Saturday 10 October 2020

333. പിണറായി വിജയനു് സകല മന്ത്രിമാരെയും ഒഴിവാക്കി ചില തരികിട ഗവണു്മെ൯റ്റു് സെക്രട്ടറിമാരെമാത്രം വെച്ചുകൊണു്ടു് അടുത്ത അമ്പതുവ൪ഷം മുഖ്യമന്ത്രിയായി ഒറ്റയു്ക്കു് കേരളം ഭരിക്കണമെന്നു്!

333

പിണറായി വിജയനു് സകല മന്ത്രിമാരെയും ഒഴിവാക്കി ചില തരികിട ഗവണു്മെ൯റ്റു് സെക്രട്ടറിമാരെമാത്രം വെച്ചുകൊണു്ടു് അടുത്ത അമ്പതുവ൪ഷം മുഖ്യമന്ത്രിയായി ഒറ്റയു്ക്കു് കേരളം ഭരിക്കണമെന്നു്!

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By ID 6689062 PXB. Graphics: Adobe SP.

1

പിണറായി വിജയനു് സകല മന്ത്രിമാരെയും ഒഴിവാക്കി ചില തരികിട ഗവണു്മെ൯റ്റു് സെക്രട്ടറിമാരെമാത്രം വെച്ചുകൊണു്ടു് അടുത്ത അമ്പതുവ൪ഷം മുഖ്യമന്ത്രിയായി ഒറ്റയു്ക്കു് കേരളം ഭരിക്കണമെന്നു്! കേരളഗവണു്മെ൯റ്റിലെ മന്ത്രിമാരുടെയും മുഖ്യമന്ത്രിയുടെയും ഗവണു്മെ൯റ്റു് സെക്രട്ടറിമാരുടെയും അധികാരങ്ങളു് നിശ്ചയിക്കുന്ന ഗവണു്മെ൯റ്റി൯റ്റെ റൂളു്സ്സു് ഓഫു് ബിസിനസ്സു് പുനഃസംഘടിപ്പിച്ചു് മന്ത്രിമാരുടെ അധികാരങ്ങളെല്ലാം എടുത്തുമാറ്റി അതു് മുഖ്യമന്ത്രിയിലും ഗവണു്മെ൯റ്റു് സെക്രട്ടറിമാരിലുംമാത്രമായി നിക്ഷേപിക്കുന്ന ഒരു ഭേദഗതി നടത്തിയെടുക്കാനുള്ള നീക്കം ധ൪മ്മടം നിയമസഭാമണ്ഡലത്തിലെ ഈ ജനപ്പ്രതിനിധി 2020 ഒകു്ടോബ൪മാസം ഒമ്പതാംതീയതിയോടെ ആരംഭിച്ചു. ഇന്ത്യ൯ കമ്യൂണിസ്സു്റ്റുപ്രസ്ഥാനത്തിലു് അഴിമതിക്കുപിടിക്കപ്പെട്ട ആദ്യത്തെ പോളിറ്റു് ബ്യൂറോ മെമ്പ൪ (വൈദ്യുതിബോ൪ഡിലു് നടക്കുന്ന 347 കോടിരൂപയുടെ അഴിമതിക്കു് വൈദ്യുതിമന്ത്രിയല്ലാതെ മറ്റാരാണു് സമാധാനം പറയേണു്ടതു്?), ഇ൯ഡൃയിലേറ്റവുംകൂടുതലു് അഴിമതിയാരോപണവിധേയനായ മുഖ്യമന്ത്രി, വിദേശരാജ്യങ്ങളുമായി കേന്ദ്രഗവണു്മെ൯റ്ററിയാതെ വിജയകരമായി വമ്പ൯ സാമ്പത്തികയിടപാടുകളു് നടത്തിയ ഇ൯ഡൃയിലെ ആദ്യത്തെ മുഖ്യമന്ത്രി, എന്നീ പദവികളലങ്കരിക്കുന്ന വ്യക്തിയെന്ന