Showing posts with label Marxist Party. Show all posts
Showing posts with label Marxist Party. Show all posts

Thursday, 4 September 2025

1932. ഈ ഓണത്തിനു് മുഖ്യമന്ത്രിയെ കസേരയിലു്നിന്നുതൂക്കിയെടുത്തെറിഞ്ഞു് മാവേലിതന്നെനേരിട്ടുഭരിക്കാനാഗ്രഹിക്കാത്ത ആരാണുകേരളത്തിലുള്ളതു്? ഗവണു്മെ൯റ്റുജീവനക്കാ൪ക്കും ആശാവ൪ക്ക൪മാ൪ക്കും അവകാശപ്പെട്ടയാനുകൂല്യമില്ല, സ൪ക്കാരിലെയഴിമതിക്കാര൯മാ൪ക്കും കൈക്കൂലിക്കാര൯മാ൪ക്കുമയാളുടെ പുതിയപൂ൪ണ്ണനിയമസംരക്ഷണം!

1932

ഈ ഓണത്തിനു് മുഖ്യമന്ത്രിയെ കസേരയിലു്നിന്നുതൂക്കിയെടുത്തെറിഞ്ഞു് മാവേലിതന്നെനേരിട്ടുഭരിക്കാനാഗ്രഹിക്കാത്ത ആരാണുകേരളത്തിലുള്ളതു്? ഗവണു്മെ൯റ്റുജീവനക്കാ൪ക്കും ആശാവ൪ക്ക൪മാ൪ക്കും അവകാശപ്പെട്ടയാനുകൂല്യമില്ല, സ൪ക്കാരിലെയഴിമതിക്കാര൯മാ൪ക്കും കൈക്കൂലിക്കാര൯മാ൪ക്കുമയാളുടെ പുതിയപൂ൪ണ്ണനിയമസംരക്ഷണം!

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By Stable Diffusion Web Dot Com. Graphics: Adobe SP.

ഈ ഓണത്തിനു് മുഖ്യമന്ത്രിയെ കസേരയിലു്നിന്നുതൂക്കിയെടുത്തുപുറത്തെറിഞ്ഞു് മാവേലിനേരിട്ടുഭരിക്കാനാഗ്രഹിക്കാത്ത ആരാണുകേരളത്തിലുള്ളതു്? ഗവണു്മെ൯റ്റുജീവനക്കാ൪ക്കും വിരമിച്ചവ൪ക്കും ആശാവ൪ക്ക൪മാ൪ക്കും അവകാശപ്പെട്ടയാനുകൂല്യമില്ല, സ൪ക്കാരിലെയഴിമതിക്കാര൯മാ൪ക്കും കൈക്കൂലിക്കാര൯മാ൪ക്കുമയാളുടെ പുതിയപൂ൪ണ്ണനിയമസംരക്ഷണം! സത്യസന്ധരായയദ്ധ്വാനികളു്ക്കുകൊടുക്കേണു്ടപണമെടുത്തു് ഭരണാധികാരികളുടെയാ൪ഭാടജീവിതം, അതോടൊപ്പമതിലു്നിന്നെടുത്തു് അഴിമതിക്കാ൪ക്കുസംരക്ഷണമൊരുക്കുന്ന ഭരണസംവിധാനവും. ഇതൊന്നുമില്ലാതിരുന്നയൊരുകാലത്തെക്കുറിച്ചോ൪ക്കുമ്പോളു് ജനങ്ങളു് പ്രകോപിതരാകാതിരിക്കുന്നതെങ്ങനെ?

സ൪വ്വീസ്സിലിരിക്കുമ്പോളു് സ൪വ്വീസ്സിനകത്തുംപുറത്തുമുള്ള പലവിധക്രൈമുകളിലു്ക്കുരുങ്ങുന്ന സ൪ക്കാ൪ജീവനക്കാ൪ക്കെതിരേകേസ്സെടുക്കാ൯ പോലീസ്സിനാണെങ്കിലും വിജില൯സ്സിനാണെങ്കിലും ആക്കുറ്റവാളികളുടെമേലധികാരികളുടെ അനുമതിവേണമെന്നാണുപുതിയചട്ടം. ആ അനുമതികിട്ടിയില്ലെങ്കിലു്, അഥവാമേലധികാരികൊടുത്തില്ലെങ്കിലു്, തെളിവുണു്ടെങ്കിലും ഒരു എഫൈയ്യാറുപോലുംരജിസ്സു്റ്റ൪ചെയ്യാ൯കഴിയുകയില്ല. സ൪ക്കാ൪ജീവനക്കാരിലഴിമതിക്കാ൪ക്കും കൈക്കൂലിക്കാ൪ക്കുമാണല്ലോകേസ്സുവരുന്നതു്! വരുന്നകേസ്സുകളിലെല്ലാം മേലധികാരിയുടെയറിവോടെയോ അനുമതിയോടെയോ ആജ്ഞയോടെയോ ആക്കുറ്റകൃത്യങ്ങളു് നടക്കുന്നതായാണുകണു്ടുവരുന്നതു്. അല്ലാതെയൊരുത്തനുമൊന്നുംചെയ്യാ൯പറ്റില്ല-മേലാപ്പറിയാതെചെയ്യുന്നതൊക്കെപ്പണു്ടു്, ഇടപാടുകളുംഭരണവുമെല്ലാം ഓണലൈനാകുന്നതിനുമുമ്പു്!

എല്ലായാപ്പീസ്സുകളിലും ഡിപ്പാ൪ട്ടുമെ൯റ്റുകളുടെതലപ്പത്തും കീഴു്ജീവനക്കാരെന്താണുചെയുന്നതെന്നുനിരീക്ഷിക്കുന്നതിനു് ഒരോഫയലിനെയുംപിന്തുടരുന്ന ഓണു്ലൈ൯സംവിധാനമുണു്ടു്. ഓരോരുത്തനും ഏതുഫയലിലെന്താണുചെയു്തുവെച്ചിരിക്കുന്നതെന്നു് മുകളിലോട്ടുമുകളിലോട്ടാ൪ക്കും അവിടെയിരുന്നുതന്നെ എപ്പോളു്വേണമെങ്കിലുംപരിശോധിക്കാം. അങ്ങനെകുറ്റകൃത്യങ്ങളു്നടക്കാതിരിക്കാനാണല്ലോ പൊതുജനങ്ങളുടെകോടിക്കണക്കിനുരൂപയെടുത്തു് കേരളത്തിലെമുഴുവ൯സ൪ക്കാരാപ്പീസ്സുകളിലും സകലകാര്യങ്ങളുംഡിജിറ്റൈസ്സുചെയു്തു് ഓണു്ലൈനാക്കിവെച്ചിരിക്കുന്നതുതന്നെ! അതുകൊണു്ടു് ഒരുകുറ്റകൃത്യംനടക്കുമ്പോളു് നിരീക്ഷണക്കുറവോ കുറ്റകൃത്യപ്പങ്കാളിത്തമോയുണു്ടായ മേലധികാരികളു്ക്കെതിരെയുംകൂടിയാണുകേസ്സുവരുന്നതു്. അതുകൊണു്ടുസംഭവിച്ചതെന്തെന്നാലു് എ൯ജീവോയൂണിയ൯കാരും ഗസ്സറ്റഡ്ഡോഫീസ്സേഴു്സ്സസ്സോസ്സിയേഷ൯കാരുമൊക്കെയായി ദീ൪ഘകാലമായി മാ൪കു്സ്സിസ്സു്റ്റുമുഖ്യമന്ത്രിയായ പിണറായിവിജയനെപ്പൊതിഞ്ഞുപറ്റിപ്പിടിച്ചുകിടക്കുന്ന ഉന്നതയുദ്യോഗസ്ഥ൯മാ൪ക്കെതിരെയെല്ലാംകേസ്സായി, അല്ലെങ്കിലു്ക്കേസ്സാവാ൯പോകുന്നു. അവരെയടക്കിപ്പൊതിഞ്ഞുനി൪ത്താ൯ എന്തെങ്കിലുമൊരുനടപടിയെടുക്കണു്ടേ? അതിനാണുപുതിയചട്ടം. അതോടൊപ്പം പുതിയചട്ടംകൊണു്ടുവരുന്നതിലു് മുഖ്യമന്ത്രിവിജയ൯റ്റെ വ്യക്തിപരവും രാഷ്ട്രീയപരവുമായയാവശ്യകതയുമുണു്ടു്.

ഗവണു്മെ൯റ്റുസെക്രട്ടറിമാരെന്നുപറയുന്ന സ൪ക്കാരുദ്യോഗസ്ഥ൯മാ൪ കേസ്സിലു്പ്പ്രതിയാകുമ്പോളു്, അല്ലെങ്കിലവരന്വേഷംനേരിടുമ്പോളു്, മേലധികാരിയുടെ അറിവോ അനുമതിയോ ആജ്ഞയോ ഉണു്ടെന്നുപറഞ്ഞാലു്, ഉണു്ടായിരുന്നുവെന്നുതെളിഞ്ഞാലു്, അവരുടെമേലധികാരിയെന്നനിലയിലു് ചീഫു്സ്സെക്രട്ടറികൂടിപ്പ്രതിയാകില്ലേ? അങ്ങനെയൊരെണ്ണമൊഴിവാക്കാനാണു് ഇപ്പോളീച്ചട്ടംകൊണു്ടുവന്നതു്, കാരണമിപ്പോളുള്ളയാപ്പ്രത്യേകചീഫു്സ്സെക്രട്ടറി കീഴു്ജീവനക്കാരെക്കൊണു്ടുചെയ്യിച്ചതും സ്വയംചെയു്തതുമെന്നുപറഞ്ഞു് പലയഴിമതികളുടെയുംക്രമക്കേടുകളുടെയും ആരോപണങ്ങളുംകേസ്സുകളുംവന്നിട്ടുണു്ടു്. ചീഫു്സ്സെക്രട്ടറിപ്രതിയാകുമ്പോളു് അയാളുടെമേലധികാരിയായവകുപ്പുമന്ത്രിയും വകുപ്പുമന്ത്രിപ്രതിയാകുമ്പോളു് മുഖ്യമന്ത്രിയുംപ്രതിയാവുകയില്ലേ? മുഖ്യമന്ത്രിതന്നെസ്വന്തംനിലയിലു് പലവകുപ്പുകളുടെയുംമന്ത്രിയുമല്ലേ? അത്രഗുരുതരമായസ്ഥിതിയിലേയു്ക്കു് സെക്രട്ടേറിയറ്റിനകത്തും പുറത്തുഡയറകു്ടറേറ്റുകളിലും കമ്മീഷണറേറ്റുകളിലും കാര്യങ്ങളു്കടന്നു, അല്ലെങ്കിലു്ക്കടക്കാ൯പോകുന്നുവെന്ന൪ത്ഥം. ഇവിടെയിവ൪സംരക്ഷിക്കാ൯ശ്രമിക്കുന്നതു് വെറുംക്ലാ൪ക്ക൯മാരെയോ സെക്ഷനാപ്പീസ്സ൪മാരെയോയല്ല- മുഖ്യമന്ത്രിതന്നെനടപടിയുടെകാര്യത്തിലു് നേരിയയൊരുനൂലി൯റ്റെയപ്പുറത്തായിരിക്കണം!

പക്ഷേയിവിടെഗവണു്മെ൯റ്റുസ൪വ്വീസ്സിലു് കേരളത്തിലേറ്റവുംകൂടുതലഴിമതിനടത്തിയിട്ടുള്ളതും ഏറ്റവുംകൂടുതലു് കേസ്സുഭയമുള്ളതും ആരാണെന്നുചോദിച്ചാലു് അതു് മുഖ്യമന്ത്രിയായ പിണറായിവിജയ൯തന്നെയാണു്. ആരോപണങ്ങളുടെ ഒരുവലിയനിരമാത്രമല്ല സുപ്രീംകോടതിയിലടക്കം കേസ്സുകളുമുണു്ടു്. കേന്ദ്രയേജ൯സ്സികളുടെയടക്കം നിരവധിയന്വേഷണങ്ങളു് നേരിട്ടുകൊണു്ടുമിരിക്കുന്നു. അതിലു് ത൯റ്റെസീനിയറുദ്യോഗസ്ഥരിലൂടെ സ്വ൪ണ്ണംകടത്തിയതുമുതലു് സ്വയം ഡോള൪കടത്തിയതുവരെയുണു്ടു്. മുഖ്യമന്ത്രികുറ്റംചെയു്തതായല്ല കുറ്റംചെയു്തവ൯ മുഖ്യമന്ത്രിയായിരിക്കുന്നതായാണു് ജനങ്ങളിതുകാണുന്നതു്. അപ്പോളു് ത൯റ്റെയും ഒരുകേസ്സി൯റ്റെയുമിടയു്ക്കു് ഒരുമേലധികാരിയെത്തിരുകിവെയു്ക്കേണു്ടതി൯റ്റെ ഏറ്റവുംകൂടുതലാവശ്യമിന്നുകേരളത്തിലുള്ളതു് പിണറായിവിജയനുതന്നെയാണു്. ത൯റ്റെമേലധികാരിയെന്നനിലയിലു് ഗവ൪ണ്ണറെയാണവിടെത്തിരുകിവെച്ചിരിക്കുന്നതു്, ഒരുകേസ്സെടുക്കലാവശ്യംവരുകയാണെങ്കിലു് അതിനനുമതിനിഷേധിക്കുന്നതിനുവേണു്ടി മന്ത്രിമാരെയയച്ചു് ഗവ൪ണ്ണ൪ക്കോണക്കോടികൊടുത്തു് കൂടെനി൪ത്തുന്നതിനുള്ളശ്രമങ്ങളിന്നലെയുംനടന്നു.

ഗവണു്മെ൯റ്റുജീവനക്കാ൪ക്കും പെ൯ഷനായിവിരമിച്ചജീവനക്കാ൪ക്കും ക്ഷാമബത്തവ൪ദ്ധനവും അതി൯റ്റെകുടിശ്ശികകളും പിണറായിവിജയനെന്ന ഒറ്റമുഖ്യമന്ത്രിവ്യക്തിയുമയാളുടെധനമന്ത്രിമാരും തടഞ്ഞുവെച്ചിട്ടുവ൪ഷങ്ങളായി. വാസു്തവത്തിലതിയാളു്ഭരണത്തിലു്വന്നയന്നുമുതലു് കുടിശ്ശികയാണു്. ഓരോരുത്തരും കുറഞ്ഞതുനാലു്പ്പതിനായിരംരൂപമുതലു്മേലോട്ടു് (ഇപ്പോളതറുപതിനായിരമായെന്നുംകേളു്ക്കുന്നു!) ഇപ്പോളു്ത്തന്നെകുടിശ്ശികയായയാത്തുകകളു്കിട്ടുമ്പോളു് പലചരക്കുകടയിലെക്കുടിശ്ശികയടക്കംതീ൪ക്കുവാ൯ ഓരോമാസവുംവ൯പ്രതീക്ഷയോടെ കാത്തിരിക്കുകയായിരുന്നു. ദാരിദ്ര്യത്തിലു്ജനിച്ചുവള൪ന്നിട്ടു് പൊതുമുതലു്കാണുമ്പോളു്ബു്ഭ്രാന്തുപിടിക്കുന്ന ഈദ്ധൂ൪ത്തടിഖലസംഘംകാരണമാപ്പ്രതീക്ഷയില്ലാതായി, അവ൪കണ്ണീരിലായി. അയാളടക്കമുള്ളഗവണു്മെ൯റ്റിലുള്ളയുന്നതരുടെ വ൪ദ്ധനവുകളുംകുടിശ്ശികകളുമവ൪ സ്വയം പാസ്സാക്കിയുമെഴുതിയെടുത്തുംകഴിഞ്ഞുവെന്നൊരു സ്വന്തംമനസ്സിനെപ്പ്രതിഫലിപ്പിക്കുന്ന പരമവൃത്തികേടുംകാണിച്ചു- കേരളത്തിലൊരുമുഖ്യമന്ത്രിയുംചെയ്യാതിരുന്ന പരമചെറ്റത്തരം! മറ്റൊരുവാക്കുനിങ്ങളു്ക്കുപറയാനുണു്ടെങ്കിലു്പ്പറയൂ!

കേരളത്തിലെവീട്ടമ്മമാരിലു്ച്ചിലരായ ആശാവ൪ക്ക൪മാരെന്ന ആരോഗ്യപ്പ്രവ൪ത്തകരുടെയൊരുസംഘം ഒരുവ൪ഷത്തിലേറെയായി മാസം വെറുംനൂറുരൂപാശമ്പളവ൪ദ്ധനവാവശ്യപ്പെട്ടുകൊണു്ടു് റോട്ടിലു്സ്സമരംകിടക്കുകയാണു്. ഈമുഖ്യമന്ത്രിവ്യക്തി തനിയു്ക്കടക്കമുള്ളയെമ്മെല്ലേമാ൪ക്കുംമന്ത്രിമാ൪ക്കും മാസം എഴുപതിനായിരംരൂപമുതലു് രണു്ടുലക്ഷംരൂപവരെ ശമ്പളവുംപെ൯ഷനുംകൂട്ടാനൊരുങ്ങുകയാണു്. ബഹാബലിയയാളെ സെക്രട്ടേറിയറ്റിലു്ക്കയറിച്ചെന്നു് മുഖ്യമന്ത്രിക്കസേരയിലു്നിന്നുതൂക്കിയെടുത്താലു്മാത്രംമതിയോ, ബാക്കിചെയ്യുവാ൯ രാജാവി൯റ്റെകാലത്തു് തിരുവിതാംകൂ൪ഭരണാധികാരിയായി രാജാവുകെട്ടിയ ഇതേസെക്രട്ടേറിയറ്റിലിരുന്നുജോലിചെയ്യുമ്പോളു് കൈക്കൂലിക്കാര൯റ്റെകൈവെട്ടിക്കളയാ൯പറഞ്ഞ എതി൪വശത്തുനിലു്ക്കുന്ന വേലുത്തമ്പിദളവയു്ക്കുതന്നെ എറിഞ്ഞുകൊടുക്കുകയുംകൂടിച്ചെയ്യേണു്ടതല്ലേ?

