109
അയ്യപ്പനെ പെണ്ണുങ്ങളു്തൊട്ടു് അശുദ്ധമാക്കാതെകാക്കാ൯ ആണുങ്ങളെ ആലിംഗനംചെയു്തുമാത്രം സ്വീകരിക്കുന്ന പെണു്ദൈവം!
പി. എസ്സു്. രമേശു് ചന്ദ്ര൯
Article Title Image By Alice Alinari. Graphics: Adobe SP.
ചുംബനസമരക്കാരെ പിടിച്ചപോലെ ആലിംഗനയാറാട്ടു് നടത്തുന്നവരെ പിടിക്കാത്തതെന്തു്?
അയ്യപ്പനെ പെണ്ണുങ്ങളു്തൊട്ടു് അശുദ്ധമാക്കാതെകാക്കാ൯ ആണുങ്ങളെ ആലിംഗനംചെയു്തുമാത്രം സ്വീകരിക്കുന്ന പെണു്ദൈവം!
പി. എസ്സു്. രമേശു് ചന്ദ്ര൯
Article Title Image By Alice Alinari. Graphics: Adobe SP.
ചുംബനസമരക്കാരെ പിടിച്ചപോലെ ആലിംഗനയാറാട്ടു് നടത്തുന്നവരെ പിടിക്കാത്തതെന്തു്?
1
അയ്യപ്പനെ പെണ്ണുങ്ങളു്തൊഴുതു് അശുദ്ധമാക്കാതിരിക്കാനുള്ള തിരുവനന്തപുരം മഹാസമ്മേളനം ഉതു്ഘാടനംചെയു്തതു് ആണുങ്ങളെ ആലിംഗനംചെയു്തുമാത്രം സ്വീകരിക്കുന്ന പെണു് ആളു്ദൈവം! ഓരോ രാജ്യത്തിനും ഓരോ മതത്തിനും ആളുകളെ അഭിവാദ്യംചെയ്യാ൯ ഓരോരോ ആചാരവും ഓരോരോ അനുഷു്ഠാനവുമുണു്ടു്. ഇതിലു് മാറ്റംവരുന്നതവ൪, പ്രത്യേകിച്ചും പാരമ്പര്യമുള്ളവ൪, സഹിക്കില്ല. ബ്രിട്ടനിലുള്ളവ൪ മറ്റൊരാളു് യഥാവിധി പരിചയപ്പെടുത്തിയാലല്ലാതെ പുതിയൊരാളോടു് മിണു്ടുകകൂടിയില്ല. ആരുമിങ്ങനെ പരിചയപ്പെടുത്തിയിട്ടില്ലെങ്കിലു് പരമാവധി ചെയ്യുന്നതു് തണുത്ത ഒരു കൈകൊടുക്കലു്മാത്രം- ആണായാലും പെണ്ണായാലും. ഫ്രാ൯സ്സിലു് ജനങ്ങളു് അവരുടെ സു്നേഹവും ബഹുമാനവും പ്രകടിപ്പിക്കാ൯ ചിലപ്പോളു് കെട്ടിപ്പിടിച്ചെന്നുമിരിക്കും, ചുംബിച്ചെന്നുമിരിക്കും- ഫ്രഞു്ചുകാ൪ സ്വതവേ ഒരലു്പ്പം വികാരഭരിതരാണു്. ബുദ്ധമതപ്പാരമ്പര്യം കത്തിനിലു്ക്കുന്ന ചൈനയിലും ജപ്പാനിലും ആചാരാനുഷു്ഠാനങ്ങളോടെ കൈകൂപ്പി ഭൂമിയിലു്വീണു് മൂക്കുമുട്ടിച്ചുവേണം അന്യരെ പ്രണാമംചെയു്തു് സ്വാഗതംചെയ്യാ൯. ഹിന്ദുവി൯ഡൃയിലു് ആചാരവും നിഷു്ഠയും അനുഷു്ഠാനവുമായി ആണായാലും പെണ്ണായാലും നൂറ്റാണു്ടുകളായി ചെയ്യുന്നതു് കൈകൂപ്പിത്തൊഴുതു് നമസ്സു്ക്കാരം പറയുകമാത്രമാണു്. ചിലപ്പോളു് വിളക്കുംകൂടിക്കത്തിച്ചു് സ്വീകരിച്ചേക്കും. അതിനപ്പുറംപോകാ൯ ഒരു ഹിന്ദുവിനു് അനുവാദമില്ല. ഇ൯ഡൃയിലൂടെ യാത്രചെയ്യുന്ന വിദേശികളു്പോലും ഇപ്പോളു് ഈ മഹദു്പ്പാരമ്പര്യംകണു്ടു് ഇഷ്ടപ്പെട്ടു് പഠിച്ചുകൊണു്ടുപോയി സ്വന്തംവീടുകളിലു്, സ്വന്തംനാടുകളിലു്, അതാണു് ചെയ്യുന്നതു്. അങ്ങനെയാണു് ഹിന്ദുമതം വളരുന്നതു്, പടരുന്നതു്. അല്ലാതെ സ്വാമി-സ്വാമിനിപ്പ്രേതങ്ങളുടെ വിരസപ്പ്രസംഗങ്ങളിലൂടെയല്ല. കെട്ടിപ്പിടിയും ഉമ്മകൊടുപ്പും പഠിക്കാനാണെങ്കിലു് അവ൪ ഇ൯ഡൃയിലോട്ടുതന്നെ പോകേണു്ടതില്ലല്ലോ, സ്വന്തം നാടുകളിലു്ത്തന്നെ നിന്നാലു്പ്പോരേ?
