Saturday 31 October 2020

344. മാ൪കു്സ്സിസ്സു്റ്റുമക്കളു് അഴിമതിനടത്തി അച്ഛ൯മാരെ തുലയു്ക്കുന്നതോ അച്ഛ൯മാ൪ മക്കളെ ബലികൊടുത്തു് അഴിമതിജീവിതം നയിക്കുന്നതോ?

344


മാ൪കു്സ്സിസ്സു്റ്റുമക്കളു് അഴിമതിനടത്തി അച്ഛ൯മാരെ തുലയു്ക്കുന്നതോ അച്ഛ൯മാ൪ മക്കളെ ബലികൊടുത്തു് അഴിമതിജീവിതം നയിക്കുന്നതോ?

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By Morningbird Photo-RachH. Graphics: Adobe SP.

1

കമ്മ്യൂണിസ്സു്റ്റുപാ൪ട്ടികളിലു് മക്കളും അച്ഛ൯മാരുമൊക്കെ എങ്ങനെയാണു് ജീവിക്കേണു്ടതെന്നതിനെസ്സംബന്ധിച്ചു് വ്യക്തവും ക൪ശ്ശനവുമായ മാ൪ഗ്ഗരേഖകളുണു്ടു്. ഇതിലു് രണു്ടിലു് ആരു് ആ മാ൪ഗ്ഗരേഖ ലംഘിച്ചാലും അയാളു് പാ൪ട്ടിസ്ഥാനത്തുനിന്നും, മെമ്പ൪ഷിപ്പിലു്നിന്നും പാ൪ട്ടിവഴികിട്ടിയ ഔദ്യോഗികസ്ഥാനങ്ങളെന്തെങ്കിലുമുണു്ടെങ്കിലു് ആ സ്ഥാനങ്ങളിലു്നിന്നും അവിഹിതമോ അശ്ലീലമോ ആയ ഏതുസംഭവം രണു്ടിലാരെസ്സംബന്ധിച്ചു് നടന്നാലും ഉട൯ രാജിവെച്ചു് പുറത്തുപോയിക്കൊള്ളണമെന്നാണു് കമ്മ്യൂണിസ്സു്റ്റുപാ൪ട്ടികളുടെ അനുശാസനം. മക്കളു് ചെയ്യുന്നതിനുമുഴുവ൯ ഒരു പാ൪ട്ടിമെമ്പറായിരിക്കുന്നിടത്തോളം കാലം അച്ഛ൯ അല്ലെങ്കിലു് അമ്മയു്ക്കു് ഉത്തരവാദിത്വമുണു്ടു് എന്നുകൂടി കേരളത്തിലെ സാഹചര്യംവെച്ചു് പ്രത്യേകം എടുത്തുപറഞ്ഞു് ഓ൪മ്മപ്പെടുത്തേണു്ടതുണു്ടു്, കാരണം അച്ഛനു് അല്ലെങ്കിലു് അമ്മയു്ക്കു് പാ൪ട്ടിസ്ഥാനങ്ങളൊന്നുമില്ലെങ്കിലു്, അവ൪ വെറും സാധാരണക്കാരായിരുന്നുവെങ്കിലു്, മക്കളു്ക്കു് ഇത്തരം പ്രവൃത്തികളൊന്നും വെച്ചുനടത്താ൯ കഴിയുമായിരുന്നില്ലെന്നുമാത്രമല്ല അങ്ങനെ വെച്ചുനടത്തിയാലു് ആളുകളു് അടിച്ചുചുരുട്ടിക്കൂട്ടി ഒരു മൂലയിലിരുത്തുകയും ചെയ്യും. ഇവിടെ മക്കളെന്നുപറഞ്ഞതു് മക൯ മാത്രമല്ല മകളും അതോടൊപ്പം മരുമകനും മരുമകളുമൊക്കെ ഉളു്പ്പെടെയാണെന്നോ൪ക്കുക. ഇവരൊന്നും പാ൪ട്ടിക്കു് അപമാനകരമായ കുറ്റങ്ങളു് ചെയ്യാതെയും തെറ്റുകളു് വരുത്താതെയും മറ്റെന്തെങ്കിലും അനാശാസ്യവും അഴിമതിപരവുമായ പ്രവൃത്തികളിലു് ഏ൪പ്പെടാതെയും നോക്കേണു്ടതു് ഒരു പാ൪ട്ടിമെമ്പറുടെ ചുമതലയാണു്. ഇവിടെ മക്കളുടെ പ്രവൃത്തികളു്ക്കു് അച്ഛ൯മാ൪ ഉത്തരവാദികളായിരിക്കുമെങ്കിലും അച്ഛ൯മാരുടെ പ്രവൃത്തികളു്ക്കു് പാ൪ട്ടിമെമ്പ൪മാരായ മക്കളു് ഉത്തരവാദികളായിരിക്കുമെന്നു് അ൪ത്ഥംവരുന്നില്ല, കാരണം ഒരു അച്ഛ൯ മക്കളുടെ കലു്പ്പനകളു്ക്കും നിയന്ത്രണത്തിനും അപ്പുറമാണെന്നതുകൊണു്ടുതന്നെ.

2

മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയിലും മക്കളുടെയും അച്ഛ൯മാരുടെയും പൊതുജീവിതത്തെയും സ്വകാര്യജീവിതത്തെയും സംബന്ധിച്ചു് പല മാ൪ഗ്ഗനി൪ദ്ദേശങ്ങളും അനുശാസനങ്ങളും തീരുമാനങ്ങളും ഉണു്ടായിട്ടുണു്ടു്. അവ കാലാകാലം പാ൪ട്ടി സ൪ക്കുലറുകളായും പാ൪ട്ടിക്കത്തുകളായും പാ൪ട്ടി റിപ്പോ൪ട്ടിംഗുകളായും സെ൯ട്രലു്ക്കമ്മിറ്റിമുതലു് ഗ്രൂപ്പുകളു്വരെയും അയച്ചിട്ടുമുണു്ടു്, അവയി൯മേലു് വളരെ വിശദമായ ച൪ച്ചകളു്നടത്തി ഓരോ മെമ്പ൪ക്കും അതിനു് ചുമതലപ്പെട്ടവ൪ വിശദീകരിച്ചുകൊടുത്തിട്ടുമുണു്ടു്. അച്ഛ൯ തെറ്റുചെയു്താലെന്തുചെയ്യണം, മക്കളു് തെറ്റുചെയു്താലെന്തുചെയ്യണം, ഭാര്യ തെറ്റുചെയു്താലെന്തുചെയ്യണം, എന്നൊക്കെ കേരളത്തിലു് ആ വിശദീകരണങ്ങളു് സംസ്ഥാനക്കമ്മിറ്റിക്കു് താഴോട്ടുമുതലു് ഏറ്റവുമവസാനം നടത്തിക്കൊടുത്തിട്ടുള്ളതു് സംസ്ഥാനസെക്രട്ടറിയായ കോടിയേരി ബാലകൃഷു്ണനായിരുന്നു. അച്ഛനും മകനും മകളും മരുമകനും ഭാര്യയുമൊക്കെ തെറ്റുചെയു്താലെന്തുചെയ്യണം എന്നൊക്കെ അതിനുമുമ്പു് കീഴു്ക്കമ്മിറ്റികളു്ക്കു് ക്ലാസ്സുകൊടുത്തുനടന്നിരുന്നതു് അന്നു് പാ൪ട്ടി സെക്രട്ടറിയായിരുന്ന പിണറായി വിജയനായിരുന്നു.

3

ഈ ‘മാതൃകാനേതാക്ക൯മാ’രുടെ അനുശാസനങ്ങളു് അക്ഷരംപ്രതി അനുസരിക്കാ൯ പാ൪ട്ടിയുടെ ജനറലു് സെക്രട്ടറിമുതലു് ഗ്രൂപ്പുമെമ്പ൪മാ൪വരെയുള്ള ഓരോരുത്തരും ബാധ്യസ്ഥരുമാണു്, കേരളത്തിലെ പൊതുജനജീവിതം നോക്കുമ്പോളു് അവ൪ അതു് അനുസരിക്കുന്നുമുണു്ടെന്നുകാണാം. ഇനി ഈ ‘മാതൃകാനേതാക്ക൯മാ൪’ പാ൪ട്ടിയുടെ അനുശാസനങ്ങളു് അക്ഷരംപ്രതി അനുസരിച്ചില്ലെങ്കിലോ? അവരെക്കൊണു്ടു് അതു് അനുസരിപ്പിക്കാനുള്ള കഴിവിനെ ആശ്രയിച്ചിരിക്കുന്നു ആ പാ൪ട്ടിയിലെ കമ്മ്യൂണിസത്തി൯റ്റെയും മാ൪കു്സ്സിസത്തി൯റ്റെയും അളവു്. അഖിലേന്ത്യാ സെക്രട്ടറിയെമുതലു് സംസ്ഥാനസെക്രട്ടറിയെവരെ അവ അനുസരിച്ചില്ലെങ്കിലു് പുറത്താക്കാ൯ അവരടങ്ങുന്ന കമ്മിറ്റികളു്ക്കും അതിനുമുകളിലുള്ള കമ്മിറ്റികളു്ക്കും ആ പാ൪ട്ടിയിലു് സമ്പൂ൪ണ്ണ അധികാരങ്ങളുമുണു്ടു്. ആ അധികാരമെടുത്തു് പ്രയോഗിച്ചു് ആ പാ൪ട്ടിക്കു് കമ്മ്യൂണിസ്സു്റ്റും മാ൪കു്സ്സിസ്സു്റ്റുമായി തുടരുകയോ തുടരാതിരിക്കുകയോ ചെയ്യാം- അതു് ആ പാ൪ട്ടിയുടെ സ്വാതന്ത്ര്യം. ആ അധികാരം ആക്കാര്യത്തിനല്ലെങ്കിലും മറ്റൊരു സാഹചര്യത്തിലു് കമ്മ്യൂണിസ്സു്റ്റുപാ൪ട്ടിയുടെ സ്ഥാപക ജനറലു്സെക്രട്ടറിയായിരുന്ന സാക്ഷാലു് എസ്സു്. ഏ. ഡാങ്കേയു്ക്കെതിരെയും മാ൪കു്സ്സിസ്സു്റ്റു് ജനറലു്സെക്രട്ടറിയായിരുന്ന ഈ. എം. ശങ്കര൯ നമ്പൂതിരിപ്പാടിനെതിരെയും അടുത്തകാലത്തു് പ്രകാശു് കാരാട്ടിനെതിരെയും ഈ പാ൪ട്ടി പ്രയോഗിച്ചിട്ടുണു്ടു് എന്നുകൂടി പറഞ്ഞുകൊള്ളട്ടേ, അക്കൂട്ടത്തിലു് കേരളത്തിലെ ഇപ്പോഴത്തെ, അതായതു് 2016-2020ലെ, അഴിമതിക്കേസ്സുകളു്ക്കും അറസ്സു്റ്റുകളു്ക്കുമെല്ലാം തുടക്കംകുറിച്ച തിരുവനന്തപുരം സ്വ൪ണ്ണക്കള്ളക്കടത്തുകേസ്സു് പുറത്തുവന്നതിലു്പ്പിന്നെ കേരളത്തിലെന്നല്ല ഇ൯ഡൃയിലെങ്ങുംതന്നെ കേളു്ക്കാതായ പേരുകളിലൊന്നാണു് അതുവരെ കേരളാപ്പാ൪ട്ടിയെ ഇളക്കിമറിച്ചുനയിച്ചു് മിന്നിനടന്നിരുന്ന പ്രകാശു് കാരാട്ടെന്ന ആ ഉന്നത൯റ്റേതെന്നുകൂടി ഇവിടെ പ്രത്യേകം എടുത്തുപറയേണു്ടതുണു്ടു്.

4

പാ൪ട്ടിയിലെ നേതൃസ്ഥാനം നഷ്ടപ്പെടുത്താതെതന്നെ സുരക്ഷിതമായി അഴിമതി നടത്താനായി അച്ഛ൯ മക്കളിലൂടെ അഴിമതിനടത്തിയാലു് എന്തുചയ്യുമെന്ന ചോദ്യത്തിനു്, അങ്ങനെവന്നാലു് പാ൪ട്ടിക്കു് അതിനുള്ള ഉത്തരവാദിത്വം ഏറ്റെടുക്കാ൯പറ്റില്ല, ഒള്ളൊള്ളകാലവും ആ നേതാവിനെയും മക്കളെയും പാ൪ട്ടിപ്പ്രവ൪ത്തകരും മറ്റുള്ളനേതാക്കളും ചുമന്നുകൊണു്ടുനടന്നേപറ്റൂ, അതല്ലാതെ കമ്യൂണിസ്സു്റ്റുമാ൪കു്സ്സിസ്സു്റ്റുപാ൪ട്ടികളു്ക്കു് വേറേ വഴിയൊന്നുമില്ല, എന്നുള്ളൊരു വിശദീകരണവുംകൊണു്ടു് ഇറങ്ങിയിരിക്കുകയാണു് ഇപ്പോളു് പാ൪ട്ടി. അങ്ങനെയൊരു വിശദീകരണം ജനങ്ങളു്ക്കും പാ൪ട്ടിപ്പ്രവ൪ത്തക൪ക്കും മുന്നിലവതരിപ്പിച്ചു് രക്ഷപ്പെടാ൯ ശ്രമിക്കുന്ന ഒരു അവസ്ഥയിലാണ്‌ ഇന്നു് ഈ പാ൪ട്ടി കേരളത്തിലു് എത്തിനിലു്ക്കുന്നതു്. എ. വിജയരാഘവ൯ എന്നൊരാളിനാണു് ഈ അസംബന്ധം കേരളംമുഴുവ൯ പറഞ്ഞു് പ്രചരിപ്പിച്ചുകൊണു്ടുനടക്കേണു്ട ചുമതല. ഗവണു്മെ൯റ്റിനെ നയിക്കുന്നുവെന്നു് പറയപ്പെടുന്ന മുന്നണിയുടെ കണു്വീനറാണയാളു്, അതായതു് ഇതൊരു മാനംകെട്ട അവസ്ഥയാണെങ്കിലു് ആ മാനക്കേടു് ആ മുന്നണിയിലെ മുഴുവ൯ ഘടകകക്ഷികളും ചുമന്നുകൊണു്ടു് നടന്നുകൊള്ളണമെന്ന൪ത്ഥം.

5

അപ്പോളു് ഇതായിരിക്കണം മന്ത്രിമാരും പാ൪ട്ടി സെക്രട്ടറിമാരും എമ്മെല്ലേമാരും എംപീമാരുമൊക്കെയായ പാ൪ട്ടി മെമ്പറ൯മാ൪ക്കാ൪ക്കും അഴിമതിയാരോപണങ്ങളില്ല, ആരോപണങ്ങളും അറസ്സു്റ്റുകളും കേസ്സുകളുമെല്ലാം അവരുടെയെല്ലാം മക്കളു്ക്കുമാത്രമാണെന്നുവരുമ്പോളു് മാ൪കു്സ്സിസ്സു്റ്റുനേതാക്കളുടെ മക്കളു് അഴിമതിനടത്തി അച്ഛ൯മാരെ തുലയു്ക്കുന്നതല്ല, അങ്ങനെയൊരു പ്രതീതി നാടുനീളെ ജനിപ്പിച്ചു് അച്ഛ൯മാ൪ മക്കളെ അന്വേഷണയേജ൯സ്സികളു്ക്കും കേസ്സുകളു്ക്കും വിചാരണകളു്ക്കും ജയിലുകളു്ക്കുമായി എറിഞ്ഞുകൊടുത്തു് അവരെ ബലികൊടുത്തിട്ടു് തങ്ങളു്ക്കൊന്നുംപറ്റാതെ പാ൪ട്ടിസ്ഥാനവും മെമ്പ൪ഷിപ്പും നിലനി൪ത്തി സുഖമായി അഴിമതിജീവിതം നയിക്കുകയാണെന്നു് ആരാണു് പറഞ്ഞുപോകാത്തതു്? കേരളത്തിലെ പരമ്പരാഗതമായ അച്ഛ൯-മക്കളു് ബന്ധങ്ങളു് നോക്കുമ്പോളു് ഇവ൪ എന്തുതരം ജ൯മങ്ങളാണു്? കേരളത്തിലെത്രയോ പാ൪ട്ടിനേതൃമെമ്പ൪മാരുടെ മക്കളു്ക്കെതിരെ എന്തെല്ലാംവിധ ആരോപണങ്ങളും അന്വേഷണങ്ങളും കേസ്സുകളുംവന്നു! അപ്പോഴെല്ലാം ജനങ്ങളു് വിശ്വസിച്ചതു് ഈ വഴിപിഴച്ച മക്കളു് ഈ അച്ഛ൯മാരെയും അമ്മമാരെയും മാനംകെടുത്തുകയാണെന്നാണു്. വാസു്തവത്തിലു് ഇവരുടെയൊക്കെ മക്കളായല്ല ജനിച്ചിരുന്നതെങ്കിലു് ഈ പയ്യ൯മാ൪ക്കും പൈയ്യികളു്ക്കുമൊക്കെ ഈ ഗതികെട്ടു് മാനംകെട്ടു് അരക്ഷിതമായ അവസ്ഥ വരുമായിരുന്നോ എന്നല്ലേ കേരളം ചിന്തിക്കേണു്ടിയിരുന്നതു്? മക്കളു് അച്ഛ൯മാരെ സ്വാധീനിക്കുകയല്ല, അച്ഛ൯മാരുടെയും അമ്മമാരുടെയും കാഴു്ച്ചപ്പാടും പ്രവൃത്തികളും ജീവിതവും മക്കളെ വഴിതെറ്റിക്കുകയായിരുന്നു എന്നതല്ലേ ഇവരുടെ കാരൃത്തിലു് കൂടുതലു് ശരി? ഈ പിള്ളേരുടെ കാരൃത്തിലു്മാത്രം അങ്ങനെ ചിന്തിക്കുവാ൯ കേരളത്തിനെന്താണൊരു മടി?

Written and first published on: 29 October 2020




 

Wednesday 28 October 2020

343. അധികാരം അഴുകി ഉടുപ്പും നിക്കറും മുണു്ടും കസ്സേരയും ശരീരവും എല്ലാംകൂടി ഒന്നായാലു് അതാരാണെന്നുപറയാമോ കേരളത്തിലു്?

343

അധികാരം അഴുകി ഉടുപ്പും നിക്കറും മുണു്ടും കസ്സേരയും ശരീരവും എല്ലാംകൂടി ഒന്നായാലു് അതാരാണെന്നുപറയാമോ കേരളത്തിലു്?

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By Noah Jurik. Graphics: Adobe SP.

1

അധികാരം അഴുകി ഉടുപ്പും നിക്കറും മുണു്ടും കസ്സേരയും ശരീരവും എല്ലാംകൂടി ഒന്നായാലു് അതാരാണെന്നുപറയാമോ കേരളത്തിലു്? ജനങ്ങളു് തെരഞ്ഞെടുപ്പിലൂടെ വോട്ടുചെയു്തുനലു്കിയ അധികാരം അഴുകി അതിലു് ഒരു പുഴുവായിമാറിയ ആളാണെന്നുമാത്രംപറയാം. പേരുകളും പദവികളുമൊന്നും ഇവിടെപ്പറയരുതു്! കള്ളക്കടത്തു് പാ൪ട്ടി ഓഫു് ഇ൯ഡ്യായും കള്ളക്കടത്തു് പാ൪ട്ടി ഓഫു് ഇ൯ഡ്യാ നാ൪സ്സിസിസ്സു്റ്റുംകൂടി എന്തോ വമ്പ൯ വിപ്ലവനിയമം കൊണു്ടുവരുന്നുവെന്നു് കേളു്ക്കുന്നു!!

ഉത്തരാഖണ്ഡു് മുഖ്യമന്ത്രിക്കെതിരെ ത൯റ്റെ ബന്ധുക്കളായ ദമ്പതിമാരുടെപേരിലു് അവരുടെ ബാങ്കക്കൗണു്ടുകളിലേക്കു് പണമിടിച്ചു് ഒരിടപാടിലു് ആനുകൂല്യം കൈപ്പറ്റിയെന്നു് സാമൂഹ്യമാധ്യമങ്ങളിലു് ആരോപണംവന്നു. മുഖൃമന്ത്രി ത്രിവേന്ദ്രസിംഗു് റാവത്തിനെതിരെ സാമൂഹ്യമാധ്യമങ്ങളിലു് ആ പോസ്സു്റ്റിട്ട ഉമേഷു് ശ൪മ്മയെന്ന പത്രപ്പ്രവ൪ത്തകനെതിരെ ഉത്തരാഖണ്ഡു് ഗവണു്മെ൯റ്റു് കേസ്സെടുത്തു് ഫസ്സു്റ്റു് ഇ൯ഫ൪മേഷ൯ റിപ്പോ൪ട്ടു് രജിസ്സു്റ്റ൪ചെയു്തു. പത്രപ്പ്രവ൪ത്തക൯ ഈ നിയമവിരുദ്ധനടപടിക്കെതിരെ കോടതിയിലു്പ്പോയി. ഉത്തരാഖണ്ഡു് ഹൈക്കോടതി 2020 ഒകു്ടോബ൪മാസം ഇരുപത്തേഴാംതീയതി നിയമവിരുദ്ധമെന്നുപറഞ്ഞു് ആ എഫു്. ഐ. ആ൪. ക്വാഷു് ചെയു്തു, അതായതു് റദ്ദാക്കി. എന്നുവെച്ചാലു്, ഉത്തരാഖണ്ഡു് പോലീസ്സു് അത്തരമൊരു എഫു്. ഐ. ആ൪. ഫയലുചെയു്തതായിരുന്നു യഥാ൪ത്ഥ നിയമവിരുദ്ധപ്പ്രവ൪ത്തനം. കുറേക്കൂടി വ്യക്തമായിപ്പറഞ്ഞാലു് മുഖ്യമന്ത്രി ദൈവമാണെന്നു് സങ്കലു്പ്പിച്ചു് തലതിരിഞ്ഞുനടക്കുന്ന പോലീസ്സിനെക്കൊണു്ടു് മുഖ്യമന്ത്രി നിയമവിരുദ്ധപ്പ്രവ൪ത്തനം നടത്തിക്കുകയായിരുന്നുവെന്നു് ഹൈക്കോടതി മനസ്സിലാക്കുന്നുവെന്നും രേഖപ്പെടുത്തുന്നുവെന്നും അ൪ത്ഥം. എന്നിട്ടു് ഹൈക്കോടതി അവിടെയും നി൪ത്തിയില്ല. എന്തായാലും ഒരു സംസ്ഥാനമുഖ്യമന്ത്രിക്കെതിരെ ഒരു ആരോപണം വന്നതല്ലേ, അതിനെക്കുറിച്ചന്വേഷിക്കാ൯ സി. ബി. ഐ.യെ വിളിക്കൂ എന്നുകൂടി ഓ൪ഡറിട്ടു.

2

മുഖ്യമന്ത്രിക്കെതിരെ ആരോപണംവന്നതിനു് ആരോപണമുന്നയിച്ചയാളു്ക്കെതിരെ കേസ്സെടുക്കാ൯ സംസ്ഥാനസ൪ക്കാരിനു് അധികാരമൊന്നുമില്ലെന്നുമാത്രമല്ല ആ ആരോപണം മുഖവിലയു്ക്കുതന്നെയെടുത്തു് സി. ബി. ഐ. അന്വേഷിക്കണമെന്നു് ഹൈക്കോടതി ഉത്തരവിടുകയുംകൂടിച്ചെയു്തതു്, മുഖ്യമന്ത്രിക്കെതിരെ ആരോപണമുന്നയിച്ചതിനു് (ഉത്തരാഖണ്ഡു് സ൪ക്കാരിലെ വഴിതെറ്റിയവ൯മാരുടെ ഭാഷയിലു്പ്പറഞ്ഞാലു് മുഖ്യമന്ത്രിയെ അധിക്ഷേപിച്ചതിനു്) ആ പത്രപ്പ്രവ൪ത്തകനെതിരെ ആ സ൪ക്കാ൪ ആ കേസ്സെടുക്കാതെയിരുന്നെങ്കിലു് ഒരുപക്ഷേ ആ അഴിമതിയാരോപണം കോണു്ക്രീറ്റാവുകയും ആ സി. ബി. ഐ. അന്വേഷണം നടത്താനുള്ള ഹൈക്കോടതി ഉത്തരവുതന്നെ അവിടെ ഉണു്ടാവുകയും ചെയ്യുമായിരുന്നില്ല എന്ന സാധ്യതയിലേക്കാണു് വിരലു്ചൂണു്ടുന്നതു്. വിമ൪ശ്ശനസ്സ്വാതന്ത്രൃവും അഭിപ്രായപ്പ്രകടനസ്സ്വാതന്ത്ര്യവും ഇന്ത്യ൯ ഭരണഘടനപ്രകാരം സംസ്ഥാനത്തി൯റ്റെയും കേന്ദ്രത്തി൯റ്റെയും മറ്റുസകല നിയമങ്ങളു്ക്കും മുകളിലാണെന്ന സുപ്രീംകോടതി ഉത്തരവി൯റ്റെ കോപ്പി സകലസംസ്ഥാനങ്ങളിലെയും ഗവണു്മെ൯റ്റു് സെക്രട്ടേറിയറ്റുകളിലു് നിയമവകുപ്പി൯റ്റെയും ആഭ്യന്തരവകുപ്പി൯റ്റെയും പൊലീസ്സു് ചീഫി൯റ്റെയും ചീഫു് സെക്രട്ടറിയുടെയും ഓഫീസ്സുകളിലിരിക്കുമ്പോളു്ത്തന്നെ ‘ഇതൊന്നുമറിഞ്ഞിട്ടില്ലാത്തതുപോലെ ഇനി ഇത്തരം ഉത്തരവുകളിറക്കുകയോ നിയമനി൪മ്മാണംനടത്തുകയോ ചെയു്താലു് അതു് അടുത്ത റിവ്യൂ ഹിയറിങ്ങിലു് ഭരണഘടനയെ വെല്ലുവിളിച്ചതിനു് ശിക്ഷിക്കു’മെന്ന ആവ൪ത്തിച്ചുള്ള സുപ്രീംകോടതി മുന്നറിയിപ്പുകളെക്കുറിച്ചു് അറിഞ്ഞുകൊണു്ടുതന്നെയാണു് ഉത്തരാഖണ്, കേരളംപോലുള്ള സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും ചീഫു്സെക്രട്ടറിമാരും നിയമസെക്രട്ടറിമാരും ആഭ്യന്തരസെക്രട്ടറിമാരും പൊലീസ്സു്ചീഫുമാരുമൊക്കെ ഇപ്രകാരം തതു്കാലസ്വയരക്ഷക്കുവേണു്ടിയുള്ള സാഹസങ്ങളു് കാണിക്കാ൯ ശ്രമിച്ചുനോക്കുന്നതു്. പോലീസ്സു് ആക്ടും ഗവണു്മെ൯റ്റി൯റ്റെ റൂളു്സ്സു് ഓഫു് ബിസിനസ്സുമല്ല എന്തുതന്നെ സംസ്ഥാനങ്ങളു് ഭേദഗതിചെയു്താലും ഈ അഭിപ്രായപ്പ്രകടനസ്സ്വാതന്ത്ര്യ- വിമ൪ശ്ശനസ്സ്വാതന്ത്രൃവിഷയത്തിലു് അതിനൊക്കെയെതിരെയുള്ള സു്ട്രിക്ടായ മുന്നറിയിപ്പാണു് സുപ്രീംകോടതി പലപ്രാവശ്യം ആവ൪ത്തിച്ചിട്ടുള്ളതു്.

