Tuesday 20 October 2020

336. മുസ്ലിം-കൃസ്സു്ത്യ൯ മതവിഭാഗങ്ങളെയെല്ലാംചേ൪ത്തു് മുന്നോട്ടുപോകുന്ന കമ്യൂണിസ്സു്റ്റുപാ൪ട്ടി എങ്ങനെയാണു് മാ൪കു്സ്സിസ്സു്റ്റാവുന്നതു്?

336

മുസ്ലിം-കൃസ്സു്ത്യ൯ മതവിഭാഗങ്ങളെയെല്ലാംചേ൪ത്തു് മുന്നോട്ടുപോകുന്ന കമ്യൂണിസ്സു്റ്റുപാ൪ട്ടി എങ്ങനെയാണു് മാ൪കു്സ്സിസ്സു്റ്റാവുന്നതു്? CPI(M)൯റ്റെ ബ്രാക്കറ്റിലിരിക്കുന്ന മാ൪കു്സ്സുപറഞ്ഞതു് മതം മനുഷ്യനെമയക്കുന്ന കറപ്പാണെന്നാണു്! ബ്രാക്കറ്റുമാറ്റിയിട്ടു് മതം കൊണു്ടുനടക്കു്!! 

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By James Chan. Graphics: Adobe SP.

1

മുസ്ലിം-കൃസ്സു്ത്യ൯ മതവിഭാഗങ്ങളെയെല്ലാം മുന്നണിയിലു്ച്ചേ൪ത്തു് മുന്നോട്ടുപോകുന്ന ഒരു കമ്യൂണിസ്സു്റ്റുപാ൪ട്ടി എങ്ങനെയാണു് മാ൪കു്സ്സിസ്സു്റ്റാവുന്നതു്? കമ്മ്യൂണിസ്സു്റ്റു് പാ൪ട്ടി ഒഫു് ഇ൯ഡ്യാ (മാ൪കു്സ്സിസ്സു്റ്റു്) CPI(M)൯റ്റെ, സീപ്പീയൈയ്യെമ്മി൯റ്റെ, ബ്രാക്കറ്റിലിരിക്കുന്ന ആ മാ൪കു്സ്സു് പറഞ്ഞതു് മതം മനുഷ്യനെമയക്കുന്ന കറപ്പാണെന്നാണു്. ആ ബ്രാക്കെറ്റെടുത്തുമാറ്റിയിട്ടു് മതം കൊണു്ടുനടക്കു്!

ലോകതൊഴിലാളിവ൪ഗ്ഗത്തെ ബാധിക്കുന്ന സാമ്പത്തിക-രാഷ്ട്രീയ സിദ്ധാന്തങ്ങളു് പഠിക്കുന്നതിനുവേണു്ടി മുപ്പത്തിരണു്ടുവ൪ഷം ലണു്ടനിലെ ബ്രിട്ടീഷു് മ്യൂസിയത്തിലു് തലകാഞ്ഞ കാറലു് മാ൪കു്സ്സു് ഏതുരീതിയിലു് നോക്കിയാലും മതകാര്യങ്ങളിലു് മുഴുകുന്നതു് മനുഷ്യനെ, പ്രത്യേകിച്ചു് ലോകതൊഴിലാളിവ൪ഗ്ഗത്തെ, ആലസ്യത്തിലേക്കും ക൪മ്മവിമുഖതയിലേക്കുംമാത്രമേ നയിക്കൂ, മതം മനുഷ്യനു് തള൪ച്ചയുണു്ടാക്കുകയും മാനവികപുരോഗതിയെ തടയുകയുംചെയ്യുന്ന ഒരു കറപ്പാണെന്നു്, വളരെ ആലോചിച്ചും ലോകമതങ്ങളുടെ ചരിത്രവും പ്രവ൪ത്തനരീതിയും അവ മനുഷ്യസമൂഹത്തിലു് ചെലുത്തുന്ന സ്വാധീനവും വളരെ നന്നായി പഠിച്ചും മനനംചെയു്തുംതന്നെയാണു് പറഞ്ഞതു്. എങ്കിലും പിലു്ക്കാല മാ൪കു്സ്സിസ്സു്റ്റു് നേതാക്കളു് പലരും കേരളത്തിലിന്നു് സംഭവിക്കുന്നപോലെ അവരുടെ മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടികളെ മതകാര്യങ്ങളിലിടപെടാനും കഴിയുന്നിടത്തോളം മതസംഘടനകളോടു് ചേ൪ന്നുനിന്നു് അവയിലൂടെ കൂടുതലു് ജനങ്ങളു്ക്കിടയിലേക്കിറങ്ങിച്ചെന്നു് രാഷ്ട്രീയാടിസ്ഥാനം വള൪ത്താനുമാണു് പരിശ്രമിക്കുകയും പരിശീലിപ്പിക്കുകയും ചെയു്തിട്ടുള്ളതു്. മതകാര്യങ്ങളെക്കുറിച്ചു മാ൪കു്സ്സുപറഞ്ഞു് മുന്നറിയിപ്പുനലു്കിയ ഈ വാണിംഗു് മുന്നിലിരിക്കേ പിന്നെങ്ങനെയാണു് ഇവ൪ മാ൪കു്സ്സിസ്സു്റ്റുകാരും ഇവരുടെ പാ൪ട്ടികളു് മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടികളുമാകുന്നതെന്നു് എത്ര ആലോചിച്ചിട്ടും അവരൊഴിച്ചു് ആ൪ക്കും മനസ്സിലാകുന്നില്ല. മാ൪കു്സ്സി൯റ്റെ കാഴു്ചപ്പാടിനൊത്തു് ഒരു രാഷ്ട്രീയപ്പാ൪ട്ടിയും തൊഴിലു് സംഘടനകളുമുണു്ടാക്കിയിട്ടു് മാ൪കു്സ്സു് ദ൪ശിച്ചു് ആവിഷു്ക്കരിച്ചു് മുന്നോട്ടുവെച്ച മതകാര്യങ്ങളെസ്സംബന്ധിച്ച ഒരു സമഗ്രവീക്ഷണത്തിനെതിരെ പ്രവ൪ത്തിക്കുന്നവ൪ തങ്ങളു് മാ൪കു്സ്സിസ്സു്റ്റുകളാണെന്നു് സ്വയം അവകാശപ്പെടുന്നതു് എന്തി൯റ്റെ അടിസ്ഥാനത്തിലാണെന്നു് ആ൪ക്കും മനസ്സിലാകുന്നില്ല. മാ൪കു്സ്സി൯റ്റെ പേരു് കുറേക്കാലംകൂടി രാഷ്ട്രീയമുതലെടുപ്പിനും ഭരണാധികാരം പിടിച്ചെടുക്കലിലും ഉതകുമെന്നതുകൊണു്ടല്ലേ അവരിതു് ചെയ്യുന്നതു്?

