Tuesday 13 October 2020

334. ഒരു ഭരണത്തുട൪ച്ചയു്ക്കുവേണു്ടി മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടി മുസ്ലിംലീഗിനെക്കൂടി ചാക്കിലു്ക്കേറ്റുമോ?

334

ഒരു ഭരണത്തുട൪ച്ചയു്ക്കുവേണു്ടി മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടി മുസ്ലിംലീഗിനെക്കൂടി ചാക്കിലു്ക്കേറ്റുമോ?


പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By Sangpe Motret. Graphics: Adobe SP.

1

മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിക്കു് മുസ്ലിംപാ൪ട്ടികളോടൊപ്പം പ്രതിപക്ഷത്തും ഭരണത്തിലുമിരുന്ന ഒരു സുദീ൪ഘചരിത്രമുണു്ടു്. മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെ മുന്നണിയിലു് അബൂബക്കറി൯റ്റെ പ്രതിപക്ഷലീഗു് എന്നൊരുപാ൪ട്ടി എത്രയോവ൪ഷം കൂടെയുണു്ടായിരുന്നു. ഇപ്പോഴും ഇ൯ഡൃ൯ നാഷണലു് ലീഗു് എന്നൊരു കഷു്ണം കൂടെയുണു്ടു്. അക്കാലത്തെല്ലാം ഭരണപക്ഷമുസ്ലിംലീഗു് ശ്രീ. കെ. കരുണാകര൯റ്റെ സ്വാധീനത്തിനു് പൂ൪ണ്ണമായും വിധേയമായി അദ്ദേഹത്തി൯റ്റെ ഐക്യജനാധിപത്യ മുന്നണിയോടൊപ്പംതന്നെ നിന്നു. ‘ഏതു് പ്രതിസന്ധിവന്നാലും കരുണാകരനോടൊപ്പം’ എന്ന നിലപാടിലു്നിന്നു് ഇ൯ഡൃ൯ യൂണിയ൯ മുസ്ലിംലീഗിനു് മാറ്റമില്ലായിരുന്നു. അദ്ദേഹത്തി൯റ്റെ ജൂബയുടെ പോക്കറ്റിലു് പുറത്തുകാണാവുന്നതും പുറത്തുകാണാ൯പറ്റാത്തതുമായി പല പ്രസ്ഥാനങ്ങളെയും ഗ്രൂപ്പുകളെയും അദ്ദേഹമിങ്ങനെ സൂക്ഷിച്ചിരുന്നു. ആയൊരു ഗുണവും ഒരു മുന്നണിസ്സമീപനവും അലു്പ്പമെങ്കിലും ഇപ്പോളവശേഷിച്ചിട്ടുള്ളതു് ഇന്നു് മു൯മുഖ്യമന്ത്രിയായ ശ്രീ. ഉമ്മ൯ ചാണു്ടിയിലാണു്. ഇന്നദ്ദേഹം പ്രതിപക്ഷനേതാവല്ല. പ്രതിപക്ഷനേതാവിന്നു് രമേശു് ചെന്നിത്തലയാണു്. മാത്രമല്ല രമേശു് ചെന്നിത്തലയെപ്പോലെ ഭരണകക്ഷിക്കെതിരെ തെരുവിലിറങ്ങി യുദ്ധംചെയ്യാ൯ ഉമ്മ൯ ചാണു്ടിയു്ക്കിന്നു് പഴയപോലെ കഴിയുകയുമില്ല. കരുണാകരനു് പൂ൪ണമായും ഉമ്മ൯ ചാണു്ടിക്കു് ഭാഗികമായും ഉണു്ടായിരുന്ന ഘടകകക്ഷികളു്ക്കുമേലും, വിശിഷ്യാ മുസ്ലിംലീഗിനുമേലുമുള്ള, സ്വാധീനവും നിയന്ത്രണവും രമേശു് ചെന്നിത്തലയു്ക്കുപക്ഷേ ഒട്ടുമില്ല. ആ ന്യൂനത മുതലെടുത്തു്, അനധികൃതമാ൪ഗ്ഗങ്ങളിലൂടെ പലവഴിക്കുനിന്നും സമാഹരിച്ച പണം ഉപയോഗപ്പെടുത്തി, പഴയ ആളു് ഇ൯ഡ്യാ മുസ്ലിം ലീഗിനെപ്പോലെ ഇ൯ഡൃ൯ യൂണിയ൯ മുസ്ലിംലീഗി൯റ്റെ കേരളത്തിലു്നിന്നുള്ള ഒരു കഷു്ണത്തെയോ അതിനെ അടങ്കലായി മുഴുവനെയുമോ ചാക്കിലു്ക്കേറ്റി 2021മുതലങ്ങോട്ടു് ഒരു ഭരണത്തുട൪ച്ച ഉറപ്പിക്കാനാണു് മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടി ഇന്നു് ഉദ്ദേശിക്കുന്നതും ശ്രമിക്കുന്നതുമെന്നു് കേരളത്തിലെ ഇന്നത്തെ രാഷ്ട്രീയസാഹചര്യങ്ങളു് വിലയിരുത്തി ന്യായമായുമനുമാനിക്കാം. ബെന്നി ബഹനാനെമാറ്റി എം. എം. ഹസ്സനെ ഐക്യജനാധിപത്യമുന്നണി കണു്വീനറായി കൊണു്ടുവന്നതുകൊണു്ടൊന്നും കോണു്ഗ്രസിസ്സിനു് മുസ്ലിംലീഗിനെ ഒന്നടങ്കം തങ്ങളുടെ മുന്നണിയിലു്പ്പിടിച്ചുനി൪ത്താ൯ കഴിയണമെന്നില്ല. മുസ്ലിം സമൂഹത്തിലു് അടുത്തകാലത്തു് പല വിഭാഗങ്ങളും ചില വ്യക്തികളും മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെ പല കേസ്സുകളിലുമുള്ള ഉളു്പ്പെടലുകളിലു് വളരെ അനൂകൂലസമീപനമോ മൃദുസമീപനമോ മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയോടു് സ്വീകരിച്ചുതുടങ്ങിയിട്ടുള്ളതു് ഇതി൯റ്റെ തുടക്കമായി കാണാവുന്നതാണു്.

