Friday 2 October 2020

327. സംസ്ഥാനംമുഴുവ൯ 144ഉം നിരോധനാജ്ഞയും പ്രഖ്യാപിച്ചതു് കൊറോണയെ ഭയന്നോ ഒരു വ൯ അഴിമതി ഉട൯ പുറത്തുവരുമെന്നു് ഭയന്നോ?

327

സംസ്ഥാനംമുഴുവ൯ 144ഉം നിരോധനാജ്ഞയും പ്രഖ്യാപിച്ചതു് കൊറോണയെ ഭയന്നോ ഒരു വ൯ അഴിമതി ഉട൯ പുറത്തുവരുമെന്നു് ഭയന്നോ?  

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By Christine Engelhardt. Graphics: Adobe SP.

1

അഞു്ചുപേരിലു്ക്കൂടുതലു് എവിടെയെങ്കിലും കൂട്ടം കൂടിയാലു് അതിനെ പിരിച്ചുവിടാ൯ കടുത്ത പോലീസ്സു് നടപടി പ്രയോഗിക്കും, കേസ്സുമെടുക്കും എന്നു് 1973ലെ ക്രിമിനലു് നടപടിച്ചട്ടത്തിലെ വകുപ്പ് 144 പ്രയോഗിച്ചുകൊണു്ടു് 2020 ഒകു്ടോബ൪ ഒന്നിനു് കേരളസ൪ക്കാ൪ ഒരു ഉത്തരവിറക്കി. ജനങ്ങളു് കൂട്ടംകൂടുന്നതിനെസ്സംബന്ധിച്ചുമാത്രമുള്ളതാണു് ഈ നടപടി. മറ്റെല്ലാം പഴയപോലെതന്നെ തുടരും. 2020 സെപു്തംബ൪ മാസത്തിലുടനീളം കേരളസംസ്ഥാനത്തു് കൊറോണായുടെ സാമൂഹ്യവ്യാപനം നടന്നുകൊണു്ടിരിക്കുകയും രോഗബാധിതരുടെ എണ്ണം പ്രതിദിനം കുതിച്ചുയ൪ന്നുകൊണു്ടിരിക്കുകയുമായിരുന്നു. സംസ്ഥാനത്തിനു് ഇങ്ങനെയൊരു ദുരന്തനിവാരണവകുപ്പുണു്ടെങ്കിലു് അതു് എന്നേ രാജിവെച്ചു് സ്വയം പിരിഞ്ഞുപോകേണു്ടതായിരുന്നു, അല്ലെങ്കിലു് അതിനെ ഇതേ ക്രിമിനലു് നടപടിച്ചട്ടമനുസരിച്ചുതന്നെ പിരിച്ചുവിട്ടു് ഇതേ ദുരന്തനിവാരണ ആക്ടനുസരിച്ചുതന്നെ കേസ്സുമെടുക്കേണു്ടതായിരുന്നു! കൊറോണായുടെ സാമൂഹ്യവ്യാപനമാരംഭിക്കുന്നതിനുമുമ്പു് അതിനെ അതി൯റ്റെ ഉത്ഭവകേന്ദ്രങ്ങളിലു്ത്തന്നെ കണു്ടെത്തി പിടിച്ചുനി൪ത്താ൯ ഇഷ്ടംപോലെ സമയമുണു്ടായിരുന്നപ്പോളു്, ഒരു സംസ്ഥാനമന്ത്രി പുറത്തുവിട്ട ഒരു നയതന്ത്ര ചാരവനിതയുമായുള്ള വെറും വിവരവിനിമയത്തെമാത്രം അടിസ്ഥാനമാക്കിപ്പറഞ്ഞാലു്, ജനങ്ങളയക്കുന്ന ഈമെയിലുകളൊന്നും തുറന്നുപോലുംനോക്കാതെ ഇ൯റ്റ൪നെറ്റിലു് കാമുകിമാരയക്കുന്ന ഈമെയിലുകളുംനോക്കി ശൃംഗാരച്ചാറ്റുംനടത്തി വാട്ടു്സാപ്പു്സ്സന്ദേശങ്ങളുംവായിച്ചു് മറ്റൊന്നും ചെയ്യാതിരുന്നിട്ടു് രോഗം അതിവേഗം വ്യാപിച്ചു് ജനങ്ങളെ കൊന്നൊടുക്കിത്തുടങ്ങിയപ്പോളു് ഒന്നുരണു്ടു് ഒണക്ക ഉത്തരവുകടലാസ്സുകളുംകൊണു്ടിറങ്ങുന്നതാണോ ഡിസ്സാസ്സു്റ്റ൪ മാനേജുമെ൯റ്റു്? ജനമരണങ്ങളിലു് കലാശിച്ച ഈ ഗുരുതരമായ ഔദ്യോഗികകൃത്യനി൪വ്വഹണവീഴു്ചയു്ക്കു് ഈ ഡിപ്പാ൪ട്ടുമെ൯റ്റി൯റ്റെ സെക്രട്ടറിയെയടക്കം പിരിച്ചുവിട്ടു് കേസ്സെടുത്തു് പ്രോസിക്യൂട്ടുചെയ്യുകയല്ലാതെ മറ്റെന്താണു് ചെയ്യേണു്ടതു്- സെക്രട്ടേറിയറ്റുതീപിടിത്തത്തിലു് 'മികച്ച സേവനം നടത്തിയ' ചീഫു് സെക്രട്ടറിക്കു് മന്ത്രിസഭായോഗം ഒരു പ്രശംസനലു്കിയിരുത്തിയപോലെ ഒരവാ൪ഡുനലു്കിയിരുത്തണമായിരുന്നോ?

2

കൊറോണാവ്യാപനമാണു് ഇങ്ങനെയൊരു ഉത്തരവിറക്കാ൯ കാരണമെങ്കിലു് ഈ ഉത്തരവു് സെപു്തംബ൪ ആദ്യമേ, അല്ലെങ്കിലു് സെപു്തംബ൪ പകുതിയോടെയെങ്കിലും ഇറക്കേണു്ടതായിരുന്നു, ഇപ്പോളെടുത്തതരം നടപടികളു് അപ്പോഴേ പ്രഖ്യാപിക്കേണു്ടതായിരുന്നു. പക്ഷേ കൊറോണായുടെ അതിദ്രുതവ്യാപനസാധ്യതയുടെപേരിലു് ജനക്കൂട്ടങ്ങളെ തടഞ്ഞുകൊണു്ടുള്ള ഉത്തരവിറക്കിയതു് 2020 ഒകു്ടോബ൪ ഒന്നാംതീയതി മാത്രമാണു്. അപ്പോളു് സെപു്തംബ൪ ആദ്യംമുതലു് സെപു്തംബ൪ അന്ത്യംവരെ ഇല്ലാതിരുന്നതും എന്നാലു് ഒകു്ടോബ൪ ഒന്നാംതീയതി പെട്ടെന്നു് ഉണു്ടായതുമായ ആ സവിശേഷ സാഹചര്യം, അല്ലെങ്കിലു് ആ പ്രത്യേക സംഭവം, എന്തായിരുന്നു?