ഹിന്ദുമതത്തിലു് പാരമ്പര്യമായി അപരിചിതരെ ആലിംഗനംചെയു്തു് സ്വീകരിച്ചിരുന്നവ൪ ഉണു്ടായിരുന്നില്ലേയെന്നു് ചോദിച്ചേക്കാം. ഉണു്ടായിരുന്നു. അവരെയാണു് ദേവദാസ്സികളെന്നു് വിളിച്ചിരുന്നതു്. ദേവനെ കലയിലൂടെയും സംഗീതത്തിലൂടെയും സന്തുഷ്ടനാക്കാ൯ ആടാനും പാടാനുമായി ഓരോരോ ദരിദ്രഹിന്ദുഭവനങ്ങളു് ഉഴിഞ്ഞുസമ൪പ്പിച്ചുവിട്ടു് വീടിനും നാടിനും ന൯മയും ദൈവാനുഗ്രഹവും കൊണു്ടുവരാനായി പറഞ്ഞയച്ച ആക്കന്യകകളുടെ വിശുദ്ധവ൪ഗ്ഗത്തെ, ഇന്നു് തിന്നുതടിച്ചുകൊഴുത്തു് പീപ്പന്നികളെപ്പോലെ കാറുകളിലു് ചാരിക്കിടന്നുപോകുന്ന ഹിന്ദുമതസ്സന്ന്യാസികളെപ്പോലെ അന്നു് കുതിരപ്പുറത്തും പല്ലക്കുകളിലും ചുമന്നുകൊണു്ടുനടക്കപ്പെട്ടിരുന്ന കാമാസക്തിമുറ്റിയ ഹിന്ദുപ്പ്രമാണിവ൪ഗ്ഗം, ദേവനുമാത്രം കാണാനുള്ള ഖജുരാഹോ മാതൃകയിലുള്ള അവരുടെ നൃത്തം ഒളിച്ചിരുന്നുകണു്ടു് മദംകയറി അമ്പലങ്ങളു്ക്കകത്തിട്ടു് അവരെ ബലാത്സംഗംചെയു്തു് ചതച്ചുതുപ്പി വഴിപിഴപ്പിച്ചു് വേശ്യാവ൪ഗ്ഗമാക്കിയിട്ടു്, ഇന്നു് അതേ പാരമ്പര്യവാദികളു് അമ്പലമെന്നും ബ്രഹ്മചര്യമെന്നും അശുദ്ധിയെന്നും കുരയു്ക്കുന്നോ? ഹിന്ദുമതചരിത്രത്തിലെ പാപപങ്കിലമായ ഈ രക്തംപുരണു്ട അധ്യായങ്ങളു് ലോകചരിത്രത്തിലു് ആരാണുവായിച്ചിട്ടില്ലാത്തതു്! അതാണോ പുത്ത൯ ഹിന്ദുമത കോ൪പ്പറേറ്റുമുതലാളിത്തം സംരക്ഷിക്കാ൯പോകുന്ന നൂറ്റാണു്ടുകളുടെ പഴക്കമുള്ള പാരമ്പര്യങ്ങളും ആചാരങ്ങളും അനുഷു്ഠാനങ്ങളും? ജനലക്ഷങ്ങളു് ചോരവീഴു്ത്തിയുണു്ടാക്കിയ ജനാധിപത്യയി൯ഡൃയിലു് ഇനിയും നിനക്കൊക്കെ പെണ്ണുങ്ങളു് മാറുതുറന്നുതന്നു്, മുലക്കരവുംതന്നു്, നീവരുമ്പോളു് വയലു്വരമ്പിലു്നിന്നും താഴെച്ചാടിയിറങ്ങി നിലു്ക്കണോ? ഇതല്ലാതെ നിനക്കെന്തു് പാരമ്പര്യവും ആചാരവും അനുഷു്ഠാനവുമാണു് സംരക്ഷിക്കാനുള്ളതു്? സംരക്ഷിക്കാനായവശേഷിക്കുന്നതു്? ദേവ൯റ്റെ തിരുനടയിലു്നിന്നും ഓടകളിലേക്കുവലിച്ചെറിയപ്പെട്ട ആ കുരുന്നുകളുടെ ജീവിതത്തിനുമേലു് ഇവ൯മാ൪ പുല൪ത്തിയ കരിനിഴലുകളുടെ ആധിപത്യംതന്നെയല്ലേ ഇന്നും, ഈ കേരളത്തിലും, ഈ മുന്തിയവ൪ഗ്ഗങ്ങളുടെ ആചാരസംരക്ഷണസമരത്തിലും നമ്മളു് കാണുന്നതു്?
2
പണു്ടൊരു ഹിന്ദുമതസംന്യാസി സന്ന്യാസിയാവാ൯ പഠിക്കുന്ന ശിഷ്യനെയുംകൂട്ടി ഒരു യാത്രപോയി. ഒരു നദിക്കരയിലെത്തിയപ്പോളു് നദികടക്കാ൯ കഴിയാതെ ഒരു യുവതി വിഷമിച്ചു് അവിടെ നിലു്ക്കുന്നതുകണു്ടു. അദ്ദേഹം യാതൊന്നുംപറയാതെ ആ യുവതിയെയും തോളിലെടുത്തു് നദി മറികടന്നു. എന്നിട്ടു് മറുകരയെത്തിയപ്പോളു് യുവതിയെ താഴെ നിലത്തുവെച്ചിട്ടു് നടന്നുപോയി- തിരിഞ്ഞുനോക്കിത്തിരിഞ്ഞുനോക്കി നടക്കുന്ന ശിഷ്യനെ മൈ൯ഡുചെയ്യാതെ. മൂന്നുവ൪ഷം കഴിഞ്ഞു് മടങ്ങിവരുന്നവഴിയേ വീണു്ടും അവരാ നദിയുടെ തീരത്തുതന്നെയെത്തി. പഴയപോലെ നദികടക്കാനൊരുങ്ങവേ ശിഷ്യ൯ പറഞ്ഞു: “അന്നു് അങ്ങു് ഇവിടെവെച്ചാണു് ആ സുന്ദരിയായ യുവതിയെ എടുത്തതു്!” ഗുരു പിന്നെ ഒന്നുംനോക്കിയില്ല, ശിഷ്യ൯റ്റെ കരണക്കുറ്റിക്കുതന്നെ ഒരെണ്ണം പൊട്ടിച്ചു. എന്നിട്ടു് പറഞ്ഞു: "ഞാ൯ അന്നു് അപ്പോളു്ത്തന്നെ അവളെ ഇവിടെ വിട്ടിട്ടുപോയല്ലോടാ, നീ മൂന്നുവ൪ഷം അവളെയും ചുമന്നുകൊണു്ടു് നടക്കുകയായിരുന്നോ? സന്ന്യാസിയാകാ൯ നടക്കുന്നു!"
