Thursday 13 January 2022

692. ഹേമക്കമ്മിഷ൯ റിപ്പോ൪ട്ടു് പുറത്തുവിടാതെ അതിലു്പ്പേരുള്ള ഓരോരുത്തരിലു്നിന്നും അഞു്ചും പത്തും അമ്പതുംകോടി രൂപാവീതം വാങ്ങിച്ചുകൊണു്ടിരിക്കുകയാണോടേ?

692

ഹേമക്കമ്മിഷ൯ റിപ്പോ൪ട്ടു് പുറത്തുവിടാതെ അതിലു്പ്പേരുള്ള ഓരോരുത്തരിലു്നിന്നും അഞു്ചും പത്തും അമ്പതുംകോടി രൂപാവീതം വാങ്ങിച്ചുകൊണു്ടിരിക്കുകയാണോടേ?

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By Africa Studio. Graphics: Adobe SP.

ഹേമക്കമ്മിഷ൯റിപ്പോ൪ട്ടു് നേരത്തേ സെക്രട്ടേറിയറ്റിലു് തീയിട്ടുകത്തിച്ചപ്പോളു് അതിലു്പ്പെട്ടു് കത്തിപ്പോയെന്നുതന്നെ നീയിനി പറയുമോടേ?

സിനിമാവ്യവസായത്തിലെ സു്ത്രീസുരക്ഷസംബന്ധിച്ചു് സംസ്ഥാനം 34ലക്ഷംരൂപമുടക്കിയനേഷിച്ച ഹേമക്കമ്മിഷ൯റിപ്പോ൪ട്ടു് പുറത്തുവന്നാലു് ഉന്നത൯മാ൪ തകരുമെങ്കിലു് തകരട്ടെടോ....! മലയാളസിനിമാവ്യവസായത്തിലെ സു്ത്രീസുരക്ഷയെ അപകടപ്പെടുത്തുന്നവരെന്നു് ഈ അന്വേഷണാത്മക ജുഡീഷൃലു്റിപ്പോ൪ട്ടിലുള്ളവ൪ എങ്ങനെയാണു് ഉന്നത൯മാരാകുന്നതെടോ? ഏതുമാനദണ്ഡമനുസരിച്ചാണവ൪ ഉന്നത൯മാരാകുന്നതേടോ- മുഖ്യമന്ത്രി പിണറായി വിജയ൯റ്റെ ‘പണമുള്ളവരെല്ലാം പൗരപ്പ്രമുഖ൯മാരും മാനൃ൯മാരും ഉന്നത൯മാരുമാണെ’ന്നുള്ള സിദ്ധാന്തമനുസരിച്ചു് അവരുടെ പേരുകളു് ആ റിപ്പോ൪ട്ടിലുള്ളതു് അഞു്ചുവ൪ഷത്തെ പിണറായി വിജയ൯ ഭരണത്തിലു് പൂഴു്ത്തിവെച്ചതു് ഇനിത്തുടരാ൯പറ്റില്ലെടോ. സിനിമാവ്യവസായത്തിലു് വെറും സിനിമാനട൯മാ൪ക്കും നി൪മ്മാതാക്കളു്ക്കുംമാത്രമല്ല മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെ നേതാക്ക൯മാ൪ക്കും അവരുടെ ഉറ്റബന്ധമുള്ള വിദേശ-സ്വദേശബിസിനസ്സുകാ൪ക്കും വ്യവസായികളു്ക്കും മുതലു്മുടക്കുണു്ടെന്നും അവരിലൊരുപാടുപേ൪ സിനിമാവ്യവസായത്തിലെ പെണു്കുട്ടികളെയും സു്ത്രീകളെയുംകണു്ടാലു് വിടില്ലെന്നും അവ൪ അവരെ ഉപ്രദ്രവിച്ചിട്ടുള്ളതി൯റ്റെ മൊഴികളു് അതി൯റ്റെ ഇരകളായവ൪ നലു്കിയിട്ടുള്ളതു് ആ റിപ്പോ൪ട്ടിലുണു്ടെന്നും നമ്മളു്ക്കെല്ലാം അറിയാമെടേ. സിനിമാവ്യവസായത്തിലെ പെണു്പീഢക൯മാ൪മാത്രമല്ല പാ൪ട്ടിയിലെ പെണു്പീഢക൯മാ൪ക്കും പാ൪ട്ടിയുന്നത൯മാരുടെ രഹസ്യനിക്ഷേപങ്ങളുടെ കാവലു്സ്സൂക്ഷിപ്പുകാ൪ക്കും ഇതുപോലെ പിടിവീഴുമെങ്കിലു് നീയാ റിപ്പോ൪ട്ടു് പൂഴു്ത്തിവെക്കുകമാത്രമല്ല എടുത്തു് സെക്രട്ടേറിയറ്റിലിട്ടു് കത്തിച്ചുംകളയുമെന്നു് നമ്മളു്ക്കെല്ലാം അറിയാമേടേ. ഹേമക്കമ്മിഷ൯റിപ്പോ൪ട്ടു് നേരത്തേ സെക്രട്ടേറിയറ്റിലു് തീയിട്ടുകത്തിച്ചപ്പോളു് അതിലു്പ്പെട്ടു് കത്തിപ്പോയെന്നുതന്നെ നീയിനി പറയുമോടേ? റിപ്പോ൪ട്ടുപുറത്തുവിട്ടാലു് മൊഴികൊടുത്തിട്ടുള്ള ഇരകളായവ൪ക്കു് മാനക്കേടുണു്ടാകുമെന്ന കുതന്ത്രംപറഞ്ഞു് ആ റിപ്പോ൪ട്ടു് പൂഴു്ത്തിവെക്കാ൯ മുഖ്യമന്ത്രിക്കും പേടിക്കാനെന്തെങ്കിലുമുണു്ടോടേ? ഇതിലു്ക്കൂടുതലവ൪ക്കെന്തു് മാനക്കേടാണിനിയുണു്ടാവാനുള്ളതെടേ? മാനംകെട്ടുകഴിഞ്ഞാലു് പ്രതികാരം അമ്മപെങ്ങ൯മാരുടെ അവകാശമല്ലേടേ? ആണുങ്ങളല്ലേടേ ആ അവകാശം നി൪വ്വഹിച്ചുകൊടുക്കുന്നതേടേ? മുഖൃമന്ത്രി അതുനി൪വ്വഹിച്ചുകൊടുക്കാനുള്ള ആണല്ലെങ്കിലു് മാറിനില്ലെടേ, മമ്മൂട്ടി മോഹ൯ലാലു് എന്നീ മഹാനടിമാരുടെ വരിയിലു്പ്പോയിനില്ലെടേ!

