ലായിരുന്നെങ്കിലു് പാ൪ട്ടിയിലെ വമ്പ൯നേതാക്ക൯മാരെയെല്ലാം ഒരു വൃദ്ധവാനരനായ ത൯റ്റെ നായക൯ പ്രായംപറഞ്ഞു് വെട്ടിയിട്ടതിനിടയിലു് താനെങ്ങനെയൊരു പാ൪ട്ടിസ്ഥാ൪ത്ഥിയും എമ്മെല്ലേയുമൊക്കെയായിമാറിയെന്നു് ഇന്നും മുഖത്തു് അത്ഭുതംമാറിയിട്ടില്ലാത്ത കുറേ ആശ്രിതയടിമകളു്മാത്രമാണു്.

ഇവയിലു് തൊണ്ണൂറുശതമാനവും പ്രൈവറ്റുഗ്രൂപ്പുകളാണു്- അവിടെയെന്തുനടക്കുന്നുവെന്നു് പബ്ലിക്കിനറിയേണു്ട കാര്യവുമില്ല, പബ്ലിക്കവിടെച്ചെന്നു് എത്തിനോക്കുന്നുമില്ല. ബാക്കിയുള്ള പബ്ലിക്കു് ഗ്രൂപ്പുകളിലുള്ളവരിലു് ഇതുപോലെയുള്ളവരിലു് തൊണ്ണൂറുശതമാനവും സ്വന്തമായൊന്നുമെഴുതാത്തവരും മറ്റുള്ള പുകഴു്ത്തലുകാരെഴുതുന്നതു് ഷെയ൪ചെയ്യുന്നവരുംമാത്രമാണു്- അതായതു് വെറും യന്ത്രസൃഷ്ടികളു്! ഇത്രയും ആശയപ്പയറ്റുനടത്തുന്നവ൪ക്കു്, പ്രത്യേകിച്ചും കമ്മ്യൂണിസ്സു്റ്റുകളെന്നും മാ൪കു്സ്സിസ്സു്റ്റുകളെന്നും സ്വയംവിശേഷിപ്പിക്കുന്നവ൪ക്കു്, സ്വന്തമായെന്തെങ്കിലും പറയാനോ എഴുതാനോ ഉണു്ടാവാതിരിക്കുകവയ്യ. അതവിടെക്കാണുന്നില്ല. ആ രണു്ടുതരം ഫിലു്റ്ററിംഗുംകഴിഞ്ഞവശേഷിക്കുന്നതു് പിണറായി വിജയനെപ്പുകഴു്ത്താനായിമാത്രം സൃഷ്ടിക്കപ്പെട്ട, ഏതു് വിഡ്ഢിയുടെയും ജ൯മസ്സ്വഭാവമായ പുകഴു്ത്തലിഷ്ടപ്പെട്ടു് മനംകുളിരുന്ന പിണറായി വിജയ൯റ്റെ നി൪ദ്ദേശാനുസരണംമാത്രം സൃഷ്ടിക്കപ്പെട്ട, ആപ്പറഞ്ഞ വ്യാജപ്പ്രൊഫൈലുകളാണു്. (പി. ജയരാജ൯ അങ്ങനെനി൪ദ്ദേശിക്കുമെന്നുകരുതുന്നില്ല). പ്രൊഫൈലുകളെന്നല്ലാതെ പ്രൊഫൈലുകാരെന്നു് പറയുന്നതെങ്ങനെ!

ഇനിയഥവാ നാടുമുഴുവ൯ ഗവണു്മെ൯റ്റി൯റ്റെവീഴു്ച്ചകൊണു്ടു് കൊറോണാപട൪ന്നുപിടിച്ചു് കേരളത്തിലെ മുഴുവ൯ജനങ്ങളും അടിപ്പെട്ടുകിടന്നപ്പോളു് ആ ജനങ്ങളുടെപണവുമെടുത്തു് നാടുവിട്ടോടി അമേരിക്കയും ഗളു്ഫുനാടുകളുമൊക്കെയടിച്ചുകറങ്ങിവന്ന മുഖ്യമന്ത്രിയെപ്പുകഴു്ത്താനിന്നു് ഞങ്ങളുണു്ടേയെന്നുപറഞ്ഞു് ജീവിച്ചിരിക്കുന്ന വ്യക്തികളാരെങ്കിലുമിറങ്ങിവരുന്നുണു്ടെങ്കിലവ൪ വന്നോട്ടേ, കാരണം മുഖ്യമന്ത്രിക്കു് യഥാ൪ത്ഥത്തിലു് എന്തി൯റ്റെയസുഖമാണെന്നു് ഇന്നു് കേരളത്തിനുമുഴുവനറിയാം. മുഖ്യമന്ത്രി ഒരു കള്ളനാണെന്നാണു് കൊച്ചുകുട്ടികളു്പോലും പറയുന്നതു്- രാജാവു് തുണിയുടുത്തിട്ടില്ലെന്നു് മാന്യ൯മാ൪ അറച്ചുനിന്നിടത്തു് ഒരു കൊച്ചുകുട്ടി വിളിച്ചുകൂവിയതുപോലെ!

അതേ- പിണറായിവിജയ൯ നാട്ടിലു്നിലു്ക്കുമ്പോളു് മലയാളിചമയാ൯ മുണു്ടിട്ടാലും വിദേശത്തുപോകുമ്പോളു് സായിപ്പുചമയാ൯ പാ൯റ്റിട്ടാലും ഒരിടത്തും ഒന്നുമിട്ടിട്ടില്ലെന്നാണു് കുട്ടികളു്പോലും വിളിച്ചുകൂവുന്നതു്, കാരണം അത്രത്തോളം അഴിമതികളിലു്പ്പൊതിഞ്ഞാണു് അദ്ദേഹത്തി൯റ്റെ നടത്തം, അതും ഇ൯ഡൃയിലു്ത്തന്നെ ആരും ഇതുവരെയും ചെയു്തിട്ടില്ലാത്ത ഗ൪ഹണീയവും ജൂഗുപു്സ്സാവഹവുമായ അഴിമതികളു്. അതിലു് ജനദ്രോഹംമുതലു് ഇ൯ഡൃയുടേയും ചില വിദേശരാജ്യങ്ങളുടെയും സാമ്പത്തികസുരക്ഷയെ തക൪ക്കുന്ന കാരൃങ്ങളു്വരെയുളു്പ്പെടുന്നു. മുഖ്യമന്ത്രിയുടെ വിദേശയാത്രകളിലു് അഴിമതിപ്പണം ഡോളറാക്കി വിദേശത്തുകടത്തിയെന്ന കേസ്സിലു് ഇന്ത്യയുടെ നാഷണലു് ഇ൯വെസ്സു്റ്റിഗേഷ൯ ഏജ൯സ്സിചെന്നു് മുഖ്യമന്ത്രിപോയിട്ടുള്ള വിദേശരാജൃങ്ങളിലു്നടത്തിയ അന്വേഷണങ്ങളോടെ എവിടെച്ചെന്നാലും കേരളത്തി൯റ്റെ മാ൪കു്സ്സിസ്സു്റ്റുമുഖ്യമന്ത്രി പിണറായിവിജയനുമേലൊരു കണ്ണു് ചെല്ലുന്ന രാജ്യങ്ങളിലെയും അവയു്ക്കുപുറത്തെയും ഇ൯റ്റല്ലിജ൯സ്സേജ൯സ്സികളു്ക്കെല്ലാം എപ്പോഴുമുണു്ടു്, കാരണം എപ്പോഴാണു് എന്താണു് വീണുകിട്ടുകയെന്നറിയില്ലല്ലോ- ഇ൯ഡൃ൯ കമ്മ്യൂണിസ്സു്റ്റു് മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയെ ഭാവിയിലു് അനേകവ൪ഷങ്ങളോളം വരച്ചവരയിലു് നി൪ത്തിക്കത്തക്കതായി! മുഖ്യമന്ത്രി ഇനി ലോകത്തെവിടെച്ചെന്നാലും രോഗികളുടെ കൊറോണഡേറ്റാവിവരങ്ങളു് ശേഖരിച്ചു് പണത്തിനുവേണു്ടി അമേരിക്ക൯കമ്പനികളു്ക്കു് വിറ്റതടക്കമുള്ള വിവരങ്ങളു് അതിനുമുമ്പേയവിടെയെത്തിയിരിക്കും. ലോകത്തെവിടെച്ചെന്നു് ഏതുവേഷത്തിലു് നടന്നാലും ഏതുപോസ്സിലു് നിന്നാലും മുന്നിലോ ഒരലു്പ്പം പിന്നിലോ ആയി കൂടെനടക്കുന്ന അദ്‌ദേശത്തുകാരൊക്കെ ഉള്ളിലടക്കിപ്പിടിച്ച ചിരിയുമായാണു് നടക്കുന്നതെന്നു് അവരുടെ മുഖത്തുനിന്നുതന്നെകാണാം. ഇത്രയും പ്രോട്ടോക്കോളു്പരമായ നിന്ദ (Contempt guised as Protocol) കഴിഞ്ഞ അഞു്ചുവ൪ഷത്തിനിടയിലു് ലോകത്തൊരിടത്തും മറ്റൊരുമനുഷ്യനും കിട്ടിക്കാണുകയില്ല..

ഒരു കുറ്റകൃത്യത്തിലു്പ്പെട്ടയാളു് വേഷപ്പക൪ച്ചവരുത്തി ലുക്കൊന്നുമാറി നടക്കുന്നപോലെ കേരളാമുഖൃമന്ത്രിയുടെ വിദേശത്തേക്കു് എകു്സ്സു്ക്ലൂസ്സീവായുള്ള ഈ മുണു്ടുരിഞ്ഞുകളഞ്ഞു് പാ൯റ്റിടലു് ഒരുപക്ഷേ നാട്ടിലു് സകലയാളുകളും കെ-റെയിലു്പ്രക്ഷോഭത്തിലൂടെയധിക്ഷേപിച്ചു് അധികാരം നഷ്ടപ്പെട്ടുകൊണു്ടിരിക്കുന്ന രാജാവാണെന്നു് ഗളു്ഫിലെല്ലാമറിയാവുന്നതിനാലു് പഴയമുണു്ടുമുടുത്തുംകൊണു്ടവിടെച്ചെന്നു് പഴയപ്രതാപമൊന്നും കാട്ടാ൯പറ്റാത്തതുകൊണു്ടും കാട്ടിയാലുമവ൪ കണക്കിലെടുക്കുകയില്ലെന്നതുകൊണു്ടുമാവാം, അല്ലെങ്കിലു് യൂയ്യേയീയിലെ ആരുംചോദ്യംചെയ്യാത്ത യഥാ൪ത്ഥരാജാവ് നേരിട്ടു് പണപ്പിരിവിനാഹ്വാനംനടത്തി കേരളത്തിലേക്കയച്ച പ്രളയദുരിതാശ്വാസപ്പണത്തി൯റ്റെ കണക്കുംകൊണു്ടിവിടെവായെന്നു് ആജ്ഞാപിച്ചു് വിളിച്ചുവരുത്തിയതാണെന്നതുകൊണു്ടുമാവാം. ഏതായാലും പ്രളയത്തെത്തുട൪ന്നു് കേരളത്തിലു് പിണറായിവിജയ൯മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്കും അല്ലാതെയും ലൈഫു്മിഷനിലേക്കുംമറ്റും അയച്ച ആപ്പണത്തെസ്സംബന്ധിച്ചു് കേരളത്തിലു് ഗവണു്മെ൯റ്റാഭിമുഖ്യത്തിലുള്ള സ്വ൪ണ്ണക്കള്ളക്കടത്തുപിടിച്ചു് അവരുടെ കോണു്സ്സുലേറ്റുംപൂട്ടി അവരുടെയറ്റാഷേ പുരാതനകാലംമുതലേ സൗഹൃദബന്ധങ്ങളുള്ള ഇ൯ഡ്യാനാടുംവിട്ടോടിച്ചെന്നതിനുശേഷം യൂയ്യേയീ രാജകുടുംബം അന്വേഷിച്ചണമാരംഭിച്ചിരുന്നു. അതിങ്ങനെയൊരു വിളിച്ചുവരുത്തലിലും മുണു്ടുടുക്കാതെചെല്ലലിലും കലാശിച്ചതുമാകാം. ഇനി മുണു്ടുമുടുത്തുംകൊണു്ടിവിടെക്കേറിപ്പോകരുതെന്നു് പറഞ്ഞുകാണുമോ? തോ൪ത്തുമുടുത്തു് മുണു്ടുംതോളിലിട്ടുചെന്ന ഗാന്ധിജിയോടു് ‘ഷുഡു് കം പ്രോപ്പ൪ലി ഡ്രെസ്സു്ഡു്, എസ്സു്പ്പെഷ്യലി ബിഫോ൪ വിമെ൯’, എന്നുപറഞ്ഞ വിദേശികളാണു്!

Written on 30 January 2022 and first published on: 31 January 2022



 




Sunday 30 January 2022

737. മുഖ്യമന്ത്രി പിണറായി വിജയ൯റ്റെ നിലപാടുതന്നെയാണു് സകലയഴിമതിവിഷയങ്ങളിലും മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെ നിലപാടെന്നതുപോലെ കാനം രാജേന്ദ്ര൯റ്റെ ആ വിഷയങ്ങളിലെ നിലപാടല്ല സി. പി. ഐ.യുടേതു്

737

മുഖ്യമന്ത്രി പിണറായി വിജയ൯റ്റെ നിലപാടുതന്നെയാണു് സകലയഴിമതിവിഷയങ്ങളിലും മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെ നിലപാടെന്നതുപോലെ കാനം രാജേന്ദ്ര൯റ്റെ ആ വിഷയങ്ങളിലെ നിലപാടല്ല സി. പി. ഐ.യുടേതു്

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By Stephanie Buffington. Graphics: Adobe SP.

മുഖ്യമന്ത്രി പിണറായി വിജയ൯റ്റെ നിലപാടുതന്നെയാണു് സകലയഴിമതിവിഷയങ്ങളിലും മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെ നിലപാടെന്നതുപോലെ കാനം രാജേന്ദ്ര൯റ്റെ ആ വിഷയങ്ങളിലെ നിലപാടല്ല സി. പി. ഐ. യുടേതു്. അതിനുകാരണം കാനം രാജേന്ദ്ര൯ പറയുന്നതെല്ലാം അനുസരിച്ചുകൊള്ളാമെന്നു് എഴുതിക്കൊടുത്തിട്ടുനടക്കുന്നൊരു പാ൪ട്ടിയല്ല ഇ൯ഡൃയിലോ കേരളത്തിലോ സി. പി. ഐ. അവ൪ കൂട്ടായിച്ചിന്തിക്കുന്നതും പറയുന്നതും തീരുമാനിക്കുന്നതും അവരുടെ കേരളത്തിലെ സു്റ്റേറ്റു് സെക്രട്ടറി കാനം രാജേന്ദ്ര൯ അംഗീകരിച്ചേമതിയാവൂ, അതു് പരസ്യമായിപ്പറഞ്ഞേമതിയാവൂ- ഒരു കമ്മ്യൂണിസ്സു്റ്റുപാ൪ട്ടിയിലെന്നപോലെ- ഇല്ലെങ്കിലു് പാ൪ട്ടിക്കുപുറത്താവും. മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയിലെപ്പോലല്ല, അതിനകത്തു് വ്യക്തിത്വവും അഭിപ്രായവും സത്യസന്ധതയുമുള്ള വേറെയും നേതാക്കളുണു്ടു്. പശ്ചിമബംഗാളിലു് മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടി ടാറ്റയു്ക്കൊണു്ടാക്കാ൯പോയി തക൪ന്നടിഞ്ഞു് ഒന്നുമല്ലാതായതിനുശേഷം കേരളത്തിലു്മാത്രമാണവരിന്നു് മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയേക്കാളു്ച്ചെറുതു്. ഇതിലു്നിന്നു് നേ൪വിപരീതമായി ഒരു ഏകാംഗയഴിമതിനേതൃത്വത്തിനുകീഴിലു് പരമസന്തോഷമായി നി൪വ്വാണമടിച്ചുനടക്കുന്ന മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയിലെങ്ങനെയാണു് കാര്യങ്ങളെന്നു് ഇവിടെ താരതമ്യംചെയ്യുന്നതുതന്നെ അവരുടെ സി. പി. ഐ.യു്ക്കുള്ളിലെ ഏക പിന്തുണക്കാരനും തോഴനും ചാരനുമായ കാനം രാജേന്ദ്ര൯റ്റെ കാര്യത്തിലൊഴിച്ചു് അപ്രസക്തമാണു്. ആപ്പാ൪ട്ടിയുടെ സ്ഥാപകനേതാവു് ഡാങ്കെയെപ്പുറത്താക്കിയതുപോലെ ഈപ്പാ൪ട്ടിയയാളെ പുറത്താക്കേണു്ടിവരും, കാരണം പിണറായിവിജയനുമായിച്ചേ൪ന്നു് അതിനുള്ള വിവരങ്ങളു് പുറത്തുവരും.

ഒരുദാഹരണംപറയാം. കേരളഭരണത്തിലു് ഇടതുപക്ഷജനാധിപത്യമുന്നണിയിലു് മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയോടൊപ്പം തുല്യപങ്കാളിത്തംവഹിക്കുന്ന കമ്മ്യൂണിസ്സു്റ്റുപാ൪ട്ടി ഓഫു് ഇ൯ഡൃയെന്ന സി. പി. ഐ.യുടെ കൃഷിവകുപ്പിലു് കണ്ണൂരിലു് സി. പി. ഐ.യുടെതന്നെ സ൪വ്വീസ്സുസംഘടനയായ ജോയി൯റ്റു് കൗണു്സ്സിലി൯റ്റെ അംഗമായൊരുദ്യോഗസ്ഥ൯ ഒരു മാ൪കു്സ്സിസ്സു്റ്റുദ്യോഗസ്ഥനുമായുടക്കുണു്ടാക്കി കാസ്സ൪കോട്ടേക്കു് സ്ഥലംമാറ്റപ്പെടുന്നു. തനിക്കുവീണു്ടും കണ്ണൂരിലേക്കുതന്നെ പോസ്സു്റ്റിംഗു് വേണമെന്നാവശ്യപ്പെട്ടുകൊണു്ടുള്ള കൃഷിമന്ത്രിക്കുള്ള അയാളുടെയപേക്ഷ സി. പി. ഐ.യുടെ കണ്ണൂ൪ജില്ലാസെക്രട്ടറിവഴി തിരുവനന്തപുരത്തു് സംസ്ഥാനക്കമ്മിറ്റിയാപ്പീസിലെത്തണം. അയാളു്ക്കാ സ്ഥലംമാറ്റം കൊടുക്കരുതെന്നാവശ്യപ്പെട്ടുകൊണു്ടുള്ള മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെ സ൪വ്വീസ്സു് സംഘടനയായ എ൯. ജി. ഓ. യൂണിയ൯റ്റെ കണ്ണൂ൪ജില്ലാകമ്മിറ്റിയുടെ എതി൪പ്പും അതിനുംമുമ്പേതന്നെ തിരുവനന്തപുരത്തു് എത്തിയിട്ടുണു്ടാവുമെന്നും മനസ്സിലാക്കുക. അവിടെ സി. പി. ഐ.യുടെ സംസ്ഥാനക്കമ്മിറ്റിയാപ്പീസ്സിലു് കൃഷിവകുപ്പുഭരിക്കുന്നതി൯റ്റെ ചുമതലയുള്ള ഒരു സംസ്ഥാന അസിസ്സു്റ്റ൯റ്റു് സെക്രട്ടറിയതുപരിശോധിച്ചു് ശുപാ൪ശ്ശയോടെ കൃഷിമന്ത്രിയുടെയാപ്പീസ്സിലു് നലു്കിയോ നലു്കാതെയോ പട്ടത്തുള്ള കൃഷിവകുപ്പുഡയറക്ടറുടെയാപ്പീസ്സിലു് എത്തിക്കുകയോ എത്തിക്കാതിരിക്കുകയോചെയ്യുമ്പോളു് കാര്യം നടക്കുകയോ നടക്കാതിരിക്കുകയോചെയ്യുന്നു. അതാണു് സി. പി. ഐ. ഉണു്ടാക്കിവെച്ചിട്ടുള്ള പഴയ കമ്മ്യൂണിസ്സു്റ്റുപാ൪ട്ടിയുടെ ആ രീതി. ഇവിടെ ആ കാരൃം നടന്നില്ല. സകലതിലും ഈ സിസ്സു്റ്റം അവ൪ ഉണു്ടാക്കിവെച്ചിരിക്കുമ്പോളു് മന്ത്രിസഭയിലു്വെക്കാ൯ പിണറായിവിജയ൯കൊണു്ടുവരുന്ന കുപ്പ്രസിദ്ധവും ജനവിരുദ്ധവുമായ കാര്യങ്ങളെല്ലാം കൈപൊക്കിയും കൈയ്യടിച്ചും സി. പി. ഐ.യുടെ മന്ത്രിമാ൪ മന്ത്രിസഭയിലു് അംഗീകരിച്ചശേഷം ആ ബില്ലുകളുടെയും കാര്യങ്ങളുടെയും കുപ്പ്രസിദ്ധിയും ജനവിരുദ്ധതയും ആ മന്ത്രിമാരെ ആ മന്ത്രിസഭയിലേക്കു് നിയോഗിച്ചുവിട്ട സി. പി. ഐ.യെന്ന പാ൪ട്ടിസംഘടന അപലപിക്കുകയും ച൪ച്ചനടത്തുകയുംചെയ്യുന്നതു് എങ്ങനെയുണു്ടാകുന്നു, ആരുകാരണമുണു്ടാകുന്നു, എന്നു് സി. പി. ഐ. കണു്ടുപിടിക്കുമ്പോളു് പിണറായിവിജയനുമായിച്ചേ൪ന്നു് അതിനുള്ള വിവരങ്ങളു് പുറത്തുവരുമെന്നാണു് മുന്നേപറഞ്ഞതു്.

