Saturday, 15 July 2023

1361. പഞു്ചാബിലും ഹരിയാനയിലും ക൪ഷകസമരത്തിലു് റിലയ൯സ്സുജിയോയു്ക്കു് വലിയചതവുപറ്റി

1361

പഞു്ചാബിലും ഹരിയാനയിലും ക൪ഷകസമരത്തിലു് റിലയ൯സ്സുജിയോയു്ക്കു് വലിയചതവുപറ്റി

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By Anze. Graphics: Adobe SP.


പഞു്ചാബിലും ഹരിയാനയിലും ടെലിക്കോംസ൪വ്വീസ്സുകളിലു് മുന്നിലു്നിന്നതു് റിലയ൯സ്സി൯റ്റെ ജിയോക്കമ്പനിയായിരുന്നു. കേന്ദ്രഗവണു്മെ൯റ്റുകൊണു്ടുവന്ന മൂന്നു് കാ൪ഷികഭേദഗതിനിയമങ്ങളും റിലയ൯സ്സിനു് കാ൪ഷികമേഖലയിലു് കുത്തകപിടിക്കാനാണെന്നുമനസ്സിലാക്കിയതോടെ രണു്ടുസംസ്ഥാനങ്ങളിലും ക൪ഷക൪ ജിയോക്കണക്ഷനുകളുപേക്ഷിച്ചുതുടങ്ങി. പുതിയതെടുക്കുന്നതുംനി൪ത്തി.

2020 നവംബറിലു് ജിയോയു്ക്കു് പഞു്ചാബിലു് ഒരുകോടി നാലു്പ്പതുലക്ഷം സബു്സ്സു്ക്ക്രൈബേഴു്സ്സു് ഉണു്ടായിരുന്നതു് ക൪ഷകരീത്തീരുമാനമെടുത്തു് ഒറ്റമാസംകൊണു്ടു് പതിനഞു്ചുലക്ഷംനഷ്ടപ്പെട്ടു് 2020 ഡിസംബറിലു് ഒരുകോടി ഇരുപത്തഞു്ചുലക്ഷമായിക്കുറഞ്ഞു.

പഞു്ചാബിലു്നിന്നു് വിഭജിച്ചുണു്ടാക്കിയ ചെറിയസംസ്ഥാനമായ ഹരിയാനയിലു് 2020 നവംബറിലു് ജിയോയു്ക്കു് തൊണ്ണൂറ്റഞു്ചുലക്ഷം സബു്സ്സു്ക്ക്രൈബേഴു്സ്സു് ഉണു്ടായിരുന്നതു് സമരഫലമായി ഒറ്റമാസംകൊണു്ടു് അഞു്ചുലക്ഷംനഷ്ടപ്പെട്ടു് 2020 ഡിസംബറിലു് എണു്പത്തിയൊമ്പതുലക്ഷമായിക്കുറഞ്ഞു. കാ൪ഷികയുലു്പ്പന്നങ്ങളുടെ ഉടമസ്ഥാവകാശംസ്വന്തമാക്കാനും ക൪ഷകഭൂമിപിടിച്ചെടുക്കാനുമുള്ളനീക്കങ്ങളു് കേന്ദ്രഗബീജേപ്പീഗവണു്മെ൯റ്റുനടപടികളിലൂടെ നടപ്പിലാക്കാ൯ റിലയ൯സ്സുദ്ദേശിക്കുന്നുവെന്നുള്ളവിവരം ചോ൪ന്നുകിട്ടിയതുകൊണു്ടാണു് റിലയ൯സ്സുകണക്ഷനുകളു് ബഹിഷു്ക്കരിക്കുകമാത്രമല്ല റിലയ൯സ്സുടവറുകളു് നശിപ്പിക്കുകകൂടിയെന്ന കടുത്തനടപടികളിലേയു്ക്കു് ഡലു്ഹിയിലു്നടന്നക൪ഷകസമരമദ്ധ്യേ ക൪ഷക൪കടന്നതു്.

Written on 24 December 2020 and first published on: 15 July 2023








 



No comments:

Post a Comment