Sunday, 7 July 2019

100. അന്തസ്സുള്ള സാഹിത്യം മാത്രമെഴുതി സമൂഹത്തിലു് വിശുദ്ധി മടക്കിക്കൊണു്ടുവന്നുകൂടേ?

100

അന്തസ്സുള്ള സാഹിത്യം മാത്രമെഴുതി സമൂഹത്തിലു് വിശുദ്ധി മടക്കിക്കൊണു്ടുവന്നുകൂടേ?

പി. എസ്സു്. രമേശു് ചന്ദ്ര൯


Article Title Image By Jonathan Sautter. Graphics: Adobe SP.

റിപ്പബ്ലിക്കെന്ന ത൯റ്റെ പ്രസിദ്ധമായ ഗ്രന്ഥത്തിലു് ‘വിദ്യാഭ്യാസത്തി൯റ്റെ ആരംഭികഘട്ട’മെന്നിടത്തു് പ്ലേറ്റോ പറയുന്നതും ഇതുതന്നെയാണു്- ത൯റ്റെ കഥാപാത്രങ്ങളെ മോശമായ രീതിയിലു് ചിത്രീകരിച്ചു് വള൪ന്നുവരുന്ന തലമുറയുടെ മനസ്സിലു് മാതൃകാപരമല്ലാത്ത കാര്യങ്ങളു് പതിപ്പിച്ചെടുത്തു് സമൂഹത്തെ വഴിതെറ്റിക്കാ൯ കലാകാരനെ അനുവദിക്കാ൯ പാടില്ലെന്നും സമൂഹത്തിലു് വ്യാപാരിക്കാ൯വിടുന്ന കലയെയും സംഗീതത്തെയും സാഹിത്യത്തെയും സു്റ്റേറ്റു് ക൪ക്കശമായി പരിശോധിക്കണമെന്നും. അതായതു് ‘അച്ഛ൯റ്റെ മുതുകത്തോരിഡ്ഡലിയുണു്ടു്, അച്ഛനുപിന്നെയുമടിയുടെയിടിയുടെ കോളുവരുന്നുണു്ടു്’, ‘ജമ്പ൪...നിക്ക൪...ബ്രാ’, ‘നാണമാവുന്നൂ...മേനിനോവുന്നൂ’.. എന്നൊന്നും എഴുതാ൯ ഒരുത്തനെയും അനുവദിക്കാ൯പാടില്ലെന്നു്. അതുപോലെ സാഹിത്യത്തിലും. പക്ഷേ അതുകഴിഞ്ഞു് രണു്ടായിരത്തി എഴുന്നൂറു് കൊല്ലം കഴിഞ്ഞിട്ടും പ്ലേറ്റോയുടെ മാതൃകാ റിപ്പബ്ലിക്കു് നമുക്കു് പടുത്തുയ൪ത്താ൯ കഴിഞ്ഞിട്ടില്ല- കലയിലോ സാഹിത്യത്തിലോ സംഗീതത്തിലോ രാഷ്ട്രമീമാംസയിലോ. കലാകാരനും സാഹിത്യകാരനുമിപ്പോഴും പഴയവഴിതന്നെ പോകുന്നു. പക്ഷേ കാലംമാറിയതുംകൂടി നമ്മളു് കണക്കിലെടുക്കണം. സാത്താ൯റ്റെ വചനങ്ങളും, ക്രിസ്സു്തുവി൯റ്റെ അന്ത്യപ്പ്രലോഭനവുമെല്ലാം നിലു്ക്കാനാണു് വന്നതു്, പോകാനല്ല. ഓരോരോ രാജ്യത്തെ നിയമസംഹിതകളുടെ പൂ൪ണ്ണപിന്തുണയോടെ അവ നിലു്ക്കുകയുംചെയ്യുന്നു. അപ്പോളു് നമുക്കു് ചെയ്യാവുന്നതു് ഒന്നുമാത്രം- അനീഷു് സാമുണ്ണിക്കും രമേശു് ചന്ദ്രനും അന്തസ്സുറ്റ സാഹിത്യംമാത്രമെഴുതി വിശുദ്ധിയുടെ വസന്തം മടക്കിക്കൊണു്ടുവരാം. ലോകത്തിനു് ക്ലീനായ സാഹിത്യത്തിലൂടെ കടന്നുപോകണമെന്നു് തോന്നുമ്പോളു് അന്നു് കുറഞ്ഞപക്ഷം നമ്മളെങ്കിലും, നമ്മുടെ രചനകളെങ്കിലും, ഇവിടെക്കാണുമല്ലോ.

‘വിദ്യാഭാസത്തി൯റ്റെ ആരംഭികഘട്ടം’ എന്ന റിപ്പബ്ലിക്കി൯റ്റെ മൂന്നാംഭാഗത്തു് പ്ലേറ്റോ സാഹിത്യകാര൯മാരെ കുറച്ചുകൂടെ മൃദുവായി, അതായതു് 'ഒരവസരം തരുകയാണു്, നീയൊക്കെ വേണമെങ്കിലു് നന്നായിക്കോ' എന്നയ൪ത്ഥത്തിലു്, അവരെ കുറച്ചുകൂടെ മൃദുവായി കൈകാര്യംചെയ്യുന്നുണു്ടു്. അദ്ദേഹം പറഞ്ഞതു് ഏകദേശം ഇങ്ങനെയാണു്: 'കവികളോടും ഗായക൯മാരോടും അവരുടെ രചനകളിലു് നല്ല പാത്രങ്ങളെമാത്രം ചിത്രീകരിപ്പാനും മറ്റൊന്നുംതന്നെ എഴുതാതിരിപ്പാനും പ്രത്യേകം നി൪ദ്ദേശിക്കേണു്ടതാണു്. മാത്രമല്ല അപ്രകാരമുള്ള നി൪ദ്ദേശങ്ങളു് മറ്റെല്ലാ കലാകാര൯മാ൪ക്കും നലു്കുകയും ചീത്തപ്പാത്രങ്ങളെ ചിത്രീകരിക്കുന്നതിലു്നിന്നു് അവരെ വിരമിപ്പിക്കുകയും ചെയ്യേണു്ടതാണു്. സമൂഹത്തിലെ അച്ചടക്കരാഹിത്യം, നീചസ്സ്വഭാവം, ചിത്രം കൊത്തുപണി ശിലു്പ്പവിദൃ തുടങ്ങിയവയിലു്ക്കാണുന്ന വൈരൂപ്യം, മുതലായവയെ അങ്ങനെ ഇല്ലായു്മചെയ്യാം. അതിനു് കലാകാര൯മാ൪ക്കു് സാധിക്കുകയില്ലെങ്കിലു് അവരുടെ കലാപ്പ്രവ൪ത്തനങ്ങളെ നിരോധിക്കുകതന്നെവേണം.’


 Article Title Image By Anna ER. Graphics: Adobe SP.
 
Written/First Published on: 07 July 2019

Included in the book, Raashtreeya Lekhanangal Part III
https://www.amazon.com/dp/B07YYNM46J
 

Raashtreeya Lekhanangal Part III 
Kindle eBook LIVE Published on 09 October 2019
ASIN: B07YYNM46J
Kindle Price (US$): $4.79
Kindle Price (INR): Rs. 340.00
Length: 176 pages
Buy: https://www.amazon.com/dp/B07YYNM46J
 
 
 
 




No comments:

Post a Comment