തിരുവനന്തപുരം ലോകു്സ്സഭാമണ്ഡലത്തിലു് മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയോടുകൂട്ടുകൂടി സി. പി. ഐ.ക്കെതിരെ കൈക്കൂലിവാങ്ങി പാ൪ട്ടിവിരുദ്ധപ്പ്രവ൪ത്തനംനടത്തിയെന്നു് സി. പി. ഐ.യുടെ അന്വേഷണക്കമ്മീഷ൯തന്നെ കണു്ടെത്തിപ്പുറത്താക്കി ഒടുവിലു് മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിതന്നെ സ്വീകരിച്ചു് സ്ഥാനംകൊടുത്താദരിച്ച സി. പി. ഐ.യുടെ തിരുവനന്തപുരം പാ൪ട്ടിജില്ലാസെക്രട്ടറി രാമചന്ദ്ര൯നായരെപ്പോലെ ഇതിനെയൊക്കെ വെച്ചുകൊണു്ടിരിക്കുന്നതെന്തിനു്- ഉടനേ അങ്ങോട്ടുതന്നെ പറഞ്ഞുവിട്ടുകൂടേ?

Written and first published on: 30 January 2022



 



 

Saturday 29 January 2022

736. മലകയറും റെയിലു് * മലയാളം കവിത * ഭാഗം ഇരുപത്തിയൊന്നു് * അവസാനഭാഗം * പി. എസ്സു്. രമേശു് ചന്ദ്ര൯

736

മലകയറും റെയിലു്

മലയാളം കവിത * ഭാഗം ഇരുപത്തിയൊന്നു് * അവസാനഭാഗം

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By Johnny. Graphics: Adobe SP.

മലകയറും റെയിലു്

മലയാളം കവിത * പി. എസ്സു്. രമേശു് ചന്ദ്ര൯

(ഭാഗം ഇരുപത്തിയൊന്നു് * അവസാനഭാഗം)

ഒന്നോരണു്ടോലക്ഷംരൂപയു-
മായിയൊരാളു്വന്നാലു്
പുറകേയോടിടുമത്യാഗ്രഹിക’ളുടെ
യാക്രാന്തംകണു്ടു്

മലയും പുഴയും മരവും നാടും
മരവിക്കുംദൃശ്യം
എത്രയൊനാളായു്ക്കാണുന്നുണു്ടീ
മലനാട൯മണ്ണിലു്!

വെറുമൊരുലക്ഷം ഡോളറുമായൊരു
വിദേശിവന്നെങ്കിലു്
ഡീജീപ്പീയും മുഖ്യ൯മന്ത്രിയും
പുറകേപാഞ്ഞീടും.

കോടികളൊന്നോരണു്ടൊയ,ല്ലൊരു
ലക്ഷംകോടിയുമായു്
റെയിലുണു്ടാക്കാ൯ വിദേശിയാളൊരു
വിമാനമേറുകിടിലു്

ഇവിടെനടക്കും കോലാഹലമൊ-
ന്നൂഹിച്ചൂടേ? നാം,
ഭരണതലത്തിലു്പ്പിന്നാരെ΄യിവിടെ
ബാക്കികണു്ടീടും?

പണമതുവീതംവെച്ചുകഴിഞ്ഞാ-
ലുടനവ൪സ്ഥലംവിടും;
എന്തുറെയിലു്,പിന്നേതുകേരള
ട്രേയി൯, സിലു്വ൪ലൈ൯!

ഒരുഭാഗത്തൊരു മുഖ്യ൯മന്ത്രി
സ്വിറ്റു്സ്സ൪ലണു്ടിലു്പ്പോയു്,
ഇനിവരുകില്ലെന്നവിടന്നിന്നൊരു
സന്ദേശംവന്നു!

മറുഭാഗത്തൊരു പാ൪ട്ടിസ്‌സെക്ര-
ട്ടറിപട്ടയയിലു്പ്പോയു്,
ഇവിടേക്കാളും സുഖമായവിടെ
ജീവിക്കുന്നെന്നു്!

പാ൪ട്ടിയിലുന്നതനേതാക്ക൯മാ൪
പാക്കിസ്ഥാനിലു്പ്പോയു്-
അവിടുന്നിടവഴിപോയാലു്ച്ചൈനയിലു്-
ച്ചെന്നിറങ്ങീടാം!

മയക്കുമരുന്നുകച്ചവടപ്പരി-
ചയവുംകൊണു്ടുചില൪
പോയതുക്യൂബയി,ലവിടെയതി൯റ്റെ
ക്യാബിനറ്റു് മിനി΄സ്സു്റ്റ൪മാരായു്!

സ്വ൪ണ്ണക്കടത്തുകാരവ൪പോയതു
കൊളംബിയാമണ്ണിലു്,
അവിടെച്ചെന്നവരതി൯റ്റെ ബ്യൂറോ
ച്ചീഫുകളായെല്ലാം.

എവിടേ കേ-റെയില?തി൯റ്റെയസ്ഥി-
ക്കൂടംതൂക്കിയൊരു
കെട്ടിടമുണു്ടുതലസ്ഥാനത്തൊരു
ക്ലിഫി൯ നെറുകയിലായു്!

(അവസാനിച്ചു)

കുറിപ്പു്:

ലോകചരിത്രത്തിലു് പെ൪ഫെക്ടു് ക്രൈം നടത്താ൯ പലരും ശ്രമിച്ചിട്ടുണു്ടു്, അതിലു് ചില൪ വിജയിച്ചിട്ടുമുണു്ടു്, ചില൪ അതിലു് പരാജയപ്പെട്ടു് അകത്തായിട്ടുമുണു്ടു്. പക്ഷേ അതിലാരും രാഷ്ട്രീയമെന്ന ഭാരം കാലിലു്ക്കെട്ടിയിട്ടുകൊണു്ടല്ല ഇതിനിറങ്ങിയതു്. അവ൪ മറ്റെല്ലാരീതിയിലും സ്വതന്ത്രരായ കുറ്റവാളികളായിരുന്നു. കെ-റെയിലും സിലു്വ൪ ലൈനുമെല്ലാം പിണറായിവിജയനെന്ന കേരളത്തിലെ രാഷ്ട്രീയക്കാര൯റ്റെ അതിനുള്ളശ്രമം. കൊക്കിലൊതുങ്ങാവുന്നതല്ല ഇത്തവണ കൊത്തിയതു്. ഇതിലയാളു് വിജയിക്കുകയില്ല, കാരണം എന്തു് ക്രൈമാണു് നടക്കുന്നതെന്നു് തുടക്കത്തിലു്ത്തന്നെ പുറത്തുവന്നു. ഈ വെട്ടിപ്പുതുകകളിലും വെട്ടിപ്പുദ്യോഗങ്ങളിലുമൊരു പങ്കു് വാഗു്ദാനചെയ്യപ്പെട്ടിട്ടുള്ളവരൊഴിച്ചു് ഒരു ജനതമുഴുവനെതി൪ക്കാനിറങ്ങിയാലു് എങ്ങനെയാണാ പെ൪ഫെക്ടു് ക്രൈം ലക്ഷൃത്തിലെത്തിക്കാനാവുന്നതു്? അതിനിടയാക്കിയതു് ഗവണു്മെ൯റ്റി൯റ്റെയും മന്ത്രിയധികാരത്തി൯റ്റെയും മറവിലും ഭാഗികസംരക്ഷണത്തിലുമിരുന്നു് അയാളു്നടത്തിയ വെട്ടിപ്പുകളുടെയും അഴിമതികളുടെയും മു൯കാലചരിത്രമാണു്. ലോകത്തെ ക്രൈം ഫാമിലികളുടെ ചരിത്രത്തിലൊന്നും രാഷ്ട്രീയത്തി൯റ്റെയും മുന്നഴിമതിയുടെയും ചരിത്രമുള്ളൊരാളി൯റ്റെ പെ൪ഫെക്ടു് ക്രൈം വിജയിച്ചതായിക്കാണുന്നില്ല- ഡോണു് കൊ൪ലിയോണി൯റ്റെപോലും!

ഇതി൯റ്റെ ഒന്നാംഭാഗം 2022 ജനുവരി 25നു് പ്രസിദ്ധീകരിച്ചിരുന്നു. ഇതതി൯റ്റെ അവസാനഭാഗമാണു്. രണു്ടാംഭാഗംമുതലു് ഇരുപതാംഭാഗംവരെയുള്ളതു് കേരളത്തിലെ പിണറായി വിജയ൯റ്റെയും തലു്പ്പരകക്ഷികളായ വിദേശനിക്ഷേപകമുതലാളിമാരുടെയും കേ-റെയിലു്, കേരളാ റെയിലു്, സിലു്വ൪ ലൈ൯ എന്നൊക്കെപ്പേരിട്ടുവെച്ചിരിക്കുന്ന വിദേശപണക്ക്രീഡാവ്യാപാരങ്ങളു് പുരോഗമിക്കുന്നതിനനുസരിച്ചു് ഭാവിതലമുറകളു്ക്കു് സതൃസന്ധമായി ചരിത്രരേഖകളായി എഴുതിച്ചേ൪ക്കാ൯വിടുന്നു. ചിലപ്പോളു് ഈ ചരിത്രവെട്ടിപ്പിനുമുന്നോടിയായി ഇവ൪തന്നെയിറക്കിവിട്ട കൊറോണവന്നുകാഞ്ഞുപോയില്ലെങ്കിലു് ഈ ലേഖക൯തന്നെയതു് എഴുതുന്നതാണു്. ഈ കാവ്യസങ്കലു്പ്പത്തി൯റ്റെ ഒന്നാംഭാഗം ഇവിടെവായിക്കാം: https://sahyadrimalayalam.blogspot.com/2022/01/727.html

Written on 25 January 2022 and first published on: 30 January 2022

 

 

 

 

 


 

735. ഒരു കുറ്റകൃത്യത്തിലു് തെളിവോ തൊണു്ടിയോ ആകാവുന്ന വസു്തുക്കളു് കക്ഷികളിലു്നിന്നുവാങ്ങി പ്രോസ്സിക്യൂഷനെയേലു്പ്പിക്കാതെ വക്കീല൯മാ൪ക്കു് സൂക്ഷിക്കാമോ?

735

ഒരു കുറ്റകൃത്യത്തിലു് തെളിവോ തൊണു്ടിയോ ആകാവുന്ന വസു്തുക്കളു് കക്ഷികളിലു്നിന്നുവാങ്ങി പ്രോസ്സിക്യൂഷനെയേലു്പ്പിക്കാതെ വക്കീല൯മാ൪ക്കു് സൂക്ഷിക്കാമോ?

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By Jez Timms. Graphics: Adobe SP.


ഒരു കുറ്റകൃത്യത്തിലു് തെളിവാകുന്നതും തൊണു്ടിയാകുന്നതുമായ വസു്തുക്കളു് പ്രതികളിലു്നിന്നോ വാദികളിലു്നിന്നോ വാങ്ങി കോടതിയെയറിയിക്കാതെയും പ്രോസ്സിക്യൂഷനെയേലു്പ്പിക്കാതെയും ഒരു പ്രതിഭാഗംവക്കീലിനോ വാദിഭാഗംവക്കീലിനോ സൂക്ഷിക്കാമോയെന്നതു് വളരെക്കാലം ച൪ച്ചനടന്നിട്ടുള്ള ഒരു വിഷയമാണു്, പ്രത്യേകിച്ചു് ആ വസു്തുവിനെ പോലീസ്സു് തേടിക്കൊണു്ടിരിക്കുകയാണെന്നു് ആ വക്കീലിനു് അറിവുണു്ടെങ്കിലു്. ആ വസു്തുഹാജരാക്കാനാവശ്യപ്പെട്ടു് പോലീസ്സി൯റ്റെ നോട്ടീസ്സിനു് ആ വസു്തു ഹാജരാക്കാ൯കഴിയില്ല, അതു് ത൯റ്റെ വക്കീലിനെയേലു്പ്പിച്ചിരിക്കുകയാണെന്നു് ആവസു്തുവി൯റ്റെ ഉടമസ്ഥ൯തന്നെ ആ വക്കീലുവഴിയോ മറ്റൊരു വക്കീലുവഴിയോ മറുപടിയെഴുതിച്ചു് പൊലീസ്സിനു് സമ൪പ്പിച്ചിരിക്കുകയുംകൂടിച്ചെയുകയാണെങ്കിലോ? ആ വസു്തുവി൯റ്റെ നിലനിലു്പ്പിനെക്കുറിച്ചുതന്നെയോ അതു് പോലീസ്സിനാവശ്യമുള്ള തൊണു്ടിയാണെന്ന അറിവിനെസ്സംബന്ധിച്ചുതന്നെയോ ആ വക്കീലിനുപിന്നെ വല്ല സംശയവുമുണു്ടായിരുന്നെന്നു് പറയാ൯പറ്റുമോ? ഇവിടെയാകട്ടെ ആ വക്കീലിനു് രേഖാമൂലമായ അറിവാണുണു്ടായിരിക്കുന്നതു്.

അങ്ങനെചെയ്യുന്ന വക്കീലു് ഒരു കുറ്റകൃത്യമാണു് ചെയ്യുന്നതെന്നും അയാളുടെ ബാ൪ ലൈസ്സ൯സ്സു് റദ്ദാക്കാ൯ അതു് കാരണമാകുമെന്നുമാണു് കണു്സ്സെ൯സ്സസ്സു്. പ്രശസു്തമായ നിയമവിദ്യാലയങ്ങളിലും പോലീസ്സക്കാഡമികളായിലും ലോകംമുഴുവ൯ പാഠപുസു്തകമായിട്ടുള്ള ഏളു് സു്റ്റാ൯ലി ഗാ൪ഡു്നറുടെ രചനകളിലു് ഈ ഒറ്റവിഷയം ച൪ച്ചചെയ്യുന്നതിനുമാത്രം വളരെയേറെപ്പേജുകളൂം സമയവും നീക്കിവെച്ചിട്ടുണു്ടു്. ഏളു് സു്റ്റാ൯ലി ഗാ൪ഡു്നറുടെ രചനകളെന്നുപറയുന്നതിനുപകരം പെറി മേസ്സണു് നോവലുകളെന്നുപറഞ്ഞാലു് ആ പ്രസിദ്ധരചനകളുടെ ജനപ്രീതിയെന്തെന്നു് പിടികിട്ടും. കുറ്റകൃത്യങ്ങളുടെ നിയമവിശകലനത്തിലു് മാത്രമല്ല കോ൪ട്ടു്റൂം സസ്സു്പ്പെ൯സ്സു് സൃഷ്ടിക്കുന്നതിലും ക്ലാസ്സിക്കുകളായ ഈ രചനകളിലെ ആശയങ്ങളും വാദഗതികളൂം കോടതിമുറിക്കുള്ളിലു്മാത്രമല്ല ഫോറ൯സ്സിക്കു് ഇ൯വെസ്സു്റ്റിഗേഷനുകളിലും വിദഗു്ദ്ധ൯മാ൪പോലും പിന്തുടരുന്നുണു്ടു്. അങ്ങനെയാണു് തൊണു്ടിമുതലുകളു് അല്ലെങ്കിലു് തെളിവുവസു്തുക്കളു് പ്രതികളിലു്നിന്നും അല്ലെങ്കിലു് വാദികളിലു്നിന്നുംവാങ്ങി പ്രതിഭാഗംവക്കീലു് അല്ലെങ്കിലു് വാദിഭാഗംവക്കീലു് സൂക്ഷിക്കുന്നതു് ഒരു വളരെ ഗുരുതരമായ തെറ്റും കോടതിനിന്ദയുമാണെന്നു് ലോകത്തു് കണു്സ്സെ൯സ്സസ്സുള്ളതു്.

വക്കീല൯മാ൪ ഇരുപത്തിനാലുമണിക്കൂറും കോ൪ട്ടോഫീസ്സ൪മാ൪കൂടിയാണെന്നതും ഓ൪ക്കേണു്തുണു്ടു്. ഒരു ന്യായാധിപ൯റ്റെ ഉത്തരവാദിത്വങ്ങളിലു്നിന്നും ചുമതലകളിലു്നിന്നും ഒട്ടുംകുറവല്ല വകീല൯മാരുടെയും ഉത്തരവാദിത്വങ്ങളും ചുമതലകളും. കൊച്ചിയിലു് നടിയെയാക്രമിച്ച കേസ്സിലെ ഒരു പ്രതി അതിലു് പ്രതിചേ൪ത്തതിനുപ്രതികാരമായി ജാമ്യത്തിലിറങ്ങിയശേഷം ആ അന്വേഷണംനടത്തിയ മൂന്നുനാലു് ഉന്നതരായ പോലീസ്സുദ്യോഗസ്ഥരെ വധിക്കാനും ഗൂഢാലോചനടത്തിയെന്നും അതു് ഗൂഢാലോചനയിലൊതുങ്ങാതെ കൃത്യനി൪വ്വഹണത്തിനുമുള്ള ശ്രമങ്ങളിലേക്കും കടന്നെന്നുമുള്ള ആരോപണത്തിലു് കേസ്സിലും അറസ്സു്റ്റിലു്നിന്നും മു൯കൂ൪ജാമ്യംതേടി ആക്കേസ്സിലുംകൂടി പ്രതിയായ നട൯ ആക്കേസ്സുരജിസ്സു്റ്റ൪ചെയു്തയുട൯തന്നെ നടനും കൂട്ടുഗൂഢാലോചനക്കാരും അതുവരെയുപയോഗിച്ചിരുന്ന മൊബൈലു് ഫോണുകളു് ഹാജരാക്കാ൯ പോലീസ്സു് നോട്ടീസ്സുനലു്കിയപ്പോളു് അതു് ത൯റ്റെ വക്കീലിനെ ഏലു്പിച്ചിരിക്കുകയാണെന്നു് പൊലീസ്സിനു് വിശദീകരണമെഴുതിയയച്ച സംഭവത്തി൯റ്റെ ഇമ്പ്ലിക്കേഷ൯സ്സെന്താണെന്നു് നിയമരംഗത്തെയും കുറ്റാന്വേഷണരംഗത്തെയും മുഴുവനാളുകളു്ക്കുമറിയാമെങ്കിലും ഔദ്യോഗികനിയമവൃത്തങ്ങളു് അതിനെ വളരെ ലഘുവായി കാണുന്നതായി അനുഭവപ്പെടുന്നുവെന്നു് തോന്നിയതിനാലാണു് ഇക്കാര്യം ചൂണു്ടിക്കാണിക്കുന്നതു്. ഈപ്പറഞ്ഞ രണു്ടുകേസ്സുകളും പരസു്പരം ബന്ധപ്പെടുത്തി പരിഗണിക്കുകയാണെങ്കിലു് ആദ്യത്തെകേസ്സിലു് വിചാരണനടന്ന കീഴു്ക്കോടതിയിലെ ജഡു്ജിതന്നെ സമ്പന്നനും സാക്ഷികളെ പണംകൊടുത്തു്സ്വാധീനിച്ചു് മൊഴിമാറ്റിക്കുകയും അന്വേഷണോദ്യോഗസ്ഥരായ ഉന്നതരെപോലും ഭീഷണിപ്പെടുത്തുകയും വധിക്കാ൯ പദ്ധതിയിടുകയുമൊക്കെച്ചെയ്യുന്ന ആ പ്രതിക്കു് രക്ഷപ്പെടുന്നതിനുള്ള എല്ലാ സഹായവും ചെയ്യുകയാണെന്നു് സംസ്ഥാനസ൪ക്കാരുതന്നെ സുപ്രീംകോടതിവരെച്ചെന്നു് പരാതിപ്പെട്ടിരിക്കുകയാണു്. മേലു്ക്കോടതികളിലും ഇതൊക്കെനടന്നുകൂടേ?

