Thursday, 8 March 2018

052. മാ൪കു്സ്സിസ്സു്റ്റു് പാ൪ട്ടിയിലു് ഒരു കമ്മ്യൂണിസ്സു്റ്റു് പാ൪ട്ടിക്കുവേണു്ട മാന്യമായ അഭിപ്രായപ്പ്രകടന സ്വാതന്ത്ര്യമുണു്ടായിരുന്നെങ്കിലു്

052

മാ൪കു്സ്സിസ്സു്റ്റു് പാ൪ട്ടിയിലു് ഒരു കമ്മ്യൂണിസ്സു്റ്റു് പാ൪ട്ടിക്കുവേണു്ട മാന്യമായ അഭിപ്രായപ്പ്രകടന സ്വാതന്ത്ര്യമുണു്ടായിരുന്നെങ്കിലു്

പി. എസ്സു്. രമേശു് ചന്ദ്ര൯


Article Title Image By Amar De. Graphics: Adobe SP
 
കേരളത്തിലെ മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടി ഭരണത്തിലു്വരാനാകാതെ രാഷ്ട്രീയാധികാരത്തി൯റ്റെ പിന്നാമ്പുറങ്ങളിലും വരാന്തകളിലും വീ൪പ്പുമുട്ടിക്കഴിഞ്ഞിരുന്ന ഒരു കാലത്തു് മതന്യൂനപക്ഷങ്ങളായ മുസ്ലിമുകളെയുംമറ്റും കൂട്ടുപിടിച്ചു് ഭരണത്തിലു്വന്നു് ജനങ്ങളു്ക്കും പാ൪ട്ടി അംഗങ്ങളു്ക്കും ഒരാശ്വാസം നലു്കണമെന്നു് പാ൪ട്ടിയിലെ മുപ്പത്തിരണു്ടോളം സമുന്നതനേതാക്കളു് ചിന്തിച്ചു. സംസ്ഥാനക്കമ്മിറ്റിയിലു് ച൪ച്ചചെയ്യാനായി അവരുടെ കാഴു്ച്ചപ്പാടു് ഒരു രേഖയായി അവ൪ അവതരിപ്പിച്ചു. മാ൪കു്സ്സിസ്സു്റ്റു് പാ൪ട്ടിയിലു്ത്തന്നെ ലക്ഷക്കണക്കിനു് മുസ്ലിമുകളുണു്ടു്. പാ൪ട്ടിക്കുവേണു്ടി പള്ളിയിലും പള്ളിക്കുവേണു്ടി പാ൪ട്ടിയിലും ഒരു ഇരട്ടസമരമാണു് അവ൪ നടത്തിവരുന്നതു്. ഇതിനിടയിലുണു്ടാവുന്ന പാ൪ട്ടിയിലെ (ഈയെമ്മെസ്സിനെപ്പോലുള്ള ചില) നേതാക്കളുടെ പള്ളിവിരുദ്ധ പ്രസു്താവനകളു് പള്ളിയിലവ൪ പാ൪ട്ടിക്കുവേണു്ടിനടത്തുന്ന സമരങ്ങളെ ദു൪ബ്ബലമാക്കുകയും ക്രമേണ അവരെ പാ൪ട്ടിയിലു്നിന്നകറ്റുകയുമാണെന്ന ശരിയായ വിലയിരുത്തലാണു് ആ നേതാക്കളെ ഈ രേഖാരൂപീകരണത്തിലേക്കു് നയിച്ചതു്. സ്വാഭാവികമായും സഖാവു് ഈ. എം. ശങ്കര൯ നമ്പൂതിരിപ്പാടതിനെ എതി൪ക്കുകയും, ആ രേഖയെ പാ൪ട്ടിവിരുദ്ധമെന്നു് വിശേഷിപ്പിക്കുകയും ബദലു്രേഖയെന്നു് വിളിക്കുകയും ചെയു്തു. കേട്ടാലു്ത്തോന്നും ബദലു്രേഖകളു് കമ്മ്യൂണിസ്സു്റ്റു് പാ൪ട്ടികളു്ക്കുള്ളിലു് എന്തോ കൊടുംപാതകമാണെന്നു്! ബ്രാക്കറ്റിനുള്ളിലെ ആ (ചില൪) ആരാണെന്നു് മനസ്സിലായിക്കാണുമല്ലോ. രേഖാശിലു്പ്പിയായ സഖാവു് ഈ. കെ. നായനാ൪മുതലു് ഇങ്ങു് ശ്രീ. എം. വിജയകുമാ൪വരെയുള്ള ആ രേഖയിലൊപ്പുവെച്ച മിക്കപ്പേരും ഭയന്നു് പി൯വാങ്ങുകയും, സഖാക്ക൯മാ൪ ചാത്തുണ്ണി മാസ്സു്റ്റ൪, സി. കെ. ചക്രപാണി, സി. പി. മൂസ്സാ൯കുട്ടി, പ്രൊഫ. എം. ആ൪. ചന്ദ്രശേഖര൯, എം. വി. രാഘവ൯, പാട്യം രാജ൯ തുടങ്ങിയവ൪ ആ രേഖയിലു് ഉറച്ചുനിലു്ക്കുകയും ചെയു്തു.

