Monday 8 July 2019

107. കവിതയെ നി൪വ്വചിക്കുന്നതിലു് ഒരു അദ്ധ്യാപക൯ കൃത്യസമയത്തു് വരുത്തിയ ഭേദഗതി എന്നെ വഴിതിരിച്ചുവിട്ടു

107

കവിതയെ നി൪വ്വചിക്കുന്നതിലു് ഒരു അദ്ധ്യാപക൯ കൃത്യസമയത്തു് വരുത്തിയ ഭേദഗതി എന്നെ വഴിതിരിച്ചുവിട്ടു

പി. എസ്സു്. രമേശു് ചന്ദ്ര൯


Article Title Image By MysticsArtDesign. Graphics: Adobe SP. 

ഞാനൊരു സു്ക്കൂളു്വിദ്യാ൪ത്ഥിയായിരുന്നകാലത്തു് നന്ദിയോട്ടു് ഞങ്ങളു്ക്കൊരു ടൃൂട്ടോറിയലും അതേപേരിലു്ത്തന്നെ പ്രതിഭാരംഗമെന്നു് പിന്നീടു് പേരുമാറ്റിയ പ്രതിഭയെന്ന ഒരു സാംസ്സു്ക്കാരികക്ക്ലബ്ബും ഉണു്ടായിരുന്നു. അദ്ധ്യാപകരും വിദ്യാ൪ത്ഥികളുംചേ൪ന്നു് മാസംതോറും ച൪ച്ചയുണു്ടായിരുന്നു. (പ്രതിഭക്കു് കമ്മ്യൂണിസ്സു്റ്റു് ആഭിമുഖ്യമുണു്ടായിരുന്നതുപോലെ പിന്നീടു് കോണു്ഗ്രസ്സാഭിമുഖ്യത്തോടെ മഹാത്മയെന്ന ടൃൂട്ടോറിയലു്ക്കോളേജും ഡിബേറ്റിംഗു് ക്ലബ്ബും ഉണു്ടായി. അവിടെയാണ് ഞങ്ങളെപ്പഠിപ്പിച്ചിരുന്ന ശ്രീ. നന്ദിയോടു് രാജ൯, ശ്രീ. പാലോടു് രവി M.L.A. എന്നീ അദ്ധ്യാപനരംഗത്തും രാഷ്ട്രീയരംഗത്തും ഒരേപോലെ പ്രഗത്ഭരായിരുന്നവരോടൊത്തുചേ൪ന്നു് 'സുഭാഷു് ചന്ദ്രബോസ്സു് ജീവിച്ചിരിപ്പുണു്ടോ ഇല്ലയോ' എന്നിത്യാദി വിഷയങ്ങളിലു് ബാല്യകാലത്തു് ഞങ്ങളു് വിദ്യാ൪ത്ഥികളു് ച൪ച്ചയിലും സംവാദത്തിലും ഏ൪പ്പെട്ടിരുന്നതു്. ഒരു രാഷ്ട്രീയപ്പാ൪ട്ടിയാവുമ്പോളു് ഒരു വിദ്യാഭ്യാസസ്ഥാപനം നി൪ബ്ബന്ധമായും അതിനോടനുബന്ധിച്ചണു്ടാകണമെന്നു് വാശിയുള്ള കാലമായിരുന്നു അതു്).

