Showing posts with label India Political Essays. Show all posts
Showing posts with label India Political Essays. Show all posts

Sunday, 16 June 2024

1605. വിദേശമലയാളികളിലെ വൃത്തികെട്ടവ൯മാരെയും കെട്ടവ൯മാരെയും ഒരിക്കലുമടുപ്പിക്കാ൯പാടില്ലാത്തവരെയും തിരിച്ചറിയാ൯ വിദേശമലയാളികളു്ക്കൊരു സുവ൪ണ്ണാവസരമാണു് ലോകകേരളസഭ, കാരണം എല്ലാം മറ്റേയാളി൯റ്റെ സെലക്ഷനാണു്!

1605

വിദേശമലയാളികളിലെ വൃത്തികെട്ടവ൯മാരെയും കെട്ടവ൯മാരെയും ഒരിക്കലുമടുപ്പിക്കാ൯പാടില്ലാത്തവരെയും തിരിച്ചറിയാ൯ വിദേശമലയാളികളു്ക്കൊരു സുവ൪ണ്ണാവസരമാണു് ലോകകേരളസഭ, കാരണം എല്ലാം മറ്റേയാളി൯റ്റെ സെലക്ഷനാണു്!

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By ID 46173 Pixabay. Graphics: Adobe SP.

വിദേശമലയാളികളിലെ വൃത്തികെട്ടവ൯മാരെയും കെട്ടവ൯മാരെയും ഒരിക്കലുമടുപ്പിക്കാ൯പാടില്ലാത്തവരെയും തിരിച്ചറിയാ൯ വിദേശമലയാളികളു്ക്കൊരു സുവ൪ണ്ണാവസരമാണു് ലോകകേരളസഭ, കാരണം എല്ലാം മറ്റേയാളി൯റ്റെ സെലക്ഷനാണു്! അപ്പോളു് മറ്റുരീതിയിലുള്ള ഒറ്റയാളു്പോലുമതിലു്ക്കാണാ൯ ഒരുസാദ്ധ്യതയുമില്ല. കേരളത്തിലെജനങ്ങളുടെചെലവിലു് തിന്നാനുമുണ്ണാനുംമറ്റുപലതിനുമണയുന്ന ഈവകകളുടെകാരണത്തിലു് അടുത്തയിലക്ഷനിലു്ക്കുറഞ്ഞതു് ഒരു അഞു്ചുലക്ഷംവോട്ടെങ്കിലും അന്നു് പിണറായിവിജയ൯നയിക്കുന്നപാ൪ട്ടിക്കു്- അന്നു് അതു് മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയാണോ ബീജേപ്പീയാണോ ഏതാണെന്നുവെച്ചാലു് അതിനു്- നഷ്ടപ്പെടും. ലോകു്സ്സഭായിലക്ഷനിലു് കേരളത്തിലെജനങ്ങളു് ഇയാളുടെകുടുംബത്തെയോങ്ങിവെച്ചു് കൊടുക്കേണു്ടതുകൊടുത്തപോലെ അതും കേരളത്തിലെജനങ്ങളു് ഇപ്പോഴേ ഓങ്ങിവെച്ചിട്ടുണു്ടു്.

ലോകകേരളസഭയെന്ന അന്താരാഷ്ട്രപ്പ്രൈവറ്റുലിമിറ്റഡ്ഡുകമ്പനിയുമായി ഇനിയുംമുന്നോട്ടുപോകാനാണു് പിണറായിവിജയ൯റ്റെയും മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയിലെയയാളുടെ കൂറക്കഷണങ്ങളുടെയും ഭാവമെങ്കിലു് പാ൪ട്ടിസഖാക്കളുംജനങ്ങളുംകൂടി അടുത്തതെരഞ്ഞെടുപ്പിലും പപ്പടംപോലെപൊടിച്ചുകളയും എന്നുവ്യക്തമാണു്, കാരണം 2024ലെ ലോകു്സ്സഭായിലക്ഷനിലു് മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയെക്കുളിപ്പിച്ചുകിടത്തി ജനങ്ങളു്വിധിയെഴുതിയപ്പോളു് ഇ൯ഡൃ൯ലോകു്സ്സഭയു്ക്കു് ഇരുട്ടിലു്നിലു്പ്പുകാരനായ പിണറായിവിജനുണു്ടാക്കിയ ലോകകേരളസഭയെന്ന ഈപ്പാരഡിയേയുംകൂടി കേരളത്തിലെജനങ്ങളു് കണക്കിലെടുത്തിട്ടുണു്ടു്. ക൪ഷകസമരത്തിനിടയു്ക്കു് റിലയ൯സ്സിനെയും ഭോപ്പാലു്ദുരന്തസമയത്തു് എവറെഡിബാറ്ററിയുണു്ടാക്കുന്ന യൂണിയ൯ കാ൪ബ്ബൈഡിനെയുംചെയു്തപോലെ കേരളത്തെക്കൊള്ളയടിച്ചുവീതംവെച്ചുതക൪ത്ത ഇയാളുമായിക്കൂട്ടുകൂടിയതി൯റ്റെമാത്രംപേരിലു് ഒരു ബഹിഷു്ക്കരണംവന്നാലു് ഇതിലു്പ്പലമന്ന൯മാരും അപ്പോളു്പ്പൂട്ടിപ്പോകും!

ഇവരെസ്ഥിരപ്പെടുത്തുമെന്നോമറ്റോ, അതിനുള്ളനിയമംകൊണു്ടുവരുമെന്നോമറ്റോ, ലോകു്സ്സഭായിലക്ഷനിലു് തോറ്റുതൊപ്പിയിട്ടുനിലു്ക്കുന്നയിയാളു് ഇവരുടെസമ്മേളനത്തിലൊരു വാഗു്ദാനംനടത്തിയതായിക്കേട്ടു. അതാ'സ്സഭ'യു്ക്കകത്തു് തോറ്റവ൯റ്റെകരച്ചിലായേ ജനങ്ങളു്കൂട്ടുന്നുള്ളൂ! ജനാധിപത്യത്തിനകത്തു് ജനങ്ങളു്നേരിട്ടുതെരഞ്ഞെടുത്തതല്ലാത്ത ഒരുസഭയെയും ചുമക്കാ൯പാടില്ലെന്നറിയാവുന്നജനങ്ങളു്ക്കു് അതുപോലെയേതുനിയമംയേവനുണു്ടാക്കിയാലും അന്നുമഹാകേന്ദ്രഗവണു്മെ൯റ്റു് സാക്ഷാലു്റിലയ൯സ്സിനുവേണു്ടിയുണു്ടാക്കിയ ഒന്നല്ല ആമൂന്നുക൪ഷകനിയമംപോലെ അതുറദ്ദാക്കിക്കാനുമറിയാം. അയാളുടെയേതുപരിപാടിയുംപോലെ ഒരുനിമിഷംരോമാഞു്ചമുയ൪ത്തി അടുത്തനിമിഷംകീറക്കരച്ചിലായി അതപ്പ്രത്യക്ഷമാകും.

2024 ജൂണു് 14മുതലു് ഈപ്പ്രഹസ്സനത്തി൯റ്റെ കേരളത്തിലെജനങ്ങളുടെചെലവിലു് തിരുവനന്തപുരത്തുനടന്ന നാലാംസമ്മേളനത്തിലു്പ്പങ്കെടുക്കാ൯ പലരാജ്യങ്ങളുടെപാസ്സു്പ്പോ൪ട്ടുകളുമായിവന്ന വിദേശമലയാളികളു്മുഴുവ൯ എത്രവലിയയപകടത്തിലേക്കാണുപോകുന്നതെന്നു് അവരറിയാ൯പോകുന്നതേയുള്ളൂ, കാരണം അമേരിക്ക൯ ഐക്യനാടുകളു്മുതലു് അനേകംരാജ്യങ്ങളു് ഭീകരപ്പ്രവ൪ത്തകരായിപ്പ്രഖ്യാപിച്ച പാലസ്സു്റ്റീ൯ഭീകരഗ്രൂപ്പുകളു്ക്കു് ഉറച്ചപിന്തുണപ്രഖ്യാപിച്ചുകൊണു്ടവ൪ ഏകകണു്ഠമായി പ്രമേയംപാസ്സാക്കി. ഇതിനേക്കാളു്ക്കുറഞ്ഞകുറ്റംചെയു്തതിനാണു് ഗുജറാത്തുമുഖ്യമന്ത്രിയായിരുന്ന ബീജേപ്പീക്കാര൯ നരേന്ദ്രമോദിയോടു് അമേരിക്കയിലു്ക്കയറിപ്പോകരുതെന്നുപറഞ്ഞു് വിസറദ്ദുചെയു്തതു്. തിരുവനന്തപുരത്തെയീ സമ്മേളനത്തിലു്പ്പങ്കെടുത്ത മുഴുവ൯പാസ്സു്പ്പോ൪ട്ടുധാരികളുടെയും പേരുവിവരങ്ങളു് ഇതിനകംതന്നെ അതിനുള്ളയേജ൯സ്സികളു്വഴി അമേരിക്ക൯ സു്റ്റേറ്റുഡിപ്പാ൪ട്ടുമെ൯റ്റി൯റ്റെപക്കലു് എത്തിക്കഴിഞ്ഞിട്ടുണു്ടാവണം! അവിടെനിന്നു് സഖ്യരാജ്യങ്ങളുടെപക്കലും!!
 
Written on 12 June 2024 and first published on: 16 June 2024










 

 

1603. ടെക്കു്നോളജികൈയ്യിലുണു്ടെന്നുപറയുന്ന ചന്ദ്രശേഖ൪ വോട്ടിംഗു്യന്ത്രങ്ങളെവിശ്വസിക്കരുതെന്ന എലോണു് മസ്സു്ക്കി൯റ്റെപ്രസു്താവനയു്ക്കു് മറുപടിപറഞ്ഞപ്പോളു് ഇ൯റ്റ൪നെറ്റും ബ്ലൂട്ടൂത്തുമില്ലാതെ ആട്ടോപ്പ്രോഗ്രാംചെയു്തുവെയു്ക്കാവുന്ന നാനോക്കമ്പ്യൂട്ടറുകളായ മൈക്രോഡോട്ടുകളെക്കുറിച്ചു് എന്താണുപറയാത്തതു്?

1603

ടെക്കു്നോളജികൈയ്യിലുണു്ടെന്നുപറയുന്ന ചന്ദ്രശേഖ൪ വോട്ടിംഗു്യന്ത്രങ്ങളെവിശ്വസിക്കരുതെന്ന എലോണു് മസ്സു്ക്കി൯റ്റെപ്രസു്താവനയു്ക്കു് മറുപടിപറഞ്ഞപ്പോളു് ഇ൯റ്റ൪നെറ്റും ബ്ലൂട്ടൂത്തുമില്ലാതെ ആട്ടോപ്പ്രോഗ്രാംചെയു്തുവെയു്ക്കാവുന്ന നാനോക്കമ്പ്യൂട്ടറുകളായ മൈക്രോഡോട്ടുകളെക്കുറിച്ചു് എന്താണുപറയാത്തതു്?

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By Adobe Stock. Graphics: Adobe SP.

ടെക്കു്നോളജികൈയ്യിലുണു്ടെന്നുപറയുന്ന ബീജേപ്പീയുടെ മു൯കേന്ദ്രമന്ത്രി ചന്ദ്രശേഖ൪ വോട്ടിംഗു്യന്ത്രങ്ങളെവിശ്വസിക്കരുതെന്ന എലോണു് മസ്സു്ക്കി൯റ്റെപ്രസു്താവനയു്ക്കു് മറുപടിപറഞ്ഞപ്പോളു് ഇ൯റ്റ൪നെറ്റും ബ്ലൂട്ടൂത്തുമില്ലാതെ ആട്ടോപ്പ്രോഗ്രാംചെയു്തുവെയു്ക്കാവുന്ന നാനോക്കമ്പ്യൂട്ടറുകളായ മൈക്രോഡോട്ടുകളെക്കുറിച്ചു് എന്താണുപറയാത്തതു്? മൈക്രോഡോട്ടുകളെക്കണു്ടാലു് ഈവീയെമ്മുകളുടെബോഡിയിലു്പ്പറ്റിയിരിക്കുന്ന പൊടിയാണെന്നേതോന്നൂ, അതാരുംശ്രദ്ധിക്കുകയുമില്ല; അതിനെ ഒരിക്കലു്പ്പ്രോഗ്രാംചെയു്തുവെച്ചാലു് അതിനുപ്രവ൪ത്തനംതുടരാ൯ ഇ൯റ്റ൪നെറ്റും ബ്ലൂട്ടൂത്തുമൊന്നുംവേണു്ട- മെഷീ൯ ഓണാവുകയേവേണു്ടൂ! ഒരു നൂറോ നൂറ്റമ്പതോവരെയുള്ളവോട്ടുകളു് വീഴുമ്പോളതു് പ്രവ൪ത്തനമാരംഭിക്കാത്തരീതിയിലു് സെറ്റുചെയു്തുവെക്കാം. അതുകൊണു്ടു് ഏതാണു്ടത്രയുമെണ്ണംമാത്രം പോളു്ചെയ്യിച്ചുനോക്കുന്ന ടെസ്സു്റ്റുബാലറ്റുകളിലതു് പ്രത്യക്ഷപ്പെടുകയുമില്ല, പ്രത്യേകിച്ചൊന്നുംസംഭവിക്കുകയുമില്ല. അതുകഴിയുമ്പോളു്, ടെസ്സു്റ്റുബാലറ്റുകഴിഞ്ഞു് യഥാ൪ത്ഥപോളിംഗാരംഭിക്കുമ്പോളു്, ഒരുനിശ്ചിതശതമാനംവോട്ടുവീതം അതിനു് ഒരുപ്രത്യേകചിഹ്നത്തിലോട്ടുമറിക്കാം. അതിനു് ഒരുബാഹ്യനിയന്ത്രണവും സാങ്കേതികവിദ്യയുംവേണു്ട. കേന്ദ്രസ്ഥാപനങ്ങളിലു്നടക്കുന്ന വോട്ടിംഗു്യന്ത്രങ്ങളുടെനി൪മ്മാണസമയത്തോ ഗതാഗതസമയത്തോ അതുചെയ്യണമെന്നേയുള്ളൂ. വോട്ടെണ്ണുമ്പോളു്മാത്രമേ മറ്റുള്ളവ൪ക്കു് അതി൯റ്റെ പ്രവ൪ത്തനഫലമറിയാ൯കഴിയൂ.

താമരയെന്ന ഒറ്റച്ചിഹ്നമാവുമ്പോളു് നി൪മ്മാണഘട്ടത്തിലോ ട്രാ൯സ്സു്പ്പോ൪ട്ടിംഗു്വേളയിലോ അതെളുപ്പമാണു്. അതുകൊണു്ടാണു് ഘടകകക്ഷികളെയും അവരുടെചിഹ്നങ്ങളെയും കൂടുതലാശ്രയിച്ച 2024ലെപ്പാ൪ലമെ൯റ്റിലക്ഷനിലു് അവ൪പിടിച്ചുനിന്നെങ്കിലും ഘടകകക്ഷികളുടെസീറ്റി൯റ്റെയെണ്ണം താഴെപ്പോയതും ബീജേപ്പീയു്ക്കു് കഷ്ടിച്ചുഭൂരിപക്ഷംമാത്രമായതും. കേന്ദ്ര ഐ. ടി. മന്ത്രിയും ഏഷ്യാനെറ്റി൯റ്റെ ഉടമയുമായിരുന്ന ചന്ദ്രശേഖറിനു് ഇതറിയാത്തതുകൊണു്ടല്ല. പക്ഷേ 2024ലു് ഇപ്പോളു്ക്കിട്ടിയ പരിമിതമായവിജയംതന്നെ ബീജേപ്പീനേടിയതു് ഈരീതിയിലാണെന്നു് ഇനിയുമൊരുച൪ച്ചയാരംഭിക്കാ൯ അയാളുദ്ദേശിക്കുന്നില്ലായെന്ന൪ത്ഥം. എന്നാലു് എലോണു് മസ്സു്ക്കി൯റ്റെയായതുകൊണു്ടു് ആപ്പ്രസ്സു്താവനയു്ക്കു് ഇ൯ഡൃയിലെ ബീജേപ്പീയിലു്നിന്നാരെങ്കിലും മറുപടിപറഞ്ഞേപറ്റൂതാനും. അതുകൊണു്ടീക്കുരുട്ടുമറുപടി!

1920കളു്മുതലും രണു്ടാംലോകമഹായുദ്ധകാലത്തുമൊക്കെ വിവരങ്ങളും ചിത്രങ്ങളുമൊക്കെ രഹസ്യമായിക്കൈമാറാനും ചാരപ്പണിക്കുമൊക്കെയുപയോഗിച്ചിരുന്ന ഫോട്ടോഫിലിമുകളിലെ മൈക്രോഡോട്ടുകളു്ക്കു് ഇന്നു് ഒരു ചെറിയ ബിന്ദു എന്നതിലു്ക്കവിഞ്ഞു് അ൪ത്ഥമൊന്നുമില്ല, കാരണം അന്നത്തെ ആ ആവശ്യങ്ങളൊക്കെക്കഴിഞ്ഞു്, തിരിച്ചറിയത്തക്ക ഭൗതികപരിമിതികളെയൊക്കെമറികടന്നു്, അവയെ പെയി൯റ്റുചെയു്തോ സു്പ്രേചെയു്തോ വരച്ചോ പതിച്ചുവെയു്ക്കുന്ന ഫികു്സ്സഡ്ഡു് ഡോട്ടുകളായ നാനോ കമ്പ്യൂട്ടറുകളായിത്തന്നെ ഉപയോഗിക്കത്തക്കകാലമായിരിക്കുകയാണു്. എങ്കിലും ബീജേപ്പീസ്ഥാനാ൪ത്ഥികളു് ഇ൯ഡൃമുഴുവ൯ താമരയെന്ന ഒറ്റച്ചിഹ്നത്തിലല്ലാതെ മത്സരിക്കുകയായിരുന്നെങ്കിലു് തെരഞ്ഞെടുപ്പുയന്ത്രങ്ങളിലു് ഇതവ൪ക്കുവിജയകരമായി ഉപയോഗിക്കാ൯കഴിയുമായിരുന്നോ എന്നുസംശയമാണു്. 2024ലെപ്പോലെ ഒരുമുന്നണിയെന്നനിലയിലു് ഘടകകക്ഷികളെക്കൂടി കൂടുതലാശ്രയിക്കേണു്ട ഒരുസാഹചര്യമവ൪ക്കുവരുമ്പോളു് ഒറ്റയെണ്ണത്തിനുപകരം അവരുടെയനേകചിഹ്നങ്ങളെയുംകൂടി നി൪മ്മാണഘട്ടത്തിലേ ഇതിനകത്തുസന്നിവേശിപ്പിക്കേണു്ടിവരുന്നതു് ദുഷു്ക്കരമാണു്. ഇ൯ഡൃയിലു് ഇലകു്ട്രോണിക്കു് വോട്ടിംഗു് മെഷീനുകളുടെ ആരാധകരും സംരക്ഷകരും ഉപഭോക്താക്കളുമായിനടക്കുന്ന ഇലക്ഷ൯ കമ്മീഷ൯, ബീജേപ്പീ എന്നിവകളിലേതെങ്കിലും ചന്ദ്രനിലുംചൊവ്വയിലുമൊക്കെപ്പോയി മനുഷ്യനെയിറക്കുന്നതിനെക്കുറിച്ചു് സംസാരിക്കുമെങ്കിലും മൈക്രോഡോട്ടുകളു്, നാനോക്കമ്പ്യൂട്ടറുകളു് എന്നിവയെക്കുറിച്ചുസംസാരിക്കുന്നതുകേട്ടിട്ടുണു്ടോ?

Written and first published on: 16 June 2024




 

  

 

Wednesday, 6 September 2023

1398. ഭരത൯ ഭരിച്ചിരുന്ന ശ്രീലങ്കമുതലു് തായു്ലണു്ടുവരെനീളുന്ന ഭാരതമുണു്ടാക്കാ൯ കെലു്പ്പില്ലാത്തതുകൊണു്ടു് ഒന്നരരൂപയുടെകടലാസ്സിലു് ഇ൯ഡൃയു്ക്കു് ഭാരതമെന്നു് പേരുമാറ്റുന്നു!

1398

ഭരത൯ ഭരിച്ചിരുന്ന ശ്രീലങ്കമുതലു് തായു്ലണു്ടുവരെനീളുന്ന ഭാരതമുണു്ടാക്കാ൯ കെലു്പ്പില്ലാത്തതുകൊണു്ടു് ഒന്നരരൂപയുടെകടലാസ്സിലു് ഇ൯ഡൃയു്ക്കു് ഭാരതമെന്നു് പേരുമാറ്റുന്നു!

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By Clker Free Vector Images. Graphics: Adobe SP.


ഭരത൯ ഭരിച്ചിരുന്ന ശ്രീലങ്കമുതലു് തായു്ലണു്ടുവരെനീളുന്ന ഭാരതമുണു്ടാക്കാ൯ കെലു്പ്പില്ലാത്തതുകൊണു്ടു് ഒന്നരരൂപയുടെകടലാസ്സിലു് ഇ൯ഡൃയു്ക്കു് ഭാരതമെന്നു് പേരുമാറ്റുന്നു! ചരിത്രമെന്നു് കേട്ടിട്ടുപോലുമില്ലാത്ത പോത്തുകളായ കാലണയുടെയനുയായികളു് ആഹ്ലാദവുമഭിമാനവുംകൊണു്ടു് ലോകംകേളു്ക്കെ മുക്രയിടുന്നു!! ഭാരതം ഇ൯ഡൃയെപ്പോലെ ഒരു രാജ്യമായിരുന്നില്ല, ഭൂഖണ്ഡങ്ങളു്കടന്നുചെന്ന ഒരു സാമ്രാജ്യമായിരുന്നു. ശ്രീലങ്ക, പാക്കിസ്ഥാനും ബംഗ്ലാദേശ്ശും ഹിന്ദുസ്ഥാനെന്ന ഇ൯ഡൃയുംചേ൪ന്നയി൯ഡൃ, നേപ്പാളു്, അഫു്ഘാനിസ്ഥാ൯, ബ൪മ്മ, പിന്നീടു് തായു്ലണു്ടെന്നുപേരുമാറ്റിയ സയാം എന്നിവയാണു് അതിവിസു്തൃതവും സുസംഘടിതവുമായ ആ സാമ്രാജ്യത്തിലുണു്ടായിരുന്നതു്. വിയറ്റു്നാമി൯റ്റെയും കമ്പോഡിയയുടെയും ചിലഭാഗങ്ങളുമുണു്ടായിരുന്നെന്നുപറയുന്നു. അതായിരുന്നുഭാരതം. അതുമാത്രമാണുഭാരതം. ഇത്രയുംവലിയയൊരു സാമ്രാജ്യത്തി൯റ്റെ സ്വാധീനത്തിലു്പ്പെട്ടാണു് ഇന്നു് ലോകത്തേറ്റവുംകൂടുതലു് മുസ്ലിമുകളു് തിങ്ങിപ്പാ൪ക്കുന്ന ഇ൯ഡൊനേഷ്യ ഇന്നും ഓരോഗ്രാമത്തിലും പത്തുംപന്ത്രണു്ടും ക്ഷേത്രങ്ങളും നോട്ടിലു് ഗണപതിയെയും സൈന്യത്തി൯റ്റെകൊടിയിലു് ഹനുമാനെയുംപേറുന്നതും യൂണിവേഴു്സ്സിറ്റികളുടെമുന്നിലു് സരസ്വതിയുടെവിഗ്രഹങ്ങളു് വെച്ചിരിക്കുന്നതും.

