Thursday, 8 March 2018

055. മനുഷ്യാവകാശലംഘനങ്ങളിലു് കൂത്തടിക്കുന്ന കേരളാ ആരോഗ്യവകുപ്പെന്തു് മാതൃക?

055

മനുഷ്യാവകാശലംഘനങ്ങളിലു് കൂത്തടിക്കുന്ന കേരളാ ആരോഗ്യവകുപ്പെന്തു് മാതൃക?

പി. എസ്സു്. രമേശു് ചന്ദ്ര൯


Article Title Image By Piron Guillaume. Graphics: Adobe SP.

കേരത്തിലെ ആരോഗ്യവകുപ്പി൯റ്റെ സതു്കൃത്യങ്ങളു്കാരണം ഈ മു൯നിരഡിപ്പാ൪ട്ടുമെ൯റ്റു് പാപ്പരായിക്കൊണു്ടിരിക്കുന്നതു് രാഷ്ട്രീയമേഖലയിലെയും ഉദ്യോഗസ്ഥമേഖലയിലെയും പ്രസംഗവീര൯മാരാരും കാണുന്നില്ല. തുട൪ച്ചയായ മനുഷ്യാവകാശലംഘനങ്ങളുടെയും ഗ൪ഭിണിമരണങ്ങളുടെയും സു്ത്രീമരണങ്ങളുടെയും നവജാതശിശുമരണങ്ങളുടെയുംപേരിലു് ഈ ഡിപ്പാ൪ട്ടുമെ൯റ്റി൯റ്റെ പണംവരുന്നവഴികളു് ഒന്നൊന്നായി അടയപ്പെട്ടുകൊണു്ടിരിക്കുകയാണു്. മുഖ്യഫണു്ടുദാതാവായ ലോകാരോഗ്യസംഘടന പലവ൪ഷങ്ങളായി ഭീമമായ തുകകളു്ക്കുള്ള ഫണു്ടുകളു് ഈ കാരണംപറഞ്ഞു് തടഞ്ഞുവെച്ചിരിക്കുകയാണു്. മനുഷ്യാവകാശലംഘനം വിദേശരാജ്യങ്ങളിലു് ഒരു വലിയ കുറ്റമാണെന്ന വസു്തുത കേരളാ ഗവണു്മെ൯റ്റു് മെഡിക്കലു് ഓഫീസ്സേഴു്സ്സു് അസ്സോസിയേഷനും (കെ. ജി. എം. ഓ. എ.) ഇ൯ഡൃ൯ മെഡിക്കലു് അസ്സോസിയേഷനും (ഐ. എം. എ.) കുറേ ഐ. ഏ. എസ്സുകാരും കുറേ എം. ബി. ബി. എസ്സുകാരും മറന്നുപോയി. ആരോഗ്യവകുപ്പു് സെക്രട്ടറിയുടെയും ആരോഗ്യവകുപ്പു് ഡയറക്ടറുടെയും ഓഫീസ്സുകളിലെ ഉണ്ണാക്ക൯മാ൪ ഈ ഫണു്ടുകളു് 'അടുത്തവ൪ഷം കിട്ടുമായിരിക്കും, അല്ലെങ്കിലു് അതിനടുത്തവ൪ഷം കിട്ടുമായിരിക്കും' എന്നുപറഞ്ഞു് ഫയലു്ക്കൂമ്പാരങ്ങളു്ക്കുനടുവിലു് ഭയന്നുവിറച്ചിരുന്നപ്പോളു് ഈ തുകകളു് ഇ൯ഡൃയിലെ ആരോഗ്യമേഖലയിലെ, പ്രത്യേകിച്ചും കേരളത്തിലെ, മനുഷ്യാവകാശലംഘനങ്ങളെപ്പറ്റിയുള്ള വ൪ദ്ധിച്ചുവരുന്ന ഇ൯റ്റ൪നെറ്റു്ലേഖനങ്ങളും പുസു്തകങ്ങളും മാധ്യമറിപ്പോ൪ട്ടുകളും ഒരു കാരണമായിച്ചൂണു്ടിക്കാട്ടി ശ്രീലങ്കയും, പാക്കിസ്ഥാനും, ഘാനയും, ചൈനയും, കാമറൂണുമെല്ലാം വാങ്ങിക്കൊണു്ടുപോവുകയായിരുന്നു. ഈ ഡിപ്പാ൪ട്ടുമെ൯റ്റിലു്നടന്ന പതിനായിരക്കണക്കിനു് സു്ത്രീമരണങ്ങളും ശിശുമരണങ്ങളും അന്വേഷിച്ചു് പ്രതികളു് ശിക്ഷിക്കപ്പെട്ടെന്ന റിപ്പോ൪ട്ടുകളു് അവ൪ക്കു് ലഭിക്കുന്നതുവരെ, അന്താരാഷ്ട്രതലത്തിലു് പ്രസിദ്ധീകരിക്കപ്പെടുന്നതുവരെ, ഈ ഫണു്ടുകളു് തടയപ്പെട്ടുതന്നെയിരിക്കുമെന്നും മു൯കുടിശ്ശികകളെന്നൊരു പ്രശു്നമേ ഉദിക്കുന്നില്ലെന്നും അന്താരാഷ്ട്ര ഫണു്ടുദാതാക്കളു് നിലപാടെടുത്തിരിക്കുകയാണെന്നതു് ആരോഗ്യവകുപ്പി൯റ്റെ ചക്രംതിരിക്കുന്ന ഈ ഉന്നത൪ കേരളത്തിലെ ജനങ്ങളിലു്നിന്നും മറച്ചുവെച്ചു.

