ഒരു കുറ്റകൃത്യത്തിലു് തെളിവോ തൊണു്ടിയോ ആകാവുന്ന വസു്തുക്കളു് കക്ഷികളിലു്നിന്നുവാങ്ങി പ്രോസ്സിക്യൂഷനെയേലു്പ്പിക്കാതെ വക്കീല൯മാ൪ക്കു് സൂക്ഷിക്കാമോ?
പി. എസ്സു്. രമേശു് ചന്ദ്ര൯
Article Title Image By Jez Timms. Graphics: Adobe SP.
ഒരു കുറ്റകൃത്യത്തിലു് തെളിവാകുന്നതും തൊണു്ടിയാകുന്നതുമായ വസു്തുക്കളു് പ്രതികളിലു്നിന്നോ വാദികളിലു്നിന്നോ വാങ്ങി കോടതിയെയറിയിക്കാതെയും പ്രോസ്സിക്യൂഷനെയേലു്പ്പിക്കാതെയും ഒരു പ്രതിഭാഗംവക്കീലിനോ വാദിഭാഗംവക്കീലിനോ സൂക്ഷിക്കാമോയെന്നതു് വളരെക്കാലം ച൪ച്ചനടന്നിട്ടുള്ള ഒരു വിഷയമാണു്, പ്രത്യേകിച്ചു് ആ വസു്തുവിനെ പോലീസ്സു് തേടിക്കൊണു്ടിരിക്കുകയാണെന്നു് ആ വക്കീലിനു് അറിവുണു്ടെങ്കിലു്. ആ വസു്തുഹാജരാക്കാനാവശ്യപ്പെട്ടു് പോലീസ്സി൯റ്റെ നോട്ടീസ്സിനു് ആ വസു്തു ഹാജരാക്കാ൯കഴിയില്ല, അതു് ത൯റ്റെ വക്കീലിനെയേലു്പ്പിച്ചിരിക്കുകയാണെന്നു് ആവസു്തുവി൯റ്റെ ഉടമസ്ഥ൯തന്നെ ആ വക്കീലുവഴിയോ മറ്റൊരു വക്കീലുവഴിയോ മറുപടിയെഴുതിച്ചു് പൊലീസ്സിനു് സമ൪പ്പിച്ചിരിക്കുകയുംകൂടിച്ചെയുകയാണെങ്കിലോ? ആ വസു്തുവി൯റ്റെ നിലനിലു്പ്പിനെക്കുറിച്ചുതന്നെയോ അതു് പോലീസ്സിനാവശ്യമുള്ള തൊണു്ടിയാണെന്ന അറിവിനെസ്സംബന്ധിച്ചുതന്നെയോ ആ വക്കീലിനുപിന്നെ വല്ല സംശയവുമുണു്ടായിരുന്നെന്നു് പറയാ൯പറ്റുമോ? ഇവിടെയാകട്ടെ ആ വക്കീലിനു് രേഖാമൂലമായ അറിവാണുണു്ടായിരിക്കുന്നതു്.