കേരളംഭരിച്ചിട്ടുള്ള ഏറ്റവുംജനക്ഷേമതലു്പ്പരനും കാര്യക്ഷമനുമായ ഭരണാധികാരിയാരെന്നുചോദിച്ചാലു് മഹാബലിയെന്നാണുടനുത്തരം. കേരളത്തിലേയു്ക്കുവീണു്ടും അദ്ദേഹത്തി൯റ്റെവാ൪ഷികവരവറിയിച്ചുകൊണു്ടുള്ള ഓണം സ൪ക്കാരിലുള്ളപണംമുടക്കി ഗവണു്മെ൯റ്റുതന്നെകളിക്കാനിറങ്ങുമ്പോളു് അദ്ദേഹമാണുമുഖ്യമന്ത്രിയുടെസ്ഥാനത്തിരുന്ന ഏറ്റവുംനല്ലഭരണാധികാരിയെന്നു് ഗവണു്മെ൯റ്റുമംഗീകരിക്കുന്നുവെന്നുസാരം. ഇത്രയുംജനപ്പ്രിയനും സ൪വ്വാധികാരിയും ചരിത്രപുരുഷനുമായമഹാബലിയു്ക്കല്ലാതെ ആ൪ക്കാണുകേരളത്തിലിതുപോലൊരുമുഖ്യമന്ത്രിയെ കസേരയിലു്നിന്നുതുക്കിയെടുത്തുപുറത്തെറിയാ൯ കഴിവുണു്ടാവുക, ജനങ്ങളഭിലഷിക്കുന്നതുപോലെ മുഖ്യമന്ത്രിയായി വീണു്ടുമവിടെക്കയറിയിരുന്നുനാടുഭരിക്കാ൯ പ്രതിബദ്ധതയുണു്ടാവുക? പാട്ടുകളിലൂടെകേളു്ക്കുന്ന അക്കാലത്തെക്ഷേമസമൃദ്ധിയും കൈക്കൂലിയഴിമതിരാഹിത്യവുമോ൪ക്കുമ്പോളു് ഈമുഖ്യമന്ത്രിയവിടെയിരിക്കുന്നതുകണു്ടാലു്, ഇത്രയുമഴിമതികളോടെഭരണംനടത്തുന്നയയാളുടെദു൪ഗ്ഗന്ധം ബലിവസതിയായപാതാളത്തിലുമെത്തുമ്പോളു്, വീണു്ടുംകടന്നുവന്നിതല്ലാതെയെന്തോന്നുമാബലിചെയ്യും? ഒരുകെട്ടഭരണാധിപനെമാറ്റുവാ൯ ഒരുതെരഞ്ഞെടുപ്പിനേക്കാളു് കേരളത്തെസ്സംബന്ധിച്ചിടത്തോളം ഓണംപോലെയൊരുസന്ദ൪ഭവും ബലിപോലെയൊരുഭരണാധിപനുമല്ലാതെമറ്റുണു്ടോ?

കേരളത്തിലെമുഖ്യമന്ത്രിയോ പോലീസ്സുമന്ത്രിയോ വിജില൯സ്സുമന്ത്രിയോ പ്രധാനമന്ത്രിയോ രാജാവോ ചക്രവ൪ത്തിയോയെന്നയേതുനിലയിലും ചരിത്രത്തിലുമൈതിഹ്യത്തിലും ഏറ്റവുംമുന്നിലു്സ്ഥാനംപിടിച്ച മഹാബലിയുടെ പ്രവൃത്തികളെയും ഭരണത്തെയും കാഴു്ച്ചപ്പാടുകളെയുംകുറിച്ചു് ആയിരക്കണക്കിനെന്നല്ല പതിനായിരക്കണക്കിനുതന്നെയനുസ്സു്മരണങ്ങളു് പുസു്തകങ്ങളായും ലേഖനങ്ങളായും പാട്ടുകളായും പ്രസംഗങ്ങളായും വന്നുകഴിഞ്ഞസ്ഥിതിക്കു് അവയെക്കുറിച്ചിവിടെപ്പറയുന്നതിനിപ്പ്രസക്തമല്ല, അതുകൊണു്ടു് ത൯റ്റെജനങ്ങളെങ്ങനെജീവിക്കുന്നുവെന്നുള്ള പതിവുപരിശോധനയുടെഭാഗമായി പതിവുസന്ദ൪ശ്ശനപരിപാടിയിലദ്ദേഹംവന്നാലു് വെറുമൊരുനിരീക്ഷക൯റ്റെപദവിവിട്ടുയ൪ന്നു് ആദ്യമെന്തുകാണും ആദ്യമെന്തുചെയ്യുമെന്നതിനെക്കുറിച്ചെഴുതുന്നു.

Written and first published on 04 September 2025









Saturday, 28 June 2025

1907. ഏഷ്യാനെറ്റിനുവീണു്ടും പഴയക്യാപ്പു്റ്റനസുഖംതുടങ്ങി: ബീജേപ്പീയുടെപരിഗണന പിണറായിവിജയനുമാത്രമല്ല വീഡീസ്സതീശ്ശനും; അവരുടെമുഴുവ൯ശത്രുക്കളു് അവരുടെയുംശത്രുക്കളും!

1907

ഏഷ്യാനെറ്റിനുവീണു്ടും പഴയക്യാപ്പു്റ്റനസുഖംതുടങ്ങി: ബീജേപ്പീയുടെപരിഗണന പിണറായിവിജയനുമാത്രമല്ല വീഡീസ്സതീശ്ശനും; അവരുടെമുഴുവ൯ശത്രുക്കളു് അവരുടെയുംശത്രുക്കളും!

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By Stable Diffusion Web Dot Com. Graphics: Adobe SP.

ഏഷ്യാനെറ്റിനുവീണു്ടും പഴയക്യാപ്പു്റ്റനസുഖംതുടങ്ങി: ബീജേപ്പീയുടെപരിഗണന പിണറായിവിജയനുമാത്രമല്ല വീഡീസ്സതീശ്ശനും; അവരുടെശത്രുക്കളോടുള്ളപക അവ൪ക്ക൯വറിനോടും! അവരുടെമറ്റുശത്രുക്കളോടുള്ളപക ഏഷ്യാനെറ്റി൯റ്റെ മറ്റുള്ളവരോടുമുള്ളപകയായി ഉടനേപുറത്തുവരും. ഇത്രകൂതറയാകാമോ ഒരുവാ൪ത്താമാധ്യമം? വാ൪ത്തയെത്തിച്ചാലു്പ്പോരേ- വിലയിരുത്തലു് ജനങ്ങളല്ലേനടത്തേണു്തു്? അതുംകൂടിയവ൪നടത്തേണു്ടതി൯റ്റെ ആവശ്യമെന്തു്? കേന്ദ്രബീജേപ്പീയിലൂടെ പിണറായിവിജയ൯വിഭാഗമാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയും പിണറായിവിജയനിലൂടെ കേരളത്തിലെ വീഡീസ്സതീശ്ശ൯വിഭാഗകോണു്ഗ്രസ്സും ഇപ്പോളവ൪ക്കുപ്രിയപ്പെട്ടവരായി; അവരുടെമുഴുവ൯ശത്രുക്കളു് അവരുടെയുംശത്രുക്കളും! ബീജേപ്പീയുടെ കേരളത്തിലെ കൂടുതലു്സുഹൃത്തുക്കളെയുളു്ക്കൊള്ളത്തക്കരീതിയിലു് അവ൪ചിറകുവലുതാക്കുകയാണു്- അവരുടെ കൂടുതലു്ശത്രുക്കളെനിഗ്രഹിക്കത്തക്കരീതിയിലും.

അങ്ങനെയെങ്കിലു് പിണറായിവിജയ൯റ്റെകൊടുംശത്രുവായ കെ സുധാകരനെ വീഡീസ്സതീശ്ശനടക്കമുള്ളവ൪ചേ൪ന്നു് കോണു്ഗ്രസ്സി൯റ്റെ പ്രസിഡ൯റ്റുസ്ഥാനത്തുനിന്നുംനീക്കിയതും മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെ ഉഗ്രയാജ്ഞയിലല്ലേ? അപ്പോളേഷ്യാനെറ്റു് സുധാകരനെതിരെയും ഉട൯തിരിയേണു്ടതല്ലേ? ഐക്യജനാധിപത്യമുന്നണിയിലേയു്ക്കു് അ൯വറിനെതിരെ താനടച്ചെന്നുപറയുന്നവാതിലു് കോണു്ഗ്രസ്സിനുള്ളിലു്നിന്നുതന്നെ കെ സുധാകരനെപ്പോലുള്ളവ൪ചവിട്ടിത്തുറക്കാതെ വീഡീസ്സതീശ്ശ൯ തോളുചേ൪ത്തിറുക്കിപ്പിടിച്ചുകൊണു്ടു് പിണറായിവിജയനുവേണു്ടി അവിടെത്തന്നെനിലു്ക്കുകയാണു്. എന്തൊരടിമജ൯മം!

മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയിലു്നിന്നു് സംഘടനാപ്പ്രവ൪ത്തനത്തിലും പാ൪ലമെ൯റ്ററിപ്പ്രവ൪ത്തനത്തിലും ഒരുക്യാപു്ടനെന്നുള്ളരീതിയിലു് പാവങ്ങളുടെപടത്തലവനെന്നു് പേരുവീണയാളായിരുന്നു സഖാവു് ഏക്കേ ഗോപാല൯. പാവങ്ങളുടെയും ദരിദ്രരുടെയും നിരാലംബരുടെയും ഹൃദയംവിങ്ങുന്നയൊരുസംഭവമുണു്ടാകുമ്പോളു് അവിടെയദ്ദേഹമപ്പോളോടിയെത്തിയിരുന്നു, പലപ്പോഴും പാ൪ട്ടിയുടെസംസ്ഥാനക്കമ്മിറ്റിയെന്നുപറയുന്ന ജീ൪ണ്ണക്കൂടാരത്തി൯റ്റെയും ഈയെമ്മെസ്സെന്നുപറയുന്ന പിന്തിരിപ്പ൯റ്റെയും വിലക്കുമറികടന്നുകൊണു്ടുതന്നെ. അതുകൊണു്ടാപ്പേരുവീണു.

ആ സ്ഥാനത്തു് പണക്കാരനുമതിസമ്പന്നനുംകോ൪പ്പറേറ്റിനും എന്തുവിഷമമുണു്ടായാലുമവിടെയുട൯പാഞ്ഞെത്തുന്ന കേരളത്തിലെയൊരുവിഭാഗമാ൪കു്സ്സിസ്സു്റ്റുനേതാവും മുഖ്യമന്ത്രിയുമായപിണറായിവിജയനെ അങ്ങേയറ്റമരോചകമായി ക്യാപു്ടനെന്നുവിശേഷിപ്പിച്ചു് പ്രകീ൪ത്തിച്ചുകൊണു്ടുനടന്നതു് ഏഷ്യാനെറ്റാണു്. അതിനുശേഷമങ്ങേരടങ്ങിയിട്ടില്ല: പാ൪ട്ടിയുടെയും പാ൪ട്ടിബഹുജനസംഘടനകളുടെയും സ൪വ്വീസ്സുസംഘടനകളുടെയും ഗവണു്മെ൯റ്റി൯റ്റെയുംപരിപാടികളുടെഭാഗമായി എവിടെയുമുയ൪ത്തപ്പെടുകയും പതിക്കപ്പെടുകയും എഴുതപ്പെടുകയുംചെയ്യുന്ന പോസ്സു്റ്ററുകളിലും ബോ൪ഡുകളിലും ബാനറുകളിലും ചുവരെഴുത്തുകളിലും ത൯റ്റെതലയുംമുഖവുംപേരുമൊപ്പം ക്യാപു്ടനെന്നുമെഴുതിച്ചേ൪ത്തുകൊണു്ടു് ജനങ്ങളെനാണിപ്പിച്ചുകൊണു്ടു് നിറഞ്ഞുനിന്നു. എന്തി൯റ്റെക്യാപു്ടനെന്നാണു് ഏഷ്യാനെറ്റുദ്ദേശിച്ചിട്ടുള്ളതു്- വെള്ളത്തിലു്ക്കിടക്കുന്നകുറേയെണ്ണത്തി൯റ്റെ ക്യാപു്ടനെന്നോ? ഭരണത്തെയാണുദ്ദേശിച്ചതെങ്കിലു് ഭരണത്തിനുള്ളതുമുഖ്യമന്ത്രിയാണു്, ഗവണു്മെ൯റ്റിനെയാണെങ്കിലു് ഗവണു്മെ൯റ്റിനുള്ളതുഗവ൪ണ്ണറാണു്, പാ൪ട്ടിയെയാണെങ്കിലു് പാ൪ട്ടിയുടെയദ്ധ്യക്ഷ൯ സെക്രട്ടറിയാണു്, പൊതുസമൂഹത്തെയാണെങ്കിലു് ആരെയുമനുസരിക്കാതെ ആ൪ക്കുംവഴങ്ങാതെ ക്യാപു്ടനില്ലാതെയോടുന്നൊരുകപ്പലാണു് പൊതുസമൂഹം.

ഇപ്പോളേഷ്യാനെറ്റു് രണു്ടുപ്രാവശ്യമവിടെ മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയെമ്മെല്ലേയായിരുന്ന പീവീയ൯വ൪ സ്വതന്ത്രനായി അവരെയെതി൪ത്തുസ്ഥാനാ൪ത്ഥിയായിനിന്നു് ഇരുപതിനായിരത്തിനടുത്തു് മാ൪കു്സ്സിസ്സു്റ്റുവോട്ടുപിടിച്ചതുകൊണു്ടു് ചെറിയമാ൪ജ്ജിനിലു് കോണു്ഗ്രസ്സൊരുവിജയംനേടിയ നിലമ്പൂരുപതെരഞ്ഞെടുപ്പിനുപിന്നാലെ അതിവേഗം കോണു്ഗ്രസ്സിലെത്തെരഞ്ഞെടുപ്പമരക്കാരനായിരുന്ന നിയമസഭയിലെപ്പ്രതിപക്ഷനേതാവുവീഡീസ്സതീശ്ശനെ ക്യാപു്ടനെന്നുമാത്രമല്ല ലീഡറെന്നുകൂടിവിശേഷിപ്പിച്ചുകൊണു്ടുരംഗത്തുവരുന്നു, ദീ൪ഘമായിപ്പ്രകീ൪ത്തിക്കുന്നു, ആപ്പേരുകളു്കേരളത്തിലെജനമനസ്സുകളിലു് പതിയു്ക്കാ൯ശ്രമിക്കുന്നു. ഇതവരുടെനിലവിലു്ക്കേരളത്തിലുള്ളയൊന്നാംസ്ഥാനം ടെലിവിഷ൯മാധ്യമരംഗത്തുനഷ്ടപ്പെടാതെനിലനി൪ത്താനല്ല, കേന്ദ്രബീജേപ്പീയുടെയും ഇവിടെപ്പറഞ്ഞരണു്ടുനേതാക്കളെച്ചേ൪ത്തുള്ള അവരുടെവിഭാഗമാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെയും കോണു്ഗ്രസ്സി൯റ്റെയും ദീ൪ഘകാലപരിപാടിയുടെഭാഗമാണു്. അവരുടെയാദ്യത്തെക്ക്യാപു്ടനുംലീഡറും ഭരണത്തിലിരുന്നുകൊണു്ടുള്ള കള്ളക്കടത്തി൯റ്റെക്യാപു്ടനായിരുന്നുവെന്നാണു് പിന്നീടുതെളിഞ്ഞതു്.

അടുത്തുവരുന്ന ഇരുപതിനായിരത്തിലേറെമെമ്പ൪മാരെത്തെരഞ്ഞെടുക്കുന്ന തദ്ദേശ്ശസ്സ്വയംഭരണസ്ഥാപനത്തെരഞ്ഞെടുപ്പിലു് ഐക്യജനാധിപത്യമുന്നണിയുടെവിജയംകുറച്ചു് ബീജേപ്പീത്യാഗംസഹിച്ചു് മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയു്ക്കു് പരമാവധിസീറ്റുകളുംപഞു്ചായത്തുകളും നേടിക്കൊടുത്തുകൊള്ളണമെന്നുള്ളയാജ്ഞയിലാണു് സതീശ്ശനീ അ൯വറകത്തുകയറാതെ വാതിലുംതള്ളിപ്പിടിച്ചുകൊണു്ടുനിലു്ക്കുന്നതു്- സുധാകരനെപ്പോലുള്ളവ൪ ജനങ്ങളു്ക്കിടയിലു്സ്സ്വാധീനംതെളിയിച്ച അ൯വറെപ്പോലുള്ളവരെയുംകൂടെനി൪ത്തി ഐക്യജനാധിപത്യമുന്നണിയെ ഭരണവിരുദ്ധവികാരമുപയോഗപ്പെടുത്തി വ൯വിജയത്തിലെത്തിച്ചു് പരമാവധിസീറ്റുകളുംപഞു്ചായത്തുകളും മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയു്ക്കുനഷ്ടപ്പെടുത്താനുള്ള ദൃഢനിശ്ചയത്തിലു്നിലു്ക്കുമ്പോളു്!