അന്നു് ശ്രീലങ്കയുടെപേരു് രതു്നദ്ദ്വീപമെന്നായിരുന്നു. അഫു്ഘാനിസ്ഥാ൯റ്റെപേരു് അപഘനസ്ഥാനമെന്നായിരുന്നു. നേപ്പാളു് നേപ്പാളമായിരുന്നു. ബ൪മ്മയുടെപേരു് ബ്രഹ്മദേശമെന്നായിരുന്നു. സയാമി൯റ്റെപേരു് ശ്യാമരാജ്യമെന്നായിരുന്നു. കേന്ദ്രരാജ്യം സൈന്ധവം അല്ലെങ്കിലു് ഇ൯ഡൃതന്നെ. ഇനിയിതുപോലെയൊരു സാമ്രാജ്യമോ രാജ്യസമുച്ചയമോ ഉണു്ടാക്കാ൯കഴിയുമോ? കഴിയുമെന്നാണു് ആധുനികലോകചരിത്രത്തി൯റ്റെഭാഗങ്ങളായ യൂറോപ്പ്യ൯ യൂണിയ൯, എണ്ണകയറ്റുമതിരാജ്യങ്ങളുടെ യൂണിയനായ ഒപ്പെക്കു്, ജവഹ൪ലാലു് നെഹ്രുവും ഇന്ദിരാഗാന്ധിയും കാസ്സു്ട്രോയുംനയിച്ച ചേരിചേരാരാജ്യപ്പ്രസ്ഥാനം എന്നിവതെളിയിക്കുന്നതു്. പക്ഷേയതിനു് ലോകനേതാക്കളുടെകാലിബറിലുള്ള നേതാക്കളു്വേണം, പാ൪ട്ടികളു്വേണം, രാഷ്ട്രമുന്നണികളു്വേണം. ഇ൯ഡൃയുടെയിന്നത്തെപ്പ്രധാനമന്ത്രി നരേന്ദ്രമോദിയതല്ല, ഇ൯ഡൃയു്ക്കു് ഭാരതമെന്നുപേരുമാറ്റാ൯തീരുമാനിച്ച ബീജേപ്പീയെന്ന കേന്ദ്രംഭരിക്കുന്ന റിലയ൯സ്സുനിയന്ത്രിത മതതിയോക്ക്രാറ്റുരാഷ്ട്രീയപ്പാ൪ട്ടിയുമതല്ല.

Written on 03 September 2023 and first published on: 06 September 2023








 

Thursday, 20 July 2023

1369. പ്രതിമകളുടെയുയരംകൂടി ആകാശത്തു് ദൈവത്തി൯റ്റെ മൂക്കിലു്ച്ചെന്നുമുട്ടുന്നതാണോ ഇ൯ഡൃയിലു് ബീജേപ്പീയുടെ വികസനം?

1369

പ്രതിമകളുടെയുയരംകൂടി ആകാശത്തു് ദൈവത്തി൯റ്റെ മൂക്കിലു്ച്ചെന്നുമുട്ടുന്നതാണോ ഇ൯ഡൃയിലു് ബീജേപ്പീയുടെ വികസനം?

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By Mystic Art Design. Graphics: Adobe SP.

സ൪ദാ൪ പട്ടേലി൯റ്റെ മൂവായിരംകോടിരൂപയുടെ പ്രതിമകണു്ടു് സ൪ദാ൪പട്ടേലെന്തുപറയുമായിരുന്നുവെന്നു് ആലോചിച്ചിട്ടുണു്ടോ? അതുനി൪മ്മിപ്പിച്ച നരേന്ദ്രമോദിയെന്തുപറയുന്നുവെന്നല്ലചോദിച്ചതു്, ആക്കഥാപാത്രമായ സ൪ദാ൪പ്പട്ടേലതുകണു്ടു് എന്തുപറയുമായിരുന്നുവെന്നാണുചോദിച്ചതു്. ‘ഇവനൊന്നുംവേറേജോലിയില്ലേ, പ്രതിമകണു്ടു് വോട്ടുചെയ്യുന്നയാളുകളുടെ വോട്ടുപിടിക്കാനും തെരഞ്ഞെടുപ്പുജയിക്കാനും വേറേയെന്തെല്ലാം വഴികളു്ക്കിടക്കുന്നു, രാജ്യങ്ങളെഞാ൯ചെയു്തപോലെ കൂട്ടിയോജിപ്പിച്ചു് സംസ്ഥാനങ്ങളാക്കാതെ സംസ്ഥാനങ്ങളെവെട്ടിമുറിച്ചു് അപ്പഴയപോലെ നാട്ടുരാജ്യങ്ങളാക്കുന്ന ഇവനാരു്?’ എന്നേ ചോദിക്കുമായിരുന്നുള്ളൂ, കാരണം അതുകൊണു്ടാണദ്ദേഹത്തെ സ൪ദാറെന്നുവിളിച്ചതു്, വിളിക്കുന്നതു്- നാടി൯റ്റെജനനായകനെന്നയ൪ത്ഥത്തിലു്..

നി൯റ്റക്കാളു്വലിയപട്ടമാണു് എ൯റ്റതു്, അതോണു്ടു് ഞാനാണുവലിയതെന്നു് ബാല്യകാലത്തുമുതലു് നി൯റ്റക്കാളു്വലിയപ്രതിമയാണു് എ൯റ്റതു്, അതോണു്ടു് ഞാനാണുവലിയതെന്നു് പ്രധാനമന്ത്രിയാകുമ്പോഴും പറഞ്ഞുകൊണു്ടിരിക്കണമെങ്കിലു് എന്തോകുഴപ്പമുണു്ടു്. അതൊരു ജനറ്റിക്കു് ഫ്ലായാണെന്നിവിടെപ്പറയുന്നില്ല, പക്ഷേയതു് നിശ്ചയമായുമൊരു ക്യാരക്ട൪ ഫ്ലായാണു്, ബ്ലെമിഷാണു്. സംസ്സു്കൃതചിത്തരായമനസ്സുകളോടുള്ള സംസ൪ക്കത്തി൯റ്റെയഭാവമാണു് ഇതിലോട്ടുനയിച്ചതു്. ദൈവമെന്നും പൂജയെന്നും ആചാരമെന്നും പഴമയെന്നും ഇരുപത്തിനാലുമണിക്കൂറും പറഞ്ഞുകൊണു്ടുംചിന്തിച്ചുകൊണു്ടുംനടന്നിട്ടു് അത്തരമാളുകളുമായിമാത്രംസഹവസിക്കുന്നയൊരാളു്ക്കു് പ്രധാനമന്ത്രിപദത്തിലെന്നല്ല ഏതുപദത്തിലിരുന്നാലും നെഹ്രുവിനെപ്പോലെയൊരു ശാസു്ത്രഭാരതത്തെക്കെട്ടിപ്പടുക്കാനാവുകയില്ല.

‘വ്യവസായശാലകളും വിദ്യാഭ്യാസസ്ഥാപനങ്ങളും ആശുപത്രികളുമാണി൯ഡൃയുടെക്ഷേത്രങ്ങ’ളെന്നു് ഇ൯ഡൃയുടെപഴയകാലനായക൪പറഞ്ഞതു് ആരോ എവിടെയോനിന്നുപറയുന്നതുകേട്ടു് മനസ്സി൯റ്റെയശാന്തതയിലു് വാലുംതുമ്പുമില്ലാതെ അതിലവസാനത്തേതുമാത്രംകേട്ടു് അതിലു് ക്ഷേത്രമെന്നുള്ളതുമാത്രമെടുത്തു് അയോധ്യമുതലെവിടെയുമി൯ഡൃമുഴുവ൯ അതിഭീമാകാരങ്ങളായ ക്ഷേത്രംകെട്ടാനുത്തരവിട്ടു് അതുഞാ൯കെട്ടിയെന്നു് ലോകത്തി൯റ്റെമുന്നിലു്ഞെളിഞ്ഞുനിന്നുപറഞ്ഞ ഒറ്റപ്പ്രധാനമന്ത്രിയേലോകത്തുള്ളൂ- അതിതാണു്!

Written on 17 July 2023 and first published on: 20 July 2023











Sunday, 16 July 2023

1362. കൊറോണയുടെമറവിലു് ജനങ്ങളുടെ മെഡിക്കലു്ഡേറ്റയും വ്യക്തിഗതവിവരങ്ങളുംവിലു്ക്കുമെന്നു് കോടതിയിലടക്കം നേരത്തേതന്നെ മുന്നറിയിപ്പുകിട്ടിയിരുന്നതല്ലേ? എല്ലാവരുംകൂടിയതു് സാദ്ധ്യമാക്കിയതല്ലേ?

1362

കൊറോണയുടെമറവിലു് ജനങ്ങളുടെ മെഡിക്കലു്ഡേറ്റയും വ്യക്തിഗതവിവരങ്ങളുംവിലു്ക്കുമെന്നു് കോടതിയിലടക്കം നേരത്തേതന്നെ മുന്നറിയിപ്പുകിട്ടിയിരുന്നതല്ലേ? എല്ലാവരുംകൂടിയതു് സാദ്ധ്യമാക്കിയതല്ലേ?

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By Have A Nice Day. Graphics: Adobe SP.


കേരളത്തിലു് കൊറോണാരോഗികളുടെ മെഡിക്കലടക്കമുള്ളവിവരങ്ങളു് ശേഖരിക്കുന്നില്ലെന്നാണു് കേരളസ൪ക്കാ൪ പ്രതിപക്ഷനേതാവു് രമേശു് ചെന്നിത്തല നലു്കിയയൊരുഹ൪ജ്ജിയിലു് ഹൈക്കോടതിയെയറിയിച്ചതു്. സകലവിവരവും ശേഖരിക്കുകയുംചെയു്തു, ഒരമേരിക്ക൯കമ്പനിയു്ക്കു് വിലു്ക്കുകയുംചെയു്തു, അതിനുള്ളപണം മുഖ്യമന്ത്രിപിണറായിവിജയ൯റ്റെകുടുംബം, അതായതു് മകളു്, വാങ്ങുകയുംചെയു്തു എന്നുപിന്നീടുപുറത്തുവന്നു. കേരളത്തിലു് മാധ്യമങ്ങളും പോലീസ്സും ഗവണു്മെ൯റ്റും രാഷ്ട്രീയപ്പാ൪ട്ടികളുമൊന്നും ഇതന്വേഷിക്കാനിഷ്ടപ്പെട്ടില്ലെങ്കിലും അങ്ങനെയാണു് സാക്ഷിമൊഴികളു്പുറത്തുവന്നതു്. (അന്വേഷിക്കപ്പെടാത്തതുകൊണു്ടു് സാക്ഷിമൊഴിതന്നെ ജനങ്ങളു് ബലമായിവിശ്വസിക്കുന്നു). ഇതൊക്കെച്ചെയു്തുകൊണു്ടിരുന്നപ്പോഴും സ൪ക്കാ൪ കോടതിയെയറിയിച്ചതു് കൊറോണാരോഗികളുടെ മെബൈലു്ഫോണി൯റ്റെ ടവ൪ ലൊക്കേഷ൯മാത്രമേ ശേഖരിക്കുന്നുള്ളൂവെന്നാണു്!

ഇവരോരോസമയത്തും എവിടെയുണു്ടെന്നും അവരുടെ സമ്പ൪ക്കപ്പട്ടികയിലാരൊക്കെയുണു്ടെന്നും അറിയുന്നതിനുവേണു്ടിയാണു് ടവ൪ ലൊക്കേഷ൯ ശേഖരിക്കുന്നതെന്നുള്ളതായിരുന്നു കോടതിയിലു് സ൪ക്കാ൪നലു്കിയവിശദീകരണം. അന്നു് കോടതിയും ആക്കേസ്സിനോടന്നുബന്ധപ്പെട്ട അഭിഭാഷകരടക്കമുള്ള കോടതിയുദ്യോഗസ്ഥരും കുറേക്കൂടിജാഗ്രതയും അന്വേഷണാത്മകതയും പുല൪ത്തിയിരുന്നെങ്കിലു് കേരളത്തിലെ രോഗബാധിതരായി അവശരായമനുഷ്യരുടെ സകലവിവരങ്ങളും പിണറായിവിജയ൯റ്റെകുടുംബത്തിനല്ല ആ൪ക്കുംകൊണു്ടുപോയി വിലു്ക്കാ൯കഴിയുമായിരുന്നില്ല.

യഥാ൪ത്ഥത്തിലപ്പോളു് സ൪ക്കാ൪- സ൪ക്കാരല്ല സ൪ക്കാരി൯റ്റെമറവിലു് സ൪ക്കാ൪വഴികിട്ടുന്നതെല്ലാം വിദേശത്തുകൊണു്ടുപോയിവിലു്ക്കുന്ന ജനപ്പ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയുമൊരുസംഘം- ടവ൪ലൊക്കേഷ൯മാത്രമല്ല ഫോണു്വിളിരേഖകളും ശേഖരിച്ചുകൊണു്ടിരിക്കുകയായിരുന്നു. ഏതൊരുസാഹചര്യത്തിലായാലും വ്യക്തികളുടെ ഫോണു്വിളിരേഖകളു് ശേഖരിക്കുന്നതു് ഭരണഘടനാലംഘനക്കുറ്റമാണു്, അതിനു് അതിനുള്ള തടവുംപിഴയുമടങ്ങുന്നശിക്ഷയുണു്ടു്. അതിനുള്ളനടപടികളിലേയു്ക്കീ കോടതിനടപടിക്രമം കടന്നില്ലെന്നതു് ഞെട്ടിക്കുന്നതാണു്. ഹ൪ജ്ജിയിലാരോപിക്കപ്പെട്ടിരുന്നതും ഇതു് ഭരണഘടനാലംഘനമെന്നുതന്നെയായിരുന്നു.

കാളു് ഡേറ്റാ റെക്കാ൪ഡു്സ്സു് അഥവാ സി. ഡി. ആ൪ ആണുശേഖരിച്ചതു്. കേസ്സിനെസ്സംബന്ധിച്ചിടത്തോളം അതുചിത്രത്തിലു്നിന്നപ്പ്രത്യക്ഷമാക്കാ൯ എല്ലാവരുംകൂടിയൊരുമിച്ചുനിന്നുശ്രമിച്ചു, ടവ൪ ലൊക്കേഷ൯ ശേഖരണം മാത്രമാക്കിമാറ്റി, അതു് രോഗനിയന്ത്രണത്തിനാണെന്നയെകു്സ്സു്ക്ക്യൂസ്സു് കോടതിയിലടക്കം സ്വീകരിക്കപ്പെടുകയും അംഗീകരിക്കപ്പെടുകയുംചെയു്തു. പിന്നീടവമുഴുവ൯വിലു്ക്കപ്പെട്ടപ്പോളു് അതുതടയാ൯കഴിയുമായിരുന്ന ആക്കേസ്സുകൈകാര്യംചെയു്തമുഴുവ൯പേരും വാസു്തവത്തിലു് നിയമദൃഷ്ട്യാ പ്രതികളായി. ആധുനികഡിജിറ്റലു്ക്കാലത്തു് ഏതുവ്യക്തിഗതഡേറ്റയും അതിനുള്ളിടത്തുകൊണു്ടുപോയി അതിനുള്ളവിലവാങ്ങി വിലു്ക്കപ്പെടാ൯കഴിയുമെന്നു് ലോകത്തിനുമുഴുവനറിയാമായിരിക്കെ ഇവരതറിയില്ലെന്നുനടിച്ചു. ഈശ്ശേഖരിക്കപ്പെടുന്നവിവരണങ്ങളു് ദുരുപയോഗിക്കപ്പെടുമെന്നതായിരുന്നു ഹ൪ജ്ജിതന്നെ. അതിലുള്ളയാശങ്ക ഹ൪ജ്ജിയിലു്ത്തന്നെയുണു്ടായിരുന്നതാണു്. അതുതന്നെകേരളത്തിലു് സംഭവിക്കുകയുംചെയു്തു, അതിനമേരിക്കവരെപ്പോവുകയുംചെയു്തു.

വളരെഗുരുതരമായകുറ്റകൃത്യങ്ങളു്ചെയു്തവരുടെയും രാജ്യത്തെസ്സംബന്ധിച്ചിടത്തോളം അതീവഗുരുതരമായസാഹചര്യങ്ങളിലെത്തിച്ചവരുടെയും വിവരങ്ങളു്മാത്രമേ അതിനുള്ളമു൯കൂറനുമതിവാങ്ങി ശേഖരിക്കുവാ൯ ഒരുസംസ്ഥാനഗവണു്മെ൯റ്റിനുപോലുമധികാരമുള്ളൂ. അതുതന്നെ പോലീസ്സിനതിനുള്ളയനുമതിനലു്കാനുള്ള അധികാരവുമില്ല. വളരെവ്യക്തമായ ഭരണഘടനാലംഘനമാണു് കൊറോണാരോഗികളുടെയും അവ൪ബന്ധപ്പെട്ടതും അവരുടെ ഫോണു്ലിസ്സു്റ്റിലുള്ളതുമായ ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയുംമുഴുവ൯ വിവരംശേഖരിക്കുകയും അതുകൊണു്ടുചെന്നുവിലു്ക്കുകയുംചെയു്തതിലൂടെ കേരളാഗവണു്മെ൯റ്റിലെ ആഭ്യന്തരമന്ത്രിയും ആരോഗ്യമന്ത്രിയും മുഖ്യമന്ത്രിയും അതോടൊപ്പം ചീഫു്സ്സെക്രട്ടറിയുംചെയു്തതു്.

Written on 19 August 2020 and first published on: 16 July 2023










 

Saturday, 15 July 2023

1361. പഞു്ചാബിലും ഹരിയാനയിലും ക൪ഷകസമരത്തിലു് റിലയ൯സ്സുജിയോയു്ക്കു് വലിയചതവുപറ്റി

1361

പഞു്ചാബിലും ഹരിയാനയിലും ക൪ഷകസമരത്തിലു് റിലയ൯സ്സുജിയോയു്ക്കു് വലിയചതവുപറ്റി

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By Anze. Graphics: Adobe SP.


പഞു്ചാബിലും ഹരിയാനയിലും ടെലിക്കോംസ൪വ്വീസ്സുകളിലു് മുന്നിലു്നിന്നതു് റിലയ൯സ്സി൯റ്റെ ജിയോക്കമ്പനിയായിരുന്നു. കേന്ദ്രഗവണു്മെ൯റ്റുകൊണു്ടുവന്ന മൂന്നു് കാ൪ഷികഭേദഗതിനിയമങ്ങളും റിലയ൯സ്സിനു് കാ൪ഷികമേഖലയിലു് കുത്തകപിടിക്കാനാണെന്നുമനസ്സിലാക്കിയതോടെ രണു്ടുസംസ്ഥാനങ്ങളിലും ക൪ഷക൪ ജിയോക്കണക്ഷനുകളുപേക്ഷിച്ചുതുടങ്ങി. പുതിയതെടുക്കുന്നതുംനി൪ത്തി.

2020 നവംബറിലു് ജിയോയു്ക്കു് പഞു്ചാബിലു് ഒരുകോടി നാലു്പ്പതുലക്ഷം സബു്സ്സു്ക്ക്രൈബേഴു്സ്സു് ഉണു്ടായിരുന്നതു് ക൪ഷകരീത്തീരുമാനമെടുത്തു് ഒറ്റമാസംകൊണു്ടു് പതിനഞു്ചുലക്ഷംനഷ്ടപ്പെട്ടു് 2020 ഡിസംബറിലു് ഒരുകോടി ഇരുപത്തഞു്ചുലക്ഷമായിക്കുറഞ്ഞു.

പഞു്ചാബിലു്നിന്നു് വിഭജിച്ചുണു്ടാക്കിയ ചെറിയസംസ്ഥാനമായ ഹരിയാനയിലു് 2020 നവംബറിലു് ജിയോയു്ക്കു് തൊണ്ണൂറ്റഞു്ചുലക്ഷം സബു്സ്സു്ക്ക്രൈബേഴു്സ്സു് ഉണു്ടായിരുന്നതു് സമരഫലമായി ഒറ്റമാസംകൊണു്ടു് അഞു്ചുലക്ഷംനഷ്ടപ്പെട്ടു് 2020 ഡിസംബറിലു് എണു്പത്തിയൊമ്പതുലക്ഷമായിക്കുറഞ്ഞു. കാ൪ഷികയുലു്പ്പന്നങ്ങളുടെ ഉടമസ്ഥാവകാശംസ്വന്തമാക്കാനും ക൪ഷകഭൂമിപിടിച്ചെടുക്കാനുമുള്ളനീക്കങ്ങളു് കേന്ദ്രഗബീജേപ്പീഗവണു്മെ൯റ്റുനടപടികളിലൂടെ നടപ്പിലാക്കാ൯ റിലയ൯സ്സുദ്ദേശിക്കുന്നുവെന്നുള്ളവിവരം ചോ൪ന്നുകിട്ടിയതുകൊണു്ടാണു് റിലയ൯സ്സുകണക്ഷനുകളു് ബഹിഷു്ക്കരിക്കുകമാത്രമല്ല റിലയ൯സ്സുടവറുകളു് നശിപ്പിക്കുകകൂടിയെന്ന കടുത്തനടപടികളിലേയു്ക്കു് ഡലു്ഹിയിലു്നടന്നക൪ഷകസമരമദ്ധ്യേ ക൪ഷക൪കടന്നതു്.

Written on 24 December 2020 and first published on: 15 July 2023








 



1360. കാഷു്മീരിനെവെട്ടിമുറിച്ചശേഷം അവിടെ ആദ്യംനടന്നതെരഞ്ഞെടുപ്പിലു് ബാലറ്റുപേപ്പ൪കാരണം ബീജേപ്പീതോറ്റു് ഗുപു്കാ൪സഖ്യംവിജയിച്ചതു് ഇലക്ഷ൯കമ്മീഷനെയാണുഭയപ്പെടുത്തിയതു്!

1360

കാഷു്മീരിനെവെട്ടിമുറിച്ചശേഷം അവിടെ ആദ്യംനടന്നതെരഞ്ഞെടുപ്പിലു് ബാലറ്റുപേപ്പ൪കാരണം ബീജേപ്പീതോറ്റു് ഗുപു്കാ൪സഖ്യംവിജയിച്ചതു് ഇലക്ഷ൯കമ്മീഷനെയാണുഭയപ്പെടുത്തിയതു്!

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By Miha Creative. Graphics: Adobe SP.

ജമ്മു-കാഷു്മീരിനെ നരേന്ദ്രമോദിയും ബീജേപ്പീയുംചേ൪ന്നു് വെട്ടിമുറിച്ചു് കേന്ദ്രഭരണപ്പ്രദേശങ്ങളാക്കിയശേഷം ആദ്യമായവിടെനടന്ന ജില്ലാക്കൗണു്സ്സിലുകളുടെതെരഞ്ഞെടുപ്പിലു് ബീജേപ്പീതക൪ന്നടിഞ്ഞു- കാരണം ഇലകു്ട്രോണിക്കു് വോട്ടിംഗു്മെഷീനുകളുപയോഗിക്കാ൯പറ്റിയില്ല, ബാലറ്റുപേപ്പറുകളുപയോഗിക്കേണു്ടിവന്നു. കാഷു്മീരിനെവെട്ടിമുറിച്ചതിനുമുമ്പുള്ളപദവി പുനഃസ്ഥാപിക്കുമെന്നുപറഞ്ഞുമത്സരിച്ച മു൯മുഖ്യമന്ത്രി നാഷണലു് കോണു്ഫറ൯സ്സി൯റ്റെനേതാവു് ഫാറൂക്കു് അബ്ദുള്ളയുടെ 2019 ആഗസ്സു്റ്റു് 4നു് രൂപംകൊണു്ട ഗുപു്കാ൪ സഖ്യമാണു് മൃഗീയഭൂരിപക്ഷത്തോടെജയിച്ചതു്. മൊത്തം 178 സീറ്റിലു് ബീജേപ്പീ 74 സീറ്റുനേടിയപ്പോളു് ഗുപു്കാ൪സഖ്യം 110 സീറ്റുനേടി. ബീജേപ്പീ ഹിന്ദുപ്പ്രദേശമായ ജമ്മുവിലു് 71 സീറ്റുനേടിയപ്പോളു് മുസ്ലിംപ്രദേശമായ കാഷു്മീരിലു് 3 സീറ്റേകിട്ടിയുള്ളു. കടുത്തസംഘ൪ഷസാധ്യതകാരണം 25 ദിവസങ്ങളിലായി 8 ഘട്ടങ്ങളിലായി തെരഞ്ഞെടുപ്പുനടത്തേണു്ടിവന്നു. ബീജേപ്പീയുടെ കേന്ദ്രഗവണു്മെ൯റ്റും പാ൪ലമെ൯റ്റുംകൂടിച്ചേ൪ന്നു് റദ്ദാക്കിയ ഭരണഘടനയുടെ ആ൪ട്ടിക്കിളു് 370 പുനഃസ്ഥാപിക്കുന്നതിനുള്ള പ്രതിപക്ഷപ്പാ൪ട്ടികളുടെ സഖ്യമാണതു്- ഇ൯ഡൃയിലെമുഴുവ൯ പ്രതിപക്ഷപ്പാ൪ട്ടികളുടെയും സഖ്യമല്ല, കാഷു്മീരി൯റ്റെപ്രത്യേകപദവി പുനഃസ്ഥാപിക്കുമെന്നുപ്രഖ്യാപിച്ചൊത്തുകൂടിയ ജമ്മു-കാഷു്മീരിലെപ്പാ൪ട്ടികളുടെസഖ്യം.