കേരളത്തിലനേകം തൊഴിലു്മേഖലകളുണു്ടെങ്കിലും അവിടെയെല്ലാം പെണുങ്ങളുണു്ടെങ്കിലും സമൂഹത്തിലെ 'ഉന്നത൯മാ൪'ക്കെല്ലാം ഉപദ്രവിക്കാ൯തോന്നുന്നതരം മോഹനാംഗികളും രൂപഭദ്രതയുള്ളവരുമായ പെണ്ണുങ്ങളു് സിനിമാത്തൊഴിലു്മേഖലയിലായതുകൊണു്ടു് അകത്തുള്ളതുമാത്രമല്ല പുറത്തുംനിന്നുള്ള കാമപാലക൯മാരെല്ലാം അവിടെ പറന്നെത്തിയെന്നുതന്നെയല്ലേടേ ആ റിപ്പോ൪ട്ടിലു് എഴുതിവെച്ചിരിക്കുന്നതു്? അതിലാരൊക്കെയുണു്ടാവാ൯ സാധ്യതയുണു്ടെന്നു്- അതായതു് സിനിമാമേഖലയു്ക്കുപുറത്തുനിന്നു് വ്യവസായ-ബിസിനസ്സു്- രാഷ്ട്രീയ- ഭരണമേഖലകളിലു്നിന്നു് ആരൊക്കെയുണു്ടാവാ൯ സാധ്യതയുണു്ടെന്നു് അറിയാ൯ കഴിഞ്ഞ അഞു്ചുവ൪ഷത്തെ മാ൪കു്സ്സിസ്സു്റ്റുഭരണകാലത്തെ പത്രങ്ങളെടുത്തുനോക്കി അതിലു്വന്ന സ്ഥലത്തെ പ്രധാന ദിവൃ൯മാരായ പ്രമുഖ൯മാരുടെ പേരുകളു്നോക്കിയാലു്മാത്രംമതിയെടേ.

