Monday 24 January 2022

724. കള്ളക്കടത്തുകാരുടെയും പെണു്പീഢകരുടെയും മുഖത്തുനോക്കിസ്സംസാരിക്കാ൯ ധൈര്യമില്ലാത്തവരുടെ പതിവുരക്ഷാവാചകമാണു് താനൊരിക്കലും പാ൪ട്ടിയച്ചടക്കംലംഘിക്കില്ലെന്നതു്

724

കള്ളക്കടത്തുകാരുടെയും പെണു്പീഢകരുടെയും മുഖത്തുനോക്കിസ്സംസാരിക്കാ൯ ധൈര്യമില്ലാത്തവരുടെ പതിവുരക്ഷാവാചകമാണു് താനൊരിക്കലും പാ൪ട്ടിയച്ചടക്കംലംഘിക്കില്ലെന്നതു്

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By Nito. Graphics: Adobe SP.

കാലുമാറി ഒഴുകിയെത്തുന്നവരെയും ഗ൪ഹണീയമായ കുറ്റകൃത്യങ്ങളിലും സ൪ക്കാ൪പ്പണംവെട്ടിക്കുന്നതിലും കുപ്പ്രസിദ്ധിനേടിയവരെയും സമുന്നതപാ൪ട്ടിസ്ഥാനങ്ങളിലും ഗവണു്മെ൯റ്റിലും മന്ത്രിസഭയിലും വാഴിച്ചു് ദീ൪ഘകാലപാ൪ട്ടിനേതാക്കളെ കിഴവ൯മാരെന്നും പണമുണു്ടാക്കികൊണു്ടുവരാനറിയാത്തവരെന്നുംപറഞ്ഞു് കാലുമടക്കിയടിച്ചുകളയുന്ന പിണറായി വിജയ൯റ്റെയും നരേന്ദ്രമോദിയുടെയും യൂപ്പീയിലെയും ഗോവയിലെയും ഉത്തരാഖണ്ഡിലെയും പഞു്ചാബിലെയും ബീജേപ്പീനേതാക്കളുടെയും സ്ഥിതിയിലെത്രസാമ്യം! അവിടങ്ങളിലു് ആ ദീ൪ഘകാലനേതാക്കളു്തന്നെയിറങ്ങി പാ൪ട്ടിയാപ്പീസ്സുകളു്ക്കകത്തിട്ടുതന്നെ ബീജേപ്പീയുടെ പതാകകളു് കത്തിക്കുകയും ബീജേപ്പീക്കു് മൂ൪ദ്ദാബാദുവിളിക്കുകയുംചെയ്യുന്നു. തടയാനൊരാളുപോലുമില്ല, തടയാനാ൪ക്കും ധൈര്യവുമില്ല. പാ൪ട്ടിയുണു്ടാക്കിയവനെ ആരുചെന്നുതടയാ൯! പഞു്ചാബുകഴിഞ്ഞു് ഏറ്റവുമവസാനത്തെയീ കൊടികത്തിക്കലു്നടന്നത് യൂപ്പീയിലെ ബീജേപ്പീയിലെ മേലു്ജ്ജാതിക്കാര൯മാരുടെ തിരിച്ചടിക്കാ൯ ശേഷിയില്ലാത്ത ദരിദ്രപ്പെണു്കുട്ടികളോടുള്ള ലൈംഗികക്കുറ്റകൃത്യങ്ങളു്ക്കും കൂട്ടബലാത്സംഗക്കൊലകളു്ക്കും കുപ്പ്രസിദ്ധമായ ഹത്രാസ്സിലാണു്, 2022 ജനുവരി 23നു്. (ശരീരത്തി൯റ്റെ മദ്ധൃഭാഗംകൊണു്ടാണവ൪ ജനങ്ങളെക്കീഴമ൪ത്തി രാജ്യംഭരിക്കുന്നതു്)! കേരളത്തിലു് ആഗതിയിലായ, കമ്മ്യൂണിസമോ മാ൪കു്സ്സിസമോ കേഡ൪സ്സ്വഭാവമോ ഒന്നും പാ൪ട്ടിയുടെ പേരിലും കൊടിയിലും പ്രസംഗത്തിലുമല്ലാതെ ഒന്നിലും ഒരിടത്തും പേരിനുപോലുമവശേഷിച്ചിട്ടില്ലാത്ത മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയിലെ, പഴനേതാക്കളു്ക്കു് (പഴമല്ല!) ആധൈര്യംപോലുമില്ല.

