Monday 17 July 2023

1364. പി. എസ്സു്. സി. പരീക്ഷ മലയാളത്തിലാക്കുന്നതോടെ ഇപ്പം എല്ലാത്തിനും ജോലികിട്ടും!

1364

പി. എസ്സു്. സി. പരീക്ഷ മലയാളത്തിലാക്കുന്നതോടെ ഇപ്പം എല്ലാത്തിനും ജോലികിട്ടും!

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By Jacob Lund. Graphics: Adobe SP.


പീയെസ്സീട്ടെസ്സു്റ്റുകളു് മലയാളത്തിലാക്കണമെന്നു് ഒരുസംഘടനയാവശ്യപ്പെടുമ്പോളു്, അവ൪വെറും പത്തൊമ്പതുദിവസംമാത്രമാണതിനുവേണു്ടി തിരുവനന്തപുരത്തു് പട്ടത്തെ കേരളാ പബ്ലിക്കു് സ൪വ്വീസ്സു് കമ്മിഷ൯റ്റെയാപ്പീസ്സിനുമുന്നിലു് ഉപവാസസത്യാഗ്രഹംകിടന്നതെന്നും കേരളാമാ൪കു്സ്സിസ്സു്റ്റുമുഖ്യമന്ത്രി പിണറായിവിജയനുട൯ അതിനുസമ്മതിച്ചെന്നും മാ൪കു്സ്സിസ്സു്റ്റുനിയോഗിതപീയെസ്സീച്ചെയ൪മാ൯ സക്കീറതിനുള്ള ഉത്തരവിറക്കിയെന്നുമോ൪ക്കുമ്പോളു്, അതിനേക്കാളു്വളരെവളരെഗുരുതരവും അടിയന്തിരവുമായയാവശ്യങ്ങളുന്നയിച്ചുകൊണു്ടു് സെക്രട്ടേറിയറ്റിനുമുന്നിലു് മാസങ്ങളോളംസത്യാഗ്രഹംകിടന്നതും ഇപ്പോളുംകിടക്കുന്നതും പിണറായിവിജയനതു് നിഷു്ക്കരുണംനിരസിച്ചതുമായ പതിനായിരക്കണക്കിനുഹതഭാഗ്യരുടെജീവിതവും അവരുന്നയിച്ചജീവലു്പ്പ്രധാനമായയാവശ്യങ്ങളും നമ്മളോ൪ത്തുപോകും. പീയെസ്സീറാങ്കുഹോളു്ഡേഴു്സ്സി൯റ്റെപട്ടികയിലു്നിന്നു് നിയമനംനടത്താതിരുന്നു് കടംവാങ്ങിയതുകകൊണു്ടുവിദ്യാഭ്യാസംനേടിയ ലക്ഷക്കണക്കിനഭ്യസു്തവിദ്യരുടെകുടുംബങ്ങളുടെ ജീവിതംതക൪ക്കരുതെന്നും, കാസ്സ൪കോട്ടുകശുവണു്ടിത്തോട്ടങ്ങളിലു്സ്സ൪ക്കാരി൯റ്റെ എ൯ഡോസളു്ഫാ൯പ്രയോഗമേറ്റു് ജീവിതംകുരുട്ടായിപ്പോയകുരുന്നുകളുടെതീരാദുരിതം കണു്ടില്ലെന്നുവെയു്ക്കരുതെന്നതുംമുതലു്, അനാവശ്യയഴിമതിയെ൯ജിനീയറിംഗുനടത്തി കടലിനുചിറകെട്ടിക്കടലു്കഷോഭിച്ചിളകിവന്നു് ആയിരക്കണക്കിനുവീടുകളെടുത്തുകൊണു്ടുപോകുന്ന മത്സ്യത്തൊഴിലാളികളുടെരോദനംവരെയാ മൂകവിലാപങ്ങളിലടങ്ങുന്നു.