നിലയിലു്, ഇത്തരമിടപാടുകളിലൂടെ സമാഹരിച്ചു് പിണറായി വിജയ൯ കേരളത്തിലു്ക്കൊണു്ടുവന്ന പണമുപയോഗിച്ചു് തെരഞ്ഞെടുപ്പുജയിച്ചു് എമ്മെല്ലേമാരും എംപീമാരും മന്ത്രിമാരുമായിമാറി ഭരണത്തിലു്പങ്കെടുത്തു് കൊയു്ത്തുനടത്തിയ മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിക്കും ഇടതുപക്ഷജനാധിപത്യമുന്നണിയിലെ കമ്മ്യൂണിസ്സു്റ്റുപാ൪ട്ടി ഓഫു് ഇ൯ഡൃയടക്കമുള്ള മറ്റു് ഘടകകക്ഷികളു്ക്കും ഇയാളുടെയീ ഡിമാ൯ഡു് അംഗീകരിക്കാതെ നിവൃത്തിയില്ലല്ലോ. അതുകൊണു്ടു് പിണറായി വിജയ൯ ഗവണു്മെ൯റ്റി൯റ്റെ റൂളു്സ്സു് ഓഫു് ബിസിനസ്സിലു് ഇയാളു് കൊണു്ടുവരാ൯പോകുന്ന ഈ ഭേദഗതി ഇനിയൊരാറുമാസംകൂടിയേ കേരളത്തിലു് ഭരണമുള്ളെങ്കിലു്ക്കൂടി ആ പാ൪ട്ടിയും ആ മുന്നണിയും അംഗീകരിക്കുമെന്നുറപ്പാണു്. അതുമാത്രമല്ല, ഒന്നുകിലു് ജനങ്ങളു് വോട്ടുചെയ്യുകയോ അല്ലെങ്കിലു് ബി.ജെ.പി. കനിഞ്ഞു് മറ്റേ യന്ത്രങ്ങളു് വിട്ടുകൊടുക്കുകയോ, അതോടൊപ്പം ഇപ്പോഴുള്ള സകല കേന്ദ്ര ഏജ൯സ്സികളുടെയും തട്ടിപ്പന്വേഷണങ്ങളിലു്നിന്നും ഭാരതീയ ജനതാപ്പാ൪ട്ടി കോണു്ഗ്രസിനെതിരെ സുരക്ഷയൊരുക്കുകയും ചെയ്യുകയാണെങ്കിലു്, ഇനിയൊരു തെരഞ്ഞെടുപ്പിലുംകൂടി ജയിക്കണമെങ്കിലും മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിക്കും ഇടതുപക്ഷജനാധിപത്യമുന്നണിക്കും ഇയാളുടെ ഈ പണം വേണമല്ലോ. അതുകൊണു്ടു് സകലമന്ത്രിമാരെയുംതട്ടി സകല അധികാരവും തന്നിലും തന്നെ ഇത്രകാലവും സ്വന്തം മാനാഭിമാനങ്ങളും ജോലിഭാവിയുമെല്ലാം ത്യജിച്ചു് വിലയു്ക്കുവാങ്ങിയ വെറും അടിമകളെപ്പോലെ മഹുമാനിച്ചാദരിച്ചനുസരിച്ച ഏതാനും ഗവണു്മെ൯റ്റു് സെക്രട്ടറിമാരിലുമായി കേന്ദ്രീകരിച്ചു് അടുത്ത അമ്പതുവ൪ഷം യാതൊരുതടസ്സവും ആരിലു്നിന്നും വരാതെ ഒറ്റയു്ക്കു് കേരളം ഭരിക്കാനുള്ള പിണറായി വിജയ൯റ്റെ പ്ലാ൯ വിജയിക്കുമെന്നുറപ്പാണു്. പരലോകത്തേക്കുള്ള വിളിവരുമോ എന്നതുമാത്രമാണു് ഇപ്പോഴുള്ള ഏക തടസ്സം.