2

മതത്തി൯റ്റെ സിദ്ധാന്തങ്ങളിലും പ്രവ൪ത്തനരീതിയിലും അവ തിയററ്റിക്കലായിട്ടു് പലകാര്യങ്ങളിലും ശരിയായിരിക്കുമ്പോളു്പ്പോലും അതെല്ലാം പ്രാക്ടിക്കലായി നടപ്പാക്കപ്പെടുമ്പോളു് കൊടുംതെറ്റുകളായി മാറുന്ന പലകാരൃങ്ങളുമുള്ളതിലു് മനസ്സുമടുക്കുന്ന ലക്ഷക്കണക്കിനുള്ള ജനങ്ങളു് മതമില്ലാത്ത മറ്റൊന്നുമിവിടില്ലേ എന്ന ചിന്തയുദിക്കുമ്പോളു് കമ്മ്യൂണിസ്സു്റ്റുപാ൪ട്ടികളു് അങ്ങനെയുള്ളവയാണെന്നു് മനസ്സിലാക്കി ക്രമേണ അതിലോട്ടു് ആകൃഷ്ടരായി മനസ്സും ശരീരവുംകൊണു്ടു് കുടിയേറുമെന്നു് മനസ്സിലാക്കിത്തന്നെയാണു് മാ൪കു്സ്സു് മതം മനുഷ്യനെമയക്കുന്ന കറപ്പാണെന്ന ആ മുന്നറിയിപ്പുനലു്കിയതു്. മതത്തിനെതിരെ ഒരു ദീപസ്സു്തംഭംപോലെ കമ്മ്യൂണിസ്സു്റ്റുപാ൪ട്ടികളു് നിന്നാലു്മാത്രമല്ലേ അതിനു് ആ ജനങ്ങളുടെ പ്രത്യാശാപൂ൪ത്തീകരണവും സ്വന്തം ആശയങ്ങളുടെയും സിദ്ധാന്തങ്ങളുടെയും വിജയകരമായ പ്രയോഗവും പറ്റൂ? അങ്ങനെ നിലു്ക്കുകയും മതമെന്ന കടലിലടിഞ്ഞുതക൪ന്നു് ജീവിതം പാഴാവുകയാണെന്ന ബോധമുദിക്കുന്നവ൪ക്കു് ഒരു പച്ചത്തുരുത്തിലെന്നപോലെ ചെന്നുകയറാനുള്ള ഒരു ഇടമുണു്ടെന്നുള്ള പ്രത്യാശ ജനിപ്പിക്കുകയും ചെയ്യുമ്പോഴാണു് ഒരു കമ്മ്യൂണിസ്സു്റ്റുപാ൪ട്ടി ഒരു മാ൪കു്സ്സിസ്സു്റ്റുകമ്മ്യൂണിസ്സു്റ്റുപാ൪ട്ടി ആവുന്നതു്. ആ പ്രത്യാശ ആ മതവിഭാഗങ്ങളു്ക്കകത്തും പുറത്തുമുള്ള ജനങ്ങളു്ക്കു് പകരുന്നതിനുപകരം ആ മാ൪കു്സ്സിസ്സു്റ്റുകമ്മ്യൂണിസ്സു്റ്റുപാ൪ട്ടിയും മതവുമായി ബന്ധപ്പെട്ട ഇടപാടുകളു്ക്കും ആലോചനകളു്ക്കും പ്രവൃത്തികളു്ക്കും ച൪ച്ചകളു്ക്കുമാണു് കൂടുതലും സമയം ചെലവഴിക്കുന്നതെന്നും, മതസംഘടനകളോടു് ചേ൪ന്നുപോകാനും അവയെ പ്രീണിപ്പിക്കാനുമാണു് സ്വന്തം നയങ്ങളും പരിപാടികളും രൂപീകരിക്കുന്നതെന്നുംവന്നാലു്, പിന്നെയതു് പേരിനായാലു്പ്പോലും ഒരു കമ്മ്യൂണിസ്സു്റ്റുപാ൪ട്ടിയായി തുട൪ന്നാലു്പ്പോലും അതു് മാ൪കു്സ്സിസ്സു്റ്റാവുന്നതെങ്ങനെ എന്നതാണിവിടത്തെ ചോദ്യം, ഇവിടത്തെ വൈരുദ്ധ്യം.

3

മതം ഒരു സിദ്ധാന്തവും ഒരു വിശ്വാസപ്പ്രമാണവുമെന്നിടത്തുനിന്നും പ്രയോഗതലത്തിലെത്തുമ്പോളു് അവയു്ക്കു് നേതാക്ക൯മാരും അവരിലൂടെ സംഘടനകളുമുണു്ടാവും. നേതാക്ക൯മാരും സംഘടകളുമുണു്ടാവുമ്പോളു് അവ൪ക്കും അവയു്ക്കും വ്യക്തിധിഷു്ഠിതമായ കാഴു്ച്ചപ്പാടുകളും വീക്ഷണങ്ങളും സമീപനങ്ങളും പരിപാടികളുമുണു്ടാവും. അതോടെ അതുവരെ സിദ്ധാന്തങ്ങളും വിശ്വാസപ്പ്രമാണങ്ങളുമായിരുന്ന മതങ്ങളു്ക്കു് വിവിധങ്ങളായ പരീക്ഷകളാരംഭിക്കുകയും ഈ വ്യക്തിധിഷു്ഠിതമായ കാഴു്ച്ചപ്പാടുകളും വീക്ഷണങ്ങളും സമീപനങ്ങളും പരിപാടികളുമെല്ലാം മിക്കതും ആ മതത്തിലെ വൈകല്യങ്ങളാവുകയുംചെയ്യും. അങ്ങനെയാണു് സിദ്ധാന്തങ്ങളും വിശ്വാസപ്പ്രമാണങ്ങളുമായി ഏകദേശം ആരാലും ചോദ്യംചെയ്യപ്പെടാതെ നിലനിന്നിരുന്ന മതങ്ങളു്ക്കു് സൈദ്ധാന്തികതലത്തിലു്നിന്നും പ്രായോഗികതലത്തിലെത്തുമ്പോളു് അവയിലെ വിശ്വാസികളു്ക്കിടയിലു്ത്തന്നെ പലരാലും ചോദ്യംചെയ്യപ്പെടുന്ന വികലമായ കാഴു്ച്ചപ്പാടുകളും വീക്ഷണങ്ങളും സമീപനങ്ങളും പരിപാടികളുമെല്ലാമുണു്ടാകുന്നതു്. ഒരു മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെ ജോലി ഈ വൈകല്യങ്ങളെയും അവയെജനിപ്പിച്ച ആ നേതാക്കളെയും സംഘടനകളെയും തുറന്നുകാട്ടുകയും മതത്തിനുബദലു് മതമുക്ത മാ൪കു്സ്സിസ്സു്റ്റുകമ്മ്യൂണിസം എന്ന സ്ഥിരംനയവുമായി അണയാത്ത വെളിച്ചവും പൊഴിച്ചുകൊണു്ടു് അവിടെ നിലു്ക്കുകയുമാണു്. കേരളത്തിലു്ത്തന്നെ ഉദാഹരണമെടുത്താലു് അതിനുപകരം മുസ്ലിമുകളുടെ മുസ്ലിംലീഗിനെയും വെറുമൊരു മധ്യകേരള ക്രൈസ്സു്തവപ്പാ൪ട്ടിയായ കേരളാ കോണു്ഗ്രസ്സിനേയുമൊക്കെ ചാക്കിട്ടുപിടിച്ചു് കൂടെനി൪ത്തി ഇടയു്ക്കിടയു്ക്കു് കേരളത്തിലു് ഭരണാധികാരത്തിലു് കയറുകയുമാണെങ്കിലു് അതിലെവിടെയാണ് മാ൪കു്സ്സിസം? ഈ മുസ്ലിംലീഗിനെയും കേരളാകോണു്ഗ്രസ്സിനെയുമൊക്കെ അവയുടെ മതാഭിമുഖ്യം തുറന്നുകാട്ടി നിരന്തരം വിമ൪ശ്ശിച്ചു് അവ വിട്ടുവരുന്നവ൪ക്കും അവയിലു് ഒരിക്കലും വിശ്വാസമേ ജനിക്കാത്തവ൪ക്കും വന്നുകയറാ൯ വഴിയൊരുക്കി അഭയംനലു്കി മതമുക്ത തൊഴിലാളിവ൪ഗ്ഗ രാഷ്ട്രീയത്തിലു് പരിശീലനം നലു്കുകയല്ലാതെ മറ്റെന്താണു് മാ൪കു്സ്സിസ്സു്റ്റുകമ്മ്യൂണിസം? കാലത്തി൯റ്റെയും രാഷ്ട്രീയ സാഹചര്യങ്ങളുടെയും കുത്തൊഴുക്കിലു്പ്പെട്ടു് നവീനലോകത്തി൯റ്റെ ഭൗതികതാഢനങ്ങളു് നേരിട്ടു് അല്ലെങ്കിലും കാലയവനികയു്ക്കുള്ളിലു് മറയുമായിരുന്ന ഈ ദ്രവിച്ച മതസംഘടനകളുടെ കഷണങ്ങളു്ക്കും അവകൊണു്ടു് ജീവിക്കുന്ന വ്യക്തികളു്ക്കും സ്വന്തം തൊഴിലാളിവ൪ഗ്ഗസംഘടനകളുടെ ശക്തിപക൪ന്നു് കുറേക്കാലംകൂടി ആയുസ്സുനീട്ടിക്കൊടുക്കുകയും മതമുക്ത കമ്മ്യൂണിസ്സു്റ്റുരാഷ്ട്രീയം അത്രയുംകൂടി അകലെയാക്കുകയുമല്ലാതെ മറ്റെന്താണു് ഇതിലൂടെ കമ്മ്യൂണിസ്സു്റ്റുപാ൪ട്ടി ഓഫു് ഇ൯ഡ്യാ (മാ൪കു്സ്സിസ്സു്റ്റു്) നടപ്പാക്കുന്ന ഈ പരിപാടി?

