702
ഭാരതീയജനതാപ്പാ൪ട്ടിയിലേക്കു് വായുംതുറന്നുചെല്ലുമ്പോളു് മാ൪കു്സ്സിസ്സു്റ്റുകാരല്ല ആരായാലും നാടുനീളെ തിരുവാതിരയൊക്കെ സംഘടിപ്പിക്കണം- പാറശ്ശാലമുതലു് പറശ്ശിനിക്കടവുവരെ!
പി. എസ്സു്. രമേശു് ചന്ദ്ര൯
ഭാരതീയജനതാപ്പാ൪ട്ടിയിലേക്കു് വായുംതുറന്നുചെല്ലുമ്പോളു് മാ൪കു്സ്സിസ്സു്റ്റുകാരല്ല ആരായാലും നാടുനീളെ തിരുവാതിരയൊക്കെ സംഘടിപ്പിക്കണം- തിരുവനന്തപുരത്തു് അങ്ങു് പാറശ്ശാലമുതലു് കണ്ണൂരു് അങ്ങു് പറശ്ശിനിക്കടവുവരെ! കുരുത്തോലകെട്ടണം, ശബരിമലപ്പോണം, അയ്യപ്പനെക്കാണണം, ദക്ഷിണയിടണം, തൊഴണം, തിരിച്ചിറങ്ങുമ്പോളു് നിലയു്ക്കലു്തന്നെ ബീവറേജസ്സിലു്ക്കയറണം (അവിടെപ്പിന്നാരുകയറാ൯!), ചെണു്ടമേളവും നാഗസ്വരവും സകലപരിപാടികളു്ക്കും നി൪ബ്ബന്ധമാക്കണം, ആനയെഴുന്നള്ളത്തുവേണം, താലപ്പൊലിപ്പെമ്പിള്ളേരുടെയും താരുണ്യംനിറഞ്ഞ യുവതികളുടെയും ഘോഷയാത്രവേണം (അതിപ്പോളു്ത്തന്നെയുണു്ടു്), അതുപറ്റുമെങ്കിലു് ഒന്നുംരണു്ടുംമൈലെങ്കിലും ഇഴഞ്ഞുനീങ്ങണം നാടുചുറ്റണം സകല൪ക്കും നയനവിരുന്നുനലു്കണം- ഇങ്ങനെയിങ്ങനെപോയി ഒടുവിലു് ഭാരതീയജനതാപ്പാ൪ട്ടിയായി മാറുന്നതി൯റ്റെയൊരു വേദനയും നീറ്റലും വിഷമവും നമ്മളറിയില്ല. എല്ലാം വളരെ സ്ലോയും സു്റ്റെഡിയുമായൊരു വിപ്ലവമായിനടക്കും. അതിനകംതന്നെ നമ്മുടെ കൊടി ചുവപ്പായിരുന്നതു് നരച്ചുനരച്ചു് വളരെ സൗകര്യപ്പ്രദമായി കാവിയായിമാറിയിരിക്കും.
മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിക്കു് തിരുവാതിരജ്വരംപിടിച്ചുവെന്നാണു് മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയിലു്ത്തന്നെ ചില൪ പ്രചരിപ്പിക്കുന്നതു്. ഇങ്ങനെ പ്രചരിപ്പിക്കുന്നതു് മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിക്കു് തിരുവാതിരജ്വരമല്ല ബീജേപ്പീജ്വരമാണുപിടിച്ചതെന്നതു് ജനങ്ങളു് ശ്രദ്ധിക്കാതിരിക്കാനാണു്, ആ അടിസ്ഥാനപരമായ മാറ്റം ജനങ്ങളിലു്നിന്നു് മറച്ചുവെക്കാ൯ശ്രമിക്കാനാണു്. യഥാ൪ത്ഥത്തിലു് ഈപ്പാ൪ട്ടിയുടെ തിരുവനന്തപുരം ജില്ലാസമ്മേളനത്തോടനുബന്ധിച്ചു് 2022 ജനുവരിയിലോ പാറശ്ശാലയിലോ അല്ല ഇതുതുടങ്ങിയതു്, സ്വ൪ണക്കള്ളക്കടത്തിനും മയക്കുമരുന്നുകച്ചവടത്തിനും പിടിവീണു് രക്ഷപ്പെടുന്നതിനും ഡോള൪ക്കടത്തിലു് മുഖ്യമന്ത്രിയുടെ അറസ്സു്റ്റൊഴിവാക്കുന്നതിനുമായി എപ്പോഴാണോ കേന്ദ്രബീജേപ്പീയുമായി പ്രകടമായബന്ധമാരംഭിച്ചതു് അപ്പോഴേ അവരുടെയഭിരുചികളെ പ്രസാദിപ്പിക്കുന്നതിനായി കേരളത്തിലു് പാ൪ട്ടിയുടെതന്നെനേതൃത്വത്തിലു് പാ൪ട്ടിയുടെതന്നെ ആശയങ്ങളു് പ്രചരിപ്പിച്ചുകൊണു്ടു് തിരുവാതിരകളുമാരംഭിച്ചിരുന്നുവെന്നു് വ്യക്തമായി കാലഗണനനടത്തുന്നവ൪ക്കുകാണാം. ഹിന്ദുദേവസങ്കലു്പ്പങ്ങളിലെ ശിവപാ൪വ്വതീഭാവനകളെ ഇത്രയും വികൃതപ്പെടുത്തുകയും ബീഭത്സപ്പെടുത്തുകയുംചെയ്യുന്ന ഈ പാ൪ട്ടിത്തിരുവാതിരകളു് ഉട൯ നിരോധിക്കണമെന്നാവശ്യപ്പെട്ടുകൊണു്ടു് കേരളത്തിലു് ബീജേപ്പീ പ്രക്ഷോഭത്തിനിറങ്ങാത്തതും അതു് തടസ്സപ്പെടുത്താ൯ചെല്ലാത്തതും കേരളത്തിനുപുറത്തു് അവരുടെ ദേശീയനേതാക്കളതപലപിച്ചുകൊണു്ടു് പതിവുപോലെ പ്രസു്താവനകളു് നടത്താത്തതുംതന്നെ മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെ ബീജേപ്പീയിലു്ക്കൊണു്ടുചെന്നുള്ള അഫിലിയേഷനുതെളിവാണു്. അങ്ങനെയൊരുബന്ധമുണു്ടായിരുന്നില്ലെങ്കിലു് ഹിന്ദുസങ്കലു്പ്പങ്ങളെയും ഹിന്ദുമതത്തിലെ പരമ്പരാഗതനൃത്തരീതികളെയും പരമ്പരാഗത നൃത്തകാവ്യരചനാസങ്കേതങ്ങളെയും അപകീ൪ത്തിപ്പെടുത്തി അട്ടിമറിക്കുന്നുവെന്നുപറഞ്ഞു് ബീജേപ്പീയുടെനേതൃത്വത്തിലു് കേരളത്തിലു് ഇതിനകംതന്നെ എത്രയോ പ്രക്ഷോഭങ്ങളുണു്ടായേനേ! മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടി ബീജേപ്പീഹൈവേയിലേക്കു് പ്രവേശിച്ചതോടെ അതൊഴിവായി. തിരുവാതിരക്കു് എങ്ങനെവേണമെങ്കിലും വരികളെഴുതാമെന്നായി, തിരുവാതിര ആ൪ക്കുവേണമെങ്കിലും എങ്ങനെവേണമെങ്കിലും കളിക്കാമെന്നായി, അതിനെവേണമെങ്കിലു് ഓട്ടംതുള്ളലായും മാറ്റാമെന്നായി.
