Sunday 7 July 2019

104. കേരളത്തിലു് മതവിദ്വേഷവും സു്ത്രീവിദ്വേഷവുമെല്ലാം മറനീക്കി പുറത്തുവരുകയാണു്, പക്ഷേ തിരുവനന്തപുരത്തെയങ്ങു്വിടു്!

104

കേരളത്തിലു് മതവിദ്വേഷവും സു്ത്രീവിദ്വേഷവുമെല്ലാം ലജ്ജയില്ലാതെ മറനീക്കി പുറത്തുവരുകയാണു്, പക്ഷേ തിരുവനന്തപുരത്തെയങ്ങു്വിടു്!

പി. എസ്സു്. രമേശു് ചന്ദ്ര൯


Article Title Image By S Sky. Graphics: Adobe SP. 

കേരളത്തിലു് വംശവിദ്വേഷവും മതവിദ്വേഷവും ജാതിവിദ്വേഷവും സു്ത്രീവിദ്വേഷവുമെല്ലാം യാതൊരു ലജ്ജയുമില്ലാതെ മറനീക്കി പുറത്തുവരുകയാണു്. ഇതിലു് ഫേസ്സു്ബുക്കു് ഗ്രൂപ്പുകളു് വലിയൊരു പങ്കു് വഹിക്കുന്നുണു്ടു്. തിരുവനന്തപുരത്തു് ആറ്റുകാലു് ദേവീക്ഷേത്രമഹോത്സവ കലാപരിപാടികളു് സിനിമാ നട൯ ശ്രീ. മമ്മൂട്ടിയെക്കൊണു്ടു് ഉതു്ഘാടനം ചെയ്യിക്കാനുള്ള നീക്കത്തെ ചെറുക്കണമെന്നൊരുത്ത൯ ട്രൂ തിങ്കേഴു്സ്സെന്നൊരു ഫേസ്സു്ബുക്കു് ഗ്രൂപ്പിലു് ആഹ്വാനം ചെയു്തിരിക്കുന്നതുകണു്ടു! ആറ്റുകാലു്പ്പൊങ്കാല ഗവണു്മെ൯റ്റു് പരിപാടിയല്ല, ആറ്റുകാലു് ട്രസ്സു്റ്റാണു് തീരുമാനങ്ങളെടുക്കുന്നതു്. അതൊരു ഹിന്ദു ട്രസ്സു്റ്റാണെങ്കിലും മതസൗഹാ൪ദ്ദമുള്ളൊരു ട്രസ്സു്റ്റാണു്. മതസൗഹാ൪ദ്ദത്തിനു് തിരുവനന്തപുരം മാതൃക കാട്ടാനിറങ്ങിയപ്പോളു് ഈഴവനെയും നായരെയുമെല്ലാം ബീജേപ്പീയിലടിച്ചുകയറ്റി ഉപയോഗപ്പെടുത്തി അവരുടെ ബലത്തിലു് ബ്രാഹ്മണ൯മാരുടെ മേധാവിത്വം തിരിച്ചുപിടിക്കണമെന്നു് ഫേസ്സു്ബുക്കിലു് ലേഖനമെഴുതിനടക്കുന്ന ഈ കൊച്ചീക്കാരനു് പിടിക്കുന്നില്ല. ഹിന്ദു മതമൗലികവാദിയായ അവനാണു് മമ്മൂട്ടി മുസ്ലിം മതമൗലികവാദിയാണെന്നു് ആരോപിക്കുന്നതും ആറ്റുകാലു് ക്ഷേത്രത്തിലു് അടുപ്പിക്കരുതെന്നു് ആഹ്വാനം ചെയ്യുന്നതും!

ഇനി തിരുവനന്തപുരത്തെ ബ്രാഹ്മണസമൂഹമാകട്ടെ, അന്തസ്സുറ്റ മതസൗഹാ൪ദ്ദവും ജാതിസൗഹാ൪ദ്ദവും പുല൪ത്തുന്നവരാണു്, കാരണം അവ൪ക്കു് ഉന്നതവിദ്യാഭ്യാസവും കറകളഞ്ഞ സാമൂഹ്യബന്ധങ്ങളുമുണു്ടു്. ലളിതാംബിക അന്ത൪ജ്ജനത്തെയും ആ മഹാസാഹിത്യകാരിയുടെ മക൯ മോഹനനെയുംപോലുള്ളവരെമാത്രം നോക്കുക! അതുപോലെ തിരുവനന്തപുരത്തെ നായ൪ സമൂഹവും ഈഴവസമൂഹവും അത്യുന്നത സാഹിത്യകാര൯മാരെയും കലാകാര൯മാരെയും പരിഷു്ക്കൃതചിന്താഗതിക്കാരെയും സൃഷ്ടിച്ചതാണു്. ആ നൂറുകണക്കിനു് പേരുകളു് എണ്ണിയെണ്ണിപ്പറയാമെങ്കിലും ഇവിടെയതിനു് തുനിയുന്നില്ല. ഇവരെല്ലാംചേ൪ന്നു് സൃഷ്ടിച്ചു് പാകപ്പെടുത്തി വള൪ത്തിയെടുത്ത തിരുവനന്തപുരത്തി൯റ്റെ സംസു്ക്കൃതമനസ്സുതക൪ക്കാ൯ ആറ്റുകാലു്പ്പൊങ്കാലയെയും മമ്മൂട്ടിയെയും ചേ൪ത്തൊരു പയറ്റുപയറ്റിയിട്ടു് പറ്റിയില്ലെങ്കിലു്പ്പിന്നെ എന്തെല്ലാം തമ്മിലു്ച്ചേ൪ത്തൊരു പയറ്റുപയറ്റിയാലു്പ്പറ്റും? അതാണു് ഒരു ഫേസ്സു്ബുക്കു് ജേ൪ണ്ണലിസ്സു്റ്റു് ഇതിലു്ക്കാണുന്ന കുഴപ്പം. കൊച്ചിയിലും മൈസ്സൂറുമെല്ലാം ജേ൪ണലിസ്സു്റ്റാവാ൯ ചുറ്റിക്കറങ്ങിയിട്ടും ആരുമടുപ്പിക്കാത്ത, എങ്ങും ചുവടുറപ്പിക്കാ൯കഴിയാത്ത, ഈ കലാപാഹ്വാനക്കാര൯ കരുതുന്നതു് തിരുവനന്തപുരം അവനെപ്പോലുള്ളവ൪ക്കു് കോണകംപോലെ എടുത്തുടുക്കാ൯കഴിയുന്ന ഒരു സാധനമാണെന്നാണു്.


Written/First Published on: 07 July 2019

Included in the book, Raashtreeya Lekhanangal Part III
https://www.amazon.com/dp/B07YYNM46J
 

Raashtreeya Lekhanangal Part III 
Kindle eBook LIVE Published on 09 October 2019
ASIN: B07YYNM46J
Kindle Price (US$): $4.79
Kindle Price (INR): Rs. 340.00
Length: 176 pages
Buy: https://www.amazon.com/dp/B07YYNM46J
 




No comments:

Post a Comment