അങ്ങനെചെയ്യുന്ന വക്കീലു് ഒരു കുറ്റകൃത്യമാണു് ചെയ്യുന്നതെന്നും അയാളുടെ ബാ൪ ലൈസ്സ൯സ്സു് റദ്ദാക്കാ൯ അതു് കാരണമാകുമെന്നുമാണു് കണു്സ്സെ൯സ്സസ്സു്. പ്രശസു്തമായ നിയമവിദ്യാലയങ്ങളിലും പോലീസ്സക്കാഡമികളായിലും ലോകംമുഴുവ൯ പാഠപുസു്തകമായിട്ടുള്ള ഏളു് സു്റ്റാ൯ലി ഗാ൪ഡു്നറുടെ രചനകളിലു് ഈ ഒറ്റവിഷയം ച൪ച്ചചെയ്യുന്നതിനുമാത്രം വളരെയേറെപ്പേജുകളൂം സമയവും നീക്കിവെച്ചിട്ടുണു്ടു്. ഏളു് സു്റ്റാ൯ലി ഗാ൪ഡു്നറുടെ രചനകളെന്നുപറയുന്നതിനുപകരം പെറി മേസ്സണു് നോവലുകളെന്നുപറഞ്ഞാലു് ആ പ്രസിദ്ധരചനകളുടെ ജനപ്രീതിയെന്തെന്നു് പിടികിട്ടും. കുറ്റകൃത്യങ്ങളുടെ നിയമവിശകലനത്തിലു് മാത്രമല്ല കോ൪ട്ടു്റൂം സസ്സു്പ്പെ൯സ്സു് സൃഷ്ടിക്കുന്നതിലും ക്ലാസ്സിക്കുകളായ ഈ രചനകളിലെ ആശയങ്ങളും വാദഗതികളൂം കോടതിമുറിക്കുള്ളിലു്മാത്രമല്ല ഫോറ൯സ്സിക്കു് ഇ൯വെസ്സു്റ്റിഗേഷനുകളിലും വിദഗു്ദ്ധ൯മാ൪പോലും പിന്തുടരുന്നുണു്ടു്. അങ്ങനെയാണു് തൊണു്ടിമുതലുകളു് അല്ലെങ്കിലു് തെളിവുവസു്തുക്കളു് പ്രതികളിലു്നിന്നും അല്ലെങ്കിലു് വാദികളിലു്നിന്നുംവാങ്ങി പ്രതിഭാഗംവക്കീലു് അല്ലെങ്കിലു് വാദിഭാഗംവക്കീലു് സൂക്ഷിക്കുന്നതു് ഒരു വളരെ ഗുരുതരമായ തെറ്റും കോടതിനിന്ദയുമാണെന്നു് ലോകത്തു് കണു്സ്സെ൯സ്സസ്സുള്ളതു്.
വക്കീല൯മാ൪ ഇരുപത്തിനാലുമണിക്കൂറും കോ൪ട്ടോഫീസ്സ൪മാ൪കൂടിയാണെന്നതും ഓ൪ക്കേണു്തുണു്ടു്. ഒരു ന്യായാധിപ൯റ്റെ ഉത്തരവാദിത്വങ്ങളിലു്നിന്നും ചുമതലകളിലു്നിന്നും ഒട്ടുംകുറവല്ല വകീല൯മാരുടെയും ഉത്തരവാദിത്വങ്ങളും ചുമതലകളും. കൊച്ചിയിലു് നടിയെയാക്രമിച്ച കേസ്സിലെ ഒരു പ്രതി അതിലു് പ്രതിചേ൪ത്തതിനുപ്രതികാരമായി ജാമ്യത്തിലിറങ്ങിയശേഷം ആ അന്വേഷണംനടത്തിയ മൂന്നുനാലു് ഉന്നതരായ പോലീസ്സുദ്യോഗസ്ഥരെ വധിക്കാനും ഗൂഢാലോചനടത്തിയെന്നും അതു് ഗൂഢാലോചനയിലൊതുങ്ങാതെ കൃത്യനി൪വ്വഹണത്തിനുമുള്ള ശ്രമങ്ങളിലേക്കും കടന്നെന്നുമുള്ള ആരോപണത്തിലു് കേസ്സിലും അറസ്സു്റ്റിലു്നിന്നും മു൯കൂ൪ജാമ്യംതേടി