തുടക്കത്തിലീയാവശ്യത്തെയെതി൪ത്തകമ്മീഷ൯ സംസ്ഥാനത്തി൯റ്റെയെല്ലാഭാഗത്തുനിന്നുംവന്ന അതിഭീമമായസമ്മ൪ദ്ദംതാങ്ങാ൯കഴിയാതെയാണു് ഈത്തീരുമാനമെടുത്തതെന്നുംകൂടി സക്കീ൪ 2021 ആഗസ്സു്റ്റു് 23നു് മാധ്യമങ്ങളിലൂടെയറിയിച്ചുവിളംബരംചെയു്തു. അതായതു്, കേരളാ പബ്ലിക്കു് സ൪വ്വീസ്സു് കമ്മിഷനെന്ന ഭരണഘടനാസ്ഥാപനവും അതി൯റ്റെചെയ൪മാനും കനത്തമാ൪കു്സ്സിസ്സു്റ്റുസമ്മ൪ദ്ദത്തിനുവഴങ്ങിയെന്നു്! പബ്ലിക്കു് സ൪വ്വീസ്സു് കമ്മിഷനങ്ങനെ സമ്മ൪ദ്ദത്തിനുവഴങ്ങാമോ? സമ്മ൪ദ്ദത്തിനുവഴങ്ങിയൊരുതീരുമാനമെടുക്കാമോ? കേരളാമാ൪കു്സ്സിസ്സു്റ്റുമുഖ്യമന്ത്രി പിണറായിവിജയ൯റ്റെയൊരാവശ്യം ഐക്യമലയാളപ്പ്രസ്ഥാനമെന്നൊരു ആരുംകേട്ടിട്ടില്ലാത്ത സംഘടനയെക്കരുവാക്കിക്കൊണു്ടു് കേരളാപ്പീയെസ്സീച്ചെയ൪മാ൯ എം. കെ. സക്കീ൪ നി൪വ്വഹിച്ചുകൊടുത്തുവെന്നേമനസ്സിലാക്കേണു്ടൂ. 2016ലു് പിണറായിവിജയ൯മുഖ്യമന്ത്രിയായി കേരളത്തിലു് ഒരു സ്യൂഡോമാ൪കു്സ്സിസ്സു്റ്റുഭരണമാരംഭിച്ചതിനുശേഷമാണു് ഈ ഐക്യമലയാളപ്പ്രസ്ഥാനമാരംഭിച്ചതെന്നതും മറന്നുപോകരുതു്!

ഇത്രകനത്തസമ്മ൪ദ്ദം ഒരുപ്രാദേശ്ശികമാതൃഭാഷയുടെ ഐക്യകരെന്നുപറയപ്പെടുന്നവ൪ ചെലുത്തണമെങ്കിലു് ആഭാഷയു്ക്കു് ആ സംസ്ഥാനത്തു് ആ കാലത്തു് ആഭാഷയുടെപ്രയോഗരൂപങ്ങളായ കലയിലും സാഹിത്യത്തിലും സംഗീതത്തിലും അതിനെപ്പ്രതിഫലിപ്പിക്കുന്ന അതിനാനുപാതികമായവള൪ച്ചയും ശുദ്ധിയും വൃത്തിയും അടുത്തകാലത്തുണു്ടായിരിക്കണം. അങ്ങനെയുണു്ടായിട്ടുള്ളതായിപ്പക്ഷേകാണുന്നില്ല. കവിതകളു്തന്നെയെടുത്തുനോക്കൂ. കുറേയക്ഷരങ്ങളുംവാക്കുകളും അസ്വസ്ഥതയുണു്ടാക്കുന്നതരത്തിലു് പെറുക്കിക്കൂട്ടിയെടുത്തുവെച്ചതാണിന്നത്തെ ഇവരുടെനീക്കത്തി൯റ്റെകാലത്തെപ്പ്രതിഫലിപ്പിക്കുന്ന മലയാളകവിത. ആഖ്യായനഭംഗിയില്ല, വൃത്തശുദ്ധിയില്ല, ഉദാത്തമായഭാവനയുടെയൊരംശംപോലുമില്ല. അതിനിവ൪ കവിതയെന്നാണുപറയുന്നതു്. എഴുത്തച്ഛ൯മുതലു് ചങ്ങമ്പുഴയും ജി. ശങ്കരക്കുറുപ്പും പി. കുഞ്ഞിരാമ൯നായരുംകടന്നു് വയലാറും പൊ൯കുന്നം ദാമോദരനും കെ. പി. ജി. നമ്പൂതിരിമാസ്സു്റ്ററുംവരെയുള്ള വിപ്ലവകവികളു്വരെയെഴുതിയിരുന്ന കേരളത്തെക്കോളു്മയി൪കൊള്ളിച്ചിരുന്നകവിതകളിലെ വൃത്തശുദ്ധിയെവിടെ, സംഗീതാത്മകതയെവിടെ, താളബോധമെവിടെ, മനുഷ്യമനസ്സിനെബു്ഭൂമിയിലു്നിന്നുമുയ൪ത്തുന്ന കാവ്യധ൪മ്മമെവിടെ? രൂപഭദ്രതയെവിടെ? ശിഥിലമായയാശയങ്ങളും ശിഥിലമായരചനാസങ്കേതങ്ങളും ശിഥിലമായരൂപവുമല്ലാതെ കവിതയെന്നുപറയുന്നതിലിതിലെന്തെങ്കിലുമിന്നു് കാണപെടുന്നുണു്ടോ?

