ജ൯മിമാരിലു്നിന്നും ഭൂപ്പ്രഭുക്കളിലു്നിന്നും ഭൂമിപിടിച്ചെടുത്തു് ജനങ്ങളു്ക്കുകൊടുത്ത മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയിന്നു് പിണറായി വിജയ൯റ്റെകാലമെത്തിയപ്പോളു് ജനങ്ങളിലു്നിന്നും ഭൂമിപിടിച്ചെടുത്തു് ജ൯മിമാ൪ക്കും ലോകഭൂപ്പ്രഭുക്കളു്ക്കും കൊടുക്കുന്നു
പി. എസ്സു്. രമേശു് ചന്ദ്ര൯
Article Title Image By Yuttana Studio. Graphics: Adobe SP.
ജ൯മിമാരിലു്നിന്നും ഭൂപ്പ്രഭുക്കളിലു്നിന്നും ഭൂമിപിടിച്ചെടുത്തു് ജനങ്ങളു്ക്കുകൊടുത്ത മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയിന്നു് പിണറായി വിജയ൯റ്റെകാലമെത്തിയപ്പോളു് പിണറായി വിജയനെന്ന വ൪ഗ്ഗശത്രുവി൯റ്റെ കാലമെത്തിയപ്പോളു് ഇപ്പോളു് 2022ലു് ജനങ്ങളിലു്നിന്നും ഭൂമിപിടിച്ചെടുത്തു് ജ൯മിമാ൪ക്കും ലോകഭൂപ്പ്രഭുക്കളു്ക്കും കൊടുക്കുന്നു. സഖാവു് ഏ. കേ. ഗോപാല൯ തിരുവനന്തപുരത്തു് കവടിയാറിലു് രാജാവി൯റ്റെ മതിലുചാടിക്കടന്നു് മിച്ചഭൂമിയിലു്പ്പ്രവേശിച്ചു് ഭൂരഹിതരായ പാവങ്ങളു്ക്കുവേണു്ടി മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെ കൊടികുത്തി. പിണറായി വിജയ൯ ആപ്പാ൪ട്ടിയിലു് മുതലാളിത്തശക്തികളു് വള൪ത്തിയെടുത്തു് കേരളത്തി൯റ്റെ മുഖ്യമന്ത്രിയാക്കിയപ്പോളു് അതേഭൂമി കേരളത്തിലെ ഏറ്റവും പണക്കാരനും ഇ൯ഡൃയിലും ലോകംമുഴുവനും ഏറ്റവുംകൂടുതലു് മിച്ചഭൂമികളുള്ളവനുമായ ഒരു കള്ളപ്പുരോഹിതനു് റീലയെസ്സു്റ്റേറ്റുകച്ചവടംനടത്താനായി കൈക്കലാക്കുന്നതിനു് ത൯റ്റെ മാ൪കു്സ്സിസ്സു്റ്റുഭരണത്തി൯റ്റെ പി൯ബലമൊരുക്കി കൂട്ടുനിന്നു.
Article Title Image By Yuttana Studio. Graphics: Adobe SP.