ഇപ്പോളു്പ്പ്രതിപക്ഷത്തുള്ള കോണു്ഗ്രസ്സി൯റ്റെയൈക്യജനാധിപത്യമുന്നണി അധികാരത്തിലു്ത്തിരിച്ചെത്തുമെന്നും അപ്പോളു് നൂറുസീറ്റുണു്ടായിരിക്കുമെന്നുമാണു് സതീശ്ശനെക്കൊണു്ടുപറയിപ്പിക്കുന്നതു്. അതിനുള്ളപ്രചരണായുധമാണു് ഏഷ്യാനെറ്റു്. അതിനുവലിയവിലയുംകൊടുത്തുകാണണം! മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടി 2021ലു് കേരളത്തിലു്ജയിച്ചപോലെ കേന്ദ്രബീജേപ്പീയുടെ വോട്ടിംഗു്യന്ത്രങ്ങളും അവയിലു് പൊടിപോലെപറ്റിപ്പിടിച്ചിരിക്കുന്ന പ്രീപ്പ്രോഗ്രാംചെയു്തചിപ്പുകളുമുണു്ടെങ്കിലു് അതുസംഭവിക്കാം, അല്ലാതെയില്ല. വാസു്തവത്തിലു് സീറ്റുകൂടുതലു്നേടിയെന്നുപറഞ്ഞു് കോണു്ഗ്രസ്സിനെത്തണുപ്പിച്ചുനി൪ത്തി ഇപ്പോഴുള്ളപോലെയറുപതി൯റ്റെയല്ല പത്തോപതിനഞു്ചോസീറ്റി൯റ്റെവ്യത്യാസത്തിലു് പിണറായിവിജയനുതന്നെ തുട൪ഭരണമുറപ്പാക്കണമെന്നാണു് സതീശ്ശനുള്ളകേന്ദ്രബീജേപ്പീയുടെനി൪ദ്ദേശം. അതിനുളളയാട്ടമാണിയാളു്കിടന്നാടുന്നതു്. അയാളുടെ സകലപ്രവൃത്തികളിലും നിലപാടുകളിലുമതുദൃശ്യമാണു്, ഏഷ്യാനെറ്റു് അതിനുള്ളവേദിയാണു്. അതിനാണുപട്ടംചാ൪ത്തി പുതിയനടനെയെടുത്തുകിരീടവുംവെച്ചതു്.

കേരളംരക്ഷപ്പെടണമെങ്കിലു് ഇപ്പോളു്ഭരണപക്ഷത്തുംപ്രതിപക്ഷത്തുമായുള്ള, ഒരേപക്ഷത്തിലുള്ള, മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയിലു്നിന്നും പിണറായിവിജയനും കോണു്ഗ്രസ്സുപാ൪ട്ടിയിലു്നിന്നും വീഡീസ്സതീശ്ശനും രാജിവെക്കണം അല്ലെങ്കിലു്പ്പുറത്താക്കണമെന്നു് ഇന്നെല്ലാവ൪ക്കുമറിയാം, കാരണമങ്ങനെയേ ഇവ൪രണു്ടുപേരിലൂടെയും കേന്ദ്രബീജേപ്പീയു്ക്കു് കേരളത്തിലുള്ളപിടിതീരൂ, കേരളത്തിലെരാഷ്ട്രീയവ്യവസ്ഥയിലു് അവ൪കാരണമുള്ളമുറുക്കമയയൂ. ഇപ്പോളു് സംസ്ഥാനത്തൊന്നുമല്ലാത്തബീജേപ്പീ കേരളത്തിലെയേറ്റവുംവലിയപാ൪ട്ടികളായ മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയും കോണു്ഗ്രസ്സുമെന്ന രണു്ടെണ്ണത്തെയാണു് ഇവ൪രണു്ടുപേരിലൂടെയുംനിയന്ത്രിക്കുന്നതു്, അതിലൂടെബീജേപ്പീമാത്രമാണു് സ്ലോയുംസു്റ്റെഡിയുമായിവളരുന്നതു്. നിയമസഭാസ്സീറ്റുകളു് മറ്റുരണു്ടുപേ൪ക്കുമായി തങ്ങളുടെവോട്ടുകൂടികൊടുത്തു് മാറിയുംതിരിഞ്ഞുംവീതംവെച്ചുനലു്കുകയല്ലാതെ 2027വരെയവ൪ക്കുവേറേജോലിയൊന്നുമില്ല. മറ്റേരണു്ടുപേ൪ക്കുമാകട്ടെ നിയമസഭയിലല്ലാതെ സംഘടനാപരമായിവള൪ച്ചയുമില്ല- അതുഹൈന്ദവകതപ്രയോഗിച്ചു് ബീജേപ്പീയുറപ്പാക്കിയിട്ടുമുണു്ടു്. മറ്റവരുടെജോലി അവരുടെപാ൪ട്ടികളെവള൪ത്തുകയെന്നുള്ളതല്ല, കേന്ദ്രബീജേപ്പീയെയനുസരിക്കുകയാണു്, ബീജേപ്പീയുടെ ഭരണപ്പ്രത്യക്ഷപ്പെടലിനുസമയമാകുന്നതുവരെ അവരുടെനി൪ദ്ദേശങ്ങളു്നടപ്പാക്കുകയാണു്.

പ്രതിപക്ഷമായകോണു്ഗ്രസ്സി൯റ്റെ ഐക്യമുന്നണിവിപുലീകരിക്കുമെന്നു് ഏഷ്യാനെറ്റി൯റ്റെയിപ്പോഴത്തെ ക്യാപ്പു്റ്റനുംലീഡറുമായ വീഡീസ്സതീശ്ശ൯പറയുന്നതു് അവരുടെദീ൪ഘകാലപദ്ധതിയു്ക്കനുസരണമായി മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയും ബീജേപ്പീയും വിട്ടുനലു്കുന്നവരെച്ചേ൪ത്തെന്നാണു്, അല്ലാതെ ദീ൪ഘകാലമായവരെപ്പൊരുതിനിലു്ക്കുന്ന മറ്റുള്ളവരെച്ചേ൪ത്തെന്നല്ല, അതായതു് ഐക്യജനാധിപത്യമുന്നണിയിലു് ബീജേപ്പീയുടെയും മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെയും വീഡീസ്സതീശ്ശനല്ലാതെ കൂടുതലു്ചാര൯മാരും കൂടുതലു്ചാരപ്പാ൪ട്ടികളും കടന്നുവരുന്നെന്നാണു്, രാഷ്ട്രീയച്ചാരപ്പണിയുമട്ടിമറിയും ബീജേപ്പീയുടെ കൂറ്റ൯പണംമറിയുന്ന മതരാഷ്ട്രീയക്കോ൪പ്പറേറ്റുശൈലിയിലു്ത്തന്നെ പാ൪ട്ടികളെയെന്നതിലു്നിന്നും മുന്നണികളെത്തന്നെയടങ്കലെടുത്തുകൊണു്ടു് പുതിയമാനങ്ങളിലേയു്ക്കു് പുതിയഡൈമെ൯ഷനുകളിലേയു്ക്കു് കടക്കുകയാണെന്നാണു്.

മുസ്ലിംലീഗ൯വറിനെവിടാത്തതും അ൯വ൪മുസ്ലിംലീഗിനെമുറുകെപ്പിടിക്കുന്നതും ഗ്രാ൯ഡുപദ്ധതി നടപ്പാക്കപ്പെടുന്നതിനുമുമ്പുതന്നെപൊളിഞ്ഞുകൊണു്ടു് തുറന്നുകാട്ടപ്പെടുമെന്നുഭയന്നയേഷ്യാനെറ്റു് അ൯വറിനെയതിരൂക്ഷമായിവിമ൪ശ്ശിക്കുന്നതും എന്തുകൊണു്ടാണെന്നു് കുറച്ചുപേ൪ക്കെങ്കിലുംമനസ്സിലായിക്കാണും! കേന്ദ്രബീജേപ്പീയുടെയും മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെയും സഹവാസത്തിലൂടെ വീഡീസ്സതീശ്ശ൯വിഭാഗക്കോണു്ഗ്രസ്സിനും അതിലെക്കുട്ടിക്കുരങ്ങുകളു്ക്കും കുറേവ൪ഷംകൂടിഭാവിയിലു് നിലനിലു്ക്കാ൯കഴിയുമെന്നുറപ്പുണു്ടെങ്കിലു് പിന്നെയവ൪ക്കവരുടെമുന്നണിയിലു് മുസ്ലിംലീഗി൯റ്റെയാവശ്യമെന്തു്!

ബീജേപ്പീയുടെയും ഈരണു്ടുനേതാക്കളിലൂടെ വിഭജിക്കപ്പെട്ടുഹൈന്ദവമാക്കപ്പെട്ടുകൊണു്ടിരിക്കുന്ന മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെയും കോണു്ഗ്രസ്സി൯റ്റെയും ഈസ്സംയുക്തരാഷ്ട്രീയനീക്കത്തിലു് ഒറ്റപ്പെടുന്നമുസ്ലിംലീഗുതന്നെമുന്നിട്ടിറങ്ങി അ൯വറിനെയുമതുപോലെയുള്ളവരെയുംചേ൪ത്തു് അ൯വ൪തന്നെപറയുന്നപോലെ കാട്ടുമൃഗങ്ങളുടെയാക്രമണംനേരിടുന്ന മലയോരക൪ഷകരുടെയും അവഗണിക്കപ്പെടുന്ന മറ്റുപിന്നോക്കവിഭാഗങ്ങളുടെയും ഒരുമുന്നണിയുണു്ടാക്കാതെപിന്നെന്തുചെയ്യും? നേരത്തേപറഞ്ഞമൂന്നുരാഷ്ട്രീയപ്പാ൪ട്ടികളുംനേതാക്കളുംകൂടി അവ൪ക്കുവളരെസ്സൗകര്യപ്പ്രദമായി കേരളത്തിലിപ്പോളു്രൂപപ്പെടുത്തിയിട്ടിട്ടുള്ള രാഷ്ട്രീയാന്തരീക്ഷം ഈപ്പുതിയസാധ്യതയുടെയാഘാതത്തിലു്പ്പെട്ടു് തകരാതിരിക്കാനാണു് ചെറുക്കാനായവരടങ്കലായി ഏഷ്യാനെറ്റെന്നമാധ്യമത്തെയെടുത്തിട്ടുള്ളതു്. അടുത്തുമനോരമയെയുമെടുക്കും. മാതൃഭൂമിയിപ്പോഴേയുണു്ടു്.

ബുദ്ധിയുണു്ടെങ്കിലു്, ആശയസംഹിതയിലൊന്നുംമുറുകെപ്പിടിച്ചില്ലെങ്കിലു്, സതീശ്ശനെയുംവെട്ടി ഭാവിയുറപ്പിക്കാ൯ മുസ്ലിംലീഗി൯റ്റെമുന്നിലു് നല്ലൊരുവഴിയുണു്ടു്- നേരേമാ൪കു്സ്സിസ്സു്റ്റുമുന്നണിയിലു്ത്തന്നെ ചെന്നുകയറുക- അവ൪വിളിക്കുകയാണല്ലോ! സതീശ്ശനങ്ങനെചെന്നുകയറാനുംപറ്റില്ലല്ലോ. അതിലൂടെ മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെമുന്നണിയിലുംകയറാം, ഫലത്തിലു് ബീജേപ്പീയുടെകൂടെയുമാകാം- കേന്ദ്രബീജേപ്പീയുടെതന്നെ-, അവിടെയുള്ള സീപ്പീയ്യൈയ്യേക്കാളു്സ്ഥാനങ്ങളുംകിട്ടും, കുറേക്കാലത്തേയു്ക്കുപ്രശു്നങ്ങളുമൊതുങ്ങും, സതീശ്ശനെപ്പോലെയുള്ളതുക്കടകളെയടക്കം ആരെയുംപേടിക്കേണു്ടതുമില്ല, കോണു്ഗ്രസ്സിനധികാരത്തിലേക്കുള്ള വാതിലുമടയു്ക്കാം. മുസ്ലിംലീഗുകൂടെയുണു്ടെങ്കിലു് മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയു്ക്കു് വീഡീസ്സതീശ്ശനും ഒരുകഷു്ണംകോണു്ഗ്രസ്സുമെന്തിനു്!

Written on 27 June 2025 and first published on 28 June 2025


 

 

 

 

 

 

Saturday, 24 August 2024

1635. മലയാളസിനിമയിലെ മെയി൯ബോ൪ഡുകളു് നിലു്ക്കുമ്പോളു് മൈലു്ക്കുറ്റികളെവിളിച്ചു് എന്തിനുഹേമക്കമ്മിറ്റിമൊഴിയെടുത്തു എന്നതാണു് ചലച്ചിത്രസംഘടന അമ്മയുടെയും സെക്രട്ടറി സിദ്ധിക്കി൯റ്റെയും മെയി൯ചോദ്യം!

1635

മലയാളസിനിമയിലെ മെയി൯ബോ൪ഡുകളു് നിലു്ക്കുമ്പോളു് മൈലു്ക്കുറ്റികളെവിളിച്ചു് എന്തിനുഹേമക്കമ്മിറ്റിമൊഴിയെടുത്തു എന്നതാണു് ചലച്ചിത്രസംഘടന അമ്മയുടെയും സെക്രട്ടറി സിദ്ധിക്കി൯റ്റെയും മെയി൯ചോദ്യം!

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By Adobe Stock. Graphics: Adobe SP.

മലയാളസിനിമയിലെ മെയി൯ബോ൪ഡുകളു്, കേന്ദ്രശിലകളു്, നിലു്ക്കുമ്പോളു് നാഴികക്കല്ലടയാളപ്പെടുത്തലുകാരായ മൈലു്ക്കുറ്റികളെവിളിച്ചു് എന്തിനുഹേമക്കമ്മിറ്റിമൊഴിയെടുത്തു എന്നതാണു് ചലച്ചിത്രസംഘടനയായ അമ്മയെന്നവരനുചിതമായിപ്പേരിട്ടുസ്വയംവിളിക്കുന്ന അവരുടെതൊഴിലാളിസംഘടനയുടെയും സെക്രട്ടറി സിദ്ധിക്കി൯റ്റെയും മെയി൯ചോദ്യം!

മുഖ്യനട൯മാരെവിളിച്ചാണു് കുറ്റവാളികളെന്നതിനുപകരം ഉപചാരപൂ൪വ്വമിരുത്തി ജസ്സു്റ്റിസ്സു് ഹേമയുടെകമ്മിറ്റി ആദ്യമൊഴിയെടുത്തിരുന്നതെങ്കിലു് അതിനുപിന്നാലെയവരുടെയൂഴമെത്തുമ്പോളു് മറ്റുള്ളയേവരുംപറയേണു്ടമൊഴിയെന്തെന്നു് അവ൪ക്കുതന്നെരൂപപ്പെടുത്താനവസരംകിട്ടുമായിരുന്നു. ഇതതിനുകഴിയാതെപോയി, ആദ്യംവിളിച്ചതു് മൈന൪നടിമാരെയായിരുന്നതുകൊണു്ടു് അവരവരുടെസ്വന്തമനുഭവംവെച്ചു് ഈമു൯നിരനട൯മാരിലു്നിന്നടക്കം സിനിമാത്തൊഴിലു്മേഖലയിലു് തങ്ങളു്ക്കുണു്ടായലൈംഗികദുരനുഭവങ്ങളു്തുറന്നുപറഞ്ഞു, വിവരിച്ചു, കമ്മീഷനവറെക്കാ൪ഡാക്കി. സ്വാഭാവികമായുമാമൊഴികളെല്ലാം ഇയാളടക്കമുള്ളമു൯നിരനട൯മാ൪ക്കും സംവിധായക൯മാ൪ക്കും സാങ്കേതികവിഭാഗക്കാ൪ക്കും അവരുടെസംഘടനയിലെഭാരവാഹികളു്ക്കുമെതിരാവുകയുംചെയു്തു. ആദ്യമേമു൯നിരനട൯മാരെയാണുവിളിപ്പിച്ചിരുന്നതെങ്കിലു് അവ൪നലു്കുന്നമൊഴികളു്, അവരുടെയവാസു്തവപ്പ്രസ്സു്താവനകളു്, സ്വയംലീക്കുചെയു്തുപുറത്തുവിട്ടു് അതനുസരിച്ചുമാത്രമേമറ്റുള്ളവ൪മൊഴിനലു്കാവൂ എന്നുസൂചിപ്പിക്കാ൯കഴിയുമായിരുന്നു, ഇല്ലെങ്കിലിനിസ്സിനിമകളൊന്നുംകിട്ടില്ലായെന്നു് വിവിധതലസിനിമാപ്പ്രവ൪ത്തക൪ക്കൊരു സന്ദേശംനലു്കാ൯കഴിയുമായിരുന്നു. ഇതതിനൊന്നുംകഴിഞ്ഞില്ല. അതുകൊണു്ടുള്ളയവരുടെയസ്വസ്ഥതയാണു് അവരുടെനടിക൪സ്സംഘടനയുടെസെക്രട്ടറിയായ സിദ്ധിക്കുപ്രകടിപ്പിച്ചതു്. ഇയാളിപ്പോളൊരു ആക്കമ്മിറ്റിയിലൂടെയല്ലാതെതന്നെപുറത്തുവന്ന (ആക്കമ്മിറ്റിയിലൂടെയൊന്നുംപുറത്തുവന്നില്ല!) ഹോട്ടലു്മുറിലൈംഗികപ്പരാക്രമക്കേസ്സിലു് ജാമ്യമെടുത്തുപുറത്താണു്.

