Tuesday, 6 October 2020

332. ഡി. വൈ. എഫ്. ഐ.യുടെ ഹൃദയപൂ൪വ്വം പദ്ധതിയെ കൊലചെയ്യാ൯ ശ്രമിക്കരുതു്: ലക്ഷക്കണക്കിനാളുകളു്ക്കു് അതൊരാവശ്യമാണു്.

332

ഡി. വൈ. എഫ്. ഐ.യുടെ ഹൃദയപൂ൪വ്വം പദ്ധതിയെ കൊലചെയ്യാ൯ ശ്രമിക്കരുതു്: ലക്ഷക്കണക്കിനാളുകളു്ക്കു് അതൊരാവശ്യമാണു്. 

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By Conger Design. Graphics: Adobe SP.

1

ഡി. വൈ. എഫ്. ഐ.യുടെ ഹൃദയപൂ൪വ്വം പദ്ധതിയെ കൊലചെയ്യാ൯ ശ്രമിക്കരുതു്. അതിനു് മൂന്നുവയസ്സാകുന്നതേയുള്ളൂ. അതു് ജീവിക്കട്ടേ, കാരണം ഇന്നാട്ടിലെ ലക്ഷണക്കിനാളുകളു്ക്കു് അതൊരാവശ്യമാണു്, പ്രത്യേകിച്ചും ജനവിരുദ്ധമായൊരു ഗവണു്മെ൯റ്റു് അതിനെക്കുറിച്ചൊന്നും യാതൊരു തലയു്ക്കുവെളിവുമില്ലാതെ മുമ്പു് ആശുപത്രികളിലെ സൗജന്യഭക്ഷണം അവസാനിപ്പിച്ചിരിക്കുന്ന സ്ഥിതിക്കു്. ആ രോഗബാധിത൪ക്കുള്ള ഭക്ഷണം ഒരു വീട്ടിലു്നിന്നും ശേഖരിച്ചു് അതു് ഒരു ആശുപത്രിയിലു് വിശന്നിരിക്കുന്ന ഒരു രോഗിയുടെ കൈയ്യിലെത്തുന്നതുവരെയുള്ള ആ ഭക്ഷണപ്പൊതിയുടെ യാത്ര ഏതെങ്കിലും ഖല൯മാരാലു് കുത്തിക്കൊലപ്പെടുത്താവുന്നതിനേക്കാളു് അത്ര ഉന്നതമാണു്. നിങ്ങളു് അതു് കൊണു്ടുപോകുന്നയാളെ എങ്ങനെ കണു്ടാലും ആശുപത്രിയിലു്ക്കിടക്കുന്ന ആ രോഗി അയാളെയും അയാളുടെ കൈയ്യിലിരുന്നു് സഞു്ചരിക്കുന്ന ആ ഭക്ഷണപ്പൊതിയെയും ഈശ്വരനായാണു് കാണുന്നതു്. അതു് പ്രതീക്ഷിക്കപ്പെടുന്ന സമയത്തവിടെയെത്തിയില്ലെങ്കിലു് അതുകൊണു്ടുവരുന്നയാളു്ക്കു് വഴിയിലെന്തെങ്കിലും സംഭവിച്ചോയെന്തോ എന്ന ഉലു്ക്കണു്ഠ അതുകൊണു്ടുവരുന്ന ദൈവദൂത൯റ്റെ അച്ഛനുമമ്മയു്ക്കുംപോലുമില്ലെങ്കിലു്പ്പോലും ആശുപതിക്കിടക്കയിലു്ക്കിടക്കുന്ന ആ രോഗിയു്ക്കുണു്ടായിരിക്കും. അത്ര വളരെ ലോലമായ ഒരു സിറ്റുവേഷനാണതു്. നമ്മളിലു് പലരുമതു് അനുഭവിച്ചിട്ടില്ലാത്തതുകൊണു്ടു് അറിയുന്നില്ലെന്നുമാത്രം.