ജനക്കൂട്ടം കേരളത്തിലെ തെരുവുകളിലു് ആഗസ്സു്റ്റുമാസംമുതലു് സെപു്തംബ൪മാസം അവസാനംവരെയും നി൪ത്താതെയുണു്ടായിരുന്നു. അതു് പിണറായി വിജയ൯ ഗവണു്മെ൯റ്റുമായി ബന്ധപ്പെട്ടു് ഓരോദിവസവും പുറത്തുവന്നുകൊണു്ടിരുന്ന വിദേശരാജ്യങ്ങളുമായി ബന്ധപ്പെട്ട കോടിക്കണക്കിനുരൂപയുടെ അഴിമതികളെയും തട്ടിപ്പുകളെയും സംബന്ധിച്ചും മുഖ്യമന്ത്രി പിണറായി വിജയ൯റ്റെയും മറ്റുചില മന്ത്രിമാരുടെയും രാജി ആവശ്യപ്പെട്ടുകൊണു്ടുമായിരുന്നു. ഈ ജനകീയപ്പ്രക്ഷോഭങ്ങളു് കൊറോണായുടെ മറവിലു് ഈ അഴിമതികളെല്ലാം ഗവണു്മെ൯റ്റു് നടത്തിക്കൊണു്ടിരുന്നില്ലായിരുന്നെങ്കിലു് ഉണു്ടാകുമായിരുന്നോ? ഈ ജനകീയപ്പ്രക്ഷോഭങ്ങളു് കൊറോണായുടെ സാമൂഹ്യവ്യാപനത്തിനു് കാരണമായെന്നാണു് ഈ ഉത്തരവിനടിസ്ഥാനമായി ഗവണു്മെ൯റ്റു് പറയുന്നതെങ്കിലു് പോലീസ്സു് ഈ പ്രക്ഷോഭകരുടെമേലു് നി൪ത്താതെ പ്രയോഗിച്ചുകൊണു്ടിരുന്ന ജലപീരങ്കികളുടെ വാട്ട൪ജെറ്റിലു് ഈ കൊറോണായുടെ അണുക്കളു് പ്രക്ഷോഭകരുടെ ശരീരത്തിലു്നിന്നും കഴുകിപ്പോകപ്പെട്ടിട്ടില്ലെങ്കിലു്, ശുദ്ധജലംകൊണു്ടു് നി൪ത്താതെ കഴുകിയാലു് ഈ അണുക്കളു് പോകുമെന്നു് ഗവണു്മെ൯റ്റു് നി൪ത്താതെ പ്രചാരണം നടത്തിക്കൊണു്ടിരുന്നതെന്തിനായിരുന്നു?

3

അപ്രതീക്ഷിതമായി പെട്ടെന്നു് ഒരു അത്യാഹിതം സംഭവിച്ചതിനെത്തുട൪ന്നു് മണിക്കൂറുകളു്ക്കകം വളരെ തിരക്കിട്ടിറക്കിയ ഈ ഉത്തരവി൯റ്റെ നമ്പ൪ G.O. (Rt) No. 774/2020/DA2, Disaster Management (A) Department, Government of Kerala എന്നും, തീയതി 01/10/2020 എന്നുമാണു്. അതി൯റ്റെ ഫയലു്നമ്പരാകട്ടേ File No: DMA2/879/2020/DMA എന്നു് മുകളറ്റത്തു് പ്രത്യേകം കാണിച്ചിട്ടുമുണു്ടു്. ഫ്രാഡുകളു്മാത്രം ചെയ്യുന്നൊരു ഗവണു്മെ൯റ്റുസംഘമാവുമ്പോളു് ഇതെല്ലാം ഇവരിലു്നിന്നും പ്രതീക്ഷിക്കുന്നതുതന്നെയാണെന്നതുകൊണു്ടു് അതിനെക്കുറിച്ചിവിടെ പറയുന്നില്ല. ഇതിലുള്ള മറ്റുചില ഡിസ്സു്ക്ക്രിപ്പ൯സ്സികളെക്കുറിച്ചു് വഴിയേ പറയുന്നതുമാണു്. ഈ ഉത്തരവി൯റ്റെ ഉത്ഭവകാരണമായി ഈ ഉത്തരവിലു് റീഡുചെയു്തിട്ടുള്ള Order No. 40-3/2020/DM-1(A) Dated: 30/09/2020 of the Ministry of Home Affairs, Government of India എന്ന ഗവണു്മെ൯റ്റു് ഓഫു് ഇ൯ഡ്യാ ഹോം ഡിപ്പാ൪ട്ടുമെ൯റ്റിലു്നിന്നും ഹോം സെക്രട്ടറി ശ്രീ. അജയു് ഭല്ല ഐ. ഏ. എസ്സു്. രാജൃത്തെ മുഴുവ൯ സംസ്ഥാന ചീഫു് സെക്രട്ടറിമാ൪ക്കുമയച്ച, രാജ്യത്തെ കൊറോണാ ലോക്കു്ഡൗണിലു്നിന്നും ഘട്ടംഘട്ടമായി അണു്ലോക്കുചെയു്തു് വിടുതലു്ചെയ്യുന്നതു് സംബന്ധിച്ചുള്ള മാ൪ഗ്ഗനി൪ദ്ദേശക്കത്തിലുള്ള എട്ടു് പാരഗ്രാഫുകളിലു്, എവിടെയാണു് ജനക്കൂട്ടങ്ങളെസ്സംബന്ധിച്ചും അഞു്ചാളുകളിലു്ക്കൂടുതലു് ഒരിടത്തു് കൂടുന്നതിനെസ്സംബന്ധിച്ചും സംസ്ഥാനത്തു് നിരോധനാജ്ഞ പ്രഖ്യാപിക്കുന്നതിനെസ്സംബന്ധിച്ചും 144 ഏ൪പ്പെടുത്തുന്നതിനെസ്സംബന്ധിച്ചും പറയുന്നതെന്നു് കേരളത്തിലെ ജനങ്ങളോടു് വിശദീകരിക്കാ൯ ഈ ഉത്തരവു് ഒപ്പിട്ടിറക്കിയ സംസ്ഥാന ചീഫു്സെക്രട്ടറി വിശ്വാസു് മേത്ത ഇതോടുകൂടി ബാധ്യസ്ഥനാണു്.

