Friday 5 July 2019

096. താരനട൯മാരുടെ സിനിമകളു്ക്കുപോലും പണംകൊടുത്തു് ആളെക്കൂട്ടുകയാണോ?

096

താരനട൯മാരുടെ സിനിമകളു്ക്കുപോലും പണംകൊടുത്തു് ആളെക്കൂട്ടുകയാണോ?

പി. എസ്സു്. രമേശു് ചന്ദ്ര൯


Article Title Image By Jake Hills. Graphics: Adobe SP.
 
മലയാളത്തിലിറങ്ങുന്ന പല വമ്പ൯ താരചിത്രങ്ങളും വലിയ തീയേറ്റ൪വിജയം നേടിയെന്നു് അവയുടെ നി൪മ്മാതാക്കളും ആ താരങ്ങളും അവകാശപ്പെടുമ്പോളു്ത്തന്നെ കേസ്സുകളു്വരുമ്പോളു് ഈ താരങ്ങളു് അതിരൂക്ഷമായരീതിയിലു് ദൃശ്യമാധ്യമങ്ങളിലൂടെയും ഡിജിറ്റലു് സാമൂഹ്യമാധ്യമങ്ങളിലൂടെയും ജനങ്ങളാലു് ആക്രമിക്കപ്പെടുന്നു. ഇത്രയും വിജയം ഇവരുടെയീ ചിത്രങ്ങളു് യഥാ൪ത്ഥത്തിലു് തീയേറ്ററുകളിലു് നേടുന്നുണു്ടെങ്കിലു് ഇത്രയും കടുത്തയാക്രമണം ഇവരുടെനേരേ കേരളത്തിലെ സാധാരണക്കാരായ ജനങ്ങളുടെ ഭാഗത്തുനിന്നുമുണു്ടാകാ൯ യാതൊരു സാധ്യതയുമില്ല. എന്നാലതു് സംഭവിക്കുന്നുമുണു്ടു്.

ഇനി, ആനക്കൊമ്പും അടിപിടിയും പെണ്ണുപിടിയും മയക്കുമരുന്നടിയും സ൪ക്കാ൪ഭൂമി അടിച്ചുമാറ്റലും കള്ളക്കടത്തുംമുതലു് സു്ത്രീകളെത്തട്ടിക്കൊണു്ടുപോയി മാനഭംഗപ്പെടുത്തുന്നതുവരെ ഇവരുണു്ടാക്കിയിട്ടുള്ള കേസ്സുകളവിടെനിലു്ക്കട്ടെ. ഇവ൪ പഞു്ചായത്തുമുതലു് പാ൪ലമെ൯റ്റുവരെയുള്ള തെരഞ്ഞെടുപ്പുകളിലു് മത്സരിക്കുമ്പോളു് ഇവരെ സ്ഥാനാ൪ത്ഥികളാക്കുന്ന ആ രാഷ്ട്രീയപ്പാ൪ട്ടികളു്ക്കു് സ്ഥിരമായി ആ മണ്ഡലങ്ങളിലു് ലഭിക്കുന്ന വോട്ടുകളു് മാത്രമല്ലേ ഇവ൪ക്കു് ലഭിക്കുന്നുള്ളൂ? മിക്കപ്പോഴും ഇവ൪കാരണം ആ പാ൪ട്ടികളു് തോറ്റുംപോകുന്നു. എന്താണു്, ഇവ൪ക്കു് സ്വന്തമായി വോട്ടുകളൊന്നുമില്ലേ? എന്തുകൊണു്ടു് ഇവരുടെ താരത്വം വോട്ടെണ്ണമുയ൪ത്തുന്നില്ല? രാഷ്ട്രീയപ്പാ൪ട്ടികളുടെ സ്ഥാനാ൪ത്ഥികളായല്ലാതെ സ്വന്തംനിലയു്ക്കു് മത്സരിക്കാ൯ ഇവ൪ ഒരിക്കലും ധൈര്യം കാണിച്ചിട്ടില്ലെന്നതി൯റ്റെ കാരണം നമുക്കെല്ലാമറിയുന്നതുകൊണു്ടു് അതിവിടെപ്പറയുന്നില്ല.

അപ്പോളു് ഇതി൯റ്റെയ൪ത്ഥം ഒരു സിനിമ വിജയിച്ചതായി കാണിക്കുമ്പോഴും ആ നി൪മ്മാതാവി൯റ്റെയോ ആ താരത്തി൯റ്റെയോ അയാളുടെയേതെങ്കിലും പ്രിയപ്പെട്ടവരുടെയോ ബാങ്കു് ബാല൯സ്സിനോ സ്വകാര്യ കരുതലു്ശേഖരത്തിനോ കാര്യമായ ഇടിവു് സംഭവിക്കുന്നുവെന്നാണു്. അതായതു്, ഫാ൯സ്സു് അസ്സോസിയേഷനുകളെന്നു് പറയപ്പെടുന്ന ജനക്കൂട്ടത്തിനു് നലു്കപ്പെടുന്ന ഫ്രീട്ടിക്കറ്റുകളിലൂടെയാണു് തീയേറ്ററിനുള്ളിലു് ഈ വ൯ ആളു്ക്കൂട്ടം ഉറപ്പാക്കപ്പെടുന്നതെന്നാണു്. അടിമുടി രാഷ്ട്രീയവലു്ക്കരിക്കപ്പെട്ട കേരളത്തിലു്, അല്ലാതെ ആരാധ്യവ്യക്തികളുടെ കൂടെക്കൂടുന്ന രീതിയിലുള്ള യാതൊരു ഫാ൯സ്സു് സംസു്ക്കാരവും വള൪ന്നുവന്നിട്ടില്ല, അതിനുള്ള മണ്ണുമിവിടില്ല. രാഷ്ട്രീയപ്പാ൪ട്ടികളുടെ യോഗത്തിനും പ്രകടനത്തിനും ആളുവേണമെങ്കിലു്പ്പോലും പണംകൊടുത്താലേ ആളുവരൂ എന്നുള്ളിടത്തു് താരനട൯മാരുടെ സിനിമകളു്കാണാ൯ തീയേറ്ററിലാളുനിറയു്ക്കണമെങ്കിലും പണംകൊടുത്താണാളെക്കൂട്ടുന്നതെന്ന൪ത്ഥം!


Article Title Image By Antonio Sessa. Graphics: Adobe SP.

Written/First Published on: 05 July 2019

Included in the book, Raashtreeya Lekhanangal Part III
https://www.amazon.com/dp/B07YYNM46J
 

Raashtreeya Lekhanangal Part III 
Kindle eBook LIVE Published on 09 October 2019
ASIN: B07YYNM46J
Kindle Price (US$): $4.79
Kindle Price (INR): Rs. 340.00
Length: 176 pages
Buy: https://www.amazon.com/dp/B07YYNM46J
 
 
 
 
 
 

No comments:

Post a Comment