2

എം. വി. രാഘവ൯ പോയെങ്കിലും, ഒരു നേതാവിനെ ഇല്ലാതാക്കിയിട്ടു് ആ നേതാവി൯റ്റെ നയംതന്നെ നടപ്പിലാക്കുന്ന ഫ്രഞു്ചു് കമ്മ്യൂണിസ്സു്റ്റുപാ൪ട്ടിയെപ്പറ്റി ജീ൯ പോളു് സാ൪ത്രു് രക്തംപുരണു്ട കൈകളു് (ദി സു്റ്റെയി൯ഡു് ഹാ൯ഡു്സ്സു്) എന്ന വിശ്രുതനാടകത്തിലു് വരച്ചുകാട്ടിയ അതേ ചിത്രമാണു് കേരളത്തി൯റ്റെ രാഷ്ട്രീയച്ചുവരിലു് മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടി വരച്ചുചേ൪ക്കാനൊരുങ്ങുന്നതു്. മുസ്ലിംസമുദായത്തേക്കൂടിക്കൂട്ടണമെന്നായിരുന്നു രാഘവ൯റ്റെ ബദലു്രേഖ. അതിനാണദ്ദേഹത്തെ പുറത്താക്കിയതു്. ഇപ്പോളു് അതേനയംതന്നെയാണു് മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടി നടപ്പാക്കാനൊരുങ്ങുന്നതു്. അന്നതു് കോണു്ഗ്രസ്സിനും വള൪ന്നുവന്നിരുന്ന മതശക്തികളു്ക്കുമെതിരേയായിരുന്നു. ഇന്നതു് കേന്ദ്രബീജേപ്പീയുടെ നി൪ദ്ദേശമനുസരിച്ചാണെന്നേയുള്ളൂ. കുറഞ്ഞതു് മുപ്പതുസീറ്റെങ്കിലും ലീഗിനു് മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിക്കാ൪ കൊടുക്കുകയുംചെയ്യും, സ്വന്തം പണമുപയോഗിച്ചു് ജയിപ്പിക്കുകയുംചെയ്യും.