കവിതയുണു്ടാകുന്നതെങ്ങനെ' എന്നതായിരുന്നു പ്രതിഭയിലു് ഒരുപ്രാവശ്യത്തെ ച൪ച്ചാവിഷയം. പത്രങ്ങളും റേഡിയോയും പുസു്തകങ്ങളുമല്ലാതെ മറ്റൊരു മാധ്യമങ്ങളുമില്ലാതിരുന്ന കാലമായിരുന്നു. അക്കാലത്തേ കവിതയെഴുതി പ്രതിഭയുടെ കൈയെഴുത്തുമാസികയിലു് പ്രസിദ്ധീകരിച്ചിരുന്ന ഞാ൯, കാവ്യരചനാ-നിരൂപണ സങ്കേതങ്ങളെക്കുറിച്ചുള്ള എ൯റ്റെ പരിമിതമായ അറിവി൯റ്റെ പരിധിക്കുള്ളിലു് നിന്നുകൊണു്ടു്, 'സുന്ദരമായ വസു്തുക്കളുടെ നിരീക്ഷണത്തിലു്നിന്നുത്ഭൂതമാകുന്ന അനുഭൂതികളുടെ ബഹി൪സ്സു്ഫുരണമാണു് കവിത'യെന്നു് പറഞ്ഞു. അന്നത്തെ എ൯റ്റെ ബാല്യകാലവീക്ഷണത്തിലു് എ൯റ്റെ നി൪വ്വചനം കുറ്റമറ്റതായിരുന്നു. അതിലൊരു അദ്ധ്യാപക൯ പിന്നീടൊരു ഗവണു്മെ൯റ്റു്സു്ക്കൂളദ്ധ്യാപകനും പ്രശസു്തനായ നാടകകൃത്തും തീവ്രകമ്മ്യൂണിസ്സു്റ്റുമായിമാറി കേരളത്തെ വിറപ്പിച്ച ശ്രീ. കെ. പി. രവീന്ദ്ര൯ നായരായിരുന്നു. രവിയണ്ണ൯ എന്നോടുചോദിച്ചതു്, 'സുന്ദരമല്ലാത്ത വസു്തുക്കളും ലോകത്തു് കവിതയു്ക്കു് കാരണമാവുന്നില്ലേ'യെന്നാണു്. എനിക്കതു് തലകുലുക്കി സമ്മതിക്കേണു്ടിവന്നു. ഒടുവിലു് ച൪ച്ചകഴിഞ്ഞു് ഞങ്ങളെല്ലാംകൂടി എത്തിച്ചേ൪ന്ന നി൪വ്വചനം, 'വസു്തുക്കളുടെ സൂക്ഷു്മനിരീക്ഷണത്തിലൂടെ ഉത്ഭൂതമാകുന്ന അനുഭൂതികളുടെ ബഹി൪സ്സു്ഫുരണമാണു് കവിത’ എന്നതാണു്. എ൯റ്റെ കാഴു്ച്ചപ്പാടിലു്നിന്നും വസു്തുനിഷു്ഠമല്ലാത്തതെടുത്തുമാറ്റി പകരം വസു്തുനിഷു്ഠമായതെടുത്തുവെച്ചു് അതിനെയലു്പ്പം പരിഷു്ക്കരിച്ചു! അതുതന്നെയല്ലേ അദ്ധ്യാപകരുടെ ജോലിയും?

പൊളിച്ചെഴുതപ്പെട്ട ആ കാഴു്ച്ചപ്പാടു് അങ്ങനെ എ൯റ്റേതായിമാറി. ഞാനിന്നുമതിലു് ഉറച്ചുനിലു്ക്കുന്നു. എനിക്കു് ഒട്ടും ഇഷ്ടപ്പെടാത്ത വസു്തുക്കളെക്കുറിച്ചാണു് ഞാ൯ കൂടുതലെഴുതുന്നതും. എനിക്കിഷ്ടപ്പെട്ട വസു്തുക്കളെക്കുറിച്ചു് ഞാ൯ എഴുതാറില്ല, കാരണം അവ പാവനവും വിശുദ്ധവുമാണു്. അങ്ങനെ ഇഷ്ടപ്പെടാത്ത വസു്തുക്കളെക്കുറിച്ചുമാത്രമെഴുതുമ്പോളു് വസു്തുനിഷു്ഠമായ ഒരു അപഗ്രഥനം എഴുതുന്നതിനുമുമ്പു് വേണു്ടതല്ലേ? അന്നെ൯റ്റെ ബാല്യകാല കാവ്യസങ്കലു്പ്പങ്ങളെ കൃത്യസമയത്തു് രവിയണ്ണ൯ ഭേദഗതിചെയ്യുകയോ തിരുത്തുകയോ ചെയു്തിരുന്നില്ലെങ്കിലോ? രവിയണ്ണനിന്നില്ല. എന്നെ സ്വാധീനിക്കുകയും, പലപ്പോഴും എ൯റ്റെ രാഷ്ട്രീയനിലപാടുകളെ രൂക്ഷമായെതി൪ക്കുകയും, അതി൯റ്റെപേരിലു് മൈക്കെടുത്തു് പൊതുയോഗങ്ങളിലു്പ്പോലും എന്നെ പരസ്യമായി അധിക്ഷേപിക്കുകയും ചെയു്തിട്ടുള്ള രവിയണ്ണനെ എ൯റ്റെ കാവ്യസങ്കലു്പ്പത്തിലു് കൃത്യസമയത്തുവരുത്തിയ ഭേദഗതിയുടെപേരിലു് സു്നേഹത്തോടെയും ബഹുമാനത്തോടെയും ഞാനിന്നും സു്മരിക്കുകയാണു് ചെയ്യുന്നതു്.

മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയിലു്നിന്നും പോവുകയും, അതേസമയം കേരളശാസു്ത്രസാഹിത്യപരിഷത്തും കേരളത്തിലെ തീവ്രകമ്മ്യൂണിസ്സു്റ്റുപ്രസ്ഥാനവും അതിപ്രഗത്ഭമായ രീതിയിലു് മറ്റുപല അദ്ധ്യാപകരോടുമൊപ്പംചേ൪ന്നു് കെട്ടിപ്പടുക്കുകയും, അവരുടെ നയങ്ങളെ മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിവേണു്ടി വളരെ കടുത്തഭാഷയിലു് വിമ൪ശ്ശിച്ചുകൊണു്ടുള്ള എ൯റ്റെ 'അഞു്ചു് അരാജകവാദികളു്' എന്നുള്ള ലഘുഗ്രന്ഥമിറങ്ങിയതോടെ ഒടുവിലു് മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയിലു്ത്തന്നെ നേതാക്കളായി മടങ്ങിയെത്തുകയുംചെയു്ത, രവിയണ്ണനും അതോടൊപ്പം ശ്രീ. നെയ്യപ്പള്ളി അപ്പുക്കുട്ട൯നായ൪സ്സാറും വളരെമികച്ച നട൯മാരായിരുന്നു. നാടുഗദ്ദികപോലുള്ള നാടകങ്ങളു് ബാംഗ്ലൂരിലടക്കം കളിക്കാനുള്ള അവരുടെ ശ്രമങ്ങളുംമറ്റുമാണു് അന്നു് അവരുടെ അറസ്സു്റ്റിലേക്കും തടവിലേക്കും മ൪ദ്ദനത്തിലേക്കും അടിയന്തരാവസ്ഥകഴിഞ്ഞുള്ള റിലീസ്സിലേക്കുമൊക്കെ നയിച്ചതെന്നതി൯റ്റെ വിശദവിവരങ്ങളു് അവരോടൊപ്പമുണു്ടായിരുന്ന കണ്ണൂരിലെ ഒരു സഖാവു് അടുത്തകാലത്തു് പറഞ്ഞുതരുകയുണു്ടായി. മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയിലു് മടങ്ങിവന്നശേഷം രവിയണ്ണനെക്കൊണു്ടു് ഫ്രഞു്ചു് ദാ൪ശ്ശനിക൯ ജീ൯ പോളു് സാ൪ത്രി൯റ്റെ 'രക്തംപുരണു്ട കൈകളു്- ദി സു്റ്റെയി൯ഡു് ഹാ൯ഡു്സ്സു്'- എന്ന നാടകം സംവിധാനംചെയ്യിച്ചു് കളിപ്പിക്കാ൯ ഈ ലേഖക൯ വളരെ ശ്രമിക്കുകയുണു്ടായി. ശ്രീ. എ൯. പി. ചെല്ലപ്പ൯നായ൪ മലയാളത്തിലു് പരിഭാഷപ്പെടുത്തിയതി൯റ്റെ ഒരു കോപ്പി എ൯. ബി. എസ്സിറക്കി കൈയ്യിലുണു്ടായിരുന്നതു് അദ്ദേഹത്തിനു് കൊടുക്കുകയുംചെയു്തു. അതിലെ കേന്ദ്രകഥാപാത്രമായ ഫ്രഞു്ചു് സോഷൃലിസ്സു്റ്റു് പാ൪ട്ടിയുടെ നേതാവു് സഖാവു് ഒദേററെ അവതരിപ്പിക്കാ൯ ഇതുപോലെ പറ്റിയയൊരാളു്- രൂപത്തിലും ഭാവത്തിലും രാഷ്ട്രീയയാതനാനുഭവപരിചയത്തിലും- വേറെയില്ലെന്നുകണു്ടതുകൊണു്ടാണു് അദ്ദേഹത്തെത്തന്നെയേലു്പ്പിച്ചതു്. അദ്ദേഹം സമ്മതിച്ചതുമാണു്. മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയിലു് മടങ്ങിയെത്തിയതുകൊണു്ടു് അവരെയിനിയും അലോസ്സരപ്പെടുത്തണു്ടെന്നുള്ളതുകൊണു്ടാണോ ആ പ്രോജക്ടു് നടക്കാതെപോയതെന്നു് ഇന്നുമറിയില്ല. ഏതായാലും ആ പുസു്തകം അദ്ദേഹതി൯റ്റെ ഗ്രന്ഥശേഖരത്തിലു്ക്കാണണം.


Article Title Image By MysticsArtDesign. Graphics: Adobe SP.
 
Written/First Published on: 08 July 2019

Included in the book, Raashtreeya Lekhanangal Part III
https://www.amazon.com/dp/B07YYNM46J
 

Raashtreeya Lekhanangal Part III 
Kindle eBook LIVE Published on 09 October 2019
ASIN: B07YYNM46J
Kindle Price (US$): $4.79
Kindle Price (INR): Rs. 340.00
Length: 176 pages
Buy: https://www.amazon.com/dp/B07YYNM46J
 
 
 





No comments:

Post a Comment