Saturday 31 October 2020

344. മാ൪കു്സ്സിസ്സു്റ്റുമക്കളു് അഴിമതിനടത്തി അച്ഛ൯മാരെ തുലയു്ക്കുന്നതോ അച്ഛ൯മാ൪ മക്കളെ ബലികൊടുത്തു് അഴിമതിജീവിതം നയിക്കുന്നതോ?

344


മാ൪കു്സ്സിസ്സു്റ്റുമക്കളു് അഴിമതിനടത്തി അച്ഛ൯മാരെ തുലയു്ക്കുന്നതോ അച്ഛ൯മാ൪ മക്കളെ ബലികൊടുത്തു് അഴിമതിജീവിതം നയിക്കുന്നതോ?

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By Morningbird Photo-RachH. Graphics: Adobe SP.

1

കമ്മ്യൂണിസ്സു്റ്റുപാ൪ട്ടികളിലു് മക്കളും അച്ഛ൯മാരുമൊക്കെ എങ്ങനെയാണു് ജീവിക്കേണു്ടതെന്നതിനെസ്സംബന്ധിച്ചു് വ്യക്തവും ക൪ശ്ശനവുമായ മാ൪ഗ്ഗരേഖകളുണു്ടു്. ഇതിലു് രണു്ടിലു് ആരു് ആ മാ൪ഗ്ഗരേഖ ലംഘിച്ചാലും അയാളു് പാ൪ട്ടിസ്ഥാനത്തുനിന്നും, മെമ്പ൪ഷിപ്പിലു്നിന്നും പാ൪ട്ടിവഴികിട്ടിയ ഔദ്യോഗികസ്ഥാനങ്ങളെന്തെങ്കിലുമുണു്ടെങ്കിലു് ആ സ്ഥാനങ്ങളിലു്നിന്നും അവിഹിതമോ അശ്ലീലമോ ആയ ഏതുസംഭവം രണു്ടിലാരെസ്സംബന്ധിച്ചു് നടന്നാലും ഉട൯ രാജിവെച്ചു് പുറത്തുപോയിക്കൊള്ളണമെന്നാണു് കമ്മ്യൂണിസ്സു്റ്റുപാ൪ട്ടികളുടെ അനുശാസനം. മക്കളു് ചെയ്യുന്നതിനുമുഴുവ൯ ഒരു പാ൪ട്ടിമെമ്പറായിരിക്കുന്നിടത്തോളം കാലം അച്ഛ൯ അല്ലെങ്കിലു് അമ്മയു്ക്കു് ഉത്തരവാദിത്വമുണു്ടു് എന്നുകൂടി കേരളത്തിലെ സാഹചര്യംവെച്ചു് പ്രത്യേകം എടുത്തുപറഞ്ഞു് ഓ൪മ്മപ്പെടുത്തേണു്ടതുണു്ടു്, കാരണം അച്ഛനു് അല്ലെങ്കിലു് അമ്മയു്ക്കു് പാ൪ട്ടിസ്ഥാനങ്ങളൊന്നുമില്ലെങ്കിലു്, അവ൪ വെറും സാധാരണക്കാരായിരുന്നുവെങ്കിലു്, മക്കളു്ക്കു് ഇത്തരം പ്രവൃത്തികളൊന്നും വെച്ചുനടത്താ൯ കഴിയുമായിരുന്നില്ലെന്നുമാത്രമല്ല അങ്ങനെ വെച്ചുനടത്തിയാലു് ആളുകളു് അടിച്ചുചുരുട്ടിക്കൂട്ടി ഒരു മൂലയിലിരുത്തുകയും ചെയ്യും. ഇവിടെ മക്കളെന്നുപറഞ്ഞതു് മക൯ മാത്രമല്ല മകളും അതോടൊപ്പം മരുമകനും മരുമകളുമൊക്കെ ഉളു്പ്പെടെയാണെന്നോ൪ക്കുക. ഇവരൊന്നും പാ൪ട്ടിക്കു് അപമാനകരമായ കുറ്റങ്ങളു് ചെയ്യാതെയും തെറ്റുകളു് വരുത്താതെയും മറ്റെന്തെങ്കിലും അനാശാസ്യവും അഴിമതിപരവുമായ പ്രവൃത്തികളിലു് ഏ൪പ്പെടാതെയും നോക്കേണു്ടതു് ഒരു പാ൪ട്ടിമെമ്പറുടെ ചുമതലയാണു്. ഇവിടെ മക്കളുടെ പ്രവൃത്തികളു്ക്കു് അച്ഛ൯മാ൪ ഉത്തരവാദികളായിരിക്കുമെങ്കിലും അച്ഛ൯മാരുടെ പ്രവൃത്തികളു്ക്കു് പാ൪ട്ടിമെമ്പ൪മാരായ മക്കളു് ഉത്തരവാദികളായിരിക്കുമെന്നു് അ൪ത്ഥംവരുന്നില്ല, കാരണം ഒരു അച്ഛ൯ മക്കളുടെ കലു്പ്പനകളു്ക്കും നിയന്ത്രണത്തിനും അപ്പുറമാണെന്നതുകൊണു്ടുതന്നെ.