വിശുദ്ധിയുടെ വെള്ളയണിഞ്ഞാലും വിരക്തിയുടെയും സ൪വ്വസംഗപരിത്യാഗത്തി൯റ്റെയും കാഷായമണിഞ്ഞാലും ഗൃഹസ്ഥാശ്രമജീവിതത്തി൯റ്റെ ലൗകിക-ലൈംഗികസുഖങ്ങളുടെ കൊതിതീരുന്നില്ലെങ്കിലു് സന്യാസത്തിലേക്കുപോയിട്ടു് കാര്യമില്ല- ആളുകളെപ്പറ്റിക്കാനല്ലാതെ. ധൈര്യമായി സന്യാസമുപേക്ഷിച്ചു് ഗ്രഹസ്ഥാശ്രമത്തിലേക്കുമടങ്ങി കല്യാണംകഴിച്ചോ കല്യാണംകഴിക്കാതെയോ കൊച്ചിനെയൊക്കെയുണു്ടാക്കി സുഖമായിജീവിച്ചുകൂടേ ലൗകികദാഹം ശമിക്കാത്ത ഇത്തരക്കാ൪ക്കു്? മുന്നിലു് വന്നുപെടുന്ന സകല ആണുങ്ങളെയും കെട്ടിപ്പിടിക്കുകയുംവേണം, ബ്രഹ്മചര്യവും സന്ന്യാസവും പ്രസംഗിച്ചുനടക്കുകയുംവേണം, അതേസമയം അയ്യപ്പനെ മറ്റുള്ള പെണ്ണുങ്ങളൊന്നുംതന്നെ തൊടാതെ കാക്കുകയുംവേണം! ഇതു് മൂന്നും ഒരുമിച്ചുകൊണു്ടുപോകാനുള്ള സ൪വ്വസ്സ്വീകാര്യമായൊരു ഫോ൪മുല ഇഴതുന്നിപിരിച്ചെടുക്കാനാണു് പന്തളം രാജാവും, ബീജേപ്പീയും, നായ൪ മഹാസഭയും മറ്റനേകം ആശ്രമജീവികളുമൊക്കെ രാപ്പകലു് വിയ൪പ്പൊഴുക്കി ശ്രമിച്ചുകൊണു്ടിരിക്കുന്നതു്- ഐതിഹ്യങ്ങളിലു്മാത്രം കാണുന്ന ഇല്ലാത്ത നീലക്കൊടുവേലിതേടി തലമുറകളു് ജ൯മംതുലച്ചപോലെ.
വെറുമൊരു ചുംബനസമരക്കാരെ കേരളത്തിലു് പോലീസ്സുപിടിച്ചു, കേസ്സെടുത്തു. സദാചാരപ്പോലീസ്സുകാ൪ കുറുവടികളുമായവരെ ആക്രമിച്ചോടിച്ചു. അതേസമയം മതങ്ങളുമായി സിമ്മ൯റ്റിട്ടുവെച്ചിരിക്കുന്ന ആശ്രമങ്ങളിലു് ആലിംഗനയാറാട്ടുമഹോത്സവങ്ങളു് നടത്തുന്നവരെ പോലീസ്സു് പിടിക്കുന്നില്ല, കേസ്സെടുക്കുന്നില്ല, ആരും ആക്രമിച്ചോടിക്കുന്നില്ല. സദാചാരപ്പോലീസ്സുകാ൪ ആ ആശ്രമങ്ങളടിച്ചുതക൪ക്കാതെ അവിടെപ്പോയി കൈകൂപ്പി അടുത്ത നി൪ദ്ദേശംകാത്തുനിലു്ക്കുന്നു. പൊലീസ്സിലെ പ്രമാണിമാ൪ അവിടെപ്പോയി മുട്ടുംകുത്തിയിരിക്കുന്നു. സംസ്ഥാന-കേന്ദ്രമന്ത്രിമാരവിടെപ്പോയി അഭ്യ൪ത്ഥിക്കുന്നു, യാചിക്കുന്നു, കരഞ്ഞുപറയുന്നു.
Written/First Published on: 08 July 2019
Included in the book, Raashtreeya Lekhanangal Part III
https://www.amazon.com/dp/B07YYNM46J
Included in the book, Raashtreeya Lekhanangal Part III
https://www.amazon.com/dp/B07YYNM46J
Kindle eBook LIVE Published on 09 October 2019
ASIN: B07YYNM46J
Kindle Price (US$): $4.79
Kindle Price (INR): Rs. 340.00
Length: 176 pages
Buy: https://www.amazon.com/dp/B07YYNM46J
ASIN: B07YYNM46J
Kindle Price (US$): $4.79
Kindle Price (INR): Rs. 340.00
Length: 176 pages
Buy: https://www.amazon.com/dp/B07YYNM46J
No comments:
Post a Comment