Tuesday 27 October 2020

341. ഇന്ത്യയുടെ പ്രധാനമന്ത്രി വിമ൪ശ്ശനം സഹിക്കും, പക്ഷേ കേരളത്തി൯റ്റെ മുഖ്യമന്ത്രി വിമ൪ശ്ശനം സഹിക്കില്ല, എന്നല്ല കേസ്സുമെടുക്കും.

341

ഇന്ത്യയുടെ പ്രധാനമന്ത്രി വിമ൪ശ്ശനം സഹിക്കും, പക്ഷേ കേരളത്തി൯റ്റെ മുഖ്യമന്ത്രി വിമ൪ശ്ശനം സഹിക്കില്ല, എന്നല്ല കേസ്സുമെടുക്കും. 

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By Tumisu. Graphics: Adobe SP.

1

ഇന്ത്യയുടെ പ്രധാനമന്ത്രി വിമ൪ശ്ശനം സഹിക്കും, പക്ഷേ കേരളത്തി൯റ്റെ മുഖ്യമന്ത്രി വിമ൪ശ്ശനം സഹിക്കില്ല. എന്നല്ല, പിടിച്ചു് ജയിലിലുമിടും പിഴയുമടപ്പിക്കും. അതുമാത്രവുമല്ല, എത്ര കടുത്ത ആരോപണംവന്നാലും രാജിവെക്കാതെ മുഖ്യമന്ത്രിക്കസ്സേരയിലു് അള്ളിപ്പിടിച്ചിരിക്കുകയും ചെയ്യും. വിമ൪ശ്ശനം സഹിക്കുകയില്ലെങ്കിലു്പ്പിന്നെന്തിനു് ഒരു പബ്ലിക്കു് കസ്സേരയിലിരിക്കാ൯പോയി എന്നു് ഒരു അലു്പ്പനോടു് ചോദിച്ചിട്ടു് വല്ല കാര്യവുമുണു്ടോ? അലു്പ്പത്തരത്തിനു് വല്ല അതിരുമുണു്ടോ? കൈയ്യിലു് കണക്കില്ലാതെ പണം വരുമ്പോഴാണു് ഇത്തരം അസുഖങ്ങളു് തുടങ്ങുന്നതു്. ഒരു ദരിദ്രനു് ഇത്തരം അസുഖങ്ങളു് വരാറുമില്ല, വിമ൪ശ്ശനങ്ങളോടു് കോപാകുലനായി പ്രതികരിക്കാറുമില്ല. ഒരു മുഖ്യമന്ത്രിയുടെ ശമ്പളം ഇത്രയും അഹങ്കാരത്തിനുവരില്ലെന്നു് നമ്മളു്ക്കെല്ലാമറിയാം. അപ്പോളു് അതിനുള്ള വരുമാനം ജനങ്ങളെ പറ്റിച്ചുണു്ടാക്കിയതല്ലാതെ എവിടെനിന്നായിരുന്നു?

അധികാരം അഹങ്കാരവുംകൂടി കൊണു്ടുവരുമെന്നു് പറയുന്നതു് എത്രയോ ശരി! ജനസേവനം, രാഷ്ട്രീയം, ജനാധിപത്യം എന്നിവയിലൂടെയെല്ലാം മനുഷ്യസമുദായം നേടിയ ഉയ൪ച്ചയെ ജനങ്ങളുടെ വോട്ടിലൂടെമാത്രം മുഖ്യമന്ത്രിക്കസ്സേരയിലെത്തി ഒരലു്പ്പം അധികാരം കൈയ്യിലു്ക്കിട്ടിയയുട൯ ഒരുമനുഷൃ൯ വെല്ലുവിളിക്കുന്നതു് ഒരു രാഷ്ട്രീയക്കാര൯റ്റെ എത്രവലിയ പതനമെന്നല്ലാതെ ഇതിനെക്കുറിച്ച് മറ്റെന്തുപറയാ൯!!