ഇപ്പോളു് സാമ്രാജ്യത്വയമേരിക്കയുടെ ദൂരത്തിലും സുരക്ഷിതത്വത്തിലുമിരുന്നു് റീലയെസ്സു്റ്റേറ്റുരാജാക്ക൯മാ൪ക്കുവേണു്ടി കൊല്ലംമുതലു് കാസ്സ൪കോടുവരെയുള്ള കേരളത്തിലെ ജനങ്ങളുടെഭൂമി അവരുടെ പത്തലുവേലി ചാടിക്കടന്നു് ഭരണകൂടത്തി൯റ്റെ റവന്യൂവകുപ്പി൯റ്റെയും പിണറായി കോ൪പ്പറേഷ൯റ്റെ കേരളാ റെയിലി൯റ്റെയും സ൪വ്വേയുദ്യോഗസ്ഥ൯മാരോടും ഉദ്യോഗസ്ഥകളോടും പോലീസ്സുകാരോടുമൊപ്പം സ൪വ്വേക്കല്ലുകുറ്റികളുമായിനടന്നു് പിടിച്ചെടുക്കാ൯ ഡെമോക്രാറ്റിക്കു് യൂത്തു് ഫെഡറേഷ൯ ഓഫു് ഇ൯ഡൃയിലെയും സു്റ്റുഡ൯റ്റു്സ്സു് ഫെഡറേഷ൯ ഓഫു് ഇ൯ഡൃയിലെയും പുരോഗമനകലാസാഹിത്യസംഘത്തിലെയും കുട്ടിക്കുരങ്ങ൯മാ൪ക്കു് ആജ്ഞനലു്കിയിരിക്കുന്നു. നേതാവു് അഴിമതിനടത്തി പണമുണു്ടാക്കിക്കൊണു്ടിരിക്കുമ്പോളു് ഒരുജോലിയുമില്ലാതെ നാട്ടിലു് കടവരാന്തകളിലും വഴിമുക്കുകളിലും വായുംനോക്കിനിലു്ക്കുന്ന അണികളു്ക്കു് വിരസതയകറ്റാ൯ കുറേ ഉദ്യോഗസ്ഥകളോടൊപ്പം കള്ളുംകുടിച്ചു് കല്ലുംതൂക്കിനടക്കാ൯ ഒരവസരംകൊടുത്തതുതന്നെ നി൪വൃതിയല്ലേ! വിപ്ലവകാരികളുടെ സംഘടനയായിരുന്നെങ്കിലു് നീവന്നു് കുഴിച്ചിടു്! എന്നുതന്നെപറയുമായിരുന്നു. അങ്ങനെയിപ്പോളു് ഏക്കേജീയുടെകീഴിലു് പാവങ്ങളു്ക്കുവേണു്ടി മിച്ചഭൂമിപിടിച്ചെടുത്തുനടന്നിരുന്ന മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടി പിണറായി വിജയ൯റ്റെകീഴിലു് പാവങ്ങളുടെ പച്ചഭൂമിപിടിച്ചെടുത്തുനടക്കുന്നു.
Article Title Image By Parilov . Graphics: Adobe SP.
ഈ പച്ചഭൂമിപിടിച്ചെടുക്കലു്വിപ്ലവത്തി൯റ്റെ നേതാക്ക൯മാരാരൊക്കെയായിരുന്നുവെന്നു് നാളത്തെ തലമുറക്കുവേണു്ടി ഇവിടെ രേഖപ്പെടുത്തിവെക്കേണു്ടിവന്നിരിക്കുന്നു, രേഖപ്പെടുത്തിവെക്കുന്നു, കാരണം കിട്ടിയപ്പണവുംകൊണു്ടു് നാടുവിടുന്നതിനുമുമ്പു് പാ൪ട്ടിയെയും കേരളസമൂഹത്തെയും അവരെപ്പിന്തുടരാതിരിക്കാനായി തക൪ത്തിടുന്നതിനുവേണു്ടി പാ൪ട്ടിസമ്മേളനങ്ങളിലെ കഠിനാദ്ധ്വാനത്തിലൂടെ ഇവ൪തന്നെ സമ്മേളനപ്പ്രതിനിധികളിലൂടെ നാടുമുഴുവ൯ ജനങ്ങളു്ക്കിടയിലു് പട൪ത്തിക്കൊണു്ടിരിക്കുന്ന കൊറോണാവന്നു് നമ്മളൊക്കെ ചത്തുകഴിഞ്ഞാലു്പ്പിന്നെ അവരാരൊക്കെയായിരുന്നെന്നു് നമ്മളുടെ അടുത്തതലമുറയായ അവ൪ക്കു് അറിയാ൯കഴിഞ്ഞെന്നുവരില്ലെന്നുമാത്രമല്ല കവടിയാ൪ക്കൊട്ടാരത്തി൯റ്റെ മതിലുചാടികടന്നു് മിച്ചഭൂമിസമരംനടത്തി തൊഴിലാളികളു്ക്കുവേണു്ടി ആ ഭൂമിപിടിച്ചെടുത്തതു് പിണറായി വിജയനാണെന്നും അതേഭൂമി പിന്നീടു് മുതലാളിമാ൪ മുഖ്യമന്ത്രിയാക്കിയപ്പോളു് ലോകപാതിരിക്കു് എഴുതിവിലു്ക്കാനും ബാക്കി കൈയ്യേറാനും കൂടെനിന്നതു് ഏ. കേ. ഗോപാലനാണെന്നും ആ അമേരിക്കനാജ്ഞയനുസരിക്കുന്ന ആപ്പറഞ്ഞ അണികളായ എ. എ. റഹീം, എം. ബി. രാജേഷു് എന്നിവരെപോലുള്ളവ൪ പറഞ്ഞുകളയും.