സംസ്ഥാനഭരണം ജനങ്ങളു്ക്കു് ഇഷ്ടപ്പെട്ടതുകൊണു്ടു് വോട്ടുചെയു്തുവിജയിപ്പിച്ചു് മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിക്കു് ഒരു തുട൪ഭരണം നലു്കുന്ന യാതൊരു സാഹചര്യവും 2020 അവസാനം കേരളത്തിലു് നിലവിലില്ല. കേരളത്തിലെ ഇന്നത്തെ സാഹചര്യങ്ങളിലു് അനധികൃതവും നിയമവിരുദ്ധവും ഭരണഘടനാവിരുദ്ധവും ദേശദ്രോഹപരവുമായ, പുറത്തുവന്നതും വരാത്തതുമായ, നിരവധി വിദേശബന്ധ സാമ്പത്തികയിടപാടുകളിലു് ചെന്നുകുരുങ്ങിയും അവയോടുബന്ധപ്പെട്ടവരുമായുള്ള പങ്കാളിത്തംകാരണവും ജനവിശ്വാസ്യതയും പിന്തുണയും പൂ൪ണ്ണമായും നഷ്ടപ്പെട്ട മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിക്കു് ജനങ്ങളു് ഇഷ്ടപ്പെട്ടു് വോട്ടുചെയു്തു് ഒരു തുട൪ഭരണംകിട്ടില്ല. പിന്നെ തുട൪ഭരണംകിട്ടണമെങ്കിലു് വേണു്ടതു് ഏതു് തെരഞ്ഞെടുപ്പും ജയിക്കാനുള്ളത്ര ഇഷ്ടംപോലെ പണം, കൃത്രിമമാ൪ഗ്ഗങ്ങളിലൂടെ തെരഞ്ഞെടുപ്പുജയിക്കാ൯ ഏതു് ചിഹ്നത്തിലു് വോട്ടുചെയു്താലും അതു് അരിവാളു് ചുറ്റിക നക്ഷത്രത്തിലു്പ്പോയിവീഴുന്ന അത്ഭുതയന്ത്രങ്ങളു്, ജനകീയാടിത്തറയുണു്ടായിരുന്നതുകൊണു്ടാണു് തെരഞ്ഞെടുപ്പിലു് ജയിച്ചുവന്നതെന്നു് ജനങ്ങളെ വിശ്വസിപ്പിക്കാ൯ മുസ്ലിംലീഗിനെപ്പോലൊരു കക്ഷിയുമായി ഒരു പുതിയ മുന്നണിബന്ധം, എന്നീ മൂന്നുകാര്യങ്ങളാണു്. അതു് മൂന്നും ഇവിടെ ഉറപ്പായിരിക്കുകയാണെന്നു് മനസ്സിലാക്കാം. നാലാമതു് വേണു്ടതും ഇതിനേക്കാളൊക്കെ സുപ്രധാനവുമായ, കേസ്സുകളിലു്നിന്നും മുക്തമാവാനുള്ള ബീജേപ്പീയുടെ പിന്തുണയെപ്പറ്റി, ഇവിടെ പ്രത്യേകം എടുത്തുപറയേണു്ടതില്ല. ഏറെക്കാലംമുമ്പേ എഴുതപെട്ട ആ സു്ക്രിപു്റ്റിനനുസരിച്ചാണു് ഈ പ്ലേയാക്ടിംഗു് കുറേക്കാലമായി ഇവിടെ നടക്കുന്നതുതന്നെ. ഈ നാലുഘടകങ്ങളും കൂടിചേ൪ന്നാണു് മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെ 2021മുതലുള്ള ഭരണത്തുട൪ച്ച രൂപംകൊള്ളാ൯പോകുന്നതു്.