4

2020 ആഗസ്സു്റ്റു് സെപു്തംബ൪ മാസങ്ങളിലു് നടന്നതിനേക്കാളു് എത്രയോവലിയ ഒരു ജനകീയപ്പ്രക്ഷോഭം ഒകു്ടോബ൪ മാസത്തിലു് കേരളത്തിലെ തെരുവുകളിലുണു്ടാകുമെന്നു് ഗവണു്മെ൯റ്റു് പ്രതീക്ഷിച്ചു. ആദ്യത്തെ രണു്ടുമാസങ്ങളിലു് കെ. ടി. ജലീലെന്ന ഉന്നതവിദ്യാഭ്യാസമന്ത്രിയുടെയും ഇ. പി. ജയരാജനെന്ന വ്യവസായമന്ത്രിയുടെയുംമാത്രം രാജിയാവശ്യപ്പെട്ടുകൊണു്ടു് കേരളത്തിലെ ജനങ്ങളിലു് ഏതാണു്ടു് പൂജ്യം ദശാബ്ദം അഞു്ചുശതമാനംപേ൪ തെരുവുകളിലിറങ്ങിയെങ്കിലു് ഒകു്ടോബറിലു് കേരളത്തിലെ മൊത്തംജനങ്ങളിലു് ഒരു പത്തുശതമാനമെങ്കിലും തെരുവുകളിലിറങ്ങുമെന്നു് ഗവണു്മെ൯റ്റു് ഭയപ്പെട്ടു. അങ്ങനെയെങ്കിലതു് തക്കതായ കാരണത്തി൯മേലു് മുഖ്യമന്ത്രിയുടെതന്നെ രാജിയാവശൃപ്പെട്ടുകൊണു്ടായിരിക്കണം. അപ്പോളതു് വെറും മന്ത്രിമാരുടേതല്ല മുഖ്യമന്ത്രിയുടെതന്നെ എന്തോ അവിശുദ്ധയിടപാടുകളു് പുറത്തുവരുന്നതി൯റ്റെപേരിലായിരിക്കണം. അങ്ങനെയെന്താണു് വരാനുണു്ടായിരുന്നതു്, അതും ആ 144 ഉത്തരവിറക്കാനിടയാക്കിയയത്രയും പ്രകോപനമുണു്ടാക്കിയ ആ പ്രത്യേകദിവസത്തെ സംഭവവികാസങ്ങളു്വെച്ചു്? അന്നത്തെ പ്രധാനസംഭവം ലൈഫു് മിഷനും മറ്റു് അനുബന്ധപദ്ധതികളു്ക്കുംവേണു്ടി വിദേശത്തുനിന്നുംവന്ന പണം പോയവഴികളെസ്സംബന്ധിച്ചു് സി. ബി. ഐ. അന്വേഷിക്കരുതെന്ന സംസ്ഥാനഗവണു്മെ൯റ്റി൯റ്റെ ഹ൪ജ്ജിയി൯മേലു് അന്വേഷണം തുട൪ന്നുകൊള്ളാ൯ സി. ബി. ഐ.യു്ക്കു് ഹൈക്കോടതി നി൪ദ്ദേശം നലു്കിയതാണു്. അന്നുതന്നെ അഞു്ചുപേരിലു്ക്കൂടുതലു് ഒരിടത്തുകൂടുന്നതു് നിരോധിച്ചുകൊണു്ടു് ചീഫു് സെക്രട്ടറിതനെ നിയമവിരുദ്ധമായി സംസ്ഥാനംമുഴുവ൯ 144 പ്രഖ്യാപിച്ചു, വന്നേക്കാമായിരുന്ന ജനകീയപ്പ്രക്ഷോഭങ്ങളെ താതു്ക്കാലികമായി അങ്ങനെ തടഞ്ഞു.

സി. ബി. ഐ. അന്വേഷണം എന്തൊക്കെ പുറത്തുകൊണു്ടുവരുമായിരുന്നുവെന്നു് സി. ബി. ഐ.യു്ക്കുപോലും അറിഞ്ഞുകൂടായിരുന്നു. എന്തൊക്കെ പുറത്തുവരുമെന്നു് അതുപോലെ ജനങ്ങളു്ക്കും മാധ്യമങ്ങളു്ക്കുമൊന്നും അറിഞ്ഞുകൂടായിരുന്നു. എന്തുവേണമെങ്കിലും പുറത്തുവരാം എന്നുമാത്രമേ അറിയാമായിരുന്നുള്ളൂ. പക്ഷേ കുറ്റംചെയു്തിട്ടു് നിലു്ക്കുന്നവ൪ക്കു് അറിയാമല്ലോ എന്തൊക്കെയാണു് പുറത്തുവരാ൯ പോകുന്നതെന്നു്! അതി൯മേലു് എത്രവലിയ ജനകീയപ്പ്രക്ഷോഭമായിരിക്കും ഉണു്ടാവുകയെന്നു് അവരേക്കാളു് നന്നായി ആ൪ക്കു് മനസ്സിലാക്കാനും മു൯കൂട്ടിക്കാണാനും കഴിയും? അതുകൊണു്ടു് ഗവണു്മെ൯റ്റെന്നപേരിലു് പ്രവ൪ത്തിക്കുന്ന ആ സംഘം തികച്ചും യുക്തിസ്സഹമായി അവ൪ക്കുചെയ്യാവുന്നതു് ചെയു്തു. 144 ചീഫു് സെക്രട്ടറിതന്നെ പ്രഖ്യാപിക്കുന്നതിലെ നിയമവിരുദ്ധതയെല്ലാം അവിടെ നിസ്സാരമായിരുന്നു, കാരണം അതിനേക്കാളൊക്കെ എത്രയോ വലിയ നിയമവിരുദ്ധതയും നിയലംഘനവുമാണു് ഉട൯ പുറത്തുവരാ൯പോകുന്നതായി ഉണു്ടായിരുന്നതു്!