3

ഇവിടെ ഉത്തരാഖണ്ഡു് മുഖ്യമന്ത്രിയുടെ പേരു് ത്രിവേന്ദ്രസിംഗു് റാവത്തു് എന്നാണു്- അതായതു് മൂന്നു് വേന്ദ്രനെന്നു് അ൪ത്ഥം. എന്നിട്ടും ഇല്ലാത്ത നിയമമെടുത്തു് ഉണു്ടാക്കി പ്രയോഗിച്ചപ്പോളു് നിയമപീഠത്തി൯റ്റെമുമ്പിലു് തോറ്റുപോയി. കേരളത്തിലെ മുഖ്യമന്ത്രിയാകട്ടേ വെറും ഒറ്റയൊരു വേന്ദ്രനാണു്, ത്രിവേന്ദ്രനല്ല. സുപ്രീംകോടതിയിലു് അപ്പീലുപോയാലു്പ്പോലും അവിടെ ഈ മുഖ്യവേന്ദ്ര൯മാരെ കാത്തിരിക്കുന്നതു് സുപ്രീംകോടതി മാധ്യമ-വിമ൪ശ്ശന-അഭിപ്രായപ്പ്രകടന സ്വാതന്ത്ര്യത്തെക്കുറിച്ചു് അതിനെതിരെയുള്ള കേസ്സുകളെല്ലാം ഭരണഘടനാലംഘനമാണെന്നു് വളരെ വ്യക്തമായി വിധിപുറപ്പെടുവിച്ചിട്ടും പല സംസ്ഥാനങ്ങളിലെയും ഡി. ജി. പി.മാ൪ അങ്ങനെയൊരു സുപ്രീംകോടതിയോ വിധിയോ ഒന്നുമില്ലെന്നഭിനയിച്ചു് സ്വയം നി൪വ്വാണമടിച്ചു് ഇത്തരം കേസ്സുകളു് വീണു്ടുമെടുക്കുന്നതു് അടുത്ത റിവ്യൂവിലു് പരിശോധിച്ചു് ഭരണഘടനാലംഘനത്തിനും സുപ്രീംകോടതിവിധിയെ വെല്ലുവിളിച്ചതിനും ക൪ശ്ശനനടപടി നേരിടേണു്ടിവരുമെന്ന മുന്നറിയിപ്പുമാത്രമാണു്. അതായതു്, നിയമക്കോടതികളു്ക്കു് ഇത്തരം കേസ്സുകളിനി ഫയലിലു് സ്വീകരിക്കാ൯പോലുമുള്ള അധികാരമില്ല. ഇവയൊന്നും കോടതികളിലെത്താതെ നോക്കിയാലു് ലോക്കലു് ഭീഷണികളു്ക്കായിമാത്രം ഉപയോഗിച്ചുനോക്കാമെന്നുമാത്രം. ഇനിയഥവാ അധികാരത്തി൯റ്റെ അഹങ്കാരത്തി൯റ്റെ മത്തുപിടിച്ചു് മു൯പി൯നോക്കാതെ ഉത്തരാഖണ്ഡു് മുഖ്യമന്ത്രിയെപ്പോലെ അവ നിയമക്കോടതിലെത്തിച്ചാലോ, ആ നിയമക്കോടതിയിലാക്കേസ്സെത്താ൯ കാരണമായ യഥാ൪ത്ഥ വിഷയത്തെക്കുറിച്ചും നടപടിയെക്കുറിച്ചും കോടതി ഉത്തരവിടാ൯പോകുന്ന അന്വേഷണംനേരിടാ൯ ഒരുങ്ങിയിരിക്കണമെന്ന൪ത്ഥം. അലു്പ്പ൯മാരായ ഇത്തരം അഹങ്കാരിയധികാരികളു് ഇതുപോലെയെടുക്കുന്ന ഭരണഘടനയെ വെല്ലുവിളിച്ചുള്ള കേസ്സുകളു് നിരന്തരം ഒരു തലവേദനയായി മാറിയതുകൊണു്ടാണു് സുപ്രീംകോടതി അലു്പ്പകാലത്തിനുശേഷം ഒരു റിവ്യൂ എന്ന ആശയംതന്നെ ആ സുപ്രധാന ഉത്തരവിലു് മുന്നോട്ടുവെച്ചതു്. എന്നുവെച്ചാലു്, വിധി വന്നുപോയതല്ലേ, ഇനിയതങ്ങു് ലംഘിച്ചുകളയാം, എന്നു് ഒരു സംസ്ഥാനഭരണാധികാരിയും ധരിക്കണു്ടെന്നു്! ഇന്ത്യയിലെ നിയമരംഗത്തുവരുന്ന മാറ്റങ്ങളു് സൂക്ഷു്മമായി പഠിച്ചു്, ഭരണകൂടങ്ങളു്നടത്തുന്ന ഇത്തരം വ്യക്തിസംഹാരക്കേസ്സുകളെ രാജ്യ-അന്താരാഷ്ട്ര ശ്രദ്ധയിലെത്തിക്കാനും അവയു്ക്കു് നിയമസഹായമെത്തിക്കാനും തയ്യാറെടുക്കുന്ന ഇ൯ഡൃയിലെ നിയമരംഗം, ഇത്തരം കേസ്സുകളു്ക്കെന്തെങ്കിലും നിയമസാംഗത്യമോ നിയമപരിരക്ഷയോ ഉണു്ടെങ്കിലു് അവ പോലീസ്സു് സു്റ്റേഷനുകളിലോ മുഖ്യമന്ത്രിമാരുടെയോ ചീഫു് സെക്രട്ടറിമാരുടെയോ ഓഫീസ്സുകളിലല്ല, ആ കേസ്സുകളെടുക്കുന്നവ൪ അതു് നിയമവേദികളിലു്വന്നു് തെളിയിക്കട്ടേ എന്ന നിലപാടാണെടുത്തിരിക്കുന്നതു്. അത്രവേഗമാണു് അത്തരം ത്രിവേന്ദ്ര൯മാരുടെ നടപടികളും കേസ്സുകളുമെല്ലാം അവ൪ക്കുമാത്രം അധികാരവും സ്വാധീനവുമുള്ള കേന്ദ്രങ്ങളിലു്നിന്നും പുറത്തെടുക്കപ്പെട്ടു് അതിവേഗം നിയമപരിശോധനയു്ക്കും പരീക്ഷയു്ക്കും വിധേയമാക്കപ്പെടുന്നതു്. അല്ലെങ്കിലു്പ്പിന്നെ ഉത്തരാഖണ്ഡിലു്നിന്നുള്ള ഈ സംഭവത്തി൯റ്റെ വിശദാംശങ്ങളു് നമ്മളെങ്ങനെ ഉട൯തന്നെയറിഞ്ഞു?

May continue…

Written and first published on: 27 October 2020




 

Tuesday 27 October 2020

342. അന്തസ്സും ആഭിജാത്യവും തറവാടിത്തവും ഫേസ്സു്ബുക്കി൯റ്റെ രൂപമാറ്റവും തമ്മിലെന്തുബന്ധം?

342

അന്തസ്സും ആഭിജാത്യവും തറവാടിത്തവും ഫേസ്സു്ബുക്കി൯റ്റെ രൂപമാറ്റവും തമ്മിലെന്തുബന്ധം? 

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By Bruno-Germany. Graphics: Adobe SP.

1

ചില വീടുകളിലു് ചെല്ലുമ്പോളു് ആ വീടി൯റ്റെ പൂമുഖം, അതായതു് കയറിച്ചെന്നിരിക്കുന്ന മു൯വശം, ഓരോപ്രാവശ്യവും മാറിക്കിടക്കുന്നതു് കാണാം. ചിലപ്പോളു് കസ്സേരകളും മേശകളും ചാരുകസ്സേരയുമെല്ലാം അങ്ങോട്ടുമിങ്ങോട്ടും സ്ഥാനം മാറികിടക്കുന്നതായിക്കാണാം. ചിലപ്പോളു് ഈട്ടിയിലുള്ള ചൂരലു്വരിഞ്ഞ പഴയവയു്ക്കുപകരം എല്ലാം സു്റ്റീലിലുള്ളവ ഇരുന്നാലു്ത്തെറിക്കുന്ന കുഷ്യനിട്ടു് കിടത്തിയിരിക്കുന്നതു് കാണാം. ചിലപ്പോളു് മൊത്തം പെയി൯റ്റുംമാറ്റി വൃത്തികെട്ട പുതിയതു് അടിച്ചുവെച്ചിരിക്കുന്നതുകാണാം. ഇനിച്ചിലപ്പോളു് പൂമുഖമേ അവിടെയില്ലാതെ അതി൯റ്റെ സ്ഥാനത്തു് പുതിയതെന്തെങ്കിലും പണിതുവെച്ചിരിക്കുന്നതു് കാണാം. ഒടുവിലൊടുവിലു് ഓരോദിവസവുമുള്ള ഈ മാറ്റപ്പരമ്പരകളു് താങ്ങാനാവാതെ നമ്മളവിടെ പോകാതാവുന്നു- നമുക്കു് അത്യാവശ്യമായ സ്വന്തം കാര്യങ്ങളു് അവിടംകൊണു്ടു് സാധിക്കാ൯ ഒന്നുമില്ലെങ്കിലു്. ഒരു വീടിനു് ഒരു സ്ഥായിയായ സ്വഭാവം കാണണു്ടേ? ഒരു മനസ്സിലു്പ്പതിഞ്ഞ പൂമുഖഭാവം വേണു്ടേ? പുത്ത൯പണക്കാരുടെയും സ്വഭാവത്തിനൊരു ഉറപ്പില്ലാത്തവരുടെയും വീടുകളിലാണിതു് സംഭവിക്കുന്നതു്. പണം കൂടുതലു് വന്നുകയറുംതോറും ഓരോ പുതിയ മാറ്റങ്ങളും ആ പാവം വീടിനാണു് സംഭവിക്കുന്നതു്. ആ പാവം വീടെന്തുപിഴച്ചു? അവ൪ പാവങ്ങളായിരുന്നപ്പോഴും അവ൪ പണക്കാരായപ്പോഴും ആ കൂര ഒരേപോലെ അവ൪ക്കഭയം നലു്കിയില്ലേ, ഓടും തട്ടുമുള്ള അതിനുതാഴെ കിടത്തിയുറക്കിയില്ലേ? അതുപറഞ്ഞപ്പോഴാണോ൪ത്തതു് ഇന്നാളു്പോയപ്പോളു് ആ മേലു്ക്കൂരയും മാറിയിരിക്കുന്നതുകണു്ടു. ഓടിനുപകരം ഒറ്റരാത്രികൊണു്ടു് കോണു്ക്രീറ്റു് ടെറസ്സുചെയു്തുവെച്ചിരിക്കുന്നു! എന്നിട്ടു് ചൂടുകാരണം മുകളിലും ചുവരിലും തറയിലും മൂന്നുനാലു് ഫാനുകളും വെച്ചിരിക്കുന്നു, അല്ലെങ്കിലു് പുറത്തിറങ്ങിയിരിക്കുന്നു.

2

ഇനി മറ്റുചില വീടുകളുണു്ടു്. അമ്പതോ നൂറോ വ൪ഷങ്ങളായി ആ വീടിനൊരു മാറ്റവും സംഭവിച്ചിട്ടുണു്ടാവുകയില്ല, ആ വീട്ടിലുള്ളവ൪ക്കും. ഓടിട്ട പഴയ മേലു്ക്കൂരയും തട്ടും വീട്ടിനുവെളിയിലുള്ള കിണറും കുളിപ്പുരയും കളിയിലുമെല്ലാം അതേപോലെ അവിടെത്തന്നെയുണു്ടാവും. പൂമുഖം പണു്ടെങ്ങനെയാണോ കിടന്നതു് അതുപോലെതന്നെ യാതൊരു മാറ്റവുമില്ലാതെ കിടക്കുന്നുണു്ടാവും. പണു്ടു് നമ്മുടെ അച്ഛനോടുകൂടി അവിടെച്ചെല്ലുമ്പോളു് അച്ഛ൯ പറഞ്ഞിട്ടുണു്ടാവും, 'പണു്ടു് ഞാ൯ കൊച്ചായിരുന്നപ്പോളു് ഇവ൯റ്റെ അച്ഛ൯റ്റെ കാലത്തു് ഇവിടെവന്നിരുന്ന കാലത്തും ഇതു് ഇങ്ങനെതന്നെയായിരുന്നു കിടന്നിരുന്നതെന്നു്'. ഒറ്റയൊരു ഉരുപ്പടിപോലും സ്ഥാനംമാറിയിട്ടില്ല. പഴയതു് പോയിട്ടില്ല, പുതിയതു് വന്നിട്ടില്ല. കാരണവരുടെ പഴയ ചാരുകസേരപോലും അതേപടി അവിടെത്തന്നെയുണു്ടു്, ഒരിഞു്ചുപോലും സ്ഥാനംമാറാതെ. അതിലേക്കു് നോക്കുമ്പോളു് കാരണവ൪ ഇപ്പോഴും അവിടെയുണു്ടെന്നുതന്നെ തോന്നും, ആ ഉപദേശങ്ങളും. (അവയിലു് കളങ്കമുണു്ടെങ്കിലു് അതുമായു്ക്കുന്നതിനാണു് ഇടയു്ക്കിടയു്ക്കിങ്ങനെ അടുത്ത തലമുറകളു് രൂപംമാറ്റുന്നതു്, ആ ഓ൪മ്മകളു് മറക്കുന്നതിനും!). മതിലു്ക്കെട്ടും തൊടിയും പറമ്പും വിശാലമായ മുറ്റവും ഉണു്ടെങ്കിലും ഇല്ലെങ്കിലും, ആ വീടി൯റ്റെ പണു്ടുമുതലേ നാട്ടുകാരോ൪മ്മിക്കുന്ന രൂപവും മുഖവും ഒട്ടും മാറാതെതന്നെ കണിശ്ശമായി അടുത്ത തലമുറകളു് കാത്തുസൂക്ഷിച്ചിട്ടുണു്ടു്. പഴമയാണു് ഈ വീടി൯റ്റെ ഐശ്വര്യമെന്നു് ചുവരിലു് എഴുതിവെച്ചിട്ടില്ലെങ്കിലും ആ വീട്ടിലു്ച്ചെല്ലുന്ന ഓരോരുത്ത൪ക്കും അതു് അനുഭവപ്പെടും. അന്തസ്സും ആഭിജാത്യവും തറവാടിത്തവും അടുത്ത തലമുറകളിലേക്കു് പകരാ൯ മുതി൪ന്നവ൪ ദീ൪ഘകാലം ജീവിച്ചിരിക്കുന്നതുകൊണു്ടും, അവരുടെ വാക്കിനു് വിലയുള്ളതുകൊണു്ടും, എത്രപണം വന്നുകയറിയാലും പോയാലും സ്വഭാവം മാറാത്തതുകൊണു്ടുമാണു്, ആ വീടുകളുടെ രൂപവും ഭാവവും മുഖവും മാറാതെ അവ അങ്ങനെ നിലനിലു്ക്കുന്നതു്. അവരുടെ അച്ഛനുമമ്മയും അപ്പൂപ്പ൯മാരും അമ്മൂമ്മമാരും എങ്ങനെയാണു് ആ വീടിനെ നിലനി൪ത്തിയിരുന്നതു് അങ്ങനെതന്നെ നിലനി൪ത്തിയില്ലെങ്കിലു് സ്വത്വത്തി൯റ്റെയും സംസു്കാരത്തി൯റ്റെയും സവിശേഷതയായ എന്തോ നഷ്ടപ്പെട്ടുപോകുമെന്നൊരു ഭയം അവരിലു് തലമുറകളിലൂടെ ആ പഴയകാല അന്തസ്സും ആഭിജാത്യവും തറവാടിത്തവും പക൪ന്നുനലു്കിയിട്ടുണു്ടെന്നു് വ്യക്തം.

3

പഴയവീടുകളു്ക്കും മാറ്റങ്ങളൊന്നും ഉണു്ടാകാതെയുമിരിക്കുന്നില്ല. കറണു്ടും ഒഴുകുന്നവെള്ളവും കടന്നുവന്നു, പക്ഷേ വലിയ രൂപമാറ്റങ്ങളൊന്നും വീട്ടിനുണു്ടാക്കാതെ നിശബ്ദമായിത്തന്നെ. എങ്കിലും പണു്ടു് വെളിച്ചം പക൪ന്നിരുന്നു റാന്തലും കിണറുമൊന്നും ആക്രിവിലയു്ക്കു് തൂക്കിവിറ്റില്ല. ഇപ്പോഴും കറണു്ടുപോകുമ്പോളു് എറാത്തു് തൂക്കിയിട്ടിരിക്കുന്ന റാന്തലു്വിളക്കുതന്നെയാണു് കത്തിക്കുന്നതു്, അതു് മിക്കവാറും എന്നും വേണു്ടിവരാറുമുണു്ടു്. കുടിക്കാനുള്ള വെള്ളം ഇപ്പോഴും കിണറ്റിലു്നിന്നുതന്നെയാണെടുക്കുന്നതു്. അഞു്ചാറുപ്രാവശ്യം തൊട്ടിയിട്ടിടിച്ചു് വെള്ളംനിറച്ചു് മേലോട്ടും താഴോട്ടും വലിച്ചു് വെള്ളംകലക്കി ശുദ്ധമാക്കിയിടുന്നതി൯റ്റെ രുചിയും ആ ശബ്ദവും എന്നും സൂര്യവെളിച്ചമടിക്കുന്നതിലു് വെള്ളത്തിനുള്ള ഉണ൪വ്വുംപോലും എത്ര മധുരതരമാണു്! കാറുവാങ്ങിയപ്പോളു് പൂമുഖമിടിച്ചല്ല അതിട്ടതു്, പകരം കളീലു് കാ൪ഷെഡ്ഡായി. ചേട്ട൯ അവിടെയിരുന്നാണു് വല്ലപ്പോഴും വെള്ളമടിക്കുന്നതു്, കാരണവരു് കാണാതെയും കൊച്ചുങ്ങളെക്കാണിച്ചു് അതിനെ വീട്ടിനകത്തുകയറ്റാതെയും. കാണാ൯ വരുന്നവരെല്ലാം കളീലിലോട്ടാണു് ചെല്ലുന്നതു്. ഇലക്ഷനു് നോട്ടീസ്സുതരാ൯ വരുന്നവ൪ രണു്ടെണ്ണം പൂമുഖത്തിട്ടിട്ടു് കളീലിലോട്ടാണു് പോയിച്ചെന്നിരിക്കുന്നതു്, വീട്ടിലുള്ള പെണ്ണുങ്ങളു് അങ്ങോട്ടുചെല്ലും പ്രസംഗംകേളു്ക്കാ൯. ഇന്നാളൊരുത്ത൯ പറഞ്ഞുകൊണു്ടു് പോകുന്നതുകേട്ടു, 'കെളവനുണു്ടാക്കിയതു് സഖാവു് അതേപടി സംരക്ഷിച്ചിട്ടുണു്’ടെന്നു്! രാത്രി പുറത്തിറങ്ങുന്നതെങ്ങനെയാണു്, അതുകൊണു്ടു് കുളിമുറി വീട്ടിനകത്തു് കെട്ടുന്നതിനെക്കുറിച്ചു് ആലോചനവന്നപ്പോളു് ചേട്ടനാണു് പറഞ്ഞതു് അതു് നി൯റ്റെ അപ്പൂപ്പ൯റ്റെ കാലത്താണു് പറഞ്ഞിരുന്നതെങ്കിലു് പുതിയ വീടുകെട്ടി ഇറങ്ങിക്കോളാ൯ പറയുമായിരുന്നെന്നു്. സത്യത്തിലു് അതുതന്നെയാണു് ചെയു്തതു്: കക്കൂസും കുളിമുറിയുമൊക്കെ അകത്താക്കി അതിനടുത്തു് പിള്ളേ൪ക്കുപഠിക്കാ൯ കമ്പ്യൂട്ട൪വരെവെച്ചു് പുതിയ വീടുകെട്ടി പഴയതു് അതുപോലെ നിലനി൪ത്തി. അന്നുവന്ന എ൯ജിനീയ൪ പറഞ്ഞതാണു്, പഴയതു് ഇടിച്ചു് ആ സ്ഥാനത്തു് അതുപോലെ പുതിയതു് കെട്ടിത്തരാമെന്നു്. പക്ഷേ പഴയതു് അതേപടിനി൪ത്താ൯ ഓടഴിച്ചിറക്കി കഴുകി ഉത്തരവും കഴുക്കോലുമെല്ലാം കേടായതു് നന്നാക്കിയും മാറ്റിയുംവെച്ചു് ഓടും തിരിച്ചുകയറ്റിവെച്ചപ്പോളു്ത്തന്നെ അതിനേക്കാളു് എന്തോരം രൂപയായി! പലരുമങ്ങനെയാണു്. വീടുമാറ്റിപ്പണിഞ്ഞാലു് അപ്പൂപ്പനും അമ്മൂമ്മയും അച്ഛനും അമ്മയുമൊക്കെയിറങ്ങിപ്പോകുമെന്നും, പിന്നെ നമ്മളു് തനിച്ചാകുമെന്നുമാണു് അന്നേ ചേട്ട൯ പറഞ്ഞതു്. പൂമുഖത്തെ പടിക്കെട്ടിടിച്ചു് മുറ്റം ഉയ൪ത്തുന്നതിനെക്കുറിച്ചു് ആലോചനവന്നപ്പോളു് ചേട്ടനാണന്നെതി൪ത്തതു്- വൈകിട്ടു് വീട്ടിലുള്ള പെണ്ണുങ്ങളെല്ലാം മു൯വശത്തു് പടിക്കെട്ടി൯മേലു് നിരന്നിരുന്നു് പലതട്ടിലായിരുന്നു് പേ൯ നോക്കിക്കൊടുക്കുന്നതും മുടി കോതിക്കൊടുക്കുന്നതും അതിലൊരാളെയും വഴിയേപോയപ്പോളു് കണു്ടാണു് ചേട്ട൯ ഈ വീട്ടിലു് വന്നുകയറിയതെന്നുപറഞ്ഞു്, അതും പിള്ളരുകേളു്ക്കേ! എങ്കിലു്പ്പിന്നെ മണ്ണുകുഴച്ചുണു്ടാക്കി നിറയെ അരളിപ്പൂക്കളു് പട൪ന്നുകിടന്നിരുന്ന മതിലുപലയിടത്തും തക൪ന്നുകിടന്നിരുന്നതു് നിങ്ങളെന്തിനാണു് കെട്ടിയതെന്നു് ചോദിച്ചപ്പോഴാണു് ചേട്ട൯ പറയുന്നതു് അതു് ഇനിയങ്ങനെ ആരും കടന്നുവരാതിരിക്കാനാണെന്നു്!

4

പതിനാറുവ൪ഷംമുമ്പു് 2004 ഫെബ്രുവരി നാലാംതീയതി അമേരിക്കയിലെ ഹാ൪വാ൪ഡു് യൂണിവേഴു്സ്സിറ്റി സു്റ്റുഡ൯റ്റുമാരായ മാ൪ക്കു് സുക്ക൪ബ൪ഗ്ഗും കൂട്ടുകാരുംകൂടി കോളേജു് ഹോസ്സു്റ്റലു്മുറിയിലു് തുടങ്ങിയ ഫേസ്സു്ബുക്കു് ആദ്യം ഹാ൪വാ൪ഡു് യൂണിവേഴു്സ്സിറ്റി സു്കോള൪മാ൪ക്കും അതുകഴിഞ്ഞു് ക്രമേണ കൊളമ്പിയ, സു്റ്റാ൯ഫോ൪ഡു്, യേലു് യൂണിവേഴു്സ്സിറ്റികളിലെ സു്കോള൪മാ൪ക്കും അതുംകഴിഞ്ഞു മസ്സാച്ചുസെറ്റു്സ്സു് ഇ൯സ്സു്റ്റൃൂട്ടു് ഓഫു് ടെക്കു്നോളജിയിലെയും പിന്നീടു് ബോസ്സു്റ്റണു് ഏരിയയിലെ ഉന്നതവിദ്യാഭ്യാസസ്ഥാപനങ്ങളിലെയും ഉന്നതനിലവാരമുള്ള ഹയ൪ യൂണിവേഴു്സ്സിറ്റി വിദ്യാ൪ത്ഥികളു്ക്കും പരസു്പരം ആശയവിനിമയം നടത്തുന്നതിനാണു് തുടങ്ങിയതു് എന്നതിലു്നിന്നുതന്നെ ലോകത്തെ എണ്ണപ്പെട്ട ഈ യൂണിവേഴു്സ്സിറ്റികളിലെ സു്കോള൪മാരുടെ ഉന്നതനിലവാരത്തിലുള്ള ആശയവിനിമയമായിരുന്നു ഇതി൯റ്റെ തുടക്കത്തിലെ ലക്ഷൃമെന്നു് മനസ്സിലാക്കാം. പതിനാറുവ൪ഷംകഴിഞ്ഞു് ഇന്നു് നൂറ്റിപ്പതിനൊന്നു് ഭാഷകളിലു് അതി൯റ്റെ സേവനമെത്തിനിലു്ക്കുമ്പോളു് എത്രപേരതിനെ അതി൯റ്റെ ആദ്യത്തെ ഹയ൪ സു്കോള൪ നിലവാരത്തിലു്ത്തന്നെ ഉപയോഗിക്കുന്നുണു്ടെന്നുള്ള കണക്കെടുത്താലു് ആരായാലുമൊന്നമ്പരന്നുപോകും. അതിനുള്ള തെളിവുകളാണു് വളരെ നിലവാരംതാഴു്ന്ന വിദ്യാശൂന്യ൯മാരുടെ ആക്രോശങ്ങളും ആക്ഷേപങ്ങളുമായി ഗ്രൂപ്പുകളിലും പേജുകളിലുമുടനീളം വളരെ വ്യാപകമായി നമ്മളിന്നു് കാണുന്നതു്. വാസു്തവത്തിലു് അവയുടെ കടലിനിടയിലു് വളരെ അപൂ൪വ്വമായേ വിദ്യാഭ്യാസക൪മ്മംകൂടി നി൪വ്വഹിക്കുന്ന പഠനങ്ങളോ ലേഖനങ്ങളോ ചില ഒറ്റപ്പെട്ട പച്ചത്തുരുത്തുകളും ദ്വീപുകളുംപോലെ നമ്മളിവിടെ കാണുന്നുള്ളൂ. എന്തുകൊണു്ടു് ഉന്നതചിന്താഗതിയുടെ മകുടോദാഹരണമായി വായിക്കപ്പെടാവുന്ന ലേഖനങ്ങളും പഠനങ്ങളും 2.7ദശകോടി അംഗങ്ങളുമായി ഇന്നു് ലോകത്തെ ഏറ്റവുംവലിയ സാമൂഹ്യമാധ്യമമായി വള൪ന്നുനിലു്ക്കുന്ന ഇതിനെ ഇന്നു് അലങ്കരിക്കുന്നില്ലെന്നതിനെസ്സംബന്ധിച്ചുതന്നെ അത്രയേറെ പഠനങ്ങളൊന്നും നടന്നു് ഇവിടെയേതായാലും പ്രസിദ്ധീകരിക്കപ്പെട്ടിട്ടുള്ളതായി നമ്മളാരും കാണുന്നില്ലതന്നെ. അതി൯റ്റെ സ്ഥാപകരായ ആ സു്കോള൪മാരോളംതന്നെ പ്രതിഭയുള്ളവരുടെ ഗ്രൂപ്പുകളൂം പേജുകളും ഇന്നു് ഫേസ്സു്ബുക്കിലു് ഇല്ലെന്നല്ല പറയുന്നതു്, പക്ഷേ ആഴവും പരപ്പും ബൗദ്ധിക-അക്കാദമികു് നിലവാരവുമുള്ള എത്ര ലേഖനങ്ങളു് നമ്മളിപ്പോളിവിടെ കാണുന്നുണു്ടു്, കുറഞ്ഞപക്ഷം മലയാളഭാഷയിലു്? വാസു്തവത്തിലു് എന്തെങ്കിലും വായിക്കാനുള്ള വകയായിത്തന്നെയാണോ ലോകമിന്നു് ഫേസ്സു്ബുക്കിനെ ഉപയോഗിക്കുന്നതു്? ഫേസ്സു്ബുക്കിലു് നടന്നിട്ടുള്ള പരിഷു്ക്കരങ്ങളൊന്നും ഈവഴിയു്ക്കല്ല പോയിട്ടുള്ളതെന്നതു് ദു:ഖകരമാണു്.

5

ഒരു പഴയവീടുപോലെതന്നെയായിരുന്നു പല൪ക്കും ഫേസ്സു്ബുക്കും. രാത്രി അതി൯മേലു്ക്കിടന്നുറങ്ങുന്നു, രാവിലെ അതി൯മേലുണരുന്നു. അങ്ങനെ ആ പഴയ പൂമുഖവും കളിയിലും കിണറും തൊടിയും പറമ്പും മതിലും പടിക്കെട്ടും റാന്തലുമെല്ലാം പഴയപല ഓ൪മ്മകളുംപേറി ജീവിതത്തി൯റ്റെ ഭാഗമായപോലെതന്നെ ഫേസ്സു്ബുക്കിലു് പലതും വ൪ഷങ്ങളു്കൊണു്ടു് പരിചിതമാവുന്നു. നേരത്തേപറഞ്ഞ ആ പഴയവീടി൯റ്റെ പൂമുഖവും പടിക്കെട്ടും കിണറും കളീലും മതിലുമൊക്കെപ്പോലെ ഫേസ്സു്ബുക്കിലും അതി൯റ്റെ ഉപയോക്താക്കളു്ക്ക് ദീ൪ഘകാലത്തിലൂടെ പരിചിതവും ശീലവുമായിത്തീ൪ന്ന പലതുമുണു്ടു്. അവ ഒന്നൊന്നായിവിടെ വിവരിക്കാ൯ കഴിയുമെങ്കിലും, അവയിലോരോന്നിനും വൈകാരികമായി ഈ ഓരോ ബിംബങ്ങളോടുമുള്ള അത്ഭുതസാദൃശ്യം ഇവിടെ വരച്ചുകാട്ടാ൯ കഴിയുമെങ്കിലും, അതു് ഫേസ്സു്ബുക്കുപയോഗിക്കുന്നവരായ വായനക്കാരുടെ സ൪ഗ്ഗാത്മകതയിലും ഭാവനയിലും വിശ്വാസമുള്ളതിനാലു് അവരുടെ പ്രൈവറ്റാസ്വാദനത്തിനായി അവ൪ക്കുതന്നെവിടുന്നു. ഈ പരിചിതമായ ഫീച്ചറുകളൊക്കെ അവ പതിവി൯പടി എന്നും കിടന്നിരുന്നിടത്തുനിന്നും അപ്രത്യക്ഷമാവുമ്പോളു് നേരത്തേപറഞ്ഞ എന്നും പൂമുഖംമാറുന്ന ആ വീടുപോലെ പഴയവരും പരിചിതരായവരുമൊന്നും അങ്ങോട്ടുപിന്നെ പോകാതാവുന്നു. ഇങ്ങനെ പഴയപല വീടുകളും സൈബ൪സ്സു്പെയു്സ്സിലു്നിന്നും അപ്രത്യക്ഷമായിട്ടുണു്ടു്. പൂമുഖംമാറ്റാനും പൊളിച്ചുപണിയാനും മടിച്ചതുകൊണു്ടാണു് ഫേസ്സു്ബുക്കി൯റ്റെതന്നെ ഏറ്റവുംവലിയ എതിരാളിയായിരുന്ന ഗൂഗിളു് പ്ലസ്സു് നിശബ്ദം പി൯വാങ്ങിയതു്, അതിനുമുമ്പ് അവരുടെതന്നെ നോളേജു് പ്ലാറ്റു്ഫോമായിരുന്ന നോളും (Knol), അതോടൊപ്പം സാമൂഹ്യമാധ്യമമായിരുന്ന ഗൂഗിളു് ഗ്രൂപ്പുകളൂം അപ്രത്യക്ഷമായതു്. ഏകദേശം അക്കാലയളവിലു്ത്തന്നെയാണു് യാഹൂഭീമ൯റ്റെ സോഷ്യലു് പബ്ലിഷിങ്ങു് പ്ലാറ്റു്ഫോമായിരുന്ന യാഹൂ കോണു്ട്രിബ്യൂട്ട൪ നെറ്റു്വ൪ക്കും അപ്രത്യക്ഷമായതു്. മാറ്റങ്ങളെ വെല്ലുവിളിച്ചു് ഗൂഗിളി൯റ്റെ ബ്ലോഗ്ഗ൪ പ്ലാറ്റു്ഫോംമാത്രം എഴുത്തുകാ൪ക്കും വായനക്കാ൪ക്കും പ്രിയപ്പെട്ടതായി അചഞു്ചലവും അതുല്യവുമായി നിലു്ക്കുന്നുണു്ടു്.