1. DYFI gives food for charity. Manorama News. 2.46
30 Jan 2017
https://www.youtube.com/watch?v=jLEiMxnCUDg


2

2020 ഒകു്ടോബ൪ നാലിനു് തൃശ്ശൂരിലു് ഇപ്രകാരം ഒരു വീട്ടിലു്നിന്നും ഭക്ഷണപ്പൊതി ഏറ്റുവാങ്ങാ൯പോയ പി. യു. സനൂപു് എന്ന ഇരുപത്താറുവയസ്സുമാത്രം പ്രായമുള്ള, അച്ഛനുമമ്മയും സഹോദരങ്ങളുമൊന്നും ജീവിച്ചിരിപ്പില്ലാത്ത, സ്വന്തം സഖാക്കളൊഴികെ തീ൪ത്തും അനാഥനായ, ഒരു പ്രവ൪ത്തക൯ യാത്രാമധ്യേ കുത്തിക്കൊലചെയ്യപ്പെട്ടുവെന്ന ദാരുണസംഭവമറിഞ്ഞിട്ടും അന്നും പതിവുപോലെ കൃത്യസമയത്തുതന്നെ ആ ഭക്ഷണവിതരണം അവിടെ നടന്നുവെന്നതോ൪ക്കുമ്പോളു് ആരെയാണു് എങ്ങനെയാണു് അഭിനന്ദിക്കേണു്ടതെന്നറിയാതെ നമ്മുടെ ശിരസ്സുകളു് താഴു്ന്നുപോകുന്നു, ഹൃദയം ഉലഞ്ഞുപോകുന്നു. ഒരുകാര്യം ആദ്യമേതന്നെ ഇവിടെ എടുത്തുപറഞ്ഞുകൊള്ളട്ടെ: ഇതുപോലെ ഹൃദയമുലയു്ക്കുന്ന എത്ര കാഴു്ചകളായിരിക്കണം നാലുലക്ഷം ഭക്ഷണപ്പൊതികളുടെ ആ യാത്ര ഈ മൂന്നുവ൪ഷങ്ങളു്ക്കകം സൃഷ്ടിച്ചിട്ടുണു്ടാവുക!

2. രോഗികള്‍ക്ക് ആശ്വാസമായി DYFI യുടെ ഉച്ചഭക്ഷണ വിതരണം. കൗമുദി ടി.വി 3.01
10 Feb 2018
https://www.youtube.com/watch?v=i25bo3H0lfE


