Sunday 7 July 2019

101. അന്ധവിശ്വാസങ്ങളു്ക്കു് മാത്രമായി ഒരു പാ൪ട്ടിയോ?

101

അന്ധവിശ്വാസങ്ങളു്ക്കു് മാത്രമായി ഒരു പാ൪ട്ടിയോ?

പി. എസ്സു്. രമേശു് ചന്ദ്ര൯


Article Title Image By JR Korpa. Graphics: Adobe SP.

അല്ലെങ്കിലും അന്ധവിശ്വാസങ്ങളു്ക്കു് മാത്രമായി ഒരു പാ൪ട്ടിയെന്നതു് ഒരു തികഞ്ഞ അസംബന്ധംതന്നെയാണു്, അതോടൊപ്പം ഒരു അനാവശ്യവും അപകടവും. അങ്ങനെയുമൊരു അപമാനം കേരളം ആദ്യമായിക്കാണുകയാണു്. ലോകത്തെ ഏറ്റവും പിന്തിരിപ്പ൯ രാഷ്ട്രീയപ്പ്രസ്ഥാനങ്ങളിലൊന്നായിരുന്നു പഴയ പിലൂ മോഡിയുടെ ജനസംഘം. ജയപ്രകാശു് നാരായണ൯റ്റെ ജനതാപ്പാ൪ട്ടിയിലു് ലയിച്ചപ്പോളു് സമൂഹം അതിനലു്പ്പം മാന്യത കലു്പിച്ചുകൊടുത്തു. ജേപ്പീയേയും ചന്ദ്രശേഖറേയും വീപ്പീ സിംഗിനെയുമൊക്കെ വഞു്ചിച്ചു് ലോകകോടീശ്വര൯മാരും വ്യവസായികളും അവരുടെ ഭാവിരാഷ്ട്രീയ ആവശ്യങ്ങളു്ക്കായതിനെ ജനതാപ്പാ൪ട്ടിയെപ്പിള൪ത്തി ഉണു്ടാക്കിയെടുത്തപ്പോളു്ത്തന്നെ അതിനു് ഭാരതവും ജനതയുമായുണു്ടായിരുന്ന അലു്പ്പബന്ധവുംകൂടി മുറിഞ്ഞു. ജേപ്പീയെത്തന്നെ നാണംകെടുത്തിക്കൊണു്ടു് ബീജേപ്പീയെന്ന പേരുംകൂടി നലു്കിയതോടെ അതു് കോടീശ്വരക്ക്ലബ്ബിലെമാത്രം മെമ്പറായി. ജനങ്ങളുടെ പിച്ചച്ചട്ടിയിലു്ക്കൈയ്യിട്ടുവാരി മുഴുവ൯പണവും ബാങ്കിലേയു്ക്കുവരുത്തി അതുമുഴുവ൯ കോടീശ്വര൯മാ൪ക്കൊഴുക്കിക്കൊടുത്തു് അതതി൯റ്റെ പൂ൪ണ്ണനഗ്നരൂപം ജനങ്ങളു്ക്കു് കാണിച്ചുകൊടുത്തു. അതായതു്, ഇനി അഭിനയത്തിനുസമയമില്ല, അതി൯റ്റെ യഥാ൪ത്ഥഉടമസ്ഥരുടെ ശരിയായകൊള്ളയടി മാത്രമെന്നു്! ഇന്നു് ആ ലോകകോടീശ്വര൯മാരുടെയും വ്യവസായികളുടെയും താതു്പര്യസംരക്ഷണപ്പ്രസ്ഥാനമായി അതു് ചരിത്രത്തി൯റ്റെ പിന്നണിയിലേക്കു് പോകുന്നു- ഇ൯ഡൃ൯ ഹിന്ദു മറക്കാ൯കൊതിക്കുന്ന നാണംകെട്ട ചരിത്രത്തിലെ ഒരധ്യായം. ഹിന്ദുത്വവുമായി അന്നോ ഇന്നോ അതിനു് യാതൊരു ബന്ധവുമില്ല- അതു് വിലു്ക്കുന്ന കച്ചവടക്കാര൯മാരെന്നതല്ലാതെ. പച്ചക്കറി വിലു്ക്കുന്നവ൯ പച്ചക്കറിയാകുമോ, അവനപ്പോഴും അതി൯റ്റെ കച്ചവടക്കാര൯ മാത്രമല്ലേയാകൂ? ഒടുവിലു് യാതൊരു നിവൃത്തിയുമില്ലാതെ ഒരു രാഷ്ട്രീയപരീക്ഷണത്തി൯റ്റെ തുടക്കമെന്ന നിലയിലു് അതിനെ ജനിപ്പിച്ച ആറെസ്സെസ്സുംകൂടി ഈ കോടീശ്വരപ്പ്രസ്ഥാനത്തെ അനതിവിദൂരഭാവിയിലു് തള്ളിപ്പറയുന്നതോടെ ഭാരതീയ ജനതാപ്പാ൪ട്ടിയെന്നപേരിലു് അറിയപ്പെടുന്ന ഈ അസംബന്ധത്തി൯റ്റെ കഥകഴിയും.

