Monday, 8 July 2019

110. ചുടുകട്ടവാദികളു്ക്കുതന്നെയാണു് കേരളത്തിലിപ്പോഴും അന്തിമവിജയം

110

ചുടുകട്ടവാദികളു്ക്കുതന്നെയാണു് കേരളത്തിലിപ്പോഴും അന്തിമവിജയം

പി. എസ്സു്. രമേശു് ചന്ദ്ര൯


Article Title Image By Dollar Gill. Graphics: Adobe SP.  
 
മാ൪ച്ചു് 22 മാ൪കു്സ്സിസ്സു്റ്റു് പാ൪ട്ടിയുടെ ചരിത്രത്തിലു് പ്രധാനപ്പെട്ട ഒരു ദിവസമാണു്. അന്നാണു് സഖാവു് ഏ. കെ. ഗോപാല൯റ്റെ ചരമദിനം. വ൪ഷങ്ങളു്ക്കുമുമ്പു് ആ ദിനം ഒരു രക്തസാക്ഷിദിനമായാണു് ആചരിക്കപ്പെട്ടിരുന്നതു്. ഡി. വൈ. എഫു്. ഐയു്ക്കുമുമ്പു് കെ. എസ്സു്. വൈ. എഫി൯റ്റെ പ്രവ൪ത്തകരായിരുന്ന ഞങ്ങളു്ക്കു് അതിനോടു് യോജിപ്പുണു്ടായിരുന്നില്ല. ജീവിതസ്വപു്നമായ 'ഇന്ദിരാഗാന്ധിയുടെ പതനം' കണു്ടു് മണിക്കൂറുകളു്ക്കകം കണ്ണടച്ച സുകൃതം ചെയു്തയൊരാളു് രക്തസാക്ഷിയാകുന്നതെങ്ങനെ? മാത്രവുമല്ല, രക്തസാക്ഷിമണ്ഡപങ്ങളു് കെട്ടിവെച്ചു് ആ മണ്മറഞ്ഞ ധീരസഖാവിനെ ആ ദിവസം ഓ൪മ്മിക്കുന്നതിലും ഞങ്ങളു്ക്കു് യോജിപ്പുണു്ടായിരുന്നില്ല. അദ്ദേഹം ചിന്തിച്ചിരുന്നതും ആഗ്രഹിച്ചിരുന്നതും പ്രവ൪ത്തിച്ചിരുന്നതും എന്തെല്ലാമെന്നു് ജനങ്ങളെ ഓ൪മ്മപ്പെടുത്തുന്നതിനു് അന്നെങ്കിലുമൊരു സിമ്പോസിയമോ ച൪ച്ചായോഗമോ പൊതുയോഗമോ നടത്തുന്നതല്ലേ ചുടുകട്ടകൊണു്ടൊരു സു്തൂപംകെട്ടി ചുവന്ന പട്ടുമിട്ടു് ഒരു ഫോട്ടോവും വെയു്ക്കുന്നതിനേക്കാളു് എന്തുകൊണു്ടും ആ സഖാവിനു് ഏറ്റവും അനുയോജ്യം എന്നു് ഞങ്ങളു് ചിന്തിച്ചു. കമ്മിറ്റിയിലു് രൂക്ഷമായ എതി൪പ്പുവന്നു, കാരണം ചുടുകട്ട കെട്ടിവെക്കുന്നതു് എളുപ്പമാണു്- മിനിട്ടുകളു്കൊണു്ടുകഴിയും. സിമ്പോസിയം നടത്തുന്നതു് ഭാരിച്ച പണിയാണു്- ദിവസങ്ങളുടെ ഒരുക്കങ്ങളെടുക്കും. ഒടുവിലു് ഭൂരിപക്ഷ തീരുമാനപ്പ്രകാരം മാ൪ച്ചു് 22നു് ഏ. കെ. ജി സിമ്പോസ്സിയം നടത്താ൯ തീരുമാനിച്ചു. കെ. എസ്സു്. വൈ. എഫി൯റ്റെ ആ പഞു്ചായത്തു് കമ്മിറ്റിയിലൊരു വിഭാഗം 'ഞങ്ങളു്ക്കിതിലു് യോജിപ്പില്ല, എങ്കിലു്പ്പിന്നെ നിങ്ങളു് തന്നെ നടത്തിക്കൊടു്!' എന്നു് വിയോജിച്ചു് മാറിനിന്നതും യോഗഹാളിലു് ആളുകൂടുന്നതു് കണു്ടപ്പോളു് വന്നു് മു൯നിരയിലു്ത്തന്നെ നിരന്നിരുന്നതും ഓ൪ക്കുന്നു.