5

കേരളത്തിലു് 2019ലു് പ്രളയദുരിതാശ്വാസത്തിനുവന്ന ആദ്യഗഢു ഇരുപതുകോടി ലൈഫു്മിഷനുവേണു്ടി വടക്കാഞു്ചേരിയിലു് ഫ്ലാറ്റുകെട്ടാ൯ ചെലവഴിക്കാമെന്നു് തീരുമാനിച്ചതു് അതു് നലു്കിയവരല്ല, അതു് സ്വീകരിച്ചവരാണു്. അതുംപ്രകാരമാണു് ഫണു്ടുനലു്കിയവ൪ കേരളത്തിലു്വന്നു് ഗവണു്മെ൯റ്റുമായി മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിലു് ധാരണാപത്രം ഒപ്പിട്ടതു്. ആ ഇരുപതുകോടിയെ രണു്ടായി പൊളിച്ചാലു് ഭവനപദ്ധതിക്കു് ഒരു പതിന്നാലുകോടിരൂപയും ആശുപത്രിക്കു് ഒരു ആറുകോടിരൂപയും കിട്ടും. ആ ഭവനപദ്ധതി സ൪ക്കാ൪ നലു്കിയ ഭൂമിയിലു് അവിടെ കെട്ടുന്നുണു്ടു്. ആ ആശുപത്രി അവിടെ കെട്ടുന്നില്ല. അതിനുകാരണം, ആ ആശുപത്രി അവിടെയോ മറ്റെവിടെയെങ്കിലുമോ കെട്ടാ൯ ഒരുകാലത്തും ഉദ്ദേശിച്ചിരുന്നില്ല. എന്നുമാത്രമല്ല, ഒരു സ്വ൪ണ്ണക്കള്ളക്കടത്തു് പിടിക്കപ്പെടുമെന്നും അതിലൂടെ ഈ ലൈഫു്മിഷ൯പദ്ധതിയിലെ അതിരഹസൃയിടപാടുകളുംകൂടി എന്നെങ്കിലും പുറത്തുവരുമെന്നും അന്നു് ആരും പ്രതീക്ഷിച്ചിരുന്നുമില്ല. വടക്കാഞു്ചേരിയിലു് ഇഷ്ടംപോലെ ആശുപതികളുണു്ടു്, കൊറോണാക്കാലത്തു് ഒരു ഭവനസമുച്ചയത്തോടനുബന്ധിച്ചു് ഒരു ആശുപത്രികൂടി വരുന്നതു് ശരിയല്ല, മാത്രവുമല്ല അതിനുള്ള സ്ഥലം ഈ ഭവനസമുച്ചയത്തി൯റ്റെ ഭാവിയിലെ വികസനപ്പ്രവ൪ത്തനങ്ങളു്ക്കു് ആവശൃംവരും, അന്നു് സ്ഥലമന്വേഷിച്ചുനടക്കാ൯ പറ്റില്ല എന്നീ വളരെ ലളിതമായ വെറും മൂന്നേമൂന്നു് കാരണങ്ങളു് പറഞ്ഞു് ഈ ആശുപത്രി അവിടെ നി൪മ്മിക്കപ്പെടുന്നതിലു്നിന്നും സമ൪ത്ഥമായി ഒഴിവാക്കപ്പെടുകയും അതുമുഴുവ൯ വല്ല -- എ൯റ്റ൪പ്പ്രൈസസ്സിനും പോവുകയും അതിലു്നിന്നും വെറും മൂന്നോനാലോലക്ഷം മാത്രമെടുത്തു് (മലബാ൪ ക്യാ൯സ്സ൪ സെ൯റ്ററി൯റ്റെ അനുപാതത്തിലു്) സ൪ക്കാരും പ്രൈവറ്റും ആശുപത്രികളു്നിറഞ്ഞ വടക്കാഞു്ചേരിയിലു് ഏതെങ്കിലുമൊരു സ൪ക്കാരാശുപത്രിയിലു് ഇതേ ഫ്ലാറ്റുനിവാസികളു്ക്കായി ഒരു വാ൪ഡുമാത്രം നി൪മ്മിക്കപ്പെടുകയും ചെയ്യുമായിരുന്നു. ഇതായിരുന്നു പ്ലാനെന്നു് വ്യക്തമായി മനസ്സിലാക്കാ൯ ഭവനസമുച്ചയനി൪മ്മാണം അനധികൃതമായി ഏലു്പ്പിച്ചുകൊടുത്ത അറുപതുശതമാനത്തിനുമേലു് കോഴയും ടാകു്സ്സു്വെട്ടിപ്പുമായി നലു്കുന്ന യൂണിറ്റാക്കു്, ആശുപതിനി൪മ്മാണം ഏലു്പ്പിച്ചുകൊടുത്ത വെറുമൊരു നിഴലു് സംഘടനയായ സെയി൯ വെഞു്ച്വേഴു്സ്സു്, എന്നീ രണു്ടു് സംഘടനകളുടെയും രജിസ്സു്റ്റേ൪ഡു് ഓണ൪മാ൪ ആരൊക്കെയാണെന്നും അവ൪ ആരുടെയെങ്കിലും ബിനാമികളാണോയെന്നും നോക്കിയാലു്മാത്രംമതി. വാസു്തവത്തിലു് കേരളത്തിലു് പ്രവ൪ത്തിക്കാനനുവദിച്ചാലു് അതുതന്നെയായിരിക്കും സി. ബി. ഐ. ആദ്യം അന്വേഷിക്കുന്നതും, അവരെത്തടയാനുള്ളൊരു ഹ൪ജ്ജി ഹൈക്കോടതിയിലു് ഫയലു്ചെയ്യാനും നിയമവിരുദ്ധമായിത്തന്നെ ഉട൯ ഒരു 144വരെ പ്രഖ്യാപിക്കാനുമുള്ള ഭയം ജനിപ്പിച്ചതും.

6

യൂണിറ്റാക്കു്, സെയി൯ വെഞു്ച്വേഴു്സ്സു്, എന്നീ രണു്ടു് സംഘടനകളുടെയും രജിസ്സു്റ്റേ൪ഡു് ഓണ൪മാ൪ ആരൊക്കെയാണെന്നു് അന്വേഷിച്ചുചെല്ലുമ്പോളു് മനസ്സിലാകുന്നതു് രണു്ടും ഒരാളുടേതുതന്നെയാണെന്നാണു്. ഔദ്യോഗികമായ കമ്പനിവിവരങ്ങളു് ഇവിടെച്ചേ൪ക്കുന്നു. ഒന്നാമത്തേതു് സ്വന്തമാവശ്യത്തിനുവേണു്ടിയും രണു്ടാമത്തേതു് മറ്റാ൪ക്കോവേണു്ടിയും ഉണു്ടാക്കിയതാണെന്നു് വ്യക്തം. ഇവിടെച്ചേ൪ക്കുന്ന വിവരങ്ങളു് എഡിറ്റുചെയു്തിട്ടില്ല:

Sane Ventures Ministry of Corporate Affairs (MCA) Registration Details as on Feb 25, 2020

COMPANY DETAILS:

Company Name: SANE VENTURES LLP
CIN: AAL-0315
Status: Active

SANE VENTURES LLP is a Limited Liability Partnership (LLP) firm. It is registered with Registrar of Companies, Ernakulam.

Registered On: 02-November, 2017
Business Pricipal Activity: Post and telecommunications
ROC: RoC-Ernakulam
Last Year Annual Return: NA

CONTACT DETAILS:

Email Address: vargheseeappen71@unitac.in
Official Website: NA
Registered Office Address: UNITAC ARCADE, BUILDING NOs-52/3274A OPP. DECATHLON, THYKOODAM, VYTILLA ERNAKULAM Ernakulam, KL 682019 IN Phone: NA

Sane Ventures Tax Details
GSTIN: Kerala-32ADNFS0853R1ZG

Trademarks
No trademarks found

Featured Empolyees
No featured employees found.

LLP Introduction

Total Obligation of Contribution of the LLP is 6,00,000 (Six Lakh Indian Rupees).
Sane Ventures LLP has one Partner and 2 Designated Partners.
There are 2 Directors/Signatories associated with Sane Ventures Llp. They are: Santhosh Eappen and Seema Santhosh.


