Thursday 8 March 2018

051. സംഗീതലോകത്തുനിന്നും ഈ മാലിന്യത്തെ തൂക്കിയെടുത്തു് പുറത്തേയു്ക്കെറിഞ്ഞുകൂടേ?

051

സംഗീതലോകത്തുനിന്നും ഈ മാലിന്യത്തെ തൂക്കിയെടുത്തു് പുറത്തേയു്ക്കെറിഞ്ഞുകൂടേ?

പി. എസ്സു്. രമേശു് ചന്ദ്ര൯


Article Title Image By Lernestorod. Graphics: Adobe SP.

മരുഭൂമിയിലു് രണു്ടുതുള്ളിവെള്ളംവീണാലതു് മഴയായി കൊണു്ടാടുന്നവരാണു് രാസയ്യയെന്ന വ്യക്തിയിലു് സംഗീതമുണു്ടെന്നു് പറയുന്നതു്. താ൯ സംഗീതംനലു്കിയ സിനിമാപ്പാട്ടുകളിലു് തനിക്കവകാശപ്പെട്ട റോയലു്റ്റി ഗാനമേളകളിലവ പാടുന്നവ൪ നലു്കുന്നില്ലെന്നും അങ്ങനെയുള്ള ഗായക൪ ഗാനമേളകളിലവ പാടരുതെന്നും കുറേക്കാലംമുമ്പു് ഇയാളു് ബഹളം സൃഷ്ടിക്കുകയും വക്കീലു് നോട്ടീസ്സുകളു് പല൪ക്കും അയക്കുകയും ചെയു്തിരുന്നു. മെക്കാനിക്കലു്, പെ൪ഫോമിംഗു്, ലൈസ൯സ്സിംഗു് റോയലു്റ്റികളിലു് 50 ശതമാനം ഗാനരചയിതാവിനും 50 ശതമാനം മ്യൂസിക്കു് പബ്ലിഷ൪ക്കുമാണെന്നതാണു് അന്താരാഷ്ട്രമാനദണ്ഡം. കമ്പോസ്സ൪തന്നെയാണു് പബ്ലിഷറെങ്കിലു്മാത്രമാണു് ആ അമ്പതുശതമാനത്തിനയാളു് അ൪ഹനാകുന്നതെന്നതുകൂടി ഇവിടെ ഓ൪ത്തിരിക്കേണു്ടതാണു്. പൊതുവേ സംഗീതറോയലു്റ്റി വീതംവെക്കപ്പെടുന്നതു് ഗാനരചയിതാവു്, സംഗീതസംവിധായക൯, ഗായക൯ എന്ന ക്രമത്തിലാണു്. ആരാണു് ആദ്യം വരുന്നതെന്നതുകൂടി പ്രത്യേകം ഓ൪ക്കുക! ഇപ്പോളു്, താ൯ സൃഷ്ടിച്ച ഗാനങ്ങളുടെ കരോക്കേകളു് നീക്കംചെയ്യണമെന്നും അല്ലെങ്കിലു് തനിക്കു് റോയലു്റ്റി നലു്കണമെന്നുമുള്ള ആവശ്യം രാസയ്യ ഉന്നയിച്ചിരിക്കുകയാണു്. ഇതു് നല്ലൊരു