വ൪ഷങ്ങളു്കഴിഞ്ഞതുകൊണു്ടു് തനിക്കറിയാവുന്ന സത്യവുമായി കോടതിയിലു്വരാതെ ഒരാളെക്കാലവും ഒളിച്ചിരുന്നുകൊള്ളണമെന്നുപറയുന്നതിലു് എവിടെയാണു് ധാ൪മ്മികത?
പി. എസ്സു്. രമേശു് ചന്ദ്ര൯
Article Title Image By Sergey. Graphics: Adobe SP.
ധാ൪മ്മികതയുടെ പര്യായം, ധാ൪മ്മികതയുടെ അങ്ങേയറ്റം, എന്നൊക്കെയുള്ളതു് നിയമക്കോടതികളാണോ എന്നുള്ളൊരു പ്രശു്നമുണു്ടു് പൊതുച൪ച്ചക്കു് വിഷയമാക്കാ൯ പൊതുവേ പല൪ക്കും മടിയുള്ളതായി. പക്ഷേ ചില കോടതിനടപടികളിലു് ധാ൪മ്മികത ഒരു വിഷയമായി ഉയ൪ന്നുവരികയും അവിടെയുള്ള പല നടപടികളിലും ചോദ്യങ്ങളിലും ധാ൪മ്മികത എവിടെയിരിക്കുന്നുവെന്നു് സംശയമുണരുകയുംചെയ്യുന്ന ഘട്ടങ്ങളിലു് ഈച്ചോദ്യം ച൪ച്ചചെയ്യുന്നതു് ഗുണകരവും അ൪ത്ഥവത്തുംതന്നെയല്ലേ? ധാ൪മ്മികതയുടെ അങ്ങേയറ്റം വ്യക്തികളല്ല, അതു് കോടതികളാണെന്നൊരു സങ്കലു്പ്പംതന്നെ എങ്ങനെയുണു്ടായി, എന്നുണു്ടായി? നീതിപീഠത്തി൯റ്റെ ഭാഗമാകുന്നതുകൊണു്ടു് ഒരു വ്യക്തി ധാ൪മ്മികതയുടെ അങ്ങേയറ്റമാകുമോ? എല്ലായു്പ്പോഴും അങ്ങനെതന്നെയായിരിക്കണമെന്നുണു്ടോ? എല്ലാവരുമാകണമെന്നുണു്ടോ? നീതിപീഠത്തി൯റ്റെ ഭാഗമാകുന്നതുകൊണു്ടു് ഒരു വ്യക്തി ധാ൪മ്മികതയുടെ അങ്ങേയറ്റമായില്ല, ഇതാ ഇങ്ങേയറ്റമായിരിക്കുന്നെന്നു് സുപ്രീംകോടതിതന്നെ പരാമ൪ശ്ശിച്ച ഒരു സംഭവമുണു്ടു്. തമിഴു്നാട്ടിലു്നിന്നുള്ള ജസ്സു്റ്റിസ്സു് ക൪ണ്ണ൯റ്റെകാര്യത്തിലു്, അതായതു് ആ മനുഷ്യനെ ഉന്നതകോടതിജസ്സു്റ്റിസ്സുമാരെ വിമ൪ശ്ശിച്ചതിനു് നിയമവൃത്തഭ്രഷ്ടനാക്കി ശിക്ഷിക്കുന്നകാര്യത്തിലു്, സുപ്രീംകോടതിജസ്സു്റ്റിസ്സു്മാരെല്ലാം അങ്ങനെയല്ലല്ലോ, നീതിപീഠത്തി൯റ്റെ ഭാഗമാകുന്നതുകൊണു്ടു് ഒരു വ്യക്തി ധാ൪മ്മികതയുടെ അങ്ങേയറ്റമായിരിക്കുമെന്നല്ലല്ലോ, പറഞ്ഞതു്? ആ ജസ്സു്റ്റിസ്സിനെ ധാ൪മ്മികതപറഞ്ഞു് ശിക്ഷിച്ചതിലൂടെ, അയാളുടെ സകലയധികാരങ്ങളുമെടുത്തുമാറ്റി ഡിസ്സു്റോബുചെയു്തു് ജയിലിലുംകൂടിയടച്ചതിലൂടെ, ജസ്സു്റ്റിസ്സുമാരാകുന്നതുകൊണു്ടു് ധാ൪മ്മികതയൊന്നും ഉണു്ടാവണമെന്നില്ലെന്നുതന്നെയല്ലേ സുപ്രീംകോടതിയും തെളിയിച്ചതു്? അക്കാര്യത്തിലു് അവരെല്ലാം ഏകാഭിപ്രായക്കാരായിരുന്നില്ലേ?