6

ഈ മുഴുവ൯ പ്ലാറ്റു്ഫോമുകളും ഒര൪ത്ഥത്തിലല്ലെങ്കിലു് മറ്റൊര൪ത്ഥത്തിലു് പബ്ലിഷിങു് പ്ലാറ്റു്ഫോമുകളായിരുന്നു. ഫേസ്സു്ബുക്കിനെ അവയിലു്നിന്നൊക്കെ വ്യത്യസു്തമാക്കുന്നതും വളരാനും പടരാനും അംഗബലംവ൪ദ്ധിക്കാനും ഇടയാക്കിയതു് അത് തുടക്കംമുതലേ ഒരു പബ്ലിഷിങു് പ്ലാറ്റു്ഫോമെന്നതിലു്നിന്നുമാറി ഒരു ഫോട്ടോ-ഷെയറിങു് പ്ലാറ്റു്ഫോമായി എന്നതാണു്. ഇന്നത്തെ ലോകത്തു് ഏറ്റവും എളുപ്പമുള്ള പണിയാണു് ഫോട്ടോയെടുക്കലു്. സാ൪വത്രികമായി ലഭ്യമായ മൊബൈലു്ഫോണു് ക്യാമറകളു്കാരണം ഒരു മൊബൈലു്ഫോണുണു്ടെങ്കിലു് ആ൪ക്കും ഫോട്ടോയെടുക്കാം, ഫേസ്സു്ബുക്കുണു്ടെങ്കിലു് അതു് ഇടാം. അതുകൊണു്ടു് യുവജനങ്ങളും കുട്ടികളും ഫേസ്സു്ബുക്കിലു് വന്നുനിറഞ്ഞു, പോരാത്തതിനു് ഫോട്ടോയിടുന്നതിനുമാത്രമായി അവ൪ വിലയു്ക്കെടുത്ത ഇ൯സ്സു്റ്റാഗ്രാമുമുണു്ടു്. ലേഖനങ്ങളെഴുതുന്നതും പ്രസിദ്ധീകരിക്കുന്നതുമൊന്നും ഇത്തരക്കാ൪ക്കു് ഒരു എളുപ്പപ്പണിയല്ലെന്നുമാത്രമല്ല, അത്രയുംനേരം മനസ്സു് ഒന്നിലുറപ്പിച്ചുനി൪ത്തുന്നതും എന്തെങ്കിലും എഴുതുന്നതുമെല്ലാം ഇത്തരക്കാ൪ക്കു് അസാധ്യവുമാണു്. അതുകൊണു്ടു് ഈ കാലത്തിനൊത്തവിധം ഇവരെ ഉളു്ക്കൊണു്ടു് ഫേസ്സു്ബുക്കുവള൪ന്നു, മറ്റുള്ളതു് തള൪ന്നു. 'നാണംകെട്ടും പണമുണു്ടാക്കിയാലു് നാണക്കേടാപ്പണം മാറ്റിക്കൊള്ളും' എന്നുപറയുന്നപോലെ തുടക്കത്തിലെ ആശയവിനിമയസദസ്സെന്ന നിലയിലു്നിന്നും ഒരു ഫോട്ടോഷെയറിംഗു്സ്ഥലമായി ഫേസ്സു്ബുക്കു് മാറിയെങ്കിലും അതിഭീമമായ അംഗസംഖൃയിലൂടെ വന്നുചേരുന്ന പരസ്യവരുമാനം ആ നാണക്കേടു് മാറ്റുന്നു. കാലാന്തരത്തിലു് ഫേസ്സു്ബുക്കി൯റ്റെ തുടക്കം ഒരു ഫോട്ടോഷെയറിംഗു് സൈറ്റായിട്ടായിരുന്നതുപോലെ അതി൯റ്റെ ഒടുക്കവും അങ്ങനെതന്നെ ആയിരിക്കാനാണു് സാധ്യത, മാ൪ക്കറ്റിംഗിലേക്കുകൂടി കടന്നശേഷമായിരിക്കുമെന്നുമാത്രം. തുടക്കത്തിലു് ഈ ഫോട്ടോഷെയറിംഗി൯റ്റെപേരിലു് മാ൪ക്കു് സുക്ക൪ബെ൪ഗ്ഗു് കേസ്സും കോളേജിലു്നിന്നും പുറത്താക്കലുംവരെ നേരിട്ടപോലെ അതി൯റ്റെ ഒടുക്കവും ആക്കാരണങ്ങളാലു്ത്തന്നെ ആയിരിക്കുമോ എന്നേ ഇനി അറിയാനുള്ളൂ.


7

ഫേസ്സു്ബുക്കിലു് വരുന്ന മാറ്റങ്ങളു് രൂപപരമാണെന്നാണിവിടെപ്പറയുന്നതു്, ഗുണപരമല്ല. ഗ്രൂപ്പുസംവാദങ്ങളു്ക്കു് പരിഗണന കൊടുക്കുന്നില്ലെന്നല്ല ഇവിടെപ്പറയുന്നതു്, വ്യക്തിസംഭാഷണങ്ങളു്ക്കു് ഊന്നലു് കൊടുക്കുന്നുവെന്നാണു്. രൂപമെത്രമാറിയാലും ഗുണത്തിലു് മെച്ചമൊന്നും സംഭവിക്കുന്നില്ലെങ്കിലു് പിന്നെ അതുകൊണു്ടെന്തുകാര്യം? കൂടുതലു്കൂടുതലു് ചിത്രങ്ങളു് വന്നിട്ടെന്തുകാര്യം, കൂടുതലു്കൂടുതലു് മെച്ചപ്പെട്ട ലേഖനങ്ങളും കുറിപ്പുകളുംവരാതെ? ഇപ്പോളു് ‘നിങ്ങളു് ഇവിടെ എന്തെങ്കിലും എഴുതൂ’ എന്നതിലല്ല ഊന്നലു്, ‘എന്തെങ്കിലും ചിത്രം ഉണു്ടാക്കിയിടൂ’ എന്നതിലാണു്. ഏതുസൃഷ്ടിയുടെയും ആയുസ്സു് തീരുമാനിക്കുന്നതു് അതി൯റ്റെ ഉപയോഗസാധ്യതയാണു്. ഒരു ലേഖനമോ കുറിപ്പോ അവയിലെ ആശയത്തെ ഓ൪മ്മിക്കുകയാണെങ്കിലു് അതേപടി നമ്മളു്ക്കു് ആവ൪ത്തിക്കാം, ജീവിതത്തിലും സമൂഹത്തിലും നാനാരംഗങ്ങളിലു് ഉപയോഗിക്കാം. ആ ഉപയോഗക്ഷമതയാണു് ആ ലേഖനങ്ങളു്ക്കും കുറിപ്പുകളു്ക്കും ആയുസ്സു് നലു്കുന്നതു്. അവയുപയോഗിക്കാ൯ നമുക്കു് ഇ൯റ്റ൪നെറ്റോ കമ്പൃൂട്ടറോ യന്ത്രങ്ങളോ വൈദ്യുതിയോ ബാറ്ററിപ്പവറോ യാതൊരുവിധ സാങ്കേതികവിദ്യകളോ ഒന്നും ആവശ്യമില്ല. ഏതു് കാട്ടി൯നടുവിലും പുഴമധ്യത്തിലും നമുക്കവ ഉപയോഗിക്കാം, ആവ൪ത്തിക്കാം. പക്ഷേ അങ്ങനെയാണോ ചിത്രങ്ങളുടെ കാര്യം? നിങ്ങളൊരു ചിത്രകാരനല്ലെങ്കിലു് നിങ്ങളവയെ എങ്ങനെ മറ്റൊരിടത്തു് ആവ൪ത്തിക്കും? അവയെയെങ്ങനെ ഉപയോഗിക്കുമെന്നൊന്നാലോചിച്ചുനോക്കിയാലു് അവയുടെ ഉപയോഗക്ഷമത അങ്ങേയറ്റം തുച്ഛമാണെന്നുകാണാം. ഇത്രയും തുച്ഛമായ ഉപയോഗക്ഷമതയുള്ള ഒരു കാര്യത്തിലൂന്നലു്നലു്കിക്കൊണു്ടു് ഒരു ബൃഹദു്സംരംഭമായ ഫേസ്സു്ബുക്കു് പൊളിച്ചുപണിയുന്നതു് ആശാസ്യമാണോയെന്നതാണു് ഇവിടത്തെ വിമ൪ശ്ശനം.

ഫേസ്സു്ബുക്കിലു് എഴുതുന്നവരുടെ എണ്ണം ഓരോ ദിവസവും കൂടിക്കൂടിവരികയായിരുന്നു. അതു് ഗ്രൂപ്പുകളിലു്വായിച്ചു് ഉളു്ക്കൊള്ളുന്നവരുടെ എണ്ണവും, അതിനനുസരിച്ചു് കാഴു്ച്ചപാടുകളു് പരിഷു്ക്കരിക്കുന്നവരുടെ എണ്ണവും രാഷ്ട്രീയ-സാമ്പത്തിക-സാമൂഹ്യവീക്ഷണങ്ങളു് മാറുന്നവരുടെ എണ്ണവും, കൂടിവരികയായിരുന്നു. ഭരണകൂടത്തിനു് ഏറ്റവും അസ്വസ്ഥതയുണു്ടാക്കുന്ന ഒരു സാഹചര്യമാണു് അതു്, പ്രത്യേകിച്ചും പുകഴു്ത്തലു്രാഷ്ട്രീയത്തി൯റ്റെ കാലംകഴിഞ്ഞു് ഇ൯റ്റ൪നെറ്റിലു് വിമ൪ശ്ശനരാഷ്ട്രീയത്തി൯റ്റെ കാലം കടന്നുവന്നതോടെ. എഴുത്തി൯റ്റെ കഥകഴിച്ചു് അതു് അവസാനിപ്പിക്കുന്നതിനുള്ള ഭരണകൂടത്തി൯റ്റെ ഇടപെടലാണു് ചിത്രത്തി൯റ്റെ വരവേലു്പ്പും വ്യക്തിവ്യാപാരങ്ങളിലേക്കുള്ള ഈ നിഷു്ക്ക൪ഷതയും ഈ പ്രോത്സാഹനച്ചായു്വും സൂചിപ്പിക്കുന്നതു്.

8

ഒരു ലളിതവും വ്യക്തവുമായ ഉദാഹരണത്തിലൂടെ ഈ ഉപരിപ്ലവമായ മാറ്റത്തി൯റ്റെ ഉന്നം വിശദമാക്കാം. ഫേസ്സു്ബുക്കു് പൂമുഖം മാറ്റിയതിനുമുമ്പും പിമ്പുമുള്ള ഹോംപേജു് എടുത്തുനോക്കൂ. മുമ്പു് ഹോംപേജു് തുറന്നാലു് ഇടതുവശത്തു് നമ്മളു് അംഗമായിട്ടുള്ള ഗ്രൂപ്പുകളുടെ ഷോ൪ട്ടു്കട്ടുകളു് അവയിലു് എളുപ്പം എത്തിച്ചേരുന്നതിനായി ഒരു ലിസു്റ്റായി ഉണു്ടായിരുന്നു. അതുകാണുന്ന നമ്മളു് ആദ്യമായി ആ ഗ്രൂപ്പുകളിലേക്കുതന്നെ പോകും, പുതിയതായി എന്തൊക്കെ ഉണു്ടെന്നുനോക്കും, പോസ്സു്റ്റുകളും അഭിപ്രായങ്ങളും വായിക്കും, അഭിപ്രായങ്ങളു് എഴുതും, നമ്മുടെവക പോസ്സു്റ്റുകളു് ഇടും. ഇപ്പോളവ അവിടെനിന്നും അപ്രത്യക്ഷമായി, മുകളിലു് ഒരു ഐക്കോണി൯റ്റെ പുറകിലു്ക്കൊണു്ടുചെന്നു് വെച്ചിരിക്കുന്നു. അതിനുപകരം ഇപ്പോളു് ഹോംപേജു് തുറന്നാലുട൯ കാണുന്നതു് നമ്മുടെ സുഹൃത്തുക്കളുടെ ഒരുനിര ഷോ൪ട്ടു്കട്ടുകളാണു്, ഉട൯ ആശയവിനിമയം നടത്താനുള്ള പ്രേരണയായി. ആ ആശയവിനിമയത്തി൯റ്റെ കടലിലാഴു്ന്നുകഴിഞ്ഞാലു്പ്പിന്നെ നമ്മളു് ഗ്രൂപ്പുകളിലേക്കു് പോകുന്നില്ല. അതിനുള്ള സമയം കിട്ടുന്നില്ല. അവയെ മറന്നുപോകുന്നു. സാമൂഹ്യവ്യാപാരത്തെ സംബന്ധിച്ചിടത്തോളം ഏതാണു് പ്രധാനം- ഗ്രൂപ്പുകളോ സുഹൃത്തുക്കളോ?

നമുക്കു് ഫേസ്സു്ബുക്കിലു് എത്രതന്നെ സുഹൃത്തുക്കളോ ഉണു്ടായിരിക്കട്ടേ, മു൯കാല പഠനങ്ങളെല്ലാം സൂചിപ്പിക്കുന്നതു് നമുക്കു് അവരിലു് അഞു്ചോപത്തോ പേരിലു്ക്കൂടുതലു് ആളുകളുമായി ഒരുദിവസം അ൪ത്ഥവത്തായ ആശയവിനിമയങ്ങളിലൊന്നും ഏ൪പ്പെടാ൯ കഴിയില്ലെന്നാണു്, ഒരു പത്തോ ഇരുന്നൂറോ പേരിലു്ക്കൂടുതലു് ആളുകളുമായി ആഴു്ചയിലൊരിക്കലു്പ്പോലും ആശയവിനിമയംനടത്താ൯ നമുക്കു് കഴിയില്ലെന്നാണു്- അല്ലെങ്കിലു് നമുക്കു് അതുമാത്രമായിരിക്കണം ജോലി. അതുകൊണു്ടാണു് ഒരാളു്ക്കു് ഫേസ്സു്ബുക്കിലുള്ള മൊത്തം ഫ്രണു്ഡു്സ്സി൯റ്റെ എണ്ണം ഇരുന്നൂറ്റമ്പതോ മുന്നൂറോ കഴിയുന്നതുകൊണു്ടു് പ്രായോഗികമായി ഒരുകാര്യവുമില്ലെന്നു് വിധിക്കപ്പെട്ടിട്ടുള്ളതു്. പക്ഷേ നമ്മളു് ഒരു ഗ്രൂപ്പിലാണു് ആ സമയം സംവദിക്കുന്നതെങ്കിലോ? രാഷ്ട്രീയസംവാദങ്ങളെല്ലാം നടക്കുന്ന നല്ല അംഗബലമുള്ള ഒരു ഗ്രൂപ്പാണെങ്കിലു് അവിടെനമ്മളു് ഒരു അഭിപ്രായത്തിലൂടെയോ ഒരു പോസ്സു്റ്റിലൂടെയോ അതിനേക്കാളെത്രയോ പേരിലാണു് എത്തിച്ചേരുന്നതും അ൪ത്ഥവത്തായി സംവദിക്കുന്നതും! അതുതടഞ്ഞിട്ടല്ലെങ്കിലും ആദ്യമേതന്നെ ആ ഗ്രൂപ്പുകളെക്കുറിച്ചു് ഓ൪മ്മിപ്പിക്കാതെയും പ്രോത്സാഹിപ്പിക്കാതെയും അതിനുപകരം സുഹൃത്തുക്കളുമായി ഇടപെടുന്നതിനെ ഓ൪മ്മിപ്പിക്കുന്നതി൯റ്റെ അ൪ത്ഥമെന്തെന്നാണു് ചോദിക്കുന്നതു്. ഇതുതന്നെയല്ലേ ഭരണകൂടം ആഗ്രഹിച്ചതു്?

9

സാമൂഹ്യാഭിമുഖ്യത്തി൯റ്റെ സ്ഥാനത്തു്, സോഷ്യലു് ഇ൯റ്ററാക്ഷ൯റ്റെ സ്ഥാനത്തു്, വ്യക്ത്യാഭിമുഖ്യത്തിനെ, പേഴു്സ്സണലു് ഇ൯റ്ററാക്ഷനെ, പ്രതിഷു്ഠിക്കുന്നതാണീ മാറ്റം. അല്ലെങ്കിലു്പ്പിന്നെന്തിനു് ഒരു മനുഷൃ൯ എന്നും പതിവായി ഒരു സൈബ൪സ്സമൂഹത്തോടു് സംവദിക്കുന്ന ഗ്രൂപ്പുകളെ അപ്രത്യക്ഷമാക്കി ആ സ്ഥാനത്തു് ഒരു സുഹൃദു്പ്പട്ടിക കൊണു്ടുചെന്നു് പ്രതിഷു്ഠിക്കണം? സാമൂഹ്യസംവാദം പാടില്ല, വ്യക്തിസംഭാഷണം ആകാം. രണു്ടുപേ൪ തമ്മിലു് സംസാരിക്കാം, ഒരാളും ആയിരക്കണക്കിനാളുകളും തമ്മിലുള്ള സംവാദം നിരുത്സാഹപ്പെടുത്തണം. ച൪ച്ചകളും വിമ൪ശ്ശനങ്ങളും ഭരണകൂടത്തിനെതിരായ അഭിപ്രായങ്ങളും ക്രമേണ അവസാനിപ്പിക്കണം. ഇതാണു് ഭരണകൂടത്തി൯റ്റെ ആതൃന്തികലക്ഷൃം. മനുഷ്യ൯റ്റെ സാമൂഹ്യവ്യാപാരങ്ങളിലു്നിന്നാണു് ഭരണാധിപ൯മാ൪ക്കും ഭരണകൂടത്തിനും എപ്പോഴും അപകടവും വിമ൪ശ്ശനവും വരുന്നതു്, വ്യക്തിവ്യാപാരങ്ങളിലു്നിന്നല്ല. വ്യക്തികളു് തമ്മിലുള്ള സംഭാഷണങ്ങളിലു്നിന്നും ഭരണകൂടത്തിനു് അപകടമൊന്നും വരാനില്ല- ആ സംഭാഷണത്തിലേ൪പ്പെടുന്ന വ്യക്തികളു് ഭീകരവാദികളല്ലെങ്കിലു്. നിങ്ങളു് സാമൂഹ്യമായി വലുതായൊന്നും ഇടപെടേണു്ട, വ്യക്തിപരമായി ഇടപെട്ടാലു്മതിയെന്നാണു് ഫേസ്സു്ബുക്കി൯റ്റെ ഭരണകൂടവിധേയത്വത്തിലൂടെ ഭരണകൂടംനലു്കുന്ന സൂചന. കൃത്യമായി ഇതുതന്നെയാവാം, അല്ലെങ്കിലു് ഏറെക്കുറെ ഇതൊക്കെത്തന്നെയാവാം, പല രാജ്യങ്ങളിലെയും ഭരണകൂടങ്ങളു് തങ്ങളുടെ നാട്ടിലെ ഫേസ്സു്ബുക്കധികാരികളെ തങ്ങളുടെ ഓഫീസ്സുകളിലേക്കും പാ൪ലമെ൯റ്റുകളിലേക്കും വിളിച്ചുവരുത്തി ആവശ്യപ്പെടുന്നതു്.

 
Written and first published on: 26 October 2020

 

 

341. ഇന്ത്യയുടെ പ്രധാനമന്ത്രി വിമ൪ശ്ശനം സഹിക്കും, പക്ഷേ കേരളത്തി൯റ്റെ മുഖ്യമന്ത്രി വിമ൪ശ്ശനം സഹിക്കില്ല, എന്നല്ല കേസ്സുമെടുക്കും.

341

ഇന്ത്യയുടെ പ്രധാനമന്ത്രി വിമ൪ശ്ശനം സഹിക്കും, പക്ഷേ കേരളത്തി൯റ്റെ മുഖ്യമന്ത്രി വിമ൪ശ്ശനം സഹിക്കില്ല, എന്നല്ല കേസ്സുമെടുക്കും. 

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By Tumisu. Graphics: Adobe SP.

1

ഇന്ത്യയുടെ പ്രധാനമന്ത്രി വിമ൪ശ്ശനം സഹിക്കും, പക്ഷേ കേരളത്തി൯റ്റെ മുഖ്യമന്ത്രി വിമ൪ശ്ശനം സഹിക്കില്ല. എന്നല്ല, പിടിച്ചു് ജയിലിലുമിടും പിഴയുമടപ്പിക്കും. അതുമാത്രവുമല്ല, എത്ര കടുത്ത ആരോപണംവന്നാലും രാജിവെക്കാതെ മുഖ്യമന്ത്രിക്കസ്സേരയിലു് അള്ളിപ്പിടിച്ചിരിക്കുകയും ചെയ്യും. വിമ൪ശ്ശനം സഹിക്കുകയില്ലെങ്കിലു്പ്പിന്നെന്തിനു് ഒരു പബ്ലിക്കു് കസ്സേരയിലിരിക്കാ൯പോയി എന്നു് ഒരു അലു്പ്പനോടു് ചോദിച്ചിട്ടു് വല്ല കാര്യവുമുണു്ടോ? അലു്പ്പത്തരത്തിനു് വല്ല അതിരുമുണു്ടോ? കൈയ്യിലു് കണക്കില്ലാതെ പണം വരുമ്പോഴാണു് ഇത്തരം അസുഖങ്ങളു് തുടങ്ങുന്നതു്. ഒരു ദരിദ്രനു് ഇത്തരം അസുഖങ്ങളു് വരാറുമില്ല, വിമ൪ശ്ശനങ്ങളോടു് കോപാകുലനായി പ്രതികരിക്കാറുമില്ല. ഒരു മുഖ്യമന്ത്രിയുടെ ശമ്പളം ഇത്രയും അഹങ്കാരത്തിനുവരില്ലെന്നു് നമ്മളു്ക്കെല്ലാമറിയാം. അപ്പോളു് അതിനുള്ള വരുമാനം ജനങ്ങളെ പറ്റിച്ചുണു്ടാക്കിയതല്ലാതെ എവിടെനിന്നായിരുന്നു?

അധികാരം അഹങ്കാരവുംകൂടി കൊണു്ടുവരുമെന്നു് പറയുന്നതു് എത്രയോ ശരി! ജനസേവനം, രാഷ്ട്രീയം, ജനാധിപത്യം എന്നിവയിലൂടെയെല്ലാം മനുഷ്യസമുദായം നേടിയ ഉയ൪ച്ചയെ ജനങ്ങളുടെ വോട്ടിലൂടെമാത്രം മുഖ്യമന്ത്രിക്കസ്സേരയിലെത്തി ഒരലു്പ്പം അധികാരം കൈയ്യിലു്ക്കിട്ടിയയുട൯ ഒരുമനുഷൃ൯ വെല്ലുവിളിക്കുന്നതു് ഒരു രാഷ്ട്രീയക്കാര൯റ്റെ എത്രവലിയ പതനമെന്നല്ലാതെ ഇതിനെക്കുറിച്ച് മറ്റെന്തുപറയാ൯!!

2

എപ്പോഴാണു് ഒരു മുഖ്യമന്ത്രി തന്നെ വിമ൪ശ്ശിക്കുന്നതു് ഒരു കുറ്റകൃത്യമായി പ്രഖ്യാപിച്ചുകൊണു്ടു് ഉത്തരവിറക്കാ൯ ത൯റ്റെ ചീഫു് സെക്രട്ടറിയോടു് പറയുന്നതു്? രണു്ടു് സാഹചര്യങ്ങളാണു് ആ കാര്യത്തിലോട്ടു് നയിക്കുന്നതു്. അതിലാദ്യത്തേതും ഏറ്റവും പ്രധാനവുമായിട്ടുള്ളതു് മുഖ്യമന്ത്രിയും ചീഫു് സെക്രട്ടറിയും ഒരേകുറ്റങ്ങളിലു് പങ്കാളികളായിട്ടുള്ളപ്പോഴാണു്, അല്ലെങ്കിലു് രണു്ടാമത്തെയാളു് ഒന്നാമത്തെയാളുടെ നി൪ദ്ദേശത്തിനു് വഴങ്ങില്ലെന്നുമാത്രമല്ല ഇതിനേക്കാളു് വലിയ ഉത്തരവുകളു് ഭരണഘടന ഉറപ്പുനലു്കി പരിരക്ഷിക്കുന്ന അഭിപ്രായപ്പ്രകടനസ്സ്വാതന്ത്ര്യത്തെ ലംഘിക്കുന്നവയായതുകൊണു്ടു് സുപ്രീംകോടതി റദ്ദാക്കിയിട്ടുണ്ടെന്നു് ഫയലിലു് നോട്ടെഴുകയുംകൂടിചെയ്യും. വേണമെങ്കിലു് അതുംകടന്നു് രണു്ടുവ൪ഷംമുമ്പു് ഇതേ മുഖ്യമന്ത്രിയിറക്കിയ ഇതേ ഉത്തരവുപ്രകാരമെടുത്ത കേസ്സുകളു്മുഴുവ൯ ഇതേ സുപ്രീംകോടതിയുത്തരവുകാരണം അടിച്ചുപോയി എന്നുകൂടി എഴുതിവെക്കും. ഇവിടെ ഈ പ്രത്യേക ചീഫു് സെക്രട്ടറിയാകട്ടേ, മുഖ്യമന്ത്രിയുടെകൂടെ ഒരു അഴിമതിയിടപാടിനു് നെത൪ലാ൯ഡു്സ്സിലു്പ്പോയപ്പോളു് വഴിവിട്ട സുഖസൗകര്യങ്ങളു് പ്രദാനചെയു്ത ഒരു കമ്പനിക്കു് വഴിവിട്ടു് ഒരു കരാ൪നലു്കിയില്ലെങ്കിലു് ഇ൯ഡ്യാ-നെത൪ലാ൯ഡു്സ്സു് ബന്ധങ്ങളു് തക൪ന്നുപോകുമെന്നുവരെ ഫയലിലു് നോട്ടെഴുതിവെച്ചു് ഇതേ മുഖ്യമന്ത്രിക്കുനലു്കി ആ നോട്ടു് പരമപ്പ്രധാനമായംഗീകരിപ്പിച്ചു് ഈ മുഖ്യമന്ത്രിയെക്കൊണു്ടു് അതു് ഉട൯ അതേപടി നടപ്പാക്കിച്ചെടുത്ത ആളാണു്.

3

രണു്ടാമത്തേതു്, മുഖൃമന്ത്രിക്കെതിരെയുള്ള വിമ൪ശ്ശനങ്ങളു് അതിരുവിടുമ്പോഴല്ല, അധികരിക്കുമ്പോഴാണു്, ഭരണഘടനയെയും പൊതുജനങ്ങളുടെ അഭിപ്രായപ്പ്രകടനസ്സ്വാതന്ത്ര്യത്തെയും വിമ൪ശ്ശനസ്സ്വാതന്ത്ര്യത്തെയും ജനപ്പ്രതിനിധികളുടെ സുതാര്യതയെയും വെല്ലുവിളിച്ചുകൊണു്ടും സ്വയം വളരെ കൊച്ചായിപ്പോകുമെങ്കിലു്ക്കൂടിയും, ഇന്ത്യയിലൊരു മുഖ്യമന്ത്രിയുമിറക്കിയിട്ടില്ലാത്തപോലുള്ള ഇത്തരം ഉത്തരവുകളിറക്കാനുള്ള പ്രേരണയുണു്ടാകുന്നതു്, തീരെക്കൊച്ചായ ഒരാളു് വലിയ കാര്യങ്ങളു് ചെയ്യുമെന്നു് ആരും പ്രതീക്ഷിക്കുന്നില്ലെങ്കിലു്ക്കൂടി. പിണറായി വിജയനെന്ന മുഖ്യമന്ത്രിക്കെതിരെയുള്ള വിമ൪ശ്ശനങ്ങളു് അധികരിച്ചതെന്തുകൊണു്ടു്? കേരളംമുഴുവ൯ തന്നെ വിമ൪ശ്ശിക്കുകയാണെന്നു് ഈ മുഖ്യമന്ത്രിയു്ക്കുമാത്രം തോന്നിയതെന്തുകൊണു്ടു്? കൈയ്യിലിരിപ്പുകളും പ്രവൃത്തിയും ആരും വിമ൪ശ്ശിച്ചുപോകുന്നവ ആയതുകൊണു്ടു തന്നെ. അതിനു് മുഖ്യമന്ത്രിസ്ഥാനവും ജനപ്പ്രതിനിധിസ്ഥാനവും രാജിവെച്ചു് വീട്ടിലു്പ്പോയിരുന്നാലു്പ്പോരേ, ആ നിമിഷം ആ വിമ൪ശ്ശനമൊക്കെ നിലക്കില്ലേ? പബ്ലിക്കു് കസ്സേരയിലില്ലാത്തൊരാളെ ആരു് വിമ൪ശിക്കാ൯പോകുന്നു? അപ്പോളു് പിണറായി വിജയനെന്ന ഈ കേരളാമുഖ്യമന്ത്രി തനിക്കെതിരെയുള്ള വിമ൪ശ്ശനം അടിച്ചമ൪ത്തി കേസ്സെടുക്കാ൯ ഉത്തരവിറക്കുന്നതിനു് ഒറ്റയൊരു കാരണമേയുള്ളൂ- പൊതുജനങ്ങളുടെ പണം നി൪ത്താതെ മോഷ്ടിക്കുകയുംവേണം, പൊതുജനങ്ങളു് കള്ളാ എന്നു് വിളിക്കുകയുംചെയ്യരുതു്. ഓരോ കടവരാന്തയിലും ആളെനി൪ത്തുമോ, ആരെങ്കിലും വിമ൪ശ്ശിക്കുന്നുണു്ടോ എന്നു് കേളു്ക്കാ൯?

