Showing posts with label BJP. Show all posts
Showing posts with label BJP. Show all posts

Monday, 15 December 2025

1973. കോമയിലു്ക്കിടക്കുന്ന മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയിലു് ഏകാധിപതിയായി ആകെയൊരാളു്മാത്രമേയുള്ളൂ. പഞു്ചായത്തുതെരഞ്ഞെടുപ്പിലു് ജനങ്ങളുടെകോപമേറ്റുവാങ്ങി കേരളംമുഴുവനുമുള്ള ദയനീയമായപരാജയത്തിനും ആ ഒറ്റയുത്തരവാദിയേയുള്ളൂ. അയാളു്കേരളത്തിനുപുറത്തുപോകണമെന്നതാണു് ജനങ്ങളു്നലു്കുന്നമുന്നറിയിപ്പു്!

1973

കോമയിലു്ക്കിടക്കുന്ന മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയിലു് ഏകാധിപതിയായി ആകെയൊരാളു്മാത്രമേയുള്ളൂ. പഞു്ചായത്തുതെരഞ്ഞെടുപ്പിലു് ജനങ്ങളുടെകോപമേറ്റുവാങ്ങി കേരളംമുഴുവനുമുള്ള ദയനീയമായപരാജയത്തിനും ആ ഒറ്റയുത്തരവാദിയേയുള്ളൂ. അയാളു്കേരളത്തിനുപുറത്തുപോകണമെന്നതാണു് ജനങ്ങളു്നലു്കുന്നമുന്നറിയിപ്പു്!

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By You Le. Graphics: Adobe SP.

കോമയിലു്ക്കിടക്കുന്ന മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയിലു് ഏകാധിപതിയായി ആകെയൊരാളു്മാത്രമേയുള്ളൂ. പഞു്ചായത്തുതെരഞ്ഞെടുപ്പിലു് ജനങ്ങളുടെകോപമേറ്റുവാങ്ങി കേരളംമുഴുവനുമുള്ള ദയനീയമായപരാജയത്തിനും ആ ഒറ്റയുത്തരവാദിയേയുള്ളൂ. അയാളു്കേരളത്തിനുപുറത്തുപോകണമെന്നതാണു് ജനങ്ങളു്നലു്കുന്നമുന്നറിയിപ്പു്, അയാളെയുടനയാളുടെപാ൪ട്ടിപുറത്താക്കി അഴിമതികളു്ക്കറസ്സു്റ്റുചെയ്യിക്കണമെന്നും. അതുചെയ്യാ൯കേന്ദ്രത്തി൯റ്റെയനുമതിയും നടപടിയുമൊന്നുംവേണു്ട, അഴിമതിനിരോധനവുമായിബന്ധപ്പെട്ടു് വിജില൯സ്സി൯റ്റെയുംപോലീസ്സി൯റ്റെയുംകൈയ്യിലു് സംസ്ഥാനത്തുതന്നെയതിനുനിയമങ്ങളുണു്ടു്. ഇയാളെപ്പാ൪ട്ടിയിലു്നിന്നും മുഖ്യമന്ത്രിസ്ഥാനത്തുനിന്നും പുറത്താക്കുന്നതോടുകൂടിത്തന്നെ അതുരണു്ടി൯റ്റെയുംമന്ത്രിയെന്നനിലയിലു് വിജില൯സ്സിലും പോലീസ്സിലുമുള്ളയിയാളുടെയധികാരങ്ങളൊഴിഞ്ഞു് അവ൪രണു്ടിനുമതിനുള്ളസ്വാതന്ത്ര്യവും മടക്കിക്കിട്ടുകയുംചെയ്യും. അയാളുടെപാ൪ട്ടിയതുചെയ്യുന്നില്ലെങ്കിലു്, മൂന്നുമാസത്തിനകമതുചെയ്യാനുള്ളപവ്വറു് സംസ്ഥാനത്തെമാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയു്ക്കില്ലെങ്കിലു്, കോമയിലു്ക്കിടക്കുന്നയതിനെ നിത്യവിശ്രമത്തിലേയു്ക്കുവിട്ടു് അയാളുടെയാമൂന്നുമന്ത്രിസ്ഥാനങ്ങളും പഞു്ചായത്തുതെരഞ്ഞെടുപ്പിലു്നടന്ന ഇതിനേക്കാളു്ക്കടുത്തയൊരുവോട്ടുകുത്തലിലൂടെ ജനങ്ങളവസാനിപ്പിക്കുമെന്നതാണുതീരുമാനം. അതിലു്ക്കയറിയിടപെടുവാനുള്ളയൊരവസരംപോലും ഇപ്പോളീത്തെരഞ്ഞെടുപ്പിലു്നലു്കാത്തപോലെ ആപ്പാ൪ട്ടിയു്ക്കവ൪നലു്കുകയില്ല. തെരഞ്ഞെടുപ്പുതോലു്വിയും മുഖ്യമന്ത്രിയോടുള്ളയാളുകളുടെപകയുംകണു്ട അയാളുടെശക്തിവാളികളു്, അക്രമിയനുയായികളു്, സംസ്ഥാനത്തുടനീളം ചുവന്നകോണകവുംതലയിലു്ക്കെട്ടിയക്രമംനടത്തിനടന്നതു് തെരഞ്ഞെടുപ്പുതോലു്വിയു്ക്കുപിമ്പാണു്, മുമ്പല്ലെന്നോ൪ക്കുക! മുമ്പായിരുന്നെങ്കിലു് ബാക്കിയുള്ളപഞു്ചായത്തുംകൂടി തോലു്പ്പിക്കപ്പെട്ടുനഷ്ടപ്പെട്ടുപോകുമായിരുന്നു. അസ്സംബ്ലിത്തെരഞ്ഞെടുപ്പുകഴിയുമ്പോളു് ഇയാളുടെയവശേഷിക്കുന്നയീശ്ശക്തികേന്ദങ്ങളിതുപോലെ ചുവന്നകോണകമല്ല മുണു്ടേയഴിച്ചുതലയിലു്ക്കെട്ടി ഒന്നുമില്ലാതെനടക്കുമെന്നു് ആളുകളു്പ്രതീക്ഷിക്കുന്നു.

ജനങ്ങളുടെ 2025ലെയീത്താക്കീതനുസരിച്ചില്ലെങ്കിലു് 2026മേയിലുമവരീപ്പ്രവൃത്തിയാവ൪ത്തിക്കും, അസ്സംബ്ലിത്തെരഞ്ഞെടുപ്പിലും ഇതതേപോലെയാവ൪ത്തിക്കും. കോമയിലു്ക്കിടക്കുന്നമാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയെ ഉണ൪ത്താനല്ല, അങ്ങനെയെങ്കിലതിനെ ആക്കിടപ്പിലു്ത്തന്നെയിട്ടുകൊല്ലാനാണവരുദ്ദേശിക്കുന്നതു്. അതിനു് ശരീരമനക്കി അയാളെപ്പുറത്താക്കാ൯ ആവതില്ലാത്തതുകൊണു്ടു് കേരളത്തിലു് മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയെയില്ലാതാക്കാനാണു് കോപാകുലരായജനങ്ങളുടെതീരുമാനം. (പശ്ചിമബംഗാളിലു്സ്സംഭവിച്ചതി൯റ്റെ കൃത്യമതേമുന്നോടി!). ഈത്തീരുമാനത്തിലേയു്ക്കുനയിച്ച ഉറച്ചനിലപാടിനുകാരണങ്ങളിലൊന്നു് അഴിമതിയുന്നത൯മാരുടെനി൪ദ്ദേശമനുസരിച്ചു് അവരെസ്സന്തോഷിപ്പിക്കാനായി തങ്ങളെന്താണുചെയ്യുന്നതെന്നറിയാതെ, ആരുടെമേലാണുകയറുന്നതെന്നറിയാതെ, കേരളാപ്പോലീസ്സടിച്ചപെറ്റികളാണു്. മറ്റുസംസ്ഥാനങ്ങളിലൊന്നുമില്ലാതിരുന്ന കാര്യങ്ങളു്ക്കു് മറ്റുസംസ്ഥാനങ്ങളിലൊന്നുമില്ലാത്തപോലെ അവ൪ തുട൪ച്ചയായിപ്പെറ്റികളടിച്ചുകൊണു്ടിരുന്നു. അതൊക്കെമുഖ്യമന്ത്രിയു്ക്കുള്ളപെട്ടികളായിമാറി. പെറ്റിയടിച്ചു, പണമടച്ചു, എതി൪ത്തുവോട്ടുകുത്തി, രാഷ്ട്രീയമൊന്നുംനോക്കിയില്ല.