ജസ്സു്റ്റിസ്സു് ക൪ണ്ണ൯റ്റെ അധികാരങ്ങളെടുത്തുമാറ്റിയതു് അഴിമതിനടത്തിയതുകൊണു്ടോ പ്രതികളിലു്നിന്നും പണംവാങ്ങി പലരുംചെയു്തപോലെ വിധികളു് അവ൪ക്കനുകൂലമാക്കിയതിനോ പ്രോസിക്യൂഷനു് പലവിധ പ്രതിബന്ധങ്ങളും സൃഷ്ടിച്ചതിനോ അവ൪ക്കുവേണു്ടി നിയമനടപടിക്രമങ്ങളു് നീട്ടിക്കൊണു്ടുപോയതിനോ അതിലു്ത്തന്നെ അനാവശ്യമായ ധൃതികാണിച്ചതിനോ അവരുടെയഭിഭാഷക൪ക്കു് അനഭിലഷണീയമായ ലീ-വേ അനുവദിച്ചതിനോ ഒന്നുമായിരുന്നില്ല, പ്രത്യുത സുപ്രീംകോടതിജഡു്ജിമാരുടെ ജീവിതശൈലിയെയും പരമാധികാരത്തെത്തന്നെയും അനൗചിത്യത്തി൯റ്റെ തുമ്പോളമെത്തുവോളം ചോദ്യംചെയു്തതിനായിരുന്നു. ക൪ണ്ണ൯ കലു്ക്കട്ടാഹൈക്കോടതിയിലെ ജസ്സു്റ്റിസ്സായിരുന്നുവെന്നുംകൂടി ഓ൪ക്കുക, അതിനുമുമ്പു് മദ്രാസ്‌സു് ഹൈക്കോടതിയിലെ ജസ്സു്റ്റിസ്സും.
അപ്പോളു്, ഒരാളു് നീതിപീഠത്തി൯റ്റെ ഭാഗമാകുന്നതും അയാളു് ധാ൪മ്മികതയുടെ പാരമ്യമാകുന്നതുംതമ്മിലു് ബന്ധമൊന്നുമില്ല. ചില വ്യക്തികളു് കോടതിക്കില്ലാത്ത ധാ൪മ്മികത പുല൪ത്തുന്നവരുമാകാം. ഇ൯ഡൃ൯കോടതികളിലു് ജസ്സു്റ്റിസ്സുമാരുടെ മുകളിലു്വെച്ചിരിക്കുന്ന ഗാന്ധിജിയുടെ പെരുമാറ്റം ബ്രിട്ടീഷു്ക്കോടതികളിലു് അങ്ങനെയായിരുന്നുവെന്നല്ലേ ഇ൯ഡൃയുടേയും ഗാന്ധിജിയുടെയും ചരിത്രം പഠിപ്പിക്കുന്നതു്? ഒരു കുറ്റകൃത്യത്തെക്കുറിച്ചറിവുകിട്ടി വ൪ഷങ്ങളു്കഴിഞ്ഞു് ഒരു മൊഴിയുമായിവരുന്ന ഒരു സാക്ഷിയോടു് ഇത്രയുംനാളെവിടെയായിരുന്നു, അതുകൊണു്ടുതന്നെ നിങ്ങളുടെമൊഴിയെ വിശ്വസിക്കുന്നതെങ്ങനെയെന്നുചോദിക്കുന്ന ഒരു ന്യായാധിപ൯റ്റെ ദൃശ്യം ഒരു നടിയെയാക്രമിച്ചകേസ്സിലു്പ്പ്രതിയായ ഒരു നട൯ ആക്കേസ്സന്വേഷിച്ച പൊലീസ്സുകാരെ ആക്കാരണത്തിനു് കൊലപ്പെടുത്താ൯ശ്രമിച്ചെന്നകേസ്സിലു് അയാളു്ക്കു് അറസ്സു്റ്റിലു്നിന്നും മു൯കൂ൪ജാമ്യംവേണമെന്നാവശ്യപ്പെടുന്ന, അവധിദിവസം കേസ്സുകേളു്ക്കുന്നത്ര പരമപ്പ്രധാനമെന്നു് ജനങ്ങളു് ധരിപ്പിക്കപെട്ട ഹ൪ജ്ജിയിലു്, കേരളത്തിലെ ജനങ്ങളു്ക്കുമുമ്പിലു് തെളിഞ്ഞു. ധാ൪മ്മികതയുടെമുന്നിലു് ചോദ്യമാകുന്നതു് ഇ൯ഡൃയുടെ നീതിന്യായചരിത്രത്തിലാദ്യമായി ഒരു നടിയുടെ തട്ടിക്കൊണു്ടുപോയിബലാത്സംഗത്തിനു് ക്വൊട്ടേഷ൯കൊടുത്തെന്നും അതിലു്പ്പ്രതിചേ൪ത്ത പോലീസ്സുകാരെ കൊല്ലാ൯ ശ്രമങ്ങളു്നടത്തിയെന്നും രണു്ടുകേസ്സുകളിലു്ക്കുരുങ്ങിയ ഒരാളു്ക്കെതിരെ വ൪ഷങ്ങളു്കഴിഞ്ഞിട്ടായാലും സ്വന്തംജീവ൯റ്റെ സുരക്ഷകണക്കിലെടുക്കാതെ ഒരു മൊഴിയുമായി സധൈര്യം മുന്നോട്ടുവന്ന ആ സാക്ഷിയാണോ? വ൪ഷങ്ങളു്കഴിഞ്ഞതുകൊണു്ടു് തനിക്കറിയാവുന്ന സത്യവുമായി കോടതിയിലു്വരാതെ ഒരാളെക്കാലവും ഒളിച്ചിരുന്നുകൊള്ളണമെന്നുപറയുന്നതിലു് എവിടെയാണു് ധാ൪മ്മികത?
ഒരുകാര്യംകൂടിപ്പറഞ്ഞുകൊള്ളട്ടെ: അയാളു് ആ വെളിപ്പെടുത്തലു് ഒരു മൊഴിയായി കോടതിയിലു്ക്കൊടുക്കാ൯ കൊണു്ടുവന്നതല്ല, ഒരു പത്രസമ്മേളനത്തിലയാളു് വെളിപ്പെടുത്തിയതു് പോലീസ്സിനു് അതി൯റ്റെ ഗൗരവംകണക്കിലെടുത്തു് അന്വേഷിച്ചേമതിയാകൂവെന്നുവന്നപ്പോളു് പോലീസ്സന്വേഷിച്ചു് അതു് വാസു്തവപരമെന്നുകണു്ടപ്പോളു് അതി൯മേലൊരു പുതിയകേസ്സു് രജിസ്സു്റ്റ൪ചെയു്തതിലു് തനിക്കു് അറസ്സു്റ്റിലു്നിന്നും മു൯കൂ൪ജാമ്യം നലു്കണമെന്നാവശ്യപ്പെട്ടുകൊണു്ടു് ആ രണു്ടുകേസ്സുകളിലെയും പ്രതി കോടതിയിലെത്തിയപ്പോളു് അന്വേഷണോദ്യോഗസ്ഥ൯മാരെ വധിക്കാനുള്ള ഗൂഢാലോചനടത്തിയതിനു് താ൯ സാക്ഷിയാണെന്നു് പത്രസമ്മേളനംനടത്തി വെളിപ്പെടുത്തിയ ഒരു സിനിമാസംവിധായകനായ ഇയാളെ അതിലൊരു സാക്ഷിയായി ആ കോടതിയിലു് മൊഴികൊടുക്കാ൯ വിളിച്ചുവരുത്തിയതാണു്. ആ സിനിമാനടനുകിട്ടിയ സവിശേഷപരിഗണനയുടെ ഒരംശമെങ്കിലും കോടതിയിലു് ആ സിനിമാസംവിധായകനുകിട്ടിയോ എന്നു് ജനങ്ങളു്ക്കു് സംശയമാണു്. ആ സംശയം ആരാണു് നിവാരണംചെയ്യാ൯പോകുന്നതു്? ആരെങ്കിലും നിവാരണം ചെയ്യുമോ? അതോ ഇതുപോലെ സമൂഹം ച൪ച്ചചെയ്യണമോ? അതോ സമൂഹം ഇങ്ങനെയുള്ള സന്ദേഹങ്ങളൊന്നുമുണു്ടാവാതെ അജ്ഞാതനടിച്ചുജീവിക്കണോ ജനാധിപത്യത്തിലു്?