2

ഒരു റിപ്പബ്ലിക്കിലെ ജനങ്ങളു് ജനാധിപത്യപ്പ്രക്രിയയിലൂടെ പ്രതിനിധികളെ തെരഞ്ഞെടുത്തു് അവരൊരു മന്ത്രിസഭയുണു്ടാക്കി അതിലൂടെ അതിലോരോരുത്ത൪ക്കും നലു്കിയിട്ടുള്ള അധികാരങ്ങളു് അതിലൊരാളു് കവ൪ന്നെടുത്തു് തനിക്കും ത൯റ്റെചില സെലക്ടു് ഉദ്യോഗസ്ഥ൯മാ൪ക്കുമായി വീതംവച്ചു് അധികാരവിഭജനമുണു്ടായിരുന്നിടത്തു് അധികാരകേന്ദ്രീകരണം നടത്തിയാലു് അതു് ആ റിപ്പബ്ലിക്കിനെയും അതിനെസ്സൃഷ്ടിച്ച ജനാധിപത്യത്തെയും വെല്ലുവിളിക്കുന്നതാണു്. അതിനു് ലോകചരിത്രത്തിലു് കൃത്യമായ ശിക്ഷയുണു്ടു്. അങ്ങനെചെയു്ത രണു്ടുപേ൪ക്കു് ചരിത്രത്തിലു് എന്തു് ശിക്ഷയാണു് പ്രാചിന ജനാധിപത്യങ്ങളു് നലു്കിയിരുന്നതെന്നു് ലോകമാസ്സകലം യൂണിവേഴു്സ്സിറ്റികളിലും സു്ക്കൂളുകളിലും ചരിത്രവിദ്യാ൪ത്ഥികളും നിയമവിദ്യാ൪ത്ഥികളും പഠിക്കുന്നുണു്ടു്. അന്നത്തെപ്പോലെ ഇന്നും റിപ്പബ്ലിക്കും ജനാധിപത്യവുമെല്ലാം ഇവിടെത്തന്നെയുണു്ടു്. റിപ്പബ്ലിക്കിനെ വെല്ലുവിളിക്കുന്നതിനു് അന്നത്തെപ്പോലെ ഒരു വധശിക്ഷതന്നെയാണു് ഇന്നും ജനാധിപത്യരാജ്യങ്ങളിലു് നലു്കിവരുന്നതു്. വധരീതിമാത്രം മാറിയെന്നുമാത്രം.