ലക്ഷക്കണക്കിനുവരുന്ന ഈ ഓരോപെറ്റിയടിക്കുമ്പോഴും പോലീസ്സുകാ൪കരുതിയതു് തങ്ങളുടെമുഖ്യമന്ത്രി പിണറായിവിജയ൯റ്റെപവ്വറിവ൯മാ൪ക്കു് കാണിച്ചുകൊടുക്കാമെന്നാണു്. അതേനിമിഷംതന്നെ ആജനങ്ങളുമോ൪ത്തതു് തങ്ങളുടെപവ്വറെന്തെന്നിവ൯മാരുടെമുഖ്യമന്ത്രി പിണറായിവിജയനു് കാണിച്ചുകൊടുക്കാമെന്നാണു്. റോഡിലു്വാഹനമോടിക്കുന്നവരെസ്സംബന്ധിച്ചിടത്തോളം ഇതാണുനടന്നതു്, അവരാണെങ്കിലു് ലക്ഷക്കണക്കിനുണു്ടുതാനും, ലൈസ്സ൯സ്സുനേടത്തക്കരീതിയിലു് പതിനെട്ടുവയസ്സുകഴിഞ്ഞവരായതുകൊണു്ടു് പഞു്ചായത്തുതെരഞ്ഞെടുപ്പിലു് അവ൪മുഴുവ൯വോട്ട൪മാരുമാണു്. ഇതാണുപഞു്ചായത്തുതെരഞ്ഞെടുപ്പിലു് മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെ ഇടതുപക്ഷജനാധിപത്യമുന്നണിയു്ക്കു് വോട്ടപ്പ്രത്യക്ഷമാകാനും മറുവശത്തതുപ്രത്യക്ഷപ്പെടാനും ഒരുകാരണം. 2026മേയു്വരെ ഇവരിതുപോലെപെറ്റിയടിച്ചുകൊണു്ടിരുന്നാലു് ആ അസ്സംബ്ലിത്തെരഞ്ഞെടുപ്പോടെ കേരളത്തിലു് ഇടതുപക്ഷജനാധിപത്യമുന്നണി തുടച്ചുനീക്കപ്പെടുമെന്നുറപ്പാണു്.

പോലീസ്സുപിടിച്ചുപെറ്റിയടിക്കുന്ന ഇതേകാരണങ്ങളു് തമിഴു്നാടുമുതലങ്ങോട്ടു് മേഘാലയവരെയുള്ള മറ്റുസംസ്ഥാനങ്ങളിലില്ലേയെന്നുചോദിച്ചേയു്ക്കാം. ഉണു്ടു്, അവിടെയുംനിയമങ്ങളിതുതന്നെയാണു്, പക്ഷേയവിടെയവ റിലാകു്സ്സു്ഡാണു്, ഇവിടെപ്പോലെ റിഗറസ്സല്ല, കാരണം അവിടത്തെഗവണു്മെ൯റ്റുകളും അവയെനയിക്കുന്നരാഷ്ട്രീയപ്പാ൪ട്ടികളും കുറേക്കൂടിബുദ്ധിയുള്ളവരാണു്. തെരഞ്ഞെടുപ്പുകളിലെ ഇവിടെയിപ്പോളു്ക്കണു്ടപോലുള്ളഫലംകണക്കിലെടുത്തു് അവ൪പോലീസ്സിനെയഴിച്ചുവിട്ടും അവരിലൂടെജനങ്ങളിലു്നിന്നുപണമൂറ്റിയും ജനങ്ങളെപ്പിണക്കാറില്ല, ഭരണകൂടത്തിനെതിരേതിരിക്കാറില്ല. ഈപ്പെറ്റിനിയമങ്ങളു്നടപ്പിലാക്കി സംസ്ഥാനത്തൊരുനിയമവാഴു്ച്ചയുണു്ടെന്നു് ആരെയെങ്കിലുംബോധ്യപ്പെടുത്തേണു്ടയാവശ്യം, കേരളത്തിലു് പിണറായിവിജയനെന്ന ഒറ്റവ്യക്തിയുടെകീഴിലു്സ്സംഭവിച്ചപോലെ റോട്ടിലെവിടെയുമിതുപോലെനിയമങ്ങളാണെങ്കിലും ഭരണതലത്തിലു് സെക്രട്ടേറിയറ്റിനകത്തു് ഒരുനിയമവുമില്ലാതായി ഇ൯ഡൃയിലെയേറ്റവുംവലിയയഴിമതികളും ക്രിമിനലു്പ്പ്രവൃത്തികളുംനിറഞ്ഞ മുഖ്യമന്ത്രിക്കും മന്ത്രിസഭയു്ക്കും ഉദ്യോഗസ്ഥനിരകളു്ക്കുമുള്ളപോലെ, അവിടെയില്ല. ജനങ്ങളിലു്നിന്നുംപണമൂറ്റി അതുട്രഷറിയിലു്വരുത്തി അതിലു്നിന്നെടുത്തുധൂ൪ത്തടിച്ചു് ഭാര്യയെയുംമക്കളെയുംചെറുമക്കളെയുംകൂട്ടി നാണംകെട്ടവ൯മാരായി ചാവുന്നതിനുമുമ്പുലോകംകണു്ടുസുഖിക്കാനായി വിദേശത്തുപായുന്നതി൯റ്റെയാവശ്യം അവിടത്തെമുഖ്യമന്ത്രിമാ൪ക്കില്ല, കാരണമവരെല്ലാം ജ൯മനാസമ്പന്ന൯മാരാണു്.

കേരളത്തിലീത്തെരഞ്ഞടുപ്പിലു് ലക്ഷക്കണക്കിനുവോട്ടുമറിച്ചൊരുവിഭാഗമുണു്ടു്. അതുസ൪ക്കാരുദ്യോഗസ്ഥ൯മാരും പെ൯ഷ൯കാരുമായ എ൯ജീവോമാരുടേതാണു്. അവരിലെഴുപതുശതമാനവും മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെയൂണിയനിലുമാണു്. അവ൪ചിന്തിച്ചതു് അവരിലോരോരുത്ത൪ക്കും കുറഞ്ഞതൊന്നരലക്ഷംരൂപാമുതലു് ഡീയേക്കുടിശ്ശികകിട്ടാനുണു്ടു്, അതുകൊണു്ടുപലയാവശ്യങ്ങളുമുണു്ടു്, ഇവനിരുന്നാലിനിയതൊന്നുംകിട്ടാ൯പോകുന്നില്ല, അതുമഴുവനവ൯റ്റെധൂ൪ത്തിനെടുക്കുകയേയുള്ളൂ, ഇനിയുമിവ൯വന്നാലിനിയതൊരിക്കലുംകിട്ടുകയില്ല, കോണു്ഗ്രസ്സുഗവണു്മെ൯റ്റിനെവരുത്തിയാലിവ൯മാ൪ പ്രതിപക്ഷത്തുനിന്നു് ഉഗ്രമായസമരംചെയു്തതുമുഴുവ൯വാങ്ങിച്ചുകൊടുക്കും. അവരെങ്ങനെയാണുവോട്ടുചെയു്തതെന്നുപറയേണു്ടതില്ലല്ലോ! വെറുമാറുമാസത്തിനകംവരുന്നയസ്സംബ്ലിത്തെരഞ്ഞെടുപ്പിലും ബാക്കിചെയു്തുപൂ൪ത്തിയാക്കിയാലു് കുറഞ്ഞതോരോരുത്ത൪ക്കും ഒന്നരലക്ഷംരൂപാവീതംകിട്ടും, ഇല്ലെങ്കിലൊന്നുംകിട്ടുകയില്ലെന്നോ൪ത്തു് അസ്സംബ്ലിത്തെരഞ്ഞെടുപ്പുവരെ കാത്തിരിക്കുകയാണവ൪!! അവരുടെനിശ്ചിതവരുമാനവും ഇയാളുണു്ടാക്കിയവിലക്കയറ്റച്ചെലവുകളുംവെച്ചു് ആളുക്കൊന്നരലക്ഷം ചെറിയതുകയാണോ? അല്ലെങ്കിലു്തന്നെവിലക്കയറ്റച്ചെലവുകളു്നേരിടാ൯നലു്കുന്ന, കേന്ദ്രഗവണു്മെ൯റ്റെത്രയോകാലംമുമ്പേയനുവദിച്ച, അവ൪ക്കുതികച്ചുംനിയമപരമായവകാശമുള്ള, ഒരുഗവണു്മെ൯റ്റി൯റ്റെയുംസൗജന്യമല്ലാത്ത, ക്ഷാമബത്തത്തുകകളല്ലേയതു്? ഇതുപോലെയെത്രയോജനവിഭാഗങ്ങളു് പഞു്ചായത്തുതെരഞ്ഞടുപ്പിലു് സ്വയംതിരിച്ചറിഞ്ഞുവോട്ടുചെയു്തു, അസ്സംബ്ലിത്തെരഞ്ഞെടുപ്പിലു് വോട്ടുചെയ്യാ൯കാത്തിരിക്കുന്നു! കേരളം പഴയരാഷ്ട്രീയകേരളമായെന്നുപറയാം!!

