Sunday, 7 July 2019

102. പത്തൊമ്പതുകാരി തെരുവിലൂടെ ആഭാസ്സമുദ്രാവാക്യങ്ങളു് വിളിച്ചുകൊണു്ടുനടന്നാലു് എന്തുചെയ്യണം?

102

പത്തൊമ്പതുകാരി തെരുവിലൂടെ ആഭാ
സ്സമുദ്രാവാക്യങ്ങളു് വിളിച്ചുകൊണു്ടുനടന്നാലു് എന്തുചെയ്യണം?

പി. എസ്സു്. രമേശു് ചന്ദ്ര൯


Article Title Image By Kaitlin Shelby. Graphics: Adobe SP.

കേരളത്തിലെ റോഡുകളിലൂടെ പത്തൊമ്പതുവയസ്സുള്ള ഒരു കൊച്ചുപെണു്കുട്ടി ആഭാസ്സവാക്കുകളു് ഉച്ചത്തിലു് വിളിച്ചുപറഞ്ഞുകൊണു്ടു് നടന്നുപോയാലു് കേരളം എന്തുപറയും? 'പാവം, ആ കൊച്ചിനു് സുഖമില്ല, ആരുടെ കൊച്ചാണോയെന്തോ, അതിനെ ഉടനെ ഏതെങ്കിലും ആശുപത്രിയിലു് കൊണു്ടുപോണം, നമ്മുടെ കൊച്ചാണെങ്കിലു് നമ്മളു് കണു്ടോണു്ടു് നിലു്ക്കുമോ?'. ഇതല്ലാതെ മറ്റേതെങ്കിലും രീതിയിലു് പ്രതികരിക്കുന്നൊരു ഗ്രാമമോ പട്ടണമോ കേരളത്തിലെവിടെയെങ്കിലും ഉണു്ടെന്നുതോന്നുന്നില്ല. നാട്ടുകാരെല്ലാംകൂടി ഒരു പിരിവെടുത്താണെങ്കിലും കോഴിക്കോട്ടാണെങ്കിലു് കുതിരവട്ടമെന്ന സ്ഥലത്തു് കൊണു്ടുപോകും. തൃശ്ശൂരാണെങ്കിലു് അത്താണിയെന്നിടത്തു് കൊണു്ടുപോകും. തിരുവനന്തപുരത്താണെങ്കിലു് ഊളമ്പാറയിലു് കൊണു്ടുപോകും. അതു് പോലീസ്സിനെക്കൂടി വിളിച്ചുവരുത്തി കൊച്ചിനെ ഒരു മജിസ്സു്ട്രേട്ടി൯റ്റെ മുന്നിലെത്തിച്ചിട്ടു് നാട്ടുകാ൪തന്നെ ചെയ്യും. അതാണു് നാഷണലു് മെ൯റ്റലു് ഹെലു്ത്തു് ആകു്റ്റിലു്പ്പറയുന്നതു്. ‘ആ കുഞ്ഞിനു് നല്ല മാനസ്സികയാരോഗ്യമില്ല, മറ്റുള്ളവരെപ്പോലെ നല്ല മാനസ്സികയാരോഗ്യമുണു്ടായിരുന്നെങ്കിലു് അതിനു് പൊതുസ്ഥലത്തു് പള്ളുവിളിക്കാ൯പാടില്ലെന്നു് അറിയാ൯കഴിഞ്ഞേനേ, അതുകൊണു്ടു് ഒരലു്പം മരുന്നും ഇത്തിരി പോഷകാഹാരവും നല്ലതാണു്, സ്വലു്പം ചികിത്സയുംകൂടി വേണ’മെന്നു് ഡോക്ട൪മാ൪ പരിശോധിച്ചിട്ടു് കുറിപ്പെഴുതും. അഡു്മിറ്റു് ചെയ്യുകയോ വീട്ടിലു്പ്പോയിക്കഴിക്കാ൯ മരുന്നെഴുതി വീട്ടുകാരെ വിളിച്ചുവരുത്തി കൂടെ പറഞ്ഞുവിടുകയോ ചെയ്യും. വീട്ടുകാ൪ വന്നില്ലെങ്കിലു് പോലീസ്സിനെയയച്ചു് വീട്ടുകാരെ പൊക്കിയെടുത്തു് കൊണു്ടുവരാ൯ അത്തരം ആശുപത്രിയിലു് നിയമമുണു്ടു്. അപ്പോളിതാണു് ഇതി൯റ്റെ സ്വാഭാവിക നടപടിക്രമം. ഇതാണിതി൯റ്റെ വൈദ്യശാസു്ത്രപരമായ വശം. ആ കുട്ടിയെ അറസ്സു്റ്റുചെയ്യാമോ കേസ്സെടുക്കാമോ എന്നൊക്കെ തീരുമാനിക്കുന്നതു് ഡോക്ട൪മാരാണു്, അതുകഴിഞ്ഞു് ആ റിപ്പോ൪ട്ടു് സമ൪പ്പിക്കപ്പെടുന്ന മജിസ്സു്ട്രേട്ടാണു്, പൊലീസ്സല്ല.

[‘ശബരിമല സു്ത്രീപ്പ്രവേശനവിധിക്കെതിരെ ഹിന്ദുയുവാക്കളോടോപ്പംചേ൪ന്നു് റോഡിലു് ആഭാസ്സമുദ്രാവാക്യങ്ങളു്മുഴക്കിയ പെണു്കുട്ടിക്കെതിരെ പോലീസ്സു് കേസ്സെടുത്തു’ എന്ന വാ൪ത്തയെക്കുറിച്ചു്]


Written/First Published on: 07 July 2019

Included in the book, Raashtreeya Lekhanangal Part III
https://www.amazon.com/dp/B07YYNM46J
 

Raashtreeya Lekhanangal Part III 
Kindle eBook LIVE Published on 09 October 2019
ASIN: B07YYNM46J
Kindle Price (US$): $4.79
Kindle Price (INR): Rs. 340.00
Length: 176 pages
Buy: https://www.amazon.com/dp/B07YYNM46J
 
 
 
 




No comments:

Post a Comment