സത്യം അലു്പ്പം താമസിച്ചായാലൂം പുറത്തുവരുന്നതാണു് നല്ലതെന്ന സമീപനമല്ലേ നാം മുറുകെപിടിക്കേണു്ടതു്? അതിനല്ലേ സത്യമേവജയതേ എന്നു് ഒരുപക്ഷേ അകത്തേക്കുപോകുന്നവരും പുറത്തേക്കുവരുന്നവരും ശ്രദ്ധിച്ചിട്ടില്ലെങ്കിലു്പ്പോലും കോടതികളുടെമുകളിലു് എഴുതിവെച്ചിരിക്കുന്നതു്? താമസിച്ചുവരുന്ന സത്യത്തിനു് വിലയില്ലെന്ന, സ്ഥാനമില്ലെന്ന, ധ്വനി അതു് അകത്തേക്കുപോകുമ്പോളു് വായിച്ചില്ല എന്നുംകൂടിത്തന്നെയല്ലേ? നിയമത്തിനെയടിസ്ഥാനപ്പെടുത്തിയ ഒരു നീതിപീഠത്തിലു് വാദവക്രതകളു്ക്കൊന്നും ഒരുകാര്യവുമില്ല, സത്യത്തിനാണു് വില- അതങ്ങനെത്തന്നെയാണോ നടക്കുന്നതു് അല്ലയോയെന്നതു് പിന്നീടുമാത്രംവരുന്ന ഒരു ചോദ്യമാണു്, നീതിശാസു്ത്രത്തിലതു് അപ്രസക്തവുമാണു്. ഇതിലു് പലയാളുകളു്ക്കും വിയോജിപ്പുണു്ടാകുന്ന ഭാഗങ്ങളുണു്ടായേക്കാം, എന്നല്ല ഉണു്ടു്. അങ്ങനെയുള്ളവ൪ നീതിനി൪വ്വഹണം പ്രാചീനയി൯ഡൃയിലു് എന്നുള്ള വിഷയം കൂടുതലു്പഠിക്കാ൯ സമയമായി. പ്രൊഫ. ശ്രീകണു്ഠ൯പോലുള്ള പ്രതിഭകളുടെ ഈവിഷയത്തിലുള്ള ഗവേഷണപ്പ്രബന്ധങ്ങളതിനെ സഹായിച്ചേക്കും.
സത്യവാംഗ്മൂലമെന്നപേരിലു് ഈപ്പറഞ്ഞ മു൯കൂ൪ജാമൃയപേക്ഷക൯ എഴുതിനലു്കുന്നതെല്ലാം അതി൯റ്റെമുകളിലു് സത്യവാംഗ്മൂലമെന്നു് എഴുതിവെച്ചിരിക്കുന്നതുകൊണു്ടു് സത്യമാകുമോ? സാക്ഷിയുടെമൊഴി അവിശ്വസിക്കാ൯ കാരണമുണു്ടെന്നുപറയുന്ന കോടതി ഹ൪ജ്ജിയപേക്ഷക൯ സത്യവാംഗ്മൂലം എന്നെഴുതിവെച്ചിരിക്കുന്നതെല്ലാം സത്യംതന്നെയെന്ന വിശ്വാസത്തിലല്ലേ അങ്ങനെചെയുന്നതു്? സാക്ഷി എതി൪കക്ഷിയുമായിച്ചേ൪ന്നു് സിനിമാപിടിക്കാ൯നടന്നതി൯റ്റെ അസ്വാരസ്യബാക്കിപത്രമാണു് സാക്ഷിയുടെ മൊഴിയെന്നു് ജനങ്ങളു് വിശ്വസിക്കാ൯പ്രേരിപ്പിക്കുന്ന ന്യായാധിപ൯റ്റെചോദ്യം വളരെക്കുറച്ചുകാലംകൊണു്ടു് കീഴു്ക്കോടതികളു്മുതലു് ഇ൯ഡൃയിലെ ഏറ്റവുംമേലറ്റക്കോടതിവരെ ഒരു പെണ്ണാക്ക്രമണക്കേസ്സിലു് അമ്പത്തിരണു്ടോളം സത്യവാംഗ്മൂലങ്ങളെഴുതിക്കൊടുത്തിട്ടുനടക്കുന്ന ആ നട൯റ്റെ ഏറ്റവും ത൯മയത്വമായി അഭിനയിക്കപ്പെട്ടിരിക്കുന്നു സിനിമയുടെപേരുതന്നെ രാജനുണയ൯- കിംഗു് ലയ൪- എന്നാണെന്നറിഞ്ഞിട്ടാണോയെന്നറിയാ൯ ജനങ്ങളു്ക്കൊരാകാംക്ഷയുണു്ടു്. ഈ സത്യവാംഗ്മൂലസതൃങ്ങളിലു് കള്ളമെന്നുതെളിയുന്നവയി൯മേലു് ആ സമ൪പ്പണക്കാര൯റ്റെയും അതെഴുതിസ്സമ൪പ്പിച്ച അറ്റോ൪ണിമാരുടെയുംമേലു് കോടതികളു് നടപടിയെടുക്കുന്നുണു്ടോ?
Written on 25 January 2022 and first published on: 26 January 2022
No comments:
Post a Comment