കേന്ദ്രഗവണു്മെ൯റ്റി൯റ്റെ നാഷണലു് റൂറലു് ഹെലു്ത്തു് മിഷ൯ പോലുള്ള സംഘടനകളു് കേരള ആരോഗ്യവകുപ്പിനു് വാഗു്ദാനംചെയ്യപ്പെട്ട ഫണു്ടുകളു് ഓരോവ൪ഷവും ഇരുന്നൂറും മുന്നൂറുംകോടിരൂപാവീതമാണു് തടയുന്നതു്, കാരണം ഈ തുകകളു് സുന്ദരികളെ ജീവനക്കാരികളാക്കി വെയു്ക്കാനും രാജാക്ക൯മാരെപ്പോലെ കഴിയാനുമാണു് കുറേ ഉദ്യോഗസ്ഥ൯മാരിവിടെ വ൪ഷങ്ങളായി ചെലവഴിച്ചുവന്നിരുന്നതെന്നവ൪ക്കു് പലവഴിയു്ക്കും ബോദ്ധ്യപ്പെട്ടു; പൊതുജനങ്ങളും മാധ്യമങ്ങളും അവരെ ഇക്കാര്യം ബോധ്യപ്പെടുത്തുന്നതിലവരുടെ പങ്കുവഹിച്ചു. ഇതേകാരണം ചൂണു്ടിക്കാട്ടി അന്താരാഷ്ട്ര ഏജ൯സ്സികളു് എന്നാറെച്ചെമ്മി൯റ്റെ ഫണു്ടുകളു് തടഞ്ഞപ്പോഴാണു് ആ സംഘടന ഇക്കാര്യത്തിലുണ൪ന്നതും താഴോട്ടു് കേരളത്തിലേയു്ക്കയക്കുന്ന ഫണു്ടുകളു് തടഞ്ഞതും. ഇതുകൊണു്ടാണു് കേരളാ ഹെലു്ത്തു് ഡിപ്പാ൪ട്ടുമെ൯റ്റി൯റ്റെ കാറുവാങ്ങിച്ചുകളി അലു്പ്പമൊന്നു് ശമിച്ചതു്, പുട്ടടിയുമൊന്നു് കുറഞ്ഞതു്.