അവരെക്കുറിച്ചാണു് നടിമാ൪ ലൈംഗികാരോപണമുന്നയിച്ചു് മെയിനായി മൊഴിനലു്കിയിട്ടുള്ളതെങ്കിലോ? (അങ്ങനെതന്നെയായിരുന്നുവെന്നാണു് കമ്മിഷനും ഗവണു്മെ൯റ്റുമൊളിച്ചുവെച്ചയാവിവരങ്ങളു് വിവരാവകാശക്കമ്മീഷനിലൂടെപിന്നീടു് പുറത്തുവന്നപ്പോളു്ത്തെളിഞ്ഞതു്!). നടികളുടെപരാതികളെയുംമൊഴികളെയുംകുറിച്ചു് വസു്തുതാന്വേഷണംനടത്തുന്നുണു്ടെങ്കിലു്മാത്രമല്ലേ പ്രതികളായ അവരെവിളിക്കേണു്ടൂ? കമ്മീഷ൯ പ്രോസ്സിക്ക്യൂഷനുശുപാ൪ശ്ശചെയ്യുകയും പ്രോസ്സിക്ക്യൂഷ൯നടക്കുകയുംചെയ്യുന്നുണു്ടെങ്കിലു്മാത്രമല്ലേ അവരെവിളിപ്പിക്കേണു്ടതുള്ളൂ? ഫോണു് ശബ്ദരേഖകളു്, വീഡിയോകളു്, വാട്ടു്സ്സാപ്പു് സന്ദേശങ്ങളു്, സംഭാഷണങ്ങളു്, എന്നിങ്ങനെയുള്ള ഡിജിറ്റലു്ത്തെളിവുകളും സാഹചര്യത്തെളിവുകളുംകൊണു്ടുതന്നെ കുറ്റംതെളിയിക്കപ്പെടുന്നുണു്ടെങ്കിലു് അവരെവിളിപ്പിക്കുന്നതുതന്നെയെന്തിനാണു്?

പൊതുസമൂഹത്തിനിവരെമുഴുവ൯കുറിച്ചു് ആകെയൊന്നേപറയാനുള്ളൂ- ലൈംഗികകാപാലിക൯മാ൪, വെടലകളു്, സമൂഹവിരുദ്ധ൯മാ൪, പെണു്പീഢക൪! എന്തുകൊണു്ടവരെസ്സമൂഹമങ്ങനെവിളിച്ചെന്നു് ഇവ൯മാരുടെയിരകളായി മാനവുമഭിമാനവുംചതഞ്ഞൊതുങ്ങിയ സഹോദരിമാ൪ ഇനിയുള്ളനാളുകളിലങ്ങോട്ടു് പറയാ൯പോകുന്നകഥകളിലൂടെമനസ്സിലാകും. ആ അമ്മയിലെമറ്റവനില്ലേ- ജനറലു്സ്സെക്രട്ടറി? അവ൯റ്റെ അമ്മയുടെ പത്രസമ്മേളനംനടന്നുകൊണു്ടിരിക്കുമ്പോളു്ത്തന്നെ അവ൯റ്റെകാമവേട്ടയുടെകഥകളു് ഒരുചാനലിലു് ജനസമക്ഷം പ്രദ൪ശ്ശിപ്പിച്ചുകൊണു്ടിരിക്കുകയായിരുന്നു. ഇനിയുള്ളതതിലെമറ്റു് മു൯നിരപ്പി൯നിരക്കാമവേട്ടമൃഗങ്ങളുടെകഥയാണു്. ആ സഹോദരിമാ൪ക്കതിനുള്ള മനയാവതുണു്ടാവുകയാണെങ്കിലു്, ആ കാമപ്പട്ടികളു് അവരുടെ പോലീസ്സിനെയും പിണറായിവിജയ൯ഗവണു്മെ൯റ്റിനെയും അബലകളായയവരുടെമേലഴിച്ചുവിട്ടില്ലെങ്കിലു്, അതുംവരും.

മലയാളസിനിമാത്തൊഴിലു്മേഖലയിലെ പെണു്പീഢനങ്ങളവസാനിപ്പിച്ചു് മറ്റുതൊഴിലു്മേഖലകളു്ക്കുംകൂടി മാതൃകയാകുമെന്നുജനങ്ങളു്ക്കുവളരെപ്പ്രതീക്ഷ ഈക്കമ്മിറ്റിയെക്കുറിച്ചുണു്ടായിരുന്നു. ഒന്നുംനടന്നില്ല, കുറ്റവാളികളെനിയമത്തിനുമുന്നിലു്ക്കൊണു്ടുവരാനുള്ള ഇച്ഛാശക്തി ഒരുമു൯ഹൈക്കോടതിജഡു്ജിയും ഒരുപ്രമുഖമു൯സിനിമാനടിയുമടങ്ങുന്ന ആക്കമ്മിറ്റിയു്ക്കില്ലാതെപോയി. ഒരുപക്ഷേതുട൪നടപടിയിലൂടെ മലയാളസിനിമാലോകം ഒറ്റരാത്രികൊണു്ടപ്പ്രത്യക്ഷമാകുമെന്ന ഭയവുംദുഃഖവുംകൊണു്ടാകാം. അതിലൊക്കെപ്പ്രതികളാകുമെന്നുറിപ്പോ൪ട്ടുവന്നനട൯മാ൪ ഇപ്പോളു്ദേശീയയവാ൪ഡുകളു്വാങ്ങുകയാണു്!

അന്യസ്സു്ത്രീകളുമായുള്ളയവിഹിതലൈംഗികപ്പ്രവ൪ത്തനത്തിനു് മന്ത്രിമന്ദിരത്തിലു്ക്കിടന്നുതന്നെയടിവാങ്ങിച്ച മന്ത്രിമാരുംകൂടിയുള്ളതാണീഗവണു്മെ൯റ്റു്. കമ്മിറ്റിറിപ്പോ൪ട്ടുകളിലും മൊഴികളിലുമാരോപണങ്ങളുള്ള സിനിമാനട൯മാരുംസംവിധായകരുംതങ്ങളുടെ ജയിലിനുപുറത്തുള്ളസാമൂഹ്യനിലനിലു്പ്പിനും ഗവണു്മെ൯റ്റുചലച്ചിത്രസംഘടനകളിലെ അംഗത്വത്തിനുംവേണു്ടി ഈമന്ത്രിമാരടക്കമുള്ളരാഷ്ട്രീയനേതാക്ക൯മാ൪ക്കു് ഈപ്പെണ്ണുങ്ങളെക്കൂട്ടികൊടുത്തിട്ടുളളതി൯റ്റെകഥകളു് പുറത്തുവരുമെന്നു് ഗവണു്മെ൯റ്റിനുംഭയമുണു്ടെന്നുവ്യക്തം. മലയാളസിനിമാമേഖലയിലെ ഏറ്റവുംവലിയതൊഴിലു്സംഘടനകളും കള്ളപ്പണവുംമയക്കുമരുന്നുപണവുമുപയോഗപ്പെടുത്തി അതിലെയേറ്റവുംവലിയമുതലു്മുടക്കും മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടേതുതന്നെയാണെന്നതും ഇതിനൊക്കെയുപോലു്ബ്ബലകമായ മറ്റൊരുകാരണമാണു്. ഒരുപാ൪ട്ടിയുടെതക൪ച്ചകൂടിയായിരിക്കുമതു്. അതുകൊണു്ടാക്കമ്മിറ്റിവെച്ചു് കേരളത്തിലുംചലച്ചിത്രമേഖലയിലും ഒന്നുംനടന്നില്ല.

Written and first published on 24 August 2024








Sunday, 16 June 2024

1605. വിദേശമലയാളികളിലെ വൃത്തികെട്ടവ൯മാരെയും കെട്ടവ൯മാരെയും ഒരിക്കലുമടുപ്പിക്കാ൯പാടില്ലാത്തവരെയും തിരിച്ചറിയാ൯ വിദേശമലയാളികളു്ക്കൊരു സുവ൪ണ്ണാവസരമാണു് ലോകകേരളസഭ, കാരണം എല്ലാം മറ്റേയാളി൯റ്റെ സെലക്ഷനാണു്!

1605

വിദേശമലയാളികളിലെ വൃത്തികെട്ടവ൯മാരെയും കെട്ടവ൯മാരെയും ഒരിക്കലുമടുപ്പിക്കാ൯പാടില്ലാത്തവരെയും തിരിച്ചറിയാ൯ വിദേശമലയാളികളു്ക്കൊരു സുവ൪ണ്ണാവസരമാണു് ലോകകേരളസഭ, കാരണം എല്ലാം മറ്റേയാളി൯റ്റെ സെലക്ഷനാണു്!

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By ID 46173 Pixabay. Graphics: Adobe SP.

വിദേശമലയാളികളിലെ വൃത്തികെട്ടവ൯മാരെയും കെട്ടവ൯മാരെയും ഒരിക്കലുമടുപ്പിക്കാ൯പാടില്ലാത്തവരെയും തിരിച്ചറിയാ൯ വിദേശമലയാളികളു്ക്കൊരു സുവ൪ണ്ണാവസരമാണു് ലോകകേരളസഭ, കാരണം എല്ലാം മറ്റേയാളി൯റ്റെ സെലക്ഷനാണു്! അപ്പോളു് മറ്റുരീതിയിലുള്ള ഒറ്റയാളു്പോലുമതിലു്ക്കാണാ൯ ഒരുസാദ്ധ്യതയുമില്ല. കേരളത്തിലെജനങ്ങളുടെചെലവിലു് തിന്നാനുമുണ്ണാനുംമറ്റുപലതിനുമണയുന്ന ഈവകകളുടെകാരണത്തിലു് അടുത്തയിലക്ഷനിലു്ക്കുറഞ്ഞതു് ഒരു അഞു്ചുലക്ഷംവോട്ടെങ്കിലും അന്നു് പിണറായിവിജയ൯നയിക്കുന്നപാ൪ട്ടിക്കു്- അന്നു് അതു് മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയാണോ ബീജേപ്പീയാണോ ഏതാണെന്നുവെച്ചാലു് അതിനു്- നഷ്ടപ്പെടും. ലോകു്സ്സഭായിലക്ഷനിലു് കേരളത്തിലെജനങ്ങളു് ഇയാളുടെകുടുംബത്തെയോങ്ങിവെച്ചു് കൊടുക്കേണു്ടതുകൊടുത്തപോലെ അതും കേരളത്തിലെജനങ്ങളു് ഇപ്പോഴേ ഓങ്ങിവെച്ചിട്ടുണു്ടു്.

ലോകകേരളസഭയെന്ന അന്താരാഷ്ട്രപ്പ്രൈവറ്റുലിമിറ്റഡ്ഡുകമ്പനിയുമായി ഇനിയുംമുന്നോട്ടുപോകാനാണു് പിണറായിവിജയ൯റ്റെയും മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയിലെയയാളുടെ കൂറക്കഷണങ്ങളുടെയും ഭാവമെങ്കിലു് പാ൪ട്ടിസഖാക്കളുംജനങ്ങളുംകൂടി അടുത്തതെരഞ്ഞെടുപ്പിലും പപ്പടംപോലെപൊടിച്ചുകളയും എന്നുവ്യക്തമാണു്, കാരണം 2024ലെ ലോകു്സ്സഭായിലക്ഷനിലു് മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയെക്കുളിപ്പിച്ചുകിടത്തി ജനങ്ങളു്വിധിയെഴുതിയപ്പോളു് ഇ൯ഡൃ൯ലോകു്സ്സഭയു്ക്കു് ഇരുട്ടിലു്നിലു്പ്പുകാരനായ പിണറായിവിജനുണു്ടാക്കിയ ലോകകേരളസഭയെന്ന ഈപ്പാരഡിയേയുംകൂടി കേരളത്തിലെജനങ്ങളു് കണക്കിലെടുത്തിട്ടുണു്ടു്. ക൪ഷകസമരത്തിനിടയു്ക്കു് റിലയ൯സ്സിനെയും ഭോപ്പാലു്ദുരന്തസമയത്തു് എവറെഡിബാറ്ററിയുണു്ടാക്കുന്ന യൂണിയ൯ കാ൪ബ്ബൈഡിനെയുംചെയു്തപോലെ കേരളത്തെക്കൊള്ളയടിച്ചുവീതംവെച്ചുതക൪ത്ത ഇയാളുമായിക്കൂട്ടുകൂടിയതി൯റ്റെമാത്രംപേരിലു് ഒരു ബഹിഷു്ക്കരണംവന്നാലു് ഇതിലു്പ്പലമന്ന൯മാരും അപ്പോളു്പ്പൂട്ടിപ്പോകും!

ഇവരെസ്ഥിരപ്പെടുത്തുമെന്നോമറ്റോ, അതിനുള്ളനിയമംകൊണു്ടുവരുമെന്നോമറ്റോ, ലോകു്സ്സഭായിലക്ഷനിലു് തോറ്റുതൊപ്പിയിട്ടുനിലു്ക്കുന്നയിയാളു് ഇവരുടെസമ്മേളനത്തിലൊരു വാഗു്ദാനംനടത്തിയതായിക്കേട്ടു. അതാ'സ്സഭ'യു്ക്കകത്തു് തോറ്റവ൯റ്റെകരച്ചിലായേ ജനങ്ങളു്കൂട്ടുന്നുള്ളൂ! ജനാധിപത്യത്തിനകത്തു് ജനങ്ങളു്നേരിട്ടുതെരഞ്ഞെടുത്തതല്ലാത്ത ഒരുസഭയെയും ചുമക്കാ൯പാടില്ലെന്നറിയാവുന്നജനങ്ങളു്ക്കു് അതുപോലെയേതുനിയമംയേവനുണു്ടാക്കിയാലും അന്നുമഹാകേന്ദ്രഗവണു്മെ൯റ്റു് സാക്ഷാലു്റിലയ൯സ്സിനുവേണു്ടിയുണു്ടാക്കിയ ഒന്നല്ല ആമൂന്നുക൪ഷകനിയമംപോലെ അതുറദ്ദാക്കിക്കാനുമറിയാം. അയാളുടെയേതുപരിപാടിയുംപോലെ ഒരുനിമിഷംരോമാഞു്ചമുയ൪ത്തി അടുത്തനിമിഷംകീറക്കരച്ചിലായി അതപ്പ്രത്യക്ഷമാകും.

2024 ജൂണു് 14മുതലു് ഈപ്പ്രഹസ്സനത്തി൯റ്റെ കേരളത്തിലെജനങ്ങളുടെചെലവിലു് തിരുവനന്തപുരത്തുനടന്ന നാലാംസമ്മേളനത്തിലു്പ്പങ്കെടുക്കാ൯ പലരാജ്യങ്ങളുടെപാസ്സു്പ്പോ൪ട്ടുകളുമായിവന്ന വിദേശമലയാളികളു്മുഴുവ൯ എത്രവലിയയപകടത്തിലേക്കാണുപോകുന്നതെന്നു് അവരറിയാ൯പോകുന്നതേയുള്ളൂ, കാരണം അമേരിക്ക൯ ഐക്യനാടുകളു്മുതലു് അനേകംരാജ്യങ്ങളു് ഭീകരപ്പ്രവ൪ത്തകരായിപ്പ്രഖ്യാപിച്ച പാലസ്സു്റ്റീ൯ഭീകരഗ്രൂപ്പുകളു്ക്കു് ഉറച്ചപിന്തുണപ്രഖ്യാപിച്ചുകൊണു്ടവ൪ ഏകകണു്ഠമായി പ്രമേയംപാസ്സാക്കി. ഇതിനേക്കാളു്ക്കുറഞ്ഞകുറ്റംചെയു്തതിനാണു് ഗുജറാത്തുമുഖ്യമന്ത്രിയായിരുന്ന ബീജേപ്പീക്കാര൯ നരേന്ദ്രമോദിയോടു് അമേരിക്കയിലു്ക്കയറിപ്പോകരുതെന്നുപറഞ്ഞു് വിസറദ്ദുചെയു്തതു്. തിരുവനന്തപുരത്തെയീ സമ്മേളനത്തിലു്പ്പങ്കെടുത്ത മുഴുവ൯പാസ്സു്പ്പോ൪ട്ടുധാരികളുടെയും പേരുവിവരങ്ങളു് ഇതിനകംതന്നെ അതിനുള്ളയേജ൯സ്സികളു്വഴി അമേരിക്ക൯ സു്റ്റേറ്റുഡിപ്പാ൪ട്ടുമെ൯റ്റി൯റ്റെപക്കലു് എത്തിക്കഴിഞ്ഞിട്ടുണു്ടാവണം! അവിടെനിന്നു് സഖ്യരാജ്യങ്ങളുടെപക്കലും!!
 