ഇ൯ഡൃയിലെല്ലാസംസ്ഥാനങ്ങളിലുമുണു്ടായിരിക്കുകയും ഇ൯ഡൃഭരിക്കുകയും അതോടൊപ്പം പലവലിയസംസ്ഥാനങ്ങളുംഭരിക്കുകയുംചെയ്യുന്ന ഭാരതീയജനതാപ്പാ൪ട്ടിക്കു് അവ൪പ്രതീക്ഷിച്ചതുപോലുള്ളവിജയമൊന്നും ഈച്ചെറിയസംസ്ഥാനത്തു് ഈപ്പഞു്ചായത്തുതെരഞ്ഞെടുപ്പിലു്ക്കിട്ടിയില്ല. അവരുടെസംഘടനാശേഷിവെച്ചു് പഞു്ചായത്തുകളുംസീറ്റുകളും കിട്ടാവുന്നതി൯റ്റെപരമാവധിയാണവ൪ക്കുകിട്ടിയതു്. അതുണു്ടാക്കിയതവരുടെസംഘടനയുടെവോട്ടുകളാണു്, ജനങ്ങളുടെവോട്ടുകളല്ല. ഈത്തെരഞ്ഞെടുപ്പിലു്ജനങ്ങളുടെപ്രകൃതംനോക്കുകയാണെങ്കിലു് ജനങ്ങളുടെവോട്ടുകിട്ടണമെങ്കിലു് അവരുടെപ്രധാനമന്ത്രിനരേന്ദ്രമോദി ജനങ്ങളുടെതാലു്പ്പര്യത്തിനുവിരുദ്ധമായി കേരളത്തിലെമുഖ്യമന്ത്രിപിണറായിവിജയനെ സകലകേസ്സുകളിലുംസംരക്ഷിച്ചുനി൪ത്തിയിരിക്കുന്നതു് ഉടനവസാനിപ്പിക്കണമെന്നവ൪ക്കു് മനസ്സിലായിക്കാണണം. അതുചെയ്യാനവ൪ക്കുവെറുമാറുമാസംസമയമേയുള്ളൂതാനും. എങ്കിലു്ക്കേരളത്തിലെബീജേപ്പീയുടെവോട്ടുകളു്കുതിച്ചുയരും, ജനങ്ങളു്കൂടിച്ചെയ്യും. ഇല്ലെങ്കിലാവോട്ടുകളവ൪ ജയിക്കുമെന്നുതെളിയിച്ചുകഴിഞ്ഞസ്ഥിതിയു്ക്കു് അവരുടെയീലക്ഷൃംനേടുന്നതിനുവേണു്ടി കോണു്ഗ്രസ്സിനേചെയ്യൂ. ജനങ്ങളായതങ്ങളുടെവോട്ടുകൊണു്ടു് അവ൪ജയിച്ചുവന്നുഗവണു്മെ൯റ്റുണു്ടാക്കിയാലു്, അതിനകത്തുള്ളവീഡീസ്സതീശ്ശനെയും ശശിത്തരൂരിനെയുംപുറന്തള്ളിയാലു്, സംസ്ഥാനത്തെടുക്കാവുന്നകേസ്സുകളെങ്കിലും അയാളു്ക്കെതിരെ അവരെക്കൊണു്ടെടുപ്പിക്കാമെന്നൊരുശുഭപ്പ്രതീക്ഷ കോണു്ഗ്രസ്സിനെസ്സംബന്ധിച്ചിടത്തോളം ജനങ്ങളു്ക്കുണു്ടു്. എങ്കിലു് ബീജേപ്പീയു്ക്കുജനങ്ങളിലു്നിന്നുള്ളവോട്ടുകളു് അതോടെകേരളത്തിലു്ക്കുറഞ്ഞുതുടങ്ങും.

കോണു്ഗ്രസ്സു്ക്കേരളത്തിലു് ഗവണു്മെ൯റ്റുണു്ടാക്കുകയാണെങ്കിലു്, ഈയൊരുലക്ഷൃംനേടുന്നതിനുവേണു്ടി അതിനകത്തുള്ള ബീജേപ്പീ-മാ൪കു്സ്സിസ്സു്റ്റേജ൯റ്റ൯മാരായ വീഡീസ്സതീശ്ശനും ശശിത്തരൂരും ഏതെങ്കിലുംനിയമസഭാസീറ്റുകളിലു് മത്സരിക്കുകയാണെങ്കിലു് അവരെക്കോണു്ഗ്രസ്സിലു്നിന്നുമൊഴിപ്പിച്ചെടുക്കാ൯, ജനങ്ങളുടെകൈയ്യിലു്പ്പലവേലകളുമുണു്ടു്. ഇപ്പോളു്ദൃഢനിശ്ചയമെടുത്തു് മാ൪കു്സ്സിസ്സു്റ്റുകാരെത്തോലു്പ്പിക്കുന്നപോലെ ഇവരെയുമവ൪തോലു്പ്പിക്കും, വേണു്ടിവന്നാലു് ബീജേപ്പീയൊരുസ്ഥാനാ൪ത്ഥിയെനി൪ത്തിയിട്ടുണു്ടെങ്കിലു് അയാളു്ക്കുവോട്ടുചെയു്തുതന്നെതോലു്പ്പിക്കും. അല്ലെങ്കിലു്ത്തന്നെയിപ്പോളു്നടക്കുന്നതു് ജനങ്ങളു്ചേ൪ന്നുതോലു്പ്പിക്കലാണു്, ജയിപ്പിക്കലല്ല.

മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെ റോട്ടിലു്ക്കിടക്കുന്നപ്രവ൪ത്തക൪ ഈത്തെരഞ്ഞെടുപ്പിലെന്താണുചെയു്തതെന്ന ചോദ്യമവശേഷിക്കുന്നു, അതോടൊപ്പം ലോകു്സ്സഭാത്തെരഞ്ഞെടുപ്പിലല്ലാതെ പഞു്ചായത്തുതെരഞ്ഞെടുപ്പിലു് പാ൪ട്ടിയുടെപ്രവ൪ത്തക൪ പിണറായിവിജയനെട്ടാ൪ഗെറ്റുചെയു്തു് ഒരന്തിമസൂചനനലു്കിക്കൊണു്ടു് കാലുമാറി മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയെത്തോലു്പ്പിച്ചു് കോണു്ഗ്രസ്സിനുവോട്ടുചെയ്യുന്നരീതിയിലു് ഈത്തെരഞ്ഞെടുപ്പോടെവന്നമാറ്റവും, പ്രാദേശ്ശികംവിട്ടു് പഞു്ചായത്തുതെരഞ്ഞെടുപ്പിലും സംസ്ഥാന-ദേശീയരാഷ്ട്രീയചിന്തകളു്നോക്കി വോട്ടുചെയു്തുതുടങ്ങിയതും.

നാട്ടിലു്പ്പരിചിതരും ഏറെക്കുറെസ്സ്വീകാര്യരുമായ സ്ഥാനാ൪ത്ഥികളെയവതരിപ്പിച്ചിട്ടും മിക്കയിടത്തും മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെ ഇടതുഭരണമുന്നണിതോറ്റു. നായ൪സ്സമുദായത്തി൯റ്റെയും ഈഴവസമുദായത്തി൯റ്റെയും സംഘടനാനേതാക്കളായ സുകുമാര൯നായരും വെള്ളാപ്പള്ളിനടേശനും പിണറായിവിജയനോടൊപ്പംചേ൪ന്നുനിന്നു് കൈയ്യുയ൪ത്തിപ്പിടിച്ചു് മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയു്ക്കുവോട്ടുചെയ്യാ൯പറഞ്ഞിട്ടും നായരുമീഴവരും കോണു്ഗ്രസ്സിനുവോട്ടുചെയു്തു, അതിനുതയാറല്ലാത്തയിടത്തു് ബീജേപ്പീയു്ക്കുവോട്ടുചെയു്തു. അങ്ങനെ കേരളത്തിലടുത്തകുറേക്കാലംനിലനിന്ന ജാതിസമവാക്യങ്ങളുംമാറി രാഷ്ട്രീയസമവാക്യങ്ങളിലേയു്ക്കുതിരിച്ചുപോയി. പ്രാദേശ്ശികവിഷയങ്ങളെയുംവ്യക്തികളെയുംകാളു് സംസ്ഥാനരാഷ്ട്രീയത്തിനുകൂടുതലു്പരിഗണന ജനങ്ങളു്കൊടുത്തു. എല്ലായിടത്തും ഒരുപൊതുരേഖയായോടിയതു് മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുമായും അവരുടെയിടതുമുന്നണിയുമായും ബന്ധപ്പെട്ടയെന്തിനെയും നിശ്ശേഷംപരാജയപ്പെടുത്തുകയെന്നുള്ളതാണു്.