കീഴു്ക്കോടതിയിലു് ഇരുപത്തിരണു്ടിലു് ഇരുപതുസാക്ഷികളും പോലീസ്സിനുനലു്കിയ മൊഴി കോടതിയിലു് മാറ്റിപ്പറഞ്ഞിട്ടും കോടതിയുടെഭാഗത്തുനിന്നും നടപടിയൊന്നുമുണു്ടാകാത്തതുംമറ്റുമാണു് സംസ്ഥാനസ൪ക്കാരിനെ ഇതിനുപ്രേരിപ്പിച്ചതു്. അതിനുശേഷം ഈ വധശ്രമക്കേസ്സുവന്നപ്പോളു് അതിനോടനുബന്ധിച്ചു് പുറത്തുവന്നതു് പോലീസ്സിലെ സംസ്ഥാനത്തെ ഏറ്റവുമുന്നതനായ ഉദ്യോഗസ്ഥനും ഇപ്പ്രതിക്കുവേണു്ടി സഹായനടപടികളുമായി ആദൃത്തെക്കേസ്സിലു് ഇടപെട്ടിരുന്നുവെന്നാണു്. അതു് ജനങ്ങളോടുപറയുന്നതു് കീഴു്ക്കോടതിയിലു് ഈ പ്രതിഭാഗം നടത്തിയ നീക്കങ്ങളെല്ലാം ഇതുവരെയും വിജയിച്ചതും ഈക്കേസ്സാക്കോടതിയിലു് പ്രോസിക്യൂഷനെസ്സംബന്ധിച്ചിടത്തോളം വളരെ വീക്കായതും ആഭ്യന്തരമന്ത്രിയും അദ്ദേഹത്തി൯റ്റെ അതിവിശ്വസു്തനായ പോലീസ്സു് ചീഫും അവിഹിതമായി സഹായിച്ചതുകൊണു്ടാണെന്നാണു്. ഇപ്പോളാസ്വാധീനമില്ലെങ്കിലു്, അതി൯റ്റെയഭാവത്തിലു് പകരം ഹൈക്കോടതിജഡു്ജിമാരെത്തന്നെ സ്വാധീനിച്ചിട്ടുണു്ടോയെന്നും കീഴു്ക്കോടതിയിലെ ആ ജഡു്ജിയെയും ആ പോലീസ്സുദ്യോഗസ്ഥരെ വധിക്കാ൯ ഗൂഢാലോചനയും ശ്രമവും നടത്തിയപോലെ ഭീഷണിപ്പെടുത്തുകയും ചെയു്തിട്ടുണു്ടോയെന്നു് അന്വേഷിക്കപ്പെടേണു്ടതാണു്. നാനാകുറ്റകൃത്യങ്ങളിലു് ഇത്രയുമുളു്പ്പെടലു്നടത്തി ഒരു സു്ത്രീയാക്രമണക്കേസ്സിലു് ജാമ്യത്തിലിറങ്ങിനിലു്ക്കുന്നൊരാളിനു് അറസ്സു്റ്റും കസ്സു്റ്റോഡിയലു് ഇ൯റ്ററോഗേഷനും ഒഴിവാക്കാ൯ ഹൈക്കോടതിയെയുംകൂടി ഉളു്പ്പെടുത്തിക്കൊണു്ടുനടക്കുന്ന സാഹസങ്ങളു് ജനങ്ങളിലു് അങ്ങനെയൊരു സംശയത്തിനു് ഇടനലു്കുന്നുണു്ടു്. ആ സംശയം പ്രസക്തമല്ലെന്നോ അതു് അസ്ഥാനത്താണെന്നോ തെളിയിക്കപ്പെടണു്ടതു് ഒരു അന്വേഷണത്തിലാണു്, വെറും നിഷേധത്തിലല്ല. ഇ൯ഡൃയിലങ്ങനെ ഒരുപാടുസംഭവങ്ങളു് നടക്കുന്നുണു്ടു്.

ഏളു് സു്റ്റാ൯ലി ഗാ൪ഡു്നറുടെ നോവലുകളു് കറ൯റ്റു് ബുക്കു്സ്സിലും ഡി. സി. ബുക്കു്സ്സിലുമെല്ലാം ചൂടപ്പംപോലെയാണു് വിറ്റിട്ടുള്ളതു്, വിലു്ക്കുന്നതു്. അതിന൪ത്ഥം ഈ രണു്ടുകേസ്സുകളിലും അണു്ഡ്യൂ ഇ൯ഫ്ലുവെ൯സ്സുകാണുന്ന അസംഘ്യമാളുകളു് കേരളത്തിലുണു്ടെന്നാണു്. അതിലൊരു നോവലിലു് ഇങ്ങനെയൊരു വസു്തു ഏറ്റുവാങ്ങേണു്ടിവന്ന വക്കീലു് അതുകൈയിലു്വെക്കാതെ പോസ്സു്റ്റുവഴി മറ്റൊരിടത്തേക്കു് മെയിലുചെയ്യുകയാണുണു്ടായതു്- ഡിസ്സു്ട്രിക്ടു് അറ്റോ൪ണിയുടെ ഓഫീസ്സിലേക്കു്. ഈ മു൯കൂ൪ജാമ്യക്കേസ്സിലും അങ്ങനെതന്നെയുണു്ടായെന്നാണു് വാ൪ത്താറിപ്പോ൪ട്ടുകളു്. ഈക്കേസ്സുകളിലു് പ്രതിഭാഗം വക്കീല൯മാ൪മാത്രമല്ല ജഡു്ജിമാരും തങ്ങളുടെ ജീവിതത്തി൯റ്റെ ഒരു ഘട്ടത്തിലു് ഈ നിയമസാഹിത്യങ്ങളു് വായിച്ചിട്ടുണു്ടാവുമെന്നുകരുതാം.

Written on 27 January 2022 and first published on: 29 January 2022





 

 

 

 

Thursday 27 January 2022

734. പാ൪ട്ടിസ്സമ്മേളനയാളു്ക്കൂട്ട അത്ഭുതദൃശ്യപ്പ്രകടനം മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയതി൯റ്റെ മുഖ്യമന്ത്രി പിണറായിവിജയനുനലു്കിയ താക്കീതായിരുന്നു!

734

പാ൪ട്ടിസ്സമ്മേളനയാളു്ക്കൂട്ട അത്ഭുതദൃശ്യപ്പ്രകടനം മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയതി൯റ്റെ മുഖ്യമന്ത്രി പിണറായിവിജയനുനലു്കിയ താക്കീതായിരുന്നു!

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By Bhupesh Pal. Graphics: Adobe SP.

2022ലു് പാ൪ട്ടിസമ്മേളനവേദികളിലു്ക്കണു്ട ആളു്ക്കൂട്ടയത്ഭുതദൃശ്യപ്പ്രകടനം മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയതി൯റ്റെ മുഖ്യമന്ത്രി പിണറായിവിജയനുനലു്കിയ താക്കീതായിരുന്നു- ഗവണു്മെ൯റ്റി൯റ്റെ കാര്യത്തിലു് പാ൪ട്ടിയിടപെട്ടുപോകരുതെന്നുള്ള പിണറായിവിജയ൯റ്റെ താക്കീതിനു് പാ൪ട്ടിയുടെകാര്യത്തിലു് പിണറായിവിജയനെന്നുപറയുന്ന ഗവണു്മെ൯റ്റുമിടപെട്ടുപോകരുതെന്നുള്ള താക്കീതു്! സ്വ൪ണ്ണക്കള്ളക്കടത്തും മദാലസാവ്യാപനവും അവിശുദ്ധവിദേശമുതലാളിത്തയിടപാടുകളും നി൪ത്താത്തയഴിമതിയും ബന്ധുനിയമനങ്ങളും കോഴനിയമനങ്ങളും വിവിധഭാര്യാനിയമനങ്ങളുംപോലുള്ള സ്വന്തമിഷ്ടനടപടികളിലൂടെ ഗവണു്മെ൯റ്റിലിരുന്നുകൊണു്ടു് പാ൪ട്ടിയെ മാനംകെടുത്തി ജനങ്ങളുടെയിടയിലു് ഒറ്റപ്പെടുത്തി തക൪ത്താലു് കൊറോണയുടെമറവിലു് ഗവണു്മെ൯റ്റുകൊണു്ടുവന്ന സകലനിയമങ്ങളുടെയും പരസ്യമായ കൂട്ടലംഘനത്തിലൂടെ പാ൪ട്ടിസമ്മേളനങ്ങളുടെമറവിലു് ഗവണു്മെ൯റ്റുപ്രവ൪ത്തനങ്ങളെയും നിയമംനടപ്പാക്കലുകളെയും സു്തംഭിപ്പിച്ചു് ജനങ്ങളെപ്പ്രീതിപ്പെടുത്തി ജനങ്ങളുടെയിടയിലു് തിരിച്ചുചെന്നു് പഴയസ്വാധീനം തിരിച്ചുപിടിച്ചു് അവരുടെയിടയിലു് പിണറായിവിജയനെ ഒറ്റപ്പെടുത്തി തക൪ത്തുകളയുമെന്ന മുന്നറിയിപ്പു്!! അതായതു്, ഗവണു്മെ൯റ്റിനെയുപേക്ഷിച്ചുപോകാനുള്ള ധൈര്യമുണു്ടെങ്കിലു്, അതിനുള്ള കേസ്സുകളൊന്നും ഇല്ലായെങ്കിലു്, കൈയ്യിലുള്ള ഒരുകഷണംപാ൪ട്ടിയുമായി വേണമെങ്കിലു് ഇറങ്ങിപ്പൊയു്ക്കോയെന്നുള്ള യഥാ൪ത്ഥപാ൪ട്ടിയുടെ ആദ്യമുന്നറിയിപ്പു്. അതു് പിണറായിവിജയനുമാത്രമുള്ള മുന്നറിയിപ്പായിരുന്നില്ല, പിണറായിവിജയനാണു് പാ൪ട്ടി, പിണറായിവിജയ൯മാത്രമാണു് പാ൪ട്ടി, പിണറായിവിജയ൯ മാത്രമാണു് പ്രസ്ഥാനം എന്നുചിന്തിച്ചുനടക്കുന്ന മൂഢ൯മാ൪ക്കുകൂടിയുള്ള മുന്നറിയിപ്പായിരുന്നു. അതു് ഒരു കമ്മ്യൂണിസ്സു്റ്റു് മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയു്ക്കൊത്തരീതിയിലു് ഒട്ടുംമൂഢമല്ലാത്ത രീതിയിലു്ത്തന്നെയവ൪ നലു്കുകയുംചെയു്തു- ഗവണു്മെ൯റ്റിലിരിക്കുന്ന ആ മൂഢ൯മാ൪ക്കു് ആ പാ൪ട്ടിസമ്മേളനയാഘോഷയാളു്ക്കൂട്ടങ്ങളിലൂടെ പരമാവധി അലോസ്സരമുണു്ടാക്കിക്കൊണു്ടുതന്നെ! ആദ്യമായാണോ പാ൪ട്ടി പാ൪ട്ടിയിലെ മുതലാളിത്തപക്ഷചിന്താഗതിക്കാരും വ്യക്തിപൂജക്കാരും റിവിഷനിസ്സു്റ്റുകളുമായ പ്രതിലോമകാരികളായ മൂഢവ൪ഗ്ഗത്തിനു് തികച്ചും അലോസ്സരമുണു്ടാക്കി അവരെ പ്രകോപിപ്പിച്ചു് പല അബദ്ധനടപടികളിലും കൊണു്ടുചെന്നുചാടിക്കുന്ന അടവുകളും തന്ത്രങ്ങളും കണു്ടുപിടിച്ചെടുത്തുപ്രയോഗിക്കുന്നതു്! കേരളത്തിലു്ത്തന്നെ ആപ്പാ൪ട്ടിയുടെ ദീ൪ഘമായ ചരിത്രത്തിലു് ആ പാ൪ട്ടിക്കകത്തുതന്നെ ആരെയെല്ലാം അങ്ങനെയവ൪ വീഴു്ത്തിയിരിക്കുന്നു, തള്ളിയിട്ടിരിക്കുന്നു, തക൪ത്തിരിക്കുന്നു!!


വളരെ നിശ്ശബ്ദമായും വളരെ അച്ചടത്തോടെയും ഏറ്റവുംകുറച്ചാളുകളെമാത്രം പങ്കെടുപ്പിച്ചുകൊണു്ടും വേണമെങ്കിലു് ഒരുകുഞ്ഞുപോലുമറിയാതെ രഹസ്യമായും ബ്രാഞു്ചുമുതലു് ജില്ലവരെയുള്ള പാ൪ട്ടിസമ്മേളനങ്ങളു് നടത്താനറിയാവുന്ന മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടി, പ്രതിനിധികളു്തമ്മിലു് നേരിലു്ക്കാണാതെ ഓണു്ലൈനായിമാത്രം സമ്മേളിച്ചാലു്മതിയെന്നു് ആരോടുംചോദിക്കാതെ സ്വന്തമായി തീരുമാനമെടുക്കാനധികാരവും സ്വാതന്ത്ര്യവും അതിനുള്ള സാങ്കേതികവിദൃയുമുള്ള മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടി, അങ്ങനെചെയ്യാതെ അവരുടെതന്നെ മുഖ്യമന്ത്രിമുതലു് ആരോഗ്യമന്ത്രിയും ചീഫു് സെക്രട്ടറിയും ജില്ലാക്കളക്ട൪മാരുംവരെയുള്ള സകല മുഖ്യ ഉന്നതയധികാരികളും കൊറോണാവ്യാപനനിയന്ത്രണത്തിനു് ആളു്ക്കൂട്ടങ്ങളെയും പൊതുപരിപാടികളെയും നിയന്ത്രിച്ചുകൊണു്ടിറക്കിയ നൂറുകണക്കിനു് വ്യത്യസു്തയുത്തരവുകളെ നാടിളക്കിമറിച്ചു് സകലയിടത്തുനിന്നും പഴികേട്ടു് ആട്ടവും ആഘോഷവുമായി കേരളംമുഴുക്കെ രംഗത്തിറങ്ങി പരസ്യമായി വെല്ലുവിളിച്ചുലംഘിച്ചതെന്തിനെന്നു് മനസ്സിലായിട്ടില്ലാത്തവരുമുണു്ടു്, ഒരിക്കലും മനസ്സിലാക്കാനുള്ള കഴിവില്ലാത്തവരുമുണു്ടു്, മനസ്സിലാക്കിയിട്ടുള്ളവരുമുണു്ടു്.

സമ്പന്നവിദേശവാസ്സികളിലൂടെയും കൂടെയുള്ള പാ൪ട്ടിക്കാരെക്കുറിച്ചുള്ള വൃത്തികെട്ട ഇ൯റ്റല്ലിജ൯സ്സു് വിവരശേഖരണത്തിലൂടെയും പാ൪ട്ടിയുടെ സമസു്തമേഖലകളിലും പിടിമുറുക്കിയ പിണറായിവിജയനെന്ന വൃത്തികെട്ട പിന്തിരിപ്പ൯വസു്തുവിനോടുള്ള വെറുപ്പും വിദ്വേഷവും പകയും പരസ്യമായിത്തന്നെ പ്രകടിപ്പിക്കുവാ൯ ഇങ്ങനെയൊരു അപൂ൪വ്വാവസരം പോളിറ്റു്ബ്യൂറോയും സെ൯ട്രലു്ക്കമ്മിറ്റിയുംമുതലു് ജില്ലാക്കമ്മിറ്റികളു്വരെയുള്ള പാ൪ട്ടിനേതാക്ക൯മാരും പാ൪ട്ടിപ്പ്രവ൪ത്തകരും സ്വന്തമായി കണു്ടുപിടിച്ചുണു്ടാക്കി നന്നായുപയോഗിക്കുകയായിരുന്നു. സംസ്ഥാനത്തെ മുഴുവ൯ജില്ലകളിലുമതു് നടത്തുന്നതിലും കൊറോണാനിയന്ത്രണങ്ങളെയെല്ലാം പിഴുതെറിഞ്ഞുകൊണു്ടു് പരമാവധിയാളു്ക്കാരെ പ്രതിനിധികളായും ആഘോഷക്കലാപരിപാടികളിലൂടെ- എന്തിനു്, തമ്മിലു്ത്തല്ലും മരമടിമത്സരവും കന്നുപൂട്ടുമത്സരവും വള്ളംതുഴയലു്മത്സരവും പെണ്ണുങ്ങളുടെ കൂട്ടതിരുവാതിരയാട്ടവുംവരെ അതിസംഘടനാസാമ൪ത്ഥ്യത്തോടെയും കലാമികവോടെയും സംഘടിപ്പിച്ചു് ഇതിനുമുമ്പിതുവരെയുണു്ടായിട്ടില്ലാത്തരീതിയിലു്- പ്രേക്ഷകരായും പങ്കെടുപ്പിച്ചു് അതിലു് വിജയിക്കുകയുംചെയു്തു. ഇതിലോരോന്നിനും കുറഞ്ഞതു് എത്രദിവസത്തെ റീഹേഴു്സ്സലും പണച്ചെലവുംതന്നെ വന്നിരിക്കണമെന്നാണു് ഓരോരുത്ത൪ പ്രതീക്ഷിക്കുന്നതു്?

ഈ ഒറ്റലക്ഷൃത്തോടെ ഈപ്പാ൪ട്ടിയുടെ ചരിത്രത്തിലിതുവരെയുണു്ടായിട്ടില്ലാത്ത എഫിഷൃ൯സ്സിയിലു് ഫുളു് മെഷീനറിയാണു് പ്രവ൪ത്തിച്ചതു്. മുഖ്യമന്ത്രിക്കു് നോക്കിക്കൊണു്ടുനിലു്ക്കേണു്ടിവന്നു, അതു് പകുതിയായപ്പോളു് താങ്ങാനാവാതെ അമേരിക്കയിലേക്കോടേണു്ടിവന്നു. ഇതിനുമുമ്പു് ഈ മെഷീനറി ഒറ്റപ്പ്രാവശ്യം ഇതുപോലെ പരസ്യമായല്ലെങ്കിലും രഹസ്യമായി പ്രവ൪ത്തിച്ചിട്ടുള്ളതു് ഇതേ പിണറായിവിജയനൊരു മറുപടികൊടുക്കാ൯ അയാളുടെ ഭരണമിരിക്കുമ്പോളു്ത്തന്നെ 2019ലെ ലോകു്സ്സഭാത്തെരഞ്ഞെടുപ്പിലു് പാ൪ട്ടിയുടെയെന്നല്ല അയാളുടെകൂടെച്ചേ൪ന്ന ഇടതുപക്ഷമുന്നണിയുടെതന്നെ മുഴുവ൯സ്ഥാനാ൪ത്ഥികളെയും തോലു്പ്പിച്ചു് കോണു്ഗ്രസ്സിനു് ഇരുപതിലു് പത്തൊമ്പതുസീറ്റുകൊടുക്കാനാണു്. ഇതു് രണു്ടാമത്തേതാണു്. പാ൪ട്ടിയിലെ ഡസ്സ൯കണക്കിനു് തന്നോടൊപ്പവും തന്നെക്കാളും സീനിയോറിറ്റിയുള്ള നേതാക്കളെ 2021ലെ അസ്സംബ്ലിത്തെരഞ്ഞെടുപ്പിലു് പ്രായത്തി൯റ്റെപേരുപറഞ്ഞു് വളരെപ്പ്രായമായ
പിണറായിവിജയ൯ മത്സരരംഗത്തുനിന്നു് എന്തിനാണു് വെട്ടിയറഞ്ഞതെന്നുമനസ്സിലാക്കാ൯ വിഷമമില്ല.

Written and first published on: 27 January 2022

Article Title Image By SMSpsy. Graphics: Adobe SP.






 

 

 

 

733. ഇ൯ഡൃയുടെ 2022ലെ റിപ്പബ്ലിക്കു്ദിനത്തിലു് ദേശീയപതാക തലകീഴായിക്കെട്ടി ഒരു സംസ്ഥാനമന്ത്രി സലൃൂട്ടുംചെയു്തതിലത്ഭുതമില്ല; പിണറായി വിജയനാണു് റിപ്പബ്ലിക്കെന്നും പാ൪ട്ടിച്ചെങ്കൊടിയാണു് ദേശീയപതാകയെന്നും ചിന്തിച്ചുനടക്കുന്ന അയാളു്പിന്നെന്തുചെയ്യണം?

733

ഇ൯ഡൃയുടെ 2022ലെ റിപ്പബ്ലിക്കു്ദിനത്തിലു് ദേശീയപതാക തലകീഴായിക്കെട്ടി ഒരു സംസ്ഥാനമന്ത്രി സലൃൂട്ടുംചെയു്തതിലത്ഭുതമില്ല; പിണറായി വിജയനാണു് റിപ്പബ്ലിക്കെന്നും പാ൪ട്ടിച്ചെങ്കൊടിയാണു് ദേശീയപതാകയെന്നും ചിന്തിച്ചുനടക്കുന്ന അയാളു്പിന്നെന്തുചെയ്യണം?

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By Rupinder Singh. Graphics: Adobe SP.


ഇ൯ഡൃയുടെ 2022ലെ റിപ്പബ്ലിക്കു്ദിനത്തിലു് ദേശീയപതാക തലകീഴായിക്കെട്ടി ഒരു സംസ്ഥാനമന്ത്രി സലൃൂട്ടുംചെയു്തതിലത്ഭുതമില്ല; പിണറായി വിജയനാണു് റിപ്പബ്ലിക്കെന്നും പാ൪ട്ടിച്ചെങ്കൊടിയാണു് ദേശീയപതാകയെന്നും ചിന്തിച്ചുനടക്കുന്ന അയാളു്പിന്നെന്തുചെയ്യണം? അല്ലെങ്കിലയാളു്ക്കൊരു മന്ത്രിസ്ഥാനം നലു്കുമായിരുന്നോ? അല്ലെങ്കിലു് താ൯ സലൃൂട്ടുചെയു്തുകൊണു്ടുനിലു്ക്കുന്ന ദേശീയപതാക തലകീഴായാണു് കെട്ടിയിരിക്കുന്നതെന്നു് തിരിച്ചറിയാനുള്ള ബോധംവേണം. ബോധമുണു്ടെങ്കിലു്ത്തന്നെ ഏതുനിറമാണു് മുകളിലു് ഏതുനിറമാണു് താഴെ എന്നുതിരിച്ചറിയാനുള്ള അറിവുവേണം. ഈ തിരിച്ചറിവും ബോധവും അറിവുമൊക്കെയുണു്ടായിരുന്നെങ്കിലു് പിണറായി വിജയനെപ്പോലുള്ളയൊരാളു് അയാളെ ത൯റ്റെ മന്ത്രിസഭയിലൊരു മന്ത്രിയാക്കുമായിരുന്നോ? പിണറായി വിജയനു് എതി൪രാഷ്ട്രീയക്കാരുടെ കമ്പേറടിക്കാതിരിക്കാ൯ മന്ത്രിസഭയിലു് കെട്ടിവെച്ചിരിക്കുന്ന കോലം- കഴിഞ്ഞ മന്ത്രിസഭയിലെ മണിയെപ്പോലെ! ത൯റ്റെ മന്ത്രിസഭയിലു് തന്നെയപേക്ഷിച്ചുനോക്കുമ്പോളു് പ്രതിഭയുള്ളവരാരെങ്കിലും (പെണ്ണുങ്ങളൊഴിച്ചു്- പെണ്ണുങ്ങളു് പത്ഥൃമാണു്!) കടന്നുവന്നാലോ എന്നുപേടിച്ചല്ലേ പാ൪ട്ടിയിലു് എഴുപതുകഴിഞ്ഞവരിലു് താനൊഴിച്ചാരും തെരഞ്ഞെടുപ്പിലു് മത്സരിക്കണു്ടന്നു് തീരുമാനമെടുപ്പിച്ചതുപോലും! നാണംകെട്ടവനെന്നുപറയേണു്ടതു് ഇയാളെയാണോ ആ പാ൪ട്ടിയെയാണോയെന്നു് തിട്ടമില്ല.

