339
അറബി-യഹൂദ സൗഹൃദത്തി൯റ്റെ പുതിയ ചരിത്രമെഴുതുന്ന യൂയേയീയുടെയും ഇസ്രായേലി൯റ്റെയും മുന്നിലെ കളങ്കമല്ലേ പിണറായി വിജയ൯ബന്ധം?
പി. എസ്സു്. രമേശു് ചന്ദ്ര൯
1
നൂറ്റാണു്ടുകളു്നീണു്ട അറബികളുടെയും യഹൂദ൯മാരുടെയും പകയുടെയും വിദ്വേഷത്തി൯റ്റെയും ഇടയിലു് സു്നേഹത്തി൯റ്റെയും സാഹോദര്യത്തി൯റ്റെയും സഹകരണത്തി൯റ്റെയും പാലംകെട്ടുകയാണു് ഇസ്രായേലും യുണൈറ്റഡു് ആരബ്ബു് എമീറേറ്റു്സ്സും രണു്ടായിരത്തി ഇരുപതിലു്. അറബികളുടെയും യഹൂദ൯മാരുടെയും ചരിത്രത്തിലു് ഒരു സുവ൪ണ്ണ അധ്യായത്തി൯റ്റെ തുടക്കമാണിതെന്നതിലു് ആ൪ക്കും സംശയമില്ല. യുദ്ധത്തിനുവേണു്ടിമുടക്കുന്ന പണവും മനുഷ്യാദ്ധ്വാനവും എന്തുകൊണു്ടു് മനുഷ്യസഹകരണത്തിനും പരസു്പരസഹായിക്കലിനുമായി മുടക്കിക്കൂടാ എന്ന നൂറ്റാണു്ടുകളു്നീണു്ട ചോദ്യത്തിനാണു് ഇപ്പോളു് ഉത്തരം കിട്ടുന്നതു്. അറേബ്യായുടെ മേലേകൂടി ഇസ്രായേലു്വിമാനം പറന്നാലു് വെടിവെച്ചിടുന്ന കാലംകഴിഞ്ഞു. ഇസ്രായേലു്വിമാനം യൂയേയീ നഗരങ്ങളിലിന്നിറങ്ങുകയാണു്, സൗഹൃദസഞു്ചാരികളുമായി. മണലാരണ്യങ്ങളിലെ ചൂടിലു്വിരിഞ്ഞ സു്നേഹവുമായി അറബിജനത യഹൂദനാട്ടിലു് ആദ്യമായി വിമാനമിറങ്ങുന്നു, ഗോലാ൯കുന്നും താഴു്വാരങ്ങളും ചുറ്റിനടന്നുകാണാ൯. രണു്ടുരാജ്യങ്ങളിലെയും പൗര൯മാ൪ക്കിനി മറ്റേരാജ്യത്തിറങ്ങാ൯ വിസപോലുംവേണു്ട- പാസ്സു്പ്പോ൪ട്ടുമാത്രംമതി- ലോകരാജ്യങ്ങളു്ക്കിടയിലു് അപൂ൪വ്വമായ പരസു്പരബഹുമാനത്തി൯റ്റെയും പരസു്പരവിശ്വാസത്തി൯റ്റെയും ഒരു അപൂ൪വ്വപ്പ്രകടനം!