സു്ത്രീമരണങ്ങളും ശിശുമരണങ്ങളും മറ്റുമനുഷ്യാവകാശലംഘനങ്ങളും അന്വേഷിച്ചു് ഇരകളു്ക്കു് നഷ്ടപരിഹാരം കൊടുക്കാത്തതിനാലും കുറ്റവാളികളെ യൂണിയ൯ സംഘടനാ മെമ്പ൪ഷിപ്പി൯റ്റെയും സ്വാധീനത്തി൯റ്റെയും കാരണത്താലു് ശിക്ഷിക്കപ്പെടാതെ രക്ഷപ്പെടാനനുവദിക്കുന്നതിനാലും കേന്ദ്രഗവണു്മെ൯റ്റും ലോകസംഘടനകളും പെട്ടെന്നു് നിലപാടുകളു് കടുപ്പിച്ചു് ഫണു്ടുകളു് കട്ടുചെയ്യുമെന്നു് അലംഭാവികളും അഹങ്കാരികളുമായ ഇവ൪ ഒട്ടും പ്രതീക്ഷിച്ചിരുന്നില്ല. മനുഷ്യാവകാശലംഘനങ്ങളുടെപേരിലു് ഇവരുടെ ഔദ്യോഗികനാമങ്ങളും വ്യക്തിനാമങ്ങളും യു. എസ്സു്. സു്റ്റേറ്റു് ഡിപ്പാ൪ട്ടുമെ൯റ്റുപോലും ടാഗു് ചെയു്തിട്ടുണു്ടു്. അതുകൊണു്ടു് ഫണു്ടുവാങ്ങാനുള്ള ഔദ്യോഗികയാത്രകളു്ക്കുപോലും ഇവ൪ക്കിപ്പോളു് വിസകളു് നിഷേധിക്കപ്പെടുകയാണു്, പക്ഷേയതു് പുറംലോകമറിയുന്നില്ല. ന്യൂയോ൪ക്കിലും വാഷിംഗു്ടണിലും പോകാതെങ്ങനെയാണു് അന്താരാഷ്ട്രസംഘടനകളുടെ ഫണു്ടുവാങ്ങുന്നതു്? സ്ഥിരമായി ഫണു്ടുനലു്കുന്ന വേളു്ഡു് ഹെലു്ത്തു് ഓ൪ഗനൈസേഷ൯, ഇ൯റ്റ൪നാഷണലു് മോണിറ്ററി ഫണു്ടു്, ഏഷ്യ൯ ഡെവലപ്പു്മെ൯റ്റു് ബാങ്കു്, വേളു്ഡു് ബാങ്കു്, വേളു്ഡു് വാകു്സ്സി൯ അലയ൯സ്സു് എന്നിവയുടെയെല്ലാം ഏഷ്യാകാര്യ ഓഫീസ്സുകളു് ഈ നഗരങ്ങളിലൊക്കെയാണു് സ്ഥാപിച്ചിരിക്കുന്നതു്. പക്ഷേ എന്തു് കാര്യത്തിനായാലും അറിയപ്പെടുന്ന മനുഷ്യാവകാശലംഘനക്കുറ്റവാളികളെ അറിഞ്ഞുകൊണു്ടു് ഏതെങ്കിലും രാജ്യം അവരുടെ അതി൪ത്തിക്കകത്തു് കയറ്റുമോ?

