Monday 8 July 2019

105. മലയാളസാഹിത്യത്തിലും സിനിമയിലും ചുംബനവും കെട്ടിപ്പിടിയും ഇണചേരലും അവിഹിതബന്ധങ്ങളും അശ്ലീലപ്പ്രയോഗങ്ങളും മാത്രമേയുള്ളോ?

105

മലയാളസാഹിത്യത്തിലും സിനിമയിലും ചുംബനവും കെട്ടിപ്പിടിയും ഇണചേരലും അവിഹിതബന്ധങ്ങളും അശ്ലീലപ്പ്രയോഗങ്ങളും മാത്രമേയുള്ളോ?

പി. എസ്സു്. രമേശു് ചന്ദ്ര൯


Article Title Image By Alessandro Sacchi. Graphics: Adobe SP. 
 
മലയാളസാഹിത്യത്തിലും സിനിമയിലും ചുംബനവും കെട്ടിപ്പിടിയും ഇണചേരലും അവിഹിതബന്ധങ്ങളും അശ്ലീലപ്പ്രയോഗങ്ങളും മാത്രമാണുള്ളതു്, ഇന്നു്. അതി൯റ്റെയെല്ലാം ഒരു കണ്ണാടിയിലെന്നപോലെയുള്ള പ്രതിഫലനങ്ങളാണു് ഗൗരവമാ൪ന്ന സാമൂഹ്യവിഷയങ്ങളിലു് ആ സാഹിത്യകാര൯മാരുടെയും ആ സിനിമാക്കാരുടെയും വികലമായ ജീവിതനിരീക്ഷണങ്ങളു്ക്കുസമാനം അവരെത്താലോലിച്ചാരാധിക്കുന്ന ഒരു വലിയവിഭാഗം ജനങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തലുകളായി ഇവിടെ സാമൂഹ്യമാധ്യമങ്ങളിലു് പ്രത്യക്ഷപ്പെടുന്നതു്. എം. ടി. യുടെയോ, മുകുന്ദ൯റ്റെയോ കുഞ്ഞബ്ദുള്ളയുടെയോ മാധവിക്കുട്ടിയുടെയോ രചനകളായാലു്പ്പോലും, അവയിലും അതുമാത്രമേയുള്ളൂ. വാസു്തവത്തിലു് അങ്ങനെയുള്ളതെന്തെങ്കിലും വായിക്കാമെന്ന പ്രതീക്ഷയോടെയാണു് ആളുകളു് അവരുടെ രചനകളു് വായിക്കുന്നതുതന്നെ. പാവങ്ങളോ നോത്രദാമിലെ കൂനനോ റോബിണു്സ്സണു് ക്രൂസ്സോയോ ആലീസ്സി൯റ്റെ അത്ഭുതപ്പ്രപഞു്ചമോ അമ്മയോ കാട്ടുകടന്നലോപോലെ മനുഷ്യനെയാക൪ഷിക്കുകയും മാറ്റിമറിക്കുകയും എന്നും നിലനിലു്ക്കുകയും ചെയ്യുന്ന എന്തെങ്കിലും കഥകളുണു്ടാക്കാ൯ ഈ 'കഥാകാര൯മാ൪'ക്കൊന്നും മനസ്സു് വികസിച്ചിട്ടില്ല. ലോകസിനിമയോടും സാഹിത്യത്തോടും പിടിച്ചുനിലു്ക്കാനുള്ള ഒന്നും ഇവിടെനിന്നും ഉണു്ടാകാത്തതു് അതുകൊണു്ടാണു്. അവരെ മാതൃകയാക്കി എഴുതിജീവിച്ചു് മറ്റൊരു തലമുറയുംകൂടി നശിച്ചു. അതുംകഴിഞ്ഞുവന്ന ഇനിയും മറ്റൊരു തലമുറയുടെ ശവക്കല്ലറയിലെ ശിലാലിഖിതമാണു് ഇവിടെ അസംബന്ധരചനകളായി പലതുമിവിടെ എഴുതിച്ചേ൪ക്കപ്പെട്ടു് കിടത്തിയിരിക്കുന്നതു് നമ്മളു് കാണുന്നതു്. ലോകത്തുനടക്കുന്ന, സമൂഹത്തെ മാറ്റിമറിച്ചുകൊണു്ടിരിക്കുന്ന, സംഭവങ്ങളൊന്നുംതന്നെ ഈ റൊമാ൯റ്റിസത്തെയും സെ൯റ്റിമെ൯റ്റലിസത്തെയുമൊന്നും സു്പ൪ശിക്കുന്നതുപോലുമില്ല. ഇവരെന്താ മുല്ലപ്പൂവിപ്ലവത്തെയും പാലസ്സു്തീനധിനിവേശത്തെയുംകുറിച്ചു് എഴുതാ൯ പോകുന്നോ? ഉണു്ടായിട്ടുള്ള ലോകക്ലാസ്സിക്കുകളു്തന്നെ ഒരു സു്ത്രീകഥാപാത്രംപോയിട്ടു് ഒരു സു്ത്രീചിന്തപോലും ധ്വനിപ്പിക്കാതെ മണിക്കൂറുകളു് പിടിച്ചിരുത്തിയവയാണു്. നമ്മളു് മനസ്സിലാക്കുന്നതു്, എന്തിലാണോ മനസ്സു് അഭിരമിക്കുന്നതു്, അതു് പ്രതിപാദിക്കുന്ന കഥകളേ ഇവരിലു്നിന്നും ഉണു്ടാകുകയുള്ളൂ എന്നതാണു്. ടൈറ്റാനിക്കു്പോലെയൊരു അയഥാ൪ത്ഥ രോമാഞു്ചത്തി൯റ്റെ ലഹരിയിലാണു് പ്രായപൂ൪ത്തിയായപ്പോളു്മുതലേ ഇവരുടെമനസ്സു്. സു്ത്രീപുരുഷസംഗമം- അതുമാത്രമേ കഥയെഴുതുമ്പോഴും ജീവിതത്തിലും ഇവരുടെ മനസ്സിലുള്ളൂ.

Article Title Image By Henri Joubert. Graphics: Adobe SP.
 
Written/First Published on: 07 July 2019

Included in the book, Raashtreeya Lekhanangal Part III
https://www.amazon.com/dp/B07YYNM46J
 

Raashtreeya Lekhanangal Part III 
Kindle eBook LIVE Published on 09 October 2019
ASIN: B07YYNM46J
Kindle Price (US$): $4.79
Kindle Price (INR): Rs. 340.00
Length: 176 pages
Buy: https://www.amazon.com/dp/B07YYNM46J
 
 
 
 
 
 





No comments:

Post a Comment