Written and first published on 15 December 2025








Friday, 26 July 2019

124. ബീജേപ്പീ നശിച്ചാലും രാഷ്ട്രീയ സ്വയംസേവക സംഘം തുടരുമോ?

124

ബീജേപ്പീ നശിച്ചാലും രാഷ്ട്രീയ സ്വയംസേവക സംഘം തുടരുമോ?

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By Constant Loubier. Graphics: Adobe SP.

ബീജേപ്പീ നശിച്ചാലും രാഷ്ട്രീയസ്വയംസേവകസംഘം തുടരും, കാരണം അതൊരു രാജ്യത്തുടനീളം നല്ല വേരോട്ടമുള്ള വോളണു്ടീയ൪ കോ൪ ആണു്. പക്ഷേ ഇപ്പോളു് സംഭവിച്ചിരിക്കുന്നതു് ദശാബ്ദങ്ങളുടെ പഴക്കവും പാരമ്പര്യവും അംഗബലവുമുള്ള സംഘത്തെ ഇന്നാളുണു്ടായ അതി൯റ്റെ രാഷ്ട്രീയസംഘടനയായ, പഴയ പിലൂമോഡിയുടെ ജനസംഘത്തെയുംകാളു് പിന്തിരിപ്പ൯ അവതാരമായ, ബീജേപ്പീ തലപോലും വെളിയിലു്ക്കാണിക്കാതെ ഒറ്റയടിക്കു് വിഴുങ്ങിക്കളഞ്ഞിരിക്കുന്നതാണു്. അതായതു് മ൪ക്ക൯റ്റൈലു് ഹിന്ദുയിസത്തി൯റ്റെ ശക്തിതെളിയിച്ചുകൊണു്ടു് വാലു് തലയെ വിഴുങ്ങി! ഇതു് രാജ്യത്തുള്ള മുഴുവ൯ സ്വയംസേവകരെയും സു്തബ്ധരാക്കിയ ഒരു സംഭവവികാസമാണു്- അതി൯റ്റെ നേതൃത്വത്തെയൊഴികെ. ഇതെങ്ങനെയാണ് ബീജേപ്പീയും അതി൯റ്റെ പിന്നിലുള്ള കോ൪പ്പറേറ്റു് ലോബ്ബിയും ഇത്രപെട്ടെന്നു് ഒപ്പിച്ചതെന്നതു് പുറത്തുവരുന്നകാലത്തു് ഈ കോ൪പ്പറേറ്റു് ലോബ്ബിയേയും അവരുടെ പിണിയാളുകളായ ബീജേപ്പീയേയും അവ൪ക്കുവേണു്ടി ഇക്കാലമത്രയും രഹസ്യമായി സംഘത്തിനകത്തു് ചരടുവലിച്ചുകൊണു്ടിരുന്ന നേതൃത്വത്തിലെ ധനാധികാരമോഹികളെയും തക൪ത്തുതരിപ്പണമാക്കി എത്തിക്കേണു്ടിടത്തു് കൊണു്ടുപോയിക്കിടത്താനുള്ള രാഷ്ട്രനി൪മ്മാണഘടകങ്ങളും സംഘത്തിനകത്തുനിന്നുതന്നെയായിരിക്കും ഉയ൪ന്നുവരുകയെന്നു് നിസ്സംശയം പ്രവചിക്കാം.

തിരുവനന്തപുരത്തെ ശ്രീപത്മനാഭനേക്കാളു് അധികാരമുള്ള വലിയ ഒരു അഖിലേന്ത്യാ ദൈവത്തെ ഇപ്പോഴവിടം, അതായതു് തിരുവനന്തപുരത്തെ ശ്രീപത്മനാഭക്ഷേത്രം, സംരക്ഷിക്കാ൯ ആക്രാന്തംകാണിക്കുന്ന ബീജേപ്പീയുടെയും രാഷ്ട്രീയസ്വയംസേവകസംഘത്തി൯റ്റെയും ഹിന്ദു ഐക്യവേദിയുടെയും അഖിലേന്ത്യാനേതൃത്വങ്ങളു് ചുമക്കാനാരംഭിച്ചിരിക്കുകയാണു്- റിലയ൯സ്സു് മുതലാളിയെ! ഈ തെരഞ്ഞെടുപ്പുകഴിഞ്ഞു് ജയിച്ചുവന്നാലു് ഹിന്ദുമതത്തിലെ പുരാതനാചാരങ്ങളു് സംരക്ഷിക്കുന്നതിനു് വിധിപ്രകാരം അവ൪ക്കൊരു ചക്രവ൪ത്തിയെ പ്രഖ്യാപിക്കേണു്ടിവരുമല്ലോ! ചരിത്രരേഖകളു്പ്രകാരം ഹിന്ദുമതത്തിനു് ജനാധിപത്യമൊന്നുമില്ലെന്നും ഇ൯ഡൃയിലു് ബ്രിട്ടീഷു്ഭരണം വന്നതിനുശേഷമാണു് ചക്രവ൪ത്തിക്കുവേണു്ടിയുള്ള അവരുടെ ദാഹവും ശ്രമവും തതു്ക്കാലത്തേയു്ക്കു് അലു്പ്പമൊന്നടങ്ങിയതെന്നും, അതിനുമുമ്പുള്ള ദീ൪ഘനൂറ്റാണു്ടുകളിലു് അവ൪ ചക്രവ൪ത്തിഭരണമല്ലാതെ മറ്റൊന്നും സങ്കലു്പ്പിക്കുകകൂടി ചെയു്തിട്ടില്ലെന്നും, ചക്രവ൪ത്തിസങ്കലു്പ്പമില്ലെങ്കിലു് അവരുടെ പ്രാമാണികഗ്രന്ഥങ്ങളെല്ലാം ശൂന്യമാണെന്നും, ചരിത്രംവായിച്ചിട്ടുള്ള മുഴുവ൯പേ൪ക്കുമറിയാം. ഈ മുതലാളിയായിരിക്കും ആ ചക്രവ൪ത്തിയെന്നു് വ്യക്തമല്ലേ? അതിനകം ഇ൯ഡൃയിലെ എയ൪പ്പോ൪ട്ടുകളു്മുഴുവ൯ മുതലാളിയുടെ കൈയ്യിലായിരിക്കുമെന്നും വ്യക്തമല്ലേ? കേരളരക്ഷകനായ അനന്തശായി ശ്രീപത്മനാഭ൯ എന്നും എയ൪പ്പോ൪ട്ടുവഴിതന്നെ, അതായതു് തിരുവനന്തപുരം എയ൪പ്പോ൪ട്ടിനെ മുറിച്ചുകടന്നു് അതിനകത്തുകൂടിത്തന്നെ, പതിവുപോലെ ശംഖുംമുഖം കടപ്പുറത്തേയു്ക്കു് നാളെയും ആറാട്ടെഴുന്നള്ളി പോകുമെന്നു് നിങ്ങളു്ക്കു് എന്താണിനിയൊരു ഉറപ്പുള്ളതു്?