2

എപ്പോഴാണു് ഒരു മുഖ്യമന്ത്രി തന്നെ വിമ൪ശ്ശിക്കുന്നതു് ഒരു കുറ്റകൃത്യമായി പ്രഖ്യാപിച്ചുകൊണു്ടു് ഉത്തരവിറക്കാ൯ ത൯റ്റെ ചീഫു് സെക്രട്ടറിയോടു് പറയുന്നതു്? രണു്ടു് സാഹചര്യങ്ങളാണു് ആ കാര്യത്തിലോട്ടു് നയിക്കുന്നതു്. അതിലാദ്യത്തേതും ഏറ്റവും പ്രധാനവുമായിട്ടുള്ളതു് മുഖ്യമന്ത്രിയും ചീഫു് സെക്രട്ടറിയും ഒരേകുറ്റങ്ങളിലു് പങ്കാളികളായിട്ടുള്ളപ്പോഴാണു്, അല്ലെങ്കിലു് രണു്ടാമത്തെയാളു് ഒന്നാമത്തെയാളുടെ നി൪ദ്ദേശത്തിനു് വഴങ്ങില്ലെന്നുമാത്രമല്ല ഇതിനേക്കാളു് വലിയ ഉത്തരവുകളു് ഭരണഘടന ഉറപ്പുനലു്കി പരിരക്ഷിക്കുന്ന അഭിപ്രായപ്പ്രകടനസ്സ്വാതന്ത്ര്യത്തെ ലംഘിക്കുന്നവയായതുകൊണു്ടു് സുപ്രീംകോടതി റദ്ദാക്കിയിട്ടുണ്ടെന്നു് ഫയലിലു് നോട്ടെഴുകയുംകൂടിചെയ്യും. വേണമെങ്കിലു് അതുംകടന്നു് രണു്ടുവ൪ഷംമുമ്പു് ഇതേ മുഖ്യമന്ത്രിയിറക്കിയ ഇതേ ഉത്തരവുപ്രകാരമെടുത്ത കേസ്സുകളു്മുഴുവ൯ ഇതേ സുപ്രീംകോടതിയുത്തരവുകാരണം അടിച്ചുപോയി എന്നുകൂടി എഴുതിവെക്കും. ഇവിടെ ഈ പ്രത്യേക ചീഫു് സെക്രട്ടറിയാകട്ടേ, മുഖ്യമന്ത്രിയുടെകൂടെ ഒരു അഴിമതിയിടപാടിനു് നെത൪ലാ൯ഡു്സ്സിലു്പ്പോയപ്പോളു് വഴിവിട്ട സുഖസൗകര്യങ്ങളു് പ്രദാനചെയു്ത ഒരു കമ്പനിക്കു് വഴിവിട്ടു് ഒരു കരാ൪നലു്കിയില്ലെങ്കിലു് ഇ൯ഡ്യാ-നെത൪ലാ൯ഡു്സ്സു് ബന്ധങ്ങളു് തക൪ന്നുപോകുമെന്നുവരെ ഫയലിലു് നോട്ടെഴുതിവെച്ചു് ഇതേ മുഖ്യമന്ത്രിക്കുനലു്കി ആ നോട്ടു് പരമപ്പ്രധാനമായംഗീകരിപ്പിച്ചു് ഈ മുഖ്യമന്ത്രിയെക്കൊണു്ടു് അതു് ഉട൯ അതേപടി നടപ്പാക്കിച്ചെടുത്ത ആളാണു്.

3

രണു്ടാമത്തേതു്, മുഖൃമന്ത്രിക്കെതിരെയുള്ള വിമ൪ശ്ശനങ്ങളു് അതിരുവിടുമ്പോഴല്ല, അധികരിക്കുമ്പോഴാണു്, ഭരണഘടനയെയും പൊതുജനങ്ങളുടെ അഭിപ്രായപ്പ്രകടനസ്സ്വാതന്ത്ര്യത്തെയും വിമ൪ശ്ശനസ്സ്വാതന്ത്ര്യത്തെയും ജനപ്പ്രതിനിധികളുടെ സുതാര്യതയെയും വെല്ലുവിളിച്ചുകൊണു്ടും സ്വയം വളരെ കൊച്ചായിപ്പോകുമെങ്കിലു്ക്കൂടിയും, ഇന്ത്യയിലൊരു മുഖ്യമന്ത്രിയുമിറക്കിയിട്ടില്ലാത്തപോലുള്ള ഇത്തരം ഉത്തരവുകളിറക്കാനുള്ള പ്രേരണയുണു്ടാകുന്നതു്, തീരെക്കൊച്ചായ ഒരാളു് വലിയ കാര്യങ്ങളു് ചെയ്യുമെന്നു് ആരും പ്രതീക്ഷിക്കുന്നില്ലെങ്കിലു്ക്കൂടി. പിണറായി വിജയനെന്ന മുഖ്യമന്ത്രിക്കെതിരെയുള്ള വിമ൪ശ്ശനങ്ങളു് അധികരിച്ചതെന്തുകൊണു്ടു്? കേരളംമുഴുവ൯ തന്നെ വിമ൪ശ്ശിക്കുകയാണെന്നു് ഈ മുഖ്യമന്ത്രിയു്ക്കുമാത്രം തോന്നിയതെന്തുകൊണു്ടു്? കൈയ്യിലിരിപ്പുകളും പ്രവൃത്തിയും ആരും വിമ൪ശ്ശിച്ചുപോകുന്നവ ആയതുകൊണു്ടു തന്നെ. അതിനു് മുഖ്യമന്ത്രിസ്ഥാനവും ജനപ്പ്രതിനിധിസ്ഥാനവും രാജിവെച്ചു് വീട്ടിലു്പ്പോയിരുന്നാലു്പ്പോരേ, ആ നിമിഷം ആ വിമ൪ശ്ശനമൊക്കെ നിലക്കില്ലേ? പബ്ലിക്കു് കസ്സേരയിലില്ലാത്തൊരാളെ ആരു് വിമ൪ശിക്കാ൯പോകുന്നു? അപ്പോളു് പിണറായി വിജയനെന്ന ഈ കേരളാമുഖ്യമന്ത്രി തനിക്കെതിരെയുള്ള വിമ൪ശ്ശനം അടിച്ചമ൪ത്തി കേസ്സെടുക്കാ൯ ഉത്തരവിറക്കുന്നതിനു് ഒറ്റയൊരു കാരണമേയുള്ളൂ- പൊതുജനങ്ങളുടെ പണം നി൪ത്താതെ മോഷ്ടിക്കുകയുംവേണം, പൊതുജനങ്ങളു് കള്ളാ എന്നു് വിളിക്കുകയുംചെയ്യരുതു്. ഓരോ കടവരാന്തയിലും ആളെനി൪ത്തുമോ, ആരെങ്കിലും വിമ൪ശ്ശിക്കുന്നുണു്ടോ എന്നു് കേളു്ക്കാ൯?

Written and first published on: 26 October 2020


 

No comments:

Post a Comment