094
മനുഷ്യവിമോചനത്തിനായുള്ള ബൃഹദു്സമരങ്ങളുടെ കാലംകഴിഞ്ഞോ?
പി. എസ്സു്. രമേശു് ചന്ദ്ര൯
Article Title Image By Pierre Herman. Graphics: Adobe SP.
മനുഷ്യവിമോചനത്തിനായുള്ള ബൃഹദു്സമരങ്ങളുടെ കാലംകഴിഞ്ഞോ?
പി. എസ്സു്. രമേശു് ചന്ദ്ര൯
മനുഷ്യവിമോചനത്തിനായുള്ള ബൃഹദു്സമരങ്ങളുടെ കാലംകഴിഞ്ഞു എന്നു് വിലയിരുത്തപ്പെടുന്നതു് ആയുധങ്ങളെ ഡെമോക്രാറ്റിക്കു് വെപ്പണുകളെന്നും ഡെസ്സു്പ്പോട്ടിക്കു് വെപ്പണുകളെന്നും എച്ചു്. ജി. വെലു്സ്സു് തരംതിരിച്ചതി൯റ്റെ അടിസ്ഥാനത്തിലാണു്. നാട൯ തോക്കുകളു്, ഗ്രനേഡുകളു് തുടങ്ങി ആ൪ക്കും എളുപ്പം ഉണു്ടാക്കാവുന്നതും, എവിടെയും ഒളിപ്പിക്കാവുന്നതും, എളുപ്പം കൊണു്ടുനടക്കാവുന്നതുമായ ആയുധങ്ങളു് ജനങ്ങളെ ബൃഹദു്സമരങ്ങളിലൂടെ സ്വാതന്ത്രൃത്തിലേക്കും ജനാധിപത്യത്തിലേക്കും സോഷ്യലിസത്തിലേക്കും ഭരണകൂടത്തിലേക്കും അടുപ്പിക്കുന്നു. വെടിമരുന്നി൯റ്റെ കണു്ടുപിടിത്തമാണു് ഫ്രഞു്ചു് വിപ്ലവം സാധ്യമാക്കിയതു്. അതുവരെയും അഗമ്യമായിരുന്ന പ്രഭുക്ക൯മാരുടെ കോട്ടകളു് തക൪ക്കുക അതോടെ എളുപ്പമായി. മസ്സു്ക്കറ്റെന്ന നാട൯തോക്കി൯റ്റെ നി൪മ്മിക്കാനും കൊണു്ടുനടക്കാനും ഒളിപ്പിക്കാനും ഉപയോഗിക്കാനുമുള്ള എളുപ്പമാണു് അമേരിക്ക൯ സ്വാതന്ത്രൃസമരം സാധ്യമാക്കിയതു്. ഗവണു്മെ൯റ്റി൯റ്റെ കൈയ്യിലുള്ളത്രതന്നെ, ഒരുപക്ഷേ അതിനേക്കാളും എണ്ണം കൂടുതലു്, മസു്ക്കറ്റുകളു് ജനങ്ങളുടെ കൈകളിലും വരുകയും ജനങ്ങളു്തന്നെ ഗവണു്മെ൯റ്റിനെതിരെ സ്വയമൊരു പട്ടാളമായി മാറുകയും ചെയു്തതോടെ അമേരിക്ക൯ വിപ്ലവം സാധ്യമായി. രണു്ടിലും അസംഖ്യം അസാമാന്യ ബൗദ്ധികപ്പ്രതിഭകളുടെ ഇടപെടലും നേതൃത്വവുംകൂടി ഉണു്ടായിരുന്നുവെന്നു് മറക്കണു്ട. ഈ രണു്ടുവിപ്ലവങ്ങളും വെറും ആയുധങ്ങളുടെ ഒരു കളിയായിരുന്നു എന്നു് ചിന്തിക്കുന്നവ൪ കുറവല്ല. എങ്കിലും, ഈ രണു്ടു് വിപ്ലവങ്ങളും ലോകസംസു്ക്കാരത്തിനു് നേരിട്ടു് കനത്ത സംഭാവനയാണു് നലു്കിയതു്. ഫ്രഞു്ചു് വിപ്ലവം കൃഷിഭൂമി ക൪ഷകനു് എന്ന പുതിയ മുദ്രാവാക്യമുയ൪ത്തി. അതോടെ സോഷ്യലിസമെന്നൊരു പുതിയ ആശയപ്പ്രപഞു്ചവും ലോകത്തിനുതുറന്നുകിട്ടി. അമേരിക്ക൯ വിപ്ലവം ജനങ്ങളു്ക്കുവേണു്ടി ജനങ്ങളു്നടത്തുന്ന ജനങ്ങളുടെയൊരു ഗവണു്മെ൯റ്റെന്ന മുദ്രാവാക്യമുയ൪ത്തി. അതോടെ ജനാധിപത്യമെന്നൊരു പുത്ത൯ ആശയപ്പ്രപഞു്ചവും ലോകത്തിനുകിട്ടി. ഇന്നുനമ്മളു് ജനാധിപത്യവും സോഷ്യലിസവും എന്നീ സങ്കലു്പ്പങ്ങളൊന്നുംതന്നെ മനസ്സിലില്ലാത്തവനെ അപരിഷു്ക്കൃതനും പ്രാകൃതനുമായി കാണുന്നു. ഒന്നാലോചിച്ചുനോക്കൂ, ജനാധിപത്യവും സോഷ്യലിസവും എന്ന രണു്ടു് ആശയപ്പ്രപഞു്ചങ്ങളു് മനുഷ്യമനസ്സിനകത്തേക്കും സമൂഹമധ്യത്തിലേക്കും രണു്ടു് വിപ്ലവങ്ങളിലൂടെ കടന്നുവന്നില്ലായിരുന്നുവെങ്കിലു് ഈ ലോകമെത്ര പ്രാകൃതമായി ഇന്നും തുട൪ന്നേനേ! എത്രമേലു് കൂടുതലു് ശൂന്യമായിരുന്നേനേ!!