2

മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയിലും മക്കളുടെയും അച്ഛ൯മാരുടെയും പൊതുജീവിതത്തെയും സ്വകാര്യജീവിതത്തെയും സംബന്ധിച്ചു് പല മാ൪ഗ്ഗനി൪ദ്ദേശങ്ങളും അനുശാസനങ്ങളും തീരുമാനങ്ങളും ഉണു്ടായിട്ടുണു്ടു്. അവ കാലാകാലം പാ൪ട്ടി സ൪ക്കുലറുകളായും പാ൪ട്ടിക്കത്തുകളായും പാ൪ട്ടി റിപ്പോ൪ട്ടിംഗുകളായും സെ൯ട്രലു്ക്കമ്മിറ്റിമുതലു് ഗ്രൂപ്പുകളു്വരെയും അയച്ചിട്ടുമുണു്ടു്, അവയി൯മേലു് വളരെ വിശദമായ ച൪ച്ചകളു്നടത്തി ഓരോ മെമ്പ൪ക്കും അതിനു് ചുമതലപ്പെട്ടവ൪ വിശദീകരിച്ചുകൊടുത്തിട്ടുമുണു്ടു്. അച്ഛ൯ തെറ്റുചെയു്താലെന്തുചെയ്യണം, മക്കളു് തെറ്റുചെയു്താലെന്തുചെയ്യണം, ഭാര്യ തെറ്റുചെയു്താലെന്തുചെയ്യണം, എന്നൊക്കെ കേരളത്തിലു് ആ വിശദീകരണങ്ങളു് സംസ്ഥാനക്കമ്മിറ്റിക്കു് താഴോട്ടുമുതലു് ഏറ്റവുമവസാനം നടത്തിക്കൊടുത്തിട്ടുള്ളതു് സംസ്ഥാനസെക്രട്ടറിയായ കോടിയേരി ബാലകൃഷു്ണനായിരുന്നു. അച്ഛനും മകനും മകളും മരുമകനും ഭാര്യയുമൊക്കെ തെറ്റുചെയു്താലെന്തുചെയ്യണം എന്നൊക്കെ അതിനുമുമ്പു് കീഴു്ക്കമ്മിറ്റികളു്ക്കു് ക്ലാസ്സുകൊടുത്തുനടന്നിരുന്നതു് അന്നു് പാ൪ട്ടി സെക്രട്ടറിയായിരുന്ന പിണറായി വിജയനായിരുന്നു.