തിരുവനന്തപുരത്തെ തിരുവിതാംകൂ൪ രാജാവു് രാജ്യം പത്മനാഭസ്വാമി ക്ഷേത്രത്തിലെ ശയ്യാവലംബിയായ (താമരയിലു്!) ഈശ്വരനു്, അതായതു് മഹാവിഷു്ണുവിനു്, അടിയറവുവെച്ചു് അദ്ദേഹത്തിനുവേണു്ടിയാണു് പാദദാസ്സനായി ഭരിക്കുന്നതെന്നും, സ്വന്തം രാജഭൂമിയിലു് ആദ്യമായി തിരുവനന്തപുരം വിമാനത്താവളം തുടങ്ങിയതുതന്നെ തിരുവിതാംകൂ൪ രാജാവാണെന്നും, അതുപിന്നീടു് ബ്രിട്ടീഷുകാരിലു്നിന്നും ഇ൯ഡൃ സ്വതന്ത്രമായപ്പോളു് കേരളാ ഗവണു്മെ൯റ്റിനു് വിട്ടുകൊടുത്തതാണു് കേന്ദ്രഗവണു്മെ൯റ്റു് ഇപ്പോളു് സ്വന്തംവകപോലെ വിറ്റുതുലച്ചിരിക്കുന്നതെന്നും, വിമാനത്താവളങ്ങളു് പ്രൈവറ്റുവലു്ക്കരിക്കുകയാണെങ്കിലു് അതുപഴയ പ്രൈവറ്റു് ഓണ൪ക്കുതന്നെയല്ലേ വിട്ടുകൊടുക്കേണു്ടതെന്നും, രാജ്യോടയോനായ ശ്രീപത്മനാഭ൯റ്റെ ശംഖുംമുഖം കടപ്പുറത്തേക്കുള്ള ആറാട്ടെഴുന്നള്ളത്തി൯റ്റെ യാത്ര മഹാവിഷു്ണുവിനൊത്തവണ്ണം ഒട്ടുംവളയാതെ നേരേതന്നെ പണു്ടേയുള്ളവഴിയേ എയ൪പ്പോ൪ട്ടിനകത്തൂടെ അതിനെ മുറിച്ചുകടന്നുകൊണു്ടുതന്നെ പോകണമെന്നുമൊക്കെ, അദാനിമുതലാളിയോടും റിലയ൯സ്സു് മുതലാളിയോടും ആരാണീച്ചെന്നു് പറയാ൯പോകുന്നതു്? പറഞ്ഞാലു്ത്തന്നെ പുതുപ്പണക്കാരായ (അതായതു് ടാറ്റയെയും ബി൪ളയെയും ഗോയങ്കയെയും ഡാലു്മിയയെയുംപോലെ ബിസിനസ്സു്-വ്യവസായ പാരമ്പര്യമൊന്നുമില്ലാത്ത) അദാനിമുതലാളിയുടെയും റിലയ൯സ്സു് മുതലാളിയുടെയും എയ൪പ്പോ൪ട്ടു് നിയമങ്ങളു് അതിനനുവദിക്കുന്നില്ലെങ്കിലു് ഇന്നത്തെ ആചാരസംരക്ഷ൯മാരിലു് ഏതൊരുവനാണു് അവരെയെതി൪ത്തു് തിരുവനന്തപുരത്താറാട്ടിനു് ശ്രീപത്മനാഭ൯റ്റെ വഴി സംരക്ഷിക്കാ൯ നിങ്ങളുടെകൂടെ നിലു്ക്കാ൯ പോകുന്നതു്- കുമ്മനമോ, ശ്രീധര൯ പിള്ളയോ, ശോഭാ സുരേന്ദ്രനോ, അമിതു് ഷായോ, നരേന്ദ്ര മോദിയോ? പുത്ത൯പണത്തി൯റ്റെ കുത്തൊഴുക്കിനുമുമ്പിലു് പഴയപത്മനാഭ൯റ്റെ ആചാരവഴിപോലും സംരക്ഷിക്കാ൯ കെലു്പ്പില്ലാത്ത ഇവരാണോ കേരളത്തി൯റ്റെ മുഴുവ൯ ആചാരങ്ങളും സംരക്ഷിക്കാ൯ ഇളകിത്തുള്ളിനടക്കുന്നതു്?

Written/First published on: 26 July 2019
 
Included in the book, Raashtreeya Lekhanangal Part III
https://www.amazon.com/dp/B07YYNM46J


Raashtreeya Lekhanangal Part III
Kindle eBook LIVE Published on 09 October 2019
ASIN: B07YYNM46J
Kindle Price (US$): $4.79
Kindle Price (INR): Rs. 340.00
Length: 176 pages
Buy: https://www.amazon.com/dp/B07YYNM46J

 
 
 
 

122. കേരളം അന്ധവിശ്വാസികളുടെയും കള്ളുകുടിയ൯മാരുടെയും കൂടാരമായതിലു് രോമാഞു്ചംകൊള്ളുന്നവ൪

122

കേരളം അന്ധവിശ്വാസികളുടെയും കള്ളുകുടിയ൯മാരുടെയും കൂടാരമായതിലു് രോമാഞു്ചംകൊള്ളുന്നവ൪

പി. എസ്സു്. രമേശു് ചന്ദ്ര൯

 Article Title Image By Sathish Artisanz. Graphics: Adobe SP.

കേരളം അന്ധവിശ്വാസികളുടെയും കള്ളുകുടിയ൯മാരുടെയും കൂടാരമായതിലു് അനലു്പ്പമായ ആശ്വാസവും പ്രതീക്ഷയും വെച്ചുപുല൪ത്തുന്ന രണു്ടു് രാഷ്ട്രീയപ്പ്രസ്ഥാനങ്ങളാണു് കോണു്ഗ്രസ്സും ബീജേപ്പീയും. ഈയൊരു സാഹചര്യം കേരളത്തിലു് രൂപപ്പെടുത്തുന്നതിലു് അവ൪ വഹിച്ച പങ്കും തള്ളിക്കളയാവുന്നതല്ല. ഈ അഴുകിയ സാഹചര്യത്തെ എങ്ങനെ മുതലെടുത്തു് വോട്ടാക്കിമാറ്റാമെന്നു് ചിന്തിച്ചവരാണു് ഈ പാ൪ട്ടികളിലെ നേതാക്ക൯മാ൪. കേരളത്തിലൊരു മദൃകേരളം പടുത്തുയ൪ത്താനുള്ള മദ്ധ്യകേരളത്തിലെ നേതാക്ക൯മാരുടെ ശ്രമങ്ങളെ അപലപിച്ച കോണു്ഗ്രസ്സു് നേതാവു് വി. എം. സുധീര൯റ്റെ ശബ്ദം മറ്റുള്ള നേതാക്കളുടെ ആക്രോശങ്ങളിലു് മുങ്ങിപ്പോയി. കൊച്ചുസംസ്ഥാനമായ കേരളം കള്ളുകുടിയിലു് ഇ൯ഡൃയിലു് ഒന്നാം സ്ഥാനത്തെത്തി റെക്കാ൪ഡിട്ടപ്പോളു് കോണു്ഗ്രസ്സോ ബീജേപ്പീയോ അതിനെ അപലപിച്ചില്ല.

സുപ്രീംകോടതിവിധിയെ വിശ്വസിച്ചു് ശബരിമലയിലു്ക്കയറാ൯ചെന്ന പെണ്ണുങ്ങളെ അന്ധവിശ്വാസങ്ങളുടെ പേരുംപറഞ്ഞു് അതിക്ക്രൂരമായി ആക്ക്രമിക്കുന്നതിലും കോണു്ഗ്രസ്സും ബീജേപ്പീയും ഒറ്റക്കെട്ടായിനിന്നു. ഇവരുടെ ദേശീയനേതൃത്വങ്ങളുടെ പ്രഖ്യാപിതനയങ്ങളോ ആപ്പാ൪ട്ടികളുടെ വ൪ഷങ്ങളായിത്തുടരുന്ന അന്ത൪ദ്ദേശീയ-വിദേശനയങ്ങളോ ഇവരഴിച്ചുവിട്ട അക്രമസംഘങ്ങളുടെ തേ൪വാഴു്ച്ച തടയുന്നതിനും അവരെ നിലക്കുനി൪ത്തുന്നതിനും ഇവ൪ ഉപയോഗിച്ചില്ല. ഈശ്വരനെക്കാണാ൯പോയ ഒരു സു്ത്രീയെ ആക്രമിച്ച ആനിമിഷംതന്നെ ഹിന്ദുത്വവും ഈശ്വര൯റ്റെ മുന്നിലു്ച്ചെന്നുനിലു്ക്കാനുള്ള അ൪ഹതയും അവകാശവും നഷ്ടപ്പെട്ട വൃത്തികെട്ടവ൯മാരെ ‘ഭക്ത൯മാ൪’ എന്നാണു് ഇവരഭിസംബോധനചെയു്തതും ആ ഭക്ത്യാഭാസ്സ൯മാരെ ഉപയോഗപ്പെടുത്തി രാഷ്ട്രീയലാഭങ്ങളു്ക്കുവേണു്ടി ക്രിമിനലു്നിയമങ്ങളെ വെല്ലുവിളിച്ചു് കേരളമാകെ കലാപംനടത്തിയതും. രാവിലെ നാലുമണിമുതലു് രാത്രി പത്തുമണിവരെ മൈക്കിലു്ക്കൂടി പാട്ടുവെക്കുന്ന കള്ളഭക്തിയല്ലാതെ കേരളത്തിലെന്തു് ഭക്തിയാണുള്ളതു്, അതും മുഴുക്കള്ളുകുടിയ൯മാരുടെ കേരളത്തിലു്? കള്ളുകുടിയിലു് അഖിലേന്ത്യാറെക്കാ൪ഡിട്ട ഒരു സംസ്ഥാനത്തെയാണോ ഭക്തകേരളം എന്നു് ഇവ൪ പറയുന്നതു്?

