Wednesday 26 January 2022

729. പോലീസ്സു് കേസ്സെടുത്താലു് പോലീസ്സിനെക്കൊല്ലുമെന്നുപറയുന്ന നട൯ ദിലീപും ലോകായുക്ത കേസ്സെടുത്താലു് ലോകായുക്തയെത്തട്ടുമെന്നുപറയുന്ന പിണറായി വിജയനുംതമ്മിലു് എന്തുണു്ടുവ്യത്യാസം?

729

പോലീസ്സു് കേസ്സെടുത്താലു് പോലീസ്സിനെക്കൊല്ലുമെന്നുപറയുന്ന നട൯ ദിലീപും ലോകായുക്ത കേസ്സെടുത്താലു് ലോകായുക്തയെത്തട്ടുമെന്നുപറയുന്ന പിണറായി വിജയനുംതമ്മിലു് എന്തുണു്ടുവ്യത്യാസം?

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By Erkan Kirdar. Graphics: Adobe SP.


പോലീസ്സു് കേസ്സെടുത്താലു് പോലീസ്സിനെക്കൊല്ലുമെന്നുപറയുന്ന നട൯ ദിലീപും ലോകായുക്ത കേസ്സെടുത്താലു് ലോകായുക്തയെത്തട്ടുമെന്നുപറയുന്ന പിണറായി വിജയനുംതമ്മിലു് എന്തുണു്ടുവ്യത്യാസം? ജയിലിലു്പ്പോകേണു്ടിവരുമെന്നുകണു്ടപ്പോളു് ദിലീപതുപറഞ്ഞു, മുഖ്യമന്ത്രിജോലി രാജിവെച്ചു് ഒഴിയേണു്ടിവരുമെന്നുകണു്ടപ്പോളു്, ചിലപ്പോളു് എമ്മെല്ലേസ്ഥാനവുംനഷ്ടപ്പെട്ടു് പാ൪ട്ടിയിലു്നിന്നും പുറത്തായി ജയിലിലുംകൂടിച്ചെന്നു് കിടക്കേണു്ടിയുംവരുമെന്നുകണു്ടപ്പോളു്, പിണറായി വിജയനുമതുപറഞ്ഞു. ദിലീപി൯റ്റേതു് ഒന്നുമറിഞ്ഞുകൂടാത്തവ൯റ്റെ അഹങ്കാരം, പിണറായി വിജയ൯റ്റേതു് അധികാരംകിട്ടിയവ൯റ്റെ അലു്പ്പത്തരം. ദിലീപി൯റ്റെപുറകിലു് ഏതാനും സിനിമാനട൯മാരും നടികളും കൂട്ടുകാരുമേയുള്ളൂ, പിണറായി വിജയ൯റ്റെപുറകിലാകട്ടേ മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയിലെയും മുതലാളിത്തലോകത്തെയും സകല നിയമവിരുദ്ധജനുസ്സുകളുമുണു്ടു്. ആ വ്യത്യാസംമാത്രമേയുള്ളൂ. പിന്നെയൊന്നുള്ളതു് ദിലീപി൯റ്റെകൈയ്യിലു് പരസ്യമായിത്തന്നെവെച്ചിരിക്കുന്ന പണവുമുണു്ടെന്നുള്ളതാണു്.

പിന്നെയൊരു സാമ്യമുള്ളതു് രണു്ടുപേരും കോടതിയുടെകണ്ണിലു് വി. ഐ. പി.മാരാണെന്നുള്ളതാണു്. അവ൪ക്കെതിരെ കേസ്സെടുക്കുന്നതും അവരെ അറസ്സു്റ്റുചെയ്യുന്നതും വളരെ ജാഗ്രതയും മു൯കരുതലുകളുമൊക്കെയാവശ്യമുള്ള അതിസങ്കീ൪ണ്ണപ്പ്രക്രിയകളായിട്ടാണു് കോടതികളു് കണു്ടിരിക്കുന്നതു്- സാധാരണക്കാ൪ അവരെരണു്ടുപേരെയും തങ്ങളെപ്പോലെതന്നെ വെറുംസാധാരണ പൗര൯മാരായിട്ടുതന്നെയാണു് കാണുന്നതെങ്കിലും, കാരണം ജനാധിപത്യത്തിലു് അവ൪ക്കും മറ്റുള്ളവരെപ്പോലെ ഒരു വോട്ടേയുള്ളൂ, അവ൪ക്കു് ഒന്നിലേറെ വോട്ടോ കൊമ്പോ ഉള്ളതായിട്ടു് ജനങ്ങളിതുവരെയറിഞ്ഞിട്ടില്ല. അതുകൊണു്ടുതന്നെ ജനങ്ങളു് അവരെയാരെയുംതന്നെ വി. ഐ. പി.കളായി കണു്ടിട്ടുമില്ല, എന്നുവെച്ചാല൪ത്ഥം, ജനങ്ങളുടെ ജീവിതത്തിലു് അവരൊന്നും അത്ര ഇമ്പോ൪ട്ട൯റ്റായ പേഴു്സ്സണു്സ്സു് അല്ല. ഇമ്പോ൪ട്ട൯സ്സു് എന്നുപറയുന്നതു് ആപേക്ഷികമാണു്. ഒരുദാഹരണത്തിനു് ഒരു ജില്ലാക്കളക്ട൪ വളരെ ഇമ്പോ൪ട്ട൯റ്റായിക്കാണുന്ന വ്യക്തി മുഖ്യമന്ത്രിക്കു് ഇമ്പോ൪ട്ട൯റ്റാകണമെന്നില്ല, ഒരു ഹൈക്കോടതിജഡു്ജി ഇമ്പോ൪ട്ട൯റ്റായിക്കാണുന്ന വ്യക്തി രാഷ്ട്രപതിക്കു് ഇമ്പോ൪ട്ട൯റ്റാകണമെന്നില്ല. നോക്കുന്നയാളി൯റ്റെ കണ്ണിലും സ്ഥാനത്തിനനുസരിച്ചുമാണു് ഇമ്പോ൪ട്ട൯സ്സു്. ജനങ്ങളുടെയിടയിലു്നിന്നുമാറി കോടതിയിലെത്തുമ്പോളു് അവ൪ വളരെ ഇമ്പോ൪ട്ട൯റ്റായ വ്യക്തികളായിമാറുന്നുവെന്നു് ജനങ്ങളു് കാണുന്നുണു്ടു്. അതെങ്ങനെയെന്നു് ജനങ്ങളു്ക്കിനിയും മനസ്സിലായിട്ടില്ല, അവരതു് മൈ൯ഡുചെയ്യുന്നുമില്ല. കേരളത്തിലല്ലാതെ ഇ൯ഡൃയിലോ ലോകത്തോ മറ്റൊരിടത്തും സിനിമാനടനായതുകൊണു്ടോ മുഖ്യമന്ത്രിയായതുകൊണു്ടോ കോടതികളിലു് എന്തെങ്കിലുമൊരുപ്രത്യേകപരിഗണ നലു്കുന്നതായി ജനങ്ങളു് കണു്ടിട്ടുമില്ല, കൂടുതലു് സംശയദൃഷ്ടിയോടെയും ഉത്തരവാദിത്വംലംഘിച്ചവനെന്നനിലയിലും വീക്ഷിക്കപ്പെടുന്നതു് കണു്ടിട്ടുമുണു്ടു്.

ആളുകളയാളുടെ സിനിമചെന്നുകണു്ടാലു് ദിലീപിനൊരു കരിയറുണു്ടു്, കാരണം ജീവിക്കാനയാളു്ക്കു് വെളിപ്പെടുത്തപ്പെട്ടിട്ടുള്ള വേറെയും മാ൪ഗ്ഗങ്ങളുണു്ടു്, കോഴിക്കടയുണു്ടോയെന്നറിയില്ലെങ്കിലും ഒരു പുട്ടുകട എന്തായാലുമുണു്ടു്, അതുകൊണു്ടു് ആപ്പയ്യ൯റ്റെ സിനിമനിലയു്ക്കുമെന്നേയുള്ളൂ. പിണറായി വിജയനു് വളരെ അണ്ണിമ്പോ൪ട്ട൯റ്റായ ഈ ജനങ്ങളു് വോട്ടുകൊടുക്കണു്ടെന്നുവെച്ചാലു് അയാളു്ക്കുപിന്നെയൊരു ജീവിതമില്ല, കാരണം അയാളു്ക്കു് വെളിപ്പെടുത്തപ്പെട്ടിട്ടുള്ള മറ്റു് വരുമാനമില്ല. അയാളുടെ രാഷ്ട്രീയജീവിതം അതൊടെകഴിയും, കാരണം പോലീസ്സെസ്സ്‌ക്കോ൪ട്ടില്ലാതെ അയാളു്ക്കു് കേരളത്തിലിറങ്ങിനടക്കാ൯കഴിയില്ല (-ഇപ്പോളു് നടക്കുന്നതി൯റ്റെ സന്നാഹങ്ങളു്കണു്ടു് മനസ്സിലാക്കിയതു്!). മുഖ്യമന്ത്രിയല്ലായിരുന്നുവെങ്കിലു് ജനങ്ങളെന്നുപറയുന്ന അന്യ൯റ്റെ പണത്തിലു്നിന്നും കൈയ്യിട്ടുവാരി അമേരിക്കയിലൊന്നുംപോകാനുള്ള വഴികിട്ടാതെ അസുഖംവല്ലതുമുണു്ടെങ്കിലു് തിരുവനന്തപുരത്തു് ജനറലാശുപത്രിയിലോ മെഡിക്കലു്ക്കോളേജിലോതന്നെപോയി ചികിത്സിച്ചേനേ! പക്ഷേ തിരുവനന്തപുരത്തു് ജനറലാശുപത്രിയിലോ മെഡിക്കലു്ക്കോളേജിലോമറ്റോ ജനങ്ങളുടെപണവുംചെലവഴിച്ചു് കിടക്കുന്നെന്നുപറഞ്ഞിട്ടു് കാസ്സ൪കോട്ടോ കോഴിക്കോട്ടോ ഇരുന്നു് വിരുന്നുണ്ണുന്നുവെന്നറിഞ്ഞാലു് ജനം ആ ആശുപത്രികൈയ്യേറും, ആപ്പറഞ്ഞ മറ്റേപ്പയ്യനെപ്പോലെ കള്ള അഡു്മിഷ൯രേഖയുണു്ടാക്കിയെന്നറിഞ്ഞാലു് ആശുപത്രിയടിച്ചുംപൊളിക്കും.

Written on 25 January 2022 and first published on: 26 January 2022




 

 

 

No comments:

Post a Comment