725
നൂറുപേരെട്ടെസ്സു്റ്റുചെയ്യുമ്പോളു് അതിലമ്പതുപേ൪ക്കും കൊറോണയാകുന്ന കേരളം, അതു് നൂറാവാത്തതാണു് കേരളത്തി൯റ്റെ ആരോഗ്യനേട്ടമെന്നു് അഭിമാനിക്കുന്ന ആരോഗ്യമന്ത്രി, ജീവനുംകൊണു്ടോടി അമേരിക്കയിലേക്കു് പലായനംചെയ്യുന്ന മുഖ്യമന്ത്രി!
പി. എസ്സു്. രമേശു് ചന്ദ്ര൯
ഒരു നൂറുപേരെട്ടെസ്സു്റ്റുചെയ്യുമ്പോളു് അതിലമ്പതുപേ൪ക്കും കൊറോണയാകുന്ന കേരളം, അതു് നൂറാവാത്തതാണു് കേരളത്തി൯റ്റെ ആരോഗ്യനേട്ടമെന്നു് അഭിമാനിക്കുന്ന ആരോഗ്യമന്ത്രി, ജനങ്ങളെവിട്ടു് ജീവനുംകൊണു്ടോടി അമേരിക്കയിലേക്കു് പലായനംചെയ്യുന്ന മുഖ്യമന്ത്രി! ഇതാണു് രണു്ടായിരത്തിയിരുപത്തിരണു്ടു് എന്ന വ൪ഷത്തി൯റ്റെയാദ്യം ജനുവരിയിലു് കേരളംകണു്ടതു്. ഇത്രയും സ്വാ൪ത്ഥ൯മാരും ഭീരുക്കളും അസമ൪ത്ഥരുമായവരുടെ ഭരണത്തിലു് ലോകത്തേറ്റവുംകൂടുതലു് വൃത്തിയും വെടിപ്പും ലോകംമുഴുവ൯ചെന്നു് ജോലിചെയു്തുജീവിക്കാനുള്ള വിദ്യാഭ്യാസവുമുള്ള കേരളം എങ്ങനെയകപ്പെട്ടുവെന്നതു് ലോകത്തിനുതന്നെ ഒരു ചിന്താവിഷയമാണിന്നു്. ഇത്രയും സമ൪ത്ഥരായ ഒരു ജനതയു്ക്കു് സാധാരണഗതിയിലിതു് പറ്റേണു്ടതല്ല.
ഇ൯ഡൃയിലേറ്റവുംകൂടുതലു് സാക്ഷരതയും വിദ്യാഭ്യാസവും ഒരുകാലത്തെ പ്രശസു്തമായ ഏറ്റവുംമികച്ച ആരോഗ്യനേട്ടങ്ങളുമുള്ള കേരളം കൊറോണാരോഗപ്പ്രതിരോധത്തിലു് ഇ൯ഡൃയിലേറ്റവുംകൂടുതലു് കാര്യക്ഷമതകൈവരിക്കുന്ന സംസ്ഥാനമായിത്തീരുമെന്നാണു് ഏവരും പ്രതീക്ഷിച്ചിരുന്നതു്. അതിനുപകരം ഇ൯ഡൃയിലേറ്റവുംകൂടുതലു് കൊറോണാഗ്രസ്സു്തവും കൊറോണാപ്പ്രതിരോധത്തിലു് ഏറ്റവുംകൂടുതലു് പരാജയപ്പെട്ടതുമായ സംസ്ഥാനമായി കേരളം വീഴുന്നതാണു് എല്ലാവരും കണു്ടതു്. ഈ അപകടദൃശ്യംകണു്ട, ഇതൊരപകടദൃശ്യമാണെന്നു് തിരിച്ചറിയാനുള്ള ബോധമുള്ള, സകലരുടെയും കണ്ണുകളു് കേരളത്തിലെ മുഖ്യമന്ത്രി, കേരളത്തിലെ ആരോഗ്യമന്ത്രി, കേരളത്തിലെ ചീഫു് സെക്രട്ടറി, കേരളത്തിലെ ഹെലു്ത്തു് സെക്രട്ടറി, കേരളത്തിലെ ആരോഗ്യവകുപ്പു് ഡയറക്ട൪ എന്നിവരിലാണു് തുറിച്ചുനോക്കിനിന്നതു്. പ്രശസു്തമായനിലയിലോടിക്കൊണു്ടിരിക്കുന്ന ഒരു കപ്പലു് മുങ്ങുമ്പോളു് അതു് ഏതു് ക്യാപു്റ്റ൯സ്സിയുടെകീഴിലായിരുന്നുവെന്നു് എല്ലാവരും ശ്രദ്ധിക്കും. ഡെക്കുബോയിമുതലു് ഉള്ളറകളിലിരിക്കുന്ന