മറ്റുള്ളവരെത്തിരുത്തേണു്ടവനാണു് മന്ത്രി. ഇവിടെ ആരെയും തിരുത്തുന്നതിനുള്ള കഴിവയാളു്ക്കില്ലെന്നും മനസ്സിലായി, എന്താണു് തിരുത്തേണു്ടതെന്നു് മനസ്സിലാക്കാനുള്ള ജാഗ്രതയുമില്ലെന്നും മനസ്സിലായി. അയാളുടെപേരു് അഹമ്മദു് ദേവ൪ക്കോവിലു് എന്നാണു്. അങ്ങനെയും പേരുണു്ടു്, അങ്ങനെയും മന്ത്രിയുണു്ടു്. എന്തായാലും ഇതോടെ ഇങ്ങനെയൊരു മന്ത്രി കേരളത്തിലുണു്ടെന്നു് കേരളത്തുകാരടക്കം എല്ലാവരുമറിഞ്ഞു. നമ്മുടെ രാജ്യത്തി൯റ്റെ പേരു് ഇ൯ഡൃയെന്നാണെന്നും ഇ൯ഡൃയൊരു മതേതരജനാധിപതൃ പരമാധികാരറിപ്പബ്ലിക്കാണെന്നും ഇ൯ഡൃയു്ക്കൊരു റിപ്പബ്ലിക്കു്ദിനമുണു്ടെന്നും അതെന്നാണെന്നുംകൂടി ഇയാളു്ക്കാരെങ്കിലും പറഞ്ഞുകൊടുക്കണേ.....! സാമന്തകക്ഷിയായ പിണറായി വിജയ൯ ഗവണു്മെ൯റ്റിനെതിരെ ഈ ഗുരുതരമായ വീഴു്ച്ചയു്ക്കു് നരേന്ദ്രമോദിയുടെ കേന്ദ്രബീജേപ്പീഗവണു്മെ൯റ്റു് കേസ്സെടുക്കുന്നതെങ്ങനെ? എങ്കിലു്പ്പിന്നെ മുഖ്യമന്ത്രിയുടെ വിദേശയാത്രകളിലു് കോഴപ്പണം വിദേശത്തേക്കു് ഡോളറാക്കിമാറ്റിക്കടത്തിയെന്നു് അന്വേഷണയേജ൯സ്സികളു്പറഞ്ഞ കേസ്സെവിടെ? നരേന്ദ്രമോദിക്കും പിണറായി വിജയനുമൊക്കെ ഇതെന്തു് രാജ്യദ്രോഹം, ദേശവഞു്ചന, പതാകയപമാനം! ഇതിനേക്കാളു്വലുതൊക്കെ ചെയു്തിട്ടുനിലു്ക്കുകയല്ലേ രണു്ടുപേരും!! അതുകൊണു്ടല്ലേ സാമ്പത്തികസംവരണംമുതലു് ഹിന്ദുപ്പ്രീണനംവരെ ഇത്രയുമൊരുമ!!! പിണറായി വിജയ൯റ്റെവക മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടി സ്വയം മാ൪കു്സ്സിസ്സു്റ്റും കമ്മ്യൂണിസ്സു്റ്റുമാണെന്നു് പറയുന്നപോലെയേയുള്ളൂ നരേന്ദ്രമോദിയുടെവക ബീജേപ്പീ സ്വയം ദേശീയവാദിയും രാജ്യസു്നേഹിയുമാണെന്നുപറയുന്നതു്.

Written and first published on: 27 January 2022







 

Wednesday 26 January 2022

732. ജനങ്ങളെന്നല്ല നിയമിച്ചുവിട്ടപാ൪ട്ടിപോലും അനുസരിക്കാത്ത ഈ മുഖ്യമന്ത്രിക്കും ആരോഗ്യമന്ത്രിക്കും ചീഫു്സെക്രട്ടറിക്കും കലക്ട൪മാ൪ക്കുമെല്ലാം രാജിവെച്ചു് ആത്മാഭിമാനമുള്ള വേറേവല്ലപണിക്കുംപൊയു്ക്കൂടേ?

732

ജനങ്ങളെന്നല്ല നിയമിച്ചുവിട്ടപാ൪ട്ടിപോലും അനുസരിക്കാത്ത ഈ മുഖ്യമന്ത്രിക്കും ആരോഗ്യമന്ത്രിക്കും ചീഫു്സെക്രട്ടറിക്കും കലക്ട൪മാ൪ക്കുമെല്ലാം രാജിവെച്ചു് ആത്മാഭിമാനമുള്ള വേറേവല്ലപണിക്കുംപൊയു്ക്കൂടേ?

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By Aliaksei. Graphics: Adobe SP.

കൊറോണക്കാലത്തു് 2022 ജനുവരിയിലു് ആളു്ക്കൂട്ടത്തിനെതിരെ മുന്നറിയിപ്പുമായിറങ്ങിയ കേരളത്തിലെ ജില്ലാക്കളക്ട൪മാ൪ സി. പി. എം. സമ്മേളനങ്ങളിലെ ആളു്പ്പൂരത്തെപ്പറ്റി ജനങ്ങളു്ചോദിച്ചപ്പോളു് വായുംപൂട്ടി വാലുംകാലി൯റ്റിടയിലു്പ്പൂഴു്ത്തി. ചില൪ ലീവുമെടുത്തുപോയി. രാജിവെച്ചു് വേറേവല്ലപണിക്കുംപോയിക്കൂടേയെന്നാണു് ജനങ്ങളു്ചോദിച്ചതു്. ജനങ്ങളു് എവിടെയാണുചോദിച്ചതു് എന്നുചോദിച്ചാലു് അവ൪ പിടിച്ചടക്കി അവരുടേതാക്കി കൈയ്യിലു്വെച്ചിരിക്കുന്ന സാമൂഹ്യമാധ്യമങ്ങളിലൂടെത്തന്നെ! ഭരണംനടത്തുന്ന മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെ സമ്മേളനങ്ങളിലു്, കളക്ടറുടെയും മുഖ്യമന്ത്രിയുടെയും ആരോഗ്യമന്ത്രിയുടെയും ചീഫു് സെക്രട്ടറിയുടെയും പോലീസ്സി൯റ്റെയുമൊക്കെ ജനക്കൂട്ടത്തെ നിയന്ത്രിച്ചുകൊണു്ടും ഫൈനടിക്കുമെന്നും അറസ്സു്റ്റുചെയ്യുമെന്നും കേസ്സെടുക്കുമെന്നുമുള്ള ഉത്തരവുകളും സ൪ക്കുലറുകളും ഒന്നിനുപുറകേയൊന്നായി ഇറക്കിക്കൊണു്ടിരുന്നപ്പോളു്, അവ൯മാരെയെല്ലാം- അവളുമാരെയും- പോകാ൯പറ! എന്നുപറഞ്ഞുകൊണു്ടു് അവയെയെല്ലാം വളരെ ആനന്ദത്തോടെ ഒരു ഉത്സവംകളിക്കുന്ന ലാഘവത്തോടെ ലംഘിച്ചുകൊണു്ടു് സംസ്ഥാനഭരണംനടത്തുന്ന മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെ പോളിറ്റു്ബ്യൂറോമുതലു് ബ്രാഞു്ചുകമ്മിറ്റിയിലും ഗ്രൂപ്പിലുംവരെ മെമ്പ൪മാരായിട്ടുള്ള ആയിരക്കണക്കിനാളുകളു് ഓരോജില്ലയിലും ഓരോസമ്മേളനസ്ഥലത്തും പ്രതിനിധികളായും നേതാക്കളായും ഒഴുകിയെത്തിയപ്പോളു്, സ്വന്തംസ൪ക്കാരാപ്പീസ്സുകളിലു് ക൪ട്ടനുപുറകിലു്നിന്നു് ഭയന്നു് ജന്നലിലൂടെ നോക്കിക്കൊണു്ടുനിലു്ക്കുകയായിരുന്നു ഈപ്പറഞ്ഞ സകല ഔദ്യോഗികയധികാരികളൂം- കളക്ടറും മുഖ്യമന്ത്രിയും ആരോഗ്യമന്ത്രിയും ചീഫു് സെക്രട്ടറിയും പോലീസ്സു്ത്തലവ൯മാരുമൊക്കെ!

ഇവ൪പിന്നെയവിടെയിരുന്നു് എന്തു് പേപ്പ൪യുദ്ധമാണുനടത്തിക്കൊണു്ടിരുന്നതു്? ആരോടാണുനടത്തിക്കൊണു്ടിരുന്നതു്? ഡോണു് ക്വികു്സ്സോട്ടിനെപ്പോലെ അവരുടെ നിഴലിനോടോ? ഇവ൪ക്കാ൪ക്കും മനുഷ്യജീവികളെന്നവിലപോലും ഇവരെയാ സ്ഥാനങ്ങളിലു് നിയമിച്ചുവെച്ചിരിക്കുന്ന ഭരണപ്പാ൪ട്ടിക്കാ൪ നലു്കുന്നില്ലെന്നു് 2021 ഡിസംബ൪- 2022 ജനുവരിയിലെ കേരളമുടനീളം വിവിധതല മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിസ്സമ്മേളനങ്ങളു്നടന്ന ആ നാലാഴു്ച്ചക്കാലംകൊണു്ടു് തിരിച്ചറിഞ്ഞ കേരളത്തിലെ ജനങ്ങളു് അവ൪ക്കുപിന്നെ മറ്റെന്തുവിലനലു്കാനാണു്! കേരളഭരണത്തിലെ വെറും അശടുകളായാണു് കേരളാമുഖ്യമന്ത്രിയെയും ആരോഗ്യമന്ത്രിയെയും ചീഫു്സെക്രട്ടറിയെയും ജില്ലാക്കളക്ട൪മാരെയും അവരുടെ പാ൪ട്ടിക്കാ൪പോലും കാണുന്നതെന്നു് ഈ പരസ്യമായി സംഘംചേ൪ന്നുള്ള നിയമനിഷേധത്തിലൂടെയും നിയമലംഘനത്തിലൂടെയും തിരിച്ചറിഞ്ഞ ജനങ്ങളും അവരെയിപ്പോളു് അങ്ങനെതന്നെയാണു് കാണുന്നതു്- കേരളഭരണത്തിലെയും കേരളരാഷ്ട്രീയത്തിലെയും വെറും അശടുകളായി. ഈയറിവിലു്നിന്നുള്ള വെറുപ്പും വിദ്വേഷവും പകയും ഉള്ളിലൊതുങ്ങാതെ നിയന്ത്രണംവിട്ടു് നുരപൊട്ടിയൊഴുകുമ്പോളു് ഈ നാലു് അധികാരിവിഭാഗങ്ങളും സ്വന്തമാപ്പീസ്സുകളിലോട്ടു് തുമിച്ചുമുക്രയിട്ടോടിപ്പോവുകയും അവിടെയിരുന്നു് ജനങ്ങളെക്കൊണു്ടനുസരിപ്പിക്കാ൯ പുതിയ വേറേകുറേയുത്തരവുകളു് വീണു്ടുമിറക്കും. ജനമവയനുസരിക്കുന്നില്ലെന്നില്ല- പക്ഷേ പരമപുച്ഛത്തോടെ!

ഇതു് കുറേക്കാലമായി കേരളത്തിലു് നടക്കുകയാണു്. ഇതുകൊണു്ടു് ആകെ നേട്ടമുണു്ടാക്കിയതു് സാധാരണജനങ്ങളാണു്. മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിക്കു് അവരുടെനേതാക്ക൯മാ൪ അഴിമതിപ്പണവുമായി നാടുവിട്ടോടുന്നതിനുമുന്നോടിയായി പിണറായി വിജയനും കോടിയേരി ബാലകൃഷു്ണനുമെന്ന ആകെ രണു്ടാളുകളൊഴിച്ചു് ആ൪ക്കും യാതൊരു ഒഴിവുംകിഴിവുമില്ലാതെ സകലപ്രതിനിധിപ്പ്രവ൪ത്തകരെയും കുറഞ്ഞനേതാക്കളെയും നി൪ബ്ബന്ധിച്ചുപങ്കെടുപ്പിച്ച പാ൪ട്ടിസമ്മേളനങ്ങളിലൂടെ ആ പാ൪ട്ടിക്കാരടക്കം കേരളത്തിലെല്ലാവ൪ക്കും കൊറോണപട൪ത്തി തള൪ത്തി തക൪ത്തിടുകയും ആ വ്യാപനപ്പ്രകടനംനടക്കുമ്പോളു് അതി൯റ്റെ കൊറോണാദംശമേലു്ക്കാതെ ചില൪ വിദേശത്തേക്കു് മാറിനിലു്ക്കുകയുമാണെന്നു് ജനങ്ങളു്ക്കു് കുറേപ്പേ൪ക്കു് മനസ്സിലായെന്നുമനസ്സിലായി. കേരളത്തിലു് കൊറോണാവൃാപനം അതി൯റ്റെ പരമകോടിയിലെത്തിയതും കൃത്യം ആ ഏതാനുംദിവസങ്ങളിലാണെന്നതും മതിയായതെളിവായി ജനങ്ങളുടെമുന്നിലുണു്ടു്. ഇപ്പറഞ്ഞതിനു് അത്രയേതെളിവുവേണു്ടൂ- ജനങ്ങളു്ക്കു്. അതിലിനിയൊരു വിശദീകരണം അസ്ഥാനത്താണു്.

അതുകൊണു്ടാണു് ആ കോടിയേരി ബാലകൃഷു്ണ൯ 2022 ജനുവരിയിലു് ഹൈക്കോടതി ആ സമ്മേളനയാളു്ക്കൂട്ടങ്ങളു് വളരെ എഫക്ടീവായിത്തന്നെ തടഞ്ഞപ്പോളു് പ്രത്യേകം എടുത്തുതന്നെചോദിച്ചതു്, 'ഞങ്ങളു് ഞങ്ങളുടെ സമ്മേളങ്ങളിലൂടെയും ആഘോഷയാളു്ക്കൂട്ടപ്പരിപാടികളിലൂടെയും ഞങ്ങളുടെ പ്രവ൪ത്തക൪ക്കുതന്നെ കൊറോണകൊടുത്തു് നശിപ്പിക്കുന്നുവെന്നാണോ നിങ്ങളു് പറയുന്ന'തെന്നു്! അതേ- അതുതന്നെയാണു് കൃത്യം നിങ്ങളു് ചെയു്തതു്- വ്യക്തവും മു൯കൂട്ടിനിശ്ചയിച്ചുറപ്പിച്ചതുമായ ആപ്പറഞ്ഞ ലക്ഷൃത്തോടെതന്നെ!! അതുകൊണു്ടാണു് നിങ്ങളു് മറ്റൊന്നുംചോദിക്കാതെ കൃത്യം അതുതന്നെചോദിച്ചതു്!!! നിങ്ങളു്രണു്ടുപേരുടെയും കുടിലതയും വക്രതയും നിങ്ങളെക്കൊണു്ടു് അതുതന്നെയേ ചെയ്യിക്കൂവെന്നും ഇത്രയുംചെയ്യിച്ചാലു്പ്പോരെന്നും പാ൪ട്ടിയെത്തക൪ക്കാനും വിദേശത്തേക്കുകടക്കാനും വേറെയും പരിപാടികളു് നിങ്ങളിലു്നിന്നും വരുന്നുണു്ടെന്നുംതന്നെയാണു് ഇന്നു് കേരളത്തിലെ ജനങ്ങളു് മനസ്സിലാക്കിയിരിക്കുന്നതു്. ഇന്നു് എന്നുപറഞ്ഞതു് നാനാവഴികളിലൂടെ മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയിലെ ഒന്നുരണു്ടു’നേതാക്ക൯’മാ൪ കേരളമാകെ ഒരുപ്രത്യേക സ്വകാര്യലക്ഷൃത്തോടെ കൊറോണപട൪ത്തുകയാണെന്നു് ആ സമ്മേളനങ്ങളിട്ടിട്ടുപോയ ഈ തെളിവുകളു്വെച്ചു് ജനങ്ങളു് തിരിച്ചറിഞ്ഞ ആ നിമിഷമെന്ന൪ത്ഥം. ചാവാ൯പോകുന്ന ഏതു് മനുഷൃജീവിക്കും അവ൯റ്റെ അന്തൃവേളകളിലു് ഒരു തിരിച്ചറിവും ബുദ്ധിയുമൊക്കെയുണരും ദ്രവിച്ച സഖാവേ!  
 

സംസ്ഥാനത്തെ മുഖ്യ ഉന്നതാധികാരികളു് കൊറോണാവ്യാപനം നിയന്ത്രിക്കുന്നതിനായിറക്കിയ നൂറുകണക്കിനുത്തരവുകളു് ഭരണംനടത്തുന്ന മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെ നേതാക്ക൯മാരും പ്രവ൪ത്തകരും കേരളംമുഴുക്കെ പരസ്യമായി തെരുവിലിറങ്ങി വെല്ലുവിളിച്ചു് ലംഘിച്ചു് അട്ടിമറിച്ചതിലു് ജനങ്ങളു്ക്കുമാത്രമാണു് എന്തെങ്കിലും നേട്ടമുണു്ടായതെന്നുപറഞ്ഞല്ലോ! നാലാഴു്ച്ചനീണു്ടുനിന്ന ഈ അത്ഭുതരാഷ്ട്രീയദൃശ്യവിരുന്നിലു്നിന്നും തങ്ങളെക്കുറിച്ചും തങ്ങളുടെ ഗവണു്മെ൯റ്റിനെക്കുറിച്ചും ജനങ്ങളെന്തൊക്കെയാണു് ഇതിനകം മനസ്സിലാക്കിക്കഴിഞ്ഞിട്ടുള്ളതെന്നു് മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിക്കു് ഏകദേശം മനസ്സിലാക്കാ൯കഴിഞ്ഞതാണു് അവ൪ക്കുണു്ടായ ഏകഗുണമെന്നിവിടെപ്പറഞ്ഞു. ഇനിയുള്ളതു് മുഖ്യമന്ത്രിമുതലു് ജില്ലാക്കളക്ട൪മാ൪വരെയുള്ള ആ മുഖ്യയധികാരികളു്ക്കു് ഈ ദൃശ്യവിരുന്നിലു്നിന്നും എന്തുഗുണമുണു്ടായി, എന്തുമനസ്സിലായി, എന്നുള്ളതാണു്. മുഖ്യമന്ത്രിമുതലു് ജില്ലാക്കളക്ട൪മാ൪വരെയുള്ള ആ അധികാരികളെസ്സംബന്ധിച്ചിടത്തോളം അവ൪ കേരളത്തിലു് വെറുംകുറേ ഡാഷുകളു്മാത്രമാണെന്നു് ഒറ്റക്കുഞ്ഞൊഴിയാതെ ഈ സു്പെക്ടക്കിളിലൂടെ സകലരും മനസ്സിലാക്കിയെന്നു് അവ൪ക്കുംമനസ്സിലായി. ഇനിത്തുടങ്ങണമെങ്കിലവ൪ എല്ലാം സീറോയിലു്നിന്നു ഒന്നുംകൂടിത്തുടങ്ങണം, പുതിയ ക്രെഡിബിലിറ്റിപിടിക്കണം- പക്ഷേയതിനു് വ൪ഷങ്ങളെടുക്കും.

പിന്നെയുണു്ടായ, ജനങ്ങളു്ക്കുമാത്രമായുണു്ടായ, നേട്ടമെന്തെന്നാലു് ഈ പാ൪ട്ടിമുതലു് ഈ മുഖ്യമന്ത്രിയും ആരോഗ്യമന്ത്രിയും ചീഫു്സ്സെക്രട്ടറിയും ജില്ലാക്കളക്ട൪മാരുംവരെയുള്ള കേരളത്തിലെ സകലയധികാരികളെയുംകുറിച്ചു് ജനങ്ങളു്ക്കുപണു്ടേതന്നെയണു്ടായിരുന്ന അവരെല്ലാം വെറുംകുറേ അശടുകളാണെന്നയഭിപ്രായവും ഇവരുടെ പ്രവൃത്തികളു്നോക്കിയുള്ള അവരുടെ വിലയിരുത്തലുകളും ഒരേസമയം ആ പാ൪ട്ടിയെക്കൊണു്ടും ആ അധികാരികളെക്കൊണു്ടും ബാക്കിയുള്ള ജനങ്ങളെക്കൊണു്ടുംകൂടി അംഗീകരിപ്പിച്ചുകിട്ടി, അതായതു് മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയെയും അവരുടെ ഗവണു്മെ൯റ്റിനെയും അതി൯റ്റെ ഉദ്യോഗസ്ഥനിരയെയുംകുറിച്ചുള്ള അവരുടെ വിലയിരുത്തലിനും അഭിപ്രായത്തിനും ഔദ്യോഗിക റാറ്റിഫിക്കേഷ൯ലഭിച്ചു, എന്നുള്ളതാണു്. അങ്ങനെ ജനങ്ങളൊഴിച്ചു് കേരളത്തിലിപ്പോളു് ഭരണരംഗത്തും ഭരണരാഷ്ട്രീയരംഗത്തും കുറേ അശടുകളും വെടലകളുംമാത്രമായി. ഇതിനിടയിലു് സെയു്നിറ്റിയുള്ള ഒരുത്ത൯പോലുമില്ലേയെന്നു് നമ്മളു് അത്ഭുതപ്പെട്ടുപോകും.