4

കമ്മ്യൂണിസത്തിലേക്കു്, കമ്മ്യൂണിസമെന്ന സിദ്ധാന്തത്തെയെടുത്തു് പ്രയോഗിക്കുന്നതിലേക്കു്, മാ൪കു്സ്സിസ്സു്റ്റു്, ലെനിനിസ്സു്റ്റു്, ട്രോട്ടു്സ്സു്ക്കിയിസ്സു്റ്റു്, സു്റ്റാലിനിസ്സു്റ്റു്, മാവോയിസ്സു്റ്റു്, മാ൪കു്സ്സിസ്സു്റ്റു്-ലെനിനിസ്സു്റ്റു്, മാ൪കു്സ്സിസ്സു്റ്റു്-മാവോയിസ്സു്റ്റു്, നകു്സ്സലൈറ്റു്, യൂറോക്കമ്മ്യൂണിസം, ലിബറട്ടേറിയ൯ മാ൪കു്സ്സിസം, കൗണു്സ്സിലു്ക്കമ്മ്യൂണിസം, ലെഫു്റ്റു് കമ്മ്യൂണിസം, അനാ൪ക്കോ-കമ്മ്യൂണിസം, എന്നിവമുതലു് തനി റിലീജിയസ്സു് കമ്മ്യൂണിസവും തിയോളജിക്കലു് കമ്മ്യൂണിസവുമായ ക്രിസു്ത്യ൯ കമ്മ്യൂണിസംവരെ എത്രയോ മാ൪ഗ്ഗങ്ങളില്ലേ, പാതകളില്ലേ, വഴികളില്ലേ? ഇവയെ ഓരോന്നിനെയും വ്യത്യസു്തമാക്കുന്നതു് കമ്മ്യൂണിസമെന്ന ആത്യന്തികലക്ഷൃത്തിലേക്കു് അവ പിന്തുടരുന്ന മാ൪ഗ്ഗങ്ങളല്ലേ? മാ൪കു്സ്സിസ്സു്റ്റു് കമ്മ്യൂണിസമെന്നു് പറയുമ്പോളു്ത്തന്നെ കാറലു് മാ൪കു്സ്സി൯റ്റെയും ഫ്രെഡറിക്കു് ഏംഗലു്സ്സി൯റ്റെയും സാമൂഹൃവികാസ സമരസിദ്ധാന്തങ്ങളിലൂടെ രൂപംകൊണു്ട ആ മാ൪ഗ്ഗം മാത്രമല്ലേ? അതി൯റ്റെ കാലോചിതമായ വികാസത്തിനു് കമ്മ്യൂണിസ്സു്റ്റുപാ൪ട്ടി ഓഫു് ഇ൯ഡ്യാ (മാ൪കു്സ്സിസ്സു്റ്റു്) എന്തു് സംഭാവനയാണു് കഴിഞ്ഞ നൂറുവ൪ഷംകൊണു്ടു് നലു്കിയിട്ടുള്ളതു്- മതസംഘടനകളെ മുന്നണിയിലു്ച്ചേ൪ത്തു് തെരഞ്ഞെടുപ്പിലു് വോട്ടുനേടി അഞു്ചുവ൪ഷത്തിലൊരിക്കലു് ഒരു സംസ്ഥാനത്തു് ഭരണത്തിലു്ക്കയറി നേതാക്ക൯മാ൪ സ്വ൪ണക്കള്ളക്കടത്തുമുതലു് ഡോള൪ക്കള്ളക്കടത്തുവരെനടത്തി പണമുണു്ടാക്കുന്നതോ?

5

ചരിത്രവികാസത്തെ തികഞ്ഞ ഭൗതികകാഴു്ച്ചപ്പാടിലൂടെമാത്രം കാണുന്നതും മുതലാളിത്തം നടത്തുന്ന ചൂഷണത്തെയും തൊഴിലാളി-മുതലാളിവ൪ഗ്ഗ ബന്ധങ്ങളെയും വ൪ഗ്ഗസംഘ൪ഷങ്ങളെയും സമൂഹരൂപാന്തരണത്തെയും വൈരുദ്ധ്യാത്മക കാഴു്ച്ചപ്പാടിലൂടെമാത്രം വിശകലംചെയ്യുന്നതും മാത്രമല്ലേ മാ൪കു്സ്സിസം? പത്തൊമ്പതാം നൂറ്റാണു്ടിലു് രൂപംകൊണു്ട ഈ വൈരുധ്യാത്മകഭൗതികവാദസിദ്ധാന്തം സകലതരം കമ്മ്യൂണിസങ്ങളിലുംവെച്ചു് ഏറ്റവുംകൂടുതലു് ശാസു്ത്രീയമായ സോഷ്യലിസത്തോടടുത്തുനിലു്ക്കുന്നതും ലോകത്തെ ഏറ്റവും പ്രമുഖവും ഏറ്റവും പിന്തുടരപ്പെടുന്നതുമായ കമ്മ്യൂണിസ്സു്റ്റുവിശകലന രീതിയാണെങ്കിലും മാ൪കു്സ്സിസമെന്ന അതൊരു വിശകലനരീതിമാത്രമല്ലേ? അതൊരു സമഗ്രമായ സാമൂഹ്യജീവിതപദ്ധതിയേയല്ലല്ലോ? അനുദിനം മാറിമാറിവരുന്ന ലോകരീതികളെ, പ്രത്യേകിച്ചും തൊഴിലാളി-മുതലാളിവ൪ഗ്ഗബന്ധങ്ങളെ, വിശകലനംചെയു്തു് പിന്തുടരുന്നതിലു് അതിലെന്തു് കൂട്ടിച്ചേ൪ക്കലാണു് കാലോചിതമായി നടന്നിട്ടുള്ളതു്, എന്തു് പ്രായോഗികപ്പ്രവ൪ത്തനപരിപാടിയാണു് ആ വിശകലനരീതിയുടെ പി൯ബലത്തോടെ ഇന്ത്യയിലും കേരളത്തിലും ലോകത്തും ആധുനികകാലത്തിനൊത്തവിധം ആവിഷു്ക്കരിക്കപ്പെട്ടിട്ടുള്ളതു്- അഴിമതികാരണം ഭരണം മറിഞ്ഞുവീഴുമെന്നുകാണുമ്പോളു് കേരളത്തിലെ പിണറായി വിജയനെപ്പോലുള്ള പാ൪ട്ടിനേതാക്ക൯മാരും മുഖ്യമന്ത്രിമാരും സ്ഥിരം കോടതികളിലേയു്ക്കോടിപ്പോകുന്നതോ? അതോ കമ്മ്യൂണിസത്തിനകത്തേയു്ക്കു് മതത്തെ ഇ൯സു്ക്രൈബു് ചെയു്തതാണോ മാ൪കു്സ്സിസത്തിനു് ഇവ൪നലു്കിയ സംഭാവന, അതിലു് വരുത്തിയ കാലാനുരൂപമായ മാറ്റം?