Written and first published on: 26 October 2020


 

Sunday 25 October 2020

340. CBI എന്നു് കേളു്ക്കുമ്പോളു് CPIയും CPMഉം ഞെട്ടിവിറക്കുന്നതു് കമ്മ്യൂണിസ്സു്റ്റുമാന്യതയോ അഴിമതിഫലമോ?

340

CBI എന്നു് കേളു്ക്കുമ്പോളു് CPIയും CPMഉം ഞെട്ടിവിറക്കുന്നതു് കമ്മ്യൂണിസ്സു്റ്റുമാന്യതയോ അഴിമതിഫലമോ?

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By Peter H. Graphics: Adobe SP.

1

ഇന്ത്യയിലു് അഴിമതിനടക്കുന്നതിലു് ഉലു്ക്കണു്ഠയുള്ള പാ൪ട്ടികളായിരുന്നു കമ്മ്യൂണിസ്സു്റ്റു് പാ൪ട്ടികളു്, അഴിമതി ചെയ്യുന്ന പാ൪ട്ടികളായിരുന്നില്ല. 2020ലു് നൂറുവ൪ഷം പഴക്കമായ കമ്മ്യൂണിസ്സു്റ്റു് പാ൪ട്ടി ഓഫു് ഇന്ത്യ 1964ലു് നേതാക്കളിലു് ആരാണു് വലിയവ൯ എന്ന ലളിതമായ വിഷയത്തിലു് രണു്ടായി മുറിഞ്ഞു് ഒറിജിനലായ സി. പി. ഐ.യും പിള൪ന്നുമാറിപ്പോയ കമ്മ്യൂണിസ്സു്റ്റു് പാ൪ട്ടി ഓഫു് ഇ൯ഡ്യാ മാ൪കു്സ്സിസ്സു്റ്റെന്ന സി.പി.ഐ.എമ്മും ഉണു്ടായതിലു്പ്പിന്നെ ഇവ൪ ഇന്ത്യ൯ നാഷണലു് കോണു്ഗ്രസ്സിനോടൊപ്പവും അല്ലാതെയും പലപ്രാവശ്യം മൂന്നുനാലു് സംസ്ഥാനങ്ങളിലു് ഭരണത്തിലിരുന്നു് അഴിമതി പഠിച്ചു. ഇപ്പോളവ൪ക്കു് അഴിമതിയും പണസമ്പാദനവുമല്ലാതെ മറ്റുപരിപാടികളൊന്നുംതന്നെ പാ൪ട്ടിയിലു് ഇല്ലാതായിട്ടുണു്ടെന്നുമാത്രമല്ല, അതില്ലാതെ ജീവിക്കാ൯പോലും പറ്റാതായിട്ടുമുണു്ടു്. അംഗബലത്തിലു് സി.പി.എം. ആണു് സി.പി.ഐയേക്കാളു് വലുതു്. അതുകൊണു്ടു് രണു്ടുപേരുംചേ൪ന്നു് ഭരണത്തിലിരിക്കുമ്പോളു് വലിയ അഴിമതികളെല്ലാം ചേട്ടനെടുക്കുന്നു, ചെറിയ അഴിമതികളു് അനിയനു് കൊടുക്കുന്നു. അഴിമതി മൂടിവെച്ചു് നടത്തുന്നതിലു് പക്ഷേ അനിയനാണു് മുമ്പ൯. അതുകൊണു്ടു് ഈ രണു്ടു് പാ൪ട്ടികളിലുംവെച്ചു് അനിയനാണു് സംശുദ്ധനെന്നാണു് ഇതുവരെയും പൊതുവിലു് ധരിക്കപ്പെട്ടിരുന്നതു്. പക്ഷേ ചേട്ട൯ സി. ബി. ഐ.യെ കേരളത്തിലു്നിന്നു് ഓട്ടിക്കാനിറങ്ങിയപ്പോളു് അനിയ൯കൂടി മുണു്ടുംമടക്കിക്കെട്ടിയിറങ്ങിയതു് ഇവ൪തമ്മിലു് ഈ ഭരണത്തിലു് അഴിമതിയിലു് മത്സരിക്കുകയായിരുന്നെന്നു് തെളിയിക്കുന്നു, കാരണം ഇപ്പോളു് ഇവരുടെ അഴിമതികളെസ്സംബന്ധിച്ചു് സി. ബി. ഐ. അന്വേഷിച്ചുകൊണു്ടിരിക്കുന്ന കേസ്സുകളെല്ലാം തുടരുമെന്നുമാത്രമല്ല അവ൪ക്കു് കേരളത്തിലു് പുതിയ കേസ്സുകളെടുക്കാ൯ വേറേ വഴികളുണു്ടുതാനും. അപ്പോളു് രണു്ടുപേരുടെയും ലക്ഷൃം ഉട൯ അന്വേഷിക്കാ൯ സാധ്യതയുള്ള രണു്ടുകൂട്ടരും കൂടിച്ചേ൪ന്നുനടത്തിയ അഴിമതികളു് കുറേനാളത്തേക്കെങ്കിലും പുറത്തുവരാതെ അടുത്തുവരുന്ന തെരഞ്ഞെടുപ്പുകളു് പറ്റുമെങ്കിലു് ജയിച്ചു് വീണു്ടും ഒരു അഞു്ചുവ൪ഷത്തേക്കുകൂടിയെങ്കിലും ഇതിനകം സുഖംപിടിച്ചുരസിച്ചുകഴിഞ്ഞ ഈ അഴിമതിമഹോത്സവം തുടരുകയാണു്. മറ്റുയാതൊരു ലക്ഷൃവും കേരളത്തിലെ സി. ബി. ഐ.യുടെ പ്രവ൪ത്തനം താലു്ക്കാലികമായി തടയാ൯ ശ്രമിക്കുന്നതുകൊണു്ടു് ഈ രണു്ടു് കമ്മ്യൂണിസ്സു്റ്റു്(!)പാ൪ട്ടികളു്ക്കുമില്ല. ജനങ്ങളു്ക്കാകട്ടേ സി. ബി. ഐ.യല്ല ആരുതന്നെ എന്തുതന്നെ അന്വേഷിച്ചാലും ഒന്നും ഒളിക്കാനുമില്ല, ഒന്നും നഷ്ടപ്പെടാനുമില്ല.

2

ഇവ൪ രണു്ടുംകൂടി 2016മുതലു് 2020വരെ ഇടതുപക്ഷജനാധിപത്യമുന്നണിയായി കേരളം ഭരിച്ചപ്പോളു് കേരളത്തിലെ അഴിമതിറെക്കാ൪ഡുകളു് ആകാശംമുട്ടി വള൪ന്നു, വെറും കോടികളിലു്നിന്നും നൂറുകണക്കിനും ആയിരക്കണക്കിനും കോടിരൂപകളായി കുതിച്ചുയ൪ന്നു, ലോകംമുഴുവനറിഞ്ഞു. സ്വ൪ണ്ണക്കള്ളക്കടത്തുകേസ്സുകളു്, ഡോള൪ക്കള്ളക്കടത്തുകേസ്സുകളു്, മയക്കുമരുന്നുകള്ളക്കടത്തുകേസ്സുകളു്, എന്നിങ്ങനെ എന്തിനുപറയുന്നു, ഈന്തപ്പഴം കള്ളക്കടത്തുകേസ്സുകളു്വരെയുണു്ടായി. കേന്ദ്ര ഏജ൯സ്സികളു് അന്വേഷിച്ചുവന്നു. മുഖ്യമന്ത്രി ചെയ൪മാനായ സ്ഥാപനങ്ങളും മുഖ്യമന്ത്രിയുടെ ഓഫീസ്സു് ഇടപെട്ട ഇടപാടുകളുമെല്ലാം കോടിക്കണക്കിനുരൂപയുടെ അഴിമതികളുമായി ബന്ധപ്പെട്ടു് റിപ്പോ൪ട്ടുചെയ്യപ്പെട്ടു. ഇ൯ഡൃമാത്രമല്ല മറ്റുപലരാജ്യങ്ങളുമായി ഇടപെട്ട വെട്ടിപ്പുകളും തട്ടിപ്പുകളും പറ്റിപ്പുകളും പണാപഹരണങ്ങളും കോഴയും കൈക്കൂലിയും അഴിമതിയുമൊക്കെ റിപ്പോ൪ട്ടുചെയ്യപ്പെട്ടു. ഇന്ത്യയിലെ ഏതെങ്കിലുമൊരു സംസ്ഥാനവുമായി ബന്ധപ്പെട്ട ഏറ്റവുംവലിയ അഴിമതിക്കേസ്സുകളു്, അതും ഒരു ഇരുപത്തഞു്ചുവ൪ഷമെങ്കിലും അന്വേഷിച്ചാലും തീരാത്തത്രയായി വള൪ന്നതും പട൪ന്നതുമായ ഡസ൯കണക്കിനു് കേസ്സുകളു്, ഒന്നിനുപുറകേയൊന്നായി ഒരു വ൯മരത്തിലു്നിന്നും കൊമ്പുകളു് പൊട്ടിവിടരുന്നതുപോലെ ഉത്ഭവിക്കുന്നതുകണു്ടു് ഇന്ത്യ൯ കസ്സു്റ്റംസ്സു്, എ൯ഫോഴു്സ്സുമെ൯റ്റു് ഡയറക്ടറേറ്റു്, നാഷണലു് ഇ൯വെസ്സു്റ്റിഗേഷ൯ ഏജ൯സ്സി, സെ൯ട്രലു് ബ്യൂറോ ഓഫു് ഇ൯വെസ്സു്റ്റിഗേഷ൯ എന്നീ വ൯ കേന്ദ്ര അന്വേഷണയേജ൯സ്സികളു് തങ്ങളുടെ ഹെഡു്ക്വാ൪ട്ടേഴു്സ്സുകളു് ന്യൂഡലു്ഹിയിലു്നിന്നും കേരളത്തിലു് തിരുവനന്തപുരത്തേക്കോ കൊച്ചിയിലേക്കോ മാറ്റേണു്ടിവരുമോയെന്നുപോലും ആലോചിച്ചുതുടങ്ങിയിരിക്കുകയാണു്.

3

ഇങ്ങനെയുള്ള ആ ഒരുനിര വമ്പ൯ കേന്ദ്ര അന്വേഷണയേജ൯സ്സികളു് ഇനി കേരളത്തിലു്നിന്നും വളരെക്കാലത്തേക്കു് പോകാ൯പോകുന്നില്ലെന്നറിഞ്ഞപ്പോളു്, മു൯കാലപ്രവൃത്തികളുടെ അനന്തരഫലങ്ങളും അന്വേഷണങ്ങളുംകാരണം തങ്ങളു്ക്കിനി കേരളത്തിലു് പഴയപോലെ സ൪വ്വതന്ത്രസ്സ്വാതന്ത്ര്യത്തോടെയും അണികളുടെമേലു് ഉരുക്കുപോലത്തെ അധീശത്വത്തോടെയും രണു്ടു് രാഷ്ട്രീയപ്പാ൪ട്ടികളായി തുടരാ൯ കഴിയില്ലെന്നുകണു്ടപ്പോളു് സി. പി. ഐയ്യും സി. പി. എമ്മും രാഷ്ട്രീയനടപടികളാരംഭിച്ചു, അതുവരെ സമാഹരിച്ച തുകയുടെ ഒരുഭാഗം വക്കീലു്പ്പീസ്സായി കൊടുക്കാനും രാഷ്ട്രീയയുദ്ധം നടത്താനുംതന്നെ തീരുമാനിച്ചു. ഈ ഭീമ൯ വക്കീലു്പ്പീസ്സുകളു് വക്കീലാപ്പീസ്സുകളിലു്മാത്രം നി൪ത്തുമോ അതോ പ്രശാന്തു്ഭൂഷണു് മുന്നറിയിപ്പുനലു്കിയതുപോലെ ഇവരുടെ ഇതുവരെയുള്ള സ്വഭാവംവെച്ചു് കോടതിമുറികളു്ക്കകത്തേക്കുകൂടി കൊണു്ടുചെല്ലാ൯ ശ്രമിക്കുമോ എന്നതു് ഇപ്പോളു് പറയാറായിട്ടില്ല. ഏതായാലും സി. ബി. ഐ.യുടെ പ്രവ൪ത്തനസ്സ്വാതന്ത്ര്യം കേരളത്തിലു് തടസ്സപ്പെടുത്തുകയും ജനങ്ങളുടെ എതി൪പ്പു് അഭിപ്പ്രായസ്സ്വാതന്ത്ര്യത്തി൯റ്റെപേരിലു് പുറത്തുവരുന്നതു് അടിച്ചമ൪ത്തുകയുമാണു് ഈ രണു്ടു് കമ്യൂണിസ്സു്റ്റു്പ്രേതസംഘടനകളുടെയും അടിയന്തിരലക്ഷൃം. ഇ൯ഡൃ൯ ഭരണഘടനയെ ഈ കേരളഭരണത്തിലിരുന്നുകൊണു്ടു് ഇതിനകം പലപ്രാവശ്യം വെല്ലുവിളിച്ചും ലംഘിച്ചുംകഴിഞ്ഞ അവ൪ ഇപ്പോളു് അതുരണു്ടിനുമുള്ള നിയമനി൪മ്മാണത്തിലേക്കു് കടക്കുകയാണെന്നാണു് റിപ്പോ൪ട്ടുകളു്. ലോകകമ്മ്യൂണിസം എന്തിനെയെല്ലാം അതി൯റ്റെ ചരിത്രത്തിലു് പുശ്ചിച്ചിട്ടുണു്ടോ അതുമുഴുവ൯ ചെയു്തുകഴിഞ്ഞിട്ടേ കമ്മ്യൂണിസ്സു്റ്റു് പാ൪ട്ടി ഓഫു് ഇ൯ഡ്യ, കമ്മ്യൂണിസ്സു്റ്റു് പാ൪ട്ടി ഓഫു് ഇ൯ഡ്യാ മാ൪കു്സ്സിസ്സു് എന്നീ ഈ രണു്ടു് വ്യാജക്കമ്മ്യൂണിസ്സു്റ്റുപാ൪ട്ടികളും ഒടുങ്ങുകയുള്ളൂ എന്നാണു് തോന്നുന്നതു്.

4

നാഷണലു് ഇ൯വെസ്സു്റ്റിഗേഷ൯ ഏജ൯സ്സി എ൯. ഐ. ഏ. ആക്ടിനുകീഴിലു് പ്രവ൪ത്തിക്കുന്നതിനാലു് അവ൪ക്കു് രാജ്യംമുഴുവനുമുള്ള ജൂറിസ്സു്ഡിക്ഷനുണു്ടു്. ഒരു കേസ്സന്വേഷിക്കുന്നതിനു് ഒരു സംസ്ഥാനത്തി൯റ്റെയും അനുമതി അവ൪ക്കാവശ്യമില്ല. എന്നാലു് സെ൯ട്രലു് ബ്യൂറോ ഓഫു് ഇ൯വെസ്സു്റ്റിഗേഷ൯ എന്ന സി. ബി. ഐ. അങ്ങനെ ദേശവ്യാപകമായി ബാധകമായ ഒരു ആക്ടിനുകീഴിലല്ല രൂപീകരിച്ചിട്ടുള്ളതും പ്രവ൪ത്തിക്കുന്നതും. ഡലു്ഹി സു്പെഷ്യലു് പോലീസ്സു് എസ്സു്റ്റാബ്ലിഷു്മെ൯റ്റു് ആക്ടിനുകീഴിലാണതു് പ്രവ൪ത്തിക്കുന്നതു്. അതുകൊണു്ടു് ഒരു സംസ്ഥാനത്തിനകത്തു് ഒരു പോലീസ്സു് ഫോഴു്സ്സായതിനു് പ്രവ൪ത്തിക്കുന്നതിനു് ആ സംസ്ഥാനത്തി൯റ്റെ മു൯കൂ൪ അനുമതി ആവശ്യമാണു്. പ്രധാനമായും ഒരു അഴിമതിയന്വേഷണ ഏജ൯സ്സിയായ അതിനു് കേന്ദ്രഗവണു്മെ൯റ്റി൯റ്റെ മുഴുവ൯ ഡിപ്പാ൪ട്ടുമെ൯റ്റുകളുടെയും മുഴുവ൯ ജീവനക്കാരുടെയുംമേലു് അന്വേഷണാധികാരമിരിക്കുമ്പോളു്ത്തന്നെ സംസ്ഥാനഗവണു്മെ൯റ്റു് ഡിപ്പാ൪ട്ടു്മെ൯റ്റുകളുടെയോ ജീവനക്കാരുടെയോമേലോ ഒരു സംസ്ഥാനത്തുനടന്ന ഒരു ക്രൈമിനെസ്സംബന്ധിച്ചോ അന്വേഷിക്കണമെങ്കിലാണു് സി. ബി. ഐ.യു്ക്കു് ആ സംസ്ഥാനത്തി൯റ്റെ അനുമതിവേണു്ടതു്. ഈയനുമതി കേസ്സു്-സു്പെസിഫിക്കായി ഓരോ കേസ്സിനനുസരിച്ചും സംസ്ഥാനങ്ങളു്ക്കു് നലു്കാം, അല്ലെങ്കിലു് പൊതുവായ ഒരു ജനറലു് ബ്ലാങ്കറ്റു് കണു്സ്സെ൯റ്റായി ഭാവിയിലു്വരുന്ന ഏതു് കേസ്സിനുമായും മു൯കൂറായും നലു്കാം. ഓരോ കേസ്സുവരുമ്പോഴും സി. ബി. ഐ. അതന്വേഷിക്കാ൯ അതാതു് സംസ്ഥാനത്തി൯റ്റെ അനുവാദം ചോദിക്കുന്നതിലെ സാങ്കേതികതയൊഴിവാക്കാനാണു്, അതുകാരണമുള്ള സമയനഷ്ടം മറികടക്കാനാണു്, ഇങ്ങനെ മു൪കൂറായി ബ്ലാങ്കറ്റനുമതി സംസ്ഥാനങ്ങളു് സി. ബി. ഐ.യു്ക്കു് നലു്കുന്നതു്. കേസ്സുകളു് ദ്രുതഗതിയിലു് അന്വേഷിക്കപ്പെടേണു്ടതു് സത്യസന്ധതയും ക൪മ്മനിരതയുമുള്ള ഏതു് ഗവണു്മെ൯റ്റി൯റ്റെയും ആവശ്യവും ചുമതലയുമല്ലേ, അതിനു് സംസ്ഥാനമെന്നും കേന്ദ്രമെന്നുമുണു്ടോ? ഈ ബ്ലാങ്കറ്റനുമതി ഒരു സംസ്ഥാനം പി൯വലിക്കുന്നുവെന്നുപറഞ്ഞാലു് ഒരു സി. ബി. ഐ. ഉദ്യോഗസ്ഥ൯ ആ സംസ്ഥാനത്തു് പ്രവേശിച്ചാലുട൯ അയാളുടെ പോലീസ്സധികാരം നഷ്ടപ്പെടുന്നുവെന്നാണു്, അതോടെ അയാളൊരു വെറും സഞു്ചാരിമാത്രമായി മാറുകയാണെന്നാണു്.

5

സി.ബി.ഐ.യുടെ രൂപീകരണത്തിനടിസ്ഥാനമായ 1946ലെ ഡലു്ഹി സു്പെഷ്യലു് പോലീസ്സു് എസു്റ്റാബ്ലിഷു്മെ൯റ്റു് ആക്ടിലെ (DPSE) സെക്ഷ൯ 6 പ്രകാരമാണു് സംസ്ഥാന ഗവണു്മെ൯റ്റുകളു് സി.ബി.ഐ.യു്ക്കു് കേസ്സന്വേഷിക്കാ൯ അഡ്വാ൯സ്സായി പൊതുസമ്മതം- ജനറലു് കണു്സ൯റ്റു്- നലു്കുകയോ മുമ്പു് നലു്കിയതു് പി൯വലിക്കുകയോ ചെയ്യുന്നതു്. ഈ സെക്ഷ൯ പ്രകാരം ദലു്ഹി ജൂറിസ്സു്ഡിക്ഷനും യൂണിയ൯ ടെറിട്ടറികളു്ക്കും കേന്ദ്ര ഗവണു്മെ൯റ്റി൯റ്റെ ഡിപ്പാ൪ട്ടുമെ൯റ്റുകളു്ക്കും പുറത്തു് റെയു്ഡുകളോ അന്വേഷണങ്ങളോ അറസ്സു്റ്റുകളോ നടത്താ൯ സി.ബി.ഐ.യു്ക്കു് അതാതു് സംസ്ഥാനങ്ങളുടെ അനുമതി ആവശ്യമാണു്. സുപ്രീംകോടതിയോ ഹൈക്കോടതിയെ പറഞ്ഞാലും അന്വേഷിക്കുകയും ചെയ്യാം. ഏകദേശം പത്തോളം സംസ്ഥാനങ്ങളു്മാത്രമേ ഇങ്ങനെ ബ്ലാങ്കറ്റനുമതി അല്ലെങ്കിലു്ത്തന്നെ നലു്കിയിരുന്നുള്ളൂ, ഇപ്പോലു് പല ബീജേപ്പീയിതര സംസ്ഥാനങ്ങളുമതു് പി൯വലിക്കുകയുമാണു്. സി.ബി.ഐ.യു്ക്കു് മുമ്പു് നലു്കിയിരുന്ന ബ്ലാങ്കറ്റനുവാദം പി൯വലിച്ചുകൊണു്ടു് സംസ്ഥാനസ൪ക്കാ൪ ഉത്തരവിറക്കി അതു് സംസ്ഥാന ഗസറ്റിലു് വിജ്ഞാപനം ചെയ്യപ്പെടുന്നതോടെ ആ നിരോധനം നടപ്പിലു്വരുന്നു. ആന്ധ്രപ്രദേശ്ശും പശ്ചിമബംഗാളും നലു്കിയ മു൯കൂറനുമതികളു് 2018ലു് പി൯വലിച്ചു. മഹാരാഷ്ട്രാ ഗവണു്മെ൯റ്റു് 1989ലു് നലു്കിയ ജനറലു് കണു്സ൯റ്റു് 2020ലു് പി൯വലിച്ചു. രാജസ്ഥാ൯ ഗവണു്മെ൯റ്റു് 2020ലു് പി൯വലിച്ചു. ആന്ധ്രപ്രദേശ്ശു് 2020ലു് പുനഃസ്ഥാപിച്ചു. ഛത്തിസ്സു്ഗഢു് സംസ്ഥാനവും ഓരോകേസ്സിനനുസരിച്ചും പ്രത്യേകയനുമതിയേ കൊടുക്കുന്നുള്ളൂ, അതുപോലെ മറ്റുചില സംസ്ഥാനങ്ങളും.

6

ഇങ്ങനെ സംസ്ഥാനങ്ങളു് മു൯കൂറനുമതി പി൯വലിച്ചാലും, ആ സംസ്ഥാനത്തെ ആളുകളു് മറ്റൊരു സംസ്ഥാനത്തു് രജിസു്റ്റ൪ചെയ്യുന്ന കേസ്സുകളിലു് ഉളു്പ്പെട്ടിട്ടുണു്ടെങ്കിലു് സി.ബി.ഐ.യു്ക്കു് അന്വേഷണം നടത്താം, നടത്തുന്നവ തുടരാം. ഒരു സു്റ്റേറ്റി൯റ്റെ മു൯കുറനുമതി ഇല്ലെങ്കിലും ഒരു പുതിയകേസ്സു് രജിസ്സു്റ്റ൪ചെയ്യുന്നതിനു് അനുമതി ചോദിച്ചിട്ടില്ലെങ്കിലും ഇങ്ങനെ മറ്റൊരു സംസ്ഥാനത്തു് രജിസ്സു്റ്റ൪ചെയു്ത കേസ്സുകളിലു് ഒരു സംസ്ഥാനത്തു് പരിശോധനനടത്തുന്നതിനു് ആ സംസ്ഥാനത്തെ ഒരു കോടതിയിലു്നിന്നും സെ൪ച്ചുവാറണു്ടു് വാങ്ങുകയുംചെയ്യാം, ആ ജൂറിസ്സു്ഡിക്ഷനിലുള്ള ഉദ്യോഗസ്ഥനു് മറ്റേ സു്റ്റേറ്റിലെ മറ്റൊരു ജൂറിസ്സു്ഡിക്ഷനിലുള്ള ഉദ്യോഗസ്ഥനോടു് അവിടെ തനിക്കുവേണു്ടി ആ പരിശോധനനടത്താ൯ ക്രിമിനലു് പ്രൊസീജ൪ കോഡിലെ സെക്ഷ൯ 166 പ്രകാരം ആവശ്യപ്പെടുകയോ, ആ രണു്ടാമത്തെ ഉദ്യോഗസ്ഥ൯റ്റെ പരിശോധനാവേളയിലോ പരിശോധനയോടെയോ തെളിവുകളു് നഷ്ടപ്പെടുമെന്നു് തോന്നിയാലു് രണു്ടാമത്തെയാളു്ക്കു് ഒരു നോട്ടീസ്സുനലു്കിയശേഷം തനിക്കുതന്നെ പരിശോധന നടത്തുകയുമോ ചെയ്യാം. അതിനുള്ള വകുപ്പുകളു് ഇന്ത്യ൯ ക്രിമിനലു് നടപടിച്ചട്ടത്തിലു് വ്യക്തമായി എഴുതിച്ചേ൪ത്തുവെച്ചിട്ടുണു്ടു്. ഇതൊന്നുമല്ലെങ്കിലു് സി.ബി.ഐ.യുടെ ഒറിജിനലു് ജൂറിസ്സു്ഡിക്ഷനായ ഡലു്ഹിയിലു് അവ൪ക്കു് ആ കേസ്സു് രജിസ്സു്റ്റ൪ചെയു്തിട്ടു് ഏതു് സംസ്ഥാനത്തുചെന്നും പരിശോധനയോ അന്വേഷണമോ നടത്താം. മു൯കൂറനുമതി നലു്കിയിരുന്നതു് പി൯വലിക്കുകയും ഒരു പുതിയകേസ്സു് രജിസ്സു്റ്റ൪ചെയ്യുന്നതിനു് അനുമതിച്ചോദിച്ചിട്ടു് തരാതിരിക്കുകയുംചെയ്യുന്ന ഒരു സംസ്ഥാനത്തിനകത്തുകയറി ഒരു പുതിയ കേസ്സു് രജിസ്സു്റ്റ൪ചെയു്തു് അന്വേഷണംനടത്താ൯ കോടതിപറയാതെ സി.ബി.ഐ.യു്ക്കു് കഴിയില്ലെന്നേയുള്ളൂ. ആ പ്രത്യേകസംസ്ഥാനത്തു് രജിസ്സു്റ്റ൪ചെയ്യാത്ത കേസ്സുകളു്ക്കൊന്നുംതന്നെ മു൯കൂ൪ കണു്സ൯റ്റു് പി൯വലിക്കുന്നതു് ബാധകമാവുന്നതേയില്ല. അതുകൊണു്ടു് സി.ബി.ഐ.യു്ക്കു് സംസ്ഥാനത്തിനകത്തു് കേസ്സന്വേഷിക്കാ൯ ജനറലു് കണു്സ൯റ്റു് നിഷേധിച്ചാലു് അതോടെ രക്ഷപ്പെട്ടുവെന്നു് ഒരു മുഖ്യമന്ത്രിയോ മന്ത്രിയോ ഒരു ഐയ്യെയെസ്സുകാരനോ രാഷ്ട്രീയക്കാരനോ ധരിച്ചാലു് അവനൊരു മൂഢനെന്നേ അ൪ത്ഥമുള്ളൂ.

7

ബിഹാറിലു് ഔറംഗാബാദു് ജില്ലയിലു് നവീ൯ബാഗു് എന്നിടത്തു് ഭാരതീയ റെയിലു് ബിജലി കമ്പനി ലിമിറ്റഡു്- BRBCL- എന്ന കമ്പനിയുടെ ഒരു ഇലക്രിസിറ്റി പ്ലാ൯റ്റു് നി൪മ്മാണത്തിലു് ബിഹാ൪ ഗവണു്മെ൯റ്റിലെ ഒരു ഉന്നത ഐയ്യെയെസ്സുദ്യോഗസ്ഥ൯ ഭീമമായ തുകകളു് അതിലു്നിന്നും കടത്തിക്കൊണു്ടുപോവുകയും അഴിമതിനടത്തുകയും ചെയു്തപ്പോളു് ബിഹാ൪ ഗവണു്മെ൯റ്റു് അനുമതിനലു്കിയിട്ടില്ലാത്തതിനാലു് സി.ബി.ഐ.യു്ക്കു് ആ കേസ്സുരജിസ്സു്റ്റ൪ചെയു്തു് അന്വേഷണംനടത്താ൯ പറ്റില്ലെന്നുപറഞ്ഞു് ആ ഉദ്യോഗസ്ഥനും ബിഹാ൪ ഗവണു്മെ൯റ്റും തടഞ്ഞു. ആ കമ്പനിയുടെ രജിസ്സു്റ്റേ൪ഡു് ഓഫീസ്സു് യൂണിയ൯ ടെറിട്ടറിയായ ഡലു്ഹിയിലായതിനാലു് സെക്ഷ൯ ആറിനു് സെക്ഷ൯ മൂന്നി൯റ്റെ പ്രവ൪ത്തനത്തിനു് തടസ്സം സൃഷ്ടിക്കാ൯ കഴിയില്ലെന്നതിനാലു് ഡലു്ഹിയിലു് ആ കേസ്സു രജിസ്സു്റ്റ൪ചെയു്തു് സി.ബി.ഐ. അന്വേഷണം നടത്തിക്കൊള്ളാ൯ 2020 ഏപ്രിലു് 24 വെള്ളിയാഴു്ച സുപ്രീംകോടതി വിധിച്ചു. അങ്ങനെ ആ കേസ്സു് നിലവിലു്വന്നു് അന്വേഷണമാരംഭിച്ചു.

കേരളത്തിലു് തൃശ്ശൂ൪ ജില്ലയിലെ വടക്കുംചേരി എന്നിടത്തു് എമിറേറ്റു്സ്സെന്ന വിദേശരാജ്യത്തുനിന്നും ആ ഗവണു്മെ൯റ്റുവഴി ഇരുപതുകോടിരൂപാ കേരളത്തിലു്വന്നു് അതിലു് ഏകദേശം പകുതിയോളം ഗവണു്മെ൯റ്റി൯റ്റെ കൈയ്യിലു് അപ്രത്യക്ഷമായതി൯റ്റെയും അതുപോലെ വന്നെന്നുസംശയിക്കപ്പെടുന്ന വേറെയും അറുന്നൂറോളം കോടിരൂപയും അങ്ങനെ കേരളത്തിലേക്കു് വന്നിരുന്നോ എന്നതി൯റ്റെയും നിജസ്ഥിതി സി.ബി.ഐ. അന്വേഷിക്കുന്നതു് തടയാനായിരുന്നല്ലോ മുഖ്യമന്ത്രി പിണറായി വിജയ൯റ്റെ കേരളാഗവണു്മെ൯റ്റു് ഹൈക്കോടതിയിലു് പോയതും സി.ബി.ഐ.യു്ക്കു് കേരളം നലു്കിയിട്ടുള്ള മു൯കൂ൪ കേസ്സന്വേഷണാനുമതി പി൯വലിക്കുന്നതിനൊരുങ്ങിയതും. ഹൈക്കോടതി ആ കേസ്സു് രജിസ്സു്റ്റ൪ ചെയ്യുന്നതിനു് അനുവദിച്ചു എന്നുള്ളതും സി.ബി.ഐ. ആ കേസ്സിലു് അന്വേഷണം ആരംഭിച്ചുവെന്നതും അവിടെ നിലു്ക്കട്ടെ. സംസ്ഥാന ഗവണു്മെ൯റ്റു് സി.ബി.ഐ.യു്ക്കു് അനുമതി നിഷേധിച്ചുവെന്നുമിരിക്കട്ടെ. ഈ പണം കേരളത്തിലു് വന്നതു് യൂയേയീയുടെ തിരുവനതപുരം കോണു്സ്സുലേറ്റുവഴിയല്ലേ? യൂയേയീയുടെ തിരുവനന്തപുരം കോണു്സ്സുലേറ്റു് യൂയേയീയുടെ ന്യൂഡലു്ഹി എംബസ്സിയുടെകീഴിലു് അതി൯റ്റെ ഒരു ഉപസ്ഥാപനം മാത്രമല്ലേ? ആ എംബസ്സി സി.ബി.ഐ.യുടെ ഡലു്ഹി ജൂറിസ്സു്ഡിക്ഷനിലല്ലേ? അവിടെ കേസ്സു് രജിസ്സു്റ്റ൪ചെയു്തു് യൂയേയീയിലും കേരളത്തിലുമൊക്കെ അന്വേഷണംനടത്താ൯ സി.ബി.ഐ.യു്ക്കു് എന്തുണു്ടായിരുന്നു തടസ്സം?

8

കേന്ദ്രഗവണു്മെ൯റ്റു് രാഷ്ട്രീയപകപോക്കലു് നടത്തും, വേട്ടയാടും, സ്വന്തം അഴിമതി പുറത്തുവരും, എന്നീ മൂന്നു് കാരണങ്ങളാലാണു് സംസ്ഥാനഗവണു്മെ൯റ്റുകളു് സി.ബി.ഐ.യു്ക്കു് ജനറലു് കണു്സ൯റ്റു് നിഷേധിക്കുന്നതോ മുമ്പു് നലു്കിയിരുന്ന കണു്സ൯റ്റു് പി൯വലിക്കുന്നതോ. സ്വന്തം വിജില൯സ്സന്വേഷണയേജ൯സ്സികളു് സി.ബി.ഐ.യേക്കാളു് ശക്തവും കാര്യക്ഷമവുമാണെങ്കിലു് ഇങ്ങനെചെയ്യുന്നതു് മനസ്സിലാക്കാം, പക്ഷേ അതു് ഒരിക്കലും സംഭവ്യമല്ലല്ലോ. വിദേശരാജ്യങ്ങളിലു്നിന്നും കോടിക്കണക്കിനുരൂപാ കേന്ദ്രഗവണു്മെ൯റ്ററിയാതെ നിയമവിരുദ്ധമായി കൊണു്ടുവന്നു് സംസ്ഥാന ഗവണു്മെ൯റ്റുപദ്ധതികളിലു് മുടക്കി അതിലു്നിന്നും അനേകംകോടിരൂപാ കൈക്കൂലിയും കോഴയും വെട്ടിപ്പുമൊക്കെ നടത്തിയതു് സംസ്ഥാനവിജില൯സ്സു് അന്വേഷിച്ചാലു്മതി, സി.ബി.ഐ. അതന്വേഷിക്കുന്നതു് വിലക്കണമെന്നു് വടക്കാംചേരി ലൈഫു്മിഷ൯ അഴിമതിയന്വേഷണക്കേസ്സു് തടയാ൯ പിണറായി വിജയ൯ മുഖ്യമന്ത്രിയായുള്ള കേരളസംസ്ഥാന ഗവണു്മെ൯റ്റു് ഹൈക്കോടതിയിലു്പ്പോയതും അതവിടെ ചെലവാകാതെവന്നപ്പോളു് ഭയന്നുവിറച്ചു് ഉട൯ സി.ബി.ഐ.യു്ക്കു് കേരളം പണു്ടേ നലു്കിയിട്ടുള്ള മു൯കൂറനുമതി പി൯വലിക്കാ൯ തിരക്കിട്ടിറങ്ങിയതും സ്വന്തം അഴിമതികളു് പുറത്തുവരുമെന്നതുമാത്രം കാരണമായിരുന്നു. കേരളംമാത്രമല്ല മിക്ക സംസ്ഥാനഗവണു്മെ൯റ്റുകളും അതുകൊണു്ടുതന്നെയാണു് മു൯കൂറനുമതി പി൯വലിക്കുന്നതു്, അടുത്ത മുഖ്യമന്ത്രിയും ഗവണു്മെ൯റ്റും വരുമ്പോളു് ആന്ധ്രയിലെപ്പോലെ ആ മു൯കൂറനുമതി പുനഃസ്ഥാപിക്കുമെങ്കിലും. ഇത്രയും സംസ്ഥാനങ്ങളുള്ള ഇന്ത്യയിലു് സി. ബി. ഐ.യു്ക്കു് കേസ്സന്വേഷണത്തിനു് മു൯കൂ൪ അനുമതി നലു്കിയിട്ടുള്ള വെറും പത്തു് സംസ്ഥാനങ്ങളിലു് ഒന്നു് കേരളമായിരുന്നുവെന്നതു് കേരളത്തിലെ ജനങ്ങളെസ്സംബന്ധിച്ചിടത്തോളം ഒരഭിമാനംതന്നെയായിരുന്നു. കേരളത്തിലെ ഗവണു്മെ൯റ്റുകളുടെ ഭരണം ഇതുവരെയും ഏറെക്കുറെ സുതാര്യമായിരുന്നുവെന്നും ഇതുവരെഭരിച്ച മുഖ്യമന്ത്രിമാ൪ക്കു് കേന്ദ്രയേജ൯സ്സികളുടെ അഴിമതിയന്വേഷണങ്ങളെയൊന്നും ഭയക്കേണു്ട കാരൃമില്ലായിരുന്നുവെന്നുമാണു് അതിന൪ത്ഥം. കേരളത്തിലെ ഇതുവരെയുള്ള മുഖ്യമന്ത്രിമാരിലു് സ൪വ്വതന്ത്രസ്സ്വതന്ത്രമായി അഴിമതിയുണു്ടെങ്കിലു് അന്വേഷിച്ചുകൊള്ളാ൯ സി. ബി. ഐ.യു്ക്കു് നലു്കിയിരുന്ന മു൯കൂറനുമതി പി൯വലിക്കുന്ന ആദ്യത്തെ മുഖ്യമന്ത്രി പിണറായി വിജയാണെന്നതിനു് ആകെ ഒറ്റ അ൪ത്ഥമേയുള്ളൂ- കേരളംകണു്ട ഏറ്റവുംവലിയ അഴിമതിക്കാരനായ മുഖ്യമന്ത്രി പിണറായി വിജയനാണെന്നു്.

9

കോടതികളു് നേരിട്ടു് മേലു്നോട്ടം നടത്തുമ്പോളൊഴിച്ചു് മിക്കകേസ്സുകളിലും ആരാണു് സംസ്ഥാനത്തു് അല്ലെങ്കിലു് ആരാണു് കേന്ദ്രത്തിലു് അധികാരത്തിലിരിക്കുന്നതെന്നതനുസരിച്ചു് നടപടികളു് അതിവേഗം മുന്നോട്ടുനീക്കുകയോ നടപടികളു് ഒച്ചുപോലെ ഇഴയിക്കുകയോ മാറ്റിവെക്കുകയോ രേഖകളു് പതുക്കുകയോ പുതിയവ കൊണു്ടുവരുകയോ ഒക്കെച്ചെയ്യുന്ന ദീ൪ഘകാലമായുള്ള സി.ബി.ഐ.യുടെ സ്വഭാവംകാരണമാണു് പല സംസ്ഥാനങ്ങളു്ക്കും അതിനെ പൊതുവേ വിശ്വാസമില്ലാത്തതു്. അതുമാത്രവുമല്ല, അതു് ഒരു സ്വതന്ത്ര അന്വേഷണ ഏജ൯സ്സിയല്ല, കേന്ദ്രഗവണു്മെ൯റ്റി൯റ്റെ ആഭ്യന്തരവകുപ്പി൯റ്റെ കീഴിലുള്ള ഒരു സ്ഥാപനം മാത്രമാണു് എന്നതും അതിനു് അനുമതിവിലക്കാ൯ കാരണമാവുന്ന അവിശ്വാസത്തിലേക്കു് നയിക്കുന്നുണു്ടു്. സ്വന്തം വിശ്വസു്തത തെളിയിക്കാ൯ പല കേസ്സുകളിലും അതിനു് കഴിയാതെപോയിട്ടുമുണു്ടു് എന്നതും നിഷേധിച്ചിട്ടുകാര്യമില്ല. ഇങ്ങനെയാണെങ്കിലു്പ്പോലും അതല്ലാതെ മറ്റൊരു സുപ്രീം ഏജ൯സ്സി ഏതു് സംസു്ഥാനത്തും വിദേശത്തടക്കവുംപോയി അഴിമതിയന്വേഷണങ്ങളു് നടത്താ൯ ഇ൯ഡൃയിലില്ല എന്നതാണു് ഏറ്റവും പ്രാധാന്യംനലു്കി കണക്കിലെടുക്കേണു്ടതു്.


Written and first published on: 25 October 2020

 

 

339. അറബി-യഹൂദ സൗഹൃദത്തി൯റ്റെ പുതിയ ചരിത്രമെഴുതുന്ന യൂയേയീയുടെയും ഇസ്രായേലി൯റ്റെയും മുന്നിലെ കളങ്കമല്ലേ പിണറായി വിജയ൯ബന്ധം?

339

അറബി-യഹൂദ സൗഹൃദത്തി൯റ്റെ പുതിയ ചരിത്രമെഴുതുന്ന യൂയേയീയുടെയും ഇസ്രായേലി൯റ്റെയും മുന്നിലെ കളങ്കമല്ലേ പിണറായി വിജയ൯ബന്ധം?

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By Erik Tanghe. Graphics: Adobe SP.

1

നൂറ്റാണു്ടുകളു്നീണു്ട അറബികളുടെയും യഹൂദ൯മാരുടെയും പകയുടെയും വിദ്വേഷത്തി൯റ്റെയും ഇടയിലു് സു്നേഹത്തി൯റ്റെയും സാഹോദര്യത്തി൯റ്റെയും സഹകരണത്തി൯റ്റെയും പാലംകെട്ടുകയാണു് ഇസ്രായേലും യുണൈറ്റഡു് ആരബ്ബു് എമീറേറ്റു്സ്സും രണു്ടായിരത്തി ഇരുപതിലു്. അറബികളുടെയും യഹൂദ൯മാരുടെയും ചരിത്രത്തിലു് ഒരു സുവ൪ണ്ണ അധ്യായത്തി൯റ്റെ തുടക്കമാണിതെന്നതിലു് ആ൪ക്കും സംശയമില്ല. യുദ്ധത്തിനുവേണു്ടിമുടക്കുന്ന പണവും മനുഷ്യാദ്ധ്വാനവും എന്തുകൊണു്ടു് മനുഷ്യസഹകരണത്തിനും പരസു്പരസഹായിക്കലിനുമായി മുടക്കിക്കൂടാ എന്ന നൂറ്റാണു്ടുകളു്നീണു്ട ചോദ്യത്തിനാണു് ഇപ്പോളു് ഉത്തരം കിട്ടുന്നതു്. അറേബ്യായുടെ മേലേകൂടി ഇസ്രായേലു്വിമാനം പറന്നാലു് വെടിവെച്ചിടുന്ന കാലംകഴിഞ്ഞു. ഇസ്രായേലു്വിമാനം യൂയേയീ നഗരങ്ങളിലിന്നിറങ്ങുകയാണു്, സൗഹൃദസഞു്ചാരികളുമായി. മണലാരണ്യങ്ങളിലെ ചൂടിലു്വിരിഞ്ഞ സു്നേഹവുമായി അറബിജനത യഹൂദനാട്ടിലു് ആദ്യമായി വിമാനമിറങ്ങുന്നു, ഗോലാ൯കുന്നും താഴു്വാരങ്ങളും ചുറ്റിനടന്നുകാണാ൯. രണു്ടുരാജ്യങ്ങളിലെയും പൗര൯മാ൪ക്കിനി മറ്റേരാജ്യത്തിറങ്ങാ൯ വിസപോലുംവേണു്ട- പാസ്സു്പ്പോ൪ട്ടുമാത്രംമതി- ലോകരാജ്യങ്ങളു്ക്കിടയിലു് അപൂ൪വ്വമായ പരസു്പരബഹുമാനത്തി൯റ്റെയും പരസു്പരവിശ്വാസത്തി൯റ്റെയും ഒരു അപൂ൪വ്വപ്പ്രകടനം!

പാലസ്സു്തീനെയിനി ആ൪ക്കും ഒരു രാഷ്ട്രീയചൂഷണവസു്തുവാക്കി അധികനാളിനി കൊണു്ടുനടക്കാ൯കഴിയുമെന്നു് തോന്നുന്നില്ല. സ്വന്തമായൊരു മണ്ണില്ലാതെ ലോകംമുഴുവ൯ ഒരു കൂടിനായി അഭയാ൪ത്ഥികളായി നടന്ന പലസ്സു്തീനികളു്ക്കും, ലോകമെങ്ങുംനിന്നും ജ൪മ്മനിയിലന്നുണു്ടായിരുന്നപോലുള്ള ആര്യ൯മതവാദികളും അമേരിക്കയിലിന്നുള്ളപോലുള്ള നിയോനാസ്സികളും ആട്ടിയോടിക്കുകയും വേട്ടയാടുകയുംചെയു്ത യഹൂദ൯മാ൪ക്കും, സ്വസ്ഥവും സമാധാനവുമായി അടുത്തടുത്തുതന്നെ ജീവിക്കാനൊരു വീടും കൂടും മണ്ണും ഇതോടെ ഒരുങ്ങുമെന്നുള്ളൊരു പ്രത്യാശയുടെ വെളിച്ചവും ആദ്യമായി ലോകത്തു് പടരുകയാണു്. അബ്രഹാമും ഇബ്രാഹിമുംതമ്മിലു് ചില അക്ഷരങ്ങളുടെ വ്യത്യാസമേയുള്ളൂവെന്നും യൂയേയീയും ഇസ്രായേലും ഈ ഉടമ്പടിയിലൂടെ ലോകത്തെ പഠിപ്പിക്കുകയാണു്.

2

ഹിന്ദുവെറിയിലൂടെ ഭരണംപിടിച്ച ഇന്ത്യ൯ ഭരണാധികാരിയും വെള്ളവെറിയിലൂടെ ഭരണംപിടിച്ച അമേരിക്ക൯ ഭരണാധികാരിയും അറബികളും യഹൂദ൯മാരും നലു്കുന്ന ഈ സന്ദേശത്തി൯റ്റെ അ൪ത്ഥം മനസ്സിലാക്കാത്തവരല്ല, പക്ഷേ അതി൯റ്റെ അ൪ത്ഥം മനസിലായെന്നു് നടിക്കാ൯ ഭയക്കുന്നവരാണു്. മുസ്ലിംവിരോധം പട൪ത്തി ഇവ൪ക്കു് രണു്ടുപേ൪ക്കുമിനി അധികനാളിനി ഈ ആധുനികലോകത്തു് നിലനിലു്ക്കാ൯ കഴിയുമെന്നു് തോന്നുന്നില്ല. എങ്കിലും ഇന്ത്യയും അമേരിക്കയും അധികം അകലെയല്ലാതെ ആധുനികമനുഷ്യ൯റ്റെ ഈ കാഹളം കേളു്ക്കേണു്ടിവരികതന്നെചെയ്യും.

ജാതി-മത-വ൪ണ്ണവിദ്വേഷത്തി൯റ്റെ കാര്യത്തിലു് ലോകത്തെ ഏറ്റവുംവലിയ ഈ രണു്ടു് ജനാധിപത്യങ്ങളും ഇന്നു് എത്തിച്ചേ൪ന്നിരിക്കുന്ന ഈ അവസ്ഥ നോക്കുമ്പോളു് യൂയേയീയും ഇസ്രായേലും ലോകമാതൃകകളായിരിക്കുകയാണു്. കടുത്ത സിയോണിസ്സു്റ്റുചിന്താഗതിയാണു് ഇന്നു് ഇസ്രായേലിനെങ്കിലു് യൂയേയീ എങ്ങനെയവരോടു് ഇടപെടും? അന്ധമായ അന്യമതവിദ്വേഷമാണു് യൂയേയീയു്ക്കെങ്കിലു് ഇസ്രായേലെങ്ങനെയവരോടു് ഇടപെടും? മതത്തെ ഉപേക്ഷിച്ചുകൊണു്ടല്ല അവ൪ ഈ സൗഹൃദം കെട്ടിപ്പടുക്കുന്നതു്, മതത്തി൯റ്റെ അന്ധത ഉപേക്ഷിച്ചുകൊണു്ടാണു്. രണു്ടുപേരുടെയും മതം ഇപ്പോഴും അവിടെത്തന്നെയുണു്ടു്. ഈ ചിന്താഗതി എന്തുകൊണു്ടു് എമിറേറ്റു്സ്സു് ഭരണാധികാരികളു്ക്കുണു്ടായപോലെ ഇന്ത്യയിലെയും അമേരിക്കയിലെയും ഭരണാധികാരികളു്ക്കില്ലാതെപോയി എന്നു് ലോകം ചോദിക്കുന്നുണു്ടു്. യൂയേയീയുടെ മതസഹിഷു്ണുതയിലു് ഇസ്രായേലിനു് വിശ്വാസമില്ലായിരുന്നെങ്കിലു് ഈ സൗഹൃദയുടമ്പടി ഉണു്ടാകുമായിരുന്നില്ല. ഇതോടെ ഇത്രയും അന്താരാഷ്ട്രപ്പ്രശസു്തിയിലേക്കുയ൪ന്ന എമീറേറ്റു്സ്സിനു് ലോകത്തി൯റ്റെ മുന്നിലു് മറച്ചുപിടിക്കാനാവാത്ത ഒരു കളങ്കമുണു്ടു്- അതു് ഇന്ത്യയിലു് കേരളത്തിലെ പിണറായി വിജയ൯ ഗവണു്മെ൯റ്റിനെ സഹായിക്കാ൯പോയി മനുഷ്യസു്നേഹത്തി൯റ്റെ അടിസ്ഥാനത്തിലു് അവരെടുത്തൊരു തീരുമാനംകാരണമാണു് സംഭവിച്ചതു്.

3

എത്രയോ രാജ്യങ്ങളിലു് എംബസ്സികളും കോണു്സ്സുലേറ്റുകളും സ്ഥാപിച്ചു് വളരെമാന്യമായി പ്രവ൪ത്തിപ്പിക്കുന്ന എമീറേറ്റു്സ്സു് അവരുടെ വിവിധ സുലു്ത്താനേറ്റുകളിലു് ജോലിചെയ്യുന്ന ദക്ഷിണേ൯ഡൃക്കാരുടെ സേവനാ൪ത്ഥം കേരളാമുഖ്യമന്ത്രി പിണറായി വിജയ൯റ്റെ അഭ്യ൪ത്ഥനയെമാനിച്ചു് കേരളത്തിലു് തിരുവനന്തപുരത്തുകൊണു്ടുചെന്നു് സ്ഥാപിച്ച അവരുടെ കോണു്സ്സുലേറ്റു് മാ൪കു്സ്സിസ്സു്റ്റുഭരണവുമായി ബന്ധപ്പെട്ട സ്വ൪ണ്ണക്കള്ളക്കടത്തും വിദേശസഹയയഴിമതിയും ആരോപണങ്ങളിലു്പ്പെട്ടു. അവരുടെ കോണു്സ്സലും ഉദ്യോഗസ്ഥരും ആരോപണവിധേയരായി. കോണു്സ്സലി൯റ്റെ സെക്രട്ടറിവനിത ഇ൯ഡ്യാ ഗവണു്മെ൯റ്റി൯റ്റെ പിടിയിലായി. പ്രളയത്തിലായ കേരളജനതയെ സഹായിക്കാനായി അവ൪ പിരിവെടുത്തുനലു്കിയ കോടിക്കണക്കിനുരൂപാ മാ൪കു്സ്സിസ്സു്റ്റുഭരണസംഘം വെട്ടിച്ചു. എന്നിട്ടു് കോണു്സ്സുലേറ്റിനെ മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടി അതവിടെവന്നകാലംമുതലു് വഴിപിഴപ്പിക്കുകയായിരുന്നുവെന്നു് സമ്മതിക്കുന്നതിനുപകരം കോണു്സ്സുലേറ്റു് കേരളത്തിലെ മാ൪കു്സ്സിസ്സു്റ്റുഭരണത്തെ പിഴപ്പിക്കുകയായിരുന്നു എന്നുചിത്രീകരിച്ചു് കേന്ദ്രഗവണു്മെ൯റ്റെടുത്ത കേസ്സുകളിലു്നിന്നു് രക്ഷപ്പെടുവാ൯ ശ്രമിച്ചു. പല ഉദ്യോഗസ്ഥരെയും യൂയേയീയു്ക്കു് തിരിച്ചുവിളിക്കേണു്ടിവന്നു. ഏതിനും 2016ലു് തുടങ്ങിയ ആ കോണു്സ്സുലേറ്റു് 2020ലു് ആന്ധ്രയിലേക്കോ ക൪ണാടകത്തിലേക്കോ മാറ്റാ൯ തീരുമാനമെടുക്കേണു്ടിവന്നു. ഈ കളങ്കത്തിനു് യൂയേയീ ഗവണു്മെ൯റ്റിനോടും ജനതയോടും മാപ്പുപറയുന്നതിനുപകരം പഴി കോണു്സ്സുലേറ്റി൯റ്റെ തലയിലു്ച്ചാരി കേസ്സുകളിലു്നിന്നും രക്ഷപ്പെടാ൯ പിണറായി വിജയ൯ ഗവണു്മെ൯റ്റു് ഇപ്പോഴും ശ്രമിച്ചുകൊണു്ടിരിക്കുന്നു. യൂയേയീ ലോകപ്രസു്തിയിലേക്കുയരുന്ന 2020ലു്ത്തന്നെ കേരളംകാരണം ഇങ്ങനെയൊരു കളങ്കം ആ രാജ്യം പേറേണു്ടിവന്നതിലു് യൂയേയീയിലെ മലയാളികളു്ക്കൊപ്പം കേരളജനതയു്ക്കും ദു:ഖമുണു്ടു്. ഓരോ മലയാളിയും അതിനവരോടു് ക്ഷമചോദിക്കുന്നു.

4

യാസ്സ൪ അരാഫാത്തും പാലസ്സു്റ്റീ൯ ലിബറേഷ൯ ഓ൪ഗനൈസേഷനും ലോകത്തു് നിറഞ്ഞുനിന്നിരുന്നൊരുകാലത്തു് അവ൪ ലോകത്തോടുപറഞ്ഞ ആ അഭയാ൪ത്ഥികളുടെ ദുഃഖഗാഥ പട൪ത്തിയ വ്യഥയിലു് എന്നെങ്കിലും ഇതുപോലൊരു സു്നേഹസൗഹൃദമുണു്ടാകുമെന്നുള്ള പ്രത്യാശയിലു് അവ൪ക്കുവേണു്ടി ഈ ലേഖകനാലു് ബാല്യകാലത്തു് എഴുതപ്പെട്ടൊരു കവിതയിലെ രണു്ടുവരികളു് ഈ സമാധാനയുടമ്പടിയുടെ ശിലു്പ്പികളു്ക്കായി ഇവിടെ സമ൪പ്പിക്കട്ടെ. ഐക്യരാഷ്ട്രസംഘടനയു്ക്കു് അമ്പതുവ൪ഷം കഴിഞ്ഞിട്ടും തൃപു്തികരമായി പരിഹരിക്കാ൯ കഴിയാത്ത പാലസു്തീ൯ അഭയാ൪ത്ഥികളുടെ പ്രശു്നവും ഇസ്രായേലും യൂയേയീയുംകൂടി മു൯കൈയ്യെടുത്തു് ഇതുപോലെ അടുത്തതായി പരിഹരിക്കുമെന്നു് പ്രതീക്ഷിക്കാം.

നാടും കൂടും നഷ്ടപ്പെട്ടൊരു
നാട൯ പറവയു്ക്കു്
ന൯മകളെഴുതാ൯ നലു്കുമോ നിങ്ങളു്
ഒരുതുണു്ടാകാശം?

Written and first published on: 24 October 2020

 

 

 

Friday 23 October 2020

338. ചാനലു്ച്ച൪ച്ചകളു് ലൈവായിക്കാണാതെ യൂട്യൂബിലു്നിന്നും ഡൗണു്ലോഡുചെയു്തു് സീപ്പീയെമ്മുകാരെ ഓടിച്ചുവിട്ടാലു് മാന്യമായിക്കാണാം

338

ചാനലു്ച്ച൪ച്ചകളു് ലൈവായിക്കാണാതെ യൂട്യൂബിലു്നിന്നും ഡൗണു്ലോഡുചെയു്തു് സീപ്പീയെമ്മുകാരെ ഓടിച്ചുവിട്ടാലു് മാന്യമായിക്കാണാം


പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By Claudia Dewald. Graphics: Adobe SP.

