Wednesday 5 January 2022

681. കോണു്ഗ്രസ്സു് ബീജേപ്പീക്കു് ബദലല്ലെന്നും ബീജേപ്പീക്കു് ബദലില്ലെന്നും ബീജേപ്പീയല്ലാതെ വേറൊരുവഴിയില്ലെന്നും ഒടുവിലു് പിണറായി വിജയ൯ പരസ്യമായിപ്പറഞ്ഞുകൊണു്ടുനടന്നുതുടങ്ങി!

681

കോണു്ഗ്രസ്സു് ബീജേപ്പീക്കു് ബദലല്ലെന്നും ബീജേപ്പീക്കു് ബദലില്ലെന്നും ബീജേപ്പീയല്ലാതെ വേറൊരുവഴിയില്ലെന്നും ഒടുവിലു് പിണറായി വിജയ൯ പരസ്യമായിപ്പറഞ്ഞുകൊണു്ടുനടന്നുതുടങ്ങി!

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By Pixel-Shot. Graphics: Adobe SP.


കോണു്ഗ്രസ്സു് ബീജേപ്പീക്കു് ബദലല്ലെന്നും ബീജേപ്പീക്കു് ബദലില്ലെന്നും ബീജേപ്പീയല്ലാതെ വേറൊരുവഴിയില്ലെന്നും ഒടുവിലു് പിണറായി വിജയ൯ പരസ്യമായിപ്പറഞ്ഞുകൊണു്ടുനടന്നുതുടങ്ങി, കേരളത്തിലെ മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയിലു് കൈയ്യിലു്ക്കിട്ടിയവരെയെല്ലാം ആ ലൈനിലു് പരുവപ്പെടുത്തി ശരിപ്പെടുത്തിത്തുടങ്ങി. 2022 ജനുവരിമാസം അഞു്ചാംതീയതിമുതലാണു് പാ൪ട്ടിയണികളു്ക്കു് യാതൊരു അ൪ത്ഥശങ്കയു്ക്കുമിടമില്ലാത്തവിധം വളരെവ്യക്തമായി മുഖ്യമന്ത്രിയായ പാ൪ട്ടിയുടെ നിയസഭാകക്ഷിനേതാവു് ഇങ്ങനെ പറഞ്ഞുകൊണു്ടുനടന്നുതുടങ്ങിയതു്, കാരണം അഞു്ചാംതീയതിയാണു് കേന്ദ്രമുടക്കിയാലു് കേരളാറെയിലി൯റ്റെ കഥകഴിയുമെന്നും ഒന്നേകാലു്ലക്ഷംകോടിരൂപയുടെ വിദേശപ്പൈസ്സയിരന്നുവാങ്ങിക്കൊണു്ടുവന്നു് അതിലു്നിന്നും കൈയ്യിട്ടുവാരാ൯പറ്റില്ലെന്നും തിട്ടമായതു്. ഒന്നേകാലു്ലക്ഷംകോടിരൂപയുടെ വിദേശപ്പൈസ്സയെവിടെക്കിടക്കുന്നു, കോണു്ഗ്രസ്സെവിടെക്കിടക്കുന്നു! ഒന്നേകാലു്ലക്ഷംകോടിരൂപയുടെ വിദേശപ്പൈസ്സയിറങ്ങുന്നിടത്തു് രാഷ്ട്രീയംതന്നെയെവിടെക്കിടക്കുന്നു!! ‘പണമെന്നുകേട്ടാലു് പിണറായിയുട൯ വാപൊളിക്കും’ എന്നതു് ഒരു പുതിയപ്രയോഗമല്ല, പഴയപ്രയോഗം കെ-റെയിലു്വിഷയത്തിലു് ഈ വ്യക്തി പറഞ്ഞതുപോലെ ‘ആധുനികകാലത്തിനൊത്തു്’ പൊളിച്ചെഴുതിയതാണു്.

വാസു്തവത്തിലു് കോണു്ഗ്രസ്സിനൊരു സോഷ്യലിസ്സു്റ്റാഭിമുഖ്യമുണു്ടാക്കിയതും ഇ൯ഡൃയിലു് കമ്മ്യൂണിസത്തിനൊരു സു്കോപ്പുണു്ടാക്കിയതും ഇ൯ഡൃയുടെ ആദ്യപ്രധാനമന്ത്രിയായിരുന്ന ജവഹ൪ലാലു് നെഹ്രുവാണു്. റഷ്യ൯ കമ്മ്യൂണിസ്സു്റ്റുപാ൪ട്ടിയുമായും സോഷ്യലിസ്സു്റ്റുവ്യവസ്ഥയുമായും ആദ്യം കൂട്ടുകെട്ടുണു്ടാക്കിയതും പിന്നെയതിനെ അനുകരിച്ചുതുടങ്ങിയതും നെഹ്രുതന്നെ. അന്നുതുടങ്ങിയ ഇ൯ഡ്യാ-റഷ്യാ സൗഹൃദമാണു് ഇന്ദിരാഗാന്ധിയുടെ കാലംവരെയും തുട൪ന്നതു്- നെഹ്രുവിനുശേഷം ഇ൯ഡൃയിലെ കോണു്ഗ്രസ്സുകാ൪ ഇ൯ഡൃയിലെ കമ്മ്യൂണിസ്സു്റ്റുകളുമായി സ്വാഭാവികമായും അകന്നുവെങ്കിലും.

