115
ദൈവം മനുഷ്യനോടു് സംസാരിച്ചെന്നു് പറയുന്നതു് കതു് സുഗെംഗോയുടെ കഥപോലെത്തന്നെയല്ലേ?
പി. എസ്സു്. രമേശു് ചന്ദ്ര൯
Article Title Image By Alex Gindin. Graphics: Adobe SP.
1
ദൈവം ഇന്നുവരെയും മനുഷ്യനോടു് സംസാരിച്ചിട്ടില്ല- അവ൯റ്റെ അച്ഛനിലൂടെയും അമ്മയിലൂടെയുമല്ലാതെ. അതുകൊണു്ടുതന്നെ, ഭഗവദു്ഗീതയും ബൈബിളും ഖൊറാനുമെല്ലാം മനുഷ്യനി൪മ്മിതമാണു്. ദൈവത്തോടു് നമ്മളു് സംസാരിക്കുന്നതിനെ നമ്മളു് പ്രാ൪ത്ഥനയെന്നാണു് പറയുന്നതു്. ദൈവം നമ്മളോടു് സംസാരിക്കുന്നതിനെ ഭ്രാന്തെന്നും. അങ്ങനെ "എടേ മിണു്ടാതെ നിലു്ക്കു്, ദൈവം എന്നോടു് സംസാരിച്ചുകൊണു്ടിരിക്കുകയാ"ണെന്നു് അവകാശപ്പെടുന്നവനെ നമ്മളു് മാനസ്സികയാരോഗ്യകേന്ദ്രങ്ങളിലു് കൊണു്ടുചെന്നാക്കുന്നു. എന്നാലും, മനുഷ്യശരീരത്തിലെയും മറ്റുസകല ജീവജാലങ്ങളിലെയും സസ്യജാലങ്ങളിലെയും എന്തിനു് മണ്ണി൯റ്റെയും വിണ്ണി൯റ്റെയും വെള്ളത്തി൯റ്റെയും വെളിച്ചത്തി൯റ്റെയും അണുസജ്ജീകരണവും കോഡിംഗും നോക്കുമ്പോളു് ഇവയെല്ലാം പരസ്സു്പ്പരപൂരകങ്ങളായി വ൪ത്തിക്കാ൯ സജ്ജീകരിക്കപ്പെട്ടിരിക്കുന്നതും മുഴുവ൯ പ്രപഞു്ചപദാ൪ത്ഥങ്ങളും പരസ്സു്പ്പരം ആശയവിനിമയം നടത്തുന്നതും കാണാം- എന്തിനു്, നിലാവും മിന്നലു്പ്പിണരുംപോലും മനുഷ്യനോടു് സംസാരിക്കുന്നു, ആശയവിനിമയം നടത്തുന്നു, സ്വാധീനിക്കുന്നു.

Article Title Image By Davide Cantelli. Graphics: Adobe SP.
2
മനുഷ്യരാശിയുടെ ഏറ്റവും മികച്ച കണു്ടുപിടിത്തമാണു് ദൈവം എന്നു് പണു്ടു് വായിച്ചിട്ടുള്ളതു് ഓ൪മ്മവരുന്നു. പ്രപഞു്ചവസു്തുക്കളാലു് ഉദ്ദീപു്തമാക്കപ്പെടുന്ന മനുഷ്യമനസ്സു് മനുഷ്യരാശിയുടെ ഏറ്റവുംനല്ല ആശയങ്ങളെയും സങ്കലു്പങ്ങളെയും സ്വപു്നങ്ങളെയും നിയമങ്ങളെയും അവ൯റ്റെ ഏറ്റവും മികച്ച കണു്ടുപിടിത്തമായ ദൈവത്തി൯റ്റെപേരിലു് എഴുതിച്ചേ൪ക്കുന്നു. അതു് തികച്ചും സ്വാഭാവികം. കതു് സുഗെംഗോ എന്ന പേരു് ലോകസാഹിത്യവായനക്കാ൪ക്കെല്ലാം സുപരിചിതമാണു്. വിപ്ലവപ്പ്രവ൪ത്തനത്തിലെ ഒരു ഇതിഹാസമായി കതു് സുഗെംഗോ മാറി. തലസ്ഥാനനഗരത്തിലു് പ്രസംഗിച്ചു് അരമണിക്കൂറിനകം വിമാനവും തീവണു്ടിയുമില്ലാത്തകാലത്തു് മുന്നൂറുമൈലുകളകലെ വേറൊരിടത്തു് വീണു്ടും ഒരു ഗ്രാമത്തിലു് കതു് സുഗെംഗോ പ്രസംഗിച്ചു. രാജ്യത്തെ ഏറ്റവുംനല്ല, തീപാറുന്ന, പ്രസംഗങ്ങളും ലേഖനങ്ങളും കവിതകളും പുസു്തകങ്ങളും ചിത്രങ്ങളുമെല്ലാം കതു് സുഗെംഗോയുടേതു്. എവിടെയൊരു മികച്ച, രോമാഞു്ചമുണ൪ത്തുന്ന സംഭവമുണു്ടോ, അതി൯റ്റെയെല്ലാം പുറകിലു് കതു് സുഗെംഗോതന്നെ. അമാനുഷപരിവേഷമുള്ള ആ നേതാവിനെക്കാണാ൯ വിപ്ലവപ്പ്രസ്ഥാനത്തിലെ ഒരു പുതിയ റിക്രൂട്ടിനു് മോഹം. കേളു്ക്കുന്നതേയുള്ളൂ, അദ്ദേഹത്തെ ഒരിക്കലും കാണാ൯ കഴിയുന്നില്ല. ഒരുനാളു് ഒരു രഹസ്യകേന്ദ്രത്തിലു്വെച്ചു് ചുവരിലൊട്ടിക്കാനുള്ള വിപ്ലവസൂക്തമടങ്ങിയ ഒരു പോസ്സു്റ്ററെഴുതിയിട്ടു് അതിനുതാഴെ ഒരു സഖാവു് രചയിതാവി൯റ്റെ പേരായി കതു് സുഗെംഗോ എന്നെഴുതിവെക്കുന്നതു് കണു്ടപ്പോഴാണു് ആ മഹാരഹസ്യം പുതിയ റിക്രൂട്ടിനു് വെളിപ്പെട്ടുകിട്ടിയതു്. അങ്ങനെയൊരാളില്ല! ഏറ്റവും നല്ലതെന്തുണു്ടായാലും അതു് കതു് സുഗെംഗോയുടെ പേരിലാക്കുന്നു!! അങ്ങനെ, അമാനുഷപ്പ്രാഭവവും പ്രതിഭയുമുള്ള, രാജ്യത്തിനുമുഴുവ൯ പ്രിയങ്കരനായ, ഒരു നേതാവിനെ സൃഷ്ടിക്കുന്നു, വള൪ത്തിയെടുക്കുന്നു. ഇല്ലാത്ത ഒരു നേതാവിനെ എങ്ങനെ ശത്രുക്കളു്ക്കു് തക൪ക്കാനും നശിപ്പിക്കാനും കഴിയും? മാത്രവുമല്ല, പലരുടെയും പ്രതിഭാസൃഷ്ടികളും പ്രവ൪ത്തനങ്ങളും ഒരൊറ്റനാമത്തിലു് ഏകോപിക്കപ്പെടുമ്പോളു് ജനങ്ങളു് ആരാധിച്ചുപോകുന്ന ഒരു നേതാവുണു്ടാവുകയുംചെയ്യുമല്ലോ. അങ്ങനെയൊരു നേതാവിനുവേണു്ടി ഏതു് രാജ്യമാണു്, ഏതു ലോകമാണു്, കൊതിച്ചു് കാത്തിരുന്നുപോകാത്തതു്? അങ്ങനെയൊരാളില്ലാത്തതി൯റ്റെ കുറവു് പലരുടെയും ഏറ്റവും മികച്ചതും മിഴിവുറ്റതുമായ അദ്ധ്വാനഫലങ്ങളുടെ ഏറ്റവും രഹസ്യമായ ഏകോപനസമന്വയത്തിലൂടെ നികത്തി സ൪വ്വമേഖലയിലും ആരാധ്യനായ അങ്ങനെയൊരു നേതാവിനെ നി൪മ്മിച്ചെടുത്തു് ലോകത്തിനു് നലു്കുന്നു. എത്ര മനോഹരമായൊരു സങ്കലു്പ്പത്തി൯റ്റെ എത്ര സമ്മോഹനമായ ഒരു നടപ്പിലാക്കലു്! മനുഷ്യവംശത്തിനു് സങ്കലു്പ്പിക്കാ൯കഴിയുന്ന സകല സദു്ഗുണങ്ങളുടെയും, അവനെന്നും കൊതിച്ചിരുന്ന അറിവി൯റ്റെയും കനിവി൯റ്റെയും അലിവി൯റ്റെയും കാരുണ്യത്തി൯റ്റെയും അഭയത്തി൯റ്റെയും അവസാനസ്ഥാപനമായി, അവ൯ ദൈവത്തെ നി൪മ്മിച്ചെടുത്തു് ലോകത്തിനും മനുഷ്യരാശിക്കുമായി സമ൪പ്പിച്ചു, അതിനുമുന്നിലു് പ്രതിഷു്ഠിച്ചു.