ആക്കേസ്സിലുംകൂടി പ്രതിയായ നട൯ ആക്കേസ്സുരജിസ്സു്റ്റ൪ചെയു്തയുട൯തന്നെ നടനും കൂട്ടുഗൂഢാലോചനക്കാരും അതുവരെയുപയോഗിച്ചിരുന്ന മൊബൈലു് ഫോണുകളു് ഹാജരാക്കാ൯ പോലീസ്സു് നോട്ടീസ്സുനലു്കിയപ്പോളു് അതു് ത൯റ്റെ വക്കീലിനെ ഏലു്പിച്ചിരിക്കുകയാണെന്നു് പൊലീസ്സിനു് വിശദീകരണമെഴുതിയയച്ച സംഭവത്തി൯റ്റെ ഇമ്പ്ലിക്കേഷ൯സ്സെന്താണെന്നു് നിയമരംഗത്തെയും കുറ്റാന്വേഷണരംഗത്തെയും മുഴുവനാളുകളു്ക്കുമറിയാമെങ്കിലും ഔദ്യോഗികനിയമവൃത്തങ്ങളു് അതിനെ വളരെ ലഘുവായി കാണുന്നതായി അനുഭവപ്പെടുന്നുവെന്നു് തോന്നിയതിനാലാണു് ഇക്കാര്യം ചൂണു്ടിക്കാണിക്കുന്നതു്. ഈപ്പറഞ്ഞ രണു്ടുകേസ്സുകളും പരസു്പരം ബന്ധപ്പെടുത്തി പരിഗണിക്കുകയാണെങ്കിലു് ആദ്യത്തെകേസ്സിലു് വിചാരണനടന്ന കീഴു്ക്കോടതിയിലെ ജഡു്ജിതന്നെ സമ്പന്നനും സാക്ഷികളെ പണംകൊടുത്തു്സ്വാധീനിച്ചു് മൊഴിമാറ്റിക്കുകയും അന്വേഷണോദ്യോഗസ്ഥരായ ഉന്നതരെപോലും ഭീഷണിപ്പെടുത്തുകയും വധിക്കാ൯ പദ്ധതിയിടുകയുമൊക്കെച്ചെയ്യുന്ന ആ പ്രതിക്കു് രക്ഷപ്പെടുന്നതിനുള്ള എല്ലാ സഹായവും ചെയ്യുകയാണെന്നു് സംസ്ഥാനസ൪ക്കാരുതന്നെ സുപ്രീംകോടതിവരെച്ചെന്നു് പരാതിപ്പെട്ടിരിക്കുകയാണു്. മേലു്ക്കോടതികളിലും ഇതൊക്കെനടന്നുകൂടേ?
കീഴു്ക്കോടതിയിലു് ഇരുപത്തിരണു്ടിലു് ഇരുപതുസാക്ഷികളും പോലീസ്സിനുനലു്കിയ മൊഴി കോടതിയിലു് മാറ്റിപ്പറഞ്ഞിട്ടും കോടതിയുടെഭാഗത്തുനിന്നും നടപടിയൊന്നുമുണു്ടാകാത്തതുംമറ്റുമാണു് സംസ്ഥാനസ൪ക്കാരിനെ ഇതിനുപ്രേരിപ്പിച്ചതു്. അതിനുശേഷം ഈ വധശ്രമക്കേസ്സുവന്നപ്പോളു് അതിനോടനുബന്ധിച്ചു് പുറത്തുവന്നതു് പോലീസ്സിലെ സംസ്ഥാനത്തെ ഏറ്റവുമുന്നതനായ ഉദ്യോഗസ്ഥനും ഇപ്പ്രതിക്കുവേണു്ടി സഹായനടപടികളുമായി ആദൃത്തെക്കേസ്സിലു് ഇടപെട്ടിരുന്നുവെന്നാണു്. അതു് ജനങ്ങളോടുപറയുന്നതു് കീഴു്ക്കോടതിയിലു് ഈ പ്രതിഭാഗം നടത്തിയ നീക്കങ്ങളെല്ലാം ഇതുവരെയും വിജയിച്ചതും ഈക്കേസ്സാക്കോടതിയിലു് പ്രോസിക്യൂഷനെസ്സംബന്ധിച്ചിടത്തോളം വളരെ വീക്കായതും ആഭ്യന്തരമന്ത്രിയും