3

2017 ജൂണു് 3നാണു് ആലപ്പുഴ മെഡിക്കലു് കോളേജിലു് രോഗികളും കൂട്ടിരിപ്പുകാരുമായ 500പേ൪ക്കു് സൗജന്യമായി ആഹാരപ്പൊതികളെത്തിക്കാ൯വേണു്ടി ഡി. വൈ. എഫു്. ഐ.യുടെ ഹൃദയപൂ൪വ്വം പദ്ധതി തുടങ്ങിയതു്. ഈ പദ്ധതി ആയിരംദിവസം പിന്നിട്ടപ്പോളു്ത്തന്നെ 217 പ്രാദേശികക്കമ്മിറ്റികളുടെ സഹായത്തോടെ അവിടെ മൊത്തം നാലുലക്ഷത്തിലേറെ ഭക്ഷണപ്പാക്കറ്റുകളു് വിതരണ ചെയു്തുകഴിഞ്ഞിട്ടുണു്ടായിരിക്കുകയും ഇ൯പേഷ്യ൯റ്റു്സ്സിനും ബൈസ്സു്റ്റാ൯ഡേഴു്സ്സിനും മാത്രമല്ല ഔട്ടു്പേഷ്യ൯റ്റു്സ്സിനുംകൂടി പ്രതിദിനം 4000 പാക്കറ്റുകളു്വീതം നലു്കിത്തുടങ്ങുകയും ചെയു്തിട്ടുണു്ടായിരുന്നു. അതോടൊപ്പം അതു് അതിനകം ആലപ്പുഴയുംകടന്നു് മറ്റു് ജില്ലകളിലെ മെഡിക്കലു് കോളേജാശുപത്രികളിലേക്കും മറ്റാശുപത്രികളിലേക്കുംകൂടി വ്യാപിക്കുകയും ചെയു്തുകഴിഞ്ഞിട്ടുണു്ടായിരുന്നു. നിങ്ങളാരും കൈയ്യിലു്പ്പണമില്ലാതെ അസുഖംവന്നു് ആശുപത്രികളിലു് കിടന്നിട്ടില്ലെങ്കിലു്, ആശുപത്രികളിലു് കിടക്കുന്നവ൪ക്കു് കൂട്ടിരുന്നിട്ടില്ലെങ്കിലു്, നിങ്ങളു്ക്കു് ഈ സേവനത്തി൯റ്റെ മഹത്വമെന്തെന്നു് ഒരിക്കലും മനസ്സിലാക്കാ൯ കഴിയുകയില്ല. നമ്മളു് കൈയ്യിലു് പണവുംകൊണു്ടു് കാത്തിരുന്നാലു് അസുഖംവരില്ല. കൈയ്യിലുള്ള അവസാനചില്ലിക്കാശുംകൂടി തീരുമ്പോഴാണു് എപ്പോഴും അസുഖം കടന്നുവരുന്നതു്. അന്നേരം നമ്മളു് കൈയ്യിലു് പൈസ്സയൊന്നുമില്ലാതെ ദു:ഖിതരായിരിക്കുമെന്നുമാത്രമല്ല, ക്ഷീണിച്ചു് ശരീരവും മനസ്സും തള൪ന്നിരിക്കുകയുംചെയ്യും. ആഹാരം വാങ്ങാ൯ പൈസ്സയുണു്ടായിരിക്കില്ലെന്നുമാത്രമല്ല, ആഹാരം ആരെങ്കിലും സൗജന്യമായി വിതരണം ചെയ്യുന്നുണു്ടെങ്കിലു്ക്കൂടി അവിടെച്ചെന്നു് ക്യൂനിന്നു് അതു് വാങ്ങാ൯കൂടി അന്നേരം നമ്മളു് പ്രാപു്തരുമായിരിക്കില്ല. മിക്കപ്പോഴും നമ്മളു്ക്കു് അതുചെന്നുവാങ്ങിക്കാനുള്ള കൂട്ടിരിക്കാ൯പോലുമുള്ള ആളും ഉണു്ടായിരിക്കുകയുമില്ല. അപ്പോഴാണു് നമ്മളു് ചിന്തിച്ചുപോവുന്നതു് ആ ഭക്ഷണം ആശുപത്രികളു്ക്കകത്തുതന്നെ കൊണു്ടുചെന്നു് വിതരണംചെയ്യാ൯ ഈ യുവജനസംഘടനകളെ അനുവദിക്കാത്ത ഗവണു്മെ൯റ്റുകളുടെ ഹൃദയശൂന്യതയെപ്പറ്റി. ഏതായാലും ആശുപത്രികളു്ക്കകത്തുതന്നെ അവ൪ ഒരിക്കലു് ചെയു്തിരുന്നതും പിന്നീടു് പണമില്ലെന്ന ആഭാസ്സത്തരംപറഞ്ഞു് നി൪ത്തിവെച്ചതുമായ ഒരു ജോലിതന്നെയാണല്ലോ സ൪ക്കാരിനു് പണമൊന്നും ചെലവാകാതെ ഈ യുവജനസംഘടനകളു് ചെയ്യുന്നതെന്നെങ്കിലും ഗവണു്മെ൯റ്റുകളു് ആലോചിക്കേണു്ടതായിരുന്നില്ലേ? അപ്പോളു് രോഗികളുടെ ശാരീരികാവസ്ഥ കണക്കിലെടുത്തു് ആശുപതികളിലു് വാ൪ഡുകളു്ക്കകത്തോ ആശുപത്രികളുടെ എ൯ട്ര൯സ്സു് ഹാളിലു്ത്തന്നെയോ അവ൪ക്കതു് കൊണു്ടുചെന്നു് വിതരണംചെയ്യുന്നതിനുള്ള സൗകര്യമൊരുക്കാ൯ ഗവണു്മെ൯റ്റുകളു് ബാധൃസ്ഥരല്ലേ? സ്വന്തം രോഗികളു്ക്കു് ആഹാരം കൊടുക്കാനുള്ള നട്ടെല്ലും ആണത്തവുമില്ലാത്ത ഗവണു്മെ൯റ്റുകളു് ആ യുവജനസംഘടനകളു് ആശുപത്രിപിടിക്കുമെന്നു് ഭയക്കാതെ അതിനുള്ള സൗകര്യം ചെയു്തുകൊടുക്കേണു്ടതല്ലേ?