ഇലകു്ട്രോണിക്കു് വോട്ടിംഗു്മെഷീനുകളായിരുന്നുവെങ്കിലു് ഈത്തെരഞ്ഞെടുപ്പട്ടിമറിക്കപ്പെടുമായിരുന്നു, ബാലറ്റുപേപ്പറുകളായതുകൊണു്ടതുപറ്റിയില്ല. ഇ൯ഡൃമുഴുവ൯ ബാലറ്റുപേപ്പറുപയോഗിച്ചു് തെരഞ്ഞെടുപ്പുനടത്തിയാലു് ബീജേപ്പീയു്ക്കു് 574ലു് 50സീറ്റുപോലുംകിട്ടുകയില്ല. ഇവിടെയാണു് തെരഞ്ഞെടുപ്പുകമ്മീഷ൯റ്റെ ഇ൯ഡ്യാരാജ്യത്തോടുള്ളവഞു്ചന.

ഇവിടെ കാഷു്മീരി൯റ്റെകാര്യംപറയാ൯കാരണം കാഷു്മീരിലെയാത്തെരഞ്ഞെടുപ്പിലാണു് അടുത്തകാലത്തി൯ഡൃയിലു് ജനങ്ങളെത്രജാഗരൂകരായി ഒരുതെരഞ്ഞെടുപ്പിലെങ്ങനെയുണ൪ന്നുപ്രവ൪ത്തിക്കണോ അങ്ങനെയുണ൪ന്നുപ്രവ൪ത്തിച്ച, അത്രയും വോളട്ടൈലായയൊരുകാരണവും സാഹചര്യങ്ങളുംനിലനിന്നിരുന്ന, കാര്യങ്ങളു്മൊത്തത്തിലു് വിലയിരുത്താനുപയുക്തമായ, ഒരുതെരഞ്ഞെടുപ്പായിരുന്നുവതെന്നതുകൊണു്ടാണു്. ബാലറ്റുപേപ്പറി൯റ്റെകാര്യം പ്രത്യേകമെടുത്തുപറയാ൯കാരണം ബാലറ്റുപേപ്പറാണു് ഇ൯ഡൃയിലു് ജനാധിപത്യംനിലനി൪ത്താ൯പോകുന്ന ഏകവസു്തു എന്നതുകൊണു്ടാണു്. ഇലക്ഷ൯കമ്മീഷ൯റ്റെകാര്യം പറയാ൯കാരണം ഇലക്ഷ൯കമ്മീഷനാണു് ബാലറ്റുപേപ്പറുപയോഗിച്ചാലു് ഇ൯ഡൃതക൪ന്നുപോകുമെന്ന ഇ൯ഡൃയിലെജനങ്ങളു്ക്കാ൪ക്കുമില്ലാത്ത വിശ്വാസം ആക്ഷേപകരമായനി൪ബ്ബന്ധബുദ്ധിയോടെവെച്ചുപുല൪ത്തി വാശ്ശിപിടിച്ചുജനങ്ങളെവെല്ലുവിളിച്ചു് വോട്ടിംഗു്മെഷീനെതിരെപ്രചരണംനടത്തിയാലു് ജനങ്ങളെ കേസ്സെടുത്തകത്താക്കിക്കളയുമെന്നുവരെപ്പറഞ്ഞു് ഇലകു്ട്രോണിക്കു് വോട്ടിംഗു്മെഷീനുകളു്ക്കുവേണു്ടിയൊരു യുദ്ധംതന്നെനടത്തി ഇ൯ഡൃയെ ബീജേപ്പീയുടെയും ഹിന്ദുഭരണത്തി൯റ്റെയും മതത്തിയോക്ക്രാറ്റുകോ൪പ്പറേറ്റിസത്തി൯റ്റെയും റിലയ൯സ്സി൯റ്റെയും ആധിപത്യത്തിലാക്കിയതു് എന്നതുകൊണു്ടാണു്.

Written on 24 December 2020 and first published on: 15 July 2023

 

 

 

 


1359. ഇ൯ഡൃയിലെഹിന്ദുക്കളുടെചെലവിലു് ഒരുമഹാവൃക്ഷമായിവള൪ന്നുപടരുമെന്നു് പ്രചരിപ്പിക്കപ്പെട്ടബീജേപ്പീ അത്രയേറെഹിന്ദുക്കളിപ്പോഴുമി൯ഡൃയിലുണു്ടായിട്ടും അവരുടെപിന്തുണകിട്ടാതെ വള൪ച്ചമുരടിച്ചുകുറ്റിയറ്റുപോകുന്നദൃശ്യമാണിപ്പോളു് കാണാനാകുന്നതു്

1359

ഇ൯ഡൃയിലെഹിന്ദുക്കളുടെചെലവിലു് ഒരുമഹാവൃക്ഷമായിവള൪ന്നുപടരുമെന്നു് പ്രചരിപ്പിക്കപ്പെട്ടബീജേപ്പീ അത്രയേറെഹിന്ദുക്കളിപ്പോഴുമി൯ഡൃയിലുണു്ടായിട്ടും അവരുടെപിന്തുണകിട്ടാതെ വള൪ച്ചമുരടിച്ചുകുറ്റിയറ്റുപോകുന്നദൃശ്യമാണിപ്പോളു് കാണാനാകുന്നതു്

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By Snapwire Snaps. Graphics: Adobe SP.

ആ൪ക്കുംപരാജയപ്പെടുത്താനും തക൪ക്കാനുംകഴിയാത്ത ഒരജയ്യപ്പപ്പ്രസ്ഥാനമാണുബീജേപ്പീയെന്ന മാധ്യമങ്ങളിലൂടെഡിസൈ൯ചെയു്തുനടപ്പാക്കിയ പ്രചാരണത്തിലൂടെയാണു് ബീജേപ്പീയിതുവരെയും പിടിച്ചുനിന്നതു്. പക്ഷേ അതിനുശേഷം 2021ലു് പഞു്ചാബും 2023ലു് ക൪ണ്ണാടകയുമടക്കമുള്ള പലസംസ്ഥാനങ്ങളിലെ നിയമസഭാത്തെരഞ്ഞെടുപ്പുകളിലും 2023 ജൂലൈയിലു് പശ്ചിമബംഗാളിലു്നടന്ന പഞു്ചായത്തുതെരഞ്ഞെടുപ്പിലും ബീജേപ്പീപൊട്ടിത്തക൪ന്നകാഴു്ച്ചയാണു് ജനങ്ങളു്കണു്ടതു്. ഈത്തക൪ച്ചയിപ്പോഴുംതുടരുന്നു. തെക്കേയി൯ഡൃമുഴുവനവരുടെപിടിയിലു്നിന്നുപോയി.

ഇവിടെയെല്ലാംപലബൂത്തുകളിലും പത്തുവോട്ടുപോലുംനേടാ൯ ബീജേപ്പീയു്ക്കുകഴിയാതെപോയി. ഓരോരോപാ൪ട്ടിയിലു്നിന്നും കാലുമാറിവന്നനേതാക്കളല്ലാതെ നാട്ടിലിറങ്ങിപ്പ്രവ൪ത്തിക്കാ൯ അണികളൊന്നുമില്ലെന്നതാണു് ബീജേപ്പീയുടെയിന്നത്തെസ്ഥിതി. ഈക്കാലുമാറിവന്നവരോടൊപ്പം അവരുടെയനുയായികളൊന്നും പാ൪ട്ടിമാറിവന്നില്ലെന്നതാണുയാഥാ൪ത്ഥ്യം. ഇവ൯മാരോടൊപ്പംചേ൪ന്നുപ്രവ൪ത്തിക്കാ൯ ബീജേപ്പീയു്ക്കതുവരെയുണു്ടായിരുന്നയണികളു് തയാറുമായില്ല, കാരണമീവന്നവ൯മാരതുവരെയും ബീജേപ്പീവിരുദ്ധരായിരുന്നു, ഈപ്പ്രവ൪ത്തക൪ക്കെതിരുമായിരുന്നു, അവരുടെശത്രുക്കളുമായിരുന്നു. അതുവരെയുള്ളദീ൪ഘകാലവൈരംമറന്നു് പെട്ടെന്നൊരുദിവസംകൊണു്ടെങ്ങനെയാണിണങ്ങുന്നതു്? അങ്ങനെയതൊരു നേതാക്ക൯മാരുടെമാത്രംപാ൪ട്ടിയായിമാറി. ഇ൯ഡൃയിലിന്നു് നേതാക്കളുടെപാ൪ട്ടിയേതെന്നുചോദിച്ചാലു് നിസ്സംശയംപറയാം അതു് ഭാരതീയജനതാപ്പാ൪ട്ടിയാണെന്നു്. അത്രമാത്രംനേതാക്കളാണു് പലപാ൪ട്ടികളിലു്നിന്നും കാലുമാറിവന്നതു്. അല്ലെങ്കിലു്ത്തന്നെ പഴയജനസംഘമല്ലാതെ സ്വന്തമായി ആരുമുണു്ടായിരുന്നില്ലല്ലോ!

ഏതുവ൪ഗ്ഗീയാധിഷു്ഠിതപാ൪ട്ടികളെയുംപോലെ തുടക്കകാലത്തു് ഒരുവലിയമുന്നേറ്റമുണു്ടാക്കി അധികാരംപിടിച്ചിട്ടു് പിന്നെക്ക്രമേണതള൪ന്നു് രാഷ്ട്രശരീരത്തിലു്നിന്നും അപ്രത്യക്ഷമാകുന്നതുതന്നെയാണു് ബീജേപ്പീയുടെയുംഗതി. ഇപ്പോളു് ഭരണംകിട്ടിയിട്ടു് 2023ലു് ഒമ്പതുവ൪ഷമായപ്പോളു്ത്തന്നെ ബീജേപ്പീപറയുന്നതാരുംവിശ്വസിക്കാതായി. അടുത്തകാലത്തവ൪ സാമന്തകക്ഷിയായിവിലയു്ക്കെടുത്ത കേരളത്തിലെ മാ൪കു്സ്സിസ്സു്റ്റുഗവണു്മെ൯റ്റുഭരണംപോലെ അവ൪വെറുംനുണയ൯മാരാണെന്നു് ജനങ്ങളു്വിശ്വസിക്കുകയുംചെയ്യുന്നു. ഇവരുടേതൊരു ജനാധിപത്യഭരണമായിരുന്നെങ്കിലു് ഇ൯ഡൃയു്ക്കിത്രയും കെടുതികളുണു്ടാവുമായിരുന്നില്ല, ബീജേപ്പീയു്ക്കിത്രയും തക൪ച്ചയുമുണു്ടാവുമായിരുന്നില്ല.

ഇ൯ഡൃയിലെഹിന്ദുക്കളുടെചെലവിലു് ഒരുമഹാവൃക്ഷമായിവള൪ന്നുപടരുമെന്നു് വിശ്വസിക്കപ്പെടുകയും പ്രചരിപ്പിക്കപ്പെടുകയുംചെയു്ത ബീജേപ്പീ അത്രയേറെഹിന്ദുക്കളിപ്പോഴുമി൯ഡൃയിലുണു്ടായിട്ടും അവരുടെപിന്തുണകിട്ടാതെ വള൪ച്ചമുരടിച്ചുകുറ്റിയറ്റുപോകുന്നദൃശ്യമാണിപ്പോളു് കാണാനാകുന്നതു്.

Written on 21 February 2021, edited since, and first published on: 14 July 2023






 

 

 

Thursday, 6 July 2023

1349. 2024ലെ പാ൪ലമെ൯റ്റുതെരഞ്ഞെടുപ്പുകഴിയുന്നതോടെ മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെ നിരോധനത്തിനുള്ളനടപടികളു് ആരംഭിക്കും

1349

2024ലെ പാ൪ലമെ൯റ്റുതെരഞ്ഞെടുപ്പുകഴിയുന്നതോടെ മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെ നിരോധനത്തിനുള്ളനടപടികളു് ആരംഭിക്കും

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By Sasun Bughdaryann. Graphics: Adobe SP.


എങ്ങനെയെങ്കിലുമൊന്നുനിരോധിക്കപ്പെട്ടുകിട്ടാ൯ മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെ കേരളത്തിലെയതി൯റ്റെയിന്നത്തെനേതൃത്വം കിണഞ്ഞുശ്രമിക്കുന്നതി൯റ്റെകാരണമെന്തെന്നും രാഷ്ട്രീയപ്പാ൪ട്ടികളു്നിരോധിക്കപ്പെടുന്നതി൯റ്റെ കാരണമെന്തെന്നും ഇ൯ഡൃയിലങ്ങനെനിരോധിക്കപ്പെട്ട പ്രധാനപാ൪ട്ടികളുംസംഘടനകളുമേതെന്നും ഒരുരാഷ്ട്രീയപ്പാ൪ട്ടിനിരോധിക്കപ്പെടുന്നതു് ജനാധിപത്യത്തിലെന്തു് ആഘാതമുണു്ടാക്കുന്നെന്നും ഹ്രസ്വമായെങ്കിലുമൊന്നു് പരിശോധിക്കപ്പെടേണു്ടതുണു്ടു്.

2024ലെ പാ൪ലമെ൯റ്റുതെരഞ്ഞെടുപ്പുകഴിയുന്നതോടെ മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെ നിരോധനത്തിനുള്ളനടപടികളു് ആരംഭിക്കും, അതിലേറ്റവുംസന്തോഷിക്കുന്നതും അതാഗ്രഹിക്കുന്നതും പിണറായിവിജയ൯റ്റെനേതൃത്വത്തിലുള്ള കേരളത്തിലെ ഇപ്പോഴത്തെ മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയായിരിക്കുകയുംചെയ്യും. വാസു്തവത്തിലു് അങ്ങനെയൊരുനിരോധനംകൊണു്ടുവരാനുള്ള സകലപ്രവൃത്തികളും അവരുത്സാഹത്തോടെ, സന്തോഷത്തോടെ, 2016മുതലേ ചെയു്തുകൊണു്ടിരിക്കുകയാണു്. ഇങ്ങനെയൊരുനിരോധനംവന്നാലു് അവരെസ്സന്തോഷിപ്പിക്കുന്നതു് ആപ്പാ൪ട്ടിയുടെനിലവിലുള്ളസകലസ്വത്തുക്കളും കേന്ദ്രഗവണു്മെ൯റ്റുപിടിച്ചെടുക്കുമെന്നുള്ളതും, അതോടെയാപ്പാ൪ട്ടിയിലവശേഷിക്കുന്നമറ്റുള്ളവ൪ക്കിനി പ്രവ൪ത്തനംതുട൪ന്നുകൊണു്ടുപോകാ൯ ഒന്നുമുണു്ടായിരിക്കുകയില്ലെന്നുള്ളതും, അതിലുണു്ടാക്കുന്നയൊത്തുതീ൪പ്പി൯റ്റെഭാഗമായി ഇ൯ഡൃയു്ക്കുപുറത്തു് ഇപ്പോളു്തന്നെയവരുണു്ടാക്കിക്കൊണു്ടുപോയി സൂക്ഷിച്ചിട്ടുള്ള പണമടക്കമുള്ളസ്വത്തുക്കളു്മുഴുവ൯ യഥാവിധിയുപയോഗിക്കാ൯ സ്വതന്ത്രമായിക്കിട്ടുമെന്നുള്ളതുമാണു്. അതുയഥേഷ്ടമുപയോഗിക്കാനവ൪പിന്നെ രാജ്യംവിട്ടുപോവുകയേവേണു്ടൂ. അതിലേറ്റവുംപ്രധാനം കേരളത്തിലുമി൯ഡൃയിലും കമ്മ്യൂണിസമവസാനിപ്പിച്ചുകൊടുക്കുന്നതിനു് സീയ്യൈയ്യേയ്യുമായുള്ളബന്ധനം അതോടെയവസാനിക്കുമെന്നുള്ളതും, വാങ്ങിയപണത്തിനുജോലിചെയു്തില്ലെന്നുള്ള അവരുടെകുറ്റാരോപണം അതോടെതീരുകയുംചെയ്യുമെന്നുള്ളതുമാണു്. അതേ- മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയെയെങ്ങനെയെങ്കിലും നിരോധിക്കപ്പെട്ടുകിട്ടുകയാണു് അതിനെയിന്നുഭരിക്കുന്ന പിണറായിവിജയ൯പ്രഭൃതികളുടെലക്ഷൃം.

ഇ൯ഡൃയിലു് കമ്മ്യൂണിസ്സു്റ്റുപാ൪ട്ടികളിലു്ത്തന്നെ കമ്മ്യൂണിസ്സു്റ്റു് പാ൪ട്ടി ഓഫു് ഇ൯ഡ്യാ (മാവോയിസ്സു്റ്റു്), കമ്മ്യൂണിസ്സു്റ്റു് പാ൪ട്ടി ഓഫു് ഇ൯ഡ്യാ (മാ൪കു്സ്സിസ്സു്റ്റു്-ലെനിനിസ്സു്റ്റു്) എന്നിവ ഇപ്പോളു്ത്തന്നെ നിരോധിക്കപ്പെട്ടിട്ടുണു്ടു്. അവയിലു് കമ്മ്യൂണിസ്സു്റ്റു് പാ൪ട്ടി ഓഫു് ഇ൯ഡ്യാ (മാ൪കു്സ്സിസ്സു്റ്റു്)കൂടിവരുന്നെന്നേയുള്ളൂ. ആദ്യത്തെരണു്ടെണ്ണവും മൂന്നാമതുപറഞ്ഞതിനെപ്പോലെ രാജ്യാന്തരകള്ളക്കടത്തുകളിലും മയക്കുമരുന്നുകച്ചവടത്തിലും വിദേശരഹസ്യസാമ്പത്തികയിടപാടുകളിലും ഭരണവുമായിബന്ധപ്പെട്ടിട്ടുള്ള വന്നഴിമതികളിലുംകൈക്കൂലികളിലും ഉളു്പ്പെട്ടിട്ടുമില്ല. ഉദാഹരണത്തിനു് മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയെനിരോധിക്കുകയാണെങ്കിലു് കേരളത്തിലെക്കള്ളക്കടത്തുകളും മയക്കുമരുന്നുകച്ചവടങ്ങളും അന്നുനിലു്ക്കും. അതാണതി൯റ്റെപ്രയോജനം. അല്ലെങ്കിലതുചെയ്യുന്നവരെയാപ്പാ൪ട്ടി സ്വയംപുറത്താക്കണം. രണു്ടാമത്തേതുചെയു്തില്ലെങ്കിലു് രാഷ്ട്രത്തി൯റ്റെഭാഗത്തുനിന്നു് കാലാന്തരത്തിലു് ആദ്യത്തേതുണു്ടാകും. അങ്ങനെ മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയെനിരോധിക്കുന്നതിലൂടെ ആപ്പാ൪ട്ടി കേരളത്തിലു് അതുതുടങ്ങിയകാലത്തെത്തും- പാ൪ട്ടിയാപ്പീസ്സില്ല, പ്രവ൪ത്തകരില്ല, കാറില്ല, ബോ൪ഡില്ല, സ്വത്തില്ല, അധികാരമില്ല, പുറത്തിറങ്ങിയാലു് എവിടെനിന്നും ജനങ്ങളുടെയല്ല പലരുടെയും അടിയുംകിട്ടും.

ഒരുപാ൪ട്ടിനിരോധിക്കപ്പെടുമ്പോളു് അതിലുള്ളനേതാക്കളു്ക്കു് പലപ്രയോജനങ്ങളുമുണു്ടു്. അതിലൊന്നു് സാമ്പത്തികമായി എല്ലാം അഴിച്ചാംകുഴിച്ചാം ഒന്നേന്നുതുടങ്ങാമെന്നതാണു്, അതോടൊപ്പം ഗുപു്തപണശേഖരങ്ങളു് സുരക്ഷിതമായി ഗുപു്തമായിത്തന്നെയിരിക്കുകയുംചെയ്യും. വാസു്തവത്തിലു് 2016ലു് കേരളത്തിലു് ഭരണമേറ്റെടുത്തതുമുതലു് പാ൪ട്ടിനേതാവു് മുഖ്യമന്ത്രിപിണറായിവിജയനും ഗവണു്മെ൯റ്റെന്നപേരിലു് പാ൪ട്ടിസംസ്ഥാനക്കമ്മിറ്റിയുംചെയ്യുന്ന പണികളു്കണു്ടാലു് എന്നെയൊന്നടിയന്തിരമായിനിരോധിച്ചുതരണേയെന്നു് വിലപിച്ചുകൊണു്ടുനടക്കുന്നതായിത്തന്നെതോന്നും. പണമുണു്ടാക്കിശ്ശേഖരിക്കലു്പ്പ്രക്രിയയോടൊപ്പം സൈമളു്ട്ടേനിയസ്സായി നിരോധിക്കപ്പെട്ടുകിട്ടാനുള്ളപ്രക്രിയയും ചെയു്തുകൊണു്ടിരിക്കുകയായിരുന്നു അവ൪.

ദേശവിരുദ്ധപ്പ്രവ൪ത്തനംനടത്തിയെന്ന ആരോപണത്തിലാണു് പീഡീയെഫിനെനിരോധിച്ചതെങ്കിലു് അതുംകടന്നു് ദേശവിരുദ്ധപ്പ്രവ൪ത്തനവും രാജ്യത്തി൯റ്റെ സാമ്പത്തിസുരക്ഷിതത്വത്തെയട്ടിമറിക്കലുംമുതലു് വിഘടനപ്പ്രവ൪ത്തനവും കള്ളക്കടത്തും മയക്കുമരുന്നുകച്ചവടവും വിദേശരഹസ്യസാമ്പത്തികയിടപാടുകളും സ്വദേശത്തുപോരാത്തതുകൊണു്ടു് വിദേശത്തുംചെന്നുള്ള നയതന്ത്രപ്പ്രോട്ടോക്കോളു്ലംഘനവും ചൈനാച്ചാരപ്പണിയും ഭരണഘടനാനിന്ദയുംവരെ എല്ലാംകൂടിയൊരുമിച്ചു് ആയിരംപ്രാവശ്യംനിരോധിക്കാനുള്ള ഇ൯ഡ്യാവിരുദ്ധക്കുറ്റങ്ങളു് കേരളമെന്ന ഒരുസംസ്ഥാനത്തിനകത്തുനിന്നുതന്നെ 2016മുതലുള്ള വെറുമാറുകൊല്ലംകൊണു്ടു് മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിചെയു്തുകഴിഞ്ഞു. ഇതിലെന്താണുകുറ്റമെന്നും ഇതിലെന്താണു് ഇ൯ഡ്യാവിരുദ്ധതയെന്നും ഇതുവരെയുംസംശയിക്കാ൯പോലുംകഴിഞ്ഞിട്ടില്ലാത്ത ബീജേപ്പീയുടെ നരേന്ദ്രമോദിയെന്നൊരുപ്രധാനമന്ത്രി അധികാരത്തിലുള്ളതുകൊണു്ടുമാത്രം മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടി 2023വരെയുംവന്നു.

ഒരുപാ൪ട്ടിയെനിരോധിച്ചാലു് എന്തുസംഭവിക്കുമെന്നുള്ളതിനെസ്സംബന്ധിച്ചു് ഓരോരോരാജ്യങ്ങളിലും വ്യത്യസു്തനിയമങ്ങളും നടപടിക്രമങ്ങളുമാണുള്ളതു്. അതി൯റ്റെസ്വത്തുക്കളു്കണു്ടുകെട്ടപ്പെടുമെന്നുള്ളതും പ്രവ൪ത്തനംതടയപ്പെടുമെന്നുള്ളതും എവിടെയുംപൊതുവാണു്. ജനാധിപത്യരാജ്യങ്ങളിലു് പ്രവ൪ത്തനംനിരോധിക്കപ്പെടുന്നതു് മൂന്നുകൊല്ലമോ അഞു്ചുകൊല്ലമോ പത്തുകൊല്ലമോ എന്നിങ്ങനെ നിശ്ചിതകാലാവധിയിലേക്കാണു്. കേരളത്തിലു്ത്തന്നെ കമ്മ്യൂണിസ്സു്റ്റുപാ൪ട്ടി നിരോധിക്കപ്പെട്ടെങ്കിലും പിന്നീടെത്രയോപ്രാവശ്യമവ൪ഭരിച്ചില്ലേ? പ്രവ൪ത്തനനിരോധനംനീക്കിയാലും സ്വത്തുക്കളു്തിരിച്ചുകൊടുക്കപെടുമോയെന്നതും ഓരോയിടത്തുംവ്യത്യസു്തമാണു്.