അധികാരംകൊണു്ടു് ഭ്രാന്തുപിടിച്ചു് സുബോധംനഷ്ടപ്പെട്ടു് വെകിളികളു് കാട്ടിക്കൂട്ടിയ ചിലരെ നമ്മളു് ചരിത്രത്തിലു്ക്കണു്ടിട്ടുണു്ടു്. അതിലു് മുമ്പ൯ ഒരു മഹാവൃത്തികെട്ട അസ്സ്വാഭാവികജ൯മമായിരുന്ന കലിഗുളയായിരുന്നു. മുഴുവനധികാരങ്ങളു് തന്നിലേക്കുമാത്രമായിത്തിരിച്ചു് സ്വന്തം സഹോദരിയെപോലും മറ്റാ൪ക്കുംകൊടുക്കാത്ത ഇത്രയുംവലിയൊരു സ്വാ൪ത്ഥ൯ ലോകത്തു് ഭരണാധികാരികളിലു് മറ്റാരുമുണു്ടായിട്ടില്ല. ഇന്ത്യയടക്കം ലോകത്തെ വമ്പ൯ ജനാധിപത്യരാജ്യങ്ങളുടെയെല്ലാം ഭരണനിയമങ്ങളു്ക്കടിസ്ഥാനമായിട്ടുള്ള റോമ൯നിയമസംഹിത ആവിഷു്ക്കരിച്ചുനടപ്പാക്കിയ, ലോകജനാധിപത്യത്തി൯റ്റെ അടിസ്ഥാനശിലയായ റോമ൯ പാ൪ലമെ൯റ്റു്-സെനറ്റു് സമ്പ്രദായത്തിനു് ജ൯മംനലു്കിയ, ആ റോമാസാമ്രാജ്യംതന്നെയാണു് ഈ അധികാരഭ്രാന്തനും ഭരിച്ചിരുന്നതു്. സ്വന്തം ആവശ്യങ്ങളു്ക്കനുസരിച്ചു് സ്വന്തം ഗ൪ഹണീയനടപടികളെ ന്യായീകരിക്കാനായി തരാതരംപോലെ പ്രശസു്തമായ റോമ൯ നിയമസംഹിതയെ വളച്ചൊടിക്കുകയും വികൃതമാക്കുകയും പുതിയ ഓരോരോ കുരുക്കുകളിലുംചെന്നുപെടുമ്പോളു് അതിലു്നിന്നു് കരകയറാ൯വേണു്ടി പുതിയ ഓരോരോ നിയമങ്ങളു് സൃഷ്ടിക്കുകയുമാണു് അയാളു് ചെയു്തതു്. എന്നിട്ടും ആ റോമ൯ഭ്രാന്ത൯ ഒന്നിലു്നിന്നും കരകയറിയില്ല.

3

സാഡിസവും ക്രൂരതയും ഭരണയക്രമങ്ങളും ലൈംഗികയരാജകത്വവും അഴിഞ്ഞാടുന്ന ഭരണമായിരുന്നു കലിഗുളയുടേതു്. സ്വ൪ണക്കള്ളക്കടത്തുകാരും ചാരസുന്ദരികളും നിശാചര൯മാരായ സീനിയ൪ സ൪ക്കാരുദ്യോഗസ്ഥ൯മാരും പ്രതിയോഗികളെ അമ്പത്താറുവെട്ടുവെട്ടി കൊന്നൊടുക്കുന്ന കില്ല൪സ്സംഘങ്ങളും അഴിഞ്ഞാടുന്ന കേരളാ മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെ പിണറായി വിജയ൯ ഭരണത്തിലു്നിന്നും ഒട്ടുംതന്നെ ഭിന്നമായിരുന്നില്ല രണു്ടായിരത്തി അറുപത്തിമൂന്നു് വ൪ഷംമുമ്പുള്ള കലിഗുളയുടെ ഭരണം. ആകെ ഒരേയൊരു പ്രഭു, ആകെ ഒരേയൊരു രാജാവു്- ഇതായിരുന്നു സ്വയം ദിവ്യത്വം പ്രഖ്യാപിച്ച ഈ ഭ്രാന്ത൯റ്റെയും മുദ്രാവാക്യം. ജനപ്പ്രതിനിധിസഭയുടെയും മന്ത്രിസഭയുടെയും അധികാരങ്ങളു് ഓരോന്നായി കവ൪ന്നുസ്വന്തമാക്കി തോന്നിയപോലെ ഒരു സമ്പൂ൪ണ്ണനിയമരഹിതമായ അരാജകഭരണം നടപ്പിലാക്കിയ ഇയാളു് സകല സമ്പത്തുകളോടെയും ഈജിപു്തിലെ അലകു്സ്സാണു്ഡ്രിയയിലേക്കു് രക്ഷപ്പെടുന്നതുമുമ്പു് റോമ൯ പ്രിട്ടോറിയ൯ ഗാ൪ഡി൯റ്റെ പൂ൪ണ്ണ അറിവോടെ റോമ൯ റിപ്പബ്ലിക്ക൯ സെനറ്റു് തീരുമാനമനുസരിച്ചു് മുപ്പതു് സെനറ്റ൪മാരോളം പ്രതീകാത്മകമായി ഓരോപ്രാവശ്യം കുത്തി ഇയാളെ അവസാനിപ്പിച്ചു് റോമ൯ റിപ്പബ്ലിക്കിനെ വെല്ലുവിളിച്ചതിനും ജനാധിപത്യാധികാരങ്ങളു് കവ൪ന്നെടുത്തു് തന്നിലു്ത്തന്നെ കേന്ദ്രീകരിച്ചതിനും പ്രതികാരം ചെയ്യുകയാണുണു്ടായതു്. ക്രിസു്തുവിനുമുമ്പു് നാലു്പ്പത്തിനാലാംവ൪ഷത്തിലു് ജനുവരിമാസം ഇരുപത്തിരണു്ടിനാണു് ഇതു് നടന്നതു്. ഒരുകാര്യംകൂടിയോ൪ക്കുക- ഇയാളു് ഇതേകുറ്റത്തിനു് വധിക്കപ്പെട്ട ജൂലിയസ്സു് സീസ്സറുടെ മകനായിരുന്നു. അധികാരംകൊണു്ടു് മത്തുപിടിച്ചു് ജനാധിപത്യനിയമങ്ങളെ വെല്ലുവിളിക്കുന്നതു് ഒരു പാരമ്പര്യരോഗമാണു്.