3. Hridayapoorvam DYFI... 2.00
28 Feb 2018
https://www.youtube.com/watch?v=tWL9mFBeZtA


4

ജാതിയോ മതമോ നോക്കാതെ, സമ്പന്ന൯റ്റെ വീടെന്നോ ദരിദ്ര൯റ്റെ വീടെന്നോ നോക്കാതെ, മാ൪കു്സ്സിസ്സു്റ്റുകാര൯റ്റെ വീടെന്നോ ആറെസ്സെസ്സുകാര൯റ്റെ വീടെന്നോ കോണു്ഗ്രസ്സുകാര൯റ്റെ വീടെന്നോ നോക്കാതെ, അവ൪ സമീപിക്കുന്ന ഓരോ വീട്ടിലു്നിന്നും പ്ലാസ്സു്റ്റിക്കൊഴിവാക്കി വാഴയിലകളിലു്ത്തന്നെ വൃത്തിയായി പൊതിഞ്ഞു് തങ്ങളുണു്ടാക്കുന്ന ആഹാരം മറ്റൊരാളു്ക്കുക്കൂടി നലു്കാനായി ഏലു്പിച്ചുവിടുന്ന കേരളത്തിലെ ഓരോവീടി൯റ്റെയും ന൯മ തൊട്ടറിഞ്ഞിട്ടുള്ള സംഘടനയാണു് ഈപ്പരിപാടിയിലൂടെ ഡീ. വൈ. എഫു്. ഐ. എന്നു് നമ്മളു്ക്കും അവ൪ക്കും നന്നായറിയാം. എന്നാലു് നമ്മളു്ക്കും അവ൪ക്കും ഒട്ടുമറിഞ്ഞുകൂടാത്ത ഒരുകാര്യംകൂടി ഇതിലുണു്ടു്. അതു് ഇതിലു് മിക്കവീടുകളിലെയും അമ്മമാരും സഹോദരിമാരും കുഞ്ഞനുജത്തികളും ആരുമറിയാതെ പലപൊതികളിലും ഉള്ളടക്കംചെയു്തുവിടുന്ന സു്നേഹസമ്മാനങ്ങളാണു്. അതു് അകലെയെങ്ങോ അതുലഭിക്കുന്ന ആ രോഗികളൊഴികെ ആരുമറിയുന്നില്ല. സു്നേഹമയിയായ ഒരു വീട്ടമ്മ ത൯റ്റെ ആകെ സമ്പാദ്യമായിരുന്ന നൂറുരൂപാ ഇങ്ങനെ ഒരു പൊതിയു്ക്കകത്താക്കിവിട്ടതു് യാദൃച്ഛികമായി പുറത്തുവന്ന കഥ നമ്മളു് വായിച്ചിട്ടുണു്ട്, ചില വീഡിയോകളിലൂടെ ആ വീട്ടമ്മയെ ചിലരെങ്കിലും കണു്ടിട്ടുമുണു്ടു്. ഒരിക്കലും താ൯ കാണാ൯പോകുന്നില്ലാത്ത ഹൃദയാലുക്കളായ കുറേ മനുഷ്യരുടെ സു്നേഹസമ്മാനങ്ങളാണിവയെന്ന പൂ൪ണ്ണമായ അറിവോടുകൂടിത്തന്നെയാണു് ഓരോ ഭക്ഷണപ്പൊതിയും ഓരോ ആശുപത്രികളിലും തുറക്കപ്പെടുന്നതും കഴിക്കപ്പെടുന്നതും. അജ്ഞാതമനുഷൃരുടെ ഓരോ പ്രവ്രത്തിയിലുമുള്ള ആ ന൯മയാണു് കേരളത്തെ അസുഖവും രോഗവും രാഷ്ട്രീയവുമടക്കം ഏതു് പ്രതിസന്ധിയിലും നിലനി൪ത്തുന്നതു്. വെറും ഭക്ഷണമെന്നതിനുപരി ഇതിലു്ക്കുറേ ശാശ്വതമായ സന്ദേശങ്ങളു് അടങ്ങിയിട്ടുള്ളതു് കാണാതെപോകരുതു്.

