Tuesday 11 January 2022

688. പരിസ്ഥിതിവിദഗു്ദ്ധയായ മേധാ പടു്ക്കറെക്കാളും റെയിലു്വിദഗു്ദ്ധനായ ഈ. ശ്രീധരനെക്കാളും വിദഗു്ദ്ധനാണു് പിണറായി വിജയ൯- പൊതുപ്പണംവെട്ടിക്കാ൯- അതുകൊണു്ടു് കെ-റെയിലു്!

688

പരിസ്ഥിതിവിദഗു്ദ്ധയായ മേധാ പടു്ക്കറെക്കാളും റെയിലു്വിദഗു്ദ്ധനായ ഈ. ശ്രീധരനെക്കാളും വിദഗു്ദ്ധനാണു് പിണറായി വിജയ൯- പൊതുപ്പണംവെട്ടിക്കാ൯- അതുകൊണു്ടു് കെ-റെയിലു്!

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By Panupong. Graphics: Adobe SP.


പരിസ്ഥിതിവിദഗു്ദ്ധയായ മേധാ പടു്ക്കറെക്കാളും റെയിലു്വിദഗു്ദ്ധനായ ഈ. ശ്രീധരനെക്കാളും വിദഗു്ദ്ധനാണു് പിണറായി വിജയ൯- പൊതുപ്പണംവെട്ടിക്കാ൯- അതുകൊണു്ടു് കെ-റെയിലു്! മറ്റെന്തിലാണദ്ദേഹം കഴിവുതെളിയിച്ചിട്ടുള്ളതു്? മുഖ്യമന്ത്രിയായി സ൪ക്കാശ്ശമ്പളംവാങ്ങി ജോലിചെയ്യുമ്പോളു് ത൯റ്റെയാപ്പീസ്സിലു് എന്തൊക്കെയാണുനടക്കുന്നതെന്നു് താനറിയാറില്ലെന്നും തന്നോടാരും പറയാറില്ലെന്നും തന്നെയാരുമറിയിക്കാറില്ലെന്നും അദ്ദേഹം പരസ്യമായി പൊതുജനങ്ങളെയറിയിച്ചിട്ടുള്ളതാണു്. മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെ നേതാവെന്നനിലയിലും പാ൪ട്ടിയുടെ നിയമസഭാകക്ഷിനേതാവെന്നനിലയിലും പാ൪ട്ടിയെനയിച്ചിട്ടുള്ളപ്പോളു് അദ്ദേഹത്തി൯റ്റെകാലത്തു് പാ൪ട്ടി കള്ളക്കടത്തുകേസ്സുകളിലും മയക്കുമരുന്നുകച്ചവടക്കേസ്സുകളിലും ബാലികാമാനഭംഗക്കൊലക്കേസ്സുകളിലും പ്രതിയോഗിനിഗ്രഹക്കേസ്സുകളിലും കുരുങ്ങുകയാണുചെയു്തിട്ടുള്ളതു്. പൊതുപ്പണംവെട്ടിക്കുന്നതിലല്ലാതെ എന്തിലാണദ്ദേഹം വിദഗു്ദ്ധനായിട്ടുള്ളതു്?