പിണറായി വിജയ൯, ആനത്തലവട്ടം ആനന്ദ൯, എം. വി. ഗോവിന്ദ൯, ഈ. പി. ജയരാജ൯, എം. വി. ജയരാജ൯, എം. ബി. രാജേഷു്, എ. എ. റഹീം, എ. വിജയരാഘവ൯, കോടിയേരി ബാലകൃഷു്ണ൯.... ഇങ്ങനെ ആ ഭൂമിപിടിച്ചെടുക്കലു്വിപ്ലവത്തി൯റ്റെ പ്രണേതാക്കളുടെയും പ്രചാരകരുടെയും പ്രയോജകരുടെയും പേരുകളെഴുതിവന്നപ്പോളു് ഇതുപോലെ ആയിരക്കണക്കിനുപേരുകളു് എഴുതേണു്ടിവരുമെന്നുകാണുന്നു. തുടരണോ നി൪ത്തണോ....? കാരണം, ഒരിക്കലെങ്കിലും പരസ്യമായി ഈ കെ-റെയിലു്വിപ്ലവത്തെയോ ഈ ജനങ്ങളുടെഭൂമിപിടിച്ചെടുക്കലു്വിപ്ലവത്തെയോ അനുകൂലിച്ചിട്ടുള്ളവരോ ന്യായീകരിച്ചിട്ടുള്ളവരോ ഇതുരണു്ടിനും പിന്തുണപ്രഖ്യാപിച്ചിട്ടുള്ളവരോ ആയ സകരുടെയും പേരുകളിവിടെയെഴുതേണു്ടിവരും- അടുത്ത തലമുറയു്ക്കു് കോടിയേരി ബാലകൃഷു്ണ൯റ്റെ മക്കളുടെ പേരുകളു്പോലെ ഈ വിപ്ലവവൈകൃതങ്ങളുടെ പേരുകളു്തമ്മിലു് മാറിപ്പോകാതിരിക്കാ൯. വിപ്ലവവൈകൃതങ്ങളെന്നുപറഞ്ഞതു് അതി൯റ്റെ ശരിയായ അ൪ത്ഥത്തിലാണു്- ഒന്നുകിലു് ഏ. കേ. ജീ. നടത്തിയതു് വൈകൃതം, അല്ലെങ്കിലു് പിണറായി വിജയ൯ നടത്തുന്നതു് വൈകൃതം. രണു്ടും വൈകൃതമെന്നോ രണു്ടും വിപ്ലവമെന്നോപറയാ൯ കേരളത്തിലെ വിപ്ലവസ്സൂര്യ൯റ്റെ യഥാ൪ത്ഥ സമ്പൂ൪ണ്ണസൂരൃഗ്രഹണകൊറോണാനിഴലിലായ സഖാവുമു൯മന്ത്രി ടി. എം. തോമസ്സു് ഐസ്സക്കു് ചോദിച്ചപോലെ നമ്മളു് ജനങ്ങളു്ക്കെന്താ വട്ടുണു്ടോ?
Written on 22 January 2022 and first published on: 23 January 2022
Article Title Image By Motortion. Graphics: Adobe SP.
No comments:
Post a Comment