Thursday, 8 March 2018

053. സിനിമാനട൯മാ൪ അറസ്സു്റ്റുകളു്ക്കതീതരാണോ?

053

സിനിമാനട൯മാ൪ അറസ്സു്റ്റുകളു്ക്കതീതരാണോ?

പി. എസ്സു്. രമേശു് ചന്ദ്ര൯

 
Article Title Image By James Barr. Graphics: Adobe SP
 
കേരളത്തിലടുത്തകാലത്തു്, 2017 ജൂലൈമാസംമുതലു്, വാ൪ത്താമാധ്യമങ്ങളിലു് നിറഞ്ഞുനിന്ന ചില പേരുകളെക്കുറിച്ചിവിടെപ്പറയാം. അതുകഴിഞ്ഞു് ഇവരെക്കുറിച്ചു് രണു്ടുകാര്യങ്ങളു്കൂടിപ്പറയാം. അതിലൊന്നു് ഇവ൪നടത്തിയതും മാധ്യമരേഖകളു്പ്രകാരം തെളിവുകളുള്ളതുമായ ഇവരുടെ ചില പ്രസു്താവനകളുടെയും വെളിപ്പെടുത്തലുകളുടെയും സാരാംശവും അതിലൂടെയവ൪ നലു്കിയ (തെറ്റായ) സന്ദേശങ്ങളുമാണു്. രണു്ടാമത്തേതു് അവരുടെ പ്രസു്താവനകളിലു്നിന്നുയ൪ന്നുവരുന്ന വെറുമൊരു സംശയമാണു്.

ഇടതുപക്ഷജനാധിപത്യമുന്നണിയിലെ നിയമസഭാംഗങ്ങളും പാ൪ലമെ൯റ്റംഗങ്ങളുമായ ഇന്നസെ൯റ്റു്, മുകേഷു്, ഗണേഷു്കുമാ൪, ചലച്ചിത്ര നട൯മാരായ സിദ്ദിഖു്, ശ്രീനിവാസ൯, ജയറാം, വിജയരാഘവ൯, ഹരിശ്രീ അശോക൯, സലിം കുമാ൪, സിനിമാസംവിധായകരായ അടൂ൪ ഗോപാലകൃഷു്ണ൯, ജോഷി, രഞു്ജിത്തു്, ലാലു് ജോസ്സു്, നാദി൪ഷാ, ഫിലിംനി൪മ്മാതാക്കളായ ഹംസ്സ, സുരേഷു് കുമാ൪, അരുണു് ഘോഷു്, ബിജോയു് ചന്ദ്ര൯, തിരക്കഥാകൃത്തു് ബെന്നി പി. നായരമ്പലം, മൈന൪ നട൯മാരായ സുരേഷു് കൃഷു്ണ, ഏലൂ൪ ജോ൪ജ്ജു്, സുധീ൪, സിനിമാസംഘടനാ പ്രവ൪ത്തകരായ കലാഭവ൯ ഷാജോണു്, ആലു്വി൯ ആ൯റ്റണി, കൂട്ടിക്കലു് ജയചന്ദ്ര൯ എന്നിവരാണവ൪. ഇവിടെപ്പറയാത്ത പേരുകളു് അസംഖ്യം വേറെയുമുണു്ടു്. മനുഷ്യാവകാശസംരക്ഷണ പ്രവ൪ത്തനങ്ങളുമായി ബന്ധപ്പെട്ടോ ജയിലു്പ്പുള്ളികളുടെയും വിചാരണത്തടവുകാരുടെയും അവകാശസംരക്ഷണവുമായി ബന്ധപ്പെട്ടോ ഈ പേരുകളൊന്നുംതന്നെ കേരളം ഇതുവരെയും കേട്ടിട്ടില്ല. ഇവരിത്രപേരും സ൪വ്വസന്നാഹങ്ങളോടെയും ഇത്ര ദൃഢനിശ്ചയത്തോടെയും ഒരുമിച്ചു് യുദ്ധപ്പ്രതിരോധത്തിനിറങ്ങുമ്പോളു്, ഇതുവരെയും നമ്മളു് കാണാത്തതും, ഇവിടെസ്സൂചിപ്പിക്കുന്ന കേസ്സന്വേഷണത്തിനിടയു്ക്കു് സ്വാഭാവികമായും ചരുളു്നിവ൪ന്നുവന്നുകൊണു്ടിരുന്നതുമായ മറഞ്ഞുകിടക്കുന്ന ഒരു ക്രിമിനലു്മഞ്ഞുമലയുടെ ഒരു കുഞ്ഞുമേലു്ക്കഷു്ണം മാത്രമാണോ കേരളത്തിലു് നമ്മളിപ്പോളു് കണു്ടുകൊണു്ടിരിക്കുന്നതെന്നു് സംശയംതോന്നും.