കാര്യമാണു്. അങ്ങനെയെങ്കിലും ഈ മാലിന്യം പാവനമായ സിനിമാസംഗീതലോകത്തുനിന്നു് ഒഴിഞ്ഞുപോവുകയാണെങ്കിലു് അതൊരു നല്ലകാര്യംതന്നെയാണു്. ഇത്രയും ബഹളംനിറഞ്ഞ, സംഗീതം തൊട്ടുതെറിച്ചിട്ടില്ലാത്ത പാട്ടുകളു് ഈ ഊതിവീ൪പ്പിക്കപ്പെട്ട 'കലാകാര'നല്ലാതെ മറ്റാരും ഇ൯ഡൃയിലു് ഉണു്ടാക്കിയിട്ടില്ല. ഇയാളും ഇയാളുടെ സൃഷ്ടികളുമൊഴിഞ്ഞുപോവുന്നതോടെ മലയാളം, തമിഴു് സിനിമാസംഗീതലോകത്തു് മഹത്തായ കാര്യങ്ങളു്ക്കു് വഴിതുറക്കുന്നതാണു്. ഇനി മറ്റൊരു 'കലാകാര൯'കൂടി പോയിക്കിട്ടാനുണു്ടു്- ശ്രീ. ഹരിഹര൯. പക്ഷേ അദ്ദേഹം ഇതുപോലെ റോയലു്റ്റിപ്പ്രശു്നമുന്നയിച്ചു് ഇതുവരെയും ആരെയും തടയുന്നില്ല, അങ്ങനെ ചെയു്തെങ്കിലെന്നു് നമ്മളു് ആഗ്രഹിച്ചുപോകുന്നുണു്ടെങ്കിലും. ബുദ്ധിമാ൯! റോയലു്റ്റിനലു്കി കേളു്ക്കാനുള്ള മഹത്ത്വമോ ഉയ൪ച്ചയോ ഇവരുടെ ഗാനങ്ങളു്ക്കില്ലെന്നു് ഏവ൪ക്കുമറിയാം. അപ്പോളു്പ്പിന്നെ ഇവരെ അപ്പാടെ തഴയുകയും അവഗണിക്കുകയുംമാത്രമേ സംഗീത ആസ്വാദക൪ ചെയ്യുകയുള്ളുവെന്നു് ആ൪ക്കാണറിഞ്ഞുകൂടാത്തതു്! ശ്രീ. രാസയ്യ മറ്റൊരവിവേകംകൂടി ചെയു്തിരിക്കുന്നു- തന്നെ സ്വയം മൈക്കേലു് ജാക്കു്സ്സണോടുപമിച്ചിരിക്കുന്നു! ജാക്കു്സ്സണു്൯റ്റെ പാട്ടുകളു്ക്കിപ്പോഴും റോയലു്റ്റി നലു്കപ്പെടുന്നതിനാലു് തനിക്കും വേണമെന്നു്!! ചിരിക്കാതെന്തുചെയ്യും? ഇനി ആരാണു് ഈ രാസയ്യയെന്നറിയുമോ? ആ മനുഷ്യ൯ ഒരു 'ചെറിയ രാജാ'വെന്നാണു് സ്വയം വിളിക്കുന്നതു്. ഈ മാലിന്യത്തെ തൂക്കിയെടുത്തു് പുറത്തേയു്ക്കെറിഞ്ഞുകൂടേ, സംഗീതലോകത്തുനിന്നും?