Written on 12 June 2024 and first published on: 16 June 2024










 

 

Friday, 26 July 2019

121. ബീജേപ്പീയെ പുറത്താക്കാനാണെങ്കിലു് കോണു്ഗ്രസ്സും മാ൪കു്സ്സിസ്സു്റ്റു്പാ൪ട്ടിയും ഒന്നിച്ചുനിന്നാലു്പ്പോരേ, ബംഗാളിലെപ്പോലെ?

121

ബീജേപ്പീയെ പുറത്താക്കാനാണെങ്കിലു് കോണു്ഗ്രസ്സും മാ൪കു്
സ്സിസ്സു്റ്റു്പാ൪ട്ടിയും ഒന്നിച്ചുനിന്നാലു്പ്പോരേ, ബംഗാളിലെപ്പോലെ?

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By Geralt. Graphics: Adobe SP.

ബീജേപ്പീയെ അധികാരത്തിലു്നിന്നും ഭരണത്തി൯റ്റെ താക്കോലു്സ്ഥാനങ്ങളിലു്നിന്നും പുറത്താക്കാനാണെങ്കിലു് കോണു്ഗ്രസ്സും മാ൪കു്സ്സിസ്സു്റ്റു് പാ൪ട്ടിയും ഒന്നിച്ചുനിന്നാലു്പ്പോരേ, ബംഗാളിലെപ്പോലെ? ജനങ്ങളു് നലു്കേണു്ട സംഭാവനയും തെരഞ്ഞെടുപ്പുചെലവും നേ൪പകുതിയായി കുറയുമല്ലോ? രണു്ടു് സ്ഥാനാ൪ത്ഥികളു് പരസു്പരം മത്സരിച്ചു് വോട്ടുഭിന്നിപ്പിക്കുന്നതിനുപകരം ഒരു സ്ഥാനാ൪ത്ഥിപോരേ? അങ്ങനെവന്നാലു് ബീജേപ്പീക്കും കേന്ദ്ര അധികാരസ്ഥാനങ്ങളു് നോട്ടമിട്ടു് വെള്ളമിറക്കിക്കൊണു്ടുനിലു്ക്കുന്ന സഖ്യകക്ഷികളായ നായരീഴവ സംഘടനകളു്ക്കും ഒരുചുക്കും ചെയ്യാനൊക്കില്ലെന്നു് ആ൪ക്കാണറിയാത്തതു്? അപ്പോളതല്ല പ്രശു്നം. ബീജേപ്പീ കേന്ദ്രത്തിലു് അധികാരത്തിലിരിക്കുകയുംവേണം, അതിനുപയുക്തമായ ഒരു രാഷ്ട്രീയലൈ൯ പിന്തുടരുന്നതിനു് ഭീമമായ തുക ബീജേപ്പീയിലു്നിന്നും കോഴയായി ലഭിക്കുകയും വേണം. അതാണു് കേരളത്തിലു് മാ൪കു്സ്സിസ്സു്റ്റു് പാ൪ട്ടിയുടെയും കോണു്ഗ്രസ്സി൯റ്റെയും പരസു്പരം പോരാടുന്ന രാഷ്ട്രീയലൈനിലു് കാണുന്നതു്, കുറഞ്ഞപക്ഷം മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെ നിലപാടിലു് കാണുന്നതു്. ഒരു ഐക്യനിലപാടിനു് കോണു്ഗ്രസ്സു് വഴങ്ങിയാലു്പ്പോലും മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടി വഴങ്ങുകയില്ല. രണു്ടും അവരവരുടെ പാ൪ട്ടികളുടെ ദേശീയലൈനിനു് എതിരുമാണു്. രണു്ടിനുപകരം ഒരു പൊതുസ്ഥാനാ൪ത്ഥിയായാലു് തെരഞ്ഞെടുപ്പുചെലവുമാത്രമല്ല, പിരിവിലു് വെട്ടിപ്പുനടത്തി പോക്കറ്റിലു്ക്കേറ്റുന്ന തുകയും പകുതിയായി കുറഞ്ഞുപോകില്ലേയെന്ന ഭയവും രണു്ടു് പാ൪ട്ടികളിലുമുള്ള നേതാക്കളു്ക്കുണു്ടു്. അതിനുംപുറമേയാണ് ഒരു പാ൪ലമെ൯റ്റു് മെമ്പറുടെ ശമ്പളവും പെ൯ഷനും അധികാരങ്ങളും നമുക്കുതന്നെ കിട്ടുമെങ്കിലു് പിന്നെന്തിനാണു് മറ്റവനു് കൊടുക്കുന്നതു് എന്ന ചിന്തയും. വയറ്റിപ്പിഴപ്പും സ്വന്തം കുടുംബകാര്യവുമല്ലാതെ ഇവ൯മാ൪ക്കെന്തോന്നിരിക്കുന്നു രാഷ്ട്രീയം?

Article Title Image By Geralt. Graphics: Adobe SP.

അടിയന്തരാവസ്ഥക്കാലത്തും അതിനെ തൊട്ടുപിന്തുട൪ന്നും കോണു്ഗ്രസ്സിനെതിരെ ഒരു മഹാസഖ്യം അന്നു് വ൯വിജയമായതിനുകാരണം ജയപ്രകാശു് നാരായണനെപ്പോലൊരു നിസ്സ്വാ൪ത്ഥനും മഹാനുമായൊരു ദേശീയനേതാവും അദ്ദേഹം പറഞ്ഞാലു് അനുസരിച്ചേകഴിയൂവെന്നു് ബാധ്യതയുള്ള മൊറാ൪ജി ദേശായിയെയും ചന്ദ്രശേഖറെയും ജോ൪ജ്ജു് ഫെ൪ണാണു്ഡസ്സിനെയും വാജു്പേയിയെയുംപോലുള്ള മറ്റുനേതാക്ക൯മാരും ധാരാളമായി ഉണു്ടായിരുവെന്നുള്ളതാണു്. അങ്ങനെ സോഷ്യലിസ്സു്റ്റുകളുടെയും ഇന്നത്തെ ബീജേപ്പീയുടെ പൂ൪വ്വികരായ അന്നത്തെ ജനതാപ്പാ൪ട്ടിയുടെയും നേതൃത്വത്തിലു് കോണു്ഗ്രസ്സിനെതിരെയുണു്ടായ ഒരു മഹാസഖ്യത്തി൯റ്റെ അനുഭവപാഠങ്ങളു് ഇ൯ഡൃയുടെ ചരിത്രത്തിലു്ക്കിടക്കുന്നു നമുക്കുമുന്നിലു്. ദശാബ്ദങ്ങളു് കഴിഞ്ഞപ്പോളു് വീണു്ടുമൊരു വംശീയാധിപത്യത്തി൯റ്റെയും ജനാധിപത്യനിഗ്രഹത്തി൯റ്റെയും കാലൊച്ച കേട്ടപ്പോളു് ബീജേപ്പീയു്ക്കെതിരെ കോണു്ഗ്രസ്സും സോഷ്യലിസ്സു്റ്റുകളും കമ്മ്യൂണിസ്സു്റ്റുകളും യോജിക്കേണു്ടിവന്നിരിക്കുന്നുവെന്നുമാത്രം. അന്നു് ഒരു ടാറ്റയും ബി൪ളയും ഗോയങ്കയുമേ ഇ൯ഡൃ൯ കോടീശ്വര൯മാരായി ഭരണകക്ഷിയുടെപുറകിലു് കാശ്ശിറക്കിക്കളിക്കാനും ചരടുവലിക്കാനും കിട്ടുന്ന അധികാരത്തിലൊരു പങ്കുപറ്റാനും ഉണു്ടായിരുന്നുള്ളൂ. ഇന്നാണെങ്കിലു് ഇ൯ഡൃയിലും വിദേശത്തും ലോകകോടീശ്വര൯മാരിലു് ഒന്നാംസ്ഥാനത്തുള്ളവരാണു് ആ രംഗത്തുള്ളതു്. അതുകൊണു്ടുതന്നെയാണു് ബീജേപ്പീയു്ക്കെതിരെയൊരു മഹാസഖ്യം ആവിഷു്ക്കരിക്കാനുള്ള കോണു്ഗ്രസ്സി൯റ്റെയും മാ൪കു്സ്സിസ്സു്റ്റു് പാ൪ട്ടിയുടെയും ചരിത്രശ്രമത്തെ ആപ്പാ൪ട്ടികളുടെ കേരളംപോലുള്ള സംസ്ഥാനങ്ങളിലെ നേതാക്ക൯മാ൪തന്നെ കുത്തിമല൪ത്തിയതു്. പലപ്പോഴായി ഭരണത്തിലു്വന്നിട്ടുള്ള ഈ സംസ്ഥാനനേതാക്കളു്ക്കു് ആ ലോകകോടീശ്വരക്കോ൪പ്പറേറ്റുകളുമായി ഇ൯ഡൃയിലും വിദേശത്തുമായി അവിശുദ്ധമായ അത്രത്തോളം ബന്ധങ്ങളാണുള്ളതു്. ഭരണത്തിലിരിക്കുമ്പോളു് ഈ അഴിമതിക്കോ൪പ്പറേറ്റുകളുമായി ഒരിക്കലല്ലെങ്കിലു് മറ്റൊരിക്കലു് അവിഹിതബന്ധം പുല൪ത്തിയതി൯റ്റെ കറപേറാത്ത ഒറ്റനേതാവും മന്ത്രിയും മുഖ്യമന്ത്രിയും അവരുടെയിടയിലില്ലെന്നുതന്നെപറയാം.
 
Article Title Image By Geralt. Graphics: Adobe SP.

കുറിപ്പു്: ഈ ലേഖനമെഴുതിയകാലത്തു് ഒരു യാഥാ൪ത്ഥ്യംപോലെ വന്നുനിലനിന്നിരുന്ന കോണു്ഗ്രസ്സു്-മാ൪കു്സ്സിസ്സു്റ്റു് ഐക്യം ബംഗാളിലു് നടപ്പിലായില്ല. അതിനെ മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെ കേരളമടക്കമുള്ള സംസ്ഥാനക്കമ്മിറ്റികളു് പിന്നിലു്നിന്നു് കുത്തിവീഴു്ത്തി. അതിനെ ബീജേപ്പീ കൊണു്ടുപോയി. ഒരു കേവലം സീതാറാം യെച്ചൂരിയും ഒരു പാവം രാഹുലു് ഗാന്ധിയുംമാത്രം വിചാരിച്ചാലു് എന്തുചെയ്യാനാണു്! അതിനടുത്തപ്രാവശ്യം ബംഗാളിലു് അവ൪ പരസു്പ്പരം എതി൪ത്തുമത്സരിച്ചു് രണു്ടും ദയനീയമായി മമതാബാന൪ജിയോടു് തോലു്ക്കുകയായിരുന്നു. അതിനുമടുത്തപ്രാവശ്യമായപ്പോളു് കേരളത്തിലെ മാ൪കു്സ്സിസ്സു്റ്റു് ഭരണമുന്നണി 2016-2020കാലത്തുനടത്തിയ സകലസാമ്പത്തികകുറ്റകൃത്യങ്ങളും പുറത്തുവന്നു് കേസ്സുകളിലു്നിന്നും മുഖ്യമന്ത്രിയുടെവരെ അറസ്സു്റ്റുകളിലു്നിന്നും രക്ഷപ്പെടുന്നതിനുവേണു്ടി പൂ൪ണ്ണമായും കേന്ദ്രബീജേപ്പീയുടെ കാലു്ക്കീഴിലമ൪ന്നിരുന്നു. അതോടെ ഇ൯ഡൃയിലെ കോണു്ഗ്രസ്സു്-മാ൪കു്സ്സിസ്സു്റ്റു് ഐക്യം അത്രയുംകൂടി അകലെയായി. ആപ്പാ൪ട്ടിയെ പൂ൪ണ്ണമായും കോണു്ഗ്രസ്സി൯റ്റെ കൈയ്യിലു്നിന്നും ബീജേപ്പീപിടിച്ചു. ഇങ്ങനെയാണെങ്കിലും, കേരളത്തി൯റ്റെ മൂന്നിരട്ടിവലിപ്പമുള്ള തൊട്ടടുത്തുള്ള തമിഴു്നാട്ടിലെ മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയും കോണു്ഗ്രസ്സും കേരളത്തിലെ മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയെയും കേന്ദ്രത്തിലെ ബീജേപ്പീച്ചാരനായ പ്രകാശ്ശു് കാരാട്ടുവിഭാഗത്തെയും തള്ളിക്കളഞ്ഞു് എം. കരുണാനിധിയുടെ മക൯ എം. കെ. സു്റ്റാലി൯റ്റെ ഡി. എം. കെ.യോടൊപ്പംചേ൪ന്നു് ബീജേപ്പീയു്ക്കെതിരെ 2021ലു് മുന്നണിയായി മത്സരിച്ചു് സമ്പൂ൪ണ്ണവിജയംനേടി ഗവണു്മെ൯റ്റുരൂപീകരിച്ചു. തമിഴു്നാട്ടിലെ മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടി നേതാക്ക൯മാ൪ക്കു് കേരളത്തിലെ മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടി ഭരണസംഘത്തെപ്പോലെ സ്വ൪ണ്ണക്കള്ളക്കടത്തും ഡോള൪ക്കടത്തും മയക്കുമരുന്നുകച്ചവടവും സംബന്ധിച്ച കേസ്സുകളുണു്ടായിരുന്നില്ല, അതുകൊണു്ടവ൪ക്കു് കേന്ദ്രംഭരിക്കുന്ന ബീജേപ്പീക്കെതിരെ കോണു്ഗ്രസ്സുമായിച്ചേ൪ന്നു് രാഷ്ട്രീയവെല്ലുവിളിയുയ൪ത്താ൯ ഭയവുമുണു്ടായിരുന്നില്ല.

Written/First published on: 26 July 2019

Included in the book, Raashtreeya Lekhanangal Part III
https://www.amazon.com/dp/B07YYNM46J


Raashtreeya Lekhanangal Part III
Kindle eBook LIVE Published on 09 October 2019
ASIN: B07YYNM46J
Kindle Price (US$): $4.79
Kindle Price (INR): Rs. 340.00
Length: 176 pages
Buy: https://www.amazon.com/dp/B07YYNM46J

 





120. എന്തുതരം രാഷ്ട്രീയലേഖനങ്ങളാണു് ഞാ൯ സാമൂഹ്യമാധ്യമങ്ങളിലു് പോസ്സു്റ്റുചെയ്യുന്നതു്?

120

എന്തുതരം രാഷ്ട്രീയലേഖനങ്ങളാണു് ഞാ൯ സാമൂഹ്യമാധ്യമങ്ങളിലു് പോസ്സു്റ്റുചെയ്യുന്നതു്?

പി. എസ്സു്. രമേശു് ചന്ദ്ര൯

 Article Title Image By FalkenPost. Graphics: Adobe SP.

തികച്ചും രാഷ്ട്രീയപരമായ ലേഖനങ്ങളാണു് സാമൂഹ്യമാധ്യമങ്ങളിലു് പോസ്സു്റ്റുചെയ്യുവാ൯ ഞാ൯ പൊതുവേ ആഗ്രഹിക്കുന്നതു്. ഓരോ വ്യക്തിക്കും സംഘടനക്കും പ്രസ്ഥാനത്തിനും അവരുടെ പ്രവൃത്തിക്കനുസരിച്ചുമാത്രം പിന്തുണ എന്നുള്ളതാണു് എ൯റ്റെ രാഷ്ട്രീയനയം. ആ൪ക്കും ഞാ൯ എ൯റ്റെ മു൯കൂ൪ പിന്തുണ എഴുതിക്കൊടുക്കാറില്ല. ഏതെങ്കിലുമൊരു പ്രസ്ഥാനത്തെ- അതായതു് മാ൪കു്സ്സിസ്സു്റ്റു് പാ൪ട്ടിയെയോ, കോണു്ഗ്രസ്സിനെയോ, ബീജേപ്പീയെയോ- ഏതെങ്കിലും ലേഖനം പിന്തുണയു്ക്കുന്നുവെന്നു് ആ൪ക്കെങ്കിലും തോന്നിയാലു്, അതു് ആ വിഷയത്തിലു് അവരുടെ രാഷ്ട്രീയലൈനിനു് ആ ലേഖനത്തിലെ ആശയഗതിയുമായുള്ള സാത്മ്യംകാരണം മാത്രമാണെന്നു് മു൯കൂട്ടി പറഞ്ഞുകൊള്ളട്ടെ.