അതിലെനേതാക്കളു്ക്കു് നിരോധനം മു൯കൂ൪മനസ്സിലാക്കിയെന്നുപറഞ്ഞു് അവരുടെഗുപു്തപണനിക്ഷേപങ്ങളു്സൂക്ഷിച്ചിട്ടുള്ള രാജ്യങ്ങളിലേക്കു് ഒളിച്ചുനാടുവിട്ടുകടന്നുകളയാ൯ ഇതൊരുസുവ൪ണ്ണാവസരമാണു്. മറ്റുരീതിയിലു്സ്സാദ്ധ്യമല്ലാത്തനാടുവിടലു് നിരോധനതി൯റ്റെമറവിലൂടെയൊപ്പിക്കാം. കേരളത്തിലെമാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെനേതാക്കളു് അതിനായാണുകാത്തിരിക്കുന്നതു്. പക്ഷേ കേരളത്തിലു്നിന്നുനടത്തിയ ദേശവിരുദ്ധക്കുറ്റകൃത്യങ്ങളു്ക്കു് നിരോധിക്കപ്പെടുമ്പോളു് മറ്റുസംസ്ഥാനങ്ങളിലടക്കം ഇ൯ഡൃമുഴുവനുമുള്ള മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെപ്രവ൪ത്തനം തടസ്സപ്പെടുന്നുവെന്നതു് ദുഃഖകരംതന്നെയാണു്. മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയല്ലാതെ ഇ൯ഡൃയിലു് മറ്റേതെങ്കിലുംരാഷ്ട്രീയപ്പാ൪ട്ടി സ്വ൪ണ്ണക്കടത്തും ഡോള൪ക്കടത്തും മയക്കുമരുന്നുകച്ചവടവും വിദേശരഹസ്യസാമ്പത്തികയിടപാടുകളുംനടത്തിയതായി ഒരിക്കലെങ്കിലുമൊരാരോപണമോ തെളിവുകളോ പുറത്തുവന്നിട്ടുണു്ടോ?

ഭരണഘടനാനുസൃതമായല്ലാതെ അതിനെതീരേപ്രവ൪ത്തിക്കുന്നപാ൪ട്ടികളെയാണു് ബാ൯ചെയ്യുന്നതു്. സാമൂഹ്യജീവിതത്തെത്തകിടംമറിക്കുകയും തടസ്സപ്പെടുത്തുകയുംചെയ്യുന്നപ്രവൃത്തികളു്ക്കും ബാ൯ചെയ്യപ്പെടാം. പത്തുവ൪ഷംവരെവേണമെങ്കിലുമിങ്ങനെ ഇതിലേതുനിരോധനവുംനിലനിലു്ക്കാം. ഏതിനും, ചെയു്തകുറ്റകൃത്യങ്ങളുടെ ഗൗരവസ്സ്വഭാവവും അത്തരംപ്രവൃത്തികളിലു് ആപ്പാ൪ട്ടിയുടെമു൯കാലചരിത്രവുമാണു് നിരോധനത്തിനു് പ്രാഥമികമായുംപരിഗണിക്കപ്പെടുന്നതും എത്രകൊല്ലത്തേയു്ക്കാണുനിരോധനമെന്നു് നിശ്ചയിക്കപ്പെടുന്നതിലേയു്ക്കുനയിക്കുന്നതും. സംസ്ഥാനം, സു്റ്റേറ്റു്, പ്രാദേശ്ശികം എന്നിങ്ങനെ തെരഞ്ഞെടുപ്പുകളിലു്പ്പങ്കെടുക്കുന്നതും നിരോധിക്കപ്പെടാം. ഇതി൯റ്റെനേതാക്കളു് പാ൪ട്ടിയുടെപേരുമാറ്റിയോ സ്വതന്ത്രരായോ തെരഞ്ഞെടുപ്പിലു്മത്സരിക്കുന്നതും നിരോധിക്കപ്പെടാം. അതിനുചെയ്യുന്നതു് പാ൪ട്ടികളെ അതി൯റ്റെനേതാക്കളെയടക്കവും ദേശീയംമുതലു് പ്രാദേശ്ശികംവരെയുള്ള തെരഞ്ഞെടുക്കപ്പെട്ടജനപ്പ്രതിനിധികളെയടക്കവും നിരോധിക്കുകയാണു്. അവരുടെപ്രവ൪ത്തനംനിരീക്ഷിക്കാനുംതടയാനും നാടി൯റ്റെമുക്കിലുംമൂലയിലും പോലീസ്സിനെനിയോഗിക്കുന്നതിനേക്കാളു് എത്രയോയെളുപ്പവും ചെലവുകുറഞ്ഞതുമാണവ൪ക്കൊരു ബ്ലാങ്കറ്റുനിരോധനമേ൪പ്പെടുത്തുന്നതു്! ഇതാണീനിരോധനങ്ങളിലു് ഭരണകൂടത്തി൯റ്റെമനോഭാവം, നിലപാടു്.

ഒരുജനാധിപത്യത്തിനകത്തു് പാ൪ട്ടികളുടെനിരോധനം, പ്രത്യേകിച്ചും ഭരണത്തിലുള്ളപാ൪ട്ടികളുടെകൈകൊണു്ടുള്ള നിരോധനം, ആശാസ്യമാണോയെന്നചോദ്യത്തിനു് എവിടെയുംനലു്കപ്പെടുന്നമറുപടി നിരോധനം ഒരു ഡിറ്ററ൯റ്റു് ഫാക്ടറാണു്, ഒരു പിന്തിരിപ്പിക്കലു്-നിരുത്സാഹപ്പെടുത്തലു്ഘടകമാണു്, എന്നുള്ളതാണു്. നിരോധനംവരുമെന്നുകണു്ടാലു് സ്വാഭാവികമായും പലദേശവിരുദ്ധ-ജനവിരുദ്ധപ്പ്രവ൪ത്തനങ്ങളിലു്നിന്നും, പൊതുയോഗത്തിലാഹ്വാനംചെയ്യുക, പാ൪ട്ടിപ്പത്രത്തിലെഴുതിയാഹ്വാനംചെയ്യുക തുടങ്ങിയ അക്രമകലാപപ്പ്രേരണാപ്പ്രവ൪ത്തനങ്ങളിലു്നിന്നും, അതി൯റ്റെനേതാക്കളു് സ്വയംപി൯വാങ്ങുമെന്നതാണതി൯റ്റെലോജിക്കു്.

അലു്-ഖ്വെയു്ദ, അലു്-ബാദ൪, ലഷു്ക൪-ഇ-തയു്ബ, ജെയു്ഷെ-ഇ-മുഹമ്മദു്, ലിബറേഷ൯ ടൈഗേഴു്സ്സു് ഓഫു് തമിഴു് ഈഴം എന്നിവ സാ൪വ്വദേശീയനിരോധനത്തി൯റ്റെഫലമായും, നാഷണലു് സോഷ്യലിസ്സു്റ്റു് കൗണു്സ്സിലു് ഓഫു് നാഗാലാ൯ഡു്, നാഷണലു് ഡെമോക്രാറ്റിക്കു് ഫ്രണു്ടു് ഓഫു് ബോറോലാ൯ഡു്, നാഷണലു് ലിബറേഷ൯ ഫ്രണു്ടു് ഓഫു് ത്രിപുര, ആളു് ത്രിപുര ടൈഗ൪ ഫോഴു്സ്സു്, ജമ്മു ആ൯ഡു് കാഷു്മീ൪ ഇസ്ലാമിക്കു് ഫ്രണു്ടു്, മണിപ്പൂ൪ പീപ്പിളു്സ്സു് ലിബറേഷ൯ ഫ്രണു്ടു്, ഖാലിസ്ഥാ൯ ലിബറേഷ൯ ഫോഴു്സ്സു്, ഖാലിസ്ഥാ൯ കമ്മാ൯ഡോ ഫോഴു്സ്സു്, ഇ൯റ്റ൪നാഷണലു് സിഖു് യൂത്തു് ഫെഡറേഷ൯ എന്നിവ ഇ൯ഡൃയിലെയും പരിസരത്തെയും പ്രവ൪ത്തനഫലമായും, കേന്ദ്രയാഭ്യന്തരവകുപ്പു് ഉത്തരവുകളിറക്കി നിരോധിച്ചിട്ടുണു്ടു്. ഇതിലു്പ്പലതും ഇ൯ഡൃയു്ക്കുപുറത്തു് പ്രവ൪ത്തനംതുടരുന്നുമുണു്ടു്.

ഒരുപാ൪ട്ടിനിരോധിക്കപ്പെടുമ്പോളു് ജനാധിപത്യത്തി൯റ്റെയവിഭാജൃഭാഗമായ തെരഞ്ഞെടുപ്പുപ്രക്രിയയിലു് അതുവരെയവ൪ക്കുവോട്ടുചെയു്തിരുന്നജനവിഭാഗം അതിനുപകരംപറ്റിയയൊരു പാ൪ട്ടിയെക്കണു്ടെത്താനായില്ലെങ്കിലു് തെരഞ്ഞെടുപ്പുപ്രക്രിയയിലു്നിന്നുതന്നെപുറത്തുകടന്നു് ജനാധിപത്യത്തെയസ്ഥിരപ്പെടുത്താ൯തന്നെ സാദ്ധ്യതയുണു്ടു്. അതുപരിശോധിക്കാതെയും പരിഗണിക്കാതെയുമിരുന്നുകൂടാ. രാഷ്ട്രശരീരത്തിലു്നിന്നൊരു അവയവമെടുത്തുമാറ്റുന്നതുപോലെയാണിതെന്നാണു് ഈരംഗത്തെവിദഗു്ദ്ധ൪പറഞ്ഞിട്ടുളളതു്. പാ൪ട്ടികളുടെയെണ്ണംകുറയുന്നതുതന്നെ ജനാധിപത്യത്തി൯റ്റെയനാരോഗ്യമല്ലേ? ഇതു് പതിവുവോട്ട൪മാരായജനങ്ങളിലുമൊരു അനിശ്ചിതത്വമുണു്ടാക്കുന്നുണു്ടു്. ഇതും ജനാധിപത്യത്തി൯റ്റെയാരോഗ്യത്തിനുപറ്റിയതല്ല. നിരോധനത്തിനുപകരമുപയോഗിക്കാനായിവിടെയുള്ളതു് ജനാധിപത്യവിദ്യാഭ്യാസം, രാഷ്ട്രീയച൪ച്ച, നിയമവിരുദ്ധപ്പ്രവ൪ത്തനമുണു്ടെങ്കിലു് ക്രിമിനലു്നടപടിചട്ടപ്പ്രയോഗം എന്നിവകളു്മാത്രമാണു്, പക്ഷേയവയു്ക്കീപ്പാ൪ട്ടികളു് വഴങ്ങാത്തതുകൊണു്ടാണു് നിരോധനംതന്നെയുണു്ടാകുന്നതു്.

രജിസ്സു്റ്റ൪ചെയു്ത ഒരു രാഷ്ട്രീയപ്പാ൪ട്ടിയെനിരോധിക്കാനുള്ളയധികാരം യഥാ൪ത്ഥത്തിലു് കേന്ദ്രഗവണു്മെ൯റ്റിനുണു്ടോ, അതിനെരജിസ്സു്റ്റ൪ചെയു്ത കേന്ദ്ര ഇലക്ഷ൯കമ്മീഷനുതന്നെയതിനുള്ള അധികാരമുണു്ടോ എന്നതു് പോപ്പുല൪ ഫ്രണു്ടു് ഓഫ് ഇ൯ഡൃ എന്നസംഘടനയെനിരോധിച്ചപ്പോളു് തലു്ക്കാലംമറികടക്കാ൯കഴിയാത്തപല സങ്കീ൪ണ്ണതകളു്കാരണം അതി൯റ്റെരാഷ്ട്രീയപ്പാ൪ട്ടിയായ എസ്സു്. ഡി. പി. ഐ. എന്ന സോഷ്യലു് ഡെമോക്ക്രാറ്റിക്കു് പാ൪ട്ടി ഓഫു് ഇ൯ഡൃയെ നിരോധിക്കാ൯കഴിയാതിരുന്നപ്പോളു് ഇ൯ഡൃയിലു് ഉയ൪ന്നുവന്നു. ഇതിനു് വ്യക്തമായൊരുത്തരംനലു്കാ൯ ഗവണു്മെ൯റ്റിനു് ഇന്നുവരേയുംകഴിഞ്ഞിട്ടില്ല.

രാഷ്ട്രീയപ്പാ൪ട്ടികളെനിരോധിക്കുന്നതിനെയും പിരിച്ചുവിടുന്നതിനെയും അവയുടെപ്രവ൪ത്തനസ്സ്വാതന്ത്ര്യം തടയുന്നതിനെയുംസംബന്ധിച്ചു് 1999ലെയും 2009ലെയും വെനീസ്സു് കമ്മിഷനുകളും 2002ലെ യൂറോപ്പ്യ൯ കൗണു്സ്സിലി൯റ്റെ പാ൪ലമെ൯റ്ററി അസ്സംബ്ലിയുമൊക്കെ ആലോചനാമൃതവും ആ൪ക്കുംപിന്തുടരാവുന്നതുമായ പലകാര്യങ്ങളുംപറഞ്ഞിട്ടുണു്ടു്. പക്ഷേയവയിലു്പ്പങ്കെടുത്തു് ഒപ്പിട്ടരാജ്യങ്ങളു്പോലുംപലതും അവയിലു്പ്പറഞ്ഞിട്ടുള്ളതുമാനിക്കുന്നില്ല, കാരണം ഭരണംനടത്തുന്നരാഷ്ട്രീയപ്പാ൪ട്ടികളാണുമിക്കയിടത്തും അവരുടെരാഷ്ട്രീയയെതിരാളികളായപാ൪ട്ടികളെ നിരോധിക്കുന്നതു്.

Written on 08 August 2022 and first published on: 06 July 2023









Tuesday, 13 June 2023

1328. ഹിന്ദുക്കളല്ല മുസ്ലിമുകളാണു് കുഴപ്പക്കാരെന്നുവരുത്തിത്തീ൪ത്താലു് ഇ൯ഡൃയിലു് ഹിന്ദുരാഷ്ട്രരൂപീകരണത്തിനൊരുന്യായീകരണവുംകിട്ടും, പുട്ടി൯റ്റെറഷ്യയും ഷീയുടെചൈനയുംപോലുള്ളചിലയിടങ്ങളിലു്നിന്നും പിന്തുണയുംകിട്ടും. അതിനാണു് ഇംഗ്ലണു്ടിലടക്കമീമതസംഘ൪ഷമുണു്ടാക്കലു്പ്പരിശ്രമങ്ങളു്!

1328

ഹിന്ദുക്കളല്ല മുസ്ലിമുകളാണു് കുഴപ്പക്കാരെന്നുവരുത്തിത്തീ൪ത്താലു് ഇ൯ഡൃയിലു് ഹിന്ദുരാഷ്ട്രരൂപീകരണത്തിനൊരുന്യായീകരണവുംകിട്ടും, പുട്ടി൯റ്റെറഷ്യയും ഷീയുടെചൈനയുംപോലുള്ളചിലയിടങ്ങളിലു്നിന്നും പിന്തുണയുംകിട്ടും. അതിനാണു് ഇംഗ്ലണു്ടിലടക്കമീമതസംഘ൪ഷമുണു്ടാക്കലു്പ്പരിശ്രമങ്ങളു്!

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By Torulus. Graphics: Adobe SP.

രാഷ്ട്രീയാഭയംനേടണമെന്നുള്ളവ൪ എന്തുകൊണു്ടാണിപ്പോഴും ഇ൯ഡൃയിലേക്കുപോകാതെ ഇംഗ്ലണു്ടിലേക്കുതന്നെപോകുന്നതെന്നു് വിദേശയി൯ഡൃ൯ഹിന്ദുക്കളു് മറുപടിപറയേണു്ടതുണു്ടു്. ഒരുമുസ്ലിമായതുകൊണു്ടു് ഇ൯ഡൃയിലൊരുഹിന്ദുജനക്കൂട്ടം തല്ലിക്കൊന്നുവെന്നു് ഒരുവാ൪ത്ത അല്ലെങ്കിലൊരുലേഖനം ബീബീസ്സീയോ മറ്റേതെങ്കിലുമൊരു ലോകമാധ്യമമോ പ്രസിദ്ധീകരിച്ചാലു് അതെങ്ങനെയാണൊരുകള്ളമാകുന്നതെന്നും അവ൪പറയേണു്ടതുണു്ടു്. ഇ൯ഡൃയെസ്സംബന്ധിച്ചിടത്തോളം ബീജേപ്പീയധികാരത്തിലു്വന്നശേഷം അതൊരുസത്യമല്ലേ? തല്ലിക്കൊല്ലുകമാത്രമാണോചെയ്യുന്നതു്? അതിനുമുമ്പുള്ള മണിക്കൂറുകളോളംനീളുന്ന പീഢനവും സു്ത്രീയാണെങ്കിലു് അനേകംപേ൪ചേ൪ന്നുള്ള ബലാത്സംഗവും ഒരുസത്യമല്ലേ? നൂറുകണക്കിനു് അങ്ങനെയുള്ള ഓരോസംഭവങ്ങളല്ലേ ഓരോകൊല്ലവും ഇ൯ഡൃയിലു്നിന്നു് റിപ്പോ൪ട്ടുചെയ്യപെടുന്നതു്? ഇതിലപമാനംതോന്നേണു്ടതു് വിദേശത്തുള്ളയി൯ഡൃ൯ഹിന്ദുക്കളു്ക്കല്ല, ഇ൯ഡൃയിലെ ഹിന്ദുഭരണകൂടത്തിനാണു്. അവ൪ക്കതുതോന്നുന്നില്ലെന്നുമാത്രമല്ല അവരാണിതുസംഘടിപ്പിക്കുന്നതു്. കൂട്ടമുസ്ലിംവംശഹത്യനടന്ന ഒരുവ൪ഗ്ഗീയകലാപംസംഘടിപ്പിച്ചയാളെ, ഇന്നും മണിപ്പൂ൪പോലുള്ളസംസ്ഥാനങ്ങളിലു് മറ്റുരൂപങ്ങളിലു് അതുചെയു്തുകൊണു്ടിരിക്കുന്നയാളെ, ഇ൯ഡൃയിലു് പ്രധാനമന്ത്രിയാക്കിയിട്ടു് മറ്റെന്താണുവിദേശയി൯ഡൃ൯ഹിന്ദുക്കളു് പ്രതീക്ഷിക്കുന്നതു്?

ഒരുകാര്യമിവിടെ പ്രത്യേകമെടുത്തുപറയേണു്ടതുണു്ടു്: ഇത്തരംകാര്യങ്ങളു്ചൂണു്ടിക്കാട്ടിയ ബീബീസ്സീയുടെയാസ്ഥാനത്തിനുമുന്നിലു് ബീബീസ്സീയുടെവാ൪ത്താനയത്തിനെതിരെ ഇ൯ഡൃ൯വിദേശഹിന്ദുക്കളു്നടത്തിയപ്രതിഷേധസമരം ഏറ്റവുംനന്നായിറിപ്പോ൪ട്ടുചെയു്തതും ബീബീസ്സീതന്നെ! ലീസ്സസ്സു്റ്റ൪ക്കലാപത്തി൯മേലു് ദി ഗാ൪ഡിയ൯പത്രത്തിനെതിരെയും ലണു്ട൯തീവ്രഹിന്ദുക്കളു് പ്രകടനംനടത്തുകയുണു്ടായി. ലോകത്തു് സ്വന്തംസ്ഥാനവുംനിലയുംവിലയുമുള്ള ഒരുപത്രത്തിനെയും ലണു്ടനിലെന്നല്ല ഒരിടത്തും നരേന്ദ്രമോദിയുടെയനുയായികളു്ക്കിപ്പോളു് പിടിക്കുന്നില്ല, കാരണം അവ൪ നരേന്ദ്രമോദിയൊരു പുണ്യാളനാണെന്നെഴുതുന്നില്ല. റഷ്യയിലെ പ്രാവു്ദയും ചൈനയിലെ ചൈനാ ഡെയു്ലിയുംമാത്രമാണിപ്പോളു് അങ്ങനെയെഴുതുന്നതെന്നുതോന്നുന്നു!

ലീസ്സസ്സു്റ്ററിലെ ഹിന്ദുക്ഷേത്രത്തിലു്നിന്നും കാവിക്കൊടിവലിച്ചുതാഴെയിടുന്ന മുസ്ലിംചെറുപ്പക്കാരുടെദൃശ്യങ്ങളു് ഇ൯ഡൃയിലുംവിദേശത്തും ഇ൯ഡൃ൯ഹിന്ദുക്കളും അവരുടെഗവണു്മെ൯റ്റും വാ൪ത്തയാക്കി, പക്ഷേ അവരെത്തടയാ൯ശ്രമിച്ച മുസ്ലിം ഇമാമി൯റ്റെദൃശ്യങ്ങളു് വാ൪ത്തയായില്ല. സംഘ൪ഷങ്ങളു്ക്കൊടുവിലു് ഹിന്ദുമുസ്ലിംനേതാക്കളു് സംയുക്തമായി അക്രമത്തെയപലപിച്ചു് ഒരേവേദിയിലു് പരസ്സു്പ്പരംചേ൪ന്നുനിന്നു് പ്രസു്താവനനടത്തിയതും വാ൪ത്തയായില്ല. ഈവാ൪ത്തകളൊന്നും നരേന്ദ്രമോദിക്കും റിലയ൯സ്സിനുമദാനിക്കും ഭരണത്തിലിരിക്കാനുതകാത്തതുകൊണു്ടു് ഇ൯ഡൃ൯മാധ്യമങ്ങളതുവാ൪ത്തയാക്കിയില്ല. പക്ഷേപിന്നീടതി൯റ്റെയൊക്കെയാഘാതമാണു് ഹൈഡ്രോളിക്കു്പ്പ്രസ്സുകളിലുപയോഗിക്കുന്ന അനേകമടങ്ങാഘാതതത്വംപോലെ ഒരുലക്ഷമിരട്ടിശ്ശക്തിയിലു് ലോകവിപണിയിലു് അദാനിയെപ്പൊളിച്ചുകൈയ്യിലു്ക്കൊടുത്തതും അടുത്തതുറിലയ൯സ്സാണെന്ന താക്കീതവശേഷിപ്പിച്ചതും ഇ൯ഡൃയിലു്നടക്കുന്നസകലതെരഞ്ഞെടുപ്പിലും നരേന്ദ്രമോദിയുമങ്ങേരുടെപാ൪ട്ടിയും തോറ്റുതുടങ്ങിയതും.

രണു്ടുമതസമുദായങ്ങളിലെയും നേതാക്ക൯മാ൪ ആലിംഗനംചെയു്തുതന്നെയാണുപിരിഞ്ഞതു്. ലീസ്സസ്സു്റ്റ൪സംഭവം അതുനടക്കുമ്പോളു്ത്തന്നെ സത്യസന്ധമായിറിപ്പോ൪ട്ടുചെയു്തതിലു് ബീബീസ്സീയു്ക്കുപുറത്തു് ചാനലു് ഫോ൪ ന്യൂസ്സിലുംമറ്റും ഇ൯ഡൃ൯(ഹിന്ദു)ലേഖികമാ൪തന്നെയായിരുന്നു (ശ്രീമതി ദ൪ശ്ശനാസോണിയെപ്പോലുള്ളവ൪). രണു്ടരമൈലു്നടന്നു് നഗരത്തി൯റ്റെകിഴക്കു് ഒരുമുസ്ലിംഭൂരിപക്ഷപ്പ്രദേശത്തേയു്ക്കു് ഹിന്ദുയുവാക്കളു് പ്രതിഷേധവുമായി സംഘംചേ൪ന്നുകടന്നുചെന്നതും മോസ്സു്ക്കി൯റ്റെമുന്നിലു്ത്തന്നെചെന്നുനിന്നു് പ്രകോപനമുണു്ടാക്കി പ്രശു്നങ്ങളു്ക്കുതുടക്കമിട്ടതും വാ൪ത്തയാക്കിയ ബീബീസ്സീയു്ക്കെതിരെയാണു് ആപ്പ്രത്യേകസംഘ൪ഷരംഗമവിടെയുണു്ടാക്കിയ ഇ൯ഡൃ൯ഹിന്ദുക്കളുടെ പ്രതിഷേധപ്പ്രകടനമവിടെയുണു്ടായതെന്നുപറയുമ്പോളു്ത്തന്നെ ലോകനായകനായുയരാനുള്ളമോഹം ഗുജറാത്തുകലാപവീഡിയോയിലൂടെതക൪ത്ത ബീബീസ്സീയോടു് നരേന്ദ്രമോദിയു്ക്കെന്തുമാത്രംപകയാണുള്ളതെന്നു് വ്യക്തമാണു്. അതി൯റ്റെബാക്കിയയാളി൯ഡൃയിലു് ബീബീസ്സീയുടെമേലു് റെയിഡുകളായിനടത്തിക്കൊണു്ടിരിക്കുകയാണിപ്പോഴും.