രാസയ്യയെക്കാളു് മികച്ച സംഗീതസംവിധായക൪ ഉണു്ടോയെന്നൊരു ചോദ്യം ചില൪ ചോദിക്കുന്നുണു്ടു്. എം. എസ്സു്. വിശ്വനാഥ൯, സലീലു് ചൗധരി, ബാബുരാജു്, കെ. രാഘവ൯ മാസ്സു്റ്റ൪, ദേവരാജ൯ മാസ്സു്റ്റ൪, എം. കെ. അ൪ജ്ജുന൯, കുളത്തൂപ്പുഴ രവീന്ദ്ര൯ എന്നിവരെല്ലാം രാസയ്യയെയപേക്ഷിച്ചു് എത്രയോനല്ല സംഗീതസംവിധായകരാണു്! രാസയ്യയെപ്പോലെ പണത്തോടുള്ള അത്യാ൪ത്തിയില്ലെന്നൊരു മെച്ചവുംകൂടിയവ൪ക്കുണു്ടു്. ഓരോ സംസ്ഥാനത്തും ഓരോ ഭാഷയിലും അത്തരം അനുഗ്രഹീത സംഗീതസംവിധായകരുണു്ടു്. ഇവരൊന്നും രാസയ്യയെപ്പോലെ സിംഫണികളു് സൃഷ്ടിച്ചിട്ടില്ലെന്നും അതു് രാസയ്യയെ വ്യത്യസു്തനാക്കുന്നുവെന്നും വേണമെങ്കിലു് ഒരാളു്ക്കു് വാദിക്കാം. പക്ഷേ അതു് നിലനിലു്പ്പുള്ളൊരു വാദമല്ല. ഒരാളു് സിനിമാസംഗീതത്തിലൊരു അസുലഭപ്രതിഭയാണെങ്കിലു് സംഗീതവുമായി ബന്ധപ്പെട്ട മറ്റുപല മേഖലകളിലും അയാളൊരു തുല്യപ്രതിഭതന്നെയായിരിക്കുമെന്ന വാദത്തിനു് ഒരു തെന്നിന്ത്യ൯ സിനിമയിലൂടെതന്നെ വിശദീകരണചിത്രീകരണം നലു്കപ്പെട്ടിട്ടുണു്ടു്. ശങ്കരാഭരണമെന്ന സിനിമയിലു് ഇംഗ്ലീഷു് പഠിച്ചിട്ടില്ലാത്ത ക൪ണ്ണാടകസംഗീതപ്പ്രതിഭയോടു് ഇംഗ്ലീഷിലൊരു എടുപ്പു് പാടിക്കേളു്പ്പിച്ചിട്ടു് അതാവ൪ത്തിക്കാമോയെന്നു് ചോദിക്കുന്ന ഒരു രംഗമുണു്ടു്. ആ സംഗീതജ്ഞ൯ ഭാഷയറിയില്ലെങ്കിലും അതു് അതേപടി അപ്പോളു്ത്തന്നെ പുന൪സൃഷ്ടിച്ചുകാണിക്കുന്ന അത്ഭുതരംഗമുണു്ടു്. സംഗീതത്തിലെന്തോന്നിരിക്കുന്നു ഭാഷ! നല്ല സിനിമാസംഗീതമുണു്ടാക്കുന്നൊരു സംഗീതസംവിധായകനു് മനോഹരമായ സിംഫണികളു് മാത്രമല്ല ദീ൪ഘമായ കോണു്സ്സെ൪ട്ടുകളു്വരെ സൃഷ്ടിക്കാ൯കഴിയും- അലു്പ്പം പരിശീലനവും അതിനുള്ള ഉപകരണങ്ങളുമുണു്ടെങ്കിലു്. നല്ലൊരു സംഗീതസംവിധായക൯റ്റെ മനസ്സിലു് സിംഫണികളും കോണു്സ്സെ൪ട്ടുകളും എപ്പോഴും നടന്നുകൊണു്ടിരിക്കുകയാണു് എന്നതാണു് യാഥാ൪ത്ഥ്യം. രാസയ്യയു്ക്കു് പരിശീലനവും ഉപകരണങ്ങളും കിട്ടി, മറ്റുള്ളവ൪ക്കതുകിട്ടിയില്ല എന്നതൊരു വലിയ വ്യത്യാസമല്ല. എക്വിപ്പു്മെ൯റ്റുകളുടെയും ട്രെയിനിംഗി൯റ്റെയും കാര്യത്തിലു് രാസയ്യതന്നെയും അത്രവലിയ ജെയിംസ്സു് ലാസ്സു്റ്റൊന്നുമല്ലല്ലോ!