കേരളത്തിലു് കമ്മ്യൂണിസ്സു്റ്റുപാ൪ട്ടിയുടെ സ്ഥാപകനേതാക്കളിലു് അന്നു് ജീവിച്ചിരിപ്പുണു്ടായിരുന്ന ഏകവ്യക്തിയായ സഖാവു് എ൯. സി. ശേഖറെപ്പോലുള്ളവ൪ ഇവ൪ക്കു് പിന്തുണയും പ്രഖ്യാപിച്ചു. കേരളത്തിലെ മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയിലെ ഭീരുക്കളെയും ത൯റ്റേടികളെയും തിരിച്ചറിയാ൯ കേരളത്തിലെ ജനങ്ങളു്ക്കുലഭിച്ച ഒരു അപൂ൪വ്വ ചരിത്രപരീക്ഷണമായിരുന്നു അതു്. സഖാവു് കെ. ആ൪. അരവിന്ദാക്ഷനും അന്നു് അവരോടൊപ്പം ഭയപ്പെടാതെ ഉറച്ചുനിന്നൊരാളായിരുന്നു. അബൂബക്കറി൯റ്റെ പ്രതിപക്ഷലീഗുമാത്രം ഒരു തമാശപോലെ മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെ മുന്നണിയിലുണു്ടായിരുന്ന കാലമാണതു്. മുസ്ലിമുകളുടെ രാഷ്ട്രീയപ്പ്രസ്ഥാനങ്ങളെ വ്യാപകമായി കൂട്ടുപിടിച്ചു് വിപുലമായ ജനകീയമുന്നണിയുണു്ടാക്കാനുള്ള ആശയമായിരുന്നവ൪ക്കു് ഈ നീക്കത്തിനുപിന്നിലുണു്ടായിരുന്നതു്. ഈ ഒന്നാംകിടനേതാക്കളെ പുറത്താക്കിയ ഒഴിവുകളിലേക്കു് പാ൪ട്ടിയിലെ രണു്ടാംനിരക്കാരും മൂന്നാംനിരക്കാരും ഉയ൪ന്നുവന്നു- ശങ്കര൯ നമ്പൂതിരിപ്പാടി൯റ്റെ അനുഗ്രഹത്തോടെ. രേഖയെഴുതിയ നായനാ൪ 'തെറ്റുതിരുത്തുകയും' പിന്നീടു് മുഖ്യമന്ത്രിയായിത്തീരുകയും ചെയു്തു. ഈ ജനനേതാക്കളു് കൂട്ടമായി പുറത്താക്കപ്പെടുമ്പോളു് ഒറ്റയക്ഷരം മിണു്ടാതെ പ്രതികരിക്കാതെ മൂകമായി നോക്കിക്കൊണു്ടുനിന്ന പാ൪ട്ടി സെക്രട്ടറി ശ്രീ. അച്ച്യുതാനന്ദ൯ അടുത്ത മുഖ്യമന്ത്രിയായി. അച്ച്യുതാനന്ദ൯റ്റെ കണു്ടുപിടിത്തമായ ശ്രീ. പിണറായി വിജയ൯ അതിനുമടുത്ത മുഖ്യമന്ത്രിയുമായി. ആ ത൯റ്റേടികളായ നേതാക്കളെ പുറത്താക്കാ൯ ഇവ൪ക്കാ൪ക്കുമന്നു് കഴിയാതിരുന്നെങ്കിലു്, മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയിലു് ഒരു കമ്മ്യൂണിസ്സു്റ്റുപാ൪ട്ടിക്കുവേണു്ട മാന്യമായ അഭിപ്രായപ്പ്രകടന സ്വാതന്ത്ര്യമുണു്ടായിരുന്നെങ്കിലു്, കേരളത്തിലെ മുഖ്യമന്ത്രിക്കസ്സേരയിലും പാ൪ട്ടി സെക്രട്ടറിയുടെ കസ്സേരയിലും ഇപ്പോളു് ഇരിക്കുമായിരുന്നതു് ആരൊക്കെയായിരുന്നേനെയെന്നു് ഒന്നു് ചിന്തിച്ചുനോക്കുന്നതു് രാഷ്ട്രീയ വിദ്യാ൪ത്ഥികളു്ക്കും മാധ്യമപ്പ്രവ൪ത്തക൪ക്കും നല്ലൊരു വ്യായാമമായിരിക്കും. ആ ധീരസംഘത്തി൯റ്റെ വത്സലശിഷ്യനായിരുന്ന വിട്ടുപോയ സഖാവു് കെ. ആ൪. അരവിന്ദാക്ഷനു് ആദരാഞു്ജലികളു്!

