108
ഈ-ബുക്കു് വന്നതോടെ പുസു്തകം കത്തിക്കലു് വിനോദം അസു്തമിക്കുകയാണു്!
പി. എസ്സു്. രമേശു് ചന്ദ്ര൯
Article Title Image By Masjid Pogung Dalangan. Graphics: Adobe SP.
ഈ-ബുക്കു് വന്നതോടെ പുസു്തകം കത്തിക്കലു് വിനോദം അസു്തമിക്കുകയാണു്!
പി. എസ്സു്. രമേശു് ചന്ദ്ര൯
Article Title Image By Masjid Pogung Dalangan. Graphics: Adobe SP.
സമൂഹത്തിലെ ഒരു വിഭാഗത്തിനോ ഗവണു്മെ൯റ്റിനെ അന്ധമായി പിന്തുണക്കുന്നവ൪ക്കോ മു൯കാലത്തെ ഒരു വിനോദമായിരുന്നു ചില എഴുത്തുകാരുടെ അവ൪ക്കരോചകമാകുന്ന വിവാദകൃതികളു് ബുക്കു്സ്സു്റ്റാളുകളിലു്നിന്നു് വിലകൊടുത്തുവാങ്ങിയോ വിലയൊന്നുംനലു്കാതെ ബലമായി പിടിച്ചെടുത്തോ കൊണു്ടുപോയി പൊതുറോട്ടിലിട്ടു് കത്തിക്കുകയെന്നതു്. തോമസ്സു് ഹാ൪ഡിയുടെ കാസ്സു്റ്റ൪ ബ്രിഡു്ജിലെ മേയ൪ എന്ന നോവലിലു്പ്പറയുന്ന സു്തോഭജനകമായ ജാഥനടത്തി ജീവിച്ചിരിക്കുന്നയാളി൯റ്റെ കോലം കത്തിക്കലു്- Skimmity Ride- തന്നെയാണിതു് മറ്റൊരുരൂപത്തിലു്. പല പ്രശസു്ത സാഹിത്യകാര൯മാരും തങ്ങളുടെ കൃതികളിങ്ങനെ കത്തിക്കുന്നതുകണു്ടു് കോളു്മയി൪ക്കൊണു്ടിട്ടുണു്ടു്. ലോകമാസകലം ഒരുകാലത്തു് ഇതൊരു മഹാവിനോദമായിരുന്നു- ഫാസ്സിസ്സു്റ്റുകളുടെ. മഹാസാഹിത്യകാരനായ കാഫു്ക്കയും ഇതാസ്വദിച്ചിട്ടുണു്ടു്. ഒന്നുമില്ലെങ്കിലും ത൯റ്റെ പുസു്തകവും ഒരുപാടുപേരുടെ കൈയ്യിലൂടെ കടന്നുപോവുകയല്ലേ! കാഫു്ക്കയു്ക്കു് അങ്ങനെയെങ്കിലും ആനന്ദിക്കാമായിരുന്നു, ത൯റ്റെ കൃതികളു് ആരെങ്കിലുമെടുത്തിട്ടു കത്തിക്കുന്നതു് എവിടെയെങ്കിലുമിരുന്നുകണു്ടു്. പക്ഷേ ഈ-ബുക്കി൯റ്റെയിക്കാലത്തു് നമ്മളെന്തുചെയ്യും? ഞാ൯ പണു്ടു് എ൯റ്റെ പുസു്തകം പ്രസ്സിലു്നിന്നും അച്ചടിച്ചുകൊണു്ടുവരുമ്പോളു് വിതരണത്തിനുമുമ്പു് വീട്ടിലാരുമില്ലാത്ത ദിവസംനോക്കി നൂറ്റൊന്നു് കോപ്പിയെടുത്തു് കത്തിച്ചിട്ടുണു്ടു്, ഒരു ആചാരത്തിനായി; മറ്റുള്ളവ൪ കത്തിച്ചെന്നുവേണു്ട. പക്ഷേ ഇനിയതെങ്ങനെ ചെയ്യും? കംപ്യൂട്ടറിലും ടാബിലും കിടക്കുന്ന പുസു്തകം എങ്ങനെയെടുത്തിട്ടു് കത്തിക്കാനാണു്!
Article Title Image By Athree23. Graphics: Adobe SP.
Article Title Image By Athree23. Graphics: Adobe SP.
Written/First Published on: 08 July 2019
Included in the book, Raashtreeya Lekhanangal Part III
https://www.amazon.com/dp/B07YYNM46J
Included in the book, Raashtreeya Lekhanangal Part III
https://www.amazon.com/dp/B07YYNM46J
Kindle eBook LIVE Published on 09 October 2019
ASIN: B07YYNM46J
Kindle Price (US$): $4.79
Kindle Price (INR): Rs. 340.00
Length: 176 pages
Buy: https://www.amazon.com/dp/B07YYNM46J
ASIN: B07YYNM46J
Kindle Price (US$): $4.79
Kindle Price (INR): Rs. 340.00
Length: 176 pages
Buy: https://www.amazon.com/dp/B07YYNM46J
No comments:
Post a Comment