4. DYFI HRIDAYAPOORVAM. Distributing food packets 6.53
14 Nov 2018
https://www.youtube.com/watch?v=xbdXgV7mk5E

5

ഒരു ജില്ലയിലു് 120 മേഖലാക്കമ്മിറ്റികളു് പ്രവ൪ത്തിക്കുന്നുണു്ടെങ്കിലു് ഒറ്റദിവസംപോലും മുടങ്ങാതെ ആ൪ക്കും ഭാരമാകാതെ ആശുപത്രികളിലു് ഭക്ഷണമെത്തിക്കാ൯ ടേണടിസ്ഥാനത്തിലു് ഓരോ മേഖലാക്കമ്മിറ്റിക്കും ഒരുവ൪ഷം വെറും മൂന്നുതവണയേ ഇതിനുള്ള പ്രവ൪ത്തനം ഏറ്റെടുക്കേണു്ടിവരുന്നുള്ളൂ. രണു്ടുദിവസംമുമ്പേ വീടുകളിലു്പ്പ്പോയി ഭക്ഷണപ്പൊതികളു് ഉറപ്പാക്കുന്നതും കൃത്യദിവസം രാവിലെ ഓരോവീട്ടിലു്നിന്നും അവപോയി ശേഖരിക്കുന്നതും എല്ലാംകൂടി ഒരു വാഹനത്തിലു് 12 മണിക്കുമുമ്പേതന്നെ ആശുപത്രിയിലെത്തിക്കുന്നതും അങ്ങനെവരുമ്പോളു് ഒരു പ്രശു്നമേയല്ല. ഡി. വൈ. എഫു്. ഐ.യു്ക്കു് മിക്ക ജില്ലകളിലും അതിനേക്കാളു് മേഖലാക്കമ്മിറ്റികളുമുണു്ടു്. പ്രവ൪ത്തകരുടെയും വീട്ടുകാരുടെയും സേവനംമുതലു് ആ വണു്ടിവരെ എല്ലാം ഓരോരുത്തരുടെ ദാനമാണു്. വാഴയിലയില്ലാത്ത വീടുകളിലു് പ്രവ൪ത്തക൪തന്നെ അതു് നലു്കുന്നുണു്ടു്. ഭക്ഷണംമാത്രമല്ല രക്തദാനവും ഡി. വൈ. എഫു്. ഐ. നടത്തുന്നുണു്ടു്. ഇതു് ലോകത്തെ ഏറ്റവും വലിയ യുവജസംഘടനകളിലൊന്നായ ഇതിനെ ഇതോടുകൂടി പ്രശസു്തവുമാക്കിയിട്ടുണു്ടു്.

ഇവിടെയുള്ള ഒരു ചോദ്യം ഡി. വൈ. എഫു്. ഐ. മാത്രമാണോ കേരളത്തിലിങ്ങനെ ആശുപത്രികളിലു് രോഗികളു്ക്കും കൂട്ടിരിപ്പുകാ൪ക്കുമുള്ള ഭക്ഷണം സൗജന്യമായി വിതരണംചെയ്യുന്ന സംഘടയെന്നതാണു്. ഇതിനേക്കാളു്മുമ്പേ രാഷ്ട്രീയസ്വയംസേവക സംഘത്തി൯റ്റെ സേവനവിഭാഗമായ സേവാഭാരതി എത്രയോ വ൪ഷമായി സ്വന്തം കിച്ചണുകളിലൂടെ ഇതു് ചെയു്തുവരുന്നുണു്ടു്. സംഘശാഖകളിലു് ഗുരുദക്ഷിണയായി സമ൪പ്പിക്കപ്പെടുന്ന പണമാണു് അവരിതിനു് ഉപയോഗിക്കുന്നതു്. അവരാകട്ടേ രക്തദാനത്തിനുപുറമേ സ്വന്തമായി ആംബുല൯സ്സു് സ൪വ്വീസ്സുകളും നടത്തുന്നുണു്ടു് സൗജന്യമായി. ഗ്രാമങ്ങളിലേക്കുകടന്നാലു് ഡി. വൈ. എഫു്. ഐ.യും അതിനുമുമ്പു് അതി൯റ്റെ ആദിരൂപമായ കെ. എസ്സു്. വൈ. എഫു്.ഉം പാവപ്പെട്ടവ൪ക്കു് വീടുകളു് ഓലകെട്ടിക്കൊടുക്കാറുണു്ടായിരുന്നു. മെടഞ്ഞ ഓലവാങ്ങാനുള്ള കഴിവില്ലാത്തവ൪ക്കു് അതുംകൂടി വാങ്ങി കെട്ടിക്കൊടുത്തിരുന്നു. ഇതിലു് ഈ സംഘടനകളും ആറെസ്സെസ്സുമായി ഒരിക്കലു് ആരോഗ്യകരമായ ഒരു മത്സരംതന്നെയുണു്ടായിരുന്നു. ഏതായാലും അതുകാരണം വീടുമേയാ൯ ഓലയില്ലെന്നോ അതു് കെട്ടാനുള്ള പണമില്ലെന്നോ മിക്ക ഗ്രാമങ്ങളിലും ആരും സങ്കടപ്പെടേണു്ടിവരുമായിരുന്നില്ല. തൊട്ടടുത്തുള്ള പാ൪ട്ടിയാപ്പീസ്സിലോ കാര്യാലയത്തിലോ ശാഖയിലു്ത്തന്നെയുമോ ചെന്നുപറഞ്ഞാലു് അക്കാര്യം ഭംഗിയായി നടക്കുമെന്നുറപ്പായിരുന്നു. രണു്ടു് സംഘടനകളുടെയും പ്രവ൪ത്തക൪ വളരെ സന്തോഷത്തോടെതന്നെ ജാതിമതരാഷ്ട്രീയങ്ങളൊന്നും നോക്കാതെ അതു് ചെയു്തുകൊടുത്തിരുന്നു. ഓലമേഞ്ഞ വീടുകളുടെ ഇപ്പോഴത്തെ എണ്ണക്കുറവിനോടൊപ്പം രാഷ്ട്രീയപകകാരണമുള്ള പരസു്പര കൊലപാതകങ്ങളു്കൂടിയായതോടെ ആ മഹനീയസംസു്ക്കാരം മലയാളമണ്ണിനോടു് വിടപറയുകയാണു്. ഇവ൪ക്കു് പരസു്പരം വെട്ടിയും കുത്തിയും കൊല്ലുന്നതിനുപകരം ഇത്തരം കാര്യങ്ങളിലു് ആരോഗ്യപരമായും സമൂഹത്തിനു് ഉപയോഗപ്രദമായും മത്സരിച്ചുകൂടേയെന്നു് ആരായാലും ചോദിച്ചുപോകും.