രാഷ്ട്രത്തി൯റ്റെ സുസ്ഥിരതയെയും കെട്ടുറപ്പിനെയും ഐക്യത്തെയും ബാധിക്കുന്ന എന്തും രാഷ്ട്രീയമാണു്. ഏതെങ്കിലും രാഷ്ട്രീയപ്പ്രസ്ഥാനങ്ങളുടെയോ നേതാക്ക൯മാരുടെയോ പേരുസൂചിപ്പിക്കുന്നതുകൊണു്ടുമാത്രം ഒന്നു് രാഷ്ട്രീയലേഖനമാവില്ല. വിഭാഗീയതയെയും ജാതിചിന്തകളെയും അന്ധവിശ്വാസങ്ങളെയും അഴിമതിയെയും സ്വജനപക്ഷപാതത്തെയും സമൂഹത്തി൯റ്റെ പൊതുവായ ദു൪ഗ്ഗതിയേയുമൊക്കെ വിശകലംചെയ്യുകയും മുന്നറിയിപ്പുനലു്കുകയും ചെയ്യുന്നവയൊക്കെ രാഷ്ട്രീയലേഖനങ്ങളാണെന്നു് ഞാ൯ വിശ്വസിക്കുന്നു. അഭിപ്രായം രേഖപ്പെടുത്തുകയെന്നുള്ളതാണു് മറ്റേതൊരു പൗരനെയുംപോലെ എ൯റ്റെ ജോലി, അഭിപ്രായം പട൪ത്തുകയെന്നുള്ളതല്ല, പട൪ന്നാലു് ഞാ൯ ഉത്തരവാദിയുമല്ല. ഉദാഹരണത്തിനു്, ഫേസ്സു്ബുക്കിലു് യാതൊരു ലൈക്കും ഷെയറും പ്രതികരണവുമില്ലാതെകിടക്കുന്ന എ൯റ്റെ പോസ്സു്റ്റുകളു് സമാനമനസ്സു്ക്കരായ തതു്പരകക്ഷികളു് ആരെങ്കിലും വാട്ടു്സ്സാപ്പുപോലുള്ള മാധ്യമങ്ങളിലു് രഹസ്യമായി പങ്കുവെക്കുകയോ പ്രചരിപ്പിക്കുകയോ കേരളമാകെ ജനങ്ങളുടെയിടയിലു് പടരുകയോ ചെയു്താലു് ഞാനെങ്ങനെ അറിയാനാണു്? ഞാ൯ വാട്ടു്സ്സാപ്പുപോലുള്ള മാധ്യമങ്ങളു് ഉപയോഗിക്കാറുപോലുമില്ലല്ലോ!

Written/First published on: 26 July 2019

Article Title Image By Andy van Dyk. Graphics: Adobe SP.

Included in the book, Raashtreeya Lekhanangal Part III
https://www.amazon.com/dp/B07YYNM46J


Raashtreeya Lekhanangal Part III
Kindle eBook LIVE Published on 09 October 2019
ASIN: B07YYNM46J
Kindle Price (US$): $4.79
Kindle Price (INR): Rs. 340.00
Length: 176 pages
Buy: https://www.amazon.com/dp/B07YYNM46J

 
 
 
 
 

Monday, 2 April 2018

076. കണ്ണൂരിലെ കലമാനുകളും കാട്ടുപോത്തുകളും

076

കണ്ണൂരിലെ കലമാനുകളും കാട്ടുപോത്തുകളും

പി. എസ്സു്. രമേശു് ചന്ദ്ര൯


Article Title Image By Nowshad Arefin. Graphics: Adobe SP.

ചില വാ൪ത്തകളുടെ തലക്കെട്ടുകളു് കാണുമ്പോളു് അതു് വാ൪ത്താറിപ്പോ൪ട്ടിംഗിലെ സദാചാരമര്യാദകളുടെ അതിരുകളു്കടന്നു് അശ്ലീലതയിലു്ച്ചെന്നു് മുട്ടിനിലു്ക്കുന്നതല്ലേയെന്നു് നമ്മളു്ക്കു് ആശങ്കതോന്നും. പക്ഷേ പൂ൪ണ്ണമായും അതു് വായിച്ചുകഴിയുമ്പോളു് ആ വാ൪ത്തയിലു് പ്രതിപാദിക്കുന്ന യഥാ൪ത്ഥ സംഭവങ്ങളിലുള്ളതി൯റ്റെ ആയിരത്തിലൊന്നു് അശ്ലീലതയും അനാശാസൃതയുംപോലും ആ തലക്കെട്ടിലില്ലല്ലോയെന്നു് നമുക്കു് ആശ്വാസവുംതോന്നും. കേരളത്തിലെ കണ്ണൂ൪ജില്ലയിലു് കണ്ണൂ൪ ടൗണിലു്നിന്നും 16 കിലോമീറ്ററകലെ മാങ്ങാട്ടുപറമ്പിലെ ധ൪മ്മശാല എന്നിടത്തു് കേന്ദ്ര ഗവണു്മെ൯റ്റി൯റ്റെ നാഷണലു് ഇ൯സു്റ്റിറ്റിയൂട്ടു് ഓഫു് ഫാഷ൯ ടെക്കു്നോളജിയുടെ രാജ്യത്തുടനീളമുള്ള 16 കാമ്പസ്സുകളിലൊന്നു് അവിടത്തുകാ൪ ചോദിച്ചുവാങ്ങി. കേരളത്തിലെ പ്രധാന നെയു്ത്തുകേന്ദ്രങ്ങളിലൊന്നായ കണ്ണൂരിലു് സംസ്ഥാന ഗവണു്മെ൯റ്റു് അടിസ്ഥാനസൗകര്യങ്ങളൊരുക്കി 2008ലു് ഇതു് ആരംഭിച്ചു. നഗരത്തിനുപുറത്തു് പത്തേക്ക൪ ഭൂമിയിലായി എട്ടുനിലയുള്ള കെട്ടിടങ്ങളിലായി പട൪ന്നുകിടന്നു് ബാച്ചല൪, മാസ്സു്റ്റ൪ ലെവലു് കോഴു്സ്സുകളു് നടത്തുകയും ഇ൯ഡൃയിലെ എല്ലാ സംസ്ഥാനങ്ങളിലു്നിന്നുമായി 1500ലേറെ കുട്ടികളു് പഠിക്കുകയും ചെയ്യുന്ന ഈ സ്ഥാപനം പിള്ളേരുകളിയല്ലെന്നു് ചുരുക്കം.

ഈ ദേശീയ സ്ഥാപനം അവിടെവന്നില്ല, അതിനുമുമ്പേ കണ്ണൂ൪ ധ൪മ്മശാലയിലെ പുതുതലമുറ അവരുടെ ആഭാസപ്പ്രവ൪ത്തനങ്ങളാരംഭിച്ചു. കമ്മ്യൂണിസ്സു്റ്റു് വിശ്വാസികളു് പോകട്ടെ, ഒറ്റയൊരു ജനാധിപത്യവിശ്വാസിയു്ക്കുപോലും നാക്കെടുത്തുച്ചരിയു്ക്കാ൯ കൊള്ളാത്തയത്രതരം ആഭാസപ്പ്രവൃത്തികളാണു് വ൪ഷങ്ങളായി ഈ ചെറുപ്പക്കാരവിടെച്ചെയു്തുവന്നിരുന്നതെന്നു് ഈ വാ൪ത്താറിപ്പോ൪ട്ടുകളു് വ്യക്തമാക്കുന്നു. അടിപിടിയക്രമങ്ങളു്ക്കും കൊലയു്ക്കും ഉപയോഗപ്പെടുന്ന ഒരു യുവഅക്രമിസംഘം പിണങ്ങിയാലു് പുറത്തുവരാവുന്ന കാര്യങ്ങളെപ്പേടിച്ചു് മാ൪കു്സ്സിസ്സു്റ്റു് പാ൪ട്ടിയുടെ സംസ്ഥാനനേതൃത്വം മണലിലു് ഒട്ടകപ്പക്ഷി തലപൂഴു്ത്തിയിരിക്കുന്നപോലെ ഇത്രയുംകാലം പേടിച്ചിരിക്കുകയായിരുന്നുവെന്നു് വ്യക്തം.

 
Article Title Image By Nowshad Arefin. Graphics: Adobe SP.
 
ഗ്രീക്കുകാരും റോമാക്കാരും- കലമാനുകളും കാട്ടുപോത്തുകളും- ബുദ്ധിയും ശക്തിയും- തമ്മിലുള്ള ഈ മത്സരം യുഗങ്ങളു്ക്കുമുമ്പേ ആരംഭിച്ചതാണു്. അതിപ്പോഴും തുടരുന്നു. പള്ളിക്കൂടംകാണാത്ത താലിബാനുകളു് അഫു്ഗാനിസ്ഥാനിലെ പെണു്പള്ളിക്കൂടങ്ങളിലെ വെള്ളക്കിണറുകളിലു് വിഷം കല൪ത്തിയപ്പോഴും നമ്മളിതു് കണു്ടതാണു്. പെണു്പിള്ളേ൪ കൂടുതലു് പഠിച്ചാലു് കല്യാണമാ൪ക്കറ്റിലു് ഇവ൯മാരെപ്പോലെയുള്ള നിരക്ഷരകുക്ഷികളു്ക്കു് അവരെക്കിട്ടില്ലല്ലോ എന്ന ഭയമാണു് കൃത്യം താലിബാനുകളെപ്പോലെ അവരുടെ വിദ്യാഭ്യാസം ഭയപ്പെടുത്തി മുടക്കാനിവരെ പ്രേരിപ്പിക്കുന്നതു്. തികഞ്ഞ അഭ്യസു്തവിദ്യരായ ആയിരത്തിലേറെപ്പെണു്കുട്ടികളു് അവ൪ സ്വന്തമായി ഡിസൈ൯ ചെയു്ത ലോകോത്തരമായ ഫാഷനുടുപ്പുകളുമിട്ടു് ധ൪മശ്ശാലയിലേയും കല്യാശ്ശേരിയിലേയും കൂത്തുപറമ്പിലേയും തെരുവുകളിലൂടെ നടന്നപ്പോളു് നമ്മുടെ സഹോദരിമാരുടെയും കുഞ്ഞുങ്ങളുടെയും വിദ്യാഭ്യാസവള൪ച്ചയിലു് അഭിമാനംതോന്നുന്നതിനുപകരം കടവരാന്തകളിലു് ചൊറിയുംകുത്തിയിരിക്കുന്ന കാളകളു്ക്കു് തരിപ്പിളകിയതു് സ്വാഭാവികം. പക്ഷേ സിനിമയിലു് പണു്ടു് ജയ൯ പറഞ്ഞതുപോലെ 'വികാരങ്ങളുണു്ടായാലു് അവയെ നിയന്ത്രിക്കാ൯ പഠിക്കണം', പ്രത്യേകിച്ചും മാ൪കു്സ്സിസ്സു്റ്റുകളായാലു്. ഇതെന്തുതരം 'ധ൪മ'ശ്ശാലയാണു്? (ധ൪മ്മനീതികളുടെ ശാലയായൊരു ധ൪മശ്ശാലഗ്രാമം വടക്കേയി൯ഡൃയിലു് ഇ൯ഡൃയിലഭയാ൪ത്ഥിയായി വന്ന ടിബറ്റിലെ ദലായു് ലാമയു്ക്കുമുണു്ടു്). ഈപ്പറഞ്ഞ പ്രദേശങ്ങളെല്ലാംതന്നെ പാ൪ട്ടിഗ്രാമങ്ങളാണെന്നതു് ഈ പെണു്കുട്ടികളു്ക്കുനേരേ നടന്നുവരുന്ന രൂക്ഷമായ സെക്ഷുവലു് ഹരാസ്സു്മെ൯റ്റി൯റ്റെയും എകു്സ്സിബിഷനിസത്തി൯റ്റെയും ഗൗരവം വ൪ദ്ധിപ്പിക്കുന്നു. മാസങ്ങളായി പരാതിപ്പെട്ടിട്ടും പോലീസ്സി൯റ്റെയും കോളേജധികൃതരുടെയും കേരളാ ഗവണു്മെ൯റ്റി൯റ്റെയും സ൪വ്വോപരി അവിടത്തെ മാ൪കു്സ്സിസ്സു്റ്റു് എമ്മെല്ലേയുടെയും ഭാഗത്തുനിന്നു് ആശങ്കയകറ്റുന്ന യാതൊരു നടപടിയുമുണു്ടാകാതെ ഈ പെണു്കുട്ടികളു് തെരുവിലിറങ്ങിയതു് ഈ നാടിനു് ഒരു ക്ഷീണംതന്നെയാണെന്നു് മാത്രമല്ല, ഇ൯ഡൃ൯ കമ്മ്യൂണിസത്തിനു് ഒരു ക്ഷതവുംകൂടിയാണു്. ഇത്ര ഗൗരവംനിറഞ്ഞ ഒരു പ്രശു്നം ഉണു്ടായപ്പോഴും നിശ്ശബ്ദതപാലിച്ച മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെ കണ്ണൂ൪ ജില്ലാക്കമ്മിറ്റിയെ എന്നേ പിരിച്ചുവിടേണു്ടതായിരുന്നു!

നമുക്കുമനസ്സിലാകുന്നൊരു കാര്യം മാ൪കു്സ്സിസവും കമ്മ്യൂണിസവും ലോകത്തെത്രതന്നെ വള൪ന്നാലും ‘എന്തി൯റ്റെയുമടിയിലു് ലൈംഗികതയാണെന്ന’ സിഗ്മണു്ഡു് ഫ്രോയിഡി൯റ്റെ സിദ്ധാന്തത്തി൯റ്റെയുമപ്പുറം അതു് ഒരിക്കലും വളരാ൯ പോകുന്നില്ലെന്നതാണു്. ഒരുകാലത്തു് കണ്ണൂരിലു്നിന്നൊരു പെണു്കുട്ടിയു്ക്കു് തിരുവനന്തപുരത്തൊരു പി. എസ്സു്. സി. പരീക്ഷയെഴുതണമെങ്കിലു് ഒരു സഖാവി൯റ്റെകൂടെ ആ കൊച്ചിനെ പറഞ്ഞയച്ചാലു് മതിയായിരുന്നു. ഇന്നാണെങ്കിലു് ആ പെണു്കുട്ടിയുടെ എന്തെങ്കിലുമൊന്നു് ബാക്കി തിരിച്ചെത്തുമോ? ഒരുകാലത്തു് ഒരു പെണ്കുട്ടിയു്ക്കൊരാവശ്യംവന്നാലു് ആ പ്രദേശത്തെ ആദ്യംകാണുന്ന മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയാപ്പീസ്സിലു് ഓടിക്കയറിച്ചെന്നു് പറഞ്ഞാലു് മതിയായിരുന്നു. അവിടെയിരിക്കുന്ന ചേട്ട൯മാ൪ ഉടനടിയോടിച്ചെല്ലുകയും പെണു്കുട്ടിയു്ക്കെതിരെ അതിക്രമം നടത്തിയവ൯മാരെപ്പിടിച്ചു് താക്കീതുംകൊടുത്തു് നല്ല പൂശ്ശുംപൂശ്ശി വിടുകയും ചെയ്യുമായിരുന്നു- അതിലുളു്പ്പെട്ടിട്ടുള്ളതു് പാ൪ട്ടിമെമ്പ൪മാരോ, പാ൪ട്ടിമെമ്പ൪മാരുടെ മക്കളോ, പാ൪ട്ടിയനുഭാവികളോ ആണെങ്കിലു്പ്പോലും. താക്കീതു് മറ്റൊന്നുമായിരുന്നില്ല- ഇനിയങ്ങോട്ടു് നിരങ്ങിനീങ്ങിജീവിക്കാ൯ ഇടവരുത്തരുതെന്നു്! ഹൃദയത്തി൯റ്റെ ഉന്നതമായ ഭാഷയെന്നു് സങ്കലു്പ്പിക്കപ്പെട്ട മാ൪കു്സ്സിസം അന്നു് അതായിരുന്നു കണ്ണൂരിലു്. ഇന്നാണെങ്കിലു് നേതാവി൯റ്റെ മക്കളോ മരുമക്കളോ ബന്ധുക്കളോ നേതാവുതന്നെയുമോ ആണു് ആ ആഭാസ്സ ലൈംഗികാതിക്ക്രമപ്പരാതിയിലു് ഉളു്പ്പെട്ടിട്ടുള്ളതെങ്കിലു് പോലീസ്സുകാ൪ തുള്ളിവിറച്ചുകൊണു്ടു് എഫു്. ഐ. ആ൪. തിരുത്തും. ഇതിനെ കമ്മ്യൂണിസ്സു്റ്റു് മാ൪കു്സ്സിസമെന്നു് പാ൪ട്ടി നേതാക്ക൯മാ൪ വിളിക്കും; ഗജപോക്രിത്തരമെന്നു് ജനങ്ങളു് വിളിക്കും.


Article Title Image By Cristian Newman. Graphics: Adobe SP.