പാലസ്സു്തീനെയിനി ആ൪ക്കും ഒരു രാഷ്ട്രീയചൂഷണവസു്തുവാക്കി അധികനാളിനി കൊണു്ടുനടക്കാ൯കഴിയുമെന്നു് തോന്നുന്നില്ല. സ്വന്തമായൊരു മണ്ണില്ലാതെ ലോകംമുഴുവ൯ ഒരു കൂടിനായി അഭയാ൪ത്ഥികളായി നടന്ന പലസ്സു്തീനികളു്ക്കും, ലോകമെങ്ങുംനിന്നും ജ൪മ്മനിയിലന്നുണു്ടായിരുന്നപോലുള്ള ആര്യ൯മതവാദികളും അമേരിക്കയിലിന്നുള്ളപോലുള്ള നിയോനാസ്സികളും ആട്ടിയോടിക്കുകയും വേട്ടയാടുകയുംചെയു്ത യഹൂദ൯മാ൪ക്കും, സ്വസ്ഥവും സമാധാനവുമായി അടുത്തടുത്തുതന്നെ ജീവിക്കാനൊരു വീടും കൂടും മണ്ണും ഇതോടെ ഒരുങ്ങുമെന്നുള്ളൊരു പ്രത്യാശയുടെ വെളിച്ചവും ആദ്യമായി ലോകത്തു് പടരുകയാണു്. അബ്രഹാമും ഇബ്രാഹിമുംതമ്മിലു് ചില അക്ഷരങ്ങളുടെ വ്യത്യാസമേയുള്ളൂവെന്നും യൂയേയീയും ഇസ്രായേലും ഈ ഉടമ്പടിയിലൂടെ ലോകത്തെ പഠിപ്പിക്കുകയാണു്.
2
ഹിന്ദുവെറിയിലൂടെ ഭരണംപിടിച്ച ഇന്ത്യ൯ ഭരണാധികാരിയും വെള്ളവെറിയിലൂടെ ഭരണംപിടിച്ച അമേരിക്ക൯ ഭരണാധികാരിയും അറബികളും യഹൂദ൯മാരും നലു്കുന്ന ഈ സന്ദേശത്തി൯റ്റെ അ൪ത്ഥം മനസ്സിലാക്കാത്തവരല്ല, പക്ഷേ അതി൯റ്റെ അ൪ത്ഥം മനസിലായെന്നു് നടിക്കാ൯ ഭയക്കുന്നവരാണു്. മുസ്ലിംവിരോധം പട൪ത്തി ഇവ൪ക്കു് രണു്ടുപേ൪ക്കുമിനി അധികനാളിനി ഈ ആധുനികലോകത്തു് നിലനിലു്ക്കാ൯ കഴിയുമെന്നു് തോന്നുന്നില്ല. എങ്കിലും ഇന്ത്യയും അമേരിക്കയും അധികം അകലെയല്ലാതെ ആധുനികമനുഷ്യ൯റ്റെ ഈ കാഹളം കേളു്ക്കേണു്ടിവരികതന്നെചെയ്യും.
ജാതി-മത-വ൪ണ്ണവിദ്വേഷത്തി൯റ്റെ കാര്യത്തിലു് ലോകത്തെ ഏറ്റവുംവലിയ ഈ രണു്ടു് ജനാധിപത്യങ്ങളും ഇന്നു് എത്തിച്ചേ൪ന്നിരിക്കുന്ന ഈ അവസ്ഥ നോക്കുമ്പോളു് യൂയേയീയും ഇസ്രായേലും ലോകമാതൃകകളായിരിക്കുകയാണു്. കടുത്ത സിയോണിസ്സു്റ്റുചിന്താഗതിയാണു് ഇന്നു് ഇസ്രായേലിനെങ്കിലു് യൂയേയീ എങ്ങനെയവരോടു് ഇടപെടും? അന്ധമായ അന്യമതവിദ്വേഷമാണു് യൂയേയീയു്ക്കെങ്കിലു് ഇസ്രായേലെങ്ങനെയവരോടു് ഇടപെടും? മതത്തെ ഉപേക്ഷിച്ചുകൊണു്ടല്ല