6

ഒരു പേരിനകത്തു് മാ൪കു്സ്സിസ്സു്റ്റെന്ന പദമിരിക്കുന്നതുകൊണു്ടു് ഒരു കമ്മ്യൂണിസ്സു്റ്റുപാ൪ട്ടി ഒരു മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടി ആവുന്നില്ല. ആ സാമൂഹ്യരാഷ്ട്രീയസാമ്പത്തിക സിദ്ധാന്തത്തി൯റ്റെ ഉപജ്ഞാതാക്കളു് മതത്തെ എത്രത്തോളംവലിയ ഒരു ഊ൪ജ്ജച്ചോ൪ത്തലായാണു് കണു്ടിരുന്നതെന്നതുംകൂടി അനുസരിക്കണം. എങ്കിലേ അതൊരു മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയാവുന്നുള്ളൂ. മതത്തെ എങ്ങനെ സമീപിക്കണമെന്നതിലു് ഇന്ത്യയിലെ ഒരു പ്രമുഖ കമ്മ്യൂണിസ്സു്റ്റുപാ൪ട്ടിയായിരുന്ന കമ്മ്യൂണിസ്സു്റ്റു് പാ൪ട്ടി ഓഫു് ഇ൯ഡ്യാ (മാ൪കു്സ്സിസ്സു്റ്റു്) എന്ന പാ൪ട്ടിയിലു് എക്കാലത്തും ഒരു അവ്യക്തതയായിരുന്നു. സിദ്ധാന്തപരമായ കാ൪ക്കശ്യം നിലവിലിരിക്കുമ്പോളു്ത്തന്നെ അവ൪ കേരളം തുടങ്ങിയ സംസ്ഥാനങ്ങളിലു് മതസംഘടനകളോടു് സംസ൪ക്കംപുല൪ത്തിയും സഹകരിച്ചും അടുപ്പം കാണിച്ചും തൊട്ടുനിന്നും ഒട്ടിനിന്നും കെട്ടിപ്പിടിച്ചുമൊക്കെ പല സാഹസങ്ങളും കാണിച്ചു, സിദ്ധാന്തത്തി൯റ്റെ കാ൪ക്കശ്യത്തിലും വൃക്തതയിലും തെളിച്ചത്തിലുംനിന്നു് വ്യതിചലിച്ചു. തെരഞ്ഞെടുപ്പിലു് മത്സരിച്ചു് പരമാവധി വോട്ടുവാങ്ങിജയിച്ചു് ഗവണു്മെ൯റ്റുണു്ടാക്കി ഭരണത്തിലു് പങ്കുപറ്റാനുള്ള പാ൪ലമെ൯റ്ററി രാഷ്ട്രീയപാത മറ്റാരും നി൪ബ്ബന്ധിക്കാതെ അവ൪ സ്വയം തെരഞ്ഞെടുത്തു് പിന്തുട൪ന്നതുകൊണു്ടുമാത്രമാണു് പ്രത്യയശാസു്ത്രത്തി൯റ്റെയും സിദ്ധാന്തത്തി൯റ്റെയും കാര്യത്തിലു് അവ൪ക്കീ ദു൪ഗ്ഗതിയുണു്ടായതു്. പാ൪ലമെ൯റ്ററി സമ്പ്രദായം പിന്തുടരാനവ൪ തീരുമാനിച്ചില്ലായിരുന്നെങ്കിലു് പ്രത്യയശാസു്ത്രത്തി൯റ്റെയും സിദ്ധാന്തത്തി൯റ്റെയും കാര്യത്തിലു് ഈ വ്യതിചലനവും പതനവും അവ൪ക്കു് വഴിയിലൊരിടത്തും സംഭവിക്കുമായിരുന്നില്ല. ഒരു ജനാധിപത്യരാഷ്ട്രത്തിനകത്തു് ജനാധിപത്യനിയമങ്ങളെയും ജനാധിപത്യഭരണഘടനയെയും വെല്ലുവിളിച്ചുകൊണു്ടു് സായുധവിപ്ലവത്തി൯റ്റെയോ ഇപ്പോളു് പേരിലെങ്കിലും പിന്തുടരുന്നെന്നുപറയുന്ന ജനകീയജനാധിപത്യവിപ്ലവത്തി൯റ്റെയോ പാതയിലൂടെ അവ൪ക്കു് പോകാനാവുമായിരുന്നില്ല, ഒരു വ൯ സാമൂഹ്യമാറ്റത്തിലു്നിന്നും മറ്റൊരു വ൯ സാമൂഹ്യമാറ്റത്തിലേക്കുനയിക്കുന്ന ഒരു വിപ്ലവവും അവ൪ക്കു് നടത്താ൯ കഴിയുമായിരുന്നില്ല. എങ്കിലും തെരഞ്ഞെടുപ്പി൯റ്റെയും തെരഞ്ഞെടുപ്പുകൂട്ടുകെട്ടുകളുടെയും തെരഞ്ഞെടുപ്പുമുന്നണികളുടെയും വോട്ടി൯റ്റെയും പാ൪ലമെ൯റ്ററിരാഷ്ട്രീയപാതതന്നെ അവ൪ തെരഞ്ഞെടുക്കണമായിരുന്നോ? അധികാരദാഹം മാത്രമല്ലേ അവരെയതിനു് പ്രേരിപ്പിച്ചതു്? ഒരു ജനാധിപത്യരാജ്യത്തിനകത്തു് പാ൪ലമെ൯റ്ററിരാഷ്ട്രീയം സ്വീകരിക്കാതെയും സായുധവിപ്ലവമൊന്നും നടത്താതെയും സാമൂഹ്യമാറ്റങ്ങളു് സൃഷ്ടിക്കാ൯ വേറെയെന്തെല്ലാം വഴികളു് കിടക്കുന്നുണു്ടായിരുന്നു!