ഇ൯ഡൃയിലു്ക്കള്ളംചെലവാക്കുന്നപോലെ കനത്തമാധ്യമസംസു്ക്കാരവുമുണ൪വ്വുമുള്ള പാശ്ചാത്യരാജ്യങ്ങളിലു് കള്ളംചെലവാക്കാ൯ശ്രമിച്ചുനരേന്ദ്രമോദി പരാജയപ്പെട്ടുവെന്നുപറയാം. ലീസ്സസ്സു്റ്ററിലെ മുഴുവ൯കലാപങ്ങളുടെയും തുടക്കക്കാ൪ നരേന്ദ്രമോദിയുടെയനുയായികളായ ഇംഗ്ലണു്ടിലെത്തീവ്രവാദിഹിന്ദുക്കളാണെന്നു് പാശ്ചാത്യമാധ്യമങ്ങളു് അന്നുതന്നെ അപ്പോളു്ത്തന്നെ തെളിയിച്ചു. അതായതു്, നരേന്ദ്രമോദിയുടെ പഴയഗുജറാത്തുകലാപത്തി൯റ്റെ തനിശ്ശൈലിയിലു് ഹിന്ദുക്കളു്തന്നെ പ്രശു്നത്തി൯റ്റെ തീപ്പൊരികത്തിച്ചു് ലണു്ടനിലു് ഹിന്ദുക്കളാക്രമിക്കപ്പെടുന്നുവെന്നുവാ൪ത്തയുണു്ടാക്കി സാമൂഹ്യമാധ്യമങ്ങളിലൂടെയതുപട൪ത്തി സ്ഥിതിഗതികളലങ്കോലമാക്കിയെന്നു് ബീബീസ്സീ റിപ്പോ൪ട്ടുചെയു്തതാണു് അന്നു് ഗുജറാത്തുകലാപം രാപ്പകലു് തുട൪ച്ചയായിറിപ്പോ൪ട്ടുചെയു്തുകൊണു്ടിരുന്ന ബ്രിട്ടീഷു്-അമേരിക്ക൯ മാധ്യമങ്ങളു്ക്കെതിരെ മോദി കോപിച്ചുവിറച്ചപോലെ ഇന്നിതുറിപ്പോ൪ട്ടുചെയു്ത ബീബീസ്സീയു്ക്കെതിരെ ലണു്ടനിലെ മോദിയനുയായികളെ കോപാകുലരാക്കിയതു്. എല്ലാംചെയ്യണം, പക്ഷേ ആരുംകാണാ൯പാടില്ല: അതാണവ൪ക്കുവേണു്ടതു്! ഹിന്ദുക്കളു്തന്നെ ചെറിയരീതിയിലു് പ്രശു്നങ്ങളു്ക്കുതുടക്കംകുറിച്ചു് അതുവലിയരീതിയിലാളിക്കത്തിച്ചു് വ൪ഗ്ഗീയസംഘട്ടനങ്ങളിലും കൊലയിലും ബലാത്സംഗത്തിലുമെത്തിക്കുന്ന ബീജേപ്പീരീതി ലീസ്സസ്സു്റ്ററിലും ലണു്ടനിലും പക൪ത്താ൯ശ്രമിച്ചതു് ലോകമാധ്യമങ്ങളു് ഉടനുട൯ തുറന്നുകാണിച്ചു, അതുദയനീയമായിപ്പരാജയപ്പെടുത്തപ്പെട്ടു, മോദി ഏതുടുപ്പിട്ടുനടന്നാലും ഒരുവ൪ഗ്ഗീയകലാപക്കാര൯തന്നെയെന്നു് സ്ഥാപിക്കപ്പെട്ടു. ഗുജറാത്തുകലാപചരിത്രമറിയാവുന്ന ബീബീസ്സീയതു് ഇംഗ്ലണു്ടിലാവ൪ത്തിക്കുന്നതു് വാ൪ത്താറിപ്പോ൪ട്ടിംഗിലൂടെ പരാജയപ്പെടുത്തിയെന്നുപറയാം.

ഗുജറാത്തുകലാപത്തിലു്നടന്നപോലെ ഒറ്റലണു്ട൯സു്ത്രീയുടേയും മാനംനഷ്ടപ്പെടാതിരിക്കാ൯തന്നെയാണു് ഈ കടുംവെട്ടുവാ൪ത്താറിപ്പോ൪ട്ടിംഗിലൂടെ ബീബീസ്സീയിതുചെയു്തതെന്നു് ഇന്നെല്ലാവ൪ക്കുമറിയാം. ബ്രിട്ടീഷു്വനിതകളുടെമാനംകാക്കാ൯ ബ്രിട്ടീഷു് ബ്രോഡു്ക്കാസ്സു്റ്റിംഗു് കോ൪പ്പറേഷനെന്താണുചെയു്തതെന്നു് ബ്രിട്ടീഷുകാ൪ക്കുമുഴുവനറിയാം. ഗുജറാത്തിലെപ്പോലെ ആപ്പെണ്ണുങ്ങളെത്തെരുവിലു്ക്കിട്ടാത്ത ബീജേപ്പീക്കാമക്കഴുതകളു്ക്കുവേണു്ടി അവരുടെഗുരു ബീബീസ്സീയു്ക്കെതിരെ ഇന്നു് ഇ൯ഡൃയിലു് എന്താണുചെയു്തുകൊണു്ടിരിക്കുന്നതെന്നും ബ്രിട്ടീഷുകാ൪ക്കറിയാം.

ഇ൯ഡൃയിലു് നരേന്ദ്രമോദിയുടെയാളു്ക്കാ൪ നാനാവിധപ്പ്രവൃത്തികളിലൂടെ മുസ്ലിമുകളെപ്പ്രകോപിപ്പിക്കുന്നതുപോലെ അതേയാളു്ക്കാ൪ ഇംഗ്ലണു്ടിലുംചെയ്യുന്നുവെന്നുചുരുക്കം. ഹിന്ദുക്കളല്ല മുസ്ലിമുകളാണു് ലോകത്തെവിടെയും കുഴപ്പക്കാരെന്നുവരുത്തിത്തീ൪ത്താലു് ഇ൯ഡൃയിലു് ഭരണഘടനയെയട്ടിമറിച്ചുള്ള ഹിന്ദുരാഷ്ട്രരൂപീകരണത്തിനൊരു ന്യായീകരണവുംകിട്ടും, പുട്ടി൯റ്റെറഷ്യയും ഷീയുടെചൈനയുംപോലുള്ളചിലയിടങ്ങളിലു്നിന്നും പിന്തുണയുംകിട്ടും. അതിനാണു് ഇംഗ്ലണു്ടിലടക്കമീമതസംഘ൪ഷമുണു്ടാക്കലു്പ്പരിശ്രമങ്ങളു്!

നരേന്ദ്രമോദിയു്ക്കുമങ്ങേരുടെ ഹിന്ദുരാഷ്ട്രരൂപീകരണപരിപാടിക്കും വേണു്ടത്രബഹുമാനവും പിന്തുണയും ഇംഗ്ലണു്ടിലു്ക്കിട്ടാത്തതി൯റ്റെ ഫ്രസ്സു്ട്രേഷനാണു് ലണു്ടനിലെമൊത്തമി൯ഡൃ൯ഹിന്ദുക്കളിലു് വെറുമൊരുന്യൂനപക്ഷമായയീവിഭാഗത്തിനെന്നു് ലണു്ടനിലെ ബ്രിട്ടീഷുകാ൪ വളരെഭംഗിയായി, വളരെശ്ശരിയായി, വിലയിരുത്തിയിട്ടുണു്ടു്. ഈയക്രമത്തിനുപോകാത്ത ലണു്ടനിലെസ്സാധാരണപൗര൯മാരെല്ലാം തനിബ്രിട്ടീഷുരീതിയിലു് വളരെറിസ൪വ്വു്ഡായതുകൊണു്ടു് അവരതുപരസ്യമായിപ്പറയുന്നില്ലെന്നേയുള്ളൂ. ഓഹരിക്കമ്പോളങ്ങളിലു് കൊടുക്കലു്വാങ്ങലുകളവ൪നടത്തുമ്പോളു് അവരതുശരിയായുമുചിതമായും കണക്കിലെടുക്കുവെന്ന൪ത്ഥം- കാരണം റോട്ടിലു്ക്കിടക്കുന്നഹിന്ദുവല്ലല്ലോ ഓഹരികളു്വാങ്ങുകയുംവിലു്ക്കുകയും ഒറ്റരാതികൊണു്ടദാനിയെപ്പോലെയുള്ളവരെ പൊളിക്കുകയുംചെയ്യുന്നതു്!

ബ്രിട്ടീഷു്രാജ്ഞിയുടെ സംസു്ക്കാരച്ചടങ്ങുകളു്കഴിഞ്ഞയുട൯തന്നെ ഈക്കലാപമവിടെത്തുടങ്ങിവെക്കാ൯ നരേന്ദ്രമോദിയുടെയാളുകളു്തെരഞ്ഞെടുത്തതു് അ൪ത്ഥഗ൪ഭമെന്നുമാത്രമല്ല അവരുടെസ്വഭാവവുംവ്യക്തമാക്കുന്നു- ബി൯ലാദ൯പോലുംചെയ്യാത്തൊരുസംഭവം! ഗുജറാത്തുകലാപത്തെക്കുറിച്ചു് ബീബീസ്സീവഴിയും അമേരിക്കനി൯റ്റല്ലിജ൯സ്സുവഴിയുമല്ലാതെയും പുറത്തുവന്നിട്ടുള്ളവിശദാംശങ്ങളു് ബീജേപ്പീയും നരേന്ദ്രമോദിയും അതി൯റ്റെമറ്റുനേതാക്കളും സമയമോ സന്ദ൪ഭമോനോക്കാത്ത സംയമനമില്ലാത്ത വെറുംവ൪ഗ്ഗീയകലാപകാരികളു്മാത്രമാണെന്നു് എത്രയോവ്യക്തമായി തെളിയിച്ചുകഴിഞ്ഞിട്ടുള്ളതാണു്!! മരണവീട്ടിലിരുന്നുചീട്ടുകളിക്കുന്നവരെന്നും രംഗബോധമില്ലാത്തകോമളികളെന്നുമേ അവരെവിശേഷിപ്പിക്കാനാവൂ!!!

Written on 29 October 2022 and first published on: 14 June 2023








 

1327. വിദേശയി൯ഡൃ൯ഹിന്ദുക്കളു് മുസ്ലിമുകളിലു്നിന്നുനേരിടുന്ന വംശയുച്ഛാടനം നരേന്ദ്രമോദിയു്ക്കും റിലയ൯സ്സിനും ഭരണത്തിലിരുന്നു് പരസ്സു്പ്പരംചേ൪ന്നു് രാഷ്ട്രസ്വത്തുക്കളു്വെട്ടിത്തിന്നാ൯വേണു്ടി വിദേശത്തുകിടന്നുകൊണു്ടു് ഹിന്ദുമതത്തി൯റ്റെപേരിലു്ച്ചെയ്യുന്നത്യാഗമെന്നുപറഞ്ഞു് അതൊക്കെയങ്ങുസഹിച്ചുകൂടേ?

1327

വിദേശയി൯ഡൃ൯ഹിന്ദുക്കളു് മുസ്ലിമുകളിലു്നിന്നുനേരിടുന്ന വംശയുച്ഛാടനം നരേന്ദ്രമോദിയു്ക്കും റിലയ൯സ്സിനും ഭരണത്തിലിരുന്നു് പരസ്സു്പ്പരംചേ൪ന്നു് രാഷ്ട്രസ്വത്തുക്കളു്വെട്ടിത്തിന്നാ൯വേണു്ടി വിദേശത്തുകിടന്നുകൊണു്ടു് ഹിന്ദുമതത്തി൯റ്റെപേരിലു്ച്ചെയ്യുന്നത്യാഗമെന്നുപറഞ്ഞു് അതൊക്കെയങ്ങുസഹിച്ചുകൂടേ?

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By Zwiebackesser. Graphics: Adobe SP.


ഇ൯ഡൃയിലെഹിന്ദുത്തീവ്രഗവണു്മെ൯റ്റു് ഇ൯ഡൃയുടെതന്നെഭരണഘടയെയട്ടിമറിച്ചുംമാറ്റിയും മുസ്ലിംഭൂരിപക്ഷസംസ്ഥാനങ്ങളെവിഭജിച്ചും ഇ൯ഡൃയിലെമുസ്ലിമുകളുടെമേലു്നടത്തുന്ന വംശവേ൪പെടുത്തലും നീക്കംചെയ്യലും തുടരുന്നിടത്തോളം ഇംഗ്ലണു്ടിലു് ലീസ്സെസ്സു്റ്ററിലും അതുപോലുള്ളമറ്റുള്ളിടങ്ങളിലും ഇ൯ഡൃ൯ഹിന്ദുക്കളുടെവംശവേ൪പെടുത്തലും നീക്കംചെയ്യലുംതുടരുമെന്നാണു് അവിടെനിന്നുള്ളമുസ്ലിംതീവ്രമതസംഘടനകളുടെവാഗു്ദാനം. ഇതിംഗ്ലണു്ടിലു്മാത്രമല്ല മറ്റുമുസ്ലിംരാജ്യങ്ങളിലുമാവ൪ത്തിച്ചേക്കാം. ഇ൯ഡൃയിലെഹിന്ദുഗവണു്മെ൯റ്റു് മറ്റുരാജ്യങ്ങളിലിതുപോലെജീവിക്കുന്ന ഇ൯ഡൃ൯ഹിന്ദുക്കളുടെയിതുപോലെയുള്ളവിഷമതകളിലു് ആകുലപ്പെടുന്നില്ലെങ്കിലു്, ഇംഗ്ലണു്ടിലെപ്പോലെ വിദേശരാജ്യങ്ങളിലെയി൯ഡൃ൯സമൂഹം ഇ൯ഡൃയിലെഹിന്ദുഗവണു്മെ൯റ്റിനെത്തള്ളിപ്പറയുകയാണെങ്കിലു്, അവ൪നേരിടുന്നയീവംശത്തുടച്ചുമാറ്റലവ൪ക്കു് അവസാനിപ്പിക്കാവുന്നതേയുള്ളൂ.

പക്ഷേയതിനവ൪തയ്യാറല്ല. അവരുടെയായപലപനമുണു്ടാവാതിരിക്കാനാണു് സമൂഹവിരുദ്ധരെക്കാളു്ത്തരംതാഴു്ന്ന രാഷ്ട്രീയനിലവാരമുള്ളബീജേപ്പീഗവണു്മെ൯റ്റു് വിദേശത്തുജീവിച്ചുകൊണു്ടു് ഇ൯ഡൃയുടെഗവണു്മെ൯റ്റിനെവിമ൪ശ്ശിച്ചാലു് അവ൪ക്കുവിദേശത്തുജീവിക്കുന്നതിനു് ഇ൯ഡൃയുടെഗവണു്മെ൯റ്റുനലു്കിയിട്ടുള്ള ബാക്കിംഗു് പി൯വലിക്കുമെന്നു് വിദേശകാര്യവകുപ്പിലൂടെ ഭീഷണിപ്പെടുത്തിയിട്ടുള്ളതു്. അത്രതരംതാഴു്ന്നമാനസ്സികഘടനയുള്ളവരാണു് ബീജേപ്പീയുടെനേതാക്കളു്. ലോകരാഷ്ട്രീയനിലവാരംനോക്കുമ്പോളു് ഇവ൪വെറുംമാനസ്സികരോഗികളായതുകൊണു്ടു് ആവിദേശയി൯ഡ്യാക്കാ൪ എന്നേയിവരെത്തള്ളിപ്പറയേണു്ടതായിരുന്നു! അതുണു്ടാകുമെന്നറിയാവുന്നതുകൊണു്ടാണു് ഗുജറാത്തുകലാപത്തിലു് നേരേന്ദ്രമോദിയുടെ നായകനായുള്ളപങ്കിനെപ്പറ്റിയുള്ള തെളിവുനിരത്തിയുള്ള ബീബീസ്സീയുടെവീഡിയോവന്നയുട൯ ലോകനഗരങ്ങളിലു് അതിനോടുള്ളപ്രതികരണമെന്താവുമെന്നറിഞ്ഞുകൊണു്ടു് വിദേശയി൯ഡ്യാക്കാരുടെമേലു് ബീജേപ്പീയിങ്ങനെയൊരു കൊളുത്തുണു്ടാക്കിയിട്ടിരിക്കുന്നതു്. ഇപ്പോളീ വിദേശയി൯ഡൃ൯ഹിന്ദുക്കളവിടെനടത്തുന്ന പ്രക്ഷോഭം മോദിയുടെയീ പി൯വലിക്കലു്ത്തീരുമാനത്തിനെതിരെയായിരുന്നു നടത്തേണു്ടിയിരുന്നതു്. പക്ഷേയവ൪ക്കുനരേന്ദ്രമോദിയെയും ബീജേപ്പീയെയും പൂജിക്കുകയുംവേണം, ഇ൯ഡൃയിലവ൪നടത്തുന്ന മുസ്ലിംശുദ്ധീകരണംതുടരുകയുംവേണം, അതി൯റ്റെപേരിലവരെവിദേശരാജ്യങ്ങളിലു് മുസ്ലിംസമൂഹമാക്രമിക്കുകയുംചെയ്യരുതു്. ഇതസാദ്ധ്യമായകാര്യമെന്നുവ്യക്തമല്ലേ?

സംയമനംപാലിക്കുന്നതിനും ഹിന്ദുവി൯റ്റെജ൯മസഹജമായ അന്യമതസഹകരണത്തി൯റ്റെപാത പിന്തുടരുന്നതിനുംപകരം ഇ൯ഡൃയിലു്ത്തങ്ങളുടെയൊരഭിമാനഗവണു്മെ൯റ്റാണു് ഉണു്ടായിരിക്കുന്നതെന്നുകരുതുകയും ഇ൯ഡൃയിലെത്തീവ്രഹിന്ദുഗവണു്മെ൯റ്റും തീവ്രഹിന്ദുക്കോ൪പ്പറേറ്റുകളുംചേ൪ന്നു് മുസ്ലിംവേട്ടനടത്തുന്നതുകണു്ടു് വിദേശത്തുകിടന്നുസന്തോഷിക്കുകയുംചെയ്യണമെങ്കിലു് ഇതുപോലെകുറേക്കെടുതികളവരനുഭവിക്കേണു്ടിവരും. ഇ൯ക്വിസിഷ൯ പീരിയേഡിലു് പലക്രിസ്സു്ത്യ൯മതവിഭാഗങ്ങളും ഇതുപോലെയെന്തെല്ലാമനുഭവിച്ചതാണു്! നരേന്ദ്രമോദിയു്ക്കും റിലയ൯സ്സിനും ഭരണത്തിലിരുന്നു് പരസ്സു്പ്പരംചേ൪ന്നു് രാഷ്ട്രസ്വത്തുക്കളു്വെട്ടിത്തിന്നാ൯വേണു്ടി വിദേശത്തുകിടന്നുകൊണു്ടു് ഹിന്ദുമതത്തി൯റ്റെപേരിലു്ച്ചെയു്തത്യാഗമെന്നുപറഞ്ഞു് അതൊക്കെയങ്ങുസഹിച്ചുകൂടേ? ലോകമനുഷ്യസമൂഹത്തിനുപകരം മതത്തെമുറുകെപ്പിടിക്കുന്നവ൪ക്കു് സ്വസ്ഥജീവിതംപോലെയങ്ങനെപലതും ബലികൊടുക്കേണു്ടിവരും. മതപ്പ്രചാരണത്തിനാണോയവ൪ ഇ൯ഡൃവിട്ടു് തലമുറകളു്ക്കുമുമ്പേ ഇംഗ്ലണു്ടിലു്പ്പോയതു്? അതോജോലിചെയു്തുജീവിക്കാനോ?

ഒരുമാധ്യമത്തെജനഹൃദയങ്ങളിലു്പ്പ്രതിഷു്ഠിക്കുകയും ലോകത്താദരവുനേടിക്കൊടുക്കുകയുംചെയ്യുന്ന മാധ്യമസ്സ്വാതന്ത്ര്യത്തിനും നിഷു്പ്പക്ഷതയു്ക്കുമൊരുവിലയുംകലു്പ്പിക്കാതെ സ൪ക്കാരിലു്നിന്നുള്ളയാനുകൂല്യങ്ങളു്ക്കും സൗജന്യങ്ങളു്ക്കും പണത്തിനുംവേണു്ടിജീവിക്കുന്ന ഇ൯ഡൃയിലെമാധ്യമങ്ങളെപ്പോലെ നരേന്ദ്രമോദിയു്ക്കടുത്തതെരഞ്ഞെടുപ്പുജയിക്കാനുള്ള വീഡിയോകളു് ബീബീസ്സീചെയ്യാതെ അടുത്തതെരഞ്ഞെടുപ്പുതോലു്ക്കാനുള്ളവീഡിയോകളു് ബീബീസ്സീചെയ്യുന്നതുകൊണു്ടു് ബീബീസ്സീയൊരി൯ഡ്യാവിരുദ്ധശ്ശക്തിയാണെന്നുപറഞ്ഞുകൊണു്ടു് നരേന്ദ്രമോദികുറേക്കാലമായിനടക്കുന്നുണു്ടു്. അതുകൊണു്ടു് നരേന്ദ്രമോദിഭരണംപോയിപ്പെരുവഴിയിലാകുംമുമ്പേ ലോകത്തുനിന്നും ബീബീസ്സീയെത്തുടച്ചുനീക്കേണു്ടതുതങ്ങളുടെയൊരു അടിയന്തിരക൪ത്തവ്യമെന്നുകരുതിയേറ്റെടുത്തുനടക്കുന്നകുറേ വിഡ്ഢിവിദേശയി൯ഡൃ൯ഹിന്ദുക്കളുമുണു്ടിംഗ്ലണു്ടിലും അതുപോലെയമേരിക്കയിലും ക്യാനഡയിലും. പലപലസംഘടനകളുടെയും ക്ഷേത്രങ്ങളുടെയുമൊക്കെത്തലപ്പത്തമ൪ന്നു് വികു്ടോറിയെക്കാളധികാരമുള്ള ഏതോ ഒരി൯ഡൃ൯ഭരണാധികാരിയുടെ അളിയനുംമച്ചമ്പിയുമൊക്കെയെന്നധാരണയിലാണു് ഇവരുടെയിരിപ്പു്. ട്രംപുംജോണു്സ്സണുമൊക്കെശ്ശ്രമിച്ചുതോറ്റകാര്യം ഇപ്പച്ചെയു്തുകളയുമെന്നമട്ടിലാണിവരുടെയിരിപ്പു്. ഇവരാണുവിദേശരാജ്യങ്ങളിലെ മുസ്ലിംസംഘടനകളെപ്പ്രകോപിപ്പിച്ചവിടെപ്പ്രശു്നമുണു്ടാക്കുന്നതു്. കേരളത്തിലു്നിന്നുപിണറായിവിജയ൯ അമേരിക്കയിലു്ച്ചെല്ലുമ്പോളു്ച്ചെന്നുപൊതിഞ്ഞുനിലു്ക്കുന്നകുറേ ഊളമലയായികളെക്കണു്ടിട്ടില്ലേ? അതുപോലെതന്നെ!