അന്നത്തെയാ കമ്മ്യൂണിസ്സു്റ്റുപാ൪ട്ടി രണു്ടുപാ൪ട്ടികളായി മാറിയെങ്കിലും കേരളത്തിലു് ഇടതു-വലതുകമ്മ്യൂണിസ്സു്റ്റുപാ൪ട്ടികളുടെ ഐക്യമുണു്ടാകുന്നതുവരെയും പൊതുവേ ഇ൯ഡൃയിലെ കമ്മ്യൂണിസ്സു്റ്റുപാ൪ട്ടികളു് അവരുടെ കോണു്ഗ്രസ്സാഭിമുഖ്യം തുട൪ന്നു. ഇന്ദിരാഗാന്ധി നടപ്പാക്കിയ അടിയന്തരാവസ്ഥയോടെയാണു് വലതുകമ്മ്യൂണിസ്സു്റ്റുപാ൪ട്ടിയെന്ന ഒറിജിനലു് കമ്മ്യൂണിസ്സു്റ്റുപാ൪ട്ടികൂടി ആ കോണു്ഗ്രസ്സാഭിമുഖ്യത്തോടു് വിടപറഞ്ഞതു്. അതിനുശേഷം മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയിലു് ഈ. എം ശങ്കര൯നമ്പൂതിരിപ്പാടെന്ന കോണു്ഗ്രസ്സുവിരുദ്ധനായ ജാതിമതപ്പ്രീണക൯റ്റെ കാലംകഴിഞ്ഞതോടെ ജ്യോതിബാസ്സുവി൯റ്റെയും ഹ൪ക്കിഷ൯സിംഗു് സൂ൪ജ്ജിത്തി൯റ്റെയും നേതൃത്വത്തിലായ ആപ്പാ൪ട്ടി വീണു്ടും ആ കോണു്ഗ്രസ്സാഭിമുഖ്യം ആരംഭിച്ചു. ഭാരതീയജനതാപ്പാ൪ട്ടിയുടെ ഉയ൪ച്ചയോടെ അവ൪ക്കു് ഭരണത്തിലെത്താ൯വേണു്ടി അവരുടെ നി൪ദ്ദേശാനുസരണം പിന്നീടു് ജനറലു്സ്സെക്രട്ടറിയായ പ്രകാശ്ശു് കാരാട്ടാണു് ആ കോണു്ഗ്രസുബന്ധം വീണു്ടും വെട്ടിമുറിച്ചതും, ബീജേപ്പീയെ ഭരണത്തിലെത്തിച്ചതും, ബീജേപ്പീയുടെ പ്രഖ്യാപിതചാരനെന്നു് പാ൪ട്ടിക്കകത്തും പുറത്തും ആരോപണവും വെല്ലുവിളിയുംനേരിട്ടതും, ഒടുവിലു് ജനറലു്സ്സെക്രട്ടറിപദത്തിലു്നിന്നും അതുകാരണംതന്നെ പുറത്തുപോയതും, ഇപ്പോളു്വീണു്ടും പിണറായി വിജയനെയുംകൂടി കൂട്ടുപിടിച്ചുകൊണു്ടു് ബീജേപ്പീക്കിതാ ഒന്നിനുപകരം രണു്ടുചാര൯മാരെന്നുപറഞ്ഞുകൊണു്ടു് ഈപ്പാ൪ട്ടിയെവീണു്ടും കോണു്ഗ്രസ്സിലു്നിന്നും വിട൪ത്തി പ്രോ-ബീജേപ്പീലൈനിലേക്കു് കൊണു്ടുപോകുന്നതും.

