Thursday 8 March 2018

050. മതത്തെ പുട്ടടിച്ചു് രാഷ്ട്രീയാധികാരം മോഹിക്കുന്ന ജനശത്രുക്കളു്

050

മതത്തെ പുട്ടടിച്ചു് രാഷ്ട്രീയാധികാരം മോഹിക്കുന്ന ജനശത്രുക്കളു്

പി. എസ്സു്. രമേശു് ചന്ദ്ര൯


Article Title Image By Fancy Crave. Graphics: Adobe SP

സ്വാതന്ത്ര്യലബ്ധിയു്ക്കുമുമ്പുള്ള ഇ൯ഡൃ൯ നാഷണലു് കോണു്ഗ്രസ്സിലു് ഹിന്ദുക്കളുടെയും മുസ്ലിമുകളുടെയുമിടയു്ക്കു് ഒരു പാലമുണു്ടായിരുന്നു- ലോകംശ്രദ്ധിച്ച കവിയും പ്രഭാഷകയും നയതന്ത്രജ്ഞയുമായിരുന്ന സരോജിനി നായിഡു. ത൯റ്റെ രാഷ്ട്രീയഗുരുവും നേതാവുമായിരുന്ന മഹാത്മാഗാന്ധിയെപ്പോലെതന്നെ ഹിന്ദു-മുസ്ലിം ഐക്യത്തി൯റ്റെ അനിവാര്യത ഏറ്റവുംഭംഗിയായി മനസ്സിലാക്കിയിരുന്ന ദേശീയനേതാവായിരുന്നു അവ൪. ഹിന്ദുബ്രാഹ്മണബംഗാളിലു് ജനിച്ചു് മുസ്ലിംഭൂരിപക്ഷ നൈസ്സാമി൯റ്റെ ഹൈദരാബാദിലു് വള൪ന്നു് ഇ൯ഡൃയിലെല്ലായിടത്തുമായി ജീവിച്ച നേതാവു്. ഇത്തരം ആളുകളു്ക്കേ നൂറ്റാണു്ടുകളു്നീളുന്ന ഹിന്ദു-മുസ്ലിം ഹൃദയബന്ധങ്ങളുടെ ആഴവും തീവ്രതയും മനസ്സിലാക്കാ൯ കഴിയുകയുള്ളു. സ്വാതന്ത്ര്യാനന്തരഭാരതത്തിലു് വിദ്യാഭ്യാസത്തി൯റ്റെ അപര്യാപു്തതയാലും അധികാരക്കസ്സേരകളോടുള്ള ആസക്തിയുടെ ആധിക്യത്താലും ഹിന്ദുത്വത്തെയും ഇസ്ലാമിനെയും വിറ്റുപുട്ടടിച്ചു് പണവും വോട്ടും രാഷ്ട്രീയാധികാരങ്ങളുമാക്കിമാറ്റുന്ന അവസരവാദികളുടെയും വഞു്ചക൯മാരുടെയും എണ്ണം പെരുത്തുപോയി. അവരിലു്പ്പലരും പല രാഷ്ട്രീയപ്പാ൪ട്ടികളുടെ ദേശീയനേതാക്ക൯മാ൪കൂടിയായി വള൪ന്നതു് പഴയ സമതുലിതസൗഹൃദസ്ഥിതി പുനഃസ്ഥാപിക്കുന്നതിനു് ഇ൯ഡൃയിലിന്നു് വലിയൊരു തടസ്സമാണു്.

ചരിത്രത്തിലൂന്നിയ ഹിന്ദു-മുസ്ലിം സാഹോദര്യത്തിനും അവിഭിന്നരാഷ്ട്രസംസു്ക്കാര രൂപീകരണത്തിനും പുതിയവ്യാഖ്യാനങ്ങളു് ചമയു്ക്കാനും പഴയകാലതെളിവുകളു് പുതിയതലമുറയുടെമുന്നിലു് പുനഃരവതരിപ്പിക്കാനും പുതിയതരം ആളുകളു് ഇന്നു് കൂടിയേകഴിയൂ. നേപ്പാളി൯റ്റെ ഭരണഘടനാപരിഷു്ക്കരണത്തോടെ ലോകത്തു് അവശേഷിക്കുന്ന എടുത്തുപറയത്തക്ക ഏക ഹിന്ദുരാഷ്ട്രമെന്നനിലയു്ക്കു് ഈ വിഷയത്തിലു് ഇ൯ഡൃയിലു് എന്തുനടക്കുന്നുവെന്നു് ലോകം നിരീക്ഷിച്ചുകൊണു്ടിരിക്കുകയാണു്. കലയോ സാഹിത്യമോ സിനിമയോ ഏതുവഴിയും അതിനുപയോഗിക്കുന്നതിനു് നീതീകരണമുണു്ടു്. എന്നല്ല, ആ വഴികളുപയോഗിക്കുന്നതാണു് ഇന്നു് കുറേക്കൂടി അഭികാമ്യം. കലയുടെയും സാഹിത്യത്തി൯റ്റെയും സിനിമയുടെയും വഴികളിലൂടെ ആ പോയകാല ജാതിമതസൗഹൃദങ്ങളു് പുനഃസ്ഥാപിച്ചു് മറ്റു് ലോകരാഷ്ട്രങ്ങളെപ്പോലെ വിശ്വസിക്കാനും ആശ്രയിക്കാനുംകൊള്ളാവുന്ന ഒരു രാഷ്ട്രം ഇവിടെ ഇ൯ഡൃയിലുമുണു്ടെന്നു് മനുഷ്യരാശിയെ ആശ്വസിപ്പിക്കാനുള്ള ഇത്തരം നീക്കങ്ങളിലു് ഉതു്ക്കണു്ഠപ്പെടുന്നവരും അസഹിഷു്ണുത പുല൪ത്തുന്നവരും ഒരുപാടുപേരുണു്ടു്- മതത്തെവഞു്ചിച്ചു് രാഷ്ട്രീയാധികാരങ്ങളു് നേടിയവരും നേടാനിരിക്കുന്നവരും. അവരാണി൯ഡൃയുടേയും ലോകജനതയുടെയും ശത്രുക്കളു്.

[In response to news article ‘Muslim heroes in three consecutive films: Sharukh Khan’s political announcement’ ‘തുട൪ച്ചയായി മൂന്നു് സിനിമകളിലു് മുസ്ലീം നായക൯; ഷാരൂഖി൯റ്റെ രാഷ്ട്രീയ പ്രഖ്യാപനം’ on 17 January 2017]

Written on: 17 January 2017

Included in the book, Raashtreeya Lekhanangal Part I



From Raashtreeya Lekhanangal Part I

If you wish, you can buy the book Raashtreeya Lekhanangal Part I here:
https://www.amazon.com/dp/B07D8Q213L

Kindle eBook
LIVE
Published on May 23, 2018
$2.49 USD
ASIN: B07D8Q213L
Length: 153 Pages
Kindle Price (US$): $2.35
Kindle Price (INR): Rs. 170.00











No comments:

Post a Comment