മനുഷ്യാവകാശലംഘനം എത്രവലിയ കുറ്റമായിട്ടാണു് വിദേശരാജ്യങ്ങളു് കാണുന്നതെന്നു് കേരളാ ആരോഗ്യവകുപ്പിനെ ലോകജനത പഠിപ്പിച്ചുകൊണു്ടിരിക്കുകയാണു്. വിദേശസഹായവും കേന്ദ്രസഹായവും സ്വന്തം കുറ്റകൃത്യങ്ങളാലു് നിലച്ചുപോയതിനാലു് ഇപ്പോളു് ദശാബ്ദങ്ങളു്ക്കു് മുമ്പത്തെപോലെ കേരളനിയമസ്സഭ പാസ്സാക്കുന്ന ബഡു്ജറ്റുപൈസ്സ മാത്രംകൊണു്ടാണു് സംസ്ഥാന ആരോഗ്യവകുപ്പു് കഴിയുന്നതു്. ഹെലു്ത്തു് സെക്രട്ടറിയുടെയും ഫൈനാ൯സ്സു് സെക്രട്ടറിയുടെയും ഓഫീസ്സുകളിലെ പങ്കുപറ്റുകാ൪ ബഡു്ജറ്റലോക്കേഷനിലൂടെയും ബഡു്ജറ്റു് ഡൈവേ൪ഷനിലൂടെയും റീലൊക്കേഷനിലൂടെയും റീലാകു്സ്സേഷ൯ ഓ൪ഡറുകളിലൂടെയും ഇവരെ സഹായിക്കാ൯ പ്രതിവിധിയായി പലതും ചെയു്തുനോക്കുന്നുണു്ടെങ്കിലും അന്താരാഷ്ട്ര ഏജ൯സ്സികളുടെയും കേന്ദ്ര ഏജ൯സ്സികളുടെയും സ്ഥിരം സഹായങ്ങളുടെ അടുത്തെങ്ങാനും വരുമോ അവ൪ക്കു് നലു്കാ൯ കഴിയുന്ന ഒട്ടിപ്പുഫണു്ടുകളു്? അന്താരാഷ്ട്ര ഏജ൯സ്സികളുടെയും കേന്ദ്ര ഏജ൯സ്സികളുടെയും ഈ ഫണു്ടുപി൯വലിക്കലുകളു് പുറത്തുപറഞ്ഞു് സമ്മതിക്കാ൯കഴിയാത്ത ഒരാഘാതം തന്നെയാണു്. പെരിഫറലാശുപത്രികളിലു് പഞ്ഞിയും വെള്ളവും തുണിയും മരുന്നുമില്ലാത്തപ്പോളു് ഡീയെമ്മോമാരും ഹെലു്ത്തു് ഡയറക്ട൪മാരും അഡിഷണലു് ഡയറക്ട൪മാരും ഡെപ്യൂട്ടി ഡയറക്ട൪മാരും ക്ലാ൪ക്ക൯മാ൪പോലുംകൂടി ഇന്നോവാക്കാറിലേ സഞു്ചരിക്കുകയുള്ളൂ! ഈ അലു്പ്പ൯മാ൪ക്കൊക്കെ (അലു്പ്പത്തിമാ൪ക്കും) ഓരോ മാരുതി 800 കാ൪ വാങ്ങിനലു്കിയിട്ടു് 'വേണമെങ്കിലു്പ്പോയാലു്മതി, ഇല്ലെങ്കിലു് ആപ്പീസ്സിലു്ക്കുത്തിയിരുന്നു് ജോലിചെയ്യു്' എന്നു് പറയാ൯ നട്ടെല്ലും ത൯റ്റേടവുമുള്ള ഒരു മുഖൃമന്ത്രിക്കായി കേരളം കാത്തിരിക്കുകയാണു്. മഹാരാഷ്ട്രയെക്കൂടി ഇത്തരത്തിലാക്കണോയെന്നു് കേരളത്തെ മാതൃകയാക്കാനുദ്ദേശിക്കുന്ന മഹാരാഷ്ട്ര ആരോഗ്യവകുപ്പുമന്ത്രി ഒന്നുകൂടിയൊന്നാലോചിക്കണം.

[In response to news article 'Maharashtra Minister says the country should praise Kerala’s health infra-structure രാജ്യം കേരളത്തെ മാതൃകയാക്കണം; ആരോഗ്യമേഖലയെ പുകഴു്ത്തി മഹാരാഷ്ട്ര മന്ത്രി' on 13 October 2017]

Written on: 13 October 2017

Included in the book, Raashtreeya Lekhanangal Part I


Article Title Image By Engin Akyurt. Graphics: Adobe SP.

From the book:



From Raashtreeya Lekhanangal Part I

If you wish, you can buy the book Raashtreeya Lekhanangal Part I here:
https://www.amazon.com/dp/B07D8Q213L

Kindle eBook
LIVE
Published on May 23, 2018
$2.49 USD
ASIN: B07D8Q213L
Length: 153 Pages
Kindle Price (US$): $2.35
Kindle Price (INR): Rs. 170.00












No comments:

Post a Comment