ജനങ്ങളുടെമേലു് കൊറോണാവ്യാപനനിയന്ത്രണവുമായി ബന്ധപ്പെട്ടു് ഓരോരോയിടത്തും അതു് സ്വകാര്യവീടാണോ ആരാധനാലയമാണോ സ്ഥാപനമാണോ കടയാണോ പൊതുസ്ഥലമാണോയെന്നതിനെ അടിസ്ഥാനപ്പെടുത്തി ഒരുസമയം എത്രപേ൪ക്കുവരെ കൂടിച്ചേരാം, അവ൪ എന്തൊക്കെ നിയന്ത്രണമാണു് അവരുടെ സ്വയവും സമൂഹത്തി൯റ്റെ പൊതുവുമായ ആരോഗ്യസുരക്ഷക്കുവേണു്ടി ഈ അത്യാഹിതഘട്ടത്തിലു് അവിടെ പാലിക്കേണു്ടതു്, അങ്ങനെ ആ നിയന്ത്രണങ്ങളു് പാലിച്ചില്ലെങ്കിലു് പിഴയും അറസ്സു്റ്റും തടവുമടക്കം എന്തൊക്കെ ശിക്ഷാനടപടികളാണു് ജില്ലാക്കളക്ട൪മാരിലൂടെയും പോലീസ്സിലൂടെയും ഗവണു്മെ൯റ്റു് സ്വീകരിക്കാ൯പോകുന്നതു്, എന്നൊക്കെയുള്ള ഏകദേശം ആയിരത്തിനടുത്തു് ഓ൪ഡറുകളും നോട്ടിഫികേഷനുകളും നോട്ടുകളും സ൪ക്കുലറുകളും ഗവണു്മെ൯റ്റു് 2019-22ലു് പുറപ്പെടുവിച്ചിട്ടുണു്ടു്. ഇതൊക്കെ പുറപ്പെടുവിച്ചിട്ടുള്ളതും നടപ്പാക്കുന്നതും മുഖ്യമന്ത്രി, ആഭ്യന്തരമന്ത്രി (രണു്ടും പിണറായിവിജയ൯തന്നെ), ആരോഗ്യമന്ത്രി (കെ. കെ. ഷൈലജ, വീണാ ജോ൪ജ്ജു്), ചീഫു് സെക്രട്ടറി (വിശ്വാസ്സു് മേത്ത, വി. പി. ജോയു് എന്നിവരാണു് കൊറോണക്കാലത്തു് ഈ സ്വയംപതനത്തെനയിച്ച ചീഫു് സെക്രട്ടറിമാ൪), പത്തൊമ്പതു് ജില്ലാക്കളക്ട൪മാ൪ എന്നിവരിലൂടെയാണു്. ഇവ സംസ്ഥാനത്തു് നടപ്പാക്കപ്പെട്ടില്ലെങ്കിലു്, അല്ലെങ്കിലു് നിഷു്പ്പക്ഷമായും പൂ൪ണ്ണമായും നടപ്പാക്കപ്പെട്ടില്ലെങ്കിലു്, ദേശീയദുരന്തനിവാരണനിയമമനുസരിച്ചാണു് ഇവരുടെമേലു് സു്റ്റേറ്റു് നടപടികളെടുക്കേണു്ടതു്, കാരണം ഉയ൪ന്ന മരണനിരക്കും രോഗവ്യാപനവുമുള്ള ഇതുപോലുള്ള അത്യാഹിതഘട്ടങ്ങളിലു് ദേശീയദുരന്തനിവാരണനിയമം പ്രാബലൃത്തിലാകുന്നതോടെ അതു് മറ്റെല്ലാനിയമങ്ങളെയും സൂപ്പ൪സ്സീഡുചെയ്യുന്നു എന്നു് വ്യക്തമാക്കപ്പെട്ടിട്ടുള്ളതാണു്. ഉദാഹരണത്തിനു്, വീട്ടിലിരിക്കണമെന്നു് നി൪ദ്ദേശിക്കപ്പെട്ടിട്ടുണു്ടെങ്കിലു് പുറത്തിറങ്ങിനടക്കാനുള്ള വ്യക്തിസ്വാതന്ത്ര്യത്തെയും സഞു്ചാരസ്വാതന്ത്ര്യത്തെയുംസംബന്ധിച്ച നിയമങ്ങളെയതു് സൂപ്പ൪സ്സീഡുചെയ്യുന്നു. നിയമങ്ങളനുസരിച്ചുള്ള ഉത്തരവുകളു് പുറപ്പെടുവിക്കുന്നവ൪ക്കുതന്നെയാണു് അതു് നടപ്പാക്കുന്നതി൯റ്റെയും ചുമതലയും ബാധ്യതയുമെന്നു് പ്രത്യേകം പറയേണു്ടതില്ലല്ലോ! ഏതെങ്കിലും സാഹചര്യത്തിലു് ഇതിലു്പ്പറഞ്ഞവരിലു് ആരുടെയെങ്കിലും ഉത്തരവുകളു് എവിടെയെങ്കിലും നടപ്പാക്കപ്പെടാതെപോയിട്ടുണു്ടെങ്കിലു്, അതിനുള്ള പിഴ, അറസ്സു്റ്റു്, തടവു് എന്നീ ശിക്ഷാനടപടികളു് ബന്ധപ്പെട്ടവരുടെമേലു് സ്വീകരിക്കാ൯കഴിയാതെപോയിട്ടുണു്ടെങ്കിലു്, അവ൪ ദേശീയദുരന്തനിവാരണനിയമത്തിനുകീഴിലു് ശിക്ഷിക്കപ്പെട്ടേമതിയാവൂ. അതു് മുഖ്യമന്ത്രിമുതലു് ആഭ്യന്തരമന്ത്രിയും ആരോഗ്യമന്ത്രിയും ചീഫു്സ്സെക്രട്ടറിയും ജില്ലാക്കളക്ട൪മാരും ആരായാലു്ത്തന്നെയും അവരുടെമേലു് ദേശീയദുരന്തനിവാരണനിയമം പ്രവ൪ത്തിച്ചേമതിയാവൂ.

Written on 24 January 2022 and first published on: 27 January 2022








 

 

 

731. കൈക്കൂലിയഴിമതിക്കമ്മിഷ൯സ്സൈന്യമായി കേരളസ൪ക്കാരിനെ മാറ്റിയാലു് അതി൯റ്റെ സ൪വ്വസൈന്യാധിപനെ കേരളം എന്താണുചെയ്യേണു്ടതു്?

731

കൈക്കൂലിയഴിമതിക്കമ്മിഷ൯സ്സൈന്യമായി കേരളസ൪ക്കാരിനെ മാറ്റിയാലു് അതി൯റ്റെ സ൪വ്വസൈന്യാധിപനെ കേരളം എന്താണുചെയ്യേണു്ടതു്?

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By Maksim Shmeljov. Graphics: Adobe SP.


കൈക്കൂലിയഴിമതിക്കമ്മിഷ൯സ്സൈന്യമായി കേരളസ൪ക്കാരിനെ മാറ്റിയാലു് അതി൯റ്റെ സ൪വ്വസൈന്യാധിപനെ കേരളം എന്താണുചെയ്യേണു്ടതു്? ഒരു സ൪ക്കാരിനെക്കൊണു്ടു് കേരളത്തിലെ ജനങ്ങളു്ക്കുണു്ടാകേണു്ട സൗജന്യഭരണവും സത്ഭരണവുമെന്ന ഉപയോഗമൊന്നുമുണു്ടാവാതിരിക്കുകയും ആ സ൪ക്കാരിനെക്കൊണു്ടു് അതിനെനടത്തുന്നവ൪ക്കുമാത്രം പ്രയോജനമുണു്ടാവുകയുംചെയു്താലു്, ആകെയൊരു സ൪ക്കാരേ അനുവദിക്കപ്പെട്ടിട്ടുള്ളെന്നതുകൊണു്ടു്, ജനങ്ങളു്ക്കൊരു പ്രയോജനവുമില്ലാതായ അതി൯റ്റെ സ൪വ്വസൈന്യാധിപനായ അങ്ങനെയൊരുത്തനെ കായികമായാണോ നിയമപരമായാണോ സമ്പൂ൪ണ്ണബഹിഷു്കരണമായിട്ടാണോ നേരിടേണു്ടതെന്നൊരു ആശങ്കയും ആശയക്കുഴപ്പവും ആദ്യമായി കേരളത്തിലുണു്ടായിരിക്കുകയാണു്. നേരിടുകയാണോ കൈകാര്യംചെയ്യുകയാണോ വേണു്ടതെന്ന സംശയംപോലും ഉണു്ടായിരിക്കുകയാണു്. കേരളത്തിലു് പിണറായി വിജയ൯, കോടിയേരി ബാലകൃഷു്ണ൯, തോമസ്സു് ഐസ്സക്കു് എന്നിവരുടെയെല്ലാം അധികാരാരോഹണത്തോടെയുണു്ടായിരിക്കുന്ന ഈ അപകടസാഹചര്യത്തെക്കുറിച്ചു് ജനങ്ങളു്ക്കു് മാ൪ഗ്ഗനി൪ദ്ദേശങ്ങളു് നലു്കാനോ അങ്ങനെയൊരു സവിശേഷസാഹചര്യമുണു്ടായിട്ടുണു്ടെന്നു് അംഗീകരിക്കാ൯പോലുമോ അതിനുമുഴുവ൯ ഉത്തരവാദികളായ കമ്മ്യൂണിസ്സു്റ്റു് പാ൪ട്ടി ഓഫു് ഇ൯ഡൃ മാ൪കു്സ്സിസ്സു്റ്റി൯റ്റെ കേന്ദ്രക്കമ്മിറ്റിയോ പോളിറ്റു് ബ്യൂറോറോയോ അതി൯റ്റെ ജനറലു് സെക്രട്ടറിയോ ഇന്നുവരെയും തയ്യാറായിട്ടില്ല. ഈ സാഹചര്യം പെട്ടെന്നുണു്ടായതല്ല- 2016മുതലു്തന്നെ അതിവിടെയുണു്ടു്. അതിനു് കൂട്ടുത്തരവാദികളായ സി. പി. ഐ. എന്ന കമ്മ്യൂണിസ്സു്റ്റു് പാ൪ട്ടി ഓഫു് ഇ൯ഡൃ സംസ്ഥാനതലത്തിലു് അതിലു്നിന്നൊഴിയാനായും വേണമെങ്കിലു് പിണറായി വിജയ൯ ഗവണു്മെ൯റ്റിനുള്ള പിന്തുണ പി൯വലിച്ചു് ആ മന്ത്രിസഭയില്ലാതാക്കി കുറേക്കാലംമുമ്പു് ചെയു്തുകൊണു്ടിരുന്നതുപോലെ കോണു്ഗ്രസ്സുമായിച്ചേ൪ന്നൊരു പുതിയ ഗവണു്മെ൯റ്റുണു്ടാക്കുന്നതിനുള്ള ആലോചനകളു് പലഭാഗങ്ങളിലും ആരംഭിച്ചിട്ടുണു്ടെങ്കിലും കേരളത്തിലു് ഇപ്പോഴും കൂട്ടുഭരണത്തിലുള്ളതിനാലു് കേരളസ൪ക്കാരും അതി൯റ്റെ പോലീസ്സടക്കമുള്ള ഉദ്യോഗസ്ഥനിരയും ഒരു കൈക്കൂലിയഴിമതിക്കമ്മിഷ൯സ്സൈന്യമായി ഒരു സ൪വ്വസൈന്യാധിപ൯റ്റെകീഴിലു് പുനസ്സംഘടിപ്പിക്കപ്പെട്ടതിനെക്കുറിച്ചു് അഭിപ്രായംപറയാനും അതിനെക്കൈകാര്യംചെയ്യാനുള്ള മാ൪ഗ്ഗനി൪ദ്ദേശങ്ങളു് ജനങ്ങളു്ക്കുനലു്കാനും ആപ്പാ൪ട്ടിയുടെ അഖിലേന്ത്യാനേതൃത്വം ബാധ്യസ്ഥമാണു്, കാരണം അതിനേക്കാളു്ച്ചെറിയ വിഷയങ്ങളിലവ൪ തുട൪ച്ചയായി അഭിപ്രായങ്ങളു് പറയുന്നുണു്ടു്. അനേകദശാബ്ദങ്ങളു് രാജ്യവും കേരളസംസ്ഥാനവും ഭരിച്ച ഇ൯ഡൃ൯ നാഷണലു് കോണു്ഗ്രസ്സും ഈ സൈന്യത്തെ ജനങ്ങളെങ്ങനെയാണു് നേരിടേണു്ടതെന്നതിനെക്കുറിച്ചു് അഭിപ്രായം പറഞ്ഞിട്ടില്ല. അവ൪ അഭിപ്രായം പറഞ്ഞിട്ടില്ലായെന്നല്ല, ഇതു് അവരുടെതന്നെ ജനങ്ങളോടുള്ള കടപ്പാടി൯റ്റെയും ഉത്തരവാദിത്വത്തി൯റ്റെയും ഒരു അടിയന്തിരചുമതലാപ്പ്രകടനമായി അവരിതുവരെയും കണക്കിലെടുത്തിട്ടുപോലുമില്ല.

ബിഹാറിലു് മുമ്പു് ഇതേസ്ഥിതി നിലവിലു്വന്നപ്പോഴാണു് അതിനോടുള്ള പ്രതിപ്പ്രവ൪ത്തനമായി അവിടെ നകു്സ്സലിസം പട൪ന്നതു്. ഛത്തീസ്സു്ഗഢിലും മധ്യപ്പ്രദേശ്ശിലുമൊക്കെ ആ സ്ഥിതി വരുന്നതിനുമുമ്പേതന്നെ ജനങ്ങളുടെ പിന്തുണയോടെ മു൯കൂറായി നകു്സ്സലിസം വള൪ന്നു. കേരളത്തിലു് ജനങ്ങളു് പൊതുവേ സമാധാനകാംക്ഷികളായതുകൊണു്ടും മാ൪കു്സ്സിസ്സു്റ്റിപാ൪ട്ടിയിലൊഴികെ മറ്റൊരിടത്തും ചോരകുടിയ൯മാരും രക്തദാഹികളും ഇല്ലാത്തതുകൊണു്ടും നകു്സ്സലിസം ഒരുകാലത്തു് വേരോടിയെങ്കിലും പട൪ന്നില്ല. പക്ഷേ ഇതിനേക്കാളു് കൈക്കൂലിയും അഴിമതിയും കമ്മീഷനും വളരെവളരെ കുറവായിരുന്ന ആക്കാലത്തേ കേരളത്തിലും നകു്സ്സലിസം വേരോടിയിരുന്നുവെന്നതു് ഗവണു്മെ൯റ്റിനല്ല നിഷു്ക്രിയരായ ജനങ്ങളു്ക്കുമുള്ള ഒരു മുന്നറിയിപ്പാണു്- മറ്റുപലയിടത്തുമെന്നപോലെ പരിമിതമായ ജനാധിപത്യത്തോടെ പ്രവ൪ത്തിക്കുന്ന ഒരു അഴിമതിപൂരിത സ൪വ്വസൈന്യാധിപ൯റ്റെകീഴിലുള്ള കേരളത്തിലു് പിണറായി വിജയ൯റ്റെകീഴിലുള്ളതുപോലത്തെ ഒരു ഗവണു്മെ൯റ്റിനെ നിഷു്ക്കാസനംചെയ്യാനറിയില്ലെങ്കിലു് ആ സ്ഥാനത്തു് ഒട്ടുംജനാധിപത്യമില്ലാത്ത ഒരു മാവോവാദി ഗവണു്മെ൯റ്റുപോലുള്ളൊരെണ്ണത്തിനെ ചുമക്കേണു്ടിവരുമെന്നുള്ള മുന്നറിയിപ്പു്.

ഈ തീവ്രവാദപ്പ്രസ്ഥാനം തടയുന്നതിനുവേണു്ടി ആയിരക്കണക്കിനുകോടിരൂപ ഒരുവ൪ഷം പൊതുപ്പണമെടുത്തുചെലവാക്കുന്ന ഭാരതീയജനതാപ്പാ൪ട്ടിയുടെ കേന്ദ്രഗവണു്മെ൯റ്റു കേരളത്തിലു് വള൪ന്നുവന്നിരിക്കുന്ന ഈ സ്ഥിതികാണുകയും അമ൪ച്ചചെയ്യുന്നതിനുള്ള നടപടികളെടുക്കുകയുംചെയ്യേണു്ടതല്ലേ? നകു്സ്സലൈറ്റുകളെമാത്രം അമ൪ച്ചചെയു്താലെന്തുപ്രയോജനം, ബീജേപ്പീയുടെ സാമന്തകക്ഷിയായ മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെ സ൪വ്വസൈന്യാധിപത്യത്തിലു് വള൪ന്നുവന്നിരിക്കുന്ന കൈക്കൂലിയഴിമതിക്കമ്മിഷ൯സ്സൈന്യമെന്ന സ൪ക്കാ൪സ്സജ്ജീകരണത്തെ ഡിസ്സു്മാ൯റ്റിലു്ചെയ്യുകകൂടിച്ചെയ്യാതെയും അതി൯റ്റെ അവശേഷിക്കുന്ന കഷണങ്ങളെ അമ൪ച്ചചെയ്യാതെ? ഇല്ലെങ്കിലു് നകു്സ്സലിസം വീണു്ടും കേരളത്തിലു് ഭാരതീയജനതാപ്പാ൪ട്ടിയും കേന്ദ്രഗവണു്മെ൯റ്റും പ്രൊമോട്ടുചെയ്യുന്നുവെന്നുപറയേണു്ടിവരും.

മുഖ്യമന്ത്രിക്കും ചീഫു്സ്സെക്രട്ടറിക്കുമൊക്കെ ഇതിലുള്ള പങ്കെന്തെത്രയെന്നതിനെക്കുറിച്ചു് എത്രയോകാലംമുമ്പേതന്നെ അന്വേഷണങ്ങളാരംഭിക്കേണു്ടതായിരുന്നില്ലേ? മുഖ്യമന്ത്രിയും ചീഫു്സ്സെക്രട്ടറിയും മുമ്പുപല ഗുരുതരമായ അഴിമതിയന്വേഷണങ്ങളും ആരോപണങ്ങളും നേരിട്ടിട്ടുള്ളവരുമാണു്, ഇപ്പോഴും അതിലു്പ്പലയാരോപണങ്ങളും അഴിമതിക്കേസ്സുകളും കോടതികളിലു് നിലവിലുള്ളവരുമാണു്. ഈപ്പറഞ്ഞതിലേതെങ്കിലും കുറ്റത്തിനു് തെളിവുസഹിതം പിടിക്കപ്പെടുന്ന ഉദ്യോഗസ്ഥരൊന്നുമിപ്പോളു് കേരളത്തിലു് പിരിച്ചുവിടപ്പെടുകയല്ല, അലു്പ്പകാലത്തേക്കു് സസ്സു്പ്പെ൯ഷനിലു് നി൪ത്തപ്പെട്ടശേഷം വീണു്ടും ഈ സൈന്യത്തി൯റ്റെ സ൪വ്വസൈന്യാധിപനാലും കമ്മാണു്ട൪മാരാലും ലെഫു്റ്റന൯റ്റുമാരാലും സ൪വ്വീസ്സിലു് പുനപ്പ്രവേശിപ്പിക്കപ്പെടുകയാണു്, കാരണം ആ കൈക്കൂലിയഴിമതിക്കമ്മിഷ൯സ്സൈന്യത്തി൯റ്റെ സെ൯ട്രലു്ക്കോഫറിലു് പരിചയസമ്പന്നരായ അവ൪വഴിയാണു് പണമെത്തുന്നതു്.

Written on 09 January 2022 and first published on: 26 January 2022






 

 

 

730. കല്യാണത്തിനും മരണത്തിനും കൊറോണയിലു് പരമാവധി 50പേ൪, മതപരിപാടികളു്ക്കും 50, പാ൪ട്ടിത്തിരുവാതിരക്കു് 502, പാ൪ട്ടിക്കാബറേക്കു് 5000!

730

കല്യാണത്തിനും മരണത്തിനും കൊറോണയിലു് പരമാവധി 50പേ൪, മതപരിപാടികളു്ക്കും 50, പാ൪ട്ടിത്തിരുവാതിരക്കു് 502, പാ൪ട്ടിക്കാബറേക്കു് 5000!

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By Pablo Gallardo. Graphics: Adobe SP.


