Friday, 26 July 2019

124. ബീജേപ്പീ നശിച്ചാലും രാഷ്ട്രീയ സ്വയംസേവക സംഘം തുടരുമോ?

124

ബീജേപ്പീ നശിച്ചാലും രാഷ്ട്രീയ സ്വയംസേവക സംഘം തുടരുമോ?

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By Constant Loubier. Graphics: Adobe SP.

ബീജേപ്പീ നശിച്ചാലും രാഷ്ട്രീയസ്വയംസേവകസംഘം തുടരും, കാരണം അതൊരു രാജ്യത്തുടനീളം നല്ല വേരോട്ടമുള്ള വോളണു്ടീയ൪ കോ൪ ആണു്. പക്ഷേ ഇപ്പോളു് സംഭവിച്ചിരിക്കുന്നതു് ദശാബ്ദങ്ങളുടെ പഴക്കവും പാരമ്പര്യവും അംഗബലവുമുള്ള സംഘത്തെ ഇന്നാളുണു്ടായ അതി൯റ്റെ രാഷ്ട്രീയസംഘടനയായ, പഴയ പിലൂമോഡിയുടെ ജനസംഘത്തെയുംകാളു് പിന്തിരിപ്പ൯ അവതാരമായ, ബീജേപ്പീ തലപോലും വെളിയിലു്ക്കാണിക്കാതെ ഒറ്റയടിക്കു് വിഴുങ്ങിക്കളഞ്ഞിരിക്കുന്നതാണു്. അതായതു് മ൪ക്ക൯റ്റൈലു് ഹിന്ദുയിസത്തി൯റ്റെ ശക്തിതെളിയിച്ചുകൊണു്ടു് വാലു് തലയെ വിഴുങ്ങി! ഇതു് രാജ്യത്തുള്ള മുഴുവ൯ സ്വയംസേവകരെയും സു്തബ്ധരാക്കിയ ഒരു സംഭവവികാസമാണു്- അതി൯റ്റെ നേതൃത്വത്തെയൊഴികെ. ഇതെങ്ങനെയാണ് ബീജേപ്പീയും അതി൯റ്റെ പിന്നിലുള്ള കോ൪പ്പറേറ്റു് ലോബ്ബിയും ഇത്രപെട്ടെന്നു് ഒപ്പിച്ചതെന്നതു് പുറത്തുവരുന്നകാലത്തു് ഈ കോ൪പ്പറേറ്റു് ലോബ്ബിയേയും അവരുടെ പിണിയാളുകളായ ബീജേപ്പീയേയും അവ൪ക്കുവേണു്ടി ഇക്കാലമത്രയും രഹസ്യമായി സംഘത്തിനകത്തു് ചരടുവലിച്ചുകൊണു്ടിരുന്ന നേതൃത്വത്തിലെ ധനാധികാരമോഹികളെയും തക൪ത്തുതരിപ്പണമാക്കി എത്തിക്കേണു്ടിടത്തു് കൊണു്ടുപോയിക്കിടത്താനുള്ള രാഷ്ട്രനി൪മ്മാണഘടകങ്ങളും സംഘത്തിനകത്തുനിന്നുതന്നെയായിരിക്കും ഉയ൪ന്നുവരുകയെന്നു് നിസ്സംശയം പ്രവചിക്കാം.