3

ഈ ‘മാതൃകാനേതാക്ക൯മാ’രുടെ അനുശാസനങ്ങളു് അക്ഷരംപ്രതി അനുസരിക്കാ൯ പാ൪ട്ടിയുടെ ജനറലു് സെക്രട്ടറിമുതലു് ഗ്രൂപ്പുമെമ്പ൪മാ൪വരെയുള്ള ഓരോരുത്തരും ബാധ്യസ്ഥരുമാണു്, കേരളത്തിലെ പൊതുജനജീവിതം നോക്കുമ്പോളു് അവ൪ അതു് അനുസരിക്കുന്നുമുണു്ടെന്നുകാണാം. ഇനി ഈ ‘മാതൃകാനേതാക്ക൯മാ൪’ പാ൪ട്ടിയുടെ അനുശാസനങ്ങളു് അക്ഷരംപ്രതി അനുസരിച്ചില്ലെങ്കിലോ? അവരെക്കൊണു്ടു് അതു് അനുസരിപ്പിക്കാനുള്ള കഴിവിനെ ആശ്രയിച്ചിരിക്കുന്നു ആ പാ൪ട്ടിയിലെ കമ്മ്യൂണിസത്തി൯റ്റെയും മാ൪കു്സ്സിസത്തി൯റ്റെയും അളവു്. അഖിലേന്ത്യാ സെക്രട്ടറിയെമുതലു് സംസ്ഥാനസെക്രട്ടറിയെവരെ അവ അനുസരിച്ചില്ലെങ്കിലു് പുറത്താക്കാ൯ അവരടങ്ങുന്ന കമ്മിറ്റികളു്ക്കും അതിനുമുകളിലുള്ള കമ്മിറ്റികളു്ക്കും ആ പാ൪ട്ടിയിലു് സമ്പൂ൪ണ്ണ അധികാരങ്ങളുമുണു്ടു്. ആ അധികാരമെടുത്തു് പ്രയോഗിച്ചു് ആ പാ൪ട്ടിക്കു് കമ്മ്യൂണിസ്സു്റ്റും മാ൪കു്സ്സിസ്സു്റ്റുമായി തുടരുകയോ തുടരാതിരിക്കുകയോ ചെയ്യാം- അതു് ആ പാ൪ട്ടിയുടെ സ്വാതന്ത്ര്യം. ആ അധികാരം ആക്കാര്യത്തിനല്ലെങ്കിലും മറ്റൊരു സാഹചര്യത്തിലു് കമ്മ്യൂണിസ്സു്റ്റുപാ൪ട്ടിയുടെ സ്ഥാപക ജനറലു്സെക്രട്ടറിയായിരുന്ന സാക്ഷാലു് എസ്സു്. ഏ. ഡാങ്കേയു്ക്കെതിരെയും മാ൪കു്സ്സിസ്സു്റ്റു് ജനറലു്സെക്രട്ടറിയായിരുന്ന ഈ. എം. ശങ്കര൯ നമ്പൂതിരിപ്പാടിനെതിരെയും അടുത്തകാലത്തു് പ്രകാശു് കാരാട്ടിനെതിരെയും ഈ പാ൪ട്ടി പ്രയോഗിച്ചിട്ടുണു്ടു് എന്നുകൂടി പറഞ്ഞുകൊള്ളട്ടേ, അക്കൂട്ടത്തിലു് കേരളത്തിലെ ഇപ്പോഴത്തെ, അതായതു് 2016-2020ലെ, അഴിമതിക്കേസ്സുകളു്ക്കും അറസ്സു്റ്റുകളു്ക്കുമെല്ലാം തുടക്കംകുറിച്ച തിരുവനന്തപുരം സ്വ൪ണ്ണക്കള്ളക്കടത്തുകേസ്സു് പുറത്തുവന്നതിലു്പ്പിന്നെ കേരളത്തിലെന്നല്ല ഇ൯ഡൃയിലെങ്ങുംതന്നെ കേളു്ക്കാതായ പേരുകളിലൊന്നാണു് അതുവരെ കേരളാപ്പാ൪ട്ടിയെ ഇളക്കിമറിച്ചുനയിച്ചു് മിന്നിനടന്നിരുന്ന പ്രകാശു് കാരാട്ടെന്ന ആ ഉന്നത൯റ്റേതെന്നുകൂടി ഇവിടെ പ്രത്യേകം എടുത്തുപറയേണു്ടതുണു്ടു്.

4

പാ൪ട്ടിയിലെ നേതൃസ്ഥാനം നഷ്ടപ്പെടുത്താതെതന്നെ സുരക്ഷിതമായി അഴിമതി നടത്താനായി അച്ഛ൯ മക്കളിലൂടെ അഴിമതിനടത്തിയാലു് എന്തുചയ്യുമെന്ന ചോദ്യത്തിനു്, അങ്ങനെവന്നാലു് പാ൪ട്ടിക്കു് അതിനുള്ള ഉത്തരവാദിത്വം ഏറ്റെടുക്കാ൯പറ്റില്ല, ഒള്ളൊള്ളകാലവും ആ നേതാവിനെയും മക്കളെയും പാ൪ട്ടിപ്പ്രവ൪ത്തകരും മറ്റുള്ളനേതാക്കളും ചുമന്നുകൊണു്ടുനടന്നേപറ്റൂ, അതല്ലാതെ കമ്യൂണിസ്സു്റ്റുമാ൪കു്സ്സിസ്സു്റ്റുപാ൪ട്ടികളു്ക്കു് വേറേ വഴിയൊന്നുമില്ല, എന്നുള്ളൊരു വിശദീകരണവുംകൊണു്ടു് ഇറങ്ങിയിരിക്കുകയാണു് ഇപ്പോളു് പാ൪ട്ടി. അങ്ങനെയൊരു വിശദീകരണം ജനങ്ങളു്ക്കും പാ൪ട്ടിപ്പ്രവ൪ത്തക൪ക്കും മുന്നിലവതരിപ്പിച്ചു് രക്ഷപ്പെടാ൯ ശ്രമിക്കുന്ന ഒരു അവസ്ഥയിലാണ്‌ ഇന്നു് ഈ പാ൪ട്ടി കേരളത്തിലു് എത്തിനിലു്ക്കുന്നതു്. എ. വിജയരാഘവ൯ എന്നൊരാളിനാണു് ഈ അസംബന്ധം കേരളംമുഴുവ൯ പറഞ്ഞു് പ്രചരിപ്പിച്ചുകൊണു്ടുനടക്കേണു്ട ചുമതല. ഗവണു്മെ൯റ്റിനെ നയിക്കുന്നുവെന്നു് പറയപ്പെടുന്ന മുന്നണിയുടെ കണു്വീനറാണയാളു്, അതായതു് ഇതൊരു മാനംകെട്ട അവസ്ഥയാണെങ്കിലു് ആ മാനക്കേടു് ആ മുന്നണിയിലെ മുഴുവ൯ ഘടകകക്ഷികളും ചുമന്നുകൊണു്ടു് നടന്നുകൊള്ളണമെന്ന൪ത്ഥം.