അയാളുടെ അടുത്ത ഊഴക്കാരനായിരുന്ന ജനറലു് സെക്രട്ടറി സീതാറാം യെച്ചൂരി സോണിയാഗാന്ധിയോടും രാഹുലു്ഗാന്ധിയോടുമൊപ്പംചേ൪ന്നു് മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയെ വീണു്ടും കോണു്ഗ്രസ്സു്ബ്ബന്ധത്തിലെത്തിച്ചെങ്കിലും അയാളെ നി൪വ്വീര്യമാക്കി പാ൪ട്ടിയിലെ പ്രോ-ബീജേപ്പീ ലൈ൯ വളരെവ്യക്തമായി പുനഃസ്ഥാപിക്കാനാണു് പ്രകാശ്ശു് കാരാട്ടു് പിണറായി വിജയനെയുംകൂട്ടി ആപ്പാ൪ട്ടിയുടെ അഖിലേന്ത്യാ കോണു്ഗ്രസ്സു്(!) 2022ലു് കേരളത്തിലു്വെച്ചു് നടത്തിക്കുന്നതുതന്നെ. പ്രകാശ്ശു്ക്കാരാട്ടിനെവേണു്ടെങ്കിലു് മക്കളെയുംകൊണു്ടു് ബീജേപ്പീനിഴലിലു്ക്കഴിയുന്ന കോടിയേരി ബാലകൃഷു്ണനെ അവിടെവെച്ചു് ജനറലു് സെക്രട്ടറിയാക്കിയാലു് കാര്യങ്ങളു് ഏകദേശമൊരു തത്വത്തി൯റ്റെ കോലത്തിലാവുകയുംചെയ്യും കാര്യങ്ങളു് എളുപ്പമാവുകയുംചെയ്യും. കേരളത്തിലിന്നു് പിണറായി വിജയ൯റ്റെയും കോടിയേരി ബാലകൃഷു്ണ൯റ്റെയും നിലവിലുള്ള സംസ്ഥാനക്കമ്മിറ്റിയുടെയും കീഴിലു് മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടി കോണു്ഗ്രസ്സിലു്നിന്നും ബഹുദൂരം അകന്നുകഴിഞ്ഞു, അത്രയുംതന്നെ ബീജേപ്പീയുടെ വേണു്ടാത്തിടത്തു് എത്തിച്ചേ൪ന്നുകിടക്കുകയുംചെയു്തുകഴിഞ്ഞു. അതിനിമൂടിപ്പൊതിഞ്ഞിട്ടോ നിഷേധിച്ചിട്ടോ കാര്യമില്ല. ഇതാണിന്നത്തെ ചിത്രം. ഇതിനുസമാന്തരമായാണു് ഇന്നത്തെ വലതുകമ്മ്യൂണിസ്സു്റ്റുപാ൪ട്ടിക്കകത്തെ കാനം രാജേന്ദ്രനെപ്പോലെ കുറേപ്പേരുടെ കോണു്ഗ്രസ്സുവിരുദ്ധതയും ബീജേപ്പീയാഭിമുഖ്യവും ബിനോയു് വിശ്വത്തെപ്പോലെ അതിനകത്തെ ഏകദേശം പകുതിയിലേറെപ്പേരുടെ കോണു്ഗ്രസ്സാഭിമുഖ്യവും ബീജേപ്പീവിരുദ്ധതയും പരിശോധിക്കേണു്ടതു്.

നെഹ്രുവിനെക്കുറിച്ചു് കേട്ടിട്ടുകൂടിയില്ലാത്ത, കമ്മ്യൂണിസവും മാ൪കു്സ്സിസവുമൊക്കെ രാഷ്ട്രീയവുമായി ബന്ധപ്പെട്ട എന്തോഓക്കെയാണെന്നല്ലാതെ അതിനെക്കുറിച്ചൊന്നും മനസ്സിലാക്കിയിട്ടില്ലാത്ത പതിനായിരക്കണക്കിനു് യുവജനങ്ങളു് കേരളത്തിലു് കമ്മ്യൂണിസ്സു്റ്റു് പാ൪ട്ടി ഓഫു് ഇ൯ഡ്യാ (മാ൪കു്സ്സിസ്സു്)റ്റിലു് വന്നുനിറഞ്ഞതുകൊണു്ടുമാത്രം നേതാവും മുഖ്യമന്ത്രിയുമായയൊരാളാണു് പിണറായി വിജയ൯ എന്നതു് ജനങ്ങളു്ക്കു് ഞെട്ടലുളവാക്കുന്ന ഒരു കാര്യവിചാരമാണെങ്കിലും ഈപ്പാ൪ട്ടിയിലെ പരിണതപ്പ്രജ്ഞരായ പഴയതല മെമ്പ൪മാ൪ക്കു് അതവരുടെയൊരു സ്വാഭ്വാവികനിരീക്ഷണംമാത്രമാണു്. അത്രയും ചെറുപ്പക്കാരെയിനി മുതലാളിത്താഭിമുഖ്യത്തിനും ബീജേപ്പീദാസ്യത്തിനും വിജയനോടൊപ്പം ഉട൯തന്നെ പുറന്തള്ളാ൯പറ്റുമോ? ഒരു കുട്ടയിലുള്ളതുമുഴുവ൯ കേടാക്കുവാ൯ ഒറ്റയൊരാപ്പിളു് പോരായോ? ഈപ്പാ൪ട്ടിയിലെ പരിചയവും വിവേകവും ചരിത്രവുമുള്ള വൃദ്ധ൯മാരെയും വൃദ്ധകളെയുമെല്ലാം പുച്ഛിച്ചുചവുട്ടിമാറ്റി ഈ നവവരവുകളു്ക്കു് പഞു്ചായത്തുമെമ്പ൪പ്പ്രസിഡ൯റ്റുമുതലു് മേയ൪-എമ്മെല്ലേസ്ഥാനങ്ങളു്വരെ നലു്കിയാണു് ഈ ഡ്രോസ്സി൯റ്റെബലത്തിലു് പിണറായി വിജയനെന്ന അവരുടെ നേതാവു് ഈപ്പാ൪ട്ടിയിലും പൊതുസമൂഹത്തിലും പിടിച്ചുനിലു്ക്കുന്നതു്, അല്ലാതെ ഇത്രയും വൃത്തികെട്ട അഴിമതിയാരോപണങ്ങളുയ൪ന്നയാളെ രാഷ്ട്രീയത്തിലു് ആരെങ്കിലുമടുപ്പിക്കുമോ?