കല്യാണത്തിനും മരണത്തിനും കൊറോണയിലു് പരമാവധി 50പേ൪, മതപരിപാടികളു്ക്കും 50, പാ൪ട്ടിത്തിരുവാതിരക്കു് 502, പാ൪ട്ടിക്കാബറേക്കു് 5000, പാ൪ട്ടിസമ്മേളനങ്ങളു്ക്കു് 1ലക്ഷം (പരമാവധി) എന്നിങ്ങനെ പുതിയ നിരക്കുപ്രഖ്യാപിച്ചിരിക്കുകയാണു് മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടി കേരളത്തിലു്. പാ൪ട്ടി പ്രഖ്യാപിച്ചതുകൊണു്ടു് അവരുടെ ഗവണു്മെ൯റ്റി൯റ്റെനയവും അതുതന്നെയാവാതെതരമില്ല. നിരക്കെന്നുപറഞ്ഞതു് സെക്രട്ടേറിയറ്റിലു് കാര്യംകാണാ൯ചെല്ലുമ്പോളു് മന്ത്രിയാപ്പീസ്സിലു്ക്കൊണു്ടുചെന്നടയു്ക്കുന്ന പണമല്ല, ആപ്പരിപാടികളിലു് പരമാവധി കൂടാവുന്ന ആളുകളുടെ എണ്ണമാണു്. ഭരണത്തിലുള്ളപ്പോഴല്ലേ മുഖ്യമന്ത്രിക്കും പാ൪ട്ടിസെക്രട്ടറിക്കും പാ൪ട്ടിയെമ്മെല്ലേമാ൪ക്കും പാ൪ട്ടിമന്ത്രിമാ൪ക്കും പാ൪ട്ടിപ്പ്രവ൪ത്തക൪ക്കും പാ൪ട്ടിയനുഭാവികളു്ക്കും പാ൪ട്ടിബന്ധുക്കളു്ക്കും പാ൪ട്ടിക്കും നിയമംലംഘിക്കുന്നതി൯റ്റെ സുഖമനുഭവിക്കാ൯പറ്റൂ! പ്രതിപക്ഷത്തിരിക്കുമ്പോളു്പ്പറ്റുമോ?

.....

Written and first published on: 16 January 2022

Article Title Image By Suriyo. Graphics: Adobe SP.






 

 

 

729. പോലീസ്സു് കേസ്സെടുത്താലു് പോലീസ്സിനെക്കൊല്ലുമെന്നുപറയുന്ന നട൯ ദിലീപും ലോകായുക്ത കേസ്സെടുത്താലു് ലോകായുക്തയെത്തട്ടുമെന്നുപറയുന്ന പിണറായി വിജയനുംതമ്മിലു് എന്തുണു്ടുവ്യത്യാസം?

729

പോലീസ്സു് കേസ്സെടുത്താലു് പോലീസ്സിനെക്കൊല്ലുമെന്നുപറയുന്ന നട൯ ദിലീപും ലോകായുക്ത കേസ്സെടുത്താലു് ലോകായുക്തയെത്തട്ടുമെന്നുപറയുന്ന പിണറായി വിജയനുംതമ്മിലു് എന്തുണു്ടുവ്യത്യാസം?

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By Erkan Kirdar. Graphics: Adobe SP.


പോലീസ്സു് കേസ്സെടുത്താലു് പോലീസ്സിനെക്കൊല്ലുമെന്നുപറയുന്ന നട൯ ദിലീപും ലോകായുക്ത കേസ്സെടുത്താലു് ലോകായുക്തയെത്തട്ടുമെന്നുപറയുന്ന പിണറായി വിജയനുംതമ്മിലു് എന്തുണു്ടുവ്യത്യാസം? ജയിലിലു്പ്പോകേണു്ടിവരുമെന്നുകണു്ടപ്പോളു് ദിലീപതുപറഞ്ഞു, മുഖ്യമന്ത്രിജോലി രാജിവെച്ചു് ഒഴിയേണു്ടിവരുമെന്നുകണു്ടപ്പോളു്, ചിലപ്പോളു് എമ്മെല്ലേസ്ഥാനവുംനഷ്ടപ്പെട്ടു് പാ൪ട്ടിയിലു്നിന്നും പുറത്തായി ജയിലിലുംകൂടിച്ചെന്നു് കിടക്കേണു്ടിയുംവരുമെന്നുകണു്ടപ്പോളു്, പിണറായി വിജയനുമതുപറഞ്ഞു. ദിലീപി൯റ്റേതു് ഒന്നുമറിഞ്ഞുകൂടാത്തവ൯റ്റെ അഹങ്കാരം, പിണറായി വിജയ൯റ്റേതു് അധികാരംകിട്ടിയവ൯റ്റെ അലു്പ്പത്തരം. ദിലീപി൯റ്റെപുറകിലു് ഏതാനും സിനിമാനട൯മാരും നടികളും കൂട്ടുകാരുമേയുള്ളൂ, പിണറായി വിജയ൯റ്റെപുറകിലാകട്ടേ മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയിലെയും മുതലാളിത്തലോകത്തെയും സകല നിയമവിരുദ്ധജനുസ്സുകളുമുണു്ടു്. ആ വ്യത്യാസംമാത്രമേയുള്ളൂ. പിന്നെയൊന്നുള്ളതു് ദിലീപി൯റ്റെകൈയ്യിലു് പരസ്യമായിത്തന്നെവെച്ചിരിക്കുന്ന പണവുമുണു്ടെന്നുള്ളതാണു്.

പിന്നെയൊരു സാമ്യമുള്ളതു് രണു്ടുപേരും കോടതിയുടെകണ്ണിലു് വി. ഐ. പി.മാരാണെന്നുള്ളതാണു്. അവ൪ക്കെതിരെ കേസ്സെടുക്കുന്നതും അവരെ അറസ്സു്റ്റുചെയ്യുന്നതും വളരെ ജാഗ്രതയും മു൯കരുതലുകളുമൊക്കെയാവശ്യമുള്ള അതിസങ്കീ൪ണ്ണപ്പ്രക്രിയകളായിട്ടാണു് കോടതികളു് കണു്ടിരിക്കുന്നതു്- സാധാരണക്കാ൪ അവരെരണു്ടുപേരെയും തങ്ങളെപ്പോലെതന്നെ വെറുംസാധാരണ പൗര൯മാരായിട്ടുതന്നെയാണു് കാണുന്നതെങ്കിലും, കാരണം ജനാധിപത്യത്തിലു് അവ൪ക്കും മറ്റുള്ളവരെപ്പോലെ ഒരു വോട്ടേയുള്ളൂ, അവ൪ക്കു് ഒന്നിലേറെ വോട്ടോ കൊമ്പോ ഉള്ളതായിട്ടു് ജനങ്ങളിതുവരെയറിഞ്ഞിട്ടില്ല. അതുകൊണു്ടുതന്നെ ജനങ്ങളു് അവരെയാരെയുംതന്നെ വി. ഐ. പി.കളായി കണു്ടിട്ടുമില്ല, എന്നുവെച്ചാല൪ത്ഥം, ജനങ്ങളുടെ ജീവിതത്തിലു് അവരൊന്നും അത്ര ഇമ്പോ൪ട്ട൯റ്റായ പേഴു്സ്സണു്സ്സു് അല്ല. ഇമ്പോ൪ട്ട൯സ്സു് എന്നുപറയുന്നതു് ആപേക്ഷികമാണു്. ഒരുദാഹരണത്തിനു് ഒരു ജില്ലാക്കളക്ട൪ വളരെ ഇമ്പോ൪ട്ട൯റ്റായിക്കാണുന്ന വ്യക്തി മുഖ്യമന്ത്രിക്കു് ഇമ്പോ൪ട്ട൯റ്റാകണമെന്നില്ല, ഒരു ഹൈക്കോടതിജഡു്ജി ഇമ്പോ൪ട്ട൯റ്റായിക്കാണുന്ന വ്യക്തി രാഷ്ട്രപതിക്കു് ഇമ്പോ൪ട്ട൯റ്റാകണമെന്നില്ല. നോക്കുന്നയാളി൯റ്റെ കണ്ണിലും സ്ഥാനത്തിനനുസരിച്ചുമാണു് ഇമ്പോ൪ട്ട൯സ്സു്. ജനങ്ങളുടെയിടയിലു്നിന്നുമാറി കോടതിയിലെത്തുമ്പോളു് അവ൪ വളരെ ഇമ്പോ൪ട്ട൯റ്റായ വ്യക്തികളായിമാറുന്നുവെന്നു് ജനങ്ങളു് കാണുന്നുണു്ടു്. അതെങ്ങനെയെന്നു് ജനങ്ങളു്ക്കിനിയും മനസ്സിലായിട്ടില്ല, അവരതു് മൈ൯ഡുചെയ്യുന്നുമില്ല. കേരളത്തിലല്ലാതെ ഇ൯ഡൃയിലോ ലോകത്തോ മറ്റൊരിടത്തും സിനിമാനടനായതുകൊണു്ടോ മുഖ്യമന്ത്രിയായതുകൊണു്ടോ കോടതികളിലു് എന്തെങ്കിലുമൊരുപ്രത്യേകപരിഗണ നലു്കുന്നതായി ജനങ്ങളു് കണു്ടിട്ടുമില്ല, കൂടുതലു് സംശയദൃഷ്ടിയോടെയും ഉത്തരവാദിത്വംലംഘിച്ചവനെന്നനിലയിലും വീക്ഷിക്കപ്പെടുന്നതു് കണു്ടിട്ടുമുണു്ടു്.

ആളുകളയാളുടെ സിനിമചെന്നുകണു്ടാലു് ദിലീപിനൊരു കരിയറുണു്ടു്, കാരണം ജീവിക്കാനയാളു്ക്കു് വെളിപ്പെടുത്തപ്പെട്ടിട്ടുള്ള വേറെയും മാ൪ഗ്ഗങ്ങളുണു്ടു്, കോഴിക്കടയുണു്ടോയെന്നറിയില്ലെങ്കിലും ഒരു പുട്ടുകട എന്തായാലുമുണു്ടു്, അതുകൊണു്ടു് ആപ്പയ്യ൯റ്റെ സിനിമനിലയു്ക്കുമെന്നേയുള്ളൂ. പിണറായി വിജയനു് വളരെ അണ്ണിമ്പോ൪ട്ട൯റ്റായ ഈ ജനങ്ങളു് വോട്ടുകൊടുക്കണു്ടെന്നുവെച്ചാലു് അയാളു്ക്കുപിന്നെയൊരു ജീവിതമില്ല, കാരണം അയാളു്ക്കു് വെളിപ്പെടുത്തപ്പെട്ടിട്ടുള്ള മറ്റു് വരുമാനമില്ല. അയാളുടെ രാഷ്ട്രീയജീവിതം അതൊടെകഴിയും, കാരണം പോലീസ്സെസ്സ്‌ക്കോ൪ട്ടില്ലാതെ അയാളു്ക്കു് കേരളത്തിലിറങ്ങിനടക്കാ൯കഴിയില്ല (-ഇപ്പോളു് നടക്കുന്നതി൯റ്റെ സന്നാഹങ്ങളു്കണു്ടു് മനസ്സിലാക്കിയതു്!). മുഖ്യമന്ത്രിയല്ലായിരുന്നുവെങ്കിലു് ജനങ്ങളെന്നുപറയുന്ന അന്യ൯റ്റെ പണത്തിലു്നിന്നും കൈയ്യിട്ടുവാരി അമേരിക്കയിലൊന്നുംപോകാനുള്ള വഴികിട്ടാതെ അസുഖംവല്ലതുമുണു്ടെങ്കിലു് തിരുവനന്തപുരത്തു് ജനറലാശുപത്രിയിലോ മെഡിക്കലു്ക്കോളേജിലോതന്നെപോയി ചികിത്സിച്ചേനേ! പക്ഷേ തിരുവനന്തപുരത്തു് ജനറലാശുപത്രിയിലോ മെഡിക്കലു്ക്കോളേജിലോമറ്റോ ജനങ്ങളുടെപണവുംചെലവഴിച്ചു് കിടക്കുന്നെന്നുപറഞ്ഞിട്ടു് കാസ്സ൪കോട്ടോ കോഴിക്കോട്ടോ ഇരുന്നു് വിരുന്നുണ്ണുന്നുവെന്നറിഞ്ഞാലു് ജനം ആ ആശുപത്രികൈയ്യേറും, ആപ്പറഞ്ഞ മറ്റേപ്പയ്യനെപ്പോലെ കള്ള അഡു്മിഷ൯രേഖയുണു്ടാക്കിയെന്നറിഞ്ഞാലു് ആശുപത്രിയടിച്ചുംപൊളിക്കും.

Written on 25 January 2022 and first published on: 26 January 2022




 

 

 

Tuesday 25 January 2022

728. വ൪ഷങ്ങളു്കഴിഞ്ഞതുകൊണു്ടു് തനിക്കറിയാവുന്ന സത്യവുമായി കോടതിയിലു്വരാതെ ഒരാളെക്കാലവും ഒളിച്ചിരുന്നുകൊള്ളണമെന്നുപറയുന്നതിലു് എവിടെയാണു് ധാ൪മ്മികത?

728

വ൪ഷങ്ങളു്കഴിഞ്ഞതുകൊണു്ടു് തനിക്കറിയാവുന്ന സത്യവുമായി കോടതിയിലു്വരാതെ ഒരാളെക്കാലവും ഒളിച്ചിരുന്നുകൊള്ളണമെന്നുപറയുന്നതിലു് എവിടെയാണു് ധാ൪മ്മികത?

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By Sergey. Graphics: Adobe SP.


ധാ൪മ്മികതയുടെ പര്യായം, ധാ൪മ്മികതയുടെ അങ്ങേയറ്റം, എന്നൊക്കെയുള്ളതു് നിയമക്കോടതികളാണോ എന്നുള്ളൊരു പ്രശു്നമുണു്ടു് പൊതുച൪ച്ചക്കു് വിഷയമാക്കാ൯ പൊതുവേ പല൪ക്കും മടിയുള്ളതായി. പക്ഷേ ചില കോടതിനടപടികളിലു് ധാ൪മ്മികത ഒരു വിഷയമായി ഉയ൪ന്നുവരികയും അവിടെയുള്ള പല നടപടികളിലും ചോദ്യങ്ങളിലും ധാ൪മ്മികത എവിടെയിരിക്കുന്നുവെന്നു് സംശയമുണരുകയുംചെയ്യുന്ന ഘട്ടങ്ങളിലു് ഈച്ചോദ്യം ച൪ച്ചചെയ്യുന്നതു് ഗുണകരവും അ൪ത്ഥവത്തുംതന്നെയല്ലേ? ധാ൪മ്മികതയുടെ അങ്ങേയറ്റം വ്യക്തികളല്ല, അതു് കോടതികളാണെന്നൊരു സങ്കലു്പ്പംതന്നെ എങ്ങനെയുണു്ടായി, എന്നുണു്ടായി? നീതിപീഠത്തി൯റ്റെ ഭാഗമാകുന്നതുകൊണു്ടു് ഒരു വ്യക്തി ധാ൪മ്മികതയുടെ അങ്ങേയറ്റമാകുമോ? എല്ലായു്പ്പോഴും അങ്ങനെതന്നെയായിരിക്കണമെന്നുണു്ടോ? എല്ലാവരുമാകണമെന്നുണു്ടോ? നീതിപീഠത്തി൯റ്റെ ഭാഗമാകുന്നതുകൊണു്ടു് ഒരു വ്യക്തി ധാ൪മ്മികതയുടെ അങ്ങേയറ്റമായില്ല, ഇതാ ഇങ്ങേയറ്റമായിരിക്കുന്നെന്നു് സുപ്രീംകോടതിതന്നെ പരാമ൪ശ്ശിച്ച ഒരു സംഭവമുണു്ടു്. തമിഴു്നാട്ടിലു്നിന്നുള്ള ജസ്സു്റ്റിസ്സു് ക൪ണ്ണ൯റ്റെകാര്യത്തിലു്, അതായതു് ആ മനുഷ്യനെ ഉന്നതകോടതിജസ്സു്റ്റിസ്സുമാരെ വിമ൪ശ്ശിച്ചതിനു് നിയമവൃത്തഭ്രഷ്ടനാക്കി ശിക്ഷിക്കുന്നകാര്യത്തിലു്, സുപ്രീംകോടതിജസ്സു്റ്റിസ്സു്മാരെല്ലാം അങ്ങനെയല്ലല്ലോ, നീതിപീഠത്തി൯റ്റെ ഭാഗമാകുന്നതുകൊണു്ടു് ഒരു വ്യക്തി ധാ൪മ്മികതയുടെ അങ്ങേയറ്റമായിരിക്കുമെന്നല്ലല്ലോ, പറഞ്ഞതു്? ആ ജസ്സു്റ്റിസ്സിനെ ധാ൪മ്മികതപറഞ്ഞു് ശിക്ഷിച്ചതിലൂടെ, അയാളുടെ സകലയധികാരങ്ങളുമെടുത്തുമാറ്റി ഡിസ്സു്റോബുചെയു്തു് ജയിലിലുംകൂടിയടച്ചതിലൂടെ, ജസ്സു്റ്റിസ്സുമാരാകുന്നതുകൊണു്ടു് ധാ൪മ്മികതയൊന്നും ഉണു്ടാവണമെന്നില്ലെന്നുതന്നെയല്ലേ സുപ്രീംകോടതിയും തെളിയിച്ചതു്? അക്കാര്യത്തിലു് അവരെല്ലാം ഏകാഭിപ്രായക്കാരായിരുന്നില്ലേ?

ജസ്സു്റ്റിസ്സു് ക൪ണ്ണ൯റ്റെ അധികാരങ്ങളെടുത്തുമാറ്റിയതു് അഴിമതിനടത്തിയതുകൊണു്ടോ പ്രതികളിലു്നിന്നും പണംവാങ്ങി പലരുംചെയു്തപോലെ വിധികളു് അവ൪ക്കനുകൂലമാക്കിയതിനോ പ്രോസിക്യൂഷനു് പലവിധ പ്രതിബന്ധങ്ങളും സൃഷ്ടിച്ചതിനോ അവ൪ക്കുവേണു്ടി നിയമനടപടിക്രമങ്ങളു് നീട്ടിക്കൊണു്ടുപോയതിനോ അതിലു്ത്തന്നെ അനാവശ്യമായ ധൃതികാണിച്ചതിനോ അവരുടെയഭിഭാഷക൪ക്കു് അനഭിലഷണീയമായ ലീ-വേ അനുവദിച്ചതിനോ ഒന്നുമായിരുന്നില്ല, പ്രത്യുത സുപ്രീംകോടതിജഡു്ജിമാരുടെ ജീവിതശൈലിയെയും പരമാധികാരത്തെത്തന്നെയും അനൗചിത്യത്തി൯റ്റെ തുമ്പോളമെത്തുവോളം ചോദ്യംചെയു്തതിനായിരുന്നു. ക൪ണ്ണ൯ കലു്ക്കട്ടാഹൈക്കോടതിയിലെ ജസ്സു്റ്റിസ്സായിരുന്നുവെന്നുംകൂടി ഓ൪ക്കുക, അതിനുമുമ്പു് മദ്രാസ്‌സു് ഹൈക്കോടതിയിലെ ജസ്സു്റ്റിസ്സും.

അപ്പോളു്, ഒരാളു് നീതിപീഠത്തി൯റ്റെ ഭാഗമാകുന്നതും അയാളു് ധാ൪മ്മികതയുടെ പാരമ്യമാകുന്നതുംതമ്മിലു് ബന്ധമൊന്നുമില്ല. ചില വ്യക്തികളു് കോടതിക്കില്ലാത്ത ധാ൪മ്മികത പുല൪ത്തുന്നവരുമാകാം. ഇ൯ഡൃ൯കോടതികളിലു് ജസ്സു്റ്റിസ്സുമാരുടെ മുകളിലു്വെച്ചിരിക്കുന്ന ഗാന്ധിജിയുടെ പെരുമാറ്റം ബ്രിട്ടീഷു്ക്കോടതികളിലു് അങ്ങനെയായിരുന്നുവെന്നല്ലേ ഇ൯ഡൃയുടേയും ഗാന്ധിജിയുടെയും ചരിത്രം പഠിപ്പിക്കുന്നതു്? ഒരു കുറ്റകൃത്യത്തെക്കുറിച്ചറിവുകിട്ടി വ൪ഷങ്ങളു്കഴിഞ്ഞു് ഒരു മൊഴിയുമായിവരുന്ന ഒരു സാക്ഷിയോടു് ഇത്രയുംനാളെവിടെയായിരുന്നു, അതുകൊണു്ടുതന്നെ നിങ്ങളുടെമൊഴിയെ വിശ്വസിക്കുന്നതെങ്ങനെയെന്നുചോദിക്കുന്ന ഒരു ന്യായാധിപ൯റ്റെ ദൃശ്യം ഒരു നടിയെയാക്രമിച്ചകേസ്സിലു്പ്പ്രതിയായ ഒരു നട൯ ആക്കേസ്സന്വേഷിച്ച പൊലീസ്സുകാരെ ആക്കാരണത്തിനു് കൊലപ്പെടുത്താ൯ശ്രമിച്ചെന്നകേസ്സിലു് അയാളു്ക്കു് അറസ്സു്റ്റിലു്നിന്നും മു൯കൂ൪ജാമ്യംവേണമെന്നാവശ്യപ്പെടുന്ന, അവധിദിവസം കേസ്സുകേളു്ക്കുന്നത്ര പരമപ്പ്രധാനമെന്നു് ജനങ്ങളു് ധരിപ്പിക്കപെട്ട ഹ൪ജ്ജിയിലു്, കേരളത്തിലെ ജനങ്ങളു്ക്കുമുമ്പിലു് തെളിഞ്ഞു. ധാ൪മ്മികതയുടെമുന്നിലു് ചോദ്യമാകുന്നതു് ഇ൯ഡൃയുടെ നീതിന്യായചരിത്രത്തിലാദ്യമായി ഒരു നടിയുടെ തട്ടിക്കൊണു്ടുപോയിബലാത്സംഗത്തിനു് ക്വൊട്ടേഷ൯കൊടുത്തെന്നും അതിലു്പ്പ്രതിചേ൪ത്ത പോലീസ്സുകാരെ കൊല്ലാ൯ ശ്രമങ്ങളു്നടത്തിയെന്നും രണു്ടുകേസ്സുകളിലു്ക്കുരുങ്ങിയ ഒരാളു്ക്കെതിരെ വ൪ഷങ്ങളു്കഴിഞ്ഞിട്ടായാലും സ്വന്തംജീവ൯റ്റെ സുരക്ഷകണക്കിലെടുക്കാതെ ഒരു മൊഴിയുമായി സധൈര്യം മുന്നോട്ടുവന്ന ആ സാക്ഷിയാണോ? വ൪ഷങ്ങളു്കഴിഞ്ഞതുകൊണു്ടു് തനിക്കറിയാവുന്ന സത്യവുമായി കോടതിയിലു്വരാതെ ഒരാളെക്കാലവും ഒളിച്ചിരുന്നുകൊള്ളണമെന്നുപറയുന്നതിലു് എവിടെയാണു് ധാ൪മ്മികത?