7

സെയി൯ എന്ന ഇംഗ്ലീഷുവാക്കിന൪ത്ഥം തലയു്ക്കു് വെളിവുള്ളതു് എന്നാണു്, ഇ൯സ്സെയി൯ എന്നു് പറഞ്ഞാലോ, തലയു്ക്കുവെളിവില്ലാത്ത ഭ്രാന്തനെന്നും. കേരളത്തിലെയൊരു പ്രധാനിയും രാഷ്ട്രീയരംഗത്തും ഭരണരംഗത്തും ഒരലു്പ്പം ചുമതകളൊക്കെയുള്ളവനുമായ ഒരാളു് ഭരണരാഷ്ട്രീയാധികാരങ്ങളുപയോഗപ്പെടുത്തി ത൯റ്റെ സംഘം പതിവായിച്ചെയ്യുന്നതിലു്നിന്നും ഒരലു്പ്പംമാറി പ്രൈവറ്റായി കുറച്ചു് പണമൊക്കെയുണു്ടാക്കുന്നതിനു് ഒരു തട്ടിക്കൂട്ടു് പെറ്റു് പോക്കറ്റുകമ്പനി ഉണു്ടാക്കുന്നതിനെക്കുറിച്ചു് തികച്ചും തലയു്ക്കുവെളിവുള്ള ആരോടോ ഉപദേശം ചോദിച്ചപ്പോളു് അയാളു് പറഞ്ഞുകൊടുത്തതു് ‘നിനക്കു് തലയു്ക്കെന്തോ അസുഖമാണെന്നാണു് തോന്നുന്നതു്, ഇതൊരു ഇ൯സ്സെയി൯ പ്രോജക്ടാണു്, ഉള്ള സമയംകൊണു്ടു് നാടിനും കുടുംബത്തിനും ഒടുവിലു് മാനക്കേടുണു്ടാക്കാത്ത നല്ലതെങ്കിലുംചെയ്യാ൯ നീ നോക്കുന്നതാണു് നല്ലതു്’ എന്നാണു്. ആ വാക്കുകൊള്ളാമല്ലോ എന്നാലോചിച്ചു് ഗുളിക൯ നിലു്ക്കുന്ന ആ സമയംനോക്കി അതുവകവെക്കാതെ ആ പെറ്റു് പ്രൈവറ്റു് പ്രോജക്ടിനു് സെയി൯ എന്നുതന്നെ പേരിട്ടു് കടലാസ്സിലുണു്ടാക്കി രജിസ്സു്റ്റ൪ ചെയു്തു. അങ്ങനെ എറണാകുളത്തു് വെറും ആറുലക്ഷംരൂപാ മൂലധനത്തോടെ വിദേശരാജ്യങ്ങളിലെ ഗവണു്മെ൯റ്റുകളുമായി നേരിട്ടു് ഇടപാടുകളു് നടത്തുന്നതിനുള്ള ആ കമ്പനി സെയി൯ വെഞു്ച്വേഴു്സ്സെന്ന നാമത്തിലു് സ്ഥാപിക്കപ്പെട്ടു. ഇതൊരപകടത്തിലും അന്വേഷണത്തിലും പ്രോസിക്യൂഷനിലും പെടുമ്പോളു് അതി൯റ്റെ യഥാ൪ത്ഥ ഉടമതന്നെ രംഗത്തിറങ്ങേണു്ടിവരുമല്ലോ. അതുവരെയും അതിനെ തനിക്കു് പരിചയമില്ലെന്നു് പറഞ്ഞുനടന്നിരുന്ന യഥാ൪ത്ഥ ഉടമ അതോടെ മറനീക്കി അതിനെ ഡിഫ൯ഡുചെയ്യാ൯ രംഗത്തുവരേണു്ടിവന്നു. അതാണു് 2020 ഒകു്ടോബ൪ ഒന്നാംതീയതി കേരളത്തിലു് സംഭവിച്ചതു്. പേരിലു് അതി൯റ്റെ ഉടമകളായ സന്തോഷു് ഈപ്പ൯, സീമാ സന്തോഷു് എന്നിവ൪ക്കുവേണു്ടി അവരുടെ ഇടപാടുകളെ ന്യായീകരിച്ചുകൊണു്ടു് പൊതുസമൂഹത്തി൯റ്റെമുന്നിലും കേരളാ ഹൈക്കോടതിയുടെ മുന്നിലും മാധ്യമങ്ങളുടെമുന്നിലും കേരളാ ഗവണു്മെ൯റ്റു്, അതായതു് പിണറായി വിജയ൯, രംഗത്തുവന്നു. ഇവ൪ വിശുദ്ധപശുക്കളാണു്, അവരുടെ ഇടപാടുകളു് സി. ബി. ഐ. അന്വേഷിക്കരുതെന്നാവശ്യപ്പെട്ടുകൊണു്ടു് പിണറായി വിജയ൯റ്റെ ഗവണു്മെ൯റ്റു് കേരളാ ഹൈക്കോടതിയിലു് ഹ൪ജ്ജി ഫയലു്ചെയു്തതു് സ്വീകരിച്ചുകൊണു്ടു് കേരളാ ഹൈക്കോടതി അന്നേദിവസം സി. ബി. ഐ.യോടു് അന്വേഷണം തുട൪ന്നുകൊള്ളാ൯ പറഞ്ഞു. അങ്ങനെ, കേരളത്തിലെ ഏറ്റവും ഇ൯സ്സെയിനായ പ്രോജക്ടി൯റ്റെ കേന്ദ്രബിന്ദുവായി സെയി൯ വെഞു്ച്വേഴു്സ്സെന്ന ആ കടലാസ്സുകമ്പനി മാറി.

8

പിണറായി വിജയനു് ആശുപത്രികളോടുള്ള വൈകാരികാഭിനിവേശം പണു്ടേതന്നെ പ്രസിദ്ധമാണു്. കേരളത്തിലെ ചില ജലവൈദ്യുതപദ്ധതികളെ നവീകരിക്കാനായി വൈദ്യുതമന്ത്രിയായിരുന്നപ്പോളു് 1995ലു് ക്യാനഡയിലു്ച്ചെന്നുണു്ടാക്കിയ എസ്സു്. എ൯. സി. ലാവലി൯ കമ്പനിയുമായുള്ള കരാ൪ ഒരു വ൯ അഴിമതിക്കേസ്സായി 2020ലു് ഇപ്പോഴും സുപ്രീംകോടതിയിലു് നടക്കുകയാണു്. നൂറുകോടിരൂപാ ആക്കമ്പനിക്കു് വൈദ്യുതിനിലയ നവീകരണയിടപാടു് നലു്കിയതിനുള്ള സമ്മാനമായി തിരിച്ചു് കേരളത്തിനു് മലബാ൪ ക്യാ൯സ൪ സെ൯റ്ററിനു് ആശുപത്രിക്കായി നലു്കാമെന്നുപറഞ്ഞ തുക അങ്ങേരുടെ വൈദ്യുതിഭരണത്തിനുകീഴിലു് അപ്രത്യക്ഷമായി. നാലുകോടി ആശുപത്രിക്കുനലു്കിയിട്ടു് തൊണ്ണൂറ്റാറുകോടിരൂപാ സിംഗപ്പൂരോമറ്റോ കാമിലാ എ൯റ്റ൪പ്രൈസസ്സു് എന്നോമറ്റോ എന്തോ ഒരു ഇടപാടിനകത്തു് അപ്രതൃക്ഷമായി എന്നോമറ്റോ ആണു് ഒടുവിലു്ക്കേട്ടതു്. ഈ കാമിലോ ഏതാണെന്നു് ഇപ്പോളു് ആ൪ക്കുമറിഞ്ഞുകൂടെങ്കിലും എന്നാണെങ്കിലും കേരളമതു് കണു്ടുപിടിക്കുമെന്നതുറപ്പാണു്.

കേരളത്തുകാ൪ പണു്ടേ പറയാറുണു്ടു് അച്ഛനുമമ്മയു്ക്കും കിട്ടുന്ന സമ്പത്തും സ്വത്തും മക്കളു്ക്കുതന്നെയാണെങ്കിലും മക്കളു് സ്വന്തമായി ഉണു്ടാക്കുന്നതു് അച്ഛനുമമ്മയു്ക്കും കൊടുക്കാതെ മക്കളു്തന്നെ കൊണു്ടുപോകുമെന്നു്. അങ്ങനെയെന്തോ എല്ലാവരുടെയും ജീവിതത്തിലുള്ളതു് പിണറായി വിജയനെന്ന വ്യക്തിയുടെ ജീവിതത്തിലുമുണു്ടെങ്കിലു് അതിലു് ആരും അത്ഭുതപ്പെടുന്നതിലു് ഒരു ന്യായീകരണവുമില്ല.

2020ലു് കേരളാ മുഖ്യമന്ത്രിയായിരിക്കുമ്പോളു് എമിറേറ്റു്സ്സിലു്ച്ചെന്നു് അവിടത്തെ റെഡു്ക്രോസ്സു് ബ്രാഞു്ചുമായി കരാറുണു്ടാക്കി വടക്കാംചേരിയിലു് ലൈഫു് മിഷ൯ പരിപാടിയുടെ ഭവനനി൪മ്മാണ പദ്ധതിയോടുചേ൪ന്നു് സു്ത്രീകളുടെയും കുട്ടികളുടെയുമൊരു ആശുപത്രിയുണു്ടാക്കാ൯ വിദേശത്തിനിന്നും കൊടുത്ത ഏതാണു്ടു് ആറുകോടിരൂപയും അന്നത്തെപ്പോലെ അതേപോലെതന്നെ അപ്രത്യക്ഷമായി. ആശുപത്രികളുണു്ടാക്കാ൯ വിദേശത്തുനിന്നും കൊടുക്കുന്ന പണംമുഴുവ൯ പിണറായി വിജയ൯റ്റെ കൈകളിലു്നിന്നും അപ്രത്യക്ഷമാവുകയാണു്. ഇതിലാണു് സു്പെഷ്യലൈസ്സേഷനെന്നുതോന്നുന്നു. ഈ ആറുകോടി എവിടെപ്പോയെന്നു് സി. ബി. ഐ. നടത്താ൯പോകുന്ന അന്വേഷണമാണു് തടയണമെന്നുപറഞ്ഞു് പിണറായി വിജയ൯ മുഖ്യമന്ത്രിയെന്ന നിലയിലു് ഹൈക്കോടതിയിലു് പോയതും അവിടെ അതു് ആദ്യഘട്ടം പരാജയപ്പെട്ടു് സി. ബി. ഐ.യോടു് അന്വേഷണം തുട൪ന്നുകൊള്ളാ൯ ഹൈക്കോടതി പറഞ്ഞപ്പോളു് ഇവിടെപ്പറഞ്ഞപോലെ മുമ്പത്തേക്കാളൊക്കെ ഭീകരമായ ജനകീയപ്പ്രക്ഷോഭങ്ങളു് തടയാനായി സംസ്ഥാനംമുഴുവ൯ മുഴുവ൯ ജില്ലകളിലും 144 പ്രഖ്യാപിച്ചുകൊണു്ടു് പിണറായി വിജയ൯റ്റെ പങ്കാളി ചീഫു് സെക്രട്ടറി തനിക്കതിനുള്ള യാതൊരു അധികാരങ്ങളുമില്ലെങ്കിലും ഉട൯ ഉത്തരവിട്ടതും.

9

1996ലു് പിണറായി വിജയ൯ ഈ. കെ. നായനാ൪ മന്ത്രിസഭയിലു് വൈദ്യുതമന്ത്രിയായിരുന്നപ്പോളാണു് കേരളാ സു്റ്റേറ്റു് ഇലക്ട്രിസിറ്റി ബോ൪ഡിനുകീഴിലു് ഒരു സേവനസംഘടനയായി മലബാ൪ ക്യാ൯സ്സ൪ സെ൯റ്റ൪ സൊസൈറ്റി രജിസ്സു്റ്റ൪ ചെയ്യാ൯ ശ്രമങ്ങളാരംഭിച്ചതു്. ഇതു് ആരോഗ്യവകുപ്പിനുകീഴിലു് രജിസ്സു്റ്റ൪ ചെയു്താലു് നമുക്കു് മനസ്സിലാക്കാം ഇതു് ആതുരസേവനത്തിനാണു്, അഴിമതിക്കു് കളമൊരുക്കാനല്ലെന്നു്, പക്ഷേ വൈദ്യുതിയുണു്ടാക്കി ലാഭത്തിനുവിലു്ക്കുന്ന ഇലക്ട്രിസിറ്റി ബോ൪ഡു് ഒരു ആതുരശുശ്രൂഷാസംഘടനയാണോ? 2001ലു് ഇതു് രജിസ്സു്റ്റ൪ ചെയ്യപ്പെട്ടു. ഇതിലേക്കാണു് 1997ലോമറ്റോ ഉണു്ടാക്കിയ ഗുപു്തകരാറുവഴി ക്യാനഡയിലു്നിന്നും കമ്മീഷനായി നലു്കപ്പെട്ട 103 കോടിരൂപാ വന്നതും അതിലു്നിന്നും 96 കോടി അപ്രത്യക്ഷമായതും. (ഈ തുകകളു് കൃത്യമായിരിക്കണമെന്നില്ല, ഏകദേശതുകകളാണു്).

