Saturday 8 January 2022

684. പിണറായി വിജയ൯ വികസിക്കുന്നതു് കേരളത്തി൯റ്റെ വികസനമാണെന്നു് നീചിന്തിച്ചാലും ഞാനങ്ങനെ ചിന്തിക്കുന്നില്ല, കാരണം ഞാ൯ അന്നുമിന്നും ചുമടെടുത്തുതന്നെയാണു് ജീവിക്കുന്നതു്!

684

പിണറായി വിജയ൯ വികസിക്കുന്നതു് കേരളത്തി൯റ്റെ വികസനമാണെന്നു് നീചിന്തിച്ചാലും ഞാനങ്ങനെ ചിന്തിക്കുന്നില്ല, കാരണം ഞാ൯ അന്നുമിന്നും ചുമടെടുത്തുതന്നെയാണു് ജീവിക്കുന്നതു്!

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By Brian. Graphics: Adobe SP.

കേരളത്തിലാളുകളിപ്പോളങ്ങനെ കൊറോണകാരണവും പോലീസ്സി൯റ്റെ കൊറോണാനിയന്ത്രണങ്ങളു്കാരണവും പഴയപോലെ കൂടാറില്ലെങ്കിലും, തമ്മിലു്സ്സംസാരിക്കാറില്ലെങ്കിലും, കടവരാന്തകളും ലൈബ്രറികളും വായനശാലകളും വെയിറ്റിംഗു്ഷെഡ്ഡുകളും ക്ലബ്ബുകളുമെല്ലാം ആളൊഴിഞ്ഞു് വിജനമാണെങ്കിലും, ഇപ്പോഴും ആളുകളിരിക്കാറുള്ള സി. ഐ. ടി. യുവി൯റ്റെ റോഡു്സ്സൈഡു് ഷെഡ്ഡുകളിലൊന്നിലു് തിരുവനന്തപുരം നഗരത്തിലു് കെ-റെയിലു്വിഷയംസംബന്ധിച്ചുള്ള വാക്കേറ്റത്തിലു് ഒരു സി. ഐ. ടി. യു.ക്കാര൯ ഒരു ഡി. വൈ. എഫു്. ഐ.ക്കാരനു് കൊടുക്കുന്നതായിക്കേട്ട മറുപടി ഇവിടെ സൂചിപ്പിക്കാതിരിക്കാ൯ നിവൃത്തിയില്ല: 'പിണറായി വിജയ൯ വികസിക്കുന്നതു് കേരളത്തി൯റ്റെ വികസനമാണെന്നു് നീചിന്തിച്ചാലും ഞാനങ്ങനെ ചിന്തിക്കുന്നില്ല, കാരണം ഞാ൯ അന്നുമിന്നും ചുമടെടുത്തുതന്നെയാണു് ജീവിക്കുന്നതു്, നീ അയാളെപ്പോലെ ഒന്നുംചെയ്യാതെയാണു് ജീവിക്കുന്നതു്. നീ അങ്ങേരടച്ചെന്നുപറഞ്ഞേരേ.... വികസിച്ചുവികസിച്ചു് ബലൂണു്പൊട്ടരുതെന്നു്'. കേരളത്തിലെവിടെയും ഈ വിഷയത്തിലു് ഇതുതന്നെയാണു് ജനങ്ങളു് കൊടുത്തുകൊണു്ടിരിക്കുന്നമറുപടി- പിണറായി വിജയ൯ വികസിക്കുന്നതു് കേരളത്തി൯റ്റെ വികസനമായി തങ്ങളു് കരുതുന്നില്ലെന്നു്.

Article Title Image By SD Decoret. Graphics: Adobe SP.


കേരളത്തിലെയാ പഴയ ആളു്ക്കൂട്ടങ്ങളും തെരുവുച൪ച്ചകളും തിരിച്ചുവന്നിരുന്നെങ്കിലു്, കൊറോണാപോയിരുന്നെങ്കിലു്, പിണറായി വിജയ൯റ്റെ കെ-റെയിലു്പ്പദ്ധതി ഒറ്റരാത്രികൊണു്ടുതക൪ന്നേനേ! വാസു്തവത്തിലു് കെ-റെയിലു്പ്പദ്ധതിയെ കൊണു്ടുവരാനാണു് പിണറായി വിജയ൯ ഒന്നുമറിയാത്തപോലെ അതിനൊത്ത അനഭിലഷണീയരായ ആരോഗ്യമന്ത്രിമാരെനിയമിച്ചും അഴിമതിക്കൂത്താട്ടമരങ്ങേറാ൯ ആരോഗ്യവകുപ്പിനെനിയോഗിച്ചും കേരളത്തിലെ ആരോഗ്യസംവിധാനംതക൪ത്തും പാതിരാത്രി കുടിച്ചുകൂത്താടി പൊതുറോട്ടിലു് പത്രപ്പ്രവ൪ത്തകരെ കാറിടിച്ചുകൊല്ലപ്പെടുത്തുന്നവരെ തലപ്പത്തുനിയമിച്ചു് പ്രതിരോധപ്പ്രവ൪ത്തനങ്ങളുടെ പാളംതെറ്റിച്ചും കൊറോണയെയിങ്ങനെ സ൪ക്കാ൪പ്പദ്ധതിപോലെ പ്രയോജനപ്പെടുത്തി ഊറ്റിപ്പിഴിഞ്ഞു് അനന്തമായി ഓടിച്ചുകൊണു്ടുപോകുന്നതു്. കൊറോണയെ ഇത്രത്തോളം ഊറ്റിപ്പിഴിഞ്ഞു് പ്രയോജനപ്പെടുത്തിയ മറ്റൊരു മുഖ്യമന്ത്രി ഇ൯ഡൃയിലില്ല- ഉത്ത൪പ്പ്രദേശ്ശിലെ അധികാരലമ്പട൯ ആദിത്യനാഥിനേക്കാളു് മുമ്പിലാണയാളു്! ഒന്നുംകാണാതെയല്ല പിണറായി വിജയ൯ കേരളത്തെ കൊറോണയിലു് ഇ൯ഡൃയിലു് ഒന്നാംസ്ഥാനത്തെത്തിച്ചതു്, സാധാരണജനങ്ങളെസ്സംബന്ധിച്ചിടത്തോളം കേരളത്തെ ഇ൯ഡൃയിലെ നരകമാക്കിയതു്- ചരിത്രാതിഭീമമായ വെട്ടിപ്പുതുകകളടങ്ങുന്ന കെ-റെയിലിനുവഴിയൊരുക്കാനാണു്.

Written and first published on: 08 January 2022

Article Title Image By Andrey Kuzmin. Graphics: Adobe SP.








 

 

 

No comments:

Post a Comment