ഗോപാലകൃഷു്ണനെന്ന മലയാളസിനിമാനട൯ സിനിമാനടിയായ ഒരു പെണു്കുട്ടിയെ തട്ടിക്കൊണു്ടുപോയി മാനഭംഗപ്പെടുത്തി ചിത്രങ്ങളെടുക്കാനുള്ള ഒരു കുറ്റകൃത്യത്തിനും അതിനുള്ള ഗൂഢാലോചനക്കും നേതൃത്വംനലു്കിയെന്നുള്ള ചാ൪ജ്ജിലു് ജയിലിലായതിനുശേഷം ഇയാളു്ക്കനുകൂലമായി പ്രസു്താവനകളിറക്കുകയും, പരസ്യമായും രഹസ്യമായും ചരടുവലികളു് നടത്തുകയും ഉപദ്രവിക്കപ്പെട്ട പെണു്കുട്ടിക്കെതിരെ സ്വന്തം അമ്മമാരെയും ഭാര്യമാരെയും പെണ്മക്കളെയുംപോലും മറന്നുകൊണു്ടും അവരെയെല്ലാം ലജ്ജിപ്പിച്ചുകൊണു്ടും പോ൪വിളികളു് നടത്തുകയും ഭീഷണികളു് മുഴക്കുകയും ജയിലിനകത്തും പുറത്തും പരേഡുകളു്നടത്തി കേരളത്തിലെ അംഗീകൃത നിയമവ്യവസ്ഥയെയും നീതിന്യായവ്യവസ്ഥയെയും ദുസ്സ്വാധീനിക്കാ൯ ശ്രമിക്കുകയും ചെയു്തു് കേരളത്തെ ഞെട്ടിച്ച ജനപ്പ്രതിനിധികളും, സിനിമാനട൯മാരും സംവിധായ൯മാരും, നി൪മ്മാതാക്കളും സിനിമാസംഘടനാ പ്രവ൪ത്തകരുമാണിവ൪. ഇവരുടെ ഈ പ്രവൃത്തി കേരളംമുതലു് കാഷു്മീ൪വരെയുള്ള മുഴുവ൯സംസ്ഥാനങ്ങളിലും അന്ത൪ദ്ദേശീയമായും റിപ്പോ൪ട്ടുചെയ്യപ്പെടുകയും കേരളസംസ്ഥാനത്തിനും സംസു്ക്കാരത്തിനും മുഴുവ൯ ജനങ്ങളു്ക്കും അപമാനമാവുകയും ചെയു്തു. ഇപ്പോളു് ഗോപാലകൃഷു്ണ൯ ചെയു്തെന്നു് ചാ൪ജ്ജുചെയ്യപ്പെട്ടിരിക്കുന്നപോലുള്ള കുറ്റകൃത്യങ്ങളു് ഇതിലു്നിന്നുമാവേശമുളു്ക്കൊണു്ടുകൊണു്ടു് ഇതിനെത്തുട൪ന്നു് വടക്കേയി൯ഡൃ൯ സംസ്ഥാനങ്ങളിലും ആരംഭിച്ചിട്ടുണു്ടെന്നും റിപ്പോ൪ട്ടുകളു് കാണുന്നു.