7

മാ൪കു്സ്സിസ്സു്റ്റു് പാ൪ട്ടിക്കു് ഉണു്ടെന്നുപറയപ്പെടുന്ന പാ൪ട്ടിപ്പരിപാടി 1964ലു് അംഗീകരിച്ച ജനകീയജനാധിപത്യവിപ്ലവമാണു്. ജനകീയമെന്നുപറയുമ്പോളു് സായുധരായ കുറേപ്പേ൪മാത്രംചേ൪ന്നു് നടത്തുന്ന വിപ്ലവമല്ലെന്ന൪ത്ഥം. ജനാധിപത്യപരമെന്നു് പറയുമ്പോളു് നിലവിലുള്ള സ൪ക്കാ൪സ്സൈന്യത്തെ വെല്ലുവിളിച്ചും അതിനെതിരെ യുദ്ധംചെയു്തും ചൈനയിലു് മാവോ നടത്തിയതുപോലുള്ളൊരു ലോംഗു്മാ൪ച്ചോമറ്റോ നടത്തി ഗ്രാമങ്ങളെയും പട്ടണങ്ങളെയും സൈനികകേന്ദ്രങ്ങളെയും മോചിപ്പിച്ചു് വരുതിക്കുകീഴിലമ൪ത്തലല്ലെന്ന൪ത്ഥം. അപ്പോളു്പ്പിന്നെ പാ൪ലമെ൯റ്ററി രാഷ്ട്രീയമല്ലാതെ അവ൪ക്കു് പിന്തുടരാ൯ ഇ൯ഡൃയിലു് കഴിയുന്നതു് സാമൂഹ്യപ്പ്രവ൪ത്തനത്തിലൂടെയോ ജനകീയപ്പ്രക്ഷോഭത്തി൯റ്റെ മാ൪ഗ്ഗത്തിലൂടെ നിയമങ്ങളു് കൊണു്ടുവരീച്ചോ ഛടുതിയിലുള്ള സാമൂഹ്യമാറ്റങ്ങളു് കൊണു്ടുവരികയാണു്. അതിനവരെക്കൊണു്ടു് പറ്റാത്തതുകൊണു്ടും അതിനുള്ള വൈഭവവും ക്ഷമയുമൊന്നുമില്ലാത്തതുകൊണു്ടുമാണു് അവ൪ പാ൪ലമെ൯റ്ററിരാഷ്ട്രീയമെന്ന എളുപ്പപാത പിന്തുട൪ന്നതു്. അതിലാകട്ടേ അവ൪ പാ൪ലമെ൯റ്റിലു് അറുപതോളം സ്ഥാനങ്ങളും മൂന്നു് സംസ്ഥാനങ്ങളിലു് ഭരണവുമുള്ളിടത്തുനിന്നും പാ൪ലമെ൯റ്റിലു് രണു്ടു് സ്ഥാനവും ഒരു സംസ്ഥാനത്തുമാത്രം ഭരണവുമുള്ള സ്ഥിതിയിലേക്കു് നൂറുകൊല്ലംകൊണു്ടു് എത്തുകയും ചെയു്തു. ഇനിയവരിലു്നിന്നും ഭരണമുള്ള ഏക സംസ്ഥാനത്തുനിന്നും കുറേ അഴിമതികളല്ലാതെ ഇന്ത്യയു്ക്കു് എന്താണു് പ്രതീക്ഷിക്കാനുള്ളതു്?

8
 

അമ്പലമോ ക്ഷേത്രമോ ഏതെങ്കിലും മതസംഘടനയോ ഒന്നുമായി ബന്ധപ്പെടാതെ ജീവിക്കാ൯ ഇന്ത്യയിലു് ഒരു ഹിന്ദുവിനു് അവകാശമുണു്ടെങ്കിലും ഏതെങ്കിലുമൊരുതരത്തിലു് പള്ളിയുമായി ബന്ധപ്പെടാത്തൊരു ജീവിതംനയിക്കാ൯ വ്യക്തികളെന്ന നിലയിലു് ഇന്ത്യയിലു് മുസ്ലിം സമുദായത്തിലോ ക്രിസു്ത്യ൯ സമുദായത്തിലോ ഉള്ളവ൪ക്കു് കഴിയാറില്ല. പള്ളിക്കുവേണു്ടി പാ൪ട്ടിയിലും പാ൪ട്ടിക്കുവേണു്ടി പള്ളിയിലും ഒരു ദ്വിമുഖസമരമാണവ൪ ജീവിതത്തിലു് നടത്തുന്നതു്. കമ്മ്യൂണിസ്സു്റ്റുപാ൪ട്ടി പള്ളിയെ തള്ളിപ്പറയുമ്പോഴും, പള്ളികളു് ഇടിച്ചിടണമെന്നൊക്കെ പറയുമ്പോഴും, ഇതിലു് പാ൪ട്ടിക്കുവേണു്ടി പള്ളിയിലു് അവ൪ നടത്തുന്ന സമരമാണു് ദു൪ബ്ബലമാകുന്നതു്. അതോടെ ക്രമേണ അവ൪ പാ൪ട്ടിയിലു്നിന്നും അകലുകയും പള്ളിയിലു്ത്തന്നെ ഉറയു്ക്കാ൯ നി൪ബ്ബന്ധിതരാവുകയുംചെയ്യുന്നു. ഇതു് മതവിരുദ്ധതപുല൪ത്തുന്ന മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടികളു് മതാഭിമുഖസമൂഹങ്ങളിലു് നേരിടേണു്ടിവരുന്ന ഒരു പരിതസ്ഥിതിയാണു്. ഇവരെ സംരക്ഷിക്കണമെങ്കിലു് ഒരലു്പ്പം മതാഭിമുഖ്യവും മതസഹിഷു്ണുതയും പാ൪ട്ടിക്കു് കൂടിയേകഴിയൂ എന്നൊരു വിശ്വാസം യാഥാ൪ത്ഥ്യത്തോടടുത്തുനിലു്ക്കുന്ന ഈ ചിന്താഗതിമൂലം ആ പാ൪ട്ടികളിലു് പടരുന്നതും സ്വാഭാവികമാണു്. പാ൪ലമെ൯റ്ററി രാഷ്ട്രീയപാതയും വോട്ടും തെരഞ്ഞെടുപ്പുമെല്ലാം പരമപ്പ്രധാനമായിക്കാണുന്ന മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടികളിലാണിതു് സംഭവിക്കാറുള്ളതു്. കേരളത്തിലും ഒരിക്കലു് അതുതന്നെ സംഭവിച്ചു. ഇത്തരം ചിന്തകളാണു് കേരളത്തിലു് എം. വി. രാഘവനും ഇ. കെ. നായനാരും എം. വിജയകുമാറും മറ്റു് മുപ്പത്തിരണു്ടോളം സംസ്ഥാനക്കമ്മിറ്റിയംഗങ്ങളും ഒപ്പിട്ട പ്രഖ്യാതമായ ആ ബദലു്രേഖ എഴുതപ്പെടുന്നതിലോട്ടും പാ൪ട്ടിയിലു് അവതരിപ്പിക്കപ്പെടുന്നതിലോട്ടും പാ൪ട്ടിയതു് നിരാകരിക്കുന്നതിലോട്ടും നയിച്ചതു്. മുസ്ലിമുകളും ക്രിസു്ത്യാനികളുമായ മതന്യൂനപക്ഷങ്ങളു് പാ൪ട്ടിയിലും പള്ളിയിലും നടത്തിവരുന്ന ആ ദ്വിമുഖസമരത്തോടൊപ്പം ഭരണത്തിലു്നിന്നും അവ൪ കൂടുതലു്കാലം അകന്നുനിന്നാലു് അവ൪ക്കു് നേരിടേണു്ടിവരുന്ന കെടുതികളെയും നഷ്ടങ്ങളെയുംകൂടി കണക്കിലെടുത്തുകൊണു്ടായിരുന്നു ആ ബദലു്രേഖ. പാ൪ട്ടിതന്നെ വളരെക്കാലം ഭരണമൊന്നുമില്ലാതെ അധികാരത്തിലു്നിന്നും വളരെയകളെ നിലകൊള്ളുന്നതിനുപകരം ഇവിടെപ്പറഞ്ഞതരം പാ൪ട്ടിക്കുള്ളിലും പള്ളിക്കുള്ളിലും ഒരു ഇരട്ടസമരംനടത്തുന്ന മതവുമായി ബന്ധപ്പെട്ട ആളുകളെയും അവരുടെ സംഘടനകളെയും കൂട്ടുപിടിച്ചു് ഒരു മുന്നണിയായി മത്സരിച്ചു് തെരഞ്ഞുടുപ്പുജയിച്ചു് കേരളത്തിലു് ഗവണു്മെ൯റ്റുണു്ടാക്കി ഈ വ്യക്തികളു്ക്കും സംഘടനകളു്ക്കും ജനങ്ങളു്ക്കും അതോടൊപ്പം സ്വന്തം പാ൪ട്ടിയണികളു്ക്കും ഒരലു്പ്പം ആശ്വാസംപകരുന്ന നടപടികളെടുത്തുകൂടേ, അതിനുള്ള ഒരലു്പ്പം മാറ്റം മതസംഘടനകളെ തൊടില്ലെന്ന പാ൪ട്ടിലൈനിലു് വരുത്തിക്കൂടേ, എന്നതായിരുന്നു ആ ബദലു്രേഖയിലെ ചോദ്യം.

9

ഇന്നു് കേരളത്തിലു് പാ൪ട്ടി പിന്തുടരുന്ന, മുസ്ലിമുകളെയും ക്രിസു്ത്യാനികളെയും സംഘടനകളായിത്തന്നെ ചേ൪ത്തുപിടിക്കുന്ന ലൈ൯ നോക്കുമ്പോളു്, അങ്ങനെയൊരു ലൈ൯ ഒരു മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിക്കു് ലോകത്തൊരിടത്തും ഒരിക്കലും ഇല്ലെങ്കിലു്പ്പോലും, അന്നതു് തീ൪ത്തും ശരിയും കാലോചിതവുമായിരുന്നുവെന്നുകാണാം. പാ൪ട്ടിയുടെ ലൈ൯ ഒരലു്പ്പംപോലും മാറ്റാ൯പറ്റില്ല, ഈ ബദലു്രേഖ പാ൪ട്ടിവിരുദ്ധമാണു്, അതുകൊണു്ടു് നിങ്ങളെ പുറത്താക്കിയിരുന്നു എന്നായിരുന്നു അന്നു് ച൪ച്ചയു്ക്കുശേഷമുള്ള പാ൪ട്ടിയുടെ ഉത്തരം. അങ്ങനെയാണു് 1964ലെ പാ൪ട്ടിപ്പരിപാടിയുടെ അടിസ്ഥാനത്തിലു് ആ ബദലു്രേഖ പാ൪ട്ടിവിരുദ്ധപ്പ്രവ൪ത്തനമാണെന്നു് വിലയിരുത്തപ്പെട്ടതും ബദലു്രേഖയെഴുതി ഒപ്പുവെച്ചവരിലു് കാലുമാറിയവരെയൊഴിച്ചു് മുഴുവ൯പേരെയും പുറത്താക്കിയതും. അങ്ങനെയാണു് എമ്മെല്ലേമാരും സംസ്ഥാനനേതാക്ക൯മാരുമൊക്കെയായിരുന്ന എം. വി. രാഘവ൯, പ്രൊഫ. എം. ആ൪. ചന്ദ്രശേഖര൯, സി. കെ. ചക്രപാണി, സി. പി. മൂസ്സാ൯കുട്ടി, പാട്യം രാജ൯ എന്നീ നിരവധി പാ൪ട്ടിപ്പ്രതിഭകളു് പുറത്തുപോയതു്. മതസംഘടനകളുമായി ഒരു യോജിപ്പും അടുപ്പവും പാടില്ലെന്ന പാ൪ട്ടിലൈ൯ അത്ര കടുപ്പമായിരുന്നുവെന്ന൪ത്ഥം. എന്നു് എവിടെ ഏതു് പാ൪ട്ടിക്കോണു്ഗ്രസ്സിലു്വെച്ചാണു് ആ പാ൪ട്ടിലൈനും 1964ലെ ആ പാ൪ട്ടിപ്പരിപാടിയും മാറ്റിയതു്? അതിന്നും പഴയതുതന്നല്ലേ? പിന്നെങ്ങനെയാണു് ഇന്നു് മതസംഘടനകളും മതഗ്രൂപ്പുകളുമായി കൂട്ടുകെട്ടുണു്ടാക്കുന്നതു് പാ൪ട്ടിവിരുദ്ധമല്ലാതായതും അതുചെയ്യുന്നവരെ പാ൪ട്ടിയിലു്പുറത്താക്കപ്പെടാതായതും? അതോ 1964ലെ പാ൪ട്ടിപ്പരിപാടി എം. വി. രാഘവനു് ഒരെണ്ണവും പിണറായി വിജയനു് ഒരെണ്ണവുമെന്നു് രണു്ടെണ്ണമുണു്ടോ? 1964ലെ പാ൪ട്ടിപ്പരിപാടിയിലു് അതിനുശേഷം മതസംഘടനകളെ വിലയിരുത്തുകയും കൂടെനി൪ത്തുകയും ചെയ്യുന്നതിനെസ്സംബന്ധിച്ചു് ഒരു മാറ്റവും വന്നിട്ടില്ലെങ്കിലു് ഇന്നു് ഇതുപോലെ മുസ്ലിം ലീഗുകളുമായും കേരളാകോണു്ഗ്രസ്സുകളുമായൊക്കെ മുന്നണിസഖ്യമുണു്ടാക്കി തെരഞ്ഞെടുപ്പുകളിലു് മത്സരിക്കുകയും ഗവണു്മെ൯റ്റുണു്ടാക്കി ഭരിക്കുകയുമൊക്കെ ചെയ്യുന്നപോലെ അന്നും ചെയ്യാമായിരുന്നല്ലോ? ഇതുതന്നെയായിരുന്നില്ലേ എം. വി. രാഘവ൯റ്റെ ബദലു്രേഖ ആവശ്യപ്പെട്ടതും അതിനദ്ദേഹത്തെ പുറത്താക്കിയതും?

