707
പലപ്രാവശ്യം വിദേശത്തേക്കുയാത്രചെയു്തു് ഡ്രസ്സു്റീഹേഴു്സ്സലു് നടത്തിയിട്ടു് ഒരുനാളു് കെ-റെയിലുകാ൪ മടങ്ങിവരില്ലെന്നാണു് ജനങ്ങളു് കരുതുന്നതു്
പി. എസ്സു്. രമേശു് ചന്ദ്ര൯
കേരളത്തിലു് ഇരുപതിനായിരത്തിലേറെപ്പേരുടെ വീടും കുടിയുമൊഴിപ്പിക്കുന്നതും അതി൯റ്റെയിരട്ടിയോളമാളുകളുടെ സ്ഥലം നഷ്ടപ്പെടുന്നതും അമ്പതിനായിരത്തിലേറെക്കോടിരൂപയുടെ അഴിമതിയും വെട്ടിപ്പും തട്ടിപ്പുമെല്ലാമടങ്ങുന്നതുമായ സ൪ക്കാരോ സ൪ക്കാരേതരമോ ആയ ഒരു പദ്ധതി കേരളത്തിലാദ്യമായിട്ടാണു്. അപ്പോളു് ഇതി൯റ്റെപിന്നിലു്പ്പ്രവ൪ത്തിക്കുന്ന ജനദ്രോഹസാമൂഹ്യവിരുദ്ധശക്തികളുടെ ഇനിയുള്ള ജീവിതകാലത്തെമുഴുവ൯ സ൪വ്വപ്പ്രവ൪ത്തനങ്ങളും സു്തംഭിപ്പിക്കുകയും സ്ഥിരമായി മരവിപ്പിക്കുകയുംചെയ്യുന്നതരം പുതിയതരം സമരരീതികളു് സഹൃദയമലയാളികളു് കണു്ടുപിടിക്കുമെന്നുമുറപ്പാണു്. അതിനുകാരണം ബുദ്ധിശക്തിയിലും തന്ത്രത്തിലും നിശ്ചയദാ൪ഢ്യത്തിലുമെല്ലാം ഈ പദ്ധതിക്കുവേണു്ടിയിറങ്ങിയവരുടെ ഒപ്പംനിലു്ക്കുന്ന തുലൃശക്തികളാണു് അവരൊഴിച്ചു് ബാക്കിയുള്ള ജനതയെന്നതാണു്. ആ ബാക്കിയുള്ള ജനതയു്ക്കാകട്ടേ സ്വന്തം സ്ഥലവും ഭൂമിയും വീടും കുടിയും ജീവിതവുമെല്ലാം നഷ്ടപ്പെടുന്നതി൯റ്റെ വാശ്ശിയും നീറ്റലുംകൂടിയാണു്. മറുവശത്തു് പോലീസ്സിനെയും സ൪ക്കാരുദ്യോഗസ്ഥനിരയെയുമണിനിരത്തി ഈപ്പദ്ധതി നടപ്പാക്കിയേപറ്റൂവെന്നു് വാശിപിടിക്കുന്നവ൪ക്കാകട്ടേ അഴിമതിയുടെയാവേശവും അത്യാഗ്രഹവുമല്ലാതെ മറ്റൊന്നും കൈമുതലില്ല. അവരുടെ എണ്ണവും 1: 31/2ക്കോടി എന്ന റേഷ്യോയിലുമാണു്.
ജനങ്ങളൊരിടത്തും ഒരിക്കലും ആവശ്യപ്പെട്ടിട്ടല്ല, പണമുണു്ടാക്കാനിറങ്ങിയ രാഷ്ട്രീയയപകടകാരികളുടെ വികടത്തലയിലു് വിരിഞ്ഞതുമാത്രമാണീപ്പദ്ധതിയെന്ന മൈനസ്സുപ്പോയി൯റ്റും ഈ പദ്ധതിക്കുണു്ടു്. അതൊരു വളരെവളരെവലിയ മൈനസ്സുപൊയി൯റ്റുംതന്നെയാണു്. വിദേശത്തുനിന്നും ഗവണു്മെ൯റ്റുകളൊന്നുംതന്നെവന്നു് ഈ ഗവണു്മെ൯റ്റിനെ കേരളാറെയിലെന്ന ഈപ്പദ്ധതിക്കു് കായികമായോ സൈനികമായോ സഹായിക്കാ൯പോകുന്നില്ല. കേന്ദ്രസ൪ക്കാരിനും പിണറായി വിജയനുമായി എത്രതന്നെ രാഷ്ട്രീയസംബന്ധമുണു്ടെങ്കിലും കേരളത്തിലെ ജനങ്ങളെയടിച്ചുചതച്ചു് ഈപ്പദ്ധതി നടപ്പിലാക്കാ൯ സൈന്യത്തെയോ സെ൯ട്രലു് റിസ൪വ്വുപോലീസ്സിനെയോ കമാ൯ഡോകളെയോ അയക്കാ൯കഴിയില്ല. കെ-റെയിലു്വിരുദ്ധപ്പ്രക്ഷോഭം മൂക്കുന്നതിനനുസരിച്ചു് പണു്ടു് സമരംചെയ്യുന്ന തൊഴിലാളികളെ കമ്മ്യൂണിസ്സു്റ്റുമുഖ്യമന്ത്രി ഈയെമ്മെസ്സിനു് നേരിടാനാവാതെ ദേവികുളത്തു് ചെയു്തപോലെ ജനങ്ങളുടെ നെഞു്ചത്തേക്കു് സംസ്ഥാനത്തുള്ള പോലീസ്സിനെക്കൊണു്ടു് വെടിവെപ്പിച്ചു് ഭരണംനടത്തുന്ന മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയിലെ മുഖ്യമന്ത്രി പിണറായി വിജയനു് അതിനു് ശ്രമിക്കാമെന്നുമാത്രം. ഈപ്പദ്ധതിയുടെ പ്രേരക൪ക്കു് ഇ൯ഡൃയിലു് ആകെ ആശ്രയിക്കാവുന്നതായി ഇപ്പോഴത്തെയെന്നല്ല എപ്പോഴത്തെയും സാഹചര്യത്തിലുള്ളതു് കോടതികളാണു്. കോടതികളിലു് ദശകോടിക്കണക്കിനുരൂപയുടെ കൈക്കൂലിയൊഴുക്കുമെന്നറിഞ്ഞുകൊണു്ടുതന്നെയാണു് ജനങ്ങളുടെയീ കെ-റെയിലു്വിരുദ്ധ സമരസന്നാഹം.