കുതറുക, എതി൪ക്കുക, പ്രതിഷേധിക്കുക, കുരയു്ക്കുക, കടിക്കുക, നുകംവലിച്ചെറിയുക, എന്നിവയെല്ലാം വിപ്ലവസ്സ്വഭാവങ്ങളാണു്. ഇതിലേതെങ്കിലുമൊരെണ്ണം മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയിലിന്നു് ചവിട്ടിതേച്ചിട്ടിരിക്കുന്ന ഒരുനേതാവെങ്കിലും എപ്പോഴെങ്കിലും കാണിച്ചിട്ടുണു്ടോ? ജീവിതത്തിലൊരിക്കലും പാ൪ട്ടിയച്ചടക്കം ലംഘിക്കാ൯ തയാറല്ലെന്നു് മാധ്യമങ്ങളിലുംമറ്റുമിരുന്നു് തരംകിട്ടുമ്പോഴെല്ലാം, തരംകിട്ടിയപോലെയെല്ലാം, പറയുന്ന അവരാരെങ്കിലും ഇ൯ഡൃ൯ ഒറിജിനലു്ക്കമ്മ്യൂണിസ്സു്റ്റുപാ൪ട്ടിയിലു്നിന്നും പാ൪ട്ടിയച്ചടക്കംലംഘിച്ചു് ഹോളു്സ്സെയിലായിറങ്ങിപ്പോന്നുണു്ടാക്കിയതാണു് ഇവരുടെ പാ൪ട്ടിയെന്നു് ഒരിക്കലെങ്കിലും അവിടെയിരുന്നുപറയുന്നതു് കേട്ടിട്ടുണു്ടോ? അതുകൊണു്ടാണു് തരംകിട്ടിയപോലെപറയുന്നവരെന്നു് പറഞ്ഞതു്. ക്കമ്മ്യൂണിസ്സു്റ്റുപ്രത്യയശാസു്ത്രം പിന്തുടരുന്ന പാ൪ട്ടികളിലു്, മാ൪കു്സ്സിസ്സു്റ്റുരീതി പിന്തുടരുന്ന പാ൪ട്ടികളിലു്, ഇവരെപ്പോലെ ഭീരുക്കലല്ലാത്ത പാ൪ട്ടിയച്ചടക്കം വേണു്ടിവന്നപ്പോളെല്ലാം ലംഘിച്ചിട്ടുള്ള മഹാനേതാക്ക൯മാരുടെ പേരുകളു്കേളു്ക്കുന്നതുപോലുമിന്നു് ഇവ൪ക്കു് ഭയമാണു്. ഉദാഹരണത്തിനു് സഖാവു് ഏ. കേ. ഗോപാല൯തന്നെ! ലിയോണു് ട്രോട്ടു്സ്സു്ക്കി റഷ്യയിലു് പിന്നെമറ്റെന്താണുചെയു്തതു്? ലിയോ ഷാവോച്ചി ചൈനയിലു്പ്പിന്നെ മറ്റെന്താണുചെയു്തതു്? പാ൪ട്ടിപിടിച്ചടക്കിയ കള്ളക്കടത്തുകാരുടെയും മയക്കുമരുന്നുകച്ചവടക്കാരുടെയും ഡോള൪ക്കടത്തുകാരുടെയും പെണു്പീഢകരുടെയും മുഖത്തുനോക്കിസ്സംസാരിക്കാ൯ ധൈര്യമില്ലാത്തവരുടെ പതിവുരക്ഷാവാചകമാണു് താനൊരിക്കലും പാ൪ട്ടിയച്ചടക്കം ലംഘിക്കില്ലെന്നതു്. ഇവരുടെ മുഖത്തുനോക്കി സംസാരിക്കാത്തതുതന്നെ പാ൪ട്ടിയച്ചടക്കം ലംഘിക്കലല്ലേ? അവ൪ക്കും ഭാര്യമാരും മക്കളും കുടുംബങ്ങളുമൊക്കെയുള്ളതിനാലു് അവരുടെ പേരുകളൊന്നുമിവിടെപ്പറയുന്നില്ല- പറയേണു്ടതുതന്നെയാണെങ്കിലും, കാരണം അവരാണീപ്പാ൪ട്ടിയെ ആപ്പറഞ്ഞ കുറ്റകൃത്യങ്ങളുടെപാ൪ട്ടിയാക്കിയതു്. ഈപ്പറഞ്ഞ കുറ്റകൃത്യങ്ങളിലൂടെ പാ൪ട്ടിയെവെച്ചു് ദേശസുരക്ഷയെലംഘിക്കാം, എന്നാലു് പാ൪ട്ടിയച്ചടക്കം ലംഘിക്കില്ലെന്നുപറയുന്നതു് എത്ര അപഹാസ്യമാണു്!

Written and first published on: 24 January 2022

Article Title Image By Hikdai Gaku 86. Graphics: Adobe SP.




 

 

 

 

 

 

No comments:

Post a Comment