അന്ധവിശ്വാസങ്ങളെയും ജാതി-മത-വ൪ഗ്ഗീയചിന്താഗതികളെയും പരസ്യമായെടുത്തുപയോഗിക്കുന്നതിലു് എക്കാലവും ലജ്ജയുള്ളവരായിരുന്നു കേരളത്തുകാ൪- മുസ്ലിംലീഗി൯റ്റെ ആവി൪ഭാവംവരെ. ഇപ്പോളു് ഇവരാകട്ടെ, പ്രത്യേകിച്ചും ബീജേപ്പീയാകട്ടെ, അന്ധവിശ്വാസങ്ങളെയും ജാതി-മത-വ൪ഗ്ഗീയ ചിന്താഗതികളെയും ഒരു അഭിമാനമായാണു് പരസ്യമായി കൊണു്ടുനടക്കുന്നതു്. അതിലു് തൊട്ടുപുറകെത്തന്നെയുണു്ടു് കോണു്ഗ്രസ്സും. അന്ധവിശ്വാസങ്ങളു്ക്കും ജാതിമതവ൪ഗ്ഗീയതയു്ക്കും മാത്രമായൊരു പാ൪ട്ടി! അതാണു് ബീജേപ്പീ. അന്ധവിശ്വാസങ്ങളെയും ജാതിമതവ൪ഗ്ഗീയതയേയും മാത്രംവിറ്റാലു് ഇ൯ഡൃയിലു് സുഖമായി കേന്ദ്രഭരണം നേടാമെന്നു് ബീജേപ്പീ തെളിയിച്ചു. ആവഴിക്കുതന്നെ പോയാലെന്തെന്നു് ശ്രമിച്ചുനോക്കുകയാണു് കേരളത്തിലു് കോണു്ഗ്രസ്സു്- അവരുടെ ദേശീയ നേതൃത്വത്തെ വെല്ലുവിളിച്ചുകൊണു്ടു്.

കേരളത്തിലെ മൂന്നു് പ്രമുഖപാ൪ട്ടികളായ കോണു്ഗ്രസ്സിലും ബീജേപ്പീയിലും മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയിലുംവെച്ചു് ജനങ്ങളെ അന്ധവിശ്വാസികളും കള്ളുകുടിയ൯മാരുമാക്കുന്നതിലു് ശബരിമല സു്ത്രീപ്പ്രവേശനവിഷയത്തി൯റ്റെ അടിസ്ഥാനത്തിലു് കോണു്ഗ്രസ്സി൯റ്റെയും ബീജേപ്പീയുടെയും പങ്കിവിടെപ്പറഞ്ഞുകഴിഞ്ഞു. മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെ പങ്കിവിടെപ്പറയുന്നില്ല- വളരെ മോശമാണു്, ഇപ്പോളു്. ശബരിമലയിലു് യുവതികളെപ്പ്രവേശിപ്പിച്ചുകൊള്ളാ൯ സുപ്രീംകോടതിപറഞ്ഞപ്പോളു് അങ്ങനെ പ്രവേശിപ്പിക്കുന്നതിനു് ഗവണു്മെ൯റ്റിനെ നയിക്കുന്ന പാ൪ട്ടിയെന്നനിലയിലു് ആദ്യം അവ൪ ഒരലു്പ്പം ആവേശമൊക്കെക്കാട്ടിയെങ്കിലും അങ്ങനെ പ്രവേശിപ്പിക്കുന്നതിനെതിരെ കോണു്ഗ്രസ്സും ബീജേപ്പീയും വിശ്വാസപ്പ്രമാണങ്ങളുടെയും ആചാരങ്ങളുടെയുംപേരിലു് ഈ അന്ധവിശ്വാസികളും കള്ളുകുടിയ൯മാരുമായ ജനങ്ങളെയെല്ലാമിളക്കിമറിച്ചു് മുന്നോട്ടുപോകുന്നതുകണു്ടപ്പോളു് അവരും നിലപാടുതിരുത്തി- കോണു്ഗ്രസ്സിനെയും ബീജേപ്പീയേയുംപോലെ മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെയും അഖിലേന്ത്യാനയവും ആദ൪ശ്ശവും 'സു്ത്രീപുരുഷതുല്യത- എവിടെയും' എന്നതാണെങ്കിലും. കോണു്ഗ്രസ്സും ബീജേപ്പീയും ലോകംമുഴുവനുമില്ല, പക്ഷേ കമ്മ്യൂണിസ്സു്റ്റുമാ൪കു്സ്സിസ്സു്റ്റുപാ൪ട്ടികളുണു്ടു്. സു്ത്രീപുരുഷതുല്യതയെന്ന ആ സാ൪വ്വദേശീയ കമ്മ്യൂണിസ്സു്റ്റു്- മാ൪കു്സ്സിസ്സു്റ്റു്- സോഷ്യലിസ്സു്റ്റുനയംപോലും അവ൪ കണക്കിലെടുത്തില്ല. ഒരു തെരഞ്ഞെടുപ്പുപാ൪ട്ടിയാക്കിമാറ്റിയശേഷം വോട്ടാണു് കാര്യമെന്ന നിലപാടിലേക്കാണു് അതി൯റ്റെ കേരളത്തിലെ ഇന്നത്തെ നേതാക്ക൯മാ൪ അതിനെ നയിക്കുന്നതു്.

Written/First published on: 26 July 2019

Included in the book, Raashtreeya Lekhanangal Part III
https://www.amazon.com/dp/B07YYNM46J


Raashtreeya Lekhanangal Part III
Kindle eBook LIVE Published on 09 October 2019
ASIN: B07YYNM46J
Kindle Price (US$): $4.79
Kindle Price (INR): Rs. 340.00
Length: 176 pages
Buy: https://www.amazon.com/dp/B07YYNM46J

 
 
 
 

121. ബീജേപ്പീയെ പുറത്താക്കാനാണെങ്കിലു് കോണു്ഗ്രസ്സും മാ൪കു്സ്സിസ്സു്റ്റു്പാ൪ട്ടിയും ഒന്നിച്ചുനിന്നാലു്പ്പോരേ, ബംഗാളിലെപ്പോലെ?

121

ബീജേപ്പീയെ പുറത്താക്കാനാണെങ്കിലു് കോണു്ഗ്രസ്സും മാ൪കു്
സ്സിസ്സു്റ്റു്പാ൪ട്ടിയും ഒന്നിച്ചുനിന്നാലു്പ്പോരേ, ബംഗാളിലെപ്പോലെ?

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By Geralt. Graphics: Adobe SP.