Article Title Image By Melissa Askew. Graphics: Adobe SP.

ത്യാഗരാജനെയും മുത്തുസ്വാമി ദീക്ഷിതരെയും ശ്യാമശാസു്ത്രികളെയും സ്വാതിതിരുനാളിനെയുംപോലുള്ള പ്രതിഭാധന൯മാ൪ ദശാബ്ദങ്ങളു്ക്കും നൂറ്റാണു്ടുകളു്ക്കുംമുമ്പേ സൃഷ്ടിച്ച സംഗീതത്തി൯റ്റെ വേരിയേഷനുകളു് ഫ്രാ൯സ്സിലും ജ൪മ്മനിയിലും പണു്ടേതന്നെകണു്ടുപിടിച്ച വയലിനും ഹാ൪മ്മോണിയവുംപോലുള്ള പെ൪ക്കഷനും വി൯ഡും സംഗീതോപകരണങ്ങളിലു് മൂളിക്കേളു്പ്പിക്കുന്നതിനെയാണു് 'ത൯റ്റെ സംഗീത'മെന്നു് ഈ രാസയ്യ പറയുന്നതു്. ഇതിലെവിടെയാണയാളുടെ ഒറിജിനലായ സംഭാവനയുള്ളതു്? ഇയാളു് ആപ്പറഞ്ഞ ആളുകളുടെ കുടുംബങ്ങളു്ക്കും ആ രാജ്യങ്ങളിലെ സംഗീതോപകരണ കണു്ടുപിടിത്തക്കാ൪ക്കും ആവിഷു്ക്കാരക൪ക്കും റോയലു്റ്റി നലു്കുന്നുണു്ടോ, അവരുണു്ടാക്കിയവ ആവ൪ത്തിക്കുന്നതിനും അവയി൯മേലു് ബിലു്ഡുചെയ്യുന്നതിനും അവയുടെ വേരിയ൯റ്റുകളു് പ്രയോഗിക്കുന്നതിനും അവ ഉപയോഗിക്കുന്നതിനും? എന്തെങ്കിലും പക൪പ്പവകാശം ഒരു സിനിമാപ്പാട്ടിലു് ആ൪ക്കെങ്കിലും നിലനിലു്ക്കുന്നുണു്ടെങ്കിലു് അതു് ആ സിനിമയുടെ നി൪മ്മാതാവിനുമാത്രമാണു്. അയാളാകട്ടെ ഗാനരചയിതാവും സംഗീതസംവിധായകനും ഗായകനുംമുതലു് മേക്കപ്പുമാനും ലൈറ്റു്ബോയിക്കുംവരെ പ്രതിഫലം അന്നേ കൊടുത്തുംകഴിഞ്ഞു. ആധുനിക ഗായകാധിഷു്ഠിത പക൪പ്പവകാശലോകം എന്തുതന്നെ പറഞ്ഞാലും, പണംകൊടുത്തു് അവയെയുണു്ടാക്കിയ സിനിമയുടെ നി൪മ്മാതാവിനുതന്നെയാണു് പാട്ടുകളുടെ മുഴുവ൯ അവകാശവും. എത്രയൊക്കെ പുതുനിയമങ്ങളു് ഈ മേഖലയിലു് വന്നിട്ടുണു്ടെങ്കിലും അവയെല്ലാം ഏകപക്ഷീയവുമാണു്, അതൊന്നുംതന്നെ യുക്തിക്കുനിരക്കുന്നതുമല്ല.

[In response to news article ‘Ilayaraja demands removal of his karaoke tracks for royalty reasons എ൯റ്റെ പാട്ടുകളു് ആരും സു്മ്യൂളിലു് പാടണു്ട, കരോക്കേ നീക്കണം: ഇളയരാജ’ on 27 September 2017] 
 
Written on 27 September 2017

Article Title Image By Aditya Chinchure. Graphics: Adobe SP.

From the book, Raashtreeya Lekhanangal Part I



From Raashtreeya Lekhanangal Part I

If you wish, you can buy the book Raashtreeya Lekhanangal Part I here:
https://www.amazon.com/dp/B07D8Q213L

Kindle eBook
LIVE
Published on May 23, 2018
$2.49 USD
ASIN: B07D8Q213L
Length: 153 Pages
Kindle Price (US$): $2.35
Kindle Price (INR): Rs. 170.00






No comments:

Post a Comment