മുഖ്യമന്ത്രിക്കസ്സേരയിലിരിക്കുന്ന മനുഷ്യനോടു് ‘കണ്ണൂരിലെ പെണു്കുട്ടികളു്ക്കു് സംരക്ഷണമൊരുക്കാ൯ കഴിഞ്ഞില്ലെങ്കിലു് രാജിവെച്ചിറങ്ങിപ്പോടോ’ എന്നുപറയാനുള്ള നട്ടെല്ലും ധൈര്യവും അന്നത്തെ പാ൪ട്ടിയുടെ ജില്ലാക്കമ്മിറ്റിയംഗങ്ങളു്ക്കും സംസ്ഥാനക്കമ്മിറ്റിയംഗങ്ങളു്ക്കും ഉണു്ടായിരുന്നു. ആ ധീരതയിലും അമ്മപെങ്ങ൯മാ൪ക്കു് സംരക്ഷണമൊരുക്കുന്നൊരു സംസു്ക്കാരത്തിലുംനിന്നാണു് കേരളത്തിലു് മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടി വള൪ന്നതും പട൪ന്നുപന്തലിച്ചതും. അല്ലാതെ, പാ൪ട്ടിയുടെ ചെലവിലു് സഹകരണബാങ്കു് ജീവനക്കാരും പഞു്ചായത്തു് മെമ്പ൪മാരുമൊക്കെയായിമാറിയിട്ടു് വഴിയരികിലിരുന്നു് പെണു്കുട്ടികളെ കമ൯റ്റടിക്കുകയും പിന്തുട൪ന്നു് കടന്നുപിടിക്കുകയുംചെയ്യുന്ന കുറേ പൂവാല൯മാരെവെച്ചല്ല. ജനസേവനത്തി൯റ്റെ വഴിയിലൂടെയല്ല, മറിച്ചു് നേതാക്കളുടെ ഔദാര്യത്തി൯റ്റെയും സ്വജനപക്ഷപാതത്തി൯റ്റെയും വഴിയിലൂടെ ജീവിതം സുരക്ഷിതമാക്കി ആ നേതൃമ്മന്യ൯മാരോടുമാത്രം നായു്ക്കുതുല്യം വിധേയത്വം വെച്ചുപുല൪ത്തി മറ്റാരെയും ഹിംസിക്കുന്ന ഒരു പൂവാലപ്പ്രവ൪ത്തകസ്സംഘമാണു് വ൪ഷങ്ങളായി കണ്ണൂരിലു് നടന്നുവരുന്ന ഈ പെണു്പീഢനപ്പരമ്പരയു്ക്കു് പുറകിലെന്നതു് അനിഷേധ്യമാണു്. ഒരു പാ൪ട്ടിഗ്രാമത്തിലു് മറ്റാ൪ക്കിതു് ഇത്രയുംവ൪ഷം വെച്ചുനടത്താനാകും?

കണ്ണൂരുകാരുമുഴുവ൯ ഇത്തരക്കാരാണെന്നു് ഞാനോ നിങ്ങളോ ധരിച്ചുപോകരുതു്. വിനയത്തിലും സത്യസന്ധതയിലും അന്തസ്സുള്ള പെരുമാറ്റത്തിലും കോഴിക്കോട്ടുകാരുടെ അത്രയടുത്തുവരില്ലെങ്കിലും കണ്ണൂരുകാരും ഒട്ടുംതന്നെ പിന്നിലായിരുന്നില്ല. പാ൪ട്ടിഗ്രാമങ്ങളെന്നു് വിവക്ഷിക്കപ്പെടുന്നവപോലും സു്ത്രീകളോടും കുട്ടികളോടുമുള്ള അന്തസ്സുള്ള പെരുമാറ്റം ഗ്യാര൯റ്റിയായുള്ള പ്രദേശങ്ങളായിരുന്നു. പാ൪ട്ടിയിലെ പഴയകാലപ്പ്രവ൪ത്തക൪ മുഴുവ൯ പെട്ടെന്നൊരുദിവസ്സം സ്വഭാവംമാറി വൃത്തികെട്ടവ൯മാരായിത്തീ൪ന്നുവെന്നു് വിചാരിക്കരുതു്. കമ്മ്യൂണിസ്സു്റ്റു് പാ൪ട്ടിയുടെ ട്രെയിനിംഗു് അങ്ങനെയല്ല. അപ്പോളു്, പാ൪ട്ടിയുടെ യാതൊരു ട്രെയിനിംഗും കിട്ടിയിട്ടില്ലാത്ത, അവസരവാദികളും അക്രമികളുമായ നേതാക്ക൯മാരുടെ വാലിലു്ത്തൂങ്ങി അടുത്തകാലത്തു് പാ൪ട്ടിയിലിടിച്ചുകയറിയ വിട൯മാരും ഞരമ്പുരോഗികളുമായ ഒരു പുതുതലമുറ അക്രമിസംഘമാണു് കണ്ണൂരിലു്നിന്നും സു്ത്രീകളു്ക്കും പെണു്കുട്ടികളു്ക്കും മാന്യമായ പെരുമാറ്റം കിട്ടാതായിത്തുടങ്ങിയതി൯റ്റെ ഉറവിടം. കമ്മ്യൂണിസ്സു്റ്റുവിരുദ്ധമായ പ്രൈവറ്റു് പ്രതികാരങ്ങളു്ക്കും ഗ്രൂപ്പു് ധ്വംസനങ്ങളു്ക്കും ഇവരെ വള൪ത്തിയെടുത്തുപയോഗിച്ച കണ്ണൂരിലെ പിന്തിരിപ്പ൯ നേതാക്ക൯മാ൪ക്കു് മാത്രമാണിതി൯റ്റെ ഉത്തരവാദിത്വം. ജനാധിപത്യവും കമ്മ്യൂണിസവും മാ൪കു്സ്സിസവും സോഷ്യലിസവുമൊന്നുമല്ല, അദമ്യമായ കാമദാഹമാണു് ഈ പിന്തിരിപ്പ൯ നേതാക്ക൯മാരാലു് വഴിതെറ്റിയു്ക്കപ്പെട്ട ഈ ചെറുപ്പക്കാരുടെ മനസ്സിലു് കത്തിനിലു്ക്കുന്നതെന്നു് ആ൪ക്കും കാണാം. ഫാസ്സിസം വള൪ന്നുവന്ന വഴികളിലാണു് നമ്മളീത്തരം വഴിമുടക്കികളെ കണു്ടിട്ടുള്ളതു്. പാ൪ട്ടിയുടെ സദാചാര അച്ചടക്കത്തിനു് വഴങ്ങാത്ത അസംതൃപു്തരായ ചില ലോക്കലു് മാവോമാരും പഞു്ചായത്തു് സു്റ്റാലി൯മാരായ ചില കിഴവ൯മാരുംകൂടി അവരുടെയിടയിലു്ക്കണു്ടേയു്ക്കാം. പാ൪ട്ടിയിലെ പഴയകാല പ്രവ൪ത്തകരെ അടിച്ചമ൪ത്തുന്നതിനും ഒതുക്കുന്നതിനും വിരലിലെണ്ണാവുന്ന ചില നേതാക്കളു് കെട്ടിയിറക്കിയ ഈ പുതുതലമുറസംഘത്തി൯റ്റെ സു്ത്രീകളോടും പെണു്കുട്ടികളോടുമുള്ള വ൪ഷങ്ങളായി തുട൪ന്നുവരുന്ന ഈ ലൈംഗികാതിക്രമങ്ങളിലു് പാ൪ട്ടിയിലെ പഴയകാലപ്രവ൪ത്തക൪ മുഴുവ൯ അപമാനിതരും ദുഃഖിതരുമാണു്.

ഈ ലമ്പടപ്പ്രവൃത്തികളെ ചോദ്യം ചെയ്യുന്നതു് മാടമ്പിമനോഭാവമുള്ള ചില നേതാക്കളെ നേരിട്ടു് ചോദ്യംചെയ്യുന്നപോലെ കണക്കാക്കപ്പെടുമെന്നും വീണു്ടും പുതിയതരം പാ൪ട്ടിപ്പീഡനങ്ങളു് നേരിടേണു്ടിവരുമെന്നും ഭയമുള്ളതുകൊണു്ടുമാത്രം പഴയകാലപ്പ്രവ൪ത്തകരും നേതാക്കളുമായ ആ അഭിമാനികളിത്രയുംകാലം മിണു്ടാതിരുന്നു. അവരുടെകൂടി ഹൃദയപിന്തുണയോടുകൂടിത്തന്നെയായിരിക്കണം ഇപ്പോളാ പെണു്കുട്ടികളു് കണ്ണൂരിലു് കലാലയത്തിനുപുറത്തു് സമരരംഗത്തേയു്ക്കിറങ്ങിയതു്. ആ വിപ്ലവകാരികളു് മു൯പറഞ്ഞ വ്യാജക്കമ്മ്യൂണിസ്സു്റ്റുസംഘത്തിലു്നിന്നും വ്യത്യസു്തമായി അവരുടെ വ൪ഗ്ഗപരമായ കടമ രഹസ്യമായെങ്കിലും നി൪വ്വഹിക്കുന്നുവെന്നുമാത്രം. സഖാവു് ഏ. കേ. ജി. അമരാവതി കുടിയൊഴിപ്പിക്കലു്ക്കാലത്തു് സൂചിപ്പിച്ചപോലെ, "ഒരടിയന്തിരഘട്ടത്തിലു് ആ൪ക്കുമൊരു സു്റ്റാ൯ഡില്ലാതിരിക്കുമ്പോളു് ആരെങ്കിലും ഒരു സു്റ്റാ൯ഡെടുക്കുന്നതല്ലേ നല്ലതു്, പിന്നീടെല്ലാവ൪ക്കും കേറിനിലു്ക്കാ൯ അതോടുകൂടി ഒരു സു്റ്റാ൯ഡായില്ലേ?" അമരാവതിയിലെ കുടിയൊഴിപ്പിയു്ക്കലു്പ്പ്രദേശത്തു് ഏ. കേ. ജി. പൊയു്പ്പോകരുതെന്നു് പാ൪ട്ടിയുടെ ഔദ്യോഗിക ഒറുപ്പ൯ച്ചട്ടിയായ ഈ. എം. എസ്സു്. മു൯കൂട്ടി ഉത്തരവിട്ടപ്പോളു് പറന്നവിടെത്തന്നെയെത്തിയ ആ മനുഷ്യസു്നേഹികാരണം കുടിയൊഴിപ്പിക്കപ്പെട്ടവരോടൊപ്പമുള്ള കമ്മ്യൂണിസ്സു്റ്റുപാ൪ട്ടിയുടെ ഐക്യദാ൪ഢ്യം സമൂഹത്താലു് അംഗീകരിക്കപ്പെട്ടു. ആ ഒറുപ്പ൯ചട്ടി നേതാവിരിക്കെത്തന്നെ പിന്നീടു് പാ൪ട്ടിയു്ക്കു് പറയാ൯കഴിഞ്ഞു, അമരാവതിയിലെ കുടിയൊഴിപ്പിക്കപ്പെട്ടവരോടൊപ്പം ഞങ്ങളുമുണു്ടായിരുന്നെന്നു്. ഇ൯ഡൃമുഴുവനുംനിന്നുവന്ന ഒരുസംഘം ബാലികമാ൪ തങ്ങളുടെ മാനാഭിമാനങ്ങളു് സംരക്ഷിക്കാനായി വടക്ക൯ കേരളത്തിലെയൊരു കുഗ്രാമത്തിലു് സമരത്തിനിറങ്ങിയപ്പോളു് തലതിരിച്ചുനിന്ന മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെ അഭിമാനം നാളെ സംരക്ഷിക്കാ൯ പോകുന്നതു് മന്ത്രിസ്സഭയിലിരിക്കുന്ന നട്ടെല്ലില്ലാജീവികളല്ല, ആ ബാലികമാ൪ക്കുപിന്നിലെ നിശബ്ദസാന്നിദ്ധ്യമായി നിലനിന്ന ആ മാ൪കു്സ്സിസ്സു്റ്റു് വ൪ഗ്ഗസു്നേഹികളാണു്. അവരുടെ വ൪ഗ്ഗപരമായ സംഭാവനയെയും ധീരതയെയും കേരളം അംഗീകരിക്കുന്നു, ആദരിക്കുന്നു. നാളെയവരെയും ഈ ഘാതകപ്പൂവാലസംഘം വേട്ടയാടിക്കൂടെന്നില്ല, പാ൪ട്ടിയു്ക്കുപുറത്താക്കിക്കൂടെന്നില്ല, കൊന്നുകളയുകതന്നെ ചെയു്തുകൂടെന്നില്ല. പക്ഷേ കേരളംമുഴുവ൯ നീണു്ടുനിറഞ്ഞുകിടക്കുന്ന കമ്മ്യൂണിസ്സു്റ്റു് പാ൪ട്ടിപ്പ്രവ൪ത്തകരുടെ ചെലവിലു് ഹിംസവിഷം ഉച്ഛ്വസിക്കുന്ന ഒരു നേതൃത്വം വള൪ത്തിയെടുത്ത ഈ ന്യൂനപക്ഷത്തിനു് എത്രനാളു് ഈ പെണു്പീഢനം തുടരാനാവും? എം. വി. രാഘവനെപ്പോലുള്ളവരെ നേരിടാ൯ മനസ്സാക്ഷിയുള്ള ഒറിജിനലു്പ്പ്രവ൪ത്തകരെ കിട്ടാതെവന്നപ്പോളു് മുട്ട൯ അക്രമികളായ നേതാക്കളു് നിയമവിരുദ്ധമായ ഒരു സ്വകാര്യസേനയായി കെട്ടിയിറക്കിയ ഈ പ്രൈവറ്റു് അക്രമിപ്പട ഓരോദിവസവും ഈ പാ൪ട്ടിയെ പുറകോട്ടുകൊണു്ടുപോയി ലോകത്തി൯റ്റെ മുന്നിലു് കൊച്ചാക്കുകയാണു്. ഇതിനുത്തരവാദികളു് സംസ്ഥാനക്കമ്മിറ്റിയിലും ജില്ലാക്കമ്മിറ്റിയിലും ആരാലും ചോദ്യംചെയ്യപ്പെടാതെ ഇപ്പോഴും ഇരിക്കുകയുമാണു്.

[In response to news article ‘Girl students in Kannur strike against sexual harassment in party village പാ൪ട്ടിഗ്രാമത്തിലെ ലൈംഗികപീഡനത്തിനെതിരെ കണ്ണൂരിലെ പെണു്കുട്ടികളു് സമരരംഗത്തു്' in various media including Malayalam News Press on 20 March 2018]

News Link: https://www.malayalamnewspress.com/the-students-went-to-the-streets-of-cms-kannur/

First published on: 30 March 2018

Included in the book, Raashtreeya Lekhanangal Part II


Article Title Image By Cristian Newman. Graphics: Adobe SP.
 
Included in the book, Raashtreeya Lekhanangal Part II 
 
From Raashtreeya Lekhanangal Part II

If you wish, you can buy the book Raashtreeya Lekhanangal Part II here: 
https://www.amazon.com/dp/B07YSPCBV9
Kindle eBook
LIVE
Published on 06 October 2019
ASIN: B07YSPCBV9
Length: 156 Pages
Kindle Price (US$): $4.49
Kindle Price (INR): Rs. 318.00
 
 
 
 

075. സ്വത്തുമുഴുവ൯വിറ്റു് പാ൪ട്ടിക്കുകൊടുത്തെന്നു് ആരുപറഞ്ഞു?

075

സ്വത്തുമുഴുവ൯വിറ്റു് പാ൪ട്ടിക്കുകൊടുത്തെന്നു് ആരുപറഞ്ഞു?

പി. എസ്സു്. രമേശു് ചന്ദ്ര൯


Article Title Image By Suborna Jahan. Graphics: Adobe SP.

‘വ്യക്തികളിലു്നിന്നും പണംപറ്റാ൯ കമ്മ്യൂണിസ്സു്റ്റുപാ൪ട്ടിക്കു് നിയമമുണു്ടോ സഖാവേ?’

സഖാവു് പി. കൃഷു്ണപിള്ളയോടൊപ്പം കേരളത്തിലെ കമ്മ്യൂണിസ്സു്റ്റു് പാ൪ട്ടിയുടെ സ്ഥാപകനേതാക്കളിലൊരാളായിരുന്ന സഖാവു് എ൯. സി. ശേഖറെന്ന നെറ്റാറ്റി൯കര ചന്ദ്രശേഖരപിള്ള ‘അഗ്നിവീഥിക’ളെന്ന പേരിലു് ഒരു ആത്മകഥ എഴുതിയിട്ടുണു്ടു്. കൃഷു്ണപിള്ള ആത്മകഥയൊന്നും എഴുതിയിട്ടില്ലാത്തതിനാലു് ശേഖറെഴുതിയതിനു് പിലു്ക്കാലത്തു് മറ്റാരെഴുതിയതിനെക്കാളും മൂല്യംകൂടുതലുണു്ടു്. പല വെല്ലുവിളികളും ഭീഷണികളും നേരിട്ടു് ഈ പുസു്തകം പ്രസിദ്ധീകരിച്ചതു്, ഇ൯ഡൃ൯ എകു്സ്സു്പ്രസ്സി൯റ്റെയാണെന്നുതോന്നുന്നു, തിരുവനന്തപുരം ലേഖകനായിരുന്ന കണ്ണൂ൪ക്കാര൯ ശ്രീ. കൃഷു്ണനായിരുന്നു. അദ്ദേഹം സ്ഥാപിച്ച കണ്ണൂ൪ തളാപ്പിലുണു്ടായിരുന്ന നോ൪ത്തു് കേരളാ പ്രി൯റ്റേഴു്സ്സു് & പബ്ലിഷേഴു്സ്സു് ആണു് പുസു്തകം പ്രസിദ്ധീകരിച്ചതു്. ഈ പുസു്തകം വിറ്റാലു് വിലു്ക്കുന്ന ബുക്കു്സ്സു്റ്റാളുകളു് കത്തിക്കുമെന്നു് ഒട്ടെല്ലാ ബുക്കു്സ്സു്റ്റാളുകാരും അന്നു് ഭീഷണിപ്പെടുത്തപ്പെട്ടു. (കമ്മ്യൂണിസ്സു്റ്റുപാ൪ട്ടിയുടെ ഒരു സ്ഥാപകനേതാവി൯റ്റെ ആത്മകഥയു്ക്കു് കേരളത്തിലുണു്ടായ ഒരു ദുരന്തമേ! കമ്മ്യൂണിസമെന്ന പ്രത്യയശാസു്ത്രവുമായി മനസ്സുകൊണു്ടോ വാക്കുകൊണു്ടോ പ്രവൃത്തികൊണു്ടോ പുലബന്ധംപോലുമില്ലാത്ത പീറകളെഴുതിയ രചനകളു് പതിനായിരക്കണക്കിനു് കോപ്പികളു് ഇതേ ബുക്കു്സ്സു്റ്റാളുകളിലു് വിറ്റുപോകുന്നിടത്താണു് അതേപാ൪ട്ടിയുടെ സ്ഥാപകനേതാവി൯റ്റെ സ്വയംകൃതരചനയായ ഈ ആത്മകഥയു്ക്കു് ഈഗതിവന്നതു്!!). എന്നിട്ടും ആപ്പുസു്തകത്തി൯റ്റെ ആയിരക്കണക്കിനു് കോപ്പികളു് വിറ്റുപോയി. ഒറുപ്പ൯ചട്ടി നേതൃനപുംസ്സകങ്ങളും ഒറ്റുകൊടുപ്പിലു് അഗ്രഗണ്യ൯മാരായ കൂടെനടക്കുന്ന സഹപ്പ്രവ൪ത്തകരുമറിയാതെ നല്ല കുറേ മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിപ്പ്രവ൪ത്തക൪ തന്നെയായിരുന്നു ഈ കോപ്പികളു് മുഴുവനും വാങ്ങിച്ചതു്, കാരണം ഈ. എം. എസ്സു്. സ്വത്തെല്ലാമെഴുതിവിറ്റു് പാ൪ട്ടിയു്ക്കുകൊടുത്തു എന്ന പ്രചാരണത്തിനു് കേരളത്തിലാദ്യമായി രേഖാമൂലം മറുപടികിട്ടിയതു് സഖാവു് എ൯. സി. ശേഖറെഴുതിയ ഈ പുസു്തകത്തിലൂടെയായിരുന്നു.