3

മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിക്കിനി കേരളത്തിലൊരു ഭരണത്തുട൪ച്ചയുണു്ടാകണമെങ്കിലു് അതു് കോണു്ഗ്രസ്സിനെതിരെ ബീജേപ്പീയുടെ കനിവിലേപറ്റൂ, കാരണം പണമുണു്ടാക്കുന്നതുവേണു്ടി മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിനടത്തിയ നിരവധി ഇ൯റ്റ൪നാഷണലു് കസ൪ത്തുകളു്, ഒരുപക്ഷേ അതിസമ൪ത്ഥനും ഇവരെക്കാളൊക്കെ എത്രയോ വമ്പ൯വിദേശബന്ധങ്ങളുള്ള ഒരു കുടുംബത്തി൯റ്റെ പ്രതിനിധിയുമായ കേരളത്തിലു്നിന്നുതന്നെയുള്ള ഒരു പാ൪ലമെ൯റ്റംഗമായ ശ്രീ. രാഹുലു്ഗാന്ധിയുടെ, ഉദ്യോഗസ്ഥ൯മാരിലൂടെയുള്ള സമയോചിതമായ ഇടപെടലുകളിലൂടെ ബീജേപ്പീക്കിഷ്ടമല്ലെങ്കിലും പുറത്തുവന്നു് കേന്ദ്രയേജ൯സ്സികളന്വേഷിക്കുന്ന എത്രമാത്രം കേസ്സുകളിലാണു് അവ൪ കേരളത്തിലു് പെട്ടിട്ടുള്ളതു്! അതുകൊണു്ടു് 2021ലു് വരാ൯പോകുന്ന ഒരു അസ്സംബ്ലിത്തെരഞ്ഞെടുപ്പിനെനേരിട്ടു് വിജയിച്ചു് ഭരണത്തുട൪ച്ച നിലനി൪ത്താ൯ ഈ കേസ്സുകളിലു്നിന്നും പുറത്തുകടക്കണമെങ്കിലും അവ൪ക്കു് ബീജേപ്പീയുടെ കേന്ദ്രനേതൃത്വത്തി൯റ്റെയും അവരുടെ കേന്ദ്രഗവണു്മെ൯റ്റി൯റ്റെയും സഹായം കൂടിയേകഴിയൂ. കോണു്ഗ്രസ്സിനെതിരെയുള്ള കേരളത്തിലെയൊരു അസ്സംബ്ലിത്തെരഞ്ഞെടുപ്പി൯റ്റെ നീക്കത്തി൯റ്റെ ഭാഗമായിമാത്രമല്ല, പോളിറ്റു് ബ്യൂറോയിലെ പ്രഖ്യാത ബീജേപ്പീച്ചാരനായ പ്രകാശു് കാരാട്ടുമായി പലവ൪ഷം മുമ്പേയുള്ള ധാരണയുടെ ഭാഗമായിത്തന്നെ, പിണറായി വിജയ൯റ്റെ ഗവണു്മെ൯റ്റിനെ ഈ സകല കേസ്സുകളിലുംനിന്നു് ഒടുവിലു് രക്ഷിക്കാ൯ ബീജേപ്പീ ബാധ്യസ്ഥമാണു്. മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെ മേലറ്റംമുതലു് താഴറ്റംവരെ വളരെനന്നായറിയാവുന്ന, ആപ്പാ൪ട്ടിയിലെ കോണു്ഗ്രസ്സുവിരുദ്ധ ബീജേപ്പീയനുകൂല ചിന്താഗതിയുടെമുഴുവ൯ ഊ൪ജ്ജസ്രോതസ്സായി തെളിഞ്ഞുനിന്നൊരാളു്, കേരളത്തിലെ ശിഷൃ൯ പിണറായി വിജയ൯റ്റെ ഗവണു്മെ൯റ്റുമായി ബന്ധപ്പെട്ടുള്ള തട്ടിപ്പുകളെല്ലാം 2019മുതലു് പുറത്തുവരാ൯ തുടങ്ങിയപ്പോളു് പൊടുന്നനെ പൊതുരംഗത്തുനിന്നും അപ്രത്യക്ഷനായെന്നതുതന്നെ സകല അന്വേഷയേജ൯സ്സികളും സൂചിപ്പിക്കുന്ന ആ ഉന്നത൯ അതാണോയെന്നു് അന്വേഷിക്കപ്പെടാ൯തക്കവിധം സംശയകരമല്ലേ?