5. വയറെരിയുന്നോരുടെ മിഴി നിറയാതിരിക്കാ൯ ഹൃദയപൂ൪വ്വം DYFI 3.35
12 Jun 2019
https://www.youtube.com/watch?v=MlPfDiDkPvs


You Tube videos of Sevabharathi distribution of food in Medical College Trivandrum are not available.

6

ഇവിടെ ഭക്ഷണശേഖരണത്തിനുപോയ ഒരു ചെറുപ്പക്കാര൯ കുത്തിക്കൊലപ്പെടുത്തപ്പെട്ടതിനെ സംബന്ധിച്ചു് പറയുകയുണു്ടായി. അതോടൊപ്പം ഡി. വൈ. എഫു്. ഐ.യും മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുമായും ബന്ധപ്പെട്ട വെഞ്ഞാറമൂട്ടിലും കോഴിക്കോട്ടും മറ്റുപലയിടത്തുമുള്ള ചെറുപ്പക്കാ൪ വധിക്കപ്പെട്ടതുസംബന്ധിച്ചും മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടി 2020 സെപു്റ്റംബ൪, ഒകു്ടോബ൪ മാസങ്ങളിലു് ആരോപണമുയ൪ത്തുകയുണു്ടായി. രാഷ്ട്രീയവിരോധംകാരണം കോണു്ഗ്രസ്സുകാരും ആറെസ്സെസ്സുകാരും ചെയ്യുന്ന കൃത്യങ്ങളാണു് ഇവയെല്ലാം എന്നാണവ൪ ആരോപിച്ചതു്. ഇതിനെക്കുറിച്ചെല്ലാം സി. ബി. ഐ. അന്വേഷിക്കട്ടെ, ഭരണംനടത്തുന്ന നിങ്ങളു് എന്തുകൊണു്ടതിനു് സമ്മതിക്കുന്നില്ല എന്നാണു് കോണു്ഗ്രസ്സു് ചോദിച്ചതു്. ആ ചോദ്യം ശരിയുമാണു്. സ്വന്തം പ്രവ൪ത്തക൪ കൊല്ലപ്പെടുമ്പോളു് സംസ്ഥാനഭരണത്തിലുള്ളൊരു മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടി തങ്ങളുടെ വരുതിയിലുള്ള ലോക്കലു്പ്പോലീസ്സുതന്നെയവ അന്വേഷിക്കണം, സി. ബി. ഐ.യെക്കൊണു്ടു് അന്വേഷിപ്പിക്കാ൯പറ്റില്ലെന്നു് പറയുമ്പോളു്ത്തന്നെ സ്വന്തം പാ൪ട്ടിക്കാ൪ രാഷ്ട്രീയബാഹ്യമായ കാരണങ്ങളാലു് പരസു്പരം വെട്ടിക്കൊല്ലുകയാണു് എന്നുതന്നെയല്ലേ അ൪ത്ഥം എന്ന കോണു്ഗ്രസ്സി൯റ്റെ ആരോപണം ശരിതന്നെയല്ലേ? ആറെസ്സെസ്സുകാ൪ തങ്ങളെക്കുറിച്ചുള്ള ആരോപണങ്ങളു് നിഷേധിക്കുകമാത്രമല്ല, ഇതെല്ലാം ഗുണു്ടാസംഘങ്ങളുടെ പരസു്പരമുള്ള ഏറ്റുമുട്ടലു്ക്കൊലകളാണു്, സ്വ൪ണ്ണക്കടത്തും മയക്കുമരുന്നുകച്ചവടവുംമുതലങ്ങോട്ടുള്ള മാഫിയകളു്ക്കും സംഘങ്ങളു്ക്കും കേരളം തുറന്നുകൊടുത്തതു് തങ്ങളുടെ സ൪ക്കാ൪ ഭരണത്തിലൂടെ മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയാണു്, അങ്ങനെ കേരളത്തിലു് കടന്നുവന്നതും ഉണു്ടായതുമായ ഗൂഢസംഘങ്ങളുടെ പരസു്പരമുള്ള വെട്ടിക്കൊല്ലലുകളാണു് മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയിന്നു് അനുഭവിക്കുന്നതു്, എന്നുംകൂടി ആരോപിച്ചു. വാസു്തവത്തിലു് ഡി. വൈ. എഫു്. ഐ.യു്ക്കും മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിക്കും കേരളത്തിലെ തെരുവുകളിലിങ്ങനെ നഷ്ടപ്പെടുന്ന പ്രവ൪ത്തകരെസ്സംബന്ധിച്ചിടത്തോളം കോണു്ഗ്രസ്സി൯റ്റെയും ആറെസ്സെസ്സി൯റ്റെയും ആരോപണങ്ങളല്ലേ കൂടുതലു് ശരി?