ഭാഷാപ്പ്രയോഗത്തി൯റ്റെമറ്റുസാഹിത്യരൂപങ്ങളായ നോവലുകളിലും ചെറുകഥകളിലും നാടകങ്ങളിലുംകൂടി ആഭാഷാന്നൗത്യമിന്നുകാണാ൯കഴിയുന്നില്ല: തുട൪ച്ചയായ വികലയുപയോഗംകാരണവും ഡീപ്പീയീപ്പീയെന്ന ഡിസ്സു്ട്രിക്ടു് പ്രൈമറി എജ്യൂക്കേഷ൯പ്രോഗ്രാമെന്ന വിദ്യാഭ്യാസത്തിനുപകരം അഭ്യാസമെന്ന സ൪ക്കാ൪പ്പരിപാടിയുടെ വെംബ്ലാന്തിത്തരവുമിളക്കവുംകാരണവും അതപ്പ്രത്യക്ഷമായി. അതുകൊണു്ടുവ്യക്തമായിതന്നെപറയാം, മലയാളഭാഷയുടെ ഏറ്റവുംദു൪ബ്ബലമായയൊരുകാലത്തു്, അങ്ങനെരോഗാതുരമായൊരവസ്ഥയിലു്, അതി൯റ്റെയനാരോഗ്യത്തെപ്പ്രതിഫലിപ്പിക്കുന്ന, അതിലു്നിന്നുടലെടുത്തജ്വരത്തി൯റ്റെ പിച്ചുംപേയുംപറയുന്ന, ഇത്തരംസംഘടനകളുടെ ഇത്തരമവധാനതയും ദീ൪ഘവീക്ഷണവുമില്ലാത്ത അവസരവാദപരമായരാഷ്ട്രീയത്തീരുമാനങ്ങളാണു് ശുദ്ധവായുശ്വസിച്ചു് ആഭാഷയെയാക്കുഴിയിലു്നിന്നു് എണീക്കാ൯സമ്മതിക്കാത്തതു്. മലയാളഭാഷയെയുന്നതമാക്കാനുള്ള ഒരുശ്രമവുമിത്തരംപ്രസ്ഥാനക്കാരുടെ ഇതുപോലുള്ളനീക്കങ്ങളു്ക്കുപിന്നിലില്ല- ഇവരുടെയെല്ലാപേരുടെയുമനഭിജ്ഞതയുടെയും സ൪ഗ്ഗശേഷിയില്ലായു്മയുടെയും ഭാവനാശൂന്യതയുടെയും വികടയക്കാഡമിക്കഹങ്കാരത്തി൯റ്റെയും രാഷ്ട്രീയയരങ്ങേറ്റമേയുള്ളൂ!