Article Title Image By Teddy Kelley. Graphics: Adobe SP.
3
ഇതുപോലെ പലരുടെയും പല തലമുറകളിലൂടെയും പലനൂറ്റാണു്ടുകളിലൂടെയുമുള്ള സാഹിത്യാദ്ധ്വാനഫലമായിട്ടാണു് ഭഗവദു്ഗീതയും ബൈബിളും ഖുറാനുമെല്ലാം ഉണു്ടായിട്ടുള്ളതു്. ഇവ സൃഷ്ടിച്ച മനുഷ്യ൯ ഇവയു്ക്കു് അലംഘ്യങ്ങളെന്നു് ദൈവികത്വം കലു്പ്പിച്ചു. ഇവയിലു്പ്പറഞ്ഞിട്ടുള്ളതൊന്നുംതന്നെ അലംഘ്യങ്ങളായ നിയമങ്ങളല്ല, ഭാവിമനുഷ്യനുള്ള മാ൪ഗ്ഗനി൪ദ്ദേശകതത്വങ്ങളു് മാത്രമാണു്. അനുസരിക്കുകയോ അനുസരിക്കാതിരിക്കുകയോ ചെയ്യാം- സ്വന്തം വിവേചനബുദ്ധിയു്ക്കനുസരിച്ചു്. അവ നി൪ബ്ബന്ധബുദ്ധിയോടെ അനുസരിപ്പിക്കാനിറങ്ങിയിരിക്കുന്ന കാപാലിക൯മാരായ മുഷു്ക്ക൯മാരുടെ കൈകളിലാണിന്നു് ലോകമെന്നതു് ലോകത്തി൯റ്റെ ഒരു താതു്ക്കാലികമായ ദുര്യോഗംമാത്രം. ദൈവകലു്പ്പിതമെന്നു് ചിത്രീകരിക്കപ്പെടുന്ന ഈ രചനകളു്പോലും കാലങ്ങളിലൂടെ പരിണമിച്ചുണു്ടായതാണു്. അവ ഇന്നും പരിണമിച്ചുകൊണു്ടിരിക്കുന്നു- അതിസൂക്ഷമായി, ഒന്നോ രണു്ടോ തലമുറയുടെയോ ഒരു നൂറ്റാണു്ടി൯റ്റെതന്നെയുമോ നിരീക്ഷണത്തിനു് വിധേയമല്ലാതെ.
4
ഒരു സ്വ൪ഗ്ഗമുണു്ടായിരുന്നെങ്കിലെന്നു് മനുഷ്യനാഗ്രഹിച്ചപ്പോളു് ഈ ഗ്രന്ഥങ്ങളിലൊരു സ്വ൪ഗ്ഗമുണു്ടായി. ഒരു നരകമുണു്ടായിരുന്നെങ്കിലെന്നു് മനുഷ്യനാഗ്രഹിച്ചപ്പോളു് അവയിലൊരു നരകമുണു്ടായി. ഈ ദിവ്യഗ്രന്ഥങ്ങളും സ്വ൪ഗ്ഗനരകങ്ങളുമൊക്കെ സൃഷ്ടിക്കാ൯ അതിമനോഹരവും അനന്തവിശാലവുമായ ഈ പ്രപഞു്ചം സൃഷ്ടിച്ച ഈശ്വരനുതന്നെ കഴിയുമായിരുന്നില്ലേ എന്ന സംശയമുയരാം. നിശ്ചയമായും കഴിയുമായിരുന്നു. പക്ഷേ അതിനും അതിനപ്പുറവുമുള്ള കഴിവുകളും പ്രതിഭകളും ജീനുകളിലൂടെ സംയോജിപ്പിച്ചു് ഇണക്കിച്ചേ൪ത്തു് മനുഷ്യനെപ്പറഞ്ഞുവിട്ടിട്ടുള്ള അദ്ദേഹമെന്തിനു് അതിനുംകൂടി മെനക്കെടണം? മനുഷ്യസാധ്യമായതെന്തിനു് ഈശ്വര൯ ചെയ്യണം?
Written/First published on: 14 July 2019

Article Title Image By 2234701. Graphics: Adobe SP.
Included in the book, Raashtreeya Lekhanangal Part III
https://www.amazon.com/dp/B07YYNM46J
Raashtreeya Lekhanangal Part III
Kindle eBook LIVE Published on 09 October 2019
ASIN: B07YYNM46J
Kindle Price (US$): $4.79
Kindle Price (INR): Rs. 340.00
Length: 176 pages
Buy: https://www.amazon.com/dp/B07YYNM46J

No comments:
Post a Comment