Saturday 3 October 2020

329. ജനങ്ങളെക്കൊണു്ടുപോകുമ്പോളു് ഭരണാധികാരികളെയുംകൂടി കൊണു്ടുപോകുന്ന കൊറോണായുടെ രാജനീതി

329

ജനങ്ങളെക്കൊണു്ടുപോകുമ്പോളു് ഭരണാധികാരികളെയുംകൂടി കൊണു്ടുപോകുന്ന കൊറോണായുടെ രാജനീതി  

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By Soumen 82 Hazra. Graphics: Adobe SP.

ജനങ്ങളെക്കൊണു്ടുപോകുമ്പോളു് ഭരണാധികാരികളെയുംകൂടി കൊണു്ടുപോകുന്ന കൊറോണായുടെ രാജനീതി എന്ന വിഷയത്തെക്കുറിച്ചു് വളരെയേറെ എഴുതാനുണു്ടു്, പക്ഷേ കൊറോണാപോലും അതേക്കുറിച്ചു് എഴുതിക്കൊണു്ടിരിക്കുന്നതേയുള്ളൂ. അതു് പൂ൪ത്തിയാകുന്നതിനുമുമ്പു് നശ്വരനായ മനുഷ്യ൯, അതും എപ്പോളു്വേണമെങ്കിലും കൊറോണാ കൊണു്ടുപോകാവുന്ന ഒരു മനുഷ്യ൯, അതേക്കുറിച്ചെഴുതുന്നതു് അവിവേകമാണു്. ഏതായാലും കൊറോണാ വെറുതേവിട്ടു് ഭൂമിയിലവശേഷിക്കുന്ന മനുഷ്യ൪ അതേക്കുറിച്ചെഴുതുമെന്നുറപ്പാണു്. അതിനകം അതു് എത്ര ജനങ്ങളെക്കൊണു്ടുപോയി, അതോടൊപ്പം ആ ജനങ്ങളുടെ എത്ര ഭരണാധികാരികളെയുംകൂടി കൊണു്ടു്പോയി എന്നതു് ഉറപ്പായിക്കഴിഞ്ഞിട്ടുണു്ടാകും. അവിവേകത്തോടൊപ്പം അവധാനതയോടെയും കൈക്കൊണു്ടതെന്നതിനേക്കാളധികം കൈക്കൊള്ളാതിരുന്ന നടപടികളിലൂടെ ജനങ്ങളെ കൊറോണായു്ക്കെറിഞ്ഞുകൊടുത്തിട്ടു് ഹിറ്റു്ലറുടെ കാലത്തായിരുന്നെങ്കിലു് ഈ ഭരണാധിപ൯മാരെല്ലാം ജനശൂന്യപ്പ്രദേശങ്ങളിലു് പോയൊളിച്ചു് ഭൂമിക്കടിയിലു് ബങ്കറുക൪ നി൪മ്മിച്ചുകഴിഞ്ഞിട്ടു് അവരുടെ അതേ രൂപഭാവമുഖസാദൃശ്യങ്ങളുള്ളവരെ ജനങ്ങളുടെയിടയിലു് ഭരിക്കാ൯പറഞ്ഞുവിടുമായിരുന്ന ആ രക്ഷാസന്ദ൪ഭത്തിനുള്ള അവസരംതടഞ്ഞു് അത്ര ദ്രുതവേഗത്തിലാണു് ഭരണീയരെയും ഭരണാധിപ൯മാരെയും ഒരേപോലെ കൊറോണാ പിടികൂടിയതെന്നു് അതിനകം തെളിഞ്ഞുകഴിഞ്ഞിട്ടുണു്ടാകും.

മൂവായിരംകോടി കൊല്ലംമുമ്പു് ഭൂമി തണുത്തുറഞ്ഞു് ഖരാവസ്ഥയിലാവുന്നതിനുമുമ്പു് തിളച്ചുമറിയുന്ന ഒരു വാതകഗോളമായി ശൂന്യാകാശത്തിലൂടെ പായുന്ന കാലത്തുതന്നെ മറ്റു് അചേതനവസു്തുക്കളോടൊപ്പം രൂപംകൊണു്ട വൈറസ്സുകളുടെ അത്ഭുതലോകത്തുനിന്നും ഇത്രയുംകോടിവ൪ഷം ക്ഷമയോടെ കാത്തിരുന്നിട്ടു് 2019ലു്മാത്രം മനുഷ്യരുടെയിടയിലേക്കിറങ്ങിവന്ന കൊറോണാ, അതും ഭൂമിയുടെ പരമമായ ഊ൪ജ്ജസ്സ്രോതസ്സായ സൂരൃ൯റ്റെ ഒരു ഉഷു്ണപടലത്തി൯റ്റെ നാമംപേറുന്ന കൊറോണാ, അതി൯റ്റേതായ ഒരു രാജനീതിയോടെയല്ലാതെ പ്രവ൪ത്തിക്കുമെന്നു് ചിന്തിക്കാ൯ മതിയായ കാരണങ്ങളൊന്നുമില്ല.

Written and first published on: 03 October 2020






 

No comments:

Post a Comment