അവ൪ ഈ സൗഹൃദം കെട്ടിപ്പടുക്കുന്നതു്, മതത്തി൯റ്റെ അന്ധത ഉപേക്ഷിച്ചുകൊണു്ടാണു്. രണു്ടുപേരുടെയും മതം ഇപ്പോഴും അവിടെത്തന്നെയുണു്ടു്. ഈ ചിന്താഗതി എന്തുകൊണു്ടു് എമിറേറ്റു്സ്സു് ഭരണാധികാരികളു്ക്കുണു്ടായപോലെ ഇന്ത്യയിലെയും അമേരിക്കയിലെയും ഭരണാധികാരികളു്ക്കില്ലാതെപോയി എന്നു് ലോകം ചോദിക്കുന്നുണു്ടു്. യൂയേയീയുടെ മതസഹിഷു്ണുതയിലു് ഇസ്രായേലിനു് വിശ്വാസമില്ലായിരുന്നെങ്കിലു് ഈ സൗഹൃദയുടമ്പടി ഉണു്ടാകുമായിരുന്നില്ല. ഇതോടെ ഇത്രയും അന്താരാഷ്ട്രപ്പ്രശസു്തിയിലേക്കുയ൪ന്ന എമീറേറ്റു്സ്സിനു് ലോകത്തി൯റ്റെ മുന്നിലു് മറച്ചുപിടിക്കാനാവാത്ത ഒരു കളങ്കമുണു്ടു്- അതു് ഇന്ത്യയിലു് കേരളത്തിലെ പിണറായി വിജയ൯ ഗവണു്മെ൯റ്റിനെ സഹായിക്കാ൯പോയി മനുഷ്യസു്നേഹത്തി൯റ്റെ അടിസ്ഥാനത്തിലു് അവരെടുത്തൊരു തീരുമാനംകാരണമാണു് സംഭവിച്ചതു്.
3
എത്രയോ രാജ്യങ്ങളിലു് എംബസ്സികളും കോണു്സ്സുലേറ്റുകളും സ്ഥാപിച്ചു് വളരെമാന്യമായി പ്രവ൪ത്തിപ്പിക്കുന്ന എമീറേറ്റു്സ്സു് അവരുടെ വിവിധ സുലു്ത്താനേറ്റുകളിലു് ജോലിചെയ്യുന്ന ദക്ഷിണേ൯ഡൃക്കാരുടെ സേവനാ൪ത്ഥം കേരളാമുഖ്യമന്ത്രി പിണറായി വിജയ൯റ്റെ അഭ്യ൪ത്ഥനയെമാനിച്ചു് കേരളത്തിലു് തിരുവനന്തപുരത്തുകൊണു്ടുചെന്നു് സ്ഥാപിച്ച അവരുടെ കോണു്സ്സുലേറ്റു് മാ൪കു്സ്സിസ്സു്റ്റുഭരണവുമായി ബന്ധപ്പെട്ട സ്വ൪ണ്ണക്കള്ളക്കടത്തും വിദേശസഹയയഴിമതിയും ആരോപണങ്ങളിലു്പ്പെട്ടു. അവരുടെ കോണു്സ്സലും ഉദ്യോഗസ്ഥരും ആരോപണവിധേയരായി. കോണു്സ്സലി൯റ്റെ സെക്രട്ടറിവനിത ഇ൯ഡ്യാ ഗവണു്മെ൯റ്റി൯റ്റെ പിടിയിലായി. പ്രളയത്തിലായ കേരളജനതയെ സഹായിക്കാനായി അവ൪ പിരിവെടുത്തുനലു്കിയ കോടിക്കണക്കിനുരൂപാ മാ൪കു്സ്സിസ്സു്റ്റുഭരണസംഘം വെട്ടിച്ചു. എന്നിട്ടു് കോണു്സ്സുലേറ്റിനെ മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടി അതവിടെവന്നകാലംമുതലു് വഴിപിഴപ്പിക്കുകയായിരുന്നുവെന്നു് സമ്മതിക്കുന്നതിനുപകരം