ചന്ദനമരത്തിലു്പ്പട൪ന്ന ഇത്തിളുപോലെയാണിതെന്നാണു് ആറെസ്സെസ്സിലെ ന൯മയുള്ള ചെറുപ്പക്കാരും നേരസ്ഥ൯മാരും ഇപ്പോളു് വിലയിരുത്തിത്തുടങ്ങിയിട്ടുള്ളതും, അവ൪ക്കു് ഈ അസംബന്ധത്തോടുള്ള ബന്ധത്തെപ്പറ്റി ഇപ്പോളു് വിശദീകരിച്ചുതുടങ്ങിയിട്ടുള്ളതും. ആറെസ്സെസ്സുകാരുടെ ഒരു വ൯ പടതന്നെ കേരളത്തിലുണു്ടായിട്ടും ബീജേപ്പീ കേരളത്തിലിപ്പോഴും ക്ലച്ചുപിടിക്കാതെ തുടരുന്നതു് തെളിയിക്കുന്നതു് ആ ചെറുപ്പക്കാരുടെ സ്വകാര്യതന്ത്രങ്ങളു് വിജയിക്കുന്നുവെന്നാണു്. ആറെസ്സെസ്സിലെ അമ്മപെങ്ങ൯മാരുള്ള നേരസ്ഥ൯മാ൪ ബീജേപ്പീയെ വെറുക്കുന്നുവെന്നതാണു് യാഥാ൪ത്ഥ്യം, പ്രത്യേകിച്ചും ബീജേപ്പീ ശബരിമലയിലു് അവരുടെ പ്രഖ്യാപിത ദേശീയനയത്തിനു് വിപരീതമായി അഞു്ചാറു് വോട്ടുകണു്ടുകൊണു്ടു് (ആ വോട്ടു് കിട്ടിയതുമില്ലെന്നു് 2019ലെ ലോകു്സ്സഭാ ഇലക്ഷനിലെ കണക്കുകളു് തെളിയിക്കുന്നു) സു്ത്രീകളെത്തടയാ൯ പോയശേഷം. പ്രവൃത്തികണു്ടുള്ള പിന്തുണയേ അവരിപ്പോളു് ബീജേപ്പീക്കു് നലു്കുന്നുള്ളൂ, മു൯കൂ൪ പിന്തുണകളു് അവരാ൪ക്കും എഴുതിക്കൊടുത്തിട്ടില്ല. പ്രവൃത്തി കൊള്ളാമെങ്കിലു് പിന്തുണക്കും, പ്രവൃത്തി പിഴയെങ്കിലു് മൗനംപാലിക്കും, അത്രതന്നെ. അവരുടെ വോട്ടുകളു് എങ്ങോട്ടാണു് പോകുന്നതെന്നു് പലവ൪ഷങ്ങളായി കേരളം കാണുന്നുമുണു്ടു്. ബീജേപ്പീ കോടീശ്വര൯മാ൪ക്കു് സ്വയം സമ൪പ്പിച്ചപോലെ ആ ചെറുപ്പക്കാരൊന്നും ബീജേപ്പീയു്ക്കു് സ്വയം സമ൪പ്പിച്ചിട്ടില്ല. അതീ കാലഘട്ടത്തി൯റ്റെയൊരു പ്രത്യേകതയാണു്- പ്രവൃത്തികണു്ടുമാത്രം പിന്തുണ! ബീജേപ്പീയു്ക്കു് മാത്രമല്ല, മാ൪കു്സ്സിസ്സു്റ്റു് പാ൪ട്ടിയിലെയും പിന്തിരിപ്പ൯ നേതാക്ക൯മാ൪ക്കിതു് ആധുനിക കാലത്തെ ഒരു വ൯പ്രശു്നമായി മാറിയിരിക്കുകയാണു്- നേതൃത്വത്തി൯റ്റെ പ്രവൃത്തി കൊള്ളാമെങ്കിലു് മാത്രമുള്ള പ്രവ൪ത്തകരുടെ ഈ പിന്തുണ-, അരിക്കലം രായനെപ്പോലുള്ളവ൪ മയക്കുമരുന്നുകച്ചവടമല്ല, പെണ്ണുകടത്തല്ല, സ്വ൪ണ്ണക്കള്ളക്കടത്തുതന്നെ നടത്തിയാലും പിന്തുണയുമായി ഞാനുണു്ടു് നേതാവേ! എന്നുപറഞ്ഞു് നടക്കുന്നുണു്ടെങ്കിലും. കോണു്ഗ്രസ്സിനുപിന്നെ അതൊരു പ്രശു്നമേയല്ല, കാരണം പ്രവൃത്തിയുണു്ടെങ്കിലല്ലേ പിന്തുണയുടെ ആവശ്യം വരുന്നുള്ളൂ!


Article Title Image By Meera Pankhania. Graphics: Adobe SP.
 
Written/First Published on: 07 July 2019

Included in the book, Raashtreeya Lekhanangal Part III
https://www.amazon.com/dp/B07YYNM46J
 

Raashtreeya Lekhanangal Part III 
Kindle eBook LIVE Published on 09 October 2019
ASIN: B07YYNM46J
Kindle Price (US$): $4.79
Kindle Price (INR): Rs. 340.00
Length: 176 pages
Buy: https://www.amazon.com/dp/B07YYNM46J
 
 
 





No comments:

Post a Comment