ഇവിടെ ഏറ്റവും പ്രസക്തം ധീര൯മാരും വഴികാട്ടികളുമായ കുറേ നേതാക്കളെ പുറത്താക്കിയിട്ടു് അവരുടെ അതേ ബദലു്നയംതന്നെ പിന്നീടുവരുന്നവ൪ വിജയകരമായി പിന്തുടരുന്നതിലെ ശരിയും, എങ്കിലു്പ്പിന്നെ ആ നയം അവരെ നിലനി൪ത്തി അവരുടെകീഴിലു്ത്തന്നെ നടപ്പാക്കുന്നതായിരുന്നില്ലേ കൂടുതലു് നന്നെന്ന ചോദ്യവുമാണു്. അവരുടെ നയം ശരിയായിരുന്നതുകൊണു്ടാണല്ലോ മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടി ആ നയംതന്നെയിന്നു് പിന്തുടരുന്നതും മുസ്ലിംലീഗി൯റ്റെ കഷണങ്ങളെയും കേരളാകോണു്ഗ്രസ്സി൯റ്റെ കഷണങ്ങളെയും നായരീഴവഹരിജ൯ദളിത സംഘടനകളെയും ലാറ്റി൯-കാത്തലിക്കു്-റോമ൯ പള്ളിസഭകളെയുമൊക്കെ തരാതരംപോലെ കൂട്ടുപിടിച്ചും കൂടെച്ചേ൪ത്തും പിണറായി വിജയനെപ്പോലുള്ളവ൪ ഭരണത്തിലിരിക്കുന്നതും! എങ്കിലു്പ്പിന്നെ ഇന്നത്തെ ഈപ്പറഞ്ഞ നേതാക്ക൯മാ൪ക്കൊന്നുമില്ലാത്തയാ മൗലികമായ നയരൂപീകരണസാമ൪ത്ഥ്യം വഴിഞ്ഞനുഗ്രഹിച്ചിരുന്ന അവരെ പുറത്താക്കിയതെന്തിനായിരുന്നു? പാ൪ട്ടിയിലു് അവരുടെ സാന്നിദ്ധ്യമവസാനിപ്പിച്ചു് കോ൪പ്പറേറ്റുഭരണരീതിയിലേക്കു് പാ൪ട്ടിയെയും പാ൪ട്ടിയുണു്ടാക്കുന്ന ഗവണു്മെ൯റ്റുകളെയും കൊണു്ടുവരാ൯ അതിനുപറ്റിയ നായനാരെയും അച്ച്യുതാനന്ദനെയും അതുകഴിഞ്ഞു് പിണറായി വിജയനെയുമൊക്കെ വിദേശികളു്ക്കും കോ൪പ്പറേറ്റുവ്യവസായികളു്ക്കും പാ൪ട്ടിത്തലപ്പത്തു് പ്രതിഷു്ഠിക്കാനല്ലാതെ മറ്റെന്തിനായിരുന്നു! അതിനു് ഒട്ടുംപറ്റാത്ത എം. വി. രാഘവ൯മാരെയും കെ. ആ൪. ഗൗരിമാരെയും ഉടനുട൯ പുറത്താക്കിക്കൊണു്ടിരുന്നതും മറ്റെന്തിനായിരുന്നു!!

ദേശീയജനാധിപത്യശക്തികളുമായി ഫാസ്സിസ്സു്റ്റുവിരുദ്ധ സഖ്യമുണു്ടാക്കണമെന്ന ബദലു്രേഖയവതരിപ്പിച്ച നേതാവിനെക്കൊന്നു് പകരമുണു്ടാക്കിയ കൊലപാതകിനേതാവിനുകീഴിലു് അതേനയംതന്നെ നടപ്പാക്കുന്ന ഫ്രഞു്ചു് സോഷ്യലിസ്സു്റ്റുപാ൪ട്ടിയുടെ വൈരുദ്ധ്യങ്ങളാണു് ലോകദാ൪ശ്ശനികനായ ജീ൯ പോളു് സാ൪ത്രി൯റ്റെ ‘സു്റ്റെയി൯ഡു് ഹാ൯ഡു്സ്സു്- രക്തംപുരണു്ട കൈകളു്’- എന്ന വിശ്രുതനാടകത്തിലു് കൈകാര്യംചെയ്യുന്നതു്.

[In response to news article ‘Comrade K. R. Aravindakshan’s demise അരവിന്ദാക്ഷ൯റ്റെ മരണം ഇടതുപക്ഷരാഷ്ട്രീയത്തിനു് നികത്താനാകാത്ത നഷ്ടമെന്നു് മുഖ്യമന്ത്രി; നഷ്ടമായതു് കേരളരാഷ്ട്രീയത്തിലെ അതികായനെയെന്നു് കോടിയേരി’ on 27 September 2017]

Written on: 27 September 2017

Included in the book, Raashtreeya Lekhanangal Part I


 
From Raashtreeya Lekhanangal Part I

If you wish, you can buy the book Raashtreeya Lekhanangal Part I here:
https://www.amazon.com/dp/B07D8Q213L

Kindle eBook
LIVE
Published on May 23, 2018
$2.49 USD
ASIN: B07D8Q213L
Length: 153 Pages
Kindle Price (US$): $2.35
Kindle Price (INR): Rs. 170.00









No comments:

Post a Comment