കോണു്സ്സുലേറ്റു് കേരളത്തിലെ മാ൪കു്സ്സിസ്സു്റ്റുഭരണത്തെ പിഴപ്പിക്കുകയായിരുന്നു എന്നുചിത്രീകരിച്ചു് കേന്ദ്രഗവണു്മെ൯റ്റെടുത്ത കേസ്സുകളിലു്നിന്നു് രക്ഷപ്പെടുവാ൯ ശ്രമിച്ചു. പല ഉദ്യോഗസ്ഥരെയും യൂയേയീയു്ക്കു് തിരിച്ചുവിളിക്കേണു്ടിവന്നു. ഏതിനും 2016ലു് തുടങ്ങിയ ആ കോണു്സ്സുലേറ്റു് 2020ലു് ആന്ധ്രയിലേക്കോ ക൪ണാടകത്തിലേക്കോ മാറ്റാ൯ തീരുമാനമെടുക്കേണു്ടിവന്നു. ഈ കളങ്കത്തിനു് യൂയേയീ ഗവണു്മെ൯റ്റിനോടും ജനതയോടും മാപ്പുപറയുന്നതിനുപകരം പഴി കോണു്സ്സുലേറ്റി൯റ്റെ തലയിലു്ച്ചാരി കേസ്സുകളിലു്നിന്നും രക്ഷപ്പെടാ൯ പിണറായി വിജയ൯ ഗവണു്മെ൯റ്റു് ഇപ്പോഴും ശ്രമിച്ചുകൊണു്ടിരിക്കുന്നു. യൂയേയീ ലോകപ്രസു്തിയിലേക്കുയരുന്ന 2020ലു്ത്തന്നെ കേരളംകാരണം ഇങ്ങനെയൊരു കളങ്കം ആ രാജ്യം പേറേണു്ടിവന്നതിലു് യൂയേയീയിലെ മലയാളികളു്ക്കൊപ്പം കേരളജനതയു്ക്കും ദു:ഖമുണു്ടു്. ഓരോ മലയാളിയും അതിനവരോടു് ക്ഷമചോദിക്കുന്നു.
4
യാസ്സ൪ അരാഫാത്തും പാലസ്സു്റ്റീ൯ ലിബറേഷ൯ ഓ൪ഗനൈസേഷനും ലോകത്തു് നിറഞ്ഞുനിന്നിരുന്നൊരുകാലത്തു് അവ൪ ലോകത്തോടുപറഞ്ഞ ആ അഭയാ൪ത്ഥികളുടെ ദുഃഖഗാഥ പട൪ത്തിയ വ്യഥയിലു് എന്നെങ്കിലും ഇതുപോലൊരു സു്നേഹസൗഹൃദമുണു്ടാകുമെന്നുള്ള പ്രത്യാശയിലു് അവ൪ക്കുവേണു്ടി ഈ ലേഖകനാലു് ബാല്യകാലത്തു് എഴുതപ്പെട്ടൊരു കവിതയിലെ രണു്ടുവരികളു് ഈ സമാധാനയുടമ്പടിയുടെ ശിലു്പ്പികളു്ക്കായി ഇവിടെ സമ൪പ്പിക്കട്ടെ. ഐക്യരാഷ്ട്രസംഘടനയു്ക്കു് അമ്പതുവ൪ഷം കഴിഞ്ഞിട്ടും തൃപു്തികരമായി പരിഹരിക്കാ൯ കഴിയാത്ത പാലസു്തീ൯ അഭയാ൪ത്ഥികളുടെ പ്രശു്നവും ഇസ്രായേലും യൂയേയീയുംകൂടി മു൯കൈയ്യെടുത്തു് ഇതുപോലെ അടുത്തതായി പരിഹരിക്കുമെന്നു് പ്രതീക്ഷിക്കാം.
നാടും കൂടും നഷ്ടപ്പെട്ടൊരു
നാട൯ പറവയു്ക്കു്
ന൯മകളെഴുതാ൯ നലു്കുമോ നിങ്ങളു്
ഒരുതുണു്ടാകാശം?
Written and first published on: 24 October 2020
No comments:
Post a Comment