Article Title Image By David Condrey. Graphics: Adobe SP

കേരളത്തിലെ ഏറ്റവുംവലിയ ക്രിമിനലു് വക്കീല൯മാരെയുംകാളു് ലീഗലി ട്രെയി൯ഡും കു്ളീനുമായ ജീനിയസ്സുകളു് കേരളാ പോലീസ്സിനുള്ളിലു് കാക്കിയിട്ടു് ജോലിചെയ്യുന്നുണു്ടെന്നുള്ള വസു്തുത പണത്തി൯റ്റെയും സ്വാധീനത്തി൯റ്റെയും ഹൂങ്കിലിവ൪ മറന്നു. അതുകൊണു്ടാണു് ഇവരുടെ വമ്പ൯ യുദ്ധസന്നാഹങ്ങളെയെല്ലാം നിഷു്പ്പ്രഭമാക്കിക്കൊണു്ടു് കേസ്സി൯റ്റെ അപൂ൪വ്വതയാലും തെളിവുകളുടെ നിയമസാധുതയാലും മജിസ്സു്ട്രേറ്റു് കോടതിമുതലു് ഹൈക്കോടതിവരെ ഇവ൪ ഐക്യദാ൪ഢ്യം പ്രഖ്യാപിച്ചിട്ടുള്ള കുറ്റാരോപിത൯റ്റെ ജാമ്യഹ൪ജ്ജികളു് ഡസ്സ൯തവണ തള്ളപ്പെട്ടതു്. എമ്മേയും എല്ലെലു്ബീയും എല്ലെല്ലെമ്മും നേടി സാധാരണ കോണു്സ്സു്റ്റബിളായി കേരളാ പോലീസ്സിലു് ജോലിചെയു്തു് ലീവെടുത്തു് നെതെ൪ലാ൯ഡു്സ്സിലെ ഹേഗിലെ ഇ൯റ്റ൪നാഷണലു് കോ൪ട്ട് ഓഫു് ജസ്സു്റ്റിസ്സിലും ഐക്യരാഷ്ട്രസഭയുടെ കൗണു്ട൪ ടെററിസം വിംഗിലുംവരെ ജോലിചെയ്യുന്നവ൪വരെയുണു്ടു് കേരളത്തിലെ പൊലീസ്സിലു്. അതുമായി താരതമ്യം ചെയ്യുമ്പോളു് വെള്ളിവെളിച്ചംകണു്ടു് കണ്ണുമഞ്ഞളിച്ചു് തലയു്ക്കുള്ളിലു് ശബ്ദങ്ങളു്കേട്ടുനടക്കുന്ന ഇവരുടെ വിദ്യാഭ്യാസയോഗ്യതകളെന്തെല്ലാമാണു്?
 
കുറ്റകൃത്യനി൪വ്വഹണത്തി൯റ്റെയും കുറ്റാന്വേഷണനി൪വ്വഹണത്തി൯റ്റെയും ക്ലാസ്സിക്കു് സിനിമകളു് സൃഷ്ടിച്ച മലയാളസിനിമയിലെ മുടിചൂടാമന്ന൯മാ൪മുഴുവ൯ ഉച്ചുകുത്തിനിന്നു് ശ്രമിച്ചിട്ടും പ്രതിയിപ്പോഴും ജയിലിലു്ത്തന്നെ കിടക്കുന്നുവെന്നതു് കേരളത്തിലെ ജനമനസ്സിനെയും (അതിലു് പോലീസ്സുദ്യോഗസ്ഥരുടേതുമടങ്ങുന്നു) ജനങ്ങളുടെയും രാഷ്ട്രീയനേതാക്കളുടെയും ഗവണു്മെ൯റ്റുദ്യോഗസ്ഥരുടെയും പൊതുവായ സത്യസന്ധതയെയുംകുറിച്ചു് ഇവ൪ക്കുള്ള അജ്ഞതയിലേയു്ക്കു് വിരലു്ചൂണു്ടുന്നു. രാജ്യംമുഴുവ൯ ആക്രമിക്കപ്പെടുന്ന കുരുന്നുകളോടും പെണു്കുട്ടികളോടും സു്ത്രീകളോടുമൊപ്പം അലിവോടെയും ആ൪ദ്രതയോടെയും സഹാനുഭൂതിയോടെയും നിലകൊള്ളുമ്പോളു് ആക്രമണസംഘങ്ങളോടൊപ്പം പരസ്യമായി നിലകൊണു്ടു് ജനങ്ങളു്ക്കും ഉദ്യോഗസ്ഥവൃന്ദങ്ങളു്ക്കും രാഷ്ട്രീയനേതൃത്വത്തിനും തെറ്റായ സന്ദേശങ്ങളു് നലു്കാനും നീതിന്യായവ്യവസ്ഥയെ വഴിതെറ്റിക്കാനും ശ്രമിച്ച ഇവ൪ക്കു് എവിടെയാണു് വഴിതെറ്റിയതു്? അതോ ജയിലിലു്ക്കിടന്നുകൊണു്ടു് താ൯ പച്ചയു്ക്കു് ആത്മകഥയെഴുതാ൯പോവുകയാണെന്നു് ഗോപാലകൃഷു്ണ൯ ഇവ൪ക്കു് സബു്റ്റിലു് വാണിംഗുകളു് നലു്കിയോ?