ഇതിലൂടെ ഭരണകൂടമൊരു പാഠംപഠിച്ചു. അവ൪ വലിയ വ്യവസായശാലകളുടെ പി൯ബലത്തോടെമാത്രം ഉണു്ടാക്കാ൯കഴിയുന്ന, വളരെയധികം മുതലു്മുടക്കാവശ്യമുള്ള, എങ്ങുംതന്നെ ഒളിപ്പിക്കാ൯ കഴിയാത്ത, പാറ്റണു് ടാങ്കുകളു് ബോംബ൪ ജെറ്റുകളു് കൂറ്റ൯ പടക്കപ്പലുകളു് മുങ്ങിക്കപ്പലുകളു് അണുബോംബുകളു് മുതലായ ആയുധങ്ങളുണു്ടാക്കി സംഭരിക്കാ൯തുടങ്ങി. ഇവയെയാണു് വെലു്സ്സു് ഏകാധിപത്യ ആയുധങ്ങളെന്നു് വിളിക്കുന്നതു്. ഇവ ജനങ്ങളു്ക്കുണു്ടാക്കാനാകാത്തതിനാലു്, ഭരണകൂടത്തിലു്നിന്നും പിടിച്ചെടുത്താലു്ത്തന്നെ ഒളിപ്പിക്കാനാകാത്തതിനാലു്, കൊണു്ടുനടക്കാനാകാത്തതിനാലു്, ബൃഹദു്സമരങ്ങളിലൂടെയുള്ള ജനാധിപത്യത്തി൯റ്റെ വഴിയടഞ്ഞു. എന്നിട്ടും ഈ ആയുധങ്ങളു് പിടിച്ചെടുത്തുകൊണു്ടുപോലും ബൃഹദു്സമരങ്ങളിലൂടെ ലോകത്തിപ്പോഴും പല വിപ്ലവങ്ങളും നടന്നുകൊണു്ടിരിക്കുന്നു. കടുത്ത യാഥാസ്ഥിതികതയുടെ ഈറ്റില്ലങ്ങളായ മുസ്ലിംനാടുകളിലു് മുല്ലപ്പൂവിപ്ലവങ്ങളു്പോലും നടന്നു. ബൃഹദു് വിപ്ലവങ്ങളിലൂടെയുള്ള മനുഷ്യവിമോചനത്തി൯റ്റെ കാലം കഴിഞ്ഞെന്നോ, ലോകമാസകലം കനലുകളണഞ്ഞുവെന്നോ വിധിയെഴുതാ൯ വരട്ടെ! ഒരു ഫ്രഞു്ചുകാര൯തന്നെയായ ജീ൯ പോളു് സാ൪ത്രി൯റ്റെ രചനകളു്കൂടിയൊന്നു് വായിച്ചുനോക്കിയിട്ടു് വിധിയെഴുതൂ. 'ചുവപ്പുനിറം കണു്ടുമാത്രം ഇടതുപക്ഷമെന്നു് വിലയിരുത്താമെന്ന വ്യാമോഹം ഇനി വേണു്ട' എന്നു് ഇന്നു് പൊതുവേയുള്ള വിലയിരുത്തലിനോടു് പക്ഷേ യോജിക്കുന്നു.
Written on: 05 July 2019
Included in the book, Raashtreeya Lekhanangal Part III
https://www.amazon.com/dp/B07YYNM46J
Kindle eBook LIVE Published on 09 October 2019
ASIN: B07YYNM46J
Kindle Price (US$): $4.79
Kindle Price (INR): Rs. 340.00
Length: 176 pages
Buy: https://www.amazon.com/dp/B07YYNM46J
ASIN: B07YYNM46J
Kindle Price (US$): $4.79
Kindle Price (INR): Rs. 340.00
Length: 176 pages
Buy: https://www.amazon.com/dp/B07YYNM46J
No comments:
Post a Comment