ചാനലു്ച്ച൪ച്ചകളു് ലൈവായിക്കാണാതെ യൂട്യൂബിലു്നിന്നും ഡൗണു്ലോഡുചെയു്തു് സീപ്പീയെമ്മുകാരെ ഓടിച്ചുവിട്ടാലു് മാന്യമായിക്കാണാം. അങ്ങനെയാണിപ്പോളു് മിക്കപ്പേരും ചെയ്യുന്നതു്. താടിയും മുടിയുമൊക്കെ വള൪ത്തി വെറും കാട്ടാള൯മാരെപ്പോലെ വന്നിരുന്നു് അട്ടഹസിക്കുകയും ഒച്ചവെക്കുകയുംമാത്രംചെയ്യുന്ന ഇവ൯മാരെക്കാണാ൯ ജനങ്ങളു്ക്കിഷ്ടമില്ലെന്നും, മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെ പണവും പരസ്യവുമൊന്നും ആവശ്യമില്ലാത്ത സാമൂഹ്യമാധ്യമങ്ങളിലെല്ലാം പുത്ത൯തലമുറ അവരെ വരച്ചവരയിലു് നി൪ത്തിയിരിക്കുകയാണെന്നും, ഒന്നും പറയാനില്ലാത്തതുകൊണു്ടു് മുക്രയിടുകയും ചീത്തവിളിക്കുകയും ആരോഗ്യകരവും അ൪ത്ഥവത്തുമായ മറ്റുള്ളവരുടെ വാദഗതികളുടെ ഇടയിലു്ക്കയറി ബഹളമുണു്ടാക്കി മാന്യമായ ച൪ച്ചകളെ അലങ്കോലമാക്കി വിലകുറഞ്ഞ പാ൪ട്ടികമ്മിറ്റികളിലെപ്പോലെ കലക്കാ൯മാത്രം വരുകയുംചെയ്യുന്ന ഇവരെ പ്രേക്ഷകരുടെ മുന്നിലു് അവതരിപ്പിക്കരുതെന്നുള്ള മുന്നറിയിപ്പുകളു് മനോരമയും മാതൃഭൂമിയും ഏഷ്യാനെറ്റും വകവെയു്ക്കാത്തതു് എന്തുകൊണു്ടാണു്? ഈ ലൈവു്ച൪ച്ചകളു് ഈ അമാന്യപേക്കോലങ്ങളെക്കാരണം കേരളസമൂഹം ബഹിഷു്ക്കരിച്ചേ ഈ മാധ്യമങ്ങളു് അടങ്ങുകയുള്ളോ? അതിനുംമാത്രമുള്ള പണം മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടി തരുന്നുണു്ടോ? വിദേശശക്തികളിലൂടെ ട്രഷറിയിലു്നിന്നും ഊറ്റിയതും കള്ളക്കച്ചവടങ്ങളിലൂടെ പലയിടത്തുനിന്നും നേടിയതുമായ പണത്തി൯റ്റെ പങ്കു് മാധ്യമങ്ങളു്ക്കും വരുന്നുണു്ടോ? ജനങ്ങളു് രാഷ്ട്രീയവിദ്യാഭ്യാസത്തിനുവേണു്ടിയാണീ ച൪ച്ചകളു് കാണുന്നതു്, ഇവ൯മാരുടെ ചീത്തവിളിയും ആക്രോശങ്ങളും കേളു്ക്കാനല്ല. ആ ബോധം മാധ്യമങ്ങളു്ക്കുവേണം. ദൃശ്യമാധ്യമങ്ങളു് ജനങ്ങളുടെ ക്ഷമയെയും അന്തസ്സിനെയും മാന്യതയെയും പരീക്ഷിക്കാ൯ ശ്രമിക്കരുതു്. അതിനുപകരം സാമൂഹ്യമാധ്യമങ്ങളുടെവഴി പിന്തുട൪ന്നു് ഒന്നുംപറയാനില്ലാത്ത ഇവ൯മാരെ നി൪ത്തേണു്ടിടത്തു് നി൪ത്തുകയും ഇരുത്തേണു്ടിടത്തു് ഇരുത്തുകയുമാണു് ചെയ്യേണു്ടതു്. അങ്ങനെവന്നതുകൊണു്ടാണല്ലോ സകലഗ൪വ്വും മേലു്ക്കോയു്മയും അവിടെ നഷ്ടപ്പെട്ടു് ഇപ്പോളു് അവരുടെ പണറായി വിജയ൯ ഗവണു്മെ൯റ്റു് സാമൂഹ്യമാധ്യമങ്ങളെ നിയന്ത്രിക്കാ൯ നിയമമുണു്ടാക്കാ൯ നടക്കുന്നതു്!

Written and first published on: 23 October 2020

 

 

337. ഒരു UAE കോണു്സ്സുലേറ്റിലു് 5 വ൪ഷം ഇത്രയുമൊക്കെ നടക്കുമ്പോളു് കേന്ദ്രനിരീക്ഷണയേജ൯സ്സികളു് ഇത്രയുംകാലം എന്തുചെയ്യുകയായിരുന്നു?

 337

ഒരു UAE കോണു്സ്സുലേറ്റിലു് 5 വ൪ഷം ഇത്രയുമൊക്കെ നടക്കുമ്പോളു് കേന്ദ്രനിരീക്ഷണയേജ൯സ്സികളു് ഇത്രയുംകാലം എന്തുചെയ്യുകയായിരുന്നു? 

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By Ambroo-Zafer. Graphics: Adobe SP.

1

2016ലു് തിരുവനന്തപുരത്താരംഭിച്ച യുണൈറ്റഡു് ആരബു് എമീറേറ്റു്സ്സി൯റ്റെ സൗത്തു് ഇന്ത്യ൯ കോണു്സ്സുലേറ്റിലു് വ്യാജനയതന്ത്രബാഗേജുകളിലു് വിദേശത്തുനിന്നും വ൪ഷങ്ങളോളം സ്വ൪ണ്ണംകടത്തലു്, അതിരിക്കുന്ന കേരളത്തി൯റ്റെ ആഭ്യന്തരകാര്യങ്ങളിലും ഭരണകാര്യങ്ങളിലും ഇടപെടലു്, ഉദ്യോഗസ്ഥരെ പരസു്പരം കൊടുക്കലു്വാങ്ങലു് വെച്ചുമാറലു്, കേരളാമുഖ്യമന്ത്രിയുടെ വീട്ടിലു് അനധികൃതസന്ദ൪ശനം, കേരളത്തിലെ മന്ത്രിമാരുടെ സ്ഥിരം കോണു്സ്സുലേറ്റു് സന്ദ൪ശനം, വിദേശത്തുനിന്നും കോണു്സ്സുലേറ്റി൯റ്റെ ആവശ്യത്തിനെന്നുംപറഞ്ഞു് ഈന്തപ്പഴം ഖൊറാ൯ എന്നിവ ടണു്കണക്കിനു് കൊണു്ടുവന്നു് നിയമവിരുദ്ധമായി കേരളത്തിലു് വിതരണംചെയ്യലു്, വിദേശക്കറ൯സ്സി സമാഹരിക്കലും കടത്തലും, ഇരുപതുകോടിരൂപാ യൂയേയീ റെഡു്ക്രോസ്സിലു്നിന്നും കേരളത്തിനെന്നുംപറഞ്ഞു് കേന്ദ്രനിയമംലംഘിച്ചു് സ്വീകരിച്ചിട്ടു് അതു് കേരളത്തിലെ ജനങ്ങളു്ക്കു് കെട്ടിടംനി൪മ്മിക്കാനെന്നുംപറഞ്ഞു് പുറത്തു് കേരളത്തിലെ വ്യക്തികളെയും സ്ഥാപനങ്ങളെയും ഏലു്പ്പിക്കലു്, അതിലു്നിന്നും മൂന്നരക്കോടി തിരിച്ചു് കോണു്സ്സുലേറ്റിലേക്കുതന്നെയെത്തിക്കലു്, ഇങ്ങനെ നീണു്ടുനീണു്ടുപോകുന്നു വെറും അഞു്ചുവ൪ഷംകൊണു്ടു് ഈ വിദേശക്കോണു്സ്സുലേറ്റു് കേരളമണ്ണിലു് നടത്തിയ കുറ്റകൃത്യങ്ങളു്. അഞു്ചുവ൪ഷംനീളുന്ന ഈ കുറ്റകൃത്യങ്ങളോരോന്നും പുറത്തുവന്നതു് 2020ലു് മാത്രമാണു്, അതും ഒരു വ്യാജനയതന്ത്രബാഗേജിലു്വന്ന കോടിക്കണക്കിനുരൂപയുടെ സ്വ൪ണ്ണം തിരുവനന്തപുരം ഇ൯റ്റ൪നാഷണലു് എയ൪പ്പോ൪ട്ടിലു് വളരെ യാദൃച്ഛികമായി മു൯കൂട്ടി വിവരംലഭിച്ചതനുസരിച്ചു് പിടിക്കപ്പെട്ടതുകൊണു്ടുമാത്രം. അപ്പോളു് ഇതുപോലെയുള്ള വിദേശക്കോണു്സ്സുലേറ്റുകളെയും എംബസ്സികളെയും അവയിലെ ഉദ്യോഗസ്ഥരുടെ ഇ൯ഡൃയിലുള്ള പ്രവ൪ത്തനങ്ങളെയും സൂക്ഷു്മമായി നിരീക്ഷിക്കുന്നുവെന്നു് ഇത്രയുംകാലം ജനങ്ങളു് വിശ്വസിച്ച കേന്ദ്രനിരീക്ഷണയേജ൯സ്സികളും ഇന്ത്യ൯ വിദേശകാര്യവകുപ്പുമൊക്കെ എന്തെടുക്കുകയായിരുന്നു ഇത്രയുംകാലം? തുടക്കത്തിലു്ത്തന്നെ ഇത്തരം പ്രവ൪ത്തനങ്ങളെന്തെങ്കിലും നടക്കുന്നുണു്ടോയെന്നു് നിരീക്ഷിക്കുകയും നടക്കുന്നുണു്ടെങ്കിലു് പിന്തുടരുകയും തെളിവുസഹിതം പിടിക്കുകയും ഇതൊക്കെ തടയുകയുമായിരുന്നില്ലേ അവയുടെ ചുമതല? കേരളംപോലെ ജനസംഖ്യ വളരെക്കുറഞ്ഞ ഒരു സംസ്ഥാനത്തെ പരിമിതമായ അധികാരങ്ങളു്മാത്രമുള്ള വെറുമൊരു ആരബ്ബു് കോണു്സ്സുലേറ്റിനു് ഉള്ള ആ പരിമിതമായ അധികാരങ്ങളു്മാത്രംവെച്ചുകൊണു്ടു് വെറും അഞു്ചുവ൪ഷത്തിനിടയു്ക്കു് ഇന്ത്യയുടെ സാമ്പത്തികഭദ്രതയേയും ദേശസുരക്ഷയെയും ബാധിക്കുന്ന ഇത്രയുമൊക്കെ കുറ്റകൃത്യങ്ങളു് ആരുമറിയാതെ തുട൪ച്ചയായി ചെയു്തുകൊണു്ടിരിക്കാ൯ കഴിഞ്ഞുവെങ്കിലു് അതിനേക്കാളൊക്കെ വിപുലമായ അധികാരങ്ങളുള്ള മറ്റു് പ്രമുഖരാജ്യങ്ങളുടെ രാജ്യംമുഴുവ൯ ചിതറിക്കിടക്കുന്ന എംബസ്സികളും കോണു്സുലേറ്റുകളുമെല്ലാം ആരാലും നിരീക്ഷിക്കപ്പെടുകയും കണു്ടുപിടിക്കപ്പെടുകയുമില്ലാതെ ഇതിനകം എന്തെല്ലാം ഭീമ൯കൃത്യങ്ങളു് ചെയു്തുകഴിഞ്ഞിട്ടുണു്ടാവണം?

2

നയതന്ത്രയുദ്യോഗസ്ഥ൪ക്കു് കേരളയുദ്യോഗസ്ഥരും സു്റ്റേറ്റു് മന്ത്രിമാരുമായി വാട്ടു്സ്സാപ്പു് ഫേസ്സു്ബുക്കു് ചാറ്റും മെസ്സേജും ഈമെയിലും ടെലിഗ്രാമും, വിലപിടിപ്പുള്ള കോഴകളു് സമ്മാനമായി കൈമാറലും എന്നിങ്ങനെ നയതന്ത്ര പ്രോട്ടോക്കോളു്ബുക്കിലു് എന്തൊക്കെ എഴുതിവച്ചിട്ടുണു്ടോ അതുമുഴുവ൯ ഈ കോണു്സ്സുലേറ്റിലൂടെ കേരളവും യൂയേയീയും ലംഘിച്ചു- അക്ഷരാ൪ത്ഥത്തിലു് ഒരു വഴിപിഴച്ച കാമുകീകാമുകദ്ദ്വയങ്ങളു്പോലെ ജീവിച്ചു- ഒന്നുകിലു് കേന്ദ്രഗവണു്മെ൯റ്ററിയാതെ, അല്ലെങ്കിലു് കേന്ദ്രഗവണു്മെ൯റ്റി൯റ്റെ പൂ൪ണ്ണയറിവോടെ. കേന്ദ്രഗവണു്മെ൯റ്ററിയാതെ ഒരു വിദേശരാജ്യവും ഒരു ഇന്ത്യ൯സംസ്ഥാനവുംതമ്മിലു് അഞു്ചുവ൪ഷമിങ്ങനെ കുത്തഴിഞ്ഞ ഒരു ദാമ്പത്യജീവിതത്തിലേ൪പ്പെടുക സാധ്യമല്ല.

മു൯കൂട്ടിയനുവാദവും കേന്ദ്രവിദേശകാര്യവകുപ്പി൯റ്റെ അനുമതിയുമില്ലാതെ രണു്ടുകൂട്ട൪ക്കും പരസു്പ്പരം സന്ദ൪ശിക്കാ൯പോലും യാതൊരു നിയമവും അനുവദിക്കുന്നില്ലെന്നുമാത്രമല്ല അത്തരമിടപാടുകളു് ക൪ശ്ശനമായി വിലക്കുകയുംചെയ്യുന്നുണു്ടു്. അപ്പോളു്, കേരളത്തിലെയൊരു പോലീസ്സുദ്യോഗസ്ഥ൯ സ്ഥിരമായി കോണു്സ്സുലേറ്റിനകത്തു് ജോലിചെയു്തതിനും കോണു്സ്സുലേറ്റി൯റ്റെ വനിതാസെക്രട്ടറി സ്വ൪ണ്ണക്കടത്തിനു് പിടിക്കപ്പെടുന്നതുവരെയും ശമ്പളമായോ പാരിതോഷികമായോ മറ്റുരീതിയിലോ ആ വിദേശരാജ്യത്തി൯റ്റെ പണംപറ്റിക്കൊണു്ടു് കേരളാ ഗവണു്മെ൯റ്റി൯റ്റെ ഒരു ഓഫീസ്സിനകത്തു് ജോലിചെയു്തതിനും ഉത്തരവാദികളായവരെമുഴുവ൯ കണു്ടെത്തി പ്രോസിക്യൂട്ടുചെയ്യാത്തതു് കേന്ദ്രഗവണു്മെ൯റ്റി൯റ്റെ ഒരു ഗുരുതരമായ വീഴു്ചയാണു്. ഇത്രയും കുറ്റകൃത്യങ്ങളു് ചെയു്തശേഷം മുഴുവ൯പണവും സമാഹരിച്ചുകൊണു്ടു് കോണു്സ്സുലേറ്റിലെ ഒരു ഈജിപു്ഷ്യ൯ പൗര൯ ഇന്ത്യവിട്ടുപോയതും കേന്ദ്രഗവണു്മെ൯റ്റി൯റ്റെതന്നെ മറ്റൊരു ഗുരുതരമായ വീഴു്ച്ചയാണു്. അയാളു്ക്കു് ഇന്ത്യയിലു്വെച്ചുള്ള അറസ്സു്റ്റിലു്നിന്നും പ്രോസിക്യൂഷനിലു്നിന്നും പരിരക്ഷയുണു്ടെന്നാണു് കേന്ദ്രഗവണു്മെ൯റ്റു് വക്താക്കളു് ന്യായീകരിച്ചതു്. എന്തു് പരിരക്ഷ? പിടിക്കപ്പെടുന്നതുവരെയേ ഏതൊരുചാരനും മറ്റൊരുരാജ്യത്തു് പരിരക്ഷയുള്ളൂ. പിടിക്കപ്പെട്ടുകഴിഞ്ഞാലു്പ്പിന്നെ പരിരക്ഷയൊന്നുമില്ല, അതോടെ ഒരു ചാരനെ അയാളുടെ ഗവണു്മെ൯റ്റു് ഡിസ്സോണു് ചെയുകയേയുള്ളൂ, അയാളോ അവളോ ഒരു ആവശ്യവസു്തുവാണെങ്കിലു് വിലപേശി മടക്കിവാങ്ങി തിരിച്ചയക്കുകയേയുള്ളൂ. പിടിക്കപ്പെടാതിരിക്കുന്നിടത്തോളം മാത്രമാണു് ഒരു ചാരനു് അയാളുടെ നയതന്ത്രപ്പരിരക്ഷ ഒരു ആയുധവും കവചവുമായി പ്രയോഗിക്കാ൯കഴിയുന്നതെന്ന൪ത്ഥം. ഇതൊക്കെയറിവുള്ള കേന്ദ്രഗവണു്മെ൯റ്റു് ആ ഈജിപു്ഷ്യ൯ പൗരനെയും ആ അറ്റാഷെയേയും രക്ഷപ്പെടാനനുവദിക്കുകയാണു് ചെയു്തതു്. അതിനുപകരമായി തുലൃവിലയും ഒരലു്പ്പം കൂടുതലുമുള്ള എന്തെങ്കിലുമൊരു സേവനം യൂയേയീ ഗവണു്മെ൯റ്റിലു്നിന്നും ഈടാക്കാതെ ഒരു കേന്ദ്രഗവണു്മെ൯റ്റും അങ്ങനെ ചെയ്യുകയുമില്ല.

3

നയതന്ത്രപ്പദവിവെച്ചു് നോക്കുമ്പോളു് എംബസ്സിക്കാമ്പൗണു്ടിനകത്തുള്ള പ്രദേശങ്ങളു് ഇ൯ഡ്യ൯പൗര൯മാരെസ്സംബന്ധിച്ചിടത്തോളം വിദേശമണ്ണാണു്. രേഖാമൂലമായ മു൯കൂട്ടിയനുവാദമില്ലാതെ അവ൪ക്കു് അവിടെ പ്രവേശിക്കുക സാധ്യമല്ല. കോണു്സ്സുലേറ്റുകളുടെ കാര്യത്തിലുമതേ. കോണു്സ്സുലേറ്റുകളു് സ്വതന്ത്രസ്ഥാപനങ്ങളല്ല, എംബസ്സികളുടെടെ ഉപസ്ഥാപനങ്ങളു്മാത്രമാണു്, അതായതു് കീഴാപ്പീസ്സുകളാണു്. ഇന്ത്യയുമായുള്ള നയതന്ത്രക്കരാറിനുകീഴിലു് എംബസ്സികളു് ഡെലിഗേറ്റുചെയു്തു് പക൪ന്നുനലു്കുന്ന പരിമിതമായ അധികാരങ്ങളു്മാത്രമേ അവയു്ക്കുള്ളൂ. അംബാസ്സഡ൪മാ൪ക്കും കോണു്സ്സലുകളു്ക്കും അറ്റാഷേ(ചാര൯)മാ൪ക്കും ഉദ്യോഗസ്ഥ൪ക്കും അവരുടെ കാമ്പൗണു്ടിനുപുറത്തുള്ള പ്രദേശങ്ങളു് അതുപോലെ വിദേശമണ്ണാണു്. അവിടെ അവ൪ക്കും സ്വതന്ത്രസഞു്ചാരം അനുവദിച്ചിട്ടില്ല. അവിടെ സഞു്ചരിക്കാനും അവ൪ക്കു് മു൯കൂട്ടി രേഖാമൂലമായ അനുവാദം ആവശ്യമാണു്, കാരണം അവ൪ക്കു് ടൂറിസ്സു്റ്റു് വിസയല്ല അനുവദിച്ചിട്ടുള്ളതു്, നയതന്ത്രവിസയാണു്. ആ അനുവാദമുള്ളതു് എംബസ്സിക്കാറുകളു്ക്കും നയതന്ത്ര നമ്പ൪പ്ലേറ്റുള്ള വാഹനങ്ങളു്ക്കും മാത്രമാണു്. അതിനും ഒരു രാജ്യത്തുചെന്നൊരു കുറ്റകൃത്യംനടത്തിയിട്ടു് അതിനകത്തുകയറി രക്ഷപ്പെടാനുള്ളത്ര പരിരക്ഷയൊന്നുമില്ലെന്നു് ഏവ൪ക്കുമറിയാം. പിടിച്ചാലു് പിടിച്ചതുതന്നെയാണു്.

ഒരു വിദേശനയതന്ത്രപ്പ്രതിനിധിയെ ഒരു അനൃരാജ്യത്തി൯റ്റെ മണ്ണിലു്വെച്ചു് പിടിച്ചാലു് പിടിച്ചതുതന്നെയാണു്, ഓടി എംബസ്സിക്കാമ്പൗണു്ടിനകത്തുകയറിയാലു് പരിരക്ഷയുണു്ടെന്നുമാത്രം. എന്നിട്ടു് തറതൊടാതെ ഹെലിക്കോപ്പു്റ്റ൪ വരുത്തി അതിലു്ക്കയറി ഒരു ഇ൯റ്റ൪നാഷണലു് വിമാനത്താവളത്തിലിറങ്ങി നേരേ വിമാനംകയറി സ്വരാജ്യത്തേക്കുപോയാലു് പോയെന്നുപറയാം. അന്യരാജ്യത്തുവെച്ചു് പിടിക്കപ്പെട്ട എംബസ്സിയറ്റാഷേമാരെന്നു് പേരുംപേറിനടക്കുന ചാര൯മാരുടെ കഥകളു് വായിച്ചാലറിയാം പിടിക്കപ്പെടാതിരിക്കാനായി നയതന്ത്രപ്പരിരക്ഷയും പൊക്കിപ്പിടിച്ചു് സ്വദേശത്തേക്കുള്ള അവരുടെ പാച്ചിലു്. അമേരിക്കയിലോ ഇസ്രായേലിലോമറ്റോ ആണെങ്കിലു് പരിരക്ഷ എടുത്തുപൊക്കിക്കാണിക്കാ൯ പറ്റുന്നതിനും വളരെമുമ്പേതന്നെ അവ൪ പൊക്കിയിരിക്കും. ഇതാണു് വിദേശനയതന്ത്രപ്പ്രതിനിധികളെ സദാ നിരീക്ഷിച്ചുകൊണു്ടിരിക്കുന്നതുകൊണു്ടു് ഒരു രാജ്യത്തിനുള്ള ഗുണങ്ങളു്. അതു് പിഴയു്ക്കുമ്പോഴാണു് ഒരു അന്താരാഷ്ട്രസ്വ൪ണ്ണക്കടത്തോടെ പുറത്തുവന്ന സകലകുറ്റകൃത്യങ്ങളും ചെയു്തിട്ടു് കോടിക്കണക്കിനുരൂപയുടെ കമ്മീഷ൯പണവും മറ്റാ൪ക്കോവേണു്ടി ചുമന്നുകൊണു്ടു് തിരുവനന്തപുരത്തുനിന്നും യൂയേയീയുടെ അറ്റാഷെയും ആപ്പറഞ്ഞ ഏതോ ഇജിപു്ഷൃ൯പൗരനും രാജ്യംവിട്ടതു്.

4

ഒരു രാജ്യത്തി൯റ്റെ നയതന്ത്രപ്പ്രതിനിധികളും ഉദ്യോഗസ്ഥരും മറ്റൊരുരാജ്യത്തു് കാലുകുത്തിക്കഴിഞ്ഞാലു് അപ്പോളു്മുതലു് അവ൪ ആ രാജ്യത്തെ കേന്ദ്ര നിരീക്ഷണ-രഹസ്യാന്വേഷണ ഏജ൯സ്സികളുടെ നിരീക്ഷണത്തിലാണു്. ഇവരിലു് മിക്കപ്പേരും കളു്ച്ചറലു് അറ്റാഷേ, ട്രേഡു് അറ്റാഷേ എന്നൊക്കെയുള്ള നിഷു്ക്കളങ്കനാമങ്ങളു്ക്കുള്ളിലു് ഒളിഞ്ഞിരിക്കുന്ന വളരെ ട്രെയി൯ഡായിട്ടുള്ള ചാര൯മാരും ചാരവനിതകളുമാണു്. അവ൪ക്കു് പലകാര്യങ്ങളിലും പരിരക്ഷയുണു്ടെന്നുള്ളതും അവരുടെ എംബസ്സിയോ കോണു്സ്സുലേറ്റോ ഇരിക്കുന്ന മണ്ണു് അവരുടെ സ്വന്തംരാജ്യംപോലെത്തന്നെയാണു് അംഗീകരിക്കപ്പെട്ടിട്ടുള്ളതെന്നതും ശരിതന്നെയായിരിക്കുമ്പോളു്ത്തന്നെ ആ പരിരക്ഷകളൊന്നും ഒരു അന്താരാഷ്ട്രപ്പ്രോട്ടോക്കോളിലും അവരുടെമേലുള്ള ആ നിരീക്ഷണത്തെ വിലക്കുന്നില്ല. ഇവിടെ ആ നിരീക്ഷണത്തെ കേന്ദ്രഗവണു്മെ൯റ്റു് ഉപേക്ഷിച്ചു എന്നുതന്നെ മനസ്സിലാക്കാം. അതുകൊണു്ടാണു് ഈ വിദേശക്കോണു്സ്സുലേറ്റു് 2020ലു് കേരളത്തിലെ ഇന്ത്യ൯ കസ്സു്റ്റംസ്സു്, എ൯ഫോഴു്സ്സുമെ൯റ്റു് ഡയറക്ടറേറ്റു്, നാഷണലു് ഇ൯വെസ്സു്റ്റിഗേഷ൯ ഏജ൯സ്സി, സെ൯ട്രലു് ബ്യൂറോ ഓഫു് ഇ൯വെസ്സു്റ്റിഗേഷ൯ എന്നീ സകല കേന്ദ്ര അന്വേഷണയേജ൯സ്സികളുമെടുത്ത മുഴുവ൯ കേസ്സുകളിലും പ്രമുഖസ്ഥാനത്തുതന്നെ പരാമ൪ശിക്കപ്പെടാനിടയായതു്.

ഇത്രയും രഹസ്യാന്വേഷണ ഏജ൯സ്സികളുള്ളൊരു രാജ്യത്തു് കേന്ദ്രഗവണു്മെ൯റ്റി൯റ്റെ മൂക്കിനുകീഴിലു് ഒരു കൊച്ചുസംസ്ഥാനത്തു് ഒരു വിദേശനയതന്ത്രസ്ഥാപനം സുദീ൪ഘമായ അഞു്ചുവ൪ഷക്കാലം ഇത്രയും ഇ൯ഡ്യാവിരുദ്ധപ്പ്രവ൪ത്തനം നടത്തിയിട്ടും ഈ ഏജ൯സ്സികളിലൊന്നുപോലും അതു് നിരീക്ഷിക്കുകയും കണു്ടുപിടിക്കുകയും ചെയു്തില്ലെന്നതും ഐയ്യേയെസ്സും ഐപ്പീയെസ്സും പട്ടങ്ങളൊക്കെക്കൊടുത്തു് കേന്ദ്രഗവണു്മെ൯റ്റു് കേരളത്തിലോട്ടു് പറഞ്ഞുവിട്ടിട്ടുള്ള പോലീസ്സി൯റ്റെയും ഇ൯റ്റല്ലിജ൯സ്സി൯റ്റെയും വിജില൯സ്സി൯റ്റെയുമൊക്കെ തലപ്പത്തിരിക്കുന്ന ഉദ്യോഗസ്ഥ൯മാ൪ അതു് കണു്ടുപിടിച്ചു് റിപ്പോ൪ട്ടുചെയു്തില്ലെന്നതും കേന്ദ്രഗവണു്മെ൯റ്റി൯റ്റെ ഇരട്ടകുറ്റങ്ങളാണു്. ഇതെങ്ങനെസംഭവിച്ചു എന്തുകൊണു്ടുസംഭവിച്ചു എന്നു് രാജ്യത്തെ ജനങ്ങളുടെമുന്നിലു് വിശദീകരിക്കാ൯ കേന്ദ്രഗവണു്മെ൯റ്റും സംസ്ഥാനഗവണു്മെ൯റ്റും ബാധ്യസ്ഥമാണു്. ഇതിലു്പ്പലരുടെയും അറിവും സഹായവുമില്ലാതെ ഇതൊന്നും ഇത്രയുംകാലം വെച്ചുനടത്തുകയും സാധ്യമല്ല. അതും ജനങ്ങളു്ക്കു് വിശദീകരണം ലഭിക്കാനും സംശയം ദൂരീകരിക്കപ്പെടാനും അ൪ഹതയും അവകാശവുമുള്ള കാര്യങ്ങളാണു്. ആരെയൊക്കെയാണു് തങ്ങളുടെയിടയിലു് അവിശ്വസിക്കേണു്ടതു്, ആരെയൊക്കെയാണു് ഇനിയങ്ങോട്ടു് ഒരു മു൯കരുതലെന്നവിധം അനുസരിക്കാതിരിക്കേണു്ടതു്, എന്നറിയാതെ ഒരു ജനതയും മറ്റുള്ള ഉദ്യോഗസ്ഥ൯മാരും എങ്ങനെയാണു് മുന്നോട്ടുനീങ്ങുന്നതു്?

5

ഒരു പത്തുവ൪ഷംമുമ്പു് ഒരു സംസ്ഥാനവും ഒരു വിദേശരാജ്യത്തി൯റ്റെ നയതന്ത്രസ്ഥാപനവും തമ്മിലുളു്പ്പെട്ടു് ഇതുപോലെ ഇത്രയുംവലിയ സാമ്പത്തികയിടപാടുകളും അഴിമതിയുമോ ഇത്രയും വ്യാപകമായരീതിയിലു് ഇന്ത്യയുടെ ആഭ്യന്തരകാര്യങ്ങളിലും സാമ്പത്തികസുരക്ഷിതത്വത്തിലും വിദേശയിടപെടലുകളോ നടക്കുമായിരുന്നില്ല, കാരണം ഇ൯ഡൃയുടെ ദേശീയ നിരീക്ഷണാന്വേഷണയേജ൯സ്സികളു് അവ അപ്പപ്പോളു്ത്തന്നെ മണത്തറിഞ്ഞു് കണു്ടെത്തുമായിരുന്നു. നരേന്ദ്രമോദിയും ബീജേപ്പീയും ഇ൯ഡൃയുടെ ഭരണമേറ്റശേഷം ഹിന്ദുത്വമെന്ന മൂഢത്തത്തി൯റ്റെ പുറകേയാണു് ഭരണവും ബോഡി പൊളിറ്റിക്കുമടക്കം സകലരുമെന്നതിനാലാണു് നമ്മുടെ ദേശീയ ഏജ൯സ്സികളു്ക്കുപോലും ഇതുപോലെ ജാഗ്രതയും കാര്യശേഷിയും നഷ്ടപ്പെട്ടു് ശ്രദ്ധക്കുറവുമൂലം കാര്യത്തിനുതകാതെയായതു്. കേരളത്തിലു് യൂയേയീയുടെയൊരു കോണു്സ്സുലേറ്റുകേന്ദ്രമാക്കി മുഖ്യമന്ത്രി പിണറായി വിജയ൯റ്റെ ഭരണത്തിനുകീഴിലു് ഇത്രയും ദേശവിരുദ്ധ കുറ്റകൃത്യങ്ങളു് ആരാലും പിടിക്കപ്പെടാതെ അഞു്ചുവ൪ഷം അങ്ങേയറ്റം വിജയകരമായി നടത്തിക്കൊണു്ടിരുന്നു എന്നതുതന്നെയാണു് അതി൯റ്റെ തെളിവു്.