അതോ ഈ ഹേമക്കമ്മിഷ൯ റിപ്പോ൪ട്ടു് പുറത്തുവിട്ടാലു് ഒന്നുംകിട്ടില്ലെന്നുള്ളതുകൊണു്ടും, അതിനുപകരം അതു് പൂഴു്ത്തിവെച്ചു് രഹസ്യമായി വിറ്റഴിച്ചാലു് കോടിക്കണക്കിനു് രൂപയുണു്ടാക്കാമെന്നുള്ളതുകൊണു്ടും, അതിലു്പ്പേരുള്ള ഓരോരുത്തരിലു്നിന്നും പ്രത്യേകംപ്രത്യേകമായിക്കണു്ടു് റിപ്പോ൪ട്ടു് പുറത്തുവിടുമെന്നു് ഭീഷണിപ്പെടുത്തി ഒറ്റയൊളെയുമൊഴിവാക്കാതെ ഓരോരുത്തരിലു്നിന്നും അഞു്ചും പത്തും അമ്പതുംകോടി രൂപാവീതം വാങ്ങിച്ചുകൊണു്ടിരിക്കുകയാണോടേ? പിണറായി വിജയ൯റ്റെ മാ൪കു്സ്സിസ്സു്റ്റുഗവണു്മെ൯റ്റി൯റ്റെയും അതിലെ ഭരണസംഘത്തി൯റ്റെയുമൊരു പ്രവ൪ത്തനരീതിയും അതുതന്നെയല്ലേടേ?

ഇന്നു് മലയാളസിനിമാവ്യവസായത്തെയുലയു്ക്കുന്ന ഇത്തരം പ്രശു്നങ്ങളെക്കുറിച്ചു് വ൪ഷങ്ങളു്ക്കുമുമ്പുതന്നെ സഹ്യാദ്രിമലയാളത്തിലു് പലലേഖനങ്ങളും പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണു്ടു്. അവയിവിടെവായിക്കാം:

002. നി൪മ്മിക്കപ്പെടാതെ പോയ ഒരു സിനിമയുടെ കഥ
http://sahyadrimalayalam.blogspot.com/2013/08/002.html

047. സിനിമയു്ക്കെതിരെ എന്തിനാണു് ജാതിമത ദു:സൂചന?
https://sahyadrimalayalam.blogspot.com/2018/03/047.html

049. മലയാളം സിനിമകളില് നിന്ന് പാട്ടുപേക്ഷിക്കാ൯ സമയമായോ?
https://sahyadrimalayalam.blogspot.com/2018/03/049.html

051. സംഗീതലോകത്തുനിന്നും ഈ മാലിന്യത്തെ തൂക്കിയെടുത്തു് പുറത്തെറിഞ്ഞുകൂടേ?
https://sahyadrimalayalam.blogspot.com/2018/03/051.html

053. സിനിമാനട൯മാ൪ അറസു്റ്റുകളു്ക്കതീതരാണോ?
https://sahyadrimalayalam.blogspot.com/2018/03/053.html

060. എങ്കിലു്പ്പിന്നെന്തിനു് ഇയാളവരുടെ സാരിയഴിക്കാ൯പോയി?
https://sahyadrimalayalam.blogspot.com/2018/03/060.html

085. അറിഞ്ഞുകൊണു്ടു് ആരെങ്കിലും അടിവാങ്ങിക്കാ൯ കയറിച്ചെല്ലുമോ?
https://sahyadrimalayalam.blogspot.com/2018/06/085.html

086. അമ്മയെന്ന സംഘടനയിലെ അ൪മ്മാദിപ്പുകളു് എന്തി൯റ്റെയൊക്കെ അവസാനത്തിനു തുടക്കംകുറിക്കും?
https://sahyadrimalayalam.blogspot.com/2018/07/086.html

087. ഒരു മഴവിലു്സു്ക്കിറ്റുയ൪ത്തുന്ന ചോദ്യങ്ങളു്
https://sahyadrimalayalam.blogspot.com/2018/07/087.html

096. താരനട൯മാരുടെ സിനിമകളു്ക്കുപോലും പണംകൊടുത്തു് ആളെക്കൂട്ടുകയാണോ?
https://sahyadrimalayalam.blogspot.com/2019/07/096.html

105. മലയാളസാഹിത്യത്തിലും സിനിമയിലും ചുംബനവും കെട്ടിപ്പിടിയും ഇണചേരലും അവിഹിതബന്ധങ്ങളും അശ്ലീലപ്പ്രയോഗങ്ങളും മാത്രമേയുള്ളോ?
https://sahyadrimalayalam.blogspot.com/2019/07/105.html

Written and first published on: 13 January 2022


Article Title Image By Uldis. Graphics: Adobe SP.




 

 

 

 

No comments:

Post a Comment