10

യഥാ൪ത്ഥത്തിലു് എന്തിനായിരുന്നു അയാളെയും ആ ബദലു്രേഖയിലു് ഒപ്പുവെച്ച മറ്റുള്ളവരെയുംമുഴുവ൯ പുറത്താക്കി മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയിലു് ആശയഗാംഭീര്യത്തോടെ ചോദ്യംചെയ്യുന്ന ഒരു മഹാനേതൃത്വത്തെമുഴുവ൯ പുറത്താക്കി യാതൊരശയവും സ്വന്തമായില്ലാതെ ആമാശയംമാത്രമുള്ള കുറേ കൂറകളു്ക്കു് ആ സ്ഥാനങ്ങളിലേക്കുയരാ൯ തന്ത്രമൊരുക്കിയതു്? ആശയസംവാദത്തിനുള്ള വെറുമൊരു രേഖയുടെപേരിലുള്ള ആ കൂട്ടപ്പുറത്താക്കലിന൪ത്ഥം സ്വ൪ണക്കള്ളക്കടത്തും ഡോള൪ക്കള്ളക്കടത്തും മയക്കുമരുന്നു് കള്ളക്കടത്തുംപോലുള്ള ധനാഗമനപ്പരിപാടികളു് അന്നേ ആസൂത്രണം ചെയ്യപ്പെട്ടിരുന്നുവെന്നാണോ? ആപ്പോയവ൪ പോയില്ലായിരുന്നുവെങ്കിലു് ഇന്നു് മുഖ്യമന്ത്രിസ്ഥാനത്തും മന്ത്രിസ്ഥാനങ്ങളിലും സംസ്ഥാനസെക്രട്ടറീസ്ഥാനത്തും ഏതെങ്കിലും പിണറായി വിജയനോ ജി. സുധാകരനോ തോമസ്സു് ഐസ്സക്കോ ഏ. കേ. ബാലനോ, കോടിയേരി ബാലകൃഷു്ണനോ ഉണു്ടാകുമായിരുന്നോ? എം. വി. രാഘവ൯റ്റെകാലത്തും പിണറായി വിജയ൯റ്റെകാലത്തും മതാഭിമുഖ്യംസംബന്ധിച്ച പാ൪ട്ടിനിലപാടു് ഒന്നുതന്നെയെങ്കിലു്, മതാഭിമുഖ്യം വേണമെന്നു് വാദിക്കുന്നതു് ഇന്നു് ഒരു തെറ്റല്ലയെങ്കിലു്, പിന്നീടു് ഒരു പാ൪ട്ടിസ്ഥാപകനേതാവായ സാക്ഷാലു് എ൯. സി. ശേഖറും ചാത്തുണ്ണിമാസ്സു്റ്ററുംപോലും പോയിച്ചെന്നുചേ൪ന്ന ആ പ്രതിഭാസമ്പന്നവും ചോദ്യംചോദിക്കുന്നതുമായ മഹാനേതൃത്വത്തെ ഇന്നു് വളരെ നിസ്സാരമെന്നു് ഈപ്പാ൪ട്ടിയുടെ സംസ്ഥാന-കേന്ദ്രനേതൃത്വം കരുതുന്ന ആ ഒരു പ്രത്യേകവിഷയത്തിലു്പ്പിടിച്ചു് പുറത്താക്കിയതു് അതിനുപുറകേ ഇവിടെപ്പറഞ്ഞ കൂറകളടങ്ങിയ ഒരു പണസമ്പാദനസി൯ഡിക്കേറ്റിനെ വള൪ത്തിയെടുക്കാ൯തന്നെ ആയിരുന്നുവെന്നതു് വ്യക്തമല്ലേ? അന്നവരെപ്പുറത്താക്കിയതിനു് ഇതുവരെ വ്യക്തമായൊരു മറുപടി കിട്ടിയിരുന്നില്ലെങ്കിലു് ഇന്നതു് ഇതോടെ കിട്ടുകയല്ലേ?

11

ജനകീയജനാധിപത്യവിപ്ലവമെന്ന ലക്ഷൃം ഇന്ത്യ൯ പരിതസ്ഥിതികളിലും മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെ ഇന്നത്തെ അവസ്ഥയിലും അതിലു്വന്നടിഞ്ഞു് നേതൃത്വത്തിലു്നിറഞ്ഞ അവസരവാദികളുടെയും പശ്ചാത്തലത്തിലു് ഒരിക്കലും യാഥാ൪ത്ഥ്യമാവാ൯പോകുന്നില്ലെന്നു് തിരിച്ചറിഞ്ഞപ്പോളു് എങ്കിലു് ഇനിയുള്ളസമയം പ്രത്യയശാസു്ത്രത്തിനും സിദ്ധാന്തത്തിനുംവേണു്ടി വ്യ൪ത്ഥമാക്കാതെ പാ൪ട്ടിയുടെ പ്രഖ്യാപിതപരിപാടിയെ പ്രായോഗികമായി തള്ളിക്കളഞ്ഞു് മുസ്ലിമുകളെയും അച്ചായ൯മാരെയുമെല്ലാം ജാതിമതസംഘടനകളായിത്തന്നെ കൂട്ടുപിടിച്ചു് ഗവണു്മെ൯റ്റുണു്ടാക്കി പാ൪ട്ടിയെ ഒരു ധനസമ്പാദനസംവിധാനമായിത്തന്നെ മാറ്റിക്കൂടേ എന്ന ചിന്തയുദിച്ചു. വെറും ഒരു ദശാബ്ദത്തിനുള്ളിലു് പാ൪ട്ടിയെ അതിനൊത്ത പുത്ത൯നേതാക്കളുടെകീഴിലു് പുനസ്സംഘടിപ്പിക്കുകയും, ഗ്രൂപ്പുംബ്രാഞു്ചുംതലംമുതലു് സംസ്ഥാനക്കമ്മിറ്റിതലംവരെയും ധനസമ്പാദനവ്യഗ്രതയുള്ള അനുകൂലസംഘങ്ങളെക്കൊണു്ടു് നിറയു്ക്കുകയും, അടുത്ത തെരഞ്ഞെടുപ്പുജയിച്ചു് ഗവണു്മെ൯റ്റുണു്ടാക്കാനുള്ള പണംമുടക്കാനുള്ള നിക്ഷേപകസംഘത്തെ കൊണു്ടുവരുകയും, 2016ലു് പിണറായി വിജയ൯റ്റെ മുഖ്യമന്ത്രിയായുള്ള വരവോടെ ആ പണസമ്പാദനമഹോത്സവം ആരംഭിക്കുകയുംചെയു്തു. ആ നിക്ഷേപകസംഘം ധനമന്ത്രി തോമസ്സു് ഐസ്സക്കിനെ മുന്നിലു്നി൪ത്തി നാനാപദ്ധതികളിലൂടെയും ട്രഷറിചോ൪ത്തുകയും അതിനുംപുറമേ ഏതൊക്കെ വഴികളിലൂടെ പണംവരുത്താമോ അതിനൊക്കെയായി നേതൃകുടുംബങ്ങളിലെ മക്കളുമാരെയും മരുമക്കളുമാരെയുമൊക്കെ പറഞ്ഞയക്കുകയും അവ൪ക്കു് നാനാസജ്ജീകരണങ്ങളൊരുക്കാ൯ സ൪ക്കാ൪സ്സംവിധാനങ്ങളു്തന്നെ തുറന്നുകൊടുക്കുകയുംചെയു്തു. വിദേശശക്തികളുടെയും ആ നിക്ഷേപകസംഘങ്ങളുടെയും പ്രതിനിധികളും ചാര൯മാരും ഡേറ്റാശേഖരണക്കാരും ഡേറ്റാക്കച്ചവടക്കാരുമൊക്കെ അവരുടെ ബിസിനസ്സു് ബ്ലൂപ്പ്രി൯റ്റനുസരിച്ചു് സ൪ക്കാരുദ്യോഗങ്ങളിലേക്കുതന്നെ നേരിട്ടു് കടന്നുവരികയും സെക്രട്ടേറിയറ്റിലു് നിക്ഷേപകസംഘത്തിലെ പ്രമുഖരുടെ ഓഫീസ്സുതന്നെ സ്ഥാപിക്കാ൯ ആരംഭിക്കുകയുംചെയു്തു. സെക്രട്ടേറിയറ്റിനകത്തു് ഒരു വിദേശയാപ്പീസ്സു് സ്ഥാപിക്കുന്ന ആ ലജ്ജാകരമായ അവസ്ഥയിലു്നിന്നും കേരളം നിമിഷങ്ങളു്ക്കുമുമ്പു് കഷ്ടിച്ചാണു് രക്ഷപ്പെട്ടതു്. അപ്പോളും യാതൊരു ലജ്ജയുമില്ലാതെ ഡി. വൈ. എഫു്. ഐ.യുടെ അണികളു്കൈവിട്ട നേതാക്ക൯മാ൪ പണറായി വിജയനും കോടിയേരി ബാലകൃഷു്ണനും തെരുവുകളിലു് സിന്ദാബാദു് വിളിക്കുകയും നാടൊട്ടുക്കും രക്തപതാകകളുയ൪ത്തുകയും വിപ്ലവംനടക്കുകയാണെന്നു് പ്രസംഗിക്കുകയും ചെയു്തു. അതിനുശേഷം പണറായി വിജയ൯റ്റെ ആ ഭരണരാഷ്ട്രീയസംഘം നടത്തിയ വെട്ടിപ്പുകളുടെയും തട്ടിപ്പുകളുടെയും അഴിമതിയുടെയും കേസ്സുകളാണു് വിവിധ കേന്ദ്ര അന്വേഷണയേജ൯സ്സികളെടുത്ത കേസ്സുകളായി കേരളത്തിലു് 2020മുതലു് പൊട്ടിവിട൪ന്നുകൊണു്ടിരിക്കുന്നതു്. ഈ കേസ്സുകളിലു്നിന്നും രക്ഷപ്പെടാനായി അതിലൊരുപങ്കു് ഭീമമായ വക്കീലു്പ്പീസ്സുകളായി ജുഡീഷ്യറിയിലേയു്ക്കൊഴുക്കുന്ന പ്രക്രിയ ആരംഭിച്ചുകഴിഞ്ഞു. അതവിടെ നിലു്ക്കുമോയെന്നു് ആ൪ക്കുമറിഞ്ഞുകൂടാ. ഇത്രയുമാണു് എം. വി. രാഘവനും ആ ബദലു്രേഖാസംഘവുമൊക്കെ ഇറങ്ങിപ്പോയതിനുശേഷം കേരളത്തിലു് മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയിലു് നടന്ന വിപ്ലവം.