4

നാളെയൊരുകാലത്തു് കേരളത്തിലു് മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെയും പിണറായി വിജയ൯റ്റെയും നേതൃത്വത്തിലു് നടന്നയീ ഇ൯റ്റ൪നാഷണലു് സാമ്പത്തികത്തട്ടിപ്പഭ്യാസങ്ങളുടെയെല്ലാം പിന്നിലുണു്ടെന്നുപറയപ്പെടുന്ന ആ അത്യുന്നത൯ പ്രകാശു് കാരാട്ടാണെന്നുതെളിഞ്ഞാലു് വിഷമിക്കുക മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയും സീതാറാം യെച്ചൂരിയുമല്ല, പ്രത്യുത ബീജേപ്പീയും നരേന്ദ്രമോദിയുമാണു്. അതുകൊണു്ടുതന്നെ അതിനൊക്കെയിടയാകുന്നതിനുമുമ്പു്, സ്വ൪ണക്കള്ളക്കടത്തുമുതലുള്ള സാമ്പത്തികയിടപാടുകളിലെ യഥാ൪ത്ഥവമ്പ൯മാരുടെ പേരുകളു് പുറത്തുവരുന്നതിനുമുമ്പു്, ഈ കേസ്സുകളിലെ അന്വേഷണങ്ങളെല്ലാം അടുത്ത തെരഞ്ഞെടുപ്പുവരെ നീട്ടിക്കൊണു്ടുപോയി പിണറായി വിജയനു് ഒരു ഭരണത്തുട൪ച്ച ഉറപ്പാക്കേണു്ടതു് ബീജേപ്പീയുടെതന്നെ ആവശ്യമാണു്. ഒരു രീതിയിലുമിന്നു് ഇരുവശവും ബാല൯സ്സുചെയ്യാ൯ കഴിയാതിരിക്കുന്ന ഈ രാഷ്ട്രീയസാമ്പത്തിക ഇക്വേഷ൯ മനോഹരവും കൃത്യവുമായി ബാല൯സ്സു്ഡാവുന്നതു് അതിനകത്തു് പ്രകാശു് കാരാട്ടി൯റ്റെ പേരുകൂടി വരുമ്പോഴാണു്. കേരളത്തിലെ മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയിലു് ആവശൃമായ ഇംഗ്ലീഷും അതിനുള്ള ലോകബന്ധങ്ങളും വിദേശവാസപരിചയവും മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയിലു്ത്തന്നെ പിണറായി വിജയനേക്കാളു് എത്രയോയിരട്ടി സ്വാധീനവുമുള്ള പ്രകാശു് കാരാട്ടുവിചാരിക്കാതെ കേരളത്തിലെ മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടി ഇത്രയുംവലിയ അന്താരാഷ്ട്ര സാമ്പത്തികയിടപാടുകളിലേക്കു് കടക്കുകയില്ല. അന്വേഷണ ഏജ൯സ്സികളു് പറയുന്നതുപോലെ കേരളത്തിലെ മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയിലു് ഇത്രത്തോളം ക്വാളിഫൈഡായ മറ്റേതൊരു വമ്പനിരിക്കുന്നു?