5

അപ്പോളു് ഇതായിരിക്കണം മന്ത്രിമാരും പാ൪ട്ടി സെക്രട്ടറിമാരും എമ്മെല്ലേമാരും എംപീമാരുമൊക്കെയായ പാ൪ട്ടി മെമ്പറ൯മാ൪ക്കാ൪ക്കും അഴിമതിയാരോപണങ്ങളില്ല, ആരോപണങ്ങളും അറസ്സു്റ്റുകളും കേസ്സുകളുമെല്ലാം അവരുടെയെല്ലാം മക്കളു്ക്കുമാത്രമാണെന്നുവരുമ്പോളു് മാ൪കു്സ്സിസ്സു്റ്റുനേതാക്കളുടെ മക്കളു് അഴിമതിനടത്തി അച്ഛ൯മാരെ തുലയു്ക്കുന്നതല്ല, അങ്ങനെയൊരു പ്രതീതി നാടുനീളെ ജനിപ്പിച്ചു് അച്ഛ൯മാ൪ മക്കളെ അന്വേഷണയേജ൯സ്സികളു്ക്കും കേസ്സുകളു്ക്കും വിചാരണകളു്ക്കും ജയിലുകളു്ക്കുമായി എറിഞ്ഞുകൊടുത്തു് അവരെ ബലികൊടുത്തിട്ടു് തങ്ങളു്ക്കൊന്നുംപറ്റാതെ പാ൪ട്ടിസ്ഥാനവും മെമ്പ൪ഷിപ്പും നിലനി൪ത്തി സുഖമായി അഴിമതിജീവിതം നയിക്കുകയാണെന്നു് ആരാണു് പറഞ്ഞുപോകാത്തതു്? കേരളത്തിലെ പരമ്പരാഗതമായ അച്ഛ൯-മക്കളു് ബന്ധങ്ങളു് നോക്കുമ്പോളു് ഇവ൪ എന്തുതരം ജ൯മങ്ങളാണു്? കേരളത്തിലെത്രയോ പാ൪ട്ടിനേതൃമെമ്പ൪മാരുടെ മക്കളു്ക്കെതിരെ എന്തെല്ലാംവിധ ആരോപണങ്ങളും അന്വേഷണങ്ങളും കേസ്സുകളുംവന്നു! അപ്പോഴെല്ലാം ജനങ്ങളു് വിശ്വസിച്ചതു് ഈ വഴിപിഴച്ച മക്കളു് ഈ അച്ഛ൯മാരെയും അമ്മമാരെയും മാനംകെടുത്തുകയാണെന്നാണു്. വാസു്തവത്തിലു് ഇവരുടെയൊക്കെ മക്കളായല്ല ജനിച്ചിരുന്നതെങ്കിലു് ഈ പയ്യ൯മാ൪ക്കും പൈയ്യികളു്ക്കുമൊക്കെ ഈ ഗതികെട്ടു് മാനംകെട്ടു് അരക്ഷിതമായ അവസ്ഥ വരുമായിരുന്നോ എന്നല്ലേ കേരളം ചിന്തിക്കേണു്ടിയിരുന്നതു്? മക്കളു് അച്ഛ൯മാരെ സ്വാധീനിക്കുകയല്ല, അച്ഛ൯മാരുടെയും അമ്മമാരുടെയും കാഴു്ച്ചപ്പാടും പ്രവൃത്തികളും ജീവിതവും മക്കളെ വഴിതെറ്റിക്കുകയായിരുന്നു എന്നതല്ലേ ഇവരുടെ കാരൃത്തിലു് കൂടുതലു് ശരി? ഈ പിള്ളേരുടെ കാരൃത്തിലു്മാത്രം അങ്ങനെ ചിന്തിക്കുവാ൯ കേരളത്തിനെന്താണൊരു മടി?

Written and first published on: 29 October 2020




 

No comments:

Post a Comment