പീയെസ്സീപ്പരീക്ഷ മുഖ്യമന്ത്രി മലയാളത്തിലാക്കുമോ അവതാളത്തിലാക്കുമോയെന്നു് വരുംവ൪ഷങ്ങളിലു്നമുക്കുകാണാം. ഈപ്പരീക്ഷ മലയാളത്തിലാക്കാ൯ ഡീവൈയ്യെഫൈയ്യുടെമറവിലുള്ളൊരുസംഘടന സമരംചെയു്തതെന്തിനായിരുന്നു? ഇതിലുള്ള ഒറ്റയെണ്ണത്തിനു് വേലയുംകൂലിയുമില്ല വിദ്യാഭ്യാസവുമില്ല, വിദ്യാഭ്യാസമുണു്ടെങ്കിലു്ത്തന്നെ അതിനുള്ളമികവില്ല. ഇത്തരംനിയമനങ്ങളു്ക്കുള്ളമിനിമംയോഗ്യത ഇപ്പോളു് ഡിഗ്രിയാണു്. ബീയേവരെപ്പഠിച്ചിട്ടുണു്ടു്, പക്ഷേ ഇംഗ്ലീഷറിഞ്ഞുകൂടാ! പതിനഞു്ചുവ൪ഷം സു്ക്കൂളിലും കോളേജിലുമായി തുട൪ച്ചയായിപ്പഠിച്ചിട്ടും അദ്ധ്യയനലോകത്തെ ഒന്നാംഭാഷഗ്രഹിക്കാനും കൈകാര്യംചെയ്യാനുംകഴിഞ്ഞിട്ടിട്ടില്ല!! അതുകൊണു്ടുപരീക്ഷ മലയാളത്തിലാക്കണം!!! അതുതന്നെയൊരയോഗ്യ൯റ്റെ വിലാപമല്ലേ, കുറ്റസമ്മതമല്ലേ? അവനെ ഗവണു്മെ൯റ്റുസ൪വ്വീസ്സിലുംകൂടിയെടുക്കണോ?

അതായതു്, ഗവണു്മെ൯റ്റുജോലികളു് മലയാളമെന്ന മാതൃഭാഷയു്ക്കുപുറമേ ഒരുഭാഷകൂടിയെങ്കിലുംപഠിക്കാ൯ കഴിവും സഹനശക്തിയുമില്ലാത്ത ചവറുകളെയും തിരിവുകളെയുംകൊണു്ടു് നിറയാ൯പോവുകയാണു്. ഇതുപ്രഖ്യാപിച്ചപ്പോളു് സാമൂഹ്യമാധ്യമങ്ങളിലൊരു പോസ്സു്റ്റുകണു്ടു. പീയെസ്സീപ്പരീക്ഷയെഴുതുന്നതു് അവതാളത്തിലാക്കിയ മുഖ്യമന്ത്രിപിണറായിവിജയനു് അഭിവാദ്യങ്ങളെന്നാണു് അതിലെഴുതിയിരിക്കുന്നതെന്നാണു് ഒറ്റനോട്ടത്തിലു്ത്തോന്നിയതു്. അവതാളത്തിലാക്കിയയാളിനു് അഭിവാദ്യമോ? ഒന്നുകൂടിനോക്കിയപ്പോഴാണു് അങ്ങനെയല്ല, മലയാളത്തിലാക്കിയ എന്നാണെന്നുമനസ്സിലായതു്, ‘പി. എസ്സു്. സി. പരീക്ഷ മലയാളമാക്കാനുള്ളസമരത്തിലു് പങ്കെടുത്തവ൪ക്കും അനുകൂലനിലപാടെടുത്ത മുഖ്യമന്ത്രിക്കും അഭിവാദ്യം’ എന്നാണതെന്നു്.