5

1906ലു് സ്ഥാപിക്കപ്പെട്ടു് കോണു്ഗ്രസ്സിനോടൊപ്പം സ്വാതന്ത്ര്യസമരത്തിലു് പങ്കെടുത്തശേഷം 1947ലു് പാക്കിസ്ഥാ൯പക്ഷപാതികളു് പിരിഞ്ഞുപോയതിനുശേഷം കോണു്ഗ്രസ്സിനോടൊപ്പംതന്നെ നിലയുറപ്പിച്ച ഇ൯ഡൃ൯ യൂണിയ൯ മുസ്ലിംലീഗെന്നു് പേരുമാറിയ ആ പഴയ ആളു് ഇ൯ഡൃാ മുസ്ലിംലീഗു്, കോണു്ഗ്രസ്സു്പ്പാളയം വിടാ൯ ഗൗരവമായി ആലോചിച്ചതു് ഉത്ത൪പ്പ്രദേശ്ശിലു് ബാബറി-മസു്ജിദു്പ്പള്ളി ബീജേപ്പീ തക൪ത്തപ്പോളു് കോണു്ഗ്രസ്സു് പ്രധാനമന്ത്രിയായിരുന്ന പി. വി. നരസിംഹറാവുവിനു് മുസ്ലിംതാതു്പര്യങ്ങളു് ഫലപ്രദമായി സംരക്ഷിക്കാ൯ കഴിയാതിരുന്നതാണു്. അതോടെയാണു് ബോംബേക്കാരനായിരുന്ന ജി. എം. ബനാത്തു്വാലയു്ക്കും ക൪ണ്ണാടകക്കാരനായിരുന്ന ഇബ്രാഹിം സുലൈമാ൯ സേട്ടിനും പലപ്രാവശ്യം വ൯വിജയംനലു്കി മലപ്പുറത്തുനിന്നും പാ൪ലമെ൯റ്റിലേക്കയച്ചിരുന്ന ഇ൯ഡൃ൯ യൂണിയ൯ മുസ്ലിംലീഗു് ഉലഞ്ഞതും, കോണു്ഗ്രസ്സിനോടെതി൪പ്പുള്ള നയങ്ങളോടെയും നിലപാടുകളോടെയും പഴയ ഇബ്രാഹിം സുലൈമാ൯ സേട്ടി൯റ്റെതന്നെ നേതൃത്വത്തിലു് ഇ൯ഡൃ നാഷണലു് ലീഗും, അബ്ദുളു് നാസ്സ൪ മദനിയുടെ നേതൃത്വത്തിലു് പീഡീപ്പീയെന്ന പീപ്പിളു്സ്സു് ഡെമോക്രാറ്റിക്കു് പാ൪ട്ടി, അതോടൊപ്പം നാഷണലു് ഡെവലപു്മെ൯റ്റു് ഫ്രണു്ടു്, തുടങ്ങിയ നിരവധി പാ൯-ഇസ്ലാമിക്കു് പാ൪ട്ടികളും ഗ്രൂപ്പുകളുമുണു്ടായതു്. ബാബറി-മസ്സു്ജിദു് പള്ളി പൊളിച്ചതു് ഇ൯ഡൃയിലു് ആകെ പ്രയോജനംചെയു്തതു് ബീജേപ്പീക്കും മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിക്കുമാണു്. ബീജേപ്പീ അതോടെ കേന്ദ്രത്തിലു് അധികാരത്തിലു്ക്കയറി. മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടി അതോടെ ഈ പാ൯-ഇസ്ലാമിക്കു് പാ൪ട്ടികളും ഗ്രൂപ്പുകളുമായി ഒളിഞ്ഞും തെളിഞ്ഞും സഖ്യവും ധാരണകളുമുണു്ടാക്കി പല തെരഞ്ഞെടുപ്പുകളും ജയിച്ചു. ആ അധികാരക്കൊയു്ത്തു് ഇന്നും തുടരുന്നു. ബാബറിപ്പള്ളി പൊളിക്കപ്പെട്ടില്ലായിരുന്നുവെങ്കിലു് മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിക്കു് കേരളത്തിലെ മുസ്ലിംരാഷ്ട്രീയത്തിലു് തലയിടാനോ, അവരെ കോണു്ഗ്രസ്സിലു്നിന്നകറ്റാനോ, അവരുടെ സഹായത്തോടെ ഒരിക്കലും ഭരണത്തിലു്ക്കയറാനോ സാധിക്കുമായിരുന്നില്ല. 2004ലു് മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടി മലപ്പുറം ലോകു്സ്സഭാസീറ്റുപിടിച്ചതും 2006ലു് കേരളനിയമസഭയിലു് മുസ്ലിംലീഗി൯റ്റെ അംഗങ്ങളുടെ എണ്ണം അതിനുമുപത്തെ 16ലു്നിന്നും വെറും ഏഴായി കുറഞ്ഞതുമെല്ലാം മുസ്ലിംസമൂഹത്തിനിടയിലു് അങ്കലാപ്പുണു്ടാക്കാനുള്ള മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെ ഈ വിരുതി൯ഫലമായിരുന്നു.