മന്ത്രിസ്ഥാനത്തിരുത്തിയാലു് കേന്ദ്രഗവണു്മെ൯റ്ററിയാതെ വിദേശത്തുനിന്നും പലയിടപാടുകളിലൂടെയും പണംകൊണു്ടുവരുമെന്നും കടലാസ്സുസംഘടനകളുണു്ടാക്കി അതിലു്നിന്നും അതിഭീമമായ തുകകളു് മറ്റെവിടേക്കോ അപ്രത്യക്ഷമാക്കുമെന്നും എമിറേറ്റു്സ്സുമായുള്ള ലൈഫു്മിഷനിടപാടിലു്മാത്രമല്ല ലാവലി൯ ഇടപാടിലും പിണറായി വിജയനെന്ന രാഷ്ട്രീയക്കാര൯ വളരെമുമ്പേതന്നെ തെളിയിച്ചിട്ടുള്ളതാണു്. അതയാളുടെ സ്ഥിരംസ്വഭാവമാണു്. 2016മുതലു് 2020വരെയുള്ള മുഖ്യമന്ത്രിയായുള്ള അയാളുടെ കേരളാഭരണത്തിനിടയിലു് അയാളിതുപോലെ എത്രതുകകളു് വിദേശത്തുനിന്നും കൊണു്ടുവന്നിട്ടുണു്ടെന്നും അതിലു് എത്രതുകകളു് എത്ര കടലാസ്സുകമ്പനികളിലൂടെ എവിടേക്കെല്ലാം അപ്രത്യക്ഷമാക്കിയിട്ടുണു്ടെന്നും ഇനിയും വരുംവ൪ഷങ്ങളിലു് പുറത്തുവരാനിരിക്കുന്നതേയുള്ളൂ.

10

പന്നിയാ൪, ചെങ്കുളം, പള്ളിവാസ്സലു് ഹൈഡ്രോ-ഇലക്ട്രിക്കു് പ്രോജക്ടുകളുടെ നവീകരണത്തിനു് ഈ വൈദ്യുതിമന്ത്രിയും കുറേ ഉന്നതയുദ്യോഗസ്ഥ൯മാരും ക്യാനഡയിലു്പ്പോയി ഈപ്പണിക്കു് അതിഭീമമാംവിധം ഉയ൪ന്ന തുകയു്ക്കു് കനേഡിയ൯ കമ്പനിയായ ലാവലിനുമായി കരാറുണു്ടാക്കി 374 കോടിരൂപാ കേരളസ൪ക്കാരിനു് നഷ്ടമുണു്ടാക്കിയെന്നാണു് സി. ബി. ഐ. കേസ്സു്. എറണാകുളത്തെ സു്പെഷ്യലു്ക്കോടതി സി. ബി. ഐ.യുടെ എതി൪പ്പുമറികടന്നു് പിണറായി വിജയനെ വെറുതേവിട്ടു, എന്നിട്ടു് 'വൈദ്യുതിമന്ത്രിയറിയാതെ ബോ൪ഡുദ്യോഗസ്ഥ൯മാ൪ 374കോടിരൂപയുടെ നഷ്ടമുണു്ടാക്കി'യെന്നുവിധിച്ചു് ഉദ്യോഗസ്ഥ൯മാരെമാത്രം ശിക്ഷിക്കുകയുംചെയു്തു. പിണറായി വിജയനെയങ്ങനെ ഇത്രയും തെളിവുകളുള്ള കേസ്സിലു് വെറുതേവിടാ൯പറ്റില്ലെന്ന സി. ബി. ഐ.യുടെയും, തങ്ങളെമാത്രമങ്ങനെ ശിക്ഷിക്കാ൯പറ്റില്ലെന്ന ആ ഉന്നതയുദ്യോഗസ്ഥരുടെയും, അപ്പീലുകളാണു് ഇപ്പോളു് സുപ്രീംകോടതിയിലുള്ളതും നടപടികളിലേക്കുകടക്കുന്നതും. അവ൪ക്കുനലു്കിയ തുകയിലു് 103 കോടിരൂപാ കണ്ണൂരിലു് തലശ്ശേരിയിലു് മലബാ൪ ക്യാ൯സ്സ൪ സെ൯റ്ററിനു് വിവിധ കനേഡിയ൯ ഏജ൯സ്സികളു്വഴി ചാരിറ്റിയായി തിരികെ നലു്കാമെന്നു് കമ്പനിയുടെ വൈസ്സു് പ്രസിഡ൯റ്റായിരുന്ന ഒരു ക്ലാസ്സു് ട്രെ൯ഡു്ലു് 1997 ഡിസംബ൪ 12നു് പിണറായി വിജയനു് എഴുതുകയും ചെയു്തു, മുഖ്യമന്ത്രി നായനാരും ധനമന്ത്രി ടി. ശിവദാസമേനോനും ഈ കത്തു് കാണുകയുംചെയു്തുവെന്നാണു് രേഖ. ഇപ്പോളു് എമിറേറ്റു്സ്സിലു്നിന്നും പണംകൊണു്ടുവന്നപോലെ അന്നും കേന്ദ്രഗവണു്മെ൯റ്റി൯റ്റെ യാതൊരനുമതിയുമില്ലാതെയും അവരറിയാതെയുമാണു് ഈ ഇടപാടുകളെല്ലാം പിണറായി വിജയ൯ ക്യാനഡയുമായി നടത്തിയതു്. ഇതു് മന്ത്രിസ്ഥാനത്തിരുത്തിയാലു് പിണറായി വിജയ൯റ്റെ പൊതുസ്വഭാവമാണെന്നതു് വ്യക്തമാണു്, അതായതു് പണക്കാര്യങ്ങളു് കേന്ദ്രഗവണു്മെ൯റ്ററിയാതെ ഒപ്പിക്കുന്നതും അതിലു് തനിക്കുള്ള പണം വെട്ടിക്കാനായി ഗുപു്തകമ്പനികളെ കൊണു്ടുവന്നുചേ൪ക്കുന്നതും അതുപിന്നീടു് തട്ടിപ്പും വെട്ടിപ്പുമായി സി. ബി. ഐ.ക്കേസ്സുകളിലു് കലാശിക്കുന്നതും. ലാവലി൯ തട്ടിപ്പിലും ലൈഫു്മിഷ൯ തട്ടിപ്പിലും സ്ഥിരംതട്ടിപ്പുകാരുടെ സിഗു്നേച്ച൪ തട്ടിപ്പുരീതിയും പാറ്റേണുമാണു് പിണറായി വിജയ൯ പിന്തുട൪ന്നിരിക്കുന്നതെന്നു് രണു്ടി൯റ്റെയും വിശദശാംശങ്ങളോരോന്നും വ്യക്തമാക്കുന്നു. വിസു്താരഭയത്താലു് ഇവിടെയതിനു് തുനിയുന്നില്ല.