4

ഒരു ജനാധിപത്യവാദിയായിത്തുടങ്ങി ഒടുവിലു് ത൯റ്റെകൂടെ റോമ൯ സെനറ്റുതെരഞ്ഞെടുത്തു് ഒന്നാം ട്രയംവിറേറ്റിലു് സഹമന്ത്രിമാരാക്കിയ മറ്റുരണു്ടുപേരെ അട്ടിമറിച്ചു് ഒരു ഏകാധിപതിയായിമാറിയ ഈ സെനറ്റ൪, ഒടുവിലു് അവിടെയൊന്നും നിലു്ക്കാതെ താ൯ വെറുമൊരു ജനപ്പ്രതിനിധിയാണെന്നതുപോലുംമറന്നു് സമ്പൂ൪ണ്ണ അധികാരം തന്നിലു്ത്തന്നെയും ത൯റ്റെചില ഉദ്യോഗസ്ഥ൯മാരിലുംമാത്രമായി നിക്ഷേപിച്ചുകൊണു്ടു് സ്വയമൊരു സീസ്സറായി പ്രഖ്യാപിക്കുകയാണു് ചെയു്തതു്. ഒടുവിലൊരു സുദീ൪ഘച൪ച്ചയുടെയൊടുവിലു് സെനറ്റുതീരുമാനപ്പ്രകാരം അയാളെ സെനറ്റ൪മാ൪ചേ൪ന്നുതന്നെ വധിച്ചാണു് രണു്ടാം ട്രയംവിറേറ്റെന്നപേരിലു് ഒന്നിലു്ക്കൂടുതലംഗങ്ങളുള്ളൊരു മന്ത്രിസ്സഭ വീണു്ടുമുണു്ടാക്കിയതു്. ഫ്രാ൯സ്സുമായി എട്ടുകൊല്ലംനീണു്ട യുദ്ധത്തിലു് റോമിനെനയിച്ചു് വിജയിച്ചശേഷം സൈന്യത്തെ പിരിച്ചുവിട്ടു് ഒരു സിവിലിയനായി മര്യാദയു്ക്കു് വീട്ടിലു് പ്പൊയു്ക്കൊള്ളാനുള്ള റോമ൯ സെനറ്റുനലു്കിയ ഓ൪ഡ൪ ധിക്കരിച്ചാണു് അതുവരെക്കിട്ടിയ ജനസ്സ്വാധീനമുപയോഗിച്ചു് സീസ്സ൪ ഭരണാധിപനായതും സ്വയം സീസ്സറായി പ്രഖ്യാപിച്ചതും. വെറും എട്ടുകൊല്ലം നായകത്വം രുചിച്ചപ്പോളു് അയാളു്ക്കു് ഏകാധിപത്യവും ഭരണവും അധികാരവും മണു്ടയു്ക്കുകയറി. മുമ്പൊരിക്കലുമുണു്ടായിട്ടില്ലാത്ത രീതിയിലു് ഒരു വ്യക്തിയിലു് അധികാരം കേന്ദ്രീകരിച്ചു് റോമ൯ റിപ്പബ്ലിക്കി൯റ്റെ വിലയിടിച്ചു് ജനാധിപത്യത്തെ കശാപ്പുചെയു്തതിനു് ഇരുപത്തിമൂന്നുപ്രാവശ്യം കുത്തിയാണു് ക്രിസു്തുവിനുമുമ്പു് നാലു്പ്പത്തിനാലാം വ൪ഷം മാ൪ച്ചു് പതിനഞു്ചാംതീയതി ജൂലിയസ്സു് സീസ്സറെ റോമ൯ജനത കശാപ്പുചെയു്തതു്. അതിനുള്ള തീരുമാനമെടുത്തതു് റോമ൯ ജനപ്പ്രതിനിധിസഭയിലെ മാ൪ക്കസ്സു് ബ്രൂട്ടസ്സും ഗൈയ്യസ്സു് കാഷ്യസ്സും ഗൈയ്യസ്സു് ട്രെബോണിയസ്സും ഡെസിമസ്സു് ബ്രൂട്ടസ്സുമടക്കമുള്ള അറുപതിലു്ക്കുറയാത്ത സെനറ്റ൪മാരുടെ നേതൃത്വത്തിലായിരുന്നു. റോമി൯റ്റെ ചരിത്രത്തിലു് അതുവരെയുണു്ടായിട്ടില്ലാത്ത ഈ വിപുലമായ അധികാരകേന്ദ്രീകരണംകാരണം ജനങ്ങളുടെയിടയിലു് വിശ്വാസ്യത നഷ്ടപ്പെട്ടുപോയ റോമ൯ റിപ്പബ്ലിക്കിനു് ഈ കറക്ടീവു് നടപടികളെല്ലാമെടുത്തിട്ടും പിന്നീടൊരിക്കലും പഴയ വിശ്വാസ്യതയും ജനാധിപത്യസ്സ്വഭാവവും വീണു്ടെടുക്കാനായില്ല, കാരണം ത൯റ്റെ മുഴുവ൯ സീനിയ൪ ഉദ്യോഗസ്ഥ൯മാരെയും മറ്റുപല ജനപ്പ്രതിനിധികളെയും അധികാരഭ്രാന്തുകയറിയ ഈ മനുഷ്യ൯ അതിനകം അത്രത്തോളം ദുഷിപ്പിച്ചുകഴിഞ്ഞിട്ടുണു്ടായിരുന്നു. അധികാരഭ്രാന്തുകയറിയ ഒരു മനുഷ്യ൯ ജനാധിപത്യത്തിനു് എത്രത്തോളം വലിയ അപകടമാണെന്നു് ലോകം പഠിച്ചതു് ആ സംഭവത്തിലൂടെയായിരുന്നു.

വെറും മൂന്നോനാലോകൊല്ലത്തെമാത്രം അധികാരംകൊണു്ടു് മത്തുപിടിച്ചു് കണ്ണുകണു്ടുകൂടാതായിപ്പോയ ഇയാളെ കേരളസമൂഹം എന്താണു് ചെയ്യേണു്ടതു്?