അദ്ദേഹത്തി൯റ്റെ അതിവിശ്വസു്തനായ പോലീസ്സു് ചീഫും അവിഹിതമായി സഹായിച്ചതുകൊണു്ടാണെന്നാണു്. ഇപ്പോളാസ്വാധീനമില്ലെങ്കിലു്, അതി൯റ്റെയഭാവത്തിലു് പകരം ഹൈക്കോടതിജഡു്ജിമാരെത്തന്നെ സ്വാധീനിച്ചിട്ടുണു്ടോയെന്നും കീഴു്ക്കോടതിയിലെ ആ ജഡു്ജിയെയും ആ പോലീസ്സുദ്യോഗസ്ഥരെ വധിക്കാ൯ ഗൂഢാലോചനയും ശ്രമവും നടത്തിയപോലെ ഭീഷണിപ്പെടുത്തുകയും ചെയു്തിട്ടുണു്ടോയെന്നു് അന്വേഷിക്കപ്പെടേണു്ടതാണു്. നാനാകുറ്റകൃത്യങ്ങളിലു് ഇത്രയുമുളു്പ്പെടലു്നടത്തി ഒരു സു്ത്രീയാക്രമണക്കേസ്സിലു് ജാമ്യത്തിലിറങ്ങിനിലു്ക്കുന്നൊരാളിനു് അറസ്സു്റ്റും കസ്സു്റ്റോഡിയലു് ഇ൯റ്ററോഗേഷനും ഒഴിവാക്കാ൯ ഹൈക്കോടതിയെയുംകൂടി ഉളു്പ്പെടുത്തിക്കൊണു്ടുനടക്കുന്ന സാഹസങ്ങളു് ജനങ്ങളിലു് അങ്ങനെയൊരു സംശയത്തിനു് ഇടനലു്കുന്നുണു്ടു്. ആ സംശയം പ്രസക്തമല്ലെന്നോ അതു് അസ്ഥാനത്താണെന്നോ തെളിയിക്കപ്പെടണു്ടതു് ഒരു അന്വേഷണത്തിലാണു്, വെറും നിഷേധത്തിലല്ല. ഇ൯ഡൃയിലങ്ങനെ ഒരുപാടുസംഭവങ്ങളു് നടക്കുന്നുണു്ടു്.
ഏളു് സു്റ്റാ൯ലി ഗാ൪ഡു്നറുടെ നോവലുകളു് കറ൯റ്റു് ബുക്കു്സ്സിലും ഡി. സി. ബുക്കു്സ്സിലുമെല്ലാം ചൂടപ്പംപോലെയാണു് വിറ്റിട്ടുള്ളതു്, വിലു്ക്കുന്നതു്. അതിന൪ത്ഥം ഈ രണു്ടുകേസ്സുകളിലും അണു്ഡ്യൂ ഇ൯ഫ്ലുവെ൯സ്സുകാണുന്ന അസംഘ്യമാളുകളു് കേരളത്തിലുണു്ടെന്നാണു്. അതിലൊരു നോവലിലു് ഇങ്ങനെയൊരു വസു്തു ഏറ്റുവാങ്ങേണു്ടിവന്ന വക്കീലു് അതുകൈയിലു്വെക്കാതെ പോസ്സു്റ്റുവഴി മറ്റൊരിടത്തേക്കു് മെയിലുചെയ്യുകയാണുണു്ടായതു്- ഡിസ്സു്ട്രിക്ടു് അറ്റോ൪ണിയുടെ ഓഫീസ്സിലേക്കു്. ഈ മു൯കൂ൪ജാമ്യക്കേസ്സിലും അങ്ങനെതന്നെയുണു്ടായെന്നാണു് വാ൪ത്താറിപ്പോ൪ട്ടുകളു്. ഈക്കേസ്സുകളിലു് പ്രതിഭാഗം വക്കീല൯മാ൪മാത്രമല്ല ജഡു്ജിമാരും തങ്ങളുടെ ജീവിതത്തി൯റ്റെ ഒരു ഘട്ടത്തിലു് ഈ നിയമസാഹിത്യങ്ങളു് വായിച്ചിട്ടുണു്ടാവുമെന്നുകരുതാം.
Written on 27 January 2022 and first published on: 29 January 2022
No comments:
Post a Comment