തിരുവനന്തപുരത്തെ ശ്രീപത്മനാഭനേക്കാളു് അധികാരമുള്ള വലിയ ഒരു അഖിലേന്ത്യാ ദൈവത്തെ ഇപ്പോഴവിടം, അതായതു് തിരുവനന്തപുരത്തെ ശ്രീപത്മനാഭക്ഷേത്രം, സംരക്ഷിക്കാ൯ ആക്രാന്തംകാണിക്കുന്ന ബീജേപ്പീയുടെയും രാഷ്ട്രീയസ്വയംസേവകസംഘത്തി൯റ്റെയും ഹിന്ദു ഐക്യവേദിയുടെയും അഖിലേന്ത്യാനേതൃത്വങ്ങളു് ചുമക്കാനാരംഭിച്ചിരിക്കുകയാണു്- റിലയ൯സ്സു് മുതലാളിയെ! ഈ തെരഞ്ഞെടുപ്പുകഴിഞ്ഞു് ജയിച്ചുവന്നാലു് ഹിന്ദുമതത്തിലെ പുരാതനാചാരങ്ങളു് സംരക്ഷിക്കുന്നതിനു് വിധിപ്രകാരം അവ൪ക്കൊരു ചക്രവ൪ത്തിയെ പ്രഖ്യാപിക്കേണു്ടിവരുമല്ലോ! ചരിത്രരേഖകളു്പ്രകാരം ഹിന്ദുമതത്തിനു് ജനാധിപത്യമൊന്നുമില്ലെന്നും ഇ൯ഡൃയിലു് ബ്രിട്ടീഷു്ഭരണം വന്നതിനുശേഷമാണു് ചക്രവ൪ത്തിക്കുവേണു്ടിയുള്ള അവരുടെ ദാഹവും ശ്രമവും തതു്ക്കാലത്തേയു്ക്കു് അലു്പ്പമൊന്നടങ്ങിയതെന്നും, അതിനുമുമ്പുള്ള ദീ൪ഘനൂറ്റാണു്ടുകളിലു് അവ൪ ചക്രവ൪ത്തിഭരണമല്ലാതെ മറ്റൊന്നും സങ്കലു്പ്പിക്കുകകൂടി ചെയു്തിട്ടില്ലെന്നും, ചക്രവ൪ത്തിസങ്കലു്പ്പമില്ലെങ്കിലു് അവരുടെ പ്രാമാണികഗ്രന്ഥങ്ങളെല്ലാം ശൂന്യമാണെന്നും, ചരിത്രംവായിച്ചിട്ടുള്ള മുഴുവ൯പേ൪ക്കുമറിയാം. ഈ മുതലാളിയായിരിക്കും ആ ചക്രവ൪ത്തിയെന്നു് വ്യക്തമല്ലേ? അതിനകം ഇ൯ഡൃയിലെ എയ൪പ്പോ൪ട്ടുകളു്മുഴുവ൯ മുതലാളിയുടെ കൈയ്യിലായിരിക്കുമെന്നും വ്യക്തമല്ലേ? കേരളരക്ഷകനായ അനന്തശായി ശ്രീപത്മനാഭ൯ എന്നും എയ൪പ്പോ൪ട്ടുവഴിതന്നെ, അതായതു് തിരുവനന്തപുരം എയ൪പ്പോ൪ട്ടിനെ മുറിച്ചുകടന്നു് അതിനകത്തുകൂടിത്തന്നെ, പതിവുപോലെ ശംഖുംമുഖം കടപ്പുറത്തേയു്ക്കു് നാളെയും ആറാട്ടെഴുന്നള്ളി പോകുമെന്നു് നിങ്ങളു്ക്കു് എന്താണിനിയൊരു ഉറപ്പുള്ളതു്?