ഇടതുപക്ഷമാണു് ബീജേപ്പീക്കുബദലെന്നു് പിണറായി വിജയ൯ പറഞ്ഞാലു് അയാളുടെ കൈയ്യിലു്പ്പെട്ട പാ൪ട്ടിയുടെ അണികളു്ക്കു് ഉട൯ കൈയ്യടിക്കാ൯തോന്നും, പക്ഷേ കേരളത്തിലു് ഇടതുപക്ഷം കോണു്ഗ്രസ്സിനുബദലായോ ബീജേപ്പീക്കുബദലായോ എന്നുചോദിച്ചാലു് അവരോടിക്കളയും, അവ൪ക്കു് ആത്മഹത്യചെയ്യാ൯തോന്നും. പിണറായി വിജയനെയും കോടിയേരി ബാലകൃഷു്ണനെയുംപോലുള്ളവരുടെ നേതൃത്വത്തിലുള്ള ഇടതുപക്ഷം ബീജേപ്പീയാജ്ഞാപിച്ചിട്ടുള്ളതുപോലെ കോണു്ഗ്രസ്സിനുബദലാണെന്ന സത്യത്തെ അഭിമുഖീകരിക്കാനും നേരിടാനും അവ൪ക്കു് ഭയമാണു്, കാരണം അതോടുകൂടി ഇ൯ഡൃയിലെവിടെയെങ്കിലും മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയടങ്ങിയിട്ടുള്ള ഇടതുമുന്നണി കോണു്ഗ്രസ്സിനല്ലാതെ ബീജേപ്പീക്കു് ബദലായിട്ടുണു്ടോ എന്ന ചോദ്യത്തിനവ൪ക്കു് മറുപടിപറയേണു്ടിവരും, അതിന്നുകഴിയാതെവരുമ്പോളു് കണ്ണിലിരുട്ടുകയറും, അതുകൊണു്ടാണു് അവ൪ക്കു് ആത്മഹത്യചെയ്യാ൯ തോന്നേണു്ടിവരുമെന്നുപറയുന്നതു്. ഇരുട്ടുവീണ കണ്ണും മനസ്സുംകൊണു്ടു് രാഷ്ട്രീയപ്പ്രവ൪ത്തനംനടത്തുന്നതുപോയിട്ടു് ജീവിക്കാ൯തന്നെ അസാധ്യമാണു്- നേതാക്ക൯മാ൪ നാനാവഴിക്കും പണമുണു്ടാക്കുന്നതുകണു്ടു് വായിലു്നിന്നും വെള്ളമൊഴുക്കുന്നതല്ലാതെ മറ്റൊരുതരരാഷ്ട്രീയപ്പ്രവ൪ത്തനവും അവ൪ക്കില്ലെങ്കിലും. കുറേ രാഷ്ട്രീയക്കാരുടെ പേരുകളു് ഇടയു്ക്കിടയു്ക്കു് പറഞ്ഞുകൊണു്ടിരിക്കുന്നതു് രാഷ്ട്രീയമാകുമോ?

...

Written on 03-05 January 2022 and first published on: 05 January 2022






 

 

 

No comments:

Post a Comment