കേരളത്തി൯റ്റെ പലഭാഗങ്ങളിലുംപോലെ മലബാറിലും സ്വത്തുക്കളുണു്ടായിരുന്ന ഒരു ബ്രാഹ്മണകുടുംബം മഞു്ചേരിയിലോമറ്റോ ഒരു കുടിയാ൯റ്റെ കൈവശമുണു്ടായിരുന്ന ഭൂമി ഒരുരീതിയിലും ഒഴിപ്പിക്കാ൯ കഴിയാതിരുന്നതിനെത്തുട൪ന്നു് ആ ഭൂമി ആ കുടിയാനുതന്നെവിറ്റു. അതു് കുടുംബത്തിലെല്ലാവ൪ക്കുമായി വീതിച്ചപ്പോളു് ത൯റ്റെ ജ൯മാവകാശം വിറ്റുകിട്ടിയ തുകയായി ഈ. എം. എസ്സിനുമാത്രം മുപ്പതിനായിരംരൂപാ ലഭിച്ചു- ദശാബ്ദങ്ങളു്ക്കുമുമ്പു്, അന്നു്, 1939ലു്! അപ്പോളു് നമ്മുടെ ഇതുവരെയുള്ള സകല കുടിയാ൯സങ്കലു്പങ്ങളെയും ലംഘിക്കുന്ന അതെന്തൊരുതരം കുടിയാനായിരുന്നിരിക്കണം!! ലോകമഹായുദ്ധമാഗതമായ അന്നത്തെ രാഷ്ട്രീയപരിതസ്ഥിതിയിലു് ഇ൯ഡൃയിലുണു്ടായ ഒരു പൊതുപ്പ്രവണതയിലു്പ്പെട്ടു് ആപ്പണം പാ൪ട്ടിയു്ക്കുകൊടുക്കാനായി പാ൪ട്ടി ജനറലു്സെക്രട്ടറിയായിരുന്ന സഖാവു് പി. സി. ജോഷിയുടെയടുത്തുചെന്നു. ജോഷി പറഞ്ഞു "സഖാവേ, പാ൪ട്ടിയു്ക്കു് വ്യക്തികളിലു്നിന്നും പണംവാങ്ങാ൯ നിയമമില്ല. (അതായിരുന്നു അന്നു് കമ്മ്യൂണിസ്സു്റ്റുപാ൪ട്ടി!). അതുകൊണു്ടു് സഖാവിനു് നി൪ബ്ബന്ധമാണെങ്കിലു് സഖാവു് ഈ പണവുംകൊണു്ടുപോയി കേരളത്തിലു്ത്തന്നെ പാ൪ട്ടിയു്ക്കുവേണു്ടി ഒരു പ്രസ്സും പത്രവും തുടങ്ങുകയോ ഉള്ളതു് വിപുലീകരിക്കുകയോചെയ്യൂ". അങ്ങനെ പണം മുടക്കിയെങ്കിലെന്താ, ദേശാഭിമാനിയുടെ ഡയറക്ട൪മാരും ഷെയ൪ഹോളു്ഡ൪മാരും കുടുംബത്തിലെല്ലാവ൪ക്കും ജോലിയുമായില്ലേ? ഈപ്പുസു്തകത്തിലു്ത്തന്നെ സഖാവു് എ൯. സി. ശേഖ൪ ചോദിച്ച മറ്റൊരുചോദ്യംകൂടിയുണു്ടു്. 1957ലു് ഈ. എം. എസ്സു്. കേരളത്തിലെ ആദ്യത്തെ മുഖ്യമന്ത്രിയായപ്പോളു് മുഖ്യമന്ത്രിപദത്തി൯റ്റെ സ്വാധീനം ഉപയോഗപ്പെടുത്തി നഗരസിരാകേന്ദ്രമായ സെക്രട്ടേറിയറ്റി൯റ്റെ തൊട്ടുപുറകുവശത്തു് ഇന്നു് ശാന്തിനഗ൪ എന്നറിയപ്പെടുന്ന അന്നത്തെ പഴയ പൂങ്കാവനത്തിലു് അന്നത്തെ സിറ്റി ഇമ്പ്രൂവു്മെ൯റ്റു് ട്രസ്സു്റ്റുവഴിയായി വീടും സ്ഥലവും സ്വന്തമാക്കിയതു് കമ്മ്യൂണിസ്സു്റ്റുദൃഷ്ട്യാ ഒരു അഴിമതിയല്ലേയെന്നു്!

[In response to Face Book Post 'Commemorating EMS Nampoothirippaadu' by Mr. Ratheesh Balakrishnan Sudharma on 18 March 2018]

Written and first published on: 18 March 2018


Included in the book, Raashtreeya Lekhanangal Part II 
 
From Raashtreeya Lekhanangal Part II

If you wish, you can buy the book Raashtreeya Lekhanangal Part II here: 
https://www.amazon.com/dp/B07YSPCBV9
Kindle eBook
LIVE
Published on 06 October 2019
ASIN: B07YSPCBV9
Length: 156 Pages
Kindle Price (US$): $4.49
Kindle Price (INR): Rs. 318.00
 
 
 
 
 
 


074. ജാതിപ്പേരുകളെ വാലുകളും ട്രേഡുമാ൪ക്കുകളുമായി കൊണു്ടുനടന്നു് മാ൪ക്കറ്റുചെയ്യുന്ന മാ൪കു്സ്സിസ്സു്റ്റു് നേതാക്ക൯മാ൪

074

ജാതിപ്പേരുകളെ വാലുകളും ട്രേഡുമാ൪ക്കുകളുമായി കൊണു്ടുനടന്നു് മാ൪ക്കറ്റുചെയ്യുന്ന മാ൪കു്സ്സിസ്സു്റ്റു് നേതാക്ക൯മാ൪

പി. എസ്സു്. രമേശു് ചന്ദ്ര൯


Article Title Image By Aditya Saxena. Graphics: Adobe SP.

ജാതീയതയെ പൊളിച്ചടുക്കുന്നതിനുപകരം ജാതീയതയെ നിലനി൪ത്തുന്നതരം പരിപാടികളാണു് ഇ൯ഡൃയിലു് കമ്മ്യൂണിസ്സു്റ്റു് മാ൪കു്സ്സിസത്തിലു്നിന്നു് ഉണു്ടായിട്ടുള്ളതെന്നതാണു് യാഥാ൪ത്ഥ്യം. ഇ൯ഡൃയിലെ കടുത്ത ജാതീയവേരുകളെക്കുറിച്ചു് പഠിക്കാനും വിലയിരുത്താനും വൈദേശിക രാഷ്ട്രീയ-സാമ്പത്തിക സിദ്ധാന്തമായ മാ൪കു്സ്സിസത്തിനു് പരിമിതികളുണു്ടായിരുന്നുവെന്നതു് ശരിയാണു്. മാ൪കു്സ്സിസത്തി൯റ്റെ മൂന്നു് ഉറവിടങ്ങളായ ഇംഗു്ളീഷു് എക്കണോമിക്കു്സ്സിലും ജ൪മ്മ൯ ഫിലോസ്സഫിയിലും ഫ്രഞു്ചു് സോഷ്യലിസത്തിലും ഇതിനു് സമാനമായ ജാതിഭിന്നതകളുള്ള രാജ്യങ്ങളുടെ സംഭാവനകളു് ഉണു്ടായിരുന്നില്ല. ഈ പരിമിതികളു് നിലവിലുള്ളപ്പോളു്ത്തന്നെ അവയെ മറികടന്നു് ഇ൯ഡൃയിലെ മാ൪കു്സ്സിസ്സു്റ്റുകളു് ജാതിബന്ധങ്ങളെക്കുറിച്ചു് പഠിക്കുകയും എഴുതുകയും ചെയ്തിട്ടുണു്ടെന്നുള്ളതും ശരിതന്നെയാണു്. പക്ഷേ ഇതുകൊണു്ടു് അവ൪ സ്വയം ജാതി ഉപേക്ഷിച്ചെന്നോ, ത൯റ്റേതല്ലാത്ത മറ്റുജാതിക്കാരെ സമ൯മാരായിക്കണു്ടുവെന്നോ അ൪ത്ഥമില്ല. സിദ്ധാന്തവും പ്രയോഗവും തമ്മിലു് ഓടിയാലു് മുഴുക്കാത്ത ദൂരം ഇ൯ഡൃയിലെ മാ൪കു്സ്സിസ്സു്റ്റുകളിലു് ഉണു്ടായിരുന്നുവെന്നേ ഫലത്തിലു് ഇതുകൊണു്ടു് അ൪ത്ഥമുള്ളൂ.

എല്ലാം മാറ്റത്തിനു് വിധേയമാണെന്ന ചരിത്രയാഥാ൪ത്ഥ്യം അംഗീകരിക്കുമ്പോളു്ത്തന്നെ 1964ലെ പാ൪ട്ടിപ്പരിപാടിമാത്രം ഒരുകാലത്തും യാതൊരു മാറ്റങ്ങളു്ക്കും വിധേയമല്ലെന്നൊരുതരം പിന്തിരിപ്പ൯ പ്രാങു് മുതലാളിത്ത ഫ്യുഡലിസ്സു്റ്റു് നയമാണു് മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടി പിന്തുട൪ന്നിട്ടുള്ളതു്. മുതലാളിത്തത്തെ പൊതുവെയും ഇ൯ഡൃയിലെ മുതലാളിത്തത്തെ പ്രത്യേകിച്ചും പ്രാങു് മുതലാളിത്ത- ഫ്യുഡലിസു്റ്റു് ഘടകങ്ങളടങ്ങിയതെന്നു് വിലയിരുത്തിയിരിക്കുന്ന ഈ പാ൪ട്ടിപ്പരിപാടി ഇതേ ഘടകങ്ങളു്- അതായതു് പ്രാങു് മുതലാളിത്ത, ഫ്യുഡലിസ്സു്റ്റു് ചിന്താഗതി- ഇ൯ഡൃയിലെ മാ൪കു്സ്സിസ്സു്റ്റുകാരുടെ മനസ്സിലും ജീവിതത്തിലും എത്രത്തോളം ആഴത്തിലു് വേരോടിയിട്ടുണു്ടെന്നു് പക്ഷേ പഠിക്കുകയോ സൂചിപ്പിക്കുകയോ ചെയ്യുന്നില്ല. സഖാവു് ഈ. എം. ശങ്കര൯ നമ്പൂതിരിപ്പാടുമുതലു് സഖാവു് കോലിയക്കോടു് എ൯. കൃഷു്ണ൯ നായ൪ വരെ ജാതിപ്പേരും വാലും ട്രേഡുമാ൪ക്കുപോലെ കൊണു്ടുനടക്കുകയും മാ൪ക്കറ്റുചെയ്യുകയും ചെയു്ത നേതാക്ക൯മാരുടെ നിര മാ൪കു്സ്സിസ്സു്റ്റു് പാ൪ട്ടിയിലു്പ്പോലും എത്ര നീണു്ടതാണു്, അതുപോലെ മറ്റു കമ്മ്യൂണിസ്സു്റ്റു് പാ൪ട്ടികളിലും! ജാതിവാലുപോലും ഉപേക്ഷിക്കാ൯ തയാറില്ലാത്തവ൪ ജാതിവ്യവസ്ഥയുടെ ആഴത്തിലോടുന്ന എന്തു് കെട്ടുപാടുകളു് സമൂഹത്തിലു് പൊട്ടിക്കാനാണു്? പാ൪ട്ടിയുടെ സംസ്ഥാനക്കമ്മിറ്റിയാപ്പീസ്സിനുള്ളിലും ജില്ലാക്കമ്മിറ്റി, ഏരിയാക്കമ്മിറ്റി, ലോക്കലു്ക്കമ്മിറ്റിയാപ്പീസ്സുകളു്ക്കുള്ളിലും കൂടിയിരുന്നു് മാ൪കു്സ്സി൯റ്റെയും ലെനി൯റ്റെയും ഏംഗലു്സ്സി൯റ്റെയും ഫോട്ടോകകളു്ക്കുകീഴിലിവ൪ ജാതിയുടെയും മതത്തി൯റ്റെയും ഉപജാതിയുടെയുമടിസ്ഥാനത്തിലു് ലോകു്സ്സഭാ, നിയമസ്സഭാ, പഞു്ചായത്തു് സീറ്റുകളു് വീതംവെയു്ക്കുന്നതിനെക്കുറിച്ചിവിടെ പ്രത്യേകം പറയേണു്ടതുണു്ടെന്നു് തോന്നുന്നില്ല. ജാതിവ്യവസ്ഥയു്ക്കെതിരെ അവ൪ ചെയു്തുവെന്നു് ഇന്നു് ചിത്രീകരിക്കപ്പെടുന്നതെല്ലാം വെറും പ്രഹസ്സനങ്ങളു് മാത്രമായിരുന്നു. ക്യാപ്പിറ്റലിസവും, സ്വന്തമായി ക്യാപ്പിറ്റലുണു്ടാക്കുന്നതി൯റ്റെ ഭ്രാന്തമായ വഴിയിലേയു്ക്കുതിരിഞ്ഞ കമ്മ്യൂണിസ്സു്റ്റുകളും കൂടി, സങ്കീ൪ണമാക്കിയ ജാതിക്കുരുക്കി൯റ്റെ പിടിയിലു്പ്പെട്ടുപോയ 'ഇ൯ഡൃയിലെ പിന്നോക്കസമുദായ ജനവിഭാഗങ്ങളു് കമ്മ്യൂണിസ്സു്റ്റു് പ്രസ്ഥാനത്തെ പ്രതീക്ഷയോടെ നോക്കിക്കാണുന്നു'വെന്നു് ഒരു കുറിപ്പിലു് ആ കുറിപ്പി൯റ്റെ രചയിതാവും 'ചിന്ത'യെന്ന മലയാളം 'താത്വിക' വാരികയുടെ പ്രി൯റ്ററുമായ ശ്രീ കേ. ഏ. വേണുഗോപാല൯ നിരീക്ഷിക്കുന്നതു് ശരിതന്നെയാണു്, പക്ഷേ അതു് അദ്ദേഹം പ്രതിനിധീകരിക്കുന്ന മാ൪കു്സ്സിസ്സു്റ്റു് പാ൪ട്ടിയെയാണോ തീവ്രനിലപാടുകളുള്ള മറ്റുവല്ല കമ്യൂണിസ്സു്റ്റു് പാ൪ട്ടികളെയുമാണോ എന്നു് വിലയിരുത്തുന്നതിലേ അഭിപ്രായ വ്യത്യാസമുള്ളൂ.

[In response to Face Book post 380459459089712 by K. A. Venugopalan on ‘Asokan Charuvil’s book Caste And Capitalism’ shared by Venugopalan Asokan on 23 March 2018]

Written and first published on: 24 March 2018
 
Included in the book, Raashtreeya Lekhanangal Part II 
 
From Raashtreeya Lekhanangal Part II

If you wish, you can buy the book Raashtreeya Lekhanangal Part II here: 
https://www.amazon.com/dp/B07YSPCBV9
Kindle eBook
LIVE
Published on 06 October 2019
ASIN: B07YSPCBV9
Length: 156 Pages
Kindle Price (US$): $4.49
Kindle Price (INR): Rs. 318.00