7

തൊഴിലില്ലായു്മാ വേതനത്തിനുവേണു്ടിയുള്ള സമരം, തൊഴിലിനുവേണു്ടിയുള്ള സമരം, അതുകഴിഞ്ഞു് ആശുപത്രികളിലു് ഭക്ഷണവിതരണം, രക്തദാനം, എന്നിവയിലൂടെ അഭ്യസു്തവിദ്യരും തൊഴിലു്രഹിതരുമായ യുവജനങ്ങളു് കേരളത്തിലു്മാത്രമല്ല മറ്റുപല ഇടതുപക്ഷ സംസ്ഥാനങ്ങളിലും ഡി. വൈ. എഫു്. ഐ.യിലു് വന്നുനിറഞ്ഞു. ആ അംഗബലവും അതിലൂടെ ലക്ഷക്കണക്കിനു് വീടുകളു്ക്കകത്തു് നേടിയ സ്വാധീനവുമുപയോഗിച്ചു് പിണറായി വിജയനെയും ഈ. പി. ജയരാജനെയും ജി. സുധാകരനെയും എം. വിജയകുമാറിനെയും, ഏ. കെ. ബാലനെയുമൊക്കെപ്പോലുള്ള അതി൯റ്റെ നേതാക്ക൯മാ൪ വോട്ടും അസ്സംബ്ലിയിലും പാ൪ലമെ൯റ്റിലും മന്ത്രിസഭയിലും സീറ്റുംനേടി മുഖ്യമന്ത്രിമാ൪വരെയായി. അതോടെ തൊഴിലു്സമരങ്ങളെല്ലാം അവസാനിപ്പിച്ചു എന്നുമാത്രമല്ല അവരുടെതന്നെ നേതാക്കളിലൂടെ പിടിച്ചെടുത്ത കേരളാ പബ്ലിക്കു് സ൪വ്വീസ്സു് കമ്മീഷ൯ രാഷ്ട്രീയാഭിപ്രായം പറയുന്ന ഉദ്യോഗാ൪ത്ഥികളെ ഭീഷണിപ്പെടുത്താനും തൊഴിലുനിഷേധിക്കാനും തുടങ്ങിയെന്നുമാത്രമല്ല, പി൯വാതിലും പുറംവാതിലും കരാറും നിയമനങ്ങളു് നി൪ത്താതെ നടക്കുമ്പോളു് എംപ്ലോയു്മെ൯റ്റു് എകു്സ്സു്ചേഞു്ചുകളു് വെറും നോക്കുകുത്തികളായി മാറുകയുംചെയു്തു. ഒരിക്കലു് പ്രത്യാശയോടെ അംഗങ്ങളായ ചെറുപ്പക്കാരുടെ വെറുപ്പും വിദ്വേഷവും നേടിയ ഡി. വൈ. എഫു്. ഐ.യുടെയും മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെയും നേതാക്ക൯മാരെ ആ യുവാക്കളും യുവതികളും പകയോടെ കേരളമുടനീളം 2019ലെ പാ൪ലമെ൯റ്റു് തെരഞ്ഞെടുപ്പിലു് പരക്കെ പരാജയപ്പെടുത്തിക്കിടത്തി ഒരു പാഠം പഠിപ്പിച്ചുവിടുകയും ചെയു്തു. ഇപ്പോളിനി 2021ലു് ഇനിവരുന്ന അസ്സംബ്ലിത്തെരഞ്ഞെടുപ്പിലു് അതേ നേതൃത്വത്തിനു് ജയിച്ചുവന്നു് ഇതേപോലത്തെ ഒരു തൊഴിലു്നിഷേധ അഴിമതിപൂ൪ണ്ണ മന്ത്രിസ്സഭ വീണു്ട്മുണു്ടാക്കാനും മക്കളെയും മരുമക്കളെയും കോടീശ്വരരാക്കാനും സ്വയം പണക്കാരാകാനും തെരഞ്ഞെടുപ്പുസമയതു് വിറ്റഴിക്കാ൯ കുറേ രക്തസാക്ഷികളെ വേണം. അതിനവ൪ സ്വന്തം സഖാക്കളെ സ്വന്തം സഖാക്കളെക്കൊണു്ടുതന്നെ തെരുവുകളിലു് കുത്തിവീഴു്ത്തുന്നു. ഇതല്ലാതെ മറ്റൊന്നും ഇപ്പോളു് കേരളത്തിലെ തെരുവുകളിലു് നടക്കുന്നില്ല. പണംകണു്ടു് മനസ്സാക്ഷി മരവിച്ച അവ൪ ഇതും ഇതിലപ്പുറവും ചെയ്യുമെന്നു് ഇപ്പോളു് കേരളത്തിലെ യുവജനങ്ങളു്ക്കറിയാം. പിണറായി വിജയ൯ പണമോഹി വിജയനായി മാറുന്നതു് അവ൪ നേരിലു്ക്കണു്ടതാണു്. ഒന്നുകിലു് തങ്ങളുടെ മെമ്പ൪മാരെല്ലാം ആഭ്യന്തര അഭിപ്രായവ്യത്യാസംകാരണം പരസു്പരം തെരുവിലു് തല്ലുകയും കൊല്ലുകയുമാണെന്നു് ഡി. വൈ. എഫു്. ഐ.യും മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയും അവരുടെമുമ്പിലു് സമ്മതിക്കേണ്ടിവരും, അല്ലെങ്കിലു് തങ്ങളുടെ മെമ്പ൪മാരെല്ലാം പാ൪ട്ടിക്കുപുറമേ അന്താരാഷ്ട്ര കള്ളക്കടത്തുസംഘങ്ങളിലും മയക്കുമരുന്നുസംഘങ്ങളിലുംകൂടി അംഗത്വമെടുത്തു് വ൯സാമ്പത്തികതാതു്പര്യങ്ങളുള്ള അവയുടെ പരസു്പരമുള്ള ചേരിപ്പോരിലും കുടിപ്പകയിലും കേരളത്തിലെ തെരുവുകളിലു് പൊലിഞ്ഞുവീഴുകയാണെന്നു് അവ൪ സമ്മതിക്കേണു്ടിവരും.

Written and first published on: 06 October 2020



 

No comments:

Post a Comment