5

സുപ്രീംകോടതി ചീഫു് ജസ്സു്റ്റിസ്സായിരുന്ന ശ്രീ. രഞു്ജ൯ ഗൊഗോയു്പോലും വിരമിക്കുന്നതിനുമുമ്പു് രാജ്യത്തെ ജനങ്ങളെ സുപ്രീംകോടതിയിലു്നിന്നും നേരിട്ടു് അഭിസംബോധനചെയു്തുകൊണു്ടു് പറഞ്ഞു, പലകേസ്സുകളിലും വിധി അനുകൂലമാക്കാ൯ തന്നെ സ്വാധീനിക്കാനും ഭീഷണിപ്പെടുത്താനുമുള്ള ശ്രമങ്ങളുണു്ടായെന്നു്. അങ്ങനെയെങ്കിലു് ഇത്രയും വിപുലമായ വിദേശബന്ധങ്ങളും അധികാരത്തി൯ഫലമായുള്ള സ്വാധീനങ്ങളും രാഷ്ട്രീയ സ്വാധീനങ്ങളുമൊക്കെയുള്ള പിണറായി വിജയനുമായി ബന്ധപ്പെട്ട ഭരണരാഷ്ട്രീയസംഘം സുപ്രീംകോടതിയിലെ മാത്രമല്ല ഹൈക്കോടതിയിലെയും മറ്റു് കീഴു്ക്കോടതികളിലെയും കേസ്സുകളിലു് വിധികളു് അനുകൂലമാക്കാനായി എത്രത്തോളം സ്വാധീനിക്കാനും ഭീഷണിപ്പെടുത്താനും ശ്രമിച്ചിട്ടുണു്ടു്, അതിലവ൪ ഏതെല്ലാം കേസ്സുകളിലു് എത്രത്തോളം വിജയിച്ചിട്ടുണു്ടു്, എന്നിതെല്ലാം പരിശോധിക്കപ്പെടേണു്ടതല്ലേ? അതിനേറ്റവും ൠജുവായ വഴി ഈ അനേകം കേസ്സുകളുടെ വിധി എങ്ങനെവന്നു എന്നുമാത്രം പരിശോധിക്കുകയാണു്. കേസ്സു് പിണറായി വിജയനെതിരാണെങ്കിലു് വിധി പിണറായി വിജയനനുകൂലമായിരിക്കുമെന്നൊരു മു൯വിധി ഇപ്പോളു്ത്തന്നെ ജനങ്ങളുടെയിടയിലു് പടരുന്നുണു്ടോ എന്നു് പരിശോധിക്കപ്പേടേണു്ടതാണു്. അതുകൊണ്ടുതന്നെ സുപ്രീം ജസ്സു്റ്റിസ്സു് ശ്രീ. രഞു്ജ൯ ഗൊഗോയിയുടെ ജനങ്ങളോടു് നേരിട്ടുള്ള വെളിപ്പെടുത്തലി൯റ്റെ അടിസ്ഥാനത്തിലു് ഈ ഓരോ വിധിയും സസൂക്ഷു്മം പുന൪നിരീക്ഷിക്കപ്പെടേണു്ടതും കഴിയുമെങ്കിലു് പുനഃപരിശോധിക്കപ്പെടേണു്ടതുമാണു്. ഇത്തരം കാര്യങ്ങളിലു് ജനങ്ങളു് അങ്ങേയറ്റം നിരീക്ഷണജാഗ്രത പുല൪ത്തണമെന്നു് ആവശൃപ്പെടാനല്ലെങ്കിലു്പ്പിന്നെ ഒരു സുപ്രീംകോടതി ചീഫു് ജസ്സു്റ്റിസ്സു് സുപ്രീംകോടതിയിലു്നിന്നും നേരിട്ടു് പൊതുജനങ്ങളെ അഭിസംബോധനചെയു്തു് ചരിത്രംസൃഷ്ടിച്ചു് ഇത്തരം കാര്യങ്ങളു് എന്തിനു് വിളിച്ചുപറയണം?

 
Written and first published on: 10 October 2020



 

 

No comments:

Post a Comment