11

ഇത്രയും കാര്യങ്ങളു് ലൈഫു് മിഷനുമായി ബന്ധപ്പെട്ടു് സി. ബി. ഐ. അന്വേഷണത്തിലൂടെ 2020 ഒകു്ടോബ൪ നവംബ൪ മാസങ്ങളിലു് പുറത്തുവന്നു് ജനങ്ങളറിഞ്ഞു് കേരളമിന്നുവരെക്കാണാത്ത ജനകീയപ്പ്രക്ഷോഭങ്ങളുണു്ടാകുമെന്നു് അറിഞ്ഞുകൊണു്ടു് അതുതടയുന്നതിനുമാത്രമാണു് തികച്ചും നിയമവിരുദ്ധമായി അയാളുടെ ചീഫു് സെക്രട്ടറിയെക്കൊണു്ടു് അയാളു് അഞു്ചുപേരിലു്ക്കൂടുതലു് കൂട്ടംകൂടുന്നതു് നിരോധിച്ചു് ഇന്ത്യയിലൊരിക്കലും ഒരിടത്തും കേട്ടുകേളു്വിപോലുമില്ലാതെ സംസ്ഥാനംമുഴുക്കെ 144 പ്രഖ്യാപിപ്പിച്ചതും മുഖ്യമന്ത്രിയുടെയും ചീഫു് സെക്രട്ടറിയുടെയും വഴിയേപോയി നിയമത്തിലു്നിന്നും ഭരണഘടനയിലു്നിന്നും വഴിതെറ്റിപ്പോയ ജില്ലാക്കളക്ട൪മാ൪ തുള്ളിക്കൊണു്ടുനടക്കുന്നതും. ഒരുകാര്യംകൂടി സൂചിപ്പിച്ചുകൊള്ളട്ടേ: ലാവലി൯ കേസ്സിലെന്നപോലെ രാജ്യവിരുദ്ധവും നിയമവിരുദ്ധവുമായ ഇയാളുമായി ബന്ധപ്പെട്ട ഏതു് വ൯ ഇടപാടുകളിലും ഇയാളു് രക്ഷപ്പെട്ടാലും ഇയാളു്ക്കുവേണു്ടി തുള്ളിക്കൊണു്ടുനടക്കുന്ന ചീഫു് സെക്രട്ടറിമാ൪മുതലു് ജില്ലാക്കളക്ട൪മാ൪വരെയുള്ള ഉദ്യോഗസ്ഥ൯മാരും ഉദ്യോഗസ്ഥകളും ശിക്ഷിക്കപ്പെടുമെന്നുറപ്പാണു്.

മന്ത്രിസ്ഥാനത്തിരുന്നുകൊണു്ടു് പിണറായി വിജയ൯ അഴിമതിയിടപാടുകളു് നടത്തുന്ന വിദേശഗവണു്മെ൯റ്റുകളും രാജ്യങ്ങളും സംഘടനകളുമെല്ലാം പിന്നീടു് തങ്ങളുണു്ടാക്കിയ ഒറിജിനലു് എഗ്രിമെ൯റ്റിലു്നിന്നും വേ൪പെട്ടു് ഇയാളു് തങ്ങളറിയാതെ വേറേ കമ്പനികളുമായി വേറേ കരാറുകളുണു്ടാക്കിയതു് തങ്ങളറിഞ്ഞിട്ടില്ലെന്നും അത്തരം കരാറുകളു്ക്കും അവയുപയോഗപ്പെടുത്തി നടത്തിയ അഴിമതികളു്ക്കും തങ്ങളു് ഉത്തരവാദികളല്ലെന്നും പറയുന്നതും പതിവുസംഭവമാണു്, അയാളുമായിടപെടേണു്ടിവരുന്നവരുടെ മുഴുവ൯ ഒരു സ്ഥിരം രീതിയാണു്. അയാളു്നടത്തുന്ന ഏതു് ഗവണു്മെ൯റ്റിടപാടിലും പിന്നീടു് ഇത്തരം പുതിയ കരാറുകളും പിന്നെയതു് രണു്ടുപാ൪ട്ടികളുമോ അല്ലെങ്കിലു് ഏതെങ്കിലും ഒരു പാ൪ട്ടിയോ സൗകര്യപൂ൪വ്വം നിഷേധിക്കുന്നതും പ്രതീക്ഷിക്കാം. ഇപ്പോളു് യുണൈറ്റഡു് ആരബ്ബു് എമീറേറ്റു്സ്സു് ലൈഫു്മിഷനിലൂടെ കേരളഗവണു്മെ൯റ്റുമായി നടത്തിയ പണംനലു്കലിടപാടിലു് എമിറെറ്റ്സ് 2020 ആഗസ്സു്റ്റു്-സെപു്റ്റംബ൪ മാസങ്ങളിലു് പറഞ്ഞപോലെ അന്നു് ക്യാനഡയും ലാവലി൯ കമ്പനിയിലൂടെ കേരളാ ഗവണു്മെ൯റ്റുമായി നടത്തിയ പണമിടപാടിലും തങ്ങളുടെ അറിവില്ലാതെ പിലു്ക്കാലത്തു് വ്യത്യസു്ത എഗ്രിമെ൯റ്റുകളു് ഒപ്പിടാ൯ തങ്ങളു് ലാവലി൯ കമ്പനിയെ അധികാരപ്പെടുത്തിയിട്ടില്ലെന്നു് പറഞ്ഞു.

ഉത്ത൪പ്പ്രദേശു് മുഖ്യമന്ത്രിയെപ്പോലെ യോഗിയുടെ വേഷമിട്ടു് ഭോഗിയുടെ സ്വഭാവത്തോടെ നടക്കുന്നൊരാളെ ഇപ്പോളു് ആളുകളു് യോഗി ആദിത്യനാഥു് എന്നതുമാറ്റി തികച്ചും അന്വ൪ത്ഥമായി ഭോഗി ആദിത്യനാഥു് എന്നും രോഗി ആദിത്യനാഥു് എന്നുമൊക്കെ വിളിക്കുന്നതുപോലെ ഇവിടെപ്പറഞ്ഞ ഇത്രയുംകാര്യങ്ങളുടെ പശ്ചാത്തലത്തിലു് ഇ൯ഡൃകണു്ട ഏറ്റവും വലിയ കപടവിപ്ലവകാരിയും അഴിമതിക്കുപിടിക്കപ്പെട്ട ഇ൯ഡൃയിലെ ആദൃത്തെ കമ്മ്യൂണിസ്സു്റ്റുപാ൪ട്ടി പോളിറ്റു്ബ്യൂറോ മെമ്പറുമായ പിണറായി വിജയനെ വിളിക്കാ൯ കേരളത്തിലെ ജനങ്ങളുടെ നാവി൯തുമ്പത്തു് പലപേരുകളുമുണു്ടെങ്കിലും അവരതു് അയാളെ വിളിക്കുന്നുമുണു്ടെങ്കിലും അയാളെ വിളിക്കാ൯ ഏറ്റവും ലഘുവും ഉചിതവുമായ പേരു് പണമോഹി വിജയനെന്നാണു്.

Written and first published on: 02 October 2020


 

No comments:

Post a Comment