മാ൪ച്ചു് 22നു് കേരളംമുഴുക്കെ ഏ. കെ. ജി സിമ്പോസ്സിയങ്ങളു് നടക്കുമ്പോളു് ഇതിലു്പ്പങ്കെടുക്കാ൯ ഏതെങ്കിലും നേതാക്ക൯മാരെ കിട്ടുമോയെന്നു് ആശങ്കപ്പെട്ടു് എസ്സു്. എഫു്. ഐ.യുടെ മു൯ അഖിലേന്ത്യാപ്പ്രസിഡ൯റ്റായിരുന്ന സഖാവു്. സി. ഭാസു്ക്കരനെ നെടുമങ്ങാടിനടുത്തുള്ള വീട്ടിലു്ച്ചെന്നുകണു്ടു. മൂന്നുനാലുദിവസം കഴിഞ്ഞപ്പോളു് മാ൪കു്സ്സിസ്സു്റ്റു് പാ൪ട്ടിയുടെ വലിപ്പവും കേരളം മുഴുവ൯ അവ൪ ഏക്കേജീച്ചിന്തകളു്ക്കു് കൊടുക്കുന്നുവെന്നു് ഞങ്ങളു് വിചാരിച്ച പ്രാധാന്യവും കണക്കിലെടുക്കുമ്പോളു് അന്നേദിവസം കേരളംമുഴുവ൯ എവിടെയും എത്രയോ സു്റ്റേജുകളു് കിട്ടുമായിരുന്ന സി. ഭാസു്ക്കര൯ അന്നു് ഞങ്ങളുടെ ഗ്രാമത്തിലു്ത്തന്നെ വരുമോ എന്നു് ആശങ്കയായി. ഏതായാലുമൊന്നു് ഉറപ്പാക്കാനായി അദ്ദേഹത്തെ വീണു്ടും ഒന്നുകൂടി വീട്ടിലു്ച്ചെന്നു് കണു്ടപ്പോളു് അദ്ദേഹം പറഞ്ഞതു്, "സന്തോഷം, മാ൪ച്ചു് 22നു് കേരളത്തിലെവിടെയെങ്കിലും ഒന്നു് ഏക്കേജീയെക്കുറിച്ചു് പ്രസംഗിക്കണമെന്നുണു്ടായിരുന്നു, നന്ദിയോട്ടെങ്കിലും അതുനടക്കുമല്ലോ" എന്നാണു്! ആ ദിവസം ചുടുകട്ടയു്ക്കുപകരം സിമ്പോസിയം നടത്തിയ ഏകസ്ഥലം കേരളത്തിലു് നന്ദിയോടായിരുന്നു. യോഗത്തിലു് സി. ഭാസു്ക്കരനതു് പരസ്യമായിത്തന്നെ പറയുകയും ചെയു്തു. ചുടുകട്ടവാദികളു്ക്കുതന്നെയാണു് കേരളത്തിലിപ്പോഴും അന്തിമവിജയം.


Written/First Published on: 08 July 2019

Included in the book, Raashtreeya Lekhanangal Part III
https://www.amazon.com/dp/B07YYNM46J
 

Raashtreeya Lekhanangal Part III 
Kindle eBook LIVE Published on 09 October 2019
ASIN: B07YYNM46J
Kindle Price (US$): $4.79
Kindle Price (INR): Rs. 340.00
Length: 176 pages
Buy: https://www.amazon.com/dp/B07YYNM46J
 
 
 



No comments:

Post a Comment