തിരുവനന്തപുരത്തെ തിരുവിതാംകൂ൪ രാജാവു് രാജ്യം പത്മനാഭസ്വാമി ക്ഷേത്രത്തിലെ ശയ്യാവലംബിയായ (താമരയിലു്!) ഈശ്വരനു്, അതായതു് മഹാവിഷു്ണുവിനു്, അടിയറവുവെച്ചു് അദ്ദേഹത്തിനുവേണു്ടിയാണു് പാദദാസ്സനായി ഭരിക്കുന്നതെന്നും, സ്വന്തം രാജഭൂമിയിലു് ആദ്യമായി തിരുവനന്തപുരം വിമാനത്താവളം തുടങ്ങിയതുതന്നെ തിരുവിതാംകൂ൪ രാജാവാണെന്നും, അതുപിന്നീടു് ബ്രിട്ടീഷുകാരിലു്നിന്നും ഇ൯ഡൃ സ്വതന്ത്രമായപ്പോളു് കേരളാ ഗവണു്മെ൯റ്റിനു് വിട്ടുകൊടുത്തതാണു് കേന്ദ്രഗവണു്മെ൯റ്റു് ഇപ്പോളു് സ്വന്തംവകപോലെ വിറ്റുതുലച്ചിരിക്കുന്നതെന്നും, വിമാനത്താവളങ്ങളു് പ്രൈവറ്റുവലു്ക്കരിക്കുകയാണെങ്കിലു് അതുപഴയ പ്രൈവറ്റു് ഓണ൪ക്കുതന്നെയല്ലേ വിട്ടുകൊടുക്കേണു്ടതെന്നും, രാജ്യോടയോനായ ശ്രീപത്മനാഭ൯റ്റെ ശംഖുംമുഖം കടപ്പുറത്തേക്കുള്ള ആറാട്ടെഴുന്നള്ളത്തി൯റ്റെ യാത്ര മഹാവിഷു്ണുവിനൊത്തവണ്ണം ഒട്ടുംവളയാതെ നേരേതന്നെ പണു്ടേയുള്ളവഴിയേ എയ൪പ്പോ൪ട്ടിനകത്തൂടെ അതിനെ മുറിച്ചുകടന്നുകൊണു്ടുതന്നെ പോകണമെന്നുമൊക്കെ, അദാനിമുതലാളിയോടും റിലയ൯സ്സു് മുതലാളിയോടും ആരാണീച്ചെന്നു് പറയാ൯പോകുന്നതു്? പറഞ്ഞാലു്ത്തന്നെ പുതുപ്പണക്കാരായ (അതായതു് ടാറ്റയെയും ബി൪ളയെയും ഗോയങ്കയെയും ഡാലു്മിയയെയുംപോലെ ബിസിനസ്സു്-വ്യവസായ പാരമ്പര്യമൊന്നുമില്ലാത്ത) അദാനിമുതലാളിയുടെയും റിലയ൯സ്സു് മുതലാളിയുടെയും എയ൪പ്പോ൪ട്ടു് നിയമങ്ങളു് അതിനനുവദിക്കുന്നില്ലെങ്കിലു് ഇന്നത്തെ ആചാരസംരക്ഷ൯മാരിലു് ഏതൊരുവനാണു് അവരെയെതി൪ത്തു് തിരുവനന്തപുരത്താറാട്ടിനു് ശ്രീപത്മനാഭ൯റ്റെ വഴി സംരക്ഷിക്കാ൯ നിങ്ങളുടെകൂടെ നിലു്ക്കാ൯ പോകുന്നതു്- കുമ്മനമോ, ശ്രീധര൯ പിള്ളയോ, ശോഭാ സുരേന്ദ്രനോ, അമിതു് ഷായോ, നരേന്ദ്ര മോദിയോ? പുത്ത൯പണത്തി൯റ്റെ കുത്തൊഴുക്കിനുമുമ്പിലു് പഴയപത്മനാഭ൯റ്റെ ആചാരവഴിപോലും സംരക്ഷിക്കാ൯ കെലു്പ്പില്ലാത്ത ഇവരാണോ കേരളത്തി൯റ്റെ മുഴുവ൯ ആചാരങ്ങളും സംരക്ഷിക്കാ൯ ഇളകിത്തുള്ളിനടക്കുന്നതു്?

Written/First published on: 26 July 2019
 
Included in the book, Raashtreeya Lekhanangal Part III
https://www.amazon.com/dp/B07YYNM46J


Raashtreeya Lekhanangal Part III
Kindle eBook LIVE Published on 09 October 2019
ASIN: B07YYNM46J
Kindle Price (US$): $4.79
Kindle Price (INR): Rs. 340.00
Length: 176 pages
Buy: https://www.amazon.com/dp/B07YYNM46J

 
 
 
 

No comments:

Post a Comment