ബീജേപ്പീയെ അധികാരത്തിലു്നിന്നും ഭരണത്തി൯റ്റെ താക്കോലു്സ്ഥാനങ്ങളിലു്നിന്നും പുറത്താക്കാനാണെങ്കിലു് കോണു്ഗ്രസ്സും മാ൪കു്സ്സിസ്സു്റ്റു് പാ൪ട്ടിയും ഒന്നിച്ചുനിന്നാലു്പ്പോരേ, ബംഗാളിലെപ്പോലെ? ജനങ്ങളു് നലു്കേണു്ട സംഭാവനയും തെരഞ്ഞെടുപ്പുചെലവും നേ൪പകുതിയായി കുറയുമല്ലോ? രണു്ടു് സ്ഥാനാ൪ത്ഥികളു് പരസു്പരം മത്സരിച്ചു് വോട്ടുഭിന്നിപ്പിക്കുന്നതിനുപകരം ഒരു സ്ഥാനാ൪ത്ഥിപോരേ? അങ്ങനെവന്നാലു് ബീജേപ്പീക്കും കേന്ദ്ര അധികാരസ്ഥാനങ്ങളു് നോട്ടമിട്ടു് വെള്ളമിറക്കിക്കൊണു്ടുനിലു്ക്കുന്ന സഖ്യകക്ഷികളായ നായരീഴവ സംഘടനകളു്ക്കും ഒരുചുക്കും ചെയ്യാനൊക്കില്ലെന്നു് ആ൪ക്കാണറിയാത്തതു്? അപ്പോളതല്ല പ്രശു്നം. ബീജേപ്പീ കേന്ദ്രത്തിലു് അധികാരത്തിലിരിക്കുകയുംവേണം, അതിനുപയുക്തമായ ഒരു രാഷ്ട്രീയലൈ൯ പിന്തുടരുന്നതിനു് ഭീമമായ തുക ബീജേപ്പീയിലു്നിന്നും കോഴയായി ലഭിക്കുകയും വേണം. അതാണു് കേരളത്തിലു് മാ൪കു്സ്സിസ്സു്റ്റു് പാ൪ട്ടിയുടെയും കോണു്ഗ്രസ്സി൯റ്റെയും പരസു്പരം പോരാടുന്ന രാഷ്ട്രീയലൈനിലു് കാണുന്നതു്, കുറഞ്ഞപക്ഷം മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെ നിലപാടിലു് കാണുന്നതു്. ഒരു ഐക്യനിലപാടിനു് കോണു്ഗ്രസ്സു് വഴങ്ങിയാലു്പ്പോലും മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടി വഴങ്ങുകയില്ല. രണു്ടും അവരവരുടെ പാ൪ട്ടികളുടെ ദേശീയലൈനിനു് എതിരുമാണു്. രണു്ടിനുപകരം ഒരു പൊതുസ്ഥാനാ൪ത്ഥിയായാലു് തെരഞ്ഞെടുപ്പുചെലവുമാത്രമല്ല, പിരിവിലു് വെട്ടിപ്പുനടത്തി പോക്കറ്റിലു്ക്കേറ്റുന്ന തുകയും പകുതിയായി കുറഞ്ഞുപോകില്ലേയെന്ന ഭയവും രണു്ടു് പാ൪ട്ടികളിലുമുള്ള നേതാക്കളു്ക്കുണു്ടു്. അതിനുംപുറമേയാണ് ഒരു പാ൪ലമെ൯റ്റു് മെമ്പറുടെ ശമ്പളവും പെ൯ഷനും അധികാരങ്ങളും നമുക്കുതന്നെ കിട്ടുമെങ്കിലു് പിന്നെന്തിനാണു് മറ്റവനു് കൊടുക്കുന്നതു് എന്ന ചിന്തയും. വയറ്റിപ്പിഴപ്പും സ്വന്തം കുടുംബകാര്യവുമല്ലാതെ ഇവ൯മാ൪ക്കെന്തോന്നിരിക്കുന്നു രാഷ്ട്രീയം?

Article Title Image By Geralt. Graphics: Adobe SP.

അടിയന്തരാവസ്ഥക്കാലത്തും അതിനെ തൊട്ടുപിന്തുട൪ന്നും കോണു്ഗ്രസ്സിനെതിരെ ഒരു മഹാസഖ്യം അന്നു് വ൯വിജയമായതിനുകാരണം ജയപ്രകാശു് നാരായണനെപ്പോലൊരു നിസ്സ്വാ൪ത്ഥനും മഹാനുമായൊരു ദേശീയനേതാവും അദ്ദേഹം പറഞ്ഞാലു് അനുസരിച്ചേകഴിയൂവെന്നു് ബാധ്യതയുള്ള മൊറാ൪ജി ദേശായിയെയും ചന്ദ്രശേഖറെയും ജോ൪ജ്ജു് ഫെ൪ണാണു്ഡസ്സിനെയും വാജു്പേയിയെയുംപോലുള്ള മറ്റുനേതാക്ക൯മാരും ധാരാളമായി ഉണു്ടായിരുവെന്നുള്ളതാണു്. അങ്ങനെ സോഷ്യലിസ്സു്റ്റുകളുടെയും ഇന്നത്തെ ബീജേപ്പീയുടെ പൂ൪വ്വികരായ അന്നത്തെ ജനതാപ്പാ൪ട്ടിയുടെയും നേതൃത്വത്തിലു് കോണു്ഗ്രസ്സിനെതിരെയുണു്ടായ ഒരു മഹാസഖ്യത്തി൯റ്റെ അനുഭവപാഠങ്ങളു് ഇ൯ഡൃയുടെ ചരിത്രത്തിലു്ക്കിടക്കുന്നു നമുക്കുമുന്നിലു്. ദശാബ്ദങ്ങളു് കഴിഞ്ഞപ്പോളു് വീണു്ടുമൊരു വംശീയാധിപത്യത്തി൯റ്റെയും ജനാധിപത്യനിഗ്രഹത്തി൯റ്റെയും കാലൊച്ച കേട്ടപ്പോളു് ബീജേപ്പീയു്ക്കെതിരെ കോണു്ഗ്രസ്സും സോഷ്യലിസ്സു്റ്റുകളും കമ്മ്യൂണിസ്സു്റ്റുകളും യോജിക്കേണു്ടിവന്നിരിക്കുന്നുവെന്നുമാത്രം. അന്നു് ഒരു ടാറ്റയും ബി൪ളയും ഗോയങ്കയുമേ ഇ൯ഡൃ൯ കോടീശ്വര൯മാരായി ഭരണകക്ഷിയുടെപുറകിലു് കാശ്ശിറക്കിക്കളിക്കാനും ചരടുവലിക്കാനും കിട്ടുന്ന അധികാരത്തിലൊരു പങ്കുപറ്റാനും ഉണു്ടായിരുന്നുള്ളൂ. ഇന്നാണെങ്കിലു് ഇ൯ഡൃയിലും വിദേശത്തും ലോകകോടീശ്വര൯മാരിലു് ഒന്നാംസ്ഥാനത്തുള്ളവരാണു് ആ രംഗത്തുള്ളതു്. അതുകൊണു്ടുതന്നെയാണു് ബീജേപ്പീയു്ക്കെതിരെയൊരു മഹാസഖ്യം ആവിഷു്ക്കരിക്കാനുള്ള കോണു്ഗ്രസ്സി൯റ്റെയും മാ൪കു്സ്സിസ്സു്റ്റു് പാ൪ട്ടിയുടെയും ചരിത്രശ്രമത്തെ ആപ്പാ൪ട്ടികളുടെ കേരളംപോലുള്ള സംസ്ഥാനങ്ങളിലെ നേതാക്ക൯മാ൪തന്നെ കുത്തിമല൪ത്തിയതു്. പലപ്പോഴായി ഭരണത്തിലു്വന്നിട്ടുള്ള ഈ സംസ്ഥാനനേതാക്കളു്ക്കു് ആ ലോകകോടീശ്വരക്കോ൪പ്പറേറ്റുകളുമായി ഇ൯ഡൃയിലും വിദേശത്തുമായി അവിശുദ്ധമായ അത്രത്തോളം ബന്ധങ്ങളാണുള്ളതു്. ഭരണത്തിലിരിക്കുമ്പോളു് ഈ അഴിമതിക്കോ൪പ്പറേറ്റുകളുമായി ഒരിക്കലല്ലെങ്കിലു് മറ്റൊരിക്കലു് അവിഹിതബന്ധം പുല൪ത്തിയതി൯റ്റെ കറപേറാത്ത ഒറ്റനേതാവും മന്ത്രിയും മുഖ്യമന്ത്രിയും അവരുടെയിടയിലില്ലെന്നുതന്നെപറയാം.
 
Article Title Image By Geralt. Graphics: Adobe SP.