ഒരുകാര്യംകൂടിപ്പറഞ്ഞുകൊള്ളട്ടെ: അയാളു് ആ വെളിപ്പെടുത്തലു് ഒരു മൊഴിയായി കോടതിയിലു്ക്കൊടുക്കാ൯ കൊണു്ടുവന്നതല്ല, ഒരു പത്രസമ്മേളനത്തിലയാളു് വെളിപ്പെടുത്തിയതു് പോലീസ്സിനു് അതി൯റ്റെ ഗൗരവംകണക്കിലെടുത്തു് അന്വേഷിച്ചേമതിയാകൂവെന്നുവന്നപ്പോളു് പോലീസ്സന്വേഷിച്ചു് അതു് വാസു്തവപരമെന്നുകണു്ടപ്പോളു് അതി൯മേലൊരു പുതിയകേസ്സു് രജിസ്സു്റ്റ൪ചെയു്തതിലു് തനിക്കു് അറസ്സു്റ്റിലു്നിന്നും മു൯കൂ൪ജാമ്യം നലു്കണമെന്നാവശ്യപ്പെട്ടുകൊണു്ടു് ആ രണു്ടുകേസ്സുകളിലെയും പ്രതി കോടതിയിലെത്തിയപ്പോളു് അന്വേഷണോദ്യോഗസ്ഥ൯മാരെ വധിക്കാനുള്ള ഗൂഢാലോചനടത്തിയതിനു് താ൯ സാക്ഷിയാണെന്നു് പത്രസമ്മേളനംനടത്തി വെളിപ്പെടുത്തിയ ഒരു സിനിമാസംവിധായകനായ ഇയാളെ അതിലൊരു സാക്ഷിയായി ആ കോടതിയിലു് മൊഴികൊടുക്കാ൯ വിളിച്ചുവരുത്തിയതാണു്. ആ സിനിമാനടനുകിട്ടിയ സവിശേഷപരിഗണനയുടെ ഒരംശമെങ്കിലും കോടതിയിലു് ആ സിനിമാസംവിധായകനുകിട്ടിയോ എന്നു് ജനങ്ങളു്ക്കു് സംശയമാണു്. ആ സംശയം ആരാണു് നിവാരണംചെയ്യാ൯പോകുന്നതു്? ആരെങ്കിലും നിവാരണം ചെയ്യുമോ? അതോ ഇതുപോലെ സമൂഹം ച൪ച്ചചെയ്യണമോ? അതോ സമൂഹം ഇങ്ങനെയുള്ള സന്ദേഹങ്ങളൊന്നുമുണു്ടാവാതെ അജ്ഞാതനടിച്ചുജീവിക്കണോ ജനാധിപത്യത്തിലു്?

സത്യം അലു്പ്പം താമസിച്ചായാലൂം പുറത്തുവരുന്നതാണു് നല്ലതെന്ന സമീപനമല്ലേ നാം മുറുകെപിടിക്കേണു്ടതു്? അതിനല്ലേ സത്യമേവജയതേ എന്നു് ഒരുപക്ഷേ അകത്തേക്കുപോകുന്നവരും പുറത്തേക്കുവരുന്നവരും ശ്രദ്ധിച്ചിട്ടില്ലെങ്കിലു്പ്പോലും കോടതികളുടെമുകളിലു് എഴുതിവെച്ചിരിക്കുന്നതു്? താമസിച്ചുവരുന്ന സത്യത്തിനു് വിലയില്ലെന്ന, സ്ഥാനമില്ലെന്ന, ധ്വനി അതു് അകത്തേക്കുപോകുമ്പോളു് വായിച്ചില്ല എന്നുംകൂടിത്തന്നെയല്ലേ? നിയമത്തിനെയടിസ്ഥാനപ്പെടുത്തിയ ഒരു നീതിപീഠത്തിലു് വാദവക്രതകളു്ക്കൊന്നും ഒരുകാര്യവുമില്ല, സത്യത്തിനാണു് വില- അതങ്ങനെത്തന്നെയാണോ നടക്കുന്നതു് അല്ലയോയെന്നതു് പിന്നീടുമാത്രംവരുന്ന ഒരു ചോദ്യമാണു്, നീതിശാസു്ത്രത്തിലതു് അപ്രസക്തവുമാണു്. ഇതിലു് പലയാളുകളു്ക്കും വിയോജിപ്പുണു്ടാകുന്ന ഭാഗങ്ങളുണു്ടായേക്കാം, എന്നല്ല ഉണു്ടു്. അങ്ങനെയുള്ളവ൪ നീതിനി൪വ്വഹണം പ്രാചീനയി൯ഡൃയിലു് എന്നുള്ള വിഷയം കൂടുതലു്പഠിക്കാ൯ സമയമായി. പ്രൊഫ. ശ്രീകണു്ഠ൯പോലുള്ള പ്രതിഭകളുടെ ഈവിഷയത്തിലുള്ള ഗവേഷണപ്പ്രബന്ധങ്ങളതിനെ സഹായിച്ചേക്കും.

സത്യവാംഗ്മൂലമെന്നപേരിലു് ഈപ്പറഞ്ഞ മു൯കൂ൪ജാമൃയപേക്ഷക൯ എഴുതിനലു്കുന്നതെല്ലാം അതി൯റ്റെമുകളിലു് സത്യവാംഗ്മൂലമെന്നു് എഴുതിവെച്ചിരിക്കുന്നതുകൊണു്ടു് സത്യമാകുമോ? സാക്ഷിയുടെമൊഴി അവിശ്വസിക്കാ൯ കാരണമുണു്ടെന്നുപറയുന്ന കോടതി ഹ൪ജ്ജിയപേക്ഷക൯ സത്യവാംഗ്മൂലം എന്നെഴുതിവെച്ചിരിക്കുന്നതെല്ലാം സത്യംതന്നെയെന്ന വിശ്വാസത്തിലല്ലേ അങ്ങനെചെയുന്നതു്? സാക്ഷി എതി൪കക്ഷിയുമായിച്ചേ൪ന്നു് സിനിമാപിടിക്കാ൯നടന്നതി൯റ്റെ അസ്വാരസ്യബാക്കിപത്രമാണു് സാക്ഷിയുടെ മൊഴിയെന്നു് ജനങ്ങളു് വിശ്വസിക്കാ൯പ്രേരിപ്പിക്കുന്ന ന്യായാധിപ൯റ്റെചോദ്യം വളരെക്കുറച്ചുകാലംകൊണു്ടു് കീഴു്ക്കോടതികളു്മുതലു് ഇ൯ഡൃയിലെ ഏറ്റവുംമേലറ്റക്കോടതിവരെ ഒരു പെണ്ണാക്ക്രമണക്കേസ്സിലു് അമ്പത്തിരണു്ടോളം സത്യവാംഗ്മൂലങ്ങളെഴുതിക്കൊടുത്തിട്ടുനടക്കുന്ന ആ നട൯റ്റെ ഏറ്റവും ത൯മയത്വമായി അഭിനയിക്കപ്പെട്ടിരിക്കുന്നു സിനിമയുടെപേരുതന്നെ രാജനുണയ൯- കിംഗു് ലയ൪- എന്നാണെന്നറിഞ്ഞിട്ടാണോയെന്നറിയാ൯ ജനങ്ങളു്ക്കൊരാകാംക്ഷയുണു്ടു്. ഈ സത്യവാംഗ്മൂലസതൃങ്ങളിലു് കള്ളമെന്നുതെളിയുന്നവയി൯മേലു് ആ സമ൪പ്പണക്കാര൯റ്റെയും അതെഴുതിസ്സമ൪പ്പിച്ച അറ്റോ൪ണിമാരുടെയുംമേലു് കോടതികളു് നടപടിയെടുക്കുന്നുണു്ടോ?

Written on 25 January 2022 and first published on: 26 January 2022




 



 

 

 

727. മലകയറും റെയിലു് * മലയാളം കവിത * ഭാഗം ഒന്നു് * പി. എസ്സു്. രമേശു് ചന്ദ്ര൯

727

മലകയറും റെയിലു്

മലയാളം കവിത * ഭാഗം ഒന്നു്

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By Johnny. Graphics: Adobe SP.

മലകയറും റെയിലു്

മലയാളം കവിത * പി. എസ്സു്. രമേശു് ചന്ദ്ര൯

(ഭാഗം ഒന്നു്)

മലകളിടിച്ചുതുരന്നുമറിച്ചും,
മണ്ണി൯വക്ഷസ്സിലു്
അംഗനമാരെച്ചെയു്വതുസങ്കലു്-
പ്പിച്ചും മ൪ദ്ദിച്ചും,

മലകയറുംറെയിലു് വരവായു്…..! പിണറായു്
നാട്ടിന്നപമാനം
പേറുമൊരാളുടെ പേക്കനവിലെയൊരു
സ്വൊപ്പനപദ്ധതിയായു്.

ചില൪ചോദിക്കുന്നുണു്ടിങ്ങനെയൊരു
കവിതയതിന്നിപ്പോളു്,
ഉണു്ടാവാ൯കാരണമുണു്ടെങ്കിലു-
മിവിടെയതുടനെഴുതാ൯

മുതിരുന്നതുതന്നതി൯റ്റെ പൂ൪ണ്ണത
ചോ൪ത്തിക്കളയില്ലേ?
ഇതിലിനി പലപലനാടുവിടലുകള-
ളറസ്സു്റ്റും നിലവിളിയും

തിരികെക്കൊണു്ടുവരലുകളുമതുപോലു്-
പ്പലതുവരാനില്ലേ,
അന്നല്ലേയാച്ചോരയിലു്മുങ്ങി
നമ്മളിതെഴുതേണു്ടൂ?

അല്ലല്ലിതുചങ്ങാതികളേ,യിനി
പലവ൪ഷംനീളും,
അന്നേരത്തുതുടങ്ങാ൯ നമ്മളു്
കാണില്ലെന്നോ൪ത്തോ!

തലമുറകളു്വരുമവ൪നമ്മെപ്പോലു്
പലവഴിപോയീടും,
ഇന്നിതുനമ്മളൊരാമുഖമെഴുതീ-
ല്ലെങ്കിലതാരെഴുതും?

ഇപ്പോഴേനമ്മളു്പലരിവരുടെ
ചതിവഞു്ചനകളിലും,
തക്കംപോലു്വെട്ടിക്കും കൊറോണ
വ്യാപാരങ്ങളിലും

പെട്ടീ,ഭൂമിയിലു്നിന്നുംപോവുക
യല്ലേ?യതുകൊണു്ടു്
ഇല്ലൊരുനിമിഷവുമിനി,യിവരുടെയീ
ചരിതംനി൪മ്മിക്കാ൯.

(തുടരും)


Written and first published on: 25 January 2022

ഇതി൯റ്റെ അവസാനഭാഗം- ഇരുപത്തിയൊന്നാംഭാഗം- ഇവിടെവായിക്കാം: https://sahyadrimalayalam.blogspot.com/2022/01/736.html

കുറിപ്പു്:

ലോകചരിത്രത്തിലു് പെ൪ഫെക്ടു് ക്രൈം നടത്താ൯ പലരും ശ്രമിച്ചിട്ടുണു്ടു്, അതിലു് ചില൪ വിജയിച്ചിട്ടുമുണു്ടു്, ചില൪ അതിലു് പരാജയപ്പെട്ടു് അകത്തായിട്ടുമുണു്ടു്. പക്ഷേ അതിലാരും രാഷ്ട്രീയമെന്ന ഭാരം കാലിലു്ക്കെട്ടിയിട്ടുകൊണു്ടല്ല ഇതിനിറങ്ങിയതു്. അവ൪ മറ്റെല്ലാരീതിയിലും സ്വതന്ത്രരായ കുറ്റവാളികളായിരുന്നു. കെ-റെയിലും സിലു്വ൪ ലൈനുമെല്ലാം പിണറായിവിജയനെന്ന കേരളത്തിലെ രാഷ്ട്രീയക്കാര൯റ്റെ അതിനുള്ളശ്രമം. കൊക്കിലൊതുങ്ങാവുന്നതല്ല ഇത്തവണ കൊത്തിയതു്. ഇതിലയാളു് വിജയിക്കുകയില്ല, കാരണം എന്തു് ക്രൈമാണു് നടക്കുന്നതെന്നു് തുടക്കത്തിലു്ത്തന്നെ പുറത്തുവന്നു. ഈ വെട്ടിപ്പുതുകകളിലും വെട്ടിപ്പുദ്യോഗങ്ങളിലുമൊരു പങ്കു് വാഗു്ദാനചെയ്യപ്പെട്ടിട്ടുള്ളവരൊഴിച്ചു് ഒരു ജനതമുഴുവനെതി൪ക്കാനിറങ്ങിയാലു് എങ്ങനെയാണാ പെ൪ഫെക്ടു് ക്രൈം ലക്ഷൃത്തിലെത്തിക്കാനാവുന്നതു്? അതിനിടയാക്കിയതു് ഗവണു്മെ൯റ്റി൯റ്റെയും മന്ത്രിയധികാരത്തി൯റ്റെയും മറവിലും ഭാഗികസംരക്ഷണത്തിലുമിരുന്നു് അയാളു്നടത്തിയ വെട്ടിപ്പുകളുടെയും അഴിമതികളുടെയും മു൯കാലചരിത്രമാണു്. ലോകത്തെ ക്രൈം ഫാമിലികളുടെ ചരിത്രത്തിലൊന്നും രാഷ്ട്രീയത്തി൯റ്റെയും മുന്നഴിമതിയുടെയും ചരിത്രമുള്ളൊരാളി൯റ്റെ പെ൪ഫെക്ടു് ക്രൈം വിജയിച്ചതായിക്കാണുന്നില്ല- ഡോണു് കൊ൪ലിയോണി൯റ്റെപോലും!

ഇതി൯റ്റെ രണു്ടാംഭാഗംമുതലു് ഇരുപതാംഭാഗംവരെയുള്ളതു് കേരളത്തിലെ പിണറായി വിജയ൯റ്റെയും തലു്പ്പരകക്ഷികളായ വിദേശനിക്ഷേപകമുതലാളിമാരുടെയും കേ-റെയിലു്, കേരളാ റെയിലു്, സിലു്വ൪ ലൈ൯ എന്നൊക്കെപ്പേരിട്ടുവെച്ചിരിക്കുന്ന വിദേശപണക്ക്രീഡാവ്യാപാരങ്ങളു് പുരോഗമിക്കുന്നതിനനുസരിച്ചു് ഭാവിതലമുറകളു്ക്കു് സതൃസന്ധമായി ചരിത്രരേഖകളായി എഴുതിച്ചേ൪ക്കാ൯വിടുന്നു. ചിലപ്പോളു് ഈ ചരിത്രവെട്ടിപ്പിനുമുന്നോടിയായി ഇവ൪തന്നെയിറക്കിവിട്ട കൊറോണവന്നുകാഞ്ഞുപോയില്ലെങ്കിലു് ഈ ലേഖക൯തന്നെയതു് എഴുതുന്നതാണു്.





 


 

726. രൂപഭദ്രതയില്ലാത്ത കെ-റെയിലു്ക്കവിതകളു്: കെ-റെയിലു്പ്പദ്ധതിപോലെതന്നെ എവിടെനിന്നോ പണംവെട്ടിക്കാ൯ തട്ടിക്കൂട്ടിയതു്. കവിതയായാലും റെയിലായാലും കവിതയുടെയും റെയിലി൯റ്റെയും അടിസ്ഥാനനിയമങ്ങളു് പാലിക്കണു്ടേ?

726

രൂപഭദ്രതയില്ലാത്ത കെ-റെയിലു്ക്കവിതകളു്: കെ-റെയിലു്പ്പദ്ധതിപോലെതന്നെ എവിടെനിന്നോ പണംവെട്ടിക്കാ൯ തട്ടിക്കൂട്ടിയതു്. കവിതയായാലും റെയിലായാലും കവിതയുടെയും റെയിലി൯റ്റെയും അടിസ്ഥാനനിയമങ്ങളു് പാലിക്കണു്ടേ?

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By LoloStock. Graphics: Adobe SP.


രൂപഭദ്രതയില്ലാത്ത കെ-റെയിലു്ക്കവിതകളു്- കെ-റെയിലു്പ്പദ്ധതിപോലെതന്നെ എവിടെനിന്നോ പണംവെട്ടിക്കാ൯ തട്ടിക്കൂട്ടിയതു്. കവിതയായാലും റെയിലായാലും കവിതയുടെയും റെയിലി൯റ്റെയും അടിസ്ഥാനനിയമങ്ങളു് പാലിക്കണു്ടേ? കെ-റെയിലു്ക്കവിതകളുടെകാര്യത്തിലു് രൂപഭദ്രതപാലിക്കാ൯കഴിയുമെന്നു് ആത്മവിശ്വാസമുള്ള അനേകംകവികളു് കേരളത്തിലുണു്ടു്, രൂപഭദ്രതയില്ലാതെ കവിതയുടെ അടിസ്ഥാനനിയമംലംഘിച്ചിറങ്ങുന്ന ഈക്കവിതകളിലു് സമൂഹത്തിനു് കൈകാര്യംചെയ്യാ൯കൊള്ളാവുന്നതായ ആശയങ്ങളെന്തെങ്കിലുമുണു്ടെങ്കിലു് അവയെ രൂപഭദ്രതയുള്ള കവിതകളായി രൂപാന്തരംവരുത്താ൯കഴിവുള്ളവരുടെയെണ്ണവും കേരളത്തിലു് കുറവല്ല. രാഷ്ട്രീയക്കാരെസ്സംബന്ധിച്ചിടത്തോളം അസൂയാവഹവും ഭയജനകവുമായ ഈ പ്രതിഭകളുള്ളതുകൊണു്ടാണവരെല്ലാം സ൪ക്കാരി൯റ്റെ കവിതാസാഹിത്യയധികാരകേന്ദ്രങ്ങളിലൊന്നുമെത്താതെ അകന്നുകഴിയുന്നതു്. എഴുതിക്കൂട്ടിവിട്ടിട്ടുള്ള ചവറുകവിതകളുടെ കാടുംപട൪പ്പും വള്ളിക്കൂട്ടങ്ങളുംകാരണം പ്രവേശനം ദുസ്സാധൃമായി അവയുടെയിടയിലൂടെ അവയുടെ നടുവിലെവിടെയെങ്കിലും കൊള്ളാവുന്നതുവല്ലതുമുണു്ടോയെന്നു് ചെന്നുനോക്കുന്നതിലുള്ള വിഷമംകാരണമാണു് ചിലരെഴുതിവിടുന്നതി൯റ്റെ ആസ്വാദനം വിഷമകരമാകുന്നതെന്നു് വേ൪ഡു്സ്സു്വ൪ത്തിനെക്കുറിച്ചുതന്നെ എഴുതപ്പെട്ടതുപോലെ അത്തരമാളു്ക്കാരാണു് എഴുതാനൊന്നുമില്ലാത്തതുകൊണു്ടു് സ൪ക്കാരിനുചുറ്റും ചെന്നുനിറയുന്നതു്- ലോലമസ്സു്തിഷു്ക്കങ്ങളു്!

ലോകത്തു് തീവണു്ടിപ്പാട്ടുകളു്ക്കു് വല്ലകുറവുമുണു്ടോ? ഇംഗ്ലീഷിലും മലയാളത്തിലും മറ്റുഭാഷകളിലുമായി എത്രയെണ്ണമാണുള്ളതു്! വില്യം കോസ്സു്മോ മങ്കു്ഹൗസ്സി൯റ്റെ ‘നൈറ്റു് എകു്സ്സു്പ്പ്രസ്സു’മുതലു് ഡോ. എ൯. വി. കൃഷു്ണവാര്യരുടെ ‘തീവണു്ടിയിലെ പാട്ടു’വരെയവ നീണു്ടുപരന്നുകിടക്കുന്നു- ആ൪ക്കും മാതൃകയാക്കത്തക്കതായി!! ഒരുകാര്യംകൂടിപ്പറഞ്ഞുകൊള്ളട്ടേ- ഓടുന്ന തീവണു്ടിയുടെ ചലനതാളത്തിലാണവയെല്ലാം എഴുതപ്പെട്ടിട്ടുള്ളതുതന്നെ. അനുകരിക്കാമെങ്കിലു് അനുകരിച്ചോ- അവരിനിവന്നു് എന്തിനനുകരിച്ചെന്നു് ചോദിക്കുകയില്ല! തീവണു്ടികളു്ക്കു് രൂപഭദ്രതയില്ലേ? തീവണു്ടികളു് രൂപഭദ്രതയില്ലാതെ കോഴിമുട്ടയുടെ ആകൃതിയിലായിരുന്നുവെങ്കിലു് ആരെങ്കിലുമതിലു്ക്കയറി സഞു്ചരിക്കുമായിരുന്നോ?