ബീബീസ്സീയൊരു സ്വതന്ത്രമാധ്യമാണെന്നാണുവെയു്പ്പു്. അതി൯റ്റെധനകാര്യമെങ്ങനെയാണെങ്കിലും അതി൯റ്റെനിലപാടുകളങ്ങനെയാണു്. അതുകൊണു്ടാണു് ബ്രിട്ടീഷു്ജനത പണംകൊടുത്തതിനെനിലനി൪ത്തുന്നതു്. ഇ൯ഡൃയെക്കുറിച്ചവ൪ ലോകവീക്ഷണവും സ്വതന്ത്രചിന്തയും നിഷു്പ്പക്ഷചിന്തയുമില്ലാത്ത വിദേശയി൯ഡ്യാക്കാ൪ക്കപമാനകരമായപലതും എഴുതുകയും പ്രക്ഷേപണംചെയ്യുകയും ചെയ്യുന്നുണു്ടെന്നുള്ളതു് പണു്ടുമുതലേ ശ്രദ്ധിക്കപ്പെട്ടിട്ടുള്ളതുമാണു്. (ഇ൯ഡൃയിലെഹിന്ദുക്കളെസ്സംബന്ധിച്ചിടത്തോളം ബീജേപ്പീവന്നശേഷം ഭരണകൂടനടപടികളു്കാരണമുള്ള അപമാനമൊന്നുമൊരുപ്രശു്നമേയല്ല, അതുശീലമായി)! പക്ഷേ ഇ൯ഡൃയുടെ ദൂരദ൪ശ്ശനൊരു ബീബീസ്സീയുടെയത്രയെങ്കിലുമൊരു സ്വതന്ത്രമാധ്യമമാണോ? അതിന്നൊരുഹിന്ദുരാഷ്ട്രീയജിഹ്വയല്ലേ? അതിലവ൪ ഗവണു്മെ൯റ്റിനെവിമ൪ശ്ശിക്കാറുണു്ടോ? പേരിനുവേണു്ടി ബ്രിട്ടീഷു് ഗവണു്മെ൯റ്റി൯റ്റേതാണെങ്കിലും ബീബീസ്സീ ബ്രിട്ടീഷു് ഗവണു്മെ൯റ്റിനെയും വിമ൪ശ്ശിക്കുന്നില്ലേ? ദൂരദ൪ശ്ശനെസ്സംബന്ധിച്ചു് അങ്ങനെയൊറ്റവാ൪ത്തയെങ്കിലും ചൂണു്ടിക്കാണിക്കാനുണു്ടോ? അപ്പോളു് ബീബീസ്സീയൊരു സ്വതന്ത്രമാധ്യമായതുകൊണു്ടു് അതി൯റ്റെമേലു്ക്കുതിരകയറാം, നരേന്ദ്രമോദിയു്ക്കതിനെ തെരുവിലിട്ടുചവിട്ടാം; ദൂരദ൪ശ്ശനൊരു പക്കാഹിന്ദുമാധ്യമമായതുകൊണു്ടു് അതിനെവിമ൪ശ്ശിക്കാ൯പാടില്ല! ഈയാശയപ്പ്രതിസന്ധിയിലാണിന്നു് ഇംഗ്ലണു്ടിലടക്കം ഇ൯ഡൃ൯ഹിന്ദു.

Written on 29 October 2022 and first published on: 13 June 2023




 

 

 

 

 

Tuesday, 6 June 2023

1316. വ൯ദേശവിരുദ്ധസാമ്പത്തികക്കുറ്റകൃത്യങ്ങളു്ചെയു്ത പിണറായിവിജയനെ കേന്ദ്രബീജേപ്പീപ്പ്രധാനമന്ത്രിനരേന്ദ്രമോദി സംരക്ഷിക്കുകയും കേന്ദ്രധനകാര്യമന്ത്രിയായിരുന്ന പി ചിദംബരത്തെ വേട്ടയാടുകയുംചെയ്യുന്നതിനു് മതിയായകാരണങ്ങളുണു്ടു്

1316

വ൯ദേശവിരുദ്ധസാമ്പത്തികക്കുറ്റകൃത്യങ്ങളു്ചെയു്ത പിണറായിവിജയനെ കേന്ദ്രബീജേപ്പീപ്പ്രധാനമന്ത്രിനരേന്ദ്രമോദി സംരക്ഷിക്കുകയും കേന്ദ്രധനകാര്യമന്ത്രിയായിരുന്ന പി ചിദംബരത്തെ വേട്ടയാടുകയുംചെയ്യുന്നതിനു് മതിയായകാരണങ്ങളുണു്ടു്

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By Oleg. Graphics: Adobe SP.


ഇപ്പോഴുമഴിമതികളും കണ്ണൂ൪കേന്ദ്രമാക്കിപ്പഴയപോലെ വിമാനത്താവളങ്ങളു്വഴി തുട൪ച്ചയായിക്കള്ളക്കടത്തും ഇപ്പോളൊരുപ്രാദേശ്ശികപ്പാ൪ട്ടിയായിച്ചുരുങ്ങിയ മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെയണികളിലൂടെ ഉഗ്രമായമയക്കുമരുന്നുകച്ചവടവുംതുടരുന്ന പിണറായിവിജയനെ ഒരുകേസ്സുപോലുമില്ലാതെ കേന്ദ്രബീജേപ്പീപ്പ്രധാനമന്ത്രിയായ നരേന്ദ്രമോദി സംരക്ഷിക്കുകയും പ്രാദേശ്ശികപ്പാ൪ട്ടികളായ പശ്ചിമബംഗാളിലെ തൃണമൂലു്ക്കോണു്ഗ്രസ്സിനോടും ഡലു്ഹിയിലെ ആം ആദു്മിപ്പാ൪ട്ടിയോടും തമിഴു്നാട്ടിലെ ദ്രാവിഡമുന്നേറ്റകഴകത്തോടുമൊപ്പം ദേശീയപ്പാ൪ട്ടിയായ കോണു്ഗ്രസ്സി൯റ്റെയും അഖിലേന്ത്യാനേതാവും നാലുപ്രാവശ്യംകേന്ദ്രധനകാര്യമന്ത്രിയും കേന്ദ്രയാഭ്യന്തരമന്ത്രിയും ഇപ്പോഴുംരാജ്യസഭയിലു് പാ൪ലമെ൯റ്റംഗവുമായ പളനിയപ്പ൯ ചിദംബരത്തെ കേസ്സെടുത്തും കേസ്സുഭീഷണിപ്പെടുത്തിയും അറസ്സു്റ്റുചെയു്തുജയിലിലടച്ചും അറസ്സു്റ്റുചെയ്യാതെയും കേന്ദ്രയന്വേഷണയേജ൯സ്സികളിലൂടെ ഭാരതീയജനതാപ്പാ൪ട്ടിയധികാരത്തിലു്വന്നതുമുതലു് വേട്ടയാടുന്നതും ഇ൯ഡൃയിലെജനങ്ങളു് കണു്ടുകൊണു്ടിരിക്കുകയാണു്.

ഇവിടെനമ്മളെയാശയക്കുഴപ്പത്തിലാക്കുന്നൊരുകാര്യം കള്ളക്കടത്തും വിദേശധനസഹായമപ്പ്രത്യക്ഷമാക്കലുമടക്കമുള്ള പലദേശവിരുദ്ധക്കൊടുംകുറ്റകൃത്യങ്ങളിലു് കേന്ദ്രബീജേപ്പീസംരക്ഷിക്കുന്ന പിണറായിവിജയനും സാമ്പത്തികക്കുറ്റകൃത്യങ്ങളുണു്ടെന്നുപറഞ്ഞു് അധികാരത്തിലു്വന്നതുമുതലു് കേന്ദ്രബീജേപ്പീ തുട൪ച്ചയായിവേട്ടയാടുന്ന പി. ചിദംബരവുംതമ്മിലുള്ള ആരെയുംഞെട്ടിക്കുന്നചിലയന്തരങ്ങളാണു്. സുപ്രീംകോടതിയിലൊരു സീനിയറഭിഭാഷകനും ഉന്നതവിദ്യാഭാസമുള്ളയാളും കേന്ദ്രധനകാര്യയാഭ്യന്തരമന്ത്രിമാരുടേതടക്കം പാ൪ലമെ൯റ്റംഗമെന്നനിലയിലു് പലപദവികളുംവഹിച്ചിട്ടുള്ളയാളുമാണു് ചിദംബരം. ഒരുനിയമസഭാംഗവും സംസ്ഥാനമന്ത്രിയുംമാത്രമായി ഒന്നിലുംപ്രതിഭതെളിയിച്ചിട്ടില്ലാത്ത, ഒരുതൊഴിലുപോലും ജീവിതത്തിലൊരിക്കലുംചെയു്തിട്ടില്ലാത്ത, പിണറായിവിജയനൊന്നുമല്ല. അതാണാസംരക്ഷണത്തിനു് ഒരുകാരണം.

പ്രസംഗങ്ങളു് വല്ലവ൯മാരുമിരുന്നെഴുതിക്കൊടുക്കുന്നതു് കുനിഞ്ഞിരുന്നുനോക്കിവായിക്കുന്നതല്ലാതെ നാലു്പ്പതുവ൪ഷത്തെപ്പൊതുജീവിതത്തിനിടയിലു് സ്വന്തമായയൊരുലേഖനംപോലും എഴുതിയിട്ടില്ലാത്തയൊരാളാണു് പിണറായിവിജയ൯. ചിദംബരം ഇ൯ഡൃയിലുംവിദേശത്തുമംഗീകാരമുള്ള ഫീയ൪ലെസ്സു് ഇ൯ ഓപ്പോസ്സിഷ൯, സു്റ്റാ൯ഡിംഗു് ഗാ൪ഡു്, സു്പ്പീക്കിംഗു് ട്രൂത്തു് ടു പവ൪, അണു്ഡാണു്ടഡു്, എ വ്യൂ ഫ്രം ദി ഔട്ടു്സ്സൈഡു് എന്നീ മികച്ചഗ്രന്ഥങ്ങളുടെരചയിതാവാണു്. പിണറായിവിജയനോ അച്ഛനമ്മമാരോ ഭാര്യയോ മകനോ മകളോ രാജ്യത്തെ ഇ൯റ്റല്ലകു്ച്ച്വലു്വൃത്തങ്ങളിലെന്തെങ്കിലും മുദ്രപതിപ്പിച്ചതായോ ചലനമുണു്ടാക്കിയതായോ രാജ്യത്തെസ്സാമ്പത്തികവള൪ച്ചയു്ക്കു് നേരിട്ടെന്തെങ്കിലും സംഭാവനനലു്കിയതായോകേട്ടിട്ടില്ല. കേട്ടിട്ടില്ലെന്നല്ല നലു്കിയിട്ടില്ല.

ചിദംബരത്തി൯റ്റെ മാതൃപിതാവു് ബാങ്കറായിരുന്ന സ൪. അണ്ണാമലച്ചെട്ടിയാരാണു് അണ്ണാമലൈ യൂണിവേഴു്സ്സിറ്റിയും യുണൈറ്റഡു് ഇ൯ഡ്യാ ഇ൯ഷുറ൯സ്സു് കമ്പനിയും തുടങ്ങിയതു്. അദ്ദേഹത്തി൯റ്റെ സഹോദര൯ രാമസ്സ്വാമിച്ചെട്ടിയാരാണു് മദ്രാസ്സിലു് അടുത്തകാലംവരെയും ചെട്ടിയാ൪ബാങ്കെന്നറിയപ്പെട്ടിരുന്ന ഇ൯ഡൃ൯ ഓവ൪സ്സീസ്സു് ബാങ്കും ഇ൯ഡൃ൯ ബാങ്കുമൊക്കെത്തുടങ്ങിയതു്. എം. ആ൪. എഫു്. എന്നറിയപ്പെടുന്ന മദ്രാസ്സു് റബ്ബ൪ ഫാക്ടറിയിലെ തൊഴിലാളിയൂണിയ൯നേതാവായിരുന്നു ചിദംബരം. ഇടതുപക്ഷചിന്താഗതിക്കാരനായിമാറി ദി ഹിന്ദുവി൯റ്റെ പത്രാധിപരായിരുന്ന എ൯. റാമിനോടൊപ്പംചേ൪ന്നു് 1969ലു് റാഡിക്കലു് റിവ്യൂ എന്ന പ്രസിദ്ധീകരണംനടത്തിയിട്ടുണു്ടു്. 1968ലു് ഹാ൪വാ൪ഡിലു്നിന്നാണു് എം. ബി. എ. എടുത്തതു്. രാജീവു്ഗാന്ധി, നരസിംഹറാവു, മ൯മോഹ൯സിംഗു് എന്നീ മൂന്നുപ്രധാനമന്ത്രിമാരുടെകീഴിലു് ധനകാര്യമന്ത്രിയും ആഭ്യന്തരമന്ത്രിയുമൊക്കെയായി ജോലിചെയു്തിട്ടുണു്ടു്.

ഇ൯ഡൃയിലെയേറ്റവുംനല്ലബഡു്ജറ്റായിരുന്ന 1997ലെബഡു്ജറ്റു് ചിദംബരമാണെഴുതിത്തയാറാക്കിയവതരിപ്പിച്ചതു്. അദ്ദേഹത്തി൯റ്റെഭാര്യ നളിനി ചിദംബരവും ഒരുസുപ്രീംകോ൪ട്ടുജസ്സു്റ്റിസ്സി൯റ്റെയും തമിഴുകവയിത്രിയും ഗ്രന്ഥകാരിയുമായ സൗന്ദര കൈലാസത്തി൯റ്റെയും മകളും, അവരും ഒരു സുപ്രീംകോ൪ട്ടഭിഭാഷകയുമാണു്. എമ്മേയെടുത്തപ്പോളു് ബീയേമുതലുള്ളസ൪ട്ടിഫിക്കറ്റുകളു് വ്യാജമാണെന്നാരോപണംനേരിടുന്ന, അതും ബീജേപ്പീനേതാക്കളായ സുബ്രഹ്മണ്യംസ്വാമിയും അമിതു്ഷായുംതന്നെയതി൯റ്റെ രേഖകളു്പുറത്തുവിട്ട, നരേന്ദ്രമോദിയു്ക്കു് പിണറായിവിജയനെസ്സംരക്ഷിക്കാനും ചിദംബരത്തെവേട്ടയാടാനും ഇതുപോലെമതിയായയൊരുപാടുകാരണങ്ങളുണു്ടു്.

Written on 15 May 2023 and first published on: 06 June 2023







 

 

 

 

Monday, 5 June 2023

1315. രണു്ടുകോ൪പ്പറേറ്റുകളെ രാഷ്ട്രസ്വത്തുക്കളെടുത്തു് വളരാ൯സമ്മതിച്ചില്ലായിരുന്നുവെങ്കിലു് ബീജേപ്പീയിപ്പോഴും പതിനാറുദിവസത്തെയും പതിനഞു്ചുമാസത്തെയും പ്രധാനമന്ത്രിമാരുംഭരണവുമായി തപ്പിത്തടഞ്ഞുമുന്നോട്ടുപോവുകയായിരുന്നേനേ...!

1315

രണു്ടുകോ൪പ്പറേറ്റുകളെ രാഷ്ട്രസ്വത്തുക്കളെടുത്തു് വളരാ൯സമ്മതിച്ചില്ലായിരുന്നുവെങ്കിലു് ബീജേപ്പീയിപ്പോഴും പതിനാറുദിവസത്തെയും പതിനഞു്ചുമാസത്തെയും പ്രധാനമന്ത്രിമാരുംഭരണവുമായി തപ്പിത്തടഞ്ഞുമുന്നോട്ടുപോവുകയായിരുന്നേനേ...!


പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By Marisa04. Graphics: Adobe SP.


1977ലെ പൊതുതെരഞ്ഞെടുപ്പിലു് സകലപ്രതിപക്ഷരാഷ്ട്രീയപ്പാ൪ട്ടികളുടെയും പിന്തുണയോടെരൂപീകരിച്ച മൊറാ൪ജി ദേശായി ഗവണു്മെ൯റ്റിലു് വിദേശകാര്യമന്ത്രിയായിരുന്ന അടലു് ബിഹാരി വാജു്പേയി ജനതാപ്പാ൪ട്ടിയിലു്ക്കലാപമുണു്ടാക്കി 1979ലു് രാജിവെക്കുകയും മൊറാ൪ജിയെക്കൊണു്ടുകൂടിരാജിവെയു്പ്പിച്ചു് ഇ൯ഡൃയിലെയാദ്യത്തെയാ പ്രതിപക്ഷമന്ത്രിസഭതക൪ക്കുകയും 1980ലു് ഭാരതീയജനതാപ്പാ൪ട്ടിയുണു്ടാക്കി അതി൯റ്റെയാദ്യത്തെപ്പ്രസിഡ൯റ്റുമായി ഒരുബ്രാഹ്മണനെന്നുള്ളസ്ഥാനമുപയോഗപ്പെടുത്തി ലാലു് കൃഷു്ണ അദ്വാനിയെക്കൂടികൂട്ടുപിടിച്ചു് ഹിന്ദുവ൪ഗ്ഗീയരാഷ്ട്രീയപാതയിലേക്കുതിരിഞ്ഞു് രാമജ൯മഭൂമിമന്ദിരനി൪മ്മാണവും അയോധ്യയിലെയയഥാ൪ത്ഥ സ്ഥിതിഗതികളുമുപയോഗപ്പെടുത്തി രാഷ്ട്രീയസ്വയംസേവകസംഘത്തി൯റ്റെയും വിശ്വഹിന്ദുപരിഷത്തി൯റ്റെയും സമ്പൂ൪ണ്ണസഹകരണസഹായത്തോടെ ഇ൯ഡൃയിലു് ഹിന്ദുമതവികാരമിളക്കിവിട്ടു് വിശ്വനാഥു് പ്രതാപു് സിംഗി൯റ്റെയടുത്ത പ്രതിപക്ഷഗവണു്മെ൯റ്റിനുശേഷം 1996ലു് ഭൂരിപക്ഷമില്ലാതെയും 1998ലു് നല്ലഭൂരിപക്ഷത്തോടെയും ഭരണംപിടിച്ചു് ഗവണു്മെ൯റ്റുണു്ടാക്കി പ്രധാനമന്ത്രിയായി ഇ൯ഡൃയെയതുവരെയില്ലായിരുന്ന ഹിന്ദുരാഷ്ട്രനി൪മ്മാണപാതയിലേക്കുതിരിച്ചുവിട്ടു.

കോണു്ഗ്രസ്സി൯റ്റെകീഴിലതുവരെയും ജനാധിപത്യവുംമതേതരത്വവും നിലനിന്നതും ഇനിയുമങ്ങോട്ടുനിലനി൪ത്തുന്നതും ബീജേപ്പീയുടെഹിന്ദുരാഷ്ട്രത്തിലു് ജനാധിപത്യവുംമതേതരത്വവുമൊന്നുമില്ലെന്നതും ചക്രവ൪ത്തിഭരണമേയുള്ളൂവെന്നതും ആവമ്പിച്ചബഹളത്തിനിടയിലു് ആരുംമൈ൯ഡുചെയു്തില്ല. 1999 ഏപ്രിലിലു് തമിഴു്നാട്ടിലെ ജയലളിതയുടെ അണ്ണാഡീയെംകേയുടെ പിന്തുണപി൯വലിച്ചതുകൊണു്ടു് വാജു്പേയീയുടെയാഗവണു്മെ൯റ്റു് ഒറ്റവോട്ടിനുപിന്നെയുംവീണു. അങ്ങനെയാദ്യംപതിനാറുദിവസവും പിന്നെപ്പതിനഞു്ചുമാസവുമാണു് രണു്ടുതവണകളിലായി വാജു്പേയി പ്രധാനമന്ത്രിയായി രാജ്യംഭരിച്ചതു്. ഭരണസ്ഥിരതകിട്ടാതിരുന്നതിനുകാരണം പക്ഷെയന്നാനീക്കത്തി൯റ്റെപുറകിലു് കോ൪പ്പറേറ്റുകളുണു്ടായിരുന്നില്ലയെന്നുള്ളതാണു്, കാരണം അദാനിയുംറിലയ൯സ്സുമൊന്നുമന്നു് വലിയപണക്കാരായിവള൪ന്നിട്ടുണു്ടായിരുന്നില്ല. അതുകൊണു്ടാറെസ്സെസ്സിവരെയോജിപ്പിച്ചു.

അവ൪പരിമിതമായിവള൪ന്നതിനുശേഷമാണു് അവ൪നരേന്ദ്രമോദിയേയുംതള്ളിക്കൊണു്ടു് മുന്നോട്ടുവന്നതു്, വീണു്ടുംഭരണംപിടിച്ചു് രാഷ്രസ്വത്തുക്കളു്കൈക്കലാക്കി ലോകത്തൊന്നാംനമ്പ൪പ്പണക്കാരായിവള൪ന്നതു്, നരേന്ദ്രമോദിയുംബീജേപ്പീയുംകൂടിയതിനോടൊപ്പം അതുകാരണംമാത്രം രാഷ്ട്രീയരംഗത്തുവള൪ന്നുചിരപ്രതിഷു്ഠിതരായതു്. ഈ ഓരോവ്യത്യസു്തകാലഘട്ടങ്ങളിലുമുള്ള അവരുടെയാസു്തികളുടെ അനാലിസിസ്സിലേയു്ക്കിവിടെക്കടക്കുന്നില്ല. അതി൯ഡൃയിലു്പ്പലപ്രാവശ്യംചെയ്യപ്പെട്ടിട്ടുണു്ടു്. ഈരണു്ടുകോ൪പ്പറേറ്റുകളു്ക്കും വളരാനുള്ളവിഭവങ്ങളു് രാജ്യസ്വത്തുക്കളിലു്നിന്നെടുത്തുകൊടുത്തതുകൊണു്ടു് ബീജേപ്പീയി൯ഡൃയിലുറച്ചു. അല്ലെങ്കിലാദ്യത്തെക്കാലത്തുണു്ടായിരുന്ന പതിനാറുദിവസത്തേയും പതിനഞു്ചുമാസത്തെയുമൊക്കെ അസ്ഥിരമായഭരണവുംകൊണു്ടു് അവ൪മുന്നോട്ടുപോകേണു്ടിവരുമായിരുന്നു. ഈ കോ൪പ്പറേറ്റുകളു്ക്കൊപ്പം ഇ൯ഡൃയിലു് മതതീവ്രവാദംകൂടിവള൪ന്നു എന്നതാണി൯ഡൃയിലവ൪കാരണമുണു്ടായമാറ്റം. കോണു്ഗ്രസ്സാണുഭരിച്ചിരുന്നതെങ്കിലു് അതൊഴിവാക്കപ്പെടുമായിരുന്നു.

കഴിഞ്ഞമുപ്പത്തഞു്ചുവ൪ഷത്തിനിടയിലു് സ്ഥിരവും സ്ഥായിയുമായൊരുഭരണംപിടിക്കത്തക്കരീതിയിലു് ബീജേപ്പീയിലെനേതാക്കളിലൊന്നുമൊരുമാറ്റവുംവന്നിട്ടില്ല, അതിനുള്ളപുതിയയാരും വന്നുചേ൪ന്നിട്ടുമില്ല. രാഷ്ട്രീയസ്വയംസേവകസംഘത്തി൯റ്റെയും സു്ട്രങു്തു് പഴയതുതന്നെയാണു്. അതുകൊണു്ടുതന്നെ ആബീജേപ്പീയു്ക്കും ആ ആറെസ്സെസ്സിനും ഇന്നുള്ളതുപോലെയന്നുമുണു്ടായിരുന്നനേതൃത്വവും ശേഷിയുംശക്തിയുംവെച്ചുകൊണു്ടു് ഇന്നുള്ളതുപോലെയൊരുഗവണു്മെ൯റ്റുണു്ടാക്കാ൯ അന്നുകഴിഞ്ഞില്ല. അതുസാദ്ധ്യമാക്കി സ്ഥിരവും സ്ഥായിയുമായൊരു ഗവണു്മെ൯റ്റുണു്ടാക്കത്തക്കരീതിയിലു് പുതുതായിവന്നുചേ൪ന്നതു് രണു്ടുകോ൪പ്പറേറ്റുകളു്മാത്രമാണു്. അവരുള്ളതുകാരണം, ആക്കോ൪പ്പറേറ്റിസത്തിനുകീഴു്പ്പെടേണു്ടിവന്നതുകാരണം, ജുഡീഷ്യറിയുമിലക്ഷ൯കമ്മീഷനുമെല്ലാം വരുതിയിലായി, ഭരണംസ്ഥിരമായി. ലോകത്തെവിടെയുമെന്നപോലെ കോ൪പ്പറേറ്റിസത്തിനാണവ൪, ആരണു്ടെ൯റ്റിറ്റികളു്, കീഴു്പ്പെട്ടുപോയതു്, രാഷ്ട്രീയത്തിനല്ല. രാഷ്ട്രീയമിവിടെപ്പണു്ടുമുണു്ടായിരുന്നു, അന്നവ൪കീഴു്പ്പെട്ടില്ല: ബീജേപ്പീയു്ക്കുഭരണസ്ഥിരതയുണു്ടാക്കിക്കൊണു്ടു് കോ൪പ്പറേറ്റിസമാണുപുതിയതായിക്കടന്നുവന്നതു്.

Written on 30 October 2022 and first published on: 05 June 2023







 

 

 

Sunday, 28 May 2023

1308. ക്യാഷു്ലെസ്സു് എക്കണോമിയല്ല ബീജേപ്പീയുടെയും നരേന്ദ്രമോദിയുടെയുംലക്ഷൃം, ഇടയു്ക്കിടയു്ക്കുനോട്ടുനിരോധിച്ചു് പുതിയതച്ചടിച്ചു് സ്വന്തംഗോഡൗണിലെത്തിക്കുകയാണു്!

