Sunday, 19 July 2026

2043. നേതാക്കളുടെയഹങ്കാരവുംധിക്കാരവുമാണു് ജനങ്ങളെയകറ്റിപ്പാ൪ട്ടിയെത്തക൪ത്തതെന്ന മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയിലെ അണികളിലു്നിന്നുയരുന്നവിമ൪ശ്ശനം ഉപരിപ്ലവമാണു്: ഭരണത്തിലിരുന്നുള്ള നേതാക്കളുടെയഴിമതിയും മോഷണവുമാണു് പാ൪ട്ടിയെത്തക൪ത്തതെന്നുപറയാതിരിക്കാനുള്ള ഒഴിവുകിഴിവാണതു്

2043

നേതാക്കളുടെയഹങ്കാരവുംധിക്കാരവുമാണു് ജനങ്ങളെയകറ്റിപ്പാ൪ട്ടിയെത്തക൪ത്തതെന്ന മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയിലെ അണികളിലു്നിന്നുയരുന്നവിമ൪ശ്ശനം ഉപരിപ്ലവമാണു്: ഭരണത്തിലിരുന്നുള്ള നേതാക്കളുടെയഴിമതിയും മോഷണവുമാണു് പാ൪ട്ടിയെത്തക൪ത്തതെന്നുപറയാതിരിക്കാനുള്ള ഒഴിവുകിഴിവാണതു്

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By ..... Graphics: Adobe SP.

നേതാക്കളുടെയഹങ്കാരവുംധിക്കാരവുമാണു് ജനങ്ങളെയകറ്റിപ്പാ൪ട്ടിയെത്തക൪ത്തതെന്ന മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയിലെ അണികളിലു്നിന്നുയരുന്നവിമ൪ശ്ശനം ഉപരിപ്ലവമാണു്: ഭരണത്തിലിരുന്നുള്ള നേതാക്കളുടെയഴിമതിയുംമോഷണവുമാണു് പാ൪ട്ടിയെത്തക൪ത്തതെന്നുപറയാതിരിക്കാനുള്ള ഒഴിവുകിഴിവാണതു്. അഴിമതിയുംമോഷണവുംനടത്തുന്ന വഴിയിലേയു്ക്കുതിരിയുമ്പോളു് പാ൪ട്ടിനേതാക്കളു് അതുവരെയുള്ളതിലു്നിന്നുവ്യത്യസു്തമായി അഹങ്കാരികളുംധിക്കാരികളുമാവുന്നതു് സ്വാഭാവികമല്ലേ? അഴിമതിക്കാരെവിടെയെങ്കിലും വിനയാന്വിതരായിപ്പെരുമാറുന്നതു് കണു്ടിട്ടുണു്ടോ? അഴിമതിയും മോഷണസ്സ്വഭാവവും ഒരുമനുഷ്യ൯റ്റെസ്വഭാവത്തിലു് മാറ്റംവരുത്തുകയല്ലേ? അവ൪ക്കെങ്ങനെയൊരുലളിതജീവിതംസാധ്യമാകും? യഥാ൪ത്ഥത്തിലു് സ്വഭാവമല്ലേ അതുരണു്ടിലേയു്ക്കുംതിരിയണോയെന്നു് നിശ്ചയിക്കുന്നതും?

2026ലെ ജനങ്ങളുടെതിരസ്സു്ക്കരണത്തിലൂടെയും കനത്തനിയമസഭാത്തെരഞ്ഞെടുപ്പുതോലു്വിയിലൂടെയും മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയിലെ ഈരണു്ടുവിമ൪ശ്ശനങ്ങളുടെയും കേന്ദ്രബിന്ദുവായിത്തീ൪ന്നതു് പാ൪ട്ടിയുടെമുഖ്യമന്ത്രിയായിരുന്ന പിണറായിവിജയനും പാ൪ട്ടിസെക്രട്ടറിയായിരുന്ന എംവീ ഗോവിന്ദനുമാണു്. അധികാരത്തിലിരുന്നുള്ളയഴിമതിയും സ൪ക്കാ൪പ്പണമോഷണവും നിത്യപ്പ്രവൃത്തിയാക്കിയിരുന്ന ഒരുസെറ്റപ്പി൯റ്റെനായകരായിരുന്നിവ൪. മന്ത്രിസഭയെന്നും സംസ്ഥാനക്കമ്മിറ്റിയെന്നും നിയമസഭാക്കക്ഷിയെന്നുംപറഞ്ഞു് അന്നതി൯റ്റെകൂടെനിന്നു് അതി൯റ്റെപങ്കുപറ്റിയിരുന്നയിവ൪ അതിനിത്തുടരാ൯പറ്റില്ലെന്നുകണു്ടപ്പോളു് അതി൯റ്റെമ്ലേച്ഛതയിലു്നിന്നു് രക്ഷപ്പെടാ൯പറ്റുമോയെന്നുനോക്കാനും രാഷ്ട്രീയത്തിലു്ത്തുടരാനുമായി വിമ൪ശ്ശനംമറ്റവ൪ക്കെതിരേതിരിക്കുന്നു! ചില൪കമ്മിറ്റികളുംകടന്നുപോയി മറ്റവ൪ക്കെതിരെയുള്ളവിമ൪ശ്ശനം മാധ്യമങ്ങളിലുമുന്നയിക്കുന്നു. ഭരണത്തിലിരുന്നപത്തുവ൪ഷവും അവരിതുപറയാ൯ബാധ്യസ്ഥരായിരുന്നില്ലേ, അന്നവരതുരണു്ടിലും പങ്കുപറ്റുകയായിരുന്നില്ലേ, അതിനുള്ളസൗകര്യമൊരുക്കുകയായിരുന്നില്ലേ?

ഈക്കേ നായനാരുടെമന്ത്രിസഭയിലിരുന്നു് വൈദ്യുതിവകുപ്പിലഴിമതിനടത്തി കമ്മ്യൂണിസ്സു്റ്റുപാ൪ട്ടിയിലാദ്യമായൊരു ലാവലി൯കേസ്സുണു്ടാക്കിയപിണറായിവിജയ൯ ഒരഴിമതിക്കാരനാണെന്നറിഞ്ഞുകൊണു്ടു് തങ്ങളു്ക്കുംവേണു്ടിക്കൂടി അതുപയോഗപ്പെടുത്തുകയെന്നലക്ഷൃത്തോടെതന്നെയല്ലേ അതിനുശേഷമയാളെയിവ൪ മുഖ്യമന്ത്രിയാക്കിയതു്? തീരുമാനമവരുടെകേന്ദ്രക്കമ്മിറ്റി സംസ്ഥാനത്തിനുവിട്ടതോടെ അവ൪തന്നെയല്ലേയയാളെമുഖ്യമന്ത്രിയാക്കാ൯ തീരുമാനമെടുത്തതു്? എന്തുദ്ദേശത്തിലായിരുന്നതു്? അതിമതിക്കേസ്സുള്ളവ൪ പാ൪ട്ടിയുടെ നിയമസഭാകക്ഷിനേതാവാകാ൯പറ്റില്ലെന്നു് അന്നുതീരുമാനമെടുത്തിരുന്നെങ്കിലു് ഇതൊന്നുമുണു്ടാകുമായിരുന്നില്ലല്ലോ, അഴിമതിക്കേസ്സില്ലാത്തവ൪ അന്നുനിയമസഭാകക്ഷിയിലു് അതിനുയോഗ്യരായി അനേകംപേരുണു്ടായിരുന്നല്ലോ!

…..

…..

…..

Written on 15 July 2026 and first published on 19 July 2026