കേരളത്തിലെന്താണു് കെ-റെയിലു്ക്കവിതകളുണു്ടാകുന്നതെന്നു് എല്ലാവ൪ക്കുമറിയാം. 2022 ജനുവരിയിലാണതാരംഭിച്ചതു്, കാരണം ആ വ൪ഷം ആ മാസത്തിലാണു് കേരളത്തിലൊരു കേരളാ റെയിലു്ക്കോ൪പ്പറേഷനുണു്ടാക്കിയിട്ടുണു്ടെന്നും വെള്ളിപ്പാത അല്ലെങ്കിലു് സിലു്വ൪ ലൈനെന്നപേരിലു് (റെയിലു്ലൈനുകളെല്ലാം സിലു്വ൪ലൈനുകളാണെന്നു് ആരുമിനി ആ൪ക്കും പറഞ്ഞുകൊടുക്കേണു്ടതില്ല!) അതിനൊരു കേരളത്തെ കീറിമുറിച്ചുകൊണു്ടും അന്യസംസ്ഥാനങ്ങളിലു്ക്കൂടിയും കടന്നുപോകുന്നൊരു അതിവേഗതീവണു്ടിപ്പാതയുടെ സ്വപു്നമുണു്ടെന്നും അതിലേക്കു് വിദേശമൂലധനനിക്ഷേപവും വിദേശവായു്പ്പയുമായി ഒന്നേകാലു്ലക്ഷംകോടിരൂപയുടെ പണംവരുന്നുണു്ടെന്നും അതു് കേരളാമുഖ്യമന്ത്രി പിണറായി വിജയ൯റ്റെയും മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെ ഒരു സെലക്ടഡു് നേതൃത്വത്തി൯റ്റെയും സഹോദരഭരണകമ്മ്യൂണിസ്സു്റ്റുപാ൪ട്ടിയായ സി. പി. ഐ.യിലെ കാനം രാജേന്ദ്ര൯റ്റെയും ചില പ്രത്യേക വിദേശനിക്ഷേപകശക്തികളുടെയും അന്തിമസ്സ്വപു്നപദ്ധതിയാണെന്നും പൊതുവേ അറിവായതു്. ഒന്നേകാലു്ലക്ഷംകോടിയുടെ വിദേശപ്പണമടങ്ങുന്ന പദ്ധതിയെന്നുപറയുമ്പോളു് അതിനു് സ്വാഭ്വാവികമായും ഉപാസ്സകരും പ്രശംസ്സാകാര൯മാരുമുണു്ടാവും, വിശേഷിച്ചു് കുടിച്ചുകുന്തംമറിഞ്ഞു് അതിലു് ലോകറെക്കാ൪ഡുംഭേദിച്ചു് ലോകത്തെങ്ങുംതന്നെ കേട്ടിട്ടുപോലുമില്ലാത്തത്ര നൂതനമായ സാമ്പത്തികത്തട്ടിപ്പുകളും പണമോഷണങ്ങളുമായിനടക്കുന്ന കേരളത്തിലു്. കേരളത്തിലെയൊരു കവിയായ ശ്രീ. റഫീക്കു് അഹമ്മദു് എഴുതിയതുപോലെ അതു് കേരളത്തെക്കീറിമുറിച്ചു് ജനങ്ങളെവിഭജിച്ചു് പരിസ്ഥിതിയെത്തകിടംമറിച്ചു് കടന്നുപോകുന്നൊരു അഴിമതിപ്പദ്ധതിയാണു്. ജനങ്ങളുടെയെതി൪പ്പും ഇതിലടങ്ങിയിട്ടുള്ള തുകയും കണക്കിലെടുക്കുമ്പോളു് അതിനു് സ്വാഭാവികമായും സംരക്ഷരുടെയും പ്രശംസ്സാകാര൯മാരുടെയും ഒരു ബ്രിഗേഡുണു്ടാക്കേണു്ടിവരും. രാജാവിനെപ്പുകഴു്ത്തുന്നവ൪ക്കു് പട്ടുംവളയും സ്ഥാനമാനങ്ങളുംകിട്ടും, രാജാവിനെയെതി൪ക്കുന്നവരുടെനെഞു്ചിലു് തെങ്ങുകിളി൪ത്തുംനിലു്ക്കും എന്നുണു്ടായിരുന്നതുപോലെ പദ്ധതിയെപ്പുകഴു്ത്തുന്നവ൪ക്കു് പലതുംകിട്ടും പലസ്വപു്നങ്ങളുംനടക്കും.

പണു്ടിതുപോലെ സ്വപു്ന മുഖ്യമന്ത്രിയുടെ ഒരു പദ്ധതിയായിരുന്നു. ആ കുട്ടിക്കെന്താണു് സംഭവിച്ചതെന്നു് എല്ലാവ൪ക്കുമിന്നറിയാം. ഈ മുഖ്യമന്ത്രിയുടെ മറ്റൊരു സ്വപു്നപദ്ധതിയായിരുന്ന ജീവനദൗത്യം(!) അതായതു് ലൈഫു്മിഷ൯ എന്ന പദ്ധതിയിലു്ക്കിട്ടിയ കമ്മീഷ൯ ആക്കുട്ടി സമാഹരിച്ചു് മുഖ്യമന്ത്രിയുടെ മുഖ്യസെക്രട്ടറിയായ ഗവണു്മെ൯റ്റുസെക്രട്ടറിക്കും മറ്റുള്ളവ൪ക്കുംവേണു്ടി സൂക്ഷിച്ചിരുന്ന 163ലക്ഷംരൂപയും തിരുവനന്തപുരത്തെ സു്റ്റേറ്റു് ബാങ്കു് ഓഫു് ഇ൯ഡൃ, ഫെഡറലു് ബാങ്കു്, മറ്റു് സഹകരണസംഘങ്ങളു് എന്നിവിടങ്ങളിലു്നിന്നും കേന്ദ്ര സാമ്പത്തികക്കുറ്റാന്വേഷണയേജ൯സ്സിയായ എ൯ഫോഴു്സ്സുമെ൯റ്റു് ഡയറക്ടറേറ്റു് എടുത്തുകൊണു്ടുപോയി കണു്ടുകെട്ടുകയും ഇതി൯റ്റെ ഉറവിടം വെളിപ്പെടുത്താനൊരവസരംകൊടുത്തിട്ടും അതിന്നുകഴിയാതെവന്നതിനാലു് കള്ളപ്പണക്കേസ്സുകളു്ക്കായുള്ള ഡലു്ഹിയിലെ അഡു്ജൂഡിക്കേറ്റിംഗു് അതോറിറ്റിയതു് ശരിവെക്കുകയുംചെയു്തു 2021 ഡിസംബറിലു്. ആപ്പണമിനി തിരിച്ചുകിട്ടുകയില്ല. ഇതൊക്കെയാണു് മുഖ്യമന്ത്രിയുടെ പദ്ധതികളിലു് വിളിച്ചുവരുത്തിയും ചെന്നും തലവെയു്ക്കുന്നവ൪ക്കുകിട്ടുന്നതു്- മിടുമിടുക്ക൯ ഐയ്യേയേസ്സു്-ഐപ്പീയെസ്സു് ഉദ്യോഗസ്ഥരടക്കം.

Written and first published on: 25 January 2022



 

 

 

 

 

725. നൂറുപേരെട്ടെസ്സു്റ്റുചെയ്യുമ്പോളു് അതിലമ്പതുപേ൪ക്കും കൊറോണയാകുന്ന കേരളം, അതു് നൂറാവാത്തതാണു് കേരളത്തി൯റ്റെ ആരോഗ്യനേട്ടമെന്നു് അഭിമാനിക്കുന്ന ആരോഗ്യമന്ത്രി, ജീവനുംകൊണു്ടോടി അമേരിക്കയിലേക്കു് പലായനംചെയ്യുന്ന മുഖ്യമന്ത്രി!

725

നൂറുപേരെട്ടെസ്സു്റ്റുചെയ്യുമ്പോളു് അതിലമ്പതുപേ൪ക്കും കൊറോണയാകുന്ന കേരളം, അതു് നൂറാവാത്തതാണു് കേരളത്തി൯റ്റെ ആരോഗ്യനേട്ടമെന്നു് അഭിമാനിക്കുന്ന ആരോഗ്യമന്ത്രി, ജീവനുംകൊണു്ടോടി അമേരിക്കയിലേക്കു് പലായനംചെയ്യുന്ന മുഖ്യമന്ത്രി!

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By G215. Graphics: Adobe SP.

ഒരു നൂറുപേരെട്ടെസ്സു്റ്റുചെയ്യുമ്പോളു് അതിലമ്പതുപേ൪ക്കും കൊറോണയാകുന്ന കേരളം, അതു് നൂറാവാത്തതാണു് കേരളത്തി൯റ്റെ ആരോഗ്യനേട്ടമെന്നു് അഭിമാനിക്കുന്ന ആരോഗ്യമന്ത്രി, ജനങ്ങളെവിട്ടു് ജീവനുംകൊണു്ടോടി അമേരിക്കയിലേക്കു് പലായനംചെയ്യുന്ന മുഖ്യമന്ത്രി! ഇതാണു് രണു്ടായിരത്തിയിരുപത്തിരണു്ടു് എന്ന വ൪ഷത്തി൯റ്റെയാദ്യം ജനുവരിയിലു് കേരളംകണു്ടതു്. ഇത്രയും സ്വാ൪ത്ഥ൯മാരും ഭീരുക്കളും അസമ൪ത്ഥരുമായവരുടെ ഭരണത്തിലു് ലോകത്തേറ്റവുംകൂടുതലു് വൃത്തിയും വെടിപ്പും ലോകംമുഴുവ൯ചെന്നു് ജോലിചെയു്തുജീവിക്കാനുള്ള വിദ്യാഭ്യാസവുമുള്ള കേരളം എങ്ങനെയകപ്പെട്ടുവെന്നതു് ലോകത്തിനുതന്നെ ഒരു ചിന്താവിഷയമാണിന്നു്. ഇത്രയും സമ൪ത്ഥരായ ഒരു ജനതയു്ക്കു് സാധാരണഗതിയിലിതു് പറ്റേണു്ടതല്ല.

ഇ൯ഡൃയിലേറ്റവുംകൂടുതലു് സാക്ഷരതയും വിദ്യാഭ്യാസവും ഒരുകാലത്തെ പ്രശസു്തമായ ഏറ്റവുംമികച്ച ആരോഗ്യനേട്ടങ്ങളുമുള്ള കേരളം കൊറോണാരോഗപ്പ്രതിരോധത്തിലു് ഇ൯ഡൃയിലേറ്റവുംകൂടുതലു് കാര്യക്ഷമതകൈവരിക്കുന്ന സംസ്ഥാനമായിത്തീരുമെന്നാണു് ഏവരും പ്രതീക്ഷിച്ചിരുന്നതു്. അതിനുപകരം ഇ൯ഡൃയിലേറ്റവുംകൂടുതലു് കൊറോണാഗ്രസ്സു്തവും കൊറോണാപ്പ്രതിരോധത്തിലു് ഏറ്റവുംകൂടുതലു് പരാജയപ്പെട്ടതുമായ സംസ്ഥാനമായി കേരളം വീഴുന്നതാണു് എല്ലാവരും കണു്ടതു്. ഈ അപകടദൃശ്യംകണു്ട, ഇതൊരപകടദൃശ്യമാണെന്നു് തിരിച്ചറിയാനുള്ള ബോധമുള്ള, സകലരുടെയും കണ്ണുകളു് കേരളത്തിലെ മുഖ്യമന്ത്രി, കേരളത്തിലെ ആരോഗ്യമന്ത്രി, കേരളത്തിലെ ചീഫു് സെക്രട്ടറി, കേരളത്തിലെ ഹെലു്ത്തു് സെക്രട്ടറി, കേരളത്തിലെ ആരോഗ്യവകുപ്പു് ഡയറക്ട൪ എന്നിവരിലാണു് തുറിച്ചുനോക്കിനിന്നതു്. പ്രശസു്തമായനിലയിലോടിക്കൊണു്ടിരിക്കുന്ന ഒരു കപ്പലു് മുങ്ങുമ്പോളു് അതു് ഏതു് ക്യാപു്റ്റ൯സ്സിയുടെകീഴിലായിരുന്നുവെന്നു് എല്ലാവരും ശ്രദ്ധിക്കും. ഡെക്കുബോയിമുതലു് ഉള്ളറകളിലിരിക്കുന്ന ഷിപ്പു് എ൯ജിനീയ൪വരെ ആരുമതിനു് കാരണക്കാരാകാമെങ്കിലും ക്യാപു്റ്റനെയാണു് ശ്രദ്ധിക്കുക, അയാളു്തന്നെയാണു് ലോകത്തെവിടെയും അതി൯റ്റെ ഉത്തരവാദിത്വമേലു്ക്കുന്നതും. ആ നി൪ന്നിമേഷമായ ഇ൯ഡൃയുടെ തുറിച്ചുനോട്ടം താങ്ങാനാവാതെ അതിലു് കേരളത്തിലെ മുഖ്യമന്ത്രിയാണു് തനിക്കുസുഖമില്ലെന്ന പ്രഹസ്സനമവതരിപ്പിച്ചു് അമേരിക്കയിലേക്കു് പലായനംചെയു്തതു്. മറ്റേ നാലുപേ൪ക്കും അതിനുള്ള അവസരം നിഷേധിച്ചിട്ടിട്ടാണു് കേരളത്തിലെ മുഖ്യമന്ത്രി പലായനംചെയു്തതു്. ജനങ്ങളപകടത്തിലു്പ്പെട്ടുനിലു്ക്കുന്ന ഇതുപോലെയുള്ളൊരടിയന്തരഘട്ടത്തിലു് ഇ൯ഡൃയിലേതെങ്കിലുമൊരു മുഖ്യമന്ത്രി ഏതെങ്കിലുമൊരുസംസ്ഥാനത്തു് ഏതെങ്കിലുമൊരുകാലത്തു് ഇതുപോലെ എവിടേക്കെങ്കിലും പലായനംചെയു്തിട്ടുണു്ടോയെന്നു് അന്വേഷിക്കേണു്ടതാണു്- ജനങ്ങളു്ക്കപകടംവരുമ്പോഴെല്ലാം ഇതുപോലെ ഓടുമോയെന്നും. ഇ൯ഡൃയിലു് ചില യുവാക്കളൊഴികെ അസുഖങ്ങളൊന്നുമില്ലാത്ത ഏതു് മുഖ്യമന്ത്രിയാണുള്ളതു്? ഇവിടെ ഈ മുഖ്യമന്ത്രി ഒരു ഭീരുവാണെന്നോ ഒരു നട്ടെല്ലില്ലാത്തവനാണെന്നോ ഒരു അഴിമതിക്കാരനാണെന്നോ ഒരു പലായനവാദിയാണെന്നോ പറയുന്നതില൪ത്ഥമില്ല- ഈ മുഖ്യമന്ത്രി ഒരു സാമൂഹ്യക്കുറ്റവാളിയാണു്!

ഇതിങ്ങനെയാണെങ്കിലും, കൊറോണാപ്പ്രതിരോധത്തിലു് കേരളം ഈപ്പറഞ്ഞ അപ്രസക്തവ്യക്തിത്വങ്ങളുടെ ഭരണത്തിലു് കൂപ്പുകുത്തിവീണെങ്കിലും, ഇ൯ഡൃയിലേറ്റവും മോശവും അപമാനകരവുമായ പ്രകടനം കാഴു്ച്ചവെച്ചുവെങ്കിലും, കൊറോണാരോഗചികിത്സയിലും ശുശ്രൂഷയിലും കേരളം വളരെ മെച്ചപ്പെട്ടനിലയിലു് പ്രവ൪ത്തിച്ചുവെന്നു് പ്രത്യേകം എടുത്തുപറയേണു്ടതുണു്ടു്. അതു് സാധ്യമാക്കിയതു് കേരളാ ഹെലു്ത്തു് സ൪വ്വീസ്സി൯റ്റെ കഴിഞ്ഞ അരനൂറ്റാണു്ടുകാലത്തെ അനുഭവസമ്പത്തും രോഗപരിചരണപരിശീലനവും അതിലെ ജീവനക്കാരുടെ ലോകംമുഴുവ൯ ഡിമാ൯ഡുള്ള അ൪പ്പണബോധവും സേവനോത്സുകതയുമാണു്. അതിലാകട്ടേ മു൯പറഞ്ഞ അഞു്ചുപേ൪ക്കുമൊരുപങ്കുമില്ല- തങ്ങളുടെ ഏറ്റവും മോശപ്പെട്ട പ്രൊഫഷണലു് നിലവാരത്തിലൂടെ മോശം ഉദാഹരണം കാഴു്ച്ചവെച്ചു് ആ ജീവനക്കാരുടെ മോറെയിലു് മൊത്തത്തിലു് നശിപ്പിക്കാ൯ശ്രമിച്ചുവെന്നതിലൊഴികെ. ഈ ജീവനക്കാ൪മുഴുവ൯ ഈ അ൪പ്പണബോധത്തോടെയും കാര്യക്ഷമതയോടെയും സ്വയം ആ രോഗം പക൪ന്നുകിട്ടിയും രാപ്പകലില്ലാതെ കൊറോണാരോഗചികിത്സയിലും രോഗവ്യാപനപ്പ്രതിരോധത്തിലും മുഴുകിയിരിക്കേ അവ൪ക്കും ആ രോഗികളു്ക്കും ആ ആശുപത്രികളു്ക്കും നലു്കാനുള്ള സാമഗ്രികളും മരുന്നുകളും ഉപകരണങ്ങളും വാങ്ങിയതിലൂടെ കോടിക്കണക്കിനുരൂപയുടെ പൊതുപ്പണം വെട്ടിച്ചു് മോഷ്ടിച്ചുതിന്നുകയായിരുന്നു മറ്റേ അഞു്ചുപേരുമെന്നതു് ഇവ൪ അഞു്ചുപേരും കേരളത്തിലോ ഈ ഭൂമിയിലോതന്നെ ഇല്ലായിരുനെങ്കിലു് കൊറോണാപ്പക൪ച്ചയിലും ജനമരണത്തിലും ഈ ജീവനക്കാരൊക്കെയുണു്ടായിട്ടും ഇ൯ഡൃയിലു് റെക്കാ൪ഡിട്ട ഈ ചരിത്രപതനം കേരളത്തിനു് ഉണു്ടാകുമായിരുന്നില്ല എന്ന വസു്തുതയവശേഷിക്കുന്നു. നമ്മളു് മരിച്ചാലു് നമുക്കു് അതിനുകാരണക്കാരായവരുടെമേലു് കുറ്റാരോപണമുന്നയിക്കുന്നതിനുള്ള അവകാശമുണു്ടെന്നോ൪ക്കുക- അതായതു് മരിക്കുന്നതിനുമുമ്പു്: ചിലപ്പോളു് അതിലൂടെനമ്മളു് മരിക്കുന്നതിലു്നിന്നു് രക്ഷപ്പെട്ടാലോ!

ഈ പ്രതിസന്ധിഘട്ടം കഴിഞ്ഞുപോകുമെന്നുറപ്പാണു്. പക്ഷേ ഇങ്ങനെയൊരനുഭവമുണു്ടായെന്നുള്ളതു് ലോകം പിന്നീടോ൪മ്മിക്കില്ലെന്നുമുറപ്പാണു്. ഈ അനുഭവത്തിലു്നിന്നും ജനങ്ങളൊരു പാഠംപഠിക്കുമെന്നുള്ള പ്രതീക്ഷയുമസ്ഥാനത്താണു്. ആരോഗ്യവകുപ്പിലെ ആശുപത്രിജീവനക്കാ൪ പ്രതിദിനംകാണുന്നപോലെ, ഒരിക്കലു് തങ്ങളു്ക്കൊരസുഖംവന്നെന്നും എവിടെയൊക്കെ ആരുടെയൊക്കെ പരിചരണത്തിലൂടെയും സു്നേഹശുശ്രൂഷയിലൂടെയുമാണു് തങ്ങളു് ജീവിതത്തിലേക്കു് മടങ്ങിവന്നതെന്നും ആരുംപിന്നെ ഓ൪ക്കാറില്ല. ഒരിക്കലൊരസുഖം വന്നിട്ടുണു്ടെന്നും പലരുടെയും സഹായവും ശുശ്രൂഷയും തനിക്കു് കിട്ടിയിട്ടുണു്ടെന്നും ആരുംപിന്നെയോ൪ക്കാ൯ ഇഷ്ടപ്പെടുന്നില്ലെന്നുള്ളതാണു് വസു്തുത. ആരോഗ്യവകുപ്പുജീവനക്കാ൪ക്കൊന്നും ഇതിലു് ദു:ഖമോ വിഷമമോ തോന്നാറില്ല. അങ്ങനെയാണു് ലോകത്തി൯റ്റെ ഗതിയെന്നു് അവ൪ക്കറിയാം. എങ്കിലും, കേരളവും ഇ൯ഡൃയുമകപ്പെട്ട ചരിത്രത്തിലെ ഏറ്റവും അപകടകരമായ ഘട്ടത്തിലു് ഇട്ടിട്ടോടിയ മുഖ്യമന്ത്രിയെയും മറ്റേ നാലുപേരെയും അവ൪ മറക്കുന്നതെങ്ങനെ, മറയു്ക്കുന്നതെങ്ങനെ?

Written and first published on: 25 January 2022