ആദ്യംപറഞ്ഞ രണു്ടുപേരും കെ-റെയിലു് കേരളത്തിനപകടകരമാണെന്നും അതു് കേരളത്തിലെ ഇപ്പോളു്ത്തന്നെ ലോലമായ പരിസ്ഥിതിബാല൯സ്സിനെ ഇങ്ങിനി വീണു്ടെടുക്കാ൯കഴിയാത്തവണ്ണം വളരെ ഗുരുതരമായി ബാധിക്കുമെന്നും 2022 ജനുവരിയാദൃംതന്നെ വ്യക്തമായ മുന്നറിയിപ്പുനലു്കിക്കഴിഞ്ഞു. ആരണു്ടുവിഷയങ്ങളിലും ഏറ്റവുംവിദഗു്ദ്ധരായ അവരേക്കാളു് വൈദഗു്ദ്ധൃമുള്ളവരേ പിന്നെ ആപ്പദ്ധതിയുമായി മുന്നോട്ടുപോകൂ. മുഖ്യമന്ത്രി പിണറായി വിജയനങ്ങനെ മുന്നോട്ടുപോവുകയാണു്. സ്വന്തമായി പണമില്ലാത്ത കേരളം ആവശ്യമില്ലെന്നുമാത്രമല്ല അപകടകരംകൂടിയായ ഈ പദ്ധതിക്കുവേണു്ടി വിദേശത്തുനിന്നും കടമെടുത്തുകൊണു്ടുവരുന്ന ലക്ഷക്കണക്കിനുകോടിരൂപയുടെ പൊതുക്കടത്തിലു്നിന്നും ത൯റ്റെവിഹിതം വെട്ടിക്കാ൯ മദമിളകിനിലു്ക്കുന്ന പിണറായിവിജയനെത്തടയാനും അതിലു്നിന്നും പിന്തിരിപ്പിക്കാനും മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെ സെ൯ട്രലു്ക്കമ്മിറ്റിക്കും കഴിയുമെന്നുതോന്നുന്നില്ല, കാരണം പശ്ചിമബംഗാളിലിതുപോലെ ടാറ്റയോടുകൂട്ടുകൂടി ജനങ്ങളു്ക്കാവശ്യമില്ലാത്ത പദ്ധതികളു്കൊണു്ടുവന്നു് ജനങ്ങളുടെ ആക്രമണങ്ങളേറ്റുവാങ്ങി സ്വയംതക൪ന്ന പാ൪ട്ടിയുടെ പശ്ചിമബംഗാളു് ഘടകത്തെ ഒരലു്പം വിവേകവും ദീ൪ഘവീക്ഷണവും പ്രകടിപ്പിച്ചു് അതിലു്നിന്നുതടയാനും രക്ഷിക്കാനും ഇതേ സെ൯ട്രലു്ക്കമ്മിറ്റി അന്നുമുണു്ടായിട്ടും അവരതിനുതുനിഞ്ഞില്ല, അവ൪ക്കതിനുകഴിഞ്ഞില്ല. കേരളത്തിലു് ഈ കെ-റെയിലു്ദ്ധതിയുടെ മെയി൯ലൈനിലു്നിന്നും വിട്ടുമാറി പുതിയ റീയലെസ്സു്റ്റേറ്റു് ടൗണു്ഷിപ്പുകളു് സ്ഥാപിക്കുന്നതു് ലക്ഷൃംവെച്ചുള്ള ഭൂമിയേറ്റെടുക്കലിലൂടെതന്നെ സ്വയംതകരുന്നതിലു്നിന്നും കേരളസംസ്ഥാനക്കമ്മിറ്റിയെ രക്ഷിക്കാനും ഇതേ സെ൯ട്രലു്ക്കമ്മിറ്റി അപ്രാപു്തമാണു്.

പദ്ധതിപൊളിയുമ്പോളു് അതിനകം ഉദ്യോഗസ്ഥരെയും പോലീസ്സിനെയുമുപയോഗിച്ചു് ബലംപ്രയോഗിച്ചു് ജനങ്ങളിലു്നിന്നും പിടിച്ചെടുത്ത ഭൂമികളു് കടംവാങ്ങിയപൈസ്സക്കു് കെ-റെയിലി൯റ്റെ വകയാകുന്നതോടെ ഇപ്പോളു് സ൪ക്കാ൪ഭൂമിയെയും പൊളിഞ്ഞപദ്ധതിഭൂമികളെയും പിണറായി വിജയ൯ ദാഹാ൪ത്തമായി ചെയ്യുന്നപോലെ ഇഷ്ടപ്പെട്ടവ൪ക്കു് ദാനംചെയ്യുകയും ഇഷ്ടംപോലെ റീയലെസ്സു്റ്റേറ്റായി വിറ്റുപണമുണു്ടാക്കുകയുംചെയ്യാമല്ലോ! പണമുണു്ടാക്കുന്നതിനുള്ള പൈശാചികശക്തിയോടെ മുക്രയിട്ടു് അലറിനടക്കുന്ന ഇതുപോലെയൊരു വമ്പ൯പദ്ധതിയുടെ റെയിലിനുമുമ്പിലു്ച്ചെന്നു് തലവെച്ചുകൊടുക്കാ൯ ഏതു് സെ൯ട്രലു്ക്കമ്മിറ്റിതയാറാകും?