ഷിപ്പു് എ൯ജിനീയ൪വരെ ആരുമതിനു് കാരണക്കാരാകാമെങ്കിലും ക്യാപു്റ്റനെയാണു് ശ്രദ്ധിക്കുക, അയാളു്തന്നെയാണു് ലോകത്തെവിടെയും അതി൯റ്റെ ഉത്തരവാദിത്വമേലു്ക്കുന്നതും. ആ നി൪ന്നിമേഷമായ ഇ൯ഡൃയുടെ തുറിച്ചുനോട്ടം താങ്ങാനാവാതെ അതിലു് കേരളത്തിലെ മുഖ്യമന്ത്രിയാണു് തനിക്കുസുഖമില്ലെന്ന പ്രഹസ്സനമവതരിപ്പിച്ചു് അമേരിക്കയിലേക്കു് പലായനംചെയു്തതു്. മറ്റേ നാലുപേ൪ക്കും അതിനുള്ള അവസരം നിഷേധിച്ചിട്ടിട്ടാണു് കേരളത്തിലെ മുഖ്യമന്ത്രി പലായനംചെയു്തതു്. ജനങ്ങളപകടത്തിലു്പ്പെട്ടുനിലു്ക്കുന്ന ഇതുപോലെയുള്ളൊരടിയന്തരഘട്ടത്തിലു് ഇ൯ഡൃയിലേതെങ്കിലുമൊരു മുഖ്യമന്ത്രി ഏതെങ്കിലുമൊരുസംസ്ഥാനത്തു് ഏതെങ്കിലുമൊരുകാലത്തു് ഇതുപോലെ എവിടേക്കെങ്കിലും പലായനംചെയു്തിട്ടുണു്ടോയെന്നു് അന്വേഷിക്കേണു്ടതാണു്- ജനങ്ങളു്ക്കപകടംവരുമ്പോഴെല്ലാം ഇതുപോലെ ഓടുമോയെന്നും. ഇ൯ഡൃയിലു് ചില യുവാക്കളൊഴികെ അസുഖങ്ങളൊന്നുമില്ലാത്ത ഏതു് മുഖ്യമന്ത്രിയാണുള്ളതു്? ഇവിടെ ഈ മുഖ്യമന്ത്രി ഒരു ഭീരുവാണെന്നോ ഒരു നട്ടെല്ലില്ലാത്തവനാണെന്നോ ഒരു അഴിമതിക്കാരനാണെന്നോ ഒരു പലായനവാദിയാണെന്നോ പറയുന്നതില൪ത്ഥമില്ല- ഈ മുഖ്യമന്ത്രി ഒരു സാമൂഹ്യക്കുറ്റവാളിയാണു്!
ഇതിങ്ങനെയാണെങ്കിലും, കൊറോണാപ്പ്രതിരോധത്തിലു് കേരളം ഈപ്പറഞ്ഞ അപ്രസക്തവ്യക്തിത്വങ്ങളുടെ ഭരണത്തിലു് കൂപ്പുകുത്തിവീണെങ്കിലും, ഇ൯ഡൃയിലേറ്റവും മോശവും അപമാനകരവുമായ പ്രകടനം കാഴു്ച്ചവെച്ചുവെങ്കിലും, കൊറോണാരോഗചികിത്സയിലും ശുശ്രൂഷയിലും കേരളം വളരെ മെച്ചപ്പെട്ടനിലയിലു് പ്രവ൪ത്തിച്ചുവെന്നു് പ്രത്യേകം എടുത്തുപറയേണു്ടതുണു്ടു്. അതു് സാധ്യമാക്കിയതു് കേരളാ ഹെലു്ത്തു് സ൪വ്വീസ്സി൯റ്റെ കഴിഞ്ഞ അരനൂറ്റാണു്ടുകാലത്തെ അനുഭവസമ്പത്തും രോഗപരിചരണപരിശീലനവും അതിലെ ജീവനക്കാരുടെ ലോകംമുഴുവ൯ ഡിമാ൯ഡുള്ള അ൪പ്പണബോധവും സേവനോത്സുകതയുമാണു്. അതിലാകട്ടേ മു൯പറഞ്ഞ അഞു്ചുപേ൪ക്കുമൊരുപങ്കുമില്ല- തങ്ങളുടെ ഏറ്റവും മോശപ്പെട്ട പ്രൊഫഷണലു് നിലവാരത്തിലൂടെ മോശം ഉദാഹരണം കാഴു്ച്ചവെച്ചു് ആ ജീവനക്കാരുടെ മോറെയിലു് മൊത്തത്തിലു് നശിപ്പിക്കാ൯ശ്രമിച്ചുവെന്നതിലൊഴികെ. ഈ ജീവനക്കാ൪മുഴുവ൯ ഈ അ൪പ്പണബോധത്തോടെയും കാര്യക്ഷമതയോടെയും സ്വയം ആ രോഗം പക൪ന്നുകിട്ടിയും രാപ്പകലില്ലാതെ കൊറോണാരോഗചികിത്സയിലും രോഗവ്യാപനപ്പ്രതിരോധത്തിലും മുഴുകിയിരിക്കേ അവ൪ക്കും ആ രോഗികളു്ക്കും ആ ആശുപത്രികളു്ക്കും നലു്കാനുള്ള സാമഗ്രികളും മരുന്നുകളും ഉപകരണങ്ങളും വാങ്ങിയതിലൂടെ കോടിക്കണക്കിനുരൂപയുടെ പൊതുപ്പണം വെട്ടിച്ചു് മോഷ്ടിച്ചുതിന്നുകയായിരുന്നു മറ്റേ അഞു്ചുപേരുമെന്നതു് ഇവ൪ അഞു്ചുപേരും കേരളത്തിലോ ഈ ഭൂമിയിലോതന്നെ ഇല്ലായിരുനെങ്കിലു് കൊറോണാപ്പക൪ച്ചയിലും ജനമരണത്തിലും ഈ ജീവനക്കാരൊക്കെയുണു്ടായിട്ടും ഇ൯ഡൃയിലു് റെക്കാ൪ഡിട്ട ഈ ചരിത്രപതനം കേരളത്തിനു് ഉണു്ടാകുമായിരുന്നില്ല എന്ന വസു്തുതയവശേഷിക്കുന്നു. നമ്മളു് മരിച്ചാലു് നമുക്കു് അതിനുകാരണക്കാരായവരുടെമേലു് കുറ്റാരോപണമുന്നയിക്കുന്നതിനുള്ള അവകാശമുണു്ടെന്നോ൪ക്കുക- അതായതു് മരിക്കുന്നതിനുമുമ്പു്: ചിലപ്പോളു് അതിലൂടെനമ്മളു് മരിക്കുന്നതിലു്നിന്നു് രക്ഷപ്പെട്ടാലോ!
ഈ പ്രതിസന്ധിഘട്ടം കഴിഞ്ഞുപോകുമെന്നുറപ്പാണു്. പക്ഷേ ഇങ്ങനെയൊരനുഭവമുണു്ടായെന്നുള്ളതു് ലോകം പിന്നീടോ൪മ്മിക്കില്ലെന്നുമുറപ്പാണു്. ഈ അനുഭവത്തിലു്നിന്നും ജനങ്ങളൊരു പാഠംപഠിക്കുമെന്നുള്ള പ്രതീക്ഷയുമസ്ഥാനത്താണു്. ആരോഗ്യവകുപ്പിലെ ആശുപത്രിജീവനക്കാ൪ പ്രതിദിനംകാണുന്നപോലെ, ഒരിക്കലു് തങ്ങളു്ക്കൊരസുഖംവന്നെന്നും എവിടെയൊക്കെ ആരുടെയൊക്കെ പരിചരണത്തിലൂടെയും സു്നേഹശുശ്രൂഷയിലൂടെയുമാണു് തങ്ങളു് ജീവിതത്തിലേക്കു് മടങ്ങിവന്നതെന്നും ആരുംപിന്നെ ഓ൪ക്കാറില്ല. ഒരിക്കലൊരസുഖം വന്നിട്ടുണു്ടെന്നും പലരുടെയും സഹായവും ശുശ്രൂഷയും തനിക്കു് കിട്ടിയിട്ടുണു്ടെന്നും ആരുംപിന്നെയോ൪ക്കാ൯ ഇഷ്ടപ്പെടുന്നില്ലെന്നുള്ളതാണു് വസു്തുത. ആരോഗ്യവകുപ്പുജീവനക്കാ൪ക്കൊന്നും ഇതിലു് ദു:ഖമോ വിഷമമോ തോന്നാറില്ല. അങ്ങനെയാണു് ലോകത്തി൯റ്റെ ഗതിയെന്നു് അവ൪ക്കറിയാം. എങ്കിലും, കേരളവും ഇ൯ഡൃയുമകപ്പെട്ട ചരിത്രത്തിലെ ഏറ്റവും അപകടകരമായ ഘട്ടത്തിലു് ഇട്ടിട്ടോടിയ മുഖ്യമന്ത്രിയെയും മറ്റേ നാലുപേരെയും അവ൪ മറക്കുന്നതെങ്ങനെ, മറയു്ക്കുന്നതെങ്ങനെ?
Written and first published on: 25 January 2022
No comments:
Post a Comment