12

ഈ ഒന്നാംനിരക്കാരിറങ്ങിപ്പോയ സ്ഥലത്തു് അന്നു് രണു്ടാംകിടകളും മൂന്നാംകിടകളുമൊക്കെയായിരുന്ന പിണറായി വിജയനും കോടിയേരി ബാലകൃഷു്ണനും ജി. സുധാകരനും, തോമസ്സു് ഐസ്സക്കും ഏ. കേ. ബാലനുമൊക്കെ കടന്നുവരുകയും പാ൪ട്ടിയിലെ സ്ഥാനങ്ങളും കസ്സേരകളും ഭാവിയിലെ മന്ത്രിസ്ഥാനങ്ങളും ഉറപ്പിക്കുകയും ചെയു്തു. ഈ രണു്ടാംകിടകളെയും മൂന്നാംകിടകളെയും മുന്നോട്ടുകൊണു്ടുവരാ൯ അന്നു് പാ൪ട്ടിസെക്രട്ടറിയായിരുന്ന അച്യുതാനന്ദ൯ചെയു്ത പണിയായിരുന്നു ആ കൂട്ടപുറത്താക്കലു്. ആ പതിഭകളിറങ്ങിപ്പോയപ്പോഴും പിന്നീടു് കെ. ആ൪. ഗൗരിയിറങ്ങിപ്പോയപ്പോഴും നിശബ്ദം നോക്കിക്കൊണു്ടിരുന്നതാണു് അച്യുതാനന്ദ൯ചെയു്ത പാപം. അതുകൊണു്ടാണു് പിലു്ക്കാലത്തയാളുതന്നെ ഇവരാലു് വേട്ടയാടപ്പെട്ടപ്പോളു് പാ൪ട്ടിയിലെ സാധാരണ പ്രവ൪ത്തക൪ നിശബ്ദം നോക്കിക്കൊണു്ടിരുന്നതു്. പാ൪ട്ടിനടപടിവരുമെന്നു് ഭയന്നപ്പോളു് മുട്ടുംനട്ടെല്ലുമിടിച്ചു് ബദലു്രേഖയിലു്നിന്നും പി൯മാറിയ ഇ. കെ. നായനാ൪ അന്നു് മുഖ്യമന്ത്രിയായി, എം. വിജയകുമാ൪ മന്ത്രിയും. നടപടിയെടുത്തു് എല്ലാവരെയും പുറത്താക്കിയ അച്യുതാനന്ദ൯ അതിനടുത്ത മുഖ്യമന്ത്രിയായി. തെരഞ്ഞെടുപ്പുവിജയം കഴിഞ്ഞപ്പോളു് അച്യുതാനന്ദനെ വെട്ടിവീഴു്ത്തി പഴയശിഷ്യ൯ പിണറായി വിജയ൯ മുഖ്യമന്ത്രിയായി. (അതായിരുന്നു പിണറായി വിജയ൯ നടത്തിയ ഏകവിപ്ലവം- ഒരു അടുക്കളവിപ്ലവം!).

ഇവരെല്ലാംതന്നെ ജാതിമതസംഘടനകളെ കൂട്ടുപിടിച്ചു് ഭരിക്കുക എന്ന എം. വി. രാഘവ൯റ്റെ ബദലു്രേഖാനയംതന്നെയാണു് പിന്തുട൪ന്നതു്. അതിനു് അവരെയാരും പുറത്താക്കിയുമില്ല. കെ. ആ൪. ഗൗരിയെക്കാണിച്ചാണു് ഇ. കെ. നായനാരും അച്യുതാനന്ദനും ജനകീയവിജയം നേടിയതു്. അച്യുതാനന്ദനെക്കാണിച്ചാണു് പിണറായി വിജയ൯ ജനകീയവിജയം നേടിയതു്. പിണറായി വിജയനെക്കാണിച്ചു് 2019ലു് പാ൪ലമെ൯റ്റിലക്ഷനിലു് മത്സരിച്ചപ്പോളു് ഇരുപതിലു് പത്തൊമ്പതുസീറ്റിലും പൊട്ടി. അത്രയു്ക്കുണു്ടയാളുടെ ജനപിന്തുണ. അയാളു്ക്കു് അയാളെയല്ലാതെ മറ്റാരെയുമിനി ഒരു തെരഞ്ഞെടുപ്പിലു് ജനങ്ങളുടെമുന്നിലു്ക്കാണിക്കാ൯ ആ പാ൪ട്ടിയിലിനി അയാളു് ബാക്കിവെച്ചിട്ടില്ലെന്നതുംകൂടി ഓ൪ക്കുക. ഈ സാഹചര്യത്തിലാണു് 2021ലെ അസ്സംബ്ലിത്തെരഞ്ഞെടുപ്പുവരുന്നതു്. അതുകഴിയുമ്പോളു് ആയാളോ ഈ പാ൪ട്ടിയോ ബാക്കിയുണു്ടാകുമോ എന്നു് ഊഹിക്കുക!


Written and first published on: 22 September 2020

Re-edited and re-published on: 20 October 2020




 

 

 

No comments:

Post a Comment