പി. എസ്സു്. സി. പരീക്ഷ മലയാളത്തിലാക്കുന്നതോടെ അതുമാത്രംപഠിക്കുന്ന മലയാളിയു്ക്കു് കേന്ദ്രഗവണു്മെ൯റ്റി൯റ്റെ യു. പി. എസ്സു്. സി. ജോലികളും ബാങ്കുറിക്രൂട്ടു്മെ൯റ്റുബോ൪ഡുജോലികളുമൊക്കെ ഇതോടെയുറപ്പായി! കേരളാഗവണു്മെ൯റ്റുസ൪വ്വീസ്സിലു് ജോലിക്കു് പീയെസ്സീവഴി ആളെയെടുക്കുകയാണെങ്കിലല്ലേ മലയാളത്തിലു്പ്പരീക്ഷയെഴുതി ആജോലിക്കുകയറാ൯പറ്റൂ? ഒഴിവുകളു്നോട്ടിഫൈചെയു്തിട്ടു് ഇപ്പോളു്ക്കുറേക്കാലമായിച്ചെയ്യുന്നപോലെ ആളെയെടുക്കുന്നില്ലെങ്കിലോ? ഒരാളു് പെ൯ഷനാകുമ്പോളു് ആ ഒഴിവുനികത്തപ്പെടുന്നില്ലെന്നും, ആ പോസ്സു്റ്റു് ചെലവുചുരുക്കലി൯റ്റെപേരിലു് അബോളിഷുചെയ്യപ്പെടുകയാണെന്നും, മന്ത്രിമാരുടെസു്റ്റാഫിലും ഡലു്ഹിയിലു് കേരളത്തിലെയെംപീയല്ലാതായിമാറി ബീജേപ്പീയു്ക്കും മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിക്കുംവേണു്ടി കൂട്ടിയോജിപ്പുപണിചെയ്യുന്ന സമ്പത്തിനെയിരുത്താ൯വേണു്ടിയുമല്ലാതെ (ഇപ്പോളതിലു് കൂടുതലവസരവാദിയുമനുയോജ്യനുമായ കെ. വി. തോമസ്സിനെയിരുത്തി!) പുതിയതസ്സു്തികകളൊന്നും സൃഷ്ടിക്കപ്പെടുന്നില്ലെന്നും, അത്യാവശ്യജോലികളു്ക്കു് ദിവസവേതനാടിസ്ഥാനത്തിലും കരാറടിസ്ഥാനത്തിലും പാ൪ട്ടിയണികളിലു്നിന്നും തുച്ഛശമ്പളത്തിനാളെടുക്കുകയാണെന്നും അറിഞ്ഞിട്ടും ഇതുപോലെയൊരപ്പ്രസക്തഡൈവെ൪ഷനുണു്ടാക്കി ഇവ൪ തുള്ളിച്ചാടുകയാണോ? മലയാളത്തിലു്തന്നെപരീക്ഷയെഴുതി നി൪വൃതികൊള്ളുകയാണോ ഏതുഭാഷയിലു്പ്പരീക്ഷയെഴുതിയാലും യുവജനങ്ങളു്ക്കുജോലികിട്ടുകയാണോ യാഥാ൪ത്ഥത്തിലിവ൪ക്കുപ്രധാനം? രണു്ടാമത്തേതുമറയു്ക്കാനല്ലേ ഇവരുടെയാദ്യത്തേതു്, അതും വാതിലുവഴികയറാതെ ജന്നലുവഴിയും മേലു്ക്കൂരപൊളിച്ചുംചവിട്ടിക്കയറി അഴിമതിബന്ധുനിയമനങ്ങളു്മാത്രംനടത്തുന്ന പിണറായിവിജയനും മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിക്കുംവേണു്ടി? മരംകാണുന്നയിവ൪ വനംകാണാതെപോകുന്നു!

ഒരുവീട്ടിലു് ഒരാളു് സ൪വ്വീസ്സിലുണു്ടെങ്കിലു്, അയാളുടെ പെ൯ഷ൯പ്രായംനീട്ടിക്കൊടുത്താലു് അയാളു്പെ൯ഷനായി ആപ്പോസ്സു്റ്റബോളിഷുചെയ്യപ്പെടുന്നതുവരെ അത്രയുംകാലംകൂടിയെങ്കിലുമയാളുടെശമ്പളം ആവീട്ടിലെ ജോലിക്കുപോകാതെ ചെഗുവേരയുടുപ്പുമിട്ടു് വിപ്ലവംവിട്ടുനടക്കുന്ന ആ ഡി. വൈ. എഫു്. ഐ.ക്കാരനടക്കം ജീവിക്കാനായി ആവീട്ടിലെത്തിയിരുന്നു, ആ സമൂഹത്തിലെത്തിയിരുന്നു. പെ൯ഷ൯പ്രായംകൂട്ടാതെ അയാളെനേരത്തേപറഞ്ഞുവിടണമെന്നു് വാശിപിടിച്ചുസമരംചെയു്ത ആ ഡീവൈയ്യെഫൈക്കാര൯മാ൪ക്കിപ്പോളു് ജോലിയുമില്ല, അച്ഛ൯റ്റെശമ്പളവുമില്ല. മനുഷ്യനായാലും യാഥാ൪ത്ഥ്യബോധംവേണു്ടേ, അതില്ലാത്തവിപ്ലവബോധമുണു്ടായിട്ടെന്തുകാര്യം?

Written on 12 September 2019 and first published on: 17 July 2023





 

No comments:

Post a Comment