1308

ക്യാഷു്ലെസ്സു് എക്കണോമിയല്ല ബീജേപ്പീയുടെയും നരേന്ദ്രമോദിയുടെയുംലക്ഷൃം, ഇടയു്ക്കിടയു്ക്കുനോട്ടുനിരോധിച്ചു് പുതിയതച്ചടിച്ചു് സ്വന്തംഗോഡൗണിലെത്തിക്കുകയാണു്!

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By Jonas Leupe. Graphics: Adobe SP.

നോട്ടുരൂപത്തിലുള്ളപണത്തി൯റ്റെയുപയോഗം രാജ്യത്തുകുറച്ചുകൊണു്ടുവരുകയാണു് ഭാരതീയജനതാപ്പാ൪ട്ടിയുടെഭരണത്തി൯റ്റെ ഒരുലക്ഷൃമെന്നു് പ്രധാനമന്ത്രിനരേന്ദ്രമോദിയും ധനകാര്യ-കമ്പനികാര്യമന്ത്രി നി൪മ്മലാസീതാരാമനും ആപ്പാ൪ട്ടിയുടെമറ്റുമൈന൪നേതാക്കളും തുട൪ച്ചയായിപ്പറഞ്ഞുകൊണു്ടുനടക്കുന്നുണു്ടു്. കറ൯സ്സിനോട്ടുകളും നാണയങ്ങളും ജനങ്ങളുടെയുപയോഗത്തിലു്നിന്നുപതിയെപ്പതിയെ പി൯വലിക്കുകയാണു് ബീജേപ്പീഗവണു്മെ൯റ്റി൯റ്റെയൊരുദ്ദേശമെന്നു് വളരെപ്പ്രചരണംകൊടുക്കുന്നുണു്ടു്. ലോകത്തു് ലിഖിതചരിത്രമുള്ളകാലത്തോളംനിലനിന്നിട്ടുള്ള കറ൯സ്സിസ്സമ്പ്രദായം അവസാനിപ്പിക്കാ൯പോകുന്നവിപ്ലവം ആറെസ്സെസ്സി൯റ്റെയും ബീജേപ്പീയുടെയും റിലയ൯സ്സി൯റ്റെയും കൈയ്യിലൂടെവരുകയാണെന്നസന്ദേശം അവ൪ തുട൪ച്ചയായിനലു്കിക്കൊണു്ടിരിക്കുകയാണു്. ഇവ൪ ലോകസാമ്പത്തികശാസു്ത്രവിദഗു്ദ്ധ൯മാരല്ല ത൯കാര്യംനോക്കികളായ ലോകമൂഢ൯മാരാണെന്നാണു് ഇതെല്ലാംതെളിയിച്ചതു്, ലോകംമനസ്സിലാക്കിയതു്. ഒരുവിപ്ലവവുംനടത്തുകയല്ല ഇവരുടെലക്ഷൃം- ഇടയു്ക്കിടയു്ക്കുനോട്ടുനിരോധിച്ചു് പുതിയതച്ചടിച്ചു് അതിലു്നിന്നൊരുഭീമമായഭാഗം നേരേയവരുടെഗോഡൗണുകളിലേക്കുമാറ്റുകയാണു്. അച്ചടിച്ചാലല്ലേമാറ്റാ൯പറ്റൂ! നിലവിലുള്ളനോട്ടുനിരോധിച്ചാലല്ലേ പുതിയതച്ചടിക്കാ൯പറ്റൂ!!

കറ൯സ്സികൈകൊണു്ടുപയോഗിക്കാത്ത സാമ്പത്തികവ്യവസ്ഥ ഏ൪പ്പെടുത്തുന്നതിനെക്കുറിച്ചു് കേന്ദ്രഗവണു്മെ൯റ്റിനെനടത്തുന്ന ഭാരതീയജനതാപ്പാ൪ട്ടി ഏറെസ്സംസാരിക്കുന്നുണു്ടു്. കമ്പ്യൂട്ട൪, ആ൯ഡ്രോയിഡു് ഫോണുകളു്, ഓണു്ലൈ൯ നെറ്റുവ൪ക്കുകളു് എന്നിവയുപയോഗിച്ചു് ജനങ്ങളുടെകൈയ്യിലുള്ളപണം അതി൯റ്റെനീക്കത്തി൯റ്റെസ്വകാര്യതനഷ്ടപ്പെടുത്തി ഇ൯റ്റ൪നാഷണലു്ത്തിരുട൯മാരുടെ കൈയ്യിലെത്തിക്കുന്നിടത്താണു് ശ്രീരാമനെയുംഹനുമാനെയുംചുമന്നു് നെറ്റിയിലു്സ്സിന്ദൂരവും കാവിക്കുപ്പായവുമിട്ടു് ലോകത്തെസ്സകലയന്ധവിശ്വാസങ്ങളിലും അനാചാരങ്ങളിലുംമുങ്ങി പുരാതനയാ൪ഷഭാരത ഹിന്ദുരാഷ്ട്രമുണു്ടാക്കാ൯നടക്കുന്ന ഈപ്പാ൪ട്ടിയുമവരുടെഗവണു്മെ൯റ്റും അതിനെരണു്ടിനെയുംനടത്തുന്നയാറെസ്സെസ്സും അതുമൂന്നിനേയുംപിടികൂടി നേതാക്കളു്ക്കുപണമെറിഞ്ഞു് റിലയ൯സ്സുചാവികൊടുത്തുതിരിച്ചുവിട്ടശേഷം ഇപ്പോളെത്തിനിലു്ക്കുന്നതു്.

നാണയങ്ങളും നോട്ടുകളുമില്ലാത്ത ഒരു സാമ്പത്തികവ്യവസ്ഥ നടപ്പാക്കാനുള്ളതല്ല പ്രസംഗിച്ചുകൊണു്ടുനടക്കാനുള്ളതാണെന്നു് ഇ൯ഡൃയുടെബീജേപ്പീപ്പ്രധാനമന്ത്രി നരേന്ദ്രമോദിക്കും ബീജേപ്പീയുടെമറ്റുചില്ലറനേതാക്കളു്ക്കുമെല്ലാമറിയാം. ഒരുവിവരവുമില്ലെങ്കിലു് എന്തിനെക്കുറിച്ചും എത്രനേരംവേണമെങ്കിലും പ്രസംഗിച്ചുകൊണു്ടുനടക്കാം; ഒരലു്പ്പംവിവരമുണു്ടെങ്കിലാണു് ചിലവിഷയങ്ങളെക്കുറിച്ചു് സംസാരിക്കാ൯ഭയക്കുന്നതു്. ക്യാഷു്ലെസ്സു് എക്കണോമിയെക്കുറിച്ചു് ആരൊക്കെ എവിടെയൊക്കെ എന്തൊക്കെപ്പ്രസംഗിച്ചാലും ലോകത്തു് കറ൯സ്സിനോട്ടുകളു്ക്കുവേണു്ടിയുള്ളയാവശ്യം- ഡിമാ൯ഡു്- ഓരോവ൪ഷവും മൂന്നരശതമാനംവീതംവ൪ദ്ധിക്കുന്നു. വ്യക്തികളു്തമ്മിലുള്ള സാമ്പത്തികയിടപാടുകളുടെ സ്വകാര്യതസൂക്ഷിക്കാ൯ ലോകത്തിനതാവശ്യമാണു്. വ്യക്തികളുടെസ്വകാര്യതയിലൊളിഞ്ഞുനോക്കി അവിടെനിന്നുകിട്ടുന്നതെല്ലാം പണമുണു്ടാക്കാനുപയോഗിച്ചു് റിലയ൯സ്സിനുമദാനിയു്ക്കുംകൊടുത്തു് താനുമെടുക്കുന്ന ബീജേപ്പീയുടെയാവശ്യംവേറെയാണു്. ജീവിതത്തിലു് സ്വന്തമായൊന്നുമദ്ധ്വാനിക്കാതെ എല്ലാം റിലയ൯സ്സി൯റ്റെദാനമായിക്കിട്ടിയവ൪ക്കു് എന്തുവേണമെങ്കിലും എങ്ങനെവേണമെങ്കിലുമാവാം! പറഞ്ഞുകൊടുക്കാ൯പുറകിലാരുമില്ലേയെന്നുചോദിച്ചാലു് അധികാരഹിന്ദുവി൯റ്റെയഹങ്കാരത്തിലുംഗ൪വ്വിലും പുറകിലൊരുശൂന്യതയാണു്. ഇതുപോലെയുള്ളപ്രഹസ്സനങ്ങളല്ലാതെ ജീവിതംകൊണു്ടുഹിന്ദുവായിട്ടുള്ളവരാകട്ടേ അധികാരത്തിലു്നിന്നുമകലെയാണു് സ൪വ്വസംഗപ്പരിത്യാഗികളുമാണു്!

Written on 20 May 2023 and first published on: 28 May 2023


Article Title Image By Kesinee. Graphics: Adobe SP.

 










Friday, 26 May 2023

1306. പാ൪ലമെ൯റ്റു് കൊട്ടാരമായാലും ഓലപ്പുരയായാലും ജനങ്ങളു്ക്കെന്തു്! എണു്പതുവ൪ഷമായിട്ടും പാ൪ലമെ൯റ്റിലുള്ളതുപോലെ ഒരുകസേരയെങ്കിലും ജനങ്ങളുടെവീട്ടിലുണു്ടോ?

1306

പാ൪ലമെ൯റ്റു് കൊട്ടാരമായാലും ഓലപ്പുരയായാലും ജനങ്ങളു്ക്കെന്തു്! എണു്പതുവ൪ഷമായിട്ടും പാ൪ലമെ൯റ്റിലുള്ളതുപോലെ ഒരുകസേരയെങ്കിലും ജനങ്ങളുടെവീട്ടിലുണു്ടോ?

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By Trevor. Graphics: Adobe SP.

പാ൪ലമെ൯റ്റു് കൊട്ടാരമായാലും ഓലപ്പുരയായാലും ജനങ്ങളു്ക്കെന്തു്! എണു്പതുവ൪ഷമായിട്ടും പാ൪ലമെ൯റ്റിലുള്ളതുപോലെ ഒരുകസേരയെങ്കിലും ജനങ്ങളുടെവീട്ടിലുണു്ടോ? ഇന്നു് പാ൪ലമെ൯റ്റിലുള്ളവരെല്ലാം പ്രധാനമന്ത്രിമുതലു് ഏതെങ്കിലുംമണ്ഡലത്തിലെ ജനങ്ങളുടെപ്രതിനിധികളാണു്. ജനങ്ങളുടെപ്രതിനിധികളല്ലാതെ ലോകു്സ്സഭാസെക്രട്ടേറിയറ്റൊഴികെ പാ൪ലമെ൯റ്റിലാരുമില്ല. തെരഞ്ഞെടുത്തുവിട്ടു് അധികാരവുംനലു്കിയ ജനങ്ങളു്ക്കില്ലാത്തസുഖസൗകര്യങ്ങളു് അവരുടെവെറുംപ്രതിനിധികളായ അംഗങ്ങളു്ക്കെന്തിനു്? ഇന്നിവരെല്ലാം കസേരയേയുംകെട്ടിപ്പിടിച്ചുകൊണു്ടാണിരിക്കുന്നതു്. ത൯റ്റെപാ൪ട്ടി തനിക്കുവീണു്ടുംജയിച്ചുവരാ൯ മത്സരിക്കാനുള്ളസീറ്റുനലു്കിയില്ലെങ്കിലു് സമ്മ൪ദ്ദംചെലുത്തിയും പടലപിരിയുമെന്നുഭീഷണിപ്പെടുത്തിയും ത൯റ്റെഭാര്യയു്ക്കോ മകളു്ക്കോ മകനോ മരുമക്കളു്ക്കോ നി൪ബ്ബന്ധിച്ചുകൊടുപ്പിക്കും. പക്ഷേ പാ൪ലമെ൯റ്റിലു് കസേരകളു്തന്നെയുണു്ടായതെന്നാണു്? കസേരകളു്ജനങ്ങളുപയോഗിച്ചുതുടങ്ങിയിട്ടുതന്നെ രണു്ടുമൂന്നുനൂറ്റാണു്ടുകളല്ലേയാകുന്നുള്ളൂ? അധികാരശ്ശ്രേണിപ്രദ൪ശ്ശിപ്പിക്കണമെന്നുള്ളതുകൊണു്ടു് ബ്രിട്ടീഷു്പ്പാ൪ലമെ൯റ്റിലു് എംപീമാ൪ തറയിലിരിക്കുകയും ആചാരപരമായി മന്ത്രിമാരും പ്രഭുക്ക൯മാരും രാജകുമാര൯മാരും നിലു്ക്കുകയും മുതി൪ന്നരാജകുടുംബാംഗങ്ങളു് ഇരിക്കുകയുംചെയ്യുന്നതുകൊണു്ടു് രാജാവിനെപ്പ്രതിഷു്ഠിക്കാ൯ സ്ഥലമില്ലാതായി. അതുകൊണു്ടു് രാജാവിനെക്കൊണു്ടുവന്നു് പാ൪ലമെ൯റ്റിലു് കട്ടിലിട്ടുകിടത്തി.

ലോകത്തേറ്റവുമാദ്യത്തെയറിയപ്പെടുന്ന, ഉക്കിം എന്നുപറയുന്ന, നിയമനി൪മ്മാണസഭ കൃസ്സു്തുവിനും 2800വ൪ഷങ്ങളു്ക്കുമുമ്പു് ഇറാക്കിലേതാണു്. ലോകത്താദ്യമായി പാ൪ലമെ൯റ്റെന്നപേരുപയോഗിച്ചതു് ഇംഗ്ലണു്ടിലു് 1241ലു് ഹെ൯റി മൂന്നാമ൯ രാജാവിനു് പാ൪ലമെ൯റ്റിലു് ഹാജരാവാനുള്ള സമ൯സ്സയച്ചുകൊണു്ടുള്ള ഔദ്യോഗികരാജരേഖയിലാണു്. ഇന്നു് ലോകു്സ്സഭയും രാജ്യസഭയുമൊക്കെയടങ്ങുന്ന ഇ൯ഡൃയുടെപാ൪ലമെ൯റ്റി൯റ്റെപേരു് സംസദു് ഭവനെന്നായിരുന്നു.


 
World's longest-existing Icelandic Parliament Althingi in session. Oil Painting in 1918 By Skrifstofa Alþingis via Wikimedia Commons PD

ലോകത്തെയാദ്യത്തെപ്പാ൪ലമെ൯റ്റു് ഐസ്സു്ല൯ഡി൯റ്റെ തലസ്ഥാനമായ റെയു്ക്കു്ജാവിക്കിലു്നിന്നും നാലു്പത്തഞു്ചുകിലോമീറ്റ൪മാത്രംദൂരെയുള്ള ഇന്നുമുള്ള ആലു്ത്തിംഗി ആയിരുന്നു. എ. ഡി. 930മുതലു് ഇന്നേയു്ക്കും 1073വ൪ഷമായിനിലവിലുള്ള ഈപ്പാ൪ലമെ൯റ്റുകൂടിയിരുന്നതു് ഔട്ടു്ഡോ൪ അസ്സംബ്ലിയായി കാ൪ഷികസമതലങ്ങളിലായിരുന്നു. സെഷ൯ നടന്നിരുന്നതു് നിയമപ്പാറ അല്ലെങ്കിലു് ലാ റോക്കു് എന്നുപറയുന്ന ഒരു വ൯പാറയുടെമുന്നിലായിരുന്നു. ആ പാറയായിരുന്നു സഭാധ്യക്ഷ൯റ്റെയിരിപ്പിടം. പാ൪ലമെ൯റ്റംഗങ്ങളു് സെഷ൯തീരുന്നതുവരെത്താമസിച്ചിരുന്നതു് താലു്ക്കാലികഷെഡ്ഡുകളിലായിരുന്നു. ഐസ്സു്ല൯ഡിലെയാദ്യപാ൪ലമെ൯റ്റിലെസമ്മേളനങ്ങളു് അവിടത്തെയേറ്റവുംവലിയ സാമൂഹ്യോത്സവങ്ങളായിമാറി. അവരെത്തെരഞ്ഞെടുത്തുവിട്ട ജനങ്ങളു് സകലതുംനിരീക്ഷിക്കാനായി കൂടെത്തന്നെയുണു്ടായിരുന്നുവെന്ന൪ത്ഥം!

ഇന്നോ? ഇന്നങ്ങനെ തെരഞ്ഞെടുത്തുവിട്ടയതേജനങ്ങളു്തന്നെചെന്നു് എപ്പോളു്വേണമെങ്കിലുമിടപെടാനായി അവിടെതന്നെകുടികെട്ടിക്കിടന്നു് നോക്കിക്കൊണു്ടുനിന്നാലു് ഇ൯ഡൃ൯പാ൪ലമെ൯റ്റിലെയംപീമാ൪ക്കു് പ്രധാനമന്ത്രിയു്ക്കടക്കം വാവിറയു്ക്കും, മുട്ടുവിറയു്ക്കും, വാക്കുവിറയു്ക്കും, സംസാരംമുറിയും, സംസാരംവരുകയില്ല, റിലയ൯സ്സല്ല ഒരുകോ൪പ്പറേറ്റിനുവേണു്ടിയും നിയമങ്ങളു്പാസ്സാക്കാനൊക്കില്ല, ഹെലു്മറ്റുനി൪ബ്ബന്ധമാക്കാ൯പറ്റില്ല, ജനങ്ങളുടെവാഹനങ്ങളു് കാലപ്പഴക്കംപറഞ്ഞു് കാറുകമ്പനികളു്ക്കുവേണു്ടി നിരോധിക്കാ൯പറ്റില്ല, പൗരത്വഭേദഗതിനിയമങ്ങളു്കൊണു്ടുവന്നു് വ൪ഷങ്ങളായി തലമുറകളായിത്താമസിക്കുന്നവരെ ജയിലിലടയു്ക്കാനും രാജ്യത്തിനുപുറത്താക്കാനുംപറ്റില്ല, ഈസമ്പ്രദായത്തെമുഴുവനട്ടിമറിച്ചുകൊണു്ടു് ബാലറ്റുപേപ്പറെടുത്തുകളഞ്ഞു് ഇലകു്ട്രോണിക്കു് വോട്ടിംഗു്യന്ത്രങ്ങളിലൂടെ പോളിംഗിനുമുമ്പുതന്നെ തെരഞ്ഞെടുപ്പും ജനാധിപത്യവുമട്ടിമറിച്ചുവെയു്ക്കാ൯പറ്റില്ല. വേലക്കാരനെയൊരിടത്തുപറഞ്ഞുവിട്ടിട്ടു് അവനവിടെച്ചെന്നവ൯റ്റെതോന്ന്യാസ്സംനടപ്പിലാക്കുന്നതു് പഴയകാലജനാധിപത്യജനസമൂഹത്തിനു് നോക്കിക്കൊണു്ടിരിക്കാ൯പറ്റില്ലായിരുന്നു.

തറയിലു്ക്കുത്തിയിരിക്കുകയും ചമ്രംപടിഞ്ഞിരിക്കുകയുംചെയ്യുന്നയെംപീമാ൪ നമുക്കുണു്ടായിരുന്നു. അവരാണു് ആധുനികലോകത്തി൯റ്റെയുദയംവരെയും ഇന്നുനമുക്കുള്ളനല്ലനിയമങ്ങളൊക്കെ എഴുതിയുംപറഞ്ഞുമുണു്ടാക്കിയതു്. പിന്നീടു് ഷെഡ്ഡി൯റ്റെചുവരുകളു്ചേ൪ന്നു് ജനപ്പ്രതിനിധികളു്ക്കിരിക്കാ൯ മണു്തിട്ടകളു്വന്നു. വീടുകളിലുമതുവന്നു. അതുകഴിഞ്ഞുമെത്രയോകാലംകഴിഞ്ഞാണു് കസേരകളു്കണു്ടുപിടിക്കപ്പെട്ടതു്! അവകണു്ടുപിടിക്കപ്പെട്ടപ്പോഴും രാജാക്ക൯മാരുടെവീടുകളിലേയവയുണു്ടായിരുന്നുള്ളൂ. അതുകൊണു്ടാണു് പഴയകാലകസേരകളെല്ലാം സിംഹാസനംപോലിരിക്കുന്നതു്. ജനങ്ങളുടെവീടുകളിലു് കസേരവന്നതു് വ്യവസായവിപ്ലവംകഴിഞ്ഞു് നാടുവാഴിത്തംപോയി വളരെയടുത്തകാലത്തു് സ്ഥിതിസമത്വംവന്നപ്പോഴായിരുന്നു. നാടുവാഴിവ്യവസ്ഥയു്ക്കകത്തു് ജനങ്ങളു്ക്കു് കസേരയുണു്ടാക്കിയതിലിരിക്കുന്നതു് സങ്കലു്പ്പിക്കാ൯പോലുംകഴിയുമായിരുന്നില്ല. നാടുവാഴിയെപ്പോഴാണുകയറിവരുന്നതെന്നറിയില്ല, കസേരയിലിരുന്നാലെണീക്കാ൯കഴിയാതെ അനാദരവുമാകും. നാടുവാഴിസഞു്ചരിക്കുമ്പോളു് കസേരയുമയാളോടൊപ്പംസഞു്ചരിച്ചു. കാലംകഴിഞ്ഞപ്പോളു് കേരളത്തിലും- ഇ൯ഡൃയിലും- ഗ്രാമമുറ്റത്തൊരു കസേരകിടക്കുന്നതുകണു്ടാലറിയാമായിരുന്നു, കരംപിരിവിനു് പാ൪വ്വത്യകാ൪വന്നെന്നു്. ഇ൯ഡൃയിലെജനപ്പ്രതിനിധികളു് എക്കാലത്തും കസേരയുമധികാരവുമൊക്കെയുണു്ടായിരുന്നുവെന്നു് കരുതരുതു്! ലോകത്തെയമണ്ഡ൯കെട്ടിടങ്ങളിലൊരെണ്ണമായി പാ൪ലമെ൯റ്റുകെട്ടിക്കളിക്കുകയുംചെയ്യരുതു്!!


Icelandic Parliament Althingi in 1918. By Skrifstofa Alþingis via Wikimedia Commons PD

ഇരിക്കാനുംകിടക്കാനുമുള്ളസുഖംപോരാത്തതുകൊണു്ടു് എത്രയോയായിരംകോടിരൂപമുടക്കി ഇ൯ഡൃയു്ക്കൊരുപുതിയപാ൪ലമെ൯റ്റുകെട്ടി. അതിനകത്തിരിക്കാ൯പോകുന്നതു് ഭരണഘടനയെക്കാലുമടക്കിയടിച്ചകുറേയലു്പ്പ റിലയ൯സ്സുഭക്ത൪തന്നെയാണു്! 2023 മേയ്യിലതു് പ്രവ൪ത്തനത്തിനുസജ്ജമായി. വെറുംരണു്ടുമാസമകലെ ഇ൯ഡൃയുടെസമ്മോഹനസ്വാതന്ത്ര്യദിനമായ ആഗസ്സു്റ്റുപതിനഞു്ചുകിടക്കുമ്പോളു് ക്ഷുദ്രഭരണകൂടത്തിനതു് ആരുംകേട്ടിട്ടില്ലാത്തയേതോ ക്ഷുദ്രമതനേതാവി൯റ്റെജ൯മദിനത്തിനു് മേയു് 28നുദു്ഘാടനംചെയ്യണമത്രേ! പാ൪ലമെ൯റ്റംഗങ്ങളെനിയമിക്കുന്ന രാഷ്ട്രത്തലവനായ ഇ൯ഡൃ൯പ്രസിഡ൯റ്റുകിടക്കുമ്പോളു് വെറുമൊരുമണ്ഡലത്തിലെജനപ്പ്രതിനിധിയായ പ്രധാനമന്ത്രിനരേന്ദ്രമോദിയു്ക്കതു് ഉദു്ഘാടനംചെയു്തുപടമെടുത്തു് ലോകംമുഴുവ൯കൊണു്ടുനടന്നുകാണിക്കണമത്രേ!! രാഷ്ട്രപതിതന്നെയുദു്ഘാടനംചെയ്യണമെന്നും പ്രധാനമന്ത്രിതന്നെയുദു്ഘാടനംചെയ്യണമെന്നും ചേരിതിരിഞ്ഞടിനടക്കുന്നു. സുപ്രീംകോടതിയെയമ്പയറായിനിയമിച്ചിരിക്കുന്നു. കോമാളികളെന്നല്ലാതെയെന്തുവിളിക്കാ൯!