(ഇവിടെപ്പറഞ്ഞ ഗോപാലകൃഷു്ണനിപ്പോളു് ജയിലിനുപുറത്താണു്, അകത്തല്ല. മറ്റുപലതിനുംപുറമേ നേരത്തേ പറഞ്ഞുറപ്പിച്ചുവെച്ചിരുന്ന കോടിക്കണക്കിനുരൂപയുടെ സിനിമാപ്പ്രോജക്ടുകളു് പൂ൪ത്തീകരിക്കാ൯ കമ്മിറ്റഡ്ഡാണെന്നുള്ളതുകൂടി കണക്കിലെടുത്തു് അയാളു്ക്കു് ജാമ്യമനുവദിച്ചു. ഒരു തയ്യലു്ക്കാരനാണെങ്കിലു് നേരത്തേയേറ്റെടുത്ത ജോലികളു് പൂ൪ത്തീകരിക്കാനുണു്ടെന്നുപറഞ്ഞു് ഇങ്ങനെ ജാമ്യമനുവദിക്കുമോ? അറസ്സു്റ്റുചെയു്തു് തടവിലായി നേരത്തേയേറ്റെടുത്ത കമ്മിറ്റു്മെ൯റ്റുകളു് പൂ൪ത്തീകരിക്കാ൯കഴിയാതെ മറ്റെത്രയോപേരുടെ തൊഴിലും കുടുംബവും ജീവിതവുംതകരുന്നു!

മൃഗയാവേട്ടമുതലു് മയക്കുമരുന്നുകച്ചവടംവരെയുള്ള കുറ്റങ്ങളു്ക്കു് ശിക്ഷിക്കപ്പെട്ടും റിമാ൯ഡുചെയ്യപ്പെട്ടും നൂറുകണക്കിനു് സിനിമാതാരങ്ങളു് ഇ൯ഡൃയിലു് ജയിലുകളിലു്ക്കഴിയുന്നുണു്ടു്. ഇവരിലു് ആണും പെണ്ണുമായ ഏതാണു്ടു് മുഴുവ൯പേരും ഇ൯ഡൃയിലെ മുഴുവ൯സംസ്ഥാനങ്ങളിലും അതിനുപുറമേ ലോകത്തി൯റ്റെ വിവിധഭാഗങ്ങളിലും ലക്ഷക്കണക്കിനും കോടിക്കണക്കിനും ആരാധകരുള്ള ഹിന്ദിച്ചലച്ചിത്രതാരങ്ങളാണു്. അവരിലാ൪ക്കുംതന്നെ മു൯പു് എഗ്രിമെ൯റ്റെഴുതിയ ചലച്ചിത്രങ്ങളു് പൂ൪ത്തികരിക്കാനുണു്ടെന്നുംപറഞ്ഞു് പരോളോ ജാമ്യമോ ശിക്ഷയിലു്നിന്നും ഇളവോ അനുവദിച്ചിട്ടില്ല. വെറുമൊരു പ്രാദേശ്ശികഭാഷയായ മലയാളത്തിലെയൊരു സിനിമാനടനു്, അതും ഇവിടെപ്പറഞ്ഞവയെക്കാളെല്ലാമുപരി ഒരു സിനിമാനടിയെ തട്ടിക്കൊണു്ടുപോയി ഓടുന്ന വണു്ടിയു്ക്കകത്തിട്ടു് കൂട്ടംചേ൪ന്നു് മാനഭംഗംനടത്തുന്നതു് സംവിധാനംചെയു്തതായി ആരോപിക്കപ്പെടുന്ന കുറ്റത്തിനു്, ഒട്ടും ആനുപാതികമല്ലാത്ത കാരണംപറഞ്ഞു് ജാമ്യമനുവദിച്ചതിലു് അസംബന്ധമല്ല അവിശുദ്ധിയാണു് ജനങ്ങളു് കാണുന്നതു്).

[In response to news article ‘John Brittas interferred to prevent actor’s arrest!... Pinarayi and Mammootti actor’s prime rivals?!...ദിലീപി൯റ്റെ അറസ്സു്റ്റൊഴിവാക്കാ൯ ജോണു് ബ്രിട്ടാസ്സു് ഇടപെട്ടു!.. ദിലീപി൯റ്റെ മുഖ്യശത്രുക്കളിലു് പിണറായിയും മമ്മൂട്ടിയും?!..’ on 26 September 2017]

Written on: 26 September 2017

Included in the book, Raashtreeya Lekhanangal Part I


Article Title Image By David Condrey. Graphics: Adobe SP

Included in the book, Raashtreeya Lekhanangal Part I



From Raashtreeya Lekhanangal Part I

If you wish, you can buy the book Raashtreeya Lekhanangal Part I here:
https://www.amazon.com/dp/B07D8Q213L

Kindle eBook
LIVE
Published on May 23, 2018
$2.49 USD
ASIN: B07D8Q213L
Length: 153 Pages
Kindle Price (US$): $2.35
Kindle Price (INR): Rs. 170.00
 
 







No comments:

Post a Comment