Article Title Image By Hoan72. Graphics: Adobe SP.
കോടതികളല്ലാതെ ഈ പദ്ധതിക്കാരുടെമുന്നിലു് വേറേവഴികളില്ല, നിലവിലുള്ള കോടതിസംവിധാനത്തെ ഈക്കാര്യത്തിലു് ജനങ്ങളു് വിശ്വസിക്കുന്നുമില്ല. അതിന൪ത്ഥം കേരളത്തിലെ ജനങ്ങളുടെ ജീവിതംകൊണു്ടു് അഴിമതികളിക്കാനിറങ്ങിയ ഈപ്പദ്ധതിയുടെ കാമുക൯മാരുടെയും കാമിനിമാരുടെയും ജീവിതം കേരളത്തിലു് പുറമേകാണുന്നത്ര സുരക്ഷിതമല്ലെന്നാണു്. ഇതിലു്പ്പലരും ഇ൯ഡൃ൯ പ്രധാനമന്ത്രിയുടേതുപോലുള്ള വളരെവിലക്കൂടിയ അതിസുരക്ഷയുള്ള കറുത്തകാറുകളും ഹെലിക്കോപ്പു്റ്ററുകളുമൊക്കെ സ്വന്തംപൈസ്സയു്ക്കല്ല ജനങ്ങളുടെപൈസ്സയു്ക്കു് വാങ്ങിച്ചിടുന്നതു് ജനങ്ങളു് കാണുന്നുമുണു്ടു്. പലപ്രാവശ്യം വിദേശത്തേക്കുയാത്രചെയു്തു് ഡ്രസ്സു് റീഹേഴു്സ്സലു് നടത്തിയിട്ടു് ഒരുനാളവ൪ മടങ്ങിവരില്ലെന്നാണു് ജനങ്ങളു് കരുതുന്നതു്. ലോകത്തോ ഇ൯ഡൃയിലോ അതാദ്യത്തെസംഭവമല്ല. എന്നല്ല, കേരളത്തിലതു് അവസാനത്തെ സംഭവുമായിരിക്കില്ല. ഇവരെല്ലാം ഇതിനകംതന്നെ വിദേശരാജ്യങ്ങളിലു് പാ൪പ്പിടസൗകര്യമൊരുക്കിക്കഴിഞ്ഞിട്ടുണു്ടാവും. ഇത്രയും മനസ്സിലാക്കാ൯ വിജയു് മല്യയും ചോംസ്സു്ക്കിയും പലപ്രാവശ്യംപോയിട്ടു് ഒടുവിലത്തേതു് മടങ്ങിവരാത്തപോക്കാണു് വിദേശത്തേക്കുപോയതെന്നു് മനസ്സിലാകാതെ ആ നോക്കിക്കൊണു്ടിരുന്നവ൯മാരുടെയത്രയുംവലിയ ഇ൯റ്റല്ലിജ൯സ്സൊന്നുംവേണു്ട- സ൪. സി. പി. രാമസ്സ്വാമിയയ്യരുടെ മൂക്കുവെട്ടിയതുമുതലു്, ഇനിയിവിടെക്കാണരുതു്, തമിഴു്നാടുവരെയോടിക്കോ!, എന്നുപറഞ്ഞതുമുതലുള്ള കേരളത്തി൯റ്റെ സാമൂഹൃചരിത്രവും കോണു്ഗ്രസ്സും കമ്മ്യൂണിസ്സു്റ്റുപാ൪ട്ടികളുംകൂടി കേരളത്തെ പഠിപ്പിച്ചിട്ടിട്ടുള്ളതി൯റ്റെ രാഷ്ട്രീയചരിത്രവുമെന്ന സാമാന്യയറിവുമാത്രംമതി.
Written on 16 January 2022 and first published on: 18 January 2022
Article Title Image By Andrey Armyagov. Graphics: Adobe SP.
No comments:
Post a Comment