ഇ൯ഡൃയുടെ 2022ലെ റിപ്പബ്ലിക്കു്ദിനത്തിലു് ദേശീയപതാക തലകീഴായിക്കെട്ടി ഒരു സംസ്ഥാനമന്ത്രി സലൃൂട്ടുംചെയു്തതിലത്ഭുതമില്ല; പിണറായി വിജയനാണു് റിപ്പബ്ലിക്കെന്നും പാ൪ട്ടിച്ചെങ്കൊടിയാണു് ദേശീയപതാകയെന്നും ചിന്തിച്ചുനടക്കുന്ന അയാളു്പിന്നെന്തുചെയ്യണം?
പി. എസ്സു്. രമേശു് ചന്ദ്ര൯
Article Title Image By Rupinder Singh. Graphics: Adobe SP.
ഇ൯ഡൃയുടെ 2022ലെ റിപ്പബ്ലിക്കു്ദിനത്തിലു് ദേശീയപതാക തലകീഴായിക്കെട്ടി ഒരു സംസ്ഥാനമന്ത്രി സലൃൂട്ടുംചെയു്തതിലത്ഭുതമില്ല; പിണറായി വിജയനാണു് റിപ്പബ്ലിക്കെന്നും പാ൪ട്ടിച്ചെങ്കൊടിയാണു് ദേശീയപതാകയെന്നും ചിന്തിച്ചുനടക്കുന്ന അയാളു്പിന്നെന്തുചെയ്യണം? അല്ലെങ്കിലയാളു്ക്കൊരു മന്ത്രിസ്ഥാനം നലു്കുമായിരുന്നോ? അല്ലെങ്കിലു് താ൯ സലൃൂട്ടുചെയു്തുകൊണു്ടുനിലു്ക്കുന്ന ദേശീയപതാക തലകീഴായാണു് കെട്ടിയിരിക്കുന്നതെന്നു് തിരിച്ചറിയാനുള്ള ബോധംവേണം. ബോധമുണു്ടെങ്കിലു്ത്തന്നെ ഏതുനിറമാണു് മുകളിലു് ഏതുനിറമാണു് താഴെ എന്നുതിരിച്ചറിയാനുള്ള അറിവുവേണം. ഈ തിരിച്ചറിവും ബോധവും അറിവുമൊക്കെയുണു്ടായിരുന്നെങ്കിലു് പിണറായി വിജയനെപ്പോലുള്ളയൊരാളു് അയാളെ ത൯റ്റെ മന്ത്രിസഭയിലൊരു മന്ത്രിയാക്കുമായിരുന്നോ? പിണറായി വിജയനു് എതി൪രാഷ്ട്രീയക്കാരുടെ കമ്പേറടിക്കാതിരിക്കാ൯ മന്ത്രിസഭയിലു് കെട്ടിവെച്ചിരിക്കുന്ന കോലം- കഴിഞ്ഞ മന്ത്രിസഭയിലെ മണിയെപ്പോലെ! ത൯റ്റെ മന്ത്രിസഭയിലു് തന്നെയപേക്ഷിച്ചുനോക്കുമ്പോളു് പ്രതിഭയുള്ളവരാരെങ്കിലും (പെണ്ണുങ്ങളൊഴിച്ചു്- പെണ്ണുങ്ങളു് പത്ഥൃമാണു്!) കടന്നുവന്നാലോ എന്നുപേടിച്ചല്ലേ പാ൪ട്ടിയിലു് എഴുപതുകഴിഞ്ഞവരിലു് താനൊഴിച്ചാരും തെരഞ്ഞെടുപ്പിലു് മത്സരിക്കണു്ടന്നു് തീരുമാനമെടുപ്പിച്ചതുപോലും! നാണംകെട്ടവനെന്നുപറയേണു്ടതു് ഇയാളെയാണോ ആ പാ൪ട്ടിയെയാണോയെന്നു് തിട്ടമില്ല.
മറ്റുള്ളവരെത്തിരുത്തേണു്ടവനാണു് മന്ത്രി. ഇവിടെ ആരെയും തിരുത്തുന്നതിനുള്ള കഴിവയാളു്ക്കില്ലെന്നും മനസ്സിലായി, എന്താണു് തിരുത്തേണു്ടതെന്നു് മനസ്സിലാക്കാനുള്ള ജാഗ്രതയുമില്ലെന്നും മനസ്സിലായി. അയാളുടെപേരു് അഹമ്മദു് ദേവ൪ക്കോവിലു് എന്നാണു്. അങ്ങനെയും പേരുണു്ടു്, അങ്ങനെയും മന്ത്രിയുണു്ടു്. എന്തായാലും ഇതോടെ ഇങ്ങനെയൊരു മന്ത്രി കേരളത്തിലുണു്ടെന്നു് കേരളത്തുകാരടക്കം എല്ലാവരുമറിഞ്ഞു. നമ്മുടെ രാജ്യത്തി൯റ്റെ പേരു് ഇ൯ഡൃയെന്നാണെന്നും ഇ൯ഡൃയൊരു മതേതരജനാധിപതൃ പരമാധികാരറിപ്പബ്ലിക്കാണെന്നും ഇ൯ഡൃയു്ക്കൊരു റിപ്പബ്ലിക്കു്ദിനമുണു്ടെന്നും അതെന്നാണെന്നുംകൂടി ഇയാളു്ക്കാരെങ്കിലും പറഞ്ഞുകൊടുക്കണേ.....! സാമന്തകക്ഷിയായ പിണറായി വിജയ൯ ഗവണു്മെ൯റ്റിനെതിരെ ഈ ഗുരുതരമായ വീഴു്ച്ചയു്ക്കു് നരേന്ദ്രമോദിയുടെ കേന്ദ്രബീജേപ്പീഗവണു്മെ൯റ്റു് കേസ്സെടുക്കുന്നതെങ്ങനെ? എങ്കിലു്പ്പിന്നെ മുഖ്യമന്ത്രിയുടെ വിദേശയാത്രകളിലു് കോഴപ്പണം വിദേശത്തേക്കു് ഡോളറാക്കിമാറ്റിക്കടത്തിയെന്നു് അന്വേഷണയേജ൯സ്സികളു്പറഞ്ഞ കേസ്സെവിടെ? നരേന്ദ്രമോദിക്കും പിണറായി വിജയനുമൊക്കെ ഇതെന്തു് രാജ്യദ്രോഹം, ദേശവഞു്ചന, പതാകയപമാനം! ഇതിനേക്കാളു്വലുതൊക്കെ ചെയു്തിട്ടുനിലു്ക്കുകയല്ലേ രണു്ടുപേരും!! അതുകൊണു്ടല്ലേ സാമ്പത്തികസംവരണംമുതലു് ഹിന്ദുപ്പ്രീണനംവരെ ഇത്രയുമൊരുമ!!! പിണറായി വിജയ൯റ്റെവക മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടി സ്വയം മാ൪കു്സ്സിസ്സു്റ്റും കമ്മ്യൂണിസ്സു്റ്റുമാണെന്നു് പറയുന്നപോലെയേയുള്ളൂ നരേന്ദ്രമോദിയുടെവക ബീജേപ്പീ സ്വയം ദേശീയവാദിയും രാജ്യസു്നേഹിയുമാണെന്നുപറയുന്നതു്.
Written and first published on: 27 January 2022
No comments:
Post a Comment