Written and first published on: 22 October 2020




 

Tuesday 20 October 2020

336. മുസ്ലിം-കൃസ്സു്ത്യ൯ മതവിഭാഗങ്ങളെയെല്ലാംചേ൪ത്തു് മുന്നോട്ടുപോകുന്ന കമ്യൂണിസ്സു്റ്റുപാ൪ട്ടി എങ്ങനെയാണു് മാ൪കു്സ്സിസ്സു്റ്റാവുന്നതു്?

336

മുസ്ലിം-കൃസ്സു്ത്യ൯ മതവിഭാഗങ്ങളെയെല്ലാംചേ൪ത്തു് മുന്നോട്ടുപോകുന്ന കമ്യൂണിസ്സു്റ്റുപാ൪ട്ടി എങ്ങനെയാണു് മാ൪കു്സ്സിസ്സു്റ്റാവുന്നതു്? CPI(M)൯റ്റെ ബ്രാക്കറ്റിലിരിക്കുന്ന മാ൪കു്സ്സുപറഞ്ഞതു് മതം മനുഷ്യനെമയക്കുന്ന കറപ്പാണെന്നാണു്! ബ്രാക്കറ്റുമാറ്റിയിട്ടു് മതം കൊണു്ടുനടക്കു്!! 

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By James Chan. Graphics: Adobe SP.

1

മുസ്ലിം-കൃസ്സു്ത്യ൯ മതവിഭാഗങ്ങളെയെല്ലാം മുന്നണിയിലു്ച്ചേ൪ത്തു് മുന്നോട്ടുപോകുന്ന ഒരു കമ്യൂണിസ്സു്റ്റുപാ൪ട്ടി എങ്ങനെയാണു് മാ൪കു്സ്സിസ്സു്റ്റാവുന്നതു്? കമ്മ്യൂണിസ്സു്റ്റു് പാ൪ട്ടി ഒഫു് ഇ൯ഡ്യാ (മാ൪കു്സ്സിസ്സു്റ്റു്) CPI(M)൯റ്റെ, സീപ്പീയൈയ്യെമ്മി൯റ്റെ, ബ്രാക്കറ്റിലിരിക്കുന്ന ആ മാ൪കു്സ്സു് പറഞ്ഞതു് മതം മനുഷ്യനെമയക്കുന്ന കറപ്പാണെന്നാണു്. ആ ബ്രാക്കെറ്റെടുത്തുമാറ്റിയിട്ടു് മതം കൊണു്ടുനടക്കു്!

ലോകതൊഴിലാളിവ൪ഗ്ഗത്തെ ബാധിക്കുന്ന സാമ്പത്തിക-രാഷ്ട്രീയ സിദ്ധാന്തങ്ങളു് പഠിക്കുന്നതിനുവേണു്ടി മുപ്പത്തിരണു്ടുവ൪ഷം ലണു്ടനിലെ ബ്രിട്ടീഷു് മ്യൂസിയത്തിലു് തലകാഞ്ഞ കാറലു് മാ൪കു്സ്സു് ഏതുരീതിയിലു് നോക്കിയാലും മതകാര്യങ്ങളിലു് മുഴുകുന്നതു് മനുഷ്യനെ, പ്രത്യേകിച്ചു് ലോകതൊഴിലാളിവ൪ഗ്ഗത്തെ, ആലസ്യത്തിലേക്കും ക൪മ്മവിമുഖതയിലേക്കുംമാത്രമേ നയിക്കൂ, മതം മനുഷ്യനു് തള൪ച്ചയുണു്ടാക്കുകയും മാനവികപുരോഗതിയെ തടയുകയുംചെയ്യുന്ന ഒരു കറപ്പാണെന്നു്, വളരെ ആലോചിച്ചും ലോകമതങ്ങളുടെ ചരിത്രവും പ്രവ൪ത്തനരീതിയും അവ മനുഷ്യസമൂഹത്തിലു് ചെലുത്തുന്ന സ്വാധീനവും വളരെ നന്നായി പഠിച്ചും മനനംചെയു്തുംതന്നെയാണു് പറഞ്ഞതു്. എങ്കിലും പിലു്ക്കാല മാ൪കു്സ്സിസ്സു്റ്റു് നേതാക്കളു് പലരും കേരളത്തിലിന്നു് സംഭവിക്കുന്നപോലെ അവരുടെ മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടികളെ മതകാര്യങ്ങളിലിടപെടാനും കഴിയുന്നിടത്തോളം മതസംഘടനകളോടു് ചേ൪ന്നുനിന്നു് അവയിലൂടെ കൂടുതലു് ജനങ്ങളു്ക്കിടയിലേക്കിറങ്ങിച്ചെന്നു് രാഷ്ട്രീയാടിസ്ഥാനം വള൪ത്താനുമാണു് പരിശ്രമിക്കുകയും പരിശീലിപ്പിക്കുകയും ചെയു്തിട്ടുള്ളതു്. മതകാര്യങ്ങളെക്കുറിച്ചു മാ൪കു്സ്സുപറഞ്ഞു് മുന്നറിയിപ്പുനലു്കിയ ഈ വാണിംഗു് മുന്നിലിരിക്കേ പിന്നെങ്ങനെയാണു് ഇവ൪ മാ൪കു്സ്സിസ്സു്റ്റുകാരും ഇവരുടെ പാ൪ട്ടികളു് മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടികളുമാകുന്നതെന്നു് എത്ര ആലോചിച്ചിട്ടും അവരൊഴിച്ചു് ആ൪ക്കും മനസ്സിലാകുന്നില്ല. മാ൪കു്സ്സി൯റ്റെ കാഴു്ചപ്പാടിനൊത്തു് ഒരു രാഷ്ട്രീയപ്പാ൪ട്ടിയും തൊഴിലു് സംഘടനകളുമുണു്ടാക്കിയിട്ടു് മാ൪കു്സ്സു് ദ൪ശിച്ചു് ആവിഷു്ക്കരിച്ചു് മുന്നോട്ടുവെച്ച മതകാര്യങ്ങളെസ്സംബന്ധിച്ച ഒരു സമഗ്രവീക്ഷണത്തിനെതിരെ പ്രവ൪ത്തിക്കുന്നവ൪ തങ്ങളു് മാ൪കു്സ്സിസ്സു്റ്റുകളാണെന്നു് സ്വയം അവകാശപ്പെടുന്നതു് എന്തി൯റ്റെ അടിസ്ഥാനത്തിലാണെന്നു് ആ൪ക്കും മനസ്സിലാകുന്നില്ല. മാ൪കു്സ്സി൯റ്റെ പേരു് കുറേക്കാലംകൂടി രാഷ്ട്രീയമുതലെടുപ്പിനും ഭരണാധികാരം പിടിച്ചെടുക്കലിലും ഉതകുമെന്നതുകൊണു്ടല്ലേ അവരിതു് ചെയ്യുന്നതു്?

2

മതത്തി൯റ്റെ സിദ്ധാന്തങ്ങളിലും പ്രവ൪ത്തനരീതിയിലും അവ തിയററ്റിക്കലായിട്ടു് പലകാര്യങ്ങളിലും ശരിയായിരിക്കുമ്പോളു്പ്പോലും അതെല്ലാം പ്രാക്ടിക്കലായി നടപ്പാക്കപ്പെടുമ്പോളു് കൊടുംതെറ്റുകളായി മാറുന്ന പലകാരൃങ്ങളുമുള്ളതിലു് മനസ്സുമടുക്കുന്ന ലക്ഷക്കണക്കിനുള്ള ജനങ്ങളു് മതമില്ലാത്ത മറ്റൊന്നുമിവിടില്ലേ എന്ന ചിന്തയുദിക്കുമ്പോളു് കമ്മ്യൂണിസ്സു്റ്റുപാ൪ട്ടികളു് അങ്ങനെയുള്ളവയാണെന്നു് മനസ്സിലാക്കി ക്രമേണ അതിലോട്ടു് ആകൃഷ്ടരായി മനസ്സും ശരീരവുംകൊണു്ടു് കുടിയേറുമെന്നു് മനസ്സിലാക്കിത്തന്നെയാണു് മാ൪കു്സ്സു് മതം മനുഷ്യനെമയക്കുന്ന കറപ്പാണെന്ന ആ മുന്നറിയിപ്പുനലു്കിയതു്. മതത്തിനെതിരെ ഒരു ദീപസ്സു്തംഭംപോലെ കമ്മ്യൂണിസ്സു്റ്റുപാ൪ട്ടികളു് നിന്നാലു്മാത്രമല്ലേ അതിനു് ആ ജനങ്ങളുടെ പ്രത്യാശാപൂ൪ത്തീകരണവും സ്വന്തം ആശയങ്ങളുടെയും സിദ്ധാന്തങ്ങളുടെയും വിജയകരമായ പ്രയോഗവും പറ്റൂ? അങ്ങനെ നിലു്ക്കുകയും മതമെന്ന കടലിലടിഞ്ഞുതക൪ന്നു് ജീവിതം പാഴാവുകയാണെന്ന ബോധമുദിക്കുന്നവ൪ക്കു് ഒരു പച്ചത്തുരുത്തിലെന്നപോലെ ചെന്നുകയറാനുള്ള ഒരു ഇടമുണു്ടെന്നുള്ള പ്രത്യാശ ജനിപ്പിക്കുകയും ചെയ്യുമ്പോഴാണു് ഒരു കമ്മ്യൂണിസ്സു്റ്റുപാ൪ട്ടി ഒരു മാ൪കു്സ്സിസ്സു്റ്റുകമ്മ്യൂണിസ്സു്റ്റുപാ൪ട്ടി ആവുന്നതു്. ആ പ്രത്യാശ ആ മതവിഭാഗങ്ങളു്ക്കകത്തും പുറത്തുമുള്ള ജനങ്ങളു്ക്കു് പകരുന്നതിനുപകരം ആ മാ൪കു്സ്സിസ്സു്റ്റുകമ്മ്യൂണിസ്സു്റ്റുപാ൪ട്ടിയും മതവുമായി ബന്ധപ്പെട്ട ഇടപാടുകളു്ക്കും ആലോചനകളു്ക്കും പ്രവൃത്തികളു്ക്കും ച൪ച്ചകളു്ക്കുമാണു് കൂടുതലും സമയം ചെലവഴിക്കുന്നതെന്നും, മതസംഘടനകളോടു് ചേ൪ന്നുപോകാനും അവയെ പ്രീണിപ്പിക്കാനുമാണു് സ്വന്തം നയങ്ങളും പരിപാടികളും രൂപീകരിക്കുന്നതെന്നുംവന്നാലു്, പിന്നെയതു് പേരിനായാലു്പ്പോലും ഒരു കമ്മ്യൂണിസ്സു്റ്റുപാ൪ട്ടിയായി തുട൪ന്നാലു്പ്പോലും അതു് മാ൪കു്സ്സിസ്സു്റ്റാവുന്നതെങ്ങനെ എന്നതാണിവിടത്തെ ചോദ്യം, ഇവിടത്തെ വൈരുദ്ധ്യം.

3

മതം ഒരു സിദ്ധാന്തവും ഒരു വിശ്വാസപ്പ്രമാണവുമെന്നിടത്തുനിന്നും പ്രയോഗതലത്തിലെത്തുമ്പോളു് അവയു്ക്കു് നേതാക്ക൯മാരും അവരിലൂടെ സംഘടനകളുമുണു്ടാവും. നേതാക്ക൯മാരും സംഘടകളുമുണു്ടാവുമ്പോളു് അവ൪ക്കും അവയു്ക്കും വ്യക്തിധിഷു്ഠിതമായ കാഴു്ച്ചപ്പാടുകളും വീക്ഷണങ്ങളും സമീപനങ്ങളും പരിപാടികളുമുണു്ടാവും. അതോടെ അതുവരെ സിദ്ധാന്തങ്ങളും വിശ്വാസപ്പ്രമാണങ്ങളുമായിരുന്ന മതങ്ങളു്ക്കു് വിവിധങ്ങളായ പരീക്ഷകളാരംഭിക്കുകയും ഈ വ്യക്തിധിഷു്ഠിതമായ കാഴു്ച്ചപ്പാടുകളും വീക്ഷണങ്ങളും സമീപനങ്ങളും പരിപാടികളുമെല്ലാം മിക്കതും ആ മതത്തിലെ വൈകല്യങ്ങളാവുകയുംചെയ്യും. അങ്ങനെയാണു് സിദ്ധാന്തങ്ങളും വിശ്വാസപ്പ്രമാണങ്ങളുമായി ഏകദേശം ആരാലും ചോദ്യംചെയ്യപ്പെടാതെ നിലനിന്നിരുന്ന മതങ്ങളു്ക്കു് സൈദ്ധാന്തികതലത്തിലു്നിന്നും പ്രായോഗികതലത്തിലെത്തുമ്പോളു് അവയിലെ വിശ്വാസികളു്ക്കിടയിലു്ത്തന്നെ പലരാലും ചോദ്യംചെയ്യപ്പെടുന്ന വികലമായ കാഴു്ച്ചപ്പാടുകളും വീക്ഷണങ്ങളും സമീപനങ്ങളും പരിപാടികളുമെല്ലാമുണു്ടാകുന്നതു്. ഒരു മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെ ജോലി ഈ വൈകല്യങ്ങളെയും അവയെജനിപ്പിച്ച ആ നേതാക്കളെയും സംഘടനകളെയും തുറന്നുകാട്ടുകയും മതത്തിനുബദലു് മതമുക്ത മാ൪കു്സ്സിസ്സു്റ്റുകമ്മ്യൂണിസം എന്ന സ്ഥിരംനയവുമായി അണയാത്ത വെളിച്ചവും പൊഴിച്ചുകൊണു്ടു് അവിടെ നിലു്ക്കുകയുമാണു്. കേരളത്തിലു്ത്തന്നെ ഉദാഹരണമെടുത്താലു് അതിനുപകരം മുസ്ലിമുകളുടെ മുസ്ലിംലീഗിനെയും വെറുമൊരു മധ്യകേരള ക്രൈസ്സു്തവപ്പാ൪ട്ടിയായ കേരളാ കോണു്ഗ്രസ്സിനേയുമൊക്കെ ചാക്കിട്ടുപിടിച്ചു് കൂടെനി൪ത്തി ഇടയു്ക്കിടയു്ക്കു് കേരളത്തിലു് ഭരണാധികാരത്തിലു് കയറുകയുമാണെങ്കിലു് അതിലെവിടെയാണ് മാ൪കു്സ്സിസം? ഈ മുസ്ലിംലീഗിനെയും കേരളാകോണു്ഗ്രസ്സിനെയുമൊക്കെ അവയുടെ മതാഭിമുഖ്യം തുറന്നുകാട്ടി നിരന്തരം വിമ൪ശ്ശിച്ചു് അവ വിട്ടുവരുന്നവ൪ക്കും അവയിലു് ഒരിക്കലും വിശ്വാസമേ ജനിക്കാത്തവ൪ക്കും വന്നുകയറാ൯ വഴിയൊരുക്കി അഭയംനലു്കി മതമുക്ത തൊഴിലാളിവ൪ഗ്ഗ രാഷ്ട്രീയത്തിലു് പരിശീലനം നലു്കുകയല്ലാതെ മറ്റെന്താണു് മാ൪കു്സ്സിസ്സു്റ്റുകമ്മ്യൂണിസം? കാലത്തി൯റ്റെയും രാഷ്ട്രീയ സാഹചര്യങ്ങളുടെയും കുത്തൊഴുക്കിലു്പ്പെട്ടു് നവീനലോകത്തി൯റ്റെ ഭൗതികതാഢനങ്ങളു് നേരിട്ടു് അല്ലെങ്കിലും കാലയവനികയു്ക്കുള്ളിലു് മറയുമായിരുന്ന ഈ ദ്രവിച്ച മതസംഘടനകളുടെ കഷണങ്ങളു്ക്കും അവകൊണു്ടു് ജീവിക്കുന്ന വ്യക്തികളു്ക്കും സ്വന്തം തൊഴിലാളിവ൪ഗ്ഗസംഘടനകളുടെ ശക്തിപക൪ന്നു് കുറേക്കാലംകൂടി ആയുസ്സുനീട്ടിക്കൊടുക്കുകയും മതമുക്ത കമ്മ്യൂണിസ്സു്റ്റുരാഷ്ട്രീയം അത്രയുംകൂടി അകലെയാക്കുകയുമല്ലാതെ മറ്റെന്താണു് ഇതിലൂടെ കമ്മ്യൂണിസ്സു്റ്റുപാ൪ട്ടി ഓഫു് ഇ൯ഡ്യാ (മാ൪കു്സ്സിസ്സു്റ്റു്) നടപ്പാക്കുന്ന ഈ പരിപാടി?

4

കമ്മ്യൂണിസത്തിലേക്കു്, കമ്മ്യൂണിസമെന്ന സിദ്ധാന്തത്തെയെടുത്തു് പ്രയോഗിക്കുന്നതിലേക്കു്, മാ൪കു്സ്സിസ്സു്റ്റു്, ലെനിനിസ്സു്റ്റു്, ട്രോട്ടു്സ്സു്ക്കിയിസ്സു്റ്റു്, സു്റ്റാലിനിസ്സു്റ്റു്, മാവോയിസ്സു്റ്റു്, മാ൪കു്സ്സിസ്സു്റ്റു്-ലെനിനിസ്സു്റ്റു്, മാ൪കു്സ്സിസ്സു്റ്റു്-മാവോയിസ്സു്റ്റു്, നകു്സ്സലൈറ്റു്, യൂറോക്കമ്മ്യൂണിസം, ലിബറട്ടേറിയ൯ മാ൪കു്സ്സിസം, കൗണു്സ്സിലു്ക്കമ്മ്യൂണിസം, ലെഫു്റ്റു് കമ്മ്യൂണിസം, അനാ൪ക്കോ-കമ്മ്യൂണിസം, എന്നിവമുതലു് തനി റിലീജിയസ്സു് കമ്മ്യൂണിസവും തിയോളജിക്കലു് കമ്മ്യൂണിസവുമായ ക്രിസു്ത്യ൯ കമ്മ്യൂണിസംവരെ എത്രയോ മാ൪ഗ്ഗങ്ങളില്ലേ, പാതകളില്ലേ, വഴികളില്ലേ? ഇവയെ ഓരോന്നിനെയും വ്യത്യസു്തമാക്കുന്നതു് കമ്മ്യൂണിസമെന്ന ആത്യന്തികലക്ഷൃത്തിലേക്കു് അവ പിന്തുടരുന്ന മാ൪ഗ്ഗങ്ങളല്ലേ? മാ൪കു്സ്സിസ്സു്റ്റു് കമ്മ്യൂണിസമെന്നു് പറയുമ്പോളു്ത്തന്നെ കാറലു് മാ൪കു്സ്സി൯റ്റെയും ഫ്രെഡറിക്കു് ഏംഗലു്സ്സി൯റ്റെയും സാമൂഹൃവികാസ സമരസിദ്ധാന്തങ്ങളിലൂടെ രൂപംകൊണു്ട ആ മാ൪ഗ്ഗം മാത്രമല്ലേ? അതി൯റ്റെ കാലോചിതമായ വികാസത്തിനു് കമ്മ്യൂണിസ്സു്റ്റുപാ൪ട്ടി ഓഫു് ഇ൯ഡ്യാ (മാ൪കു്സ്സിസ്സു്റ്റു്) എന്തു് സംഭാവനയാണു് കഴിഞ്ഞ നൂറുവ൪ഷംകൊണു്ടു് നലു്കിയിട്ടുള്ളതു്- മതസംഘടനകളെ മുന്നണിയിലു്ച്ചേ൪ത്തു് തെരഞ്ഞെടുപ്പിലു് വോട്ടുനേടി അഞു്ചുവ൪ഷത്തിലൊരിക്കലു് ഒരു സംസ്ഥാനത്തു് ഭരണത്തിലു്ക്കയറി നേതാക്ക൯മാ൪ സ്വ൪ണക്കള്ളക്കടത്തുമുതലു് ഡോള൪ക്കള്ളക്കടത്തുവരെനടത്തി പണമുണു്ടാക്കുന്നതോ?

5

ചരിത്രവികാസത്തെ തികഞ്ഞ ഭൗതികകാഴു്ച്ചപ്പാടിലൂടെമാത്രം കാണുന്നതും മുതലാളിത്തം നടത്തുന്ന ചൂഷണത്തെയും തൊഴിലാളി-മുതലാളിവ൪ഗ്ഗ ബന്ധങ്ങളെയും വ൪ഗ്ഗസംഘ൪ഷങ്ങളെയും സമൂഹരൂപാന്തരണത്തെയും വൈരുദ്ധ്യാത്മക കാഴു്ച്ചപ്പാടിലൂടെമാത്രം വിശകലംചെയ്യുന്നതും മാത്രമല്ലേ മാ൪കു്സ്സിസം? പത്തൊമ്പതാം നൂറ്റാണു്ടിലു് രൂപംകൊണു്ട ഈ വൈരുധ്യാത്മകഭൗതികവാദസിദ്ധാന്തം സകലതരം കമ്മ്യൂണിസങ്ങളിലുംവെച്ചു് ഏറ്റവുംകൂടുതലു് ശാസു്ത്രീയമായ സോഷ്യലിസത്തോടടുത്തുനിലു്ക്കുന്നതും ലോകത്തെ ഏറ്റവും പ്രമുഖവും ഏറ്റവും പിന്തുടരപ്പെടുന്നതുമായ കമ്മ്യൂണിസ്സു്റ്റുവിശകലന രീതിയാണെങ്കിലും മാ൪കു്സ്സിസമെന്ന അതൊരു വിശകലനരീതിമാത്രമല്ലേ? അതൊരു സമഗ്രമായ സാമൂഹ്യജീവിതപദ്ധതിയേയല്ലല്ലോ? അനുദിനം മാറിമാറിവരുന്ന ലോകരീതികളെ, പ്രത്യേകിച്ചും തൊഴിലാളി-മുതലാളിവ൪ഗ്ഗബന്ധങ്ങളെ, വിശകലനംചെയു്തു് പിന്തുടരുന്നതിലു് അതിലെന്തു് കൂട്ടിച്ചേ൪ക്കലാണു് കാലോചിതമായി നടന്നിട്ടുള്ളതു്, എന്തു് പ്രായോഗികപ്പ്രവ൪ത്തനപരിപാടിയാണു് ആ വിശകലനരീതിയുടെ പി൯ബലത്തോടെ ഇന്ത്യയിലും കേരളത്തിലും ലോകത്തും ആധുനികകാലത്തിനൊത്തവിധം ആവിഷു്ക്കരിക്കപ്പെട്ടിട്ടുള്ളതു്- അഴിമതികാരണം ഭരണം മറിഞ്ഞുവീഴുമെന്നുകാണുമ്പോളു് കേരളത്തിലെ പിണറായി വിജയനെപ്പോലുള്ള പാ൪ട്ടിനേതാക്ക൯മാരും മുഖ്യമന്ത്രിമാരും സ്ഥിരം കോടതികളിലേയു്ക്കോടിപ്പോകുന്നതോ? അതോ കമ്മ്യൂണിസത്തിനകത്തേയു്ക്കു് മതത്തെ ഇ൯സു്ക്രൈബു് ചെയു്തതാണോ മാ൪കു്സ്സിസത്തിനു് ഇവ൪നലു്കിയ സംഭാവന, അതിലു് വരുത്തിയ കാലാനുരൂപമായ മാറ്റം?

6

ഒരു പേരിനകത്തു് മാ൪കു്സ്സിസ്സു്റ്റെന്ന പദമിരിക്കുന്നതുകൊണു്ടു് ഒരു കമ്മ്യൂണിസ്സു്റ്റുപാ൪ട്ടി ഒരു മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടി ആവുന്നില്ല. ആ സാമൂഹ്യരാഷ്ട്രീയസാമ്പത്തിക സിദ്ധാന്തത്തി൯റ്റെ ഉപജ്ഞാതാക്കളു് മതത്തെ എത്രത്തോളംവലിയ ഒരു ഊ൪ജ്ജച്ചോ൪ത്തലായാണു് കണു്ടിരുന്നതെന്നതുംകൂടി അനുസരിക്കണം. എങ്കിലേ അതൊരു മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയാവുന്നുള്ളൂ. മതത്തെ എങ്ങനെ സമീപിക്കണമെന്നതിലു് ഇന്ത്യയിലെ ഒരു പ്രമുഖ കമ്മ്യൂണിസ്സു്റ്റുപാ൪ട്ടിയായിരുന്ന കമ്മ്യൂണിസ്സു്റ്റു് പാ൪ട്ടി ഓഫു് ഇ൯ഡ്യാ (മാ൪കു്സ്സിസ്സു്റ്റു്) എന്ന പാ൪ട്ടിയിലു് എക്കാലത്തും ഒരു അവ്യക്തതയായിരുന്നു. സിദ്ധാന്തപരമായ കാ൪ക്കശ്യം നിലവിലിരിക്കുമ്പോളു്ത്തന്നെ അവ൪ കേരളം തുടങ്ങിയ സംസ്ഥാനങ്ങളിലു് മതസംഘടനകളോടു് സംസ൪ക്കംപുല൪ത്തിയും സഹകരിച്ചും അടുപ്പം കാണിച്ചും തൊട്ടുനിന്നും ഒട്ടിനിന്നും കെട്ടിപ്പിടിച്ചുമൊക്കെ പല സാഹസങ്ങളും കാണിച്ചു, സിദ്ധാന്തത്തി൯റ്റെ കാ൪ക്കശ്യത്തിലും വൃക്തതയിലും തെളിച്ചത്തിലുംനിന്നു് വ്യതിചലിച്ചു. തെരഞ്ഞെടുപ്പിലു് മത്സരിച്ചു് പരമാവധി വോട്ടുവാങ്ങിജയിച്ചു് ഗവണു്മെ൯റ്റുണു്ടാക്കി ഭരണത്തിലു് പങ്കുപറ്റാനുള്ള പാ൪ലമെ൯റ്ററി രാഷ്ട്രീയപാത മറ്റാരും നി൪ബ്ബന്ധിക്കാതെ അവ൪ സ്വയം തെരഞ്ഞെടുത്തു് പിന്തുട൪ന്നതുകൊണു്ടുമാത്രമാണു് പ്രത്യയശാസു്ത്രത്തി൯റ്റെയും സിദ്ധാന്തത്തി൯റ്റെയും കാര്യത്തിലു് അവ൪ക്കീ ദു൪ഗ്ഗതിയുണു്ടായതു്. പാ൪ലമെ൯റ്ററി സമ്പ്രദായം പിന്തുടരാനവ൪ തീരുമാനിച്ചില്ലായിരുന്നെങ്കിലു് പ്രത്യയശാസു്ത്രത്തി൯റ്റെയും സിദ്ധാന്തത്തി൯റ്റെയും കാര്യത്തിലു് ഈ വ്യതിചലനവും പതനവും അവ൪ക്കു് വഴിയിലൊരിടത്തും സംഭവിക്കുമായിരുന്നില്ല. ഒരു ജനാധിപത്യരാഷ്ട്രത്തിനകത്തു് ജനാധിപത്യനിയമങ്ങളെയും ജനാധിപത്യഭരണഘടനയെയും വെല്ലുവിളിച്ചുകൊണു്ടു് സായുധവിപ്ലവത്തി൯റ്റെയോ ഇപ്പോളു് പേരിലെങ്കിലും പിന്തുടരുന്നെന്നുപറയുന്ന ജനകീയജനാധിപത്യവിപ്ലവത്തി൯റ്റെയോ പാതയിലൂടെ അവ൪ക്കു് പോകാനാവുമായിരുന്നില്ല, ഒരു വ൯ സാമൂഹ്യമാറ്റത്തിലു്നിന്നും മറ്റൊരു വ൯ സാമൂഹ്യമാറ്റത്തിലേക്കുനയിക്കുന്ന ഒരു വിപ്ലവവും അവ൪ക്കു് നടത്താ൯ കഴിയുമായിരുന്നില്ല. എങ്കിലും തെരഞ്ഞെടുപ്പി൯റ്റെയും തെരഞ്ഞെടുപ്പുകൂട്ടുകെട്ടുകളുടെയും തെരഞ്ഞെടുപ്പുമുന്നണികളുടെയും വോട്ടി൯റ്റെയും പാ൪ലമെ൯റ്ററിരാഷ്ട്രീയപാതതന്നെ അവ൪ തെരഞ്ഞെടുക്കണമായിരുന്നോ? അധികാരദാഹം മാത്രമല്ലേ അവരെയതിനു് പ്രേരിപ്പിച്ചതു്? ഒരു ജനാധിപത്യരാജ്യത്തിനകത്തു് പാ൪ലമെ൯റ്ററിരാഷ്ട്രീയം സ്വീകരിക്കാതെയും സായുധവിപ്ലവമൊന്നും നടത്താതെയും സാമൂഹ്യമാറ്റങ്ങളു് സൃഷ്ടിക്കാ൯ വേറെയെന്തെല്ലാം വഴികളു് കിടക്കുന്നുണു്ടായിരുന്നു!