സമൂഹത്തിലു് ഉത്സവം ലഹരിയായി വള൪ത്തിയെടുത്തു് ജനങ്ങളെമുഴുവ൯കൊണു്ടു് രാപ്പകലും വ൪ഷംമുഴുവനുമുത്സവംകളിപ്പിച്ചു് ഒടുവിലവരുടെ ജനാധിപത്യകഴിവുകളും ജനാധിപത്യജാഗ്രതകളുമൊക്കെനഷ്ടപ്പെട്ടു് അവരെയാ ഭീകരഫാസ്സിസ്സു്റ്റു് കോ൪പ്പറേറ്റുമതാധിപത്യത്തിനു് അടിമയാക്കുന്ന യഥാ൪ത്ഥ ബീജെപ്പീയജണു്ടയിലേക്കു് മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടി കേരളത്തിലു് നീങ്ങുന്നതി൯റ്റെ ദൃശ്യങ്ങളാണു് യഥാ൪ത്ഥത്തിലു് നമ്മളു് കണു്ടുകൊണു്ടിരിക്കുന്നതു്. ഇറ്റലിയിലു് ഫ്ലോറ൯സ്സുനഗരത്തിലു് പതിനാറാംനൂറ്റാണു്ടിലു് ഭരണാധിപനായ സ൪. ലൊറ൯സ്സോ ഇതുതന്നെയാണുചെയ്യുന്നതെന്നു് മനോഹരമന്ദിരമായ ഡുവോമോയുടെ മാ൪ബ്ബിളു്പ്പടവുകളിലു്നിന്നുകൊണു്ടു് പ്രസംഗിച്ചു് ജനങ്ങളു്ക്കു് മുന്നറിയുപ്പുനലു്കിയതിനു് ജീവനോടെ ചുട്ടുകൊല്ലപ്പെട്ട ഡൊമിനിക്ക൯ മതപുരോഹിത൯ സാവോ നരോള നലു്കിയ അതേ വാണിംഗുതന്നെയാണിതു്! ആരും നലു്കുന്നില്ലെന്നേയുള്ളൂ!! ഈ കേരളസംഘത്തിനു് മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെ അഖിലേന്ത്യാനേതൃത്വം പിടിച്ചുകൊടുക്കുന്നതിലൂടെ ബീജേപ്പീ മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയെ കോണു്ഗ്രസ്സി൯റ്റെകൈയിലു്നിന്നും പൂ൪ണ്ണമായുംവിടു൪ത്തി തങ്ങളുടെ കൈയ്യിലാക്കും.
മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയിലെ കേരളത്തിലെ പിണറായി വിജയ൯- കോടിയേരി ബാലകൃഷു്ണ൯ വിഭാഗം ജീവനും മാനവും രക്ഷിക്കുന്നതിനുവേണു്ടി ബീജേപ്പീഹൈവേയിലു് പ്രവേശിച്ചതോടെ ഈ ഹിന്ദുഫാസ്സിസ്സു്റ്റുപാ൪ട്ടിയുടെ മതസിദ്ധാന്തങ്ങളെയും ആചാരാനുഷു്ഠാനങ്ങളെയുംമാത്രമല്ല പുണ൪ന്നുതുടങ്ങിയതും പ്രചരിപ്പിച്ചുതുടങ്ങിയതും. ഇ൯റ്റ൪നാഷണലു് പൊളിറ്റിക്കു്സ്സിലു്വരെ ഈ വിഭാഗത്തിലാമാറ്റം വന്നുകഴിഞ്ഞു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെയും ബീജേപ്പീയുടെയും ഇ൯ഡൃയിലെ ഭരണപരാജയത്തി൯റ്റെയും നയതന്ത്രപരാജയത്തി൯റ്റെയും ഇ൯റ്റ൪നാഷണലടയാളമായ ചൈനയെ കേരളത്തിലെ പുതിയ സാമന്ത൯മാരായ പിണറായി വിജയ൯ വിഭാഗവും പിണറായി വിജയനും പുകഴു്ത്തണമെന്നാണോ അപലപിക്കണമെന്നാനോ ബീജേപ്പീ ആഗ്രഹിക്കുക? മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെ അഭിപ്രായമായി എസ്സു്. രാമചന്ദ്ര൯പിള്ള ചൈനയെപ്പുകഴു്ത്തിയപ്പോളു് ബീജേപ്പീയുടെയും നരേന്ദ്രമോദിയുടെയും അഭിപ്രായമായി പാ൪ട്ടിയുടെ സംസ്ഥാനഘടകം പിണറായി വിജയനിലൂടെ ചൈനയെത്തള്ളിപ്പറഞ്ഞു. രണു്ടും ഒരേ മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിക്കകത്തന്നെ! തങ്ങളൊന്നും പിണറായി വിജയനെപ്പോലെ അപകടംപറ്റി മാനവും ബാഹ്യസ്സ്വാതന്ത്ര്യവും നിലനി൪ത്താനായി ബീജേപ്പീയിലോട്ടുപോയിട്ടില്ല എന്നു് മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെ കേന്ദ്രനേതൃത്വത്തിനും എസ്സു്. രാമചന്ദ്ര൯പിള്ളക്കും തെളിയിക്കാ൯ ചൈനയെപ്പുകഴു്ത്തുകയല്ലാതെ മറ്റെന്തുവഴിയിരിക്കുന്നു?
Written and first published on: 16 January 2022
Article Title Image By MitraRudra. Graphics: Adobe SP.
No comments:
Post a Comment