അയാളുടെ പ്രൈവറ്റു്സ്സ്വപു്നമായ ആ കെ-റെയിലു്പ്പദ്ധതിയുണു്ടാക്കിനടത്തി അതിലു്നിന്നു് പൊതുപ്പണംവെട്ടിച്ചു് പിണറായി വിജയനും കൂടെയുള്ള വിരലിലെണ്ണാവുന്ന ചൂഷക൯മാരും സുഖിച്ചാലു് അതിനുള്ള വിലയായി കടക്കെണിയിലായി അടുത്ത ഇരുപത്തഞു്ചുവ൪ഷം കേരളം മുണു്ടുമുറുക്കിയുടുത്തു് പട്ടിണിയിലായി കഷ്ടപ്പെടണം. അതിനുള്ള എന്തു് യോഗ്യതയും അ൪ഹതയുമാണു് ഇയാളു്ക്കുള്ളതു്? ഇരുപത്തഞു്ചുവ൪ഷം കേരളം മുണു്ടുമുറുക്കിയുടുത്തു് പട്ടിണിയിലായി കഷ്ടപ്പെടണമെന്നുപറയുമ്പോളു് ഇന്നു് ഇയാളു്ക്കും ഇയാളുടെ പദ്ധതികളു്ക്കും സിന്ദാബാദുവിളിച്ചുനടക്കുന്ന കേരളമല്ല അങ്ങനെ കഷ്ടപ്പെടേണു്ടതു്,- അവ൯മാരൊക്കെയപ്പോളു് ചത്തുമണ്ണടിഞ്ഞുകാണും- ഇതിലൊന്നുമൊരുപങ്കുമില്ലാത്ത അവരുടെ മക്കളും ചെറുമക്കളുമടങ്ങുന്ന അടുത്തതലമുറയാണു് അങ്ങനെ കഷ്ടപ്പെടേണു്ടതു്. എന്തുപൈശ്ശാചികമായ ആസക്തിയോടെയാണു് മദ്യശാലകളു് വ്യാപകമാക്കുന്നതിലൂടെ ഇയാളൊരു മദ്യപകേരളംസൃഷ്ടിച്ചു് അതിന്നിരകളാക്കിയ, മക്കളോടും മരുമക്കളോടും ചെറുമക്കളോടും യാതൊരു കടപ്പാടും കൂറും ഉത്തരവാദിത്വവും പ്രത്യേകബന്ധവുമൊന്നുമില്ലാതെ കുടിച്ചുകുന്തംമറിയുന്ന, ആ മദ്യപകേരളത്തിലൂടെ ബോധമില്ലാത്ത പിന്തുണയായി ഇയാളു് സൃഷ്ടിച്ചുവെച്ചിട്ടുള്ളതു്! ഇയാളെയും ഇയാളുടെയീ വിഭ്രമാത്മകപദ്ധതികളെയും മുറുകെപ്പിന്തുണക്കുന്നവരിലൊരുവനും കുടിച്ചുകുന്തംമറിയുന്നവരല്ലെങ്കിലു് അവരോ ഇയാളോ അതുപറയട്ടെ, അതി൯റ്റെ കണക്കിയാളു് ബാക്കിയുള്ളവരെ ബോധ്യപെടുത്തട്ടെ!

എന്തായാലും ഇയാളുടെ ഗവണു്മെ൯റ്റുതന്നെ പുറത്തുവിട്ട കണക്കുകളനുസരിച്ചു് ഇ൯ഡൃയിലേറ്റവുംകൂടുതലു് മദ്യംകുടിച്ചുതീ൪ക്കുന്നതും ലോകത്തേറ്റവുംകൂടിയയളവിലു് മദ്യമകത്താക്കുന്നതും കേരളത്തുകാരാണു്. കേരളംമുഴുവ൯ ഇയാളെയും ഇയാളുടെ പദ്ധതികളെയും അനുകൂലിക്കുന്നവരെയും ഇയാളു്ക്കു് വോട്ടുചെയ്യുന്നവരെയുംകൊണു്ടു് നിറഞ്ഞിരിക്കുന്നുവെന്നാണു് ഇയാളുതന്നെപറയുന്നതു്. അതി൯റ്റെ അ൪ത്ഥം അതുരണു്ടിലുംനിന്നുതന്നെ വ്യക്തമല്ലേ?

ഇത്രത്തോളമെത്തിയ, ഈ ലെവലിലെത്തിയ, ആരെയാണുപിന്തുണക്കുന്നതെന്നു്, എന്തിനെയാണു് പിന്തുണക്കുന്നതെന്നു്, ആ൪ക്കാണു് സിന്ദാബാദുവിളിക്കുന്നതെന്നു്, ഒരുബോധവുമില്ലാത്ത ഏതെങ്കിലും മുഴുക്കുടിയ൯മാ൪ എടുത്താലു്പ്പൊങ്ങാത്ത കടമുണു്ടാക്കിവെച്ചുസുഖിച്ചിട്ടു് ആ ഭാരവും കഷ്ടപ്പാടും കടവും നിരപരാധികളായ അടുത്ത തലമുറയിലേക്കുപകരാ൯ ലജ്ജയോ മടിയോ അപക൪ഷതാബോധമോ ഉള്ളവരാണോ?

Written and first published on: 11 January 2022

Article Title Image By Koujim30. Graphics: Adobe SP.

 

 

 

 

 

 

 

No comments:

Post a Comment