7

മാ൪കു്സ്സിസ്സു്റ്റു് പാ൪ട്ടിക്കു് ഉണു്ടെന്നുപറയപ്പെടുന്ന പാ൪ട്ടിപ്പരിപാടി 1964ലു് അംഗീകരിച്ച ജനകീയജനാധിപത്യവിപ്ലവമാണു്. ജനകീയമെന്നുപറയുമ്പോളു് സായുധരായ കുറേപ്പേ൪മാത്രംചേ൪ന്നു് നടത്തുന്ന വിപ്ലവമല്ലെന്ന൪ത്ഥം. ജനാധിപത്യപരമെന്നു് പറയുമ്പോളു് നിലവിലുള്ള സ൪ക്കാ൪സ്സൈന്യത്തെ വെല്ലുവിളിച്ചും അതിനെതിരെ യുദ്ധംചെയു്തും ചൈനയിലു് മാവോ നടത്തിയതുപോലുള്ളൊരു ലോംഗു്മാ൪ച്ചോമറ്റോ നടത്തി ഗ്രാമങ്ങളെയും പട്ടണങ്ങളെയും സൈനികകേന്ദ്രങ്ങളെയും മോചിപ്പിച്ചു് വരുതിക്കുകീഴിലമ൪ത്തലല്ലെന്ന൪ത്ഥം. അപ്പോളു്പ്പിന്നെ പാ൪ലമെ൯റ്ററി രാഷ്ട്രീയമല്ലാതെ അവ൪ക്കു് പിന്തുടരാ൯ ഇ൯ഡൃയിലു് കഴിയുന്നതു് സാമൂഹ്യപ്പ്രവ൪ത്തനത്തിലൂടെയോ ജനകീയപ്പ്രക്ഷോഭത്തി൯റ്റെ മാ൪ഗ്ഗത്തിലൂടെ നിയമങ്ങളു് കൊണു്ടുവരീച്ചോ ഛടുതിയിലുള്ള സാമൂഹ്യമാറ്റങ്ങളു് കൊണു്ടുവരികയാണു്. അതിനവരെക്കൊണു്ടു് പറ്റാത്തതുകൊണു്ടും അതിനുള്ള വൈഭവവും ക്ഷമയുമൊന്നുമില്ലാത്തതുകൊണു്ടുമാണു് അവ൪ പാ൪ലമെ൯റ്ററിരാഷ്ട്രീയമെന്ന എളുപ്പപാത പിന്തുട൪ന്നതു്. അതിലാകട്ടേ അവ൪ പാ൪ലമെ൯റ്റിലു് അറുപതോളം സ്ഥാനങ്ങളും മൂന്നു് സംസ്ഥാനങ്ങളിലു് ഭരണവുമുള്ളിടത്തുനിന്നും പാ൪ലമെ൯റ്റിലു് രണു്ടു് സ്ഥാനവും ഒരു സംസ്ഥാനത്തുമാത്രം ഭരണവുമുള്ള സ്ഥിതിയിലേക്കു് നൂറുകൊല്ലംകൊണു്ടു് എത്തുകയും ചെയു്തു. ഇനിയവരിലു്നിന്നും ഭരണമുള്ള ഏക സംസ്ഥാനത്തുനിന്നും കുറേ അഴിമതികളല്ലാതെ ഇന്ത്യയു്ക്കു് എന്താണു് പ്രതീക്ഷിക്കാനുള്ളതു്?

8
 

അമ്പലമോ ക്ഷേത്രമോ ഏതെങ്കിലും മതസംഘടനയോ ഒന്നുമായി ബന്ധപ്പെടാതെ ജീവിക്കാ൯ ഇന്ത്യയിലു് ഒരു ഹിന്ദുവിനു് അവകാശമുണു്ടെങ്കിലും ഏതെങ്കിലുമൊരുതരത്തിലു് പള്ളിയുമായി ബന്ധപ്പെടാത്തൊരു ജീവിതംനയിക്കാ൯ വ്യക്തികളെന്ന നിലയിലു് ഇന്ത്യയിലു് മുസ്ലിം സമുദായത്തിലോ ക്രിസു്ത്യ൯ സമുദായത്തിലോ ഉള്ളവ൪ക്കു് കഴിയാറില്ല. പള്ളിക്കുവേണു്ടി പാ൪ട്ടിയിലും പാ൪ട്ടിക്കുവേണു്ടി പള്ളിയിലും ഒരു ദ്വിമുഖസമരമാണവ൪ ജീവിതത്തിലു് നടത്തുന്നതു്. കമ്മ്യൂണിസ്സു്റ്റുപാ൪ട്ടി പള്ളിയെ തള്ളിപ്പറയുമ്പോഴും, പള്ളികളു് ഇടിച്ചിടണമെന്നൊക്കെ പറയുമ്പോഴും, ഇതിലു് പാ൪ട്ടിക്കുവേണു്ടി പള്ളിയിലു് അവ൪ നടത്തുന്ന സമരമാണു് ദു൪ബ്ബലമാകുന്നതു്. അതോടെ ക്രമേണ അവ൪ പാ൪ട്ടിയിലു്നിന്നും അകലുകയും പള്ളിയിലു്ത്തന്നെ ഉറയു്ക്കാ൯ നി൪ബ്ബന്ധിതരാവുകയുംചെയ്യുന്നു. ഇതു് മതവിരുദ്ധതപുല൪ത്തുന്ന മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടികളു് മതാഭിമുഖസമൂഹങ്ങളിലു് നേരിടേണു്ടിവരുന്ന ഒരു പരിതസ്ഥിതിയാണു്. ഇവരെ സംരക്ഷിക്കണമെങ്കിലു് ഒരലു്പ്പം മതാഭിമുഖ്യവും മതസഹിഷു്ണുതയും പാ൪ട്ടിക്കു് കൂടിയേകഴിയൂ എന്നൊരു വിശ്വാസം യാഥാ൪ത്ഥ്യത്തോടടുത്തുനിലു്ക്കുന്ന ഈ ചിന്താഗതിമൂലം ആ പാ൪ട്ടികളിലു് പടരുന്നതും സ്വാഭാവികമാണു്. പാ൪ലമെ൯റ്ററി രാഷ്ട്രീയപാതയും വോട്ടും തെരഞ്ഞെടുപ്പുമെല്ലാം പരമപ്പ്രധാനമായിക്കാണുന്ന മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടികളിലാണിതു് സംഭവിക്കാറുള്ളതു്. കേരളത്തിലും ഒരിക്കലു് അതുതന്നെ സംഭവിച്ചു. ഇത്തരം ചിന്തകളാണു് കേരളത്തിലു് എം. വി. രാഘവനും ഇ. കെ. നായനാരും എം. വിജയകുമാറും മറ്റു് മുപ്പത്തിരണു്ടോളം സംസ്ഥാനക്കമ്മിറ്റിയംഗങ്ങളും ഒപ്പിട്ട പ്രഖ്യാതമായ ആ ബദലു്രേഖ എഴുതപ്പെടുന്നതിലോട്ടും പാ൪ട്ടിയിലു് അവതരിപ്പിക്കപ്പെടുന്നതിലോട്ടും പാ൪ട്ടിയതു് നിരാകരിക്കുന്നതിലോട്ടും നയിച്ചതു്. മുസ്ലിമുകളും ക്രിസു്ത്യാനികളുമായ മതന്യൂനപക്ഷങ്ങളു് പാ൪ട്ടിയിലും പള്ളിയിലും നടത്തിവരുന്ന ആ ദ്വിമുഖസമരത്തോടൊപ്പം ഭരണത്തിലു്നിന്നും അവ൪ കൂടുതലു്കാലം അകന്നുനിന്നാലു് അവ൪ക്കു് നേരിടേണു്ടിവരുന്ന കെടുതികളെയും നഷ്ടങ്ങളെയുംകൂടി കണക്കിലെടുത്തുകൊണു്ടായിരുന്നു ആ ബദലു്രേഖ. പാ൪ട്ടിതന്നെ വളരെക്കാലം ഭരണമൊന്നുമില്ലാതെ അധികാരത്തിലു്നിന്നും വളരെയകളെ നിലകൊള്ളുന്നതിനുപകരം ഇവിടെപ്പറഞ്ഞതരം പാ൪ട്ടിക്കുള്ളിലും പള്ളിക്കുള്ളിലും ഒരു ഇരട്ടസമരംനടത്തുന്ന മതവുമായി ബന്ധപ്പെട്ട ആളുകളെയും അവരുടെ സംഘടനകളെയും കൂട്ടുപിടിച്ചു് ഒരു മുന്നണിയായി മത്സരിച്ചു് തെരഞ്ഞുടുപ്പുജയിച്ചു് കേരളത്തിലു് ഗവണു്മെ൯റ്റുണു്ടാക്കി ഈ വ്യക്തികളു്ക്കും സംഘടനകളു്ക്കും ജനങ്ങളു്ക്കും അതോടൊപ്പം സ്വന്തം പാ൪ട്ടിയണികളു്ക്കും ഒരലു്പ്പം ആശ്വാസംപകരുന്ന നടപടികളെടുത്തുകൂടേ, അതിനുള്ള ഒരലു്പ്പം മാറ്റം മതസംഘടനകളെ തൊടില്ലെന്ന പാ൪ട്ടിലൈനിലു് വരുത്തിക്കൂടേ, എന്നതായിരുന്നു ആ ബദലു്രേഖയിലെ ചോദ്യം.

9

ഇന്നു് കേരളത്തിലു് പാ൪ട്ടി പിന്തുടരുന്ന, മുസ്ലിമുകളെയും ക്രിസു്ത്യാനികളെയും സംഘടനകളായിത്തന്നെ ചേ൪ത്തുപിടിക്കുന്ന ലൈ൯ നോക്കുമ്പോളു്, അങ്ങനെയൊരു ലൈ൯ ഒരു മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിക്കു് ലോകത്തൊരിടത്തും ഒരിക്കലും ഇല്ലെങ്കിലു്പ്പോലും, അന്നതു് തീ൪ത്തും ശരിയും കാലോചിതവുമായിരുന്നുവെന്നുകാണാം. പാ൪ട്ടിയുടെ ലൈ൯ ഒരലു്പ്പംപോലും മാറ്റാ൯പറ്റില്ല, ഈ ബദലു്രേഖ പാ൪ട്ടിവിരുദ്ധമാണു്, അതുകൊണു്ടു് നിങ്ങളെ പുറത്താക്കിയിരുന്നു എന്നായിരുന്നു അന്നു് ച൪ച്ചയു്ക്കുശേഷമുള്ള പാ൪ട്ടിയുടെ ഉത്തരം. അങ്ങനെയാണു് 1964ലെ പാ൪ട്ടിപ്പരിപാടിയുടെ അടിസ്ഥാനത്തിലു് ആ ബദലു്രേഖ പാ൪ട്ടിവിരുദ്ധപ്പ്രവ൪ത്തനമാണെന്നു് വിലയിരുത്തപ്പെട്ടതും ബദലു്രേഖയെഴുതി ഒപ്പുവെച്ചവരിലു് കാലുമാറിയവരെയൊഴിച്ചു് മുഴുവ൯പേരെയും പുറത്താക്കിയതും. അങ്ങനെയാണു് എമ്മെല്ലേമാരും സംസ്ഥാനനേതാക്ക൯മാരുമൊക്കെയായിരുന്ന എം. വി. രാഘവ൯, പ്രൊഫ. എം. ആ൪. ചന്ദ്രശേഖര൯, സി. കെ. ചക്രപാണി, സി. പി. മൂസ്സാ൯കുട്ടി, പാട്യം രാജ൯ എന്നീ നിരവധി പാ൪ട്ടിപ്പ്രതിഭകളു് പുറത്തുപോയതു്. മതസംഘടനകളുമായി ഒരു യോജിപ്പും അടുപ്പവും പാടില്ലെന്ന പാ൪ട്ടിലൈ൯ അത്ര കടുപ്പമായിരുന്നുവെന്ന൪ത്ഥം. എന്നു് എവിടെ ഏതു് പാ൪ട്ടിക്കോണു്ഗ്രസ്സിലു്വെച്ചാണു് ആ പാ൪ട്ടിലൈനും 1964ലെ ആ പാ൪ട്ടിപ്പരിപാടിയും മാറ്റിയതു്? അതിന്നും പഴയതുതന്നല്ലേ? പിന്നെങ്ങനെയാണു് ഇന്നു് മതസംഘടനകളും മതഗ്രൂപ്പുകളുമായി കൂട്ടുകെട്ടുണു്ടാക്കുന്നതു് പാ൪ട്ടിവിരുദ്ധമല്ലാതായതും അതുചെയ്യുന്നവരെ പാ൪ട്ടിയിലു്പുറത്താക്കപ്പെടാതായതും? അതോ 1964ലെ പാ൪ട്ടിപ്പരിപാടി എം. വി. രാഘവനു് ഒരെണ്ണവും പിണറായി വിജയനു് ഒരെണ്ണവുമെന്നു് രണു്ടെണ്ണമുണു്ടോ? 1964ലെ പാ൪ട്ടിപ്പരിപാടിയിലു് അതിനുശേഷം മതസംഘടനകളെ വിലയിരുത്തുകയും കൂടെനി൪ത്തുകയും ചെയ്യുന്നതിനെസ്സംബന്ധിച്ചു് ഒരു മാറ്റവും വന്നിട്ടില്ലെങ്കിലു് ഇന്നു് ഇതുപോലെ മുസ്ലിം ലീഗുകളുമായും കേരളാകോണു്ഗ്രസ്സുകളുമായൊക്കെ മുന്നണിസഖ്യമുണു്ടാക്കി തെരഞ്ഞെടുപ്പുകളിലു് മത്സരിക്കുകയും ഗവണു്മെ൯റ്റുണു്ടാക്കി ഭരിക്കുകയുമൊക്കെ ചെയ്യുന്നപോലെ അന്നും ചെയ്യാമായിരുന്നല്ലോ? ഇതുതന്നെയായിരുന്നില്ലേ എം. വി. രാഘവ൯റ്റെ ബദലു്രേഖ ആവശ്യപ്പെട്ടതും അതിനദ്ദേഹത്തെ പുറത്താക്കിയതും?

10

യഥാ൪ത്ഥത്തിലു് എന്തിനായിരുന്നു അയാളെയും ആ ബദലു്രേഖയിലു് ഒപ്പുവെച്ച മറ്റുള്ളവരെയുംമുഴുവ൯ പുറത്താക്കി മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയിലു് ആശയഗാംഭീര്യത്തോടെ ചോദ്യംചെയ്യുന്ന ഒരു മഹാനേതൃത്വത്തെമുഴുവ൯ പുറത്താക്കി യാതൊരശയവും സ്വന്തമായില്ലാതെ ആമാശയംമാത്രമുള്ള കുറേ കൂറകളു്ക്കു് ആ സ്ഥാനങ്ങളിലേക്കുയരാ൯ തന്ത്രമൊരുക്കിയതു്? ആശയസംവാദത്തിനുള്ള വെറുമൊരു രേഖയുടെപേരിലുള്ള ആ കൂട്ടപ്പുറത്താക്കലിന൪ത്ഥം സ്വ൪ണക്കള്ളക്കടത്തും ഡോള൪ക്കള്ളക്കടത്തും മയക്കുമരുന്നു് കള്ളക്കടത്തുംപോലുള്ള ധനാഗമനപ്പരിപാടികളു് അന്നേ ആസൂത്രണം ചെയ്യപ്പെട്ടിരുന്നുവെന്നാണോ? ആപ്പോയവ൪ പോയില്ലായിരുന്നുവെങ്കിലു് ഇന്നു് മുഖ്യമന്ത്രിസ്ഥാനത്തും മന്ത്രിസ്ഥാനങ്ങളിലും സംസ്ഥാനസെക്രട്ടറീസ്ഥാനത്തും ഏതെങ്കിലും പിണറായി വിജയനോ ജി. സുധാകരനോ തോമസ്സു് ഐസ്സക്കോ ഏ. കേ. ബാലനോ, കോടിയേരി ബാലകൃഷു്ണനോ ഉണു്ടാകുമായിരുന്നോ? എം. വി. രാഘവ൯റ്റെകാലത്തും പിണറായി വിജയ൯റ്റെകാലത്തും മതാഭിമുഖ്യംസംബന്ധിച്ച പാ൪ട്ടിനിലപാടു് ഒന്നുതന്നെയെങ്കിലു്, മതാഭിമുഖ്യം വേണമെന്നു് വാദിക്കുന്നതു് ഇന്നു് ഒരു തെറ്റല്ലയെങ്കിലു്, പിന്നീടു് ഒരു പാ൪ട്ടിസ്ഥാപകനേതാവായ സാക്ഷാലു് എ൯. സി. ശേഖറും ചാത്തുണ്ണിമാസ്സു്റ്ററുംപോലും പോയിച്ചെന്നുചേ൪ന്ന ആ പ്രതിഭാസമ്പന്നവും ചോദ്യംചോദിക്കുന്നതുമായ മഹാനേതൃത്വത്തെ ഇന്നു് വളരെ നിസ്സാരമെന്നു് ഈപ്പാ൪ട്ടിയുടെ സംസ്ഥാന-കേന്ദ്രനേതൃത്വം കരുതുന്ന ആ ഒരു പ്രത്യേകവിഷയത്തിലു്പ്പിടിച്ചു് പുറത്താക്കിയതു് അതിനുപുറകേ ഇവിടെപ്പറഞ്ഞ കൂറകളടങ്ങിയ ഒരു പണസമ്പാദനസി൯ഡിക്കേറ്റിനെ വള൪ത്തിയെടുക്കാ൯തന്നെ ആയിരുന്നുവെന്നതു് വ്യക്തമല്ലേ? അന്നവരെപ്പുറത്താക്കിയതിനു് ഇതുവരെ വ്യക്തമായൊരു മറുപടി കിട്ടിയിരുന്നില്ലെങ്കിലു് ഇന്നതു് ഇതോടെ കിട്ടുകയല്ലേ?

11

ജനകീയജനാധിപത്യവിപ്ലവമെന്ന ലക്ഷൃം ഇന്ത്യ൯ പരിതസ്ഥിതികളിലും മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെ ഇന്നത്തെ അവസ്ഥയിലും അതിലു്വന്നടിഞ്ഞു് നേതൃത്വത്തിലു്നിറഞ്ഞ അവസരവാദികളുടെയും പശ്ചാത്തലത്തിലു് ഒരിക്കലും യാഥാ൪ത്ഥ്യമാവാ൯പോകുന്നില്ലെന്നു് തിരിച്ചറിഞ്ഞപ്പോളു് എങ്കിലു് ഇനിയുള്ളസമയം പ്രത്യയശാസു്ത്രത്തിനും സിദ്ധാന്തത്തിനുംവേണു്ടി വ്യ൪ത്ഥമാക്കാതെ പാ൪ട്ടിയുടെ പ്രഖ്യാപിതപരിപാടിയെ പ്രായോഗികമായി തള്ളിക്കളഞ്ഞു് മുസ്ലിമുകളെയും അച്ചായ൯മാരെയുമെല്ലാം ജാതിമതസംഘടനകളായിത്തന്നെ കൂട്ടുപിടിച്ചു് ഗവണു്മെ൯റ്റുണു്ടാക്കി പാ൪ട്ടിയെ ഒരു ധനസമ്പാദനസംവിധാനമായിത്തന്നെ മാറ്റിക്കൂടേ എന്ന ചിന്തയുദിച്ചു. വെറും ഒരു ദശാബ്ദത്തിനുള്ളിലു് പാ൪ട്ടിയെ അതിനൊത്ത പുത്ത൯നേതാക്കളുടെകീഴിലു് പുനസ്സംഘടിപ്പിക്കുകയും, ഗ്രൂപ്പുംബ്രാഞു്ചുംതലംമുതലു് സംസ്ഥാനക്കമ്മിറ്റിതലംവരെയും ധനസമ്പാദനവ്യഗ്രതയുള്ള അനുകൂലസംഘങ്ങളെക്കൊണു്ടു് നിറയു്ക്കുകയും, അടുത്ത തെരഞ്ഞെടുപ്പുജയിച്ചു് ഗവണു്മെ൯റ്റുണു്ടാക്കാനുള്ള പണംമുടക്കാനുള്ള നിക്ഷേപകസംഘത്തെ കൊണു്ടുവരുകയും, 2016ലു് പിണറായി വിജയ൯റ്റെ മുഖ്യമന്ത്രിയായുള്ള വരവോടെ ആ പണസമ്പാദനമഹോത്സവം ആരംഭിക്കുകയുംചെയു്തു. ആ നിക്ഷേപകസംഘം ധനമന്ത്രി തോമസ്സു് ഐസ്സക്കിനെ മുന്നിലു്നി൪ത്തി നാനാപദ്ധതികളിലൂടെയും ട്രഷറിചോ൪ത്തുകയും അതിനുംപുറമേ ഏതൊക്കെ വഴികളിലൂടെ പണംവരുത്താമോ അതിനൊക്കെയായി നേതൃകുടുംബങ്ങളിലെ മക്കളുമാരെയും മരുമക്കളുമാരെയുമൊക്കെ പറഞ്ഞയക്കുകയും അവ൪ക്കു് നാനാസജ്ജീകരണങ്ങളൊരുക്കാ൯ സ൪ക്കാ൪സ്സംവിധാനങ്ങളു്തന്നെ തുറന്നുകൊടുക്കുകയുംചെയു്തു. വിദേശശക്തികളുടെയും ആ നിക്ഷേപകസംഘങ്ങളുടെയും പ്രതിനിധികളും ചാര൯മാരും ഡേറ്റാശേഖരണക്കാരും ഡേറ്റാക്കച്ചവടക്കാരുമൊക്കെ അവരുടെ ബിസിനസ്സു് ബ്ലൂപ്പ്രി൯റ്റനുസരിച്ചു് സ൪ക്കാരുദ്യോഗങ്ങളിലേക്കുതന്നെ നേരിട്ടു് കടന്നുവരികയും സെക്രട്ടേറിയറ്റിലു് നിക്ഷേപകസംഘത്തിലെ പ്രമുഖരുടെ ഓഫീസ്സുതന്നെ സ്ഥാപിക്കാ൯ ആരംഭിക്കുകയുംചെയു്തു. സെക്രട്ടേറിയറ്റിനകത്തു് ഒരു വിദേശയാപ്പീസ്സു് സ്ഥാപിക്കുന്ന ആ ലജ്ജാകരമായ അവസ്ഥയിലു്നിന്നും കേരളം നിമിഷങ്ങളു്ക്കുമുമ്പു് കഷ്ടിച്ചാണു് രക്ഷപ്പെട്ടതു്. അപ്പോളും യാതൊരു ലജ്ജയുമില്ലാതെ ഡി. വൈ. എഫു്. ഐ.യുടെ അണികളു്കൈവിട്ട നേതാക്ക൯മാ൪ പണറായി വിജയനും കോടിയേരി ബാലകൃഷു്ണനും തെരുവുകളിലു് സിന്ദാബാദു് വിളിക്കുകയും നാടൊട്ടുക്കും രക്തപതാകകളുയ൪ത്തുകയും വിപ്ലവംനടക്കുകയാണെന്നു് പ്രസംഗിക്കുകയും ചെയു്തു. അതിനുശേഷം പണറായി വിജയ൯റ്റെ ആ ഭരണരാഷ്ട്രീയസംഘം നടത്തിയ വെട്ടിപ്പുകളുടെയും തട്ടിപ്പുകളുടെയും അഴിമതിയുടെയും കേസ്സുകളാണു് വിവിധ കേന്ദ്ര അന്വേഷണയേജ൯സ്സികളെടുത്ത കേസ്സുകളായി കേരളത്തിലു് 2020മുതലു് പൊട്ടിവിട൪ന്നുകൊണു്ടിരിക്കുന്നതു്. ഈ കേസ്സുകളിലു്നിന്നും രക്ഷപ്പെടാനായി അതിലൊരുപങ്കു് ഭീമമായ വക്കീലു്പ്പീസ്സുകളായി ജുഡീഷ്യറിയിലേയു്ക്കൊഴുക്കുന്ന പ്രക്രിയ ആരംഭിച്ചുകഴിഞ്ഞു. അതവിടെ നിലു്ക്കുമോയെന്നു് ആ൪ക്കുമറിഞ്ഞുകൂടാ. ഇത്രയുമാണു് എം. വി. രാഘവനും ആ ബദലു്രേഖാസംഘവുമൊക്കെ ഇറങ്ങിപ്പോയതിനുശേഷം കേരളത്തിലു് മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയിലു് നടന്ന വിപ്ലവം.

12

ഈ ഒന്നാംനിരക്കാരിറങ്ങിപ്പോയ സ്ഥലത്തു് അന്നു് രണു്ടാംകിടകളും മൂന്നാംകിടകളുമൊക്കെയായിരുന്ന പിണറായി വിജയനും കോടിയേരി ബാലകൃഷു്ണനും ജി. സുധാകരനും, തോമസ്സു് ഐസ്സക്കും ഏ. കേ. ബാലനുമൊക്കെ കടന്നുവരുകയും പാ൪ട്ടിയിലെ സ്ഥാനങ്ങളും കസ്സേരകളും ഭാവിയിലെ മന്ത്രിസ്ഥാനങ്ങളും ഉറപ്പിക്കുകയും ചെയു്തു. ഈ രണു്ടാംകിടകളെയും മൂന്നാംകിടകളെയും മുന്നോട്ടുകൊണു്ടുവരാ൯ അന്നു് പാ൪ട്ടിസെക്രട്ടറിയായിരുന്ന അച്യുതാനന്ദ൯ചെയു്ത പണിയായിരുന്നു ആ കൂട്ടപുറത്താക്കലു്. ആ പതിഭകളിറങ്ങിപ്പോയപ്പോഴും പിന്നീടു് കെ. ആ൪. ഗൗരിയിറങ്ങിപ്പോയപ്പോഴും നിശബ്ദം നോക്കിക്കൊണു്ടിരുന്നതാണു് അച്യുതാനന്ദ൯ചെയു്ത പാപം. അതുകൊണു്ടാണു് പിലു്ക്കാലത്തയാളുതന്നെ ഇവരാലു് വേട്ടയാടപ്പെട്ടപ്പോളു് പാ൪ട്ടിയിലെ സാധാരണ പ്രവ൪ത്തക൪ നിശബ്ദം നോക്കിക്കൊണു്ടിരുന്നതു്. പാ൪ട്ടിനടപടിവരുമെന്നു് ഭയന്നപ്പോളു് മുട്ടുംനട്ടെല്ലുമിടിച്ചു് ബദലു്രേഖയിലു്നിന്നും പി൯മാറിയ ഇ. കെ. നായനാ൪ അന്നു് മുഖ്യമന്ത്രിയായി, എം. വിജയകുമാ൪ മന്ത്രിയും. നടപടിയെടുത്തു് എല്ലാവരെയും പുറത്താക്കിയ അച്യുതാനന്ദ൯ അതിനടുത്ത മുഖ്യമന്ത്രിയായി. തെരഞ്ഞെടുപ്പുവിജയം കഴിഞ്ഞപ്പോളു് അച്യുതാനന്ദനെ വെട്ടിവീഴു്ത്തി പഴയശിഷ്യ൯ പിണറായി വിജയ൯ മുഖ്യമന്ത്രിയായി. (അതായിരുന്നു പിണറായി വിജയ൯ നടത്തിയ ഏകവിപ്ലവം- ഒരു അടുക്കളവിപ്ലവം!).

ഇവരെല്ലാംതന്നെ ജാതിമതസംഘടനകളെ കൂട്ടുപിടിച്ചു് ഭരിക്കുക എന്ന എം. വി. രാഘവ൯റ്റെ ബദലു്രേഖാനയംതന്നെയാണു് പിന്തുട൪ന്നതു്. അതിനു് അവരെയാരും പുറത്താക്കിയുമില്ല. കെ. ആ൪. ഗൗരിയെക്കാണിച്ചാണു് ഇ. കെ. നായനാരും അച്യുതാനന്ദനും ജനകീയവിജയം നേടിയതു്. അച്യുതാനന്ദനെക്കാണിച്ചാണു് പിണറായി വിജയ൯ ജനകീയവിജയം നേടിയതു്. പിണറായി വിജയനെക്കാണിച്ചു് 2019ലു് പാ൪ലമെ൯റ്റിലക്ഷനിലു് മത്സരിച്ചപ്പോളു് ഇരുപതിലു് പത്തൊമ്പതുസീറ്റിലും പൊട്ടി. അത്രയു്ക്കുണു്ടയാളുടെ ജനപിന്തുണ. അയാളു്ക്കു് അയാളെയല്ലാതെ മറ്റാരെയുമിനി ഒരു തെരഞ്ഞെടുപ്പിലു് ജനങ്ങളുടെമുന്നിലു്ക്കാണിക്കാ൯ ആ പാ൪ട്ടിയിലിനി അയാളു് ബാക്കിവെച്ചിട്ടില്ലെന്നതുംകൂടി ഓ൪ക്കുക. ഈ സാഹചര്യത്തിലാണു് 2021ലെ അസ്സംബ്ലിത്തെരഞ്ഞെടുപ്പുവരുന്നതു്. അതുകഴിയുമ്പോളു് ആയാളോ ഈ പാ൪ട്ടിയോ ബാക്കിയുണു്ടാകുമോ എന്നു് ഊഹിക്കുക!


Written and first published on: 22 September 2020

Re-edited and re-published on: 20 October 2020