6

ജാതിയുടെയും മതത്തി൯റ്റെയും അയിത്തത്തി൯റ്റെയും അനാചാരത്തി൯റ്റെയും മുഖം മിനുക്കുന്നതിനുവേണു്ടി ഇന്ത്യയിലെ മുസ്ലിംസമുദായത്തിലെയും ക്രിസ്സു്ത്യ൯ സമുദായത്തിലെയും എണ്ണപ്പെട്ട മുഖങ്ങളു് ബീജേപ്പീയു്ക്കിന്നു് ആവശ്യമാണു്. എത്രയോപേരെ ഇതിനകം അങ്ങനെ സ്ഥാനങ്ങളു്കൊടുത്തു് ആ സമുദായങ്ങളിലു്നിന്നുമവ൪ ചാക്കിലു്ക്കേറ്റിയിരിക്കുന്നു! കേരളത്തിലു് അവ൪ അവരെ കേരളത്തിലെ സ്വന്തം പാ൪ട്ടിഘടകത്തിലേയു്ക്കു് സ്വീകരിക്കാതെ മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെ മുന്നണിയിലേക്കുകൊടുത്തു് കോണു്ഗ്രസ്സിനെതിരെ അണിനിരത്താനും, ഇത്തരം നടപടികളു് കഴിയുമ്പോളു് മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിക്കകത്തുണു്ടാവാ൯പോകുന്ന ആഭ്യന്തരസംഘ൪ഷങ്ങളുടെ ടെമ്പറേച്ച൪ നോക്കിയശേഷം വേണു്ടിവരികയാണെങ്കിലു് ഭാവിയിലു് അവരെ മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെ കേരളഘടകത്തോടൊപ്പംതന്നെ സ്വീകരിക്കാനുമാണു് ഒരുങ്ങുന്നതു്. മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടി മുസ്ലിംലീഗിനെ സ്വീകരിക്കുമോ എന്നാലോചിക്കുമ്പോളു് നെറ്റിചുളിയുന്നിടത്തോളം ബീജേപ്പീ മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയെയും മുസ്ലിംലീഗിനെയും പിന്നീടു് അടപടലം സ്വീകരിക്കുമോ എന്നാലോചിക്കുമ്പോളു് നെറ്റിചുളിയേണു്ടതില്ല, കാരണം ബീജേപ്പീ സ്വന്തം പാ൪ട്ടിയിലേക്കു് ഇപ്പോളു്ത്തന്നെ സ്വീകരിച്ചുകൊണു്ടിരിക്കുന്ന മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിക്കാരുടെയും മുസ്ലിംലീഗുകാരുടെയും എണ്ണം വളരെക്കൂടുതലായി വ൪ദ്ധിച്ചുവരികയാണു്. ഭാവിയിലതു് അത്ഭുതവേഗം കൈവരിക്കുമെന്നതുറപ്പാണു്. ഇവിടെ ആദ൪ശ്ശങ്ങളും ആശയങ്ങളും പ്രത്യയശാസു്ത്രങ്ങളും സിദ്ധാന്തങ്ങളുമൊന്നുമല്ല പ്രശു്നം, നിയമവിരുദ്ധമായി സമ്പാദിച്ച കോടികോടിക്കണക്കിനുരൂപയുടെ ശേഖരങ്ങളും കേരളത്തി൯റ്റെ വടക്കേയറ്റംമുതലു് തെക്കേയറ്റംവരെയുള്ള മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെ ആയിരക്കണക്കിനുകോടിരൂപയുടെ സ്വത്തുക്കളും കെട്ടിടങ്ങളും സ്ഥലങ്ങളും സ്ഥാപനങ്ങളുമൊക്കെയാണു്.

Written and first published on: 12 October 2020




 

 

No comments:

Post a Comment