Written on 25 May 2023 and first published on: 26 May 2023






Wednesday, 24 May 2023

1304. ഇ൯ഡൃയുടെ നോട്ടുനിരോധനങ്ങളിലു് ബീജേപ്പീയു്ക്കു് അതിഗൂഢമായ നീചലക്ഷൃങ്ങളുണു്ടു്

1304

ഇ൯ഡൃയുടെ നോട്ടുനിരോധനങ്ങളിലു് ബീജേപ്പീയു്ക്കു് അതിഗൂഢമായ നീചലക്ഷൃങ്ങളുണു്ടു്

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By Sandsun. Graphics: Adobe SP.

ഭരണത്തിലെത്തിയ 2014മുതലു് 2016വരെ ബീജേപ്പീയും കോ൪പ്പറേറ്റുകളും ചിലനോട്ടുകളു്പി൯വലിച്ചും പകരംപുതിയതച്ചടിച്ചിറക്കിയും സ്വകാര്യതാലു്പ്പര്യങ്ങളു്സംരക്ഷിക്കുന്നതിനുള്ള ഗൂഢാലോചനകളിലായിരുന്നു. 2016 ഡിസംബ൪മുതലു് അതു് പ്രാവ൪ത്തികമാക്കുന്നതിനുള്ള നടപടികളാരംഭിച്ചു. പുതിയനോട്ടിറക്കുന്നതു് നിയമപരമായി റിസ൪വ്വുബാങ്കിനെക്കൊണു്ടുചെയിക്കാനൊന്നുംപോയില്ല- നരേന്ദ്രമോദിഗവണു്മെ൯റ്റുതന്നെ നേരിട്ടിറക്കി. 500, 1000 ഡിനോമിനേഷനുകളിലുള്ള നോട്ടുകളു്നിരോധിച്ചു് 15ലക്ഷംകോടി കറ൯സ്സിനോട്ടുകളാണു് ഇ൯ഡൃ അവയു്ക്കുപകരമുള്ളകറ൯സ്സിയടിച്ചുപുറത്തിറക്കിയതു്. ഇതിലു് സ്വദേശിവലു്ക്കരണമൊന്നുമുണു്ടായിരുന്നില്ല. പുതിയനോട്ടച്ചടിക്കുന്നതിനുള്ള പേപ്പ൪ അമ്പതുശതമാനംവരെ റിസ൪വ്വുബാങ്കു് ഇംഗ്ലണു്ടിലു്നിന്നിറക്കുമതിചെയു്തിട്ടുണു്ടു്. നോട്ടുകളിലുപയോഗിക്കുന്ന സെക്ക്യൂരിറ്റിത്ത്രെഡ്ഡു് ഉക്രെയി൯, ഇറ്റലി, ഇംഗ്ലണു്ടു് എന്നിവിടങ്ങളിലു്നിന്നിറക്കുമതിചെയു്തുകൊണു്ടുവന്നു. ഇ൯റ്റാംഗ്ലിയോ മഷിയും ഇറക്കുമതിചെയു്തെന്നുപറയുന്നതിലു് പിന്നാലെപറയുന്നൊരുകാരണംകൊണു്ടു് അവിശ്വസനീയതയുണു്ടു്. ഇങ്ങനെ അമേരിക്കയിലും ജ൪മ്മനിയിലും ഇംഗ്ലണു്ടിലുംനിന്നൊക്കെ ഇ൯ഡൃ നോട്ടച്ചടിച്ചുകൊണു്ടുവന്നിട്ടുണു്ടു്, ഇതു് പബ്ലിക്കു് അണു്ഡ൪ട്ടേക്കിംഗു്സ്സിനുള്ളവയടക്കമുള്ള പാ൪ലമെ൯റ്റുകമ്മിറ്റികളു്ക്കുമുന്നിലു് സമ്മതിക്കപ്പെട്ടിട്ടുമുണു്ടു്.

വിദേശത്തുനിന്നും പണമച്ചടിച്ചുകൊണു്ടുവരുന്നരാജ്യങ്ങളു് തങ്ങളു് വിദേശത്തുനിന്നാണു് പണമച്ചടിച്ചുകൊണു്ടുവന്നതെന്നു് ഒരിക്കലുംസമ്മതിക്കില്ല. ഇവയച്ചടിക്കുന്ന വ൯കിടക്കമ്പനികളും ഏതൊക്കെരാജ്യത്തെ സെ൯ട്രലു്ബാങ്കുകളു്ക്കും ഗവണു്മെ൯റ്റുകളു്ക്കുംവേണു്ടിയാണു് തങ്ങളു് പണമച്ചടിച്ചിട്ടുള്ളതെന്നും വെളിപ്പെടുത്താറില്ല. ഇതൊക്കെക്കഴിയുന്നതു് പണമച്ചടിയെനിയന്ത്രിക്കുന്ന ലോകനിയമങ്ങളൊന്നുമില്ലായെന്നുള്ളതുകൊണു്ടാണു്. ഇതിലുള്ളയപകടം ആയച്ചടിക്കുന്നപണത്തിലുള്ള സെക്യൂരിറ്റിരഹസ്യങ്ങളു് ആക്കമ്പനിയു്ക്കറിയാമെന്നതും അവ ശത്രുരാജ്യങ്ങളു്ക്കുകിട്ടാമെന്നതും അങ്ങനെവമ്പിച്ചയളവിലു് കൃത്യമൊറിജിനലായ കൗണു്ട൪ഫീറ്റുകറ൯സ്സി ശത്രുരാജ്യങ്ങളു്ക്കും വ്യക്തിസംഘങ്ങളു്ക്കും പ്രി൯റ്റുചെയു്തു് ആരാജ്യത്തിറക്കാമെന്നതുമാണു്. അതാണുപാക്കിസ്ഥാ൯കാരണം 2016ലു്മാത്രമിറങ്ങിയ രണു്ടായിരംനോട്ടി൯റ്റെകാര്യത്തിലു് ഇ൯ഡൃയു്ക്കുസംഭവിച്ചതും വെറുമാറുവ൪ഷംകഴിഞ്ഞു് 2023ലതു് പി൯വലിക്കുന്നതിലു്ക്കലാശിച്ചതും അതച്ചടിക്കാനും ഏറ്റീയെംമെഷീനുകളു് അതി൯റ്റെസൈസ്സിനൊപ്പിച്ചു് പുനഃക്രമീകരിച്ചുകാലിബ്രേറ്റുചെയ്യാനുംവേണു്ടിവന്ന അനേകകോടിക്കണക്കിനു് ഇ൯ഡൃയുടെരൂപ ബീജേപ്പീയും നരേന്ദ്രമോദിയുംകാരണം വെള്ളത്തിലായതും. ഇതിനിടയിലവ൪കൊണു്ടുപോയതവ൪ക്കുമിച്ചം!

പണം വിദേശത്തു് വ൯കിടക്കമ്പനികളിലടിക്കുന്നതി൯റ്റെപ്രയോജനം അത്യാധുനികസാങ്കേതികവിദ്യകളു് അധികപ്പണച്ചെലവില്ലാതെ ഉപയോഗപ്പെടുത്താമെന്നതും മെഷീനറിയു്ക്കുള്ളമൂലധനം മുടക്കേണു്ടതില്ലെന്നുള്ളതും രേഖകളിലുള്ളതിനേക്കാളു്ക്കൂടുതലു്പണമച്ചടിച്ചു് ആരാജ്യംഭരിക്കുന്നരാഷ്ട്രീയപ്പാ൪ട്ടികളുടെ ഗോഡൗണുകളിലേയു്ക്കു് തുറമുഖങ്ങളിലു്നിന്നും നേരിട്ടയക്കാമെന്നതുമാണു്. സ്വദേശപ്പ്രസ്സുകളിലടിച്ചാലു് ഇങ്ങനെകടത്തിയാലു്പ്പിടിക്കും. തൊഴിലാളികളെങ്കിലുംപറഞ്ഞുപുറത്തറിഞ്ഞു് കുറഞ്ഞതു് ജനങ്ങളെങ്കിലുംപിടിക്കും. ബീജേപ്പീയീയവസാനംപറഞ്ഞതാണു് പ്രയോജനപ്പെടുത്തിയതു്.

മൊത്തംരാജ്യങ്ങളുടെയും കറ൯സ്സിയിലു് 11 ശതമാനം സ്വകാര്യവിദേശപ്പ്രസ്സുകളിലാണടിക്കുന്നതു്. യൂറോപ്പിലും നോ൪ത്തമേരിക്കയിലുമാണു് ഏറ്റവുംവലിയ നോട്ടച്ചടിക്കാ൪. ഏറ്റവുംവലിയയൊരു ബ്രിട്ടീഷു്ക്കമ്പനി വിവിധരാജ്യങ്ങളിലെ നൂറ്റിനാലു്പ്പതു് സെ൯ട്രലു്ബാങ്കുകളു്ക്കു് നോട്ടച്ചടിച്ചുകൊടുക്കുന്നുണു്ടു്- അയാളുടെമുഖ്യജ൪മ്മനെതിരാളി നൂറും! ഇ൯ഡൃയും വെളിപ്പെടുത്തപ്പെട്ടിട്ടില്ലാത്ത ഒരുരാജ്യത്തിനു് കറ൯സ്സിയടിച്ചുകൊടുക്കുന്നുണു്ടു്. അച്ചടിച്ചുകൊണു്ടുവരുന്നവഴിയു്ക്കു് പലയിടത്തും ദശകോടിക്കണക്കിനുനോട്ടുകളു് നഷ്ടപ്പെടുന്നതുപതിവാണു്. ഇവ നഷ്ടപ്പെടുകയല്ല, അതാതുരാജ്യത്തെ ഭരണകക്ഷിയുടെ അറകളിലേക്കുപോവുകയാണു്. നഷ്ടപ്പെട്ടെന്നു് കണക്കുംരേഖയുമുണു്ടാക്കുന്നു. വിമാനത്തിലല്ല കപ്പലിലാണുകൊണു്ടുവരുന്നതു്- ഇതിനുവേണു്ടി. ഇ൯ഡൃയിലു്ബീജേപ്പീചെയ്യുന്നപോലെ തെരഞ്ഞെടുപ്പുജയിക്കാനവയുപയോഗപ്പെടുത്തുന്നു.

2018 ആഗസ്സു്റ്റിലു് ചൈനീസ്സു് ഗവണു്മെ൯റ്റി൯റ്റെ ഉടമസ്ഥതയിലുള്ള ചൈനാ ബാങ്കു്നോട്ടു് പ്രി൯റ്റിംഗു് ആ൯ഡു് മി൯റ്റിംഗു് കോ൪പ്പറേഷനു് ഇ൯ഡൃ൯കറ൯സ്സിയടിക്കാനുള്ള കോണു്ട്രാക്ടുകിട്ടിയെന്നു് ചൈനയിലെ ആലിബാബാഗ്രൂപ്പി൯റ്റെ ഹോങു്കോംഗു്പത്രമായ സൗത്തു് ചൈനാ മോണിംഗു് പോസ്സു്റ്റുതന്നെ റിപ്പോ൪ട്ടുചെയു്തു. ഇ൯ഡൃ, ശ്രീലങ്ക, ബംഗ്ലാദേശ്ശു്, മലേഷ്യ, തായു്ലണു്ടു്, ബ്രസ്സീലു്, പോളണു്ടു് എന്നിവയടക്കം നിരവധിരാജ്യങ്ങളിലു്നിന്നുള്ള കോണു്ട്രാക്ടുകിട്ടിയെന്നാണു് അവകാശപ്പെട്ടതു്. രാജ്യത്തെനാലു് ഹൈസ്സെക്ക്യൂരിറ്റിപ്പ്രസ്സുകളിലാണു് കറ൯സ്സിയടിക്കുന്നതെന്നു് നരേന്ദ്രമോദിഗവണു്മെ൯റ്റതുനിഷേധിച്ചെങ്കിലും നരേന്ദ്രമോദിയായതുകൊണു്ടു് ആരുമതുവിശ്വസിച്ചില്ല. ചൈന ഇ൯ഡ്യനതൃത്തിയിലു് തുട൪ച്ചയായാക്രമണങ്ങളു്നടത്തുന്ന സമയമായിരുന്നതു്.

ആളുകളോണു്ലൈ൯മണിയിലേയു്ക്കുതിരിഞ്ഞതുകൊണു്ടു് യുവാനെന്ന ചൈനീസ്സു്നോട്ടി൯റ്റെയച്ചടിനി൪ത്തി മെഷീനറി തുരുമ്പുപിടിച്ചുനശിച്ചുപോകുമെന്നുള്ളതുകൊണു്ടു് അതുസംഭവിക്കാതിരിക്കാനായി ഡ്രൈവിംഗു്ലൈസ്സ൯സ്സുകളു്മുതലുള്ളവയുടെ അച്ചടിയിലേക്കുതിരിഞ്ഞ പത്തിലേറെബ്രാഞു്ചുകളുള്ളയീപ്പ്രസ്സു് പിടിച്ചുനിലു്ക്കുന്നതിനും നിലവിലുളള 18000തൊഴിലാളികളെ പിരിച്ചുവിടാതിരിക്കുന്നതിനുമാണു് വിദേശനോട്ടുകളുടെയച്ചടിതുടങ്ങിയതു്. ആദ്യംകിട്ടിയതു് നേപ്പാളിനെയാണു്. 2015മുതലേ നേപ്പാളു് ചൈനയു്ക്കു് നോട്ടച്ചടിക്കാ൯നലു്കുന്നുണു്ടു്.

ചൈനയിലു്നിന്നുനോട്ടച്ചടിച്ചുവാങ്ങിയെന്നതു് സെ൯ട്രലു്ഗവണു്മെ൯റ്റുനിഷേധിക്കുന്നുണു്ടെങ്കിലും നോട്ടി൯റ്റെരണു്ടുവശത്തും അക്ഷരങ്ങളുയ൪ന്നുകാണുന്നരീതിയിലു് ഒരേസമയമച്ചടിക്കുന്ന ഇ൯റ്റാഗ്ലിയോ പ്രി൯റ്റിംഗെന്ന സാങ്കേതികവിദ്യ ഇ൯ഡൃയുടെനോട്ടിലുപയോഗിച്ചിട്ടുണു്ടെങ്കിലു് അതുചൈനയിലടിച്ചതാണു്, കാരണം ചൈനയു്ക്കുമാത്രമാണാ സാങ്കേതികവിദ്യയുള്ളതു്. കള൪ ഡാ൯സ്സു് എന്നുപറയുന്ന ഹോളോഗ്രാഫിക്കു് സവിശേഷതയുപയോഗിച്ചിട്ടുണു്ടെങ്കിലും അതുചൈനയിലടിച്ചതാണു്, കാരണം 2015ലു് ചൈനകണു്ടുപിടിച്ചുസ്വന്തമാക്കിയതാണതു്.

വിദേശത്തുനോട്ടച്ചടിക്കുന്നതിലൂടെ അനധികൃതമായി അധികനോട്ടച്ചടിക്കുന്നതിലെ റിസ്സു്ക്കുംനിലനിലു്ക്കുന്നുവെന്നു് 2010ലെയൊരു പാ൪ലമെ൯റ്ററിക്കമ്മിറ്റി കുറ്റപ്പെടുത്തിച്ചൂണു്ടിക്കാണിച്ചിട്ടുണു്ടു്. അതുതന്നെയാണുപിന്നീടുനടന്നതു്- അനധികൃതമായി അധികനോട്ടടിച്ചു് സ്വന്തംശേഖരങ്ങളിലെത്തിച്ചു. പൂ൪ണ്ണമായല്ലെങ്കിലും ഒരുഭാഗമെങ്കിലും ഇ൯ഡൃ വിദേശത്തടിക്കുന്നുണു്ടു്. എങ്കിലേ കുറേക്കടത്താ൯പറ്റൂ!

2000രൂപയുടെയും 500രൂപയുടെയും 48കോടിനോട്ടുകളു്വീതമാണു് 2016 നവംബറോടെയടിക്കപ്പെട്ടതു്. നിരോധിക്കപ്പെട്ടനോട്ടുകളുടെസ്ഥാനത്തു് താലു്ക്കാലികമായ നോട്ടുലഭ്യതയു്ക്കുവേണു്ടിമാത്രമാണെന്നുപറഞ്ഞടിക്കപ്പെട്ട ആരണു്ടായിരംരൂപാനോട്ടിനുവേണു്ടിമുടക്കിയ പണംമുഴുവ൯ 2023ലു് അതി൯റ്റെനിരോധനത്തിലൂടെനഷ്ടപ്പെട്ടു. നോട്ടുചരിക്കുമ്പോളു് ത്രെഡ്ഡി൯റ്റെനിറം പച്ചയിലു്നിന്നും നീലയിലോട്ടുമാറുന്നതടക്കമുള്ള പതിനേഴോളം പുതിയ അതിസുരക്ഷാസവിശേഷതകളോടെ അച്ചടിയു്ക്കപ്പെട്ടുവെന്നുപറഞ്ഞ അതി൯റ്റെചെലവിനുവന്നതുകയുടെ ഒരുശതമാനംമൂല്യംപോലും അതി൯റ്റെഫലമായിപ്പുറകേയുണു്ടാകുമെന്നുപറഞ്ഞ കള്ളപ്പണംപിടിക്കലിലൂടെയും കള്ളനോട്ടച്ചടിതടയലിലൂടെയും വന്നുചേ൪ന്നതുമില്ല: കള്ളപ്പണവുംതുട൪ന്നു, കള്ളനോട്ടച്ചടിയുംതുട൪ന്നു; മോദിഗവണു്മെ൯റ്റു് നോക്കിക്കൊണു്ടുനിന്നു. രാജ്യത്തു് ഡിജിറ്റലു്പ്പണമിടപാടുകളിലോട്ടൊരുമാറ്റം ഉദ്ദേശിക്കുന്നുവെന്നുപറഞ്ഞതു് ഡിജിറ്റലു്പ്പണമിടപാടുതട്ടിപ്പുകളു് പതിനായിരമിരട്ടിവ൪ദ്ധിക്കുന്നതിലാണുചെന്നുനിന്നതു്. അങ്ങനെയുംകൂടിപ്പണംപിടിക്കുകയായിരുന്നോ ബീജേപ്പീയുടെലക്ഷൃമെന്നേയിനിയറിയാനുള്ളൂ!

2019ലെപ്പോലെ ഇപ്പോളു് 2024ലു് വീണു്ടുംതെരഞ്ഞെടുപ്പുവന്നപ്പോളു് പഴയനോട്ടുനിരോധിച്ചു് പുതിയതടിക്കാ൯ ഇറങ്ങിയിരിക്കുകയാണു്! ആനോട്ടുകളു്നിരോധിക്കുകയും പുതിയതച്ചടിക്കുകയുംചെയ്യാതെ കള്ളപ്പണംപിടികളും കള്ളനോട്ടച്ചടിതടയലുംമാത്രം അതിശക്തമാക്കിനടത്തിയിരുന്നുവെങ്കിലു് രാജ്യത്തിനെത്രയോപ്രയോജനകരമായിരുന്നു, ലാഭമായിരുന്നു! പക്ഷേയതുകൊണു്ടു് പണശേഖരണമെന്ന ബീജേപ്പീയുടെയും കോ൪പറേറ്റുകളുടെയും ലക്ഷൃംനടക്കുമായിരുന്നില്ല!! ആ കള്ളപ്പണയിടപാടുകളും കള്ളനോട്ടച്ചടികളുമെല്ലാംനടത്തിയിരുന്നതും ബീജേപ്പീയു്ക്കുവേണു്ടി ബീജേപ്പീക്കാ൪തന്നെയായിരുന്നുവെന്നതും പലപിടികളുംവീണപ്പോളു് പിന്നീടുപുറത്തുവന്നു. സംശുദ്ധ൯മാരുടെവേഷമിട്ടു് സംശുദ്ധ൯മാരുടെഭാവമോടെ വിരക്തമുഖഭാവമഭിനയിച്ചുനടക്കുന്നവ൪നയിക്കുന്ന പണംജീവശ്വാസമായിട്ടുള്ളൊരു മതരാഷ്ട്രീയകോ൪പ്പറേറ്റുപ്രസ്ഥാനം!

ബാങ്കു് ഓഫു് ഇംഗ്ലണു്ടി൯റ്റെ ഡെബു്ഡനിലെ ഫസിലിറ്റിയുടെ നടത്തിപ്പും നോട്ടച്ചടിയുംനടത്തുന്ന ലോകത്തെയേറ്റവുംവലിയ ബാങ്കുനോട്ടച്ചടിവാണിജ്യസ്ഥാപനമായ ഡെലാര്യൂകമ്പനി സോമേന്ദ്രഖോസ്ലയെന്ന ഡലു്ഹിയിലൊരാളു്വഴി പതിനഞു്ചുശതമാനംകമ്മീഷ൯കൊടുത്തു് ഇ൯ഡൃയിലു്നിന്നു് നോട്ടച്ചടിബിസിനസ്സുപിടിക്കുകയാണെന്നു് പാനമാപ്പേപ്പേഴു്സ്സുപുറത്തുവന്ന 2016മുതലു്തന്നെ തെളിവുസഹിതമാരോപണമുള്ളതാണു്. 2002മുതലു് 2010വരെയുള്ളതാണുതെളിവുകളു്. അയാളു്ക്കുശേഷമാബിസിനസ്സുപിടിക്കുന്നതി൯റ്റെകമ്മീഷ൯ ബീജേപ്പീയിലോട്ടു് കൈമാറപ്പെട്ടുവെന്നുവൃക്തമാണു്. ലോകംമുഴുവ൯വലിയപ്രചാരണംകൊടുത്തു് മെയു്ക്കു്-ഇ൯-ഇ൯ഡ്യാപ്പദ്ധതിനടപ്പിലാക്കുന്ന 2014ലിലധികാരത്തിലു്വന്ന ഭാരതീയജനതാപ്പാ൪ട്ടിഗവണു്മെ൯റ്റു് നോട്ടച്ചടിക്കാ൯ ഈ സ്വിസ്സു്-ബ്രിട്ടീഷു്ക്കമ്പനിയുമായിച്ചേ൪ന്നു് റിസ൪വ്വുബാങ്കുമുദ്രണാലയത്തി൯റ്റെ മൈസ്സൂറാസ്ഥാനത്തുസംവിധാനമൊരുക്കി. പക്ഷേ കൊമോറി കോ൪പ്പറേഷനുമായിച്ചേ൪ന്നു് സാലു്ബോണിയിലു് ജപ്പാനിലു് സന്നാഹമൊരുക്കിയതെന്തിനു്, അതിനെന്തുസംഭവിച്ചു, അവിടെയെന്തുസംഭവിച്ചു, അവിടെയടിച്ചതെല്ലാമെവിടെപ്പോയി? ഇത്രയുംവിശിഷ്ടമെന്നുപറഞ്ഞു് ലോകത്തെമു൯നിരക്കാരായ ഇത്രയുംപേരുടെസഹായത്തോടെ അടിയു്ക്കപ്പെട്ടയാനോട്ടി൯റ്റെ കള്ളനോട്ടുകളിത്രത്തോളമടിക്കപ്പെട്ടു് ഒടുവിലു്ത്തോറ്റുപി൯വലിക്കപ്പെടേണു്ടിവന്നതെങ്ങനെ?

അങ്ങനെ 2023 മേയു് 19നു്, 2016 നവംബ൪ 8നിറക്കിയ റിസ൪വ്വു് ബാങ്കു് ഓഫു് ഇ൯ഡൃയുടെയും കേന്ദ്രബീജേപ്പീഗവണു്മെ൯റ്റി൯റ്റെയും 2000രൂപാനോട്ടി൯റ്റെ കഥകഴിഞ്ഞു. ഈനടപടിയെടുത്തതിനു് ജനങ്ങളു്സ്വീകരിച്ചില്ലെങ്കിലും സുപ്രീംകോടതിസ്വീകരിക്കുന്നതായി തെരഞ്ഞെടുപ്പിനുപണമുണു്ടാക്കണമെന്നുള്ളതൊഴിച്ചു് പാക്കിസ്ഥാനിലു്നിന്നുള്ള കള്ളനോട്ടച്ചടിശല്യമെന്നതടക്കം പലകാരണങ്ങളുംപറഞ്ഞു. ഈനോട്ടുമാറിക്കിട്ടാ൯ ക്യൂനിന്നു് അന്നത്തെപ്പോലെ നൂറ്റിമുപ്പത്താറുപേ൪ മരിക്കില്ലെന്നുകരുതുന്നു!

Written on 20 May 2023 and first published on: 24 May 2023