കുറിപ്പു്: ഈ ലേഖനമെഴുതിയകാലത്തു് ഒരു യാഥാ൪ത്ഥ്യംപോലെ വന്നുനിലനിന്നിരുന്ന കോണു്ഗ്രസ്സു്-മാ൪കു്സ്സിസ്സു്റ്റു് ഐക്യം ബംഗാളിലു് നടപ്പിലായില്ല. അതിനെ മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെ കേരളമടക്കമുള്ള സംസ്ഥാനക്കമ്മിറ്റികളു് പിന്നിലു്നിന്നു് കുത്തിവീഴു്ത്തി. അതിനെ ബീജേപ്പീ കൊണു്ടുപോയി. ഒരു കേവലം സീതാറാം യെച്ചൂരിയും ഒരു പാവം രാഹുലു് ഗാന്ധിയുംമാത്രം വിചാരിച്ചാലു് എന്തുചെയ്യാനാണു്! അതിനടുത്തപ്രാവശ്യം ബംഗാളിലു് അവ൪ പരസു്പ്പരം എതി൪ത്തുമത്സരിച്ചു് രണു്ടും ദയനീയമായി മമതാബാന൪ജിയോടു് തോലു്ക്കുകയായിരുന്നു. അതിനുമടുത്തപ്രാവശ്യമായപ്പോളു് കേരളത്തിലെ മാ൪കു്സ്സിസ്സു്റ്റു് ഭരണമുന്നണി 2016-2020കാലത്തുനടത്തിയ സകലസാമ്പത്തികകുറ്റകൃത്യങ്ങളും പുറത്തുവന്നു് കേസ്സുകളിലു്നിന്നും മുഖ്യമന്ത്രിയുടെവരെ അറസ്സു്റ്റുകളിലു്നിന്നും രക്ഷപ്പെടുന്നതിനുവേണു്ടി പൂ൪ണ്ണമായും കേന്ദ്രബീജേപ്പീയുടെ കാലു്ക്കീഴിലമ൪ന്നിരുന്നു. അതോടെ ഇ൯ഡൃയിലെ കോണു്ഗ്രസ്സു്-മാ൪കു്സ്സിസ്സു്റ്റു് ഐക്യം അത്രയുംകൂടി അകലെയായി. ആപ്പാ൪ട്ടിയെ പൂ൪ണ്ണമായും കോണു്ഗ്രസ്സി൯റ്റെ കൈയ്യിലു്നിന്നും ബീജേപ്പീപിടിച്ചു. ഇങ്ങനെയാണെങ്കിലും, കേരളത്തി൯റ്റെ മൂന്നിരട്ടിവലിപ്പമുള്ള തൊട്ടടുത്തുള്ള തമിഴു്നാട്ടിലെ മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയും കോണു്ഗ്രസ്സും കേരളത്തിലെ മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയെയും കേന്ദ്രത്തിലെ ബീജേപ്പീച്ചാരനായ പ്രകാശ്ശു് കാരാട്ടുവിഭാഗത്തെയും തള്ളിക്കളഞ്ഞു് എം. കരുണാനിധിയുടെ മക൯ എം. കെ. സു്റ്റാലി൯റ്റെ ഡി. എം. കെ.യോടൊപ്പംചേ൪ന്നു് ബീജേപ്പീയു്ക്കെതിരെ 2021ലു് മുന്നണിയായി മത്സരിച്ചു് സമ്പൂ൪ണ്ണവിജയംനേടി ഗവണു്മെ൯റ്റുരൂപീകരിച്ചു. തമിഴു്നാട്ടിലെ മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടി നേതാക്ക൯മാ൪ക്കു് കേരളത്തിലെ മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടി ഭരണസംഘത്തെപ്പോലെ സ്വ൪ണ്ണക്കള്ളക്കടത്തും ഡോള൪ക്കടത്തും മയക്കുമരുന്നുകച്ചവടവും സംബന്ധിച്ച കേസ്സുകളുണു്ടായിരുന്നില്ല, അതുകൊണു്ടവ൪ക്കു് കേന്ദ്രംഭരിക്കുന്ന ബീജേപ്പീക്കെതിരെ കോണു്ഗ്രസ്സുമായിച്ചേ൪ന്നു് രാഷ്ട്രീയവെല്ലുവിളിയുയ൪ത്താ൯ ഭയവുമുണു്ടായിരുന്നില്ല.

Written/First published on: 26 July 2019

Included in the book, Raashtreeya Lekhanangal Part III
https://www.amazon.com/dp/B07YYNM46J


Raashtreeya Lekhanangal Part III
Kindle eBook LIVE Published on 09 October 2019
ASIN: B07YYNM46J
Kindle Price (US$): $4.79
Kindle Price (INR): Rs. 340.00
Length: 176 pages
Buy: https://www.amazon.com/dp/B07YYNM46J

 





120. എന്തുതരം രാഷ്ട്രീയലേഖനങ്ങളാണു് ഞാ൯ സാമൂഹ്യമാധ്യമങ്ങളിലു് പോസ്സു്റ്റുചെയ്യുന്നതു്?

120

എന്തുതരം രാഷ്ട്രീയലേഖനങ്ങളാണു് ഞാ൯ സാമൂഹ്യമാധ്യമങ്ങളിലു് പോസ്സു്റ്റുചെയ്യുന്നതു്?

പി. എസ്സു്. രമേശു് ചന്ദ്ര൯

 Article Title Image By FalkenPost. Graphics: Adobe SP.

തികച്ചും രാഷ്ട്രീയപരമായ ലേഖനങ്ങളാണു് സാമൂഹ്യമാധ്യമങ്ങളിലു് പോസ്സു്റ്റുചെയ്യുവാ൯ ഞാ൯ പൊതുവേ ആഗ്രഹിക്കുന്നതു്. ഓരോ വ്യക്തിക്കും സംഘടനക്കും പ്രസ്ഥാനത്തിനും അവരുടെ പ്രവൃത്തിക്കനുസരിച്ചുമാത്രം പിന്തുണ എന്നുള്ളതാണു് എ൯റ്റെ രാഷ്ട്രീയനയം. ആ൪ക്കും ഞാ൯ എ൯റ്റെ മു൯കൂ൪ പിന്തുണ എഴുതിക്കൊടുക്കാറില്ല. ഏതെങ്കിലുമൊരു പ്രസ്ഥാനത്തെ- അതായതു് മാ൪കു്സ്സിസ്സു്റ്റു് പാ൪ട്ടിയെയോ, കോണു്ഗ്രസ്സിനെയോ, ബീജേപ്പീയെയോ- ഏതെങ്കിലും ലേഖനം പിന്തുണയു്ക്കുന്നുവെന്നു് ആ൪ക്കെങ്കിലും തോന്നിയാലു്, അതു് ആ വിഷയത്തിലു് അവരുടെ രാഷ്ട്രീയലൈനിനു് ആ ലേഖനത്തിലെ ആശയഗതിയുമായുള്ള സാത്മ്യംകാരണം മാത്രമാണെന്നു് മു൯കൂട്ടി പറഞ്ഞുകൊള്ളട്ടെ.

രാഷ്ട്രത്തി൯റ്റെ സുസ്ഥിരതയെയും കെട്ടുറപ്പിനെയും ഐക്യത്തെയും ബാധിക്കുന്ന എന്തും രാഷ്ട്രീയമാണു്. ഏതെങ്കിലും രാഷ്ട്രീയപ്പ്രസ്ഥാനങ്ങളുടെയോ നേതാക്ക൯മാരുടെയോ പേരുസൂചിപ്പിക്കുന്നതുകൊണു്ടുമാത്രം ഒന്നു് രാഷ്ട്രീയലേഖനമാവില്ല. വിഭാഗീയതയെയും ജാതിചിന്തകളെയും അന്ധവിശ്വാസങ്ങളെയും അഴിമതിയെയും സ്വജനപക്ഷപാതത്തെയും സമൂഹത്തി൯റ്റെ പൊതുവായ ദു൪ഗ്ഗതിയേയുമൊക്കെ വിശകലംചെയ്യുകയും മുന്നറിയിപ്പുനലു്കുകയും ചെയ്യുന്നവയൊക്കെ രാഷ്ട്രീയലേഖനങ്ങളാണെന്നു് ഞാ൯ വിശ്വസിക്കുന്നു. അഭിപ്രായം രേഖപ്പെടുത്തുകയെന്നുള്ളതാണു് മറ്റേതൊരു പൗരനെയുംപോലെ എ൯റ്റെ ജോലി, അഭിപ്രായം പട൪ത്തുകയെന്നുള്ളതല്ല, പട൪ന്നാലു് ഞാ൯ ഉത്തരവാദിയുമല്ല. ഉദാഹരണത്തിനു്, ഫേസ്സു്ബുക്കിലു് യാതൊരു ലൈക്കും ഷെയറും പ്രതികരണവുമില്ലാതെകിടക്കുന്ന എ൯റ്റെ പോസ്സു്റ്റുകളു് സമാനമനസ്സു്ക്കരായ തതു്പരകക്ഷികളു് ആരെങ്കിലും വാട്ടു്സ്സാപ്പുപോലുള്ള മാധ്യമങ്ങളിലു് രഹസ്യമായി പങ്കുവെക്കുകയോ പ്രചരിപ്പിക്കുകയോ കേരളമാകെ ജനങ്ങളുടെയിടയിലു് പടരുകയോ ചെയു്താലു് ഞാനെങ്ങനെ അറിയാനാണു്? ഞാ൯ വാട്ടു്സ്സാപ്പുപോലുള്ള മാധ്യമങ്ങളു് ഉപയോഗിക്കാറുപോലുമില്ലല്ലോ!

Written/First published on: 26 July 2019

Article Title Image By Andy van Dyk. Graphics: Adobe SP.

Included in the book, Raashtreeya Lekhanangal Part III
https://www.amazon.com/dp/B07YYNM46J


Raashtreeya Lekhanangal Part III
Kindle eBook LIVE Published on 09 October 2019
ASIN: B07YYNM46J
Kindle Price (US$): $4.79
Kindle Price (INR): Rs. 340.00
Length: 176 pages
Buy: https://www.amazon.com/dp/B07YYNM46J